Connect with us

Relationship

ജാതിയും മതവുമൊക്കെ മനുഷ്യരുടെ നിർമിതിയല്ലേ…അതിനൊന്നും ജീവിതത്തിൽ വലിയ പ്രാധാന്യം കൊടുക്കണ്ടേ കാര്യമില്ല…

Published

on

രചന: ഭദ്ര ബിനുമാധവ്

“നന്ദേട്ടാ എന്തെങ്കിലും ഒന്ന് പറഞ്ഞൂടെ….. എത്ര കാലായി ഞാനിങ്ങനെ പിന്നാലെ നടക്കുന്നു…” കയ്യിലൊരു പുസ്തകവും ചൂരൽ വടിയുമായി ഇടവഴിയിലൂടെ പ്രധാനവഴിയിലേക്ക് കേറിയപ്പോൾ അവിടെ നിന്ന ഭദ്രയെ കണ്ടു പിന്തിരിഞ്ഞു നടന്ന നന്ദന്റെ പിന്നാലെ ചെന്നു കരയും പോലെയാണ് ഭദ്ര അത്രയും പറഞ്ഞത് നന്ദൻ അവളുടെ മുഖത്തേക്കൊന്നു നോക്കി…കൊച്ച്കുട്ടികളെ പോലെ കുസൃതി നിറഞ്ഞൊരു കൊച്ച് മുഖം…പക്ഷെ അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു തീക്ഷണതയുണ്ടായിരുന്നു..ആരെയും മത്തു പിടിപ്പിക്കുന്ന ആ കരിംകൂവള മിഴികളിൽ അയാളോടുള്ള അവളുടെ അടങ്ങാത്ത പ്രണയം കാണാമായിരുന്നു “എന്റെ പൊന്നുഭദ്രകുട്ടി… നീ എന്നെ ഇങ്ങനെ ഭ്രാന്ത് പിടിപ്പിക്കരുത്…അല്ലേൽ തന്നെ എനിക്ക് നൂറായിരം പ്രശ്നങ്ങളുണ്ട്… അതിന്റെ ഇടയില് നാലപ്പാട്ടെ തമ്പുരാന്റെ മോളെ പ്രേമിക്കാനും കൂടി ഈ പാവം സ്കൂൾ മാഷ്ക്ക് വയ്യ കുട്ടി…. അത്കൊണ്ട് എന്നെ വെറുതെ വിടണം… ഞാനും എന്റെ പാവം അനിയത്തിയും അമ്മയും എങ്ങനെയെങ്കിലും ഒന്ന് ജീവിച്ചു പൊയ്ക്കോട്ടേ…” നന്ദന്റെ തൊണ്ടയിടറി… “അങ്ങനെ വെറുതെ വിടാനൊന്നും പറ്റൂല….ഒന്നും രണ്ടും കൊല്ലമല്ല വർഷം കൊറേയായി എന്റെ ഉള്ളിൽ ഞാൻ കൊണ്ട് നടക്കുന്ന ആളാ ഇത്…. അങ്ങനെയൊന്നും മറക്കാനോ വേണ്ടെന്നു വെക്കാനോ എനിക്ക് സാധിക്കില്ല…” ഭദ്രയുടെ കണ്ണ് തുളുമ്പി ആ കണ്ണ് നിറഞ്ഞതും നന്ദന്റെ ഉള്ളിലൊരു നോവ് നിറഞ്ഞു…. നാലപ്പാട്ടെ അനന്തൻതമ്പ്രാൻ ദാനമായി നൽകിയ ഭൂമിയിൽ ഒരു കൊച്ച്ഓലപ്പുര പണിതു അതിലായിരുന്നു താനും അച്ഛനും അമ്മയും അനിയത്തിയും താമസിരിച്ചിരുന്നത്..അച്ഛന് നാലപ്പാട്ടേ പറമ്പിലും അമ്മയ്ക്ക് അവിടുത്തെ അടുക്കളയിലുമായിരുന്നു ജോലി….ഓർമ വെച്ച കാലം മുതലേ താൻ ആ വീട്ടിലെ നിത്യസന്ദർശകനായിരുന്നു…ഒരിക്കൽ കറുത്ത അരനിക്കറുമിട്ട് തിണ്ണയിൽ അമർന്നിരുന്നു തമ്പുരാട്ടി തന്ന അവിലും പഴവും കൊതി തീരും വരെ വാരിതിന്നുമ്പോഴാണ് തമ്പുരാട്ടിയുടെ നേര്യതിന്റെ തുമ്പും ചുരുട്ടി പിടിച്ചു തമ്പ്രാട്ടിയുടെ പുറകിൽ നിന്നു തന്നെ ഒളിഞ്ഞു നോക്കുന്ന ആ പാവാടകാരിയെ ആദ്യമായി കാണുന്നത്….ചുണ്ടിന്റെ കോണിൽ പറ്റിപിടിച്ചിരുന്ന അവിൽതരികൾ പുറം കയ്യാൽ തുടച്ചു മാറ്റി താനവളെ നോക്കി വെളുക്കെ ചിരിക്കവേ അവൾ കുപ്പിവള ചിതറും പോലെ പൊട്ടി ചിരിച്ചു കൊണ്ട് അകത്തേക്ക് ഓടിപോയി “നീ കണ്ടിട്ടില്ലല്ലോ ഭദ്രയെ..ന്റെ മോളാ.. അവള് എന്റെ വീട്ടിലായിരുന്നു വളർന്നത്, അതാണ് ഇവിടെ കാണാഞ്ഞത് ഇനി ഇവിടെ കാണും…നന്ദു വേണംട്ടോ ഭദ്രയെ നോക്കാൻ…അവൾക്ക് ഇവിടെയൊന്നും തീരെ പരിചയമില്ലല്ലോ…” മഞ്ഞ പട്ടുപാവാടയും ഇളക്കി അവൾ ഓടിപ്പോയത് നോക്കിയിരിക്കുന്ന തന്നോട് തമ്പ്രാട്ടി പറഞ്ഞു “മ്മ് ഞാൻ നോക്കിക്കോളാം….” വലിയൊരു ഉത്തരവാദിത്തം ഏറ്റെടുത്ത ഭാവത്തിൽ തല കുലുക്കി കൊണ്ട് താൻ വീണ്ടും അവിൽ വാരി കഴിച്ചു…

അന്ന് തന്റെ പന്ത്രണ്ടാം വയസിൽ താൻ ചേർത്ത് പിടിച്ചതാണ് അവളുടെ കുഞ്ഞികൈ… തന്നെ വലിയ കാര്യമായിരുന്നു…എന്തിനും ഏതിനും താൻ വേണമായിരുന്നു… എല്ലാവർക്കും അവൾ ഭദ്രയായിരുന്നുവെങ്കിലും തനിക്കും തന്റെ അമ്മയ്ക്കും അവൾ കുഞ്ഞി ആയിരുന്നു….കുഞ്ഞിയെന്നു നീട്ടി വിളിക്കുമ്പോൾ കാലിലെ കൊലുസും കുലുക്കികൊണ്ട് അവൾ ഓടി വരുന്നത് കാണാൻ തന്നെയൊരു ചന്തമായിരുന്നു…. സ്കൂളിൽ പോവാനും തൊടിയിൽ കളിക്കാനും കുളത്തിൽ പരല്മീനുകൾക്കൊപ്പം നീന്തിതുടിക്കാനുമൊക്കെ താൻ തന്നെ വേണമവൾക്ക് കൂട്ട്…..താൻ സ്കൂളിൽ പോയില്ലെങ്കിൽ അവളും പോവില്ല…ഒരു ദിവസം തന്നെ നാലപ്പാട്ട് കണ്ടില്ലെങ്കിൽ അന്നവൾക്ക് വെപ്രാളമാണ്…പിന്നെ ഓടിവരും തന്റെ വീട്ടിലേക്ക്…..വെറുമൊരു ജോലിക്കാരിയായ തന്റെ അമ്മയുടെ കയ്യിൽ നിന്നും എത്ര ചോറുരുള വാരി തിന്നവളാണെന്നറിയോ നാലപ്പാട്ടെ അനന്തൻതമ്പ്രാന്റെ മോള് ഭദ്ര…. നാലപ്പാട്ടെ അനന്തൻതമ്പ്രാനെന്നു കേട്ടാൽ എല്ലാവർക്കും ബഹുമാനമായിരുന്നു….സാധാരണ ജന്മികളെ പോലെ തന്റെ തൊഴിലാളികളെ ഉപദ്രവിക്കാനോ അവരിൽ നിന്നു പിടിച്ചു പറിക്കാനോ അയാൾ നിന്നിട്ടില്ല….പണിയെടുത്താൽ ആ പണിക്ക് അർഹിക്കുന്ന കൂലി തന്നെ എല്ലാവർക്കും കൊടുക്കുമായിരുന്നു…സംഗീതത്തോടും കലകളോടും വലിയ താല്പര്യമായിരുന്നു..ഈ നാട്ടിൽ ആദ്യമായി ഒരു സ്കൂള് പണിയുന്നത് അദ്ദേഹമായിരുന്നു….തറവാട്ടിലെ മറ്റുള്ളവരെ പോലെ ജാതിയും മതവും നോക്കി ആരെയും അദ്ദേഹം വേർതിരിച്ചു കണ്ടിട്ടില്ല…സമൂഹത്തിൽ നടന്ന പല അന്യായങ്ങളെയും എതിർത്തിട്ടുണ്ട്… പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടി ഒരുപാട് നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്…. എല്ലാം കൊണ്ട് നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് നാലപ്പാട്ടെ തമ്പ്രാൻ.. നമ്മുടെ തമ്പ്രാൻ കമ്മ്യൂണിസ്റ്റ് ആടി..അതാണ് ഇങ്ങനെയൊക്കെ …. ഒരിക്കൽ അച്ഛൻ അമ്മയോട് പറഞ്ഞുകേട്ടതാണ്….ആ പറഞ്ഞത് ഒന്നും മനസിലായില്ലെങ്കിലും തമ്പ്രാൻ നല്ലവനാണെന്നു മാത്രം തനിക്കറിമായിരുന്നു.. അത്കൊണ്ട് തന്നെ തന്റെ മനസിൽ തമ്പുരാന് ദൈവത്തിന്റെ സ്ഥാനമായിരുന്നു കാലം മുന്നോട്ട് പോകെ എല്ലാവരുടെയും ഭദ്രകുട്ടി, തന്റെ കുഞ്ഞി, വയസറിയിച്ചു…അതുകൊണ്ടാണോ എന്നറിയില്ല അവൾ പിന്നെ തനിക്ക് ഒപ്പം കളിക്കാനോ കുളത്തിൽ നീന്താനോ വന്നില്ല….പകരം കാണുമ്പോൾ നാണത്തോടെ ഒരു പുഞ്ചിരി സമ്മാനിക്കും….തിരിച്ചു താനും… തുള്ളിക്ക് കുടം കണക്കെ പെയ്യുന്ന ഒരു നശിച്ച വർഷകാലത്താണ് തങ്ങളുടെ ജീവിതത്തിൽ കറുപ്പ് വീഴുന്നത് പാടത്തു വെള്ളം കയറിയത് നോക്കാൻ പോയ അച്ഛനെ പിന്നെ കാണുന്നത് പിറ്റേന്ന് അടുത്തുള്ള കുളത്തിൽ മരിച്ച നിലയിലാണ്….

കണ്ണൊക്കെ തുറിച്ചുന്തി കൈവെള്ള രണ്ടും ചുരുട്ടി പിടിച്ചു കടവായിലൂടെ ചോരയൊലിപ്പിച്ചു….. പാതിരാത്രിയ്ക്ക് പാടത്തൂടെ ഇറങ്ങി നടന്നു വല്ല തെണ്ടനെയും മാടനെയും കണ്ടു പിടിച്ചു വെള്ളത്തിൽ വീണു ചത്തതാവും…ചിണുങ്ങി പെയ്യുന്ന മഴയ്ക്കിടയിലും ആരോ പറഞ്ഞത് താൻ വ്യക്തമായി കേട്ടു…. അന്ന് ചുവപ്പ്പട്ടിൽ പൊതിഞ്ഞു മുറ്റത്ത് കിടത്തിയിരുന്ന അച്ഛന്റെ ശരീരം കാണാൻ നാലപ്പാട്ട്‌ നിന്നും ആരൊക്കെയോ വന്നിരുന്നു….കരഞ്ഞു തളർന്നിരുന്ന തന്റെ തോളത്ത് ബലമുള്ളൊരു കയ്യമർന്നു… തല തിരിച്ചു നോക്കവേ ഒന്ന് ഞെട്ടി…. നാലപ്പാട്ടെ തമ്പ്രാൻ…. തന്നെയും ചേർത്ത് പിടിച്ചു ആൾത്തിരക്കിൽ നിന്നും മാറി നിന്നു അദ്ദേഹം സ്നേഹത്തോടെ നെറുകയിൽ തലോടി…. “നന്നായി പഠിക്കണം നീ….നിനക്ക് അമ്മയുംഅനിയത്തിയും അവർക്ക് നീയുമേയുള്ളു ഇനി…രാമന്റെ വേർപാട് അതെനിക്ക് വല്ലാത്തൊരു വേദന തന്നെയാണ്….നല്ലവനായിരുന്നു നിന്റെ അച്ഛൻ… പക്ഷെ…” അദ്ദേഹം ഒന്ന് നിർത്തി “പഠിച്ചു നല്ല നിലയിലെത്തട്ടെ….” തന്റെ തലയിൽ കയ്യ് വെച്ചൊന്നു അനുഗ്രഹിച്ചിട്ട് കണ്ണ് തുടച്ചു കൊണ്ട് തമ്പ്രാൻ അകന്നുപോയി പിന്നീടങ്ങോട്ട് ജീവിതത്തിൽ തോറ്റു പോവാതിരിക്കാനുള്ള നെട്ടോട്ടമായിരുന്നു…..നല്ല വണ്ണം പഠിച്ചു പഠിച്ച ക്ലാസ്സിലൊക്കെയും ഒന്നാമനായി..നാലപ്പാട്ട്കാരുടെ സ്കൂളിൽ തന്നെ മാഷായി ജോലിക്ക് കയറുകയും ചെയ്തു ഭദ്ര പ്രീഡിഗ്രി പാസ്സായപ്പോൾ നാലപ്പാട്ട് എല്ലാവർക്കും പായസം വിളമ്പി….പായസവും കുടിച്ചു ആരും കാണാതെ അവൾക്കുള്ള സമ്മാനമായി താൻ വാങ്ങിയ വെള്ളികൊലുസ് നീട്ടുമ്പോൾ അവൾ കണ്ണീരോടെ തന്നെ വാരിപുണർന്നു താനൊന്നു ഞെട്ടി… പകപ്പോടെ അവളെ ദേഹത്ത് നിന്നു അടർത്തി മാറ്റി “കുഞ്ഞി എന്താ ഈ കാണിക്കണേ…” വിറച്ചു കൊണ്ട് താൻ ചുറ്റും നോക്കി “എനിക്ക് നന്ദേട്ടനെ ഇഷ്ട്ടാണ്…. നന്ദേട്ടനോട് പ്രേമമാണ്…. നന്ദേട്ടനില്ലാതെ ജീവിക്കാൻ കഴിയില്ല….” തേങ്ങി കരഞ്ഞു കൊണ്ട് അവൾ വീണ്ടും തന്നെ വാരി പുണർന്നു… പേടിയോടെ താനവളെ പിടിച്ചു മാറ്റി…. “പാടില്ല കുട്ടി… ഇതൊന്നും ശരിയല്ല…. അത്രേ പറഞ്ഞുള്ളു…” തലയ്ക്കകത്തു ഇരുട്ട് കേറും പോലെ….. കയ്യിൽ കരുതിയ ആ കുഞ്ഞ്സമ്മാനം അവളുടെ കയ്യിൽ ഏല്പിച്ചു തിരിയുമ്പോൾ കാണുന്നത് തന്റെ അമ്മയെയാണ് ഒന്നും മിണ്ടാതെ വീട്ടിലേക്ക് നടന്നു… കിടക്കയിലേക്ക് ചാരികിടന്നു കണ്ണടച്ചു…പെട്ടന്നാരോ തലയിൽ തലോടി “മോനെ…..” അമ്മയാണ് “എന്താ അമ്മേ…” “പാടില്ല മോനെ…. ഭദ്ര നല്ല മോളാ…അച്ഛനെ പോലെ ഒരു പാവംകുട്ടി…മോന്റെ ഉള്ളിലും ചിലപ്പോൾ ഒരിഷ്ടം തോന്നിയിട്ടുണ്ടാവും പക്ഷെ പാടില്ല മോനെ…. അവര് വല്ല്യ ആൾക്കാരാ… നമ്മള് ജീവിച്ചതെല്ലാം അവരുടെ കാരുണ്യം കൊണ്ടാ… അച്ഛൻ പോയതിനു ശേഷവും നമ്മള് പട്ടിണിയില്ലാതെ ജീവിച്ചത് അവരുടെ സഹായം കൊണ്ടാ… അവരുടെ ശാപം എന്റെ മോന്റെ മേൽ പതിയരുത്…” അമ്മ കണ്ണ് തുടച്ചു “ഇല്ല അമ്മേ….അമ്മയുടെ മോൻ തെറ്റൊന്നും ചെയ്യില്ല… പോരെ…ആ കുട്ടിക്ക് നല്ലൊരു ഭാവിയുണ്ട് അത് ഞാനായിട്ട് തകർക്കില്ല അമ്മേ” …..വാക്ക് ഉള്ളിൽ എവിടെയോ എന്തിനെന്നറിയാതെ ഉടലെടുത്ത വേദനയേ മറച്ചു പിടിച്ചു താൻ അന്ന് അമ്മയ്ക്ക് സത്യം ചെയ്യ്തു കൊടുത്തു പിന്നെ താൻ ഭദ്രയെ മനഃപൂർവം കണ്ടില്ലെന്നു നടിച്ചു…. തന്നെ തിരക്കി വീട്ടിലെത്തിയ അവളെ അമ്മ നീറ്റലോടെ തിരിച്ചയച്ചു…..പലപ്പോഴും സങ്കടം കൊണ്ട് കണ്ണ് തുളുമ്പിപോയിട്ടുണ്ട്… പക്ഷെ ഭദ്രയുടെ നല്ലതിന് വേണ്ടിയല്ലേ എന്ന് കരുതി ആശ്വസിച്ചു പിന്നെയും കാലം മുന്നോട്ട് പോയി…. ഭദ്ര തുടർ പഠനത്തിന് വേണ്ടി ടൗണിലേക്ക് പോയി…. പോവും മുൻപ് തന്നെ കാണാനായി വന്നെങ്കിലും അമ്മ സമ്മതിച്ചില്ല…പക്ഷെ ആരുമറിയാതെ താൻ ഒളിച്ചിരുന്നു കണ്ടു..അവൾ യാത്രയായി പോവുന്നത് തന്റെ ഉള്ളിന്റെ ഉള്ളിൽ അവളില്ലെ…. താൻ പോലുമറിയാതെ താൻ അവളെ പ്രേമിക്കുന്നില്ലേ…. അറിയില്ല…. ഉണ്ടാവും…. പക്ഷെ പാല് തന്ന കൈയ്ക്ക് തിരിച്ചു കടിക്കരുത്….. എന്തൊക്കെയായാലും താൻ നാലപ്പാട്ടെ ജോലിക്കാരന്റെ മോനാണ് ആ സ്ഥാനത് മാത്രേ നിൽക്കാവൂ… അവൾ പോയി പഠിക്കട്ടെ…. നന്നായി ജീവിക്കട്ടെ കൊല്ലങ്ങൾ അതിവേഗം ഓടിമറഞ്ഞു… നാലപ്പാട്ട് തറവാട് ക്ഷയിച്ചു…തല മൂത്ത പല കാർന്നോമ്മാരും പരലോകം പൂകി….

തറവാട്ടിൽ തമ്പ്രാനും തമ്പ്രാട്ടിയും മാത്രമായി….അമ്മയിപ്പോഴും അവിടെത്തെ ജോലിക്കാരി തന്നെയാണ്… പഠിത്തം കഴിഞ്ഞു ഒരു അധ്യാപികയായി ഭദ്ര തിരിച്ചെത്തി….സ്വന്തം സ്കൂളിൽ തനിക്കൊപ്പം അവളും കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി അത്രയും നാളത്തെ പരിഭവങ്ങളെല്ലാം മറന്നു താൻ അവളുടെ പഴയ നന്ദേട്ടനായി…. പക്ഷെ വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും അവളുടെ മനസ്സിൽ താനിപ്പോഴും ഉണ്ടെന്നവൾ പറഞ്ഞപ്പോൾ വല്ലാത്തൊരു വേദന നിറഞ്ഞു മനസ്സിൽ വീണ്ടും താനവളെ അവഗണിക്കാൻ തുടങ്ങി…. കുറെയെല്ലാം പറഞ്ഞു നോക്കി…. പക്ഷെ അവൾ പിന്മാറാൻ തയ്യാറിയില്ല…. എന്ത് വേണമെന്നറിയാതെ താൻ ഉഴറിപോയിട്ടുണ്ട്…. പട്ടണത്തിലൊക്കെ പോയി പഠിച്ചു വരുമ്പോൾ തന്നെ മറക്കുമെന്നു കരുതിയെങ്കിലും തെറ്റിപ്പോയി… അവളുടെ മനസും ചിന്തയും ഇപ്പോഴും നന്ദനെന്ന തന്നിൽ തന്നെ തറഞ്ഞു നിൽക്കുകയാണ്… “…………..ഏയ്‌ നന്ദേട്ടാ…. നന്ദേട്ടൻ എന്താ ആലോചിക്കുന്നേ….” നന്ദനൊന്നു ഞെട്ടി… താൻ ഭദ്രയ്ക്ക് മുന്പിലാണെന്നും തങ്ങൾ നിൽക്കുന്നത് പൊതുവഴിയിൽ ആണെന്നും അയാൾക്ക് പെട്ടന്ന് ഓർമ വന്നു “നോക്കു ഭദ്രേ…കുട്ടിയിനി എന്റെ പിന്നാലെ നടക്കരുത്… കുട്ടിക്ക് ചേർന്നൊരു പയ്യനല്ല ഞാൻ…. ഞാൻ പാവമൊരു സ്കൂൾ മാഷാണ്….കുട്ടിയുടെ ജാതി വെച്ചു നോക്കുമ്പോൾ ഞങ്ങൾ ഒരുപാട് താണത്… ഇതൊന്നും ശരിയല്ല കുട്ടി….” നന്ദൻ പറഞ്ഞു “ജാതിയൊക്കെ മനുഷ്യൻ ഉണ്ടാക്കി വെച്ചതല്ലേ നന്ദേട്ടാ….ഇനി എന്തൊക്കെ പറഞ്ഞാലും ശരി എന്റെ ജീവിതത്തിൽ നന്ദേട്ടൻ അല്ലാതെ വേറെയൊരു പുരുഷൻ ഉണ്ടാവില്ല….” ഭദ്രയുടെ മുഖം ചുവന്നു… “നടക്കില്ല..” നന്ദന്റെ സ്വരം കടുത്തു “നടക്കും… നടക്കും…” ഭദ്ര വാശിയോടെ നിന്നു വിറച്ചു… അറിയാതെ പെട്ടന്ന് നന്ദന്റെ കൈ ഉയർന്നു ഭദ്രയുടെ കവിളിൽ പതിഞ്ഞു വേദനയാൽ ഭദ്രയുടെ കണ്ണ് നിറഞ്ഞൊഴുകി എത്ര തല്ലിയാലും അവഗണിച്ചാലും ഞാൻ ഇട്ടേച്ചു പോവില്ല…. വാ പൊത്തി കരഞ്ഞു കൊണ്ട് ഭദ്ര വീട്ടിലേക്കോടി “ഛെ… വേണ്ടായിരുന്നു….” നന്ദന് ദുഃഖം തോന്നി…. ദേഷ്യം വന്നപ്പോൾ അറിയാതെ പറ്റിപോയതാണ്….. ഈ കുട്ടിയെന്താണ് ഇങ്ങനെ….. എത്ര പറിച്ചെറിഞ്ഞിട്ടും ഇത്തിൾകണ്ണി പോലെ ഈ പെണ്ണിങ്ങനെ തന്റെ നെഞ്ചിൽ എന്തിനാണിങ്ങനെ പടർന്നു കയറുന്നത്………………. കരഞ്ഞു കൊണ്ട് വീട്ടിലേക്കോടി വന്ന ഭദ്ര സ്വീകരണ മുറിയിൽ വല്ല്യമാമയോട് സംസാരിച്ചിരുന്ന അച്ഛനെ കണ്ടു ഒന്ന് പകച്ചു… മകളുടെ വാടിയ മുഖവും കലങ്ങിയ കണ്ണുകളും അനന്തൻതമ്പ്രാനിൽ പരിഭ്രാന്തി നിറച്ചു… അയാളെ നോക്കി വെറുതെയൊന്നു ചിരിച്ചു കൊണ്ട് ഭദ്ര മുറിയിലേക്ക് നടന്നു….മുറിയിലെ കിടക്കയിലേക്ക് വീണു പൊട്ടിക്കരഞ്ഞു “മോളെ….” അവളുടെ മുടിയിൽ ആരോ തലോടി അവൾ തല തിരിച്ചു നോക്കി അച്ഛനാണ് “അച്ഛാ….” അവൾ അയാളുടെ നരച്ച നെഞ്ചിലേക്ക് വീണു ഏങ്ങലടിച്ചു കരഞ്ഞു “എന്തിനാ മോള് കരഞ്ഞേ….” അയാൾ മകളെ അരുമയായി തലോടി ഭദ്രയോന്നു മടിച്ചു….എന്നായാലും എല്ലാവരും അറിയണ്ടേ അതിപ്പോൾ തന്നെ ആയിക്കോട്ടെ..ഭദ്ര തന്റെ മനസിലുള്ള ഇഷ്ട്ടവും നന്ദന്റെ അവഗണനയും അച്ഛനോട് പറഞ്ഞു പറഞ്ഞ ശേഷം അവൾ അച്ഛനെയൊന്നു നോക്കി….വലിയൊരു പൊട്ടിത്തെറി പ്രതീക്ഷിച്ച അവളെ ഞെട്ടിച്ചു കൊണ്ട് അയാളുടെ ചുണ്ടിലൊരു ചിരി തെളിഞ്ഞു ഭദ്രയുടെ മുഖം വിടർന്നു…. “അല്ല അനന്താ നിന്റെ മോൾക്കെന്താ ഭ്രാന്താണോ..ഈ ലോകത്ത് വേറെ ചെക്കമ്മാരോന്നും ഇല്ലാഞ്ഞിട്ടാണോ ഇവിടുത്തെ പണിക്കാരന്റെ മോനെ കിട്ടാനിങ്ങനെ വാശി പിടിക്കുന്നത്….” വാതിൽ പടിയിൽ മറഞ്ഞു നിന്ന് എല്ലാം കേട്ട വല്യമ്മാമ മുറിയിലേക്ക് കേറി വന്നു “അതിനിപ്പോ നന്ദനെന്താ ഒരു കുറവ്…. അവൻ മിടുക്കനല്ലേ… പഠിപ്പുണ്ട്… ജോലിയുണ്ട്.. ചങ്കുറപ്പുണ്ട്….രാമൻ പോയേ പിന്നെ കഷ്ട്ടപെട്ടു പഠിച്ചു ജോലി വാങ്ങി നല്ലൊരു വീട് വെച്ചു നല്ല നിലയിൽ എത്തിയ ചെറുപ്പക്കാരനാണ് അയാൾ…. എന്റെ മോളെ അവൻ പൊന്നു പോലെ നോക്കും….” അനന്തൻ തമ്പ്രാൻ പറഞ്ഞു. “എന്തൊക്കെ പറഞ്ഞാലും അവന്റെ ജാതി നമ്മുടെ താഴെയാണ്… നമ്മുടെ മുൻപിൽ ഓച്ഛാനിച്ചു നിൽക്കേണ്ടവന് മോളെ കൈ പിടിച്ചു ഏൽപ്പിക്കുകയെന്നു പറഞ്ഞാൽ അത്ര ശരിയല്ല….” വല്ല്യമാമ വിടാൻ ഉദ്ദേശമില്ല “ജാതിയും മതവുമൊക്കെ മനുഷ്യരുടെ നിർമിതിയല്ലേ…അതിനൊന്നും ജീവിതത്തിൽ വലിയ പ്രാധാന്യം കൊടുക്കണ്ടേ കാര്യമില്ല…. നല്ലൊരു മനസാണ് വേണ്ടത്…. അതവനുണ്ട്.. അതുമതി…” … “എടോ പുരോഗമനമൊക്കെ നല്ലതാണ്… പക്ഷെ സ്വന്തം മകളുടെ ജീവിതം വെച്ചു കളിക്കരുത്…. ഞാൻ പറയാനുള്ളത് പറഞ്ഞു…തന്റെ മോള്… തന്റെ ഇഷ്ടം പോലെ ചെയ്യ്…” വല്ല്യമാമ നീരസതോടെ ചുമലിൽ കിടന്ന മേൽമുണ്ട് കുടഞ്ഞു കൊണ്ട് പുറത്തേക്ക് പോയി അനന്തൻ തമ്പ്രാൻ ചിരിയോടെ മകളെ നോക്കി കണ്ണിറുക്കി ചിരിച്ചു

“എടാ നന്ദാ…. എണീക്കടാ ദേ തമ്പ്രാനും കുടുംബവും വന്നേക്കുന്നു….” ഞായറാഴ്ച ആയത് കൊണ്ട് സുഖമായി ഉറങ്ങുകയായിരുന്ന നന്ദനെ അമ്മ കുലുക്കി വിളിച്ചു നന്ദൻ ഞെട്ടി എണീച്ചു..ഇന്നലെ ഭദ്രയെ തല്ലിയ കാര്യമെങ്ങാനും അറിഞ്ഞു വന്നതാവുമോ.. നന്ദൻ വേഗം മുഖം കഴുകി…അടുക്കളയിൽ അനിയത്തിയോട് സംസാരിക്കുന്ന ഭദ്രയുടെ ശബ്ദം അവൻ കേട്ടു…നന്ദൻ വസ്ത്രം ധരിച്ചു ഉമ്മറത്തേക്ക് ഇറങ്ങിച്ചെന്നു തമ്പ്രാനും തമ്പ്രാട്ടിയും അമ്മ കൊടുത്ത കാപ്പി കുടിക്കുകയാണ്…. നന്ദനെ കണ്ടപ്പോൾ അനന്തൻ ചിരിച്ചു “ഇരിക്കടോ…” അനന്തൻ മുൻപിൽ കിടന്ന കസേരയിലേക്ക് കൈ കാണിച്ചു “വേണ്ട അങ്ങുന്നേ ഞാൻ ഇവിടെ നിന്നോളാം….” നന്ദന്റെ മുഖത്ത് ബഹുമാനം നിറഞ്ഞു “സീതേ… വളച്ചു കെട്ടില്ലാതെ വന്ന കാര്യം പറയുകയാണ്..എന്റെ മകൾക്ക് സീതയുടെ മകനെ വരനായി ആലോചിക്കാനാണ് ഞങ്ങൾ വന്നത്….” അനന്തൻ തമ്പ്രാൻ നന്ദന്റെ അമ്മയെ നോക്കി പകപ്പോടെ നന്ദനും അമ്മയും പരസ്പരം നോക്കി “അങ്ങുന്നേ… അത് ശരിയാവില്ല… അവിടുത്തെ ഉപ്പും ചോറും തിന്നു വളർന്നൊരു സാധുവാണ് എന്റെ മോൻ…. അങ്ങുന്നിന്റെ മരുമകൻ ആവാനുള്ള യോഗ്യതയൊന്നും എന്റെ മോനില്ല….ഞങ്ങൾ ആണെങ്കിൽ ജാതിയിൽ താണതുമാണ്…” സീത വിറയലോടെ പറഞ്ഞു “ജാതിയോ…. എന്ത് ജാതി…. ഈ ലോകത്ത് രണ്ടേ രണ്ടു ജാതിയെയുള്ളു സീതേ… ഒന്ന് ആണ് മറ്റൊന്ന് പെണ്ണ്…..പിന്നെ നന്ദന് പഠിപ്പും ജോലിയും തന്റേടവും ഉണ്ട്… ഒരു പെണ്ണിനെ പോറ്റാൻ അത് മതി യോഗ്യതയായിട്ടു…. ഇവൻ രാമന്റെ മകനാണ്… വഴി പിഴച്ചു പോവില്ലെന്നറിയാം….” “എന്താ നന്ദാ….. നിനക്ക് ഇഷ്ടമല്ലേ ഭദ്രയെ….” തമ്പ്രാൻ നന്ദനെ നോക്കി നന്ദന്റെ കണ്ണുകൾ ഒരുനിമിഷം ഭദ്രയുടെ മുഖത്ത് തറഞ്ഞു നിന്നു… ആ കണ്ണുകൾ തന്നോട് കെഞ്ചുംപോലെ അവന് തോന്നി…അവൾക്ക് ആ പഴയ പട്ടുപാവാടകാരിയുടെ നിഷ്കളങ്കതയാണിപ്പോഴുമെന്നും അയാൾക്ക് ഒരു നിമിഷം വെറുതെ തോന്നി….. “ഇഷ്ട്ടമാണ്….” നന്ദന്റെ ചുണ്ട് ചലിച്ചു അത് കേട്ടതും അകത്തു നിന്ന ഭദ്രയുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണീർ കവിളിലൂടെ ഒഴുകിയിറങ്ങി പിന്നെയും എന്തൊക്കെയോ അവിടെ ചർച്ച ചെയ്യുന്നുണ്ടായിരുന്നു.. പക്ഷെ അതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല… അവളുടെ മനസൊരു പഞ്ഞിത്തുണ്ടു പോലെ ഒഴുകുകയായിരുന്നു “എന്നാൽ ഞങ്ങളിറങ്ങട്ടെ….” എല്ലാം പറഞ്ഞപോലെ….. തമ്പ്രാൻ നന്ദന്റെ തോളത്തു തട്ടി “വാ മോളെ ഇറങ്ങാം…” അനന്തൻ മകളെ വിളിച്ചു…. മൂവരും പോവുന്നത് നോക്കി നിന്ന ശേഷം നന്ദനും അമ്മയും അകത്തു കയറി…. തന്റെ മുറിയിലെ ജനാലയ്ക്കൽ ഒന്നും വിശ്വസിക്കാൻ കഴിയാതെ നന്ദൻ നിന്നു പെട്ടന്നാരോ പുറകിലൂടെ അവനെ കെട്ടിപിടിച്ചു… അവൻ ഞെട്ടി തിരിഞ്ഞു അതവളായിരുന്നു ഭദ്ര “നീ പോയില്ലേ…” നന്ദന്റെ ചുണ്ട് വിറച്ചു “പോയി…പിന്നെ ഒരു സാധനം എടുക്കാൻ മറന്നെന്നു പറഞ്ഞിങ്ങു പോന്നു….” ഭദ്രയുടെ കണ്ണിൽ കുസൃതി മിന്നി നന്ദൻ ചിരിയോടെ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി “നന്ദേട്ടാ…..” “എന്താടി…” “ഒരിക്കൽ കൂടി എന്നെ കുഞ്ഞി എന്ന് വിളിക്കുമോ…. നന്ദേട്ടൻ മറന്നു പോയ സ്നേഹം ചാലിച്ച ആ പഴയ വിളി…..” നന്ദന്റെ കണ്ണ് നിറഞ്ഞു….അയാൾ ഭദ്രയുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു “കുഞ്ഞി…………………….” അവളുടെ ചെവിക്ക് താഴെ ചുണ്ടമർത്തി അയാൾ വിളിച്ചു ആ വിളിയിൽ അവളുടെ മേലാകെ കുളിര് കോരി…. ഉള്ളിൽ അലയടിച്ചു പൊന്തിയ സന്തോഷത്താൽ…. നിറഞ്ഞ പ്രണയത്താൽ…….അവന്റെ മാത്രം ഭദ്ര നന്ദന്റെ മാറിൽ ചാരി കണ്ണടച്ചു…. (അവസാനിച്ചു)

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular