Love
സസ്നേഹം…

രചന/കടപ്പാട്: ദേവു ദേവകൃപ
സ്വപ്‍നത്തിൽ പോലും വിചാരിച്ചിരുന്നില്ല ഞാൻ ‘,…ഒരു കുഞ്ഞുള്ളയാളെ വിവാഹം കഴിക്കേണ്ടി വരുമെന്ന് …… അദ്ദേഹത്തിന്റെ വിവാഹലോചന എന്നിലേക്ക് വരുമ്പോൾ ‘, ….അയാൾക്കൊപ്പം എന്നെ യാത്രയാക്കാൻ എന്നെക്കാളേറെ താൽപ്പര്യം അച്ഛനും അമ്മയ്ക്കുമായിരുന്നു …… അവരെ എങ്ങനെ കുറ്റം പറയാൻ കഴിയും ??… എനിക്ക് താഴെയുള്ള ആളെയും കൂടിയവർ ഓർത്തുക്കാണും …..അല്ലേലും അദ്ദേഹത്തിന് എന്താണോരു കുറവ്?….ആദ്യ ഭാര്യൽ ഒരു കുഞ്ഞുണ്ടെന്നോഴിച്ച പറയാത്തക്ക ജോലിയുമുണ്ട് ‘,….സമ്പന്നന്നുമാണ്’, ഒരൊറ്റ മകനും………. വന്നവർ വന്നവർ കാള കച്ചോടം നടത്തും പോലെ ഞാനെന്ന പെണ്ണിനെ വച്ചു സ്ത്രീധന ലേലം വിളിച്ചപ്പോൾ അവരുടെ മുന്നിലെല്ലാം നിസ്സഹായതയോടെയാണ് ഇരുന്നതെന്റെച്ഛൻ …… അന്ന് മുതലേ വിവാഹലോചനയെന്നത് എന്നെ സംബന്ധിച്ചിടത്തോളം പേടിയുള്ള കാര്യമായി മാറിയിരുന്നു …… കൂലിപ്പണിക്കാരനായ അച്ഛന്റെ മോൾക്ക് പിന്നെ രാജകുമാരൻ വരുല്ലോന്ന് ???…. അമ്മായിയും അയൽ വക്കത്തുള്ളൊരും ചോദിക്കുന്നത് ഞാനും മനസ്സിൽ ഒരായിരം തവണ ചോദിച്ചു നോക്കി ….. ഇല്ല …. കൃത്യമായി ഒരുത്തരം കിട്ടിയിരുന്നില്ല …… കുടുംബത്തിന്റെ സ്ഥിതി അത്ര നന്നല്ലാത്തത് കൊണ്ട് ഡിഗ്രീ വരെ ഒരു തടസമില്ലാതെ മുന്നോട്ട് പോയി …. പിന്നെയും പഠിക്കണമെന്നൊക്കെ ഉണ്ടായിരുന്നെങ്കിലും ആ ആഗ്രഹം മനസ്സിലിട്ടു കുഴിച്ചു മൂടി കവലക്ക് അടുത്തുള്ള ചിട്ടി ഫിനാൻസിൽ ജോലിക്ക് ചെന്നു കയറിയത് ….. ഇതിനിടയിൽ പ്രണയം പോലും വേണ്ടെന്ന് വച്ചു …… കാരണം പേടി തന്നെ വില്ലനായി ….. ചിലപ്പോൾ പ്രണയത്തിന്റെ ഒടുവിൽ വിവാഹത്തിലെത്തുമ്പോൾ ചോദിക്കുന്ന സ്ത്രീധനം നൽകാൻ സാധിക്കുമോയെന്ന ഭയം …… അങ്ങനെയുള്ള ചോദ്യത്തിനു ഉത്തരവുമായാണ് ഇദ്ദേഹത്തിന്റെപ്പൊമുള്ള ഈ വിവാഹം പോലും …… എപ്പോഴൊക്കെയോ ചിട്ടി ഫിനാൻസിൽ വന്നപ്പോൾ ഇയാളുടെ അമ്മയ്‌ക്ക് കണ്ടു ഇഷ്ട്ടപ്പെട്ടുന്ന് മാത്രമാണ് അച്ഛൻ പറഞ്ഞത് …….ചെറുതിലെ തൊട്ട് ഹാർട്ടിൻ ബ്ലോക്കുള്ള അനിയത്തിടെ ഓപ്പറേഷനും കൂടി സഹയിക്കാന്നവർ പറഞ്ഞത് കേട്ടപ്പോൾ ‘, ഈ വിവാഹത്തോടെ അവൾ രക്ഷപ്പെടുലൊന്ന ഓർത്തു ഞാനും അങ്ങട് സമ്മതിച്ചു കൊടുത്തു…… ചെറിയൊരു ചടങ്ങു മാത്രമായിരുന്നു എന്റെ വിവാഹം ….. പേരിനൊരു താലിയും സിന്ദൂരവും ചാർത്തി അദ്ദേഹമെന്നെ അദ്ദേഹത്തിന്റെ അവകാശിയാക്കിയപ്പോൾ വലതു കൈയിൽ ഇടം നേടിയിരുന്ന കുരുന്നും ….. വിളിച്ചവരോ വന്നവരിലോ ആയിരുന്നില്ല എന്റെ ശ്രദ്ധ. അതത്രയും അയാളുടെ കൈയിലിരുന്ന കുഞ്ഞി മോളിലായിരുന്നു …..വെറുതെ പാളി എന്റെ അവകാശിയെയുമൊന്ന് നോക്കി ‘, ഇല്ല …. അവിടെ നിന്നൊരു നോട്ടമില്ല …. ആരുടെയോ നിർബന്ധമാണ് ഈ കല്യാണത്തിന് പിന്നിലെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെ മനസ്സിലാക്കി തന്നിരുന്നു ചുരുങ്ങിയ നിമിഷങ്ങളിലൂടെ ……. “”””എത്രയൊക്കെ ഭാര്യാന്ന് പറഞ്ഞാലും രണ്ടാംതരക്കാരിയല്ലേ ??……””””” “”””നിന്റെ തലയ്ക്ക് വല്ല ഓളവും ഉണ്ടോ … ഒരു കുഞ്ഞുള്ളാളെ കെട്ടാൻ ??? ….”” എന്ന് വിവാഹത്തിന് വന്ന കൂട്ടുകാരികളും അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയൊക്കെ സംസാരത്തിനും ചോദ്യത്തിനും മറുപടി കൊടുത്തില്ല …. പകരം ചിരിച്ചു തള്ളി ഞാൻ ….. അല്ലേലും ജീവിതവും സ്വപ്നവും ത്രാസ്സിൽ തൂക്കിയെടുത്തു വിറ്റവൾക്ക് ഇനിയെന്തല്ലേ ??……. ********** “കൗസ്തുഭം” അതായിരുന്നു ആ വീട്ടുപേര് …. ശരിക്കും പറഞ്ഞൊലൊരു പഴയ തറവാട് പെരുമ നിറഞ്ഞു നിന്നന്തരീക്ഷം …..
പട്ടിക്കൂട് പോലെ ഉള്ള തന്റെ വീട്ടിലെ ഓരോ മുറി പോലും ഈ വീടിന്റെ വരാന്തയ്ക്ക് അത്രയും പോലും കാണില്ല ‘,ഇത്ര വല്യ ആളാണെങ്കിൽ പിന്നെ എന്തിനാണ് ഇയാൾക്ക് എന്നെപോലെ സാധാരണ പെണ്ണ് ?.. ഇനി വല്ല കുഴപ്പവും ?? അങ്ങനെ നീണ്ടു നീണ്ടു പോയേന്റെ ലിസ്റ്റ് ….. എല്ലാത്തിനും കൂച്ചു വിലങ്ങിട്ട് ആ വീടിന്റെ പടി കയറുമ്പോഴും അദ്ദേഹത്തിന്റെ മുഖം മാത്രം ഇരുണ്ടിരുന്നു ….. ആദ്യ ദിവസമല്ലെയെന്ന് കരുതി ഞാനും അങ്ങട് ചെന്നില്ല …. തുറന്നു പറയും ‘, പറയാതെ എവിടെ പോവാനെന്ന് സ്വയം മനസ്സിനെ സമാധാനിപ്പിച്ചു അവിടെ മരുമകളായി മാറി ….. അദ്ദേഹത്തിന്റെ കയ്യിൽ നിന്നെന്നിലേക്ക് വരാൻ വല്യ മടിയായിരുന്നു കുഞ്ഞിപെണ്ണിന് ….. വെറും മൂന്നു വയസ്സിനോട് അടുത്താണ് പ്രായമെങ്കിലുമവളുടെ ചന്തമുള്ള ചിരിയിൽ ആരായാലുമൊന്ന് നോക്കിയിരുന്നു പോവും ആ പൊന്നു മോളെ…..അൽപ്പസ്വല്പം പാടുപ്പെട്ടാണെങ്കിലും കുഞ്ഞിയേ കയ്യിലൊതുക്കി……. പിന്നീടുള്ള എന്റെ ദിവസങ്ങൾ അവളിൽ തുടങ്ങി അവളിലായിരുന്നു അവസാനിച്ചത്……. മുത്തശ്ശിടെ കുറുമ്പി കുട്ടീ ,’ അദ്ദേഹത്തിന്റെ ആമി ‘, എന്റെ കുഞ്ഞാറ്റയും …… ഞാൻ അറിയാതെ തന്നെ ദിവസങ്ങൾ കൊണ്ടവൾ എന്നിൽ വേരൂറപ്പിച്ചു, അതുപോലെ കുഞ്ഞിപെണ്ണിൻ ” അമ്മെന്ന് ” വിളിയിൽ മനസ്സ് ഓരോ തവണയും നിറഞ്ഞിരുന്നു …. അളവിൽ കവിഞ്ഞു പിറവിയെടുത്ത മാതൃ വത്സല്യമായിരുന്നു ആ കുറുമ്പിയോട് …. ചെയ്യാവുന്നത്രെ കുസൃതിയും ഒപ്പിച്ചു വച്ചിട്ടുള്ള ചിരിയും മുന്താണി മറവിൽ വന്നൊളിച്ചു കളിയും …… അതായിരുന്നു എന്റെ കുഞ്ഞുസ് …. ഓരോ തവണയും എന്തെങ്കിലും കുസൃതികൾ കാണിച്ചവൾ കുഞ്ഞരി പല്ലുകൾ കാണിച്ചു ചിരിക്കുമ്പോൾ വെറുതേയെങ്കിലും ഉടലെടുത്ത കപട ദേഷ്യമെങ്ങോ പോയി മറയും…..അദ്ദേഹത്തിന്റെ അമ്മയ്ക്കു എന്നെ വല്യ ഇഷ്ട്ടാണ് …. “””” ഓഹ് …. ഓഹ് എവിടെയും ഇല്ലാത്തോരു അമ്മയും മോളും ….. “””” ന്ന് അമ്മ പറഞ്ഞു കളിയാക്കി ചിരിക്കുമ്പോൾ ആ പൊടിപെണ്ണ് മുത്തശ്ശിയെ അവളുടെ വല്യ കണ്ണുകളുരുട്ടി പേടിപ്പിക്കുന്നത് കാണുമ്പോൾ ചിരി വന്നുപ്പോവും ……പക്ഷേ……അദ്ദേഹം മാത്രം വിവാഹം കഴിഞ്ഞ രാത്രി അളന്നു മുറിച്ചു രണ്ടു വാക്കുകളാണ് സംസാരിച്ചു ” മോളെ മാത്രം നോക്കിയ മതി” ന്നു ഒഴിച്ചു പിന്നീട് ഇതുവരെ ഒന്നു മിണ്ടിയിട്ടുമില്ല ….. ഇനി വിവാഹത്തിന് വന്നവർ രണ്ടാം കെട്ടാണെന്ന് പറഞ്ഞു കളിയാക്കിയത് കൊണ്ടാണോ ??… അതോ എന്നെ സ്വീകരിക്കാൻ കഴിയാത്തത് കൊണ്ടാണോ ??…. എന്റേതായ കാര്യങ്ങളിൽ ഇടപെടാറില്ല അയാൾ ….. ഞാനും മോളിലേക്ക് തന്നെ ഒതുങ്ങി കൂടിയിരുന്നു …. ഒരൊറ്റ മുറി ‘, ഒരു കട്ടിലിൽ ഇരു ധ്രുവങ്ങളിലേക്ക് നോക്കി കിടക്കുന്നവരാണ് ഞാനും അദ്ദേഹവും ….. കുഞ്ഞിപ്പെണ്ണിന്റെ ആവശ്യങ്ങൾക്ക് മാത്രം ഒന്നോ രണ്ടോ വാക്ക് ….. അല്ലെങ്കിൽ അതും ഉണ്ടാവില്ല്യന്നായി ….. എന്തോ വല്ലാത്ത ഒരു സങ്കടം വന്നു മൂടും നെഞ്ചിൽ ….. അപ്പോഴും ഓടി വന്നേന്നെ ചുറ്റിപിടിച്ച കുഞ്ഞു കൈയും “അമ്മേ ” ന്ന വിളിയും കേൾക്കുമ്പോൾ ആ സങ്കടമൊക്കെ എങ്ങോ പോയി മറയും ….. ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീഴുമ്പോൾ മാതൃ വാത്സല്യം കൊണ്ടെന്റെ മനസ്സ് ആകെയെങ്ങ് വല്ലാത്ത സന്തോഷം കൊണ്ട് നിറയും …. രാത്രി അദ്ദേഹത്തിന്റെ നെഞ്ചിൽ ചേർന്നു കിടന്നുറങ്ങുന്ന പീക്കിരിയേ കാണും തോറും കണ്ണുകൾ അനുസരണ കേട് കാണിക്കും … ഒന്ന് മിണ്ടികൂടെ ???…. എന്നാണ് ഞാൻ ഇങ്ങനെ എന്നൊക്കെ മനസ്സിൽ തന്നെ ചോദിക്കും…കുറെ നേരം അവരെ ഇരുവരെയും നോക്കിയങ്ങനെ ഇരുന്നു എപ്പോഴോ ഉറങ്ങുന്നത് പതിവാക്കി …… കടലോളം സ്‌നേഹാ ആ പെണ്ണിന് എന്നോട് …… ചെറിയൊരു വേദന അദ്ദേഹം തന്നെയായിരുന്നു …….
ആഴ്ചകളും മാസങ്ങളും കടന്നുപ്പോയി …..എന്തേ എന്നോട് മിണ്ടാതെ ??… ഇനി അയാളുടെ നിലയ്ക്കും വിലയ്ക്കും ചേർന്നവൾ അല്ലെ ??? ആദ്യ ഭാര്യക്ക് എന്താ സംഭവിച്ചത് ? മരിച്ചുന്നാ പറഞ്ഞത് പക്ഷേ …. എല്ലാം അറിയണമെന്നുണ്ട് ആരോട് ചോദിക്കാൻ….. അമ്മയോട് ചോദിച്ചാല് ചിലപ്പോൾ ദേഷ്യപ്പെടുമോയെന്നോർത്തു മനസ്സിലൊതുക്കി വച്ചു …….എന്നോട് ശീതകാല സമരത്തിലായിരുന്നെങ്കിലും ഇതിനിടെ അനിയത്തിടെ ഓപ്പറേഷനും സഹായമൊക്കെ ചെയ്തു കൊടുത്തദേഹം…..ഓരോന്നോർത്ത് തൊടിന്ന് പറിച്ചെടുത്ത ചീര നന്നാക്കി എടുക്കുമ്പോൾ പൊടിപെണ്ണ് ചാടി തുള്ളി വന്നത് …… “””” അമ്മേ നിച്ചു കുഞ്ഞാവേ വാങ്ങി വരോ ???…. “”” കുഞ്ഞാവേയോ ???….. അറിയാതെ ഞാൻ അതെ ചോദ്യം ആവർത്തിച്ചപ്പോൾ പെണ്ണ് എളിയിൽ കയ്യും കുത്തി ചുണ്ട് പിളർത്തി …… ഇതെന്തെപ്പ കഥ ??… എവിടെന്ന് കിട്ടിയാവോ ഈ പൂതി ??…. “””” ആഹ് അമ്മേ ‘, വല്യമ്മ പയഞ്ഞുല്ലോ …. നിച്ചു കുഞ്ഞാവേ അമ്മ തരുന്നു….. അമ്മമ്മേം പയഞ്ഞു ???…. “”” മറുപടിയൊന്നും പറയാതെ പിന്നിലായി ഇരുന്നയാളെയൊന്നു നോക്കി …… പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിതും കുഞ്ഞിപെണ്ണ് ഓടി വന്നു വട്ടം പിടിച്ചു വീണ്ടും വീണ്ടും ചോദിച്ചു ….. എന്ത് പറയണം ??…. ഞാൻ ‘, അങ്ങനൊരു ഭാഗ്യം ഇതു വരെ നിക്ക് ഇല്ല്യന്നോ ??… എനിക്ക് നേർക്കിരുന്ന ആ മനുഷ്യനെ നോക്കി നിന്നു … തിരിച്ചൊരു നോട്ടണ്ടവില്ല്യന്നറിഞ്ഞിട്ടും വെറുതെ ഒരു നോക്ക് ….. പിന്നെയും അവളത് ചോദിക്കുമെന്ന് ഭയന്നൊരു വെപ്രാളപ്പെട്ടുള്ള രക്ഷപ്പെടലായിരുന്നു …….
ജോലികൾ ഒതുക്കി തീർത്തു മുറിയിലേക്ക് വന്നു കയറുമ്പോഴും ഇതുവരെയില്ലാത്ത ഭയായിരുന്നു ….. എന്തിനാണ് അറിയാതെ കൈ കാലു വിറയ്ക്കുന്ന കണ്ടപ്പോൾ ദേഷ്യം തോന്നി …. മെല്ലെ തലയുള്ളിലേക്ക് ഇട്ടൊന്ന് എത്തി നോക്കി ….. കുഞ്ഞു പെണ്ണ് ഉറക്കായി , പക്ഷേ അദ്ദേഹം ….. ഇല്ല്യ ഉറങ്ങിട്ടില്ല….. ഉച്ചയ്ക് പെണ്ണ് പറഞ്ഞതിന്റെ വിശദീകരണം തരാനുള്ള ഇരിപ്പാണോന്ന് ആലോചിച്ചു അകത്തു കയറിയതും ന്നെ നോക്കി നിൽക്കായിരുന്നയാൾ ……. “”””അതേയ് ‘, …… മോൾ അറിയാതെ പറഞ്ഞതാണ് ??…. താനത് കാര്യക്കണ്ട ??…””” അറുത്തു മുറിച്ച സംസാരം ‘, കണ്ണാടിയിലൂടെ അദ്ദേഹത്തെ നോക്കി നിന്നു ….. എന്താണ് ‘, എന്താണ് ഇയാളുടെ പ്രശ്നമെന്നറിയാനായി പിന്തിരിഞ്ഞയാൾക്ക് മുന്നിൽ കയറി തടസ്സം നിന്നു ……… “””””എന്നെ….. ന്നെ താല്പര്യല്ലാതയാണോ വിവാഹം കഴിച്ചെ …… അതോ എല്ലാരും പറയണേ പോലെ മോളെ ഉപദ്രവിക്കുന്നക്കെ പേടിച്ചാണോ???…..”””” “””””അറിഞ്ഞിട്ടിപ്പോൾ എന്തിനാണ് ??… കിടക്കാൻ നോക്ക് …..””””” അതോടെ ആ സംസാരം അവിടെ തീർന്നുന്ന് പറയണേയാവും ശരി ……. അന്നത്തെ രാത്രി എന്തോ ഉറക്കം വന്നില്ല …. ആകെയൊരു തരം ദേഷ്യയാർന്നു എന്നോട് തന്നെ ….. തിരിഞ്ഞു മറിഞ്ഞും കിടന്നെ ദിവസം വെളുപ്പിച്ചു എടുത്തുന്ന് പറയാം …….. പിന്നെയും ….. പിന്നേം ദിവസം ഓടിപ്പോയി കൊണ്ടിരുന്നു ….. പക്ഷേ പഴേത് പോലെ ചോദ്യം ചോദിക്കാനോ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാനോ നിന്നില്ല ….. എന്തേലും ആയിക്കോട്ടെന്ന് വച്ചു ഞാൻ മോളിലേക്ക് മാത്രം ചുരുങ്ങി കൂടി ……. പിന്നാമ്പുറത്ത് പറമ്പ് ഒത്തിരിയുള്ളത് കൊണ്ട് അദ്ദേഹം പോയികഴിഞ്ഞ പിന്നെ ഞാനും അമ്മയും മോളും കൂടി അവിടെയായി ……. ജോലിയൊക്കെ തീർത്തു പറമ്പിൽ കുഞ്ഞു കുഞ്ഞു പടവലം പാവയും അങ്ങനെ വേണ്ട വീട്ടവശ്യം അനുസരണമുള്ള പച്ചക്കറി നട്ടു പിടിപ്പിച്ചു ….. അതിലൊക്കെ എന്നെക്കാൾ ഏറെ കുഞ്ഞാറ്റക്കായിരുന്നു തിടുക്കം ….. നനയ്ക്കാൻ കയറിയ പിന്നെ പറയണോ കഥ .. വീട്ടമ്മടെ ഭരണം പോലെയായിരുന്നു ….. ഞങ്ങൾ ചെയ്യുന്നതൊന്നും കുഞ്ഞിപ്പെണ്ണിന്റെ അച്ഛൻ മാത്രം ഇഷ്ടമായിരുന്നില്ല …… പലപ്പോഴും ഇതേ ചൊല്ലി തർക്കിച്ചു …….ഒടുവിൽ മോളുടെ വാശിക്ക് മിണ്ടാട്ടമില്ലാതായായി…… അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ അളവിൽ കവിഞ്ഞ ദേഷ്യമായിരുന്നു ….. പ്രേത്യകിച്ചു എന്നോട്….. ചിലപ്പോൾ എന്നെ ആദ്യ ഭാര്യടെ സ്ഥാനത്ത് സ്വീകരിക്കാൻ കഴിയാത്തത് കൊണ്ടന്നും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു …….. എങ്കിലും ഇത്തവണ ആ ചേച്ചിയെ കുറിച്ചുള്ള കാര്യം അറിയാനായി ജിജ്ഞാസയെറിയ കൊണ്ട് ഒരിക്കൽ …. ഒരിക്കൽ അടുക്കളയിൽ സഹായ ജോലികൾക്കിയിൽ ചോദിച്ചുപ്പോയി…. അന്ന് വരെ കരയാത്ത അമ്മയുടെ മിഴികളിൽ നീർ തിളക്കവും ദേഷ്യവും ഒരുപോലെ കണ്ടപ്പോൾ ചോദിക്കേണ്ടിയിരുന്നില്ലന്ന് തോന്നിപ്പോയി ….. എന്തായാലും അറിയണം എന്നാ ചിന്തയിൽ ചോദിച്ചും പോയതാണ് ….. “”””” ചത്ത കൊച്ചിന്റെ ജാതകം വായിച്ചിട്ട് എന്തിനാണ് ??…. നീ നിന്റെ പണി നോക്ക് മോളെ …”””” ചുവന്ന കണ്ണുകൾക്കൊപ്പം അമ്മ അന്ന് കടുപ്പിച്ചു വിലക്കി …… പിന്നെന്തോ ചോദിച്ചില്ല …. അല്ല ചോദിക്കാൻ പേടിയായിരുന്നു …….. പതിവില്ലാതെ അച്ഛൻ കാണണമെന്ന് വിളിച്ചറിച്ചപ്പോൾ ഓടി പോയി വരാന്ന് കരുതി ഒരുങ്ങിയപ്പോഴായിരുന്നു പെണ്ണിന്റെ വാശി ….. കരച്ചിലിന് ഒടുവിലവളുടെ വാശിക്ക് സമ്മതം അറിയിച്ചു അമ്മയോടും പറഞ്ഞവളെയും കൂട്ടി ചെന്നു …… വേഗം വരാന്ന് തന്നെ കരുതിതും …..വയ്യാത്ത അച്ഛനേയും അവിടെത്തെ വീടും പറമ്പും കണ്ടപ്പോൾ കുഞ്ഞിപെണ്ണിന് വരാൻ മടിയായി ….. എങ്ങനെയൊക്കെ പറഞ്ഞു മനസ്സിലാക്കിച്ചും മോളുമായി തിരിച്ചെത്തിയ നിമിഷം മുതൽ ഉറഞ്ഞു തുള്ളുകയായിരുന്നദ്ദേഹം …… എന്തിനെന്ന് പോലുമറിയാതെ മോളേയും പിടിച്ചു വാങ്ങി കണ്ണ് പൊട്ടുന്ന ചീത്തയും പറഞ്ഞു….. “””” തോന്നിയത് പോലെ ഇറങ്ങിപ്പോയി വാരനിത് സത്രല്ല ??… നിനക്ക് പോണമെങ്കിൽ ആവാം …. എന്റെ മോളേം കൊണ്ടു തെരുവ് തെണ്ടനാ നിന്റെ ഉദ്ദേശ്യമെങ്കിലതു വേണ്ട …. കൊന്നു കളയും മേലിൽ മോളേം കൊണ്ട് പോയിന്നറിഞ്ഞ ….. അതെങ്ങനെയാ തെരുവിൽ കഴിയേണ്ടതിനോക്കെ പിടിച്ചു മെത്തയിൽ കിടത്തിയ അതുക്കിടക്കില്ലല്ലോ … അത് അതിന്റെ സ്വഭാവ ഗുണം കാണിക്കും…… മതി എങ്ങോട്ടാന്ന് വെച്ച പൊയ്ക്കോ ….. “””” കരഞ്ഞുപ്പോയിരുന്ന ആ പെണ്ണ് ….. ഇതിലും ഭേദം എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ട മതിന്ന് വരെ തോന്നിയോ ….അമ്മയെ ഒന്ന് നോക്കിയതും അമ്മ ദൈന്യമായി ആ മിഴി നിറച്ചു….. മോൾ എന്തോ നടന്നതെന്നറിയതെ പേടിച്ചു വിറച്ചിരുന്നു…. ഓടി മുറിയിലേക്ക് കയറുമ്പോഴും കാതിൽ മുഴങ്ങി കേട്ടു ” തെരുവ് പെണ്ണെന്നത്”””….. അന്നത്തെ രാത്രിയിലൂടെ നീളം കരഞ്ഞു തീർക്കുമ്പോൾ മനസ്സ് നീറി പുകഞ്ഞു …. ഒരിക്കലെങ്കിലും സ്നേഹിക്കുമെന്ന പ്രതീക്ഷയും നഷ്ട്ടപ്പെട്ടിരുക്കുന്നു…. ഇനിയെന്താ …. ഇനിയെന്താ ബാക്കിയുള്ളത് …. ചാർത്തി തരനുള്ള പേരുകൾ മാത്രല്ലേ …… കവിളിനെ ചുംബിച്ചിറങ്ങുന്ന നീർമുത്തുകൾ തുടച്ചു നീക്കി മുട്ടിലേക്ക് മുഖമമർത്തി വച്ചന്നത്തെ നേരം വെളുപ്പിച്ചു ……. പിറ്റേന്നത്തെ രാവിലെയോ ….. ഉച്ചയ്ക്കോന്നും പുറത്തിറങ്ങില്ല….. എപ്പോഴോ അരികിലായി വന്നിരുന്നു കുഞ്ഞിപെണ്ണേന്നെ മുറുകെ കെട്ടി പിടിക്കുന്നതും തലോടുന്നതും അറിഞ്ഞിട്ടും ഒന്നും മിണ്ടിയില്ല …… മിണ്ടിയിട്ട് എന്തിനെന്ന് തോന്നലിൽ അങ്ങനെ കിടന്നപ്പോൾ അവൾ കുഞ്ഞു വായിൽ വിളിച്ചു തുടങ്ങിയിരുന്നു ……. “”””അമ്മേ…… കയല്ലേ ‘, അമ്മേ ….””” ചുണ്ട് കൂട്ടിപ്പിടിച്ചുള്ളവളുടെ വിളിയിലവളെ വാരിയെടുത്തു നെഞ്ചോട് ചേർത്തു ….. നിറെ നിറെ മുത്തങ്ങൾ കൊണ്ട് പൊതിഞ്ഞു ….. ഒരാൾക്കും ….ഒരാൾക്കും കൊടുക്കില്ലെന്ന് വാശിയിൽ ഇറുകെ …. മുറുകെ വരിഞ്ഞു പിടിച്ചു …..
ആ സമയങ്ങളിളൊന്നും വന്നില്ലയായൾ അരികിലേക്ക് ….. വേണ്ട വരേണ്ട വല്ലാത്ത ദേഷ്യം മാത്രയിരുന്നദേഹത്തോട് …. എങ്ങനെ ഇങ്ങനെയൊക്ക സംസാരിക്കാൻ തോന്നിയെന്ന് ഓർത്തുള്ള ദേഷ്യം …… ഇനിയും ഇവിടെ നിന്നാൽ ചിലപ്പോൾ ശ്വാസം മുട്ടി ചത്തു പോവോന്ന് കരുതി… കൊണ്ടുവന്ന ഡ്രെസ്സ് മാത്രം വാരി ബാഗിലേക് നിറച്ചു …… കാര്യം ഒന്നും മനസ്സിലായിലെങ്കിലും കുഞ്ഞിടെ ചുണ്ട് കൂട്ടിപിടിച്ചുള്ള നോട്ടത്തിൽ മുഖം കൊടുത്തില്ല…കൊടുത്ത തന്നെ താൻ കരഞ്ഞു പോവും ‘, ഹൃദയം പറിയുന്ന വേദനയിൽ വരന്തയിലേക്ക് ഇറങ്ങിയതും പിൻവിളി വന്നിരുന്നു …… “””” മോളെ ….. “””” ന്ന വിളിയിൽ തടയാൻ ശ്രമിച്ചയാളുടെ അമ്മയോട് അരുതെന്ന് തലയാട്ടി ഇറങ്ങാൻ തുടങ്ങിയതും കുഞ്ഞി കൈയെന്റെ കാലിൽ ഒന്നാനങ്ങാൻ പോലും സമ്മതിക്കാതെ വട്ടം ചുറ്റിപിടിച്ചു ……… “””” അമ്മേ ‘, ….. ഞാനും വര …. ന്നെ വിട്ടിട്ട് പോച്ചല്ലേ ??…. അമ്മേ …. “””” എന്ത് ചെയ്യണമെന്നറിയതെ ബലമായി ആ കൈകൾ അടർത്തി മാറ്റി ….. പൊക്കി – യെടുത്തു കവിളിലൊന്ന് വാത്സല്യത്തോടെ ചുംബിച്ചു …… “”””അമ്മ പോയിട്ട് വേം വരാം …. മോൾ നല്ല കുട്ടിയായി ഇരിക്കണേ ….. അച്ഛേ പറയാണൊക്കെ കേൾക്കാണേ …. അമ്മേടെ മുത്ത് ….””””” നിഷ്കളങ്കമായി തലയാട്ടുന്നവളെ മെല്ലെ അമ്മേടെ കയ്യിൽ കൊടുത്തു തിരിയുമ്പോൾ കണ്ടു ….. വാതിൽക്കൽ ഞങ്ങളെ നോക്കി നിന്നയാളെ ….. മുഖം തിരിച്ചു പോവാനായി ഒരുങ്ങിയതും കൈകളിൽ പിടിത്തം വീണിരുന്നു ….. തിരിയേണ്ട ആവിശ്യമില്ലയിരുന്നാളെ അറിയാൻ ….. “”””വിട് ‘, ഞാൻ കാരണം ഇവിടെ ആർക്കും ചീത്തപ്പേരോന്നും വരേണ്ട …..”””” മറുവാക്കോ ഉത്തരങ്ങളോ ഇല്ലാതെ എന്നെയും വലിച്ചു ‘, ഒരു കയ്യിൽ മോളേയും എടുത്തു പതിവില്ലാതെയുള്ള ചിരിയിൽ കാറിലേക്ക് കയറ്റി ….. ചോദിച്ചപ്പോൾ വീട്ടിലേക്ക് അദ്ദേഹം തന്നെ കൊണ്ടു വിടാന്ന് പറഞ്ഞു ഒറ്റ വാക്കിലൊതുക്കി ‘, മോളെ എന്റെ മടിയിലേക്കിരുത്തി …… എന്താണ് സംഭവിക്കുന്നതൊന്നും അറിയാതെ അമ്മയെ നോക്കിയതും നനുത്ത ചിരിയിൽ അകത്തേക്ക് കയറി പോയിരുന്നവർ …… പിന്നീട് എല്ലാം വേഗത്തിലായിരുന്നു …. വീട്ടിലേക്കുള്ള വഴി മറികടന്നു പോകുന്നത് കണ്ടപ്പോൾ സംശയമായിരുന്നു ….. ചോദിക്കാൻ നാവുയുർന്നെങ്കിലും ചോദിച്ചില്ല , കുഞ്ഞാറ്റയിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു വിട്ടിരുന്നു …… “””””എനിക്ക് എനിക്ക് പേടിയാണ് നിന്നെ സ്നേഹിക്കാൻ …..”””” സന്ധ്യ വിരുന്നെത്തിയ കടൽ തീരത്തോട് ചേർന്നു നടക്കുമ്പോഴായിരുന്നു അദ്ദേഹം നിശബ്ദതയേ ഭേദിച്ചത് …… പിന്തിരിഞ്ഞു മോളോയൊന്ന് നോക്കി മെല്ലെ കടലിലേക്ക് മുഖം തിരിച്ചു ……. “”””” എനിക്കറിയാം ‘, ഇന്നലെ നീ പോയത് വീട്ടിലേക്കാന്ന് …. പക്ഷേ എനിക്ക് പേടിയാണ് ‘, രണ്ടു വർഷം മുന്നേ ഒരു കാരണം പോലുമില്ലാതെയാണ് ശ്രുതി മോളെ പോലും വേണ്ടന്ന് വലിച്ചെറിഞ്ഞു പോയി ….. കോടതിയിൽ വച്ചും മോൾക്ക് വേണ്ടി തിരിച്ചു വിളിച്ചു നോക്കി , എന്നാൽ അവൾക്ക് പോവേണ്ടത് അവളുടെ കാമുകനൊപ്പമാണെന്ന് പറഞ്ഞ ആ നിമിഷം മുതൽ അമ്മയൊഴിച്ചു ബാക്കിയുള്ള ഏത് പെണ്ണിനെ കണ്ടാലും പേടിയായിരുന്നു …. അന്ന് മുതൽ ശ്രുതി മരിച്ചുന്നു തന്നെയാണ് ഞാൻ മോളെ പറഞ്ഞു പഠിപ്പിച്ചതും ….. ഒളിച്ചോടി പോയ അമ്മേടെ മോളാന്ന് കേട്ടു വളരേണ്ട എന്റെ കുഞ്ഞെന്ന് കരുതി ….. ഇനി വിവാഹം കഴിച്ചാലും വരുന്നവളും അങ്ങനെ പോവോന്ന ഭയം …. മോളെ നോക്കുവോന്ന പേടിയും ??…… കല്യാണം പോലും സമ്മതിക്കാതിരുന്ന എന്നെക്കൊണ്ട് അമ്മ നിർബന്ധം പിടിച്ച നിന്നെ കൂടെ കൂട്ടാൻ പറഞ്ഞത് …. അപ്പോഴും മനസ്സ് അനുവാദിച്ചില്ല നിന്നെ സ്വീകരിക്കാൻ ….അതാണ് പരമാവധി ഞാൻ നിന്നിൽ നിന്നകന്നു നിന്നതും……ആ അതേ പേടികൊണ്ടാണ് ഇന്നലെ പോലും …. ???….
“””” ഒത്തിരി വാർത്തകളിൽ മാത്രം കേട്ട കേൾവി-യുള്ള കഥ …… ആ കഥേടെ ബാക്കിയായ രണ്ട് ജന്മങ്ങളാണ് തന്റെ മുന്നിലും ….എത്രയൊക്കെ പറഞ്ഞാലും ജന്മം നൽകിയ കുഞ്ഞിനെ വരെ ഉപേക്ഷിച്ചു പോവന്നത് പൊറുക്കാൻ കഴിയില്ല …. എന്റെ അരികിലായി നിന്നദ്ദേഹത്തിന്റെ കണ്ണുകളിൽ നീർത്തിളക്കം കണ്ടപ്പോൾ എന്തോ നെഞ്ചു പൊട്ടുന്ന വേദന എന്നിലേക്കും പടർന്നു ….. എങ്ങനെ …. എങ്ങനെ ഇങ്ങനെ ഈ ചുന്ദരി കുറുമ്പിയേ ഉപേക്ഷിക്കാൻ അവർക്ക് തോന്നിയത് ……അവരെന്ന സ്ത്രീയെ പോലും വെറുത്തുപ്പോയി ഈ നിമിഷം താൻ പോലും … ആ ഒരു അവസ്ഥയിലൂടെ വന്ന ഇദ്ദേഹം അപ്പോൾ ….അയാളുടെ കൈ പിടിച്ചു മണൽ തരിയിൽ ഒന്നുമറിയാതെ കളിക്കുന്ന കുഞ്ഞിനെ നോക്കി മനസ്സിൽ ചോദിച്ചു ….. “””””എനിക്കറിയാം നിനക്ക് ‘, എന്റെ മോളെ വല്യ ഇഷ്ട്ടാന്ന് …. ഇതുവരെ നീ അവളുടെ കണ്ണ് നിറയ്ക്കുന്നത് ഞാൻ കണ്ടിട്ടില്ല ….. ഇനിയും അങ്ങനെയാവുന്നു …. പറഞ്ഞതും ചെയ്തതുമൊക്കെ തെറ്റാണ് …. പെട്ടെന്ന് ശ്രുതിയേ ഓർമ വന്നപ്പോൾ പറഞ്ഞു പോയതാണ് ….. നീയും അങ്ങനെ …. എന്റെ കുഞ്ഞിൽ നീയാണ് ഉള്ളത് …. നിന്നെയും നഷ്ട്ടപ്പെടുത്താൻ വയ്യഞ്ഞിട്ട അത്ര ദേഷ്യത്തിൽ ഞാൻ …. ക്ഷമിക്കാൻ കഴിയോ നിനക്ക് എന്നോട് ???….. എല്ലാം എന്റെ തെറ്റാണ് ….””””” കൈകൾ കൂപ്പൻ തുടങ്ങിയ ആ മനുഷ്യന്റെ കൈ പിടിച്ചു തടഞ്ഞു വേണ്ടന്ന് വിലക്കി …… ഒരു കരച്ചിലോടെ നെഞ്ചിൽ മുഖമമർത്തി കരയുമ്പോൾ ഇതുവരെ ഉണ്ടായിരുന്നു സങ്കടങ്ങൾ എങ്ങോ പോയിരുന്നു ….ആ കര വലയത്തിൽ ചേർന്നു നിന്നുറക്കെ ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി ….. കുഞ്ഞിനെ മാത്രല്ല ആ മനുഷ്യനേം ഇഷ്ട്ടാന്ന് ‘, അവൾ എന്റെയന്ന് …… എന്റെ മോളാണെന്ന്… എത്ര നേരത്തോളം കരഞ്ഞു നിന്നെന്നറിയില്ല … “””””അമ്മേ ….””””” കുഞ്ഞിപെണ്ണിന്റെ വിളിയിലവളെ വാരിയെടുത്തു ‘, ആവേശത്തോടെ വീണ്ടും ചുംബിച്ചു …. കളഞ്ഞു പോകുമെന്ന് നിധി തിരിച്ചു കിട്ടിയ പ്രതീതി ….. സങ്കടവും സന്തോഷം മതിവരുവോളം മുത്തി …. അവളും കവിളിലമർത്തി മുത്തി ….. അപ്പോഴും അദ്ദേഹം മൗനത്തോടെ വാത്സല്യത്തോടെ നോക്കി നിൽക്കായിരുന്നു ……. “”””ഞാൻ …. ഞാനാണ്…. ഞാനാണ് ആമിടെ അമ്മ ….. എന്റെ മോളാണ് ആമി ….. എന്റെ വയറ്റിൽ ജനിച്ചില്ലെന്നേയുള്ളൂ … പക്ഷേ അവൾ എല്ലാ അർത്ഥത്തിലും എന്റെ മോൾ തന്നെയാണ് …. എന്റെ മകൾ ….. നമ്മുടെ മകൾ തന്നെയാണ് …..””””” കൂടുതൽ സംസാരങ്ങളോ വിശദീകരണമോ വേണ്ടി വന്നില്ലവളിലെ അമ്മയേയറിയാൻ അയാൾക്ക് ….. തന്റെ മകളെയും ചേർത്തു പിടിച്ചു കൊഞ്ചിച്ചു നിൽക്കുന്നവളെ വലിച്ചു നെഞ്ചോട് ചേർത്തു ….. ഓരോ തവണയും കരയെ ചുംബിച്ചു മടങ്ങുന്ന കടലിനെ സാക്ഷിയാക്കി ആ മൂന്ന് പേരിൽ ‘, അവളിലേക്കും മോളിലേക്കും ഒതുങ്ങുയായിരുന്നു ആ മനുഷ്യൻ ….. പ്രണയത്തിന്റെ മാതൃ വാത്സല്യത്തിന്റെ കാണാപ്പുറം തേടിയുള്ള തുടക്കം …… പെയ്തൊഴിഞ്ഞ കാർമേഘം പോലെ ആ മണൽ തരിയിൽ ഇരിക്കുമ്പോൾ മനസ്സ് ശാന്തമായിരുന്നു …… ആ പെണ്ണിന്റെ ….. ആ മനുഷ്യന്റെ ….. ആ കുരുന്നിന്റെ …… തോളോട് ചേർത്തണച്ചവളുടെ സിന്ദൂരത്തിലൊന്ന് മുത്തിയതും …. കുഞ്ഞു ചുണ്ടുകൾ പിളർത്തി കൂർപ്പിച്ചു നോക്കിയ പെണ്ണും …… വാത്സല്യവും….. കരുതലും…. സ്നേഹത്തോടെ നടുക്കായി ആ കുഞ്ഞിപ്പെണ്ണിനേയും ചേർത്തിരുത്തി കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങി താഴാൻ തുടങ്ങിയ സൂര്യനെ നോക്കിയിരുന്നുവർ ….. പുതു പുലരിയെ തേടിയുള്ള സൂര്യന്റെ വരവെന്ന പോലെ ഇനിയുള്ള സ്വപ്നവും പങ്ക് വച്ചുള്ളവരുടെ യാത്ര ………… അമ്മയാൻ സ്വന്തം വയറ്റിൽ തന്നെ ജന്മമെടുക്കണോ ??….. രണ്ടാനമ്മയാണ് ‘, അത്രയ്ക്ക് സ്നേഹമേ കാണുള്ളോ ….. ???? ആദ്യ ഭാര്യേ പോലെയിവളും ഒളിച്ചോടി പോകുമോ ???…. എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉള്ള ഒരുപാട് ഒരുപാട് ഉത്തരങ്ങൾ ബാക്കിയായിരുന്നവ അത്രയുകടലിൽ ഒഴുകിയിരുന്നവർ…… അവസാനിച്ചു…

Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Love
അറിയാതെ കിട്ടിയ പ്രണയം….

രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……