Connect with us

Love

കല്യാണം കഴിഞ്ഞിട്ട് 2 മാസം പോലും ആയില്ല…അതിനു മുന്നേ എന്ത് പ്രശ്നം ആണ് നിങ്ങള് തമ്മിൽ…

Published

on

കടപ്പാട് രചന: നീതു നീതു

“അമ്മ ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ ഇനി അങ്ങോട്ടേക്ക് ഇല്ല….എനിക്ക് വയ്യ അയാളുടെ കൂടെ കൂടി എന്റെ ജീവിതം നശിപ്പിക്കാൻ..” “നീ എന്താ മോളെ ഇങ്ങനെ ഒക്കെ പറയുന്നത്…അവനു എന്താ ഒരു കുറവ്?? കല്യാണം കഴിഞ്ഞിട്ട് 2 മാസം പോലും ആയില്ല…അതിനു മുന്നേ എന്ത് പ്രശ്നം ആണ് നിങ്ങള് തമ്മിൽ??” “ഒരു പ്രശ്നവും ഇല്ലേ……..എനിക്ക് വയ്യ അയാളെ പോലെ ഒരു മിണ്ടാ മുനിയുടെ കൂടെ ജീവിക്കാൻ… അത്ര തന്നെ.” ” മിണ്ടാ മുനിയോ???!!!!” ” അതേ..അച്ഛനും മോനും ഒരു കണക്കാ…വായിൽ കൊൽ ഇട്ടു കുത്തിയാലും മിണ്ടില്ല….അവിടെ ജീവിച്ചാൽ എനിക്ക് വല്ല ഭ്രാന്തും വരും” ഹേമ ചവിട്ടിതുള്ളി അവളുടെ മുറിയിലേക്ക് പോയി വാതിൽ കൊട്ടി അടച്ചു.. മകൾ പറയുന്നത് മനസ്സിലാകാതെ ഉഷ സെറ്റിയിൽ ഇരുന്നു പോയി… മുറിയിൽ എത്തി ഹേമ ബാഗ് വലിച്ചെറിഞ്ഞു കട്ടിലിലേക്ക് വീണു…ഓർക്കും തോറും അവൾക്ക് വല്ലാത്ത നിരാശയും സങ്കടവും വന്നു…2 മാസം മുന്നേ ആയിരുന്നു അവളുടെ വിവാഹം….വിവേകും ആയി…വിവേക് ബിസിനസ് ആണ്…ടൗണിൽ ഒരു സൂപ്പർ മാർക്കറ്റ് ഒരു ടെക്സ്റ്റൈൽ ഷോപ്പും ഉണ്ട്…ഹേമ Mcom കഴിഞ്ഞു ….ഒരു പ്രൈവറ്റ് കമ്പനി യിൽ ജോലിയും ഉണ്ട്….വീട്ടിൽ അമ്മയും ഏട്ടനും മാത്രമേ ഒള്ളു….അച്ഛൻ 4 വർഷങ്ങൾക്കു മുന്നേ മരിച്ചു പോയി .. ഒരുപാട് സ്വപ്നങ്ങൾ ഒന്നും ഇല്ലെങ്കിലും നന്നായി സംസാരിക്കുന്ന , വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരാളെ ആയിരുന്നു ഹേമ ആഗ്രഹിച്ചത്…..പഠിത്തവും കഴിഞ്ഞു ജോലിയും ആയിട്ട് മതി വിവാഹം എന്നത് അവളുടെ ആഗ്രഹം ആയിരുന്നു….അതുപോലെ തന്നെ ആണ് നടന്നതും….ഒരു ബ്രോക്കർ വഴി വന്ന ആലോചന ആയിരുന്നു വിവേകിന്റെ …അച്ഛനും മോനും മാത്രം…. ജാതകങ്ങൾ നോക്കിയപ്പോൾ പെട്ടെന്ന് കല്യാണം നടത്തണം എന്ന് കണ്ടപ്പോൾ 2 മാസത്തിനു ഉള്ളിൽ തന്നെ നിശ്ചയവും വിവാഹവും നടന്നു.. പെണ്ണ് കാണാൻ വന്നപ്പോൾ തൊട്ടു വിവേകിനോട് സംസാരിക്കണം എന്ന് ഉണ്ടായിരുന്നു ഹേമ ക്ക്…. നിശ്ചയം കഴിഞ്ഞു ഒരിക്കൽ അവള് അതിനു വേണ്ടി ശ്രമിച്ചത് ആണ്….പക്ഷേ വിവേക് തിരക്കാണ് എന്ന് പറഞ്ഞു ഒഴിഞ്ഞു.. അന്നേ അത് നടന്നിരുന്നെങ്ങിൽ തനിക്ക് ഇൗ അവസ്ഥ വരില്ലായിരുന്നു….കല്യാണത്തിന് മുൻപ് ചെറുക്കനും പെണ്ണും സംസാരിച്ചില്ല എന്നൊക്കെ പറഞ്ഞാല് ഇൗ കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ??.കൂട്ടുകാരികൾ ഒക്കെ ഒത്തിരി പറഞ്ഞതാണ് വിവേകിന്റെ ഷോപ്പിൽ പോയി കാണാം എന്നൊക്കെ…പക്ഷേ അന്ന് അതൊരു കുറച്ചിൽ ആയി തോന്നി…അങ്ങോട്ട് പോയി സംസാരിക്കാൻ ഒരു മടി….പക്ഷേ ഇന്ന് അതൊരു അബദ്ധം ആയി അവൾക്ക് തോന്നി . വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഹേമ കരച്ചിൽ നിർത്തി എഴുന്നേറ്റു ഇരുന്നു…നോക്കാതെ തന്നെ അത് കിരൺ ആണെന്ന് അവൾക്ക് മനസ്സിലായി…അവളുടെ ഏട്ടൻ. ” മോളേ…എന്താടാ.. എന്ത് പറ്റി?? നിങ്ങള് തമ്മില് വഴക്കിട്ടോ??” ഹേമ ഒന്നും മിണ്ടാതെ കിരണിന്റെ തോളിൽ ചാഞ്ഞു ഇരുന്നു.. ” ഞാൻ കുറച്ചു കര്യങ്ങൾ ചോദിച്ചാൽ മോള് സത്യം പറയുമോ?” ” ഉം”.. മറുപടി ഹേമ ഒരു മൂളൽ ഒതുക്കി ” വിവേക് നിന്നെ ഉപദ്രവിക്കാരുണ്ടോ?? ” ഇല്ല ഏട്ടാ” ” നീ ജോലിക്ക് പോകുന്നതിൽ അവനു എതിർപ്പ് ഉണ്ടോ?? നിന്നെ സംശയം അങ്ങനെ മറ്റെന്തെങ്കിലും???” ” ഇല്ല” ” വിവേകിന്റെ അച്ഛൻ എന്തെങ്കിലും മോശം ആയി പെരുമാറിയൊ?? ” അയ്യോ…ഇല്ല ഏട്ടാ…അച്ഛൻ വളരെ പാവം ആണ്…അങ്ങനെ ഒന്നും ഇല്ല” ” പിന്നെ എന്താ മോളെ പ്രശ്നം?? എട്ടനോട് പറയാൻ പറ്റുന്ന ആണേൽ പറ …നമുക്ക് നോക്കാം”” അവനോടു എന്ത് പറയണം എന്ന് ഓർത്തു അവള് കുറച്ചു നേരം ഇരുന്നു… ” ഏട്ടാ…ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ 2 മാസം ആയി…ഇത് വരെ പുറത്ത് ഒന്ന് കറങ്ങാൻ പോകുകയോ ഒരു സിനിമക്ക് പോകുകയോ ചെയ്തിട്ടില്ല …പിന്നെ എന്നോട് ഒന്നും സംസാരിക്കാറില്ല വിവേക്…എന്തെങ്കിലും അത്യാവശ്യം എന്തെങ്കിലും പറയും എന്നല്ലാതെ കാര്യമായി ഒന്നും മിണ്ടാറില്ല….വല്ലാത്ത മൂകത ആണ് അവിടെ…” ഹേമയുടെ പറച്ചിൽ കേട്ട് കിരണിന്റെ വല്ലാത്ത ആശ്വാസം തോന്നി….അമ്മ പറഞ്ഞ അത്രയും പ്രശ്നം ഒന്നും ഇല്ല.

” വൈകിട്ട് വിവേക് വന്നാൽ അച്ഛനും മോനും കൂടി കണക്കും നോക്കി ഇരിക്കും …..എനിക്ക് എന്തോ തീരെ പറ്റുന്നില്ല അവിടെ….നമ്മുടെ വീട് പോലെ ഒന്നും അല്ല ഏട്ടാ ..ഇന്നത്തെ കാലത്ത് ഇങ്ങനെ ഒക്കെ ആണോ …എന്തേലും ഒക്കെ അടിച്ചു പൊളിച്ചു ജീവിക്കണ്ടേ…അവിടെ ആണേൽ കട വിട്ടാൽ വീട് വീട് വിട്ടാൽ കട…എനിക്ക് ശരിക്കും മടുത്തു.” കിരണ് നു ശരിക്കും ചിരി വന്നു പോയി…നിസ്സാര കാര്യം ഒള്ളു..അതിനാണ് പിണങ്ങി വന്നെക്കുന്നെ. ” എടീ നിനക്ക് അവനോടു അങ്ങോട്ട് പറയാൻ പാടില്ലേ…സിനിമക്ക് പോകാം..അല്ലെങ്കിൽ എവിടേലും കറങ്ങാൻ പോകാൻ എന്നൊക്കെ…എല്ലാവരും ഒരു പോലെ അല്ല കുഞ്ഞി…അവനു ചിലപ്പോൾ പറഞ്ഞു കൊടുത്താൽ ആകും അങ്ങനെ ഒക്കെ തോന്നുക” ” പിന്നേ…..ഇതൊക്കെ ഞാൻ പറഞ്ഞിട്ട് വേണം…അയ്യാൾ ഇന്നത്തെ കാലത്ത് ഒന്നും അല്ലേ ജീവിക്കുന്നേ….എല്ലാവരും എങ്ങനാ ജീവിക്കുന്ന എന്നൊക്കെ കാണുന്നില്ലേ…പതിരുപതെട്ട് വയസ്സുള്ള അയ്യലെ ഞാൻ എന്ത് പറഞ്ഞു മനസ്സിലാക്കാൻ ആണ്?? കൊച്ചു കുഞ്ഞു ഒന്നും അല്ലല്ലോ” ഹേമക്ക് ശരിക്കും ദേഷ്യം വന്നു.. ” വിവേകിന്റെ ക്കാര്യങ്ങൾ ഒക്കെ ശരിക്കും തിരക്കിട്ട് തന്നെയാ നിന്നെ അവനു കൊടുത്തേ….ഒരു തെറ്റും ആരും പറഞ്ഞില്ല…പിന്നെ ഇത്തരം ചെറിയ പ്രോബ്ലം ഒക്കെ എല്ലാവർക്കും കാണും…അതൊക്കെ നീ പറഞ്ഞു മാറ്റി എടുത്താൽ മതി മോളെ…” ” ഏട്ടനും അമ്മക്കും ഒന്നും എന്നെ മനസ്സിലാവില്ല ..എനിക്ക് ആരുടേം ഉപദേശം ഒന്നും വേണ്ട …” ” ശരി….ഞാൻ ഒന്നും പറയുന്നില്ല…പോരെ…നീ നല്ലോണം ആലോചിക്കൂ…പിന്നെ ..ഇരുന്നു കരയാതെ കിടക്ക് പെണ്ണേ…നേരം ഒരുപാട് ആയി” അതും പറഞ്ഞു കിരൺ പോയി….ഹേമ പിന്നെയും ഓരോന്ന് ആലോചിച്ചു ഇരുന്നു… ഇവിടെ അച്ഛൻ ഉണ്ടായിരുന്നപ്പോൾ ശരിക്കും ഒരു ആഘോഷം ആയിരുന്നു….അവധി ദിവസങ്ങളിൽ അച്ഛനും അമ്മയും ഏട്ടനും താനും കൂടി ആണ് പാചകം…കളിയും ചിരിയും ഒക്കെ ആയി …പിന്നെ ഒരുമിച്ച് ഭക്ഷണം ..അത് അച്ഛന് നിർബന്ധം ആണ്…അച്ഛൻ പോയതിൽ പിന്നെ ഏട്ടൻ അതുപോലെ തന്നെ….അച്ഛനും ഏട്ടനും ഒക്കെ ധാരാളം സംസാരിക്കും….ശരിക്കും എല്ലാവരും കൂടിയാൽ ബഹു രസം ആയിരുന്നു….അതുപോലെ ഒരാളെ ആണ് താനും ആഗ്രഹിച്ചത്….പക്ഷേ അവിടെ നേരെ തിരിച്ചാണ്…. കല്യാണം കഴിഞ്ഞ രാത്രിയിൽ വിവേക് റൂമിൽ വരുന്നതിനു മുന്നേ പതുക്കെ ഒന്നു മയങ്ങിപ്പോയി….വിവേക് വന്നപ്പോൾ ഷീണം ഉണ്ടേൽ കിടന്നോളാൻ പറഞ്ഞു….ഞാൻ ഉറങ്ങുകയും ചെയ്തു…. പിന്നീടുള്ള ദിവസങ്ങളിൽ വിവേക് എന്നും രാവിലെ കടയില് പോകും…വൈകിട്ട് വരു…വന്നാൽ ചായ കുടിച്ചു കഴിഞ്ഞാൽ അച്ഛനും മോനും കൂടി അന്നത്തെ കണക്ക് നോക്കൽ ആണ്….കാത്തിരുന്നു പലപ്പോഴും ഉറങ്ങിപ്പോകും….പിന്നെ അത് പതിവായി…വല്ലാതെ മടുത്തു തുടങ്ങിയപ്പോൾ ലീവ് കാൻസൽ ചെയ്തു ജോലിക്ക് ജോയിൻ ചെയ്തു….വിവേക് കൃത്യമായി കൊണ്ട് വിടാനും വിളിച്ച് കൊണ്ട് പൊരാനും വരും…പക്ഷേ വേറെ കറക്കം ഒന്നും ഇല്ല…ഒരു അകലം ഉള്ള പോലെ..അതുകൊണ്ട് ഞാൻ ഒന്നും അവ്വശ്യപെടാരും ഇല്ല… ഓരോന്ന് ഓർത്ത് ഹേമ എപ്പോളോ ഉറങ്ങിപ്പോയി .

രാവിലെ കണ്ണ് തുറന്നപ്പോൾ വിവേക് ന് വല്ലാത്ത തലവേദന തോന്നി ..താൻ ഹോളിലെ സെറ്റിയിൽ ആണ് കിടക്കുന്നത് എന്ന് അവനു മനസ്സിലായി … ഹെമയുടെ മുഖം പെട്ടെന്ന് മനസ്സിലേക്ക് വന്നു…അവനു വല്ലാത്ത വേദന തോന്നി….ഇന്നലെ അവള് പോകുമ്പോൾ പറഞ്ഞ വാക്കുകൾ അവൻ ഓർത്തു “”” ഞാൻ ആഗ്രഹിച്ചത് പോലുള്ള ഒരു ലൈഫ് അല്ല എനിക്ക് നിങ്ങളിൽ നിന്നു കിട്ടുന്നത്… ഇത്ര ദിവസം ആയിട്ടും ഒരിക്കൽ പോലും നിങ്ങള് എന്നോട് സംസാരിക്കാനോ മനസ്സിലാക്കാനോ ശ്രമിച്ചില്ല..നമുക്ക് ഇൗ ബന്ധം ഇവിടെ അവസാനിപ്പിക്കാം..ഞാൻ പോകുന്നു””” അവന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു…കുറച്ചു നാളുകൾ ആയെ ഒള്ളു എങ്കിലും അവള് തന്റെ ജീവന്റെ ഭാഗം ആയിരുന്നു…എല്ലാം തന്റെ കഴിവ് കേടു തന്നെ ആണ്…അഞ്ചിൽ പഠിക്കുമ്പോൾ ആയിരുന്നു അമ്മയുടെ മരണം…അച്ഛന് എന്ന് ചെറിയ ഒരു പലചരക്ക് കട ആയിരുന്നു …അതില്പിന്നെ എന്നും സ്കൂൾ കഴിഞ്ഞാൽ കടയിൽ പോയി ഇരിക്കും…അച്ഛന്റെ കൂടെ കൂടും…ഡിഗ്രീ രണ്ടാം വർഷം ആയപ്പോൾ അച്ഛന് സ്ട്രോക്ക് വന്നു… പഠിത്തം നിർത്തി കട താൻ ഏറ്റെടുത്തു….പിന്നെ അതിന്റെ പുറകെ ആയി ജീവിതം…ബിസിനസ് വളർന്നു.. പണ്ടും സുഹൃത്തുക്കൾ കുറവായിരുന്നു…ബിസിനസും ആയി ബന്ധപ്പെട്ട് വളരെ കുറച്ചു സൗഹൃദം മാത്രേ ഇപ്പോളും ഒള്ളു… പെൺ സുഹൃത്തുക്കൾ തീരെ ഇല്ല ..അമ്മയും അഹോദരിയും ഇല്ലാതെ പോയതിനാൽ അവരുടെ ആവശ്യങ്ങളോ താൽപര്യങ്ങലോ ഒന്നും അറിയില്ല….വിവാഹത്തിന് മുമ്പ് ഹേമയോട് സംസാരിക്കണം എന്ന് ഉണ്ടായിരുന്നു..പക്ഷേ തന്റെ അപഹർഷത അത് അനുവദിച്ചില്ല…ഒന്നും വേണ്ടായിരുന്നു…ഒരു കുട്ടിയുടെ ജീവിതം കൂടി താൻ നശിപ്പിച്ചു.. ഓഫീസിൽ ഇരുന്നിട്ട് ഹേമ ക്ക് ഒരു സമാധാനവും തോന്നിയില്ല …വിവേകിന്റെ കാര്യം മനസ്സിലേക്ക് കയറി വരുന്നു…ജോലിയിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല… സംസാരം കുറവ് ആണെങ്കിലും വളരെ ശാന്തമായ സ്വഭാവം ആണ് വിവേകിന്റെ…ഒരിക്കൽ പോലും തന്നെ കുറ്റപ്പെടുത്തി സംസാരിക്കുകയോ വഴക്ക് പറയുകയോ ചെയ്തിട്ടില്ല….വൈകിട്ട് അൽപം ലൈറ്റ് ആയാൽ തന്നെ വിളിച്ച് പറയും…വിവാഹം കഴിഞ്ഞ് ചെന്ന സമയത്ത് റൂമിലെ അലമാര തുറന്ന താൻ ശരിക്കും അൽഭുത പെട്ട്‌ പോയി….അലമാര നിറയെ ഡ്രസ്സുകൾ..അതും പലതരത്തിൽ ഉള്ളവാ….മോഡേൺ ഡ്രെസ്സും സാരിയും ഒക്കെ കുറെ ഏറെ….ഒന്നിനും കുറവ് ഉണ്ടായിരുന്നില്ല…അച്ഛൻ എന്നും വൈകിട്ട് ഷോപ്പിൽ പോയി കുറെ സാധനങ്ങൾ കൊണ്ട് വരും…അവശ്യം ഇല്ലെങ്കിലും വാങ്ങി വരും….ഒരിക്കൽ അതേപ്പറ്റി ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു മോൾക്ക് ഒന്നും കുറവ് വരരുത് എന്ന്….കല്യാണത്തിന് മുന്നേ അച്ഛന്റെ വകയിൽ ഒരു പെങ്ങൾ ആഴ്ചയിൽ രണ്ടു ദിവസം വന്നു വീട് അടിച്ചു വാരി തുടച്ചിട്ട് പോയിരുന്നു….ഞങ്ങളുടെ വിവാഹം കഴിഞ്ഞതോടെ അവർ മകളുടെ കൂടെ വിദേശത്തേക്ക് പോയി…. ഓരോന്ന് ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത വിഷമം തോന്നി….പാവങ്ങൾ ആണ്…ചിലപ്പോൾ ചിലർ അങ്ങനെ ആകും അല്ലേ… ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ വിവേകിന്റെ ചിന്ത്കൾ പിന്നെയും പിടി മുറുക്കി…താൻ ചെന്നത്തിന് ശേഷം താൻ ആണ് പാചകം….വലിയ രുചി ഒന്നും ഇല്ലെങ്കിൽ പോലും ആ അച്ഛനും മോനും അതൊക്കെ ആസ്വദിച്ചു കഴിച്ചിരുന്നു…ഒരിക്കൽ പോലും ഒരു കുറ്റം പോലും പറഞ്ഞിരുന്നില്ല….വിവേക് ന് പ്രത്യേകിച്ച് ഇഷ്ട്ടങ്ങൾ ഒന്നും ഇല്ലെന്ന് തോന്നി…എന്തുടാക്കിയാലും കഴിക്കും….അച്ഛൻ മാത്രം ഒരിക്കൽ രാത്രി കഞ്ഞി ഉണ്ടാക്കി കൊടുക്കാമോ എന്ന് ചോദിച്ചിരുന്നു…. ജോലിക്ക് പോയി തുടങ്ങിയപ്പോൾ വിവേക് അവന്റെ ക്രെഡിറ്റ് കാർഡ് തന്നെ ഏൽപ്പിച്ചിരുന്നു….എന്ത് അവശ്യം ഉണ്ടെങ്കിലും കാഷ് അതിൽ നിന്ന് എടുത്ത് ഉപയോഗിക്കാനും പറഞ്ഞു.. ഓരോന്ന് ഓർത്തപ്പോൾ ഹേമ കഴിപ്പു നിർത്തി പാത്രം അടച്ചു വച്ചു ..അവർ ഇന്ന് ഒന്നും കഴിച്ചിട്ട് ഉണ്ടാകില്ല….പുറത്തെ ഭക്ഷണം രണ്ടു പേർക്കും ഇഷ്ട്ടമല്ല… വല്ലാത്ത വിഷമം തോന്നിയപ്പോൾ ഹേമ ഉച്ചക്ക് ശേഷം ലീവ് എടുത്തു…അവളുടെ സ്‌കൂടിയിൽ വീട്ടിലേക്ക് പോകാൻ തുടങ്ങി ..അവൾക്ക് വിവേക് നെ ഒന്ന് കാണണം എന്ന് ഭയങ്കര ആഗ്രഹം തോന്നി…താൻ ഇത്ര ഒക്കെ അവനെ സ്നേഹിച്ചിരുന്നു എന്നത് അവൾക്ക് തന്നെ അൽഭുതം ആയി തോന്നി…ഇൗ അവശ്തയിൽ ഒന്ന് കാണാതെ ഇന്ന് സമാധാനം കിട്ടില്ല …എന്ത് പറഞ്ഞു പോകും…ഇന്നലെ എന്തൊക്കെയോ വിളിച്ച് പറഞ്ഞു ഇറങ്ങി പോന്നത് ആണ്…….

എന്തായാലും പോകാം…ദൂരെ നിന്ന് എങ്കിലും ഒന്ന് കണ്ടിട്ട് പോരാം. വിവേകിന്റെ കാർ പോർച്ചിൽ കിടക്കുന്നത് ദൂരെ നിന്ന് തന്നെ ഹേമ കണ്ടൂ….അത്രയും നേരം കാണാൻ ഉള്ള തിടുക്കം ഒക്കെ പതുക്കെ മാറി അവൾക്ക് വല്ലാത്ത ജാള്യത തോന്നി… സ്‌കൂടി ഒതുക്കി അവള് ഗേറ്റ് തുറന്നു മുറ്റത്തേക്ക് ചെന്നു…മുൻവശത്തെ വാതിൽ കുറച്ചു തുറന്നു കിടപ്പുണ്ട്….പുറത്ത് എങ്ങും ആരെയും കാണാൻ ഇല്ല….രണ്ടും കൽപ്പിച്ച് അവള് കോളിംഗ് ബെല്ലടിച്ചു….വന്നത് എന്തിനാണെന്ന് ചോദിച്ചാൽ ഡ്രസ്സ് ബാക്കി എടുക്കാൻ വന്നത് അനെന്ന് പറയാം എന്നൊക്കെ അവള് ആലോചിച്ചു… ഒന്ന് രണ്ടു വട്ടം ബെൽ അടിച്ചിട്ടും ആരും വന്നില്ല …അവള് പതുക്കെ അകത്തേക്ക് കയറി … ആരും ഉള്ള ലക്ഷണം കാണുന്നില്ല…ബെഡ്റൂമിൽ വെട്ടം കാണുന്നുണ്ട്….അവള് മടിച്ചു മടിച്ചു റൂമിൽ ചെന്നു… റൂമിൽ കട്ടിലിൽ പുതച്ചു മൂടി വിവേക് കിടക്കുന്നുണ്ട്….ഹേമ ഒന്ന് ചുമച്ചു നോക്കി…അനക്കം ഒന്നും ഇല്ല..അവള് പതിയെ അടുത്ത് ചെന്ന്…വിവേക് നല്ല ഉറക്കം ആണ്… ഇടയ്ക്ക് എന്തൊക്കെയോ പിറു പിറുക്കുന്നു…സംശയം തോന്നി ഹേമ നെറ്റിയിൽ കൈ വച്ചു നോക്കി….പൊള്ളുന്ന ചൂട്…അവൾക്ക് പരിഭ്രമം തോന്നി…പുതപ്പ് പതുക്കെ മാറ്റി കഴുത്തിലും നെഞ്ചിലും ഒക്കെ തൊട്ട് നോക്കി…നല്ല പനി ഉണ്ട്…ചുണ്ട് ഒക്കെ കരുത്ത് കരുവാളിച്ച് ഇരിക്കുന്നു… കുറച്ചു നേരം എന്ത് ചെയ്യണം എന്ന് അറിയാതെ ഹേമ പകച്ചു നിന്നു…പിന്നെ അലമാര തുറന്നു ഒരു തുണി എടുത്ത് തണുത്ത വെള്ളത്തിൽ മുക്കി നെറ്റിയിൽ ഇട്ടു….ബാക്കി തുണി വെള്ളത്തിൽ മുക്കി കഴുത്തും മുഖവും ഒക്കെ തുടച്ചു..നന്നായി പുതപ്പിച്ചു കിടത്തി തിരിഞ്ഞപ്പോൾ ആണ് വാതിൽക്കൽ അച്ഛൻ നിൽക്കുന്നത് കണ്ടത്…അവളെ കണ്ടപ്പോൾ അച്ഛന്റെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു.. ” നല്ല പനിയാ മോളെ…രാവിലെ തുടങ്ങിയതാ…ആശുപത്രിയിൽ പോകാൻ പറഞ്ഞിട്ട് കേട്ടില്ല”. അതും പറഞ്ഞു കയ്യിൽ ഇരുന്ന കവർ അച്ഛൻ അവളെ ഏൽപ്പിച്ചു…കുറച്ചു ബ്രെഡും പഴവും tablets um…. ” അവൻ ഒന്നും കഴിച്ചിട്ടില്ല മോളെ…മോള് പോയെ പിന്നെ…” അത് പറഞ്ഞപ്പോൾ അച്ഛന്റെ കണ്ണുകൾ നനഞ്ഞു..അവൾക്ക് അത് കണ്ട് വല്ലാത്ത കുറ്റബോധം തോന്നി.. ” സാരമില്ല അച്ഛാ…ഞാൻ കൊടുക്കാം…..അച്ഛൻ എന്തേലും കഴിച്ചോ??” അതിനു അയ്യാൾ ഒന്നും മറുപടി പറഞ്ഞില്ല. ” അച്ഛൻ എന്തായാലും ഇത് കുറച്ചു കഴിക്ക് . ഞാന് പോയി ചായ ഇട്ടു വരാം…വിവേക് ന് കഞ്ഞി ഉണ്ടാക്കി കൊടുക്കാം” അവള് അച്ഛനെ കൂട്ടി ഹാളിൽ പോയി ഒരു പ്ലേറ്റിൽ ബ്രെഡും പഴവും എടുത്ത് കൊടുത്തു…ചായ ഉണ്ടാക്കാൻ ആയി അടുക്കളയിലേക്ക് പോയി താൻ ഇന്നലെ പോയ പോലെ തന്നെ ആണ് അടുക്കള കിടന്നിരുന്നത്….അതിനു ശേഷം ഒന്നും ഉണ്ടാക്കിയിട്ടില്ല ..അവള് വേഗം കുറച്ചു അരി അടുപ്പത്ത് ഇട്ടു ….തേങ്ങ ചിരകയത് കുറച്ചു ഉണക്ക ചെമ്മീൻ ചേർത്ത് ചമ്മന്തി ഉണ്ടാക്കി ..ചായ ഇട്ടു അച്ഛനും കൊടുത്തു. കഞ്ഞിയും ആയി മുറിയിൽ ചെന്നിട്ടും വിവേക് ഉറക്കത്തിൽ തന്നെ ആയിരുന്നു..അവള് പതുക്കെ അവനെ തട്ടി വിളിച്ചു….കണ്ണ് തുറന്നപ്പോൾ അടുത്ത് ഹേമ യെ കണ്ട് വിവേക് അമ്പരന്നു….കാണുന്നത് സത്യം അണോ എന്ന് അറിയാൻ അവൻ ഒന്നും കൂടി കണ്ണ് ചിമ്മി തുറന്നു… ഹേമ അവനെ പിടിച്ചു ചാരി ഇരുത്തി കഞ്ഞി കോരി വായിൽ വെച്ച് കൊടുക്കുമ്പോള് ഉം അവൻ പകച്ചു നോക്കുക ആയിരുന്നു..എന്തോ പയാൻ ആഞ്ഞ അവനെ അവള് തടഞ്ഞു ” ആദ്യം ആഹാരം കഴിക്കണം..എന്നിട്ട് സംസാരിക്കാം കേട്ടോ…” കഞ്ഞി കൊടുത്ത് കഴിഞ്ഞു ഗുളിക വായിൽ വെച്ച് കൊടുത്തപ്പോൾ വിവേക് അറിയാതെ വിതുമ്പി പോയി….അവൻ അവളുടെ കൈകൾ കൂട്ടപ്പിടിച്ച് അതിൽ ചുംബിച്ചു…. അവളുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകി… പനിച്ചൂട് ഉള്ള അവന്റെ നെറ്റിയിൽ അവള് മൃതുവായി ചുംബിച്ചു…അവനെ പുതപ്പിച്ചു കിടത്തി അവള് മുറി അടച്ചു പുറത്ത് പോയി.. അമ്മയെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അവർക്ക് ഒരുപാട് സന്തോഷം ആയി.. അവളോട് വിവേകിന്റെ കാര്യങ്ങള് ഒക്കെ തിരക്കി അമ്മ ഫോൺ വച്ചു.. വീട് എല്ലാം അടിച്ചു വാരി ഒതുക്കി അത്താഴം കൂടി തയ്യാറാക്കി അവള് കുളിച്ചു വന്നു…റൂമിൽ എത്തിയപ്പോൾ അച്ഛൻ വിവേകിന്റെ അടുത്ത് ഇരിപ്പുണ്ട്…അവളെ കണ്ട് ആ അച്ഛൻ അടുത്തേക്ക് വന്നു .. വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു… ” അവൻ പാവം ആണ് മോളെ ..അവനെ വിട്ടിട്ട് പോകല്ലേ…അവനു കുറച്ചു സമയം കൊടുത്താൽ മതി…മോളെ അവനു ജീവൻ ആണ്” അത് പറഞ്ഞപ്പോൾ ആ അച്ഛൻ സങ്കടം കൊണ്ട് വിതുമ്പി…അവളെ അവിടെ നിർത്തി അയ്യാൾ മുറി വിട്ട് പോയി വിവേക് വല്ലാതെ വിയർത്തു കിടക്കുക ആയിരുന്നു….അവള് കുറച്ചു ചൂട് വെള്ളം പകർന്നു വച്ച് അവനെ കുളിക്കാൻ പറഞ്ഞു വി ട്ടു.. അവൻ കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ ഹേമ കട്ടിലിൽ തന്നെ ഇരിപ്പുണ്ട്…അവൻ അവളുടെ അടുത്ത് ചെന്ന് ചേർന്ന് ഇരുന്നു.. ” സോറി ഡോ….തന്നെ ഞാൻ ഒരുപാട് വിഷമിപ്പിച്ചു…തന്റെ ആഗ്രഹങ്ങൾ ഒന്നും ഞാൻ മനസ്സിലാക്കിയില്ല…അല്ലേ” വിവേക് വിഷമത്തോടെ ഹേമ യെ നോക്കി.. ” എന്റെ അമ്മ കുഞ്ഞിലെ പോയതാടോ…പിന്നെ ഒരു ഉൾവലിഞ്ഞു ജീവിതം ആയിരുന്നു…പറയത്തക്ക ബന്ധുക്കൾ ഒന്നും ഇല്ല ഞങ്ങൾക്ക്….അച്ഛനും എന്നെ പോലെ തന്നെ…അച്ഛന് ഞാനും എനിക്ക് അച്ഛനും…തന്റെ ആലോചന വന്നപ്പോൾ തന്നെ എനിക്ക് ഇഷ്ട്ടമായി….പഠിപ്പ് ഉള്ള കുട്ടി..ജോലി ഉള്ള പെണ്ണ്…എന്റെ കുറവുകൾ താൻ നികത്തും എന്ന് തോന്നി…തന്നോട് അടുക്കാൻ ഞാൻ കുറെ ശ്രമിച്ചത് ആണ്…നടന്നില്ല…എന്റെ കുഴപ്പം തന്നെ ആണ്….അടുക്കാൻ ഒരു ചമ്മലോ അങ്ങനെ എന്തൊക്കെയോ…പിന്നെ കരുതി എന്നെ മനസ്സിലാക്കാൻ കുറച്ചു സമയം കൊടുക്കാം എന്ന്….അതൊക്കെ തന്നെ ബാധിച്ചത് വേറെ ഒരു രീതിയിൽ ആയിപ്പോയി…. നിന്നെ പോയി തിരികെ വിളിച്ചു വരാൻ ആണ് രാവിലെ തയ്യാറായത്….പക്ഷേ…. ഒരു കാര്യം പറയട്ടെ…താൻ ..താൻ ഇല്ലാതെ എനിക്ക് പറ്റില്ലെടോ…എന്നെ വിട്ടു പോകാതെ ഇരുന്നുടെ….ഞാൻ ..ഞാൻ എന്ത് വേണേലും ചെയ്യാം…താൻ ഒന്ന് പറഞ്ഞാല് മതി….തന്റെ ആഗ്രഹങ്ങൾ പോലെ ഒക്കെ ചെയ്യാം…എന്റെ കൂടെ ഉണ്ടായാൽ മാത്രം മതി…” വിവേക് അപേക്ഷിക്കുക ആയിരുന്നു അവളോട്….അത്രയും നേരം അവനെ കേട്ടുകൊണ്ട് ഇരുന്ന അവളുടെ കണ്ണുകൾ നിറഞ്ഞു…തന്റെ ധാരണകൾ ഒക്കെ തെറ്റ് ആയിരുന്നു എന്ന് അവൾക്ക് തോന്നി ..സങ്കൽപ്പങ്ങൾ ക്കും അപ്പുറം ഒരു ജീവിതം ഉണ്ടെന്ന് അവൾക്ക് മനസ്സിലായി ”

എന്റെ ഭാഗത്തും തെറ്റ് ഉണ്ട് വിവേക്…ഒന്നും മനസ്സിലാക്കാൻ ഞാനും ശ്രമിച്ചില്ല…ഈഗോ…ഇവിടെന്ന് പോയപ്പോൾ ആണ് വിവേകിന്റെ സ്ഥാനം എനിക്ക് മനസ്സിലായത്… സോറി….ഞാൻ…ഞാൻ കാരണം അച്ഛനും ഒരുപാട് വിഷമിച്ചു….” ” സാരമില്ല…താൻ വന്നല്ലോ.. എനിക്ക് അത് മതി….താൻ തിരിച്ചു വരും എന്ന് ഞാൻ സ്വപ്നത്തില് പോലും കരുതിയില്ല…നീ ഇല്ലാതെ മരിച്ചാൽ മതി എന്ന് തോന്നിപ്പോയി…” ഹേമ വെപ്രാളത്തിൽ അവന്റെ വായ പൊത്തി …. ” അങ്ങനെ ഒന്നും പറയല്ലേ…ഞാൻ എങ്ങും പോകില്ല … ഒരിക്കലും…” ഹേമ പതുക്കെ അവന്റെ നെഞ്ചില് ചാരി…അവൻ അവന്റെ കൈകൾ കൊണ്ട് അവളെ പൊതിഞ്ഞു….നെറുകയിൽ ചുണ്ടുകൾ ചേർത്തു…

 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular