Connect with us

Society

കി-തച്ചു നിന്ന ശാലി മെല്ലെ കണ്ണ് തുറന്നു നോക്കുമ്പോൾ…

Published

on

രചന: രുക്കു

ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ശാലിയുടെ കാലുകൾക്ക് വേഗതയേറി. വീട്ടിലെത്തുമ്പോൾ വിനു ഏട്ടൻ എങ്ങനെ ആയിരിക്കും പ്രതികരിക്കുക എന്ന് ഓർത്ത് നെഞ്ച് ഇടിപ്പ് വർധിക്കുന്നത് അവൾ അറിഞ്ഞു. ഇടയ്ക്കിടെ അവളുടെ വീട്ടിലേക്ക് പോകുന്നത് അദ്ദേഹം എതിർത്തിരുന്നു. “കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീടാണ് സ്വന്തം വീട് എന്നാണ് ഏട്ടൻ പറയുന്നത്. ഒന്നോർത്താൽ അദ്ദേഹം പറയുന്നത് അല്ലേ ശെരി. ഞാൻ അവിടെന്ന് അഞ്ചു മിനിറ്റ് മാറി നിന്നാൽ ഏട്ടന്റേം മക്കളുടേം കാര്യം ആകെ കുഴയും. ഞാൻ ഇടയ്ക്കിടെ എന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ എന്റെ അമ്മയും ചോദിക്കാറുണ്ട്… നീ ഇങ്ങോട്ട് പോന്നാൽ അവിടെ അവന്റെ കാര്യങ്ങൾ നോക്കാൻ ആരാ എന്ന്. അച്ഛന് കല്യാണം കഴിഞ്ഞതിനു ശേഷം എന്നെ കാണാൻ കൊതി ഏറെയാണ്. അതിനാൽ അച്ഛന് ഞാൻ ചെല്ലുന്നതിൽ സന്തോഷമേ ഒള്ളു. അമ്മയ്ക്കും മനസ്കൊണ്ട് അതേ. പക്ഷേ പുറമേ കാണിക്കത്തില്ലന്നെ… അമ്മ പണ്ട് അമ്മയുടെ കല്യാണം കഴിഞ്ഞേ പിന്നെ വർഷത്തിൽ ഒരിക്കലെങ്കിലും അമ്മേടെ വീട്ടിൽ പോകുന്നത് കഷ്ടി ആണെന്ന് പറഞ്ഞു തുടങ്ങും ഉപദേശം. ആദ്യമൊക്കെ വിനു ഏട്ടനും ഏട്ടന്റെ അമ്മയും ഒക്കെ എന്നോട് ഇടയ്ക്കിടെ എന്റെ വീട്ടിൽ പോയി രണ്ട് ദിവസം നിന്നിട്ട് വരാൻ പറയുമായിരുന്നു. പോകെ പോകെ അതൊക്കെ നിന്നു. ചിലപ്പോഴൊക്കെ ഞാൻ അങ്ങോട്ട് ചോദിച്ചാൽ പോലും താല്പര്യം ഇല്ലാത്ത പോലെ ആയി. മയൂരി കൂടി ജനിച്ചേ പിന്നെ എനിക്കും ആകെ തിരക്കായി.

ഇന്നിപ്പോ അച്ഛന് വയ്യ എന്ന് അറിഞ്ഞിട്ട് ഒത്തിരി നാളായി. പോകാൻ കുറേ നാളായി ആഗ്രഹിക്കുന്നു. അച്ഛനും എന്നോട് ഫോണിൽ സംസാരിക്കുമ്പോഴൊക്കെ എന്നെ കാണാൻ തോന്നുന്നു എന്ന് പറയാതെ പറയുന്നു. വിനു ഏട്ടനോട് ചോദിക്കുമ്പോ നാളെയാകട്ടെ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറും. വീണ്ടും ചോദിച്ചു ശല്യം ചെയ്യുമ്പോ ദേഷ്യപ്പെട്ടു നടക്കും. ഇന്നലെ രാത്രിയും കൂടെ പതിവ് പോലെ ഈ രംഗം അരങ്ങേറി. മനസ് ആകെ ആസ്വസ്ഥം ആയിരുന്നു. രാവിലെ അച്ഛനോട് സംസാരിച്ചപ്പോൾ അങ്ങോട്ട് ഒന്ന് ചെല്ലാൻ ഉള്ള ആഗ്രഹം ഏറെയായി. പിന്നെ ഒന്നും ആലോചിച്ചില്ല. വേഗം പണികൾ ഒക്കെ ഒതുക്കി വൈകിട്ട് എല്ലാർക്കും കഴിക്കാൻ ഉള്ളതും ഉണ്ടാക്കി വച്ചിട്ട് വേഗം പോകാൻ തയാറായി. വിനു ഏട്ടൻ രാവിലെ പോയി. ഏട്ടന്റെ അമ്മയോട് പറഞ്ഞപ്പോ എതിര് ഒന്നും പറഞ്ഞില്ല എങ്കിലും ആ മുഖത്ത് വന്ന ഭാവം എന്തായിരുന്നു. മയൂരിയോടും കൂടി പറഞ്ഞിട്ട് പെട്ടന്ന് തന്നെ എന്റെ വീട്ടിലേക്കുള്ള ബസ് കേറി. വീട്ടിലെത്തി കുറച്ചു നേരം കഴിഞ്ഞപ്പോഴേ ഉള്ളിൽ എന്തോ പിടയാൻ തുടങ്ങി. ഏട്ടനോട് പറയാതെയാ വന്നതെന്ന് അറിഞ്ഞപ്പോൾ അമ്മയും കണക്കിന് പറഞ്ഞു. അച്ഛൻ കൊഞ്ചിച്ചു വളർത്തിയതിന്റെ കുഴപ്പം ആണത്രേ ഈ തോന്നിവാസം. എല്ലാരും അമ്മയുടെ വളർത്തുദോഷം ആണെന്നെ പറയു എന്ന് തുടങ്ങി പതിവ് പല്ലവികൾ എല്ലാം നിരത്തി അച്ഛന്റെ സ്വസ്ഥത കളഞ്ഞു. സ്നേഹം പുറത്ത് കാണിക്കാൻ വല്യ മടി ആണ് അമ്മയ്ക്ക്. കുഞ്ഞിലേ മുതലേ അങ്ങനാ. കെട്ടിച്ചു വിടാൻ ഉള്ള പെണ്ണ് ആണ്. സഹിക്കാൻ പഠിക്കണം എന്നൊക്കെ ദിവസവും രണ്ട് തവണ എങ്കിലും പറഞ്ഞില്ലേൽ അന്നത്തെ ദിവസം പൂർണ്ണമാവില്ലായിരുന്നു അമ്മയ്ക്ക്. കുറേ നാള് ആയിട്ട് അച്ഛനേം അമ്മേം കാണാൻ കൊതിച്ച് ആണ് ഇന്ന് ഇങ്ങോട്ട് വന്നേ. വന്നപ്പോ അമ്മയ്ക്കും നല്ല സന്തോഷം ആയിരുന്നു. പക്ഷേ വീട്ടിൽ ആരോടും അനുവാദം ചോദിക്കാതെ വന്നു എന്ന് അറിഞ്ഞതും അമ്മയുടെ സമനില തെറ്റി. ഏട്ടൻ വീട്ടിൽ എത്തും മുന്നേ തന്നെ അവിടെ എത്തണം വേഗം ചെല്ല് എന്ന് പറഞ്ഞു തിരിച്ചു അയക്കാൻ ഉള്ള ധിറുതി കൂടെ കണ്ടപ്പോൾ വരണ്ടായിരുന്നു എന്ന് തോന്നിപ്പോയി. ഒന്നോർത്താൽ അമ്മയുടെ മനസിലെ സ്നേഹം തന്നെ ആണ് അമ്മയെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. തിരികെ വീട്ടിൽ ചെല്ലുമ്പോൾ മകളെ ഭർത്താവ് വഴക്ക് പറയുമോ എന്നുള്ള ഭയം ആണ് അമ്മയുടെ ഉള്ളിൽ.”‘ ബസ് വന്നു നിന്നപ്പോഴാണ് ചിന്തകളിൽ നിന്ന് ഉണർന്നത്. ബസിൽ കയറി ടിക്കറ്റും എടുത്ത് ഒഴിഞ്ഞ ഒരു സീറ്റിൽ ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും വീണ്ടും അറിയാതെ ചിന്തകൾ അവളുടെ മനസിലേക്ക് ഇരമ്പി വന്നു. കണ്ണുകൾ അടച്ചു പഴയ കാര്യങ്ങൾ അവൾ ഓർത്തെടുത്തു.

അവൾ പല ചോദ്യങ്ങളും അവളോട് സ്വയം ചോദിച്ചു ” താൻ ആഗ്രഹിച്ച ജീവിതം ആണോ ഇത് എന്ന് പലപ്പോഴും തോന്നും. ഡിഗ്രിക്ക് പഠിക്കുന്ന കാലം ഒക്കെ താൻ ഒരു വായാടി ആയിരുന്നു. അമ്മ അടുക്കള പണി ചെയ്യാൻ പറഞ്ഞാൽ പഠിക്കാൻ ഉണ്ടെന്നു പറഞ്ഞു മുറിയിൽ കേറി കതക് അടച്ചു കിടന്നു ഉറങ്ങുന്ന മടിച്ചിക്കോത.നാളെ അന്യ വീട്ടിലേക്ക് കയറി ചെല്ലേണ്ട പെണ്ണ് ആണെന്ന് അമ്മ പറയുമ്പോ നീ രാവിലെ തുടങ്ങിയോ അവള് പഠിച്ചോട്ടെ എന്ന് അച്ഛൻ പറയുന്നേ കേട്ട് ചിരി അടക്കി പിടിച്ചുകൊണ്ടു കിടന്നു ഉറങ്ങാൻ നോക്കുന്ന അച്ഛന്റെ കുറുമ്പി. പാടാനും കഥകൾ എഴുതാനും തനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. ഡിഗ്രി പൂർത്തിയാക്കി വിവാഹലോചനകൾ നോക്കി തുടങ്ങിയപ്പോഴും കുട്ടിത്തം വിട്ടുമാറിയിരുന്നില്ല. വിനു ഏട്ടന്റെ ആലോചന വന്നപ്പോൾ എല്ലാവർക്കും നന്നേ ബോധിച്ചു…. തനിക്കും.സ്വപ്‌നങ്ങൾ നെയ്തുകൂട്ടിയ നിമിഷങ്ങൾ വേഗം കടന്നു പോയി. അദേഹത്തിന്റെ താലി സ്വീകരിച്ചു ആ വീട്ടിലേക്ക് കയറാൻ നേരമായപ്പോഴും എന്റെ അമ്മ ഓർമിപ്പിച്ചു ഇനി അതാണ് എന്റെ വീട്. സ്വന്തമെന്ന് കരുതണം എന്ന്. അത്രയും നേരം കല്യാണം എന്ന സുദിനത്തെ കൗതുകത്തോടെ നോക്കിക്കാണുകയായിരുന്ന തനിക്ക് യാതൊരു വിഷമവും തോന്നിയിരുന്നില്ല. ഇറങ്ങാൻ നേരം മകളെ എന്നെന്നേക്കുമായി പിരിയുന്ന പോലെ ഉള്ള അമ്മയുടെ സങ്കടം കണ്ടപ്പോഴും താൻ യാഥാർഥ്യത്തെ തിരിച്ചറിഞ്ഞിരുന്നില്ല. വിവാഹം കഴിഞ്ഞ് പുതിയ വീടും ആൾക്കാരും എന്ന അങ്കലാപ്പിനിടയിൽ എപ്പോഴോ താനൊരു പാചകവിദഗ്ദ്ധ ആയി മാറിയിരുന്നു.അമ്മ സഹായത്തിനു വിളിച്ചാൽ ഓടി ഒളിക്കാറുണ്ടായിരുന്ന ആ കുറുമ്പി എന്നോ തന്നിൽ നിന്ന് അകന്ന് പോയി.ജോലിക്ക് പോകണം എന്ന ആഗ്രഹം മുളയിലേ നുള്ളാൻ അവിടുള്ളവർക്ക് നിഷ്പ്രയാസം സാധിച്ചു. തന്റെ ആജ്ഞാനുവർത്തി ആയി മാറാൻ കഴിയാത്ത ഭാര്യയെ ഉപദ്രവിക്കാനും മടി ഇല്ലാത്ത ഭർത്താവിന്റെ മുന്നിൽ വേഗം തോറ്റു കൊടുത്തു. ജോലിക്ക് പോകുന്നതിനെ കുറിച്ച് കൂടുതൽ ചിന്തിക്കുന്നതിന് മുന്നേ കുഞ്ഞു മയൂരി എന്റെ ഉദരത്തിൽ നാമ്പിട്ടിരുന്നു. അമ്മയായി മാറിയപ്പോൾ പഴയ കുറുമ്പിയേ പൂർണ്ണമായും ഞാൻ മറന്നിരുന്നു. പിന്നീടുള്ള പതിനേഴു വർഷവും മയൂരിക്കും ഏട്ടനും വേണ്ടി മാത്രമായി ജീവിതം.പാടാൻ കൊതിച്ചിരുന്ന നാവിൻ തുമ്പിൽ കുറച്ചു നാൾ താരാട്ട് പാട്ടുകൾ മാത്രം തത്തിക്കളിച്ചു. എഴുതാൻ പിന്നീട് ഒരിക്കലും കഴിഞ്ഞില്ല.മനസിലെ ചിന്തകൾ മഷിതുള്ളികളെ പ്രണയിക്കാനാവാതെ മരണപ്പെട്ടു.

ഇതിനിടയിൽ വീട്ടിലേക്ക് ഉള്ള യാത്രകളുടെ എണ്ണം കുറഞ്ഞു. ആഗ്രഹങ്ങൾ ഒക്കെയും മനസ്സിനുള്ളിൽ മൂടപ്പെട്ടു. ശമ്പളമില്ലാത്ത വേലക്കാരിയുടെ സ്ഥാനം ആണ് തനിക്കെന്ന് ഓരോ ദിവസവും അദ്ദേഹം തന്റെ പ്രവർത്തികളിലൂടെ ഓർമപ്പെടുത്തും. അപ്പോഴൊക്കെ കഷ്ടപ്പെട്ടു നേടിയ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നെ നോക്കി പരിഹസിക്കും. അത് എവിടെയാ അന്ന് സൂക്ഷിച്ചു വച്ചിരിക്കുന്നത് എന്ന് പോലും താൻ ഇത്ര കാലത്തിനിടയ്ക്ക് മറന്ന് പോയിരിക്കുന്നു. തനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ്‌ ആയപ്പോഴേക്കും അടുത്ത സ്റ്റോപ്പിൽ ഇറങ്ങാനുള്ള ഒരു ചേച്ചി തട്ടി വിളിച്ചു. അപ്പോഴാണ് വീണ്ടും ചിന്തകളിൽ നിന്ന് ഉണർന്നത്.വേഗം ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു. വീട്ടിൽ എത്തുമ്പോൾ ഒരു ബഹളം പ്രതീക്ഷിച്ചു തന്നെ ആണ് നടന്നത്. വീട്ടിൽ എത്തിയപ്പോൾ വിനു ഏട്ടൻ ഫോൺ നോക്കിക്കൊണ്ട് ഇരിക്കുവാണ്. നേരം സന്ധ്യ അടുക്കാറായിരിക്കുന്നു. വീടിനുള്ളിലേക്ക് കയറിയപ്പോൾ ഭക്ഷണം എടുത്ത് വയ്ക്കാൻ ഉറക്കെ വിളിച്ചു പറഞ്ഞു. സ്വരത്തിൽ നല്ല ദേഷ്യം ഉണ്ടായിരുന്നു. വേഷം മാറാൻ മുറിയിൽ കേറിയ ഞാൻ വേഗം മയൂരിയെ വിളിച്ചു. അച്ഛന് ഭക്ഷണം കൊടുത്തില്ലേ എന്ന് ചോദിച്ചപ്പോൾ അമ്മ വന്നിട്ടേ കഴിക്കുന്നുള്ളു എന്ന് പറഞ്ഞു എന്ന് അവൾ പറഞ്ഞു. വേഗം പോയി വിളമ്പിക്കൊടുത്തു. ഭക്ഷണം കഴിക്കുമ്പോഴും അയാൾ അവളോടൊന്നും മിണ്ടിയില്ല. തന്റെ വാക്കിനു വില ഇല്ലാതെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിൽ അയാളുടെ ദേഷ്യം മുഖത്ത് പ്രകടമായിരുന്നു. അത് മനസിലാക്കി അവൾ തന്നെ സംസാരിച്ചു തുടങ്ങി “അത്… പിന്നെ അച്ഛൻ രാവിലെ വിളിച്ചിരുന്നു. തീരെ വയ്യ എന്ന് പറഞ്ഞു. അതുകൊണ്ടാ ഞാൻ വേഗം ഇറങ്ങിയത്. ഏട്ടൻ വരുന്നതിനു മുന്നേ തിരിച്ചു എത്താം എന്ന് കരുതി… അതാ….” “എന്നിട്ട് നിന്റെ തന്ത ചത്തോ ഡീ…”അരിശം മൂത്ത് അയാൾ പ്ലേറ്റ് തട്ടി എറിഞ്ഞു കൊണ്ട് എണീറ്റു. “അതോ മോള് കാണാൻ വന്നപ്പോഴേക്കും അയാള് സൂക്കേട് മാറി എണീറ്റു ഓടിയോ ” ഇത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. “അച്ഛൻ വിളിച്ചു പോലും… അയാള് വിളിച്ച ഉടനെ കെട്യോനേം പിള്ളേരേം മറന്ന് ഇറങ്ങി പോയേക്കണ്. എന്നോട് ഒരു വാക്ക് ചോദിക്കാൻ ഉള്ള മര്യാദ പോലും നിന്റെ തള്ള പഠിപ്പിച്ചു വീട്ടിട്ടില്ലല്ലോ. പോകണ്ട എന്ന് നിന്നോട് ഇന്നലെ മലയാളത്തിൽ അല്ലെ പറഞ്ഞത്”. മകന്റെ ഈ ഡയലോഗ് എല്ലാം അപ്പുറത്തെ മുറിയിൽ ഇരുന്നു വിനോദിന്റെ അമ്മ കേൾക്കുന്നുണ്ടായിരുന്നു.

താൻ പറഞ്ഞ ഏഷണി ഫലം കണ്ടതിൽ ഉള്ള സന്തോഷം ആ സ്ത്രീയുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. ” ഏട്ടനെന്തിനാ ഇത്രയും കിടന്നു അലറുന്നേ…. ഞാൻ എന്റെ സ്വന്തം വീട്ടിലേക്ക് അല്ലെ പോയത്. അതിനെനിക്ക് ആരുടേയും അനുവാദം ആവശ്യമില്ല. ” ആദ്യമായിട്ടായിരുന്നു അവളുടെ ഭാഗത്തു നിന്ന് അങ്ങനൊരു പ്രതികരണം. സഹികെട്ടു അത്രയും ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തപ്പോഴും അവൾ ആലില പോലെ നിന്ന് വിറയ്ക്കുകയായിരുന്നു. “ശാലീ…..” തീരെ പ്രതീക്ഷിക്കാതെ ഉണ്ടായ അവളുടെ ഭവമാറ്റത്തിൽ ഒന്ന് ഞെട്ടിയെങ്കിലും അയാൾ ഒട്ടും അടങ്ങിയില്ല. തന്നോട് ഭാര്യ കയർത്ത് സംസാരിക്കുന്നത് അയാൾക്ക് താങ്ങാനാവുന്നതിലും അപ്പുറം ആയിരുന്നു. അലറി വിളിച്ചുകൊണ്ടു അയാൾ അവളെ തല്ലാൻ ഓങ്ങിയ കയ്യിൽ ഒരാൾ പിടുത്തമിട്ടിരുന്നു. ത ല്ലാൻ വന്ന കൈകളെ കണ്ടു മിഴികൾ അടച്ചു കിതച്ചു നിന്ന ശാലി മെല്ലെ കണ്ണ് തുറന്നു നോക്കുമ്പോൾ അച്ഛന്റെ കൈ തടുത്തു നിൽക്കുന്ന മയൂരിയെ ആണ് കണ്ടത്. മകളുടെ ആ പ്രവർത്തിയിൽ അയാൾ തെല്ലൊന്നും അല്ല പകച്ചത്.അമ്പരന്ന് നിൽക്കവേ അയാളോട് ആയി മയൂരി പറഞ്ഞു തുടങ്ങി…. “ഇത്രയും നേരം എല്ലാം കേട്ട് അടങ്ങി ഇരിക്കുവായിരുന്നു ഞാൻ. കുഞ്ഞിലേ മുതൽ അച്ഛൻ അമ്മയെ വഴക്ക് പറയുകയും തല്ലുകയും ചെയ്യുമ്പോൾ അതിലെ തെറ്റും ശെരിയും അറിയാതെ അച്ഛനമ്മമാരുടെ വഴക്കിൽ ഇടപെടാതെ മുറി അടച്ചു പേടിച്ചു മാറി ഇരിക്കുമായിരുന്നു. വളർന്നപ്പോഴും അത് ശീലമായതുകൊണ്ട് ഒരിക്കലും എനിക്ക് ഇതുപോലെ അച്ഛന്റെ കൈ തടുക്കാൻ ധൈര്യം കിട്ടിയിട്ടില്ല.ഇത്ര നാൾ ഞാൻ വെറുതെ സപ്പോർട്ട് ചെയ്തിരുന്നേലും അമ്മ വീണ്ടും സഹിക്കാൻ തയ്യാറാവുമായിരുന്നു. വീണ്ടും എല്ലാം പഴയ പടി തുടരും.പക്ഷേ ഇന്ന് അമ്മ ആദ്യമായി അച്ഛനോട് പ്രതികരിച്ചു. ഇനിയും ഞാൻ മാറി നിൽക്കുന്നതിൽ അർത്ഥം ഇല്ല. അച്ഛൻ എന്ന നിലയിൽ എല്ലാ ബഹുമാനവും മനസ്സിൽ ഉണ്ടായിട്ടും ചോദിച്ചു പോകുവാ…. നാണം ഇല്ലേ അച്ഛന് സ്വന്തം ഭാര്യയുടെ മേൽ അധികാരം സ്ഥാപിക്കാൻ ആയി ഇത്ര തരം താഴാൻ. അമ്മയുടെ മേൽ ജയിക്കുകയാണെന്ന് കരുതി ഓരോന്ന് അച്ഛൻ ചെയ്ത് കൂട്ടുമ്പോഴും ഒരു ഭർത്താവെന്ന നിലയിൽ അച്ഛൻ അമ്മയുടെ മുന്നിൽ തികഞ്ഞ പരാജയം ആയി മാറുകയായിരുന്നു. ഭാര്യമാരുടെ കഷ്ടപ്പാടിനെയും ത്യാഗങ്ങളെ പറ്റിയും ഒന്നും വാതോരാതെ പ്രസംഗിക്കാൻ ഒന്നും എനിക്ക് വയ്യ. അങ്ങനെ കുറേ തത്വം പറഞ്ഞതുകൊണ്ട് അച്ഛനെ പോലെ ഇടുങ്ങിയ ചിന്താഗതി ഉള്ളവർക്ക് ഒറ്റയടിക്ക് മനം മാറ്റം വരാനും പോകുന്നില്ല. പക്ഷേ ഒരു കാര്യം…

സ്വന്തം ജീവിതം മാറ്റി നിർത്തി നമുക്ക് വേണ്ടി അമ്മ ഒരു ദിവസം ചെയ്യുന്ന കാര്യങ്ങളെ പറ്റി ഒരു അഞ്ചു മിനിറ്റ് എങ്കിലും ചിന്തിക്കാൻ അച്ഛന് തോന്നിയിട്ടുണ്ടെങ്കിൽ ഒരിക്കൽ പോലും അമ്മയോട് ഇത്രയും മോശം ആയി പെരുമാറാൻ കഴിയില്ലായിരുന്നു. ഒരു ജന്മം ആണ് നമുക്ക് വേണ്ടി മാറ്റി വച്ചത്. ഞാൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ പോലും അച്ഛന്റെ തലയിൽ കേറി എന്ന് വരില്ല. അത് എന്നെ ബാധിക്കുന്നുമില്ല. പക്ഷേ ഒന്ന് മാത്രം അറിഞ്ഞാൽ മതി. ഇനി എന്റെ അമ്മയുടെ നേരെ കൈ ഉയർത്താൻ ഉള്ള ധൈര്യം മനസ്സിൽ ബാക്കി ഉണ്ടേൽ അത് അങ്ങ് പറിച്ചു കളഞ്ഞേക്ക്. പഴയ പോലെ അമ്മയുടെ മേൽ അധികാരം സ്ഥാപിക്കാൻ ഉള്ള തത്രപ്പാട് ഒന്നും ഇവിടെ ആരും കണക്കിലെടുക്കാൻ പോകുന്നില്ല.” ഇത്രയും പറഞ്ഞു അടുത്ത മുറിയുടെ വാതിലിനരികിൽ നിന്ന് എത്തി വലിഞ്ഞു നോക്കുന്ന വിനോദിന്റെ അമ്മയേ കൂടി ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് മയൂരി ശാലിയോട് പറഞ്ഞു. “അമ്മ എന്താ ഇങ്ങനെ നിക്കുന്നെ.

യാത്ര കഴിഞ്ഞു വന്നിട്ട് സാരീ പോലും മാറാതെ… വേഗം പോയി മുഖം ഒക്കെ കഴുകി ഒന്ന് റസ്റ്റ്‌ എടുക്ക്. വലിച്ചെറിഞ്ഞ പ്ലേറ്റും ഭക്ഷണവും ഒക്കെ അച്ഛൻ തന്നെ വൃത്തിയാക്കിക്കോളുമെന്നേ. അമ്മ അതോർത്തു ടെൻഷൻ ആവണ്ട…’എന്ന് പറഞ്ഞു അമ്മയെ നോക്കി ഒരു കള്ള പുഞ്ചിരിയോടെ കണ്ണ് ചിമ്മി. ശാലിയുടെ മനസ് ആകെ മൂകമായിരുന്നു. പ്രതീക്ഷിക്കാതെ നടന്ന സംഭവങ്ങളിൽ ഉള്ള ഞെ ട്ടൽ പതിയെ മായാൻ തുടങ്ങി. മയൂരിയുടെ മുഖത്തെ കുറുമ്പ് നിറഞ്ഞ രൗദ്രഭാവം കണ്ടപ്പോൾ അവൾക്ക് ഒന്ന് ഉറപ്പായിരുന്നു. മറ്റൊരു ഗതികെട്ട ശാലി ആയി തന്റെ മയൂരി മാറില്ല എന്ന്. ഒരു അമ്മ എന്ന നിലയിൽ അവൾ ഏറെ ആശ്വസിക്കാൻ അത് മാത്രം മതിയായിരുന്നു.

Society

കൊട്ടാരത്തിൽ എല്ലാ സുഖങ്ങളും അനുഭവിച്ചു രാജ കുമാരിയെ പോലെ ജീവിച്ച സരയൂ…

Published

on

By

രചന: ഷെമീർ കരിപ്പാല

സരയുവിന്റെ വിവാഹം..

സരയൂ… ശാലീന സുന്ദരി..ആറു മാസം മുന്നേ ഒരു ഓണകാലത്ത് സന്തോഷ്‌ കുമാറുമായി വിവാഹം നടന്നു.. MA MED പഠിച്ച സരയുവിന് ഒരു ജോലി ലഭിക്കുക എന്നത് വളരെ ആഗ്രഹം നിറഞ്ഞതായിരുന്നു.. സ്വന്തം കാലിൽ നില്കാൻ അവൾ ആഗ്രഹിച്ചിരുന്നു എന്ന് വേണം കരുതാൻ.. അവൾ psc ഉൾപ്പെടെ പല ടെസ്റ്റുകൾ എഴുതി കാത്തിരുന്നു.. ഇനി ജോലി കിട്ടും വരെ ഇരിക്കാൻ പറ്റില്ല വയസ്സ് കൂടി വരുന്നു.. താഴെ ഇനിയും ഡിഗ്രിക്ക് പഠിക്കുന്ന ഒരു മോള് കൂടി ഞങ്ങൾക്ക് ഉണ്ട് അതിനാൽ വേഗം വിവാഹം കഴിപ്പിക്കാൻ ഒരുങ്ങി മാതാപിതാക്കൾ ദൃധി കൂട്ടി കൊണ്ടിരുന്നു.. ബ്രോക്കർ മാർ വന്നു അടുത്ത നാട്ടിൽ നിന്നും സ്വന്തമായി ബിസിനസ് നടത്തുന്ന സുന്ദരനായ ചെറുക്കന്റെ ആലോചന വന്നു.. വിദ്യഭാസം കുറച്ചു കുറവുണ്ട് എന്നാൽ രണ്ട് നില വീട് വലിയ കാർ എന്നക്കെ ബ്രോക്കർ പൊങ്ങച്ചം വിളമ്പി.. ചെക്കന്റെ മാതാപിതാക്കൾ ചെറുപ്പം ഒരു സഹോദരിയെ വിവാഹം കഴിച്ചിരിക്കുന്നത് വളരെ സമ്പന്നനായ വ്യക്തി എന്നക്കെ പറഞ്ഞു പെണ്ണ് വീട്ടുകാരുടെ പ്രഷർ കൂട്ടി.. പിന്നെ ഒന്നും നോക്കിയില്ല സരയുവിന്റെ അനുവാദം പോലുമില്ലാതെ ചെറുക്കനോട് വരാൻ പറഞ്ഞു..

പെണ്ണ് കാണൽ ചടങ്ങ് നടന്നു.. അടുത്ത കുറച്ചു സ്വന്തകരെ മാത്രം വിളിച്ചു ചടങ്ങ് നടത്തി ചുറ്റിലും അസൂയകാരാണ് അതിനാൽ കൂടുതൽ അന്നേഷിക്കാൻ നിക്കണ്ട..സരയുവിന്റെ അമ്മ കൂട്ടിച്ചേർത്തു.. വേഗം ഡേറ്റ് ഉറപ്പിച്ചോ.. അച്ഛനും മറിചൊരു വാക്ക് ഉണ്ടായില്ല.. പെൺ കുട്ടി മനസില്ലാ മനസ്സോടെ സമ്മതം മൂളി.. വിവാഹം നടന്നു.. ആവശ്യത്തിനും അപ്പുറം സ്വർണ്ണം കൊടുത്തു മകൾ സന്തോഷത്തോടെ ജീവിക്കട്ടെ മാതാപിതാക്കൾ അത്രമാത്രം മനസ്സിൽ കരുതി.. സരയൂ പുതിയ വീട്ടിൽ ചെന്നു.. ഭർത്താവിന് എപ്പോഴും തിരക്കാണ്.. വിരുന്നിനു പോകാൻ തന്നെ പറ്റില്ല അപ്പൊ ഹണിമൂൺ ട്രിപ്പ് ഒന്നും മോള് ആഗ്രഹിക്കല്ലേ അമ്മായിയമ്മ മുൻ‌കൂർ ജാമ്യം എടുത്തു.. സരയൂ എല്ലാം കൊണ്ടും അട്ജെസ്റ്റ് ചെയ്‌ത്‌ അവിടെ അവരെ സ്വന്തം മാതാപിതാക്കളെ പോലെ സ്നേഹിച്ചു.. ഓരോ ദിവസം ചെല്ലുന്തോറും അമ്മ സ്വല്പം പരുക്കനായി തോന്നി.. രാത്രിയിൽ ഭർത്താവിനോട് പരാതി പറഞ്ഞു നീ അതൊന്നും കാര്യമാക്കണ്ട എന്ന് സ്ഥിരം പല്ലവി.. ദിവസങ്ങൾ കടന്നു പോയി..

എല്ലാ ദിവസവും രാവിലെ കഞ്ഞി പിന്നെ ചോറും ചമ്മന്തിയും വേറെ ഒന്നും ആ വീട്ടിൽ ഉണ്ടാകുന്നില്ല സരയൂ ചോദിക്കുമ്പോൾ അമ്മ പറയും ഇതാണ് എവിടത്തെ ശീലം അത് മാറ്റാൻ പറ്റില്ല.. സരയൂ വീട്ടിൽ പോകാൻ ആഗ്രഹം പ്രകടിപ്പിച്ചു പക്ഷെ ഭർത്താവിന് കൊണ്ട് ആക്കാനോ മറ്റോ സമയം ഇല്ല.. സരയൂ വിവാഹം കഴിഞ്ഞു ഒരു ദിവസം മാത്രമെ സ്വന്തം വീട്ടിൽ പോയിട്ടുള്ളൂ.. ഫോൺ വിളിക്കുമ്പോ സന്തോഷം പോലെ സരയൂ അഭിനയിച്ചു.. മാസങ്ങൾ കടന്നു പോയി.. ഭർത്താവ് അധിക സമയം വീട്ടിൽ ഇല്ല അമ്മയ്ക്കും അച്ഛനും tv കാണൽ തന്നെ ജോലി രാവിലെ tv യുടെ മുന്നിൽ ഇരുന്നാൽ സ്റ്റേഷൻ അടക്കുമ്പോ ഇവർ എഴുന്നേറ്റ് പോകും എന്ന അവസ്ഥ.. വീട്ടു ജോലി കഞ്ഞി വെക്കൽ ചോറും ചമ്മന്തിയുമുണ്ടക്കൽ സരയുവിന്റെ പണി.. കൊട്ടാരത്തിൽ എല്ലാ സുഖങ്ങളും അനുഭവിച്ചു രാജ കുമാരിയെ പോലെ ജീവിച്ച സരയൂ ജയിലിൽ പെട്ടു പോയ തടവ് കാരിയെ അനുസ്മരിക്കും പോലെ തള്ളി നീക്കി.. വീട് വൃത്തിയാക്കാൻ നല്ല ഒരു ചൂൽ പോലും വാങ്ങി കൊടുക്കാതെ സരയുവിനെ അവർ പീഡിപ്പിച്ചു.. ഒടുവിൽ സരയൂ വീട്ടിലേക്ക് പോന്നു.. ആ ബന്ധം ഉപേക്ഷിച്ചു.. അങ്ങനെ വീട്ടിൽ നിൽകുമ്പോൾ ഒരു ജോലി തരപ്പെട്ടു.. ചൂട് വെള്ളത്തിൽ ചാടിയ പൂച്ചയെ പോലെ ഇനി വിവാഹമേ വേണ്ട എന്ന തീരുമാനത്തിൽ വീട്ടിൽ നിന്നും ജോലിക്ക് പോയി സന്തോഷം കണ്ടെത്തുന്നു.. ശുഭം

Continue Reading

Society

ഭാര്യ അന്യ പുരുഷനോടൊപ്പം ഒളിച്ചോടി…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

#അവിഹിതം.. “ഭർത്താവിന്റെ സ്വഭാവ ദൂഷ്യം കൊണ്ട് ഭാര്യ അന്യ പുരുഷനോടൊപ്പം ഒളിച്ചോടി…” പത്രത്തിൽ വന്ന വാർത്ത ഉച്ചത്തിൽ ആരോ വായിച്ചത് കേട്ട് കൊണ്ടാണ് അന്ന് രാവിലെ പരമുവേട്ടന്റെ ചായ കടയിൽ രാവിലെ ചർച്ചക്ക് ചൂട് പിടിച്ചത്… “അല്ല പരമുവേ.. ഇതിപ്പോ പിടിച്ചതിലും വലുതാണ് ലോ അളയിൽ ഇരിക്കുന്നത്..” പല്ലുകൾ കൊഴിഞ്ഞ മോണയിൽ നല്ലൊരു പുഞ്ചിരിയൊട്ടിച്ചു കൊണ്ട് രാമേട്ടൻ രംഗം ഒന്നുടെ കൊഴുപ്പിച്ചു.. “അല്ലേലും…. ഇവിടെ ആരും തെറ്റ്കാരായി ജനിക്കുന്നില്ല രാമേട്ടാ… സമൂഹം ആണ് അവരേ തെറ്റുകാർ ആക്കുന്നത്..” പരമുവേട്ടന്റെ മറുപടി ചായകടയിൽ പൊട്ടിച്ചിരിയായി മാറി…

“എന്തായാലും… ഇന്നത്തെ തൊഴിലുറപ്പ് സ്ഥലത്തു ഞാൻ ഒരു കലക്ക് കലക്കും..” അതും പറഞ്ഞു ചാരിവെച്ചിരിക്കുന്ന വടിയെടുത്തു കുത്തി പിടിച്ചു കൊണ്ട് രാമേട്ടൻ പുറത്തേക്ക് ഇറങ്ങി.. “അല്ല.. എന്നാലും ഇതിൽ ആരാ തെറ്റുകാരൻ.. അല്ലേ തെറ്റ്കാരി…” പരമുവേട്ടൻ ദാമുവേട്ടനെ നോക്കി ചോദിച്ചു.. “എന്റെ പരമൂ.. പേപ്പറിൽ വന്ന വാർത്ത.. അത് അതിന്റെ വഴിക്ക് വിട്ടേക്കൂ..

നമ്മുടെ നാട്ടിൽ ഒന്നുമല്ല ലോ.. ഇതിന്റെയൊക്കെ പിറകേ നടക്കാൻ എന്നേ കൊണ്ട് വയ്യ.. ചായയുടെ പൈസ പറ്റിൽ എഴുതിയേക്ക്..” തോളിൽ കിടന്ന തോർത്ത് എടുത്തു ഒന്ന് വീശി കുടഞ്ഞു ദാമുവേട്ടൻ മെല്ലെ പുറത്തേക്ക് ഇറങ്ങി.. “ഡാ… എത്ര വയസ് ഉണ്ടെടാ അവർക്ക്….” പരമുവേട്ടൻ അനൂപിനെ നോക്കി ചോദിച്ചു… അനൂപ് പത്രം എടുത്തു ഒന്നുടെ നോക്കി.. “പരമേട്ടാ..

രണ്ടാൾക്കും വയസ് എഴുപത് കഴിഞ്ഞു..” “ങ്ങേ… അവളുടെ വീടെവിടാ…” പരമുവേട്ടന്റെ ശബ്ദം ഒന്ന് പിടഞ്ഞു.. “ആരുമാലൂർ…” “എന്റെ ദേവി..” പരമുവേട്ടൻ വേഗം മൊബൈൽ എടുത്തു നമ്പർ ഡയൽ ചെയ്തു… “ഡീ.. നീ എവടാ..” പരമുവേട്ടന്റെ ശബ്ദത്തിൽ അൽപ്പം അന്ധാളിപ്പ് ഉണ്ടായിരുന്നുവെന്ന് തോന്നി അനൂപിന്.. “ഞാൻ വീട്ടിൽ അല്ലാതെ വേറെ എവടെ പോകാൻ..” “ഹോ…” പരമുവേട്ടൻ ആശ്വാസത്തോടെ ദീർഘശ്വാസമെടുത്തു.. “എന്തേ പരമേട്ടാ….”

അനൂപ് കൌതുകത്തോടെ ചോദിച്ചു.. “ഹേയ്… അവളല്ല ഡാ…” “ആര്…” അനൂപിന്റെ ശബ്ദത്തിൽ ഒരു പുഞ്ചിരി വന്നു… “ഒന്നുല്യാ ഡാ… നീ കടയൊന്നു നോക്കണം രണ്ടീസം.. ഞാൻ ഒന്ന് വീട്ടിൽ പോയിട്ട് വരാം… വന്നിട്ട് മാസം നാലായിന്നേ..” വിയർത്തു കുളിച്ച പരമേട്ടന്റെ ശബ്ദം കേട്ട് അനൂപ് പൊട്ടിച്ചിരിച്ചു.. കടയിൽ പൊട്ടിച്ചിരി മുഴങ്ങി.. പരമേട്ടൻ ഇടിവെട്ട് കൊണ്ടത് പോലേ എല്ലാരേം പകച്ചു നോക്കി… ശുഭം..

Continue Reading

Society

അവൾ ഒരു നേഴ്‌സ് അല്ലേ കാര്യങ്ങൾ പറഞ്ഞാൽ അവൾക്ക് മനസ്സിലാവും…

Published

on

രചന: ജോളി ഷാജി

പ്രിയപ്പെട്ട ജൊഹാൻ, ഇതെന്റെ പത്താമത്തെ കത്താണ്… ഹോസ്പിറ്റലിൽ നിങ്ങൾ നൽകിയിരുന്ന അഡ്രസ്സിലേക്ക് എല്ലാമാസവും അയക്കുന്ന കത്തുകൾക്ക് മറുപടി പ്രതീക്ഷിച്ച് തന്നെയാണ് അയച്ചതൊക്കെ…. എല്ലാത്തിലും എന്റെ ഫോൺ നമ്പർ വെച്ചത് ഒരിക്കൽ എങ്കിലും നീ ഒരു ഹായ് അയക്കും എന്ന പ്രതീക്ഷയിലാണ്… സത്യത്തിൽ ഇന്നും എനിക്ക് നല്ല വിശ്വാസം ഉണ്ട്‌ ഒരിക്കൽ നീയെന്നെ തേടി എത്തുമെന്ന്…. അപ്പോൾ നീ ഓർക്കുമായിരിക്കും ഇരുപതോ ഇരുപത്തഞ്ചോ ദിവസം ശുശ്രൂഷിച്ച ഒരു നഴ്സിനെ ഞാൻ എന്തിനു തേടി പോകുന്നു എന്ന്… അറിയില്ല ജൊഹാൻ… നീ ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ എത്തുമ്പോൾ ബോധമില്ലാത്ത നിന്റെ ചുണ്ടുകൾക്ക് ചെറുതായി സ്പന്ദനം മാത്രമേ ഉണ്ടായിരുന്നുള്ളു…. ഈ കാലത്തിനിടെ ഒരുപാട് രോഗികളെ കണ്ടിട്ടുണ്ട്.. ഒരുപാട് മരണങ്ങൾക്ക് സാക്ഷി ആയിട്ടും ഉണ്ട്‌..

പക്ഷെ നിന്നെ കണ്ട ഒറ്റനോട്ടത്തിലെ നീയെന്റെ ആരോ എന്നൊരു തോന്നൽ ഉണ്ടായി… അതാണ് നിനക്കൊപ്പം നിന്നു നിന്നെ ശുശ്രൂഷിച്ചതും എന്റെ രക്തം നിനക്ക് പകർന്നു നൽകിയതും.. അപകടത്തിൽ പരിക്ക് പറ്റിയ നിന്റെ കാലിനു ഓപ്പറേഷൻ നടക്കുമ്പോൾ ഞാൻ ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു… കൂട്ടുകാരികളൊക്കെ കളിയാക്കി…. പക്ഷെ അതൊന്നും എനിക്കൊരു പ്രശ്നമായേ തോന്നിയില്ല… കാരണം എന്റെ ഉള്ളിൽ നീ എന്റെ ആരോ ആണല്ലോ… ഒരുപക്ഷെ മുജ്ജന്മത്തിൽ നമ്മൾ അത്രയേറെ ആഴത്തിൽ വേരൂന്നിയ ബന്ധം ആയിരിന്നിരിക്കുമോ… നീ ഇപ്പോളും എഴുതാറുണ്ടോ.. നീ എനിക്ക് എഴുതി തന്ന ആ കവിതകൾ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്… സമയം കിട്ടുമ്പോളൊക്കെ ആ വരികളിലൂടെ ഞാൻ സഞ്ചരിക്കാറുണ്ട് ജൊഹാൻ..

ഒരു വർഷം കഴിഞ്ഞിരിക്കുന്നു നമ്മൾ കണ്ടിട്ടും മിണ്ടിയിട്ടും… അന്ന് ഞാൻ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ നിന്റെ കാലിൽ വേദന കൂടുതൽ കണ്ടിട്ടല്ലേ പോയത്… വീട്ടിൽ ചെന്നു കിടന്നിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…. വൈകുന്നേരം ആകാൻ കാത്തിരിക്കുകയായിരുന്നു ഞാൻ… എന്നത്തേയുംകാൾ നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയ ഞാൻ മാതാവിന്റെ പള്ളിയിൽ കയറി മെഴുകുതിരി കത്തിച്ച് കണ്ണീരോടെ പ്രാർത്ഥിച്ചു നിനക്ക് വേദന കുറയണേ എന്ന്… മാതാവിന്റെ കല്പാദങ്ങളിൽ നിന്നും തൊട്ടെടുത്ത എണ്ണയുമായി ഓടിയെത്തിയ എനിക്ക് നിരാശ ആണ് കിട്ടിയത്… ഇൻഫെക്ഷൻ കൂടിയ നിന്നെ വീട്ടുകാർ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോയി എന്ന് കേട്ടപ്പോൾ സത്യത്തിൽ ഞാൻ മരവിച്ചുപോയി…

പിറ്റേന്ന് അറിയാവുന്ന കുറേ ആശുപത്രികളിലേക്ക് വിളിച്ചു നോക്കി നീ അവിടെങ്ങാനും ഉണ്ടോ എന്ന്… പക്ഷെ മനസ്സിന് വേദന മാത്രം ആണ് കിട്ടിയത്… ജൊഹാൻ നീ എവിടെയാണെങ്കിലും സന്തോഷമായി ഇരിക്കണം… ഞാൻ കാത്തിരിക്കും നീ വരുന്നതിനായി… കുറേ കാത്തിരുന്നു കാത്തിരുന്നു ഒരിക്കൽ നിന്നെ മറക്കുമായിരിക്കും അല്ലേ… അപ്പോൾ ഞാൻ ദൈവത്തിന്റെ ദാസിയായി ഏതെങ്കിലും ഒരു കന്യാസ്ത്രീ മഠത്തിൽ ആയിരിക്കും കേട്ടോ…. അപ്പോൾ ഞാൻ നിർത്തുവാട്ടോ… നാളെ മോർണിംഗ് ഡ്യൂട്ടി ആണ്… പുലർച്ചെ എണീക്കണം… സ്നേഹപൂർവ്വം ആഗ്നസ്… ജൊഹാന്റെ കൈകളിൽ ഇരുന്ന ആ കത്തിലേക്ക് കണ്ണുനീർ ഇറ്റ് വീണു.. “മോനെ നീ കരയുവാണോ..” അമ്മ അവന്റെ അരികിലേക്ക് വന്നു.. “മോനെ ആ നേഴ്‌സു കൊച്ചിന്റെ ആണോ കത്ത്…” “അതേ അമ്മേ… അവൾ ഇപ്പോളും എന്നേയും പ്രതീക്ഷിച് ഇരിക്കുകയാണ്….” “എന്താ മോനെ ആ കുട്ടി ഇങ്ങനെ…

എന്റെ മോൻ എപ്പോളെങ്കിലും അവൾക്ക് എന്തെങ്കിലും ആശ നൽകിയിരുന്നോ…” “ഇല്ലമ്മേ… പക്ഷെ അവൾക്ക് എന്നോട് പ്രത്യേക സ്നേഹം ആയിരുന്നു… ഹോസ്പിറ്റലിൽ എത്തിയപ്പോൾ മുതൽ ഒരോ കാര്യങ്ങളും നോക്കി ചെയ്തത് അവളല്ലേ…. അവളുടെ രക്തം അല്ലേ എന്റെ ശരീരത്തിൽ ഒഴുകുന്നത്…. ബിൽ അടക്കാനുമൊക്കെ അവൾ സഹായിച്ചിട്ടുണ്ട്…. പക്ഷെ ഒരു പ്രണയം ഒരിക്കലും ഞാൻ അവളിൽ കണ്ടില്ല അമ്മേ…” “എന്താ മോനെ ഇപ്പോൾ ആ കുട്ടി പറയുന്നത്…” “എനിക്കായി കാത്തിരിക്കുമെന്നും കാത്തിരിപ്പ് അവസാനിക്കുമ്പോൾ അവൾ കന്യാസ്ത്രീ ആകാൻ പോകുമെന്നും….” “മോനെ അമ്മച്ചി പറയുന്നത് അവിവേകം ആയി എന്റെ മോന് തോന്നരുത്… നമുക്ക് ആ കുട്ടിയെ ഒന്ന് വിളിക്കാം…. വരുമെങ്കിൽ നമ്മുടെ ഈ വീട്ടിലേക്കു അവളെ ചേർക്കാം മോനെ..” “അമ്മച്ചി എന്ത് പൊട്ടത്തരം ആണ് പറയുന്നത്…

അതൊരു പാവം കുട്ടിയാണ് എന്തിനാണ് ഞാൻ അതിന്റെ ഭാവി തകർക്കുന്നത്…” “മോനെ നിനക്കും വേണ്ടേ ഒരു തുണ… എത്ര നാൾ അമ്മച്ചി ഉണ്ടാവും എന്റെ കുട്ടിക്ക്…” “എണീറ്റു നടക്കാൻ പറ്റാത്ത ഞാൻ എന്തിനാ അമ്മേ അവളെ കൂടി ഇതിലേക്ക് കൊണ്ടുവരുന്നത്…. ഒരു കാൽ ഇല്ലാത്തവനായി ജൊഹാനെ ആരും കാണേണ്ട…. ഈ മുറിയിൽ ഞാൻ മരിക്കും വരെ ഇങ്ങനെ കിടന്നോളാം….” “മോനെ അവൾ ഒരു നേഴ്‌സ് അല്ലേ കാര്യങ്ങൾ പറഞ്ഞാൽ അവൾക്ക് മനസ്സിലാവും…” “മതി അമ്മച്ചി പറഞ്ഞത് നിങ്ങൾക്ക് ഞാൻ ഒരു മടുപ്പായി തോന്നിയാൽ അല്പം വിഷം വാങ്ങി എനിക്ക് തന്നേക്കു…” “മോനെ…” അമ്മ ഓടിവന്ന് അവന്റെ വായ പൊത്തി… കട്ടിലിൽ ഇരിക്കുകയായിരുന്ന ജൊഹാൻ അമ്മയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു…..

Continue Reading

Most Popular