Friendship
ബാക്ക് ബെഞ്ചർ…

രചന: Santhosh Appykkuttan
“നീ ഏത് സൗഗന്ധികപൂ കാണിച്ചിട്ടാടാ ഭീമസേനാ, പൂ പോലെയുള്ള ഈ പെൺക്കുട്ടിയെ സ്വന്തമാക്കിയത്?” നളിനി ടീച്ചറുടെ ചോദ്യം കേട്ടപ്പോൾ വിഷ്ണു കള്ളച്ചിരിയോടെ ആലീസിനെ നോക്കി. ആലീസ് ആ ചോദ്യത്തിന്റെ അർത്ഥം അറിയാതെ, വിഷ്ണുവിനെ നോക്കി, ആലീസിന്റ ഭാവം കണ്ട്, അവളെ തന്റെ അരികിലേക്ക് ചേർത്ത് നിർത്തി ടീച്ചർ. “വിഷ്ണുന്നാണ് പേരെങ്കിലും ഞാൻ ഇവനെ വിളിച്ചിരുന്നത് ഭീമസേനൻ എന്നായിരുന്നു ” വിഷ്ണു ഒരു ചമ്മിയ ചിരിയോടെ ടീച്ചറുടെ അരികിലേക്ക് ചേർന്നിരുന്നു. ടീച്ചറുടെ വിരലുകൾ വാത്സല്യത്തോടെ വിഷ്ണുവിന്റെ മുടിയിഴകളിൽ പരതി നടന്നു. ഭൂതകാലത്തിന്റെ കുളിരുമായെത്തിയ ആ സ്പർശനത്തിൽ അവന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു. “മോൾക്ക് അറിയോ? ഇവൻ പഠിക്കുന്ന കാലത്ത്, ഉച്ചഭക്ഷണം കൊണ്ടുവരാൻ തന്നെ കുട്ടികൾക്കു പേടിയാണ്” ആലീസിന്റെ മിഴികൾ ആകംക്ഷയോടെ ടീച്ചറെ തേടി ചെന്നു. “ഉച്ചയ്ക്ക് കുട്ടികൾ ഊണ് കഴിക്കാൻ വേണ്ടി പാത്രം തുറക്കുമ്പോൾ, പൊരിച്ച മീൻ കാണില്ല, മുട്ടയപ്പം കാണില്ല – എന്തിന് പറയുന്നു ചോറിന്റെ പകുതി വരെ കാണില്ല ” നളിനി ടീച്ചറിന്റെ മിഴികൾ സജ്ജലങ്ങളായി. “അതും പോരാതെ ഉച്ചക്കഞ്ഞി വെക്കുന്ന ഗ്രേസിയുമായി, കഞ്ഞിക്ക് വേണ്ടിയുള്ള വഴക്കും” ടീച്ചർ കണ്ണീരോടെ വിഷ്ണുവിനെ നോക്കി പുഞ്ചിരിച്ചു. “അതിന് എന്റെ കൈകളിൽ നിന്ന് ഒരുപാട് അടികിട്ടിയിട്ടുണ്ട് ന്റെ മോന് ” ടീച്ചറിന്റെ കോട്ടൻസാരിയിൽ തെരു പിടിച്ചുക്കൊണ്ടിരിക്കുന്ന വിഷ്ണുവിനെ നോക്കി, ആലീസ് കളിയാക്കിക്കൊണ്ട് ചിരിയോടെ തലയാട്ടി. “അതു മാത്രമല്ല ആലീസേ, അസംബ്ളിയിൽ തല ചുറ്റി വീഴുക, ക്ലാസ്സ് മുറിയിൽ പനിച്ച് കിടക്കുക എന്നീ നാടകങ്ങളും ഉണ്ടായിരുന്നു അല്ലേ ടീച്ചറേ എനിക്ക്? വിഷ്ണുവിന്റെ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ, ടീച്ചർ വാത്സല്യത്തോടെ അവനെ തഴുകി. “ടീച്ചർ വാങ്ങിത്തരുന്ന ചായയ്ക്കും, പലഹാരത്തിനും വേണ്ടിയാണ് ആ നാടകം കളിച്ചിരുന്നത് ഒരു വിഷമവുമില്ലാതെ വിഷ്ണു അതു പറയുമ്പോൾ ആലീസിന് അത്ഭുതമായിരുന്നു. “അത് എനിക്കറിയാമായിരുന്നു ഭീമസേനാ ! നീ തലചുറ്റി വീണ് അഭിനയിക്കുമ്പോൾ ഞാൻ ആദ്യം നോക്കുക നിന്റെ വയറിലേക്കാണ് ” വിഷ്ണുവിന്റെ മേദസ്സുറ്റിയ വയറിൽ ടീച്ചർ പതിയെ തലോടി. “പട്ടി പെറ്റ പോലെയുള്ള നിന്റെ വയർ കാണുമ്പോൾ അന്നെനിക്കറിയാം, നീ രാവിലെയൊന്നും കഴിക്കാതെയാണ് സ്ക്കൂളിലേക്ക് വന്നതെന്നും ” ഇന്നുവരെ തന്നോടു പറയാത്ത, ദാരിദ്ര്യത്തിന്റെ ഒരു ഭൂതകാലം തന്റെ ഭർത്താവിനുണ്ടായിരുന്നുവോ? ആലീസ് നിറയുന്ന കണ്ണുകളോടെ തന്റെ ഭർത്താവിനെ നോക്കി. വിഷ്ണു, കണ്ണീർ പാട കെട്ടിയപുഞ്ചിരിയോടെ ആലീസിന്റെ മുടിയിഴകളിൽ തലോടി! “അന്ന് അങ്ങിനെയൊരു കാലമായിരുന്നു ആലീസേ” കുതിച്ചു ചാടാനൊരുങ്ങിയ കണ്ണുനീർത്തുള്ളികളെ കൺപീലികൾക്കിടയിൽ തളച്ചിടാൻ കഴിയാതെ, വിഷ്ണു ദയനീയതയോടെ ആലീസിനെ നോക്കി. “വിശപ്പിന്റെ വേദന അറിഞ്ഞ ഒരു കാലം! എല്ലാവികാരങ്ങൾക്കും മീതെയാണ് വിശപ്പ് എന്നത് തിരിച്ചറിഞ്ഞ നാളുകൾ ” വിശപ്പ് കൊണ്ട് കണ്ണു കാണാൻ കഴിയാത്തതുകൊണ്ട്, ബ്ലാക്ക് ബോർഡിലെ അക്ഷരങ്ങളെ കണ്ടെത്താൻ കഴിയാത്ത കാലം” സങ്കടം കൊണ്ട് കണ്ണുകൾ ചോർന്നൊലിക്കുമെന്നറിഞ്ഞ വിഷ്ണു, ടീച്ചറുടെ അരികിൽ നിന്നെഴുനേറ്റ്, അരി കെയുള്ള സോഫയിലേക്ക് ചെന്നിരുന്നു. “വർഷം പെയ്താൽ ചോർന്നൊലിക്കുന്ന ഒരു കൂരയിൽ, ശരിക്കും ഭക്ഷണം കിട്ടാതെ, ദാരിദ്ര ചുഴിയിലകപ്പെട്ട കുടുംബം ” പണിക്ക് പോകുന്ന അച്ചന്, വല്ലപ്പോഴും കിട്ടുന്ന പൈസയിൽ ഒരു കുടുംബത്തെ എങ്ങിനെ മുന്നോട്ട് നയിക്കണമെന്നറിയാതെ, പകച്ചു നിൽക്കുന്ന അമ്മ! ”
“ഉള്ളതുകൊണ്ട് -എല്ലാവർക്കും വിളമ്പി, ഒടുവിൽ ഒന്നും ബാക്കിയാവാതെ കഞ്ഞിവെള്ളം മാത്രം കുടിച്ച് വിശപ്പടക്കുന്ന അമ്മ” “മുഴു പട്ടിണിയായ ദിനങ്ങളിൽ, മൂപ്പെത്താത്ത മരച്ചീനി വലിച്ചു പറിച്ച്, മണ്ണിനടിയിലെ മരച്ചീനിവേര് പോലും പാകം ചെയ്തു കഴിച്ച നാളുകൾ ” ആലീസ് കണ്ണീരോടെ വിഷ്ണുവിനെ നോക്കിയിരുന്നു. ” ഇങ്ങിനെയൊന്നും പറഞ്ഞാൽ ദാരിദ്ര്യത്തിന്റെ വേദന നിനക്ക് അറിയില്ല ആലീസേ ” അത് അനുഭവിച്ചവർക്കേ അറിയൂ, ” “ഈ പറയുന്നതിന്റെ എത്രയോ മടങ്ങാണ് അതിന്റെ തീവ്രതയെന്ന് അനുഭവിച്ചാലേ അറിയൂ” നീർ നിറഞ്ഞ മിഴികളോടെ വിഷ്ണു സോഫയിൽ നിന്നെഴുന്നേറ്റു, ടീച്ചറുടെ അരികിലേക്ക് ചെന്നു, ആ നരച്ച മുടിയിഴകളിൽ തലോടി. ” അന്ന്, ശരിക്കും ഭക്ഷണമില്ലാത്തവൻ എന്തിനാണ് പഠിക്കാൻ പോകുന്നതെന്ന് ചോദിച്ചവർക്കിടയിലൂടെ വാശിയോടെ തന്നെയായിരുന്നു ട്രൗസറും മുറുക്കിയുടുത്ത് സ്ക്കൂളിൽ പോയിരുന്നത് ടീച്ചറേ ” ടീച്ചറിന്റെ അരികിലെ ഒരു കസേരയിൽ അവനിരുന്നു. “പക്ഷെ എല്ലാ വാശിയും, കത്തിക്കാളുന്ന വിശപ്പിൽ വാടിപോകുകയായിരുന്നു ” “വിശപ്പ് ശരീരത്തിലങ്ങിനെ പടർന്നു കയറുമ്പോൾ, മനസ്സ് നമ്മൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധം ഒരു അപ്പൂപ്പൻ താടി പോലെ പാറി പറക്കും “ആ സമയത്ത് ബ്ലാക്ക് ബോർഡിലെ അക്ഷരങ്ങൾ കാണില്ല, ടീച്ചർമാർ ചോദിക്കുന്ന ചോദ്യം കേൾക്കില്ല” പിന്നെ ഇടയ്ക്കെപ്പോഴോ നമ്മളെ തേടിയെത്തുന്ന ഡസ്റ്ററോ, ചോക്കിൻ കഷ്ണമോ ആണ് നൂലറ്റ പട്ടം പോലെ പറന്നകലുന്ന നമ്മുടെ മനസ്സിനെ ക്ലാസ്സ് റൂമിൽ എത്തിക്കുന്നത് അല്ലേ ടീച്ചറേ?” വിഷ്ണു, തന്റെ കൈപ്പത്തിയിൽ തലോടി അത് ചോദിക്കുമ്പോൾ, ഡെസ്റ്റർ ക്കൊണ്ട് ഏറ് കിട്ടി ഞെട്ടിയുണരുന്ന ആ പഴയ വിഷ്ണുവിനെയാണ് ടീച്ചർക്ക് ഓർമ്മ വന്നത്. “സത്യം പറയാലോ ടീച്ചറെ, ഇൻറർവെല്ലിനു ശേഷം കഞ്ഞി പുരയിൽ നിന്നുയരുന്ന ചെറുപയർ കറിയുടെ ആ മണം ഇപ്പോഴും എന്നെ വിട്ടു പോയിട്ടില്ല” ഇടയ്ക്കിടയ്ക്ക് ആ മണം എന്നെ തേടിയെത്താറുണ്ട് ” ആലീസും, ടീച്ചറും ഒരു കൊച്ചു കുഞ്ഞിനെ പോലെ സംസാരിക്കുന്ന വിഷ്ണുവിനെ അത്ഭുതത്തോടെ നോക്കുകയായിരുന്നു മൗനം തളം കെട്ടി തുടങ്ങുന്നതറിഞ്ഞ വിഷ്ണു, ടീച്ചറുടെ കൈ പിടിച്ച് കസേരയിൽ നിന്നെഴുന്നേൽപ്പിച്ചു. കാലിടറിയ ടീച്ചറെ, ആലീസ് പിന്നിൽ നിന്ന് പിടിച്ചു. മൊസൈക്ക് തറയിലൂടെ ആലീസിന്റെയും, വിഷ്ണുവിന്റെയും തോളിൽ പിടിച്ചുക്കൊണ്ട് നടക്കുമ്പോൾ, ടീച്ചറിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. ” ഈ ബാക്ക്ബെഞ്ചറെ ടീച്ചർക്ക് മനസ്സിലായി! പക്ഷേ ആലീസിനെ ടീച്ചർക്ക് മനസ്സിലായില്ല അല്ലേ?” വിഷ്ണുവിന്റെ ചോദ്യം കേട്ടതും, നളിനി ടീച്ചർ ആലീസിന്റെ മുഖത്തേക്ക് നോക്കി. പിന്നെ അറിയില്ലെന്ന മട്ടിൽ വിഷ്ണുവിനെ നോക്കി. ” ഞാൻ ടീച്ചറുടെ ക്ലാസ്സിൽ പഠിക്കുമ്പോൾ, തൊട്ടടുത്ത ക്ലാസ്സിൽ ഇവളും പഠിക്കുന്നുണ്ടായിരുന്നു ” തെളിച്ചം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ടീച്ചറുടെ കണ്ണകൾ അവളെ ഓർത്തെടുക്കാൻ ശ്രമിച്ച് വിഫലമായി. “ടീച്ചർക്ക് അറിയാൻ വഴിയില്ല. അന്നിവൾ മുരിങ്ങകോൽ പോലെയായിരുന്നു ” ” പഠിക്കുന്ന കാലത്ത്, എന്റെയൊപ്പം നടന്ന് എല്ലാ കുസൃതിത്തരങ്ങളും ചെയ്തിരുന്ന എന്റെചങ്ക് ലത്തീഫിന്റെ അയൽക്കാരിയാണ്” ലത്തീഫ് എന്ന് കേട്ടതും ടീച്ചറുടെ മുഖം തെളിഞ്ഞു. “എത്രയെത്ര കുട്ടികളെ ഞാൻ പഠിപ്പിച്ചെന്ന് ഒരു ഓർമ്മയുമില്ല. പലരെയും അവരുടെ പഠിത്തം കണ്ട് ഉന്നത നിലയിലെത്തട്ടെയെന്നും അനുഗ്രഹിച്ചിട്ടും ഉണ്ട്. ആൾക്കൂട്ടത്തിലേക്ക് നടന്നു കയറിയ അവരിൽ ഒരാൾ പോലും ഇത്രയും കാലത്തിനിടയിൽ എന്നെ അന്വേഷിച്ചിട്ടു വന്നിട്ടില്ല! പക്ഷേ ലത്തീഫ് ഇടയ്ക്കിടെ വന്ന് എന്നെ കാണും – പണ്ടത്തെ കഥകൾ പറയും ഒടുവിൽ കണ്ണും തുടച്ചിട്ട് ഇവിടുന്ന് പോകും” വിഷ്ണു, ഒന്നും പറയാതെ എല്ലാം കേട്ടിരുന്നു . പോയൊരു കാലത്തിന്റെ വേദനകളുണ്ടായിരുന്നു ടീച്ചറിന്റെ ശബ്ദത്തിൽ. ബാക്ക്ബെഞ്ചർമാരെന്ന് കളിയാക്കിയതോർത്ത് നീറുന്നുണ്ട് ആ മനസ്സ്’.
” ലത്തീഫിന്റെ കാര്യം കഷ്ടാ! അരിഷ്ടിച്ചു പോകുന്നന്നേയുള്ളൂ” ടീച്ചറിന്റെ ശബ്ദമിടറിയിരുന്നു. താൻ പഠിപ്പിച്ച ഒരു കുട്ടി പോലും, സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ആണ്ടു പോകരുതെന്നുള്ള ടീച്ചറുടെ മനസ്സായിരുന്നു, ആ ശബ്ദമിടർച്ചയ്ക്ക് പിന്നിൽ. ആലീസിന്റെയും, വിഷ്ണുവിന്റെയും തോളിൽ കൈയ്യിട്ടു കൊണ്ട്,ആ കെട്ടിടത്തിൽ നിന്നിറങ്ങി, വില കൂടിയ കാറിനടുത്തെത്തിയപ്പോൾ, സംശയത്തോടെ ടീച്ചർ വിഷ്ണുവിനെ നോക്കി. “നമ്മൾ ഒരു യാത്ര പോകുന്നു ടീച്ചറെ ” വിഷ്ണു പറഞ്ഞതും കാറിന്റെ ബാക്ക് ഡോർ തുറന്നതും ഓരേ-നിമിഷമായിരുന്നു! ” അവരോടൊന്നും പറയാതെ ” ടീച്ചർ ആശങ്കയോടെ പിന്നിലെ ബിൽഡിങ്ങിലക്ക് നോക്കിയപ്പോൾ തനിക്കു നേരെ കൈയ്യുയർത്തി ടാറ്റ തരുന്ന അന്തേവാസികളെ കണ്ട്, ടീച്ചർ സംശയത്തോടെ വിഷ്ണുവിനെ നോക്കി, “ടീച്ചർ കയറ്! കഥയൊക്കെ നമ്മൾക്ക് കാറിലിരുന്നു പറയാം” ഡ്രൈവർ സീറ്റിൽ നിന്നിറങ്ങിയ ലത്തീഫിനെ കണ്ട് ടീച്ചർ അത്ഭുതപ്പെട്ടു. ബാക്ക് സീറ്റിൽ, ആലീസിനും, വിഷ്ണുവിനും നടുവിൽ ഇരിക്കുമ്പോൾ, എന്താണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് ടീച്ചർക്ക് മനസ്സിലായില്ല. ടീച്ചറുടെ തോളിലേക്ക് പതിയെ ചാരിയിരുന്നു വിഷ്ണു. “ലത്തീഫാണ് ടീച്ചറിന്റെ കഥകൾ എന്നോട് പറയുന്നത്. “ഇരുപത് വർഷത്തെ പ്രവാസ ജീവിതം തീർത്ത് മടങ്ങിയെത്തിയ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ടീച്ചറുടെ ഈ അവസ്ഥ! ” “നാലഞ്ചു മക്കളുണ്ടായിട്ടും, ലക്ഷത്തോളാം ശിഷ്യരുണ്ടായിട്ടും, ഈ ഓൾഡ് ഏജ് ഹോമിലക്ക് ടീച്ചറെ കൊണ്ടുവന്ന വിധിയെ, ഞങ്ങൾ ബാക്ക്ബെഞ്ചർമാർക്ക് തോൽപ്പിക്കണം ടീച്ചറെ” അതു പറയുമ്പോൾ വിഷ്ണുവിന്റെ കണ്ണ് നിറഞ്ഞിരുന്നു. ഒന്നും പറയാൻ കഴിയാതെ ടീച്ചർ, ലത്തീഫിനെയും, വിഷ്ണുവിനെയും കണ്ണീരിലൂടെ നോക്കി കാണുകയായിരുന്നു. “സ്വന്തം മക്കൾക്ക് വേണ്ടാത്ത ഞാൻ, എന്നെ തിരിഞ്ഞു നോക്കാത്ത ശിഷ്യരെ കുറ്റം പറയുന്നതിൽ അർത്ഥമില്ല!” നിറഞ്ഞു വന്ന കണ്ണീർ, ടീച്ചർ ആരും കാണാതെ തുടച്ചു. “പക്ഷേ പഠിപ്പിന്റെ ഉയരക്രമങ്ങളനുസരിച്ച്, കുട്ടികളെ വേർതിരിച്ചു കാണരുതെന്ന് വൈകിയ വേളയിലാണ് ഞാൻ തിരിച്ചറിഞ്ഞത് ” അവരുടെ മനസ്സിലെ നന്മകൾക്കനുസരിച്ചാണ് വേർതിരിക്കേണ്ടതെന്നും മനസ്സിലായി ” സങ്കടം കൊണ്ട് കരഞ്ഞു പോകുമെന്ന് തോന്നിയപ്പോൾ, സാരിയുടെ തുമ്പ് കടിച്ചു പിടിച്ചു ടീച്ചർ. ലത്തീഫിന്റെ കണ്ണു നിറയുന്നത് മിററിലൂടെ കണ്ട് വിഷ്ണു . ടീച്ചറിന്റെ കവിൾത്തടം തുടച്ചു കൊണ്ട് ചിരിച്ചു. “ഇനി ഞങ്ങളുടെ ടീച്ചറിന്റെ കണ്ണ് ഒരിക്കലും നിറയരുത്. പഴയ ആ -ശൗര്യമുള്ള ടീച്ചറായിട്ട് തന്നെ ഞങ്ങൾക്കു വേണം. “അതേ ടീച്ചർ ” നിറഞ്ഞ കണ്ണുകണ്ണു കളോടെ ലത്തീഫ് തിരിഞ്ഞു നോക്കി ടീച്ചറെ . “എല്ലാവരും ജയിച്ചു പോയപ്പോഴും, ഞാൻ -ഇവിടെ തോറ്റു കിടന്നിരുന്നത് ടീച്ചറുടെ ക്ലാസ്സിലിരിക്കാനാണ് ” ലത്തീഫിന്റെ സംസാരം കേട്ടപ്പോൾ വിഷ്ണുവിലും, ആലീസിലും ചിരി പൊട്ടി; കാർ -ഒരു വലിയ വീടിന്റെ മുന്നിലെത്തിയതും, ഓട്ടോമാറ്റിക്ക് ഗേറ്റ് പതിയെ തുറന്നു: നിലത്ത് പാകിയ ടൈലിലൂടെ, പോർച്ചിലേക്ക് ഇഴയുന്ന കാറിലിരുന്നു ടീച്ചർ, ആ വലിയ വീടിനെ അമ്പരപ്പോടെ നോക്കി. “ടീച്ചർ അന്ന് വാങ്ങി തന്ന ചായയും, പലഹാരങ്ങളും വെറുതെയായില്ലെന്ന് മനസ്സിലായില്ലേ?” ചിരിച്ചുക്കൊണ്ട് വിഷ്ണു അത് പറഞ്ഞപ്പോൾ, ടീച്ചറിന്റെ മുഖം സന്തോഷം കൊണ്ട് നിറയുകയായിരുന്നു. “ഇതാണ് ടീച്ചറെ ഇനി നമ്മുടെ സ്ക്കൂൾ. രണ്ടു ബാക്ക്ബെഞ്ചർമാർക്ക് ക്ലാസ്സ് എടുക്കാം ടീച്ചർക്ക് – ടീച്ചർ ആലീസിനെ നോക്കി. ” അതു ഞാൻ പെട്ടു പോയതാണ് ടീച്ചറെ!” വിഷ്ണു വന്ന് ആലീസിന്റെ തോളിൽ കൈവെച്ചു. “വിശക്കുന്ന കാലത്ത്, ഏതോ കുരുത്തംകെട്ടവൻ എന്നോടു പറഞ്ഞു ആലീസിനെ കെട്ടിയാൽ എന്നും നിനക്ക് കഞ്ഞി കുടിക്കാം എന്ന് ” “അന്ന് തൊട്ട് ആലീസിനെ സ്വന്തമാക്കാനുള്ള ശ്രമമായിരുന്നു! വർഷങ്ങൾ കഴിഞ്ഞിട്ടാണെങ്കിലും എന്റെ ആലീസിനെ ഞാൻ സ്വന്തമാക്കി ” ” ഇപ്പോൾ വിഷ്ണു എനിക്ക് കഞ്ഞി തരുന്നെന്നു മാത്രം ” ആലീസ് അതും പറഞ്ഞ് വിഷ്ണുവിന് ചാരെ ചേർന്ന് നിന്നു. ടീച്ചർ ഒന്നും മനസ്സിലാകാതെ ആലിസിനെയും, വിഷ്ണുവിനെയും മാറി മാറി നോക്കി. ” കഞ്ഞിക്കഥ കേട്ട് ടീച്ചർക്ക് ഒന്നും മനസ്സിലായില്ല അല്ലേ?” ടീച്ചർ അതേയെന്ന് തല കുലുക്കിയപ്പോൾ, വിഷ്ണു ആ കരം കവർന്നു. “ടീച്ചറിനോട് പറയാത്ത ഒരു കാര്യം ഉണ്ട്. നമ്മുടെ സ്ക്കൂളിൽ ഉച്ചക്കഞ്ഞി വെച്ചിരുന്ന ഗ്രേസ്സിയമ്മയുടെ മകളാണ് എന്റെ ആലീസ്” ടീച്ചർ അന്തംവിട്ട് ആലീസിനെ നോക്കിയിരിക്കെ ലത്തീഫ് അവർക്കരികിലേക്ക് വന്നു. ” ക്ലാസ്സ് തുടങ്ങാനുള്ള ബെൽ അടിക്കാൻ സമയമായി. എല്ലാവരും ക്ലാസ്സിലേക്ക് കയറ്” ലത്തീഫ് പറഞ്ഞതും കേട്ട്, ചിരിച്ചുകൊണ്ട് അവർ ആ വീട്ടിലേക്ക് കയറുമ്പോൾ, നളിനി ടീച്ചറുടെ മിഴികളിൽ നിന്ന് സന്തോഷാശ്രുക്കൾ അടർന്നുവീഴുകയായിരുന്നു! അത്രയ്ക്കും ആ മനസ്സ് സന്തോഷത്തോടെ ഏറ്റുവാങ്ങിയിരുന്നു, ബാക്ക്ബെഞ്ചർമാരുടെ ഗുരുദക്ഷിണ !

Friendship
കാത്തുവച്ചപ്രണയം…

രചന: വൈദേഹി വൈഗ (ജാനകി)
“എടീ അഖിലേ…. നിനക്കാ റോഷനോട് എന്തെങ്കിലും ഉണ്ടോ….?” സെമസ്റ്റർ എക്സാമിനു പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു റീത്തുവും അഖിലയും, അതിനിടയിലാണ് റീത്തുവിന്റെ വക ചോദ്യം വന്നത്…. “റോഷനോ…. ഏത് റോഷൻ…..” “ഓ നിനക്ക് റോഷനെ അറിയേയില്ലല്ലേ…. എടീ നമ്മുടെ ക്ലാസ്സിൽ ആകെയൊരു റോഷനെയുള്ളൂ… അവനാണേൽ നിന്റെ നാട്ടുകാരനും….അവനെക്കുറിച്ചാ ഞാൻ ചോദിച്ചത്…..” “ഓ അവനോ…. മോളിപ്പൊ എന്താ ഇങ്ങനെ ചോദിക്കാൻ കാരണം…?” “അല്ല, ചുമ്മാ ചോദിച്ചെന്നേയുള്ളൂ…. നിന്റെ ചില സംസാരങ്ങളും അവന്റെ ചിലസമയത്തെ നോട്ടവും ഭാവവുമൊക്കെ കാണുമ്പോ എനിക്കൊരു സംശയം… അതോണ്ട് വെറുതെ….” “ആ അങ്ങനെ മോളിപ്പോ വെറുതെ ആലോചിച്ചു കൂട്ടണ്ട, മോളിരുന്ന് പഠിക്കാൻ നോക്ക്, നാളെ കഴിഞ്ഞാലേ എക്സാമാ… ഹാളിൽ വന്നിരുന്നിട്ട് ഒന്നിന്റെ ആൻസർ ഏതാ പത്താമത്തെ ഒന്ന് പറഞ്ഞു തരോ എന്നും ചോദിച്ചോണ്ട് കൈയും കലാശവും കാട്ടി വന്നാലുണ്ടല്ലോ…. ബാക്കി ഞാൻ അപ്പൊ പറഞ്ഞു തരാം കേട്ടോ….” “ഉവ്വ് തമ്പ്രാട്ടി… ഞാൻ പഠിച്ചോളാമേ….” അഖില ചിരിച്ചു, ഒപ്പം റീത്തുവും…. ഉറ്റചങ്ങാതിമാരാണ് രണ്ടുപേരും, മാത്രവുമല്ല ക്ലാസ്സ്‌മേറ്റും റൂംമേറ്റും കൂടിയാണ്… പരസ്പരം ഒരു രഹസ്യവും അവർക്കിടയിൽ ഉണ്ടായിരുന്നില്ല, അവർ തമ്മിൽ ചർച്ച ചെയ്യാത്ത ഒരു കാര്യവും ഈ ഭൂമിയിൽ ഇല്ല എന്നതാണ് ശരി, ചുരുക്കി പറഞ്ഞാൽ രണ്ടു ശരീരവും ഒരു ആത്മാവും തന്നെയായിരുന്നു…. പഠിത്തം ഒക്കെ കഴിഞ്ഞു ഫുഡും കഴിച്ചു രണ്ടുപേരും ഉറങ്ങാൻ കിടന്നു. റീത്തു കിടന്നപാടേ കൂർക്കംവലിക്കാൻ തുടങ്ങി, അതല്ലേലും അവൾ കട്ടിലുകണ്ടാൽ ശവമാണ്… പക്ഷെ അഖിലക്ക് ഉറക്കം വന്നതേയില്ല, തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാദേവി അവളെ കടാക്ഷിച്ചില്ല. കാരണം റോഷനായിരുന്നു, റീത്തു റോഷനെക്കുറിച്ച് ചോദിച്ച അപ്പൊ മുതല് തുടങ്ങിയതാണ് നെഞ്ചിനൊരു പടപടപ്പ്….
‘അവനെപ്പറ്റി പറഞ്ഞാൽ എനിക്കെന്താ….?” പലയാവർത്തി സ്വയം ചോദിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യം, കണ്ണടക്കുമ്പോഴൊക്കെ മനസ്സിൽ തെളിഞ്ഞു വരുന്നത് അവന്റെ ചിരിക്കുന്ന മുഖമാണ്, കുസൃതിയൊളിപ്പിച്ച അവന്റെ പൂച്ചക്കണ്ണുകളാണ്… എന്തിനോ അവൾ പുഞ്ചിരിച്ചു, ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും സ്വപ്നത്തിൽ റോഷന്റെ കൈയുംപിടിച്ച് ലാവണ്ടർ പൂക്കൾക്കിടയിലൂടെ നടക്കുമ്പോഴും അവളുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞിരുന്നില്ല. സെമസ്റ്റർ എക്സാം കഴിഞ്ഞു കുട്ടികളെല്ലാം ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് പോയി, കാത്തിരിക്കാൻ വീട്ടിലാരുമില്ലാത്ത കാരണം കൊണ്ട് അഖില ആ സാഹസത്തിന് മുതിർന്നില്ല, അഖിലയെ ഒറ്റക്കാക്കി പോകാൻ റീത്തുവിനും ഇഷ്ടമല്ല. ഹോസ്റ്റൽ വാർഡനും അത് സന്തോഷമാണ്, ഭർത്താവ് മരിച്ചതിൽ പിന്നെ ആ സ്ത്രീ ഒറ്റയ്ക്കാണ്… കോളേജാവധിക്കാലം തകൃതിയായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കവേ പെട്ടെന്നൊരു ദിവസം അഖിലയോട് റീത്തു ചോദിച്ചു, “എടീ റോഷന്റെ ഫോൺ നമ്പർ ഉണ്ടോ നിന്റെ കൈയില്…? “റോഷന്റെ നമ്പറോ…. അവന്റെ നമ്പർ എങ്ങനാ മോളെ എന്റെ കൈയിൽ ഉണ്ടാവുക….?” “ഹാ ഞാൻ ചുമ്മാ ചോദിച്ചതാ, അല്ല അവന് ഇൻസ്റ്റാഗ്രാം ഉണ്ടോ….?” “ഉണ്ടെന്ന് തോന്നുന്നു…” “ഉണ്ടോ അതോ ഇല്ലേ… തെളിച്ചു പറ….” “ഉണ്ട്….” “എങ്കിൽ അവന്റെ അകൗണ്ട് ലിങ്ക് ഒന്ന് വാട്സാപ്പിൽ ഷെയർ ചെയ്യ്….” “ആഹ്…. അല്ലാ അതിന് നിനക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇല്ലല്ലോ….?” “ഇതുവരെ ഇല്ലായിരുന്നു…. ഇപ്പൊ തുടങ്ങി….” “എടീ ഭയങ്കരീ…., എന്നിട്ട് നീ എന്നെ ഫോളോ ചെയ്തോ….” “ഇല്ല…. അതൊക്കെ പിന്നീടെപ്പോഴെങ്കിലും ആകാല്ലോ…” “ഹോ അങ്ങനെ… കൊള്ളാടി മോളെ….” റോഷന്റെ അക്കൗണ്ട് ലിങ്ക് ഷെയർ ചെയ്തു കൊടുത്തപ്പോൾ തുടങ്ങിയതാണ് ഒരു വല്ലായ്‌മ, ഒന്നിലും ഒരു ശ്രദ്ധയുമില്ലായ്മ.
എന്താ കാരണം എന്നു അവൾക്കെത്ര ആലോചിച്ചിട്ടും മനസിലായില്ല. റോഷൻ തന്റെ ഫ്രണ്ട് ആണ്. ബെസ്റ്റ് ഫ്രണ്ട് കൂടി അല്ല, ആ സ്ഥാനം എപ്പോഴും റീത്തുവിനാണ്, അവളെ കഴിഞ്ഞേ ഉള്ളൂ തനിക്ക് മറ്റാരും, പക്ഷെ റോഷൻ…. അവനോടെന്താണ് തനിക്ക് ഒരു പ്രത്യേക താല്പര്യം….ഇനി എങ്ങാനും റീത്തു പറഞ്ഞ പോലെ അവനോട് എനിക്ക് എന്തേലും സ്പെഷ്യൽ ഫീലിംഗ് തോന്നിത്തുടങ്ങിയോ…. ഏയ്, അങ്ങനെയൊന്നുമില്ല…. ഒന്നുമില്ലെങ്കിൽ പിന്നെന്തിനാണ് തനിക്കിത്രയും വെപ്രാളം…. ആലോചിച്ചിട്ട് അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല. ഇതിനോടകം തന്നെ റീത്തു റോഷനോട് ഇൻസ്റ്റാഗ്രാമിൽ ചാറ്റിങ് തുടങ്ങിയിരുന്നു, വിചാരിച്ചതിലും വേഗത്തിൽ അത് വാട്സ്ആപ്പ് ചാറ്റിങ്ങിലേക്കും google duo വീഡിയോ ചാറ്റിലേക്കും പുരോഗമിച്ചത് ഏറെ അലോസരത്തോടെയാണ് അഖില കണ്ടത്… തനിക്ക് അസൂയയോ…. എന്തിന്? അവനോട് ആരേലും മിണ്ടിയാൽ എനിക്കെന്താ, ഇനി റീത്തു ആയതു കൊണ്ടാണോ തനിക്കിത്ര വേവലാതി… അല്ല, കോളേജിൽ മറ്റു പെൺകുട്ടികൾ അവനോട് മിണ്ടുമ്പോഴും തനിക്ക് ഇതേ അലോസരം തോന്നാറുള്ള കാര്യം അവൾ തെല്ലു നടുക്കത്തോടെയാണ് തിരിച്ചറിഞ്ഞത്… സ്വയം പരമാവധി നിയന്ത്രിച്ചു കാര്യങ്ങൾ ഒരുവിധം മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോഴാണ് റീത്തു പെട്ടെന്നൊരുദിവസം വന്നു റോഷനെ അവൾക്കിഷ്ടമാണെന്ന് പറഞ്ഞത്… “എന്ത്…. നീയെന്താ മോളെ ഈ പറയണേ…” “എന്ത്… എനിക്കവനെ ഇഷ്ടാ പ്രൊപ്പോസ് ചെയ്യാൻ പോവാ ന്ന്… നിനക്ക് മലയാളം അറിയില്ലേ….” “അതല്ല മോളെ… നീ ആലോചിച്ചിട്ടാണോ ഇതൊക്കെ….” “ഇതിലൊക്കെ എന്താ ഇത്ര ആലോചിക്കാൻ…
അങ്ങനെ ആലോചിച്ചും ചിന്തിച്ചും ആണോ മോളെ പ്രണയം തോന്നുന്നേ….” “അതല്ല മോളെ….. നിന്റെ പപ്പേം മമ്മേം ഒക്കെ സമ്മതിക്കോ….” “എന്താ സമ്മതിച്ചാല്…. അമ്മേം അപ്പേം പ്രേമിച്ച കെട്ടിയെ, ഞാൻ എങ്ങാനും പ്രേമിച്ചാലും അതാരെയായിരുന്നാലും അക്‌സെപ്റ്റ് ചെയ്യും അവര്…. പിന്നെന്താ പ്രശ്നം….?” “റോഷന് ഇനിപ്പോ വേറെ ആരേലും ഇഷ്ടായിരിക്കോ… ” “ഏയ്, അവിടേം എന്റെ റൂട്ട് ക്ലിയറാ… ചെക്കൻ സിംഗിളാ…” “എടീ എന്നാലും….” “ഒരെന്നാലുമില്ല, നമ്മള് രാവിലെ അവനെ കാണാൻ പോവുന്നു, ഇഷ്ടം പറയുന്നു സെറ്റാക്കുന്നു.. എന്താ….” “അതിന് കോളേജ് മറ്റന്നാൾ അല്ലേ ഓപ്പൺ ആവുള്ളൂ….” “ആ, റോഷൻ ഇവിടെ അടുത്തൊരു പള്ളിയിൽ വരാം ന്ന് പറഞ്ഞിട്ടുണ്ട്… ഞാനും മാമിനോട് ചോദിച്ചു നാളെ പള്ളിയിൽ പോവാനുള്ള പെർമിഷൻ എടുത്തിട്ടുണ്ട്, നാളെ നമ്മൾ പോകുന്നു…. ഓക്കേ….” കഴിഞ്ഞ കുറെ നാളുകളെ പോലെ അന്നും അഖിലക്ക് ഉറക്കമില്ലാത്ത രാവായിരുന്നു, ഒരിക്കലും ഈ രാവ് അവസാനിക്കരുതേ എന്നവൾ അറിയാവുന്ന ദൈവങ്ങളോടൊക്കെ ഉരുകി പ്രാർഥിച്ചു, ഒടുവിൽ അവൾക്ക് മനസിലായി, ഏതോ ഒരു നിമിഷത്തിൽ താൻ റോഷനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു… പക്ഷെ വൈകിപ്പോയി… തന്റെ കൂട്ടുകാരിയെ, തന്റെ റീതുമോൾ ആഗ്രഹിച്ചതൊന്നും തനിക്ക് വേണ്ട, അവളെ വിഷമിപ്പിച്ചിട്ട് തനിക്കൊരു സന്തോഷവും വേണ്ട….
അന്ന്… ആ രാത്രി, ജീവിതത്തിൽ ആദ്യമായി അഖില കരഞ്ഞു… നഷ്ടപെട്ട തന്റെ പ്രണയത്തെയോർത്ത്…. വിടരാതെ കൊഴിഞ്ഞ തന്റെ പ്രണയത്തെയോർത്ത് പുലരുവോളം കരഞ്ഞു…. ഒടുവിൽ എല്ലാമൊരു സ്വപ്നമായിരുന്നുവെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു…. പിറ്റേന്ന് അവൾ ഉണർന്നു നോക്കുമ്പോൾ പോകാൻ റെഡിയായി നിൽക്കുന്ന റീത്തുവിനെ ആണ് കണ്ടത്, അവൾക്ക് വിഷമമാകണ്ട എന്ന് കരുതി മനസില്ലാമനസോടെയാണെങ്കിലും അവളോടൊപ്പം പോകാനായി ഇറങ്ങി… പറഞ്ഞപോലെ തന്നെ റോഷൻ ചർച്ചിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു, കൈയിൽ റോസാപ്പൂക്കളുടെ ഒരു കൂട്ടവുമുണ്ടായിരുന്നു…. അഖില മനസ്സിൽ കരുതി, അവനുമിഷ്ടമായിരിക്കും, പ്രൊപ്പോസ് ചെയ്യാനായിരിക്കും ബൊക്കെ ഒക്കെ, അവളുടെ മുഖം വിഷാദം കൊണ്ട് നിറഞ്ഞെങ്കിലും പുറമെ കാട്ടാതെ ഒരു പുഞ്ചിരിയെടുത്തണിഞ്ഞു അവൾ…. പക്ഷെ പൊടുന്നനെ ആ പൂഞ്ചെണ്ട് നീട്ടി അഖിലയുടെ കാൽക്കൽ മുട്ടുകുത്തിയിരുന്ന് “വിൽ യു മാരി മീ….” എന്ന് ചോദിച്ചപ്പോൾ ഞെട്ടിയത് മറ്റാരുമല്ല, അഖില തന്നെയായിരുന്നു, “എനിക്കറിയാരുന്നെടി നിനക്കിവനെ ഇഷ്ടാന്ന്… പിന്നെ ഇവൻ നിന്നേ പ്രൊപ്പോസ് ചെയ്യുമ്പോ നിനക്കെതിർപ്പൊന്നും ഉണ്ടാവരുതല്ലോ… അതിനാ ഈ ഡ്രാമയൊക്കെ…..” അഖില റീത്തുവിനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…. അപ്പോൾ അവളെ തേടിയെത്തിയ ഒരു ജോഡി പൂച്ചക്കണ്ണുകളിലെ കുസൃതി അവളുടെ കണ്ണുനീർത്തുള്ളികളിൽ പോലും നാണത്തിന്റെ തിളക്കമേകിയിരുന്നു….
Friendship
ഹണിമൂൺ എങ്ങാനും കണ്ടാലുള്ള അവസ്ഥ ആലോചിക്കാൻ വയ്യാത്രെ…

രചന: Preeja Vinu
കല്ലുവച്ച നെക്ക്ളേസും പട്ടു സാരിയും ഉടുത്തു ഓഡിറ്റോറിയത്തിനു മുന്നിൽ നിൽക്കുന്ന എന്റെ സൗന്ദര്യം കണ്ട് അന്താളിച്ചവരോട് ഒന്നേ പറയാനുള്ളു… ബ്രൂട്ടീഷൻ നുമ്മ ചെയ്യാറില്ല…. കാരണവന്മാർ ഇച്ചിരി സൗന്ദര്യ കൂടുതൽ ഉള്ളവരായി പോയി…. എന്താ ചെയ്യാ അല്ലേ 😜. വരുന്നവരോടൊക്കെ കൈ കൂപ്പി തലയാട്ടി തലയാട്ടി തല ഇപ്പോ നേരെ നിൽക്കുന്നില്ലേന്നൊരു സംശയം.വരുന്നതിൽ അധികവും പുരുഷന്മാർ.. അവർ ആണേൽ മാലാഖ ഭൂമിയിൽ പുനർജനിച്ച പോലെ അതിശയത്തോടെ എന്നെ തന്നെ നോക്കുവാ.. എന്താ ചെയ്യാനാ എന്നെ കൊണ്ട് ഞാൻ തന്നെ തോറ്റു… അങ്ങനെ മുഹൂർത്തതിന് സമയമാകാറായി. കല്യാണ ചെക്കൻ, കൂട്ടുകാരുടെ കൂടെ വരുന്നുണ്ട്…വിയർത്തു കുളിച്ചു.. നല്ല ടെൻഷൻ ഉണ്ട്… ദയനീയമായി ഇതു വേണോന്നു എന്നെ നോക്കി പറയാതെ പറഞ്ഞ കല്യാണ പയ്യനെ, കൈ മുറുകെ പിടിച്ചു, ഞാൻ ഇല്ലേ കൂടെ പിന്നെ എന്തിനാ ടെൻഷൻ എന്ന് ധയ്ര്യം കൊടുത്ത്. അച്ഛാ All the Best എന്ന് പറഞ്ഞു രണ്ടു പുത്രന്മാരും കൂടെ തന്നെ നിന്നു…. സ്വന്തം ഭർത്താവിന്റെ രണ്ടാം വിവാഹം നടത്തി കൊടുക്കുന്ന യുവതി… അതും യുവതിയുടെ ആഗ്രഹപ്രകാരം….
Tv ന്യൂസ് ചാനലുകൾ ഈ കല്യാണം കവർ ചെയ്യാൻ വന്നിട്ടുണ്ട്.. എല്ലാരുടെയും മുന്നിൽ താരമായി ഞാനും. എങ്ങനെ പ്രശസ്തയവകാമെന്നു ആലോചിച്ചു കൂട്ടിയപ്പോ മനസ്സിൽ തോന്നിയ ബുദ്ധിയാ…ബഷീർ ബഷിയുടെ family vlogs കണ്ടപ്പോൾ തോന്നിയ ഇൻസ്പിറേഷൻ ആയപ്പോൾ എല്ലാം പൂർത്തിയായി. . ഇതൊന്നും പിടിക്കാത്ത കുറച്ചു ടീംസ് ഓഡിടോറിയത്തിന് ഉള്ളിൽ ഒരു അരികിൽ മാറി നിൽക്കുന്നുണ്ട്….. കൂട്ടുകാരന്മാരുടെ ഭാര്യമാർ… അവറ്റകളെ മുഖം കണ്ടാൽ അറിയാം, എന്നെ അവരുടെ കയ്യിൽ കിട്ടിയാൽ….ചാരം നേരിട്ട് പുഴയിൽ പോയി ഒഴുക്കിയാ മതീ…. വിറക് ലാഭം തന്നെ…. എങ്ങനെ നോക്കിയാലും പുള്ളികാരന് രാജയോഗം തന്നേ…. അവളുമാരുടെ അടുത്ത് ഞാൻ പോയില്ല, എന്തിനാ അവളുമാരെ, വെറുതെ കൊലപാതകിയാക്കുന്നത്… എന്റെ കേട്ടിയോനോട് എനിക്ക് ഉള്ള സ്നേഹത്തിന്റെ ഒരംശം പോലും ഇല്ലാത്തവളുമാര😏. മുഹൂർത്തതിന് സമയമായി, പെണ്ണ് മണ്ഡപത്തിലേക്കു ഇറങ്ങാലായി,1..2…3…4… മാല, ഹോ സമാധാനമായി….2 സഹകരണ ബാങ്കിലെ കടം തീർന്നു കിട്ടും…. കല്യാണചെക്കനും പെണ്ണും അടുത്തടുത്ത് ഇരുന്ന്… പുള്ളിക്കാരൻ ഇടം കണ്ണിട്ടു എന്നെ നോക്കി, കണ്ണിറുക്കി കാട്ടി, കട്ടക്ക് കൂടെയുണ്ടെന്നു ധയ്ര്യം കൊടുത്ത് നമ്മളും.. വിയർത്തു കുളിച്ച പുള്ളിക്കാരന്റെ മുഖം ഇപ്പോൾ പൂർണചന്ദ്രൻ ഉദിച്ചപോലുണ്ട്….. അവളുടെ മുഖത്തു വീണ മുടി അങ്ങേരു ഒതുക്കി കൊടുത്തു… പുള്ളികാരന്റെ ചെവിയിൽ അവൾ എന്തോ രഹസ്യം പറഞ്ഞു. രണ്ടാളും കൂടി പൊട്ടിച്ചിരിച്ചു…. മുഹൂർത്തത്തിനു സമയമായി, ഏതോ അമ്മാവൻ വിളിച്ചു പറഞ്ഞു…. അപ്പോൾ അതാ ഒരു പെരുമ്പറ മുട്ടുന്ന ശബ്ദം….
ഞാൻ ചുറ്റും നോക്കി,,,, ഈ ശബ്ദം.. അതെ എന്റെ ഉള്ളിൽ നിന്നാണ്…. ഇതേ സമയത്താണ് അങ്ങേരു താലി കയ്യിൽ എടുത്തത്….. നാണത്തോടെ നിൽക്കുന്ന അവളെ കണ്ടതും, എനിലെ നാഗവല്ലി ഉണർന്നതും ഒരേ സമയത്താണ്…. മെസ്സിയുടെ കാലുകളിലെ അതെ വേഗതയോടെ, എന്റെ കാലുകൾ, അവളുടെ ദേഹത്തു പതിഞ്ഞു…. ചക്ക വെട്ടിയിട്ടപോലെ യുള്ള അവളുടെ കിടത്തം കണ്ടു… പൊട്ടി.. പൊട്ടി ചിരിച്ചു ഞാനും. പെട്ടെന്നതാ അയ്യോ… എന്ന നിലവിളി,,, കെട്ടിയോന്റെ അതെ ശബ്ദം… അവളെ ചവിട്ടിയപ്പോൾ ഇയാള് എന്തിനാ കരയുന്നെ….. 🤔 കട്ടിലിനു അടിയിൽ നിന്നും രണ്ടു കയ്യുകൾ എന്റെ നേർക്ക് പൊങ്ങി…. കണ്ണ് തുറന്ന ഞാൻ… ഒന്നും അറിയാത്തപോലെ.. കണ്ണടച്ച് കിടന്നു… പിറ്റേന്നാൾ മുതൽ കെട്ടിയോൻ കിടത്തം ഹാളിലേക്ക് മാറ്റി, ചോദിക്കുമ്പോ പറയുകയാ, കല്യാണം സ്വപ്നം കണ്ടപ്പോ ഇങ്ങനെ, എനി ഹണിമൂൺ എങ്ങാനും കണ്ടാലുള്ള അവസ്ഥ ആലോചിക്കാൻ വയ്യാത്രെ… പാവം ഞാൻ, സ്വപ്നം കാണുന്നത് തെറ്റാണോ 😳😳. 😭
Friendship
ഒരു നറുപുഞ്ചിരി അവൻ്റെ ചുണ്ടുകളിൽ ഞാൻ കണ്ടു…

രചന: തൂലിക പ്രേമി
ലക്കി ലൗ ബേഡ്സ്… വാതിൽ തുറന്നപ്പോൾ കണ്ടു റെഡി ആയി സോഫയിൽ ഇരിക്കുന്ന അനിത്രയെ, “ഒരു പത്ത് മിനിട്ട് ഞാൻ വരാം ” ബാഗ് അഴിച്ച് വെച്ച് റൂമിൽ പോയി കുളിച്ചു ഡ്രസ്സ് മാറി വന്നു. “വാ പോവാം ” ഒന്നും മിണ്ടാതെ തൻ്റെ പുറകെ വന്നു അവൾ, കാറിൽ ഇരിക്കുമ്പോഴും ഇരുവരും പരസ്പരം ഒന്നും സംസാരിച്ചില്ല. തല ചെരിച്ചു അവളെ ഒന്ന് നോക്കി ശാന്ത ഭാവം, സന്ധ്യ മയങ്ങുന്നു… കിളികൾ കൂട്ടിൽ എത്താൻ കൂട്ടം ആയി ആകാശത്തിൽ കൂടെ പറന്ന് പോകുന്നുണ്ട്. റോഡിൽ തിരക്കിന് ഒരു കുറവും ഇല്ല, ദിവസക്കൂലിക്കര് അന്നന്ന് വേണ്ട പലവഞ്ജനം വാങ്ങി കൊണ്ടുപോകുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്താൻ തിരക്ക് കൂട്ടുന്ന ആളുകളും… ഡോറിൻ്റെ സൈഡിൽ തല ചാരി വെച്ച് ഇരുന്നു. സ്പീക്കർ നിന്ന് അർജിത്ത് സിംഗ് ഇൻ്റെ മധുരിതമായ ശബ്ദം, കണ്ണുകൾ പതിയെ അടച്ച് ആ ശബ്ദം ആസ്വദിച്ചു. “അനിത്ര സ്ഥലം എത്തി ……” അലോകിൻ്റെ ശബ്ദം കേട്ട് ആണ് കണ്ണുകൾ തുറന്നത്. ഡോറ് തുറന്നു പുറത്തേക്കു ഇറങ്ങി സാരി തുമ്പ് ഒന്ന് ശെരി ആക്കി മുന്നിലേക്ക് നടന്നു. ഫ്രണ്ടിൻ്റെ വിവാഹം ആണ് ഒപ്പം പഠിച്ചവർ എല്ലാം വന്നിട്ടുണ്ട് അവരെ കണ്ടപ്പോൾ അടുത്ത് പോയി സംസാരിച്ചു. അലോക് ആണുങ്ങളുടെ ഗാങ്ങിൽ ആണ് വെൽകം ഡ്രിങ്ക് ഇൻ്റെ ഗ്ലാസ്സ് കയിൽ ഉണ്ട് കൂട്ടുകാരോട് എന്തൊക്കയോ സംസാരിക്കുന്നുണ്ട്, കുറച്ചു നേരം ഞാൻ എൻ്റെ കൂട്ടുകാരോടും സംസാരിച്ചു ഇരുന്നു. ഫോട്ടോ എടുത്തതിനു ശേഷം ഭക്ഷണം കഴിക്കാൻ ഇരുന്നു. എൻ്റെ ഒപ്പോസിട് ഉള്ള സീറ്റിൽ അലോകും ഇരുന്നു. “ഹ അങ്ങനെ നമ്മുടെ ഗാങ്ങിലെ അവസാനത്തെ അളുടെയും കല്യാണം കഴിഞ്ഞു” എല്ലാവരും ഒന്ന് ചിരിച്ചു… “ചെക്കനെ കാണാൻ അത്ര പോര അല്ലേ ?” “ഹേയ് അത്ര മോശം ഒന്നും അല്ല….” സ്ഥിരം പല്ലവി പോലെ കല്യാണ ചെക്കനെയും പെണ്ണിനെയും വിലയിരുത്തുന്നു കൂടുതൽ തല ഇടാൻ പോയ്യില്ല… “എന്തൊക്കെ ആയാലും നമ്മുടെ ഗ്രൂപ്പിലെ ലക്കി ലൗ ബിർഡ്സ് അലോകും അനിത്രയും ആണ്” അത് പറഞ്ഞപ്പോൾ ഇരുവരുടെയും കണ്ണുകൾ ഒന്ന് കോർത്തു പ്രത്യേകിച്ച് ഭവവെത്യസം ഒന്നും ഉണ്ടായിരുന്നില്ല, നോട്ടം മാറ്റി. “എന്തൊക്കെ ആയിരുന്നു കോളജിൽ പ്രേമം …..ബൈക് റൈഡ്….ബീച്ച്….അത് കഴിഞ്ഞ് രണ്ട് പേർക്കും ജോലി …..വീട്ടിൽ പറഞ്ഞപ്പോൾ ഫുൾ സപ്പോർട്ടും …..രണ്ടു മാസത്തിനു ശേഷം നാടുമോത്തം വിളിച്ച് ഒരു ഗംഭീര കല്യാണം…….” ഞാൻ പതിയെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു, അവിടെയും അതെ ഭാവം… *യോഗം ഇല്ല്യ അമ്മിണിയെ ……” ഫ്രണ്ട് പറഞ്ഞത് കേട്ട് മറ്റുള്ളവർ ചിരിച്ചു ഭക്ഷണം കഴിഞ്ഞ് സംസാരിച്ചു നിൽക്കുമ്പോൾ ആണ് മായ അടുത്തേക്ക് വന്നത് “എന്താടോ വന്നപ്പോൾ മുതൽ മുഖത്തിന് ഒരു വാട്ടം” “ഏയ് ഒന്നും ഇല്ല ” തോളിൽ തട്ടി ചോദിച്ചവളെ നോക്കി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു “അല്ല എന്തോ ഉണ്ട് ……എന്തെ അലോകും ആയി എന്തേലും പ്രശ്നം ഉണ്ടോ ” “എന്ത് പ്രശ്നം നീ ഒന്ന് പോടി…..”
അവളുടെ കവിളിൽ നുളളി കളിയായി പറഞ്ഞു “ഹ ഇപ്പൊ ഓക്കേ …….” വീണ്ടും എന്തൊക്കയോ അവള് പറഞ്ഞുകൊണ്ടിരുന്നു എല്ലാത്തിനും മൂളി കൊടുത്തു ഇടയിൽ കൂട്ടത്തിൽ നിൽക്കുന്നവനിൽ കണ്ണുകൾ ഉടക്കി ആരോ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നിയപ്പോൾ ആകാം അവനും തല ചെരിച്ച് അവളെ നോക്കി ഇമ ചിമ്മാതെ നോക്കുന്നവളെ നോക്കി പുരികം പൊക്കി എന്താണ് എന്ന് ചോദിച്ചു അപ്പോള് തന്നെ ഒന്നും ഇല്ലെന്ന് ചുമൽ കൂചി ഒരു മറുപടിയും കിട്ടി ഫംഗ്ഷൻ കഴിഞ്ഞ് തിരികെ വരുമ്പോഴും നിശബ്ദം ആയിരുന്നു ‘ലക്കി ലൗ ബേഡ്സ്’ അവരുടെ പ്രയോഗം ഓർക്കും തോറും ചിരി വന്നു അനിത്രക്ക് അതെ എല്ലാവർക്കും അസൂയ തോന്നും വിധം തന്നെ ആയിരുന്നു ഞങളുടെ പ്രണയം ഊണിലും ഉറക്കത്തിലും ഓരോ നിമിഷവും പ്രണയിക്കുക ആയിരുന്നു പിന്നെ എപ്പോഴാണ് പ്രണയത്തിന് വിള്ളൽ വീണത് അറിയില്ല വിള്ളൽ വീണുവോ ഇല്ല എന്നാല് പ്രണയിക്കുന്നുണ്ടോ ഇല്ല പൂർണമായി ഇല്ലെന്ന് പറയാൻ പറ്റുവോ അതും ഇല്ല പ്രണയിക്കുന്നു ഇപ്പോഴും …..ജീവന് തുല്യം എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും എന്നാല്….. അറിയില്ല …… പഴയ ആ ഒരു അടുപ്പം എവിടെയോ നഷ്ടപെട്ട പോലെ ചിന്തിച്ചിരുന്നപ്പോൾ ഫ്ലാറ്റ് എത്തിയത് അറിഞ്ഞില്ല “എനിക്ക് കുറച്ചു നോട്ട് റെഡി ആക്കാൻ ഉണ്ട് അലോക് കിടന്നോളു ” വേഷം മാറി ഞാൻ ചെന്ന് കിടന്നു ഉറക്കം വരുന്നില്ല കുറച്ച് നാളുകൾ ആയി ഇങ്ങനെ ആണ് എന്തോ മനസിന് വല്ലാത്ത ഭാരം പോലെ കുറച്ചു കഴിഞ്ഞപ്പോൾ അവള് റൂമിലേക്ക് വന്നത് അറിഞ്ഞു സാരി മാറുക ആണ് വെറുതെ നോക്കി കിടന്നു പണ്ട് ചെയ്തിരുന്ന കുസൃതികൾ മനസിലൂടെ കടന്ന് പോയി തൊട്ടപ്പുറത്ത് വന്ന് കിടന്നപ്പോൾ തല ചെരിച്ചു നോക്കി അഴിഞ്ഞു കിടക്കുന്ന അവളുടെ മുടിയിഴകളിലൂടെ പതിയെ വിരൽ ഓടിച്ചു എന്താണ് തങ്ങൾക്കു ഇടയിൽ സംഭവിച്ചത് അറിയില്ല ഓർമ്മകിളിൽ നിന്നും പഴയ അലോകിനെയും അനിത്രയേയും പൊടി തട്ടി എടുത്ത് വാ തോരാതെ സംസാരിക്കുന്നവൾ അത് എല്ലാം കേക്കാൻ തയ്യാറായി താനും കുസൃതി ആയാലും കുറുമ്പ് ആയാലും ഒരുമിച്ചയിരുന്നു “ഹോ കുട്ടികളി ഒന്ന് നിർത്താന പെണ്ണുക്കെട്ടിച്ചേ അതിപ്പോ പൊല്ലാപ്പ് ആയല്ലോ എന്റെ കൃഷ്ണ………”
അമ്മയുടെ വാക്കുകൾ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു അടുത്ത നിമിഷം അത് മായുകയും ചെയ്തു എവിടെ ആണ് എപ്പോഴാണ് ആ കളിച്ചിരികൾ മാഞ് പോയത് അറിയില്ല ……. രാവിലെ മുതൽ ഉള്ള ഓട്ടപ്രദക്ഷിണത്തിൻ്റെ ഫലം ആയി വന്ന ക്ഷീണം കൺപോളകൾ അടച്ചു പിറ്റേന്ന് കുക്കറിൻ്റെ വിസിൽ ശബ്ദം കേട്ടാണ് കണ്ണുകൾ തുറന്നത് പുതപ്പ് മാറ്റി എഴുനേറ്റു സ്ഥിരം പല്ലവി പോലെ അവൻ കിടക്ക വിരി വൃത്തിക്ക് വിരിച്ച് പുതപ്പ് മടക്കി തലയണയുടെ അടിയിലേക്ക് വെച്ചു ഫ്രഷ് ആയി വന്നപ്പോഴേക്കും ഡൈനിങ് ടാബിളിമെ തൻ്റെ കോഫി മൂടി വെച്ചിരിക്കുന്നത് കണ്ടു അത് ചെന്ന് എടുത്ത് വരും വഴി അടുക്കളയിലേക്ക് ഒന്ന് നോക്കി രാവിലത്തേക്കും ഉച്ചക്കിലേക്കും ഉള്ള ഭക്ഷണം തയാറാക്കുന്ന തിരക്കിൽ ആണ് ചോറ് ഊറ്റുന്നു…..ദോശ മറിച്ച് ഇടുന്നു കറിയിലേക്ക് കടുക് താളിക്കുന്നു …. ദിർതിയിൽ ആണ് എല്ലാം ചെയ്യുന്നത് പത്രം എടുത്ത് സോഫയിൽ വന്നിരുന്നു ഒരു കവിൾ കാപ്പി ഇറക്കി പത്രം വായിക്കാൻ തുടങ്ങി അവസാന പേജിൽ വായിച്ച് പേപ്പർ നാലായി മടക്കി വെച്ചു റൂമിലേക്ക് ചെന്ന് ഐയേൺ ബോക്സ് ഇൻ്റെ പ്ലഗ് കണക്ട് ആക്കി അലമാരയിൽ നിന്ന് പാൻ്റും ഷർട്ടും അവളുടെ ഒരു സാരിയും ചോളിയും എടുത്തു ചൂട് ആയോ എന്ന് പെട്ടന്ന് ഒന്ന് തൊട്ട് നോക്കി തേക്കാൻ തുടങ്ങി സാരി ഹാങ്കറിലേക്ക് ഇടുന്നതിനു മുന്നേ തൻ്റെ നാസികയോട് അടുപ്പിച്ചു തനിക്ക് ഏറെ ഇഷ്ട്ടപെട്ട ഒരു ഗന്ധം അതിൽ നിന്ന് വരുന്നത് തോന്നി അവന് അനിത്ര റൂമിലേക്ക് കയറി വന്ന് ടവ്വൽ എടുത്ത് കുളിക്കാൻ കയറി ഞാൻ അടുക്കളയിലേക്ക് ചെന്നു അലിഖിത നിയമം പോലെ സിങ്കിൽ കിടക്കുന്ന പാത്രങ്ങൾ കഴുകുവാൻ തുടങ്ങി ബാക്കി എല്ലാം അവള് വൃത്തി ആക്കിയിട്ടുണ്ട് കഴുകി കഴിഞ്ഞ് പ്ലേറ്റിൽ മൂന്ന് ദോശയും ചമ്മന്തിയും എടുത്ത് കഴിച്ചു തീരാർ ആയപ്പോഴേക്കും റെഡി ആയി അവള് വന്നു ഞാൻ കൈ കഴുകി കുളിക്കാൻ കയറി കുളിക്കുന്നതിൻ്റെ ഇടയിൽ അവളുടെ ശബ്ദം കേട്ടു “ഞാൻ ഇറങ്ങാട്ടോ…” “ആ…… ” റെഡി ആയി ഞാനും ഓഫീസിലേക്ക് ഇറങ്ങി കമ്പ്യൂട്ടറിന് മുന്നിൽ വെച്ചിട്ടുള്ള ഞങളുടെ ഫ്രെയിം ചെയ്ത ഫോട്ടോയിലെക്ക് നോക്കി കല്യാണം കഴിഞ്ഞ് ഹണി മൂണിന് പോയപ്പോൾ എടുത്ത ഫോട്ടോ ആണ് ചിരിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി എത്ര നാളായി ഇതുപോലെ ഒന്ന് ചിരിച്ച് കണ്ടിട്ട് ……. കുട്ടികളുടെ മുന്നിൽ നിന്ന് ക്ലാസ്സ് എടുക്കുമ്പോഴും മനസിന് വലായ്മ തോന്നി ……..
കാര്യം ആക്കിയില്ല ശീലം ആയ പോലെ ആരും ഇല്ലാത്ത പോലെ താങ്ങായും തണൽ ആയും കുറച്ചു നേരം മനസ്സ് തുറന്നു സംസാരിക്കാൻ ആരും ഇല്ലാത്ത പോലെ ഉച്ചക്ക് ഫോൺ എടുത്ത് വാനിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് അയച്ച് കൊടുത്ത് പരിപ്പ് പഞ്ചസാര സോപ്പ് പച്ചക്കറി ലാസ്റ്റ് സീൻ രാവിലെ ഏഴുമണിക്ക് ആണ് ഓഫീസിൽ തിരക്ക് ഉണ്ടാവും കലോത്സവം ആയതുകൊണ്ട് ഉച്ചക്ക് ശേഷം ക്ലാസ്സ് ഇല്ല വെറുതെ ഇരുന്നു ഫോൺ നോക്കി പിന്നേ നോട്ട്സ് കറക്റ്റ് ചെയ്തു ….. നാലര ആയപ്പോൾ തിരികെ പോന്നു സോഫയിലേക്ക് വീഴുക ആയിരുന്നു കുറച്ച് നേരം ഇരുന്ന ശേഷം ഒരു ചായ വെച്ച് കുടിച്ചു വീണ്ടും പണികളിലേക്ക് അടിച്ച് വാരി തുടച്ചു അലക്കാൻ ഉള്ളത് വാഷിംഗ് മെഷീനിൽ ഇട്ടു ചപ്പാത്തി കുഴക്കുമ്പോൾ ആണ് അലോക് വന്നത് വൈകീട്ട് ചായ പതിവ് ഇല്ല അലോകിന് ടിവിയുടെ ശബ്ദം കേട്ടു ‘നാളെ കേരളത്തിൽ ഹർത്താൽ …..’ വാർത്താ കേട്ടപ്പോൾ അടുക്കളയിൽ നിന്ന് വന്നു ഇപ്പൊ തുടങ്ങും കുട്ടികളുടെ ഫോൺ കാൾ നാളെ കലോത്സവം വെച്ചിരുന്നു നാളെ അത് ഉണ്ടാവുമോ മാറ്റുമോ എന്നത്തിക്ക മാറ്റുക ഒരായിരം ചോദ്യങ്ങൾ ഉണ്ടാവും “നാളെ അല്ലേ നിൻ്റെ സ്കൂളിൽ മത്സരങ്ങൾ …..” “മം….അത് മാറ്റും ……” പറഞ്ഞ് നേരെ അടുകളിലേക്ക് ചെന്നു കുറച്ചു കഴിഞ്ഞപ്പോൾ ടിവി ഓഫ് ചെയ്ത് ഞാൻ വാഷിംഗ് മെഷീനിൽ ഉള്ള തുണി എടുത്ത് ഫ്ലാറ്റിൻ്റെ ഏറ്റവും മുകളിലെ ടെറസ് നിലയിലേക്ക് ചെന്ന് എല്ലാം വിരിച്ചിട്ടു പോരാൻ തുടങ്ങുമ്പോഴാണ് എന്തോ ശബ്ദം കേട്ടത് ബക്കറ്റ് കയിൽ.പിടിച്ച് ടെറസിലെ സൈഡിലേക്ക് ചെന്നു ഞങ്ങളുടെ നേരെ ഉള്ള ഫ്ളാറ്റിലെ സാമും അപ്പുറത്തെ ബ്ലോക്കിലെ ഒരു പെൺകുട്ടിയും നിന്ന് സംസാരിക്കുന്നുണ്ട് കോളജ് പിള്ളേര് ആണ് ഫ്രണ്ട്സ് ആണെന്ന് എല്ലാവരോടും പറയുമെങ്കിലും രണ്ടും ഇഷ്ട്ടത്തിൽ ആണ് എന്ന് ഒട്ടുമിക്ക എല്ലാവർക്കും അറിയാം അവരെ കണ്ടപ്പോൾ എന്തെന്ന് ഇല്ലാത്ത ഒരു അസൂയ തൊന്നി കുറച്ചു കുശുമ്പും……
അവരെ ശല്യം ചെയ്യാതെ ഇറങ്ങി…. വേറെ ജോലി ഒന്നും ഉണ്ടായിരുന്നില്ല ഫോൺ നോക്കി ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അവളും വന്നിരുന്നു മിണ്ടാൻ ഒന്നും ഇല്ലാത്ത പോലെ അവളും ഫോണിൽ ആണ് ഇടക്ക് കുട്ടികളുടെ കോളും അത്താഴം കഴിച്ച് കിടന്നു പിറ്റേന്ന് ഹർത്താൽ ആയത്കൊണ്ട് നേരം വൈകി ആണ് ഇരുവരും എഴുനേറ്റത് പതിവില്ലാത്ത മടി ഇരുവർക്കും തോന്നി പണിയെല്ലാം ഒതുക്കി വയ്യ ഇനിയും ഇങ്ങനെ അകൽച്ച ഒട്ടും പറ്റുന്നില്ല അകാരണം ആണ് അലോക് ബാൽക്കണിയിൽ ഉണ്ട് ഞാനും അങ്ങോട്ട് ചെന്നു എന്നെ ഒന്ന് നോക്കി തൊണ്ടയിൽ നിന്ന് വാക്കുകൾ പുറത്തേക്ക് വരാത്ത പോലെ പതിവില്ലാത്ത പരവേശം പോലെ “എനിയ്ക്ക് സംസാരിക്കണം ” അവൻ എൻ്റെ നേരെ തിരിഞ്ഞ് നിന്നു “എനിക്കും …” കണ്ണുകൾ ഉടക്കി എൻ്റെ കണ്ണ് നിറയുന്നത് അറിഞ്ഞു “I miss those days…….” “എനിക്കും………എന്താ നമുക്ക് ഇടയിൽ പറ്റിയത് ?” ഒരുത്തരം ഞങളുടെ ഇരുവരുടെയും കയിൽ ഉണ്ടായിരുന്നില്ല അവൻ്റെ കൈകൾ എൻ്റെ കൈകളെ പൊതിയുന്നത് അറിഞ്ഞു “ദിവസവും ഏറ്റവും കുറഞ്ഞത് ഒരു പത്ത് മിനുട്ട് ഇങ്ങനെ ഇരിക്കാമോ…… അപ്പോ ശെരി ആവും എന്ന് തോന്നുന്നു …..വീട്ടിലെ ജോലി ….ഓഫീസ് സ്ട്രെസ്സ് …. എനിക്ക് മതിയായി …..” അവൻ്റെ ചോദ്യത്തിൽ ഒരു നിസ്സഹായത പോലെ എൻ്റെ ഉള്ളിലുണ്ടായിരുന്ന ഒരു അപേക്ഷ ആയിരുന്നു അവൻ എന്നോട് തിരികെ ചോദിച്ചത് എൻ്റെ വിരലുകളുടെ.മുറുക്കം കൂടി ….. എൻ്റെ മറുപടി മനസിലാക്കി എന്ന് തോന്നുന്നു ഒരു നറുപുഞ്ചിരി അവൻ്റെ ചുണ്ടുകളിൽ ഞാൻ കണ്ടു പതിയെ അവൻ്റെ തോളിലേക്ക് ഞാൻ ചാഞ്ഞു …… “അതെ നാളെ എന്നെ ഒരു റൈഡിന് കൊണ്ടുവോ…” നെറുകയിൽ അവൻ്റെ അധരങ്ങളുടെ ചൂട് അറിഞ്ഞു …… പ്രതിഫലം ആയി എൻ്റെ ചുണ്ടിൽ ഒരു വിടർന്ന പുഞ്ചിരിയും …. ശുഭം