Connect with us

Love

സേറയുടെ പ്രണയം…

Published

on

രചന: അഞ്ജലി ജഗത്

എയർപോർട്ടിൽ നിന്ന് നേരെ അരുണിന്റെ അടുത്തേക്കാണ് യാത്ര. വിവാഹത്തിന് പപ്പ സമ്മതിച്ചു എന്നറിയുമ്പോൾ അവൻ തുള്ളിച്ചാടും. അവന്റെ വീട്ടിൽ എതിർപ്പുകൾ ഒന്നും ഉണ്ടാവില്ല, അവർക്ക് എന്നെ അറിയാം. ശരിക്കും ഞങ്ങളുടെ പ്രണയതിനിടയിൽ ഹംസമായി നിന്നത് തന്നെ അരുണിന്റെ ഏട്ടൻ അമൽ ആയിരുന്നു. ഞങ്ങളുടെ അമലേട്ടൻ. നഴ്സറി ക്ലാസ് തൊട്ട് പിജി വരെ അവനും ഞാനും ഒരുമിച്ചായിരുന്നു. പപ്പയെ കാണാൻ ലണ്ടൻ വരെ പോയ ഈ ഒരു മാസം ആണ് സത്യം പറഞ്ഞാൽ ആദ്യമായി അവനെ ഇത്രേം നാൾ പിരിഞ്ഞിരിക്കുന്നത്. ഒന്ന് വിളിക്കാൻ പോലും പറ്റിയില്ല. എന്തായാലും അവൻ സർപ്രൈസ് ആവും എന്നതിൽ സംശയം ഇല്ല. “ടീ ചേച്ചി നിനക്ക് വിശക്കുന്നുണ്ടോ..?” മുൻസീറ്റിൽ അഖിൽ ആണ്. ഒരേ വയറ്റിൽ പിറന്നതല്ലെങ്കിലും ദൈവം എനിക്ക് തന്ന പ്രിയപ്പെട്ട അനിയൻ. “നല്ല വിശപ്പ്.. പക്ഷെ അവനെ കണ്ട് എല്ലാം പറഞ്ഞിട്ട് മതി എന്തെങ്കിലും കഴിക്കുന്നത്.” “നീ വിളിച്ചു പറഞ്ഞിരുന്നോ?” “ഇല്ല ടാ.. സൺഡേ അല്ലെ എല്ലാവരും കാണും. പിന്നെ എന്നെ അറിയാലോ അവർക്കൊക്കെ. അമലേട്ടൻ ഉണ്ടല്ലോ പിന്നൊരു കട്ട സപ്പോർട്ടിന്.” “ആ ബെസ്റ്റ്, അങ്ങേര് ആദ്യം കണ്ടം വഴി ഓടാതിരുന്നാൽ മതി. നായർ ചെക്കനെ പ്രേമിച്ച നസ്രാണി പെണ്ണിനെ വീട്ടിൽ കയറ്റുവോ നിങ്ങടെ ആ വട്ട് ടീച്ചർ തള്ള.??” “അക്കു, വേണ്ടാട്ടോ..” “അമ്മായിയമ്മയെ പറഞ്ഞപ്പോ എന്തൊരു ചൂട്..” അവൻ പിണങ്ങിയത് പോലെ തിരിഞ്ഞിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് സീറ്റിലേക്ക് തല ചായ്ച്ചു. അറിയാതെ മനസ് പഴയ നഴ്സറി ക്ലാസ്സിലേക്ക് പോയി. “സേറാ അരുണിന് നിന്നോട് ഐ ലവ് യൂ ആണെന്ന്..” അന്ന് യൂ കെ ജിയിൽ ആണ്. ശരത് അവന്റെ ബെസ്റ്റ്ഫ്രണ്ട് ആണ് അന്നും ഇന്നും. “നോക്കിക്കോ ഞാൻ എന്റെ പപ്പയോട് പറഞ്ഞു കൊടുക്കും.” അന്ന് ആ അഞ്ചുവയസുകാരി കലിതുള്ളി പറയുമ്പോൾ ചെക്കന്മാര് രണ്ടും പേടിച്ചു വിറക്കുകയായിരുന്നു. ആദ്യം പോയി പറഞ്ഞത് അഞ്ചാംക്ലാസ്സിൽ പഠിക്കുന്ന ചേട്ടനോടായിരുന്നു. ആള് ആ ക്ലാസ്സിലെ തന്റെ ഗുണ്ടകളെയും കൂട്ടിവന്ന് രണ്ടിനെയും വിരട്ടിയപ്പോൾ ആദ്യം സന്തോഷിച്ചെങ്കിലും പിന്നീട് അവൻ നോക്കാതിരുന്നപ്പോൾ ചെറിയൊരു സങ്കടം തോന്നി. നാലാംക്ലാസ് വരെ അത് തുടർന്നു. ബാക്കി എല്ലാവരോടും മിണ്ടും, എന്നോട് മാത്രം മിണ്ടില്ല. ഒരു ദിവസം സങ്കടം സഹിക്കാതായപ്പോൾ ചോദിക്കാൻ തീരുമാനിച്ചു. “താനെന്താ എന്നോട് മിണ്ടാത്തെ..?” “എന്നിട്ടെന്തിനാ ഇയാടെ തടിയൻ ചേട്ടന്റെ തല്ല് വാങ്ങാനോ..?” “സോറി..” കണ്ണുകൾ അറിയാതെ നിറഞ്ഞു. “കരയാണോ?” “ഉം..ഉം..” “ഫ്രണ്ട്സ്?” അവൻ നീട്ടിയ കയ്യിലേക്ക് കൈ ചേർത്ത് വച്ചു. പിന്നീടെപ്പോഴോ ആ സൗഹൃദം പ്രണയം ആയിമാറി. എന്റെ ഇഷ്ടങ്ങൾക്കൊന്നും എതിര് പറയാത്ത പപ്പയും മമ്മിയും ഇച്ഛായനും ആദ്യമൊക്കെ എതിർത്തെങ്കിലും ഒടുവിൽ എന്റെ വാശിക്ക് മുൻപിൽ തോറ്റു തന്നു. പക്ഷെ എന്നെ കാണുമ്പോഴൊക്കെ അവന്റെ അമ്മയുടെ കണ്ണുകളിൽ വെറുപ്പ് മാത്രം കണ്ടു. അപ്പോൾ അവനും അമലേട്ടനും സമാധാനിപ്പിക്കും. അവൻ കുസൃതിച്ചിരിയോടെ കണ്ണിറുക്കും. എന്റെ മാത്രം പെണ്ണെന്ന് അവൻ കാതോരം മൊഴിയുമ്പോൾ ഞാൻ കോരിത്തരിച്ചു പോകും. ശരിയാണ് അന്നും ഇന്നും എന്നും ഈ സേറ അവന്റെ മാത്രം പെണ്ണാണ്. കൂട്ടുകാർക്കൊക്കെ ഇപ്പഴും അതിശയം ആണ്, എങ്ങനെ ഇപ്പഴും ഞങ്ങൾക്ക് ഇങ്ങനെ സ്നേഹിക്കാൻ പറ്റുന്നു എന്ന്.

അതേ ഈ ലോകത്ത് ഞങ്ങളെ പോലെ ഞങ്ങൾ മാത്രമേ ഉള്ളു. അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം. “ടീ ചേച്ചി..” അക്കുവിൻറെ വിളിയാണ് എന്നെ ഉണർത്തിയത്. “എന്താടാ..?” “നമ്മളെത്തി.” ഒത്തിരി തവണ വന്നിട്ടുണ്ടെങ്കിലും ഇന്നെന്തോ ഒരു പുതുമ പോലെ. ഞാൻ കാറിൽ നിന്നിറങ്ങി. പുറത്തെ പുൽത്തകിടിയിൽ ആരൊക്കെയോ ഇരിക്കുന്നുണ്ട്. എന്നെ കണ്ടതും ആ കൂട്ടത്തിൽ നിന്ന് അമലേട്ടൻ എഴുന്നേറ്റ് വരുന്നത് ഞാൻ കണ്ടു. ഞാൻ ഓടിച്ചെന്ന് അമലേട്ടന്റെ കൈകൾ കവർന്നു. “സേറ എപ്പോ എത്തി..?” “വരണ വഴിയാ ഏട്ടാ.. അവനെന്തിയേ, പപ്പ സമ്മതിച്ചു ഏട്ടാ.. അത് ആരെക്കാളും മുൻപ് ഏട്ടൻ ആണ് അറിയേണ്ടത്. ഇനി വേഗം ഞങ്ങൾക്കൊരു എടത്തിയമ്മയെ കണ്ടുപിടിക്കണം. എന്നിട്ട് മതി ഞങ്ങൾക്ക് കല്യാണം. കേട്ടോ?” അമലേട്ടൻ വിളറിയ ഒരു ചിരി ചിരിച്ചു. അവിടെ ഉള്ളവരൊക്കെ എന്നെ വല്ലാത്ത ഒരു നോട്ടം നോക്കുന്നുണ്ട്. എനിക്കെന്തോ വല്ലായ്മ തോന്നി. “ഇത് സേറ.. അച്ചൂന്റെ….” അമലേട്ടൻ അവരോടായി പറഞ്ഞു. പെട്ടെന്ന് കൂട്ടത്തിലെ പ്രായമായ ഒരു സ്ത്രീ എഴുന്നേറ്റ് എന്നെ പുച്ഛത്തോടെ ഒന്ന് നോക്കി. “അമലേ കാര്യം ചോദിച്ചിട്ട് ഇറക്കിവിടാൻ നോക്ക്..” അതും പറഞ്ഞു അവർ അകത്തേക്ക് പോയി. “ഏയ് അത് കാര്യാക്കണ്ട..” എന്റെ മുഖം മങ്ങിയത് കണ്ടുകൊണ്ടാവണം അമലേട്ടൻ പറഞ്ഞു. “അച്ചു..?” “അകത്തുണ്ട്..” അകത്തേക്ക് പോകാൻ ശ്രമിച്ച എന്നെ പെട്ടെന്ന് അമലേട്ടൻ പിടിച്ചുവച്ചു. “സേറ..” “എന്താ ഏട്ടാ..?” “ഇത് കാർത്തിക..” മെലിഞ്ഞുവെളുത്ത കാണാൻ തരക്കേടില്ലാത്ത ഒരു പെണ്കുട്ടി. നെറ്റിയിൽ സിന്ദൂരം, മാറിൽ താലി. അമ്പട! ഏട്ടൻ പണി പറ്റിച്ചല്ലോ. “കള്ളൻ ചേട്ടൻ, ഇത്രേം നാളായിട്ട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ. ഇതാണോ എന്റെ ഏട്ടത്തിയമ്മ..?” ഞാൻ അരികിൽ ചെന്ന് അവളുടെ ചുമലിലൂടെ കയ്യിട്ടു. “സേറ..” “ഒന്നും പറയണ്ട, അവന് പോലും തോന്നിയില്ലലോ എന്നെ ഒന്ന് വിളിച്ചു പറയാൻ? ഏട്ടനും മറന്നു.” ഞാൻ പിണങ്ങിയത് പോലെ നിന്നു. “എനിക്കിഷ്ടായി ട്ടോ ന്റെ ഏടത്തിയമ്മയെ.” “സേറ, കാർത്തിക അച്ചുവിന്റെ വൈഫ് ആണ്.” പെട്ടെന്ന് അമലേട്ടൻ പറഞ്ഞു. ഞാൻ അറിയാതെ പിടിവിട്ടുപോയി. ആ പെണ്കുട്ടി മുഖം കുനിച്ചു. “അമലേട്ടാ, ചുമ്മാ ചളിയടിക്കല്ലേ..” “സത്യമാണ്.. കാർത്തിക അച്ചുവിന്റെ ഭാര്യ ആണിപ്പോൾ.” അവളുടെ കഴുത്തിലെ ആലിലതാലിയിൽ കൊത്തിയ പേര് ഞാൻ കണ്ടു. മോതിരത്തിലും. എന്റെ അച്ചുവിന്റെ പേര്. ഞാൻ ഒരു ബലത്തിന് വേണ്ടി കൈ കൊണ്ട് പരതി. ബോധം മറയുംമുന്നേ അക്കുവിന്റെയും അമലേട്ടന്റെയും വിളി എന്റെ കാതിൽ വീണു. ** മീറ്റിംഗ് കഴിഞ്ഞിറങ്ങിയപ്പോൾ തന്നെ വൈകിയിരുന്നു ഒരുപാട്. കമ്പനി ഞങ്ങളെ ഏൽപ്പിച്ച് പപ്പാ ഇപ്പോ അമ്മയ്‌ക്കൊപ്പം സെക്കന്റ് ഹണിമൂണിൽ ആണ്. റിങ് ചെയ്ത ഫോൺ എടുത്ത് ഞാൻ ലിഫ്റ്റിനരികിലേക്ക് നടന്നു. “അമലേട്ടൻ കാളിങ്..” ഒന്ന് സംശയിച്ചു. അഞ്ച് വര്ഷങ്ങള് കടന്നു പോയിരിക്കുന്നു. മറവിയിലേക്ക് വലിച്ചെറിഞ്ഞെങ്കിലും ഫോൺ നമ്പർ ഇത് പോലെ ഒളിച്ചിരിക്കുന്നതിന് സമം എല്ലാവരും മനസ്സിൽ ഏതോ ഒരു കോണിൽ ഉണ്ട്. ഫോൺ പാട്ട് നിർത്തിയിരിക്കുന്നു… കുറച്ചു സെക്കന്റുകൾ.. ഒരിക്കൽ കൂടി സ്‌ക്രീനിൽ ആ പേര് തെളിഞ്ഞു. “സേറ…” അമലേട്ടന്റെ ശബ്ദം കാതിൽ വീണു. മനസിലെ വിങ്ങൽ അടക്കി നിർത്തിയിട്ടും അണ പൊട്ടി, ആർത്തലച്ചൊഴുകാൻ വെമ്പുന്നു. അരുത് സേറ, ഞാൻ സ്വയം പറഞ്ഞു. ശബ്ദം പതറാതെ ഞാൻ വിളിച്ചു.. “അമലേട്ടാ…” “മറന്നിട്ടില്ല അല്ലെ…?” വിങ്ങൽ വീണ്ടും ഉയർന്നു. തൊണ്ടയിൽ എന്തോ കുരുങ്ങി വലിക്കുന്നത് പോലെ.. “സേറ.?” “ആ ഏട്ടാ…” “സുഖാണോ മോൾക്ക്…?” എങ്ങനെ സുഖമായിരിക്കണം, വര്ഷം ഇത്രയുമായിട്ടും ഇന്നും നെഞ്ചിൽ ഒരു പിടച്ചിലോടെ അവന്റെ ഓർമകളിൽ ജീവിക്കാൻ വിധിക്കപ്പെട്ട എന്നോട് ഈ ചോദ്യം ചോദിയ്ക്കാൻ എങ്ങനെ മനസ് വന്നുവെന്ന് നെഞ്ചം വിങ്ങി വിങ്ങി ചോദിക്കുന്നു. പക്ഷെ പുറത്തു വന്നതാകട്ടെ സുഖം എന്ന എക്കാലവും എന്റെ മനസ്സിനെ മറ്റുള്ളവരിൽ നിന്ന് മറച്ചു പിടിക്കുന്ന കള്ളവും. പിടിച്ചു പറിച്ചെടുത്തു കൊണ്ട് പോയത് എന്റെ ജീവനല്ലേ, ദേഹി ഇല്ലാത്ത ദേഹമായി ഒടുങ്ങാൻ വിധിക്കപ്പെട്ടത്തിനിടെ കെട്ടിയാടുന്ന വേഷങ്ങൾ പലതാണ് ഏട്ടാ, എങ്കിലും പറയണം ഈ കള്ളം.. “മോളെ അടുത്താഴ്ച ആണ് അഞ്ചാം ആണ്ട്. ഇത്തവണയെങ്കിലും നീ വരണം.. അവന്റെ ആഗ്രഹം പോലെ നിന്റെ കൈ കൊണ്ട് അവന് മോക്ഷം നൽകണം..

എന്റെ അനിയന് വേണ്ടി മറ്റൊന്നും ചെയ്യാനിനി ബാക്കി ഇല്ലാത്തത് കൊണ്ടാണ്…” അഞ്ചു വർഷം, തെറ്റിയത് തനിക്കായിരുന്നു, അറിയാതെ പോയി സേറ എത്രമാത്രം അവനെ സ്നേഹിച്ചിരുന്നോ അതിലും എത്രയോ ഇരട്ടി അവൻ തന്നെ സ്നേഹിച്ചിരുന്നു എന്നത്.. ഒന്ന് കാണാൻ പോലും കൂട്ടാക്കാതെ ഇറങ്ങി പോന്നപ്പോൾ അറിഞ്ഞിരുന്നതല്ല ഇനി ഒരിക്കലും കാണാൻ പറ്റാത്ത അത്രയും ദൂരേക്ക് അവൻ പോകുമെന്ന്. തെറ്റിയത് മുഴുവൻ തനിക്കായിരുന്നു. അന്നൊരുപക്ഷെ അവനെ ഒന്ന് കണ്ടിരുന്നെങ്കിൽ… “മോളെ…” കാതിൽ വീണത് ഒരു സ്ത്രീ ശബ്ദം ആയിരുന്നു. “ടീച്ചർ…” ഈശ്വരാ, എന്തിനീ പരീക്ഷണം. സ്വയം നശിക്കാനൊരുങ്ങി, ഉള്ളിലെ വേദനകളുടെ തടയണ പൊട്ടിയൊഴുകാൻ വെമ്പുന്നു… അരുത്, ചിലപ്പോൾ സർവ്വനാശം ആകും ഫലം.. “ആ കാലിൽ വീണ് മാപ്പ് ചോദിയ്ക്കാൻ പോലും അര്ഹതയില്ലെന്നറിയാം. എങ്കിലും അവന് വേണ്ടി എന്റെ മോള് വരണം..” കരച്ചിലിന്റെ ചീളുകൾ കർണപുടങ്ങളെ കുത്തിക്കീറുന്നു. ആത്മഹത്യാ ഭീഷണി മുഴക്കി എന്റെ ജീവനെ മറ്റൊരാൾക്ക് പങ്കിട്ട് നൽകി ഒരു മുഴം കയറിൽ എന്റെ സ്വപ്നങ്ങളെയും ജീവിതത്തെയും ആത്മാവിനെയും ഇല്ലാതാക്കിയ സ്ത്രീയാണ്, എന്നെന്നും വെറുക്കപ്പെടേണ്ടവർ. പക്ഷെ അതിന് കഴിയുന്നില്ല. ഹോ!എന്തിന് വേണ്ടി എന്നെ ഇങ്ങനെ പരീക്ഷിക്കുന്നു. തളർന്നു പോകുന്നു, മനസും ശരീരവും. എന്ത് പറയണം എന്നറിയാതെ ഞാൻ നിന്നു. അവന് വേണ്ടി അവരെപ്പോലെ തന്നെ എനിക്കും ഇനി ചെയ്യാൻ ഒന്നും ബാക്കിയില്ലെന്ന സത്യം ഞാൻ മനസ്സിലാക്കുന്നു. *** തിരുനെല്ലിയിലെ പാപനാശിനിയിൽ മുങ്ങി നിവരുമ്പോൾ ആ പുണ്യതീര്ഥത്തിനൊപ്പം എന്റെ ഉള്ളിലെ ആ നദിയും അതിന് കുറുകെ ഞാൻ പണിതുയർത്തിയ തടയണ തകർത്ത് പുറത്തേക്കൊഴുകി, അതിലേക്ക് ലയിച്ചു. ഞാൻ ഒരു കുഞ്ഞിനെ പോലെ വാവിട്ടു കരഞ്ഞു. എന്നെ നോക്കി നിന്ന ആരെയും ഞാൻ കണ്ടില്ല. ഒടുവിൽ അവന് വേണ്ടി അവസാന കർമ്മവും ചെയ്ത് തീർത്ത് എന്റെ പാപങ്ങൾക്കും കൂടി ഞാൻ ഉദകക്രിയ ചെയ്തു. “ഇനിയെങ്കിലും ഒരു ജീവിതം തുടങ്ങിക്കൂടെ മോളെ നിനക്ക്..” നനഞ്ഞ മുടിയിഴകളെ അത് പോലെ വിട്ട് നടക്കുമ്പോൾ അമലേട്ടൻ ചോദിച്ചു. “കാർത്തിക പോലും മറ്റൊരു ജീവിതം തേടി പോയി.. നീയിപ്പോഴും…” ഞാൻ അമലേട്ടനെ നോക്കി ചിരിച്ചു. “എന്റെ ഉള്ളിലെ പ്രണയം മുഴുവൻ ഞാൻ അവന് നല്കിപ്പോയി ഏട്ടാ, മറ്റൊരാൾക്ക് പകുത്തു നല്കാൻ പോലും ഒരിറ്റ് സ്നേഹം ബാക്കി വെക്കാതെ…” അമലേട്ടൻ എന്നെ ദയനീയമായി നോക്കി. “വർഷങ്ങളുടെ ഓർമ്മകൾ ഉണ്ട് എനിക്ക് കൂട്ടിന്.. ആ ഓർമ്മകൾ മാത്രം മതി മുന്നോട്ടും. മറക്കാൻ ശ്രമിച്ചാൽ പോലും മിഴിവോടെ അവൻ കൂടെ ഉണ്ട്.. ഇന്നും ഈ സേറയുടെ പ്രണയത്തിന്റെ അവകാശി ആയി..” കണ്ണുകൾ ഈറനണിയുന്നത് ഞാൻ അറിഞ്ഞു. മോക്ഷം നേടി അവൻ യാത്ര പറഞ്ഞു പോയെങ്കിലും എന്റെ പ്രണയത്തിന്റെ തടവറയിൽ നിന്ന് മോചനമില്ലാതെ ഞാൻ തനിയെ ആകുന്നു. അവനോട് വല്ലാത്ത ദേഷ്യം തോന്നി എനിക്ക്. മോക്ഷമില്ലാതെ അലയാൻ എന്നെ ഇങ്ങനെ തനിച്ചു വിട്ടതിന്… യാത്ര പറഞ്ഞകലുമ്പോൾ എന്റെ മനസ് പറയുന്നുണ്ടായിരുന്നു, തിരുനെല്ലികാട്ടിൽ എവിടെയോ അവനുണ്ട്, ആ പാപനാശിനിയുടെ കരയിൽ എനിക്ക് വേണ്ടി അവൻ.. ഒരുനാൾ ഞാൻ തിരിച്ചു വരും, നിനക്ക് വേണ്ടി.. നിനക്കൊപ്പം ആ തെളിനീരിൽ ഒരുമിച്ചൊരു തുള്ളിയായി അലിയാൻ…….

Advertisement

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular

error: Content is protected !!