Connect with us

തുടർക്കഥകൾ

ശ്രുതകീർത്തി ഭാഗം : 4

Published

on

രചന: Nanda R
അത്താഴം കഴിക്കാതെയാണ് ഹരി ഉറങ്ങാൻ കിടന്നത്… മുറിയിലിരുന്നപ്പോൾ ഇരിപ്പുറയ്ക്കുന്നില്ല… അവൻ ഫോണുമെടുത്ത് വെളിയിലേക്കിറങ്ങി.. “എങ്ങട്ടാ കണ്ണാ നീ ഈ നേരത്ത്?” അമ്മയാണ്….. ” ഒന്ന് നടന്നിട്ട് വരാം…. ” ” പാടത്തേക്കാണെങ്കിൽ വേണ്ടാട്ടോ.. നിറയെ ഇഴജന്തുക്കളാ….” “ഞാൻ കണ്ടിട്ടില്ലാത്തതൊന്നുമല്ലല്ലോ… അമ്മ കിടന്നോളൂ.. വാതിൽ ചാരിയാൽ മതി….” നിലാവൊന്നുമില്ല…. ഇരുട്ടാണ് എല്ലായിടവും.. തന്റെ മനസ്സ് പോലെ തന്നെ… ഇവിടെ വന്നിരിക്കുമ്പോൾ അറിയാതെ തന്നെ ഏട്ടന്റെ ഓർമകൾ വരും… പണ്ട് രണ്ടാളും കൂടി കഥ പറഞ്ഞിരിക്കുന്നിടമായിരുന്നു… അഞ്ച് വർഷം.. അഞ്ച് വർഷമായി ഏട്ടനോട് മിണ്ടീട്ട്… ഇതിനിടെ നേരിട്ട് കണ്ടത് മൂന്നു തവണ മാത്രം.. ആമിയുടേയും പാറുവിന്റെയും നൂലുകെട്ടിനും പിന്നെ വേറൊരിക്കലും… തന്റെ അവഗണന സഹിക്കാൻ കഴിയാഞ്ഞിട്ടാണ് ഉള്ള ജോലിയിൽ നിന്ന് ലീവെടുത്ത് കാനഡയക്ക് പോയത്…. ആദ്യമൊക്കെ ആറു മാസം കൂടുമ്പോൾ വരുമായിരുന്നു.. പിന്നെ അത് ഒരു വർഷമായി.. ഓപ്പോളെയും കൊണ്ടുപോവാൻ അച്ഛനും അമ്മയും നിർബന്ധിച്ചതാണ്… രണ്ടാളും അത് സമ്മതിച്ചില്ലാ… ചെയ്യുന്നത് ശരിയല്ലാന്ന് അറിയാം..പക്ഷേ ഒരു സമയം ഏട്ടനെ സ്നേഹിക്കാൻ മനസ്സു പറയുമ്പോൾ അടുത്ത നിമിഷം കൂടുതൽ വെറുക്കാൻ പറയുന്നു.. എന്തേ അങ്ങനെ???…. ജീവൻ കൊടുത്ത് സ്നേഹിച്ചിട്ടും ഏട്ടൻ എന്നോടെന്തിനാ അങ്ങനെ ചെയ്തത്??.. ഓർക്കും തോറും അവന് തല പെരുക്കും പോലെ തോന്നി…. അവൻ ഒന്ന് ഉറക്കെ കരയാൻ ആശിച്ചു… ഇല്ല .. ഹരി ഏട്ടനെ ഓർത്ത് കരയില്ല… നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവൻ അവിടെ തന്നെ ഇരുന്നു….. മനസ്സ് ശാന്തമാകും വരെ….. ♢♢♢♢♢♢♢♢♢♢♢ രാവിലെ പോകാനായി ഇറങ്ങിയപ്പോളാണ് കുഴമ്പ് തേച്ച് കൈ തിരുമ്മി ഇരിക്കുന്ന മാളുവിനെ ഹരി ശ്രദ്ധിച്ചത്.. കൈക്കുഴയ്ക്ക് ചെറിയ നീരുണ്ട്… കൈപ്പത്തി നല്ല രീതിയിൽ ചുവന്നിരിക്കുന്നു… ബദ്ധപ്പെട്ട് കൈ തിരുമ്മുന്ന അവളെ കണ്ടപ്പോൾ ഹരിക്ക് സങ്കടം തോന്നി.. ഇന്നലെ കുട്ടികളോടുള്ള ദേഷ്യവും ഓപ്പോള് പറഞ്ഞതിലുള്ള ദേഷ്യവും തീർത്തത് അവളുടെ കൈയിലാണ്… ബാഗ് ടേബിളിൽ വെച്ചിട്ട് അവൻ മാളുവിന്റെ അരികിൽ ചെന്നിരുന്നു… “വേദനയുണ്ടോ മാളൂട്ടിക്ക്?” അവൻ സ്വരം പരമാവധി മയപ്പെടുത്തി ചോദിച്ചു…. “ഏയ്… നല്ല സുഖണ്ട്…. കൈയ്യില് പിടിച്ച് തിരിച്ചതും പോരാ സുഖവിവരം അന്വേഷിക്കാൻ വന്നിരിക്കണു… ” അവൾ പിറുപിറുത്തു.. അവൻ കുറച്ചു കൂടി അവൾക്കരികിലേക്ക് നീങ്ങി ഇരുന്നു… ” അങ്ങനെ പിണങ്ങല്ലേ… നിന്നെ അല്ലാണ്ട് പിന്നെ ആരെയാ ഞാൻ തല്ലുക?.. കുട്ടികളെ തല്ലാൻ പറ്റോ?” ” ഞാനെന്താ ഏട്ടന്റെ അടിമക്കണ്ണോ?.. തേന്നുമ്പോൾ തോന്നുമ്പോൾ വന്ന് അടിക്കാൻ…” ” അതേല്ലോ… നീ എന്റെ അടിമക്കണ്ണ് തന്നെയാ.. ഇനീപ്പം നിന്റെ ദേഷ്യം മാറണേൽ എന്റെ കയ്യില് പിടിച്ചു തിരിച്ചോ.. അല്ലേൽ എനിക്കിട്ട് രണ്ടെണ്ണം തന്നോളൂ… ” അവൻ എളിമയോടെ അവളോട് പറഞ്ഞു.. അവന്റെ മുഖഭാവം കണ്ട് മാളുവിന് ചിരി വന്നു.. “അതൊന്നും വേണ്ട… ഞാനടിച്ചാൽ ഏട്ടന് ഉറുമ്പു കിടക്കണമാതിരിയെ ഉണ്ടാവൂ.. എന്റെ ഇയർഫോൺ ഒന്ന് മാറ്റി വാങ്ങി തന്നാൽ ക്ഷമിക്കണോന്ന് ആലോചിക്കാം… ” “ഓക്കെ.. ഡൺ… വൈകിട്ട് കൊണ്ടു വരാം.. നീ ആ കൈയ്യിങ്ങട്ട് കാട്ടൂ.. ഞാൻ തിരുമി തരാം…” “വേണ്ട… എട്ടന്റെ കൈയ്യിൽ ആകെ കുഴമ്പാവും… പോകാറായില്ലേ??” “അതൊന്നും സാരല്യ.. അമ്മ പൊതികെട്ടണതേ ഉള്ളൂ… നീ കൈയ്യിങ്ങ് കാട്ടൂ…” അവൾ കൈ നീട്ടിയപ്പോൾ അവൻ ബലമായി കൈയ്യിൽ പിടിച്ച് തിരുമ്മി… ” അമ്മേ… ഇതിപ്പം എന്റെ കൈ ഒടിക്കൂല്ലോ…” “ഇങ്ങണ വേണം തിരുമ്മാൻ.. അല്ലാണ്ട് വിക്സ് നെറ്റിമേൽ തടവും പോലെ തിരുമ്മുകല്ല വേണ്ടത്..” അവൻ പറഞ്ഞു.. വേദന എടുത്തെങ്കിലും മാളുവിന് സന്തോഷം തോന്നി.. ഈയിടെയായി വളരെ അപൂർവ്വമായാണ് ഏട്ടൻ പഴയ കണ്ണേട്ടനാ വണത്…ഇന്നെതായാലും നല്ല മൂഡാണ്.. അല്ലാച്ചാൽ ഇങ്ങോട്ട് വന്ന് മിണ്ടണ പതിവില്ലാത്തതാണ്… “ഇന്നലെ എന്തിനാ ഏട്ടൻ ആ ശ്രുതിയേച്ചിയെ വഴക്ക് പറഞ്ഞത്??.. പാവം കരഞ്ഞോണ്ടാ പോയത്??” ” ആണോ.. നന്നായി.. വഴക്കു പറയല്ല രണ്ടെണ്ണം കൊടുക്കണാരുന്നു… ” ” എന്തിന്?.. ഏട്ടനോട് രണ്ടീസത്തെ അവധിയല്ലേ ചോദിച്ചുള്ളൂ??” “അതെന്നോടല്ല ചോദിക്കേണ്ടത്.. അവളുടെ ടീം ലീഡറോടാണ് ചോദിക്കേണ്ടത്?.. ” “ഏട്ടൻ അല്ലേ എം. ഡി.. അപ്പോൾ ഏട്ടനോട് ചോദിച്ചാലും പോരേ??” ” എന്റെ സ്വന്തമൊന്നുമല്ല ആ കമ്പനി… ഞങ്ങൾ നാലു പേരുടെയാ… ഞാൻ സോഫ്റ്റ് വെയർ വിങ്ങിന്റെ മാത്രം ഹെഡാണ്… അവള് വർക്ക് ചെയ്യണത് മാർക്കറ്റിംഗിലും.. അവൾ അവളുടെ ഹെഡിനോടല്ലേ ചോദിക്കേണ്ടത്?… അല്ലേൽ തന്നെ ഇത് തീപ്പെട്ടി കമ്പനി ഒന്നുമല്ല ഓണറോട് ചോദിച്ച് ലീവെടുക്കാൻ.. ലീവ് വേണമെങ്കിൽ ടീം ലീഡറോട് ചോദിക്കണം… അല്ലാണ്ട് എം.ഡി യോടല്ലാ… ” അവൻ പറഞ്ഞു നിർത്തി… ” ഞാൻ വെറുതേ ചോദിച്ചൂന്നേയുള്ളൂ.. ഇനി അതു പറഞ്ഞ് നമ്മള് തമ്മിൽ അടി കൂട്ടണ്ടാ..” മാളു വിഷയം മറ്റി…. ” അച്ഛനൊക്കെ ഇപ്പോ ഗുരുവായൂര് എത്തി കാണുംല്ലേ??” അവൾ ചോദിച്ചു… ” ഉവ്വ്… തൊഴുതും കഴിഞ്ഞ് കാണും… ” “ഏട്ടനെ ഞാൻ ഒരു കൂട്ടം കാണിക്കട്ടെ…?” ” എന്താ???” മാളു കൈവിടുവിച്ച് ചുമരിൽ തൂക്കി ഇട്ടിരിക്കുന്ന ഒരു വലിയ താക്കോൽ കൂട്ടം എടുത്തു കാണിച്ചു… ” വലിയേടത്തെ താക്കോലാ… ഏട്ടൻ കൈക്കലാക്കണമെന്ന് കരുതി കുറേക്കാലം നടന്നതല്ലേ… ഇനീപ്പം കണ്ടിട്ടെങ്കിലും നിർവൃതി അണയൂ…” അവൻ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ അതിലേക്ക് നോക്കി… ” നിനക്കിതെവിടുന്ന് കിട്ടി?” “അച്ഛനൊപ്പം അവരും ഗുരുവായൂർക്ക് പോയില്ലേ..?.. സുഭദ്രാമ്മ രാവിലെ അമ്മയെ ഏൽപിച്ചതാ.. വരാൻ വൈകിയാൽ സന്ധ്യയ്ക്ക് വിളക്ക് വെക്കാനും പറഞ്ഞേ…” “അതവിടെ കൊണ്ട് വെക്കൂ മാളൂ… വല്ലേടത്തും കൊണ്ടെയിട്ട് കളയണ്ടാ.. എന്നിട്ട് ഇവിടെ ഇരിക്കൂ.” അവൾ അത് പഴയ സ്ഥാനത്ത് വെച്ച് അവന്റരികിൽ വീണ്ടും കൈ നീട്ടി ഇരുന്നു… കൈ തിരുമ്മുന്നതിനിടയിൽ അവൻ ചോദിച്ചു.. ” ഇന്നെന്തേ പൊതികെട്ടാൻ വൈകുന്നേ?.. ഓപ്പോൾ ദേഷ്യത്തിലാ?” “ആരോട്??.. ദൈവത്തിനോട് ദേഷ്യണ്ടായാലും ഓപ്പോൾ ഏട്ടനോട് ദേഷ്യം കാണിക്കില്ലല്ലോ.. മിക്സി കേടാ.. കല്ലിൽ അരയ്ക്കാൻ താമസം ഉണ്ടേ.. അതാവും..” അവൾ പറഞ്ഞു തീർന്നപ്പോളേക്കും അമ്മ ടിഫിൻ ബോക്സുമായി വന്നു.. “അമ്മയ്ക്കും പൊക്കൂടാരുന്നോ അവരുടെ ഒപ്പം?” ഹരി ചോദിച്ചു… “നല്ല കാര്യായി.. ഞാനും ലക്ഷ്മീം കൂടി മൂക്കിലൂടെയും വായിലൂടെയും ശ്വാസം എടുത്തിട്ടാ ഇപ്പളെങ്കിലും പ്രാതലായത്… തൊഴുത്തിലേക്ക് ഇന്ന്പോയിട്ടു കൂടിയില്ല…” അമ്മ പറഞ്ഞു … “നീ പോണവഴിക്ക് ഒന്നുകിൽ നിന്റെ കൂട്ടുകാരനോട് മിക്സി നന്നാക്കാൻ ആളെ അയയ്ക്കാൻ പറയൂ.. അല്ലേൽ ഈ മിക്സി അത്രടം വരെ കൊണ്ടെ കൊടുക്കൂ…” “ഇനീപ്പം മിക്സി കൊടുക്കാൻ നേരമില്ലാമ്മേ… ഞാൻ അവനോട് വിളിച്ചു പറയാം.. ആളെ അയയ്ക്കാൻ…” “ആ… പിന്നെ ആളെ അയയ്ക്കുമ്പോൾ പെൺകുട്ടികളെ അയയ്ക്കാൻ പ്രത്യേകം പറയണേ… ” “എന്ത്…?” “ആ ഫിമെയിൽ ടെക്നീഷ്യൻസ് ഉണ്ടെന്ന് പറഞ്ഞാണല്ലോ ആ കടയിൽ നിന്ന് തന്നെ മിക്സി വാങ്ങീത്… ” ഓപ്പോളാണ് മറുപടി പറഞ്ഞത്…. ഒരിക്കൽ വീട്ടിൽ ടി.വി. നന്നാക്കാൻ വന്ന ആള് അമ്മയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിക്കാൻ ശ്രമിച്ചിരുന്നു… അന്ന് എന്തോ ഭാഗ്യം കൊണ്ട് അയാളെ തള്ളി മാറ്റാൻ അമ്മയക്ക് പറ്റി… പക്ഷേ അതിൽ പിന്നെ അപരിചിതരെ അമ്മ വീട്ടിൽ കയറ്റില്ല… പ്രത്യേകിച്ച് പുരുഷന്മാരെ… ഹരിയുടെ അടുത്ത സുഹൃത്ത് ഹോം അപ്ളയൻസിന്റെ ഷോറൂം തുടങ്ങിയപ്പോൾ പ്രധാന ആകർഷണമായിരുന്നു ഫിമെയിൽ ടെക്നീഷ്യൻമാരും കേടായ സാധനങ്ങൾ നന്നാക്കാൻ എത്തുമെന്നത്… ഒരു തവണ മിക്സി കേടായപ്പോൾ ഒരു പെൺകുട്ടിയാണ് വന്ന് നന്നാക്കിയത്.. നന്നാക്കുന്നതിന് ചാർജ് കൂടുതലാണെങ്കിലും അതിൽ പിന്നെ അവരെ തന്നെ വിളിക്കും.. അമ്മയ്ക്കെന്തോ വിശ്വാസമാണ്…പിന്നെ പെണ്ണുങ്ങൾ ആയാൽ ഉപദ്രവിക്കാൻ വന്നാൽ നേരിടാമല്ലോ എന്നൊരു ധൈര്യവും….. “ഇപ്പളത്തെ കാലത്ത് പെൺകുട്ട്യോളയാ കൂടുതൽ സൂക്ഷിക്കേണ്ടത്…..” അവൻ മാളുവിനെ നോക്കി പറഞ്ഞു… അവൾ അവന് നേരെ നാക്ക് നീട്ടി കാണിച്ചു. ” പിന്നേ.. കഴിഞ്ഞ തവണ വന്ന കുട്ടിയെ അയയ്ക്കാൻ ഏട്ടൻ പറയൂ.. അതാവുമ്പോൾ അധികം വിളച്ചിലില്ല.. ” ” അങ്ങനെ പറയാനൊന്നും പറ്റില്യ… ആരെയേലും അയയ്‌ക്കാൻ പറയാം…” “അതായാലും മതി നോക്കാൻ ഞാനുണ്ടല്ലോ…” മാളു പറഞ്ഞു… ” ഉവ്വ്… കാരട്ടെ ഒക്കെ പഠിച്ചാ ഇപ്പോ ആളോള് മോഷ്ടിക്കാൻ ഇറങ്ങണത്…നിന്റെ മാലയാവും ആദ്യം പൊട്ടിക്കുക… ” ” ഇങ്ങട് വന്നാൽ മതി… എന്റെ വായിൽ നാക്ക് മാത്രല്ല.. പല്ലും ഉണ്ടേ…” അതും പറഞ്ഞ് അവൾ ഹരിയുടെ കൈത്തണ്ടയിൽ പല്ലുകളമർത്തി.. ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ അവന് ഒഴിഞ്ഞു മാറാനും പറ്റിയില്ല… മാളു പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.. ” ഇത് എന്റെ പാറൂട്ടിക്ക് വേണ്ടിയുള്ളതാ.. ഇന്നലെ കുട്ടിയോട് ഒച്ചവെച്ച് അതിനെ കരയിച്ചതല്ലേ…” “എടീ… ” എന്ന് വിളിച്ചു കൊണ്ട് അവൾക്ക് നേരെ ഹരി ചെന്നെങ്കിലും അമ്മ അവർക്കിടയിൽ കയറി നിന്നു.. “നീ പോകാൻ നോക്ക് കണ്ണാ… നേരം വൈകി ” എന്നിട്ടും അവൻ കുഴമ്പ് പുരണ്ട കൈ അവളുടെ മുടിയിൽ തേച്ചിട്ടേ പിന്മാറിയുള്ളൂ… ” അമ്മേ.. എന്റെ മുടി….” ” കണക്കായിപ്പോയി…. ഒരു കാര്യേം ഇല്ലാതെ അവന്റെ കൈയീന്ന് ഇരന്നു വാങ്ങീതല്ലേ.. ” ഓപ്പോൾ പറഞ്ഞു…. അത് കേട്ട് ഹരിയും ചിരിച്ചു.. “ഇന്നിനി ഞാൻ വൈകിട്ട് താമസിച്ചേ വരൂ.. രാവിലെ പട്ടി കടിച്ചതല്ലേ…. കുത്തിവെയ്പ്പെടുക്കണം.. ” തന്നെ ദേഷ്യപ്പെട്ട് നോക്കുന്ന മാളുവിനോടായി പറഞ്ഞു കൊണ്ട് അവൻ പോകാനിറങ്ങി…. കാർ ഗെയ്റ്റ് കടന്ന് പോയിട്ടും അവർ അവിടെ തന്നെ നിന്നു… ” ഇന്നലെ ഇവിടെ കിടന്ന് ചന്ദ്രഹാസം മുഴക്കിയ ആളാണോ ഇത്??… ഏട്ടന്റെ സ്വഭാവം ഓന്തിനെക്കാളും വിചിത്രാ…” മാളു അദ്ഭുതപ്പെട്ടു.. “ശരിയാ..എത്ര നാളു കൂടിയാല്ലേ…വഴക്കില്ലാതെ അവൻ പോണത്.. പഴേ പോലെ….”ലക്ഷ്മി പറഞ്ഞു. “പക്ഷേ… ഇങ്ങനെം അല്ലായിരുന്നല്ലോ പണ്ടത്തെ കണ്ണൻ…” അമ്മ സങ്കടത്തോടെ പറഞ്ഞു ….♢♢♢♢♢♢♢♢♢♢♢♢♢♢♢ ഉച്ച വരെ മിക്സി നന്നാക്കുന്ന ആളെ നോക്കിയിരുന്നിട്ടും ആരും വന്നില്ല… “ഇന്നിനി വരില്ലായിരിക്കും… ” അമ്മ പറഞ്ഞു… “എങ്കിൽ നാളത്തെ കാര്യം തഥൈവ.” ഓപ്പോളാണ്… ” അമ്മേ… ദേവൻ മാമ മിക്സിയൊക്കെ നന്നാക്കില്ലേ… പണ്ട് ബോംബെയിൽ വെച്ച് നമ്മളാദ്യം വാങ്ങിയ മിക്സി കേടായപ്പോൾ മാമയല്ലായിരുന്നോ നന്നാക്കീത്?… ” മാളു ചോദിച്ചു. “പൊക്കോണം..വലിയേടത്തെ കാർന്നോരെ വിളിച്ച് മിക്സി നന്നാക്കിച്ചൂന്ന് അമ്മയെങ്ങാനും അറിഞ്ഞാൽ വെച്ചേക്കില്ല നമ്മളെ… ” “ഓ.. ഞാൻ പറഞ്ഞുന്നേയുള്ളൂ… ” മാളു മുഖം വീർപ്പിച്ചു…… ” അങ്ങനെ പറയണ്ടാ… കുറച്ചു കൂടി നോക്കാം നന്നാക്കാൻ ആളു വരുമോന്ന്… ” നോക്കിയിരുന്നിട്ടും ആരും വരാത്തതിനാൽ കുഞ്ഞിന് കൊടുക്കാനുള്ള പഞ്ഞപ്പുല്ല് ഒടുവിൽ അമ്മ കല്ലിൽ തന്നെ അരച്ചെടുത്തു…. പക്ഷേ മിക്സിയിലെ അത്ര നന്നായി അരച്ചെടുക്കാൻ പറ്റാത്തതിനാൽ പാറു അത് കഴിക്കാൻ കൂട്ടാക്കിയില്ല… ഒടുവിൽ നിർബന്ധിച്ച് വാ തുറപ്പിച്ച് കൊടുക്കേണ്ടി വന്നു… അതിനനുസരിച്ച് വാ തുറക്കാതിരിക്കാൻ അവൾ വാശി കാണിച്ചു… മാളു കുഞ്ഞിനെ മടിയിലിരുത്തുകയും ലക്ഷ്മി ബലം പിടിച്ച് കുറുക്ക് കൊടുക്കുകയും ചെയ്തു കൊണ്ടിരുന്നപ്പോളാണ് പുറത്ത് ആരോ മണിയടിക്കുന്ന ശബ്ദം കേട്ടത്… ” മിക്സി നന്നാക്കുന്ന ആളാവും… ഓപ്പോൾ ഇവളെ പിടിക്കൂ… ഞാൻ പോയി നോക്കിയിട്ട് വരാം.. ” അവൾ ഉമ്മറത്തിറങ്ങി നോക്കിയപ്പോൾ മിക്സി നന്നാക്കാൻ വന്ന ആളു തന്നെയാണ്.. കഴിഞ്ഞ തവണ വന്ന പെൺകുട്ടി അല്ല… വേറൊരു പെണ്ണാണ്… തോളറ്റം വെട്ടിയിട്ട മുടി.. മുടിക്ക് ചെമ്പിച്ച നിറമാണ്… ഭംഗിയുള്ള വട്ട മുഖം.. വെളുത്ത നിറം… വെള്ള ടോപ്പും നീല ജീൻസുമാണ് വേഷം… ഹും.. മിക്സി നന്നാക്കാൻ ഇത്ര പത്രാസിന്റെ ആവശ്യമില്ല…. ഇവൾക്കൊരു സാരി ധരിച്ചു വന്നു കൂടെ?…..മാളു ആദ്യം തന്നെ ലക്ഷണങ്ങളെല്ലാം കണ്ണുകൊണ്ട് ഒപ്പിയെടുത്ത് മനസ്സിൽ പതിപ്പിച്ചു… “ഹലോ… ഞാൻ…” അവൾ പരിചയപ്പെടുത്തും മുന്നേ മാളു അങ്ങോട്ട് പറഞ്ഞു… “ആ… മനസ്സിലായി… അകത്തേക്ക് വന്നോളൂ.” വന്ന പെൺകുട്ടി അവളുടെ പിന്നാലെ നടന്നു… “എന്തേ ഇത്ര വൈകീത്?” ” വരുന്ന വഴി നല്ല ബ്ലോക്കാരുന്നേ… അല്ലാച്ചാൽ ഉച്ചയാവുമ്പോളെക്കും എത്തിയേനെ… ” “ആ…. ” മാളു അടുക്കളയിലേക്ക് പോയപ്പോളും വന്ന പെൺകുട്ടി ലിവിങ് റൂമിൽ തന്നെ നിന്നു… അകത്തേക്ക് പോയ മാളു തിരിച്ചു വന്നു പറഞ്ഞു… “എന്താ അവിടെ നിക്കണത്?.. മിക്സി അടുക്കളയിലാണേ..?.. അവിടെ വെച്ച് നന്നാക്കിയാൽ മതി… ” അവൾ ചോദ്യഭാവത്തിൽ മാളുവിനെ നോക്കിയ ശേഷം അടുക്കളയിലേക്ക് നടന്നു… അടുക്കളയിൽ അമ്മയും ഓപ്പോളും നിന്നിരുന്നു.. ഓപ്പോളുടെ കൈയിൽ പാറുവും.. “ഇതാ മിക്സി… നോക്കിക്കോളൂ… ” “എന്താ ശരിക്കും കംപ്ലെയിന്റ്??” “ഇത് ഓണാവുന്നില്ല… ഓണായാൽ തന്നെ ഇടയ്‌ക്കിടെ നിന്ന് പോകും… പിന്നെ ചെറിയ ജാറിൽ നന്നായി അരയ്ക്കാൻ പറ്റില്ല.. ” അവൾ അത് ഓണാക്കി നോക്കി…ഓണാവുന്നില്ല… ” ഒരു സ്ക്രൂ ഡ്രൈവർ തരുമോ?” “മാളൂ.. ഏട്ടന്റെ മുറീല് ടൂൾ ബോക്സ് കാണും.. നീ പോയി എടുത്തിട്ട് വരൂ…” അമ്മ പറഞ്ഞു.. “ഇതൊന്നും ഇല്ലാതെയാണോ നന്നാക്കാൻ വരുന്നത് ?..” അവൾ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു… ഹരിയുടെ മുറിയിൽ പോയി ടൂൾ ബോക്സ് എടുത്തു കൊണ്ട് വന്നു… അതിൽ നിന്ന് അനുയോജ്യമായ സ്‌ക്രൂഡ്രൈവർ തിരഞ്ഞെടുത്ത് ടെക്നീഷ്യൻ മിക്സി മുഴുവനായും അഴിച്ചെടുത്തു.. അവൾ ചെയ്യുന്നതോരോന്നും മാളുവും ലക്ഷ്മിയും കൗതുകത്തോടെ നോക്കി നിന്നു… കുറേ നേരം കൊണ്ട് എന്തൊക്കെയോ അഴിച്ചുപണികൾ നടത്തിയ ശേഷം അവൾ വീണ്ടും സ്ക്രൂ മുറുക്കി മിക്സി പഴയ രൂപത്തിലാക്കി.. ഓൺ ചെയ്തു നോക്കിയപ്പോൾ ഓണായി … ഓരോ സ്പീഡിലും അവൾ പ്രവർത്തിപ്പിച്ചു കാണിച്ചു… ” ഇപ്പോൾ ഒക്കെ ആയില്ലേ???.. ” എല്ലാവരുടേം മുഖത്ത് സംതൃപ്തി തെളിഞ്ഞു. “ഇനിയെന്താ ഉള്ളത്?.. ജാറിന്റെ പ്രശ്നല്ലേ?” ” ആം.. അത് നന്നായി കറങ്ങുന്നില്ല…” ഓപ്പോളാണ് പറഞ്ഞത്… ഓപ്പോൾ തന്നെ ജാറെടുത്ത് നൽകി… അവൾ ആദ്യം അതിൽ നിന്ന് ബ്ലെയ്ഡ് ഊരിയെടുത്തു.. ” ഉപ്പിട്ട കുറച്ച് ചൂടുവെള്ളം കിട്ടോ??” അമ്മ ഉടനെ തന്നെ അടുപ്പ് കത്തിച്ച് വെള്ളം ചൂടാക്കി.. “ചെറു ചൂട് മതീട്ടോ…” അവൾ ഇടയ്ക്ക് പറഞ്ഞു…. ചെറു ചൂടായപ്പോൾ ഒരു ചരുവത്തിലേക്ക് വെള്ളം പകർന്നു… ഊരിയെടുത്ത ബ്ലെയ്ഡ് അതിൽ ഇട്ട് കുറച്ചു സമയത്തിന ശേഷം അവൾ തന്നെ അത് കഴുകിയെടുത്തു.. പിന്നെയും ജാറിനുള്ളിൽ ഉറപ്പിച്ചു… “എന്തെങ്കിലും അരയ്ക്കാനുണ്ടോ??. വല്ല ഫ്രൂട്സോ മറ്റോ?” “മുന്നേ അരയ്ക്കാനിട്ട പഞ്ഞപ്പുല്ലുണ്ട്.. അതിങ്ങട് എടുക്കൂ മാളൂ… ” മാളു എടുത്തു കൊണ്ടുവന്ന പഞ്ഞപ്പുല്ല് അവൾ അരച്ചുകാട്ടി… ” ഇത് വർക്ക് ചെയ്യാത്തതേ അരയ്ക്കുന്ന സാധനങ്ങൾടെ തരികൾ ബ്ലെയ്ഡിനടിയിൽ കുരുങ്ങീട്ടാ… ഇടയ്ക്ക് ബ്ലേഡ് ഊരീട്ട് കഴുകിയെടുത്താൽ മതി… ” “ആയ്ക്കോട്ടെ…” അമ്മ സന്തോഷത്തോടെ പറഞ്ഞു… “എത്രയാ കുട്ടീ ചാർജ്..?” ” കഴിഞ്ഞ തവണ വന്നപ്പോൾ തന്നത് നൽകിയാൽ മതി….” ” കുടിക്കാൻ സംഭാരം എടുക്കട്ടെ.?..” ഒരു നിമിഷം ആലോചിച്ച ശേഷം അവൾ എടുത്തോളാൻ പറഞ്ഞു… ലക്ഷ്മി സംഭാരം എടുക്കാനും അമ്മ പണമെടുക്കാനും പോയി.. മിക്സിയുടെ ശബ്ദം കേട്ടിട്ടാവും പാറു കരച്ചിൽ തുടങ്ങിയിരുന്നു… മാളു എടുത്തിട്ടും അവൾ പൂർവാധികം ഭംഗിയായി അത് തുടർന്നതേ ഉള്ളൂ… ടെക്നീഷ്യനായിട്ട് വന്ന പെൺകുട്ടി പറുവിനെ നോക്കി ചിരിച്ചു കാട്ടി… “എന്തിനാ വാവ കരയണേ?” അവൾ ചോദിച്ചു.. പാറു കരച്ചിലിനടയിൽ പുതിയ ആളെ നോക്കി… അവൾ കൈ നീട്ടിയപ്പോളേക്കും പാറു അവളുടെ കൈയിലേക്ക് ചെന്നു… കുട്ടിയെ പുറത്തു നിന്ന് വന്നയാൾ എടുത്തത് മാളുവിന് ഒട്ടും ഇഷ്ടമായില്ല.. പക്ഷേ അവളുടെ കൈയ്യിൽ ചെന്നപ്പോൾ പാറു കരച്ചില് നിർത്തിയതിനാൽ മാളുവിന് മറുത്തൊന്നും പറയാനും കഴിഞ്ഞില്ല… പാറു അവളുടെ മുഖത്തേക്ക് അദ്ഭുതത്തോടെ നോക്കി…നെറ്റിയിലും പുരികത്തിലും കൈവിരലുകൾ ഓടിച്ചു… തല മുടിയിൽ ചെറുതായി വലിച്ചു… പതിയെ അവളെ നോക്കി ചിരിച്ചു…. “എന്താടാ വാവേ ചിരിക്കണേ?” അവൾ ചോദിച്ചു… അപ്പോളേക്കും ലക്ഷ്മി സംഭാരമെടുത്ത് വന്നിരുന്നു.. ” പാറൂന് ഈ ചേച്ചിയെ ഇഷ്ടായെന്ന് തോന്ന്ണു… ഇനി അമ്മേടെ അടുത്ത് വാ.. ചേച്ചി വെള്ളം കുടിക്കട്ടെ….” ലക്ഷ്മി കുഞ്ഞിനെ എടുത്തു.. അവൾ സംഭാരം കുടിച്ച് കഴിഞ്ഞപ്പോളേക്കും അമ്മ പൈസയെടുത്ത് എത്തിയിരുന്നു… അത് കൊടുക്കുന്നതിന് മുൻപേ ഉമ്മറത്ത് ആരോ മണിയടിച്ചു.. എല്ലാവരും ഉമ്മറത്തേക്ക് നടന്നു… നോക്കിയപ്പോൾ ഒരു പെൺകുട്ടിയാണ് …അവൾ വന്ന ബൈക്ക് ഗേറ്റിനടുത്തായി വെച്ചിട്ടുണ്ട്… “മേഡം… മിക്സിക്ക് കംപ്ലെയിന്റ് ഉണ്ടെന്ന് വിളിച്ചു പറഞ്ഞിരുന്നു… നോക്കാൻ വന്നതാണ്….” എല്ലാവരുടെയും മുഖത്ത് ഞെട്ടൽ പ്രകടമായി… മാളു തന്റെ ഒപ്പം നിൽക്കുന്ന പെൺകുട്ടിയെ രൂക്ഷമായി നോക്കി… അവൾ ചിരിച്ചു കൊണ്ട് മുന്നോട്ട് വന്നു… ” അമ്മ ആ പണം ഈ കുട്ടിക്ക് നൽകിയേക്കൂ.. ” ഭാമ ഒന്നും മനസ്സിലാവാതെ മിഴിച്ചു നിന്നു.. ” മിക്സി ഞങ്ങൾ തനിയെ നന്നാക്കീട്ടോ… താനെതായാലും വന്നതല്ലേ… ഇതാ ഫീസ് പിടിച്ചോളൂ.. അതീ കുട്ടിക്ക് കൊടുത്തേക്കൂ അമ്മേ..” അവൾ അമ്മയോടായി പറഞ്ഞു.. അമ്മ പണം മുറ്റത്ത് നിൽക്കുന്ന പെൺകുട്ടിയുടെ നേർക്ക് നീട്ടി… ആ പെൺകുട്ടിയും ഒന്നും മനസ്സിലാവാതെ നിൽക്കുകയായിരുന്നു.. ” താൻ വാങ്ങിക്കെടൊ…” അവൾ മടിയോടെ പണം മേടിച്ചു…. “മേഡത്തെ ഓഫീസീന്ന് വിട്ടതാണോ ഇൻസ്പെക്ഷന്?” അവൾ പേടിയോടെ ചോദിച്ചു… ” ആണെന്നു കൂട്ടിക്കോ…” “ഒന്ന് രണ്ടിടത്ത് കേറാനുള്ളതോണ്ടാ ലേറ്റ് ആയത്… കംപ്ലെയിന്റ് ചെയ്യരുത് പ്ലീസ്…” “ഏയ് ഇല്ല.. താൻ വന്നൂല്ലോ… അതു മതി” വന്ന പെൺകുട്ടിയുടെ മുഖത്ത് ആശ്വാസം വിടർന്നു… അവൾ വേഗം തിരിച്ചു നടന്ന് സ്കൂട്ടർ സ്റ്റാർട്ടാക്കി പോയി… മാളുവും അമ്മയും ഒപ്പോളും തങ്ങൾക്ക് ചുറ്റും നടക്കുന്നതെന്താണെന്നറിയാതെ അന്തം വിട്ട് നിൽക്കുകയായിരുന്നു… ” കുട്ടി ആരാ..? മനസ്സിലായില്ല ” അമ്മ ചോദിച്ചു… ” കുട്ട്യോളെ പിടിച്ചോണ്ട് പോകാൻ വന്നതാവും.. എനിക്കപ്പളേ തോന്നീതാ ” മാളു തന്റെ സംശയം മറച്ചു വെച്ചില്ല.. അമ്മ അവളെ ശാസനയോടെ നോക്കി… ” ഞാനിവിടെ വന്ന് പരിചയപ്പെടുത്താൻ തുടങ്ങണതിന് മുൻപ് മാളു എന്നോട് മിക്സി നന്നാക്കാൻ പറഞ്ഞു.. അറിയാവുന്ന പണി ആയതോണ്ട് നന്നാക്കി… ” മാളു ഓർത്തുനോക്കിയപ്പോൾ ശരിയാണ്.. ആരാണെന്ന് പറയാൻ ഒരുങ്ങുന്നതിന് മുൻപ് താൻ തന്നെയാണ് അകത്തു കയറ്റി മിക്സി നന്നാക്കാൻ പറഞ്ഞത്….ശ്ശേ… നാണക്കേട്… അല്ല… ശരിക്കും ഇതാരാണാവോ? ” എന്നെ മനസ്സിലായില്ലെങ്കിലും എനിക്കറിയാട്ടോ എല്ലാരേം…” അവൾ ഓരോരുത്തരുടേം മുന്നിൽ എത്തി ചിരിച്ചു കൊണ്ട് പറഞ്ഞു… ” ഇത് ഭാമ അമ്മ… ഇത് മാളു എന്ന മാളവിക… ഇത് ശ്രീനാഥേട്ടന്റെ വേളിയാവും.. എന്റെ ഊഹം ശരിയാണെങ്കിൽ ലക്ഷ്മി ഓപ്പോൾ… ” എല്ലാവരുടെയും മുഖത്ത് അദ്ഭുതം നിറഞ്ഞു… ” ഇത്രേം ആയിട്ടും എന്നെ മനസ്സില്ലാവാത്ത സ്ഥിതിക്ക് ഞാൻ എന്നെത്തന്നെ പരിചയപ്പെടുത്താം….. മി…. മൈ സെൽഫ്…. കീർത്തി…. ശ്രുതകീർത്തി…. അപ്പൂന്നും വിളിക്കും….. !!! ” അവൾ ഭാമയ്ക്ക് നേരെ കൈ നീട്ടി… ” ഇപ്പോ ഓർമ കിട്ടിയോ അമ്മയ്ക്കെന്നെ?”……..(തുടരും…..)

Love

ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു…

Published

on

രചന: അക്ഷര മോഹൻ

“ച്ഛേ അമ്മൂത്തിടെ അമ്മ എപ്പോയ വദുന്നേ…” തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് രണ്ട് കുഞ്ഞികൈകളും താടിയിൽ വച്ചു ചോദിക്കുന്ന അമ്മു മോളെ കണ്ടപ്പോൾ എന്തുകൊണ്ടോ ആദിത്യന്റെ ഹൃദയം വിങ്ങി… “അമ്മ പെട്ടെന്ന് വരൂലോ അച്ഛേടെ അമ്മൂട്ടിയെ കാണാൻ…അമ്മ അമ്മൂട്ടിക്ക് പാപ്പം തരും അമ്മൂട്ടിയെ കുളിപ്പിക്കും അമ്മൂട്ടിടെ കൂടെ കളിക്കും…ട്ടോ” “ചത്യം…” പീലികൾ നിറഞ്ഞ കണ്ണുകൾ വിടർത്തി ചോദിച്ചപ്പോൾ അയാൾ ഒന്നുകൂടെ ആ കുഞ്ഞിനെ നെഞ്ചോടടക്കി പിടിച്ചു… “ആട കണ്ണാ ചത്യം..” കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖം വിടരുന്നതും കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്നതും അയാൾ നോക്കി നിന്നു… അയാളുടെ കൈ വിടുവിച്ചു നെഞ്ചിൽ കയറി ഇരുന്ന് ആ കുഞ്ഞിപ്പെണ്ണ് അയാളുടെ മുഖം നിറയെ തുരു തുരെ ഉമ്മ വച്ചു.. “നാളെ അങ്കമ്പാദിൽ പോയിട്ടമ്പോ അമ്മൂത്തി കിച്ചൂത്തനോദു പദയൂലോ കിച്ചൂത്തന്റെ അമ്മേ പോലെ എനിച്ചും അമ്മ പാപ്പം വാദിതദുംന്ന്…” അയാളുടെ മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറയുന്ന അമ്മുമോളെ കട്ടിലിൽ നെഞ്ചോട് ചേർത്ത് കിടത്തി കുഞ്ഞു മുടിയിലൂടെ വിരലോടിച്ചു… “നമുക്ക് പറയാം ട്ടോ…ഇപ്പൊ അച്ഛേടെ അമ്മൂത്തി ഒങ്ങിക്കോ…” ഒന്നുകൂടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മുമോളും അയാളെ ചുറ്റി പിടിച്ചു കിടന്നു… അമ്മൂട്ടി ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ ആദിത്യന്റെ മനസ്സ് വർഷങ്ങൾ പിറകിലോട്ട് പോവുകയായിരുന്നു…

“ഈ ഭ്രാന്തി പെണ്ണിനെ തന്നെ വേണോ ആദിയേട്ടന്…” മുഖത്തിൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ദുർഗയെ അമ്പരപ്പോടെ ആദിത്യൻ നോക്കി നിന്നു… “എനിക്കിനിയും ഭ്രാന്ത്‌ വരും ആദിയേട്ടാ…അങ്ങനെയുള്ള എന്നെ ആദിയേട്ടന് സഹിക്കാൻ പറ്റീന്ന് വരില്ല…” ദൂരെയെങ്ങോട്ടോ മിഴികളൂന്നി പറയുന്നവളെ ആദിത്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി…അവളുടെ അങ്ങനെയൊരു മുഖം ആദ്യമായി ആയിരുന്നു അവൻ കണ്ടത്… “അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു എനിക്ക്…അമ്മയെന്ന് പറഞ്ഞാൽ വളർത്തമ്മ…” മൗനം ബേധിച്ചു കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി… ആറ് വയസ്സ് വരെ അനാഥാലയത്തിൽ ആയിരുന്നു…ചെറിയ ഓർമ്മകൾ മാത്രേ ഉള്ളു…അമ്മക്കും ആരുമില്ലായിരുന്നു എന്നെ പോലെ…ആ അമ്മ എന്നെ കൂടെ കൂട്ടി…എന്നെ സ്വന്തം മകളായി വളർത്തി…ആരോരുമില്ലാത്ത ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ…എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും…ജീവിതത്തിൽ ആദ്യമായി സന്തോഷം എന്തെന്നറിഞ്ഞ നാളുകൾ…” ആ ഓർമകളിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… “പക്ഷേ +2വിലെ പരീക്ഷ കഴിഞ്ഞ അന്ന്…” നൊടിയിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ എങ്ങലടിച്ചു കരഞ്ഞു… കരയരുതെന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ അവന് തോന്നിയെങ്കിലും ഇതുവരെ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവൻ അവൾ പറയുന്നതിനായി കാതോർത്തു…

“വീട്ടിലേക്കുള്ള അത്യാവശ്യസാധനങ്ങൾ വാങ്ങി സ്കൂളിന് മുന്നിൽ എന്നെ കാത്തുനിൽക്കുവായിരുന്നു ന്റെ അമ്മ..അമ്മയെ കണ്ടിട്ടും കാണാത്ത പോലെ കൂട്ടുകാരുടെ കൂടെ ഞാൻ റോഡിലേക്ക് ഓടി…ന്റെ പിറകെ തന്നെ അമ്മയും..പക്ഷേ എന്നെ മാത്രം കണ്ട അമ്മ റോഡിലൂടെ വന്ന ബസ് കണ്ടില്ല…

” നിറഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ അവൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു… “ന്റെ കണ്മുന്നിൽ വച്ചാ ന്റെ അമ്മ…ചോര വാർന്നു പിടഞ്ഞു പിടഞ്ഞു…അവസാനം ന്റെ മടിയിൽ കിടന്നു തന്നെ…” ഒരു പൊട്ടികരച്ചിലോടെ ദുർഗ ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഞാൻ കാരണാ ന്റെ അമ്മ…ഞാൻ അന്ന് അമ്മയുടെ കൂടെ തന്നെ നിന്നിരുന്നെങ്കിൽ ന്റെ അമ്മ ഇന്നും ന്റെ കൂടെ ഉണ്ടാകുവായിരുന്നു…” ആദിത്യന്റെ നെഞ്ചിൽ മുഖമുരസി കൊണ്ടവൾ കരഞ്ഞു… തന്റെ നെഞ്ചിൽ കിടന്നു കണ്ണീർ വാർക്കുന്നവളെ അവൻ മുറുകെ ചേർത്തു പിടിച്ചു… പെട്ടെന്ന് ഒരു പിടച്ചിലോടെ അവൾ അവനിൽ നിന്ന് അകന്നു മാറി… മുഖമുയർത്താതെ മറ്റൊരിടത്തേക്ക് ദൃഷ്ടി പായിച്ചു… “ന്റെ മുന്നിൽ കിടന്നു മരിച്ച അമ്മയുടെ മുഖം…അമ്മ മരിക്കാൻ കാരണം ഞാൻ ആണെന്നുള്ള തോന്നൽ…വീട്ടിൽ ഒറ്റപെട്ട ദിവസങ്ങൾ…അപ്രതീക്ഷിതമായി വീണ്ടും അനാഥത്വം…എല്ലാം കൊണ്ടും ഞാൻ ഭ്രാന്തി ആയി…മുഴു ഭ്രാന്തി…ഒരു വർഷത്തോളം ആശുപത്രിയിൽ…അവിടെ നടന്നതൊന്നും ഇന്നും എനിക്ക് ഓർമ ഇല്ല…ഒടുവിൽ എല്ലാം മാറി വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഭ്രാന്തിപ്പെണ്ണെന്ന് പറഞ്ഞു അകറ്റി നിർത്തി…എല്ലായിടത്തും ആ പേര് മാത്രമായി… ദുർഗ എന്ന പേര് ഞാൻ പോലും മറന്നു തുടങ്ങി… ഭ്രാന്തി എന്ന പേര് മാത്രം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ വീണ്ടും മനസ്സ് കൈ വിട്ടുപോകുമെന്ന് തോന്നിയപ്പോൾ അവിടം വിട്ടു… പിന്നീട് പഠിച്ചും അതിനിടയിൽ ജോലി ചെയ്തും 7 വർഷം കൊണ്ട് ദാ ഇവിടെ വരെ എത്തി…” കണ്ണുകൾ തുടച്ചു ചെറുപുഞ്ചിരിയോടെ മുന്നിലുള്ള LP സ്കൂൾ ചൂണ്ടി കാണിച്ചവൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി അവനിലേക്കും പകർന്നു… “ഇവിടെ ഈ കുട്ട്യോൾടെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ പഴയതൊക്കെ മറക്കുവാ ഞാൻ…ചിലപ്പോൾ സാഹചര്യങ്ങൾ പ്രതികൂലമായാൽ വീണ്ടും ഞാനൊരു ഭ്രാന്തിയാവാം…വെറുതെ എന്നെ സ്നേഹിച്ച കുറ്റത്തിന് ആദിയേട്ടന്റെ ജീവിതം പാഴാക്കാൻ ഞാൻ സമ്മതിക്കില്ല…” പ്രതീക്ഷയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്യനോട് പറഞ്ഞു കൊണ്ട് തെളിച്ചമില്ലാത്ത ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നു… കുഞ്ഞു കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ ജോലിയിലേക്ക് തിരിഞ്ഞത്…ജോയിൻ ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ദുർഗ വരുന്നത്..ചുണ്ടിൽ എന്നും പുഞ്ചിരി ഉണ്ടാകുമെങ്കിലും അവളുടെ കണ്ണിൽ എന്നുമൊരു വിഷാദമായിരുന്നു… എല്ലാവരോടുമുള്ള അവളുടെ സൗമ്യമായ പെരുമാറ്റം തന്നെയാണ് തന്നെയും അവളിലേക്ക് അടുപ്പിച്ചത്…പതിയെ സൗഹൃദം സ്ഥാപിക്കുകയും അവളുടെ ആദി മാഷ് എന്ന വിളി ആദിയേട്ടനിലേക്ക് മാറുകയും ചെയ്തു…കുറച്ച് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഇന്ന് തുറന്നു പറഞ്ഞത്…അത് ഇങ്ങനെ ആയപ്പോൾ ഉള്ള സങ്കടം അമ്മയോട് പറയുകയായിരുന്നു ആദിത്യൻ…

“നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് അവളെ ഇങ്ങട് കൂട്ടാം മോനേ…നിന്നെ ഇഷ്ടമല്ലെന്ന് ദുർഗ മോള് പറഞ്ഞില്ലല്ലോ…അടുത്ത ഞായറാഴ്ച്ച തന്നെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ പോയി സംസാരിക്കാം നമുക്ക്…” അമ്മയെയും കൂട്ടി അവളുടെ ഹോസ്റ്റലിലേക്ക് തിരിക്കുമ്പോൾ ഹൃദയം അതിവേഗം മിടിക്കുകയായിരുന്നു…ദുർഗ എതിർപ്പ് പറയരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുള്ളു… “ദുർഗ…എനിക്ക് ന്റെ അമ്മ മാത്രേ ഉള്ളു…അമ്മയ്ക്കും ഒത്തിരി ഇഷ്ടാടോ തന്നെ…വന്നൂടെ…ന്റെ കൂടെ…ന്റെ അമ്മയുടെ മകളായിട്ട്…ന്റെ പെണ്ണായിട്ട്…” കസേരയിലിരുന്നു തന്നെ പ്രതീക്ഷയോടെ നോക്കുന്ന അമ്മയിലേക്കും നിറയാൻ വെമ്പി നിൽക്കുന്ന ആദിത്യന്റെ മിഴികളിലേക്കും നോക്കി ഒരു നിമിഷം ദുർഗ എന്ത് പറയണമെന്നറിയാതെ പതറി… “ആദിയേട്ടാ…ഭ്രാന്തിയാ ഞാൻ…ഭ്രാന്തി…” അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ആദിത്യന്റെ കൈവിരലുകൾ ദുർഗയുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു… “നിന്റെ കഴിഞ്ഞ കാലം എനിക്ക് പ്രശ്നമല്ല പെണ്ണേ…അതൊരു കഥയായി മാത്രം ഓർത്താൽ മതി നീയും…” “എനിക്കിനിയും ഭ്രാന്ത് വരും ആദിയേട്ടാ പേടിയാ എനിക്ക്…ആദിയേട്ടന്റെ ജീവിതവും ഞാൻ കാരണം തകരും…വേണ്ട…എനിക്ക് പേടിയാ…” നിറകണ്ണുകളോടെ..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറയുന്ന ആ പെണ്ണിനോട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി… “ഒന്നും സംഭവിക്കില്ല…ന്റെ ഭ്രാന്ത്‌ നീയാണ്…അതിനേക്കാൾ വലിയ ഭ്രാന്ത് മറ്റൊന്നുമില്ല…” തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ദുർഗയോട് പുഞ്ചിരിയോടെ ആദിത്യൻ പറഞ്ഞു… “എന്നെ ഇഷ്ടമാണോ ദുർഗ തനിക്ക്…അതോ എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ താൻ ഇങ്ങനൊക്കെ…” ആദിത്യന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ദുർഗ അവനെ വാരി പുണർന്നു… “ഇഷ്ടമാണ് എനിക്ക് ന്റെ ആദിയേട്ടനെ…ജീവനാണ് എനിക്ക്…” അവന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞ ദുർഗയുടെ നെറ്റിയിൽ ആദിത്യൻ ചുണ്ടുകൾ ചേർത്തു…

ഒരു ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു… ഇടയ്ക്ക് അപ്രതീക്ഷിതമായി അമ്മയുടെ മരണം തളർത്തിയെങ്കിലും അമ്മുമോളുടെ വരവോടെ അവർക്കിടയിലേക്ക് പഴയ സന്തോഷം തിരികെ വരികയായിരുന്നു… പക്ഷേ ആ സന്തോഷത്തിനും അധികം ആയുസ്സില്ലാതെ അവരുടെ ജീവിതത്തിൽ കരി നിഴൽ വീണു… അമ്മുമോൾക്ക് അഞ്ച് മാസം പ്രായമായപ്പോൾ കുഞ്ഞിനെ ഇറയത്ത് പായ വിരിച്ചു കിടത്തി കളിപ്പിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് പോയതായിരുന്നു ദുർഗ…തിരികെ വരുമ്പോഴേക്കും കുഞ്ഞിനെ കാണാതായിരുന്നു… വീണ്ടും ദുർഗ ഒരു ഭ്രാന്തി ആവുകയാണെന്ന് അറിയാതെ ആദിത്യൻ കുഞ്ഞിനെ തിരയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… തന്റെ അമ്മയെ പോലെ നൊന്തു പ്രസവിച്ച കുഞ്ഞും താൻ കാരണം തന്നിൽ നിന്നകന്നു പോയി എന്ന് വിശ്വസിച്ച ദുർഗ ആ നിമിഷം തന്നെ മുഴുഭ്രാന്തിയായി… അലറി കരഞ്ഞും സ്വയം വേദനിപ്പിച്ചും അമ്മുമോളുടെ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു ആരെയും കാണാൻ കൂട്ടാക്കാതെ ഇരുന്ന ദുർഗയെ ആശുപത്രിയിൽ എത്തിച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ ടൗണിലുള്ള നാടോടികളുടെ കൈയിൽ നിന്നും അമ്മൂട്ടിയെ കണ്ടെത്തി… കുഞ്ഞിനേയും കൊണ്ട് ദുർഗയെ കാണാൻ പോയെങ്കിലും ”ന്റെ കുഞ്ഞ് പോയി…ഞാൻ…ഞാനാ…ഞാനാ ന്റെ കുഞ്ഞിനെ കൊണ്ട് കളഞ്ഞേ…” എന്നുള്ള അവളുടെ നിലവിളികൾ മാത്രമായിരുന്നു അവിടെ ഉയർന്നത്… നമ്മുടെ കുഞ്ഞാണെന്നും പറഞ്ഞു അമ്മൂട്ടിയെ ദുർഗയെ കാണിച്ചപ്പോൾ ആരാണെന്ന സംശയത്തോടെ അവനെ നോക്കി പിന്നീട് അവനെ തള്ളി മാറ്റി മുടിയിൽ വിരലുകൾ കോർത്തു വലിച്ചു അവൾ അലറി വിളിച്ചു…

പിന്നീട് പലതവണ ഇത് തന്നെ ആവർത്തിച്ചപ്പോൾ തന്റെ കുഞ്ഞിന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം ഭ്രാന്തിയായി തെളിയാതിരിക്കാൻ ആദിത്യൻ മനഃപൂർവം അമ്മൂട്ടിയെ കൂടെ കൂട്ടാതെ ആശുപത്രിയിൽ പോയി ദുർഗയെ കണ്ടുമടങ്ങി… അപ്പോഴും ന്റെ കുഞ്ഞ് എന്ന് മാത്രമേ അവളുടെ ചുണ്ടുകൾ മന്ത്രിച്ചുള്ളൂ… എല്ലാം കഴിഞ്ഞു രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു… ആദ്യമായാണ് ഇന്ന് അമ്മൂട്ടി അവളുടെ അമ്മയെ കുറിച്ച് ചോദിച്ചത്… അങ്കണവാടിയിലെ കുട്ടികൾ പറയുന്നത് കൊണ്ടാവാമെന്ന ധാരണയോടെ ഓർമകളെ മായിച്ചു കൊണ്ട് ആദിത്യൻ തന്നെ ചുറ്റിപിടിച്ചുറങ്ങുന്ന അമ്മൂട്ടിയെ ഒന്നുകൂടി ഉമ്മ വച്ചു… “അമ്മൂട്ടിടെ അമ്മ പെട്ടെന്ന് വരുംട്ടോ…” ഉറക്കത്തിൽ ചിരിച്ച കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ആദിത്യനും എപ്പോഴോ ഉറങ്ങി… ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ ആശുപത്രിയിൽ നിന്ന് വന്ന ഫോൺ കാൾ ആയിരുന്നു ആദിത്യനെ ഒരു ദിവസം രാവിലെ ഉണർത്തിയത്… കണ്ണുകൾ താൻ പോലുമറിയാതെ നിറഞ്ഞൊഴുകുമ്പോൾ ആദിത്യൻ സ്വസ്ഥമായി ഉറങ്ങുന്ന അമ്മൂട്ടിയെ വാരിയെടുത്തു മുഖം നിറയെ മതിവരാത്തത് പോലെ വീണ്ടും വീണ്ടും ചുംബിച്ചു… ഉറക്കം പോയ വിഷമത്തിൽ കണ്ണ് തിരുമ്മി ചിണുങ്ങി കൊണ്ട് എഴുന്നേറ്റ അമ്മൂട്ടി അച്ഛയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കുഞ്ഞി ചുണ്ടുകൾ ഒന്നൂടി പിളർത്തി ആദിത്യന്റെ തോളിലേക്ക് ചാഞ്ഞു… “കയ്യല്ലേ ച്ഛേ…അച്ഛ കഞ്ഞാൽ അമ്മൂത്തിയും കയ്യും…” തന്റെ കണ്ണുകൾ തുടച്ചു തന്ന് പറയുന്ന അമ്മൂട്ടിയെ ആദിത്യൻ നെഞ്ചോട് ചേർത്തു… “അച്ഛേടെ അമ്മൂട്ടിക്ക് അമ്മയെ കാണണ്ടേ…” അമ്മൂട്ടിയുടെ പുറത്ത് തലോടി കൊണ്ട് ആദിത്യൻ ചോദിച്ചപ്പോൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്ന അമ്മൂട്ടി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു… “അമ്മ…” കുഞ്ഞികൈകൾ ആദിത്യന്റെ കവിളിൽ ചേർത്ത് അമ്മൂട്ടിയുടെ കുഞ്ഞിച്ചുണ്ടുകൾ അത് ഉരുവിട്ടപ്പോൾ ആദിത്യൻ ആ കുഞ്ഞി കൈയിൽ ചുണ്ട് ചേർത്തു… “ആട കണ്ണാ…ന്റെ അമ്മൂട്ടിടെ അമ്മ…കാണണ്ടേ അമ്മൂട്ടിക്ക്…” ആദിത്യന്റെ ചോദ്യത്തിന് തലയാട്ടി കൊണ്ട് വീണ്ടും വീണ്ടും വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നു അമ്മൂട്ടി… “അമ്മൂട്ടി ഷീബാന്റിടെ വീട്ടിൽ നല്ല കുട്ടി ആയിട്ട് ഇരിക്കണം ട്ടോ…അച്ഛ അമ്മേം കൂട്ടി പെട്ടെന്ന് വരാവേ…” അതിനും തലയാട്ടി സമ്മതം മൂളിയ അമ്മൂട്ടിയെ അയൽവീട്ടിൽ ആക്കികൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു ആദിത്യൻ… ആശുപത്രിയിൽ നിന്നിറങ്ങി വന്ന ദുർഗ പൊട്ടികരഞ്ഞു കൊണ്ട് ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഭ്രാന്തിയായി പോയി ആദിയേട്ടാ ഞാൻ…” തന്റെ നെഞ്ചിൽ തലയിട്ടടിച്ചു പദം പറയുന്നവളെ ആദിത്യൻ മുറുകെ മുറുകെ പുണർന്നു… അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് ആദ്യമായി കാണുന്നത് പോലെ ആദിത്യൻ അവളെ മതിമറന്നു നോക്കി…

“ന്റെ കുഞ്ഞ്…ആദിയേട്ടാ…കാണണം നിക്കെന്റെ മോളെ…”ആദിത്യന്റെ വിരലിൽ വിരലുകൾ ചേർത്ത് ദുർഗ പറഞ്ഞപ്പോൾ അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ചുംബിച്ചു…. ദുർഗയുടെ കൂടെ വീട്ടിലേക്കുള്ള വഴിയേ അമ്മൂട്ടിയുടെ കുറുമ്പുകൾ വാ തോരാതെ പറയുന്ന ആദിത്യനെ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു… അച്ഛയുടെ വണ്ടിയുടെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഓടി വന്ന അമ്മൂട്ടി കൂടെ ദുർഗയെ കണ്ട് സംശയത്തോടെ ആദിത്യനെ നോക്കി അവന്റെ കൈയിലേക്ക് ചാടി കയറി… “അമ്മൂട്ടിടെ അമ്മയാ…” ദുർഗയെ ചേർത്ത് പിടിച്ചു ആദിത്യൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു…പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചുകൊണ്ട് ദുർഗയുടെ കവിളിൽ കൈ വച്ചു കൊണ്ട് അവൾ അമ്മേ എന്ന് വിളിച്ചു… “അമ്മൂട്ടീ…അമ്മേടെ കുഞ്ഞാ…”ആദിത്യന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുഖം നിറയെ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ദുർഗയുടെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞൊഴുകി… “ശീബാന്റി അമ്മൂത്തിടെ അമ്മയാ…”ഉമ്മറത്തു നില്കുന്നവരെ നോക്കി ദുർഗയുടെ മാറിലേക്ക് പറ്റി ചേർന്ന് ഗമയോടെ അമ്മൂട്ടി പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ നറുപുഞ്ചിരി വിരിഞ്ഞു… ദുർഗയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് ആ കുഞ്ഞിപ്പെണ്ണ് അവിടെ ചുണ്ട് ചേർത്തപ്പോൾ ആദിത്യൻ രണ്ട് പേരെയും പൊതിഞ്ഞു പിടിച്ചു ഇനി ഒരിക്കലും കൈ വിടില്ലെന്ന പോലെ….. (അവസാനിച്ചു)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അക്ഷര മോഹൻ

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം …… തുടർക്കഥ ഭാഗം പന്ത്രണ്ട്…..

Published

on

രചന: Chethana Rajeesh
അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുകളിൽ നിന്നവൾ നോക്കി.. അവൻ ഇരുന്നിരുന്ന സ്ഥലം കാലിയാണ്.. കുറച്ചു നേരം കഴിഞ്ഞപ്പോൾ നകുലൻ അവളെ വിളിച്ചു.. “നിന്നെ ഉണ്ണി വിളിച്ചിരുന്നോ..?? ” “ഇല്ല എന്തെ..?? ” “നിന്റെ വീടിന് മുന്നിൽ ഉണ്ടായിരുന്നതാ.. നീ സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ മായ അവനെ വിളിച്ചു പറഞ്ഞിരുന്നു.. അതിനു ശേഷം ഫോൺ ഓഫ്‌ ആണ്.. വീട്ടിലുമെത്തിയിട്ടില്ല.. ” കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി.. “ആ എനിക്കറിയില്ല.. ” അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.. ഇപ്പൊ വരാമെന്ന് പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി.. പൊട്ടിപൊളിഞ്ഞ കല്മണ്ഡപത്തിനരികിൽ എത്തിയപ്പോൾ കണ്ടു ചുമരിൽ തലചായ്ച്ചു ഇരിക്കുന്ന ഉണ്ണിയെ.. അരികിൽ എത്തിയപ്പോൾ മനസിലായി കരഞ്ഞിട്ടുണ്ടെന്ന്.. ഭൂമി അവനരികിൽ ഇരുന്നു.. തല അവന്റെ തോളിൽ ചായ്ച്ചു.. തന്റെ അരികിൽ ഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും ഉണ്ണി കണ്ണ് തുറന്നു നോക്കിയില്ല.. എത്ര നേരം ആ ഇരുപ്പ് തുടർന്നെന്ന് അവർക്കറിയില്ല… “ആഹാ രണ്ടും ഇവിടെ ഇരിപ്പാണോ..?? ” നകുലന്റെ വാക്ക് കേട്ടപ്പോഴാണ് രണ്ടാളും കണ്ണ് തുറന്നത്.. അപ്പോഴും ഭൂമി ഉണ്ണിയോട് ചേർന്ന് തന്നെയാ ഇരുന്നത്.. “നീയല്ലേ ഇവനെവിടെ ആണെന്ന് അറിയില്ലെന്ന് പറഞ്ഞത്. കണ്ടെങ്കിൽ ഒന്ന് പറഞ്ഞൂടായിരുന്നോ..?? മനുഷ്യനെ പേടിപ്പിക്കാൻ.. ” “ഓ എല്ലാരും അറിഞ്ഞതൊന്നും എന്നോടും പറയാറില്ലല്ലോ..” ഭൂമി ചുണ്ട് കോട്ടി.. “ഞാനൊന്നും പറയുന്നില്ല.. അത് വിട് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞവൾ എന്തിനാ ഇവനെ ഒട്ടി ഇരിക്കുന്നെ..?? ” “സൗകര്യം ഉണ്ടായിട്ട്.. ” “ആ അപ്പൊ സമ്മതം ആണ് അല്ലേ..? ” “ആര് പറഞ്ഞു..?? എനിക്ക് ഉണ്ണിയേട്ടനെ ഇഷ്ടമല്ല ഇഷ്ടമല്ല ഇഷ്ടമല്ല… ഈ കല്യാണം നടക്കൂല.. ഐ ഹേറ്റ് യൂ ഉണ്ണിയേട്ടാ… ” അതും പറഞ്ഞു അവന്റെ തോളിൽ മുഖമമർത്തി ഇരുന്നു.. അത് കണ്ടപ്പോൾ രണ്ടാൾക്കും ചിരി വന്നു.. കലങ്ങി ചുവന്ന കണ്ണുകൾ ഉണ്ണി ഒരു കൈ കൊണ്ടു തുടച്ചിട്ട് നകുലനെ നോക്കി പൊയ്ക്കൊള്ളാൻ കണ്ണ് കാണിച്ചു.. ശരിയെന്നു തലയാട്ടി അവൻ നടന്നകന്നു.. “… നേരം സന്ധ്യയായി.. എനിക്ക് പോണം ..? ” “അതിനു ഞാനെന്തു വേണം.. ഞാൻ ആരുടേം കൂടെയല്ല വന്നേ.. ഒറ്റയ്ക്ക് പോകാൻ എനിക്കറിയാം.. ” മുഖമുയർത്താതെ അവൾ പറഞ്ഞു.. “അതേ നിന്നെ കൂട്ടിനു വിളിച്ചതല്ല .. നീ എണീറ്റാലെ എനിക്ക് പോകാൻ പറ്റു.. ” അവൾ പെട്ടെന്ന് മാറികൊടുത്തു.. “മതിയായി നിന്റെ പിറകെ ഇനി ഞാൻ വരില്ല.. വേറെ പെണ്ണ് നോക്കാൻ ഞാൻ വീട്ടിൽ പറഞ്ഞോളാം.. താഴുന്നതിന് ഒരു പരിധി ഉണ്ട് ഭൂമി.. ” അവൻ ദേഷ്യത്തിൽ പറഞ്ഞു പോകാൻ ഇറങ്ങി.. “ഉണ്ണിയേട്ടാ.. “ഇടർച്ചയോടെ അവൾ വിളിച്ചു.. “വേണ്ട ഭൂമി നീ വിളിക്കണ്ട.. മതിയായി ഇങ്ങനെ ടെൻഷൻ അടിച്ചു ഞാൻ പെട്ടെന്ന് ചത്തുപോകും.. ” ഭൂമി അവന്റെ വായ പൊത്തി.. “അങ്ങനെ പറയല്ലേ.. ഞാൻ ഞാൻ ചെയ്തത് തെറ്റാണ്.. ഇഷ്ടമല്ലാഞ്ഞിട്ടല്ല.. ഒരിക്കൽ വേണ്ടെന്ന് പറഞ്ഞിട്ട് മറ്റൊരു കല്യാണത്തിന് സമ്മതിച്ചതാ.. അവസാനം ആ കല്യാണം മുടങ്ങിയപ്പോ ഞാൻ ഉണ്ണിയേട്ടനെ വീണ്ടും സ്വീകരിച്ചാൽ നിങ്ങളൊക്കെ എന്നെ പറ്റി എന്ത് കരുതും..?? ” “എന്ത് കരുതാൻ..?? നിന്നെ ഞങ്ങൾക്കൊക്കെ നന്നായി അറിയില്ലേ പിന്നെന്തിനാ നാടകം.. സ്വന്തം ജീവിതം വെച്ചിട്ട് തന്നെ വേണോടി അഭിനയിക്കാൻ.. ” അവൻ കൈയോങ്ങി.. അവൾ പെട്ടെന്ന് പേടിച്ചിട്ട് മുഖം തിരിച്ചു.. അടി കിട്ടാഞ്ഞപ്പോ തിരിഞ്ഞു നോക്കി.. “എന്താടി വേണോ നിനക്ക്.. ” “വേണ്ട.. ” “എന്നാ എനിക്ക് വേണം.. ” “എന്ത്..?? ” “നിനക്ക് ഇഷ്ടമുള്ള എന്ത് വേണേലും തന്നോ.. ” കള്ള ചിരിയോടെ അവൻ പറഞ്ഞു.. അവന്റെ തോളത്തൊരു കടിയും കൊടുത്തു അവൾ ഓടി .. “ഔ.. എടി നീ പട്ടിടെ ജന്മമാണോ.. കടിച്ചിടത്തു മുറിഞ്ഞു.. ” “നന്നായിപ്പോയി.. ” അവളുടെ പിന്നാലെ അവൻ നടന്നു.. “നിക്കെടി..” അവൾ നിന്നില്ല.. “ടി.. നീ ഒന്ന് കേട്ടോ… ഈ ഭൗമികയുടെ കഴുത്തിൽ ഒരുത്തൻ താലി കെട്ടുന്നെങ്കിൽ അതീ അഭിമന്യു ആയിരിക്കും.. നീ സമ്മതിച്ചാലും ഇല്ലെങ്കിലും.. ഇപ്പൊ എന്നെ വേദനിപ്പിക്കുന്നതിന് പകരം ഞാൻ ചോദിക്കും.. ഞാൻ ഒറ്റയ്ക്കല്ല നമ്മുക്ക് ഉണ്ടാവുന്ന നാലഞ്ചു മക്കളെയും കൂട്ടും.. കണ്ടോ..” “അയ്യടാ എന്തൊരു പൂതി.. ” അറിയാതെ അവൾ ചിരിച്ചു.. വീട്ടിൽ എത്തിയപ്പോഴേക്കും കല്യാണത്തിന്റെ കാര്യം തീരുമാനമായി.. എൻഗേജ്മെന്റ് രണ്ടു ദിവസം കഴിഞ്ഞും കല്യാണം അത് പത്തു ദിവസം കഴിഞ്ഞുള്ള മുഹൂർത്തത്തിൽ.. അധികം നീട്ടണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം.. അവർക്കിടയിലുള്ള പ്രശനങ്ങൾ വീട്ടിൽ അറിഞ്ഞെന്നു അവൾക്ക് അവരുടെ ഭാവത്തിൽ നിന്ന് മനസിലായി.. ചിപ്പി വിളിച്ചപ്പോൾ അവൾക്കത് ബോധ്യമായി.. ഉണ്ണീടെ വിഷമം കണ്ടപ്പോൾ വീട്ടുകാരൊക്ക കാരണം ചോദിച്ചിരുന്നു.. അവസാനം ചാരു എല്ലാകാര്യവും പറഞ്ഞു വീട്ടുകാരോട് .. അത് കൊണ്ട് തന്നെ ഇനി ചോദ്യോ പറച്ചിലോ വേണ്ടെന്ന് തീരുമാനിച്ചു.. രാത്രി കൂട്ടുകാരെ വിളിച്ചു ജീവിതത്തിൽ ഉണ്ടായ ട്വിസ്റ്റ്‌ പറഞ്ഞു.. അവരാകെ ത്രില്ല് ആയി.. ഉണ്ണി വിളിക്കുമെന്ന് അവൾ കരുതി എങ്കിലും വിളിച്ചില്ല.. അങ്ങോട്ട്‌ വിളിക്കാനും മനസ്സനുവദിച്ചില്ല.. പിറ്റേന്ന് ഒന്നിനും നേരം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.. ഓരോ കാര്യങ്ങൾ അവരൊക്കെ അവളെ ഏൽപ്പിക്കും.. എല്ലാം കഴിഞ്ഞപ്പോൾ സന്ധ്യയായി.. രാത്രി കിടക്കാൻ നേരത്തും എന്തിനെന്നറിയാതെ മനസ് പിടയാൻ തുടങ്ങി.. പിറ്റേന്ന് വെളുപ്പിന് തന്നെ അവളെ മുത്തശ്ശി വിളിച്ചുണർത്തി.. കുളിച്ചു അമ്പലത്തിൽ ചെന്നു തിരിച്ചു വന്നപ്പോഴേക്കും അച്ഛന്റെ വീട്ടിൽ നിന്ന് എല്ലാരും എത്തിയിരുന്നു.. പത്തു മണിയോടെ ഉണ്ണിയും കുടുംബവും എത്തി..

എല്ലാവരോടും ഭൂമി മിണ്ടി എങ്കിലും തന്റെ നോട്ടം ആഗ്രഹിക്കുന്ന മുഖത്തേക്ക് മാത്രം നോക്കിയില്ല.. എന്തോ കഴിയുന്നില്ല.. എന്തോ ഭയമോ നാണമോ എന്തൊക്കെയോ തോന്നുന്നു.. മുഹൂർത്തസമയം ആയതിനാൽ അവളെ എല്ലാരും കൂടെ ഉണ്ണീടെ അടുത്ത് നിർത്തി.. വിരലിൽ മോതിരമിടുമ്പോഴേക്കും വിറക്കാൻ തുടങ്ങി.. അത് കണ്ടിട്ടെന്നോണം ഒരു കൈ കൊണ്ടു അവളുടെ കൈയിൽ മുറുകെ പിടിച്ചു മറു കൈ കൊണ്ട് അവൻ മോതിരമണിയിച്ചു.. ഫോട്ടോ സെക്ഷനിൽ അവർ പറയുന്ന പോലെയൊക്കെ പോസ് ചെയ്തു നിന്നു.. പക്ഷെ അവന്റെ മുഖത്തേക്ക് ധൈര്യമായി നോക്കാൻ പറ്റുന്നില്ല.. ഒരുമിച്ചിരുന്നു ആഹാരം കഴിച്ചപ്പോഴും മിണ്ടാതിരുന്നു.. സാധാരണ അഞ്ചു മിനിറ്റിൽ കൂടുതൽ അടങ്ങി ഇരിക്കാൻ പറ്റാത്തയാളാണ്.. അവർ പോകാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണിയെ നോക്കി അവൾ പുഞ്ചിരി നൽകിയത്.. പിന്നീടുള്ള ദിവസങ്ങൾ തിരക്കിൽ തന്നെയായി അവൾ.. അതിനിടയിൽ ഹോസ്പിറ്റൽ വിളിച്ചു ലീവ് എക്സ്ടെന്റ് ചെയ്തു. ഉണ്ണി വിളിക്കുമെങ്കിലും അധികം സംസാരിക്കാറില്ല.. അതവൾക്ക് വിഷമമായി.. തിരക്കായിരിക്കും എന്നവൾ ഊഹിച്ചു.. അല്ലെങ്കിലും പരാതി പറയാൻ പറ്റില്ലല്ലോ.. എന്തെങ്കിലും പറഞ്ഞാൽ ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കും.. അതോണ്ട് മിണ്ടാതെ അവന്റെ ഫോട്ടോയും നോക്കി ഇരിക്കും.. പിന്നെ ഉള്ള ദിവസങ്ങൾ ഡ്രസ്സ്‌ എടുക്കലും ഒർണമെന്റ്സ് എടുക്കലും ഒക്കെയായി ആകെ ബിസി ആയി.. അവിടെ ഉണ്ണിയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒരു നോട്ടമോ വാക്കോ അത്ര മാത്രമേ അവനിൽ നിന്നവൾക്ക് ലഭിച്ചുള്ളൂ… ഇടയ്ക്ക് നകുലേട്ടന്റെ വീട്ടിൽ മുഖം കാണിച്ചിട്ട് തിരിച്ചു വന്നതാണ് അവൾ.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് കൊച്ചുവും റീജയും എത്തി.. പിന്നെ അവരോടൊപ്പം ആയി ആഘോഷം.. ലിയ കുടുംബസമേതം എത്തിയെന്നും ഉണ്ണിയേട്ടന്റെ വീട്ടിലുണ്ടെന്നും പറഞ്ഞു അവൾ വിളിച്ചു.. തലേന്ന് മുതൽ വീട്ടിൽ ആളുകൾ നിറഞ്ഞു.. ബന്ധുക്കളും സ്വന്തക്കാരും ഒക്കെയായി ഒരുപാട് പേര്.. അച്ഛന്റെ കുടുംബത്തിൽ നിന്നും എല്ലാവരും എത്തി.. സത്യം പറഞ്ഞാൽ വല്ലപ്പോഴും ഒന്ന് പോകും എന്നല്ലാതെ അറ്റാച്ച്മെന്റ് ഒന്നുമില്ല ആ കുടുംബത്തിനോട്‌.. മെഹന്ദി ഇടലും മറ്റുമായി രാവിലെ തൊട്ട് തിരക്കായി.. വൈകുന്നേരം അമ്പലത്തിൽ പോകണം. മാത്രമല്ല വീഡിയോ എടുപ്പ് ഉണ്ട് രണ്ടാളും കൂടി അത് അറിഞ്ഞപ്പോൾ വല്ലാത്തൊരു വിറയാണ്.. സെറ്റ് സാരി ഒക്കെ ഉടുത്തു റെഡി ആയി നിന്നു.. അധികം ആഭരണം ഒന്നും ഇട്ടില്ല.. റീജയും കൊച്ചുവും കൂടെ പോയി.. അമ്പലത്തിൽ എത്തിയപ്പോഴേക്കും ഉണ്ണിയേട്ടൻ ഹാജർ ആണ്.. നകുലേട്ടനും ബാക്കി ടീമുകളും ഉണ്ടായിരുന്നു.. എല്ലാരുടേം മുഖത്തും വല്ലാത്തൊരു ചിരിയും.. വീഡിയോഗ്രാഫർ പറയുന്ന പോലെ ഉണ്ണിയും ഭൗമിയും അനുസരിച്ചു.. തൊഴുതു വലം വച്ചു കൈയും പിടിച്ചു അമ്പല കുളത്തിലേക്ക്.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പിക്കൽ അങ്ങനെ അവരുടെ സാഹസം മറ്റുള്ളവർക്ക് ചിരി ആയി.. ഉണ്ണിയെ നോക്കാനുള്ള ധൈര്യം ഇനി എപ്പഴാണാവോ വരിക… രാത്രി ആയപ്പോൾ ആണ് അവർ ഫ്രീ ആയത്.. എന്തോ തിരിച്ചു പോകാൻ മനസ് വരാത്ത പോലെ ഭൂമി അവനരികിൽ നിന്നു.. അവന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു.. “അതേ.. കല്യാണം നാളെയാണ് ഇന്നല്ല.. നാളെതൊട്ട് ഇങ്ങനെ ഇരിക്കാം.. ഇപ്പൊ വീട് പിടിക്കാൻ നോക്ക്.. ” രണ്ടാളെയും നോക്കി നകുലൻ പറഞ്ഞു.. ഒന്നും മിണ്ടാതെ ഭൗമി അവിടുന്ന് മാറി നിന്നു.. പിന്നെ എല്ലാരുടേം കൂടെ വീട്ടിലേക്കു നടന്നു.. കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവൾക്ക്.. ഉണ്ണിയോട് സംസാരിക്കാൻ തോന്നി.. പക്ഷെ എന്തോ അവൾ വിളിച്ചില്ല.. ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് കടന്നു വന്നു… പിറ്റേന്ന് വെളുപ്പിനാണ് അവൾ കണ്ണടച്ചത് അപ്പോഴേക്കും വിളി തുടങ്ങി.. ഉറക്കചടവോടെ അവളെഴുന്നേറ്റു.. കുളിച്ചു വന്നപ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തി. ഇടവും വലവും റീജയും കൊച്ചുവും ഉണ്ടായിരുന്നു.. ഒരുങ്ങി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ ആളാകെ മാറിപ്പോയ പോലെ അവൾക്ക് തോന്നി.. എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു അനുഗ്രഹം വാങ്ങി.. അതിനിടയിൽ ആരോ ഭക്ഷണം കൊടുത്തെങ്കിലും അവൾക്ക് കഴിക്കാൻ കഴിഞ്ഞില്ല.. ആകെ ഒരു പരവേശം… വീട്ടിൽ തന്നെയായിരുന്നു കല്യാണം അത് മുത്തശ്ശനും മുത്തശ്ശിക്കും നിർബന്ധമായിരുന്നു.. ചെറുക്കനും കൂട്ടരും എത്തി എന്നറിഞ്ഞപ്പോൾ കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി.. നാദസ്വരമേളം കേൾക്കാൻ തുടങ്ങി.. അപ്പോഴേക്കും പെണ്ണിനെ കൊണ്ടുപോകാൻ ആളെത്തി.. മുഖം ഉയർത്തി നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ തലകുനിച്ചു നടന്നു.. മണ്ഡപത്തിൽ ഉണ്ണിയുടെ അരികിലായി ഇരുന്നു.. ഉണ്ണിയുടെ താലി കൂപ്പുകൈയോടെ ഏറ്റുവാങ്ങുമ്പോൾ അവൾ അച്ഛനമ്മമാരെ ഓർത്തു.. ചടങ്ങുകൾ മുറയ്ക്ക് നടന്നു… വല്യമ്മാവൻ ആണ് അവളെ കൈപിടിച്ച് ഉണ്ണിയുടെ കൈയിൽ കൊടുത്തത്.. ആരൊക്കെയോ വന്നു ആശംസകൾ അർപ്പിച്ചു പോയി.. എല്ലാവർക്കും ചിരി നൽകി കൊണ്ട് അവരിരുവരും നിന്നു… ആളുകൾക്കിടയിൽ കാണണം എന്നാഗ്രഹിച്ച മുഖം കണ്ടപ്പോൾ അവൾ ഉണ്ണിയോട് ചേർന്നു നിന്നു.. ഉണ്ണിയും അവനെ കണ്ടിരുന്നു.. ഭക്ഷണം ഒക്കെ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോഴേക്കും മുത്തശ്ശനും മുത്തശ്ശിയും കരയാൻ തുടങ്ങി.. പൊട്ടികരച്ചിലോടെ അവൾ അവരെ കെട്ടിപിടിച്ചു.. അവരുടെ സ്നേഹപ്രകടനം തീരില്ല എന്ന് തോന്നിയപ്പോൾ അമ്മാവൻ അവളെ അവരിൽ നിന്ന് വേർപെടുത്തി ഉണ്ണിയെ ഏല്പിച്ചു.. എങ്ങലോടെ ആണ് അവൾ വണ്ടിയിൽ ഇരുന്നത്.. ഉണ്ണിയുടെ വീട്ടിലേക്ക് ആണ് പോയത്.. ഉണ്ണിയുടെ അമ്മ വിളക്ക് നൽകി അവളെ സ്വീകരിച്ചു.. ഫോട്ടോ എടുപ്പും ബാക്കിയുള്ള ബന്ധുക്കളുടെ സംസാരവും എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയി..

കൊച്ചുവും റീജയും അവരുടെ കൂടെ വന്നിരുന്നു. ഈ കുറച്ചു ദിവസം കൊണ്ട് ചിപ്പിയും ചാരുവും ഒക്കെയായി അവർ നല്ല കമ്പനി ആയി.. ലിയയും അവരിൽ ഒരാളായി.. പത്തു മണി വരെ എല്ലാവരും കൂടെയിരുന്ന് കത്തിയടി ആയിരുന്നു.. ഉണ്ണീടെ അമ്മ അവളെ അവിടുന്ന് വിളിച്ചു കൊണ്ടുപോയി.. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും കൂടി ഉണ്ണിയെ മണിയറയിലേക്ക് കയറ്റി.. അകത്തു കയറിയപ്പോൾ കണ്ടു ഭൂമി കട്ടിലിൽ ഇരിക്കുന്നു.. അവളെ കണ്ടപ്പോൾ അവന്റെ മുഖം മങ്ങി.. “ചെ നശിപ്പിച്ചു… ” ഉണ്ണിയുടെ പറച്ചിൽ കേട്ടപ്പോഴാണ് ഭൂമി തല ഉയർത്തി നോക്കിയത്.. എന്തെന്ന ഭാവത്തിൽ അവൾ പുരികം ഉയർത്തി.. “എടി ഇത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് ഓർമ്മ വല്ലതും ഉണ്ടോ..?? ” “അതിന്..?? ” “അതിനൊന്നൂല്ലേ… സെറ്റ് സാരിയും മുല്ലപ്പൂവും കുറച്ചു നാണവും ഒക്കെയായി പാൽ ഗ്ലാസും കൊണ്ട് വരേണ്ടേ നീ… ഇതിപ്പോ ത്രീ ഫോർത്തും ഇട്ടിട്ടു അയ്യേ.. ” “സാരി ഒക്കെ ഉടുത്തിട്ട് ഉറങ്ങാനോ..?? അതൊക്കെ സിനിമയിലെ നടക്കൂ.. ” അവൾ ഉടക്കാൻ തന്നെയാണ്.. “ആണോ.. ശരി.. എന്നാലും പാല്.. ” “പാല് കുടിച്ചുറങ്ങാൻ കുഞ്ഞു വാവയാ?? ” “പോടീ പിശാചേ.. ഇതിനുള്ള മറുപടി അറിയാഞ്ഞിട്ടല്ല ആദ്യരാത്രി കുളമാക്കണ്ട എന്ന് കരുതി വെറുതെ വിടുന്നു.. ” അപ്പോഴേക്കും കതക് ആരോ തട്ടി.. തുറന്നു നോക്കിയപ്പോൾ അമ്മ.. പാൽ ഗ്ലാസ്‌ അവനെ ഏല്പിച്ചു അമ്മ തിരികെ പോയി.. ഉണ്ണി നാണമൊക്കെ വരുത്തി മന്ദം മന്ദം അവളുടെ അടുത്ത് വന്നു പാൽ ഗ്ലാസ്‌ നീട്ടി.. അത് കണ്ടപ്പോൾ അവൾക്ക് ചിരി അടക്കാൻ പറ്റിയില്ല.. അവളത് വാങ്ങി അവന് തന്നെ കൊടുത്തു. അവൻ കുടിച്ചു ബാക്കി അവളും.. പാൽ ഗ്ലാസ്‌ അവിടെ വച്ചിട്ട് അവൾ കിടക്കാൻ ഒരുങ്ങി.. “എങ്ങോട്ടാ..?? ” “അമേരിക്കയ്ക്ക്… ന്താ വരുന്നോ..?? ” “എടി ഇന്ന് ഉറങ്ങാൻ പാടില്ല.. ” “പിന്നെ രണ്ടു ദിവസായി മനുഷ്യൻ നേരാം വണ്ണം ഉറങ്ങിയിട്ട്.. ഒന്ന് പോയേ ഉണ്ണിയേട്ടാ.. ” അവളെ അവൻ തടഞ്ഞു നിർത്തി. “അതെന്താ രണ്ടു ദിവസം നീ കോഴിയെ പിടിക്കാൻ പോയോ..?? ” “ഏയ്‌..ഈ പൂവൻ കോഴി ഉള്ളപ്പോൾ വേറെ കോഴിയെ പിടിക്കാൻ ഞാൻ പോവ്വോ..?? ” “ഡി പരട്ടെ.. ആദ്യ രാത്രി തന്നെ എന്റെ കൈയിൽ നിന്ന് നീ വാങ്ങും.. ” അവൾ ചിരിച്ചു.. “നീ ഉറങ്ങിക്കോ അതിന് മുൻപ് എനിക്ക് ഒരു ഉത്തരം കിട്ടണം.. ” “എന്ത്‌..?? ” “എന്നോട് പറ ഐ ലവ് യൂ എന്ന്.. അതും ഇങ്ങനെ കെട്ടിപിടിച്ചു.. ” അവൻ കെട്ടിപിടിക്കുന്നത് പോലെ ആംഗ്യം കാണിച്ചു.. “എനിക്ക് ഇഷ്ടമല്ലല്ലോ പിന്നെങ്ങനെ ആണെന്ന് പറയുവാ.. ” “ആ ശരി. നീ ഉറങ്ങിക്കോ.. ” അതും പറഞ്ഞു ഒരു ഷീറ്റ് വലിച്ചിട്ടു താഴെ കിടക്കാൻ ഒരുങ്ങി .. “ഏയ്‌.. ഉണ്ണിയേട്ടാ.. ഇവിടെ കട്ടിലിൽ കിടന്നാ മതി .. ” അവൾ അവനെ പിടിച്ചു നിർത്തി.. അവൻ അവളുടെ കൈ തട്ടി മാറ്റി.. “ഞാൻ എവിടേലും കിടന്നോളാം നീ ഉറങ്ങിക്കോ.. ” “അയ്യോ ഈ മനുഷ്യൻ.. എന്റെ പൊന്നു കെട്ട്യോനെ.. നിങ്ങളെ ഇഷ്ടല്ലാഞ്ഞിട്ടാണോ ഈ താലി ഞാൻ ഏറ്റുവാങ്ങിയേ..?? സോറി ഞാൻ സങ്കടപ്പെടുത്തിയതിനു സോറി.. ” അവനൊന്നും പറഞ്ഞില്ല.. അവൾ അവനെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇടാൻ നോക്കി.. എവിടെ.. ഇതൊരു നടയ്ക്ക് പോകില്ല എന്ന് മനസിലായപ്പോൾ അവനെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. “എന്നോട് ഇഷ്ടം മറച്ചു വച്ചില്ലേ അതാ ഞാൻ അങ്ങനൊക്കെ പെരുമാറിയെ.. എന്റെ വീഴ്ചയിൽ എന്നെ പിടിച്ചുയർത്തിയത് ഉണ്ണിയേട്ടൻ ആണ്.. അപ്പോഴും ഈ മനസ്സിൽ ഞാനുണ്ടെന്ന് അറിഞ്ഞില്ല.. പക്ഷെ ചിലപ്പോൾ ഉള്ള നോട്ടം എന്റെ മനസിലേക്കാണ് പതിക്കാ. അതെന്താണെന്ന് പിടികിട്ടിയിരുന്നില്ല.. ഈ മനസ്സിൽ ഞാനേ ഉള്ളു എന്നറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടൂ എന്ന് പോലും അറിഞ്ഞില്ല.. എപ്പോഴോ ഞാൻ മനസിലാക്കി എന്നിലും ഈ മുഖം ആഴ്ന്നുപോയെന്നു.. കറങ്ങി തിരിഞ്ഞു അവസാനം എനിക്ക് തന്നെ കിട്ടിയില്ലേ.. ” അവൾ അവന്റെ പുറകിൽ ചുംബിച്ചു.. “ഈ കലിപ്പനെ എനിക്ക് ഭയങ്കര ഇഷ്ടാ.. മരണം വരെ എനിക്കീ സ്നേഹം വേണം.. ലവ് യൂ…. ഇനി വന്നു കിടന്നൂടെ എനിക്ക് ഉറക്കം വരുന്നു .. ” അവൾ ചിണുങ്ങി.. അവൻ ചിരിയോടെ തിരിഞ്ഞു നിന്നു.. അവളെ നോക്കിയപ്പോൾ കണ്ടു ആയിരം നക്ഷത്രങ്ങൾ ആ കണ്ണിൽ വിരിഞ്ഞു നിൽക്കുന്നത്.. (ഇനി ഇടവേളയില്ല അവർ ജീവിച്ചു തുടങ്ങട്ടെ… നമ്മൾ പിന്നാലെ പോകുന്ന സ്നേഹം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം.. അപ്പൊ ഒരിക്കലും തളരരുത് കാരണം നമുക്കായി ദൈവം ഒരാളെ കരുതി വച്ചിട്ടുണ്ടാവും.. മനസ്സിൽ കൂട്ടി വച്ച സ്നേഹം മുഴുവൻ നൽകാൻ… ) എന്റെ ഓരോ കഥയെയും സ്നേഹത്തോടെ സ്വീകരിച്ച കൂട്ടുകാർക്ക് നന്ദി.. നിങ്ങളാണ് മുന്നോട്ടു എഴുതാനുള്ള പ്രേരണ.. എല്ലാവരോടും ഇഷ്ടം മാത്രം..

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം… തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ….

Published

on

രചന: Chethana Rajeesh
അകത്തു അവർക്കായുള്ള വിഭവങ്ങൾ റെഡി ആയിരുന്നു.. മീനും ഇറച്ചിയും ഒക്കെ തീന്മേശയിൽ നിരന്നു നിന്നു.. അത് കണ്ടപ്പോൾ വിശപ്പിന്റെ വിളികൾ എല്ലാരിലും പടർന്നു.. പിന്നെ തീറ്റ തുടങ്ങി… ഭക്ഷണം കഴിഞ്ഞതും എല്ലാരും കൂടി ചുറ്റും കൂടി ഇരിപ്പായി.. “അല്ല നിന്റെ പെണ്ണ് കാണൽ വിശേഷം പറഞ്ഞില്ലല്ലോ.. ” ചാരു ചോദിച്ചു. “ഞാനും അതാ ആലോചിക്കുന്നേ ചാരു ന്താ ചോദിക്കാഞ്ഞേ എന്ന്.. ” ഭൂമി ചിരിച്ചു.. “വിശേഷങ്ങൾ പറ.. “എന്ത് പറയാൻ ഒരു അമുൽ ബേബി ആണ്. ക്ലീൻ ഷേവ് എസ്‌സിക്യൂട്ടീവ് ലുക്ക്.. മുടിഞ്ഞ ഇംഗ്ലീഷ്.. സി ബി എസ് സി സിലബസ് ആണെന്ന് തോന്നുന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞു.. ” “ആ അത് കൊള്ളാലോ.. നിനക്ക് ഇഷ്ടായോ..? ” “ഞാൻ ഒന്നും പറഞ്ഞില്ല.. ഇനിയും വീട്ടുകാരെ സങ്കടപ്പെടുത്തുന്നില്ല. അവർ തീരുമാനിക്കുന്ന ഏത് ബന്ധവും എനിക്ക് സമ്മതമാണ്.. ” “പിന്നെ ഒരുത്തൻ വേണ്ടാന്ന് വെച്ചപ്പോ ബാക്കിയെല്ലാം വീട്ടുകാർക്ക് കൊടുക്കാനോ..? നിനക്കെന്താ വട്ടുണ്ടോ പെണ്ണേ.. ഇഷ്ടായില്ലേൽ പറഞ്ഞൂടെ. നിനക്കെന്താ ചെക്കനെ കിട്ടൂലെ..? ” ചിപ്പിയാണ്.. “ആ അവരെന്താ തീരുമാനിക്കുന്നെ എന്ന് നോക്കട്ടെ. ഈ ഗ്രാമത്തിലെ ലൈഫ് ഒന്നും അവർക്ക് പിടിക്കും എന്ന് തോന്നുന്നില്ല.. നാളേം കൊണ്ട് വിവരമറിയാം..” “മ്മ്…” “അതേ ആ ടോപ്പിക്ക് വിട്ടേ.. നമ്മളിവിടെ അടിച്ചു പൊളിക്കാൻ വന്നതാ.. പാട്ടൊക്കെ തുടങ്ങിക്കോ.. ” ഭൗമി വിഷയം മാറ്റി.. പാട്ടും കളിയും ഫുഡും ഒക്കെയായി നേരം കൂട്ടി.. മായ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി.. വൈകുന്നേരം ആയപ്പോൾ ആർക്കും തിരിച്ചു പോകാൻ മനസില്ല.. ബോട്ട് കരയ്‌ക്കെത്തിയതും മനസില്ലാമനസോടെ അവരിറങ്ങി.. എല്ലാവരും കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഉണ്ണി ഭൗമിയെ വിളിച്ചു. “ഭൂമി മറ്റന്നാൾ ഞാൻ പോവാ. നീ വരുന്നേൽ ഒരുമിച്ച് പോകാം.. ബസിന് ബുക്ക് ചെയ്യണം. രാത്രി ആകുമ്പോഴേക്കും വിവരം താ.. ” “മ്മ് ശരി.. ” ആദ്യം മായയെ വീട്ടിൽ കൊണ്ടുവിട്ടു.. അവിടുത്തെ എല്ലാരേയും പരിചയപ്പെട്ടു. പിന്നെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും രാത്രി ആയിരുന്നു. അന്നത്തെ സംഭവങ്ങൾ ഒക്കെ മുത്തശ്ശിയോടും മുത്തശ്ശനോടും വിവരിച്ചു.. പിന്നെ ഉണ്ണിയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക് ചെയ്തോളാൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞു വേഗം തന്നെ കിടന്നുറങ്ങി. പിറ്റേന്നത്തെ പകൽ സാധരണ പോലെത്തന്നെ പോയി.. ചെറുക്കൻ വീട്ടിൽ നിന്ന് വിളിയൊന്നും വന്നില്ല.. അങ്ങോട്ട്‌ കേറി വിളിക്കണ്ട എന്ന് മാമന്മാർ തീരുമാനിച്ചു.. “നടക്കേണ്ടതാണേൽ നടക്കും.. അതല്ലെങ്കിൽ മറ്റൊന്ന്.. വരുമ്പോൾ വരട്ടെ.. ” മുത്തശ്ശൻ പറഞ്ഞു.. പിറ്റേന്ന് ഉണ്ണി പറഞ്ഞ സമയത്തിന് അവൾ ടൗണിൽ ചെന്നു. വല്യമ്മാമൻ ആണ് കൊണ്ടുവിട്ടത്. ഉണ്ണിയെ കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചു.. അവളെ ഉണ്ണിയെ ഏൽപ്പിച്ചു അയാൾ പോയി.. ഒരുമിച്ചുള്ള സീറ്റ്‌ ആണ് അവരുടേത്.. ഇടയ്ക്ക് വച്ചു ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ ഉണ്ണി അവളെയും കൊണ്ട് ഹോട്ടലിൽ കയറി കഴിച്ചു.. തിരിച്ചിറങ്ങി ബസിലേക്ക് നടക്കുമ്പോൾ പ്രജിയെ അവർ കണ്ടു. കൂട്ടുകാരുടെ കൂടെയാണ് അവൻ വന്നത്. ഭൗമിയെ കണ്ടപ്പോൾ അവനൊന്നു വല്ലാതായി. കൂട്ടത്തിൽ ഉണ്ണിയെ കൂടി കണ്ടപ്പോൾ കുശുമ്പ് തലപൊക്കി തുടങ്ങി.. അവൾ അവനെ കണ്ടഭാവം പോലും നടിക്കാതെ ഉണ്ണിയുടെ കൈയും പിടിച്ചു നടന്നു.. “ഭൗമി… ” പ്രജി വിളിച്ചു.. അവർ രണ്ടാളും തിരിഞ്ഞു നോക്കി.. “എനിക്ക് സംസാരിക്കണം.. ” “എന്ത്‌..? ” ഉണ്ണിയാണ് മറുപടി പറഞ്ഞത്. “നിന്നോടല്ല ഇവളോടാണ്.. ” “എന്നോടായാലും ഇവളോടായാലും ഒന്ന് തന്നെയാ.. താൻ കാര്യം പറ.. ” പ്രജി ദേഷ്യത്തോടെ അവനെ നോക്കി.. “നീ ഇവളുടെ ആരാ..?? ” “ഇപ്പൊ അവൾക്കേറ്റവും വേണ്ടപ്പെട്ട ആളാണ്. അത്ര അറിഞ്ഞാൽ പോരെ.. ” “സത്യം പറയെടി ഇതാരാ..?? ” “ഞാൻ കെട്ടാൻ പോകുന്നയാൾ.. ” “ആഹാ മോഹം കൊള്ളാലോ.. നിന്നെ കെട്ടാൻ ഒരുത്തൻ പെണ്ണ് കാണാൻ വന്നിരുന്നു എന്ന് ഞാനറിഞ്ഞല്ലോ.. എന്തായാലും അവനല്ല ഇവൻ. ഞാൻ നിന്റെ കാര്യമൊക്കെ അറിയുന്നുണ്ട് കേട്ടോടി.. ”

“അവളെന്റെ കൂടെ വന്നാൽ നിനക്കെന്താ .?? ” ഉണ്ണി ചോദിച്ചു.. പ്രജി കലിയോടെ ഉണ്ണീടെ കോളറിൽ കയറി പിടിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു. “ഓ അപ്പൊ നീയിവന്റെ കൂടെ അഴിഞ്ഞാടി നടക്കുവാ അല്ലെടി.. കൊള്ളാം… ഇപ്പൊ മനസിലായി നിന്റെ തരം.. ” “അത് ചോദിക്കാൻ നീയാരാടാ..? ” ഭൗമി അങ്ങനെ പറയുമെന്ന് രണ്ടാളും കരുതിയില്ല.. ഭൗമിയുടെ കണ്ണുകൾ കത്തി നിൽക്കുവായിരുന്നു.. പ്രജിയും ഞെട്ടി നോക്കി.. അവന്റെ കൈകൾ പതിയെ അയഞ്ഞു. “എന്റെ കാര്യത്തിൽ ഇടപെടാൻ നീയാരാ..?? ഞാൻ അഴിഞ്ഞാടി നടന്നാൽ നിനക്കെന്താ..?? ” അവൻ ഉത്തരമില്ലാതെ നിന്നു.. “പണ്ട് എന്നോട് പ്രേമം അഭിനയിച്ച പേരിലാണെങ്കിൽ വേണ്ട. ഒരേസമയം ഒന്നിൽ കൂടുതൽ ബന്ധം കൊണ്ടുനടക്കുന്ന നിന്നെപ്പോലെ ഒരുത്തനെ പ്രേമിച്ചത് ഓർക്കുമ്പോൾ അറപ്പ് തോന്നുവാ.. ഞാനെനിക്ക് ഇഷ്ടമുള്ളവന്റെ കൂടെ പോകും വേണച്ചാൽ അവന്റെ കൂടെ കിടക്കും അത് എന്റെ ഇഷ്ടം. നിനക്ക് അതിന്റെ പേരിൽ കടിക്കുന്നുണ്ടെങ്കിലേ കെട്ടി ഒരെണ്ണത്തിനെ വീട്ടിൽ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ അവളോട്‌ ചെന്ന് തീർത്താൽ മതി. ഇങ്ങോട്ടെടുക്കണ്ട.. പിന്നെ ഇത് ഉണ്ണിയേട്ടൻ നിന്നെപ്പോലെ തേക്കാനും സിമന്റിടാനും നടക്കുന്നോനല്ല. എന്റെ ജീവനാണ്. അതോണ്ട് തന്നെ ഉണ്ണിയേട്ടനെ നീ എന്തേലും പറയാനോ ചെയ്യാനോ വന്നാൽ ഉത്തരം തരുന്നത് എന്റെ കൈ ആയിരിക്കും.. അപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.. ഉണ്ണി അവളുടെ കൈ പിടിച്ചു വലിച്ചു ബസിനകത്തേക്ക് കൊണ്ടുപോയി.. ദേഷ്യം അടക്കാൻ അവൾ പാടുപെടുന്നത് അവൻ കണ്ടു.. അത്കൊണ്ട് തന്നെ അവനവളെ വെറുതെ വിട്ടു.. ബസ് എടുത്തു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം എടുത്തു ഭൂമി ഉണ്ണിയുടെ തോളിൽ തല ചായ്ച്ചു.. വല്ലാത്തൊരു സുരക്ഷിതത്വം അവൾക്കപ്പോൾ തോന്നി.. “ഉണ്ണിയേട്ടാ സോറി.. ” “എന്തിനാ പെണ്ണേ..?? ” “അല്ല അവനോടു അങ്ങനെ സംസാരിച്ചതിന്. പെട്ടെന്ന് കേറി ഉണ്ണിയേട്ടൻ എന്റെയാണെന്ന് പറഞ്ഞത് തെറ്റായി പോയി. ആ ദേഷ്യത്തിന് പറഞ്ഞതാ..” “അത് സാരല്ല… നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും.. ആ പഴയ ജാൻസി റാണി ഉയർന്നെഴുന്നേറ്റല്ലോ.. ഇമ്പ്രൂവ് ഉണ്ട്.. ഇങ്ങനെ ആവണം എപ്പഴും.. ഞങ്ങൾക്കൊക്കെ ആ ഭൂമിയെയാ ഇഷ്ടം.. ” ഉണ്ണി അങ്ങനെ പറഞ്ഞപ്പോൾ ഭൂമി ചിരിച്ചു.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു രണ്ടു പേരും ഉറക്കത്തിലേക്ക് വീണു… രാവിലെ ഉണ്ണി തട്ടി വിളിച്ചപ്പോഴാണ് അവളുണർന്നത്. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചാണ് അവർ ഫ്ലാറ്റിലേക്ക് എത്തിയത്.. ഭൗമിക്ക് അന്ന് ഡ്യൂട്ടിക്ക് പോകണ്ടായിരുന്നു.. റൂമിലെത്തിയപ്പോഴേക്കും ലിയ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് വരാമെന്ന് പറഞ്ഞു ഉണ്ണി ഒരുങ്ങി അവളുടെ കൂടെ ജോലിക്ക് പോയി.. അന്ന് പ്രത്യേകിച്ച് പണി ഇല്ലാത്തതു കൊണ്ട് കൊച്ചുനെയും റീജയേം കാണാൻ പോയി.. ഒരാൾക്ക് ഓഫും ഒരാൾക്ക് മോർണിംഗ് ഡ്യൂട്ടിയും ആയിരുന്നു.. വൈകുന്നേരത്തോടെ റീജ ഡ്യൂട്ടി കഴിഞ്ഞു വന്നു. അന്നവൾ അവരുടെ കൂടെ കൂടി.. ലിയയെ വിളിച്ചു പറഞ്ഞിരുന്നു. പ്രജിയെ കണ്ട കാര്യങ്ങൾ ഒക്കെ അവരോടു വിശദീകരിച്ചപ്പോൾ വിശ്വസിക്കാൻ പറ്റാതെ അവർ നിന്നു.. “നീ ഇങ്ങനെ ഒക്കെ പറയുമോ..?? അതും അവനോടു.. ” “രണ്ടെണ്ണം കൊടുക്കാനാ ആദ്യം തോന്നിയെ. പിന്നെ വേണ്ടാന്ന് വെച്ചു.. ” “ഇങ്ങനെ വേണം ഉശിരുള്ള കുട്ടി.. പക്ഷെ നീ റൊമ്പ ലേറ്റ്.. അവനെ പ്രേമിക്കുമ്പോ പറഞ്ഞിരുന്നെങ്കിൽ ഇത്തിരി കൂടി നന്നായേനെ.. ” ഭൂമിക്കും അത് ശരിയാണെന്നു തോന്നി.. പിറ്റേന്ന് രാവിലെ അവൾ തിരിച്ചു വന്നു ഡ്യൂട്ടിക്ക് കയറി.. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ നകുലേട്ടൻ വിളിച്ചു കല്യാണത്തിന്റെ ഡേറ്റ് പറഞ്ഞു.. മൂന്നാഴ്ച്ച കഴിഞ്ഞുള്ള ഞായറാഴ്ച.. അമ്പലത്തിൽ വച്ചാണ് കല്യാണം.. കേട്ടപ്പോൾ ഒത്തിരി സന്തോഷം.. ചാരും ചിപ്പിയും ഭൂമിക്കും കൂടി ഡ്രസ്സ്‌ ഒക്കെ എടുക്കാമെന്ന് ഏറ്റു.. ഒരേപോലെ ഡിസൈൻ ചെയ്യാനാണ് പ്ലാൻ.. ആകെ മൊത്തം സന്തോഷമയം ആയി.. കല്യാണത്തിന് മൂന്നാല് ദിവസം മുന്നേ പോകാന്നു ഉണ്ണിയേട്ടനും ഏറ്റു.. അതോണ്ട് തന്നെ ലീവ് ചോദിച്ചു വച്ചു. പത്തു ദിവസത്തെ ലീവ് കിട്ടി.. വീട്ടിലും വിളിച്ചു വരുന്ന വിവരം പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു മാമൻ വിളിച്ചു.

“ആ മോളേ സനൂപിന്റെ വീട്ടുകാർ വിളിച്ചിരുന്നു.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു കല്യാണം ഉറപ്പിക്കാൻ. അപ്പൊ മോളോടൊന്ന് പറഞ്ഞിട്ട് ആവാമെന്ന് കരുതി.. മോൾക്ക് ഇഷ്ടക്കുറവ് ഒന്നുല്ലല്ലോ അല്ലേ..?? ” പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ആദ്യം കരുതി അവർ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു കാണുമെന്നു.. ഇതിപ്പോ വിചാരിക്കാതെ.. എങ്കിലും അവൾ മറുപടി കൊടുത്തു. “അതെന്താ മാമേ അവരിത്രേം താമസിച്ചേ..?? ” “ആ അത് ഞങ്ങളും ചോദിച്ചു.. ചെക്കന്റെ അച്ഛന് ബിസിനസ് അല്ലേ.. വിദേശയാത്ര ഉണ്ടായിരുന്നു.. രണ്ടു ദിവസം മുന്നെയാ വന്നേ.. ” “ആ.. ” “മോൾടെ അഭിപ്രായം പറഞ്ഞില്ല.. ” “എനിക്ക് പ്രശ്നം ഒന്നുല്ല മാമേ.. നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്തോളു. എനിക്ക് പൂർണ്ണ സമ്മതമാണ്.. ” “ഞങ്ങൾക്ക് സന്തോഷായി മോളെ.. എന്നാ വെച്ചു നീട്ടുന്നില്ല. നാളെത്തന്നെ പോയേക്കാം. എന്നാ നാളെ വിളിക്കാം.. ” അവൾ ഫോൺ വെച്ചു.. സമ്മതം അറിയിച്ചെങ്കിലും മനസ്സിലെന്തോപോലെ.. കാരണം അറിയാത്തൊരു നോവ്.. പിറ്റേന്ന് മുഴുവൻ ആകെ ഒരു മൂഡോഫ് ആയിരുന്നു. കല്യാണം പെട്ടെന്ന് ഉണ്ടെങ്കിൽ തനിക്കു അയാളുമായി അഡ്ജസ്റ്റ് ചെയ്യാനാവുമോ..?? ചോദ്യോത്തരങ്ങളുടെ വേലിയേറ്റം മനസ്സിൽ നിറഞ്ഞു.. സനൂപിനെ കണ്ടപ്പോൾ പോലും മനസ്സിൽ ഒരിഷ്ടം പോലും തോന്നിയിട്ടില്ല.. അതാണ് അധികം സംസാരിക്കാൻ പോലും മുതിരാതിരുന്നത്.. ഇത്രയും ദിവസം വിളിക്കാഞ്ഞപ്പോ എന്തോ ഒരു സന്തോഷം തോന്നിയിരുന്നു. പക്ഷെ… ഒരുപക്ഷേ ഇതായിരിക്കും എന്റെ വിധി.. വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചു. എല്ലാവരും അവിടെ ഉണ്ടെന്ന് മനസിലായി.. “മോളെ കല്യാണം തീരുമാനിച്ചുട്ടോ.. നിശ്ചയം വേഗം നടത്താൻ തീരുമാനിച്ചു.. അടുത്ത ബുധനാഴ്ച ആണ് മുഹൂർത്തം കിട്ടിയത്.. ഇനിയിപ്പോ ഒരാഴ്ച അല്ലേ ഉള്ളു.. അധികമാരുമില്ല. നിന്റെ അച്ഛന്റെ വീട്ടുകാരും പിന്നെ ഇവിടെ അടുത്തുള്ളോരും നമ്മൾ വീട്ടുകാരും മാത്രം.. അവരും ഒരു പത്തു പതിനഞ്ചു പേരെ വരുള്ളൂ.. കല്യാണത്തിന് ഇനി പത്തുനാല്പതു ദിവസം കൂടെയുണ്ട്.. മോള് ചൊവ്വാഴ്ച എത്താമെന്നല്ലേ പറഞ്ഞേ.. പറ്റിയാൽ മൂന്നാല് ദിവസം മുന്നേ ഇങ്ങു വായോ.. ഡ്രസ്സ്‌ ഒക്കെ വാങ്ങണ്ടേ.. ” കേട്ടപ്പോൾ ആകെ സ്തബ്ദയായ് പോയി. ഒരാഴ്ച കൊണ്ട് നിശ്ചയം ഒന്നരമാസത്തിനുള്ളിൽ കല്യാണം.. “മോളെന്താ മിണ്ടാത്തെ..?? ” മുത്തശ്ശിടെ ഒച്ച കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.. “ഒന്നുല്ല മുത്തശ്ശി.. പെട്ടെന്ന് അച്ഛനേം അമ്മേം ഓർത്തു.. ” അവൾ പറഞ്ഞു.. “ശരി.. ഇപ്പൊ അവരും സന്തോഷിക്കുന്നുണ്ടാവും.. മോള് വേഗം വാ കേട്ടോ.. ” “നേരത്തെ വന്നാൽ നകുലേട്ടന്റെ കല്യാണം കൂടാൻ പറ്റില്ല മുത്തശ്ശി.. ഡ്രസ്സ്‌ ഒക്കെ നിങ്ങൾ എടുത്തോ.. ഞാൻ ചൊവ്വാഴ്ച വന്നാപ്പോരേ.. ഇനി കല്യാണം കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാനുള്ള അവസരം കിട്ടൂല്ലല്ലോ.. നകുലേട്ടന്റെ കല്യാണം ഗംഭീരമാക്കണം.. ” “ശരി അങ്ങനെ ആണെങ്കിൽ അങ്ങനെ നിന്നെ നിർബന്ധിക്കുന്നില്ല.. പിന്നെ ഉണ്ണിയോടും കൂടി വിവരം പറയൂ.. വരാൻ പറയണം.. ” “ശരി മുത്തശ്ശി… ” അവൾ ഫോൺ കട്ട്‌ ചെയ്തു.. (ഇടവേള… ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം കമന്റ് ഇടൂ….

Continue Reading

Most Popular