Connect with us

Relationship

വീണ്ടുമൊരു വസന്തകാലം…

Published

on

രചന: അഗ്നി

“ഇന്ദൂട്യേ…മോളെ…നാളെ നിന്നെ ഒരു കൂട്ടര് കാണാൻ വരുമെന്ന് പറഞ്ഞിട്ടുണ്ട്…പിന്നെ ആകെയൊരു പ്രശ്നം ഇത് ആളുടെ രണ്ടാം കെട്ടാണ്…മൂന്ന് വയസ്സുള്ള ഒരു മകനും മകളുമുണ്ട്…ഇരട്ടക്കുഞ്ഞുങ്ങൾ…” “സാരില്യ അച്ഛാ….ഇതും പഴയപോലെ തന്നെയേ ആവുള്ളു…എല്ലാരും വരും അവസാനം എന്റെ ദേഹത്തെ ഈ ചൊറിച്ചിൽ വന്ന പാടുകൾ കാണുമ്പോൾ പോകും… ഇനി അത് ഇഷ്ടപ്പെട്ട് വന്നവരാണെങ്കിലോ എന്നോട് സംസാരിച്ചാൽ ഉള്ള ഇഷ്ടവും ഇല്യാണ്ടാകും… ന്നാലും അച്ഛാ…ഞാൻ ഒരു കാര്യം പറയാം…ഇനി ഈ ആലോചന കൂടെ കഴിഞ്ഞാൽ എനിക്കിനി വേറൊരു ആലോചന വേണ്ട…അത്രേ ഉള്ളു…” അതും പറഞ്ഞുകൊണ്ട് തികട്ടി വന്ന കണ്ണുനീരിനെ അടക്കിക്കൊണ്ട് ഇന്ദു അകത്തേയ്ക്ക് കയറിപ്പോയി… അവൾ പോകുന്നത് കണ്ട് അവളുടെ അച്ഛൻ ദാമോദരനും കൗസല്യയും നോക്കി നിന്നു… “ഭഗവാനെ..എന്റെ കുഞ്ഞിന് നല്ലൊരു ഭാവി കൊടുക്കണമേ എന്നവർ മനസ്സിൽ പ്രാര്ഥിച്ചുകൊണ്ടിരുന്നു…” ഇതേസമയം ഇന്ദു അവളുടെ മുറിയിൽ കിടക്കുകയായിരുന്നു…അവൾ തന്റെ ശരീരത്തിലേക്ക് ഒന്ന് നോക്കി…അവിടിവിടെയായി പൊട്ടിയ പാടുകൾ…അത് അവളുടെ വെളുത്ത മേനിയിൽ എടുത്തു കാണിക്കുന്നുണ്ടായിരുന്നു…ഒരുവേള തന്റെ പാൽപോലുള്ള നിറത്തോട് തന്നെ അവൾക്ക് വെറുപ്പ് തോന്നിപ്പോയി… അവൾ പതിയെ അവളുടെ വസ്ത്രങ്ങൾ വച്ചിരിക്കുന്ന അലമാരയുടെ വാതിൽ തുറന്നു…വസ്ത്രങ്ങൾക്കിടയിൽ മറച്ചുവച്ചിരിക്കുന്ന മരുന്ന് കുപ്പികൾ അവളെ നോക്കി അട്ടഹസിക്കുന്നതായി തോന്നി.. തന്നെ ഇഷ്ടപ്പെടുന്നവരും വേണ്ടാ എന്ന് പറയുന്നതിന്റെ കാരണം ഇവരാണല്ലോ എന്നവൾ ഓർത്തു…. അല്ലെങ്കിൽ ഇത് തന്നെക്കാണാൻ വരുന്ന ഇരുപതാമത്തെ കൂട്ടർ ആകില്ലായിരുന്നു ഒരിക്കലും… പുറമെ നിന്ന് നോക്കുമ്പോൾ അന്നന്ന് കഴിഞ്ഞുപോകുവാനുള്ള ചുറ്റുപാടും കാണുവാൻ ശരീരത്തിലെ ചൊറിഞ്ഞു പൊട്ടിയ പാടുകളും ഒഴിച്ചാൽ അതി സുന്ദരിയായ പെൺകൊടി…പി.ജി വരെയുള്ള വിദ്യാഭ്യാസം…പക്ഷെ അതിനും മേലെ നിൽക്കുന്ന ഒന്ന് തന്നെ കാർന്ന് തിന്നുമ്പോൾ…. അവളുടെ ഓർമ്മകൾ രണ്ട് മാസം മുന്നേ നടന്ന കോളേജ് ടൂറിലേക്കെത്തി….ബാംഗ്ലൂരിലേക്കായിരുന്നു ആ വർഷത്തെ ട്രിപ്പ്..അവസാന വര്ഷം ആയതുകൊണ്ട് തന്നെ വേണ്ടെന്ന് പറഞ്ഞിട്ടും അച്ഛനും അമ്മയും നിർബന്ധിച്ചിട്ടാണ് പോയത് തന്നെ… അവിടെ വച്ച് എന്റെ അശ്രദ്ധ മൂലം ചെറിയൊരു അപകടം ഉണ്ടാകുകയും എന്റെ ശരീരത്തിൽ നിന്നും കുറച്ചധികം രക്തം തന്നെ നഷ്ടപ്പെടുകയും ചെയ്തു..പക്ഷെ പിന്നീട് എന്റെ ജീവൻ രക്ഷിക്കുവാനായി കയറ്റിയ രക്തത്തിൽ എന്റെ ജീവൻ എടുക്കുവാനുള്ള അണുക്കൾ കയറിയ വിവരം ആരും അറിഞ്ഞിരുന്നില്ല.. ട്രിപ്പ് ഞാൻ കാരണം ക്യാൻസൽ ചെയ്തു..തിരികെ എത്തി…കുറച്ചു ദിവസങ്ങൾക്ക് ശേഷം ശരീരം മുഴുവനും ചൊറി വരുവാൻ തുടങ്ങി..വിട്ട് വിട്ടുള്ള പനി.. അങ്ങനെ ശരീരം പതിയെ പണി മുടക്കുന്ന സ്ഥിതി എത്തിയപ്പോൾ അച്ഛനെയും കൂട്ടി ഗവണ്മെന്റ് ആസ്പത്രിയിൽ ചെന്നപ്പോൾ അവർ രക്തപരിശോധനയ്ക്ക് അയച്ചു.. അവസാനം അതിന്റെ ഫലം വന്നപ്പോൾ എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് കണ്ടു…

തുടക്കം ആയതുകൊണ്ട് മരുന്ന് കൊണ്ട് ജീവിതം നീട്ടാം എന്നല്ലാതെ വേറെ വഴിയില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ അച്ഛൻ കൂടെയുണ്ടായിരുന്നില്ല..ആ സമയം അച്ഛന് പുറത്തേക്ക് പോകുവാൻ തോന്നിയത് നന്നായി എന്നെനിക്ക് തോന്നി……പിന്നീട് ഞാനായിട്ട് അറിയിച്ചതുമില്ല..അവരെയും കൂടെ സങ്കടപ്പെടുത്തുന്നത് എന്തിനാ… ഡോക്ടർ പറഞ്ഞതും ഈ നശിച്ച ജന്മം അവസാനിപ്പിക്കുവാനാണ് ആദ്യം തീരുമാനം എടുത്തത് തന്നെ… പക്ഷെ അച്ഛന്റെയും അമ്മയുടെയും മുഖം ഓർക്കുമ്പോൾ അതിന് കഴിയുന്നുണ്ടായില്ല…..എല്ലാ ദിവസവും ഓട്ടോയോടിച്ചും തൊഴിലുറപ്പിന് പോയും എല്ലാം എന്നെ ഇതുവരെ വളർത്തി വലുതാക്കിയ എന്റെ മാതാപിതാക്കളെ ഓർത്തപ്പോൾ എന്നിൽ നിന്നും ആ ധൈര്യം ചോർന്നു പോയിരുന്നു….. എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരുന്ന എന്നെ അമ്മയുടെ ഭക്ഷണം കഴിക്കുവാനായുള്ള വിളിയാണ് ഉണർത്തിയത്…മേശമേലും നിറഞ്ഞു നിന്നത് നാളെ വരുന്ന കൂട്ടരെപ്പറ്റിയുള്ള വിശേഷങ്ങൾ ആയിരുന്നു… ആളൊരു ഡോക്ടറാത്രേ..പാവങ്ങൾ അവർ അത്രമേൽ ആഗ്രഹിക്കുന്നുണ്ടാകും…പക്ഷെ എങ്ങനെ നടക്കും… എന്നെ കാണുവാൻ വരുന്നവരോടെല്ലാം ഞാൻ എന്റെ അവസ്ഥകൾ തുറന്ന് പറയുമ്പോൾ ചിലരിലെങ്കിലും മനസ്സലിയുന്ന ഭാവം തെളിയാറുണ്ട്.. പക്ഷെ ആ ഭാവം കൊണ്ട് അവർക്കെന്നെ വിവാഹം ചെയ്യുവാൻ കഴിയില്ലല്ലോ…ഒരിക്കലും എന്നിൽ നിന്നുമൊരു സന്തതിയെ അവർക്ക് ലഭിക്കുകയില്ല…പിന്നെയെന്തിന്.. നാളെയും സാധാരണപോലെ തന്നെ ഒരുങ്ങി നിൽക്കുവാൻ അവൾ തീരുമാനിച്ചു…എല്ലാവരോടും പറയുന്നത് പോലെ തന്നെ നാളെ വരുന്ന ആളോടും പറയണം…ചില കണക്ക് കൂട്ടലുകളുമായി അവൾ അന്ന് രാത്രി കിടന്നു… കിടന്നിട്ടും കിടന്നിട്ടും ഉറക്കം അവളെ തഴുകിയില്ല….അവൾ അവളുടെ സ്വപ്നങ്ങളെപ്പറ്റി ഓർത്തുകൊണ്ടേയിരുന്നു… വിവാഹം എന്നത് ഓരോ പെൺകോടിയെപ്പോലെയും തന്റെയും സ്വപ്നമായിരുന്നു…പക്ഷെ ആ സ്വപ്നത്തെ കാർന്നു തിന്നുവാൻ കഴിയുന്ന ഒരു രോഗം തന്റെ ദേഹത്ത് പിടിമുറുക്കി എന്നറിഞ്ഞപ്പോൾ…..അവളുടെ കണ്ണിൽ നിന്നും നീർച്ചാലുകൾ രൂപപ്പെട്ടു….അൽപ സമയം കഴിഞ്ഞതും അവൾ മയക്കത്തിലേക്കാണ്ടു…. പിറ്റേന്ന് രാവിലെ അവളെ അമ്മ കൗസല്യയാണ് വിളിച്ചുണർത്തിയത്… അവൾ.പതിവുപോലെ അച്ഛന്റെയും അമ്മയുടെയും സന്തോഷത്തെ മാനിച്ചു അണിഞ്ഞൊരുങ്ങി…ഇതും നടക്കുകയില്ല എന്ന വിശ്വാസത്തോടെ… ചെറുക്കൻ കൂട്ടർ വന്നു….കൂടെ കുഞ്ഞുങ്ങളും ഉണ്ടായിരുന്നു….അവൾ ആളെ നോക്കാതെ ചായ കൊടുത്തതിനു ശേഷം അകത്തേയ്ക്ക് പോയി..അപ്പോഴേക്കും ഇന്ദുവിന്റെ അച്ഛൻ ശിവകുമാർ എന്ന ഇന്ദുവിന്റെ പയ്യനായ ഡോക്ടറോട് അകത്തേക്ക് ചെന്നുകൊള്ളുവാൻ പറഞ്ഞിരുന്നു…. ഇന്ദു പതിവുപോലെ പറയേണ്ടുന്ന കാര്യങ്ങൾ അയവിറക്കി തിരിഞ്ഞതും കാണുന്നത് തന്നെ നോക്കി നിൽക്കുന്ന ശിവകുമാറിനെയാണ്… അവളുടെ കണ്ണുകൾ ഒന്ന് വികസിച്ചു…ചുണ്ടുകൾ വിറകൊണ്ടു…ഒരു സന്തോഷം അവളുടെ ഹൃദയത്തെ പൊതിയുന്നതായി തോന്നി…തന്റെ ആദ്യ പ്രണയത്തെ കണ്ടപ്പോൾ…. ശിവയുടെ കണ്ണുകളിലെ തിളക്കം കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. “ശി… ശിവേട്ടൻ…ഇവിടെ…” “നിന്നെ പെണ്ണ് കാണാൻ…അല്ലാതെങ്ങനെ…” അവളുടെ ഓർമ്മകൾ ഒന്ന് പിന്നിലേക്ക് പോയി… പ്ലസ് ടുവിൽ മാർക്ക് ഉണ്ടായിരുന്നതിനാൽ തന്നെ എറണാകുളത്തെ പ്രസിദ്ധമായൊരു കോളേജിലാണ് ഡിഗ്രി ചെയ്തത്…അതും മെറിറ്റിൽ അങ്ങനെയിരിക്കെ ഒരു ദിവസം മെഡിക്കൽ കോളേജിൽ കൂട്ടുകാരിയുടെ പ്രണയിതാവിനെ കാണുവാൻ പോകുമ്പോഴായിരുന്നു ശിവേട്ടനെ കാണുന്നത്….ശിവേട്ടന്റെ കൂട്ടുകാരൻ ആയിരുന്നു അവളുടെയാൾ… അവസാനം ശിവേട്ടനോട് തനിക്കൊരു പ്രണയം തോന്നി അത് തുറന്ന് പറയുവാൻ തുടങ്ങിയപ്പോഴാണ് ശിവേട്ടന്റെ വിവാഹം ഉറപ്പിച്ച വിവരം അറിയുന്നത് തന്നെ… അത് അറിഞ്ഞപ്പോൾ മനസ്സിൽ ഒരു കാരമുള്ളു തറച്ചു കയറുന്നതുപോലെ തോന്നിയെങ്കിലും പിന്നീട് എല്ലാം മറക്കുവാൻ താൻ പഠിച്ചു… പഠിക്കുകയല്ല ശ്രമിച്ചു…അതിൽ ഒരു പരിധി വരെ തനിക്ക് വിജയം നേടുവാനും കഴിഞ്ഞു… പക്ഷെ വീണ്ടും….അവളുടെ ചിന്തകൾ നിലയില്ലാ കയത്തിലേക്കെന്നതുപോലെ ആണ്ടുപോയി…. “ഇന്ദു….” ശിവയുടെ വിളിയാണ് അവളെ ഉണർത്തിയത്… “ശിവേട്ടൻ…ഇവിടെ…”

“ഞാനാടോ തന്നെ പെണ്ണ് കാണുവാൻ വന്നത്….അപ്പോൾ പറഞ്ഞോ…തന്റെ അഭിപ്രായം എന്താ….” “അത്…ശിവേട്ടാ…എനിക്ക്..എനിക്ക് സമ്മതമല്ല….കാരണം….” “കാരണം….” ശിവ അൽപ്പം ഉച്ചത്തിൽ ചോദിച്ചു… “കാരണം എനിക്ക് നല്ലൊരു ഭാര്യ ആകുവാൻ കഴിയുകയില്ല…എനിക്ക്…എനിക്ക് എച്. ഐ.വി പോസിറ്റിവ് ആണ് ശിവേട്ടാ…” അങ്ങനെത്തുടങ്ങി തനിയെ അവസ്ഥയ്ക്ക് കാരണം എന്താണെന്ന് കൂടെ അവൾ പറഞ്ഞു…. പക്ഷെ അതൊന്നും അവനിൽ ഒരു മാറ്റവും വരുത്തിയില്ല…അവൻ ഒരു പുഞ്ചിരിയോടെ അവളുടെ കവിളിൽ തട്ടിയിട്ട് തിരികെ പോയി…കൂട്ടത്തിൽ വിവാഹത്തിനുള്ള സമ്മതം ദാമോദരനെയും കൗസല്യയെയും അറിയിക്കുകയും ചെയ്തു…ഇന്ദുവാകട്ടെ അദ്ദേഹത്തിൻറെ ആ ഒരു തീരുമാനത്തിൽ തറഞ്ഞു നിന്നു…. ദിവസങ്ങൾക്കകം മുഹൂർത്തം കുറിക്കപ്പെട്ടു…. ഇന്ദുവിന്റെ മുന്നിൽ തന്റെ ഭാവി ജീവിതം ഒരു ചോദ്യചിഹ്നമായി നിന്നു… എല്ലാ രീതിയിലും തനിക്ക് ഒരു ഭാര്യയാകുവാൻ കഴിഞ്ഞില്ലെങ്കിലും തനിക്ക് കഴിയുന്നതുപോലെ താൻ അദ്ദേഹത്തിന്റെ നല്ല പാതിയാകുമെന്നും അതിലുപരി കുസൃതി കുരുന്നുകളായ അപ്പുവിന്റെയും അമ്മുവിന്റെയും നല്ലൊരു അമ്മയാകുമെന്നും അവൾ ഹൃദയത്തിൽ.ഉറപ്പിച്ചിരുന്നു….അവളും ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടിരുന്നു… അങ്ങനെ അവരുടെ വിവാഹ ദിവസമെത്തി….ശിവ ഇന്ദുവിന്റെ കഴുത്തിൽ താലി ചാർത്തി….ഇന്ദുവിന്റെ അസുഖ വിവരം ശിവയ്ക്കും ഇന്ദുവിനും ഇടയിൽ തന്നെ നിന്നു…. ആദ്യരാത്രിയിൽ തന്നെ ശിവയ്ക്ക് തന്നോട് നേരത്തെ തോന്നിയ പ്രണയവും അവസാനം അത് പറയുവാൻ ഒരുങ്ങിയപ്പോഴേക്കും തന്റെ അച്ഛൻ തനിക്കായി മാനസ എന്ന പെൺകുട്ടിയെ കണ്ടെത്തിയതും അച്ഛൻ നൽകിയ വാക്ക് തെറ്റിക്കാതിരിക്കുവാൻ അവൻ വിവാഹം കഴിച്ചതും അവസാനം അവൾ ഗർഭിണിയായി കുഞ്ഞുങ്ങളെ പ്രസവിച്ചു നാല് മാസം തികയുന്നതിന് മുന്നേ തന്റെ പൂർവ കാമുകന്റെ കൂടെ പോയ ചരിത്രവും എല്ലാം പറഞ്ഞപ്പോൾ ഇന്ദുവിന്റെ മനസ്സിൽ അതൊരു സങ്കടക്കടലായി രൂപാന്തരപ്പെട്ടിരുന്നു…. അവൾ അവനെ തന്റെ മാറോട് ചേർത്ത് പിടിച്ചുകൊണ്ട് അവന്റെ നെറുകയിൽ ചുണ്ടുകളമർത്തി… ഇനിയെന്നും അവർക്കായി അവളുണ്ടെന്ന് മൗനമായവൾ മൊഴിഞ്ഞു… ദിവസങ്ങൾ കടന്നുപോയി….അവൾ അവളുടെ ശിവേട്ടന് നല്ലൊരു ഭാര്യയും അപ്പുവിന്റെയും അമ്മുവിന്റെയും നല്ലൊരു അമ്മയായും തീർന്നിരുന്നു…. അവർ കുടുംബമായി ഡൽഹിയിലേക്ക് താമസം മാറി.. ശിവയ്ക്ക് ഡെൽഹിയിലുള്ള ഒരു പ്രസിദ്ധമായ ആശുപത്രിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു… അവിടെയുള്ള അവരുടെ ജീവിതം ആനന്ദദായകമായിരുന്നു…ശിവയും കുഞ്ഞുങ്ങളും അവളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു…. അമ്മേ എന്നുള്ള അപ്പുവിന്റെയും അമ്മുവിന്റെയും വിളി അവളുടെ കാതുകളിൽ അലയടിക്കുമ്പോൾ അവളുടെ അമ്മ മനം ഉണരുകയായിരുന്നു.. താൻ പ്രസവിച്ചില്ലെങ്കിൽ പോലും അവർ അവളുടെ പൊന്നോമനകളായിരുന്നു…. വിവാഹം കഴിഞ്ഞു രണ്ടോ മൂന്നോ വര്ഷം ആയപ്പോഴേക്കും നാട്ടുകാരുടെയും വീട്ടുകാരുടെയും വിശേഷം തിരക്കൽ വന്നപ്പോഴെല്ലാം അവൾ തന്നെ തന്റെ മക്കളെ ചേർത്ത് പിടിച്ചു പറയുമായിരുന്നു.. “ഞങ്ങൾക്ക് ഇവരെ മാത്രം മതി ” എന്നും കൂടാതെ തന്റെ അസുഖ വിവരവും… നാട്ടിൽ ചെല്ലുമ്പോൾ ബന്ധുക്കളും നാട്ടുകാരും അവളെ അവജ്ഞതയോടെ നോക്കുമ്പോൾ തന്റെയും ശിവയുടെയും വീട്ടുകാരായിരുന്നു അവൾക്കൊരാശ്വാസം.. തന്റെ കുറവുകളെ അവരിലൂടെയും ശിവയുടെ സ്നേഹത്തിലൂടെയും കുഞ്ഞുങ്ങളുടെ കളിച്ചിരിയിലൂടെയും അവൾ ഇല്ലാതെയാക്കി…. പണ്ടുണ്ടായിരുന്ന ഭയം അവളെ വിട്ടകന്നു…അവൾ പതിയെ സമൂഹത്തിലേയ്ക്കിറങ്ങി…

ബോധവൽക്കാരണങ്ങൾ നടത്തി..അവളുടെ കീഴിൽ നിന്നും ഹോപ്പ് എന്ന പ്രത്യാശയുടെ കിരണങ്ങൾ വിരിയുന്ന എയിഡ്സ് രോഗികളുടെ ഒരു പ്രസ്ഥാനം നിലവിൽ വന്നു….അവളിലൂടെ അനേകം മാറ്റങ്ങൾ സമൂഹം കാണുവാൻ തുടങ്ങി… എയിഡ്സ് എന്ന അസുഖം തൊടുന്നതിലൂടെയോ പിടിക്കുന്നതിലൂടെയോ പകരുകയില്ലെന്ന് തിരിച്ചറിഞ്ഞ ജനങ്ങൾ അവർക്ക് പിന്തുണയായി എത്തി…ഈ അസുഖം ബാധിച്ച രോഗികളെ സ്വയം തൊഴിൽ അഭ്യസിപ്പിക്കുവാനും വരുമാനം നേടുവാനുമുള്ള അവസരം ഹോപ്പിലൂടെ അവൾ പകർന്ന് നൽകി…. അവളുടെ ജീവിതത്തിൽ അവൾ നേരിട്ട പരീക്ഷണ കാലം പിന്നിട്ട്‌ ഒരു വസന്തകാലം അവളിൽ നിന്നും നാമ്പെടുത്തു..അതിന് കാരണക്കാരായ തന്റെ ഭർത്താവിനെയും മക്കളെയും അവൾ എന്നും ചേർത്ത് പിടിച്ചിരുന്നു…മക്കൾക്കും എല്ലാം അറിയുന്ന പ്രായം ആയപ്പോഴേക്കും ശിവയും ഇന്ദുവും എല്ലാം പറഞ്ഞു കൊടുത്തിരുന്നു… വർഷങ്ങൾ കോഴിഞ്ഞുപോയി…അമ്മുവും അപ്പുവും വിവാഹിതരായി..ഇപ്പോൾ ഹോപ്പ് നോക്കി നടത്തുന്നത് അമ്മുവും ഭർത്താവുമാണ്…അപ്പുവും ഭാര്യയും ഒരു താങ്ങായി അവളുടെ കൂടെയുണ്ട് എന്നും എപ്പോഴും.. വര്ഷങ്ങള്ക്ക് മാറ്റങ്ങൾ വന്നെങ്കിലും ശിവയുടെയും ഇന്ദുവിന്റെയും പ്രണയം നാൾക്കുനാൾ വർധിച്ചു വന്നുകൊണ്ടിരുന്നു…നെറ്റിയിലും കവിളുകളും കണ്ണുകളിലും പതിയുന്ന ചുംബനങ്ങളാലും ചേർത്ത് പിടിക്കലുകളാലും തമ്മിൽ കൈമാറിയ പ്രണയം…..ആ പ്രണയത്തിന്റെ ഒഴുക്ക് വേറൊരു തലത്തിലേക്ക് പോകാതിരിക്കുവാൻ ഇന്ദു എന്നും ഒരു തടയണ കെട്ടിയിരുന്നു… എന്നാൽ ഒരിക്കൽ അവൾ.പോലും അറിയാത്ത ഒരു സാഹചര്യത്തിൽ ആ തടയണ പൊട്ടിപ്പുറപ്പെട്ടപ്പോൾ ആ പ്രണയ മഴയിൽ അവൾ മുങ്ങിക്കുളിച്ചു…അവന്റെ പ്രണയം എല്ലാ രൂപത്തോടെയും ഭാവത്തോടെയും അവൾ നെഞ്ചോട് ചേർത്തപ്പോൾ അവളുടെ ഉള്ളിൽ നിന്നും ഒരു കുറ്റബോധത്തിന്റെ ഏങ്ങൽ പുറത്തേക്ക് വന്നു…. താൻ കാരണം തന്റെ പാതിയും ഇപ്പോൾ ആ അസുഖത്താൽ കളങ്കപ്പെട്ടിരിക്കുന്നു എന്നുള്ള ദുഃഖം അവളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിക്കൊണ്ടേയിരുന്നു… അവളുടെ കണ്ണിൽ നിന്നും ഊറിവന്ന കണ്ണുനീരിനെ ശിവ തന്റെ കൈകളാൽ ഒപ്പിയെടുത്തു….സുഖത്തിലും ദുഃഖത്തിലും രോഗത്തിലും സൗഖ്യത്തിലും എല്ലാ അവസ്ഥയിലും താൻ കൂടെ ഉണ്ടാകുമെന്ന് പറയാതെ പറയുന്നത് പോലെ….അവളും അവന്റെ ആ ചേർത്തുപിടിക്കലിൽ തന്റെ ദുഖങ്ങളെ മറന്നിരുന്നു….അവനെ തിരിച്ചു പുണർന്ന് ആ നെഞ്ചിന്റെ ചൂടേറ്റ് അവൾ അന്നുറങ്ങി… പിറ്റേന്ന് രാവിലെ അവർ ഇരുവരും ഉണർന്നില്ല…തങ്ങളുടെ ദേഹത്തെ വിട്ട് ആ ആത്മാക്കൾ യാത്രയായിരുന്നു…ഒരാളെ പിരിഞ്ഞു മറ്റൊരാൾക്ക് നിൽക്കാൻ കഴിയാത്തതിനാലാകാം തന്റെ പാതിയെയും അവർ കൂടെ കൊണ്ടുപോയത്….. കത്തുന്ന ചിതയിലേക്ക് അവരുടെ ദേഹത്തെ സമർപ്പിച്ചപ്പോൾ അവരുടെ ആത്മാക്കൾ കൈകൾ കോർത്ത് സ്വർഗത്തിലേക്ക് യാത്രയായിരുന്നു…. അവർ പിച്ചവയ്ക്കുകയായിരുന്നു അവരുടേത് മാത്രമായ ആ പുതിയ ലോകത്തിലേക്ക്…വീണ്ടുമൊരു വസന്തകാലത്തിലേയ്ക്ക്… (അവസാനിച്ചു…)

പൊട്ടത്തരമാണെങ്കിൽ ക്ഷമിക്കണേ…എന്ത് തന്നെയായാലും അഭിപ്രായങ്ങൾ പറയണം ട്ടോ… എന്ന് നിങ്ങളുടെ സ്വന്തം, അഗ്നി🔥

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular