Connect with us

Relationship

ഓൺലൈൻ ക്ലാസ്സ്‌…

Published

on

രചന: നിയ ജോണി

ഓൺലൈൻ ക്ലാസ്സ്‌ ഒള്ളോണ്ട് കഷ്ടപ്പെട്ട് രാവിലെ 11 മണിക്ക് എണീറ്റ് വന്നു പല്ലേച്ച് കുളിച്ചു ചായ കുടിച് ഗ്ലാസ്‌ കഴുകാനായിട്ട് എണീറ്റപ്പോ ഗ്ലാസ്‌ കയ്യീന്ന് തെന്നി താഴേക്ക്… “സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ…… ” ഗ്ലാസ്‌ പൊട്ടിയത് ആരേലും കണ്ടോന്ന് നോക്കിയപ്പോ ദോണ്ടേ മേരാ മാതാജി നെലം തൊടക്കണ കോലും കൊണ്ട് കണ്ണില് തീക്കഷ്ണോം വരുത്തി ന്നെ ഇപ്പൊ ബക്കറ്റ് ചിക്കൻ ആക്കും ന്ന് പറഞ്ഞു നിക്കണ്……. “ന്റെ കോഴി തമ്പ്രാക്കൻമാരെ….. കാത്തോളണേ……..” മുതുമുത്തച്ഛൻമാര് ചെയ്ത പുണ്യം….. ആ കോലിന് തല്ലീല്ല….. ചൂലിനാണ് പൊറം വഴി കിട്ടിയത്….. അമ്മടെ ചൂലും ന്റെ പൊറോം മുടിഞ്ഞ ചേർച്ചേണ്…. ഈ ഗ്ലാസ്‌ എങ്ങാൻ ഈ ചൂലിന്റ പ്രൊപ്രൈറ്റർ ന്റെ കയ്യിൽന്നാണ് വീണ് പൊട്ടിയതെങ്കി….. “ചില്ല് ഗ്ലാസ്‌ ആവുമ്പം താഴെ വീണാ പൊട്ടും…. ആ ചില്ല് അങ്ട് പെറുക്കി കളഞ്ഞേരെ…. ” ശുഭം!!!! അങ്ങന മാതാജിടെ കൂടെ ഒള്ള കുരുക്ഷേത്ര യുദ്ധം കയിഞ്ഞ് ക്ലാസ്സിന്റെ ലിങ്ക്ല് കേറി നോക്കിയപ്പോ ദോ…. എല്ലാ പെടക്കോഴികളും അഞ്ച് മിനിറ്റ് മുന്നേ പ്രെസെന്റ്. ഇപ്പൊ ആദ്യം കേറി അറ്റന്റൻസ് ഇടാന്ന് വെച്ച ഞാൻ ആരായി….. ശശി കാ മാതാശ്രീ കാ മാതാശ്രീ…… ശശീടെ അമ്മൂമ്മാന്ന്…… അല്ലേലും അതങ്ങനല്ലേ വരുള്ളൂ…… അല്ലാ ഇതിപ്പോ എല്ലാം ഇങ്ങന വന്നു അറ്റന്റൻസ് ഇടാനും മാത്രം ടോവിനോ ചേട്ടൻ എങ്ങാൻ ആണ ക്ലാസ് എടുക്കാൻ വരണേ??? ആ കടുവ റോയ് തന്നേല്ലേ വരണത്…. ന്നൊക്കെ വിചാരിച്ചു ഞാൻ class ഓൺ ആക്കി വെച്ചട്ട് ഇൻസ്റ്റാഗ്രാമിൽ കേറി കൊറച്ചു കൈഞ്ഞപ്പോ ക്ലാസ്സില് പുതിയൊരു ആണിന്റെ ശബ്ദം…. ആരാത്??? ന്ന് വിചാരിച്ചു കേറിയപ്പോ ദോണ്ടേ ടാ… കട്ട മീശ ഒക്കെ വെച്ച ഒരു കിടുക്കാച്ചി മൊതല്….. ഇതേതാ യുദ്ധഫൂമിയിൽ ഒരു പുതിയ ഭടൻ??? ഇങ്ങേര് പോലീസ് എങ്ങാൻ ആണാ??? ആകെ മൊത്തം അങ്ങന ഒരു ഫീൽ ആള കണ്ടട്ട്… അപ്പോ ന്റെ കടുവ റോയ് ന്ത്യെ????? ക്ലാസ്സ്‌നെ അവടെ നിർത്തിയിട്ട് വാട്സപ്പിൽ കേറി ക്ലാസ്സ്‌ ലെ മെയിൻ പെടക്കോഴി നച്ചൂന് മെസ്സേജ് അയച്ചപ്പോണ്ട് കടുവ റോയ് ലീവിലാണ് ഇത് പുതിയതായിട്ട് വന്ന സാർ ആണ് ന്ന്… ഇന്നലെ ഗ്രൂപ്പില് പറഞ്ഞാരുന്നു ന്ന്…. ആാാ… അതാണ്…. ഞാൻ ഇന്നലെ ഗ്രൂപ്പില് കേറീല്ല…. ലവള്മാർടെ കലപില കാരണം ഞാൻ അത് mute ചെയ്തേക്കേണ്…… ന്നാലും ഈ സമയത്തൊക്കെ പുതിയ സാർനെ എടുക്കുവോ??….. അപ്പോ ദോ…. അങ്ങേര് അവടെ അറ്റന്റൻസ് ന് ന്റെ പേര് വിളിച്ചു കൂവണ്…. വേഗം വാട്സാപ്പ് കളഞ്ഞ് ക്ലാസ് ല് കേറിയപ്പോ അങ്ങേര് ന്റെ പേര് ലേലം വിളിക്കണ്….. ഞാൻ ന്തോന്ന് ഇടപ്പള്ളി പള്ളിയിലെ നേർച്ച കോഴിയോ???? PRESENT SIR……..ന്ന് പറഞ്ഞപ്പോ അങ്ങേര് കണ്ണും പൂട്ടി അഞ്ചാറു ചീത്ത….. അറ്റന്റൻസ് തനിക്ക് തോന്നുമ്പോ വന്നു പറയണ്ട കാര്യം ഒന്നുവല്ല……

അതെങ്ങനാ…. ക്ലാസ്സ്‌ ഓൺ ആക്കി വെച്ചട്ട് ഇൻസ്റ്റാഗ്രാമും വാട്സപ്പും ഫേസ്ബുക്കും ടിക്ടോക്കും എല്ലാം ഒരേ സമയം ഉപയോഗിച്ചോണ്ട് ഇരിക്കേരിക്കും……… ന്നൊക്കെ പറഞ്ഞു ചറപറാ……… കെടന്ന് അലാറാൻ തൊടങ്ങി…… ടിക് ടോക് നിരോധിച്ചു സാർ… അതോണ്ട് അതില് കേറാൻ പറ്റണില്ല സാർ…… ന്ന് ഞാനും പറഞ്ഞു. അപ്പൊ ദേ പിന്നേം അങ്ങേര് ന്തോ ഒക്കെ വിളിച്ചു പറഞ്ഞു… എനിക്ക് എന്തിന്റെ കേടാരുന്നു…….. അറ്റന്റൻസ് പറഞ്ഞില്ലെങ്കി അബ്സെന്റ ഇട്ടേനെ…. ന്നാലും ഇങ്ങേരുടെ വായിലിരിക്കണത് കേക്കണ്ടാരുന്നു……. മാങ്ങാത്തൊലി…. അറ്റന്റൻസ് ഒക്കെ കയിഞ്ഞപ്പോ ദേ കാട്ടുമാക്കാൻ എല്ലാരും വീഡിയോ ഓൺ ആക്കാൻ…… പറ്റൂല്ല…….. ഇതെന്താ ഇത് വരെ ഇല്ലാത്ത കീഴ്വഴക്കങ്ങളൊക്കെ????? ഞാനാണേല് കുളിച്ച് കഴിഞ്ഞിട്ട് മുടി എടുത്തു ഉച്ചീല് കെട്ടി വെച്ച് ഇരിക്കേണ്…. എല്ലാരും വീഡിയോ ഓൺ ആക്കിയപ്പോ പുട്ടീല് തലേം കുത്തി വീണ പോലെ ഇരിക്കണ്…. ലിപ്സ്റ്റിക്, ഐ ലൈനർ, മസ്കാര മുതല് ചുണ്ടിന്റെ താഴെ ഇത് വരെ ഇല്ലാത്ത മറുകിന് വേണ്ടി ഐ ലൈനർ വെച്ച് ഒരു കുത്ത് വരെ കുത്തീട്ടാണ് ഓരോന്ന് വന്നിരിക്കണത്…. അപ്പോ ഞാൻ മാത്രാണ് പറക്കും തളികയില ബസന്തിനെ പോലെ വന്നേക്കണത്….. യെടി യെടി യെടി……. ഇന്നലെ ഗ്രൂപ്പില് പറഞ്ഞതല്ലേ വീഡിയോ ഓൺ ആക്കണം ന്ന്….. നിനക്ക് ഒന്ന് മര്യാദക്ക് ഒരുങ്ങി ഇരുന്നൂടെന്ന് ചോയ്ച്ചു അൽ വാഴ ദേവു വാട്സാപ്പ് ല് മെസ്സേജ് അയച്ചേക്കണ്…. പുളിച്ചത് വായില് വന്നെങ്കിലും ന്റെ കൊഴപ്പം ആയോണ്ട് അതെടുത്തു മുറ്റത്തെ തെങ്ങും ചോട്ടിലേക്ക് ഇട്ട്. അപ്പ ദോണ്ടേ…. പുതിയ കാട്ടുമാക്കാൻ പറയേണ്……… ഒന്ന് കുളിച്ചിട്ട് ഒക്കെ ക്ലാസ്സില് വന്നിരുന്നൂടെ???ന്ന്…. ഇത് എന്ന ഉദ്ദേശിച്ചാണ്…. എന്ന തന്നെ ഉദ്ദേശിച്ചാണ്…. എന്ന മാത്രം ഉദ്ദേശിച്ചാണ്…… മിണ്ടണ്ട…… കുളിച്ചതാണ് ന്ന് പറഞ്ഞാ….. ഈ കാട്ടുമാക്കാൻ എന്ന ഉദ്ദേശിച്ചാണ് പറഞ്ഞേന്ന് എല്ലാത്തിനും മനസിലാവും….. അതോണ്ട് വായ്ക്ക് സിബ് ഇട്ട് ഞാൻ ഒരു മൂലേല് പോയി ഇരുന്ന്. ഇന്ന് ക്ലാസ്സ്‌ ഒന്നുവല്ല….. ജസ്റ്റ്‌ നമ്മക്ക് പരിചയപെടാം ന്ന്……… കാട്ടുമാക്കാൻ. ഇത് നേരത്തെ പറഞ്ഞേച്ചേല് ഞാൻ വരൂല്ലാർന്നു….. ഇതിപ്പോ ന്റെ നെറ്റ് വെർതെ തീരും…. ന്നൊക്കെ മനസില് വിചാരിച്ചു നിന്നപ്പോ ദോണ്ടേ അങ്ങേര് ന്നോട് അങ്ങേർക്ക് എന്ന പരിചയപെടുത്താൻ……. ന്റെ പേര് പറഞ്ഞപ്പോ….. വീട്ടില് ആരൊക്കെ ണ്ട് ന്ന്…. ഇങ്ങേര് ഇതെന്തോന്ന് സെൻസസ് എട്ക്കാൻ വന്നേണ…… അത് പറഞ്ഞു കൈഞ്ഞപ്പോ അടുത്ത ചോദ്യം….. വീട് എവിടെണ്?????

സ്ഥലം പറഞ്ഞപ്പം അങ്ങേര്ടെ വീടും അവിടേണ് ന്ന്…. അയിന്?????? അങ്ങന എല്ലാരോടും ചോയ്ച്ചു കഴിഞ്ഞപ്പ കോഴി നച്ചു വന്നട്ട് സാർ നെ കുറിച്ച് ഒന്നും പറഞ്ഞില്ലാ… ന്ന്…. പിന്നെ…. അതറിഞ്ഞിട്ട് വേണം അവക്ക് അവക്കടെ അച്ഛനെ അങ്ങേര്ടെ വീട്ടിലേക്ക് കല്യാണം ആലോയിക്കാൻ വിടാൻ….. എണീറ്റ് പോടീ……. അങ്ങേര് അങ്ങേര്ടെ ഡീറ്റെയിൽസ് ഒക്കെ പറഞ്ഞു കൈഞ്ഞപ്പ വാഴ ദേവുന്റെ വക സാർ ന്റെ കല്യാണം കഴിഞ്ഞതാണോ ന്ന്…… ഇല്ലാടി….. നിനക്ക് വേണോങ്കി നീ പോയി കെട്ട് അല്ല പിന്നെ……. അയിന് അങ്ങേര് ഇല്ലാന്ന് പറഞ്ഞിട്ട് ക്ലാസ്സ്‌ ലെ “റെപ്പ് ” ആരാണ് ന്ന് ചോയ്ച്ചു….. അങ്ങന ആരൂല്ലന്ന് പറഞ്ഞപ്പോ ആർക്കേലും ആവാൻ താല്പര്യം ഒണ്ടോന്ന്….. അപ്പോ ദോണ്ടേ അഖില ന്റെ പേര് പറയണ്…… ഞാനല്ലടി നിന്റ താരമ്പൻ അർണേട്ടൻ……. എല്ലാർക്കും സമ്മതോണോന്ന് അങ്ങേര്…… ഇങ്ങേരെന്തോന്നു മനസമ്മതം നടത്തണേണ…. സമ്മതം ചോയ്ച്ചു……. എല്ലാരും കൂടി കോറസായിട്ട് ആാാ….. ന്ന് പറഞ്ഞപ്പോ ന്നാ താൻ തന്നെ ലീഡർ ന്ന് അങ്ങേരും…… എനിക്ക് പറ്റൂല്ല സാർ ന്ന് പറഞ്ഞപ്പോ തന്നോട് ലീഡർ ആവാൻ പറ്റുവോന്നല്ല ആവണം ന്നാണ് ഞാൻ പറഞ്ഞത് ന്ന് അങ്ങേര്…… ഇനി താനാണ് ക്ലാസ്സ്‌ ന്റെ റെപ്പ്…. ന്ന്…. ഇത് വല്ലാത്തൊരു വെപ്പായി പോയി…… അല്ലേല് തന്നെ നിക്ക് ഇതൊന്നും ഇഷ്ടല്ലാത്തേണ്……. മുട്ടൻ പണി ആരിക്കും കിട്ടാൻ പോണത്. പോരെങ്കി അങ്ങേര് ആയിട്ട് ആദ്യം തന്നെ ഒടക്കേം ചെയ്തേണ്…… പുല്ല്….. പിന്നെ അങ്ട് പണികൾടെ വരവാരുന്ന്…… ഐഡിയക്കാര് ന്റെ നെഞ്ചത്ത് ആണി അടിക്കാൻ തന്നെ തുനിഞ്ഞ് എറങ്ങിയേക്കെണ്…. അവര് കാരണം എല്ലാ ദിവസോം കാട്ടുമാക്കാന്റെ വായിലിരിക്കണതു ക്ലാസ്സ്‌ കഴിയണ വരെ ഞാൻ കേക്കണം…. പോരെങ്കി ഈ ഭൂലോകത്തൊള്ള എല്ലാ കൊനഷ്ട്ട് ചോദ്യം മുഴുവൻ അങ്ങേര് എന്നോട് ചോയ്ക്കും. ഞാൻ പിന്നെ പഠിക്കാൻ ബഹു മിടുക്കി ആയോണ്ട് ബ്ബ ബ്ബ ബ്ബ ബ്ബ റിപീറ്റ് മോഡിൽ ഇടും. അങ്ങേര് ചോദ്യശരങ്ങൾ ന്റെ നേരെ തൊടുത്ത് വിടും. ഞാൻ അതൊക്ക കൂട്ടി വെച്ച് ആ ശരശയ്യയില് കേറി കെടക്കും… മാക്കാന് ക്ലാസ്സ്‌ എടുക്കണേനേലും interest നിക്ക് പണി തരാനാണ്….. കള്ള ബഡുവ… അങ്ങന ഒരു മാസം കൊണ്ട് കാട്ടുമാക്കാൻ പിള്ളേര്ടെ കണ്ണിലുണ്ണിയും പ്രതേകിച്ചു പെൺപിള്ളേർടെ കണ്ണിലെ ഉണ്ടംപൊരിയും ഒക്കെ ആയി… ന്റെ കണ്ണിലെ കുരൂo…… ദേവുനും നച്ചുനും അഖിലക്കും ഒക്കെ അങ്ങേര കുറിച്ച് പറയാൻ നൂറു നാക്കാണ്…. ഒരൂസം ഞാൻ അതൊക്ക അരിഞ്ഞു ഉപ്പിലിടും…. ഒരൂസം മുറ്റത്ത്‌ ഇരുന്ന് “ഉനക്കാഗ വാഴ നെനക്കിറേൻ……… ഉസിരോട് വാസം പുടിക്കിറേൻ……. ” പാട്ട് പാടിയപ്പോ നീ ജനിച്ചപ്പോ മുതല് ഞാനാ വാഴക്ക് വെള്ളം ഒഴിക്കാൻ തൊടങ്ങിയത് ന്ന് പറഞ്ഞ് അപ്പൻ മുറ്റത്ത്‌ ന്ന് കേറി പോയി. ഹായ് നല്ല ശകുനം…. ഇനി ന്തായാലും പണി വരുംന്ന് ഒള്ള കാര്യം ഒറപ്പാണ്… അപ്പോ ദോണ്ടേ ഓൺലൈൻ ക്ലാസ്സ്‌ ന്റെ ലിങ്ക് വന്ന് കെടക്കണ്. കേറി നോക്കിയപ്പ മാക്കാന്റെ വക സർപ്രൈസ് ടെസ്റ്റ്‌… സിവനേ…… ഈ ജന്തുന് ഞാൻ വെല്ല സൈനേഡും കലക്കി കൊടുക്കും. ടെസ്റ്റ്‌ ന്റെ question paper നോക്കി ഇരിക്കണ കൊറേ നേരായി….. “എന്തെ ഇന്നും വന്നീല്ല…….. എന്നോടൊന്നും ചൊല്ലീല്ല…. ” വന്നട…. വന്ന്….. കേറി നോക്കിയപ്പ കഞ്ചാവടിച്ച ഫീൽ……. തലേടെ ചുറ്റും പൂമ്പാറ്റ, തുമ്പി, വണ്ട്, ചെല്ലി….. അങ്ങന എല്ലാം ണ്ട്… പിന്നെ എന്തിനാ മോളൂസേ ഗൂഗിളേച്ചി……. ഗൂഗിൾ ല് കേറി ഫുൾ അറ്റൻഡ് ചെയ്ത്. മാർക്ക്‌ പറഞ്ഞപ്പം ന്റെ ഒഴിച്ച് എല്ലാർടേം പറഞ്ഞു. ചോയ്ച്ചപ്പ പറയാ…. ഗൂഗിൾല് നോക്കി എഴുതണതു പരീക്ഷ അല്ലാന്ന്….. ഐയണിഫൈഡ്……….. അയിന് ഞാൻ മാത്രല്ലല്ലോ…. എല്ലാരും ണ്ടല്ലോ…. ന്ന് പറഞ്ഞപ്പോ അതൊന്നും എനിക്കറിയണ്ടന്ന്……… കാലമാടൻ…. കാട്ടുമാക്കാൻ…… തെണ്ടി…… അത് കയിഞ്ഞു കൊറേ നാള് കൈഞ്ഞപ്പോണ്ട് മാക്കാൻ ന്റെ ഫോണിലേക്ക് വിളിക്കണ്…. ന്റെ പട്ടി എടുക്കും…… താൻ പോടോ മാക്കാനേ……. കട്ട്‌ ആയി കൈഞ്ഞപ്പോ ദോ പിന്നേം വിളിക്കണ്.

അഞ്ച് പ്രാവശ്യം വിളിച്ചു കൈഞ്ഞപ്പോ ആറാമത്തെ വിളിക്ക് ഞാൻ എടുത്ത്… പാവല്ലേ ന്ന് വിചാരിച്ചു…. അപ്പോ ദോ അങ്ങേര് മുട്ടൻ ചീത്ത…… ഇങ്ങേര് പാവം ന്ന് വിചാരിച്ച ഞാനാണ് പൊട്ടി. ഹലോ… ഹലോ….. ന്നേ വിളിച്ചു ഇങ്ങന ചീത്ത പറയാൻ താൻ ആരുവാടോ??? ന്ന് ഞാനും ചോയ്ച്ചു. “ഞാനാണ് നിന്റ സാർ……” “ന്റെ സാറോ????? യേത് സാറ്???? അയ്യോ…. സാറാരുന്നോ???? ഞാൻ സേവ് ചെയ്തിട്ട് ഇല്ലാരുന്നു സാറെ…. അല്ല പിന്നെ.. എന്നോടാ കളി… ന്നിട്ടു അങ്ങേര് പറയാ…. ഞാൻ സെമിനാർ എടുക്കണം ന്ന് അതിന്റ portion പറയാനാണ് കാലൻ കയറും കൊണ്ട് പോത്തിന്റെ പൊറത് ഇരുന്ന് ഇപ്പൊ എന്നെ ഫോൺ വിളിച്ചത്. പറ്റൂല്ലാ….ന്ന് പറഞ്ഞപ്പോ നീ ചെയ്യണം ചെയ്തേ പറ്റൂ…. ന്ന് പറഞ്ഞു കാലൻ ഫോൺ വെച്ച്. അതൊരു വല്യ ചാപ്റ്റർ ആന്നേ….. രണ്ടാഴ്ച കൊണ്ട് എടുക്കണ്ടതാണ് അത് ഞാൻ 2 ക്ലാസ്സ്‌ കൊണ്ട് തീർക്കണം ന്ന്… ഞാൻ ന്തോന്ന് എന്തിരനാ??? ഈ കാര്യം പറയാൻ അവള്മാരെ വിളിച്ചപ്പോ അവള്മാരെ അവരടെ സെമിനാർ എന്നോട് ചെയ്യാൻ പറയാൻ ഇരിക്കേണ് ന്ന്. ഇതിപ്പം പട പേടിച്ചു പന്തളത്ത് ചെന്നപ്പം പന്തം കൊളുത്തി പട ന്ന് പറഞ്ഞപോലെ ആയല്ലാ ……… “പിന്നേടി…. ന്റെ പട്ടി ചെയ്യും.” സെമിനാർ എടുക്കണം ന്ന് ഒള്ളോണ്ട് ഒരാഴ്ച ക്ലാസ്സില് കേറീല്ല. ഫോണില് മാക്കാന്റെ നമ്പർ അങ്ട് ബ്ലോക്കും ചെയ്തിട്ട്….. ഹാവൂ…. മനസമാധാൻ…….. ഞാൻ ക്ലാസ്സില് കേറാത്ത കാര്യം അറിയാൻ മൂന്ന് കുരുപ്പുകളും കൂടെ വിളിച്ചപ്പോ പണിയാണ് ന്ന് പറഞ്ഞാ മതി ന്ന് പറഞ്ഞപ്പോ ആ ജന്തുക്കൾ പറയാ നിന്റ internal മാർക്ക്‌ പോവൂല്ലേ ന്ന്…. ന്റെ internal മാർക്ക്‌ അങ്ങേര് കൊണ്ടോയി പുഴുങ്ങി തിന്നട്ടെ അല്ല പിന്നെ….. പുല്ല്. കൊറച്ചു നാള് കയിഞ്ഞു ഒരൂസം വൈകുന്നേരം തലേല് താളീം തേച്ചു മുറ്റത്തൂടെ നടക്കുമ്പ ദോ ഒരു ബൈക്ക് വന്നു മുറ്റത്തു നിർത്തി. മാസ്ക് ഒക്കെ വെച്ച് ഒരു അന്യഗ്രഹജീവി വീട്ടില് ക്ക് വന്നിട്ട് ന്റെ അമ്മനോട്‌ ന്റെ പേര് പറഞ്ഞു. അന്നേരം മാതാജി എന്ന ഒരു നോട്ടം. ഇനി ഇത് ന്റെ ക്യാമുകൻ വല്ലോം ആണോന്ന് ഒള്ള രീതിയില്…. ന്റെ പൊന്നമ്മച്ചി… ഞാൻ മനസാ… വാചാ… കർണാടകാ…. അറിയാത്ത കാര്യാണ്. മാതാജി ദേ നിക്കണ് ന്ന് പറഞ്ഞു ന്നേ ചൂണ്ടി കാണിച്ചിട്ട് താനാരാ… ന്ന് ചോയ്ച്ചപ്പ അയാള് ഞാൻ ഇവള്ടെ പുതിയ സാർ ആണ് ന്ന് പറഞ്ഞു അങ്ങേര് മാസ്ക് ഊരി. ദേവ്യെ………. കാലൻ വിത്ത് പോത്ത്. കയറിന് പകരം മാസ്ക് ആണല്ലോ???? ഇങ്ങേരെ കൊറോണക്ക് പോലും വേണ്ടേ???? സാറാണ് ന്ന് കേട്ടപ്പോ മാതാശ്രീ പറയേണ് അകത്തേക്ക് കേറി ഇരിക്ക് ന്ന്…. ന്നാ ആ ബെഡ്‌റൂം കൂടെ കാണിച്ചു കൊടുക്ക് അങ്ങേര് കൊറച്ചു നേരം കെടന്ന് റെസ്റ്റ് എടുക്കട്ടെ അല്ല പിന്നെ… ഹും….. കേട്ട പാതി കേൾക്കാത്ത പാതി അങ്ങേര് അകത്തേക്ക് കേറി ഇരുന്ന്. മാതാജി ചായ എടുക്കാൻ പോയി. വിമ്മ് കലക്കി കൊടുത്താലോ……. ഇല്ലേ വേണ്ട.. കാലൻ ഇനി പുതിയ assignment തരും. അങ്ങേരെന്ന അടിമുടി നോക്കി. അതിപ്പ ആരായാലും നോക്കി പോവും. തലേല് ചെമ്പരത്തി താളി, അപ്പന്റെ പഴയ t shirt, കഴിഞ്ഞ പ്രളയത്തിന് ദുരിതാശ്വാസം കിട്ടിയ പാന്റ് പകുതി മടക്കി വെച്ചേക്കണ്. ആകെ മൊത്തം ഒരു പറക്കും തളിക ബസന്തി കട്ട്. നിന്റ തലേല് ന്താ???? ചെമ്പരത്തി താളി… ഞാൻ പറഞ്ഞു. നിന്റ തലേല് താളി അല്ല നെല്ലിക്ക തളം ആണ് വെക്കണ്ടത് ന്ന്. പരട്ട കെളവൻ. അത് നിങ്ങടെ തലേലാടോ കാലമാടാ വെക്കണ്ടത്. അല്ലാ…. ആരാ… വീട് പറഞ്ഞ് തന്നത് ന്ന് ചോയ്ച്ചപ്പോ പറയാ…. ന്റെ പരട്ട കൂട്ടുകാരികളാണ് ന്ന്….. കുട്ടി തേവാങ്കുകളെല്ലാം കൂടെ ചതിച്ചു…… “കുഞ്ഞുകൺപീലികൾ ചിമ്മിടും സന്ധ്യയിൽ കാതിലെന്തോതുവാൻ വന്നു നീ…. കുഞ്ഞിളം കാറ്റുപോൽ തെന്നിടും മൊഴികളിൽ ചഞ്ചലം മാനസം ഗോപികേ…… ചഞ്ചലം മാനസം ഗോപികേ….. ” ഇതെന്റെ ഫോണല്ലേ അടിക്കണ????? എടുത്തു നോക്കിയപ്പ വാഴ ദേവു, കോഴി നച്ചു, പിന്ന അഖില. ആഹാ എല്ലാം ണ്ടല്ലോ……. എടികളെ… പിന്നെ വിളിക്കാ കാലൻ സാറ് വന്നേക്കണ് ന്ന് പറഞ്ഞപ്പോ അഖില മോള് സാറെന്തിനാടി നിന്ന പെണ്ണ് കാണാൻ വന്നേക്കേണ????? അല്ലടി…. ന്റെ കൊച്ചിന്റെ ഇരുപതെട്ട് കെട്ടിന്. വെക്കടി യൂദാസെ ഫോൺ…. ന്ന് പറഞ്ഞു ഞാൻ കട്ട്‌ ചെയ്ത്. ഒറ്റു കൊടുത്തട്ട് വിശേഷം അറിയാൻ വിളിച്ചേക്കേണ് കള്ള കുരുപ്പുകള്. അപ്പഴേക്കും അമ്മ ചായ കൊണ്ടു കൊടുത്തു. ഞാൻ ഒരാഴ്ച ക്ലാസ്സില് കേറാത്ത കാര്യം അങ്ങേര് അമ്മനോട് പറഞ്ഞു കൊടുത്തു. ദുഷ്ടൻ. അതന്നെഷിക്കാൻ വന്നേണ് പോലും…. അത് കേട്ടതും പോരാളി ന്നെ നോക്കി കണ്ണുരുട്ടൻ തൊടങ്ങി…. ആ രണ്ട് കണ്ണും ഇപ്പൊ പൊറത് ചാടും അമ്മാതിരി ആണ് ഉരുട്ടണത്. പിന്നെ ഒരൂസം ചെറിയ പനി ഒണ്ടാർന്ന കൊണ്ട് അമ്മ പനിയാർന്നു ന്ന് പറഞ്ഞു. Notes ഒക്കെ അങ്ങേര് അയച്ചു തരാ….. ന്തേലും doubt ഒണ്ടേൽ വിളിച്ചാ മതി ന്ന് പറഞ്ഞു അങ്ങേര് ഇറങ്ങി. ഹാവൂ…. ഇനി പോരാളിടെ വക വെടിവഴിപാട് ണ്ടാവും. അതൊക്ക കിട്ടി അന്ന് രാത്രി ആയപ്പോ അങ്ങേര് വാട്സാപ്പ് ല് notes അയച്ചും തന്ന്. ന്നിട്ട് ഒരു വോയിസ്‌ മെസ്സേജും. അടുത്ത പരീക്ഷക്ക് ഗൂഗിൾല് തപ്പി പോകാതെ മര്യാദക്ക് പഠിച്ചു പരീക്ഷ എഴുതാൻ…. പിന്നെ…. ഞാൻ പഠിക്കാനേ…..ന്റെ പട്ടി പഠിക്കും. ഹും… അങ്ങന ലോക്ക് ഡൗണും നീണ്ടു പോയി ഓൺലൈൻ ക്ലാസും നീണ്ടു പോയി. ഞാൻ ആണേൽ അങ്ങേരോട് ഇടി ഇടാത്ത ഒരു ദിവസം പോലും ഇല്ല. ഓൺലൈൻ ക്ലാസ്സ്‌ ന്ന് കേക്കണ തന്നെ പണ്ടാരക്കലിയായി.

അങ്ങന ന്റെ ഇരുപതാമത്തെ പൊറന്തനാൾ ന് കേക്ക് മുറിച്ചു കൈഞ്ഞപ്പോ മാതാശ്രീ ഒരു ബോംബ് കൂടെ ന്റെ തലേലേക്ക് എടുത്തിട്ട്. 20 വയസായി പെണ്ണിന്. 21 വയസില് മംഗല്യഭാഗ്യം ഒള്ളതാണ് പെണ്ണിന്. പിന്നെ 30 വയസിലാണ് ഒള്ളത്. അതോണ്ട് ചെക്കന നോക്കണം ന്ന്. എന്നാ 30 വയസില് കെട്ടാം ന്ന് ഞാനും പറഞ്ഞു. അതാവുമ്പം നിക്ക് ഡിഗ്രി കഴിഞ്ഞു PG ചെയ്യാം…. കൊറച്ചു നാള് ജോലിക്കും പൂവാം. PG ഒക്കെ കല്യാണം കഴിഞ്ഞിട്ടും പഠിക്കാ… ഈ വർഷം ഡിഗ്രി കഴിയുവല്ലോ….അത് കഴിഞ്ഞു കല്യാണം നടത്താം… ന്ന് പോരാളി… പിന്നെ… കല്യാണം കൈഞ്ഞ് പഠിത്തം. മാങ്ങാത്തൊലിയാണ്…… അന്നേരം ന്റെ കൂടെ പഠിച്ചവരൊക്കെ PG കഴിഞ്ഞ് ജോലിക്ക് പോകുമ്പം, ഞാൻ ആ വീട്ടില് അടുക്കളേൽ ഇരുന്ന് ഞാനും ഒരു വർണ്ണ പട്ടമായിരുന്നു ന്ന് പറയണ്ട വരും. പക്ഷെ ന്റെ കല്യാണ കാര്യത്തില് നിക്ക് ജോയ്‌സ് ഇല്ലാത്തോണ്ട് നല്ല തകൃതി ആയിട്ട് ആലോചന ഒക്കെ നടന്ന്. അയിന്റെ എടേൽ വന്ന രണ്ട് ചെക്കന്മാരെ ഞാൻ കണ്ടം വഴി ഓടിച്ചോണ്ട് മൂന്നാമത്തെ പെണ്ണുകാണൽ നിക്ക് നോട്ടീസ് ഒന്നും തരാതെ ആണ് വന്നത്. വന്നത് ന്റെ കാലൻ സാറും. ന്റെ വേലത്തരം ഒന്നും അവടെ നടക്കാത്തോണ്ട് വീട്ടുകാര് അങ്ങേരെ കൊണ്ട് തന്ന എന്ന കെട്ടിച്ചു. ജാങ്കോ… നീയറിഞ്ഞ….ഞാൻ പെട്ടു….. പഠിക്കാൻ വല്യ താല്പര്യം ഒള്ളോണ്ട് അന്ന് മാതാശ്രീനോട്‌ പറഞ്ഞ പോലെ വർണ്ണ പട്ടം ഡയലോഗും പറഞ്ഞു ഞാൻ അങ്ങേര്ടെ അടുക്കളേല് ഇരിപ്പായി. പിന്നെ ദേവുനേം നച്ചുനേം അഖിലനേം ഒക്കെ എന്നക്കാളും നേരത്തെ പിടിച്ചു കെട്ടിച്ചോണ്ട് ഒരു relaxation ണ്ട്…… പക്ഷെ അങ്ങേര്ക്ക് പണി വേറെ കിട്ടി. ഇരട്ടകളായിട്ട് ജനിച്ച ഞങ്ങടെ രണ്ട് സന്തതികളും അങ്ങേർക്ക് ഇട്ട് മുട്ടൻ പണിയാണ് കൊടുക്കാറ്. ചെക്ക് ചെയ്യാൻ കൊണ്ടു വരണ പേപ്പർ ആണ് അവരടെ മെയിൻ. എനിക്കിട്ട് തന്ന പണി മുഴുവൻ ന്റെ മക്കൾ ന്റെ കേട്യോൻ സാറിന് തിരിച്ചു കൊടുത്തോണ്ടിരിക്കേണ്. അല്ലാ….. സാർ എപ്പോ വന്നാവോ???? ന്താണാവോ അടുക്കളേല്??? ചുമ്മാ….. പിള്ളേര് ന്ത്യെ???? അവര് അമ്മടെ അടുത്ത് ണ്ടല്ലോ……. ന്ത്യെ??? അതേ…… അതൊണ്ടല്ലോ…… അച്ചൂനും അമ്മൂനും ഒരു അനിയൻ കൂടെ വേണ്ടേ???? ന്തോന്ന്??? അല്ലാ…… ഒരു അപ്പൂസ് കൂടെ വേണ്ടേ???? ന്ന് പറഞ്ഞു ന്റെ കേട്യോൻ അടുത്തേക്ക് വന്നതും അച്ഛേ….. ന്നും വിളിച്ചു പിള്ളേര് രണ്ടൂടെ രംഗ പ്രവേശനം ചെയ്ത്. പിള്ളേര് സമ്മതിക്കൂല്ല……. ന്നും പറഞ്ഞു കേട്യോൻ രണ്ടിനേം എടുത്തോണ്ട് ഹാളിലേക്ക് പോയി. കൊറച്ചു കൈഞ്ഞപ്പോ അമ്മേ…. ന്നൊള്ള ഒരു അലർച്ച. ചെന്ന് നോക്കിയപ്പോ രണ്ടൂടെ അച്ഛനെ പഞ്ഞിക്ക് ഇടണ് ണ്ട്….. ആഹാ… ഞാൻ പണ്ട് കൊടുക്കണം ന്ന് വിചാരിച്ച ചവിട്ടും കുത്തും ഒക്കെ ന്റെ പിള്ളേര് കൊടുത്ത്. അങ്ങേർക്ക് അങ്ങന തന്നെ വേണം…… എന്നോട് കളിച്ചാ അടുത്ത തലമുറ ചോയ്ക്കാൻ വരും മോനെ………

ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… 

 

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular