Connect with us

Love

വീണ്ടും ഒരു മഴക്കാലത്ത്…

Published

on

രചന: പ്രവീൺ ചന്ദ്രൻ

“അനുമോൾക്ക് കല്ല്യാണാലോചന വല്ലതും ശരായായോ വത്സലേ?”. ഓടത്തിയാരുടെ ആ ചോദ്യത്തിനുള്ള ഉത്തരം അവരുടെ മുഖത്ത് തന്നെയുണ്ടായിരുന്നു.. മകൾക്ക് കല്ല്യാണമാലോചിക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായിരുന്നു.. ഈ വരുന്ന ചിങ്ങത്തിൽ അവൾക്ക് മുപ്പത്തി രണ്ട് വയസ്സ് തികയുകയാണെന്ന ബോധം അവരെ കൂടുതൽ ആശങ്കയിലാഴ്ത്തി… അവൾ പഠിപ്പും കഴിഞ്ഞ് തുണിക്കടയിൽ ജോലിക്ക് പോകാൻ തുടങ്ങീട്ട് അഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു.. ജാതകത്തിലെ ചില ദോഷങ്ങൾ കാരണം കല്ല്യാണമൊന്നും ഒത്ത് വരുന്നതുമില്ലായിരുന്നു പിന്നെ അവളുടെ സമ്മതവും പ്രധാനമായ ഒന്നായിരുന്നു… ഒരാങ്ങളയുള്ളതാണെങ്കിൽ നടുതളർന്ന് കിടപ്പിലും… അച്ഛൻ കുറച്ച് വർഷം മുന്നേ പോയത് കൊണ്ട് അമ്മ തന്നെയാണ് അവരുടെ കാര്യങ്ങൾ നോക്കിയിരുന്നത്.. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അവളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ആരുമുണ്ടാവില്ല എന്ന ചിന്ത അവരെ വല്ലാതെ അലട്ടിയിരുന്നു… “എന്ത് പറയാനാ ഓടത്തിയാരേ.. എല്ലാത്തിനും അതിന്റേതായ സമയവും കാലവുമൊക്കെയുണ്ട ല്ലോ? ഞാൻ വീട്ടിലെത്താൻ നോക്കട്ടെ.. നല്ല മഴക്കാറുണ്ട്… പോട്ടേട്ടോ” ഓടത്തിയാരോട് യാത്ര പറഞ്ഞ് അവർ പാടവരമ്പത്തൂടെ വേഗത്തിൽ വീട്ടിലേക്ക് നടന്നു… ഇടവിട്ട് മഴയുള്ളതിനാൽ വരമ്പെല്ലാം ചളിയിൽ കുഴഞ്ഞിരുന്നു… ആകാശം ഇരുണ്ടുകൂടിയിരുന്നു… സന്ധ്യസമയം കൂടെ ആയതോടെ എത്രയും പെട്ടെന്ന് വീടെത്താനായിരുന്നു അവരുടെ ശ്രമം.. തണുത്തകാറ്റിൽ മരങ്ങളെല്ലാം ഉലഞ്ഞാടി ക്കൊണ്ടിരുന്നു.. ശക്തമായ മഴയ്ക്കുള്ള മുന്നൊരുക്കം പോലെ ഇടിയും മിന്നലും ഒരു തലയ്ക്കൽ നിന്നാരംഭിച്ചതോടെ അവർക്ക് ഭീതികയറാൻ തുടങ്ങി.. മകളെക്കുറിച്ചാലോചിച്ചായിരുന്നു അവരുടെ ആവലാതി മുഴുവൻ.. ശക്തമായ മഴയുള്ള ദിവസങ്ങളിൽ അവൾ ടൗണിൽ തന്നെയുള്ള കൂട്ടുകാരിയുടെ വീട്ടിൽ തങ്ങുകയായിരുന്നു പതിവ്.. ബസ്റ്റോപ്പിലേക്ക് അവളെകൂട്ടാൻ പാടവരമ്പത്തൂടെ പോകുവാൻ ശക്തമായ മഴയുള്ള സമയത്ത് പ്രയാസമായതിനാലാണ് അങ്ങനെ ചെയ്തിരുന്നത്… പക്ഷെ ആ കൂട്ടുകാരി ഒരു ദിവസം മുന്ന് തമിഴ്നാട്ടിലുള്ള അവളുടെ അമ്മാവൻ മരിച്ചതറിഞ്ഞ് അങ്ങോട്ടേയ്ക്ക് പോയിരിക്കുകയായിരുന്നു.. അതായിരുന്നു അവരുടെ ടെൻഷന് കാരണവും.. ഏട്ട് മണിയോടെയാണ് അവൾ ബസ്സ്റ്റോപ്പിൽ എത്താറുള്ളത്.. അത് കൊണ്ട്തന്നെ അവൾക്ക് ഈ മഴയത്ത് ഒറ്റയ്ക്ക് വീട്ടിലെത്തിച്ചേരുക പ്രയാസമായിരുന്നു… വീട്ടിൽ വന്ന് കയറിയതും പതിവ് പോലെ അവർ മകന്റെ അടുത്തേയ്ക്കാണ് ആദ്യം പോയത്.. കട്ടിലിൽ അമ്മയെക്കാത്ത് കിടക്കുകയായിരുന്നു അവൻ..

ഇടിവെട്ടിനെ അവന് ഭയമായിരുന്നത് കൊണ്ട് തന്നെ അവന് അമ്മയുടെ സാന്നിദ്ധ്യം ആവശ്യമായിരുന്നു ആ സമയം… അവനെ ആശ്വസിപ്പിച്ച് കൊണ്ട് അവർ അനുമോളെ ഫോണിൽ വിളിച്ചു… ” ഹലോ..മോളേ” “ആ അമ്മേ… ഞാനെന്താ അമ്മ വിളിക്കാത്തത് എന്ന് ആലോചിച്ചിരിക്കാടന്നു.. ഇവിടേം നല്ല മഴയുണ്ട് അമ്മേ… എന്താ ഇനി ഇപ്പോ ചെയ്യാ?” “ആ അത് തന്നെയാ മോളേ എന്റേം ടെൻഷൻ.. ഇവിടെ നല്ല ഇടിവെട്ടും ഉണ്ട്..കണ്ണനെ തനിച്ചാക്കി ഈ സമയത്ത് വരാനും പറ്റില്ല… ഞാൻ ദീപൂനൊട് ഒന്ന് പറയട്ടെ മോളേ.. അവൻ വന്നിട്ടുണ്ടെന്ന് ദേവകിയേടത്തി പറഞ്ഞിരുന്നു.. ഈ സമയത്ത് ഇതല്ലാതെ വേറെ വഴി ഇല്ലല്ലോ?” അമ്മ ആ പേര് പറഞ്ഞതും അവളുടെ ഉള്ളൊന്ന് പിടഞ്ഞു… “ദീപുവേട്ടൻ” ഒരു കാലത്ത് അവളുടെ എല്ലാം ആയിരുന്നു അവൻ… താഴ്ന്ന ജാതിക്കാരന് തന്റെ മകളെ കൊടുക്കില്ല എന്ന അച്ഛന്റെ ദുരഭിമാനത്തിന് മുന്നിൽ തകർന്ന് പോയ പ്രണയമായിരുന്നു അവരുടേത്… അവൾ പറ്റുന്നപോലെ എതിർത്ത് നിന്നെങ്കിലും അച്ഛന്റെ മരണം അവളെ തളർത്തിക്കളഞ്ഞിരു ന്നു.. ഹൃദയാഘാതം വന്ന് അച്ഛൻ മരിക്കാൻ കാരണം അവളാണ് എന്ന് പറഞ്ഞ് അച്ഛന്റെ ബന്ധുക്കളാരും അവിടേക്ക് കടക്കാതായിരുന്നു അതിൽ പിന്നെ… അതിന് ശേഷമാണ് എല്ലാം അവസാനിപ്പിക്കാമെ ന്ന് അവൾ തന്നെ അവനോട് പറഞ്ഞത്.. അതിന് ശേഷം ഒരുപാട് വർഷങ്ങൾ കടന്നുപോയിരുന്നു.. ദീപുവിന് വീട്ടുകാർ വേറെ കല്ല്യാണമാലോചന കൾ കൊണ്ട് വന്നെങ്കിലും അവൻ എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് മാറി നിൽക്കുകയായിരുന്നു.. എല്ലാത്തിൽ നിന്നും ഓടി ഒളിക്കാനെന്നോണം ഹൈദരാബാദിലേക്ക് ജോലി തേടി പോകുകയായിരുന്നു അവൻ.. ഒന്ന് രണ്ട് വർഷം കൂടുമ്പോൾ മാത്രമാണ് അവൻ വീട്ടിലേക്ക് വന്നിരുന്നതും.. അവളെ കാണുമ്പോഴൊക്കെ അവൻ അവളിൽ നിന്നൊഴിഞ്ഞ് മാറി നടക്കുകയായിരുന്നു പതിവ്.. “എന്താ മോളേ നീ ഒന്നും മിണ്ടാത്തത്? മോൾക്ക് ബുദ്ധിമുട്ടാണെങ്കിൽ വേണ്ടാട്ടോ.. അമ്മക്ക് വേറെ വഴി ഇല്ലാഞ്ഞിട്ടാ…” അമ്മയുടെ ആ ചോദ്യം കേട്ടാണ് അവൾ ചിന്തയിൽ നിന്നുണർന്നത്.. “ഇല്ല അമ്മേ..ദീപുവേട്ടനോട് ചോദിച്ചു നോക്കൂ.. വരുമെന്ന് തോന്നുന്നില്ല.. ” “ഉം.. ഞാൻ ചോദിച്ച് നോക്കട്ടെ മോളേ..” അവർ ഫോൺ കട്ട് ചെയ്ത് കുടയെടുത്ത് നേരെ പോയത് ദീപുവിന്റെ വീട്ടിലേക്കാണ്.. ഉമ്മറത്തെ ചാരുകസേരയിൽ റേഡിയോയിൽ പാട്ടും കേട്ട് ഇരിക്കുകയായിരുന്നു അവൻ.. അവരെക്കണ്ടതും അവൻ പെട്ടെന്ന് ചാടി എഴുന്നേറ്റു… ” ആഹാ.. വരൂ ചേച്ചി… എന്താ വത്സലേടത്തീ ഈ മഴയത്ത്? ” ” പ്രത്യേകിച്ചൊന്നുമില്ല ദീപു.. ഞാനൊരു സഹായം ചോദിക്കാൻ വന്നതാ ” “പറയൂ ചേച്ചി.. എന്ത് സഹായമാ ഞാൻ ചെയ്യേണ്ടത്?”

“അത്… മോനേ അനുമോൾ ടൗണില് ജോലിക്ക് പോകുന്ന വിവരം നിനക്ക് അറിയാലോ? എന്നും ജോലികഴിഞ്ഞ് ഏട്ട് മണിക്കുള്ള ദേവ ബസ്സിലാണ് അവൾ വരാറ്.. ഞാനാണ് അവളെ കൂട്ടാനായി പോയിരുന്നത്.. ഇന്ന് നല്ല മഴയും ഇടി വെട്ടുമുള്ളതിനാൽ കണ്ണനെ ഒറ്റയ്ക്ക് ആക്കി പോകാൻ പറ്റില്ല എനിക്ക്.. അത് കൊണ്ട് ബുദ്ധി മുട്ടാവില്ലാച്ചാ മോൻ ഒന്ന് പോയി കൊണ്ട് വരാമോ അവളെ?” ആ ചോദ്യം കേട്ട് അവനൊന്ന് അമ്പരന്നെങ്കിലും ആ അമ്പരപ്പ് പുറത്ത് കാട്ടാതെ അവൻ പറഞ്ഞു.. “അതിനെന്താ ചേച്ചി… പക്ഷെ ഈ കീഴ്ജാതിക്കാ രന്റെ കൂടെ അവളെ കൂട്ടാമോ ആവോ? അവൻ പറഞ്ഞതിന്റെ പൊരുൾ അവർക്ക് മനസ്സിലാക്കാനാവുമായിരുന്നു.. അത്രയ്ക്കധികം അവരുടെ ഭർത്താവ് അവനേയും കുടുംബത്തേയും നാണം കെടുത്തിയിട്ടുണ്ട്.. ” അങ്ങനെ പറയല്ലേ മോനേ.. അവൾടെ അച്ഛൻ അന്ന് ചെയ്തതിനൊക്കെ മോനോട് ഞാൻ മാപ്പു ചോദിക്കുന്നു.. എനിക്ക് മോനോട് ഒരു വിരോധവുമില്ല അന്നും ഇന്നും… അച്ഛന്റെ എതിർപ്പിനെ ചെറുത്ത് നിൽക്കാനുള്ള തന്റേടമൊന്നും എന്റെ കുട്ടിക്കില്ലാണ്ട് പോയി.. അവൾ പാവമാണ്.. മോനെ ഓർത്ത് കണ്ണീരൊഴു ക്കാത്ത ഒരു ദിവസം പോലുമില്ല.. എന്റെ കാലം കഴിഞ്ഞാൽ എന്റെ കുട്ടീടെ ജീവിതം ഇനി എന്താവുമെന്ന് അറിയില്ല… പറ്റുമെങ്കിൽ മോന് പോയി കൊണ്ട് വരാം…” അതും പറഞ്ഞ് അവർ മുറ്റത്തേക്കിറങ്ങി… “ഞാൻ പോകാം ചേച്ചി… അവളോടൊന്ന് പറഞ്ഞേക്ക്…” അതും പറഞ്ഞ് അവൻ കഴുക്കോലിൽ തൂക്കിയിട്ടിരുന്ന കാലൻ കുടയെടുത്ത് നിവർത്തി പുറത്തേക്കിറങ്ങി.. സമയം എട്ട്മണിയായിരിക്കുന്നു.. ബസ്റ്റോപ്പിൽ അവളെയും കാത്ത് അവനിരിക്കാൻ തുടങ്ങിയിട്ട് അരമണിക്കൂറോളമായിരുന്നു.. അവന്റെ മനസ്സിലൂടെ പലകാര്യങ്ങളും കടന്ന് പോയി.. ഇതേ ബസ്റ്റോപ്പിൽ എത്ര തവണ അവളെയും കാത്ത് താനിരുന്നിട്ടുണ്ട്… കണ്ണുകൾ കൊണ്ട് എത്രയോ തവണ തങ്ങൾ പ്രണയം കൈമാറിയിട്ടുണ്ട് ഇവിടെ.. ആദ്യമായി തന്റെ പ്രണയം അവളോട് തുറന്ന് പറഞ്ഞത് ഇതേ ബസ്റ്റോപ്പിൽ വച്ച് ഒരു മഴക്കാലത്ത് തന്നെയാണ്… പരസ്പരം പ്രണയലേഖനങ്ങൾ കൈമാറിയിരുന്നതും കരിവളയണിഞ്ഞ് കൊടുത്തതും ഇവിടെ വച്ച് തന്നെ.. ഇതേ ബസ്റ്റോപ്പിൽ വച്ച് തന്നെയാണ് തങ്ങൾ തമ്മിൽ അവസാനമായി സംസാരിച്ചതും… അന്നും നല്ല മഴയുണ്ടായിരുന്നു.. വീണ്ടും ഇവിടെ തന്നെ തങ്ങളെ കൊണ്ടെത്തിച്ചത് നിമിത്തമാവാം… ബസ്സിന്റെ ശബ്ദം കേട്ടാണ് അവൻ പെട്ടെന്ന് ഓർമ്മകളിൽ നിന്നുണർന്നത്… മഴ ശക്തമായി തന്നെ പെയ്യുന്നുണ്ടായിരുന്നു അപ്പോഴും.. ഡോർ തുറന്ന് കുട നിവർത്തി അവളിറങ്ങിയതും അവന്റെ ചങ്ക് പിടയാൻ തുടങ്ങി.. അത് വരെ ഇല്ലാത്ത് എന്തോ ഒരു ആശങ്ക അവനെ പിടികൂടിയിരുന്നു… അവൾ പുഞ്ചിരിച്ച് കൊണ്ടാണ് അവന്റെ അരികിലേക്ക് വന്നത്… എങ്കിലും അവളുടെ മനസ്സിലും ആ ഒരു ആകാംക്ഷയും പരിഭ്രമവും ഉണ്ടായിരുന്നു.. “ഹായ്… കുറെ നേരായോ ദീപുവേട്ടാ വന്നിട്ട്?” “ഇല്ല അനു… ഞാൻ ഇപ്പോൾ വന്നതേയുള്ളൂ… ബസ്സ് കുറച്ച് ലേറ്റാടന്നല്ലോ? എന്ത് പറ്റി?” “ഉം.. മഴയല്ലേ.. പത്ത് മിനുട്ട് വൈകി… വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല…” “ഞാൻ പറഞ്ഞിരുന്നല്ലോ അമ്മയോട്… അങ്ങനെ വരാതിരിക്കാൻ മാത്രം ദേഷ്യമൊന്നും തന്നോടെനിക്കില്ലല്ലോ?” അവൻ പറഞ്ഞത് കേട്ട് അവളൊന്ന് പരുങ്ങി.. ” നല്ല മഴയാണല്ലോ… നമുക്ക് കുറച്ച് നേരം കാത്ത് നിൽക്കാം… മഴ ഒന്ന് കുറഞ്ഞതിന് ശേഷം നമുക്ക് നടക്കാം.. അതല്ലേ നല്ലത് ” അവൾ ആ പറഞ്ഞത് തന്നെയായിരുന്നു അവനും ആശിച്ചത്…

കുടചുരുക്കിയതിന് ശേഷം ബസ്റ്റോപ്പിലെ തിണ്ണയിൽ അവൾ ഇരുന്നു… അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് എന്തോ ധൈര്യമില്ലായിരുന്നു… “സുഖമാണോ ഏട്ടാ?” അല്പനേരത്തെ നിശബ്ദതയ്ക്ക് വിരാമമിടാനെ ന്നോണം അവൾ ചോദിച്ചു.. “സുഖം എന്ന് പറഞ്ഞാൽ അത് കള്ളമാകും.. അനുവിന് സുഖമല്ലേ?” അവൻവപറഞ്ഞത് കേട്ട് അവളുടെ മുഖം വാടി.. ” ജോലി ഒക്കെ എങ്ങനെ പോകുന്നു അനു? ഓണത്തിന്റെ തിരക്കൊക്കെ തുടങ്ങിയോ?”അത് ശ്രദ്ധിച്ചത് കൊണ്ട് അവൻ വിഷയം മാറ്റാനായി വീണ്ടും ചോദിച്ചു.. “കുഴപ്പമില്ല ചേട്ടാ… തിരക്കൊന്നും പണ്ടത്തെ പോലെ ഇല്ല.. കടകളൊരുപാട് ആയില്ലേ ടൗണിൽ.. ഏട്ടനെപ്പോഴാ എത്തിയത്? എങ്ങനെയുണ്ട് അവിടെ ? ” “അവിടെ നിന്ന് ഞാൻ നിർത്തി പോന്നതാ അനു.. ഇനി നാട്ടില് തന്നെ കൂടണം.. അമ്മയ്ക്ക് പ്രായമായി വരല്ലേ.. വേറെ ആരും ഇല്ലല്ലോ? ഇവിടെ ഇനി കൃഷിയൊക്കെ നോക്കി അങ്ങനെ കൂടാനാ പരിപാടി” “അത് നന്നായി ദീപുവേട്ടാ.. അമ്മയ്ക്ക് നല്ല ക്ഷീണായിട്ടുണ്ട്.. പഴയത് പോലെ പണികളെടുക്കാനൊന്നും പറ്റുന്നില്ല പാവത്തിന്. ഇടയ്ക്കൊക്കെ ഞാൻ സഹായിക്കാറുണ്ട്…” “ഉം.. അമ്മ പറയാറുണ്ട്… വയസ്സായി വരല്ലെ.. വേറെ മക്കളാരും ഇല്ലല്ലോ?” ” അതെ ഏട്ടാ.. ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.. ഏട്ടെനെന്താ കല്ല്യാണത്തിന് സമ്മതിക്കാത്തത്.. ? ആ അമ്മയ്ക്ക് വേണ്ടിയെങ്കിലും ഇനി നോക്കണം ഏട്ടാ… പിന്നെ ഏട്ടനും ഒരു കൂട്ട് വേണ്ടേ? അവൾ ചോദിച്ചത് കേട്ട് അവനൊന്ന് പതറി… അവൻ മറുപടിയൊന്നും പറയാതിരിക്കുന്നത് കണ്ട് അവൾക്കും പരിഭ്രമമായി… ” സോറിട്ടോ.. ഞാൻ കല്ല്യാണത്തെ പറ്റി ചോദിച്ചത് വിഷമായെങ്കിൽ…” അവൾ വിഷമത്തോടെയാണ് അത് പറഞ്ഞത്.. മഴ അപ്പോഴും ശക്തിയായി പെയ്ത് കൊണ്ടിരുന്നു… ” അത്രയ്ക്കും ആ മനസ്സീന്ന് എന്നെ പറച്ചു കളഞ്ഞോ അനൂ… ഒരിക്കലും എന്നെ പറ്റി ഓർക്കാറില്ലേ നീ… ഇത്രയും നാൾ നിന്നെക്കുറിച്ച് ഓർക്കാത്ത ഒരു നിമിഷം പോലുമില്ല… എനിക്കൊരു പെണ്ണുണ്ടെങ്കിൽ അത് നീമാത്രമായിരിക്കും എന്ന് ഞാൻ നിനക്ക് വാക്ക് തന്നത് ഓർമ്മയില്ലേ നിനക്ക്? മരണം വരെ ഞാൻ അത് തെറ്റിക്കില്ല… അച്ഛനാണ് വലുതെന്ന് നീ പറഞ്ഞപ്പോൾ ഞാൻ ഒഴിഞ്ഞ് തരുകയായിരുന്നു.. രഘവവേട്ടൻ എന്നെങ്കിലും നമ്മുടെ വിവാഹത്തിന് സമ്മതിക്കും എന്ന പ്രതീക്ഷയിലായിരുന്നു ഞാൻ.. ആ സമയത്താണ് അദ്ദേഹം മരണപെട്ടത്.. എല്ലാവരും നിന്നെ കുറ്റപെടുത്തുന്നത് കണ്ട് നിക്കാൻ എനിക്ക് കഴിഞ്ഞില്ല അനു.. അതിന് ഞാൻ കൂടെ കാരണക്കാരനാണല്ലോ എന്ന കുറ്റബോധം എന്നെ അലട്ടിക്കൊണ്ടിരുന്നു.. അതാണ് ഞാൻ നാട് വിട്ടത്.. പക്ഷെ എന്റെ മനസ്സിൽ നിന്ന് നിന്നെ പറിച്ചെറിയാൻ എനിക്ക് കഴിയില്ല അനു.. അത്രയ്ക്കിഷ്ടമാണ് എനിക്ക്… ” അവൻ പറഞ്ഞത് കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി… അവൾ പെട്ടെന്ന് മഴയത്തേക്കിറങ്ങി കുടപോലും നിവർത്താതെ മുന്നോട്ട് നടക്കാൻ തുടങ്ങി… അത് കണ്ട് അമ്പരന്ന് അവൻ കുട നിവർത്തി അവളുടെ പിന്നാലെ വേഗത്തിൽ നടന്നു… കുട അവളുടെ തലക്ക് മുകളിലേക്ക് പിടിച്ച് അവൻ അവളോടൊപ്പം ചേർന്ന് നിന്നു…

“എന്താ അനു ഇത്.. മഴനനഞ്ഞ് എന്തേലും അസുഖം പിടിച്ചാലോ… ആ ഷോൾ കൊണ്ട് തല ഒന്ന് തോർത്തിക്കേ…” അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിക്കൊണ്ടിരുന്നു… “ഞാൻ പറഞ്ഞത് വിഷമായെങ്കിൽ എന്നോട് ക്ഷമിക്കണം.. ഞാനൊരിക്കലും ഇനി പഴയകാ ര്യങ്ങൾ പറഞ്ഞ് തന്നെ ബുദ്ധിമുട്ടിക്കില്ല.. ഇടക്ക് എന്നോട് ഒന്ന് സംസാരിച്ചാൽ മാത്രം മതി എനിക്ക്”… അവൾ അതിനുത്തരമൊന്നും നൽകാതെ മുന്നോട്ട് നടന്നു കൊണ്ടിരുന്നു.. മഴയ്ക്ക് അല്പം ശമനമായിരുന്നു അപ്പോഴേക്കും.. അവൻ അവൾ നടക്കുന്ന വഴിയിലേക്ക് ടോർച്ച് തെളിച്ച് കൊണ്ടിരുന്നു.. മഴത്തുള്ളിൽ കുടയിൽ വീഴുന്ന ശബ്ദം മാത്രമായിരുന്നു അവർക്കിടയിൽ.. പാടവരമ്പും കഴിഞ്ഞ് വീട്ടിലേക്കുള്ള ഇടവഴി കയറുമ്പോൾ അവൾ ഒന്നു നിന്നു.. “ഇനി… ഞാൻ പോയ്ക്കോളാം ഏട്ടാ.. ഏട്ടൻ വീട്ടിലേക്ക് പോയ്ക്കോളൂ… ” അവൾ പറഞ്ഞത് കേട്ട് പരിഭവത്തോടെ അവൻ അവളെ നോക്കി… “ഒരു ബൈ പോലും പറയാൻ പറ്റാത്തത്ര അകന്ന് പോയോ അനു നീ എന്നിൽ നിന്നും.. ഇനിയും എനിക്ക് നിന്നിൽ നിന്ന് ഓടി ഒളിക്കാൻ കഴിയില്ല അനു അതാണ് ഞാനെല്ലാം തുറന്ന് പറഞ്ഞത്.. ” അവൻ പറഞ്ഞത് കേട്ട് ഇടവഴിയിലേക്ക് കയറാനൊരുങ്ങുകയായിരുന്ന അവൾ തിരിഞ്ഞ് നിന്നു.. “ഞാനകന്ന് പോയെന്നോ… അതിനാണോ ഞാനിത്ര നാളും കാത്തിരുന്നത്? ആരാണ് എന്നെ ഒറ്റക്കാക്കി ഒടി ഒളിച്ചത്… ഒരു യാത്രപോലും പറയാതെ എന്നിൽ നിന്ന് മറഞ്ഞപ്പോൾ ഞാനെന്ത് മാത്രം വേദനിച്ചെന്നറിയോ ഏട്ടന്? ലീവിന് നാട്ടിൽ വരുമ്പോഴൊക്കെ ഞാനെത്ര മാത്രം കൊതിച്ചിട്ടുണ്ടെന്നോ ഒന്ന് വന്ന് സംസാരിക്കാൻ… ഒരു വാക്ക് പോലും മിണ്ടാതെ ബാഗും തൂക്കി പോകുന്ന ദീപുവേട്ടനെ കണ്ണിൽ നിന്ന് മറയുന്നത് വരെ പഠിപ്പുരക്കൽ ഞാൻ നോക്കി നിന്നിട്ടുണ്ട്…എത്ര മാത്രം കണ്ണീരൊഴുക്കി കാത്തിരിന്നുട്ടിണ്ട് ഞാൻ… അച്ഛന്റെ മരണശേഷം എന്നെങ്കിലും ഒരിക്കൽ വീട്ടിലേക്ക് കയറി വന്ന് അമ്മയോട് എന്നെ പെണ്ണ് ചോദിക്കുമെന്ന് ഞാൻ കൊതിച്ചു… ആ ആളാണോ പറയുന്നത് ഞാനാണ് അകന്ന് പോയതെന്ന്..?” അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി… എന്ത് പറയണമെന്നറിയാതെ അവൻ സ്തംഭിച്ച് നിന്നു… ” എന്നെ ഇങ്ങനെ വിഷമിപ്പിക്കേണ്ടിതിരുന്നില്ല ഏട്ടാ… മരണം വരെ മനസ്സിലെങ്കിലും ഏട്ടന്റെ പെണ്ണായിരിക്കാനാണ് എന്റെ ആഗ്രഹം.. ഏട്ടൻ തിരിച്ച് പോകുന്നില്ല എന്ന് അറിഞ്ഞപ്പോ എത്ര സന്തോഷിച്ചു എന്നറിയോ ഞാൻ.. ഒന്നുമില്ലേലും എന്റെ കൺമുമ്പിൽ തന്നെ ഉണ്ടാവുമല്ലോ എന്നുകരുതി… ഇനി എന്നെ വിട്ട് പോകല്ലേ ഏട്ടാ” അതും പറഞ്ഞ് അവൾ അവനെ മുറുകെ കെട്ടി പിടിച്ച് കരയാൻ തുടങ്ങി… കയ്യിലെ കുടയിലെ പിടി വിട്ട് അവൻ അവളുടെ മുഖം കൈകളിലെടുത്തു… അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് ആ നെറ്റിയിലും കവിളത്തും തുരുതുരാ ചുംബിച്ചു… ” എനിക്കറിയില്ലായിരുന്നു മോളേ… എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല നിന്നെ.. ഞാൻ കരുതി നീ എന്നിൽ നിന്ന് ഒരുപാട് ദൂരം പോയെന്ന്.. ഇനി നിന്നെ വിട്ട് ഞാനെങ്ങും പോകില്ല… നാളെ തന്നെ അമ്മയേയും കൂട്ടി ഞാൻ വീട്ടിലേക്ക് വരുന്നുണ്ട് .. അന്തസ്സായി തന്നെ നിന്നെ കൈപിടിച്ചിറക്കാൻ.. ”

Instagram ഉപയോഗിക്കുന്ന ഒരാൾ ആണോ നിങ്ങൾ, വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യൂ… ഇതിനായി Valappottukal എന്ന് ഇൻസ്റ്റാഗ്രാമിൽ search ചെയ്യൂ… അല്ലെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ…

https://www.instagram.com/valappottukal

Advertisement

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular

error: Content is protected !!