Connect with us

Relationship

വിമലേട്ടനോട് വേറെ ഏതെങ്കിലും പെണ്ണ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് എന്തിനാണ്….

Published

on

രചന: അരുൺ നായർ

ആദ്യ രാത്രിയിലെ ആനന്ദത്തിലേക്ക് പഞ്ചാരി മേള ഹൃദയമിടിപ്പോടെ കയറി വന്ന പ്രിയയുടെ കരണകുറ്റിക്കു ഒരെണ്ണം കൊടുത്തുകൊണ്ടു ആയിരുന്നു ഞാൻ അവളെ വരവേറ്റത്, എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ താഴെ വീണുകിടന്ന അവളെ ഒരു ഭ്രാന്തൻ നോക്കും പോലെ നോക്കികൊണ്ട്‌ ഞാൻ പറഞ്ഞു…. “” വേദനിച്ചോടി അസത്തെ നിനക്ക്, ഇനി ഈ ജീവിതം മുഴുവൻ അടി കൊള്ളാനുള്ളത് അല്ലേ അതുകൊണ്ട് ഭയങ്കര വേദന കാണിക്കാതെ…. “” അത്രയും പറഞ്ഞു കൊണ്ടു വീണ്ടും ഞാനൊരു ഭ്രാന്തനെ പോലെ ചിരിച്ചു, എന്റെ ചിരിയുടെ ശബ്ദവും അടിയുടെ വേദനയും കൊണ്ടു പേടിച്ചരണ്ട പേടമാനെ പോലെയവൾ മുറിയുടെ ഒരു മൂലയിലേക്ക് ഓടി മാറി “” എനിക്ക് പേടിയാകുന്നു വിമലേട്ട, എന്റെ അച്ഛൻ പോലും എന്നെയിങ്ങനെ തല്ലിയിട്ടില്ല, ദൈവത്തെയോർത്തു എന്നെ ഇനി ഒന്നും ചെയ്യരുതേ… “” പ്രിയയുടെ പേടിയോടെയുള്ള സംസാരം എന്നിലെ മൃഗത്തെ കൂടുതൽ ആവേശഭരിതനാക്കി അവളുടെ അടുത്തേക്ക് ചെന്നു മുടിയിൽ കുത്തി പിടിച്ചു കൊണ്ടു ഞാൻ ചോദിച്ചു “” നീ എന്താണ് പറഞ്ഞത് ദൈവത്തെ ഓർത്തു ഒന്നും ചെയ്യരുതെന്നോ, അതിനു അങ്ങനെയൊരു പുളുന്താൻ ഈ ലോകത്തു ഉണ്ടോ…. പിന്നെ നിന്നെ എന്നല്ല ഏതവളെ കെട്ടിയാലും ഞാൻ ഇത് തന്നെ ചെയ്യുമായിരുന്നു…. ഒരുപക്ഷെ നീ പറഞ്ഞ ദൈവം തന്നെയെനിക്ക് നിന്നെ ഇങ്ങനെ ഇട്ടു തല്ലാനുള്ള അവസരം തന്നതായിരിക്കും…. “” “”വിമലേട്ടനോട് വേറെ ഏതെങ്കിലും പെണ്ണ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് എന്തിനാണ് ദേഷ്യം, ഞാനും അവളും തമ്മിൽ എന്താണ് ബന്ധം … “” കുപ്പിയിൽ നിന്നും ഗ്ലാസ്സിലേക്കു പകർന്ന റം ഒറ്റ വലിക്കു കുടിച്ചു തീർത്തുകൊണ്ട് ഞാൻ പറഞ്ഞു…. “” എന്നെ ചോദ്യം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല, നീ പോയി കിടന്നോ, ഇന്ന് ഇത്രയും ഉള്ളു തല്ലു, നാളെ മുതൽ അളവ് കൂടും കേട്ടോ അതു കൊള്ളാൻ തയ്യാറായി വേണം മുറിയിലേക്ക് വരാൻ…. പിന്നെ എന്റെ കട്ടിലിൽ കിടന്നേക്കരുത്, താഴെ ഇറങ്ങി കിടന്നോണം… “” പ്രിയയുടെ മുറിയിലൂടെയുള്ള പേടിച്ചുള്ള നടപ്പ് കണ്ടപ്പോൾ തന്നെ എനിക്ക് മദ്യപിക്കുന്നതിനേക്കാൾ ലഹരി കിട്ടി, അവൾ ഒരു തുണിയും വിരിച്ചു താഴെ കിടക്കുന്നത് കണ്ടപ്പോൾ ഒരു പെണ്ണിനെ ദ്രോഹിക്കുന്ന ആനന്ദത്തിൽ എന്റെ മനസ്സു ആറാടുകയായിരുന്നു…. ഞങ്ങളുടെ ആദ്യ രാത്രി അങ്ങനെ അങ്ങ് തീർന്നു, അടുത്ത ദിവസം മുറിയിലേക്ക് വരും മുൻപ് അവൾ എന്റെ അമ്മയോട് ചോദിച്ചു എന്റെ പഴയ കഥകൾ എല്ലാം അറിഞ്ഞുവെന്നു തോന്നുന്നു, ഞാൻ മുറിയിൽ കയറി കുപ്പിയിൽ നിന്നും മദ്യം കുടിക്കും മുൻപ് തന്നെ എന്നെ തേടി അവളുടെ ചോദ്യമെത്തി….

“” വിമലേട്ട, ശ്രേയയോട് ഉള്ള ദേഷ്യം എന്നോട് ആണോ തീർക്കുന്നത്, ഞങ്ങൾ രണ്ടാളുകൾ അല്ലേ…. “” “” അപ്പോൾ നീ കഥകൾ എല്ലാം അറിഞ്ഞു അല്ലേ, എങ്കിൽ നീ അറിഞ്ഞോ എല്ലാ പെണ്ണുങ്ങളെയും എനിക്ക് ഒരെ കണ്ണുകൾ കൊണ്ടേ കാണാൻ സാധിക്കികയുള്ളു…. നീ ഇവിടെ എന്റെ തല്ലു കൊണ്ടു വേദനിക്കുന്നത് കാണുമ്പോൾ എനിക്ക് എന്റെ മുൻപിൽ ശ്രേയ കിടന്നു പിടയുന്നതായാണ് തോന്നുന്നത്, അത് മതിയെടി എനിക്ക്, നീ കൂടെയുള്ള അത്രയും നാൾ ഞാൻ നിന്നെ കൊല്ലാതെ കൊല്ലുക തന്നെ ചെയ്യും…. “” എന്റെ കണ്ണുകളിലെ പകയുടെ തിളക്കം കണ്ടു പ്രിയ പിന്നെയും പേടിക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സൊന്നു തണുത്തു, ആ തണുപ്പിന് ഇത്തിരി ചൂട് കിട്ടാൻ വേണ്ടി ഞാൻ അവളുടെ മുതുകിനിട്ടു ഒരു ചവിട്ടു കൊടുത്തു…. അടുത്ത രണ്ടു ദിവസവും ജോലി കഴിഞ്ഞു വന്നു ഈ ഉപദ്രവം പതിവായത്തോടു കൂടി അവൾ എന്റെ അച്ഛനോടും അമ്മയോടും പരാതി പറഞ്ഞു, പക്ഷെ അവരോടു ഇനി ഉപദ്രവിക്കില്ലെന്നു വാക്ക് കൊടുത്തു എങ്കിലും അവൾ മുറിയിലോട്ടു വരുമ്പോൾ ഞാൻ അവളെ ആക്രമിച്ചു പോകും…. ഒരാഴ്ച എന്റെ അടിയും തൊഴിയും കൊണ്ടശേഷം അവൾ അവസാനം എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് നിന്നു എന്നോട് പറഞ്ഞു…. “” നമുക്ക് പിരിയാം, എനിക്ക് വയ്യാ ഇനിയും സഹിക്കാൻ…ഞാൻ ഇന്ന് അമ്മയുടെ കൂടിയാണ് കിടക്കുന്നത്, നാളെ ഞാൻ എന്റെ വീട്ടിലേക്കു പോകും, എനിക്കും ജീവിക്കണം…. “” “” മോളെ നീയും തോറ്റു പോകുകയാണോ… “” എന്റെ അമ്മയുടെ ഇടറിയ ശബ്ദത്തിലുള്ള ചോദ്യത്തിന് അമ്മയുടെ മാറിലേക്ക് വീണു കരയാൻ മാത്രമേ അവൾക്കു സാധിച്ചുള്ളൂ…. ഞാൻ കൊതിച്ച വാക്കുകൾ അവളുടെ ശബ്ദത്തിൽ തന്നെ കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി, എങ്കിലും ഞാൻ ഒരുകാര്യം അവളോടു ആവശ്യപ്പെട്ടു…. “” ഞാൻ നിനക്കു ഡിവോഴ്സ് ഒക്കെ തരാം പക്ഷെ ഒരുകാര്യം നീ എന്നെ ഉപേക്ഷിച്ചിട്ട് പോകുന്നത് നിനക്കു വേറെ കാമുകൻമാർ ഉള്ളതുകൊണ്ടാണ് അല്ലാതെ എന്റെ കുഴപ്പം കൊണ്ടു അല്ല അങ്ങനെയേ പറയാവു അല്ലെങ്കിൽ ഡിവോഴ്സ് പേപ്പറിൽ ഞാൻ ഒപ്പിടില്ല … “” പെട്ടന്ന് ഡിവോഴ്സ് കിട്ടാൻ വേണ്ടി അവൾ എന്തും സമ്മതിക്കുമെന്നു എനിക്ക് ഉറപ്പുണ്ടായിരുന്നത് കൊണ്ട് ഞാൻ അങ്ങനെ തന്നെ അവളെക്കൊണ്ട് അവളുടെ വീട്ടിലും പറയിച്ചു…. അവളുടെ വീട്ടിൽ ചെന്നിട്ടു ഇതുപോലെ കണ്ടവന്റെ കൂടെ നടക്കുന്ന ഒരുത്തിയെ എന്റെ തലയിൽ കയറ്റി വെക്കണ്ടയിരുന്നു പറഞ്ഞു അപമാനിച്ചുകൊണ്ട് ആ വീട്ടിൽ നിന്നും അവളുമായുള്ള ബന്ധത്തിന് തിരശീല ഇട്ടുകൊണ്ടു ഞാൻ ഇറങ്ങി…. വിവാഹം കഴിഞ്ഞു ഒരു വർഷം ആകുന്ന ഡേറ്റിൽ പരസ്പരധാരണയോടെ വിവാഹമോചിതരാകാമെന്നു അവർക്കു ഞാൻ ഉറപ്പും നൽകിയിരുന്നു…. അതിനു ശേഷം സമാധാനമായി ജോലിയും കള്ളുകുടിയുമായി ഒരു ഒരു മാസം മുൻപോട്ടു പോയി കഴിഞ്ഞപ്പോൾ ആണ് അമ്മ എന്നോട് പിന്നെയും പ്രിയയുടെ കാര്യം പറഞ്ഞത്….

“” മോനെ വിമലേ നമ്മുടെ പ്രിയക്ക് ഇങ്ങോട്ടു വരാൻ ഇനിയും കുഴപ്പം ഇല്ലെന്നാണ് പറയുന്നത്, ഞാൻ പോയി അവളെ വിളിച്ചോണ്ട് വരട്ടെ…. “” അമ്മയുടെ സംസാരവും അവളുടെ തീരുമാനവും കേട്ടപ്പോൾ ഞാൻ ഞെട്ടി പോയി അറിയാതെ ഞാൻ പറഞ്ഞും പോയി “” ഇവൾക്ക് കിട്ടിയതൊന്നും പോരെ, മതിയായില്ലെങ്കിൽ ഞാൻ ഇനിയും കൊടുക്കാം… “” “” വേണ്ട മോനെ അവളൊരു പാവം പെണ്ണാണ് പോരാത്തതിന് വീട്ടിൽ വലിയ പൈസയും ഇല്ല, ഉള്ളത് മോനേക്കാൾ കള്ളുകുടിയൻ ആയ ഒരു ആങ്ങള, അച്ഛൻ തളർന്നു കിടക്കുന്നു, ഇനി ഒരു കല്യാണത്തിന് ഉള്ള വകയൊന്നും അവളുടെ വീട്ടിൽ ഇല്ല മോനെ, അതുകൊണ്ടാണ് മോൻ തല്ലി കൊല്ലാറാക്കിയിട്ടും പിന്നെയും ഇങ്ങോട്ടു വരാൻ അനുവാദം ചോദിച്ചത്….. “” അമ്മയുടെ മറുപടി കേട്ടപ്പോൾ എന്റെ കണ്ണുകളിൽ ചോര പൊടിഞ്ഞു, ഇതാ ഈ വേട്ടക്കാരന്റെ മുൻപിലേക്ക് വീണ്ടുമൊരു പേടമാൻ… ഇഷ്ടം ഉള്ള അത്രയും ക്രൂരത കാട്ടി രസിക്കാം… “” അമ്മ എന്തായാലും വിളിച്ചു കൊണ്ടു വാ, പിന്നെ മര്യാദക്ക് ഒക്കെ ആണെങ്കിൽ ഞാൻ ആയിട്ട് ഒന്നിനും പോകുന്നില്ല…. “” അന്ന് വൈകുന്നേരം ഒരു പ്രേത്യേക ലഹരിയോടെയാണ് ഞാൻ വീട്ടിലേക്കു വന്നത്, കുറച്ചു നാളായി ഞാൻ പൂട്ടി ഇട്ടിരിക്കുന്ന എന്നിലെ മൃഗത്തിന് വേട്ടയാടാനുള്ള ഇരയെ കിട്ടുന്ന സന്തോഷം…. പതിവിലും കുടിച്ചിട്ട് ആണ് ഞാൻ വന്നത്…. എന്റെ വരവ് കണ്ടപ്പോൾ തന്നെ പന്തികേട് തോന്നിയ അമ്മ അവളെയൊന്നും ചെയ്യരുതെടാ മോനെയെന്നു പറഞ്ഞു… ഒന്നും ചെയ്യില്ല അമ്മേ ഞാൻ അവളെ ഒന്നു കാണട്ടെയെന്നു മറുപടിയും കൊടുത്തു മുറിയിലേക്ക് ഞാൻ പാഞ്ഞടുത്തു… എന്റെ വരവ് കണ്ടപ്പോൾ അവൾ കസേരയിൽ നിന്നും എഴുന്നേറ്റു…. പുച്ഛത്തോടെ ഞാൻ ചോദിച്ചു… “”അല്ല എന്തൊക്കെയോ ഉണ്ടാക്കും പറഞ്ഞു പോയിട്ട് ഇപ്പോൾ എന്താണ് ഒരു നാണംകെട്ടു മടക്കം, എന്റെ സ്വഭാവത്തിന് മാറ്റം ഒന്നും സംഭവിച്ചിട്ടില്ല പഴയ മൃഗം തന്നെ, അത് താങ്ങാൻ കെൽപ്പു ഉണ്ടെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതിയെന്നും”” പറഞ്ഞു ഞാൻ അവളുടെ കഴുത്തിനു കയറി പിടിച്ചു… അവളുടെ കഴുത്തിൽ പിടിച്ച എന്റെ വയറ്റിൽ പിടിച്ചു അവൾ എന്നെയൊരു തള്ള് തള്ളി, ഒന്നു പുറകോട്ടു പോയ ഞാൻ അവളെ കൊല്ലാനുള്ള ദേഷ്യത്തിൽ മുൻപോട്ടു പോകാൻ നോക്കിയിട്ട് എനിക്ക് വയറ്റിലെ വേദന കാരണം അനങ്ങാൻ കഴിഞ്ഞില്ല, തറയിൽ കുത്തി ഇരുന്നു പോയ ഞാൻ അപമാനഭാരത്താൽ അലറി…. “” എടി ഡാഷ് മോളെ നീ എന്നെ തല്ലി അല്ലേ, നീ തീർന്നെന്നു കരുതിയാൽ മതി…. “” എനിക്ക് വേദന കാരണം കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല, എന്റെ മുൻപിൽ വന്നു എന്റെയൊപ്പം ഇരുന്നുകൊണ്ട് അവൾ പറഞ്ഞു “” അതെ വിമലേട്ടൻ എന്താണ് എന്നെ കുറിച്ച് കരുതിയത്, ഞാൻ ഇപ്പോൾ വിമലേട്ടന്റെ മർമത്തിൽ പണി തന്നിരിക്കുകയാണ്, ഈ ഒരു മാസം കൊണ്ടു പഠിച്ചതൊന്നും അല്ല കേട്ടോ ഇതൊക്കെ ചെറുപ്പം തൊട്ട് അറിയാം, അല്ലെങ്കിലും എന്നെപോലെയുള്ള പെണ്ണുങ്ങൾ ഇപ്പോൾ ഡാൻസും പാട്ടും ഒന്നും പഠിച്ചില്ലെങ്കിലും ഇതൊക്കെ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണന്നാണ് എനിക്ക് തോന്നുന്നത്… വിമലേട്ടന്റെ അഭിപ്രായം എന്താണ്…. “” “” നീയൊക്കെ എന്ത് മലര് വേണമെങ്കിലും പഠിക്കു, ആദ്യം എന്നെ ഇതിൽ നിന്നും ഊരി താ… “” “” ഊരിയൊക്കെ തരാം പക്ഷെ എന്നെ അക്രമിക്കില്ലെന്നു എനിക്ക് ഉറപ്പ് തരണം, പിന്നെ ആൺപിള്ളേർ വാക്ക് തന്നാൽ അത് പാലിക്കണം… “” “” വാക്കോ തോക്കോ എന്ത് വേണമെങ്കിലും തരാം പക്ഷെ എനിക്ക് ഈ വേദന സഹിക്കാൻ പറ്റുന്നില്ല ജോലി കഴിഞ്ഞു വന്നതല്ലേ…. “” എന്റെ പൂട്ട് അഴിച്ചു തരുന്ന കൂട്ടത്തിൽ അവൾ പറഞ്ഞു “” വേദനയൊക്കെ എല്ലാവർക്കും ഉള്ളതാണെന്ന് മനസിലാക്കാൻ കഴിഞ്ഞാൽ പിന്നെ ആർക്കും ആരെയും ഉപദ്രവിക്കാനാവില്ല വിമലേട്ട…. വിമലേട്ടനു ചോറ് എടുത്തു വെക്കണോ…

“” എനിക്ക് ഒന്നും വേണ്ടെന്നു പറഞ്ഞു വൈരാഗ്യബുദ്ധിയോടെ ഞാൻ ഉറങ്ങാൻ കിടന്നു പക്ഷെ ഇനി അവളെ നേരിട്ട് ആക്രമിക്കാൻ സാധിക്കില്ല അവൾ ലോക്ക് ഇടും അല്ലെങ്കിൽ പിന്നെ കൊന്നു കളയണം പക്ഷെ അത് ബാക്കി ഉള്ള ജീവിതം ജയിലിൽ ആക്കും, പിന്നെയൊരു മാർഗം അവളിലെ പെണ്ണിനെ നശിപ്പിച്ചിട്ടു ഉപേക്ഷിക്കുക എന്നതാണ് അതാകും നല്ലത് അങ്ങനെ പലതും മനസ്സിൽ ചിന്തിച്ചുകൊണ്ടു ഞാൻ കിടന്നപ്പോൾ അവൾ വന്നു എന്റെ കട്ടിലിന്റെ സൈഡിൽ കിടന്നു…. എനിക്ക് ദേഷ്യം വന്നുവെങ്കിലും എന്റെ പ്ലാൻ നടത്താൻ അതാണ് സൗകര്യം എന്നുള്ളത്കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല…. “”അതെ വിമലേട്ട, ഞാൻ ഇവിടെ കിടക്കുന്നുണ്ടെന്നു കരുതി എന്റെ ശരീരത്തിൽ തൊടരുത് അതൊക്കെ മാനസികമായി സ്നേഹം ആയി കഴിഞ്ഞാൽ മാത്രം മതി അല്ലാതെ കെട്ടിയോൾ ആണെന്റെ മാലാഖ സിനിമയിലെ പോലെ എന്നോട് പെരുമാറാൻ വിമലേട്ടൻ വന്നാൽ ഞാൻ 22 ഫീമെയിൽ കോട്ടയത്തിൽ കാണിച്ചത് പോലെ ചെയ്യും, അപ്പോൾ എല്ലാം പറഞ്ഞതുപോലെ ഗുഡ് നൈറ്റ്‌….. “” ഞാൻ മനസ്സിൽ ആലോചിച്ചത് അവൾ മുളയിലേ നുള്ളി കളഞ്ഞെന്ന് പറഞ്ഞാൽ മതി, എന്തായാലും എന്റെ ഭാര്യ ആകാനുള്ള വരവ് അല്ലേ അത് നൽകാതെയിരിക്കാം…. ഭർത്താവിന്റെതായ ഒരു സ്നേഹവും പരിഗണനയും കിട്ടാതെയാകുമ്പോൾ തന്നെ പൊയ്ക്കോളും…. അന്ന് മുതൽ ഞാൻ പ്രിയയുടെ മുഖത്തു പോലും നോക്കാതെയായി… എന്നോട് ഒന്നും മിണ്ടില്ലേ എന്നു പലപ്രാവശ്യം അവൾ ചോദിച്ചു എങ്കിലും അതിനു പോലും ഞാൻ മറുപടി കൊടുത്തില്ല, അവൾ ഭയങ്കരമായി അസ്വസ്ഥ ആകുന്നത് ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി അതെ എന്റെ ബുദ്ധി ഫലം കാണുന്നു…. സങ്കടത്തോടെ അവൾ വീട്ടിൽ നിന്നും ഇറങ്ങുമെന്ന നിലയിലേക്ക് ആയപ്പോളാണ് എന്നെ ഞെട്ടിച്ചുകൊണ്ടു എന്റെ അമ്മ മരണപ്പെട്ടത്, ഹൃദയാഘാതം ആയിരുന്നുവെന്നു ഡോക്ടറും എന്നെയോർത്താണ് ആ ഹൃദയം പൊട്ടിയതെന്നു നാട്ടുകാരും പറഞ്ഞു… അമ്മയുടെ വിയോഗം എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് ജീവിതത്തിൽ ഉണ്ടാക്കി, അടുക്കളയിൽ അതു വരെ കയറിയിട്ടില്ല, തുണി അലക്കിയിട്ടില്ല ഇനി ഇതൊക്കെ എങ്ങനെ ചെയ്യുമെന്ന് ഓർത്തു വിഷമിച്ചിരുന്നപ്പോൾ ഞാൻ കണ്ടു പ്രിയ എന്റെ അച്ഛൻറെയും അവളുടെയും കാര്യങ്ങൾ ഭംഗിയായി ചെയ്യുന്നു, അവളോടു ചെയ്തു തരുമോ ചോദിക്കുന്നതിലും നല്ലത് ആത്മഹത്യാ ചെയ്യുന്നതാണെന്നും ഓർത്തു ഇരുന്ന എന്റെ അടുത്തേക്ക് പ്രിയ വന്നു…. “” വിമലേട്ട ഒരു കാര്യം പറയാനുണ്ട്, സത്യം പറഞ്ഞാൽ അമ്മ നമ്മളെ വിട്ടു പിരിഞ്ഞില്ലായിരുന്നുവെങ്കിൽ ഞാൻ ഈ വീട്ടിൽ നിന്നും ഇറങ്ങിയേനെ പക്ഷെ അമ്മ എന്നെ തോൽപിച്ചു കളഞ്ഞു, ആഹ് അത് പോട്ടെ, പറയാൻ വന്നത് വേറെയൊരു കാര്യമാണ് ഞാൻ ഉണ്ടാക്കുന്ന ആഹാരം കഴിക്കുമെങ്കിൽ ഞാൻ അലക്കുന്ന തുണി ഇടുമെങ്കിൽ അതൊക്കെ ഞാൻ ചെയ്തു തരാം, എന്നോട് മിണ്ടിയില്ലെങ്കിലും എനിക്ക് പരാതി ഇല്ല…. “” ഒന്നു രണ്ടു ദിവസം ഒരു പരാതിയും കൂടാതെ അവൾ എന്റെ കാര്യങ്ങൾ നോക്കി കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി തുടങ്ങുക ആയിരുന്നു ഈ ലോകത്തു തേച്ചിട്ടു പോകുന്ന പെണ്ണുങ്ങൾ മാത്രമല്ല ഉള്ളതെന്നു…… ഇനി തേച്ചിട്ടു പോകുന്ന പെണ്ണുങ്ങളിൽ പോലും എവിടെ എങ്കിലും നൻമ ഉണ്ടാകുമെന്നു, ഇത്രയും കാലം നല്ല പെണ്ണുങ്ങളെ കണ്ടാൽ അവരിൽ എന്തെങ്കിലും തിന്മ കണ്ടെത്തി കുറ്റപ്പെടുത്താൻ ആയിരുന്നു ഇഷ്ടം പക്ഷെ ഇപ്പോൾ എല്ലാവരിലും എന്തൊക്കെയോ നന്മ കാണാൻ കഴിയുന്നു അപ്പോൾ സത്യത്തിൽ പെണ്ണുങ്ങൾക്ക്‌ അല്ലായിരുന്നു പ്രശ്നം, പ്രശ്നം എന്റെ കണ്ണുകൾക്ക്‌ ആയിരുന്നു…… അന്ന് ജോലി കഴിഞ്ഞു വീട്ടിൽ ചെന്നിട്ടു ഞാൻ പ്രിയയെ എന്റെ അടുത്തേക്ക് വിളിച്ചിട്ട് ചോദിച്ചു… “” എന്നോട് ദേഷ്യം ഉണ്ടാകുമെന്നു അറിയാം കാരണം അത്രയും വലിയ പോക്രിത്തരം ആണ് ഞാൻ ചെയ്തു കൂട്ടിയത് …..

എന്നോട് പൊറുക്കാൻ ആകുമെങ്കിൽ എന്നെ സ്നേഹിക്കാൻ ആകുമെങ്കിൽ ഇനി മുതൽ പ്രിയ എന്റേത് മാത്രം ആയിരിക്കും… “” എന്റെയൊരു വാക്ക് കേൾക്കാൻ നോക്കി ഇരിക്കും പോലെയവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു അപ്പോൾ ഞാൻ ആലോചിച്ചു എന്നെ തേച്ച ശ്രേയ എന്നോട് ചെയ്ത നന്മ വീട്ടിൽ നിന്നും ഇറങ്ങി കല്യണം കഴിക്കാൻ തീരുമാനിച്ചു എല്ലാം റെഡി ആക്കിയിട്ട് അവസാനം നാട്ടുകാരുടെയും വീട്ടുകാരുടെയും മുൻപിൽ എന്നെ നാറ്റിച്ചു ഇറങ്ങി വരാതെയിരുന്നതാണെന്നു എനിക്ക് തോന്നി…. ഒരുമിച്ചു കെട്ടിപിടിച്ചു കിടന്നപ്പോൾ ഞാൻ അവളോടു ചോദിച്ചു… “” അല്ല പ്രിയേ എനിക്കൊരു സംശയം, ആദ്യം വന്നപ്പോൾ തന്നെ നിനക്കു എന്നെ തിരിച്ചു ഉപദ്രവിച്ചു കൂടാരുന്നോ എന്തിനാണ് എന്റെ ഉപദ്രവം ഏറ്റു വാങ്ങിയത്…. “” ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞു “” ആദ്യം വന്നപ്പോൾ എനിക്ക് ഭർത്താവ് ദൈവത്തെ പോലെ ആയിരുന്നു അതുകൊണ്ട് മുൻപിൽ കൈകൂപ്പാൻ മാത്രമേ ആഗ്രഹിച്ചുള്ളു പക്ഷെ ദൈവം ഇല്ലന്ന് വിമലേട്ടൻ അല്ലേ പറഞ്ഞത് അതുകൊണ്ട് രണ്ടാമത് വന്നപ്പോൾ ഭർത്താവിനെ ഭർത്താവ് ആയി കണ്ടു അതുകൊണ്ട് ഇങ്ങോട്ട് എങ്ങനെ ആണോ അങ്ങനെ തന്നെ അങ്ങോട്ടും, എന്നും പറഞ്ഞു സ്നേഹത്തോടെ എന്റെ ഏട്ടൻ എന്തെങ്കിലും ചെയ്താൽ ഞാൻ തിരിച്ചു ഒന്നും ചെയ്യില്ല കേട്ടോ അതോർത്തു പേടിക്കേണ്ട…. പിന്നെ രണ്ടാമത് വരാൻ കാരണം ഏട്ടന്റെ അമ്മയാണ് അമ്മക്ക് ഞാൻ വാക്ക് കൊടുത്തിരുന്നു ഞാൻ നന്നാക്കി എടുക്കുമെന്ന് ഈ താന്തോന്നിയെ….”” എന്റെ നെഞ്ചിലെ രോമങ്ങളിൽ വിരലുകൾ മീട്ടികൊണ്ട് അവളെന്റെ കവിളുകൾ ഉമ്മകൾ കൊണ്ടു മൂടി എന്നിട്ട് ചോദിച്ചു… “”അതെ വിമലേട്ടനെ ഇത്രയും ക്രൂരനാക്കാൻ വേണ്ടി ആ പെണ്ണ് എന്താണ് ചെയ്തത്…. “” “” എന്റെ പൊന്നു പ്രിയേ ചെറിയൊരു തേപ്പ് പക്ഷെ ഇപ്പോൾ എനിക്ക് അറിയാം തേച്ച അവൾ അല്ല എന്നെ ക്രൂരൻ ആക്കിയത് ഞാൻ തന്നെ ആയിരുന്നുവെന്ന്, ഇനി നമ്മുടെ ജീവിതത്തിൽ ആ നശിച്ച നാളുകളെ കുറിച്ചുള്ള ഓർമ്മകൾ വേണ്ട പ്രിയേ… “” “” ഇല്ല വിമലേട്ട ഒരിക്കലും ഇല്ല, നമ്മൾ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടു സ്വർഗത്തിൽ ഇരുന്നെങ്കിലും ഏട്ടന്റെ അമ്മ സന്തോഷിക്കട്ടെ…. “” ലൈക്ക് ഷെയർ ചെയ്യണേ, നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയക്കൂ… ശുഭം

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular