Connect with us

Love

മണിയറ…

Published

on

രചന: അച്ചു വിപിൻ

സിനിമയിൽ കാണുന്ന മോനോഹരമായ മണിയറകൾ പോലെ ഒരെണ്ണം എന്റെ കല്യാണത്തിനും ഒരുക്കണം എന്നുള്ളത് പണ്ട് തൊട്ടേ ഉള്ളൊരു മോഹമായിരുന്നു..പതിമൂന്നു വർഷം സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ പോകുന്ന ആവേശത്തിലായിരുന്നു ഞാൻ അതുകൊണ്ട് തന്നെ കല്യാണം അടക്കം എല്ലാ കാര്യങ്ങളും ഏറ്റവും ഭംഗിയായി തന്നെ ചെയ്യണം എന്നുള്ള വാശിയായിരുന്നു മനസ്സിൽ.. വിവാഹ ശേഷം മണിയറ ഒരുക്കാമെന്നു പെങ്ങടെ ഭർത്താവു പറഞ്ഞെങ്കിലും അത് വേണ്ടെന്നു പറഞ്ഞു ഞാൻ അടുത്ത ചങ്കുകളെ തന്നെ ആ ചുമതല ഏൽപ്പിച്ചു.. അവർക്കാണെങ്കിൽ ഇതൊക്കെ സെറ്റ് ചെയ്തു നല്ല പരിചയവുമുണ്ട്.. റൂം സെറ്റ് ചെയ്യാൻ ആവശ്യമായ പൂവ് മറ്റു സാധനങ്ങൾക്കുള്ള കാശും അവന്മാരെ ഏൽപ്പിക്കുമ്പോൾ ചെറുതായി ഒരു ലൈറ്റ് അറേഞ്ച്മെന്റസ് കൂടി ചെയ്തേക്കണേ എന്നും കൂടി ഞാൻ ഓർമിപ്പിച്ചു…ഓക്കേ അളിയാ അതൊക്കെ ഞങ്ങൾ ഏറ്റെന്നു ഒരേ സ്വരത്തിൽ അവര് പറയുമ്പോൾ “വരാൻ ഉള്ളത് പാണ്ടിലോറി വിളിച്ചാണെങ്കിലും വരുമെന്ന് അപ്പൊ ഞാൻ ഓർത്തില്ല”.. കല്യാണം കഴിഞ്ഞു രേവതിയുമായി ഞാൻ വീട്ടിലെത്തി…മണിയറയുടെ സസ്പെൻസ് നിലനിർത്തുന്നതിനായി അവന്മാർ എന്നെ മുറിയിലേക്ക് കയറ്റിയില്ല..താഴത്തെ മുറിയിൽ പോയി ഞാനും അവളും ഫ്രഷ് ആയി വന്നു ബാക്കി ഉള്ള ചടങ്ങുകൾക്കായി ഹാളിൽ തന്നെ ഇരുന്നു.. ഡാ സുധീഷേ നല്ല അസ്സല് കുട്ടി എന്ന് ഷാരോത്തെ മാലതിവല്യമ്മ പറയണ കേട്ടപ്പോ ശരിക്കും എനിക്ക് കുളിരു കോരിപ്പോയി.. ബന്ധുക്കളായ അമ്മായിമാരും വല്യമ്മമാരും ആവട്ടെ അവൾക്കെത്ര സ്വർണമുണ്ടെന്നു അളക്കാൻ ഉള്ള തത്രപ്പാടിൽ ആയിരുന്നു…ഈ സ്ത്രീകളുടെ ഒരു കാര്യം… വന്നവരൊക്കെ ഓരോരുത്തരായി പിരിഞ്ഞു പോയി…ഒടുക്കം ചുരുക്കം ചില ബന്ധുക്കൾ മാത്രം അവശേഷിച്ചു… രാത്രിയിലെ ചോറൂണ് കഴിഞ്ഞു, പന്തല് പണിക്കാരുടെ കാശ് കൊടുത്തു ഞാൻ ഹാളിലേക്ക് ചെന്നു,അവിടെ ആണെങ്കി ഒരു പൂരത്തിനുള്ള ആളുണ്ട്..എന്റെ തല അവിടെ കണ്ടതും അമ്മയുടെ മൂത്തമ്മാവൻ എന്നെ വട്ടം പിടിച്ചു കസേരയിൽ കൊണ്ടിരുത്തി അങ്ങേരുടെ ആയ കാലത്തെ സാഹസങ്ങൾ വിളമ്പിക്കൊണ്ടിരുന്നു… ഞാൻ ഇടയ്ക്കിടയ്ക്ക് രേവതിയെ ഒളിഞ്ഞു നോക്കി… എന്റെ കല്യാണം കഴിഞ്ഞതാണെന്ന ചിന്ത വീട്ടിൽ ഒരാൾക്കുമില്ല മണി പതിനൊന്നായി ഇവിടാർക്കും ഉറക്കമില്ലേ ആവോ ഞാൻ മനസ്സിൽ ഓർത്തു.. എന്റെ മുഖത്തെ വെപ്രാളം കണ്ടിട്ടാകണം ഇളയ അമ്മാവൻ എല്ലാരും കേൾക്കെ ഉറക്കെ പറഞ്ഞു ആ രാത്രിയായി ഇനിയൊക്കെ നാളെ പിള്ളേർക്ക് ക്ഷീണം കാണും അവര് കിടന്നോട്ടെ ഞാൻ അമ്മാവന്റെ നേരെയൊന്നു ഓക്ലക്കണ്ണിട്ടു നോക്കി ഇതൊക്കെ ഞാൻ എത്ര കണ്ടതാ എന്നർത്ഥത്തിൽ അമ്മാവൻ എന്നെയും നോക്കി…. വേഗം വരണം എന്ന് ഞാൻ രേവതിയെ കണ്ണ് കൊണ്ടു ആംഗ്യം കാണിച്ച ശേഷം മുകളിലേക്കു കയറിപ്പോയി… എന്നാലും അവന്മാർ എന്താണാവോ മുറിയിൽ ചെയ്തിട്ടുണ്ടാകുക എന്നോർത്തപ്പോ ആകെ ത്രില്ലടിച്ചു പോയി..ഇന്നു തകർക്കും എന്ന് ഉള്ളിൽ പറഞ്ഞു കൊണ്ടു ഞാൻ വാതിൽ മലർക്കെ അങ്ങ് തുറന്നു.. മുറിക്കുള്ളിലെ കാഴ്ച കണ്ടെന്റെ കണ്ണടിച്ചു പോയി… പച്ച,മഞ്ഞ,ഓറഞ്ച്,നീല നിറത്തിൽ ഉള്ള ബൾബുകൾ ചുമരിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഫിറ്റ്‌ ചെയ്തിരിക്കുന്നു അതാണെങ്കിൽ കെടുകയും തെളിയുകയും ഒക്കെ ചെയ്യുന്നുണ്ട്..

പാലുമായി എന്റെ പുറകെ വന്ന രേവതി മുറിയിലേക്കൊന്നു പാളി നോക്കിയ ശേഷം എന്നോട് ചോദിച്ചു എന്തുവാ ചേട്ടായി ഇത് “ജോസ് പ്രകാശിന്റെ കൊള്ള സങ്കേതമോ”? അവള് പറഞ്ഞത് ശരിയാണെന്നു എനിക്കും തോന്നി.. റാണി പത്മിനിയുടെ കാബറെയും പുകക്കുഴലുമായി ജോസ് പ്രകാശിന്റെ ഗുണ്ടകളുടെയും കുറവ് മാത്രമേ അതിനകത്തുള്ളെന്നു ഞാൻ മനസ്സിൽ ഓർത്തു… അത് പിന്നെ അങ്ങനെ ഒക്കെ തോന്നുമെങ്കിലും ഇത് അതല്ലട്ടൊ വേറെ എന്തോ ആണ് അവരുദ്ധേശിച്ചത്,ഇത് ഒരു വെറൈറ്റിക്കു വേണ്ടി ചെയ്തത ലൈറ്റ് ഇഷ്ടായില്ലെങ്കി അതങ്ങു ഓഫ് ചെയ്തേക്കാം..ഞാൻ പോയി ലൈറ്റ് ഓഫ് ചെയ്തു മുറിയിലെ ട്യൂബിട്ടു… പന്ന തെണ്ടികളെ വെച്ചിട്ടുണ്ട് ഒക്കേത്തിനും, എന്ന് ഞാൻ സ്വയം പറഞ്ഞു.. അവള് പാലു കൊണ്ടു ടേബിളിൽ വെച്ച ശേഷം എന്റെ നേരെ തന്നെ നോക്കി നിന്നു.. ഓ ഇങ്ങനെ നോക്കിക്കൊല്ലാതെ നീയാ വാതിലിങ്ങടച്ചിങ്ങു വാ മോളെ എന്റെ ക്ഷമയൊക്കെ പോയി എന്ന് പറഞ്ഞു കൊണ്ടു ഞാൻ കട്ടിലിലേക്ക് ആവശേത്തോടെ ചാടിയിരുന്നു… അയ്യോ എന്റെ “കുണ്ടി” ഇരുന്നതിനേക്കാൾ സ്പീഡിൽ ഞാൻ ചാടിയെണീറ്റു പോയി…വേദനയെടുത്ത പിന്നാമ്പുറം തിരുമ്മിയ ശേഷം എന്താണ് കുത്തിക്കയറിയത് എന്നറിയാൻ ഇരുന്ന ഭാഗത്തേക്ക് ഞാൻ വെറുതെ ഒന്ന് നോക്കി,മെത്ത അലങ്കരിക്കാൻ കട്ടിലിൽ വിതറിയ റോസാപ്പൂവിന്റെ കൂട്ടത്തിൽ ഒരു റോസാപൂവ് മുഴുവൻ മുള്ളു സഹിതം അങ്ങനെ തന്നെ ഇട്ടിരിക്കുന്നു തെണ്ടികൾ… ദൈവമേ ഏതുനേരത്താണാവോ എനിക്കിതിനൊക്കെ തോന്നിയത്…. അയ്യോ എന്തേലും പറ്റിയോ വേദന ഇണ്ടോ അവൾ എന്റെ അടുത്തേക്കോടി വന്നു .. ഏയ്‌ ഒന്നും പറ്റിയില്ല മുള്ളു തറച്ചപ്പോ കുണ്ടിക്ക് നല്ല സുഖം ഇണ്ടേ..ഞാൻ അവളുടെ നേരെയൊന്ന് നോക്കി.. അവൾ മുഖം പൊത്തിച്ചിരിച്ചു.. നീ എന്തിനാ ചിരിക്കുന്നെ കുണ്ടിക്ക് കുണ്ടി എന്നല്ലാതെ “ദിവാകരൻ”എന്ന് പറയാൻ പറ്റോ? എനിക്കൊന്നും പറ്റിയില്ല പൊന്നെ സമയം കളയാതെ നീയാ പാലിങ്ങെടുക്ക് എന്നിട്ടിവിടെ വന്നിരിക്കു… അവളെന്റെ അരികിൽ വന്നിരുന്നു..അങ്ങനെ പകുതി പാൽ ഞാൻ കുടിച്ച ശേഷം പകുതി അവളും കുടിച്ചു.. ഞാൻ കട്ടിലിലേക്ക് കിടന്നു… വാടി എന്റെ അടുത്ത് വന്നു കിടക്ക് ഈയൊരു നിമിഷം നമ്മൾ എത്ര കൊതിച്ചതാ.. അവൾ എന്റെ അരികിലേക്ക് ചേർന്നു കിടന്നു.. എന്നാലും നമ്മടെ കല്യാണം ഇങ്ങനെ ഒക്കെ നടക്കുമെന്ന് സ്വപ്നം വിചാരിച്ചില്ല ഞാൻ….

എല്ലാരും പറഞ്ഞു നീ നല്ല കുട്ടിയാണെന്ന് പക്ഷെ ആ വടക്കേലെ ഭവാനിത്തള്ള മാത്രം നിന്റെ മൂക്ക് കൊള്ളില്ലെന്നൊരു കുറ്റം കഷ്ടപ്പെട്ട് കണ്ടെത്തി പറഞ്ഞു… ഹോ എന്താ തള്ളേടെ കണ്ണ് കടി….. കണ്ണുകടിയുടെ കാര്യം പറഞ്ഞപ്പഴാ ഒരു കാര്യം ഓർത്തെ എന്നെ എന്തോ പിടിച്ചു കടിച്ചു നിന്നെ എന്തെങ്കിലും പിടിച്ചു കടിക്കണ്ടോ എനിക്കാകെ ചൊറിയുന്ന പോലെ തോന്നണു, ഞാൻ അവളുടെ മുഖത്തേക്കൊന്നു നോക്കി.. ആഹ അപ്പൊ ചേട്ടായിക്കും തോന്നണ്ടോ? അപ്പൊ അത് നമ്മടെ വെറും തോന്നലല്ല ട്ടൊ…എന്നെയും കടിക്കുന്നുണ്ട്.. ഞങ്ങൾ രണ്ടാളും ബെഡിൽ നിന്നുമെണീറ്റു പൂ കിടന്ന ഭാഗം കൈകൊണ്ടു മെല്ലെ വകഞ്ഞു മാറ്റി…. നോക്കുമ്പോൾ എന്താ ബെഡിൽ നിറയെ ഉറുമ്പുകൾ, കൂട്ടത്തിൽ ആരൊ അവിടിരുന്നു ഡയറി മിൽക്ക് തിന്നിട്ടു അതിന്റെ ഒരു കഷ്ണം ബെഡിൽ ഇട്ടിരിക്കുന്നു… തെണ്ടികളെ എന്നോടീ ചതി വേണ്ടായിരുന്നു.. ഇനിപ്പോ എന്ത് ചെയ്യും ഞാൻ അവളോട്‌ ചോദിച്ചു.. ചേട്ടായി അലമാരയിൽ വേറെ ഷീറ്റ് ഉണ്ടെങ്കി അതെടുക്കു ഇത് മാറ്റി നമുക്കത് വിരിക്കാം.. അവള് ബെഡ് ഷീറ്റ് മാറ്റി വേറെ ഒരെണ്ണം വിരിച്ചുകൊണ്ടിരുന്നപ്പോഴാണ് കൂട്ടുകാരന്റെ ഫോൺ വന്നത് അളിയാ നിന്റെ റൂമിൽ അനൂപിന്റെ ഫോൺ എങ്ങാനും ഉണ്ടോന്നു പറ്റുമെങ്കി ഒന്ന് നോക്കണേ വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് ആണ് അവിടെ കയറുന്നത് വരെ അവന്റെ കയ്യിൽ ഫോൺ ഉണ്ടായിരുന്നെന്നാണ് പറയുന്നത് അവൻ ആണെങ്കിൽ ആകെ വെള്ളമാണ് എവിടെ വെച്ചെന്നു ആശാന് ഒരോർമയുമില്ല… അതൊക്കെ പോട്ടെ മുറിയെങ്ങനെ ഉണ്ട് അടിപൊളിയല്ലേ? എന്റളിയാ ഞങ്ങള് കുറെ കഷ്ടപ്പെട്ടു ചെയ്തത… നീയെന്താ ഒന്നും മിണ്ടാത്തത്? അവൻ ചോദിച്ചു… നാളെ ഒന്ന് നേരം വെളുക്കട്ടെടാ അഭിപ്രായം ഒക്കെ ഞാൻ നേരിട്ടു പറയാം അതുപോരെ ഞാൻ പല്ലിറുമ്മി… ഓക്കേ എന്ന് പറഞ്ഞവൻ ഫോൺ കട്ട്‌ ചെയ്തു… ചേട്ടായി ഷീറ്റു വിരിച്ചു… വാ വന്നു കിടക്ക്… ഞാൻ അവളുടെ അടുത്ത് പോയി കിടന്നു… എന്തിനാ ആവശ്യമില്ലാത്ത പണിക്കൊക്കെ പോയത് അവളെന്റെ മുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു… അതേ ഒന്നും വേണ്ടായിരുന്നു ഇനിപ്പോ പറഞ്ഞിട്ട് കാര്യമില്ല..ഞാൻ അവളെ ചേർത്തു പിടിച്ചു.. അതേയ് ആ AC ഓഫ് ചെയ്തു ഫാൻ ഇടാമോ എനിക്ക് ചെറിയ ഒരു തൊണ്ട വേദന തണുപ്പടിച്ചാൽ രാവിലെ ആകുമ്പഴേഴും ചുമ വരും.. ആയിക്കോട്ടെ… കട്ടിലിൽ കിടന്നു കൊണ്ടു തന്നെ ഞാൻ സൈഡിൽ ഉള്ള ഫാനിന്റെ സ്വിച്ച് അമർത്തി… ഫാൻ കറങ്ങിയതും അതിന്റെ മുകളിൽ നിന്നും കുറച്ചു റോസാപ്പൂ ഇതൾ പറന്നു മുറിക്കുള്ളിൽ വീണു.. ആഹ എത്ര മനോഹരം ഇതെങ്കിലും അവന്മാർ ഭംഗിയായി ചെയ്തല്ലോ നന്നായി ഞാൻ മനസ്സിൽ ഓർത്തു…

ഫാനിന്റെ സ്പീഡ് കൂടിയതും മുകളിൽ നിന്നും കനമുള്ള എന്തോ കറുത്ത സാധനം രേവതിയുടെ മുഖത്തേക്ക് വീണു .. അയ്യോ എന്നവൾ അറിയാതെ പറഞ്ഞു പോയി.. അവളുടെ ഒച്ചകേട്ടു ഞാൻ ചാടിയെണീറ്റു… എന്താ താഴെ വീണത്.. അവൾ എന്റെ നേരെ കയ്യുയർത്തി..ഫാനിന്റെ മുകളിൽ റോസാപ്പൂ ഇതൾ സെറ്റ് ചെയ്തതിന്റെ കൂടെ അനൂപിന്റെ മൊബൈൽ കൂടി വെച്ചേക്കുന്നു ഫാൻ കറങ്ങിയപ്പോ മൊബൈൽ താഴെ വീണു.. അവളതെന്നെ കാണിച്ചു തന്നു… ആ തെണ്ടി പൂവ് സെറ്റ് ചെയ്തതിനിടക്ക് അവിടെ വെച്ചതാകും എന്നിട്ട് ഫോണും തപ്പി നടക്കുന്നു നാറി…. അയ്യോ ചുണ്ട് മുറിഞ്ഞല്ലോ ഞാൻ വെപ്രാളത്തോടെ പറഞ്ഞു… ഞാനെന്റെ മുണ്ടിന്റെ അറ്റം കൊണ്ടവളുടെ മുറിവൊപ്പി..അവളുടെ കണ്ണ് നിറഞ്ഞിരുന്നു എനിക്ക് കുഴപ്പൊന്നും ഇല്ല.. സാരോല്ല പോട്ടെ നീയിങ്ങു നീങ്ങി കിടക്കെടി…അധികം ഒന്നും പറ്റിയില്ലല്ലോ.. ഇനി എന്നാ പറ്റാൻ ആണ് കാത്തിരുന്ന ദിവസം കുളമായില്ലെ.. ചേട്ടായി കിടന്നോ ഇന്നിനി ശരിയാവില്ല എനിക്ക് നല്ല ദേഷ്യം വരണ്ട്…അവള് കൂടുതൽ ഒന്നും പറയാൻ നിക്കാതെ സൈഡ് തിരിഞ്ഞങ്ങു കിടന്നു… മണിയറ,മുല്ലപ്പൂ മിന്നുന്ന ലൈറ്റുകൾ ഹോ എന്തൊക്കെയായിരുന്നു പുല്ല് ഒന്നും വേണ്ടായിരുന്നു…. അങ്ങനെ സ്വപ്നം എന്റെ കണ്ട എന്റെ “ആദ്യരാത്രി” ഖുദാ ഗവ… രാവിലെ വളരെ വൈകിയാണ് ഞാൻ എണീറ്റത്..കണ്ണുതിരുമ്മി നോക്കുമ്പോൾ അവളവിടെ ഇല്ല താഴേക്കു പോയി കാണും എന്ന് ഞാൻ മനസ്സിൽ ഓർത്തു.. ഞാനും വേഗം ഒന്ന് ഫ്രഷ് ആയി താഴേക്കു ചെന്നു.. എന്നെ കണ്ടതും ഇളയമ്മാവനും അമ്മായിയും ആക്കിയൊരു ചിരി ചിരിച്ചു..ഒന്നും നടന്നില്ല കിളവ എന്ന് അമ്മാവന്റെ നേരെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു… അടുക്കളയിലേക്കു പോകാൻ തുടങ്ങിയതും മൂത്ത പെങ്ങടെ അളിയൻ എന്നെ പിടിച്ചു നിർത്തി എന്റെ ചെവിയിൽ വന്നു പറഞ്ഞു എന്നാലും എന്റളിയ ഇത്രേം ആക്രാന്തം പാടില്ല… ആക്രാന്തമോ?അളിയനെന്താ ഈ പറയുന്നേ എനിക്കൊന്നും മനസ്സിലാകുന്നില്ല… ഓ ഒന്നും മനസ്സിലാകാത്ത പോലെ നീ അഭിനയിക്കല്ലേ.. ആ കൊച്ചിന്റെ ചുണ്ട് പൊട്ടി നീര് വെച്ചിട്ടുണ്ടല്ലോ നീയറിയാണ്ടെങ്ങന അത് സംഭവിക്കുന്നെ? തല്ക്കാലം അമ്മേടെ മുന്നിലേക്ക്‌ ഇപ്പൊ പോകണ്ട… അതുപിന്നെ അളിയാ ഫാനിന്റെ മോളിന്നു റോസാപ്പൂ അല്ല മൊബൈല്…. നീ കൂടുതൽ പറഞ്ഞു ചളമാക്കണ്ട..എനിക്കെല്ലാം മനസ്സിലായി ഇതൊക്കെ കഴിഞ്ഞ ഞാനും വന്നത്.. നിന്റെ കൂട്ടുകാര് വന്നു പുറത്തു നിക്കുന്നുണ്ട് എന്തോ അത്യാവശ്യത്തിനാണ് നീ വേഗം അങ്ങോട്ട്‌ ചെല്ല്… കാര്യമെന്തെന്നറിയാൻ ഞാൻ പുറത്തേക്കു ചെന്നു… അളിയാ എന്റെ മൊബൈല് കിട്ടിയോ?എന്നെ കണ്ടതും അനൂപെന്റെ അടുത്തേക്ക് നീങ്ങി വന്നു… കിട്ടിയെടാ കിട്ടി കയ്യോടെ തന്നെ തന്നേക്കാം..

ഫാനിന്റെ മോളിലോന്നാടാ നാറി മൊബൈല് കൊണ്ടു വെക്കുന്നത് എന്ന് പറഞ്ഞു കൊണ്ടവന്റെ മോന്ത നോക്കി ഒന്ന് ഞാൻ കൊടുത്തു… അവൻ കവിളൊന്നു തിരുമ്മി…എന്റെ മുഖത്തേക്ക് ചമ്മലോടെ നോക്കിക്കൊണ്ടവൻ പറഞ്ഞു അതളിയ പൂവ് സെറ്റ് ചെയ്തപ്പോൾ അറിയാതെ ഒരു കൈയബദ്ധം… ഇതിലും ഭേദം എല്ലാർക്കും എന്നെ അങ്ങ് കൊല്ലാരുന്നില്ലേ…ഇങ്ങനെയാണോടാ തെണ്ടികളെ മുറി സെറ്റ് ചെയ്യുന്നത്.. അത് പിന്നെ കുറച്ചലങ്കാരത്തിന് വേണ്ടി ചെയ്തെന്നെ ഉള്ളൂ ..എന്താ പൊളിച്ചില്ലേ? ഇതാണോടാ ചെറ്റകളെ അലങ്കാരം ഇതിനു അലങ്കാരം എന്നല്ല അലങ്കോലം എന്നാണ് പറയേണ്ടത്.. അത് പിന്നെ ഞങ്ങള് ഇച്ചിരി വെറൈറ്റി ഉദ്ദേശിച്ചു ചെയ്തത നിനക്കിഷ്ടായില്ലെങ്കി അതങ്ങു വിട്ടു കള… വെറൈറ്റി ആണത്രേ വെറൈറ്റി… എനിക്ക് നന്നായി ഇഷ്ടപ്പെട്ടു,ബോധിച്ചു,തൃപ്തിയായി…ഇതിലും കൂടുതൽ ഇനി ഒന്നുമെനിക്ക് വരാനില്ല… അപ്പൊ ശരിയളിയാ, ഇന്നു വൈകിട്ടത്തെ പാർട്ടിക്ക് ഞങ്ങളിത്തിരി വൈകിയേ വരൂ..ആ വെളുത്തേടത്തു രാമൻ ചേട്ടന്റെ മോന്റെ കല്യാണമാ ഇന്നു ആ ചെറുക്കന്റെ റൂം കൂടി സെറ്റ് ചെയ്യാനുണ്ട് ഞങ്ങള് അങ്ങോട്ടേക്ക് പോകുവാ.. പോണ വഴി മാരാത്തെ രമണിച്ചേച്ചീടെ വീട്ടീന്ന് കടയോടെ രണ്ടു വാഴയും പറിക്കണം കുറച്ചു വെറൈറ്റി വേണന്നവൻ പറഞ്ഞിട്ടുണ്ട്.സംസാരിച്ചു നിക്കാൻ സമയം ഇല്ല അപ്പൊ നിന്റെ കാര്യങ്ങള് നടക്കട്ടെ…വൈകിട്ട് കാണാം എന്ന് പറഞ്ഞവർ യാത്ര പറഞ്ഞു പോയി… അവര് പോണതും നോക്കി ഞാൻ അവിടെ തന്നെ നിന്നു എന്നാലും മണിയറയിൽ എന്തിനാ ഇപ്പൊ “വാഴ” എന്ന് ഞാൻ ഓർക്കായ്കയില്ല എന്ത് പണ്ടാരമെങ്കിലും ആവട്ടെ.. ആ പാവം ചെറുക്കന്റെ വിധി അവനിനി എന്ത് ദുരന്തം ആണാവോ വരാൻ പോണതെന്നോർത്തപ്പോൾ എനിക്ക് അറിയാതെ ചിരി വന്നുപോയി.. എന്തായാലും കഴിഞ്ഞ മാസം പട്ടരുടെ കല്യാണത്തിന് പടക്കം കത്തിച്ചെറിഞ്ഞു ചായ്പ്പിനു തീപിടിച്ച അത്രയും ഭീകരത എനിക്ക് വന്നില്ലല്ലോ എന്നോർത്തപ്പോ ചെറിയ ഒരാശ്വാസം മനസ്സിൽ തോന്നി.. ഇന്നലെ പാളിപ്പോയ ആദ്യരാത്രി രണ്ടാമത്തെ രാത്രി എങ്കിലും ആഘോഷിക്കണം എന്ന് സ്വയം പറഞ്ഞു കൊണ്ടു ഞാൻ അകത്തേക്ക് നടന്നു…

NB:എന്തിനാ അധികം, ഇതുപോലെ അരപ്പിരി ഉള്ള നാലഞ്ചു ചങ്കുകൾ ഉണ്ടെങ്കിൽ ലൈഫ് വേറെ ലെവൽ ആയിരിക്കും ..😂✌

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular