Connect with us

Love

ഒരു മഴയുടെ വരവറിയിച്ച് കൊണ്ട് ആകാശം ഇരുണ്ടു കൂടി…

Published

on

രചന: മനു പി എം, Biji ps

I”ഇങ്ങോട്ട് ഇറങ്ങടി… നിന്നോടാരാ ഇതിന്റെ മുകളിൽ കയറാൻ പറഞ്ഞു…” “ഏട്ടാ… ഏട്ടാ… ഞാൻ ഇതൊന്നു ചവിട്ടികോട്ടെ…” “ടീവി ലൊക്കേകാണുമ്പോൾ ഞാനെന്തൊരു കൊതിച്ചിട്ടുണ്ടെന്നോ… ഇതിൽ ഒന്നു തൊടാൻ…” “അയ്യോടി.. നിനക്ക് ചവിട്ടി കൊതിതീർക്കാനുള്ള സാധനമല്ല ഇത്…” “ഇറങ്ങടി ഇങ്ങോട്ട്…” “ഏട്ടാ ഞാൻ ചെയ്യാം ഏട്ടാ…” “നീയിത് ചെയ്താൽ ശരിയാവില്ല.” “നിനക്കു പറ്റിയ പണി ഞാൻ തരാം… എന്റെ മോളു കൊഞ്ചാതെ ആ . ചായ പാത്രം എടുത്തു വീട്ടിൽ പോയി അമ്മയ്ക്ക് അടുക്കളയിൽ വല്ലതും ചെയ്തു കൊടുക്കാൻ നോക്ക്. ….” പാടത്തെ ഉയർത്തി കെട്ടിയ ചർക്കയിൽ കയറിയിരുന്നു പാടത്തേക്ക് വെള്ളം തേവുകയാണ് അവൾ .. “അതിനു അവിടെ ജോലിയൊന്നും ഇല്ലാലോ… അമ്മയാ എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്..” “ഫിദാ നിന്നോടാ പറഞ്ഞു താഴെയിറങ്ങാൻ…” അരുൺ അവളുടെ തൊടയിൽ നുള്ളി.. “ആ…. അച്ഛാ… നോക്കൂ അച്ഛ ഈ ചെക്കൻ കാണിക്കുന്നത്… എന്നെ ഇതിൽ നിന്നും ഇറക്കാൻ നോക്കുവാ…. ദേ.. എന്നെ പിച്ചി നോവിക്കുന്നു…” “ടാ.. എന്തിനാടാ നീ അവളെ ഉപദ്രവിക്കുന്നത്…” “നീയാ കണ്ടത്തിലെ പുല്ലു മാറ്റി ഇട്ടേക്ക് അവളു കുറച്ചു നേരം കൂടെ അവിടെയിരിക്കട്ടെ .” അരുണിൻെറ അച്ഛൻ രവികുമാർ പറഞ്ഞു അയാൾ വരമ്പുകൾ ചെത്തിയെടുക്കുയായിരുന്നു.. അരുണിൻെറയു ഫിദയുടെയും കല്ല്യാണം കഴിഞ്ഞു കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ അവളുടെ കുട്ടികളി നിറഞ്ഞ മനസ്സ് അവർക്ക് എല്ലാവർക്കും ഇഷ്ടമാണ്.. നഗരത്തിലെ ഏറ്റവും വലിയ സമ്പന്നന്റെ മകളായി എല്ലാസൗഭാഗ്യത്തിലും ജീവിച്ചിട്ടും.. ഈ ഗ്രാമത്തിന്റെ ഇത്തിരി സൗകര്യത്തിൽ ഒതുങ്ങി കൂടാനാണ് അവൾകിഷ്ടം. അരുണിനെ കൊണ്ട് ജോലി രാജി വെപ്പിച്ചു അച്ഛന്റെ കൂടെ കൃഷിയിലെയ്ക്ക് ഇറക്കി.. ഇപ്പോൾ ഒരു വിധം എല്ലാകൃഷിയുമുണ്ട്… അതിൽ നിന്നും അത്യാവശ്യം വരുമാനവും.. പാടവും, കൃഷിയുമായി ആ കൊച്ചു കുടുംബത്തിന്റെ എല്ലാമായി അവൾ പാറി നടന്നു… ഒരു മകൻെറ ഭാര്യ എന്നിലുപരി അവൾ ആ വീട്ടിലെ കുഞ്ഞു മകളെ പോലെയാണ് അരുണിൻെറ അമ്മയ്ക്കും അച്ഛനും.. എന്റെ മകൻ ഞങ്ങളോട് ചെയ്തഏറ്റവും വലിയ പുണ്യമാണ്.. ഞങ്ങളുടെ മോൾ… അവന്റെ അച്ഛൻ എപ്പോഴും അഭിമാനതോട് പറയാറുണ്ട്.. അരുണിന് പലപ്പോഴും അവളുടെ കൊഞ്ചൽ ഇഷ്ടമല്ല.. അപ്പോഴൊക്കെ കുത്തുവാക്കുകൾ കൊണ്ടോ ചെറു നുള്ളു കൊണ്ടോ അവളെ നോവിക്കും.. “നീ എന്താ ആലോചിച്ചു നിൽകുവാ.. വല്ല പണി എടുക്കെടാ.. മഴ കാറുണ്ടു… ചിലപ്പോൾ പെയ്യ് തെക്കും” അച്ഛൻ അതു പറഞ്ഞാപ്പോൾ അവള അവനെ നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു..

“പോടാ.. കൊരങ്ങ പോയി പണിയെടുക്കെട ചെക്ക.. ഹും. ഹ ഹ…” അവൻ അവളുടെ തുടയിൽ ഒരു പിച്ച്കൂടെ കൊടുത്തു പാടത്തേക്ക് ഇറങ്ങി.. ഒരു മഴയുടെ വരവറിയിച്ച് കൊണ്ട് ആകാശം ഇരുണ്ടു കൂടി ..അയാൾ വരമ്പിൽ വച്ചിരിക്കുന്ന ഓല കുട തലയിൽ വച്ചു അരുണിനെ വിളിച്ചു .. “ടാ മഴ തുടങ്ങി നീ മോളെയും കൂട്ടി വീട്ടിലേക്ക് നടന്നോ…” “ഉം.. അപ്പോൾ അച്ഛൻ വരുന്നില്ലെ ..” “ഞാൻ വന്നോളം വരമ്പുകൾ ഒന്നു തീർത്തിട്ട് വരാം…” “ആ പിന്നെ… നിന്റെ അമ്മയോട് ഈ മഴയിൽ ഇങ്ങോട്ട് വരണ്ട പറഞ്ഞേക്ക്…” “ഇങ്ങോട്ട് ഇറങ്ങി വാടി… ഏട്ടാ എനിക്ക് ഇറങ്ങാൻ പറ്റുന്നില്ല.. അത് എന്റെ പൊന്നു മോളു ഇതിലേക്ക് വലിഞ്ഞുകേറുമ്പോൾ ഓർക്കണമായിരുന്നു.. മഴ ശക്തി പ്രാപിക്കാൻ തുടങ്ങി.. അരുൺ ഫിദയെ പൊക്കിയെടുത്തു താഴെ ഇറക്കുമ്പോൾ അവളുടെ കണ്ണുകൾ അവൻെറ കണ്ണുകളിൽ നോക്കി എന്തോ കള്ളം പറഞ്ഞിരുന്നു.. അവൻ അവളെ ചേർത്ത് വരമ്പിലേക്ക് കയറി… നീണ്ടു നിവർന്ന് പോകുന്ന വാഴത്തോപ്പിനു അരികിലൂടെ അവൾക്ക് പിറകിലായി നടന്നു.. നിന്നോട് ഞാൻ പറഞ്ഞതല്ലെ വന്നപ്പോ തന്നെ സ്ഥലം വിട്ടോ എന്ന്.. എന്നെ കൊണ്ട് ഇയാൾക്ക് ഇപ്പോൾ ബുദ്ധിമുട്ടു ഉണ്ടേൽ പറ… എൻറെ പിറകെ വരേണ്ട ഞാൻ തനിച്ചു പൊയിക്കോളം.. ഓ അപ്പോഴേക്കും പിണങ്ങിയോ… അവൻ അവളുടെ അരക്കെട്ടിൽ രണ്ടു കൈകൾ ഊന്നി പിൻ കഴുത്തിൽ ഒരു ചുണ്ടുകൾ അമർത്തി.. ആ പിണങ്ങി… ഹോ നോക്കണേ എന്റെ ഒരു അവസ്ഥ.. Ac റൂമിലിരുന്നു ജോലി ചെയ്ത ഞാൻ ഇപ്പോൾ കണ്ടോ… ഈ പാടത്തു ചെളിയിലും… ഏതു സമയത്താണോ ഇതിനെ പ്രേമിക്കാൻ തോന്നി… അയ്യോടാ നാല് കൊല്ലം പ്രേമിക്കുമ്പോ ഇതൊന്നു പറഞ്ഞില്ലലോ എന്റെ മോൻ… ഞാൻ നിന്റെ ദേവിയാ.. പുണ്യമാ എന്നൊക്കെ ആണലോ… അതെനിക്ക് തെറ്റ് പറ്റി പോയതാ .. ഇപ്പോൾ അല്ലെ മനസ്സിലായെ.. ഇതൊരു കാടത്തിയാണെന്ന്.. അങ്ങനെയെങ്കിൽ അങ്ങനെ… ഈ നാലു കൊല്ലവും ഞാൻ നിന്നെക്കാളെറെ നിന്റെ നാവിൽ നിന്നും കേട്ട ഈ നാടിനെ ആണ് സ്നേഹിച്ചത്… ഈ നാടിന്റെ മനോഹാരിതയെയാണ് പ്രണയിച്ചത്… അന്നേ ഞാൻ മനസ്സിൽ കുറിച്ചതാ.. എന്റെ അരുണിന്റെയൊപ്പം ഇങ്ങനെ ഒരു ജീവിതം.. ഇപ്പോൾ ഞാൻ അനുഭവിക്കുന്ന ഈ സന്തോഷം നിനക്കു പറഞ്ഞാൽ മനസിലാകില്ല.. അരുൺ.. അതൊക്കെ ശെരി തന്നെ… എന്നാലും ഇത്രയും കഷ്ട പെട്ട് പഠിച്ചിട്ടു.. ഈ പാടത്തും ചേറിലും കിടന്നു കഷ്ട പെടുക എന്ന് വെച്ചാൽ .. ഒരു എന്നാലും ഇല്ല.. നമ്മുടെ നാല് തലമുറയക്ക് കഴിയാനുള്ളത് എന്റെ പേരിലുണ്ട്.. അരുണിനും ഉണ്ട്.. പിന്നെ എന്തിന് ടെൻഷൻ.. എത്ര ക്യാഷ് കൊടുത്താലും കിട്ടാത്ത ചിലതുണ്ട് ഭൂമിയിൽ.. നല്ലൊരു കുടുംബം… അച്ഛന്റെയും അമ്മയുടെയും സ്നേഹം കരുതൽ… ഒന്നിച്ചിരുന്നു ഒരു നേരമെങ്കിലും ഒരു പിടി ചോറ് കഴിക്കുക.. അങ്ങനെ ചിലത്.. എനിക്ക് എല്ലാസൗഭാഗ്യവും ഉണ്ടായിരുന്നു… കിട്ടാതെ പോയതു അച്ഛന്റെയും അമ്മയുടെയും സ്നേഹമായിരുന്നു.. ഞങ്ങൾ മക്കൾക്ക് വേണ്ടി സമ്പാദ്യവും.. സോഷ്യൽ സ്റ്റാറ്റസും ഉണ്ടാകുന്നതിനിടയിൽ അവരത് മറന്നു പോയി.. വില പിടിപ്പുള്ള സമ്മാനങ്ങൾ ഗിഫ്റ്റ് കൾ കൊണ്ട് സന്തോഷിപ്പിക്കുമ്പോഴും.. അവർ അറിഞ്ഞില്ല അതിലും വിലയുണ്ട്… അവരുടെ സ്നേഹപൂർണമായ ഒരു തലോടലിന് ഇന്നു ഞാൻ അതൊക്കെ അറിയുന്നുണ്ട്.. അരുണിന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിൽ നിന്നും… അരുണിന്റെ അമ്മ വിളമ്പി തരുന്ന ആ ചൂട് കഞ്ഞിയുടെ സ്വാദിൽ നിന്നും… നമുക്ക് നമ്മുടെ മക്കൾകു പകർന്നു കൊടുക്കണം ആ സ്നേഹം… ഇനി അരുണിന് വേണേൽ ആ പഴയ ജീവിതത്തിലെയ്ക് തിരിച്ചു പോകാം.. പക്ഷേ ഈ നാടും വീടും വിട്ടു ഞാൻ ഒരിടത്തും വരില്ല… അരുൺ അവളെ ഇമ ചിമ്മാതെ നോക്കി… അതെ… എന്റെ ഭാഗ്യമാണ് നീ..

മഴ ആർത്തു പെയ്തു തുടങ്ങിയിരുന്നു അവൻ അവളെയും പിടിച്ചു വാഴത്തോപ്പിലേക്ക് കയറി ഒരു വഴയിലയുടെ ചോട്ടിലായ് അവളെ ചേർത്ത് പിടിച്ചു നിന്നു ഈറ്റ് ഈറ്റു വിഴുന്ന മഴത്തുള്ളികളുടെ സംഗീതത്തിൽ അവൻ അവളുടെ വയറിൽ ചുറ്റി പിടിച്ചു പിൻ കഴുത്തിൽ മുഖമണച്ചു .. അയ്യോടാ ഒന്ന് വിട്ടേ ചെക്കാ.. ഞാൻ പോവ അമ്മ എങ്ങനും കാണും.. ഓഹോ… അപ്പോൾ അമ്മ കണ്ടാലേ എന്റെ മോൾക്ക് പ്രോബ്ലം ഉള്ളൂലെ.. അവൻ അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ നെറ്റിയിൽ ചുംബിച്ചു… ഏട്ടാ…വിട്.. ആരേലും കാണും… പറഞ്ഞു തീർന്നതും വാഴത്തോപ്പിന് മുകളിലത്തെ വീട്ടു മുറ്റത്ത് നിന്നും അമ്മയുടെ ശബ്ദം.. ടാ.. കുരത്തം കെട്ടവനെ എന്താട കൊച്ചിനെ കൊണ്ട് ഈ മഴയിൽ നിൽക്കുന്നത് …. “ഇവിടെ കയറി വാ ടാ..” അത് അമ്മേ ഞാൻ ഇവൾകു തേൻ എടുത്തു കൊടുത്തത…. “ഈ മഴയിൽ ആണോട നീ തേനെടുക്കാൻ പോകുന്നു .. അവളെ കൊണ്ട് ഇങ്ങോട്ട് കേറി വാടാ . നിനക്ക് വച്ചിട്ടുണ്ട്..ഞാൻ… ഫിദ ചിരി ഉള്ളിലൊതുക്കി അവനെ നോക്കി മുഖം വീർപ്പിച്ചു . ഇപ്പോൾ എന്തായ്….ശോ ആകെ നാണക്കേടായില്ലെ.. അവൾ അവനെ തള്ളി നീക്കി വീട്ടിലേക്ക് ഓടി.. എന്തിനാ മോളെ മഴ നനഞ്ഞു.. വേനൽ മഴയാ… ചിലപ്പോൾ അത് മതി പനി ഉണ്ടാകാൻ.. അവർ അവരുടെ നേരിയതിന്റെ തുമ്പുയർത്തി അവളുടെ തല തുവർത്തി.. അവൾ ആ സ്നേഹം ആസ്വദിച്ചു നിന്നു.. മതി പോയി നനഞ്ഞ വേഷം മാറ്റി വാ .. അമ്മ ചോറെടുത്തു വെയ്ക്കാം അയ്യോടാ എന്താ ഒരു സ്നേഹം… ഇവിടെ ഒരുത്തൻ മഴ നനഞ്ഞു വന്നത് കണ്ണിൽ പിടിച്ചില്ലെ.. വേണേൽ പുറത്തു ബാത്‌റൂമിൽ പോയി കുളിച്ചു വാടാ… തോർത്തു, മുണ്ടും ഞാൻ അവിടെ വെച്ചിട്ടുണ്ട്… “അല്ല അച്ഛനെവിടെ…” ഇപ്പോൾ വരാം പറഞ്ഞു.. മോളു വാ അവർ അവളെയും കൊണ്ട് അകത്തെയ്ക്ക് പോയി.. അന്ന് രാത്രി അവൻെറ നെഞ്ചിൽ തല വെച്ചു കിടക്കുമ്പോൾ അവൾ ചോദിച്ചു.. “ഏട്ടാ.. എനിക്ക് ചൂടുണ്ടോ..” ഉം കുറച്ചു ഉണ്ട്.. “എനിക്ക് പനിക്കുന്ന പോലെ കൊരങ്ങ.. അവളൊന്നു ചുമച്ചു..” പുലിവാലായ് ഇനി അമ്മയും അച്ഛനും എനിക്ക് സൈര്യം തരില്ലല്ലോ ദൈവമെ.. ഞാൻ അപ്പോഴെ പറഞ്ഞതല്ലേടി വീട്ടിൽ പോയ്ക്കോന്ന് .. ആ മഴ ഒക്കെ നനഞ്ഞു .. ഇനിയെല്ലാം എൻെറ നേരയ്ക്ക് ആകുമല്ലോ.. അവൻ മെല്ലെ എഴുന്നേറ്റു മേശ വെലിപ്പിൽ നിന്നും ഒരു ഗുളിക എടുത്തു അവൾക്ക് കൊടുത്തു നീ ഇത് കഴിക്കു.. അവളത് വാങ്ങി അടുത്ത് വച്ചിരുന്ന വെള്ളമെടുത്ത് കുടിച്ചു.. കിടന്നു .. അരുൺ അടുത്ത് ഇരുന്നു …കൈയിലും കഴുത്തിലും തൊട്ടു നോക്കി..നല്ല ചൂടുണ്ട്.. ഫിദ അരുണിൻെറ കൈയ്യിൽ പിടിച്ച് മുറുകി..അവളുടെ നെറ്റിയിൽ മുട്ടിച്ചു.. ടാ.. നെറ്റി പൊള്ളുന്നില്ലെ.. ഉം.. ഉണ്ട് അത് മാറും ഗുളിക കഴിച്ചില്ലെ ഒന്നുറങ്ങിയ പനി പമ്പ കെടന്ന് കൊള്ളും.. ടാ ഞാൻ ചത്തു പോകോ.ടാ. നിൻെറ വാ ഒന്ന് അടയ്ക്കെടി ഇതുപ്പോൾ മാറിക്കോളും ..എന്ന് പറഞ്ഞു മുറിക്ക് പുറത്തേക്ക് ഇറങ്ങി.. അരുൺ ചെന്നത് അമ്മയുടെ മുറിയിലേക്കായിരുന്നു ഒച്ചയുണ്ടാകാതെ ഒരു തുണി കീറി എടുത്തു പുറത്ത് കടന്നു .. അത് നനച്ച് കൊണ്ട് വന്നു അവളുടെ നെറ്റിയിൽ ഇട്ടു അമ്മ അറിഞ്ഞില്ലേ യെട്ടാ. ഇല്ല..അമ്മ അറിഞ്ഞില്ല . അവൻ ചിരിച്ചു.. അതേട അറിഞ്ഞില്ലെട ഞാൻ ഒന്നും പിന്നിലെ ഒച്ചപ്പാട് കേട്ട് അവൻ ഒന്നു വിളറി.. പുറത്ത് വീണ അടിയിൽ തന്നെ അടുത്തത് കേട്ട് ഇന്ന് രണ്ടും കൂടെ മഴ നനഞ്ഞു വന്നപ്പോഴേ ഞാൻ പറഞ്ഞതല്ലേ… സമാധാനം അയല്ലോ..ലെ.. അരുൺ എഴുന്നേറ്റ് പുറത്തേക്ക് പോയി .. കുറച്ചു കഴിഞ്ഞു അരുണിൻെറ അമ്മ പുറത്ത് ഇറങ്ങി വന്നു അരുണിനെ ഒന്നു നോക്കി അടുക്കളയിലേക്ക് പോയി.. അവർ ചുക്കു കാപ്പി ഇട്ട് വരുമ്പോൾ അരുൺ അവൾക്ക് അപ്പുറം തിരിഞ്ഞു കിടന്നു ഉറക്കം ആയിരുന്നു അവർ അവളെ എഴുന്നേൽപ്പിച്ചിരുത്തി.. മോളെ ഇത് കുടിക്ക് പനിക്ക് നല്ലതാ നേരം വെളുത്തിട്ട് കുറഞ്ഞില്ലേൽ നമ്മുക്ക് ഹോസ്പ്പിറ്റിൽ പോവ.. ഹും.. ആ പൊട്ടൻ ഉറങ്ങിയോ.. ഇല്ലാ കലിപ്പിൽ കിടക്കുവ.. അല്ലേലും ഇവൻ ഇങ്ങനെയാ ഒന്നുറക്കെ മിണ്ടിയ അപ്പോൾ മുഖം വീർപ്പിച്ചു നടക്കും ഒന്നേ ഉള്ളു വെച്ചു കൊഞ്ചിച്ചതിന്റെ കുഴപ്പമാ.. ഓ അമ്മയൊന്നു പോകുന്നുണ്ടോ . .അരുൺ തിരിയാതെ തന്നെ പറഞ്ഞു.. ആ ഞാൻ പോവാം നാളെ കൊച്ചിനെയും കൊണ്ട് കാണിച്ചില്ലേൽ എൻെറ സ്വഭാവം നിനക്ക് അറിയാലോ.. ഓ ശെരി… അല്ലേലും എനിക്കിപ്പോ ഇവിടെ എന്താ വില അവൻ ആ കിടക്കയുടെ അരികിൽ ചുരുണ്ട് കൂടി കിടന്നു.

കിളികളുടെ കളകളാരവവും കൊഞ്ചലും കേട്ടാണ് അരുൺ കണ്ണ് തുറന്നത് സൂര്യ കിരണങ്ങൾ ജന്നലിൽ തട്ടി അകത്തേക്ക് വീഴുന്നുണ്ട്.. അരുൺ ചുവരിലെ ക്ലോക്കിലെയ്ക് നോക്കി സമയം 8ആയി.. അവൻ തിരിഞ്ഞു ഫിദ കിടക്കുന്നിടത്തെയ്ക്ക് നോക്കി.. ഓഹോ തമ്പുരാട്ടി എഴുന്നേറ്റില്ലേ ഇതുവരെ അങ്ങനെ പതിവില്ലലോ… ഇന്ന് എന്താ പറ്റി അവളെ തട്ടി വിളിക്കാനായി അവൻ കൈകൾ നീട്ടി… അല്ലെ വേണ്ട പാവം ഉറങ്ങട്ടേ… ഇന്നലെ ഒട്ടും വയ്യാരുന്നല്ലോ…… അമ്മേ ഒരു ക്ലാസ് ചായ ഇട്.അവൻ അടുക്കളയിലേയ്ക്ക് ചെന്നു … ഓ… എഴുന്നേറ്റോ… കുഭകർണൻ… ഓ… കിട്ടുന്ന സമയതൊക്കെ എന്നെ കളിയാക്കിയില്ലെ നിങ്ങൾക്ക് ഉറക്കം വരില്ലെ തള്ളെ…. ദേ..ഇത്രയും സമയമായിട്ടും അവിടെ ഒരുത്തി ഇപ്പോളും മൂടി പുതച്ചു കിടക്കുവാ . ആ ഞാത് ചോദിക്കാൻ വരുവായിരിന്നു… എവിടെ എന്റെ മോൾ … ഓ.. മോൾ എന്താ ഒരു സ്നേഹം.. അവൾ അവിടെ കിടക്കുവാ… ഞാൻ വിളിച്ചില്ല അതെ നന്നായി… ഇന്നലെ അവൾക്കു ഒട്ടും വയ്യാരുന്നു ഉറങ്ങികോട്ടെ… എത്ര വയ്യെങ്കിലും നേരത്തെ എഴുന്നേൽക്കുന്നയാണലോ… ? എന്തായാലും നീ ഈ ചായ ചൂട് പോകും മുൻപ്‌ അവൾക്ക് കൊണ്ട് കൊടുത്തു വാ. ഞാനൊ… എന്താ നീയോയെന്ന്… ഭാര്യമാർക്കു ഒരു കപ്പ്‌ ചായ കൊണ്ട് കൊടുത്തു വെച്ചു ആകാശമൊന്നും ഇടിഞ്ഞു വീഴില്ല… ഓ.. അവൻ അമ്മയെ ഒന്ന് നോക്കി ചായ കപ്പുമായ് മുറിയിലേയ്ക്ക് പോയി… അരുൺ ചെല്ലുമ്പോഴും അവൾ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല.. ഡീ എഴുന്നേൽക്ക് . എഴുന്നേറ്റു വാ പെണ്ണെ എന്തൊരു ഉറക്കമാണിതു… ന്നെന്താപറ്റി ഇവൾക്ക്…. അവൻ ചായ ടേബിളിൽ വെച്ചിട്ട് അവളെ തട്ടി വിളിച്ചു… ടീ..്ഈ ചായ കുടിക്ക് അവൻ അവളുടെ തോളിൽ പിടിച്ചുലച്ചു…. അവൻ ഞെട്ടി പോയി….. പൊള്ളുന്ന ചൂട് ടീ അവൻ വീണ്ടും വീണ്ടും അവളെ പിടിച്ചുലച്ചു… അവളിൽ നിന്നു പ്രതികരണമൊന്നുമുണ്ടായില്ല.. അമ്മേ… അമ്മേ… ഒന്നിങ്ങോട്ട്‌ വേഗം വാ എന്താ ടാ.. എന്താ നീ കിടന്നു വിളിച്ചു കൂവുന്നു… അമ്മേ.. അവൾ വിളിച്ചിട്ടു കണ്ണ് തുറക്കുന്നില്ല… അവർ ഒരു നിമിഷം അവന്റെ പരിഭ്രമിച്ച മുഖത്തെയ്ക്ക് പകച്ചു നോക്കി.. പിന്നെ വേഗം ഫിദയുടെ അടുത്ത് വന്നു തട്ടി വിളിച്ചു… അവളിൽ നിന്നും നേരിയൊരു ഞരക്കം മാത്രം ഉണ്ടായി.. രവിയേട്ടാ ഒന്നിങ്ങോട്ട്‌ വേഗം വാ… അവരുടെ വിളികേട്ട് അയാൾ അങ്ങോട്ട്‌ വന്നു… എന്താ . ശാന്ത നീ കിടന്ന് വിളിച്ചു കൂകുന്നത് ഏട്ടാ മോളെ വിളിച്ചിട്ട് കണ്ണ് തുറക്കുന്നില്ല… വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോകണം.. അവർ കരയും പോലെ പറഞ്ഞു ടാ അരുണേ നോക്കിനിൽക്കാതെ കാർ ഇറക്ക് അവൻ ഈ ലോകത്ത് ഒന്നുമല്ലാത്ത പോലെ സ്തംഭിച്ചു നിൽക്കുകയായിരുന്നു അവന്റെ ആ നിൽപ്പ് കണ്ട് രവി വേഗം പുറത്തേക്കു പോയി. കാറിന്റെ താക്കോൽ അടുത്ത വേഗം കാർ തുറന്നു സ്റ്റാർട്ടാക്കി എന്താടാ നീ നോക്കിനിൽക്കുന്നത് എടുക്കടാ അവളെ അരുൺ പിടഞ്ഞെന്നു പോലെ ഉണർന്നു വേഗം ഫിദയെ കോരിയെടുത്തു അവളെ സ്വന്തം നെഞ്ചോട് ചേർക്കുമ്പോൾ അറിയാതെ അവന്റെ കണ്ണ് നിറഞ്ഞിരുന്നു നീയില്ലാതെ ഒരു ആ നിമിഷം ഞാൻ ഉണ്ടാവുമോ പുറത്ത് കാറിന്റെ അടുത്തുനിന്ന് രവി അവന്റെ ആ തകർച്ച മനസ്സിലാക്കി അയാൾ വേഗം കാറിന്റെ ബാക്ക് ഡോർ തുറന്നു പിടിച്ചു…. മോൻ അവൾക്കൊപ്പമിരുന്നോ ഞാൻ ഡ്രൈവ് ചെയ്യാം.. അയാൾ വേഗം ഡ്രൈവിംഗ് സീറ്റിൽ കയറി… അപ്പോഴേക്കും ശാന്ത വീട് പൂട്ടി ഓടി വന്നു കാറിൽ കയറി… ആശുപത്രിയിലെയ്ക്കുള്ള യാത്രയിൽ മുഴുവൻ അരുൺ തനിക്കു അറിയുന്ന ദൈവങ്ങളെ മുഴുവൻ വിളിച്ചു പ്രാർത്ഥിക്കുകയായിരുന്നു…. ആപത്തൊന്നും വരൂത്തല്ലേയെന്ന്… അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കി… വാടിയ താമര പൂ പോലെയുള്ള ആ മുഖം കണ്ടു അവന്റെ നെഞ്ച് പൊട്ടി… തന്നെ കളിയാക്കാണെങ്കിലും അവളൊന്നുമിണ്ടിയെങ്കിൽ… അവൻ ആഗ്രഹിച്ചു പോയി… അവന്റെ അധരങ്ങൾ അവളുടെ നെറ്റിയിൽ അമർന്നു… അറിയാതെ അവന്റെയുള്ളിൽ നിന്നും ഒരു തേങ്ങലുയർന്നു… ഡ്രൈവ് ചെയ്യുന്നതിനിടയിലും അവന്റെ ആ തേങ്ങൽ രവി കേട്ടു അയാളുടെ നെഞ്ചു പിടിച്ചു… അയാൾ കാറിന്റെ വേഗം കൂട്ടി ആ സമയമത്രയും ശാന്ത മൂകമായ പ്രാർത്ഥനയിലായിരുന്നു.. ഈശ്വരാ എന്റെ മോൾക്ക് ഒന്നും മറക്കരുത് കാർ ഹോസ്പിറ്റലിൽ എത്തി നിന്ന്.. രവി വേഗം ഡോർ തുറന്നു പുറത്തിറങ്ങി ബാക്ക് ഡോർ തുറന്നു പിടിച്ചു… അരുൺ പൂർത്തിറങ്ങി… ഫിദയെ വാരിയെടുത്തു രവിയും കൂടി സഹായിച്ചു ഹോസ്പിറ്റലിനു വാതിലിൽ തന്നെ ഒരു സ്ട്രക്ചർ കിടപ്പുണ്ടായിരുന്നു അവർ അവളെ വേഗം അതിലേക്ക് കടത്തി അപ്പോഴേക്കും ഒരു നഴ്സ് ഓടി വന്നു എന്താ…എന്താ.. പറ്റിയേ അറിയില്ല സിസ്റ്റർ ഇന്നലെ കുറച്ചു മഴ നനഞ്ഞിരുന്നു അപ്പോഴേ ഒരു ചെറിയ ജലദോഷം ഉണ്ടായിരുന്നു രാവിലെ വിളിച്ചപ്പോൾ കണ്ണ് തുറക്കുന്നില്ല ദേഹത്ത് നല്ല ചൂടുണ്ട് അവർ തൊട്ടുനോക്കി ശരിയാ നല്ല ചൂടുണ്ട് ഇതാരാ നിങ്ങളുടെ എൻറെ മരുമകളാണ് ഇവൻറെ ഭാര്യ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി മൂന്നുമാസം സ്ട്രക്ചർ വേഗം കാഷ്വാലിറ്റി ലേക്ക് കൊണ്ടുപോകും അരുണും രവിയും കൂടെ സ്ട്രക്ച്ചർ വേഗം. കാഷ്വാലിറ്റി മുന്നിലേക്ക് കൊണ്ടുപോയി പിന്നാലെ വന്ന നേഴ്സ് മതി നിങ്ങൾ എവിടെ നിൽക്കുന്നു ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞ്സ്ട്രക്ച്ചർ മുന്നോട്ടു കേറി അവർ വാതിലടച്ചു അടച്ചിട്ട വാതിലിനു മുന്നിൽ ആരും അസ്വസ്ഥനായി നിന്നു രവി അവൻറെ തോളിൽ തട്ടി ആശ്വസിപ്പിച്ചു അവനൊരു ആശ്രയത്തിൽ എന്നവണ്ണം അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു എന്താടാ നീ ഇങ്ങനെ കൊച്ചുകുട്ടികളെപ്പോലെ ഒന്നുമില്ല…

നമ്മുടെ മോൾക്ക് ഒന്നും സംഭവിക്കില്ല കുറച്ചു കഴിഞ്ഞപ്പോൾ.. ഒരു ലേഡി ഡോക്ടർ ധൃതിയിൽ ആ കാഷ്വാലിറ്റിയിലെയ്ക്ക് കയറിപ്പോയി എന്താ സംഭവിക്കുന്നത് എന്നറിയാതെ അവർ മൂന്നുപേരും അതിനുമുമ്പിൽ അസ്വസ്ഥരായി നിമിഷങ്ങൾ തള്ളിനീക്കി നിമിഷങ്ങൾകിത്രയും ദൈർഘൃമുണ്ടെന്ന് അപ്പോഴാണ് അറിഞ്ഞത്…. ആരാ അരുൺ… ഒരു നേഴ്സ് പുറത്തേക്ക് വന്നു ചോദിച്ചു… ഞാനാ…അവൻ വേഗം എഴുന്നേറ്റു അവർക്കടുത്തേക്ക് ചെന്നു ഫിദ…കണ്ണ് തുറന്നു…നിങ്ങളെ കാണണമെന്നു പറഞ്ഞു… അവൻ വേഗം അകത്തേക്ക് കയറി അവിടെ ഒരു കട്ടിലിൽ തളർന്നു കിടക്കുന്നുണ്ടായിരുന്നു ഫിദ… കൈയിൽ ട്രിപ്പ്.കുത്തിയിട്ടുണ്ട്… അവൻ അവളുടെ നെറുകയിൽ തലോടി….എന്താ ടാ കുരങ്ങാ…. പേടിപ്പിച്ചു കളഞ്ഞല്ലോടി കാട്ടുമാക്കി… എന്റെ കൊരങ്ങൻ ഒരുപാട് പേടിച്ചോ. ഉം… ഞാൻ വിളിച്ചിട്ട് നീ കണ്ണ് തുറന്നില്ല.. നീ ഇല്ലാതെ എങ്ങനെയാടി ഞാൻ ജീവിക്കുക ആ ഒരു നിമിഷം ഓർത്തിട്ട് എന്നപോലെ അവൻ കണ്ണുകളടച്ചു… അവൾ അവന്റെ കൈ എടുത്തു ചുണ്ടിൽ ചേർത്ത് ഉമ്മ വെച്ചു…. അങ്ങനെ അങ്ങ് പോകാൻ പറ്റുവോ എനിക്ക്…. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു… മതി…മതി… ഇനി പുറത്തു പൊയ്ക്കോ ഡോക്ടർ ഇപ്പോൾ വിളിക്കും… അവൻ അവളിൽ നിന്നും കൈ വിടുവിച്ചു പുറതേയ്ക്കു പോയി…. പുറത്ത് അവൻെറ വരവ് കാത്തിരുന്ന അച്ഛൻെറയും അമ്മയുടെയും മിഴികൾക്ക്… അവന്റെ മുഖത്തെ ആ തെളിച്ചം മാത്രം മതിയാരുന്നു ആശ്വസിക്കാൻ കുറച്ചുകഴിഞ്ഞ് ഒരു നഴ്സ് വന്ന് പറഞ്ഞു നിങ്ങളെ ഡോക്ടർ വിളിക്കുന്നു മൂന്നുപേരും ആശങ്കയോടെയാണ് ഡോക്ടറുടെ മുറിയിലേക്ക് കയറി വാ… വാ… മൂന്നുപേരും ഇരിക്കൂ ഫിദയുടെ ആരാ നിങ്ങൾ ഞാൻ ഹസ്ബൻഡ് ഇത് എൻറെ അച്ഛനും അമ്മയും ഡോക്ടർ മൂന്നുപേരെ ഒന്നു നോക്കി എന്താണ് ഡോക്ടർ എൻറെ മോൾക്ക് രവി ഡോക്ടറോട് ചോദിച്ചു അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല ടെമ്പറേച്ചർ വളരെ കൂടിയിരുന്നു… ചില ടെസ്റ്റുകൾ നടത്തിയിരുന്നു അതിൻറെ റിസൾട്ട് വെയിറ്റ് ചെയ്യുകയായിരുന്നു അവർ മേശപ്പുറത്തിരുന്ന പേപ്പറുകൾ ഓരോന്നായി എടുത്തു പരിശോധിക്കാൻ തുടങ്ങി ഒരു സന്തോഷ വാർത്തയുണ്ട് ഫിദ പ്രഗ്നൻറ് ആണ് അവർ മൂന്നുപേരും സന്തോഷംകൊണ്ട് പരസ്പരം നോക്കി ആ ഒരു സംശയം തോന്നിയത് കൊണ്ട് ഡോസ് കൂടിയ മരുന്ന് ഒന്നും ചെയ്തിട്ടില്ല തൽക്കാലം ഒരു ട്രിപ്പ് ഇട്ടു …അത് തീരുമ്പോൾ നിങ്ങൾക്ക് അവളെ കൊണ്ടുപോകാം.. അവർ മൂന്നുപേരും നന്ദിയോടെ ഡോക്ടർ നേരെ കൈകൾ കൂപ്പി.. അവർ പഴയ പോലെ കാഷ്വാലിറ്റിക്കു മുന്നിൽ വന്നിരുന്നു.. ഫിദയുടെ ഡ്രിപ്പ് തീർന്നു ഇനി വീട്ടിലേക് പോകാം.. ബിൽ സെറ്റിൽ ചെയ്തു വാ… അവർ ബില്ല് അരുണിന്റെ നേർക്ക് നീട്ടി… ഞാൻ പോയി ബില്ല് അടച്ചു വരാം അച്ഛനും അമ്മയും അവൾക്കടുതേയ്ക്കു ചെല്ല്… ഇതാ മോനെ നിന്റെ പേഴ്സ്…. “ഹോ അമ്മ ഇതെടുത്തിരുന്നോ ഞാൻ മറന്നു” വീട് പൂട്ടുന്ന സമയം ഞാൻ അത്യാവശ്യം വേണ്ടാതെല്ലാം എടുത്തു… “നീ പോയി വാ” അവർ ചെല്ലുമ്പോൾ ഫിദ എഴുന്നേറ്റു ബെഡിൽ ഇരിക്കുവായിരുന്നു… “ആഹാ… ഇപ്പോൾ എന്റെ മോൾ മിടുക്കിയായല്ലോ” കുറച്ചു സമയം ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞു നീ ശാന്ത അവളെ നെറുകയിൽ തലോടി തന്റെ ദേഹത്തോടു ചേർത്തു ഡോക്ടർ എന്താ പറഞ്ഞു അമ്മേ…. എന്റെ മോൾ ഒരു അമ്മയാകാൻ പോകുന്നു അവൾ ആശ്ചര്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ഞെട്ടണ്ട സത്യമാ പറഞ്ഞത്.. അവർ അവളുടെ നെറുകയിൽ സ്നേഹപൂർവ്വം തലോടി…… എന്നിട്ട് അരുണേട്ടൻ അറിഞ്ഞോ ഈ കാര്യം അറിഞ്ഞു… അവൻ ബിൽ അടയ്ക്കാൻ പോയി ഇപ്പോൾ വരും…. അപ്പോഴാണ് അരുൺ അങ്ങോട്ട്‌ കയറി വന്നത് എന്താ അമ്മേ എന്താ ഉണ്ടായി… അയ്യോ പാവം എന്റെ മോൻ… എല്ലാം ഒപ്പിച്ചു വെച്ചിട്ട് നിൽപ്പ് കണ്ടില്ലേ ഒന്നും അറിയാത്ത പോലെ… അരുൺ അവർക്കുനേരെ ഒരു ചമ്മിയ ചിരി ചിരിച്ചു. അതുകണ്ട് ഫിദ പൊട്ടിച്ചിരിച്ചു…. ആ ചിരിയുടെ അലകൾ മറ്റ് മൂന്ന് ഹൃദയങ്ങളിലും ഇനി വരാനുള്ള സന്തോഷങ്ങളുടെ പ്രതിനിധിയായി അലയടിച്ചു….

Advertisement

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular

error: Content is protected !!