Connect with us

പ്രണയം

തിരിച്ചു വരവ്

Published

on

രചന: Aswanth
വിമാനത്തിലെ തന്റെ സീറ്റിൽ വന്നിരുന്ന നന്ദൻ ആ കൊച്ചു ജനലിലൂടെ പുറതെക്ക് നോക്കി, ഒരു നെടുവീർപ്പിട്ടു . മടങ്ങുകയാണ് ദുബായ് എന്ന ഈ മഹാനഗരത്തിൽ നിന്നും. ഇനി ഒരു തിരിച്ചു വരവുകൾ ഇല്ല. സ്വയം ഇഷ്ടപ്പെട്ടു വന്നതല്ലെങ്കിലും ഈ നഗരം എന്നെ സ്നേഹിച്ചു , പുതിയ ജീവിതം തന്നു , പുതിയ സുഹൃത്തുകളെ തന്നു . അങ്ങനെ എല്ലാം തന്നു. വിമാനം പറന്നുയർന്നു . 6 വർഷം മുൻപ് 24 കാരനായ രഘുനന്ദൻ എന്ന യുവാവ് . നാട്ടിൽ അത്യാവശ്യം ചീത്ത പേരൊക്കെ ആയി ഡിഗ്രിയും കഴിഞ്ഞു കിട്ടുന്ന പണിയുമൊക്കെ ചെയ്തു അങ്ങനെ നടക്കുന്ന സമയം. എതിരു നാട്ടിന്പുറത്തുകാരനെ പോലെ തനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം. പേരു ആതിര . അനിയത്തിയുടെ കൂട്ടുകാരി ആയിരുന്നു .

ഇടക്കൊക്കെ അനിയത്തിയോടൊപ്പം കണ്ടുള്ള പരിചയം . പക്ഷെ ഒരു ദിവസം അവൾ എന്റെ അനിയത്തിയോടൊപ്പം വീട്ടിൽ വന്നു . ആരും കാണാതെ ഏന്റെടുത്തു വന്നു ഇഷ്ടമാണെന്ന് പറഞ്ഞു . ആദ്യം ഒക്കെ ഞാൻ കാര്യമായി എടുത്തില്ലെങ്കിലും പിന്നീട് ഞാനും അവളെ ഇഷ്ടപ്പെട്ടു തുടങ്ങി. ഞങ്ങളുടെ പ്രണയം പൂത്തു പൂവിട്ടു . അമ്മ നല്ലൊരു മരുമോളെയും അനിയത്തി നല്ലൊരു സുഹൃത്തിനെയും ഏട്ടത്തിയെയും അവളിലൂടെ സ്വപ്നം കണ്ടു . പക്ഷെ എല്ലാം തകരാൻ നിമിഷങ്ങൾ മതിയല്ലോ. ആദ്യമാദ്യം എന്റെ മെസ്സേജുകൾക് മറുപടി തരാതെയും . എന്റെ ഫോൺ വിളികൾ എടുക്കാതെ വന്നു . നേരിട്ടു കാണാൻ ശ്രെമിക്കുമ്പോൾ അവൾ ഒഴിഞ്ഞു മാറി കളഞ്ഞു . എല്ലാം ശരിയാകും എന്നു വിചാരിച്ചിരിക്കുന്ന സമയത്താണ് അവളുടെ . ഫോണ് എന്നെ തേടി വന്നത്. “നീ എന്നെ എന്തേ വിളികാഞ്ഞത് . ഞാൻ വിളിച്ചിട്ട് നീ ഫോണ് എടുത്തും ഇല്ല .എന്തായാലും സമാധാനം ആയി നീ വിളിച്ചാലോ ” “നന്ദു എനിക് ഒരു കാര്യം പറയാനുണ്ട് . നീ എങ്ങിനെ എടുക്കും എന്നു എനിക്ക്‌ അറിയില്ല ,എന്തായാലും ഇത് ഞാൻ പറഞ്ഞേ പറ്റൂ . തന്റെ കല്യാണം ഉറപ്പിച്ചു . ഇനി എന്നെ കാണാൻ ശ്രമികരുത് .” “നീ എന്തൊക്കെയാ ആതി നീ പറയുന്നേ .ഈ മറക്കാനോ നിന്നയോ . ഞാൻ വീട്ടിൽ വന്നു സംസാരിക്കാം .നീ എന്നെ ഒന്ന് മനസ്സിലാക്ക് നീ ഇല്ലാതെ എനിക്ക് പറ്റില്ല ” ” നന്ദു നിന്നെ പോലെ ജോലിയും കൂലിയും ഇല്ലാതെ നടക്കുന്ന ആളെ എന്റെ വീട്ടുകാർ ഒരിക്കലും സമ്മതിക്കില്ല . പിന്നെ ഈ ആലോചന എനിക് സ്വപ്നം കാണുന്നതിനും അപ്പുറമാണ്. അതു കൊണ്ട് എന്നെ ഇനി ബുദ്ധിമുട്ടിക്കരുത് . അപേക്ഷയാണ് ” . ജീവിതത്തിൽ ആ നിന്ന നിൽപ്പിൽ മുകളിലേക്ക് പോകണെ എന്നു വിചാരിച്ച നിമിഷം ആയിരുന്നു അത് വിഷമവും . ദേഷ്യവും ഒക്കെ പുളിച്ചു തികട്ടി വന്നു . കണ്ണിൽ നിന്നും ജലകണികൾ ധാരയായി പുറത്തേക്കു ചാടി. അവസാനം എല്ലാം ഉള്ളിൽ കടിച്ചു പിടിച്ചു കൊണ്ട് . ഞാൻ അവളോട്‌ പറഞ്ഞു ” ഇനി ഞാൻ നിന്നെ ബുദ്ധിമുട്ടികില്ല ” എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു.

ജീവന്റെ പാതിയായി കൊണ്ടു നടന്നവൾ ഇന്ന് എന്നെ വിട്ടു പോയിരിക്കുന്നു . അങ്ങനെ എല്ലാ വിഷാദ കാമുകന്മാരെ പോലെയും ഞാനും തുടങ്ങി വലിയും കുടിയും ഒക്കെ . വലിച്ചും കുടിച്ചു അവശനിലയിൽ വരുന്ന മകനെ കണ്ട് പെങ്ങൾക്കും അമ്മയ്ക്കും സഹിച്ചില്ല . പിന്നെ കൂട്ടുകാരുടെ കാര്യം പറയണോ . അവർക്കും ഉണ്ടായിരുന്നു വിഷമം . അങ്ങനെ വീട്ടുകാരും കൂട്ടുകാരും കൂടി എന്നെ അങ്ങനെ ദുബായ് നഗരത്തിലേക്ക് നാടുകടത്തി . അതും സ്വന്തം കാമുകിയുടെ കല്യാണത്തിന്റെ അന്ന് . ചങ്ക് നീറി കൊണ്ടാണെകിലും ഞാൻ ദുബായ് നഗരത്തിൽ പറന്നിരണങ്ങി. പിന്നീട് എല്ലാം മാറി മറിയുകയായൊരുന്നു. ദുബായ് എന്ന നഗരം എന്നെ മാറ്റി കളഞ്ഞു . നമ്മുടെ വിഷമത്തിനേക്കാൾ വല്യ പ്രശ്നങ്ങൾ ഉള്ളവർ എന്റെ മുന്നിലൂടെ മനസിനെ പാകപെടുത്തി കടന്നു പോയി കൊണ്ടിരുന്നു. അവരിൽ നിന്നും ഉള്ള ഊർജം എന്നെ മാറ്റി എന്നു വേണം പറയാൻ . ജീവിതം എന്താണെന്ന് പഠിച്ചു . ജീവിതത്തിൽ ഒരു ലക്ഷ്യം വന്നത് പോലെ ആയിരുന്നു . പിന്നീട് അധ്വാനത്തിന്റെ നാളുകളായിരുന്നു . ഒരു സൂപ്പർമാർക്കറ്റ് ജീവനകാരനായി തുടങ്ങി അവിടുത്തെ മാനേജർ വരെ ആയി . വീട് പുതുക്കി പണിതു . പെങ്ങളുടെ കല്യാണം കഴിഞ്ഞു . പിന്നെ രണ്ടു കാര്യങ്ങൾ കൂടെ ഉണ്ട് പറയുവാൻ ഒന്നു ഞാൻ ഒരുത്തിയെ അങ്ങു കെട്ടി . കെട്ടിയതല്ല കെട്ടിച്ചതാ കെട്ടോ . എന്റെ രണ്ടാമത്തെ നാട്ടിലേക്കുള്ള തിരിച്ചു വരവ് . അമ്മ എന്നെ പിടിച്ച പിടിയാലെ അങ്ങു കൊണ്ട് പോയി , പെണ്ണ് കാണിക്കലും കെട്ടികലും ഒക്കെ പെട്ടെന്നായിരുന്നു . അങ്ങനെ പ്രവാസിയായ എനിക്കും ഒരു പെണ്ണുകിട്ടി . പേരു രമ്യ . ഒരു നാട്ടിന്പുറത്തുകരി പാവം പൊട്ടിപെണ്ണ് .

