Connect with us

ബന്ധങ്ങൾ

ചങ്കിന്റെ പെങ്ങൾ…

Published

on

രചന: അമ്മു അതുൽ
“”ടാ നെട്ടുരാനെ… നീ കൊറേ നേരായല്ലോ ഫോണിൽ നോക്കി ഇരിക്കുന്നു.. നിനക്കും നിന്റെ ഓൾക്കും ഉറങ്ങാൻ ആയില്ലേ..”ടാ ദീപു.. അവൾക്ക് ഇപ്പൊ എന്നോട് പഴയ പോലെ ഇഷ്ടം ഇല്ലടാ..”അതെന്താ അങ്ങനെ തോന്നാൻ… ഓളോരു പാവം പെണ്ണല്ലേ..””അറിയില്ല…എടാ എന്താ പ്രശ്നം പറ.”അത് അവള് പണ്ട് മെസ്സേജ് അയക്കുമ്പോൾ ഉമ്മ തരുമ്പോ കൊറേ m ഉണ്ടാവാറുണ്ട്.. ഇപ്പൊ എണ്ണം കുറഞ്ഞ പോലെ. “പ്പാ നാറി…!!കിടന്നുറങ്ങ് പന്നി.. പാതിരാത്രി അവൻ അക്ഷരം എണ്ണി കളിക്കുന്നോ.. “എന്നാ ഗുഡ്‌നൈറ് അളിയാ* വിവേക് അതുൽ രണ്ടാളും ബാംഗ്ലൂരിൽ എഞ്ചിനീയറിംഗ് ചെയ്യുന്നു.. നല്ല കട്ട കൂട്ടുകാർ.. ഇപ്പോൾ ഫൈനൽ ഇയർ ആണ്.. വിവേക് സെക്കന്റ്‌ ഇയർ ആയപ്പോ തന്നെ ജൂനിയർ ആയി വന്ന അഞ്ജലിയെ വളച്ചു കുപ്പിയിൽ ആക്കി.. പക്ഷെ നമ്മുടെ അതുൽ മൂപ്പർക്ക് പറ്റിയ ഒന്നിനെ കണ്ടു പിടിക്കാൻ പറ്റിയില്ല.. അങ്ങനെ ഇരിക്കെ ഒരു ദിവസം ബ്രേക്ക്‌ ടൈമിൽ കരഞ്ഞു കൊണ്ട് നായിക വരുന്നു.. “”ടാ… നിന്റെ പെണ്ണല്ലേ വരുന്നത്.. സ്വർഗത്തിലെ കട്ടുറുമ്പ് പോയേക്കാം..”” “”ടാ നീ പോവല്ലേ എന്തോ പ്രശ്നം ഉണ്ട്.. അവൾ കരഞ്ഞോണ്ട വരുന്നേ..”വിവേക””എന്താ പറ്റിയെ.. അഞ്ജു..”” എന്താ അഞ്ജലി നീ കാര്യം പറഞ്ഞിട്ട് ബാക്കി കരഞ്ഞോ.വിവേക്.. രാവിലെ ഹോസ്റ്റലിൽ നിന്നും വരുമ്പോ… ആ ചേരിയിൽ ഉള്ള പയ്യന്മാർ.””മതി… നീ ക്ലാസ്സിൽ പൊയ്ക്കോ… ടാ നിന്റെ പെണ്ണ് എന്റെ പെങ്ങളാ ഓളെ കണ്ണ് നിറച്ചോനെ വെറുതെ വിട്ട ഞാൻ സഖാവ് കുമാരന്റെ മോനാ പറഞ്ഞിട്ട് കാര്യം ഇല്ല..”” നെഞ്ചും വിരിച് അങ്ങനെ അവർ.. ചേരിയിലേക്ക് വിട്ടു.. എന്നാൽ ഹോസ്റ്റലിന്റെ മുമ്പിൽ നിന്നും രഘുവും സംഘവും പെൺകുട്ടികളെ നോക്കി എന്തൊക്കെയോ പറഞ്ഞു രസിക്കുന്നു.. അതുൽ ബൈക്ക് നിർത്തി.. ഇറങ്ങി… കൂടെ വിവേക്… പിന്നെ മ്മടെ ചങ്ക് പിള്ളേരും.. അതുൽ രഘുവിന്റെ കോളറിൽ പിടിച്ചു.. “”ടാ നീ മാറിക്കോ എന്റെ പെണ്ണിനെ തൊട്ടോനെ ഞാൻ നോക്കിക്കോളാം..”” ബാക്കി ഉള്ളവരെ ഇടിച്ചു നിലത്ത് ഇട്ട് കയ്യും കുടഞ്ഞു എല്ലാരും ഹീറോയിസം കാണിച്ചു പോന്നു.. വൈകിട്ട് ഹോസ്റ്റൽ റൂമിലേക്ക് ആകാശ് ഓടി കേറി.. “”ടാ ഇത് നിങ്ങൾക്ക് ഉള്ള ട്രെയിൻ ടിക്കറ്റ് ആണ്.. വിവേക്ന്റെ നാട്ടിലെക്കാ ടിക്കറ്റ് എടുത്തത്”” “”എന്തിനാ..”” “”നിങ്ങള് രണ്ടാളും എത്രയും പെട്ടന്ന് പോണം.. വണ്ടി ഒക്കെ പറഞ്ഞു ശെരിയാക്കി പെട്ടന്ന്..”” “”എന്തിനാ പറ.. വിവേക്.. നീ കേട്ടോ ഇവൻ പറയുന്നത്..”ടാ കുറച്ച് സീനാ.. അഞ്ജലി ഇപ്പൊ വിളിച്ചു അവളും കുറച്ചു ദിവസത്തേക്ക് നാട്ടിൽ പോകാനാ പറഞ്ഞത്.. “”ഞാനില്ല പേടിച്ചോടാൻ നീ പൊയ്ക്കോ..”” “”ഞാൻ ഒറ്റക്ക് പോയാൽ വീട്ടിൽ സംശയം ആയിരിക്കും.. നീയും വാ.. കുറച്ചു ദിവസം അടിച്ചു പൊളിച്ചിട്ട് ഒക്കെ തണുത്തു കഴിഞ്ഞു വരാം..”” ******** അങ്ങനെ വിവേക് പറഞ്ഞു പറഞ്ഞ് അവനെ സമ്മതിപ്പിച്ചു.. ഭദ്രമായി അവരെ ട്രെയിനിൽ കയറ്റി വിട്ടിട്ട് ആകാശ് ഹോസ്റ്റലിലേക്ക് തിരിച്ചു പോയി… വിവേക് സ്റ്റഡി ലീവ് ആണെന്ന് വീട്ടിൽ വിളിച്ചു പറഞ്ഞു… അങ്ങനെ അവർ രണ്ടാളും പുലർച്ചെ വീട്ടിൽ എത്തി… അച്ഛൻ റെയിൽവേ സ്റ്റേഷനിൽ കൂട്ടാൻ പോയി… അമ്മ ഉണർന്നു കാത്തിരിക്കുന്നുണ്ട്… “”ആഹ് മക്കൾ എത്തിയോ… മക്കൾക്ക്‌ കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ..”” “”ഇപ്പോഴോ… നല്ല ക്ഷീണം ഉണ്ട് ഞങ്ങൾ കിടക്കട്ടെ അമ്മേ…”” “”മ്മ് എന്നാ ചെല്ല്…”” നേരെ മുറിയിൽ പോയി.. രണ്ടും രാവിലെ 10 മണി വരെ പോത്ത് പോലെ കിടന്നുറങ്ങി… അമ്മയുടെ ശബ്ദം കേട്ടാണ് രണ്ടാളും എണീച്ചത്… “”അമ്മു… ഇങ്ങോട്ട് വാടി..””നിന്റെ അമ്മ ആരെയാ ഈ വിളിക്കുന്നത്…”” “”അത് അമ്മു.. നിനക്ക് അറിയില്ലേ എന്റെ പെങ്ങൾ..”ആഹ്… അവളെയാ..”ടാ സമയം 9 ആയി… വാ പല്ല് തേച്ചു വല്ലതും കഴിക്കാം.. ഭയങ്കര വിശപ്പ്. “”എടാ വൃത്തികെട്ടവനെ.. ആദ്യം ഒന്ന് കുളിക്കാം.. ഇന്നലെ വന്നു കിടന്നതാ.. ഇവിടെ ഏതോ കുളം ഉണ്ടെന്ന് പറഞ്ഞിട്ടില്ലേ.. അങ്ങോട്ട് പോകാം..”” “”ഏതോ കുളം അല്ല.. ഞങ്ങളുടെ പറമ്പിലെ.. കുളം..”” “”എന്നാ അങ്ങോട്ട് പോകാം വാ…മ്മ് എണീക്ക്..”” അവർ ഒരുമിച്ച് കുള കടവിലേക്ക് നടന്നു.. അതുൽ ആദ്യം ആയിട്ടാണ് അങ്ങനെ ഒരു കുളം കാണുന്നത്.. സിനിമയിൽ ഒക്കെ കാണും പോലെ.. പടവുകൾ ഇറങ്ങുന്നതിന് ചേർന്ന് തുണി മാറാൻ ഒരു ചെറിയ മറ പുരയും ഉണ്ട്.. “”ടാ.. വിവേക് നീ തോർത്ത്‌ എടുത്തോ..”അപ്പൊ നീ എടുത്തില്ലേ..””ഇവിടെ ഉണ്ടാകും…”” “”എന്നാൽ നോക്കിക്കോ..”” “”അയ്യോടാ… ഇവിടെ ഇല്ല.. ഞാൻ എടുത്തിട്ട് വരാം..”മ്മ് ഞാൻ അപ്പോഴേക്കും ഒന്ന് നീന്തി കളിക്കട്ടെ… ഈ വെള്ളം കണ്ടിട്ട് കൊതിയായി..” വിവേക് പോയതും അതുൽ വെള്ളത്തിൽ ചാടി.. പണ്ടു മുതലെ വെള്ളത്തിൽ ചാടിയാൽ കുറച്ചു നേരം ശ്വാസം പിടിച്ചു മുങ്ങി കിടക്കുന്നത് അവനൊരു ഹരമാണ്.. അപ്പോഴാണ് വിവേക് അങ്ങോട്ടു വന്നത്.. “ങേ.. ഇവൻ ഇതെവിടെ പോയി.. ഇനി കുളിച്ചിട്ട് തോർത്താതെ കേറി പോയോ.. എന്നാ പിന്നെ എനിക്ക് ഒറ്റക്ക് കുളിക്കാൻ വയ്യ.. ബാത്‌റൂമിൽ പോയി കുളിക്കാം..”” അതും പറഞ്ഞു വിവേക് വീട്ടിലേക് നടന്നു അപ്പോഴാണ് അമ്മു കുള കടവിലേക്ക് ഓടുന്നത് കണ്ടത് അടുത്ത് എത്തിയപ്പോൾ അവളെ ചാണകം മണക്കുന്നുണ്ട്..
“”എടി നിനക്ക് ഭ്രാന്തയോ.” അവൾ ഓടി ചെന്ന് കുളത്തിൽ ചാടി.. ബ്ലും… അപ്പോഴാണ് നമ്മുടെ നായകൻ വെള്ളത്തിൽ നിന്നും പൊങ്ങുന്നത്… “”എടാ തെണ്ടി ഇപ്പഴാണോ വരുന്നത്.. ഞാൻ ഒരു സംഭവ മനസിലായില്ലെ ഇത്ര നേരം ശ്വാസം പിടിച്ചു നിന്നില്ലേ ഗിന്നസ് റെക്കോർഡ് കിട്ടണ്ടതാ അല്ലേടാ.. ടാ.. നീ എവിടെ..”” അപ്പോഴാണ് അമ്മു പൊങ്ങിയത്..അവളെ കണ്ടപ്പോൾ അതുൽ ഒന്ന് ഞെട്ടി.. “”ആരാടി നീ..”” മാറിൽ നിന്നും നീങ്ങിയ ദാവണി നേരായക്കാൻ ശ്രെമിച്ചുകൊണ്ടാവൾ അവനെ സംശയത്തോടെ നോക്കി എന്നിട്ട് ഒന്ന് ആലോചിച്ചിട്ട് മനസിലായി എന്ന ഭാവത്തിൽ ചിരിച്ചു.. എന്നിട്ട് അവൾ നീന്തിപോയി പടവിലേക്ക് കയറി.. നനഞ്ഞോട്ടിയ ദാവണിയിൽ അവൾ പടവുകൾ കയറി പോകുന്നത് അവൻ വായും പൊളിച്ചു നോക്കി നിന്നു.. അവനും അവളുടെ പുറകെ പോയി.. വീട്ടിൽ എത്തിയപ്പോൾ നനഞ്ഞു വരുന്ന അവരെ കണ്ടിട്ട് എല്ലാരും അതിശയിച്ചു… എന്നിട്ട് അമ്മുവിനെ നോക്കി ചിരിച്ചു.. “”അമ്മേ ഇവൾക്ക് എന്താ പറ്റിയെ..”രാവിലെ ഞാൻ പറഞ്ഞത് കേൾക്കാതെ പശുവിനെ കറക്കാൻ പോയതാ.. അത് ചവിട്ടി ചാണകത്തിൽ ഇട്ടു.. നേരെ കുളത്തിൽ പോയി ചാടിയതാ തോന്നണു..”” “”ടാ അതുലെ.. ഇതാ തോർത്ത്‌..ടി പെണ്ണെ പോയി തോർത്തി ഡ്രസ്സ്‌ മാറി വാ..”” അവൾ ശെരിയെന്ന അർത്ഥത്തിൽ തല ആട്ടിയിട്ട് അകത്തേക്ക് പോയി..*””അത് നിന്റെ പെങ്ങളാ അല്ലെ..”നിനക്ക് ഫോട്ടോ കാണിച്ചു തന്നിട്ടില്ലേ.. മുഖം മറന്നോ..”” ഫോട്ടോ കാണിച്ചു തന്നിട്ടുണ്ട് പക്ഷെ ഇത് അതുപോലെ അല്ലാലോ കണ്ടത്.. കണ്മഷി ഇല്ലാത്ത വിടർന്ന കണ്ണുകൾ.. ജല കണങ്ങൾ മിന്നി കളിക്കുന്ന മുഖവും.. നനഞ്ഞോട്ടിയ ദാവണിയിൽ തീർത്ത ശില്പമല്ലേ.. പെട്ടന്ന് അവൻ അവനിലെ മാറ്റം അറിഞ്ഞു… ച്ചെ.. എന്തൊരു ചെറ്റയാ ഞാൻ കൂട്ടുകാരന്റെ പെങ്ങളെ ഇങ്ങനെ… അവന്റെ പെണ്ണിനെ പെങ്ങളയി കണ്ടു.. ഇതിപ്പോ എന്ത് പരീക്ഷണ.. “”ടാ നീ എന്താ ആലോചിക്കുന്നത്.. ചായ കുടിക്കാം വാ..”” “”മ്മ് .” മേശയ്ക്ക് മുമ്പിൽ ഇരുന്നു രണ്ടാളും…നന്നായി ദോശ അകത്താക്കുന്ന തിരക്കിൽ ആണ്.. “”മോനെ ഒരു ദോശയും കൂടി..”” “”മ്മ് ആവാം..”” “”മോളെ അമ്മു കുറച്ചു കറി എടുത്തേ ….”” “”അമ്മു കറി എടുത്തു കൊണ്ടു വന്നു.. ഇപ്പോൾ അവൾക്ക് എന്തോ മാറ്റം വന്നതു പോലെ പക്ഷെ ആ ചിരിക്ക് മാറ്റം ഇല്ലെന്ന് അതുലിന് തോന്നി..”ടാ വിവേക് നിന്റെ അനിയത്തി ഇപ്പൊ എന്താ പഠിക്കുന്നെ..”” “”ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഓർമ ഇല്ലേ..”ഇല്ല..”ഞാൻ പറഞ്ഞു തരാം ഇപ്പൊ ചായ കുടിക്ക്..” അതുൽ അത് ചോദിച്ചപ്പോൾ അമ്മുവിന്റെ കണ്ണ് നിറഞ്ഞതു പോലെ അവൾ അടുക്കളയിലേക്ക് ഓടി പോയി.. ചായ കുടിച്ച് അതുലിനെയും കൂട്ടി വിവേക് സർക്കീട്ടിനിറങ്ങി.. കൂട്ടുകാരെയൊക്കെ കണ്ടു അതുലിനെ പരിചയപെടുത്തി കൊടുത്തിട്ട് വിവേക് പാടവരമ്പിലേക്ക് ഇറങ്ങി നടന്നു.. “എന്താടാ വിവേക്… മുഖത്തോരു സങ്കടം പോലെ..”അമ്മു..”” “”അവളെ കുറിച്ച് ഞാൻ ചോദിച്ചത് ഇഷ്ടായില്ലെ… രാവിലെ അവളുടെ കണ്ണു നിറഞ്ഞു തോന്നി.””അവൾ ഡിഗ്രിക്ക് ചേർന്നതായിരുന്നു.. പക്ഷെ ഒരു മാസം മാത്രെ പോയുള്ളു..”” “”അതെന്താ.. അവിടെ എന്തെങ്കിലും പ്രശ്നം”” “”മ്മ്… ഒരുത്തൻ അവളെ കളിയാക്കിയെന്നും പറഞ്ഞിട്ട് ഒരേ കരച്ചിൽ.. അവനെ ഇടിച്ചു കലക്കിയിട്ടും.. ഇനി പഠിക്കാൻ പോണില്ല എന്നൊരെ വാശി..”” “”കളിയാക്കിയതിനോ.. അതിന് പഠിപ്പ് നിർത്തനോ..”ടാ ഞാൻ പറഞ്ഞിട്ടില്ലേ… അവൾക്ക് സംസാരിക്കാൻ കഴിവില്ല.. നീ മറന്നതാവും.. ഞാൻ അത് അങ്ങനെ പറയാറില്ല…ഓഹ്….ർമ ഇല്ലടാ..”” അതും പറഞ്ഞവൻ കളിയാക്കിയപ്പോൾ അവൾ മാനസികമായി ഒരുപാട് തളർന്നു.. ഇപ്പോൾ കഥകളും കവിതയും ഒക്കെ എഴുതിയും വായിച്ചും അവളുടെത് മാത്രം ആയോരു ലോകം ഉണ്ടാക്കി.. “”അപ്പോൾ കല്യാണം വല്ലതും നോക്കുന്നുണ്ടോ..”” “”ഉണ്ട് പക്ഷെ… സഹതാപം പറഞ്ഞും സ്ത്രീധനം ചോദിച്ചു വരുന്നൊർക്ക് മുമ്പിൽ കഴുത്ത് നീട്ടില്ലാ എന്നും പറഞ്ഞിരിപ്പാ..”” “”നല്ല കാര്യം..”” “”നീ എന്തെങ്കിലും പറഞ്ഞോ..”” “”അത്.. അവളെ ഓർത്ത് സങ്കടം ഉണ്ടോ..”” അതിപ്പോ എന്റെ പെങ്ങളല്ലെ ഇല്ലാതിരിക്കുവോ.. മഴ പെയ്യും തോന്നണു വേഗം പോകാം.. വീട്ടിൽ എത്തി ഉച്ചയൂണും കഴിഞ്ഞ് അതുൽ കുറച്ചു നേരം ഫോണിൽ കളിച്ച് നേരം കളഞ്ഞു.. വിവേക് അഞ്ജലിയുമായി ചാറ്റിങ് എപ്പോഴും തന്നെ.. ഈ ചെക്കൻ ഓളോട് ചാറ്റ് ചെയ്തു സമയം പോക്കുന്നു.. നമ്മുടെ പെണ്ണിന് സംസാരിക്കാൻ കഴിവുണ്ടെങ്കിൽ വല്ല കൊച്ചു വർത്തമാനവും പറഞ്ഞു വളക്കായിരുന്നു.. അങ്ങനെ ഓരോ ആലോചനയിൽ അതുൽ ഉറങ്ങി പോയി… “”ടാ അതുൽ.. എണീക്കെടാ.. നേരം സന്ധ്യ ആയി.. വിളക്ക് വെക്കുന്ന സമയം കിടക്കുന്നത് കണ്ടാൽ അമ്മ ആരാ നോക്കില്ല ട്ടോ..”” “”ആടാ… എണീച്ചു ….”” “”എന്നാ മുഖം കഴുകി വാ..”” അത് കഴിഞ്ഞ് 7 മണി കഴിഞ്ഞേല്ലാരും ചായ കുടിച്ച്.. ടീവി ഒക്കെ കണ്ടിരുന്നു.. അത്താഴം കഴിച്ച് വീട്ടിൽ വിളിക്കാൻ ഫോൺ എടുക്കാൻ അതുൽ മുറിയിലെക്ക് വന്നു.. വിവേക് അഞ്ജലിയുമായി ഉഗ്രൻ ഫോൺ വിളിയാണ്.. “”ടാ വിവേക്..”” “”എന്തുവാടെ.. ഞാൻ അഞ്ജുനെ വിളിക്കുവാ..”” “”അത് മനസിലായി വായിന്നു ഒളിക്കുന്നുണ്ട്.. ചാർജർ എവിടെയാ..”” “”ചാർജർ അമ്മുന്റെ മുറിയിൽ ഉണ്ട്.. നീ പോയി നോക്ക്..”” അതുലിന്റെ മനസ്സിൽ ലഡ്ഡു ഒന്ന് പൊട്ടി ആ രണ്ട് പൊട്ടി.. തുരു തുരെ പൊട്ടി.. അവൻ അവളുടെ മുറി ലക്ഷ്യമാക്കി നടന്നു.. അവളുടെ മുറിയുടെ വാതിലിൽ മുട്ടി നോക്കി ചാരിയിട്ട വാതിൽ താനേ തുറന്നു.. അവൻ അകത്തേക്ക് നോക്കി അവൾ മേശയ്ക്ക് മുമ്പിൽ കുനിഞ്ഞിരുന്നു എഴുതുന്ന തിരക്കിൽ ആണ്.. അവൻ എന്താണ് എന്നറിയാൻ.. ശബ്ദം ഉണ്ടാകാതെ അവളുടെ പുറകിൽ പോയി നിന്നു.. ചുവരിൽ ആരുടെയോ നിഴൽ കണ്ട് അവൾ തിരിഞ്ഞു നോക്കി.. എന്താ എന്ന അർത്ഥത്തിൽ നോക്കി.. “”വിവേക് പറഞ്ഞു ഇവിടെ ചാർജർ ഉണ്ടെന്ന്.. ഒന്ന് എടുത്ത് തരുവോ..”” “”അവൾ മേശയ്ക്ക് മുകളിൽ നിന്നും ചാർജർ എടുത്തു തന്നു…”” “”അമ്മു എന്താ എഴുതുന്നത്..
കുഴപ്പം ഇല്ലെങ്കിൽ കാണിച്ചു തരാമോ…”” “”അവൾ ആ കടലാസ് അവനു നേരെ നീട്ടി ….. അവനത് വാങ്ങി വായിച്ചു..”” ‘സ്വപ്നം കാണുവതെങ്ങനെ ഞാനും… വിധി നൽകിയ വിലങ്ങിൽ വിധി അറിയാതെ ഞാൻ തേങ്ങുന്നു…. എൻ മനം അറിയുവതാര്…’ “”എന്താ മുഴുവൻ എഴുതാത്തത്..”” അവൾ പേന എടുത്തു പേപ്പറിൽ എഴുതി കാണിച്ചു കൊടുത്തു.. “”അപ്പോഴേക്കും നിങ്ങൾ വന്നില്ലേ..”” “”ഓഹ്… ഞാൻ വന്നതാ കുഴപ്പം.. ഞാൻ പോയേക്കാം.”” “”എന്താ ഇങ്ങനെയൊക്കെ പറയുന്നത്…”” “”നീ എഴുതിക്കോ ഞാൻ.. പോയേക്കാം.. ഈ കവിത ഞാൻ എടുക്കട്ടെ…”” അവൾ എടുത്തോ എന്ന് തലയാട്ടി കാണിച്ചു.. അവൻ പോയപ്പോൾ അവൾ മുറി കുറ്റിയിട്ടു.. മനസ്സിൽ കൂട്ടിയിണക്കിയ വാക്കുകൾ.. മറന്നത് പോലെ.. അവൾ കിടക്കയിലേക്ക് വീണു.. “”വിവേക് അമ്മു അവൾ എങ്ങനെയാ നിങ്ങളോട് എന്തെങ്കിലും പറയാ..”” “”അവൾ സൈൻ ലാംഗ്വേജ് ഉപയോഗിച്ച്…”” “”നിനക്ക് അറിയാം…”” “”പിന്നെ കുഞ്ഞു നാളു തൊട്ടു അവളെ കൂടെ നടക്കുന്ന എനിക്ക് അറിയാതിരിക്കുവോ… നീ ഉറങ്ങിക്കോ..”” “”നിനക്ക് ഇനിയും വർത്താനം പറഞ്ഞു തീർന്നില്ലേ… കിടക്ക്.”” “”ഒരു 5 മിനിറ്റ്..”” “മ്മ്..” തിരിഞ്ഞും മറിഞ്ഞും കിടന്നു ഇല്ല… ഉറക്ക് വരുന്നില്ല കണ്ണടച്ചാൽ അവൾ മാത്രം… പിന്നെ ഫോൺ എടുത്ത് സൈൻ ലാംഗ്വേജ് പഠിക്കാൻ തീരുമാനിച്ചു.. യൂട്യൂബിൽ നിന്നും അത് അവൻ പഠിക്കും ചില സമയങ്ങളിൽ അവൾക്കു പിന്നാലെ നടക്കും… അവളുടെ കുസൃതികൾ ഒളിഞ്ഞു നോക്കും.. അവളുടെ എഴുത്തുകൾ മോഷ്ടിച്ച് വായിച്ചു രെസിക്കും.. അതുലിന്റെ മാറ്റങ്ങൾ വിവേക് ശ്രെദ്ധിക്കാൻ തുടങ്ങി… മുറിയിൽ ഒറ്റക്കിരുന്നു കുത്തി കുറിക്കുന്ന അവനെ അത്ഭുതത്തോടെ വിവേക് നോക്കി.. “”ടാ നീ എന്താ എഴുതുന്നത്..”” അതുൽ വിവേക്ന്റെ നോക്കി.. വിവേക് അതെടുത്തു വായിച്ചു… ‘സ്വപ്നം കാണുവതെങ്ങനെ ഞാനും… വിധി നൽകിയ വിലങ്ങിൽ വിധി അറിയാതെ ഞാൻ തേങ്ങുന്നു…. എൻ മനം അറിയുവതാര്… നിന്റെ വിധി എന്റെ സ്വന്തം ആകാനാവും… ഇനിയാ കണ്ണുകൾ നനയാതെ കൂട്ടിന് ഞാൻ എന്നും കൂടെ ഉണ്ടെന്നറിയു നീ..’ “”എന്താ ടാ ഇത്..”” അതുൽ ഒന്നും പറയാതെ വിവേക്നെ കെട്ടിപിടിച്ചു… “”അളിയാ ഞാൻ കഷ്ടപെട്ട് അവളുടെ ഭാഷ പഠിച്ചു.. അവൾ പറയുന്നത് എനിക്ക് മനസിലാക്കാൻ പറ്റും..”” “”എന്താ…”” “”ടാ അമ്മുനെ എനിക്ക് തന്നുടെ.. ഞാൻ പൊന്നു പോലെ നോക്കും.. ശെരിക്കും ഇഷ്ടായിട്ടാ…”” “”ഇത് ഇങ്ങനെയെ അവസാനിക്കു എനിക്കറിയാം.. നിന്നെ പോലൊരുത്തനെ അവൾക്ക് വേറെ എവിടുന്നാ കിട്ടുവാ..”” “”നീ അവളോട്‌ പറഞ്ഞോ…”” “”ഇല്ല…”” “”പിന്നെ ആകാശ് വിളിച്ചു… അവിടെ ഒക്കെ തണുത്തു.. ഇനി വന്നോ പറയാനാ വിളിച്ചത്…”” “”എടാ ഞാൻ അമ്മുനെ ഒന്ന് കണ്ടോട്ടെ…”” “”ചെല്ല്..”” അവൻ സന്തോഷം കൊണ്ട് ഓടി അവളുടെ മുറിയിലേക്ക് പോയി അവൾ അവിടെ ഇല്ല.. വീട്ടിൽ ഒക്കെ നോക്കി.. എവിടെയും കണ്ടില്ല.. “”ടാ അതുലെ നീ ഇവിടെ നോക്കിയിട്ട് കാര്യം ഇല്ല അവൾ കുള കടവിൽ ഉണ്ട്.. ഞാൻ അവളോട്‌ ഇന്ന് പോണു പറഞ്ഞിരുന്നു.. അതിന് ശേഷം ഒന്നും മിണ്ടാതെ പോയി ഇരുന്നതാ..
“”താങ്ക്സ് അളിയാ.”നിന്നെ കാത്ത് ഇരിക്കുവായിരിക്കും…”” അതുൽ കുള കടവിൽ എത്തി.. അവൾ അവിടെ ഉണ്ട്… അവൻ അവളെ വിളിച്ചുഅമ്മു…”” അവൾ തിരിഞ്ഞു നോക്കി.. അവൻ വാക്കുകൾ കൊണ്ട് മറുപടി പറയുമ്പോൾ അത് കേട്ടിട്ട് അവളുടെ ഭാഷയിൽ കൈകൾ കൊണ്ട് അവന് ഉത്തരം നൽകി… “”നിങ്ങൾ തിരിച്ചു പോകുവാണെന്ന് ഏട്ടൻ പറഞ്ഞു..അതെ… അതിന് മുൻപ് ഒരു കാര്യം പറയാൻ വന്നതാ..”” ഞാൻ വിചാരിച്ചു എന്റെ മോഷ്ടിച്ച കവിതകളും കഥകളും തരാൻ വന്നതാണ് എന്ന്… “”അപ്പൊ അറിയാം അല്ലെ ആ കള്ളൻ ഞാനാണെന്ന്..””എഴുതിയത് മുഴുവൻ ഇയാൾക്ക് വേണ്ടി അല്ലെ..”എന്താ..”” അതു പറഞ്ഞപ്പോൾ അവളുടെ മുഖം നാണം കൊണ്ട് തിളങ്ങി.”എടി കള്ളി.” അവൻ അവളെ കെട്ടിപിടിക്കാൻ നോക്കിയപ്പോൾ അവൾ തള്ളി കുളത്തിൽ ഇട്ടു.. പൊട്ടി ചിരിച്ച അവളുടെ കൈകൾ പിടിച്ചവൻ വലിച്ചു… പുതിയ പ്രണയം കാലം തുടങ്ങുകയായി..
(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular