Connect with us

Love

ചെമ്പകപ്പൂവേ നിനക്കായ്…

Published

on

രചന : ഹിമ നവീൻ

അറിഞ്ഞിരുന്നില്ല ഞാൻ… എത്രയോ വർഷങ്ങളായി നീയെന്നെ പ്രണയിച്ച് കൊണ്ടിരിക്കുകയാണെന്ന്… അന്ന് ഉത്സവ പറമ്പിൽ വെച്ചാണ് ഇന്നെന്റെ ഹൃദയത്തിന്റെ അവകാശിയായി മാറിയ ആ മുഖം ആദ്യമായി കണ്ടത്…. കൂട്ടുകാരനാണ് എന്ന് ഏട്ടൻ പരിചയപ്പെടുത്തിയ ആ ദിവസം ഓർമയിലിപ്പോൾ മഞ്ഞ് തുള്ളികൾ പെയ്യിക്കുന്ന പോലെ… പുറത്ത് ആർത്തു പെയ്യുന്ന മഴയെ നോക്കി കോളേജിലെ ആ ഒഴിഞ്ഞ ക്ലാസ്സ് മുറിയുടെ ചുവരിലേക്ക് ചാഞ്ഞു നിന്ന് സരയു ചെറു ചിരിയോടെ നിന്നു.. ആ കലാലയത്തിന്റെ ഇടനാഴിയിലൂടെ നടന്നകലുന്ന സാരംഗിന്റെ ചുണ്ടുകളും ആ ചിരി കടമെടുത്തിരുന്നു…. തന്നിലേക്ക് പെയ്തിറങ്ങിയ മഴയാണവൾ എന്ന തോന്നലിൽ തന്റെ ഓർമകളെ കൈക്കുമ്പിളിലേന്തി മഴത്തുളികളാൽ അവയെ തൊട്ടുണർത്തി…. ഓറഞ്ച് നിറമുള്ള പട്ടു പാവടയണിഞ്ഞ് സമൃദ്ധമായ മുടി നേരിയ ഇഴയിൽ പിന്നിയെടുത്ത്‌ വിടർത്തിയിട്ട്‌ കാതിൽ കുഞ്ഞ് വെള്ളക്കൽ ജിമിക്കി അണിഞ്ഞ് മഴവിൽ പോൽ മനോഹരമായ പുരിക കൊടികൾക്കിടയിൽ കുഞ്ഞ് കറുത്ത പൊട്ട് ചാർത്തി ദീപാരാധന തൊഴുതു കൊണ്ടിരിക്കുന്ന സരയുവിനെ കുറച്ച് അപ്പുറം നിന്ന് ഇടം കണ്ണാലെ നോക്കി നിന്ന ദിവസം ഇപ്പോഴും മനസ്സിനെ വരിഞ്ഞു മുറുക്കുന്നുണ്ട്…. ബുദ്ധി വിലക്കുന്നുണ്ടായിരുന്നു.. കൂട്ടുകാരന്റെ പെങ്ങളാണ്… ഓർമയിൽ അതുണ്ടായിരിക്കണം എന്ന്…. പക്ഷേ ഹൃദയവും കണ്ണുകളും ബുദ്ധിയോട്‌ തർക്കിക്കുകയായിരുന്നു അപ്പോഴെല്ലാം…. സ്നേഹിച്ച് തുടങ്ങിയതിന് ശേഷമാണ് ആത്മസുഹൃത്തിന്റെ കൂടപ്പിറപ്പാണവൾ എന്ന് മനസ്സിലാക്കുന്നത്… കഴിയുന്നില്ല മറക്കാൻ.. അത്രമേൽ ആഴത്തിൽ ആ മുഖം അവനിൽ പതിഞ്ഞു പോയിരുന്നു… എന്നുമുള്ള ക്ഷേത്ര ദർശനം സമ്മാനിച്ചതാണ് ഹൃദയത്തിന്റെ ആ പുതിയ താളത്തെ…. സരയുവിന്റെ ചിരിയും കണ്ണുകളും നെഞ്ചിലേക്ക് ശരങ്ങൾ പോലെ തന്നിലേക്ക് ആഴ്ന്നിറങ്ങിയ ദിവസം സാരംഗ് അവന്റെ ഉള്ളിൽ പ്രണയത്തിന്റെ സുഗന്ധം പരത്തുന്ന ചെമ്പക ചെടിയിലെ ആദ്യ മൊട്ട്‌ പൂവിട്ടത് അതിശയത്തോടെ അറിഞ്ഞു… ആദ്യമായി അവളെ കാണുമ്പോൾ അവളുടെ കൈക്കുമ്പിളിൽ നിറയെ ചെമ്പകപ്പൂവുണ്ടായിരുന്നു.. ചെമ്പകത്തോടുള്ള അവളുടെ ഭ്രാന്ത് കൗതുകത്തോടെ ആണ് അന്ന് താൻ നോക്കി നിന്നത്… നിനക്ക് ചെമ്പകത്തിന്റെ സുഗന്ധ മാണ് പെണ്ണേ… അച്ഛന്റെ ട്രാൻസ്ഫർ കാരണം പുതിയ നാട്ടിലെ വിദ്യാലയത്തിലെക്ക് എത്തിയപ്പോൾ തനിക്ക് കിട്ടിയ വിലപ്പെട്ട നിധിയാണ് സഞ്ജയ് മായുള്ള സൗഹൃദം…അവന്റെ വാക്കുകളിൽ കൂടി മാത്രമേ അറിഞ്ഞിട്ടുള്ളു അനിയത്തിയെയും അമ്മയെയും അച്ഛനെയും കുറിച്ചൊക്കെ..തങ്ങളുടെ വീടുകൾ തമ്മിലുള്ള ദൂരവും അവൾ‌ ഗേൾസ് ഓൺലി സ്കൂളിലായത് കൊണ്ടും അന്ന് ആ ഉത്സവ പറമ്പിൽ വെച്ച് ഇത് തന്റെ പെങ്ങളാണെന്ന് സരയുവിനെ സഞ്ജു പരിചയപ്പെടുത്തുന്ന വരെ അറിയില്ലായിരുന്നു താനിത്ര നാൾ ഇത്ര നാൾ മനസ്സിൽ കൊണ്ട് നടന്നിരുന്നത് സുഹൃത്തിന്റെ പ്രിയപ്പെട്ട പെങ്ങളൂട്ടി യെ ആയിരുന്നെന്ന്… പലതവണ മനസ്സിനെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കാൻ ശ്രമിച്ചു …ബുദ്ധി ഓരോ തവണ പരാജയപ്പെടുമ്പോഴും ഹൃദയം വിജയ ചിരിയോടെ താളം മുറുക്കി ക്കൊണ്ടിരിക്കും… ഇല്ല.. കഴിയുന്നില്ല.. സരയൂ എന്ന നദി ഒഴുകി എത്തേണ്ടത്, ലയിച്ച് ചേരേണ്ടത്‌ ഈ സാരംഗിൻെറ നെഞ്ചിലേക്ക് മാത്രം മതി എന്ന് മനസ്സ് ദൃഢ നിശ്ചയം എടുത്ത നാൾ മുതൽ കാത്തിരിപ്പായിരുന്നു തന്റെ ഹൃദയം തുടിക്കുന്നത് നിനക്ക് വേണ്ടി മാത്രമാണ് പെണ്ണേ എന്നവളോട് തുറന്നു പറയാൻ കഴിയുന്ന അവസരത്തിനായി..

പിന്നീട് കാണുമ്പോൾ ഒക്കെ ഒന്നുകിൽ സഞ്ജുവോ അല്ലെങ്കിൽ അവളുടെ അമ്മയോ കൂടെ ഉണ്ടാകുമായിരുന്നു… തന്റെ ഇഷ്ടം ആദ്യം അവളെ അറിയിച്ച്‌ അനുകൂലമായൊരു മറുപടി കിട്ടിയിട്ട് സഞ്ജുവിനെ അറിയിക്കാം എന്ന ചിന്തയിൽ മനസ്സിനെ അടക്കി വാണ ആ പ്രണയത്തെ ഒളിപ്പിച്ച് നിർത്തേണ്ടി വന്നത് വർഷങ്ങളാണ്‌… പറയാൻ കഴിയാതെ പോകുന്ന ഓരോ അവസരങ്ങളിലും അവളോടുള്ള ഇഷ്ടത്തിന്റെ തീവ്രത അത്രമേൽ ഭ്രാന്തമായി സിരകളെ താപമേൽപ്പിച്ച് കൊണ്ടിരുന്നു. സ്വന്തം കാലിൽ നിന്ന് അവളെ പോറ്റാനുള്ള കഴിവുണ്ടായതിന് ശേഷം ഇഷ്ടം അറിയിക്കാം എന്നായി പിന്നെ ചിന്ത . അപ്പോഴൊക്കെയും മറ്റാരും അവളെ പ്രണയിക്കരുതെന്നും ആ മനസ്സ് മറ്റാരും സ്വന്തമാക്കാതിരിക്കാനും അവളുടെ നിഴൽ പോലെ താനുണ്ടായിരുന്നു അവളറിയാതെ എന്നും… അവളോട് പ്രണയാഭ്യർഥന നടത്തിയ എത്ര പേരെയാണ് ഇടവഴിയിലിട്ട്‌ താൻ സിനിമാ സ്റ്റൈലിൽ വിലക്കിയതെന്നോർക്കെ അവന്റെ ചുണ്ടിലപ്പോൾ കുസൃതി ചിരി പടർന്നു…. വാശിയോടെ ആണ് പിന്നീട് ഓരോ ചുവടും വെച്ചത്… സരയൂവിലേക്കെത്താൻ ഉള്ള ആ ഓട്ടം ഇപ്പൊൾ ഗവൺമെന്റ് കോളേജിൽ പ്രോഫസർ ആയി നിൽക്കുന്ന ഈ ദിവസങ്ങളിൽ വന്നെത്തിയിരിക്കുന്നു… അവളുള്ള കലാലയത്തിൽ എത്തിച്ചേരാൻ അല്പം ബുദ്ധിമുട്ടിഎങ്കിലും വാശി… സരയു സാരംഗ്‌ നു തന്നെ വേണമെന്ന വാശി ആ കടമ്പകൾ താണ്ടാൻ തനിക്ക് നൽകിയ ഊർജം ചെറുതൊന്നുമല്ല…. ജോലിയിൽ പ്രവേശിച്ച് ഇന്നേക്ക് ഏഴ് ദിനങ്ങൾ…. ഇന്നവളോട് താൻ ഉള്ളിൽ കൊണ്ടുനടക്കുന്ന പ്രണയത്തെ ഇഷ്ടത്തെ പറയാൻ ഒരുങ്ങി മനസ്സിൽ ആഗ്രഹിച്ച പോലെ ഒറ്റക്ക് വരാന്തയിൽ അവളെ കണ്ട്‌ കിട്ടിയപ്പോൾ ആവേശത്തോടെ അടുത്തേക്ക് ചെല്ലുമ്പോൾ ആണ് കോളേജ് ചെയർമാൻ അവൾക്ക് നേരെ ഒരു പനിനീർ പൂവ് നീട്ടുന്നത് കണ്ടത്… കണ്ണിലേക്ക് ഇരച്ചു കേറിയ അഗ്നി അവന്റെ ശരീരത്തെ വിറകൊള്ളിച്ചപ്പോൾ തന്റെ മുഖത്തേക്ക് നോക്കി വിളറിയ ചിരി ചിരിച്ചു കൊണ്ട് അവൻ പിൻവലിഞ്ഞു നടന്നകന്നപ്പോൾ സരയുവിന്റെ കൈ പിടിച്ച് വലിച്ച് ആ ഒഴിഞ്ഞ ക്ലാസ്സ് മുറിയിലെ ചുവരിലേക്ക്‌ ചേർത്ത് നിർത്തി ആ കണ്ണുകളിലേക്ക് തന്റെ കോപത്തെ ശാന്തമാക്കി കിതച്ചു കൊണ്ട് നോക്കി… അവളത് പ്രതീക്ഷിച്ചിരുന്നത് പോലെ ചെറു ചിരിയോടെ തന്റെ ദൃഷ്ടിയെ കൊത്തി വലിച്ചപ്പോൾ അത്ഭുതപ്പെട്ടു പോയി…. അപ്പോ അവൾക്കറിയാമയിരുന്നോ താനവളെ പ്രണയിക്കുന്നു വെന്ന്…. തന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി എന്നോണം നാണം കലർന്നൊരു ചിരി സമ്മാനിച്ചവൾ നിൽക്കുന്നത് കണ്ട് ലോകം വെട്ടിപ്പിടിച്ച സന്തോഷം തോന്നി സാരംഗിന്…. മുഖത്തേക്കു മഴ ച്ചാറൽ പതിച്ചപ്പോൾ ചിന്തകളിൽ നിന്ന് വേർപെട്ട് നാളേറെ സൂക്ഷിച്ച ഓർമകളെ കൈകളിലെ മഴത്തുള്ളികളുടെ തണുപ്പിൽ പൊതിഞ്ഞു പിടിച്ചു കൊണ്ട് ചിരിച്ചുകൊണ്ട് നടന്നകലുന്നതിനിടയിൽ അവനൊന്നു തിരിഞ്ഞു നോക്കി… പ്രതീക്ഷിച്ച പോലെ തന്നെ നോക്കി കവിളത്ത് കൈ കൊണ്ട് തഴുകി തെല്ലു ജാള്യതയോടെ പ്രണയത്തൊടെ നോക്കുന്ന അവളെ കണ്ട് കണ്ണിറുക്കി കൊണ്ട് ഹൃദയം നിറഞ്ഞു കവിഞ്ഞ ഹർഷത്താലെ സാരംഗ് സ്റ്റാഫ് റൂമിലേക്ക് കയറി. ഇരുവരുടെയും മനസ്സ് കുറച്ച് മുൻപേ നടന്ന നിമിഷങ്ങളിൽ നിന്നും വേർപെടാനാകാതെ കുരുങ്ങി കിടക്കുകയാണ്….. കണ്ണിൽ നിന്നവൻ മറഞ്ഞതും വീണ്ടും ചുവരിലേക്ക്‌ തല ചായ്ച്ച് കഴിഞ്ഞുപോയ ആ രംഗങ്ങളിലേക്ക്‌ ചിരിയോടെ ഒരിക്കൽ കൂടി മനസ്സിനെ പായിച്ചു… “നിന്നെ മറ്റാരും നോക്കണ്ട… നീയും മറ്റാരെയും നോക്കണ്ട…. കെട്ടോടീ…” … കൈ പിടിച്ച് വലിച്ച് ചുവരിലേക്ക് ചേർത്ത് നിർത്തിയതും ജ്വലിക്കുന്ന കണ്ണുകളോടെ സാരംഗ് ആദ്യം പറഞ്ഞത് അതായിരുന്നു.. പകരം അവളൊന്നു കൂർപ്പിച്ച് നോക്കി… കൈകൾ മാറിലേക്ക് പിണച്ചു കെട്ടി കുറുമ്പ് നിറഞ്ഞ ചിരിയോടെ നിൽക്കുന്ന സരയുവിനെ കണ്ട് ഉള്ളിലെ തീ പെട്ടെന്ന് അണഞ്ഞു പോയത് പോലെ തോന്നി അവന്…

“പിന്നെ…. പിന്നെ ഞാൻ ആരെ നോക്കണം സർ….?” ഇവിടുത്തെ സകലമാന പെൺകുട്ടികളുടെയും ആരാധനാ മൂർത്തിയായ സാരംഗ് ദേവപ്രതാപനെ നോക്കിയാൽ മതിയോ… അതോ…?” …. ബാക്കി പറയാൻ അനുവദിക്കാതെ അവളുടെ അധരങ്ങളെ വിരലുകളാൽ ബന്ധിച്ച് സാരംഗ് അവളുടെ മിഴികളിലേക്ക് തന്റെ ദൃഷ്‌ടിയെ കോർത്ത് വെച്ചു.. ” അതോ. . എന്ന് വേണ്ട… സാരംഗ്… സാരംഗ് നേ മാത്രം…” അവളുടെ കണ്ണുകളിൽ പരിഭവം നിറഞ്ഞ നാണം വിരിയുന്നത് കണ്ടവന്റെ ഹൃദയ താളം മുറുകി. “എന്തെ.. ഒന്നെന്നെ നോക്കിയില്ല ജോയിൻ ചെയ്തിട്ട്‌ ഇത്ര ദിവസം ആയിട്ടും… ?” …. അവളുടെ ചോദ്യം കേട്ട് അവനൊന്നു പുഞ്ചിരിച്ചു.. അവന്റെ ഹൃദയം തന്റെ ഹൃദയത്തെ അത്ര നേരത്തെ മൗനം വെടിഞ്ഞ് വാരിപ്പുണർന്നതു പോലെ ആ പുഞ്ചിരി അവളിലേക്ക് ആഴ്ന്നിറങ്ങി… “എത്രയോ വർഷങ്ങളായി എന്റെ ഇൗ കണ്ണുകൾ നിന്നെ മാത്രമേ നോക്കിയിട്ടുള്ളു പെണ്ണേ… നിന്നെ മാത്രമേ തിരഞ്ഞിട്ടുള്ളു… “! അവളുടെ വിടർന്ന മിഴികൾ കണ്ട് അവനൊന്നു കൂടി അവളിലേക്ക് ചേർന്ന് നിന്നു… ഇഷ്ടമാണ് ഒരുപാട്…വർഷങ്ങൾ വേണ്ടി വന്നു നിന്റെ മുഖത്ത് നോക്കി ഇങ്ങനെ ധൈര്യത്തോടെ പറയാൻ… നിന്റെ പട്ടുപാവാടക്കാലം തൊട്ട് നീയെന്റെ ഉള്ളിൽ ഉണ്ട്… അന്ന് തൊട്ട് ഇന്നീ നിമിഷം വരെ നിന്നോടിത് തുറന്നു പറയാൻ വെമ്പുകയായിരുന്നു എന്റെ മനസ്സ്. കഴിഞ്ഞില്ല…. സമയം ആയിട്ടില്ലെന്ന് മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.. അതിലുപരി നിന്റെ ഉള്ളിൽ എന്നെ പ്രതിഷ്ഠിക്കാൻ നീ തയ്യാറാകുമോ എന്ന ഭയവും സഞ്ജു എന്ത് പറയും എന്ന ആശങ്കയും ഉണ്ടായിരുന്നു… പക്ഷേ…. നിന്നെ മറ്റൊരാൾക്കും വിട്ട് കൊടുക്കാൻ എനിക്ക് കഴിയില്ലെന്ന സ്ഥിതി ആയപ്പോൾ തീരുമാനിച്ചുറപ്പിച്ചു.. സരയു സാരംഗിന് മാത്രം ഉള്ളതാണെന്ന്… പിന്നെ നീ ചോദിച്ചല്ലോ… എന്തെ ഒന്ന് നോക്കിയില്ല ഇവിടെ വന്നിട്ടെന്ന്… നിന്റെ കണ്ണുകൾ എനിക്ക് വേണ്ടി അലയുന്നുണ്ടോ എന്നറിയാൻ ഞാനെടുത്ത സമയം ആണ് ഇൗ ഏഴ് ദിനങ്ങൾ…” … അവന്റെ ആർദ്രമായ സ്വരം പൊതിഞ്ഞ വാക്കുകൾ കേട്ട് അവളുടെ ഉള്ളിൽ പെയ്തിറങ്ങിയ പെരുമഴ യെ കടമെടുത്ത് കൊണ്ട് പ്രകൃതി നിറഞ്ഞാടുകയായിരുന്നു സാരംഗിനു വേണ്ടി.. അവന്റെ പ്രണയത്തെ ആഘോഷിച്ചു കൊണ്ട് വാനം നീർത്തുള്ളികളെ ഊക്കോടെ വർഷിച്ചു തുടങ്ങി.. “എന്നിട്ട് എന്ത് കണ്ടുപിടിച്ചു ഇത്രേം നാള് കൊണ്ട്..?” മിഴികൾ താഴ്ത്തി ക്കൊണ്ട് നേർത്ത ശബ്ദത്തിൽ അവൾ‌ ചോദിച്ച ചോദ്യം കേട്ട് സാരംഗ് അവളുടെ താടിത്തുമ്പ് പിടിച്ചുയർത്തി… “കുറച്ച് നാളായി നിന്റെ നെഞ്ചിന്റെ താളം സാരംഗ് എന്നാണ് പറയുന്നതെന്ന്..”! അതും പറഞ്ഞവൻ കുസൃതിയോടെ ചിരിക്കുമ്പോൾ അവന്റെ കാതുകളിലേക്ക്‌ പുല്ലാങ്കുഴൽ നാദം ഒഴുകി എത്തിയത് പോലെ അവളുടെ വാക്കുകൾ അലിഞ്ഞു ചേർന്നു… “കുറച്ച് നാളുകൾ അല്ല.. കഴിഞ്ഞ ഒരു വർഷമായി വിവാഹ കാര്യം കേൾക്കുമ്പോൾ ഒക്കെ ഞാൻ പോലും അറിയാതെ എന്റെ ഉള്ളിൽ ഈ മുഖമാണ് ഓടി എത്തിയത്.. എന്തുകൊണ്ടെന്ന് പലയാവർത്തി മനസ്സിനോട് ചോദിച്ചു കൊണ്ടിരുന്നു… പ്രണയം എന്നതിന് ഉത്തരം ലഭിച്ചപ്പോൾ മുതൽ കണ്ണുകളും മനസ്സും ചിന്തകളും തിരഞ്ഞത് ഈ മുഖം മാത്രമാണ്… പിന്നീട് എപ്പൊഴൊക്കെയോ അറിഞ്ഞു… ഇൗ കണ്ണുകളും എന്നെ അറിയുന്നുണ്ടെന്ന്… കാത്തിരിക്കുകയായിരുന്നു പിന്നീട് ഇങ്ങനെ ഒരു തുറന്നു പറച്ചിലിനായി… പക്ഷേ ഇത്ര വർഷങ്ങൾ ആയി എനിക്ക് വേണ്ടി തുടിക്കുകയായിരുന്നു ഈ മനസ്സെന്ന് ഇപ്പൊൾ അറിയുമ്പോൾ….”! “പറ… അറിയുമ്പോൾ…”? അവളുടെ അധരങ്ങൾ തനിക്കായി പൊഴിക്കുന്ന വാക്കുകൾക്ക് വേണ്ടി അവൻ വ്യഗ്രതയോടെ കാത്ത് നിന്നു.. “ലോകം കീഴടക്കിയ സന്തോഷം തോന്നുന്നു… ഒരിക്കലും കൊതി തീരാതെ പ്രണയിക്കാൻ തോന്നുന്നു.. ഒരുപാട് കാലം ഒരുമിച്ച് ജീവിക്കണമെന്ന് കൊതിക്കുന്നു.. ഈ ഭാഗ്യം എനിക്ക് മാത്രമാണെന്ന് വാശി പിടിക്കുന്നു മനസ്സ്… മറ്റു പെൺകുട്ടികൾ പ്രണയത്തോടെ ഈ മുഖത്തേക്ക് നോക്കിയപ്പോഴോക്കെ ഞാനറിയാതെ എന്റെ ഉള്ളിൽ ദേഷ്യവും അസൂയയും നുരഞ്ഞു പൊന്തിയത് എന്തിനെന്ന് മനസ്സിലാക്കിയ നാൾ തൊട്ട് എന്റേത് മാത്രമെന്ന് ഉറപ്പിച്ചു പോയതാണ്… സാരംഗിൽ നിന്ന് ഇനിയൊരു മോചനം ആഗ്രഹിക്കാത്ത വണ്ണം അവനെ സരയൂ ഇഷ്ടപ്പെടുന്നു .. പ്രണയിക്കുന്നു…” കേട്ട വാക്കുകൾ തന്നിൽ ജനിപ്പിച്ച സന്തോഷത്തെ അടക്കി നിർത്താൻ കഴിയാതെ ഒരു നിമിഷത്തെ തോന്നലിൽ സരയുവിൻെറ കവിളിൽ അവന്റെ അധരങ്ങൾ പതിഞ്ഞു… ഞെട്ടലോടെ മിഴികൾ വിടർത്തി നിൽക്കുന്ന അവളുടെ മൂക്കിൻ തുമ്പിൽ തട്ടി ക്കൊണ്ട് അവനൊന്നു ചിരിച്ചു..

“നിനക്ക് വേണ്ടി ക്ഷേത്ര ത്തിന് പുറത്ത് ഞാൻ നട്ട ചെമ്പക മരത്തിൽ നിന്നാണ് നീയിത്ര നാൾ ആവേശത്തോടെ പൂക്കൾ പറിച്ചത്… നിന്റെ ചെമ്പക ഭ്രാന്ത് അറിഞ്ഞ അന്ന് നട്ടതാണ് ഞാനത്… ഇപ്പോഴത് നിനക്കായ് പൂക്കൾ പൊഴിക്കുന്നു… എന്റെ പ്രണയത്തിന്റെ ഗന്ധവും നിന്റെ ഗന്ധവും ആ പൂക്കളിൽ ഞാനറിയാറുണ്ട്… രണ്ടിനും ചെമ്പക സുഗന്ധം… നാളെ വരുന്നുണ്ട് ഞാൻ അമ്മയേം കൂട്ടി… നിന്നെ ചോദിക്കാൻ… ഇനിയും കാത്തിരിക്കാൻ വയ്യ… മതിയായി…” നാണം കൊണ്ട് ചുവന്ന കവിളുകളും പ്രണയം കൊണ്ട് തളർന്ന കണ്ണുകളുമായി അവളിങ്ങനെ മുന്നിൽ നിൽക്കുമ്പോൾ തന്റെ ഹൃദയമിപ്പോൾ പൊട്ടുമെന്ന് തോന്നി പോയി അവന്…. കണ്ണുകൾ കൊണ്ട് പ്രാണനെ പിടിച്ചുലക്കുന്ന പെണ്ണ്… വർഷങ്ങൾ കൊണ്ടുനടന്ന അനുരാഗത്തിന്റെ മേമ്പൊടി ചാലിച്ച കഥകൾ മൗനത്തിലൂടെ പകരുമ്പോൾ ആ നിമിഷത്തെ ബേധിച്ച് കൊണ്ട് ബ്രേക്ക് time കഴിഞ്ഞെന്നു ഓർമിപ്പിച്ച് കൊണ്ടുള്ള ശബ്ദം മുഴങ്ങി. മടിച്ചു കൊണ്ടാണെങ്കിലും അവളുടെ മിഴികളിൽ നിന്ന് തന്റെ കണ്ണുകളെ പിൻവലിച്ച് കൊണ്ട് ചെറു ചിരിയോടെ അവൻ നടന്നകന്നു… “ഡീ….” …. കൂട്ടുകാരിയുടെ വിളിയാണ് കടന്നു പോയ നിമിഷങ്ങളിൽ നിന്നവളെ വിളിച്ച് ഉണർത്തിയത്…അപ്പോഴും മായാതെ അവളുടെ അധരങ്ങളിൽ ചെറു ചിരിയുണ്ടായിരുന്നു… വൈകുന്നേരം തകർത്ത് പെയ്യുന്ന മഴയിൽ എല്ലാവരും ക്യാമ്പസിൽ നിന്നും ഇറങ്ങിയ നേരം ഒരു കുടക്കീഴിൽ അവന്റെ നെഞ്ചോട് ചേർന്ന് നടക്കുമ്പോൾ ആ നിമിഷം ഒരിക്കലും തീരാതിരുന്നെങ്കിൽ എന്നോർത്ത് കൊണ്ട് അവളും ചേർത്ത് പിടിച്ച് മതിയാകാതെ അവനും മായാലോകത്തിലെന്ന പോലെ സ്വയം മറന്നു നിന്നു… പിറ്റേന്നത്തെ പുലരിക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഇരുവരും… ഉറക്കം വരാതെ സാരംഗ് തിരിഞ്ഞും മറഞ്ഞും കിടന്നു… സഞ്ജു എന്ത് പറയും എന്ന ആശങ്ക അവനെ വല്ലാതെ പൊതിഞ്ഞിരുന്നു.. ഇത്ര നാൾ കൂടെ നടന്നിട്ട് ചതിച്ചെന്ന് പറയുമോ… അറിയില്ല എന്ത് മറുപടി കൊടുക്കുമെന്ന്… ഒന്ന് മാത്രമേ അറിയൂ… അവളെ തനിക്ക് വേണം… അത്ര മാത്രമേ ഇപ്പൊ മനസ്സിലുള്ളു… പിറ്റേന്ന് അമ്മയെയും കൂട്ടി സഞ്ജുവിന്റെ വീടിന്റെ പടിപ്പുര താണ്ടുമ്പോൾ സാരംഗിന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു… മുറ്റത്ത് കിടക്കുന്ന കാറുകൾ കണ്ട് അതിഥികൾ ഉണ്ടെന്ന് ഉറപ്പായപ്പോൾ പറയാൻ വന്ന കാര്യം തൊണ്ടയിൽ കുരുങ്ങി കിടന്നു… എങ്കിലും പറഞ്ഞെ മതിയാകൂ എന്ന ചിന്തയുമായി അമ്മയുടെ കൈ പിടിച്ച് മുറ്റത്തേക്ക് കാലെടുത്ത് വെച്ചതും സന്തോഷം കൊണ്ട് ഓടി വന്നുകൊണ്ട് സഞ്ജു അവനെ പുണർന്നു.. “ഡാ.. സർപ്രൈസ് ആയല്ലോ… അമ്മയേയും കൂട്ടി ഉള്ള വരവ്…. വാ.. കേറി വാ രണ്ടുപേരും….”! തന്നെയും അമ്മയേയും കൂട്ടി പൂമുഖത്തേക്ക് കയറിയ സഞ്ജുവിന്റെ മുഖത്തെ അതികരിച്ച സന്തോഷത്തിന്റെ കാരണം ചിന്തിക്കുകയായിരുന്നു സാരംഗ്.. വന്ന അതിഥികളെ അവൻ പരിചയപ്പെടുത്തിയതും ആ കാരണം വ്യക്തതയോടെ മനസ്സിൽ തെളിഞ്ഞു… വർഷങ്ങളായി പിണങ്ങി നിന്ന സഞ്ജുവിന്റെ അപ്പച്ചിയും കുടുംബവും എല്ലാ പിണക്കങ്ങളും മറന്ന് വന്നിരിക്കുന്നു പുതിയൊരു കൂടിച്ചേരലിനായി… സഞ്ജുവിനെ പരിചയപ്പെട്ട നാൾ മുതൽ തനിക്ക റിയാവുന്നതാണ് അവന്റെ വാക്കുകളിലൂടെ അവന്റെ അച്ഛന് കുഞ്ഞു പെങ്ങളോടുള്ള സ്നേഹത്തിന്റെ ആഴവും പ്രണയ ബന്ധത്തിന്റെ പേരിൽ പിരിഞ്ഞപ്പോൾ ഉണ്ടായ ദുഃഖത്തിന്റെ വ്യാപ്തിയും… എല്ലാ മുഖങ്ങളിലും സന്തോഷം അലയടിക്കുമ്പോൾ തന്റെ മനസ്സ് തുറക്കാൻ ഒരുങ്ങുകയായിരുന്നു സാരംഗ്… അതിനു മുൻപ് അവന്റെ കണ്ണുകൾ സരയുവിനേ പരതി.. അകത്തളത്തിൽ പിടയുന്ന നെഞ്ചുമായി ഇരിക്കുകയാണ് അവന്റെ പെണ്ണേ ന്നു അറിയാതെ തെല്ലു പരിഭ്രമത്തോടെ വന്ന കാര്യം തുറന്നു പറയാൻ തുടങ്ങുമ്പോൾ ആണ് സാരംഗിൻെറ കാതുകളിലേക്ക് അഗ്നി വർഷം ചൊരിഞ്ഞ പോലെ ആ വാക്കുകൾ പതിഞ്ഞത്… “കേട്ടോ സാരംഗ്… അപ്പചീടെ മകൻ വിഷ്ണു ദത്തൻ… വിഷ്ണു ഏട്ടൻ ഇപ്പൊ അമേരിക്കയിൽ ഡോക്ടർ ആണ്… വിഷ്ണു ഏട്ടന് വേണ്ടി സരയൂ നേ ചോദിക്കാൻ കൂടിയാ അപ്പച്ചി വന്നെ…” തന്റെ തോളിൽ കയ്യിട്ട് കൊണ്ട് സന്തോഷത്തോടെ സഞ്ചുവത് പറയുമ്പോൾ സാരംഗി ന്റെ ഇടത്‌ കൈ അവന്റെ അമ്മയുടെ വലം കയ്യിൽ മുറുകുന്നുണ്ടായിരുന്നു.. വേദനയോടെ ആ അമ്മ തന്റെ മകനെ നോക്കി… തന്റെ ഉള്ളിൽ കടൽ പോലെ ഇരമ്പുന്ന ചിന്തകൾക്ക് മേൽ തിളച്ച് മറിയുന്ന ലാവയെ തൂകുന്നത് പോൽ തൊട്ടടുത്ത നിമിഷം ആ കാഴ്ചയും കണ്ടൂ.. കൈകളിൽ ട്രേയിൽ ചായയുമായി മിഴികൾ ഉയർത്താതെ വരുന്ന സരയുവിനെ.. അവന്റെ സിരകളിൽ ആളിപ്പടർന്ന അഗ്നിയുടെ താപം പുറത്ത് വരാതിരിക്കാൻ പാടുപെടുമ്പോൾ ആണ് അവളുടെ നനഞു കുതിർന്ന കൺപീലികൾ അവന്റെ ദൃഷ്‌ടികളെ കോർത്ത് നിർത്തിയത്… തന്റെ മുൻപിൽ നിൽക്കുന്ന വ്യക്തിയെ കണ്ട് മറ്റുള്ളവർക്ക് മുൻപിൽ കണ്ണുകൾ അനുസരണക്കേട് കാണിക്കും എന്നുറപ്പായ നിമിഷം എല്ലാവരോടും ചിരിക്കാൻ വൃഥാ ശ്രമിച്ചു കൊണ്ട് പതിയെ അവൾ അകത്തേക്ക് പിൻവലിഞ്ഞു… തന്നെയും അമ്മയേയും എല്ലാർക്കും പരിചയപ്പെടുത്തി സംസാരിക്കുന്ന സഞ്ചുവിന്റെയും അവന്റെ അച്ഛനമ്മമാരുടെയും മുൻപിൽ ചിരിച്ചു കൊണ്ട് അഭിനയിക്കാൻ പരാജയപ്പെടുകയാണ് താൻ എന്നു മനസ്സിലാക്കി തുടങ്ങിയ നിമിഷം അമ്പലത്തിൽ പോകും വഴി വെറുതെ കയറിയതാണെന്ന കള്ളം പറഞ്ഞ് അമ്മയുടെ കൈ പിടിച്ച് അവനാ പടിയിറങ്ങി… പടിപ്പുര കഴിഞ്ഞതും എന്തോ ഓർത്തെന്ന പോൽ ആ തറവാടിന്റെ മട്ടുപ്പാവിലെക്ക് തിരിഞ്ഞു നോക്കിയ സാരംഗ് കണ്ടത് പോവല്ലേ എന്ന് കണ്ണുകൾ കൊണ്ട് അപേക്ഷിക്കുന്ന അവന്റെ പെണ്ണിനെ ആണ്… നിസ്സംഗതയോടെ നിർവികാരതയോടെ ഒരു നോട്ടം മാത്രം തിരികെ നൽകി കൊണ്ട് അവൻ നടന്നു… “മോനെ..” എന്നമ്മയുടെ വിളിക്ക് ഇപ്പൊ ഒന്നും പറയാൻ കഴിയില്ല അമ്മെ എന്ന് മാത്രം പറഞ്ഞു കൊണ്ട് അമ്മയെ വീട്ടിലേക്ക് ആക്കി ബൈക്കുമെടുത്ത്‌ എങ്ങോട്ടെന്നില്ലാതെ പായുമ്പോൾ മനസ്സിൽ നിറയെ സരയുവിന്റെ നിറഞ്ഞ മിഴികൾ ആണ്….

ആ യാത്ര അവസാനിച്ചത് എത്രയോ മനസ്സുകളുടെ നിശബ്ദമായ തേങ്ങലും പരിസരം മറന്നുകൊണ്ടുള്ള അലർച്ചകൾക്കും സന്തോഷങ്ങൾക്കും ആഘോഷങ്ങൾക്കും സാക്ഷിയായ കടൽക്കരയിലാണ്.. കൈകൾക്ക് മേൽ തല വെച്ച് മണലിൽ മലർന്നങ്ങനെ കിടന്നു.. കഴിയില്ല… ഒരുത്തനും വിട്ട് കൊടുക്കാൻ കഴിയില്ല… തനിക്ക് വേണമവളെ… ഹൃദയം പതിവിൽ കൂടുതൽ ഊക്കോടെ താളം മുറുക്കിക്കൊണ്ട് വാശി പിടിച്ചു കൊണ്ടേ ഇരുന്നു… അരികിൽ ആരുടെയോ കാൽ പെരുമാറ്റം കണ്ട് എഴുന്നേറ്റിരുന്നപ്പോൾ മുന്നിലിരിക്കുന്ന ആളെ കണ്ട് അവന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു ആ പേര്.. “സഞ്ജു…”! … “കൊടുക്കട്ടെ ഞാനെന്റെ പെങ്ങളെ അവന്… വിഷ്ണു ദത്തന്‌…” അവന്റെ ചോദ്യം കേട്ട് സാരംഗി ന്റെ ഉള്ളിലൂടെ മിന്നൽ പിണർ പ്രവഹിക്കുകയായിരുന്നു…. അതിന്റെ പ്രതിഫലമെന്നോണം അവൻ പോലുമറിയാതെ അവന്റെ ശബ്ദം ഉയർന്നു… “വേണ്ടാ… ഞാൻ സമ്മതിക്കില്ല…” കാരണം? മറു ചോദ്യം അത്രയധികം വേഗതയിൽ അവനിലേക്ക് വീണ്ടുമെത്തി… സാരംഗ് കണ്ണുകൾ ഇറുകെ അടച്ച് തുറന്നു കൊണ്ട് പല്ല് ഞെരിച്ചമർത്തി സഞ്ജു വിനെ നോക്കി… “എന്റെ പെണ്ണാ… എന്റെ മാത്രം… ഒരുത്തനും വിട്ട് കൊടുക്കാൻ പറ്റില്ലെനിക്ക്‌…”! സഞ്ജുവിന്റെ ചിരി തനിക്ക് ചുറ്റും വ്യാപിച്ചപ്പോഴാണ് താൻ പറഞ്ഞ വാക്കുകളുടെ തീവ്രതയും കടുപ്പവും അവനോർത്ത് പോയത്.. തെല്ലു ജാള്യതയോടെ പരിഭവത്തോടെ നോക്കുന്ന സാരംഗി ന്റെ തോളിലൂടെ കൈകളിട്ട്‌ തന്നിലേക്ക് ചേർത്ത് പിടിക്കുമ്പോൾ സഞ്ജു വിന്റെ കണ്ണുകളിൽ സന്തോഷത്തിന്റെ നീർത്തിളക്കം ഉണ്ടായിരുന്നു.. “പറയാമായിരുന്നില്ലെ നിനക്കെന്നോട്… സന്തോഷത്തോടെ തരില്ലേടാ ഞാൻ ഞാൻ നിനക്കവളെ… “! “സഞ്ജു .. ഡാ… ഞാൻ… ” നീർമണികൾ കൊണ്ട് തിളങ്ങിയ കണ്ണുകളോടെ അടക്കാൻ കഴിയാത്ത ആത്മ ഹർഷത്തോടെ സാരംഗ് അവനെ കെട്ടിപ്പിടിച്ച്‌ വിതുമ്പി… “നീ ഒന്നും പറയണ്ട… എന്റെ പെങ്ങള് പറഞ്ഞു എല്ലാം… അവനും അവന്റെ ഒരു ചെമ്പക പ്പൂവും…” അവർ പരസ്പരം നോക്കി ചിരിച്ചു… “ചെല്ലടാ.. അവള് നിന്നെയും കാത്ത് നിൽപ്പുണ്ട്… അവിടെ… നീ നട്ട ചെമ്പക മരത്തിനു ചുവട്ടിൽ… പോയി കാണ്… എന്നിട്ടവളുടെ കയ്യും പിടിച്ച് അച്ഛന്റെ മുന്നിൽ വന്നു ചോദിക്കടാ കെട്ടിച്ച് തരാൻ.. ബാക്കി ഞാൻ നോക്കിക്കോളാം.. എന്റെ സരയുവിന്റെ കണ്ണ് നിറഞ്ഞിട്ട് ഒരു പുതിയ ബന്ധുത്വവും വേണ്ട ഞങ്ങൾക്ക്.. ചെല്ലടാ… സാരംഗ് ദേവ പ്രതാപാ…” സഞ്ജുവിനെ ഒന്ന് കൂടി വാരി പുണർന്നു കൊണ്ട് അവനോടി… ബൈക്കെടുത്ത് പായുകയായിരുന്നു ചെമ്പക ചോട്ടിലേക്ക്‌… ഉള്ളു നിറയെ അവളെ താലി കെട്ടി സ്വന്തമാക്കുന്ന നിമിഷമാണ്.. മനസ്സ് ത്രസിക്കുകയാണ് അവൾക്കടുത്തെത്താൻ.. സന്തോഷാദിക്ക്യം മനസ്സിന്റെ കണ്ണുകളുടെ നിയന്ത്രണം നഷ്ടപ്പെടുന്നു വെന്ന് പോലും തിരിച്ചറിയാതെ പരിസരം മറന്ന് സർവവും മറന്ന് കുതിച്ച് കൊണ്ടിരിക്കുകയായിരുന്നു അവനും അവന്റെ ചിന്തകളും ഒപ്പം ബൈക്കും… കാതിലേക്ക്‌ തുളച്ച് കേറിയ ഹോണിലേക്ക്‌ അവളുടെ ചിന്തകളിൽ നിന്ന് കണ്ണും മനസ്സും തിരികെ എത്തും മുൻപേ വായുവിൽ താൻ ഉയർന്നു പൊങ്ങുന്നത് തിരിച്ചറിഞ്ഞ നിമിഷത്തിന്റ രണ്ടാം കണികയിൽ തന്നിൽ നിന്നൊഴുകുന്ന രക്തം പാതി മറഞ്ഞ ബോധത്തിലും കണ്ണുകളിൽ പതിഞ്ഞു… എന്തെ…. എന്നെ അനുവദിച്ചില്ല അവൾക്കടുത്തെത്താൻ…. എനിക്ക്.. എനിക്ക് ജീവിക്കണമായിരുന്നു അവളോടൊപ്പം… എന്നെ… എന്നെ .. പറഞ്ഞയക്കല്ലെ… ” അവന്റെ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ശ്വാസ നിശ്വാസങ്ങൾ ദൈവത്തോട് തേങ്ങുന്നുണ്ടായിരുന്നു അപ്പോൾ…. പറയാൻ ബാക്കി വെച്ച കഥകളും പരിഭവങ്ങളുമായി കാത്തു നിന്നിരുന്ന അവളുടെ കൈക്കുടന്നയിൽ നിന്ന് അവനായി നൽകാൻ ഇറുത്ത് വെച്ച ചെമ്പക പൂക്കൾ ക്ഷണിക്കാതെ വന്നണഞ്ഞ ഇളം തെന്നലിൽ തഴേക്കുതിർന്ന് വീഴുന്നത് കണ്ട് തിരിച്ചറിയാൻ കഴിയാത്തൊരു വേവലാതിയും ഉൾഭയവും തന്നെ പൊതിയുന്നത്‌ ആ നിമിഷം ചെമ്പക ചോട്ടിൽ നിൽക്കുന്ന അവളറിഞ്ഞു…. സരയൂ….. എന്നൊരു തേങ്ങൽ കേൾക്കുന്ന പോലെ….. നെഞ്ചിലേക്ക് കൈ പതിപ്പിച്ച് ക്രമാതീതമായി ഉയർന്ന നെഞ്ചിടിപ്പിനെ അമർത്താൻ ശ്രമിച്ച് ക്ഷേത്ര മതിൽകെട്ടിനുള്ളിലേക്ക്‌ ആശ്രയത്തിനേന്നോണം അവളുടേ മിഴികൾ പാഞ്ഞു…

“””” “സാരംഗ്…… സാരംഗ്…”! ഇന്ന് വരെ കേട്ടിട്ടില്ലാത്ത ഏതോ ഒരു സ്വരം… പ്രതിധ്വനി യോടെ കാതിലേക്ക് അലയടിച്ചപ്പോൾ അസഹ്യമായ വേദനയോടെ അവൻ കണ്ണുകൾ വലിച്ച് തുറക്കാൻ ശ്രമിച്ചു… അവ്യക്തമായ എന്തോ ഒരു രൂപം പുകമറ യുടെ ആവരണത്തോടെ മുന്നിൽ നിൽക്കുന്നു… ” ആ…. ആരാ… ഞാ… ഞാനിത് .. ഞാനിത് എവിടെ യാ…”! വാക്കുകൾ മുറിഞ്ഞ് ക്ഷീണിച്ച സ്വരത്തിലുള്ള അവന്റെ ചോദ്യം കേട്ട് ആ രൂപം മൃദുവായി പുഞ്ചിരിച്ചു… “വാ… പോവണ്ടെ നമുക്ക്… സമയമായി.. നിന്നെയും കാത്ത് നിൽക്കുകയാണ് ഞാൻ…”! “നി… നിങ്ങള്… നിങ്ങളാരാ…” ഒരിക്കൽ കൂടി സാരംഗിന്റെ ഇടറിയ ശബ്ദം ഞെരക്കത്തോടെ പുറത്തേക്ക് വന്നു.. “ഞാനോ…. ഞാൻ നിനക്കായി ചേർക്കപ്പെട്ട നിയതി ആണ്… ‘ മരണം ‘…. അതാണെന്റെ വിളിപ്പേര്‌..” ആ മറുപടി കേട്ട് സാരംഗി ന്റെ കണ്ണുകൾ നിറഞ്ഞു തൂവി… കുറച്ച് മുൻപ് തനിക്ക് സഭവിച്ച ദുരന്തം… ആ രംഗം.. അവന്റെ തലച്ചോറിലേക്ക് തുളച്ച് കയറി…. മിഴികൾ ദിശയറിയാതെ അലഞ്ഞപ്പോൾ ചുറ്റുമുള്ള കാഴ്ചകളിൽ ഉടക്കിയപ്പോൾ അവനറിഞ്ഞു… താനിപ്പോൾ ഹോസ്പിറ്റലിൽ ആണ്… ഒരു തരം വിറയലോടെ വീണ്ടുമാ പുകമറയിലേക്ക്‌ നോക്കി… “വാ സാരംഗ്… നമുക്ക് പോകാം…”! അത് വിധി യുടെ ശബ്ദമാണ്… അവശേഷിക്കുന്ന പ്രാണനെ ആണ് ചോദിക്കുന്നത്… വിളിക്കുന്നത്… പക്ഷേ… പക്ഷേ ഇപ്പോ വരില്ല ഞാൻ…. എനിക്ക് ജീവിക്കണം… എന്റെ പെണ്ണിനോടോപ്പം.. “ഞാൻ വരില്ല… എനിക്ക് ജീവിക്കണം… എന്റെ സരയുവിനോടൊപ്പം….” അവന്റെ മറുപടി കേട്ട് ആ രൂപം ഒരിക്കൽ കൂടി പുഞ്ചിരിച്ചു.. …. “ഇല്ല സാരംഗ്… നീ വന്നെ മതിയാകൂ. നീ വരും… കൊണ്ടുപോയിരിക്കും ഞാൻ… ഇന്ന് ഈ ദിവസം നിനക്ക് വിധിക്കപ്പെട്ട അവസാന യാത്ര തുടങ്ങുകയാണ്… മോക്ഷത്തിലേക്കുള്ള യാത്ര…” അതിനു മറുപടിയായി അവശതയിലും അവന്റെ അധരങ്ങളിൽ പുഞ്ചിരി വിരിയുന്നത് കണ്ട് ആ രൂപം അല്പം സംശയത്തോടെ നോക്കി.. “കഴിയില്ല നിങ്ങൾക്കെന്നേ കൊണ്ടുപോവാൻ… എന്റെ അമ്മയുടെയും പ്രാണനെ പോലെ ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണിന്റെയും പ്രാർത്ഥനയും കണ്ണീരും നിങ്ങളുടെ കാലുകളെ പൊള്ളിക്കും കൈകളിൽ അദൃശ്യമായ വിലങ്ങു തീർക്കും… എനിക്കുറപ്പുണ്ട്… നിങ്ങൾക്ക് കാണമെങ്കിൽ തിരഞ്ഞ് നോക്ക് അവളെ… പ്രാർത്ഥനയോടെ കണ്ണുനീരിനേ ബ്രമഹ്‌സ്ത്രമാക്കി ദൈവത്തിനു മുൻപിൽ നിൽക്കുന്നുണ്ടാവുമവൾ…” ഓരോ വാക്കുകളിലും അവന്റെ ശരീര വേദനയും ശ്വാസം മുറിഞ്ഞ് പോകുന്നതും കണ്ട് വിജയിക്കാൻ പോവുന്നത്തിന്റെ ആവേശത്തിൽ മരണമാണ് താൻ എന്നു സ്വയം പരിചയപ്പെടുത്തിയ ആ രൂപം ചെറു ചിരി ചിരിച്ചെങ്കിലും അവൻ പറഞ്ഞ വാക്കുകളുടെ ചുവട് പിടിച്ച് സരയുവിനായി ആ കണ്ണുകൾ ചലിച്ചു… ശരിയാണ് ചെമ്പകപ്പൂക്കൾ അടക്കിപ്പിടിച്ച കൈകൾ നെഞ്ചിലേക്ക് ചേർത്ത് ഹോസ്പിറ്റൽ പ്രയർ റൂമിൽ കണ്ണീർ വാർത്ത് നിൽപ്പുണ്ടവൾ… സാരംഗിനടുത്തു നിന്ന് തന്നെ പിന്നിലേക്കാരോ ശക്തിയായി വലിക്കുന്നത് പോലെ ആ രൂപത്തിന് അനുഭവപ്പെട്ടപ്പോൾ അതിന്റെ കണ്ണുകളിൽ കോപം ജ്വലിച്ചു… “ഇല്ല സാരംഗ്… നിയതിയെ തിരുത്താൻ ആർക്കും ആവില്ല… ഒരു കണ്ണീരിനും കഴിയില്ല… നിനക്ക് വിധിക്കപ്പെട്ട സമയം കഴിയാറായി.. കണ്ടില്ലേ .. കണ്ടില്ലേ നീ.. നിന്റെ ഹൃദയ താളം ആടി ഉലയുന്നത്.. ശ്വാസഗതി ക്ഷീണിക്കുന്നത്…. നിമിഷങ്ങൾക്കകം നിന്റെ ചേതനയറ്റ ശരീരം ഇവിടെ ഉപേക്ഷിച്ച് നിനക്ക് എന്നെ വരിക്കേണ്ടി വരും…” അതും പറഞ്ഞ് അട്ടഹസിക്കുന്ന മരണ ത്തേനോക്കി ഒരിക്കൽ കൂടി അവനൊന്നു ചിരിക്കാൻ ശ്രമിച്ചു.. ശ്വാസം ആഞ്ഞാഞ്ഞു വലിക്കാൻ പ്രയത്‌നിക്കുമ്പോൾ അപേക്ഷയോടെ ആ പുകമറക്കുള്ളിലേക്ക്‌ നോക്കി.. ” ജീവിക്കാൻ കൊതി തോന്നുന്നു.. പ്രാണൻ തിരികെ തന്നൂടെ…” അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയിട്ടും പുച്ഛത്തോടെ ഉള്ള ചിരി മറുപടിയായി നൽകി അവന്റെ പ്രാണന് വേണ്ടി കാത്തു നിന്നു ആ ശക്തി…. “സർജറി കഴിഞ്ഞു… പക്ഷേ ക്രിട്ടിക്കൽ ആണ് ഇപ്പോഴും… ആർക്കെങ്കിലും കാണണം എന്നുണ്ടെങ്കിൽ…” …. ഡോക്ടർ പറഞ്ഞ് തീരും മുൻപേ പ്രയർ റൂമിൽ നിന്ന് വരികയായിരുന്ന സരയൂ ആരെയും കാത്ത് നിൽക്കാതെ അനുവാദം ചോദിക്കാതെ കാറ്റ് പോലെ അവനരികിലേക്ക്‌ പാഞ്ഞു… “സാരംഗ്.. നിന്റെ പെണ്ണിന് മുൻപിൽ വെച്ച് ഞാനെന്റെ കൈകൾ നിന്റെ കൈ വിരലുകളിലേക്ക്‌ ചേർക്കാൻ തുടങ്ങുകയാണ്… മരണമെന്ന ഞാൻ നിന്നെ എന്നിലേക്ക് ചേർക്കുകയാണ്….” …. “അരുത്…. എന്നിലേക്ക് വരരുത്.. എന്നെ കൊണ്ടുപോകരുത്..” അപേക്ഷിച്ച് കൊണ്ട് അവന്റെ കണ്ണുകൾ കണ്ണുനീർ വാർത്തു കൊണ്ടിരുന്നു… തന്റെ മുൻപിൽ കണ്ണുകൾ അടച്ച് കിടക്കുന്ന വയറുകളുടെയും മറ്റ് ഉപകരണങ്ങളുടെയും സഹായത്താൽ പ്രാണൻ നിലനിർത്താൻ പാടുപെടുന്ന തന്റെ ജീവനെ പ്രണയത്തെ വേദനയോടെ ഹൃദയ ഭാരത്തൊടെ അവള് നോക്കി… ഞൊടിയിടയിൽ അവളുടെ കണ്ണുകളിൽ കോപം ജ്വലിച്ചു.. മുഖം വലിഞ്ഞ് മുറുകി… “ആർക്കും വിട്ട് കൊടുക്കില്ലാ ന്നു പറഞ്ഞിട്ട്… വേറെ ആരെയും നോക്കണ്ട ന്നു പറഞ്ഞിട്ട്… ഇപ്പൊ… ഇപ്പൊ എന്നെ ഇങ്ങനെ ഇട്ടിട്ട് പോവാൻ നോക്കിയാൽ സമ്മതിക്കില്ല ഞാൻ… സമ്മതിക്കില്ല … ദേ… നോക്കിക്കേ… നമുക്ക് വേണ്ടി പറിച്ചതാ ഈ പൂക്കളെല്ലാം… നോക്കിക്കേ… നോക്കിക്കേ ഒന്ന്….” പരിസര ബോധം നഷ്ടപ്പെട്ട പോലെ മാനസിക വിഭ്രാന്തി പോലെ അവളെന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു… സാരംഗി ന്റെ കൈകളിലേക്ക് മുഖമമർത്തി വാവിട്ട് കരഞ്ഞു… “കണ്ടില്ലേ.. എന്റെ പെണ്ണ് കരയുന്നത്… സഹിക്കാൻ വയ്യെനിക്കത് കാണാൻ.. എനിക്കവളൊടൊപ്പം ജീവിക്കണം… കൊതിതീരാതെ പ്രണയിക്കണം…എന്നിലേക്ക് വരല്ലേ… എന്നെ പ്രാപിക്കല്ലെ….” അവന്റെ ഉപബോധ മനസ്സ് മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന മരണത്തോട് അലറി വിളിച്ചു… … “കഴിയില്ല സാരംഗ്.. കൊണ്ടുപോവുകയാണ് നിന്നെ ഞാൻ…”

അതും പറഞ്ഞ് അവന്റെ കൈയ്യിലേക്ക് തന്റെ കൈ നീട്ടാൻ തുടങ്ങുകയായിരുന്നു ആ ശക്തി… അവന്റെ കൈകൾക്ക് അരികിൽ ഒരു വിരൽ അകലത്തിൽ എത്തിയപ്പോൾ ആ അവ്യക്തമായ രൂപത്തിന്റെ കൈ അതി ശക്തമായ അസഹ്യമായ വേദന കൊണ്ട് പിടഞ്ഞു… അവനിലേക്ക് നീളാൻ സമ്മതിക്കാതെ തന്റെ കൈകളെ താപത്തിൽ വിറ കൊള്ളിച്ച കണ്ണഞ്ചിപ്പിക്കുന്ന ആ പ്രകാശത്തെ കോപത്തോടെ നോക്കുകയായിരുന്നു മരണം… കഴിയുന്നില്ല ആ ഊർജ രൂപത്തെ കണ്ണുകൾ കൊണ്ട് നേരിടാൻ.. വീണ്ടും പകയോടെ സാരംഗിന്റെ കൈകളെ കവരാൻ ഒരുങ്ങിയപ്പോൾ അതി ശക്തമായ പ്രഹരമേറ്റ് മരണ രൂപം പിന്നിലേക്ക് ആഞ്ഞു പോയി… വീണ്ടും വീണ്ടും വാശിയോടെ സാരംഗിന്റെ കൈകളിലേക്ക് കൈ പതിപ്പിക്കാൻ മരണം ശ്രമിച്ചു കൊണ്ടിരുന്നു… എന്നാൽ എല്ലാ തവണയും പരാജയപ്പെട്ടു…. “എന്താണിത്…. എനിക്കും അവനുമിടയിൽ അദൃശ്യമായൊരു മതിൽ ഉയർന്നു വരുന്നു… അവനെ പ്രാപിക്കാൻ വിസമ്മതിച്ചു കൊണ്ട് എന്നെ വിലക്കുന്നത് എന്താണ്… ഏതു ശക്തിയാണ്. .?” പുകമറക്കുള്ളിൽ നിന്ന് കൊണ്ട് മരണം സ്വയം ചോദിച്ച ചോദ്യത്തിന് പ്രതിധ്വനിയോടെ ആ ശബ്ദമെത്തി…… ഉത്തരമെത്തി.. “അവന്റെ പ്രണയത്തിന്റെ ശക്തി… അമ്മയുടെ കണ്ണുനീർ.. അവളുടെ പ്രാർത്ഥനയുടെ പുണ്യം… നീ തിരികെ മടങ്ങുക നിയതി… ഇതെന്റെ തീരുമാനവും നിനക്കുള്ള ഉത്തരവും…” തനിക്ക് മുൻപിൽ ഉയർന്നു നിൽക്കുന്ന ആ ഊർജ രൂപം സർവ ചരാചരങ്ങളുടെയും ഉടയോൻ ആണെന്ന് തിരിച്ചറിഞ്ഞ മരണം ദീർഘ നിശ്വാസമെടുത്ത് കണ്ണുനീർ വാർത്ത്‌ മയങ്ങി കിടക്കുന്ന സാരംഗി നേയും അവനോട് ചേർന്ന് അവന്റെ കൈകളിലേക്ക് മുഖം അമർത്തി കരയുന്ന സരയുവിലേക്കും നോക്കി.. പതിയെ തെളിഞ്ഞു വന്ന ചിരി യോടെ ഇരുവരെയും ഒരിക്കൽ കൂടി നോക്കി ക്കൊണ്ട് മരണം പിൻവാങ്ങാൻ തുടങ്ങുമ്പോൾ എല്ലാം കണ്ട് നിന്ന സാരംഗി ന്റെ ഉപബോധ മനസ്സ് സന്തോഷാദ്ധിക്യത്താൽ അലറി വിളിച്ചു… “ഞാൻ വരുന്നു പെണ്ണേ…. നിന്റെ ചെമ്പക ഗന്ധത്തിലേക്ക്‌ അലിഞ്ഞു ചേരാൻ…”! തന്റെ മുഖത്ത് എന്തോ അരിക്കുന്നത് പോലെ അനുഭവപ്പെട്ടപ്പോൾ സരയൂ ഞെട്ടലോടെ മുഖമുയർത്തി നോക്കി… അതെ അവന്റെ വിരലുകൾ ചലിക്കുന്നു… ആവേശത്തോടെ കണ്ണുനീരോടെ അവന്റെ മുഖത്തേക്ക് അവളുടെ കണ്ണുകൾ പാഞ്ഞു.. അതെ… മിഴികളുടെ ചലനം… ഒഴുകുന്ന കണ്ണുനീർ… സകല ദൈവങ്ങളെയും മനസ്സിൽ ആർത്തലച്ച് വിളിച്ചു കൊണ്ട് അവളുടെ കൈകൾ അവന്റെ കവിളുകളെ പൊതിഞ്ഞു.. കണ്ണ് തുറന്നെന്നെ നോക്ക്… നോക്ക്.. നോക്കേട്ടാ… ഞാനാ… ഞാനാ സരയുവാ…” അവളുടെ ശബ്ദം തിരിച്ചറിഞ്ഞപ്പോൾ അവന്റെ കൃഷ്ണ മണികളുടെ ചലനം ദ്രുത ഗതിയിലായി.. “ഇനീം എന്നെ നോക്കിയില്ലേൽ ദേ… ഞാൻ ആ ഡോക്ടറെ നോക്കുവെ..”! “അങ്ങ… അങ്ങനെ.. നോ.. നോക്കിയാൽ നി. നിന്നെ .. ഞാൻ.. കൊ.. കൊല്ലും…” കണ്ണുകൾ വലിച്ച് തുറന്നുകൊണ്ട് ഇടറിയ ശബ്ദത്തിൽ മുറിഞ്ഞു പോയിട്ടും പൂർത്തിയാക്കിയ അവന്റെ വാക്കുകൾ കേട്ട് അവള് സന്തോഷം കൊണ്ട് നിലവിട്ട്‌ വാവിട്ട് കരഞ്ഞു… അവന്റെ മുഖം കൈക്കുമ്പിളിൽ എടുത്ത് ചുംബനം കൊണ്ട് മൂടി… “അങ്ങനെ ഞാൻ പോകുമോ ഡീ… നി.. നിന്നെ.. മറ്റാ.. മറ്റാർക്കും കൊടുക്കില്ല ഞാ.. ഞാൻ… നീ.. എന്റെ… എന്‍റെയാ..”! അവൻ പറഞ്ഞു കഴിഞ്ഞതും അവളവന്റെ നെറ്റിയിൽ ആർദ്രമായി ചുംബിച്ചു.. ഒഴുകി വന്ന അവളുടെ കണ്ണുനീർ അവന്റെ കണ്ണുകളിലേക്ക് ലയിച്ച് അവന്റെ കണ്ണുനീരിനോട് അലിഞ്ഞു ചേർന്നു … (ഒരു വർഷത്തിനു ശേഷം…..) മഞ്ഞ് കാലമായിരുന്നു അത്…. സരയുവിനെ താലി ചാർത്തി സ്വന്തമാക്കിയ ദിവസം… അവളുടെ വിടർത്തിയിട്ട സമൃദ്ധമായ മുടിയിൽ മുഖം പൂഴ്ത്തി കിടക്കുമ്പോൾ ഇഴകളിൽ തങ്ങി നിൽക്കുന്ന ചെമ്പക പൂവിതളുകൾ അവനോട് നിശബ്ദമായി കലഹിക്കുകയായിരുന്നു.. നിന്റെ നാസിക തുമ്പിലേക്ക്‌ നീ ഞങ്ങളുടെ ഗന്ധത്തേ ഇത്ര തീവ്രതയോടെ ആവാഹിക്കല്ലെ… ഞങ്ങളിലുള്ള സുഗന്ധം സമ്മാനിച്ച്‌ അവളുടെ മുടിയിഴകളെ മതി വരുവോളം ഞങ്ങളുമൊന്ന് പ്രണയിക്കട്ടെ.. അവന്റെ ഹൃദയം അത് കേട്ട് മൃദുവായി ചിരിച്ചു.. “അനുവദിക്കില്ല ഞാൻ…. എന്നെക്കാൾ കൂടുതലായി അവളുടെ വിരൽ തുമ്പിനെ പോലും മറ്റാരും സ്നേഹിക്കണ്ട… പ്രണയിക്കണ്ട… സരയു എന്നും സാരംഗിന്റേത് മാത്രം…..” (ശുഭം) കഥ ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ…

Advertisement

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular

error: Content is protected !!