Connect with us

Love

ആലീസും അന്നയും.. പിന്നെ എബിയും

Published

on

രചന: അമ്മു സന്തോഷ്

“ഇതാരാ? ” “അമ്മയ്ക്ക് മനസ്സിലായില്ലേ? ഞാൻ താലി കെട്ടിക്കൊണ്ടു വന്ന എന്റെ പെണ്ണ്. ദേ മാല.ഇത് കണ്ടിട്ടും മനസിലായില്ലേ ?”അവൻ അവളുടെ കഴുത്തിൽ കിടന്ന താലിമാലതൊട്ടു കാണിച്ചു “ആഹാ കൊള്ളാമല്ലോ “ആലീസ് മകനെയും അവന്റെ കൂടെ വന്ന പെൺകുട്ടിയെയും നോക്കി .. “എവിടെ വെച്ചായിരുന്നെടാ കല്യാണം ?എന്നോട് പറഞ്ഞില്ലല്ലോ ?” വാതിൽ മറഞ്ഞു നിന്ന് കൊണ്ട് അവൾ ചോദിച്ചു. “അമ്മയോട് പറഞ്ഞാൽ ‘അമ്മ സമ്മതിക്കുമോ? എനിക്കറിയാൻ മേലെ ?””പള്ളിയിൽ വെച്ച് നടത്താൻ പറ്റത്തില്ലല്ലോ അത് കൊണ്ട് കൂട്ടുകാരെല്ലാം കൂടെ കോളേജിൽ വെച്ച് ..” “ആഹാ അത് കൊള്ളാലോ ..കോളേജ് ഒക്കെ ഇതിനും കൂടി ഉപയോഗിച്ച് തുടങ്ങിയോ? നല്ല കാര്യമാ ..ചെലവ് കുറവുണ്ടല്ലോ ” ആലീസ് ചിരിച്ചു “കൊച്ചു ഇവന്റെ കൂടെ പഠിക്കുന്നതാണോ ?” “അല്ല …”പെൺകുട്ടി പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു. “ഇവനെ കുറിച്ച് കൊച്ചിന് എന്നാ ഒക്കെ അറിയാം ?”ആലീസ് കൈ മാറിൽ പിണച്ചു കെട്ടി. “അമ്മെ ദേ വേണ്ട കേട്ടോ വാതിൽക്കൽ നിന്ന് മാറിക്കെ. ഞങ്ങൾ അകത്തോട്ടു കേറട്ടെ. “എബി ഗൗരവത്തിൽ പറഞ്ഞു. “നിങ്ങളിപ്പോ അകത്തോട്ടാണോ പുറത്തോട്ടാണോ പോക്ക് എന്നറിയില്ലല്ലോ മക്കളെ ..ഞാൻ അവളോട്‌ കുറച്ചു കാര്യങ്ങൾ ചോദിക്കട്ടെ ..ഇവനെ കുറിച്ച് കൊച്ചിന് എന്നാ അറിയാം ?” ആലിസ് പെൺകുട്ടിയെ നോക്കി. “അത് ..പേര് എബി മാത്യു എഞ്ചിനീയറിങ്ങിനു പഠിക്കുവാ അവസാന വർഷം ..ഉടനെ ജോലി കിട്ടും ” അവൾ പറഞ്ഞു “ഇത്രേം അറിഞ്ഞാൽ മതിയോ കൊച്ചേ ഇവന്റെ കൂടെ ഇറങ്ങി പോരാൻ? ഇതൊക്കെ ഇവൻ പറഞ്ഞതായിരിക്കും ..എന്നാൽ കേട്ടോ എന്റെ മോൻ ആയതു കൊണ്ട് പറയുവല്ല ഇവന് അര കഴഞ്ചിനു ബുദ്ധിയില്ല ..തോറ്റ വിഷയങ്ങളുടെ എണ്ണം നോക്കിയാൽ ഇവനീ ജന്മം എഞ്ചിനീയറിംഗ് ജയിക്കത്തുമില്ല. പിന്നെ എന്ന ജോലി കിട്ടാനാ? .അല്ല ജോലിയുടെ കാര്യം പറയുവാണെങ്കിൽ കൊച്ചെ ഇവന് ഒരു പണി പോലും വെടിപ്പായിട്ട് ചെയ്യാൻ അറിയുകേല.. നിക്കർ വരെ ഇപ്പോളും ഞാൻ ആണ് കഴുകി കൊടുക്കുന്നത്. അതിനെന്നെ തല്ലണം അത് വേറെ കാര്യം ” ആലീസിന്റെ വർത്തമാനം കേട്ട് പെൺകൊച്ചന്തം വിട്ട് അവനെ നോക്കി “നിന്റെ എടുത്തു വരുമ്പോ നല്ല സിംപ്ലൻ.തലമുടിയിൽ കളറും അടിച്ച് മണക്കുന്ന സെന്റുമടിച്ച് ലോകത്തെങ്ങും ആരും കേട്ടിട്ടു പോലുമില്ലാത്ത ഇംഗ്ലീഷും പറഞ്ഞ് ..ഇവനെ പഠിപ്പിച്ച ആ ഇംഗ്ലീഷ് ടീച്ചർ തൂങ്ങി ചാകും ഇത് കേട്ടാൽ ..അവന്റ എത്താത്ത ജീൻസും ,,താടിയും മുടിയും പിന്നെ കാണാൻ കൊള്ളാവുന്ന ഒരു മോന്തയുള്ളത് കൊണ്ട് അത് വെച്ച് പെണ്ണുങ്ങളെ പറ്റിക്കൽ ആണ് ഇവന്റെ മെയിൻ.പിന്നെ അതൊക്കെ ടൈം പാസ്സ് ആണെന്ന് എനിക്കറിയാം.ഈ താലി ഇട്ടിരിക്കുന്ന മാല പോലും നിന്റെ ആയിരിക്കും . ഇവനെ എനിക്ക് അറിയുന്ന പോലെ ആർക്കെങ്കിലും അറിയാമോ? കൊച്ചു വൈകുന്നേരം ഇവിടെ വന്നു നോക്കണം അപ്പുറത്തു ടിന്റുമോന്റേം അപ്പുക്കുട്ടന്റേം കൂടെയാ ഇവന്റെ കളി. ഗോലി കളി..ചിലപ്പോ മണ്ണപ്പം ചുട്ടും കളിക്കും..അല്ലിയോടാ? .ആ പിള്ളേർ രണ്ടാം ക്ലാസ്സിലാ അതാ ആ കളി.. അതാണ്‌ അവന്റെ ഒറിജിനൽ. ഈ കാണുന്നത് മുഴുവൻ പടം ” എബിക്ക് തൊലിയുരിഞ്ഞു പോകും പോലെ തോന്നി. “അമ്മെ എനിക്ക് ദേഷ്യം വന്നാലുണ്ടല്ലോ …”അവന്റെ മുഖം ചുവന്നു “പിന്നേ ഒന്ന് പോടാ ചെക്കാ ഇവനീ കലിപ്പ് ഒക്കെ അഭിനയിച്ചായിരിക്കും കൊച്ചിനെ വീഴ്ത്തിയത്. അല്ലെ? ..തെക്കേലെ നാൻസിയോടും അങ്ങനാരുന്നു ..അവൾ കഴിഞ്ഞ വർഷം ഒരു പട്ടാളക്കാരന്റ ആലോചന വന്നപ്പോ ഇവനെ തേച്ചിട്ടും പോയി. ബുദ്ധിയുള്ള ആരെങ്കിലും ഇവന്റെ കൂടെ പോരുമോ ..? (വിളറി വെളുത്ത പെങ്കൊച്ചിന്റെ മുഖത്തിന്റ ക്ലോസപ്പ് ഷോട്ട് ദേ ഇവിടെ ) തേപ്പു കിട്ടി നല്ല പരിചയമുളളത് കൊണ്ട് ഇവൻ ഉളുപ്പില്ലാതെ തന്നെ ആരെയെങ്കിലും ഉടനെ കേറി പ്രേമിക്കുമെന്നു എനിക്കുറപ്പായിരുന്നു …ഇവളേതാടാ ജെസ്സിയാണോ അതോ സീനയോ? ”

“എന്റെ പേര് അന്ന എന്ന അമ്മച്ചി ” അവൾ മെല്ലെ പറഞ്ഞു “അപ്പൊ സീനയും ജെസ്സിയുമോ …എന്തോന്നാടാ ഇത്? ആ ജെസ്സിയായതു കൊണ്ടല്ലേ ‘അമ്മ സമമതിക്കാഞ്ഞത്? അവള് രണ്ടു പേരുടെ കൂടെ ഒളിച്ചോടിയ പെണ്ണാണെന്നേ ..നിന്റെ പേര് എന്നോട് പറഞ്ഞിട്ടില്ല കേട്ടോ.. .ഇത് നല്ല അമ്പോറ്റി കൊച്ചല്ലേ? അല്ല മോളെ നീ പ്രായപൂർത്തി ആയതാണോ ..ഇല്ലെങ്കിൽ കേസ് ആണേ ഹാ ” ‘അതൊക്കെ അതെ “എബി പറഞ്ഞു “കൊച്ചിന്റെ വീടെവിടെയ ?” ഞാൻ ഈ ഇടവകയിലുള്ളതാ അമ്മച്ചി പാലക്കുന്നത്തെ മത്തായിച്ചന്റെ ..” മത്തായിച്ചന്റെ ..?” “മോൻ ജേക്കബിന്റെ മോളാ” എന്റെ കർത്താവെ ..നിങ്ങള് അങ്ങ് കുവൈറ്റിലോ ദുബായിലോ മറ്റോ അല്ലാരുന്നോ കൊച്ചെ? ..” “അതെ. സ്‌കൂളിങ് കഴിഞ്ഞു ഇപ്പൊ എൻട്രൻസ് കോച്ചിങ്ങിനു ഇവിടെ നിന്ന് പഠിക്കുവാ ” ” കഷ്ടം …മോളെ നീ ഈ വീട്ടിലോട്ടു ശരിക്കു ഒന്ന് നോക്കിക്കേ. ദേ ഈ കാണുന്നതാണ് ഇവന്റെ മുറി ..നല്ല മഴ പെയ്താൽ ചരുവം വെയ്ക്കണം ” അവൾ കണ്ണുമിഴിക്കുന്നു “ചരുവം എന്ന് പറഞ്ഞാൽ വലിയ പാത്രം. …ഇല്ലെങ്കിൽ കുടപിടിച്ചാലും മതി .അല്ലെങ്കിൽ നനയും ചോർച്ച ഉണ്ട് .പിന്നെ ദേ ഇതാ അടുക്കള ..ഗ്യാസില്ല. വിറകടുപ്പാ ..നീ ഊതി ഊതി ഊതി വശം കേട്ട് പോകും ..പിന്നെ രണ്ടു ആട്, രണ്ടു പശു, പതിനേഴ് കോഴി ..നീ കോഴി കാഷ്ടം വാരിയിട്ടുണ്ടോ ?” “ഇല്ല ” “ഇവിടെ ജീവിച്ചാൽ കൊച്ച് ചാണകവും ആട്ടിൻ കാഷ്ഠവും കോഴിക്കാഷ്ഠവും ഒക്കെ വാരണം, പുല്ലു പറിക്കണം അങ്ങനെ ഒത്തിരി ജോലിയുണ്ട്. ഇതൊക്കെ ചെയ്താ ഞാൻ ഈ പോത്തിനെ ഇക്കാലമത്രയും വളർത്തിയത് ..ഇവന്റെ അപ്പൻ പോയപ്പോൾ ഇവനുണ്ടല്ലോ എന്നെ നോക്കാൻ എന്ന് വിചാരിച്ചു. പഠിച്ചു നല്ല ജോലി ഒക്കെ കിട്ടി കഴിയുമ്പോൾ ഒന്ന് വിശ്രമിക്കാമല്ലോ എന്നോർത്തു. അവർ ദീർഘമായി നിശ്വസിച്ചു. ” മോളുടെ അമ്മയ്ക്കും അച്ഛനും കാണും അത് പോലത്തെ സ്വപ്ങ്ങൾ ..മോളെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കണം. നല്ല ഒരാൾക്ക് കല്യാണം കഴിച്ച് കൊടുക്കണം ..അവരുടെ മോൾ ഇങ്ങനെ പോയി എന്ന് നാളെ അറിയുമ്പോൾ അല്ലെങ്കിൽ ഇന്ന് അറിയുമ്പോൾ അവരുടെ ചങ്കു പൊട്ടി പോകും അസുഖം വല്ല ഉള്ള അപ്പനാണെങ്കിൽ തട്ടിപോകാൻ ദേ ഇത് മതി …പിന്നെ കരഞ്ഞിട്ട് കാര്യമുണ്ടോ? ..” അന്നയുടെ മുഖത്ത് കരച്ചിൽ വന്നു മുട്ടി “എനിക്ക് വേണമെങ്കിൽ ഇതൊക്കെ പറയാതിരിക്കാം. നല്ല കാശുള്ള വീട്ടിലെ പൊന്നിൻ കുടം പോലൊരു കൊച്ച് ഇവന് കിട്ടിയ ഭാഗ്യമാ എന്നൊക്കെ വെയ്ക്കാം. പക്ഷെ ഞാൻ ചെയ്യുകേല. ചെയ്താൽ കർത്താവു പൊറുക്കുകേല.കാരണം പിന്നെ നിന്റെ കണ്ണുനീര് കാണാൻ എനിക്ക് വയ്യ. നേരും നെറിവുമാ കൊച്ചെ നമുക്ക് വലുത് ..മോള് വല്ലോം കഴിച്ചാരുന്നോ? ” “ഇല്ല ” “എന്ന വാ ഇച്ചിരി കപ്പ പുഴുങ്ങിയതുണ്ട്. ഉണക്ക മീനും. വന്നു കഴിക്ക് . എന്നിട്ടു തിരിച്ചു പൊക്കോ. ഇപ്പൊ ഇതാരും അറിഞ്ഞിട്ടില്ല. ആരും അറിയുകയും വേണ്ട ..ഇവൻ ഒരു പാട് കള്ളം പറഞ്ഞാ മോളെ ഇവിടെ വരെ എത്തിച്ചതെന്ന് എനിക്ക് അറിയാം ഈ പ്രായത്തിൽ ഇതൊക്കെ സാധാരണയാ ..പക്ഷെ ഒന്ന് മറക്കല്ല് അപ്പനും അമ്മയുമാ കർത്താവു കഴിഞ്ഞാൽ പിന്നെ കൺകണ്ട ദൈവങ്ങൾ. അവരുടെ ചങ്കു വേദനിച്ച പിന്നെ എന്ത് കിട്ടിയിട്ടും കാര്യമില്ല. കൊച്ചു വന്നു ഇച്ചിരി കഴിച്ചേച്ചും വേഗം വീട് പറ്റാൻ നോക്ക്. നല്ല മഴ വരുന്നുണ്ട് “ആലീസ് അന്നയുടെ കൈ പിടിച്ചു. “എനിക്കും കൂടി ” എബി അകത്തോട്ട് .. “നിനക്കില്ല. നീ അവിടെ നിലക്ക്. അവിടെ ..നിനക്കുളളത് കൊച്ചു പോയിട്ടു ഞാൻ തരും ” പോകും മുന്നേ അന്ന അവന്റ മുന്നിൽ ചെന്ന് ആ മുഖമടച്ചു ഒന്ന് കൊടുത്തു “ഇത് എന്നെ പറ്റിച്ചതിനല്ല ഈ അമ്മച്ചിയെ പറ്റിക്കുന്നതിനാ. വല്ല പണിയുമെടുത്തു ജീവിച്ചു കൂടെടാ നിനക്കൊക്കെ? ” ആലീസ് കൈ അടിച്ചു പോയി. “കലക്കി അപ്പൊ ഞാൻ തരാനുള്ള ട്രോഫി കിട്ടിയല്ലോ വീട്ടിൽ കേറി പൊയ്ക്കോ ” അവൾ ആലീസിനെ നോക്കി ..പിന്നെ കൈ കൂപ്പി “ക്ഷമിക്കണം എന്നോട്.ഒന്നും പറഞ്ഞു തരാനും സ്നേഹിക്കാനും എനിക്ക് ഒരു അമ്മയില്ലാതെ പോയി. ഇനി ഞാൻ വഴി തെറ്റില്ല “ആലീസിന്റ കണ്ണ് ഒന്ന് നിറഞ്ഞു. അവർ അവളെ മുഷിഞ്ഞ തന്റെ ദേഹത്തോട് ചേർത്ത് പിടിച്ചു. “മോളു നല്ലോണം പഠിച്ചു നല്ല ജോലി വാങ്ങിക്ക്.ഈ ഉടായിപ്പ് കല്യാണം മറന്നേച്ചു അന്തസ്സുള്ള ഒരുത്തനെ കല്യാണം കഴിക്കു. ഇതൊരു പാഠമായിരിക്കണം ..നമ്മൾ അവസാനം ചെയ്യുന്ന തെറ്റാണു ജീവിതത്തിലെ ഏറ്റവും വലിയ ശരിയാവുക ..ഇത് നിന്റെ ശരിയാ ..പൊയ്ക്കോ കർത്താവു നല്ലത് വരുത്തട്ടെ ” കുറച്ചു വർഷങ്ങൾക്കു ശേഷം “അമ്മെ ?” “ഉം ” “ഞാൻ എഞ്ചിനീയറിംഗ് ഒക്കെ നല്ല മാർക്കോടെ പാസ്സായില്ലെ? “ഉം ” “എനിക്ക് ഇപ്പൊ ബാങ്കിൽ ജോലിയുമായി ” “അയിന്?” “അല്ല നമ്മൾ വീടൊക്കെ പുതുക്കി പണിതു ..” “നമ്മളല്ല നീ.. ” “സമ്മതിച്ചു. ഞാൻ ..അടുക്കളയിൽ ഗ്യാസൊക്കെ വാങ്ങിച്ചല്ലോ ” ആലീസ് ചിരി കടിച്ചു പിടിച്ചു. “അല്ല കൂട്ടുകാരൊക്കെ ചോദിക്കുന്നു. ഇനി എന്ന കല്യാണമൊക്കെന്നു ?” ആലീസ് പൊട്ടിച്ചിരിച്ചു “നീ വല്ലോരേം കണ്ടു വെച്ചിട്ടുണ്ടെങ്കിൽ പറ ” “ഇല്ലമ്മേ ..സത്യം അതൊക്കെ എന്നെ നിർത്തി ‘അമ്മ അതൊന്നും ഓര്മിപ്പിക്കല്ലേ …’അമ്മ പറയുന്ന പെണ്ണ് ‘അമ്മ പറയുന്ന സമയം ‘അമ്മ പറയുന്ന പള്ളി ” “അയ്യടാ ..എന്നാ ഒരു അനുസരണ …നീ ആ മൊബൈൽ ഇങ്ങു തന്നെ ?” “അയ്യോ സത്യായിട്ടും ഇതിൽ ഒന്നുമില്ല അമ്മെ ” “ഇങ്ങോട്ടു താടാ ചെക്കാ ” അവർ ഫോൺ വാങ്ങി ഒരു നമ്പർ ഡയൽ ചെയ്തു. “ന്നാ സംസാരിക്ക് ” “ഹലോ ” “ഹലോ ഓർമ്മയുണ്ടോ? “ഒരു പെൺശബ്ദം “ഇല്ല സോറി ഓർക്കുന്നില്ല ആരാ? ” “പേര് അന്ന . ..കുറെ വർഷങ്ങൾ മുന്നേ നമ്മൾ ഒരു ഉടായിപ്പ് കല്യാണം കഴിച്ചാരുന്നു…” അവന്റെ നെഞ്ചിൽ ഒരു വിങ്ങൽ വന്നു നിറഞ്ഞു. “അമ്മച്ചി എന്നെ മിക്കവാറും വിളിക്കുമായിരുന്നു വിശേഷങ്ങൾ ഒക്കെ അറിയുന്നുണ്ടായിരുന്നു …”

“ഞാൻ ..ഞാൻ പേടിച്ചിട്ട…പിന്നെ കോൺടാക്ട് ചെയ്യാതിരുന്നത് ” “അവൻ മടിയോടെ പറഞ്ഞു. അപ്പുറത്തു പൊട്ടിച്ചിരി “ഞാൻ ഇവിടെ ഉണ്ട് കേട്ടോ ..അന്നത്തെ പോലെ തന്നെ.. അന്ന് വെറുതെ കെട്ടിയത് ആണെങ്കിലും ആ താലി ഇപ്പോളും എന്റെ നെഞ്ചിൽ തന്നെ ഉണ്ട്. “അന്ന ഫോൺ കട്ട് ചെയ്തു. അവൻ അമ്മയെ നോക്കി “അവളിപ്പോ മെഡിസിൻ അവസാന വർഷമാണ് ..ആലോചിക്കട്ടെ? ” അവന്റെ കണ്ണ് നിറഞ്ഞു തൂവി “ഞാൻ അമ്മയെ ഒന്ന് കെട്ടിപിടിച്ചോട്ടെ? “. പറഞ്ഞതും അവൻ ആലീസിനെ ഇറുകെ കെട്ടിപ്പിടിച്ചു. “ആ കൊച്ചു ഇന്നും കാത്തിരിക്കുവാ കേട്ടോടാ. നല്ല സ്നേഹമുള്ള പെണ്ണാ. നിന്നെ പോലല്ല ” “അതെന്നോടുള്ള സ്നേഹമൊന്നുമല്ല അമ്മെ …അമ്മയോടുളളതാ . .എനിക്കറിയാം “അവൻ ഇടർച്ചയോടെ പറഞ്ഞു “അല്ലടാ പോത്തേ…അവൾക്കിപ്പോ നിന്നെ ഇഷ്ടാ. വീട്ടുകാരോടും ഞാൻ സംസാരിച്ചു ..കൊച്ചിന്റ പഠിത്തം തീർന്നാൽ നടത്താം എന്ന് അവർ ..അത് വരെ കാത്തിരിക്കാമോ നിനക്ക് ?അല്ലെങ്കിലും അവൾ ഉഗ്രൻ പെണ്ണാ.. അവളുടെ ഒറ്റ അടിയിൽ അല്ലെ നീ നന്നായത് അപ്പൊ അവൾ തന്നെ മതി ” അവൻ അമ്മയെ ഒന്ന് കൂടി ഇറുകെ പിടിച്ചു ..ഒരിക്കലും വിടാത്ത പോലെ. ശ്വാസം മുട്ടും പോലെ പിന്നെ ആ കവിളിൽ അമർത്തി ഉമ്മ വെച്ചു … ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ…. കൂടുതൽ കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular