Connect with us

Experiences

ഭാര്യ ആവാൻ സമ്മതാണേൽ എന്റെ ഒപ്പം ഈ വണ്ടിയിൽ കയറി വരാം…

Published

on

രചന: അച്ചു വിപിൻ

പ്രണയം പൂക്കുമ്പോൾ… ഞാൻ ഒൻപതാം ക്ലാസ്സിൽ രണ്ടാം തവണയും തോറ്റു എന്ന വാർത്ത രാവിലെ ദാസപ്പൻ എന്റെ അമ്മയോട് ഉമ്മറത്തിരുന്നു പറയുന്നത് അടുക്കളയിൽ പുട്ടു തിന്നുന്നതിനിടയിൽ ആണ് ഞാൻ കേട്ടത്… ഈ ദാസപ്പൻ എന്ന രാമദാസ്(അവന്റെ ഒറിജിനൽ പേര്)എന്റെ അച്ഛന്റെ പെങ്ങടെ ഒരേ ഒരു മോൻ ആണ്.. എന്നേക്കാൾ ഒരുവയസ്സു ഇളപ്പം ഉള്ള അവനും ഞാനും കക്കാംമ്മൂല ഗവണ്മെന്റ് സ്കൂളിൽ ആണ് പഠിക്കുന്നത്…. എങ്ങനേലും അമ്മയോട് തോറ്റ കാര്യo അവതരിപ്പിക്കാം എന്ന് കരുതി ഇരുന്നതാണ് ആ ചൊറി പിടിച്ചവൻ എല്ലാം നശിപ്പിച്ചു…. അവനെ പറ്റി എന്തേലും കുറ്റം ഞാൻ പറഞ്ഞ അപ്പൊ അമ്മ തുടങ്ങും…കാര്യം അവൻ അല്പം കുരുത്തംകെട്ടവൻ ആണെലും സ്നേഹം ഉള്ളവനാ മോനെ…അവനു അച്ഛനില്ലന്നറിയാലോ അവനു രണ്ടു വയസ്സുള്ളപ്പ അവന്റെ അച്ഛൻ അവനേം അമ്മായിനേം ഇട്ടേച്ചു വേറെ ഒരു പെണ്ണിന്റെ കൂടെ പൊറുതിക്കു പോയതാ…നിന്റെ അച്ഛൻ മരിച്ചെന്നു വെച്ച്(എന്റെ അച്ഛൻ ഞാൻ മൂന്നിൽ പഠിക്കുമ്പോ എലിപ്പനി വന്നാ മരിച്ചത് ) രമണിയേം മോനേം വേറെ കാണാനോ ആ ബന്ധം വേണ്ടാന്നു വെക്കാനോ ഈ അമ്മക്കാവില്ലട…ആ ഓരൊറ്റ ഡയലോഗിൽ ഞാൻ വീഴും…. ആ തെണ്ടി നന്നായി പഠിക്കും അതോണ്ട് എന്റമ്മക്ക് അവനെ വല്യ കാര്യമാണ്…ഏതു നേരവും ദാസപ്പനെ കണ്ടു പഠിക്കു ദാസപ്പനെ കണ്ടു പഠിക്കു മോനെ എന്ന് അമ്മ എന്നോട് പറയാറുണ്ട്..വീട്ടിൽ എപ്പഴും ദാസപുരാണം ആണ്…അത് അങ്ങട് അറം പറ്റി…ഒൻപതിൽ ആകെ ഒരു ഡിവിഷനെ ഉള്ളു അതോണ്ട് അവൻ എന്റെ ക്ലാസ്സിലേക്കാണല്ലോ വരുന്നത് ഇനി ശരിക്കും അവനെ കണ്ടു പഠിക്കാം കള്ളബടുവ….. തിന്നോണ്ടിരിക്കുന്ന പുട്ടു ശരിക്കു ഇറങ്ങി പോകാൻ ഒരു പഴം കൂടി കുത്തിക്കയറ്റി… തീറ്റ കഴിഞ്ഞു വാ കഴുകി ഉമ്മറത്തേക്ക് വരുമ്പോൾ കരഞ്ഞു മൂക്കള ഒലിപ്പിച്ചു വടക്കോട്ടും നോക്കി അമ്മ അവിടെ ഇരിക്കുന്നുണ്ട്.. സൈഡിൽ ഒരു വളിച്ച ചിരി യുമായി ഓക്ല കണ്ണിട്ടു എന്നെ നോക്കി ദാസപ്പനും….ഞാൻ അമ്മയുടെ അരികിൽ ചെന്ന് തല കുനിച്ചു നിന്നു ….അമ്മ എന്റെ നേരെ ഒന്ന് നോക്കി എഴുന്നേറ്റു എന്റെ തോളത്തൊന്നു തട്ടി പോട്ടെ സാരമില്ല എന്ന് പറഞ്ഞു ഒരു ദീർഘനിശ്വാസം വിട്ടു അകത്തേക്ക് കയറി പോയി….അല്ലേലും അമ്മ അങ്ങനെ ആണ് എന്നെ ഒന്നിനും ശാസിക്കാറില്ല…. അപ്പുറത്തേക്ക് വാ എന്ന് ഞാൻ ദാസപ്പന്റെ നേരെ കണ്ണ് കൊണ്ട് ആംഗ്യം കാട്ടി…ഓടാൻ തുടങ്ങിയ അവന്റെ കഴുത്തിന് കുത്തിപിടിച്ചു വളരെ സ്നേഹത്തോടെ അവനെ ഞാൻ വീടിന്റെ അപ്പുറത്തെ പറമ്പിലേക്ക് കൊണ്ട് പോയി….അവിടെ ചെന്ന് പറമ്പിൽ നിൽക്കുന്ന കാരമുള്ള് പറിച്ചു അവന്റെ ചന്തിക്കു കുത്തിക്കയറ്റി…അവൻ ഉറക്കെ കരഞ്ഞുകൊണ്ട് നിലംതൊടാതെ ഓടി….ഹാവു ഇപ്പൊ ഒരു മനസ്സിന് ഒരു സുഖോക്കെ തോന്നണ്ട്….അതങ്ങനെ കഴിഞ്ഞു…..

ചൂണ്ടയിട്ടും,ഗോലികളിച്ചും മാവിന് കല്ലെറിഞ്ഞുo മാടം കെട്ടി കളിച്ചും അവധി അങ്ങടു തീർന്നു…അങ്ങനെ സ്കൂൾ തുറന്നു… രാവിലെ തന്നെ എണീറ്റു കുളിച്ചു(അമ്മ കുത്തി പ്പൊക്കി എന്ന് വേണം പറയാൻ ) പുതിയ ബാഗ്‌ എടുത്തു പുസ്തകം ഒക്കെ മണത്തു നോക്കി(അതിന്റെ പുതുമണം എനിക്കിഷ്ടാ) അമ്മ എടുത്തു വച്ച ചോറ്റുപാത്രവും അതിൽ ആക്കി എല്ലാ വർഷോം പറയുന്ന പോലെ ഞാൻ നന്നായി പഠിച്ചോളാം അമ്മെ എന്ന് പറഞ്ഞു ഒരു ചിരിയും പാസ്സാക്കി അമ്മയെ കെട്ടിപ്പിടിച്ചു ഒരുമ്മേo കൊടുത്തു അവിടെ നിന്നും ഇറങ്ങി…..ഞാൻ പോകുമ്പോൾ എന്നത്തേയും പോലെ നിറകണ്ണുകളുമായി അമ്മ ഉമ്മറത്ത് നിക്കുന്നുണ്ടായിരുന്നു … പോകുന്ന വഴി ദാസപ്പനെ കാണാത്തൊണ്ടു അവന്റെ വീട്ടിൽ കയറി…അവനാണേൽ നല്ല പനി അതോണ്ട് അവൻ വന്നില്ല എന്ന് പറഞ്ഞു ….സാധാരണ ഞാനും ദാസപ്പനും വീടിനടുത്തുള്ള അമ്പിളിയും ഒരുമിച്ചാ സ്കൂളിൽ പോണത്…..ഈ അമ്പിളി എന്റെ കൂട്ടുകാരി ആണ് ചെത്തുകാരൻ കുമാരന്റെ മോൾ… എനിക്ക് അവളുടെ മേൽ ഒരു കണ്ണുണ്ട് അവൾക്കത് അറിഞ്ഞൂടാ…പക്ഷെ ദാസപ്പന് അതറിയാം അവൻ അത് ആരോടും പറയാതിരിക്കാൻ കൈക്കൂലി ആയി ഇടയ്ക്കു വീട്ടിൽ നിൽക്കണ പറങ്കിയണ്ടി പറിച്ചു കൊടുക്കാറുണ്ട്…അത് മാത്രല്ല ഇടയ്ക്കു സിനിമക്കും കൊണ്ടോവും….. എന്റെ അമ്പിളി അവൾക്കു വേണ്ടി എത്രയോ പ്രണയലേഖനങ്ങൾ ഞാൻ എഴുതി അവൾക്കു കൊടുക്കാതെ വെച്ചിരിക്കുന്നു….കൊടുക്കാത്തത് വേറൊന്നും കൊണ്ടല്ല മുഴുവൻ അക്ഷത്തെറ്റാന്നെ..ഞാൻ എഴുതിയത് എനിക്ക് തന്നെ വായിക്കാൻ പറ്റുന്നില്ല അപ്പഴാ അവൾക്കു…ഞങ്ങടെ മലയാളം സാറ് അത്ര പോരാ…. സാധാരണ തൊണ്ടു(ചെറിയ ഇടവഴി )കഴിയുമ്പഴേ അവളെ കാണണ്ടതാണ് ഇന്ന് അവളേം കണ്ടില്ലല്ലോ എന്ന് ഓർത്തതും പുറകീന്നു വിളി വന്നു…. രവിയേട്ടാ……(ആ വിളി കേൾക്കുമ്പോ ഞാൻ കോരിത്തരിച്ചു നിക്കും) അവളുടെ ആ രവിയേട്ട എന്ന നീട്ടി ഉള്ള വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി പോകും…. ഒന്ന് നിക്ക് എന്ത് വേഗത്തില പോണത് …എന്നെ കൂടി കൂട്ട് അവൾ വിളിച്ചു കൂവി…. അവൾ വരുന്ന വരെ ഞാൻ അവിടെ തന്നെ നിന്നു… നീ എന്താഡി അമ്പിളി ഇന്ന് വൈകിയേ… ഒന്നും പറയണ്ട രവിയേട്ടാ വീട്ടിലെ പശു പെറ്റു… അതിന്റെ ക്ടാവിനെ കാണാൻ നിന്നതാ അവൾ കിതച്ചു കൊണ്ട് പറഞ്ഞു…. ആര് മാളൂവോ?… മ്മ് അത് തന്നെ…നല്ല വെളുത്ത ക്ടാവാണ് കേട്ടോ… രവിയേട്ടൻ ഇത്തവണേം തോറ്റല്ലേ… അ അ ആ ..ആര്പറഞ്ഞു?(എനിക്ക് അതറിയാൻ തിടുക്കമായി ) വീട്ടിൽ പാൽ വാങ്ങാൻ വന്നപ്പൊ ദാസേട്ടനാ പറഞ്ഞത്…. ചെ…ആ വൃത്തികെട്ടവൻ നാട് മുഴോൻ പാട്ടാക്കി…അവനു കാരമുള്ള് പ്രയോഗം മതിയായില്ല എന്ന് തോന്നണു…തൂറാംമുട്ടികൊച്ചോൻ…….ഞാൻ മനസ്സിൽ പറഞ്ഞു… ദേഷ്യം വരുമ്പോ ഞാൻ അവനെ വിളിക്കണ പേരാണ് അത്…..(ഈ പേര് വന്നതിനു പിറകിൽ ഒരു കഥയുണ്ട് കേട്ടോ… അവൻ എന്നും സ്കൂളിൽ വന്നാണ് കാര്യം സാധിക്കുന്നത് ഒരിക്കൽ ഞാൻ അത് അമ്മായി മുഖാന്തരം അറിയാൻ ഇടയായി …ഒരു ദിവസം ഞാൻ അവനെ വിടാതെ പിടിച്ചു നിർത്തി എന്നിട്ടോ അവൻ സ്കൂളിൽ വെച്ച് നിക്കറിൽ അപ്പിയിട്ടു അത്ര തന്നെ…അന്ന് ഞാൻ ഇട്ട പേരാണ് തൂറാം മുട്ടികൊച്ചോൻ…) ഏയ് ഞാൻ തോറ്റതല്ല അമ്പിളി…..ശരിക്കു പാ0ഭാഗങ്ങൾ തറമാകാൻ എന്റെ അമ്മ പറഞ്ഞിട്ട് മേരികുട്ടി ടീച്ചർ ആ ക്ലാസ്സിൽ എന്നെ ഒന്നൂടി ഇരുത്തിയതാ…എനിക്കി കാണാപാഠo പഠിക്കുന്നത് പണ്ടേ ഇഷ്ടല്ല..പടിക്കുമ്പോൾ എല്ലാം ഹൃദിസ്ഥമാക്കണ്ടേ അതോണ്ടാ…അവളോട് ഞാൻ പറഞ്ഞൊപ്പിച്ചു…. നിന്നെ കാണിക്കാൻ ഒരു പെട്ടി നിറയെ അപ്പൂപ്പൻ താടിയും മഞ്ചാടി കുരുവും എടുത്തു വെച്ചിട്ടുണ്ട്….ഞാൻ വിഷയം മാറ്റി… ഉവ്വോ?അവൾ എന്റെ നേരെ നോക്കി…അവളുടെ കരിമഷി എഴുതിയ കണ്ണുകൾ വിടരുന്നതു ഞാൻ കണ്ടു… മ്മ് ഞാൻ വൈകുന്നേരം കാട്ടി തരാംട്ടോ… അമ്പിളി ഇച്ചിരി വേഗം നടന്നോ ബെൽ അടിക്കാറായി.നല്ല മഴേം വരണ്ടു …ഞാൻ അത് പറഞ്ഞു തീരുന്നതിനു മുന്നേ മഴ പെയ്തു… അയ്യോ ഓടിക്കോടി മഴ……ഞാൻ വിളിച്ചു കൂവി …… ഞങ്ങൾ രണ്ടാളും വേഗത്തിൽ ഓടി…അടുത്ത് കണ്ട പൊളിഞ്ഞ കടത്തിണ്ണയിൽ ആദ്യം അവളാണ് കയറി നിന്നതു…. ഈ രവിയേട്ടന്റെ ഒരു കരിനാക്ക് അവൾ എന്റെ നേരെ നോക്കി കൊഞ്ഞനം കുത്തി… എനിക്ക് ചിരി വന്നു പോയി.. ദൈവമേ ആദ്യത്തെ ദിവസം തന്നെ വൈകിയല്ലോ ഇന്ന് നമുക്ക് ശരിക്കും വഴക്കു കിട്ടും അവൾ പിറു പിറുത്തു.. നീ വിഷമിക്കാതെടി മഴ ഉള്ളോണ്ട് നമ്മളെ സാറ് ഒന്നും പറയൂല… ഞാൻ അവളെ നോക്കി… ഒരു വേനൽ അവധി കഴിഞ്ഞപ്പഴേക്കും അമ്പിളി അങ്ങ് മാറിപോയി മുടിയും വളർന്നു വെളുത്തു തുടുത്തു മാത്രല്ല അവൾ കാണാനും സുന്ദരി ആയിട്ടുണ്ട് ….ഹോ ഈ പെണ്ണുങ്ങൾ ഒക്കെ എത്ര പെട്ടെന്ന വലുതാവാണത്..

അതിനൊക്കെ ആണുങ്ങൾ!! ദേ ഈ എന്നെ നോക്ക് ഞാൻ ഇപ്പഴും ചാവാലി കണക്കെ ഇരിപ്പണ്ട്…..ഒടുക്കത്തെ തീറ്റയാ എന്നാലും വണ്ണം വെക്കുന്നില്ല..ശരിക്കൊന്നു ചാടിയ അരയിൽ കിടക്കണ നിക്കർ ഊരി താഴെ കിടക്കും… എന്നും അടുപ്പിലെ കരി വാരി മുഖത്ത് തേക്കുന്നതല്ലാതെ ഒരു പൊടി മീശ പോലും കിളിർക്കുന്നില്ലല്ലോ ദൈവമേ….. അങ്ങനെ ഓരോന്നോർത്തു നിൽക്കുന്നതിനിടയിലാണ് അവളുടെ മഞ്ഞപ്പാവാടയിൽ കലർന്ന ചുവപ്പു നിറം എന്റെ ശ്രദ്ധയിൽ പെട്ടത്… എന്താടി നിന്റെ പാവാടയിൽ ചോന്ന നിറം കളർ ഇളകിപ്പോയോ…. അവൾ അപ്പോഴാണ് അത് ശ്രദ്ധിച്ചത് എന്ന് തോന്നണു ….പാവാടയുടെ മുന്നിലും പിന്നിലും അത് പടർന്നിടുന്നു…. എന്താണ് സംഭവിച്ചത് എന്നവൾക്കു മനസ്സിലായില്ല അവൾ പേടിച്ചു നിലവിളിക്കാൻ തുടങ്ങി…രണ്ടു കണ്ണും കൈ കൊണ്ടു പൊത്തി അവൾ നിലത്തു കുനിഞ്ഞിരുന്നു….അവളുടെ പാവാടയിൽ കലർന്ന ചോപ്പുനിറം കാലിലൂടെ നിലത്തേക്ക് ഒലിച്ചിറങ്ങി… അയ്യോ കരയല്ലേ …കളർ ഇളകുന്നെങ്കിൽ ഇളകട്ടെ നമുക്ക് വേറെ മേടിക്കാടി…ഞാൻ അവളെ സമാധാനിപ്പിക്കാൻ നോക്കി… അവൾ വലിയ വായിൽ തന്നെ കരയാൻ തുടങ്ങി… പന്തം കണ്ട പെരുച്ചാഴിയെ പോലെ ആയി ഞാൻ…..അവൾ കരച്ചിൽ നിർത്തുന്ന മട്ടില്ല….. സംഭവം കയ്യീന്ന് പോയി …..ഞാൻ അവളുടെ വീട്ടിലേക്കു ഓടി.. അമ്പിളിടെ അമ്മെ ഓടിവായോ അവള് ദേ പട്ടര്മുക്കിലെ കടത്തിണ്ണയിൽ ഇരുന്നു കരയുന്നു … കേട്ട പാതി കേൾക്കാത്ത പാതി അവളുടെ അമ്മ വീട്ടിൽ നിന്നും ഇറങ്ങി ഓടി….അതിന്റെ പുറകെ അവളുടെ ചെറിയമ്മയും…ഒരു പഞ്ചിനു പുറകെ ഞാനും ഓടി… അല്ല പിന്നെ… അവളെ കണ്ടവഴി ഞാൻ ഒഴികെയുള്ളവർക്കു കാര്യം മനസ്സിലായി …ചിരിച്ചുകൊണ്ട് അവൾടെ അമ്മ അവളെ കെട്ടിപിടിച്ചു… ഇവർക്കെന്താ വട്ടായാ….. അവളെ അവളുടെ അമ്മയും ചെറിയമ്മേം വീട്ടിലേക്കു കൊണ്ട് പോയി…പിന്നെ നാലഞ്ചു ദിവസത്തേക്ക് അവൾ സ്കൂളിലേക്ക് വന്നില്ല…ദാസപ്പനു പനി ആയോണ്ട് അവനും ഇല്ല….ഞാൻ ആകെ അസ്വസ്ഥൻ ആയിരുന്നു…..എന്നാലും ഒരു പാവാട ഉണ്ടാക്കിയ പ്രശ്നമേ…. ആ സംഭവത്തിനു ശേഷം അവൾ ഞങ്ങൾ ആണുങ്ങളുടെ കൂടെ വരാതായി…പെണ്ണുങ്ങൾ ആയ പുളു സാറയും (അവൾ മൊത്തം ടൈം പുളുവടി ആണ്) ഓന്ത് ലൈലയുമാണ് (നിന്ന നിന്നിപ്പിൽ ഇവൾ നിറം മാറും..സ്കൂളിൽ ചില ചുറ്റിക്കളികൾ പ്രേമം തുടങ്ങിയവ ഉണ്ടിവൾക്കു ) ഇപ്പൊ അവളുടെ കൂട്ട്… അവളോട് ഒരിക്കൽ ഞാൻ ചോദിച്ചു എന്താണ് നീ ഇപ്പൊ ഞങ്ങടെ കൂടെ വരാത്തെ എന്ന് അപ്പോൾ അവൾ ഒന്നും മിണ്ടിയില്ല….അല്ലേലും ഈ പെണ്ണുങ്ങൾ ഇങ്ങനാ പുതിയ കൂട്ട് കിട്ടിയ പഴയതു വേണ്ടാ… എന്നാലും ഞാൻ തളർന്നില്ല എന്നും എന്റെ ഈ രണ്ടു കണ്ണും അവളുടെ മേൽ തന്നെ ഉണ്ടായിരുന്നു….. ഞാൻ വളർന്നു ….ദാസപ്പൻ വളർന്നു… അമ്പിളിയും വളർന്നു…ദാസപ്പൻ ഡിപ്ലോമക്ക് പോയി അമ്പിളി ബി.കോമിന് പോയി ഞാൻ മാത്രം എങ്ങടും പോയില്ല… പ്ലസ് ടു വരെ തട്ടി മുട്ടി പോയി കഷ്ടിച്ച് പാസ്സ്‌ ആയ എനിക്ക് കോളേജിൽ സീറ്റ് കിട്ടിയില്ല…പിന്നെ പഠിത്തം അങ്ങ് നിർത്തി… ഇപ്പൊ ഒരു പണിയുമില്ലാതെ psc കോച്ചിങ് എന്ന് പറഞ്ഞു അങ്ങനെ തെണ്ടി തിരിഞ്ഞു നടക്കുന്നു…..അമ്മേടെ കണ്ണിൽ പൊടി ഇടാൻ വേറെ വഴിയില്ലായിരുന്നു…എന്നെ പഠിപ്പിക്കാൻ വേണ്ടി രണ്ടു വീട്ടിൽ നിന്ന് മാറി നാല് വീട്ടിലേക്കു എന്ന കണക്കിൽ അമ്മ പണിക്കു പോയി….. വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പഴും പറയാൻ ആവാതെ ഒന്ന് മാത്രം എന്റെ മനസ്സിൽ ബാക്കി കിടപ്പുണ്ട് അമ്പിളിയോടുള്ള എന്റെ പ്രേമം…

ജോലിയും കൂലിയും ഇല്ലാത്ത എന്നെ അവൾ സ്നേഹിക്കോ….ഉവ്വ് എന്ന് പറയാൻ മാത്രം ഉള്ള ചങ്കുറപ്പ് ഇപ്പൊ എനിക്കില്ല…. പതിവിനു വിപരീതമായി ഞാൻ കവലയുടെ മുന്നിലെ വായനശാലയിൽ( സത്യത്തിൽ ഞാൻ അങ്ങോട്ട് പോകാറില്ല കുറെ തെണ്ടികൾ ആയ ഗ്രാമവാസികൾ എന്റെ നേരെ ചോദ്യശരങ്ങൾ എറിയും..ജോലി ഒന്നും ആയില്ല രവി? മാലതി ഇപ്പഴും പണിക്കു പോവണ്ടോ ?എന്നൊക്കെ ….അത് കേൾക്കുമ്പോ തന്നെ എനിക്ക് ചൊറിഞ്ഞു വരും ) വായിക്കാൻ ഒന്നുമില്ലാതെ ഇരിക്കുമ്പഴാണ് പഠിത്തം കഴിഞ്ഞു ദാസപ്പൻ വന്നത്…അവനോട്‌ ഞാൻ അമ്പിളിയുടെ കാര്യം സൂചിപ്പിച്ചു..അവൻ എന്നെ ഒന്ന് നോക്കി….അവൻ എന്റെ മുഖത്ത് തുപ്പിയില്ല എന്നെ ഉള്ളു(പഴയ പോലെ പറങ്കിയണ്ടി കൊടുക്കണ്ട പ്രായം അല്ലല്ലോ അവനു..)…മുഖം കൊണ്ട് എന്തോ ഗോഷ്ടി കാടറ്റി വല്ല പണിക്കും പോ ചേട്ടായി എന്ന് പറഞ്ഞവൻ പോയ്‌ കളഞ്ഞു…അല്ലേലും ഈയിടെയായി ആ നാറിക്കു എന്നെ പുച്ഛം ആണ്… ആഹാ എന്നാൽ ഇനി രവിക്കു വാശിയാ അമ്പിളിയെ എന്റെ പ്രേമം അറിയിച്ചിട്ടേ ബാക്കി കാര്യം ഉള്ളൂ.. ഞാൻ മനസ്സിൽ ഉറപ്പിച്ചു… അവൾ ക്ലാസ് കഴിഞ്ഞു വരണ വരെ ഇടവഴിയിൽ ഞാൻ കാത്തു നിന്നു…. അവളെ കണ്ടതും കാണാ പാഠം പഠിച്ച പോലെ ഏതാണ്ടൊക്കെ ഞാൻ പറഞ്ഞൊപ്പിച്ചു…. ഞാൻ പറഞ്ഞു തീർന്നതും അവൾ പറഞ്ഞു തുടങ്ങി…രവിയേട്ടാ എനിക്ക് പഠിക്കണം ഇപ്പൊ പ്രേമിച്ചു നടക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ല ഞാൻ…രവിയേട്ടനു നല്ലൊരു ജോലി ഉണ്ടോ?ആ പാവം അമ്മയെ ഈ പ്രായത്തിൽ പണിക്കു വിടാൻ രവിയേട്ടന് എങ്ങനെ തോന്നണു.. അത് കള എന്റെ കഴുത്തിൽ കെട്ടാൻ ഒരു താലി മേടിക്കാൻ ഉള്ള കാശെങ്കിലും സ്വന്തമായി രവിയേട്ടന്റെ കയ്യിൽ ഇണ്ടോ? ആദ്യം പോയി എന്തേലുo ഒരു ജോലി നോക്ക് എന്നിട്ടു അന്തസ്സോടെ എന്റെ വീട്ടിലേക്കു വാ… ഈ പറയണ ഇഷ്ടം എന്നോട് അന്നേരം ഉണ്ടേൽ അപ്പൊ നോക്കാം….ഞാൻ ഒന്നും തിരിച്ചു പറയാൻ ആകാതെ വാ അടച്ചു നിന്നു പോയി… അവൾ ആ പറഞ്ഞത് എന്റെ ചങ്കിലാണ് കൊണ്ടത്…ഞാൻ ആകെ തകർന്നു പോയി… വളരെ വിഷമിച്ചാണ് ഞാൻ വീട്ടിലേക്കു പോയത്… എത്ര വല്യ വിഷമം വന്നാലും പട്ടിണി കിടക്കാത്ത ഞാൻ ജീവിതത്തിൽ അന്നാദ്യമായി പട്ടിണി കിടന്നു…. പിറ്റേ ദിവസം രാവിലെ ഞാൻ ഉറക്കം ഉണർന്നത് ചില തീരുമാനങ്ങൾ ഒക്കെ എടുത്തിട്ടായിരുന്നു…. അമ്മയെ ഉമ്മറത്തേക്ക് വിളിച്ചു ഞാൻ പറഞ്ഞു തുടങ്ങി… അമ്മെ ഇന്നലെ വരെ ഞാൻ എല്ലാർക്കും ഒന്നിനും കൊള്ളാത്തവൻ ആയിരുന്നു ….ഇനി അത് വേണ്ട എനിക്ക് ജീവിക്കണം അമ്മെ അന്തസ്സായി… അമ്മക്കു എന്നെ വിശ്വാസം ആണെങ്കിൽ ഈ വീടിന്റെ ആധാരം എനിക്ക് ഒന്ന് തരണം…അമ്മേടെ വായിൽ നിന്നും ഒരാട്ടാണ് ഞാൻ പ്രതീക്ഷിച്ചത്….. എന്തിനു വേണ്ടി എന്ന് പോലും ആ പാവം ചോദിച്ചില്ല…..അമ്മ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി… തിരികെ പെട്ടിയിൽ ഇരുന്നു അരികും മൂലയും പോയ ആധാരവുമായാണ് അമ്മ തിരികെ വന്നത്…. അതെന്റെ കയ്യിൽ തരുമ്പോൾ അമ്മയുടെ കൈകൾ വിറച്ചിരുന്നു…ഞാനാ കൈകൾ കൂട്ടിപ്പിടിച്ചു അമ്മയേ എന്നിലേക്കു ചേർത്ത് നിർത്തി …പതിവിനു വിപരീതമായി അന്ന് നിറഞ്ഞതു എന്റെ കണ്ണുകൾ ആയിരുന്നു… ഒരു മാസത്തെ അലച്ചിലിനൊടുവിൽ ഞാൻ ഒരു ബാങ്ക് ലോൺ തരപ്പെടുത്തി അത് കൊണ്ട് ഒരു ഓട്ടോ അങ്ങട് വാങ്ങി….(വലിയ മോഹങ്ങൾ ഒന്നും അപ്പൊ ഇല്ലായിരുന്നു ഒരു ജോലി അതായിരുന്നു മനസ്സിൽ) വണ്ടിയുമായി എന്റെ ആദ്യ ഓട്ടം അമ്മ പണിക്കു നിക്കുന്ന വീട്ടിലേക്കു ആയിരുന്നു…. അവിടെ ചെന്നപ്പോ അവരുടെ അടുക്കളപുറത്തിരുന്നു അമ്മ പാത്രം കഴുകുകയായിരുന്നു…

അങ്ങോട്ട് ചെന്ന് കയ്യിലിരുന്ന പാത്രം വാങ്ങി നിലത്തിട്ടു അമ്മയേ ഞാൻ കെട്ടി പിടിച്ചു…അമ്മയുടെ കരിയും സോപ്പും പുരണ്ട കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു അമ്മ ഇനി ഇവിടെ പണിക്കൊന്നും വരണ്ട..അമ്മയെ ഞാൻ നോക്കിക്കോളാം… അമ്മ ചിരിച്ചു കൊണ്ട് കരഞ്ഞു…. അന്ന് സന്തോഷിച്ച പോലെ എന്റെ അമ്മ ഒരിക്കലും സന്തോഷിച്ചു കാണില്ല… അതമ്മയുടെ മുഖ ഭാവത്തിൽ നിന്നും വ്യക്തമായിരുന്നു….അച്ഛൻ മരിച്ചതിനു ശേഷം എന്റെ അമ്മ ഒന്നു ചിരിച്ചു കാണുന്നത് അന്നാണ്… ഞാൻ രണ്ടര വർഷം നന്നായി കഷ്ടപ്പെട്ടു…ബാങ്കിലെ കടം തീർത്തു…കിട്ടിയ ലാഭം കൊണ്ട് ചെറിയ രീതിയിൽ ഒരു ട്രാവൽസ് അങ്ങട് തുടങ്ങി അതിനു ഒരു പേരും ഇട്ടു ‘അമ്പിളിമാല’ ട്രാവെൽസ് ( മാലതി എന്റെ അമ്മയും അമ്പിളി എന്നെ ഇവിടം വരെ ഒക്കെ എത്തിക്കാൻ എന്നെ പ്രേരിപ്പിച്ചവളും ആണല്ലോ അതോണ്ടാ ഇങ്ങനെ ഒരു പേരിട്ടത്)… കുറച്ചു കാശൊക്കെ ആയപ്പോ..ജോലിയും കൂലിയും ഇല്ല എന്ന് പറഞ്ഞു എന്നെ വേണ്ടാന്ന് വെച്ച അമ്പിളിയെ ഒന്നു കാണാൻ തന്നെ ഞാൻ തീരുമാനിച്ചു…അത് ദാസപ്പൻ വഴി ഞാൻ അവളെ അറിയിച്ചു…അവളെ കാണാൻ ഞാൻ തിരഞ്ഞെടുത്തത് അവൾ ഒരു പെണ്ണാകുന്നതിനു ഞാൻ സാക്ഷിയായ ആ പൊട്ടി പൊളിഞ്ഞ കടത്തിണ്ണ തന്നെ ആയിരുന്നു… വൈകുന്നേരം അമ്പലത്തിൽ പോയി അവൾ നടന്നു വരുന്നത് എന്റെ സ്വന്തം ഓട്ടോയിലെ കണ്ണാടിയിലൂടെ ഞാൻ കണ്ടു… അവൾ അടുത്ത് വന്നതും ഓട്ടോയിൽ നിന്നും ഞാൻ ചാടിയിറങ്ങി എടി അവിടെ നിക്കടി … എടി ചെത്തുകാരൻ കുമാരന്റെ മോളെ നീയാരടി രoഭയോ? ഈ കിടക്കണത് കണ്ടോടി എന്റെ സ്വന്തം ഓട്ടോയാ..കണ്ണ് തുറന്നു കാണടി പുല്ലേ… ഞാൻ ഇപ്പൊ അധ്വാനിച്ചു ജീവിക്കുന്നു…ഇപ്പൊ സ്വന്തമായി ഒരു ട്രാവെൽസ് ഉണ്ട് ഞാൻ അതിന്റെ മുതലാളി ആണെടി മുതലാളി…… എങ്ങോട്ടാടി നീ നോക്കുന്നത് ഇവിടെ ദേ എന്റെ നേരെ നോക്ക്….പിന്നെo ഇണ്ട് തീർന്നില്ല…. നീ എന്റെ കയ്യിലേക്ക് നോക്ക്… അഞ്ചു പവന്റെ താലി മാല… ഇത് എന്നെ വേണ്ട എന്ന് പറഞ്ഞ നിനക്കുള്ളതല്ല കേട്ടോടി മത്തക്കണ്ണി…. ഞാൻ കെട്ടാൻ പോണ എന്റെ പെണ്ണിന് ഉള്ളതാ ഇത്…ഇതൊക്കെ നിന്നെ ഒന്ന് കാണിക്കണം എന്ന് തോന്നി… വേറെ ഒന്നിനും അല്ല രവി വെറും ഊളയല്ല എന്ന് നീ അറിയണം…..ആഹാ… ******* രവിയേട്ട…ആ വിളി കേട്ട് ഞാൻ ഞെട്ടി എണീറ്റു… ഏ ഇവൾ ഇപ്പഴാണോ വന്നത് അപ്പൊ ഞാൻ ഈ പറഞ്ഞതൊക്കെ സ്വപ്നത്തിലാർന്നോ ? എന്താ ഇവിടെ വരാൻ പറഞ്ഞത്? അവൾ ചോദിച്ചു? കുറച്ചു നേരം ഞാൻ മിണ്ടാതെ ഇരുന്നു എന്നിട്ടു അവളെ നോക്കി ഞാൻ പറഞ്ഞു തുടങ്ങി…. അമ്പിളി എനിക്ക് നിന്നെ ചെറുപ്പം മുതലേ ഇഷ്ടാണ്….ചങ്കു കീറി കാണിക്കാൻ ഒന്നും എനിക്ക് ആവില്ല…. നിന്നെ ഞാൻ പൊന്നു പോലെ നോക്കിക്കോളാം എന്നും പറയുന്നില്ല ….ഇപ്പൊ എനിക്ക് ഒരു ജോലി ഉണ്ട്….അത് വെച്ചു നിന്നേം നമക്ക് ഉണ്ടാവണ മക്കളേം നന്നായി നോക്കാൻ പറ്റും എന്ന ഒരു വിശ്വാസം എനിക്കുണ്ട്… ദേ ഇതു നീ അന്ന് പറഞ്ഞപൊലെ ഞാൻ അധ്വാനിച്ചു എന്റെ കാശ് കൊണ്ട് മേടിച്ച താലിമാല…നിനക്ക് എന്നെ ഇഷ്ടാണേൽ ഇത് നിന്റെം എന്റേം വീട്ടുകാരുടെ മുന്നിൽ വെച്ച് ഞാൻ നിന്റെ കഴുത്തിൽ അണിയിക്കും.. മറുത്തൊന്നും പറയണ്ട….നിനക്ക് എന്റെ ഭാര്യ ആവാൻ സമ്മതാണേൽ എന്റെ ഒപ്പം ഈ വണ്ടിയിൽ കയറി വരാം…ഞാൻ നിന്നെ വീട്ടിലാക്കാം…ഇല്ലെങ്കിൽ ഇത് ഇന്ന് ഇവിടെ തീർന്നു….രവിയേട്ടൻ ഇനി നിന്റെ പുറകെ വരില്ല… ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു.. മനസ്സിൽ സകല ദൈവങ്ങളേം വിളിച്ചു പോയി…ഇനി കയറാതെ ഇരിക്കോ ദൈവമേ…. ഞാൻ മോഹിച്ചു പോയി ഇവള് കയറണെ ഭഗവാനെ …. കയറുന്നില്ലേ എന്ന അർത്ഥത്തിൽ ഞാൻ വണ്ടിയുടെ ഹോൺ ഒന്നമർത്തി…. എന്നോട് ഒന്നും മറുത്തു പറയാതെ എന്റെ നേരെ നോക്കി ചിരിച്ചുകൊണ്ടവൾ വലതു കാൽ വെച്ചു കയറിയത് എന്റെ ഓട്ടോയിലേക്കു മാത്രമല്ല എന്റെ ജീവിതത്തിലേക്ക് കൂടിയായിരുന്നു….. ശുഭം…

Experiences

ഇഷ്ടമാണ് നൂറുവട്ടം

Published

on

By

രചന: Vijay Lalitwilloli Sathya

ആദ്യരാത്രിയിൽ മനസ്സിൽ സ്വരുക്കൂട്ടിയ സ്വപ്നങ്ങളുടെ ഒടുവിലുള്ള ചടുല താളങ്ങളുടെ നിമ്നോന്നത ആരവങ്ങൾ ഒക്കെ അടങ്ങിയപ്പോൾ തികച്ചും നിശബ്ദത പരന്നു.ഭർത്താവ് ഷിബു നിദ്രയിലായി. നിഷ ഇന്നുവരെ കാത്തുസൂക്ഷിച്ച വിലപ്പെട്ടതൊക്കെ അവൻ അപഹരിച്ചു എടുത്തു. മിന്നൽ കൊടി പോലെ പടർന്ന് കയറിയ അവനിപ്പോൾ ഒരു ചൊറിയൻപുഴു ആയി മാറിയിരിക്കുന്നു. ‘ഇവനെ കൊന്നാലോ’ ആ നിമിഷം അവൾക്ക്‌ അങ്ങനെയാണ് തോന്നിയത്….! ഇത്തിരി മുമ്പാണ് കൂട്ടുകാരി ശാന്തി ആ ശരിയായ ആ വീഡിയോ അവൾക്ക് അയച്ചു കൊടുത്തത്..! ‘ഈശ്വരാ താൻ പ്രകാശേട്ടനെ വഞ്ചിച്ചിരിക്കുന്നു.’ അവൾക്കു തല പെരുക്കുന്നത് പോലെ തോന്നി. അവളെ മഹാപാപം ചെയ്യിപ്പിച്ച് ആകുലതയിലാക്കിയ ആ സംഭവം അവൾ ഒന്ന്‌ ഓർത്തെടുക്കാൻ ശ്രമിച്ചു……… ഇന്നലെ പകൽ ഷിബുവിനെ നേരിൽ കണ്ടു നിഷ ചോദിച്ചു “ഷിബു തനിക്ക് എന്നോട് ഇപ്പോഴും സ്നേഹം ഉണ്ടോ? ” “ഇതെന്ത് ചോദ്യം ആണ് നിഷ. നീയല്ലേ എന്നെ തേച്ചിട്ട് പോയത്. ചെന്നൈയിലുള്ള ബാങ്ക് ഉദ്യോഗസ്ഥൻ നിന്നെ പെണ്ണുകാണാൻ വന്നെന്നും വീട്ടിൽ വിവാഹത്തിന് ഒരുക്കങ്ങൾ തുടങ്ങി എന്നൊക്കെ പറഞ്ഞട്ടിപ്പോൾ എന്താ ഇങ്ങനെ ഒരു ചോദ്യം.” വീട്ടുകാരെ പിണക്കാൻ പറ്റില്ലെന്ന് പറഞ്ഞു നിഷ്കരുണം തന്റെ പ്രണയത്തെ അവൾ തള്ളിപ്പറഞ്ഞു പോയവൾ ആണ്. ഷിബുവിന്റെ മനസ്സിൽ അതൊരു ആഘാതമായിരുന്നു.

അവന്റെ പ്രണയം ആത്മാർത്ഥമായിരുന്നു. അന്നേ അവൻ മനസ്സിൽ കുറിച്ചിട്ടതാണ്. “ആട്ടെ ഇപ്പോൾ എന്തിനാ ഇങ്ങനെ ചോദിച്ചത്?” “നീ എന്നെ വിവാഹം കഴിക്കുമോ?” അവൾ ചോദിച്ചു “ഞാൻ പാവപ്പെട്ട വീട്ടിലെ പയ്യൻ അല്ലേ അതുകൊണ്ടല്ലേ വിവാഹം ആയപ്പോൾ നീ നമ്മുടെ പ്രേമത്തെ അവഗണിച്ച് അയാളുടെ കൂടെ ഒക്കെ ജീവിക്കാൻ ശ്രമിച്ചത്. ഇപ്പോൾ എന്താ പ്രശ്നം കല്യാണം മുടങ്ങിയൊ ” അവൻ ആകാംക്ഷയോടെ ചോദിച്ചു. “പാവപ്പെട്ടവൻ ആണെങ്കിലും നിനക്കൊരു ജോലി ഉണ്ടല്ലോ. മാത്രമല്ല നമ്മൾ പരസ്പരം പ്രേമിച്ച വരല്ലേ ഒന്നിച്ച് ജീവിക്കാൻ നിനക്കും ആഗ്രഹമില്ലേ” അവൾ ചോദിച്ചു.. അപ്പോൾ ഉറപ്പിച്ച നിന്റെ വിവാഹം? “”കല്യാണം മറ്റന്നാളാണ് പക്ഷേ എനിക്ക് അയാളെ വേണ്ട..” “അതെന്താ?” “അതൊക്കെയുണ്ട്” ഷിബുവിനെ കോൾ അടിച്ച പോലെയായി പിറ്റേന്ന് അവൾ അവന്റെ കൂടെ ഒളിച്ചോടി. അവൻ ഒരു ക്ഷേത്രത്തിൽ വെച്ച് അവളെ താലികെട്ടി. അവളെ തന്റെ കൊച്ചു വീട്ടിലേക്ക് കൊണ്ടു പോയി. അന്ന് രാത്രി അവൻ ചോദിച്ചു. എന്താണ് വിവാഹം വേണ്ടെന്ന് വെച്ച് അയാളെ വിട്ട് വരാൻ കാരണം. അവൾ ഒരു വീഡിയോ കാണിച്ചു. രണ്ടുദിവസം മുമ്പ് ആരോ അയച്ചു അവളുടെ വാട്സപ്പ് ലേക്ക് വന്നതാണ്.

ചെന്നൈയിൽ ജോലിയുള്ള അവളെ കെട്ടാൻ പോകുന്ന യുവാവ് അവിടുത്തെ പട്ടണത്തിൽ ഒരു മോഡേൺ യുവതിയുടെ കൈയും വീശി അടിപൊളിയായി റോഡിലൂടെ നടക്കുന്ന ഒരു വീഡിയോ. ഷിബു ഉള്ളിൽ സന്തോഷിച്ചു. തന്റെ മനസ്സിലെ ആഗ്രഹം പോലെ തന്നെ ഇവൾ ആപ്പിൽ ആയിരിക്കുന്നു. അതുകൊണ്ട് താൻ ആഗ്രഹിച്ചതുപോലെ അവൾ തന്റെ ഭാര്യയായിരിക്കുന്നു ആ വീഡിയോ കണ്ടതിനു ശേഷം അവളുടെ മനസ്സു മാറിയത്. പിന്നെ പല നവ മാധ്യമങ്ങളിലും വീഡിയോ പ്രത്യക്ഷപ്പെട്ടു. അവൾ പേടിച്ചു ലിങ്ക് തുറന്നത് ഇല്ല… കാരണം അവൾക്ക് അത് നേരത്തെ കിട്ടിയതല്ലേ. അത് കണ്ടപ്പോൾ തന്നെ നല്ല ജീവൻ പോയി. നല്ല ഷോക്ക് ആയതാണ്. അതുകൊണ്ട് വീണ്ടും വീണ്ടും ആ പാനിക് ഷോക്കു വരാൻ ആരും ആഗ്രഹിക്കില്ല. ആ നിമിഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു. നേരിട്ട് ഷിബുവിനെ കണ്ടു കാര്യങ്ങൾ തീരുമാനിക്കുകയായിരുന്നു. വിവാഹത്തലേന്ന് തന്റെ പ്രതിശ്രുത വധു ഒളിച്ചോടി എന്ന് അറിഞ്ഞ ആ യുവാവ് അന്നു വൈകിട്ട് തന്നെ ചെന്നൈയിലേ ജോലിസ്ഥലത്തേക്ക് ദുഃഖത്തോടെ മടങ്ങിപ്പോയി ഓഫീസിലേക്ക് പോകാനുള്ള വഴിമധ്യേ ഒരു റോഡ് ക്രോസ് ചെയ്യാൻ വേണ്ടി സീബ്രാ ലൈനിൽ നിൽക്കുകയാണ് അവനിപ്പോൾ.

എന്നും ആ സീബ്രാലൈൻ ക്രോസ് ചെയ്തു വേണം അവൻ അപ്പുറത്ത് ഓഫീസിലെത്താൻ. ചെന്നൈയിലെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ആ അന്ധയായ യുവതി ഇന്നും റോഡ് കടക്കാൻ കൃത്യസമയത്ത് ആ സീബ്ര ലൈൻ സ്റ്റാർട്ടിങ് പോയന്റിൽ വന്നു നിൽപ്പുണ്ട്. രണ്ടാഴ്ച മുമ്പാണ് താൻ അവരെ ഹെൽപ്പ് ചെയ്യുന്ന സമയത്ത് ആരോ പകർത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്! ഒരു യുവാവിന്റെ ജീവകാരുണ്യപ്രവർത്തനം എന്നൊക്കെ പലരും വിശേഷിപ്പിച്ച ആ വീഡിയോ അവനും കണ്ടതാണ്. തേച്ചിട്ട് പോയ കാമുകിക്ക് ഒരു പണി കൊടുക്കാൻ വേണ്ടിയാണ് ഷിബു ആ വീഡിയോയുടെ ബാഗ്രൗണ്ട് മ്യൂസിക്കു കാര്യങ്ങളൊക്കെ മാറ്റി സൂം ചെയ്തു അതൊരു യുവതിയുടെയും യുവാവിന്റെയും നടുറോട്ടിൽ വച്ചുള്ള അനശ്വര പ്രേമം മുഹൂർത്തം ആക്കി ചിത്രീകരിച്ചത്…. നിഷയുടെ ഭർത്താവ് പ്രകാശൻ ആണ് അതൊന്നു മനസിലാക്കിയ അവനാണ് ഏറ്റവും വേഗം വേറൊരു നമ്പറിൽ നിന്നും മുൻ കാമുകിയുടെ വാട്സപ്പ് ലേക്ക് അയച്ചത്. യാത്രക്കാർക്കുള്ള സിഗ്നൽ ആയപ്പോൾ തങ്ങിനിന്ന എല്ലാവരും വേഗം പോയി. യുവാവും അന്ധയായ യുവതിയും ഒടുവിൽ ബാക്കിയായി. ഇപ്രാവശ്യവും അവൻ തന്നെ ആ യുവതിയെ സഹായിക്കേണ്ടി വന്നു. അവൾക്ക് അവന്റെ മണവും സ്പർശനവും തിരിച്ചറിഞ്ഞു. “ഹായ് പ്രകാശ് നാട്ടിൽ പോയിട്ട് വന്നോ എന്തായി കല്യാണം ഒക്കെ ഭംഗിയിൽ കഴിഞ്ഞോ?”

കഴിഞ്ഞ പ്രാവശ്യം റോഡിനു മറുപുറം എത്തിയപ്പോൾ നന്ദി സൂചകമായി അവർ സംസാരിക്കുന്ന അവസരത്തിൽ വളരെ ചെറിയ വാക്കുകളിൽ അവൻ തന്റെ കൊച്ചു വിശേഷ കാര്യങ്ങൾ പറഞ്ഞിരുന്നു. അതാണ് വീണ്ടും ഇന്ന് കണ്ടപ്പോൾ അവൾ ചോദിച്ചതു. അവൻ മറുപടി ഒന്നും പറഞ്ഞില്ല. റോഡിന് മറുപുറം എത്തിയപ്പോൾ അവൾ ചോദിച്ചു. “എന്താണ് സംസാരിക്കാത്തത്…. എന്ത് പറ്റി പ്രകാശ്?” അവനവന്റെ ദുഃഖ കാരണമായ നാട്ടിലെ മുടങ്ങിയ വിവാഹ കഥ മുഴുവൻ അവൻ പറഞ്ഞു അന്ന് ഒരുനാൾ റോഡ് കടക്കാൻ തന്നെ സഹായിച്ച സമയത്ത് എടുത്ത വീഡിയോ പൊതുജനങ്ങൾ ഏറ്റെടുത്ത കാര്യവും അന്ധയായ യുവതിക്ക് അറിയാം. താൻ കാരണം,തന്നെ സഹായിച്ചത് കാരണം, ഒരാളുടെ ജീവിതം നഷ്ടപ്പെട്ടു.അവൾക്ക് അത് ദുഃഖമായി. അന്ധയാണെങ്കിലും അതീവ സുന്ദരിയായ അവൾ അയാളോട് ചോദിച്ചു. ” ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല. എനിക്കതിന് അർഹത ഉണ്ടോ എന്നും അറിയില്ല എനിക്കെന്നും വെളിച്ചമായി താങ്ങായി തണലായി കൂടെ ഉണ്ടാകുമോ? എന്നെ ഭാര്യയായി കൂടെ കൂട്ടുമോ?” പ്രകാശ് സ്തബ്ധനായി ‘ ഈശ്വര ഇവരെന്താ ചോദിക്കുന്നത്?’ കാഴ്ച ഉള്ളത് കാരണം ഇക്കര നിൽക്കുമ്പോൾ അക്കരപ്പച്ച കണ്ട് അതിന്റെ പിറകെ ഓടുന്ന ദുരാഗ്രഹിയായ മനുഷ്യരെക്കാൾ കാഴ്ചയില്ലാത്ത ഉൾക്കാഴ്ചയുള്ള അന്ധരായ പാവം മനുഷ്യർ തന്നെയാണ് യഥാർത്ഥ സ്നേഹം തരിക..!! അന്ന് വൈകിട്ട് അവളുടെ ചോദ്യത്തിന് അവൻ മറുപടി നൽകി. “എനിക്ക് ഇഷ്ടമാണ് നൂറുവട്ടം!” ഞാൻ വിവാഹം ചെയ്തോളാം.!! കഥ വായിച്ചിട്ട് പോകുമ്പോൾ രണ്ടു വാക്ക് പറയാൻ മറക്കല്ലേ….

Continue Reading

Experiences

ജീവിക്കണം സന്തോഷത്തോടെ, ഭർത്താവും കുട്ടികളുമായി…

Published

on

By

രചന: Shahla Sharin

“ആദ്യത്തെ ഭർത്താവുമായി ഡിവോഴ്സ് ആവാൻ എന്താ കാരണം…?” ബ്രോക്കർ ഫാത്തിമയുടെ ഉപ്പയോടും ഉമ്മയോടും ചോദിച്ചു. ഫാത്തിമ തൊട്ടടുത്ത് തല താഴ്ത്തി നിക്കുന്നുണ്ടായിരുന്നു. “ഇപ്പോഴത്തെ കുട്ടികളല്ലേ ബോക്കറേ, ഇവൾക്ക് അയാളുടെ സ്വഭാവം അത്രക്ക് ഇഷ്ടല്ല. ആളൊരു തണുപ്പനാന്നാ പറയുന്നേ. പിന്നേ ഇവളെ മുടിഞ്ഞ സംശയോം ആണ്” ബ്രോക്കർ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു “ഇതൊക്കെ ഒരു കാരണാണോ…? ഹ ഹ ഹ!!! ഇതൊക്കെ ഈകാലത്ത് സാധാരണമല്ലേ.

പെണ്ണ് എന്നും ആണിനെ അനുസരിച്ച് എല്ലാം സഹിച്ച് ജീവിക്കേണ്ടവളാണ്. ഇത്രക്ക് നിസാര കാര്യത്തിനൊക്കെ ഡിവോഴ്സ് വാങ്ങി വീട്ടിലിരിക്കെ, ന്റെ പടച്ചോനേ” കയ്യിലിരുന്ന സുലൈമാനി ഒറ്റവലിക്ക് കുടിച്ച് ബ്രോക്കർ ഫാത്തിമയെ പുച്ഛത്തോടെ ഒന്ന് നോക്കി “നീയാള് കൊള്ളാലോ പെണ്ണേ, പെണ്ണുങ്ങൾക്ക് നല്ലോണം ക്ഷമ വേണം. ആണിനെ മയത്തിൽ മെരുക്കിയെടുത്ത് കുപ്പീലാക്കാനുള്ള മിടുക്ക് വേണം.

അല്ലാതെ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഓടിപ്പോരാൻ നിന്നാൽ അതിനേ നേരം കാണൂ” അതുവരെ ക്ഷമിച്ച് നിന്ന ഫാത്തിമയുടെ ഫുൾ കണ്ട്രോൾ അങ്ങട് പോയി, അവൾ ബ്രോക്കറെ നോക്കി കണ്ണുരുട്ടി “അതെന്താടോ ഈ ആണുങ്ങളൊക്കെ ആലാവുദ്ധീൻറെ കുപ്പീന്ന് വന്ന ഭൂതാണോ, മയത്തിൽ മെരുക്കിയെടുത്ത് കുപ്പീലാക്കാൻ…?” ഫാത്തിമയുടെ അലർച്ച കണ്ടതും ബ്രോക്കർ മെല്ലെ എഴുന്നേറ്റു.

പക്ഷേ ഫാത്തിമ കട്ടകലിപ്പിൽ തന്നെ ആയിരുന്നു “വീട്ടിൽ വരുന്ന കസിൻ ബ്രോസിനോസ് മിണ്ടിയാൽ സംശയം, ബസ്സിൽ കയറിയാൽ കിളിയോട് ചിരിച്ചാൽ സംശയം, ഓട്ടോ ഡ്രൈവറോട് സംസാരിച്ചാൽ സംശയം, ഫേസ്ബുക്ക് ഉപയോഗിക്കുന്നത് മഹാപാപം, വാട്സാപ്പിൽ രാത്രി എട്ടുമണി കഴിഞ്ഞ് വരാൻ പാടില്ല, ഉച്ചത്തിൽ സംസാരിക്കാനോ ചിരിക്കാനോ പാടില്ല, എന്നാലോ ഇതൊക്കെ അങ്ങേർക്ക് ആവാം, ചോദിച്ചാൽ ഒറ്റ ഉത്തരം ആണുങ്ങൾക്ക് ഇതൊക്കെ ആവാം

. പെണ്ണുങ്ങൾക്ക് ചുറ്റും എപ്പോഴും കണ്ണുകൾ വേണം എന്ന്” ബ്രോക്കർ മെല്ലെ അവിടെ നിന്നും തടിയൂരാൻ ശ്രമിച്ചു. ഫാത്തിമ അയാളെ നോക്കി പുഞ്ചിരിച്ചു “ഇങ്ങളെക്കൊണ്ട് കൊണ്ട് പറ്റൂച്ചാ അല്പം സ്വാതന്ത്ര്യം തരുന്ന, ഒരു കൂട്ടുകാരനെപ്പോലെ കൂടെ നിൽക്കുന്ന എല്ലാത്തിനുപരി പെണ്ണെന്നാൽ കാമം കൊണ്ട് കെട്ടിപ്പൊക്കിയ മാംസ രൂപമല്ല എന്ന് തിരിച്ചറിവുള്ള ഇച്ചിരി മനസാക്ഷിയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ നോക്കൂ, എനിക്കും ജീവിക്കണം സന്തോഷത്തോടെ, ഭർത്താവും കുട്ടികളുമായി” ഒന്ന് നിറുത്തിയിട്ട് അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു “എനിക്ക് വേണ്ടത് കൂടെ കട്ടക്ക് നിൽക്കുന്ന തുണയെ ആണ് അല്ലാതെ എന്റെ കഴുത്തിൽ കയറിട്ട് നടക്കുന്ന യജമാനനെ അല്ല”

Continue Reading

Experiences

സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റുന്നൊരു മനസ്സുണ്ടായിരിക്കണം…

Published

on

By

രചന: സുരേദ്രൻ കരുളായി

ഞാൻ പെണ്ണന്വേഷിച്ചു തുടങ്ങിയതിന് ശേഷമാണ് അനുജൻ പെണ്ണുകാണാനിറങ്ങിയത്. അവന് ഡ്രസ്സിൽ ചെളി പുരളാത്ത പണിയായതു കൊണ്ടാവണം കല്ല്യാണം കഴിഞ്ഞ് ഒരു കുഞ്ഞായി….! ഞാനിപ്പോഴും അലയുകയാണ്… ഒരു പെണ്ണിന്റെ സ്നേഹത്തിനായി ….. ഒരു പെണ്ണിന്റെ സാമീപ്യത്തിനായി…. പക്ഷേ…അച്ഛനമ്മമാരും പെൺകുട്ടികളും ഒരേ പല്ലവി തന്നെ ആവർത്തിക്കുന്നതു കൊണ്ട് മടുപ്പു തോന്നിത്തുടങ്ങി…. നടന്നു നടന്ന് വയസ്സു കൂടുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. ചിലപ്പോഴൊക്കെ ഓർക്കുമ്പോൾ ചിരിയാണു വരിക. നിത്യവൃത്തിയ്ക്ക് വകയില്ലാത്തവർക്കുപോലും ഗവൺമെന്റ് ഉദ്ദ്യോഗസ്ഥരെ വേണം… ചോദിക്കുന്നവരുടെ പെൺകുട്ടികളുടെ വിദ്യാഭ്യാസമോ പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി … ഇവരാണ് ഗവൺമെന്റ് ഉദ്ദ്യോഗസ്ഥരെ കാത്തിരിക്കുന്നത്….. ചിരിക്കുകയല്ലാതെ പിന്നെന്താണ് ചെയ്യുക…? മൂഡസ്വർഗ്ഗത്തിൽ ജീവിക്കുന്നവർ… അവരെക്കുറിച്ച് എനിയ്ക്കു തോന്നിയത് അങ്ങനെയാണ്. ഈയിടെയായി ഒരു സംഭവമുണ്ടായി. ആരോ കൊടുത്ത ഒരു പെണ്ണിന്റെ അഡ്രസ്സിലുള്ള ഫോൺ നമ്പറിൽ ചെറിയച്ഛൻ വിളിച്ചുനോക്കി….. “ഹലോ… ശ്രീധരേട്ടനാണോ…?” “അതെ … ആരാ..?” “നിങ്ങൾക്ക് ഒരു കുട്ടിയെ കെട്ടിക്കാനുണ്ടെന്നു കേട്ടു… എന്റെയൊരു സുഹൃത്ത് അഡ്രസ്സ് തന്നതാ… ശരിയാണോ …?” “ആ… ശരിയാണ്…” ” വന്നാൽ കുട്ടിയെ ഒന്നു കാണാൻ പറ്റുമോ..?” “കാണാം… പക്ഷേ… ചെക്കനെന്താ ജോലി…?” ” അവന് തേപ്പിന്റേയും പടവിന്റേയുമൊക്കെ പണിയാ…” “അയ്യോ… അങ്ങനെയുള്ളോർക്കൊന്നും കൊടുക്കില്ലാട്ടോ…. എന്തെങ്കിലുമൊരു ഉദ്യോഗമുള്ളവർക്കേ കൊടുക്കു… ” ” അതെയോ… പെണ്ണിപ്പോൾ എന്തിനാ പഠിക്കുന്നത്…?” ” അവളിപ്പോൾ ഡിഗ്രി അവസാന വർഷമാണ്. ” “അപ്പോൾ പെണ്ണ് പഠിപ്പൊക്കെ കഴിഞ്ഞ് ഒരു ജോലിയൊക്കെയായിട്ടേ കൊടുക്കുന്നുണ്ടാവു അല്ലേ…?” ” ഏയ്… അതിനൊന്നും ഇപ്പോൾ കഴിയില്ല… ഉദ്ദ്യോഗസ്ഥരൊക്കെയാവുമ്പോൾ പിന്നീടുള്ള കാര്യങ്ങൾ അവര് നോക്കിക്കോളുമല്ലോ ….” “ഞങ്ങള് പഠിപ്പിക്കാൻ തയ്യാറാണെങ്കിൽ നടത്തിക്കൂടെ…?” ” അതൊന്നും ശര്യാവില്ല…” ” നിങ്ങൾക്കെന്താണ് പണി…?! ” എനിയ്ക്ക് റബ്ബർ ടാപ്പിങ്ങാ ….” ” ഈ മോള് തന്നെയുള്ളോ ….?” ” അല്ല… ഒരു മോനുംകൂടിയുണ്ട്….” ” അവനെന്തു ചെയ്യുന്നു ….?” “അവൻ ഓട്ടോ ഓടിക്കുന്നു…” ” അവൻ കല്ല്യാണം കഴിച്ചതാണോ?” ” ഇല്ല. അവന് ആവുന്നതേയുള്ളൂ…” ” അപ്പോൾ അവൻ കല്ല്യാണമൊന്നും കഴിക്കുന്നുണ്ടാവില്ല അല്ലേ..?” ” അതെന്താ നിങ്ങളങ്ങനെ പറഞ്ഞത് …?” ” അല്ലാ …നിങ്ങളെപ്പോലെയാണ് എല്ലാവരും ചിന്തിക്കുന്നതെങ്കിൽ ഉദ്യോഗമില്ലാത്തവർക്ക് പെണ്ണുകിട്ടില്ലല്ലോ…
ശരിയെന്നാൽ … കാത്തിരിപ്പു തുടരട്ടെ…” ചെറിയച്ഛൻ കോൾ കട്ട് ചെയ്ത് തലയ്ക്ക് കൈ കൊടുത്ത് ഇരുന്നു പോയി….! ഇതാണിപ്പോൾ നാട്ടിലെ അവസ്ഥ…. വല്ലാത്തൊരു കാലംതന്നെ …….! ഞായറാഴ്ചയായതുകൊണ്ട് രാവിലെതന്നെ ഡ്രസ്സും മാറി ഇറങ്ങി. സമയം കളയാൻ എന്തെങ്കിലും വഴി കാണണമല്ലോ …. അതിനായി കൂട്ടുകാരുടെ അടുത്തേക്ക് നടന്നു…. “വിനൂ … ഒരു പെണ്ണുണ്ട്… നീ പോകുന്നോ കാണാൻ…?” കൂട്ടുകാരൻ സുമേഷ് കണ്ടപാടെ ചോദിച്ചത് അതാണ്. ” നീ നടക്കുന്ന കാര്യം വല്ലതും പറ…. ” “എടാ.. ഇതങ്ങനെയല്ല… അവർക്ക് ഉദ്യോഗസ്ഥരൊന്നും ആവണമെന്നില്ല…” ” അതൊക്കെ നമ്മൾ കൂറേ കണ്ടതല്ലേ സുമേഷേ… അങ്ങനെയൊക്കെ പറഞ്ഞുകേൾക്കുമ്പോൾ നമ്മളോടിച്ചെല്ലും. അവിടെ ചെല്ലുമ്പോൾ ചെറിയൊരു ശമ്പളക്കാരനെങ്കിലുമാവും അവർ പ്രതീക്ഷിക്കുന്നത്. ഞാനില്ല…എന്റെ പണിയും ചുറ്റുപാടുമെല്ലാം അവരോട് പറ …എന്നിട്ടും അവർക്ക് സമ്മതമാണെങ്കിൽ പോയി നോക്കാം…. അല്ലാത്തൊരു പെണ്ണുകാണലിന് ഞാനില്ല…. എന്നെ വിട്ടേക്ക് …..” ഞാൻ തീർത്തു പറഞ്ഞു…എന്നിട്ടും അവൻ വിടാൻ ഭാവമില്ല. ” നീയങ്ങനെ നിരാശപ്പെടാതെ …. നീ വിചാരിക്കുന്നതുപോലെയല്ല ഇത്… അത്രേം ഉറപ്പു കിട്ടിയിട്ടാ നിന്നോട് പറയുന്നത്….” ” നിനക്കത്രേം വിശ്വാസമാണെങ്കിൽ പോയി നോക്കാം..”എനിയ്ക്ക് പ്രത്യേകിച്ച് താത്പര്യമൊന്നും തോന്നിയില്ല…അവന്റെ നിർബന്ധത്തിനു വഴങ്ങി പോകാൻതന്നെ തീരുമാനിച്ചു… സുമേഷിന്റെ അമ്മാവന്റെ കെയറോഫിലാണ് പോകുന്നത്. അവൻ അമ്മാവനെ വിളിച്ച് എല്ലാ കാര്യവും റെഡിയാക്കി. താമസിയാതെ ഞാനും സുമേഷും വച്ചു പിടിച്ചു അങ്ങോട്ട്….. സുമേഷിന്റെ അമ്മാവൻ മാധവേട്ടന്റെ വീടിനടുത്തെത്തിയപ്പോൾ അയാൾ റോഡിൽ ഞങ്ങളേയും പ്രതീക്ഷിച്ച് ബൈക്കുമായി കാത്തുനിൽപ്പുണ്ടായിരുന്നു.. ഞങ്ങളടുത്തെത്തിയതും അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുമ്പിൽ ഓടിച്ചു… അയാളെ പിൻതുടർന്ന് ഞങ്ങളും… മെയിൽ റോഡിൽ നിന്ന് തിരിഞ്ഞ് കുറേ ദൂരം ഒരിടുങ്ങിയ വഴിയിലൂടെ അയാൾ വണ്ടിയുമായി പോയി. റെയിൽവേ പുറമ്പോക്കിൽ ഒരു ചെറിയ വീടിന്റെ മുമ്പിലെത്തി മാധവേട്ടൻ യാത്ര അവസാനിപ്പിച്ചു… ” ഇതാണ് വീട് … ” ഞങ്ങളും ബൈക്ക് നിർത്തി ഇറങ്ങി. ” ഈ വീട് കണ്ട് നിരാശപ്പെടുകയൊന്നും വേണ്ട… ഭാർഗ്ഗവേട്ടന്റെ കുടുംബ സ്വത്തിൽ നിന്ന് ഓഹരി കിട്ടിയ സ്ഥലത്ത് വീടുപണി നടന്നോണ്ടിരിക്ക്യാ…

നിങ്ങള് വാ….” പ്രത്യേകിച്ച് ഒരു താത്പര്യവുമില്ലാതെ നിന്ന എന്നെ നോക്കി അയാൾ പറഞ്ഞു. അയാൾ കരുതിയത് എനിയ്ക്ക് വീട്ടിഷ്ടപ്പെടാത്തതു കൊണ്ടാണ് മടിച്ചു നിൽക്കുന്നത് എന്നാണ്. ഇതിലും മോശമായ എത്രയോ വീട്ടിൽ പെണ്ണുകാണാൻ പോയിരിക്കുന്നു…. അവിടെന്നെല്ലാം കിട്ടിയത് ആവർത്തന വിരസത തോന്നിയ സമീപനംതന്നെ ….അതോർമ്മയിലുള്ളതു കൊണ്ടാണ് മടി തോന്നിയത്. ഞങ്ങളെ പ്രതീക്ഷിച്ചു നിന്നതു കൊണ്ടാവണം ഒരു മധ്യവയസ്ക്കൻ മുറ്റത്തേക്കിറങ്ങി വന്നു… അതായിരിക്കും മാധവേട്ടൻ പറഞ്ഞ ഭാർഗ്ഗവേട്ടനെന്ന് ഞാനൂഹിച്ചു… ഞങ്ങൾ മുറ്റത്തേക്ക് കയറിയപ്പോഴേക്കും ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഒരു ട്രെയിൻ കടന്നുപോയി….. അതിന്റെ ശബ്ദ കോലാഹലങ്ങൾ അൽപനേരം കാതിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു ……. ” മാധവൻ കൂടെയുള്ളതുകൊണ്ട് വീടു കണ്ടുപിടിയ്ക്കാൻ പ്രയാസമൊന്നുമുണ്ടായിക്കാണില്ല അല്ലേ…?” അയാൾ ഞങ്ങളുടെ കൂടെ വന്ന മാധവേട്ടനെ നോക്കി അങ്ങനെ പറഞ്ഞെങ്കിലും കണ്ണുകൾ അടിമുടി എന്നെ അളക്കുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു… എന്റെ രൂപം അയാളിൽ സംതൃപ്തി തോന്നിച്ചെന്ന് അയാളുടെ മുഖത്തു കണ്ട ഭാവത്തിൽ നിന്നും എനിയ്ക്ക് മനസ്സിലായി.

ഞങ്ങളെ അയാൾ അകത്തേക്ക് ക്ഷണിച്ചിരുത്തി… വയസ്സായ ഒരു സ്ത്രീ ഞങ്ങൾ ഇരിക്കുന്നിട്ടത്തേക്ക് വന്നു. അയാളുടെ അമ്മയാവുമെന്ന് എനിയ്ക്ക് തോന്നി… ” അമ്മയാണ് ….” ഞങ്ങളുടെ മനസ്സു വായിച്ചിട്ടെന്നോണം അയാൾ പറഞ്ഞു… ” ഇതിലേതാണ് ചെക്കൻ…..” ആ അമ്മ മാധവേട്ടനെ നോക്കി. അയാൾ എന്നെ കാണിച്ചു കൊടുത്തു. പേരും വയസ്സുമെല്ലാം ചോദിച്ചറിഞ്ഞു. “മോനെന്താ പണി…?” ഒടുവിൽ എല്ലാ പെണ്ണുകാണലിന്റേയും പര്യവസാനമായ ആ ചോദ്യവും വന്നു…! ഞങ്ങളുടെ അടുത്തൊരു കസേരയിട്ട് ആ അമ്മയിരുന്നിട്ട് എന്നെ നോക്കി. ഞാനെന്റെ തൊഴിൽ പറഞ്ഞു കൊടുത്തു. അതു കേട്ടപ്പോൾ അവരുടെ മുഖത്ത് അതുവരെയുണ്ടായിരുന്ന തെളിച്ചം മങ്ങി… “ഇതും വ്യത്യസ്ഥമല്ല ” എന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു…. ” ഈ പണിക്കു പോണോരെയൊന്നും ഇപ്പോഴത്തെ കുട്ട്യാൾക്ക് പിടിക്കില്ലേയ്…. കൂട്ട്യാള്ടെയൊരു കാര്യം…” പറഞ്ഞ് കഴിഞ്ഞ് എന്തോ തമാശ പറഞ്ഞതുപോലെ അയാളുറക്കെ ചിരിച്ചു… ആ ചിരി എന്തിനു വേണ്ടിയുള്ളതാണെന്ന് എനിയ്ക്കൊരു പിടിയും കിട്ടിയില്ല. എന്റെ പണി കുട്ടിക്കാണോ അതോ നിങ്ങൾക്കാണോ പറ്റാത്തതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു… പക്ഷേ… സംയമനം പാലിച്ചു… അതിനിടയ്ക്ക് എന്റെ പണിയെപ്പറ്റിയും വരുമാനത്തെക്കുറിച്ചും മാധവേട്ടൻ വാചാലനായി…. “എനിക്കിപ്പോ ഇതിൽ എതിർപ്പൊന്നൂല്ലാ… കുട്ട്യാളെങ്ങനേ ചിന്തിക്കണേന്ന് നമ്മക്ക് പറയാമ്പറ്റില്ലല്ലോ…” അയാൾ പിന്നെയും എന്തിനോ വേണ്ടി ചിരിച്ചു.. അയാൾ തന്റെ താത്പര്യക്കുറവ് പുറത്തു കാണാതിരിക്കാനുള്ള ഒരു വഷളൻ ചിരിയായിട്ടാണ് എനിക്ക് അതനുഭവപ്പെട്ടത്. “എങ്കിൽ കുട്ടിയെ ഒന്നു കണ്ടോട്ടെ ല്ലെ…” മാധവേട്ടൻ സംശയത്തോടെ ഭാർഗ്ഗവേട്ടനെന്ന എനിയ്ക്ക് വിധിച്ചിട്ടില്ലാത്ത അമ്മായിയച്ഛനെ നോക്കി …. ” അതിനെന്താ… കണ്ടിട്ട് അവളുടെ താത്പര്യം എന്താച്ചാ ചെയ്യാ…” മനസ്സില്ലാമനസ്സോടെ അയാൾ പറഞ്ഞു.

എന്നിട്ട് അകത്തേക്ക് തല നീട്ടി വിളിച്ചു പറഞ്ഞു: ” മീനാക്ഷീ … അവളോടൊന്ന് വരാൻ പറ ….” അൽപ നേരം കഴിഞ്ഞപ്പോൾ ഒരു ട്രെയിൽ ചായക്കപ്പുകളുമായി അവൾ ഞങ്ങളു മുമ്പിലേക്ക് വന്നു… വാതിൽക്കലോളം എത്തി പെണ്ണിന്റെ ന്നുമ്മ അവിടെ നിലയുറപ്പിച്ചു ….. ആ മുഖത്തും തെളിച്ചം കുറവാണെന്ന് ഞാൻ കണ്ടു… നടക്കാത്ത കാര്യമാണെങ്കിലും പെണ്ണിനെയൊന്ന് നോക്കിക്കളയാം എന്ന ഉദ്ദേശത്തോടെ ഞാനവളുടെ മുഖത്തേക്ക് നോക്കി… അവിടെ കണ്ടതിൽ നിന്ന് വ്യത്യസ്ഥമാണ് അവളുടെ മുഖത്തു കണ്ട ഭാവമെന്ന് ഞാൻ തിരിച്ചറിഞ്ഞു. നറുനിലാവു പോലെ തെളിഞ്ഞൊരു മന്ദഹാസം അവളുടെ മുഖത്ത് ഞാൻ വ്യക്തമായും കണ്ടു…! ആശ്ചര്യത്തോടെ ആ മുഖത്തു നിന്നും കണ്ണുകളെടുക്കാൻ ഞാൻ വിമുഖത കാട്ടി. എന്തൊക്കെയോ എവിടെയൊക്കെയോ നേരിയൊരു പ്രതീക്ഷ എന്റെ മനസ്സിലെവിടെയോ മുളപൊട്ടിയത് ഞാനറിഞ്ഞു… തിരിഞ്ഞു ഞാൻ അവളുടെ അച്ഛനമ്മമാരുടെ മുഖത്തേക്ക് നോക്കി… അവരുടെ ഭാവത്തിൽ ഒരു മാറ്റവും കാണാൻ കഴിഞ്ഞില്ല. ഇവരെ എങ്ങനെയെങ്കിലും ഒഴിവാക്കിയാൽ മതിയെന്ന ഒരസ്വസ്ഥതയും അയാളുടെ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു… എനിക്കും കുറച്ച് മുമ്പുവരെ അങ്ങനെയൊരു ചിന്ത ഇല്ലാതിരുന്നില്ല. അച്ഛമ്മയ്ക്ക് ഞങ്ങളെ കാണാൻ കൂടുതൽ താത്പര്യമില്ലാഞ്ഞിട്ടോ എന്തോ അവിടെ നിന്നും എഴുന്നേറ്റ് പോയി… ” കുട്ടിയോട് അവനൊന്ന് സംസാരിക്കുന്നതിൽ വിരോധമുണ്ടോ…?” മാധവേട്ടൻ പിന്നെയും മടിയോടെ അയാളെ നോക്കി. ” ആയിക്കോട്ടെ….” ഒരു ഒഴുക്കൻ മട്ടിൽ അയാൾ പറഞ്ഞു. സംസാരിച്ചിട്ടൊന്നും കാര്യമില്ല എന്നൊരു ധ്വനി കൂടി അതിലുണ്ടെന്ന് എനിയ്ക്കു തോന്നി. അതോടെ ഞാനും ഒന്നു ശങ്കിച്ചു… വേണോ…? സുമേഷ് കണ്ണു കൊണ്ട് ആജ്ഞ നൽകി… വേണ്ടായിരുന്നു എന്ന ചിന്തയോടെ അവൾക്കു പിന്നാലെ ഞാൻ നടന്നു…. ഒരു രൂമിലേക്ക് കടന്ന് ചുമരും ചാരി അവൾ നിലയപ്പിച്ചു. എന്താണവളോടു ചോദിക്കേണ്ടതെന്നറിയാതെ വിഷണ്ണനായി ഞാൻ നിന്നപ്പോൾ അവളെന്റെ മുത്തേക്ക് നോക്കി…. ” അച്ഛനൊന്നും വലിയ താത്പര്യമില്ലെന്ന് തോന്നുന്നു …..” ശബ്ദം താഴ്താഴ്ത്തി ഞാനവളോടു പറഞ്ഞു. അവളുടെ മുഖം ദയനീയമായി… “എന്നെ ഇഷ്ടമായോ…?” ചോദിക്കുന്നതിൽ അർത്ഥമില്ലെന്നറിഞ്ഞിട്ടും ഞാൻ വെറുതെ ചോദിച്ചു… അവൾ ഉവ്വെന്ന അർത്ഥത്തിൽ തലയാട്ടി. ” പേര്…?” ” ശിഖ ….” എന്റെ പേരും അറിയണമെന്ന് അവളുടെ മുഖം പറഞ്ഞു… “എന്റെ പേര് വിനായക് … വിനൂന്ന് പറഞ്ഞാലെ നാട്ടിലൊക്കെ അറിയൂ… പഠിക്കുന്നുണ്ടോ ഇപ്പോൾ ….?”

“പ്ലസ്ടു കഴിഞ്ഞപ്പോൾ ഫാഷൻ ഡിസൈനിംഗിന് ചേർന്നു. കോഴ്സ് കഴിയാറായി … ” അവളുടെ മൃദുസ്വരം കാതിൽ പതിഞ്ഞപ്പോൾ എനിക്കാവേശമായി…. “എന്റെ പണി സിമന്റിനോടും മണലിനോടും മല്ലിടുന്നതാണ്. അതൊന്നും ഇഷ്ടമാവില്ലെന്ന് അച്ഛൻ പറഞ്ഞു…” എന്റെ സ്വരത്തിൽ ഒരു പൊടിയ്ക്ക് നിരാശ കലർന്നോയെന്ന് ഞാൻ സംശയിച്ചു… “ആരു പറഞ്ഞു ഇഷ്ടപ്പെടില്ലെന്ന്…. പണിയും പണവുമല്ലല്ലോ ആളുകളുടെ സ്നേഹത്തിന്റെ അളവുകോൽ …..എന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റുന്നൊരു മനസ്സുണ്ടായിരിക്കണം… ഞാനത്രയേ ചിന്തിയ്ക്കുന്നുള്ളൂ….” എന്റെ മിഴികൾ വിടർന്ന് കൃഷ്ണമണികൾ പുറത്തേക്ക് ചാടുമോയെന്നുപോലും ഞാൻ ഭയന്നു…. “സത്യത്തിൽ കുട്ടിക്കെന്നെ ഇഷ്ടമായോ?” എന്റെ സംശയം ഞാൻ മറച്ചുവച്ചില്ല. ” ഇഷ്ടമായി … ഒരുപാട് ….” ” അച്ഛനൊക്കെ ഇഷ്ടമാവുമോ?” ” ഞാൻ പറയും…. എനിക്കിതു മതിയെന്ന്…” “സത്യമാണോ ….?” ” ഞാൻ വെറുതെ പറഞ്ഞതാണെന്ന് തോന്നിയോ….?” ” ഏയ്… അങ്ങനെയല്ല…. ഇതുവരെയുള്ള അനുഭവം വച്ച് വിശ്വസിക്കാൻ പ്രയാസം ….” ” ഇതുവരെ കണ്ട പെണ്ണുങ്ങളെപ്പോലെയാണ് ഞാനെന്നും തോന്നിയോ…?” ” ഞാൻ സ്വപ്നം കാണുകയാണോ എന്നെനിയ്ക്ക് സംശയം ….” അവൾ ശംബ്ദമില്ലാതെ ചിരിച്ചു… ” വിശ്വസിച്ചോളൂ….” ആ ചിരിക്കിടയിൽ അവൾ കൂട്ടിച്ചേർത്തു. ” എന്നെ ഇഷ്ടമായോന്ന് പറഞ്ഞില്ല. ” അവളുടെ മുഖത്ത് നാണം തളിരിട്ടു… ” കുട്ടിക്കെന്താണ് തോന്നിയത് ….?” ” കുട്ടിയല്ല. ശിഖ ….” “ശരി … ശിഖക്കെന്താണ് തോന്നിയത് …?” ” ഇഷ്ടമാണെന്നുതന്നെ ….” “എങ്കിൽ അതും യാതാർത്ഥ്യമാണെന്ന് വിശ്വസിച്ചോളൂ…” അവൾ വിടർന്ന കണ്ണുകളുയർത്തി എന്നെ നോക്കി… അവൾ എന്റെ നോട്ടത്തെ നേരിടാനാവാതെ നാണത്തോടെ മുഖം കുനിച്ചു… “എങ്കിൽ ഞാനിപ്പോൾ പോകട്ടെ…?” അവൾ ലജ്ജാവതിയായി തലയാട്ടി…. സ്വപ്നലോകത്തെ ബാലഭാസ്ക്കരനായി ഞാനാ വീടിന്റെ പടിയിറങ്ങുമ്പോൾ എന്റെയുള്ളിൽ കരിഞ്ഞുണങ്ങാറായ മോഹങ്ങൾ തളിരിട്ടു തുടങ്ങിയിരുന്നു…ഒപ്പം പൗർണ്ണമിത്തിങ്കളായി അവളുടെ മുഖം പച്ചകു ത്തിയതുപോലെ എന്റെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു…..!!

Continue Reading

Most Popular