എന്നെ അത്രത്തോളം . ഇഷ്ടമാ അവൾക് . പിന്നെ ഞങ്ങൾക് കൂട്ടായി ഒരാളും കൂടെ ഉണ്ട് കേട്ടോ . ഞങ്ങളുടെ അമ്മുക്കുട്ടി . ഒരു കൊച്ചു കാന്താരി . പിന്നെ രണ്ടാമത്തെ കാര്യം ഞാൻ നാട്ടിൽ ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങി . ഇനി അതും നോക്കി നാട്ടിൽ തന്നെ കൂടാനാണ് പ്ലാൻ . ജീവിതത്തിൽ . സ്വന്തം നാട്ടിൽ തന്നെ ജീവിക്കുന്നത് അതു വേറെ തന്നെ ഒരു സുഗമാ . എന്തായാലും എന്റെ ജീവിതം മാറ്റി മറിച്ച ആ നഗരത്തോട് എനിക് സ്നേഹവും കടപ്പാടും ഉണ്ട് . ഓരോന്നു ആലോചിച്ചു സമയം പോയതറിഞ്ഞില്ല . വിമാനം അങ്ങു കരിപ്പൂർ എയർപോർട്ട് ൽ എത്തി . പിന്നെ പുറത്തു ഇറങ്ങിയതും കൂട്ടുകാരുടെ വക കെട്ടിപിടികലും വിശേഷങ്ങൾ ചോദികലും മറ്റും . അങ്ങനെ അവരെയും കൂട്ടി വീട്ടിലെത്തി . അവിടുത്തെ പൂരം പിന്നെ പറയണ്ടല്ലോ . അമ്മയുടെയും പെങ്ങളുടെയും രമ്യയുടെയും സന്തോഷ കരച്ചിലും മറ്റും . പിന്നെ നമ്മുടെ അമ്മുകുട്ടി യും. അങ്ങനെ കൂട്ടുകാരും ബന്ധുക്കളും എല്ലാരും ഓരോരോ വഴിക്കു പിരിഞ്ഞു . അങ്ങനെ ഭക്ഷണവും കഴിഞ്ഞു . ഇങ്ങനെ ഇരുക്കുമ്പോളാണ് നമ്മുടെ ശ്രീമതിയുടെ വരവ് . “ചേട്ടാ ” ” എന്താ രമ്യകുട്ടി . അമ്മു എവിടെ ” “അവള് അമ്മയുടെ കൂടെ ഉണ്ട്‌ പിന്നെ ” “പിന്നേ…. ” “പിന്നെ നമുക്ക് നാളെ എന്റെ വീട്ടിലേക്കു പോയാലോ ” “അതു വേണോ നമുക്കു മറ്റന്നാൾ പോയാൽ പോരെ ” ” ചേട്ടാ അതു വേണ്ട നമുക്കു നാളെ പോകാം . ” ” എനിക് കൂട്ടുകാർ തന്നുവിട്ടതൊക്കെ അവരുടെ വീട്ടിലൊക്കെ കൊടുക്കാൻ ഉണ്ട് ” ” അതു പിന്നെ കൊടുക്കാം. ചേട്ടൻ പിന്നെ കടയുടെ കാര്യത്തിലും മറ്റും തിരക്കായാൽ പിന്നെ പോകാൻ പറ്റില്ല അതാ . പിന്നെ ഇവിടെ പെങ്ങൾ ഇല്ലേ . ചേച്ചി നാളെ തിരിച്ചു പോകില്ല . “എന്നാൽ ശരി . നാളെ പോയികളയാം. നീ പോയി നിന്റെ അമ്മയ്ക്കും അച്ഛനും പെങ്ങൾക്കും അളിയനും ഉള്ള സാധനങ്ങൾ ഒക്കെ എടുത്തു വെച്ചോ . അളിയനുള്ള സാധനം വേറെ തന്നെ മാറ്റി വെച്ചേക്കു ” ഞാൻ അവളെ നോക്കി ഒന്നു കണ്ണടച്ചു. “നിങ്ങൾ എന്റെ ആങ്ങളെയെ കുടിപ്പിച്ചു നശിപ്പിക്കുമോ” “ഇല്ല പൊന്നേ . ഇപ്രാവശ്യം ഒന്നു ക്ഷമിക്കു.” “ഇപ്രാവശ്യം ഞാൻ വിട്ടു ഇനി കണ്ടാൽ എന്റെ വിധം മാറും കേട്ടോ .” “ഉവ് രമ്യകുട്ടിയെ ” “ഞാൻ പോണൂ . എനിക് അടുക്കളയി പണിയുണ്ട്” “പോകല്ലേ .” ഞാൻ അവളെ പിടിച്ചു കിടക്കയിലേക്കു ഇട്ടു .എനിക് നല്ലൊരു തള്ളും തന്നു അവൾ എണീറ്റു ” മോൻ കിടന്നു നല്ലോണം ഉറങ്ങിക്കോ. ഈ എനിക്ക് കുറെ പണിയുണ്ട് . മോന്റ റൊമാൻസ് ഒക്കെ പിന്നെ നടത്താം .” അതും പറഞ്ഞു അവൾ അങ്ങു പോയി . അങ്ങനെ എനിക് ഒരു കാര്യം മനസിലായി ഇന്നും പട്ടിണി തന്നെ. അവസാനം ഒരു ഒരു തലയിണയെയും കെട്ടിപിടിച്ചു ഒരു നല്ല ഉറക്കം അങ്ങു പാസ്സ് ആക്കി . പിന്നെ രാവിലെ നമ്മുടെ ശ്രീമതിയുടെ വിളി കേട്ടാണ് . ഞാൻ ഉണർന്നത് . അവൾ കണ്ടതും ഞാൻ വീണ്ടും പ്രേമ രോഗിയായി .ഞാൻ പതുക്കെ ഞാൻ അവളെ കെട്ടി പിടിച്ചു . പക്ഷെ എന്റെ റൊമാൻസ് വീണ്ടും ചീറ്റി പോയിരിക്കുന്നു . അവൾ വീണ്ടും എന്നിൽ നിന്നും കുതറി മാറി . എന്നിട്ടു പറഞ്ഞു. “ചേട്ടാ കൊച്ചു കള്ളാ റൊമാൻസ് ഒന്നു ഇവിടെ നടക്കില്ല . വേഗം പോയി കുളിച്ചു റെഡി ആകൂ . നമ്മുക്കു അമ്പലത്തിൽ പോണ്ടേ. ” അങ്ങനെ അതും പോയി . അങ്ങനെ ഇരിക്കുമ്പോൾ ആണ് അമ്മുക്കുട്ടി പിച്ചം പിച്ചം നടന്നു അമ്മയുടെ കൂടെ വരുന്നത് . “അച്ഛന്റെ അമ്മുക്കുട്ടി ഇങ്ങോട്ടു വാ ” ഓരോന്നു ആലോചിച്ചു സമയം പോയതറിഞ്ഞില്ല . വിമാനം അങ്ങു കരിപ്പൂർ എയർപോർട്ട് ൽ എത്തി . പിന്നെ പുറത്തു ഇറങ്ങിയതും കൂട്ടുകാരുടെ വക കെട്ടിപിടികലും വിശേഷങ്ങൾ ചോദികലും മറ്റും . അങ്ങനെ അവരെയും കൂട്ടി വീട്ടിലെത്തി . അവിടുത്തെ പൂരം പിന്നെ പറയണ്ടല്ലോ . അമ്മയുടെയും പെങ്ങളുടെയും രമ്യയുടെയും സന്തോഷ കരച്ചിലും മറ്റും . പിന്നെ നമ്മുടെ അമ്മുകുട്ടി യും. അങ്ങനെ കൂട്ടുകാരും ബന്ധുക്കളും എല്ലാരും ഓരോരോ വഴിക്കു പിരിഞ്ഞു .

അങ്ങനെ ഭക്ഷണവും കഴിഞ്ഞു . ഇങ്ങനെ ഇരുക്കുമ്പോളാണ് നമ്മുടെ ശ്രീമതിയുടെ വരവ് . “ചേട്ടാ ” ” എന്താ രമ്യകുട്ടി . അമ്മു എവിടെ ” “അവള് അമ്മയുടെ കൂടെ ഉണ്ട്‌ പിന്നെ ” “പിന്നേ…. ” “പിന്നെ നമുക്ക് നാളെ എന്റെ വീട്ടിലേക്കു പോയാലോ ” “അതു വേണോ നമുക്കു മറ്റന്നാൾ പോയാൽ പോരെ ” ” ചേട്ടാ അതു വേണ്ട നമുക്കു നാളെ പോകാം . ” ” എനിക് കൂട്ടുകാർ തന്നുവിട്ടതൊക്കെ അവരുടെ വീട്ടിലൊക്കെ കൊടുക്കാൻ ഉണ്ട് ” ” അതു പിന്നെ കൊടുക്കാം. ചേട്ടൻ പിന്നെ കടയുടെ കാര്യത്തിലും മറ്റും തിരക്കായാൽ പിന്നെ പോകാൻ പറ്റില്ല അതാ . പിന്നെ ഇവിടെ പെങ്ങൾ ഇല്ലേ . ചേച്ചി നാളെ തിരിച്ചു പോകില്ല . “എന്നാൽ ശരി . നാളെ പോയികളയാം. നീ പോയി നിന്റെ അമ്മയ്ക്കും അച്ഛനും പെങ്ങൾക്കും അളിയനും ഉള്ള സാധനങ്ങൾ ഒക്കെ എടുത്തു വെച്ചോ . അളിയനുള്ള സാധനം വേറെ തന്നെ മാറ്റി വെച്ചേക്കു ” ഞാൻ അവളെ നോക്കി ഒന്നു കണ്ണടച്ചു. “നിങ്ങൾ എന്റെ ആങ്ങളെയെ കുടിപ്പിച്ചു നശിപ്പിക്കുമോ” “ഇല്ല പൊന്നേ . ഇപ്രാവശ്യം ഒന്നു ക്ഷമിക്കു.” “ഇപ്രാവശ്യം ഞാൻ വിട്ടു ഇനി കണ്ടാൽ എന്റെ വിധം മാറും കേട്ടോ .” “ഉവ് രമ്യകുട്ടിയെ ” “ഞാൻ പോണൂ . എനിക് അടുക്കളയി പണിയുണ്ട്” “പോകല്ലേ .” ഞാൻ അവളെ പിടിച്ചു കിടക്കയിലേക്കു ഇട്ടു .എനിക് നല്ലൊരു തള്ളും തന്നു അവൾ എണീറ്റു ” മോൻ കിടന്നു നല്ലോണം ഉറങ്ങിക്കോ. ഈ എനിക്ക് കുറെ പണിയുണ്ട് . മോന്റ റൊമാൻസ് ഒക്കെ പിന്നെ നടത്താം .” അതും പറഞ്ഞു അവൾ അങ്ങു പോയി . അങ്ങനെ എനിക് ഒരു കാര്യം മനസിലായി ഇന്നും പട്ടിണി തന്നെ. അവസാനം ഒരു ഒരു തലയിണയെയും കെട്ടിപിടിച്ചു ഒരു നല്ല ഉറക്കം അങ്ങു പാസ്സ് ആക്കി . പിന്നെ രാവിലെ നമ്മുടെ ശ്രീമതിയുടെ വിളി കേട്ടാണ് . ഞാൻ ഉണർന്നത് . അവൾ കണ്ടതും ഞാൻ വീണ്ടും പ്രേമ രോഗിയായി .ഞാൻ പതുക്കെ ഞാൻ അവളെ കെട്ടി പിടിച്ചു . പക്ഷെ എന്റെ റൊമാൻസ് വീണ്ടും ചീറ്റി പോയിരിക്കുന്നു . അവൾ വീണ്ടും എന്നിൽ നിന്നും കുതറി മാറി . എന്നിട്ടു പറഞ്ഞു. “ചേട്ടാ കൊച്ചു കള്ളാ റൊമാൻസ് ഒന്നു ഇവിടെ നടക്കില്ല . വേഗം പോയി കുളിച്ചു റെഡി ആകൂ . നമ്മുക്കു അമ്പലത്തിൽ പോണ്ടേ. ” അങ്ങനെ അതും പോയി . അങ്ങനെ ഇരിക്കുമ്പോൾ ആണ് അമ്മുക്കുട്ടി പിച്ചം പിച്ചം നടന്നു അമ്മയുടെ കൂടെ വരുന്നത് . “അച്ഛന്റെ അമ്മുക്കുട്ടി ഇങ്ങോട്ടു വാ ” ഞാൻ അമ്മുകുട്ടിക്കു നേരെ കൈ കാട്ടി . അവൾ ചിരിക്കുന്നെ ഉണ്ടായുള്ളൂ . “ഡാ നിന്നെ പരിചയ പെട്ടു വരുന്നല്ലേ ഉള്ളൂ അതാ വരാൻ മടി . അവൾ നിന്നെ ഫോണിലെ കൂടെ അല്ലെ കണ്ടിട്ടുളൂ . “അമ്മുക്കുട്ടി ……അച്ഛാ….. ന്നു വിളി.

” അമ്മ യുടെ കുറെ നേരത്തെ ശ്രമത്തിനൊടുവിൽ . “ച്ഛാ……..” എന്നൊരു വിളി വന്നു . മനസിൽ എവിടെയോ ഒരു മഴ പെയ്തപോലെ . ഞാൻ അമ്മു കുട്ടിയെ എടുത്തു നിറയെ ചുംബിച്ചു . എന്റെ കണ്ണിൽ നിന്നും കണ്ണീർ പതുകെ ഒളിച്ചിറങ്ങുന്നുണ്ടായിരുന്നു . “മതി . നീ ഒരാണല്ലേ ഇങ്ങനെ കരയരുത് . കുഞ്ഞിനെ ഇങ്ങു തന്നെ ഞാൻ കുഞ്ഞിനെ കുളിപ്പിച്ചു ഒരുക്കട്ടെ . നീ പോയി കുളിച്ചു റെഡി ആക്‌ . ” ഞാൻ പതുക്കെ കണ്ണു തുടച്ചു . “അമ്മ വരുന്നില്ലേ അമ്പലത്തിൽ. ” “ഇല്ല നിങ്ങള് പോയി വാ . നമുക്കു എല്ലാവർക്കും കൂടെ വേറെ ഒരു ദിവസം പോകാം ” അമ്മ അതും അതും പറഞ്ഞു കുഞ്ഞിനെ എടുത്തോണ്ട് പോയി. ലോകം മൊത്തം പിടിച്ചടക്കിയവന്റെ സന്തോഷമായിരുന്നു എനിക്ക്. അങ്ങനെ അമ്പലത്തിൽ പോയി വന്നു .ചായയും കുടിച്ചു നേരെ പുതിയ സൂപ്പർ മാർക്കറ്റിലേക്കു വച്ചു പിടിച്ചു . അടുത്ത 2 ആഴ്ച കഴിഞ്ഞാൽ ഉൽഘാടനം ആണ് . അതിന്റെ തിരക്കിലായിരുന്നു പിന്നെ . സമയം പോയത് ഒന്നും അറിഞ്ഞില്ല . അപ്പോളാണ് ഫോണ് റിംഗ് ചെയുന്നത് . നോക്കുമ്പോൾ നമ്മുടെ ശ്രീമതയാണ് . ” ചേട്ടാ സമയം എത്ര ആയി എന്നാ വിചാരം . 3 മണി അകാറായി . ഭക്ഷണം ഒന്നും വേണ്ടെ ? ” ” ആ മറന്നു പോയി .ഇവിടെ ആകെ തിരക്ക് ആയിരുന്നു . ഞാൻ കുറച്ചു കഴിഞ്ഞു വരാം . നിങ്ങള് കഴിച്ചോളൂ ” ” അപ്പോൾ ചേട്ടൻ ഒക്കെ മറന്നോ നമുക്കു എന്റെ വീട്ടിൽ പോണ്ടേ .ഞാൻ ഇവിടെ റെഡി ആയി ഇരിക്കുന്നുണ്ട് . ഭക്ഷണം കഴിഞ്ഞു പോകാം എന്നല്ലേ പറഞ്ഞതു . എന്നെ പറ്റിച്ചതാണല്ലേ .. ” അവളുടെ സ്വരം മാറി വരുന്നത് എനിക്ക് മനസിലായി . ഇനി ഇവിടെ നിന്നാൽ ശരിയാകില്ല . അക്കെ മൊത്തം വഷളാകും. അവളെ വിഷമിപ്പികണ്ട . “ഞാൻ ഇതാ വരുന്നു . നമുക്ക് ഭക്ഷണം കഴിച്ചു നേരെ നിന്റെ വീട്ടിലേക്കു പോകാം . നീ വെറുതെ കരഞ്ഞു കറിയിൽ ഒന്നും ഉപ്പു കൂട്ടണ്ടാ .. ” ” ചേട്ടൻ വേഗം വരണെ .” “ഞാൻ വേഗം വരാം . നീ ഫോണ് വെച്ചോ. ” അവളെ പിണക്കിയാൽ ശരിയാവില്ല .പാവം പെണ്ണാ കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിക്കും . “മനോജെ ഇതൊക്കെ നോക്കി കോളണെ ഞാൻ പോവുന്ന ” ” ശരി നന്ദേട്ടാ ” അങ്ങനെ വണ്ടി എടുത്തു വീട്ടിലേക്കു വച്ചു പിടിച്ചു. വീട്ടിലെത്തിയപ്പോൾ മുന്നിൽ തന്നെ ഉണ്ട് നമ്മുടെ ശ്രീമതി . ” നന്ദേട്ടനു എന്നോട് ഇഷ്ടമൊക്കെ ഉണ്ട് ല്ലേ ഞാൻ കരുതി വരില്ല എന്നു . ” ” എന്റെ പൊന്നിനെ ഞാൻ പറ്റിക്കുമോ . നീ വേഗം ചോറു എടുത്തു വയ്ക്ക് . നമുക്ക് പോവണ്ടെ ?” “ഞാൻ എല്ലാം എടുത്തു വച്ചിട്ടുണ്ട് . വന്നു കഴിച്ചാൽ മാത്രം മതി . എല്ലാരും ഏട്ടനെ കാത്തു നില്കുന്നയിരുന്നു . ” “അമ്മു എവിടെ ” “അവൾ ഉറങ്ങുന്നാ . ” എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു . കൈ കഴുകുമ്പോളാണ് അകത്തു നിന്നും നമ്മുടെ അമ്മുകുട്ടിയുടെ കരച്ചിൽ . ഞാൻ പോയി അമ്മുവിനെ എടുത്തു കളിപ്പിച്ചോണ്ടിരിക്കുമ്പോൾ . രമ്യ വന്നു കുഞ്ഞിനെ വാങ്ങി . “നമുക്കു പോവാം . ഞാൻ കുഞ്ഞിനെ ഉടുപ്പ് ഉടുപ്പികട്ടെ .” ഞാൻ ചിരിച്ചു കൊണ്ട് “ആയിക്കോട്ടെ . ” അവൾ ആരും ആരും കാണാതെ പതുകെ എന്റെ കവിളിൽ ഒരു ഉമ്മയും തന്നു കുഞ്ഞിനെയും കൊണ്ടു അപ്പുറത്തെക്കു പോയി . അങ്ങനെ ഞങ്ങൾ എന്റെ രമ്യയുടെ വീട്ടിൽ എത്തി . അച്ഛന്റെയും അമ്മയുടെയും അച്ഛന്റെയും പെങ്ങളുടെയും . സ്നേഹവും വിശേഷങ്ങൾ ചോദികലും ആകെ ഒരു ബഹളമയം . എല്ലാവർക്കും കൊണ്ടുവന്ന സാധങ്ങൾ ഒക്കെ കൊടുത്തു . പിന്നെ ആളിയനുള്ളത് വേറെ ആരും കാണാതെ തന്നെ കൊടുത്തു. അങ്ങനെ എല്ലാവരും കൂടെ ഇരുക്കുമ്പോളാണ് രമ്യ ഓടി വരുന്നത് . “മോളെ കണ്ടോ ” ” അവിളിവിടെ അകത്തെവിടേലും കാണും .” ” അടുക്കളയിൽ എൻ്റെ കൂടെ ഉണ്ടായിരുന്നു . ഇപ്പോൾ ഇവിടെ ഒന്നും കാണുന്നില്ല . ” അവൾ കരച്ചിലിന്റെ വക്കത്തായിരുന്നു ” നീ പേടിക്കണ്ട അവിളിവിടെ എങ്കിലും ഉണ്ടാകും .നമുക്കു നോകാം ” അങ്ങനെ എല്ലാരും കൂടെ തിരയാൻ തുടങ്ങി . അപ്പോളേക്കും എന്റെ ഉള്ളിലും ആദി തുടങ്ങിയിരുന്നു . പക്ഷെ ഒന്നും പുറത്തു കാട്ടിയില്ല . രമ്യ അപ്പോളേക്കും കരയാൻ തുടങ്ങി. അപ്പോളാണ് അടുക്കള വശത്തു നിന്നും ഒരു ശബ്ദം . “ഭവാനി അമ്മേ ഒന്നിങ്ങോട്ടു വന്നേ ” ഭവാനി അമ്മ അങ്ങോട്ട് ഓടി . ” ദേ കുഞ്ഞ് ഇവിടെ ഉണ്ട് .” അത് കേട്ടതും എല്ലാരും അങ്ങോട്ടു ഓടി . “ദേ കുഞ്ഞു തൊടിയിൽ ഉണ്ടായിരുന്നു . ആതിരയാ കുഞ്ഞിനെ കണ്ടത് . അവളുടെ കയ്യിലായിരുന്നു കുഞ്ഞു .

” അപ്പോളാണ് ഞാൻ അങ്ങോട്ടു ശ്രദ്ധിച്ചത് .കുഞ്ഞിനെ മാറിൽ ചായ്ച്ചു കൊണ്ട് നിൽക്കുന്ന ആ യുവതിയെ .ഒരു നിമിഷത്തേക്ക് ഞാൻ ഒന്ന് ഞെട്ടി . അതേ അതു ആതിര തന്നെ . വർഷങ്ങൾക്കു മുൻപ് തന്നെ ഉപേക്ഷിച്ചു പോയ ആതിര . അപ്പോളേക്കും അവൾ എന്നെയും കണ്ടിരുന്നു അവളും ഒന്നു ഞെട്ടി . ഞാൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു . അപ്പോളേക്കും രമ്യ കരഞ്ഞു കൊണ്ട് ഓടി വന്നു കുഞ്ഞിനെ അവളിൽ നിന്നും വാങ്ങി . ചുംബിക്കാൻ തുടങ്ങി. പെട്ടെന്നാണ് ഇതു കണ്ടു കൊണ്ടിരുന്ന ആതിര. അവിടെ നിന്നും ഓടി പോയത് . അവളുടെ പുറകെ അമ്മയും പോയി . എനിക് ഒന്നും മനസ്സിലായില്ല . ഞാൻ അമ്മുവിനെ രമ്യയുടെ കയ്യിൽ നിന്നും വാങ്ങി . “നീ പോയ് മുഖമൊക്കെ കഴുകി വാ എന്നിട്ടു കുഞ്ഞന് പാല് കൊടുക്ക് .” അപ്പോളേക്കും അമ്മ വന്നിരുന്നു . രമ്യ കുളിമുറിയിലേക്ക് പോയപ്പോൾ ഞാൻ അമ്മയോടായി . ചോദിച്ചു “നേരത്തെ കുഞ്ഞിനെയും കൊണ്ടു വന്ന ആതിര ഇവിടെ എങ്ങനെ എത്തി .ഇതിനു മുൻപ് ഇവിടെ കണ്ടിലാലോ ” “അവളോ അവൾ നമ്മുടെ അപ്പുറത്തെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നതാ . അവളുടെ ഭർത്താവിന് ഇവിടെ അടുത്തുള്ള ബാങ്കിലാ പണി . 2 മാസത്തോളമായി ആ വീട്ടിൽ താമസം തുടങ്ങിയിട്ട് . ” ” ഓ…. പിന്നെ എന്തിനാ അവർ കരഞ്ഞു കൊണ്ട് ഓടിയത്. ” “അതോ .. 6 കൊല്ലത്തോളമായി അവരുടെ കല്യാണം കഴിഞ്ഞിട്ടു . ഇതു വരെ കുട്ടികൾ ആയിട്ടില്ല . പിന്നെ രമ്യ കുഞ്ഞിനെ വാങ്ങി ഉമ്മ വയ്ക്കുന്നത് ഒക്കെ കണ്ടപ്പോൾ അവൾക് സഹിച്ചില്ല . അവൾക്കും കാണില്ലേ അമ്മ അവാനുള്ള മോഹം ഒക്കെ . അതാ .. അവളുടെ ഭർത്താവ് ഇതിന്റെ പേരും പറഞ്ഞു എന്നും വഴക്കാണ് . പിന്നെ ഒന്നും നമ്മുടെ കയ്യിൽ അല്ലാലോ .ഒക്കെ ദൈവത്തിന്റെ കൈകളിലല്ലേ . ” അതും പറഞ്ഞു അമ്മ ഒരു ദീർഘ നിശ്വാസം ഇട്ടു . ഇതൊക്കെ കെട്ടുകഴിഞ്ഞപ്പോൾ എനിക്ക് ആതിരയോടുള്ള വെറുപോക്കെ എവിടേക്കോ ഒലിച്ചു പോയിരുന്നു . പകരം സഹതപമോ ദയയോ എന്തോ പേരിട്ടു വിളികാനാവാത്ത ഒന്നായിരുന്നു മനസിൽ . അന്ന് രാത്രി ആതിരയുടെ വീട്ടിൽ നിന്നും ഉച്ചത്തിലുള്ള ശബ്ദം ഉയർന്നു കൊണ്ടേ ഇരുന്നു . അപ്പോളാണ് അമ്മുവിനെ ഉറക്കി തോളിലിട്ടു കൊണ്ട് രമ്യ അങ്ങോട്ടു വന്നത് . “അങ്ങോട്ടു മാറിക്കെ ഞാൻ കുഞ്ഞിനെ കിടത്തട്ടെ .” ഞാൻ ഒന്നും പറയാതെ കുറച്ചു മാറി കിടന്നു . “ചേട്ടാ അപ്പുറത്ത് നിനുള്ള ബഹളം ഒന്നും ചേട്ടൻ ശ്രദ്ധികണ്ട അതു ഇടക്ക് ഉണ്ടാവുന്നത് ആണെന്ന അമ്മ പറഞ്ഞതു . ” “പിന്നെ നിനക്കു ആ കുട്ടിയെ പരിചയം ഉണ്ടോ” ” ഉണ്ട് . ഞാൻ ഇവിടെ വരുമ്പോളൊക്കെ . വരാറുണ്ട് . പിന്നെ അമ്മുവിനെ . അതിരയ്ക്കു വല്യ ഇഷ്ടമാ . പിന്നെ അവർക് കുട്ടികളില്ലാത്തത്തിന്റെ വിഷമത്തിലാ. പാവം ” അതും പറഞ്ഞു രമ്യ എഴുനേറ്റു… “രമ്യ ഞാൻ പറഞ്ഞില്ലേ പണ്ട് ഞാൻ സ്നേഹിച്ച ആതിര എന്ന കുട്ടിയെ പറ്റി അവളാണിത് . ” ആദ്യം രമ്യ ഒന്നു ഞെട്ടിയെങ്കിലും .പിന്നെ ചിരിച്ചു കൊണ്ട് .എന്റെ നെറ്റിയിൽ ഒരു മുത്തം തന്നു എന്നിട്ടു പറഞ്ഞു . ” അവൾ പോയത് കൊണ്ടല്ലേ . ചേട്ടനെ എനിക്ക് കിട്ടിയതു . അപ്പോൾ അവൾ ചെയ്തത് നല്ല കാര്യമല്ലേ .” ഞാൻ ഒന്ന് ചിരിച്ചു … “ചിലപ്പോ അവള് ചെയ്തതിന്റെ ഒക്കെ ഫലമായിരിക്കാം . ഇങ്ങനെ ഒക്കെ . എന്തായാലും , അവളുടെ എല്ലാ പ്രശ്നങ്ങളും കുട്ടി ഉണ്ടായാൽ ശരിയാകും . പിന്നെ അവൾക്കു ഒരു കുഞ്ഞുണ്ടാവാൻ ഞാൻ പ്രാർത്ഥിക്കാറുണ്ട് . ഇനി മുതൽ ചേട്ടനും പ്രാർത്ഥിച്ചോ . പിന്നെ ഞാൻ അതിരയോട് പറയുന്നുണ്ട് അവളോട് ചേട്ടന് ഒരു ദേഷ്യവും ഇല്ല എന്നു ” പിറ്റേന്ന് രാവിലെ ഞങ്ങൾ ഇറങ്ങുമ്പോൾ . എല്ലാവരുടെ കൂടെ ആതിരയും ഉണ്ടായിരുന്നു . “ഞാൻ പ്രാർത്ഥിക്കാം ” എന്നു മാത്രമേ എനിക് പറയാണുണ്ടായിരുന്നുള്ളൂ. അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ ഭൂമിയിലേക്ക് ഉറ്റി വീണു .

പ്രണയം

കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ…

Published

on

രചന: നിഷ L

“നീയും ഹസ്ബൻഡും തമ്മിൽ എങ്ങനാ… “?? “!സ്വരൂപിന്റെ ചോദ്യം കേട്ട് മിഥില ഒന്ന് സംശയിച്ചു ..”അതെന്തടാ… അങ്ങനെ ചോദിച്ചത്.. രാജീവേട്ടൻ ഒരു പാവം ആണെടാ…. “!!”അതെനിക്കറിയാം ഞാൻ ചോദിച്ചത് അതല്ല.. “!!”പിന്നെ നീ എന്താ ചോദിക്കുന്നത്..? “!!”അല്ല… ഈ ബെഡ്റൂമിൽ ഒക്കെ ആൾ അങ്ങനെ എന്ന്..? “!!!ഒന്നു ഞെട്ടി മിഥില പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..ഈശ്വരാ ഇവൻ എന്തൊക്കെയാ ചോദിക്കുന്നത്.. !!! കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ… എന്തും ചോദിക്കാം എന്നായിരിക്കുന്നോ അവന്…പഠിക്കുന്ന കാലത്ത് വളരെ നല്ല കുട്ടി ആയിരുന്നു അവൻ… ഇപ്പോൾ എന്താണ് പറ്റിയത്..????അവന്റെ ആ ചോദ്യം മിഥിലയുടെ മനസ്സിനെ അന്നു മൊത്തം അലട്ടിക്കൊണ്ടിരുന്നു..അവളുടെ മനസ്സിലേക്ക് അവളുടെ ഭർത്താവ് രാജീവന്റെയും രണ്ടു കുഞ്ഞുങ്ങളുടെ മുഖം കടന്നുവന്നു.. രാജീവ്‌ ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. രണ്ടു ആൺകുട്ടികൾ ആണ് രാജീവിനും മിഥുവിനും. ഒരാൾ അഞ്ചിലും ഒരാൾ മൂന്നിലും പഠിക്കുന്നു. ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഒരു കൊച്ചു കുടുംബം.സ്വരൂപ്‌മായുള്ള ബന്ധം എത്രയും പെട്ടെന്ന് നിർത്തണം…. ഇല്ലെങ്കിൽ അത് തന്റെ കുടുംബ ജീവിതത്തെ തന്നെ ബാധിക്കും… മിഥു മനസ്സിലോർത്തു…

രാജീവും കുട്ടികളും പോയി കഴിയുമ്പോൾ വെറുതെ ഇരിക്കുന്ന സമയത്തു അവൾ വാട്സ്ആപ്പ് നോക്കാറുണ്ട്. അങ്ങനെ ഇരിക്കെ ഒരു മാസം മുൻപ് തുടങ്ങിയതാണ് അവളുടെ പത്താം ക്ലാസ്സ്‌ ബാച്ചിലെ കുട്ടികൾ ചേർന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ്. അവിടെ നിന്നാണ് അവൾക്ക് സ്വരൂപും ആയിട്ടുള്ള ബന്ധം തുടങ്ങുന്നത്. പഴയ കൂട്ടുകാരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ സാധിച്ചത് ആ ഗ്രൂപ്പിൽ കൂടിയാണ്. അതുകൊണ്ട് ഒഴിവ് സമയങ്ങളിൽ കൂട്ടുകാർ എല്ലാം ഗ്രൂപ്പിൽ വരികയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു പോന്നു.അങ്ങനെ ഒരു ദിവസമാണ് സ്വരൂപിന്റെ പേഴ്സണൽ മെസ്സേജ് വരുന്നത്. അതിൽ അവൾക്ക് അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഇന്നിപ്പോൾ സംസാരത്തിന്റെ ഗതി മാറിയിരിക്കുന്നു. മറ്റു കൂട്ടുകാരെ പോലെ വിശേഷങ്ങൾ പങ്കു വയ്ക്കാനൊന്നും അവന് താല്പര്യമില്ല. പകരം അവന് മറ്റെന്തൊക്കെയോ അറിയാനായിരുന്നു താല്പര്യം. കൂടെ പഠിച്ച കുട്ടികളുടെ കൂട്ടത്തിൽ ഇതുവരെ വിവാഹം കഴിക്കാത്തത് അവൻ മാത്രമാണ്.എന്തായാലും അവനുമായി ഒരു അകലം പാലിക്കാൻ അവളുടെ മനസ് പറഞ്ഞു.എങ്കിലും അവൾ തന്റെ പഴയ കൂട്ടുകാരികളെ വിളിച്ചു അവനെ കുറിച്ച് തിരക്കാൻ തീരുമാനിച്ചു.”ഹലോ പ്രിയ ഇതു ഞാനാടി മിഥില.. “!!”ഹാ… പറയെടി എന്തൊക്കെയുണ്ട് വിശേഷം..?? “!!”ഒന്നുമില്ലെടി…. ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ.. “!!”എന്താടി കാര്യം..? “!!”നമ്മുടെ കൂടെ പഠിച്ച സ്വരൂപില്ലേ… അവൻ എങ്ങനെ..? “!!”അതെന്താ നീ അങ്ങനെ ചോദിച്ചത്…? “!!” അല്ലാ എനിക്കൊരു സംശയം അവൻ പഴയ ആൾ തന്നെയാണോന്ന് .. സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.. “!!”എന്താടി അങ്ങനെ തോന്നാൻ..? “!!” ഇന്നലെ അവൻ എന്നോട് മോശമായി സംസാരിച്ചു…”!!ശേഷം മിഥു സംഭവിച്ചതൊക്കെ പ്രിയയോട് പറഞ്ഞു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം പ്രിയ പറഞ്ഞു…”ശരിയാടി എന്നോടും അവൻ മോശമായി സംസാരിച്ചിരുന്നു മുൻപ്. അതോടുകൂടി ഞാൻ അവനുമായുള്ള ബന്ധം നിർത്തിവെച്ചിരിക്കുകയാണ്.. “!!”ങ്‌ഹേ… സത്യമാണോ നീ പറയുന്നത്..?? “!!

“അതേടി അവന് നമ്മുടെ പേഴ്സണൽ കാര്യങ്ങളൊക്കെ അറിയണം പോലും.. എന്നോടൊരിക്കൽ അശീലമായി സംസാരിച്ചതുകൊണ്ട് ഇപ്പോ ഞാൻ അവനുമായി ഒരു കോൺടാക്ടും ഇല്ല… എനിക്ക് പേടിയാ വെറുതെ എന്തിനാ അവനോടൊക്കെ അടുപ്പത്തിന് പോയി നമ്മുടെ കുടുംബം തകർക്കുന്നത്…”!!”ശരിയാടി … ഞാനും അങ്ങനെ തന്നെയാ ചിന്തിച്ചത്.. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു വയ്ക്കണ്ട. നമ്മുടെ ഗ്രൂപ്പിലെ ബാക്കി പെൺകുട്ടികൾക്ക് കൂടി ഒരു മുന്നറിയിപ്പ് കൊടുത്തേക്കാം. ആരും ഇനി അവനോടു കൂടുതൽ അടുപ്പത്തിന് പോകാതിരിക്കട്ടെ… !!””ഞാനെന്നാൽ നമ്മുടെ മറ്റു കൂട്ടുകാരികളെ ഒന്ന് വിളിച്ച് നോക്കട്ടെ.. നീയും മാക്സിമം പേരോട് പറയാൻ ശ്രമിക്കണം…. “!!”ശരിയെടി…..വെറുതെ മിണ്ടാതിരുന്നാൽ അവൻ മറ്റുള്ളവരോടും ഈ രീതിയിൽ പെരുമാറും… ഞാനും പറയാമെടി .. “!!”പിന്നീട് മിഥില കൂട്ടുകാരായ റീനയെയും കാവ്യയേയും മഞ്ജുവിനെയും വിളിച്ചു ഇതേകാര്യം പറഞ്ഞു.. . അതിൽ കാവ്യക്കും മഞ്ജുവിനും അവനിൽനിന്ന് ഇതേ അനുഭവം നേരിട്ടതായി അവർ പറഞ്ഞു…അപ്പോൾ അവൻ വിചാരിച്ചതിലും വലിയ തറയാണ്. ഇനി അവനെ വെറുതെ വിട്ടുകൂടാ… അവൾ മനസ്സിലോർത്തു.പിന്നീട് മിഥില ഗ്രൂപ്പിൽ ഉണ്ടായിരുന്ന മുഴുവൻ പെൺകുട്ടികൾക്കും പേഴ്സണൽ മെസ്സേജ് അയച്ചു..”സ്വരൂപിനെ സൂക്ഷിക്കണം… അവൻ വളരെ മോശം സ്വഭാവമാണ് ഇപ്പോൾ.. ഒരു അകലം പാലിക്കുന്നതാണ് നമുക്ക് നല്ലത്… “!!!മെസ്സേജ് കിട്ടിയവർ ഒക്കെ അവളെ വിളിച്ച് കാര്യം അന്വേഷിക്കുകയും…മിഥു അവൾക്ക് നേരിട്ട ദുരനുഭവം അവരോട് പറയുകയും ചെയ്തു..രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷം സ്വരൂപ് വീണ്ടും മിഥിലയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.. നിരാശനായ അവൻ മറ്റു പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു എങ്കിലും അവരൊക്കെ മെസ്സേജ് കണ്ടു എന്നുള്ളതിന് തെളിവായി നീലവര മാത്രം തെളിഞ്ഞു കണ്ടു. പക്ഷേ ആരും മറുപടി അയച്ചില്ല..അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. ഇതെന്താ ആരും മൈൻഡ് ചെയ്യാത്തത്… എന്തോ പ്രശ്നമുണ്ടല്ലോ.. ചിന്തിച്ചു കൊണ്ട് അവൻ വീണ്ടും മിഥുവിനെ ഫോൺ ചെയ്തു.. ഇപ്രാവശ്യം അവൾ കോൾ എടുത്തു..”എന്താടി വിളിച്ചിട്ട് എടുക്കാഞ്ഞത്….? “!!”നീ വിളിക്കുമ്പോൾ ഉടനെ എടുക്കാൻ നീ എന്റെ ആരാ..?? !!! ഭർത്താവോ, അച്ഛനോ അതോ കാമുകനോ… !!””അവൾ പരുഷമായിചോദിച്ചു..”നിന്റെ സ്വരത്തിന് എന്താ ഒരു മാറ്റം…”?? !!” എന്താ നിന്നോട് തേനൂറുന്ന സ്വരത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടോ..? “!!”ഡി….. “!!!അവൻ ദേഷ്യത്തോടെ വിളിച്ചു..”ഹ്മ്മ്… നിന്റെ ദേഷ്യം നിന്റെ വീട്ടിൽ ഉള്ളവരോട് കാണിച്ചാൽ മതി… എന്നോട് വേണ്ട.. “!!”നിനക്കിപ്പോൾ പഠിക്കുന്ന കാലത്തെ സ്വഭാവമല്ലെന്നും ,,, നിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ചുമൊക്കെ എനിക്ക് നന്നായി അറിയാം. നീ പ്രിയയോടും മഞ്ചുവിനോടും കാവ്യയോടും പറഞ്ഞതൊക്കെ അവളുമാർ എന്നോട് പറഞ്ഞിട്ടുണ്ട്….. “!!!

അവൻ ഒന്ന് ഞെട്ടി..”എന്താ… എന്താ പറഞ്ഞത്… “??? !!”ഹാ.. നീയിപ്പോഴേ വിയർക്കാൻ തുടങ്ങിയാൽ എങ്ങനെയാ… ഞാൻ ബാക്കി കൂടി പറയട്ടെ…… !!!”നമ്മുടെ ബാച്ചിലെ മുഴുവൻ പെൺകുട്ടികൾക്കും ഞാൻ നിന്നെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി നിന്റെ മറ്റേ സ്വഭാവം കൊണ്ട് ആരുടെയും അടുത്തേക്ക് ചെല്ലണ്ട… കുട്ടികളും കുടുംബവുമായി ജീവിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം തന്നെയാ വലുത്. അല്ലാതെ പണ്ടെങ്ങോ കൂടെ പഠിച്ച കൂട്ടുകാരനല്ല… “!!!താൻ മെസ്സേജ് അയച്ചിട്ടുണ്ട് ആരും റിപ്ലൈ തരാഞ്ഞതിന്റെ കാരണം അവൻ ഇപ്പോൾ പിടികിട്ടി…അവന്റെ മനസ്സിൽ മിഥുവിനോട് പക തോന്നി..മിഥു വീണ്ടും തുടർന്നു….” നിന്റെ വീട്ടിലും ഇല്ലേ രണ്ടു പെൺകുട്ടികൾ,,, നിന്റെ പെങ്ങന്മാർ.. അവർ കൂടെ പഠിച്ച ആൺകുട്ടികളോട് ഇത്തിരി അടുപ്പത്തിൽ പെരുമാറി എന്ന് കരുതി ആരെങ്കിലും നിന്റെ പെങ്ങമ്മാരോട് മോശമായി സംസാരിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ…???? !!! അതു പോലെതന്നെ അന്തസ്സും അഭിമാനവും ഉള്ള പെണ്ണുങ്ങൾ തന്നെയാണ് ഞങ്ങളും.. കൂടെ പഠിച്ചു എന്ന് കരുതി എന്തും ചോദിക്കാനുള്ള ലൈസൻസ് അല്ല അത്….”!!!”നിനക്ക് ഇപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാവും എന്ന് എനിക്കറിയാം. പക്ഷേ നീയത് അടക്കി നിന്റെ മനസ്സിൽ തന്നെ വച്ചുകൊണ്ടിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്….. “!!”ഇല്ലെങ്കിൽ നമ്മുടെ ബാച്ചിൽ ഉള്ള മുഴുവൻ ആൺകുട്ടികളെയും ഞാൻ ഇന്ന് തന്നെ നിന്റെ തനി സ്വഭാവത്തെക്കുറിച്ച് അറിയിക്കും,. അതുമാത്രമല്ല നിന്റെ വീട്ടിൽ വന്നു നിന്റെ അമ്മയുടെയും പെങ്ങന്മാരുടെയും മുന്നിൽവച്ച് നിന്നോട് ഞങ്ങൾ ചോദിക്കുകയും ചെയ്യും…..!!!”ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ആക്കി.ഛെ….!!!ഇനി ഇവളുമാരുടെ അടുത്ത് ഒന്നും നടക്കില്ല.. അവന് വല്ലാത്ത നിരാശ തോന്നി.. ഇനി ആരോടും കൂടുതൽ സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് എന്ന് അവന് തോന്നി…. ഇപ്പോൾ പെൺകുട്ടികൾ മാത്രമേ തന്റെ സ്വഭാവ മഹിമ അറിഞ്ഞിട്ടുള്ളു… ഇനി ഇവളുമ്മാരോട് കൂടുതൽ വാശിക്ക് നിന്നാൽ ഇതിൽ കൂടുതൽ താൻ നാണം കെടും എന്നവന് മനസ്സിലായി….തന്റെ വിവാഹവും ഇതുവരെ നടന്നിട്ടില്ല… കൂടാതെ കുറച്ചു രാഷ്ട്രീയവുമൊക്കെയായി മറ്റുള്ളവരുടെ മുന്നിൽ ” മാന്യൻ” ആയി പോകുകയാണ്. തന്റെ തനി സ്വഭാവത്തെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും ഭാവി നശിക്കും. അതുകൊണ്ട് ഇനി ഇവളുമാരുമായുള്ള അടുപ്പം നിർത്തുന്നതാണ് തന്റെ “നല്ല “ഭാവിക്ക് നല്ലത്..മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ഫേസ്ബുക് തുറന്നു…. അതിലെ കാണാമറയത്തെ സൗഹൃദങ്ങൾക്കായി അവൻ വല വിരിച്ചു കാത്തിരുന്നു… ഏതെങ്കിലും ഒരു ഇര തന്റെ വലയിൽ കുരുങ്ങുമെന്ന പ്രതീക്ഷയോടെ..!!!!ലൈക്ക് കമന്റ്‌ ചെയ്യണേ…

Continue Reading

പ്രണയം

അറിയാതെ കിട്ടിയ പ്രണയം….

Published

on

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി….ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു… അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്…അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു…ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ…അതേല്ലോ… അതെങ്ങനെ അറിയാം…അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്…ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ…കഴിഞ്ഞു… ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല…M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു…ഇപ്പോഴും കള്ളുകുടി ഉണ്ടോ…അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും..

ചേട്ടന്റെ കല്യാണം എന്തെകിലും ആയോ…ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..?എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ…അങ്ങനെ തന്നോട് ആരാ പറഞ്ഞത്…ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്..അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ… അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്…അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു…ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി…അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു…അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ…അതെ സത്യം…ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക…ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം…അതോ… അത് പിന്നെ പറയാം…ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ…പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്…അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ…

അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം…ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ..എന്താ… എന്താ പറഞ്ഞത്…അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”…എന്നിട്ടോഎന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്…എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്….അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു…

കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?..ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല… പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല…അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു…അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല…….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

പ്രണയം

അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക് ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു

Published

on

രചന: Vijay Lalitwilloli Sathya

“അപ്പുവേട്ടാ..ഈഹുക്സ് ഒന്ന്‌ ഇട്ടു തരുമോ””തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ് ഇടാൻ വിളിച്ചപ്പോൾ ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു അപ്പു.”ഇതെന്താ ശിവകാമി പഴയ മോഡൽ””ഒന്ന് പരീക്ഷിക്കാം എന്ന് വെച്ചു “പണ്ട് തന്നെ ഇത് പോലെ അമ്മ താൻ രണ്ടു,മൂന്ന് ക്ലാസിൽ പഠിക്കുന്ന കാലത്തു വിളിക്കാറുണ്ട്. അപ്പു അപ്പോൾ ഓർത്തു.”പ്ലീസ് പിറകിൽ ആയതുകൊണ്ടല്ല…. ഹെല്പ് ചെയ്യ്…വാ”അവൾ കെഞ്ചി.അപ്പു എഴുന്നേറ്റ് ചെന്ന് ഹുക്സുകൾ ഓരോന്ന് ഇട്ടുകൊടുത്തു.””ഇവളുടെ ഒരു കാര്യം”അപ്പുവിനെ വിരലുകളിലെ സ്പർശനം ഏറ്റപ്പോൾ അവളൊന്നു പുളകിതയായി.അപ്പു എന്ന ആരാധ്യപുരുഷൻ അവളിലേക്ക് വന്ന ആ നിമിഷവും ആ ഓർമ്മയും ഇടയ്ക്കിടെ അവൾ വന്നു നിറയാറുണ്ട്അവളുടെ ചിന്തയെ ആ കഴിഞ്ഞ പഴയ മായിക ലോകത്തെക്ക്കൂട്ടിക്കൊണ്ടുപോയി.സുബ്രു കനകമ്മാൾ ദമ്പതികൾക്ക് കുട്ടികളില്ല.സുബ്രു ക്ഷേത്ര കർമ്മങ്ങളും നോക്കുന്ന ഒരാളാണ്. രാവിലെ അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ സഹായിക്കുന്നു.ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് ഇങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളക്കടവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ച അവിടെ കിടത്തി പോയിരിക്കുന്നു.സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു.

അവൾക്കും സന്തോഷമായി.”സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം അവിടെ താമസിച്ചു കുട്ടി ഇച്ചിരി വലുതാവുമ്പോൾ നമുക്ക് തിരിച്ചു വരാം “അങ്ങനെ തീരുമാനിച്ച അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു.പിന്നെ വേറെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി.നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല.നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്.അതിവസുന്ദരികുട്ടി ശിവകാമിയെകാണാൻ അവളുടെ നോട്ടംകിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്.അവളെ കണ്ടു ഉന്നത ക്ലാസുകളിൽ പോകുമ്പോൾ കുട്ടികൾ എല്ലാവരും ചോദിച്ചുആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയുംഅമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!പാട്ടി പട്ടമ്മാളുടെ ചെല്ലം!!ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു.

അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു”കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക്‌ ടൈം മാച്ച് “ശിവകാമിയുടെ പാട്ടിപട്ടഅമ്മാൾഓർഡർ ഇട്ടു..ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ്‌ അവൾ”ഹമ്മോ എന്തൊരു സൗന്ദര്യം”ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകംഅവിടെയിട്ട് അകത്തു കയറിപ്പോയി.30 മിനിറ്റിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി.അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.ശിവ കാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു..പിറ്റേന്ന് കോളേജിൽ”എവിടെയാ ശിവകാമി നീ””ലാബിലാർന്നെടി “ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി “”എങ്ങനെ?””ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോസസ് നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് സോളമന് പോലും ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചടി ഇതിന്റെ ഉത്തരം””ങേ “ഇന്നലെ രാത്രി വരെ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.” നീയാണോ എന്റെ പുസ്തകം എടുത്തു സാറിന് കൊടുത്തത്?”ശിവകാമി അത്ഭുതത്തോടെ ചോദിച്ചു”എല്ലാവരുംകൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോഅത് എങ്ങനെയുള്ള പറയും. ഏതായാലും ഞാൻ ബുക്സ് കാണട്ടെ അപ്പോൾ അറിയാമല്ലോ.. അവൾ കരുതി.ക്ലാസ്സിൽ കയറി ചെന്നപ്പോൾ പ്രൊഫസർ അവളെ പ്രശംസിച്ചു.”അഭിനന്ദനങ്ങൾ ഇത്രയുംഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്‌.

കീപ്പിറ്റപ്പ്””ങേ “അവൾ അത്ഭുതപരതന്ത്രനായി.സത്യം തന്നെയാണോ ഒരുപക്ഷേ മാഷിന് പുസ്തകം മാറിയിട്ടുണ്ടാവും എന്ന് അവൾക്കു തോന്നി.സത്യത്തിൽ ഇന്നലെ വരെതന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല.എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾ”താങ്ക്സ്”വിറച്ചുകൊണ്ട് പറഞ്ഞു.അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ലകൈപ്പടയിൽ ആരോ പ്രോബ്ലം സോൾവ് ചെയ്തിരിക്കുന്നു. ഈശ്വരാ ഇതെന്തു മറിമായംഈശ്വരൻ നേരിട്ട് സഹായിച്ചത്ആണോ…..അവൾ ശങ്കിച്ചു പോയി. ആ നിമിഷം…..കണ്ടിട്ട് ഈശ്വരന്റെ കയ്യക്ഷരം ആണെന്ന് തോന്നുന്നില്ല…..അതിനവൾക്ക് ഈശ്വരനെ മുമ്പിൽ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരനെ കൈയ്യക്ഷരം അറിയും.അവൾ അവളുടെ കഴിഞ്ഞ ദിവസത്തിലെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു.അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബുക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്.ടിവി നന്നാക്കുക അത് ഫിസിക്സ് പഠിച്ചതിന് ഭാഗമാണല്ലോഅങ്ങനെയെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്.സംശയിക്കുന്ന രണ്ട് പേരിൽഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നുഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’ഈശ്വരാ അപ്പുവേട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു.അവൾ പുഞ്ചിരിച്ചു!അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു.കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.

ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ.നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു.ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്.അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു.”ശിവകാമി നീ എവിടെയാണ്”അപ്പുവിനെ വിളി കേട്ട ശിവകാമി ചിന്തയിൽ നിന്നുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾനാല്പത് മിനിറ്റ് കടന്നുപോയിരിക്കുന്നു”അയ്യോ…എന്താ അപ്പുവേട്ടാ ഇത് നാലു കുടുക്കുകൾ ഇടാൻ നാല്പത് മിനിറ്റോ””നീ എന്തെടുക്കുകയായിരുന്നു.. അപ്പോൾ””അത് പിന്നെ ഞാൻ…എന്റെ അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക്…. ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു…ശോ..”അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി…..വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..

Continue Reading

Most Popular