Connect with us

തുടർക്കഥകൾ

നീരാഞ്ജനം, ഭാഗം: 9

Published

on

രചന: Gaurilekshmi S
“ഏട്ടാ.. എന്തൊക്കെയാ ഈ പറയുന്നത്…ഋതുവോ..നന്ദുവോ..ഇവിടുള്ളത് അഞ്ചുവേച്ചിയാ.. നിരഞ്ജന ജയദേവ്‌ അയ്യർ.” അവൻ പുഞ്ചിരിച്ചു.. “അതു തന്നെയാണ് രാമി എന്നെയും കുഴയ്ക്കുന്നത്..ഒന്നു കണ്ട പരിചയം പോലും കാണിക്കാതെ അവൾ എന്നെ ഒഴിവാക്കുന്നത് സഹിക്കുവാൻ വലിയ ബുദ്ധിമുട്ടാണ്.” “ഏട്ടൻ പറയുന്നതൊന്നും ഉൾകൊള്ളാൻ എനിക്കാകുന്നില്ല.” “എനിക്കും..” “ഏട്ടൻ ഇപ്പൊ ന്റെ പഴയ അഭിയേട്ടനായി..അതുകൊണ്ടു ചോദിക്കുകയാ ഏട്ടന്റെ മനസ്സു എന്നോട് പറഞ്ഞൂടെ..ആരോടെങ്കിലും പറയുമ്പോൾ മനസ്സിന്റെ വേദന കുറയില്ലേ..” അവൻ ചിരിച്ചു..എഴുന്നേറ്റു നടക്കാൻ തുടങ്ങിയ അവന്റെ കയ്യിൽ അവൾ പിടിച്ചു.. “പ്ളീസ് ഏട്ടാ…” “ഞാൻ എല്ലാം പറയാം.പക്ഷെ അൽപ്പ സമയവും കൂടെ നീയെനിക്ക് തരണം.. കുറച്ചുകൂടി കാര്യങ്ങൾ വ്യക്തമാകാനുണ്ട്…പ്ളീസ്..” “ഓകെ പക്ഷെ എനിക്കറിയണം..അധികം വൈകാതെ..ഏട്ടന് വ്യക്തമാകാനുള്ളതൊക്കെ കണ്ടെത്താൻ എനിക്ക് സാധിച്ചാലോ..” “മ്.. ഞാനിന്നു രാത്രി പറയാം..വാ” “ഞാൻ എട്ടന്റെ റൂമിൽ വരാം രാത്രി..അപ്പൊ എന്നോട് പറയണം.. പ്ളീസ്..” അതും പറഞ്ഞവൾ അവനൊപ്പം നടന്നു… ************* രാത്രി അത്താഴം കഴിഞ്ഞു എല്ലാവരും അവരവരുടെ മുറികളിലേയ്ക്കു പോയി. ജയശ്രീയും രാജീവും മുറിയിലെ കിടക്കയിൽ ഇരിക്കുകയായിരുന്നു. “രാജീവേട്ടാ. ഇന്നത്തെ അഭിയുടെ ദേഷ്യം കണ്ടപ്പോൾ പേടിയാകുകയാ എനിക്ക്..” “ശ്രീ.. എനിക്കുമറിയില്ല..അവനെന്താടോ ഇങ്ങനെ..” “ആവോ.. നമ്മുടെ മോന്റെ ജീവിതം കൈവിട്ടു പോവുകയാണോ.. ” “രാജീവേ..” വാതിലിനരികിൽ നിന്നും ജയദേവായിരുന്നു.. “കയറിവാ ജയാ.. ” രാജീവ് എഴുന്നേറ്റു.. അയാൾ അകത്തേയ്ക്കു ചെന്നു..ഒപ്പം സഞ്ജുവും ഉണ്ടായിരുന്നു.. “ആഹാ.രണ്ടാളുമുണ്ടല്ലോ ഇരിക്കു..” അവർ ഇരുന്നു. “രണ്ടാളോടുമായി അൽപ്പം സംസാരിക്കാനാ വന്നത്.. ” ജയദേവ്‌ പറഞ്ഞു തുടങ്ങി. “എന്താ ജയേട്ടാ.. ” ജയശ്രീ ചോദിച്ചു. “പൂജകൾ ഉടനെ തുടങ്ങാനാ തീരുമാനം.. അഭി ഓകെ അല്ലെ..” “അവനു സമ്മതമാ ഏട്ടാ.. രാമിക്കു ക്ലാസ് തുടങ്ങും മുൻപ് തിരിച്ചു പോകണം ഞങ്ങൾക്ക്. അവളിപ്പോൾ 3ആം വർഷമാ..” അയാൾ മൂളി. “അപ്പോൾ കാര്യങ്ങൾ നടക്കട്ടെ..സഞ്ജു കിടക്കാൻ പോവുകയല്ലേ.. ” “അതേ അമ്മാവാ.. ” അതും പറഞ്ഞവർ ഇറങ്ങാൻ തുടങ്ങി.. “സഞ്ജു..” രാജീവ് വിളിച്ചു..അവൻ തിരിഞ്ഞു നിന്നു. “ഞാൻ ഞാനൊരു കാര്യം പറഞ്ഞാൽ കേൾക്കാൻ സഞ്ജുവിന് പറ്റുമോ..” “അതിനെന്താ..അങ്കിൾ പറയു..” “കുറച്ചു പേഴ്സണലാ” “എന്താ അങ്കിൾ..” ‘താൻ ഡോക്ടർ അല്ലെ..ഏതാ സ്ട്രീം..” “ന്യൂറോ..പിന്നെ ഇപ്പോൾ സൈക്കോളജിയിൽ സ്പെഷ്യലൈസ് ചെയ്യുന്നു..എന്താ അങ്കിൾ..” “തനിക്കു കിടക്കാറായോ..” “ഇല്ല..അങ്കിൾ പറയു..” “എങ്കിൽ വാ.” അയാൾ അവരെ അകത്തേയ്ക്കു ക്ഷണിച്ചു. സഞ്ജുവിനൊപ്പം ജയദേവും അകത്തേയ്ക്കു കയറി. “ഇരിക്കു..എനിക്കൽപ്പം സീരിയസ് ആയി സംസാരിക്കാനുണ്ട്..” അവരിരുന്നു.. “എന്താ രാജീവേ..” “അഭിയുടെ കാര്യമാ ജയാ..” “അഭിയുടെയോ..അവനെന്താ… ” സഞ്ജു ചോദിച്ചു “ഒന്നും തോന്നിയിട്ടില്ലേ സഞ്ജുവിന് ഇതുവരെ.. “അൽപ്പം ദേഷ്യം കൂടുതലാണെന്ന് തോന്നിയിട്ടുണ്ട്..എടുത്തു ചാട്ടവും..പക്ഷെ ആള് പാവമാ..” “മ്.. അല്ലാതെ മറ്റൊന്നും തോന്നിയിട്ടില്ലേ..” “എന്താ രാജീവേ..” “പറയാം ജയാ..എനിക്ക് സഞ്ജുവിന്റെ ഒരു ഹെല്പ് വേണം. ആസ് ഡോക്ടർ സഞ്ജയ് അയ്യർ ആൻഡ് ആസ് സഞ്ജു. ” “അങ്കിൾ പറഞ്ഞോളൂ..എന്നെകൊണ്ടാകുന്നതെന്തും ഞാൻ ചെയ്യാം..” “മ്.. ഞാനും ശ്രീകുട്ടിയും ഇവിടുന്നു പോയതിൽ പിന്നെ കുറച്ചു കാലം ന്റെ തറവാട്ടിലായിരുന്നു താമസം. പലപ്പോഴും ഇവിടുന്നുള്ള പലരെയും കാണുമെങ്കിലും ശ്രീകുട്ടിയോട് ഇവിടുള്ളവർ കാണിച്ച അകൽച്ച , അതവളെ വല്ലാണ്ട് വേദനിപ്പിച്ചു. ഞാൻ മുംബൈക്ക് പോയതിൽ പിന്നെ അമ്മയും ഉണ്ണിയും ആയിരുന്നു അവളുടെ ലോകം. അധികം വൈകാതെ ശ്രീ ഗർഭിണിയാണെന്നറിഞ്ഞു.. അമ്മയും ഉണ്ണിയും ഒരുപാട് നിർബന്ധിച്ചു പറഞ്ഞിട്ടും ഞാൻ അവളെ കൊണ്ടുപോകാനുള്ള കാരണവും നിങ്ങൾ അവളോട്‌ കാണിച്ച അകൽച്ചയായിരുന്നു.. ആ സമയത്തും അവൾ വേദനിക്കരുതെന്നു കരുതി. കയ്യിൽ ഒന്നുമുണ്ടായിരുന്നില്ല.. ആകെ ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിലെ ജോലി.. ഒറ്റമുറി അവിടെ അവളെ കൊണ്ടുപോയി.. അവളുടെ ചെറിയ ആഗ്രഹങ്ങളൊക്കെ സാധിച്ചുകൊടുത്തും അവളുടെ ചെക്ക് അപ്പും മെഡിസിനും എല്ലാം കഴിഞ്ഞു മിച്ചം പിടിച്ച കാശിനു 7 മാസമായപ്പോൾ ഒരു വീട് വാടകയ്ക്കെടുത്തു. പിന്നെ അതായി അവളുടെ ലോകം. ഒരു മകൻ ജനിച്ചു.. ഞാനും ശ്രീയും അഭിയും.. അഭിയുടെ വളർച്ചയ്ക്കൊപ്പം ഞങ്ങളും വളരുകയായിരുന്നു. മുംബൈയിൽ നല്ല സ്കൂളുകളിൽ ഹോസ്റ്റൽ ഫെസിലിറ്റി ഉണ്ടായിട്ടും എന്റെ ട്രാൻസ്‌ഫർ കാരണം പല സ്ക്കൂളുകളിൽ മാറി താമസിച്ചിട്ടും അവനെ അവൾ മാറ്റി നിർത്താൻ ആഗ്രഹിച്ചില്ല. രാമി കൂടി ഞങ്ങൾക്കിടയിലേയ്ക്കു വന്നപ്പോൾ അവനായിരുന്നു ഏറ്റവും വലിയ സന്തോഷം.” അയാൾ പറഞ്ഞു നിർത്തി. “ഞാനോ രാജീവേട്ടനോ പോലും അവളെ അതുപോലെ സ്നേഹിച്ചിട്ടുണ്ടാകില്ല. അവൻ വാരി കൊടുക്കാതെ വയറു നിറയില്ല എന്നു പറഞ്ഞവൾ കരയുമായിരുന്നു.. അവനും അങ്ങനായിരുന്നു.. അവളെന്നു വെച്ചാൽ ജീവനായിരുന്നു. ഞാനും രാജീവേട്ടനും അവനും രാമിയും.. പുതിയ വീട് വെച്ചപ്പോൾ അവന്റെ മനസ്സിലുള്ളതുപോലെ വെയ്ക്കണം എന്ന വാശി രാമിക്കായിരുന്നു. പ്ലസ് 2 കഴിഞ്ഞപ്പോൾ എൻജിനീയറിങ് വേണം എന്നവന്റെ ഇഷ്ടമായിരുന്നു. IIT യിൽ അവൻ തന്നെ പഠിച്ചു സ്കോളർഷിപ്പോടെ കയറി. അവധിക്കു വന്നാൽ രാമിയോടൊപ്പം ഞങ്ങളോടൊപ്പം കറക്കവും പാട്ടും കളിയുമൊക്കെയായി കൂടും. ചിലപ്പോൾ അവന്റെ കൂട്ടുകാരും വരും. ആഘോഷങ്ങളുടെ കാലമായിരുന്നു..” ജയശ്രീ തുടർന്നു. “ഒരു ദിവസം അവൻ വീട്ടിൽ വന്നപ്പോൾ എല്ലാവരെയും വിളിച്ചിരുത്തി ഒരു കാര്യം പറഞ്ഞു. അവന്റെ മനസ്സിൽ ഒരു പെണ്കുട്ടി ഉണ്ടെന്നു. ഒന്നിച്ചു പഠിക്കുന്ന കുട്ടിയാണെന്നും ഋതു എന്നാണ് പേരെന്നും പറഞ്ഞു. അവന്റെ ഇഷ്ട്ടം അവളോട്‌ പറഞ്ഞിട്ടില്ല എന്നതുൾപ്പടെ എല്ലാം പറഞ്ഞിട്ടും ആ കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പറഞ്ഞില്ല. സമയമാകുമ്പോൾ ഒരു സർപ്രൈസ് ആകട്ടെ എന്നു പറഞ്ഞു. എതിർപ്പൊന്നുമുണ്ടായിരുന്നില്ല എനിക്കും അവന്റെ അച്ഛനും..പഠിത്തം കഴിഞ്ഞൊരു സ്റ്റാർട്ടപ്പ് തുടങ്ങിയപ്പോളും അവന്റെ കൂടെ ആ കുട്ടിയുണ്ടായിരുന്നു.. പക്ഷെ അതോടെ അവന്റെ സ്വഭാവം ഒരുപാട് മാറി. അധികം വൈകാതെ മദ്യപാനം തുടങ്ങി..ആദ്യമൊക്കെ വഴക്കുപറഞ്ഞും ശാസിച്ചും നിന്നു.. പക്ഷെ പതിയെ പതിയെ അവൻ ഞങ്ങൾക്കിടയിൽ നിന്നുമകന്നു. വീട്ടിലേയ്ക്കുള്ള വരവ് കുറഞ്ഞു. രാമിയോട് പോലും അവനകന്നു തുടങ്ങി.. കുറച്ചു നാളുകൾ കഴിഞ്ഞവന്റെയൊരു പഴയ സുഹൃത്തു വീട്ടിൽ വന്നു.. ആ പെണ്കുട്ടി അവനെ ചതിച്ചു എന്നും അതുകൊണ്ടവനാകെ തകർന്നുപോയി എന്നുമൊക്കെ പറഞ്ഞു. സ്റ്റാർട്ടപ്പ് നിർത്തി.. അവന്റെ കൂട്ടുകാരിൽ പലരും മോശമാണ് എന്നു ഞങ്ങൾ തിരിച്ചറിഞ്ഞു.. തിരിച്ചു വരാത്ത വിധം അവൻ ഞങ്ങളിൽ നിന്നകന്നു എന്നാണ് ഞങ്ങൾ കരുതിയത്. അവൻ വാങ്ങിയ ഫ്ലാറ്റിൽ ചെന്ന ഞാൻ കണ്ടത് മദ്യപിച്ചു ബോധമില്ലാത്ത എന്റെ മകനെയാ.. ഒരുപാട് നിർബന്ധിച്ചാ അവനെ ഇങ്ങോട്ടു കൊണ്ടുവന്നത്..” ജയശ്രീ അത്രയും പറഞ്ഞപ്പോഴേയ്ക്കും കരഞ്ഞു പോയിരുന്നു. “ഇപ്പൊ അവൻ കുറെയൊക്കെ മാറിയിട്ടുണ്ട്. അവനു സഞ്ജുവിപ്പോൾ നല്ലൊരു സുഹൃത്താണ്. അവന്റെ മനസ്സിൽ എന്താണെന്ന് താൻ കണ്ടെത്താൻ ശ്രമിക്കണം. ഇനിയും അവൻ കൈവിട്ടു പോകാതിരിക്കാൻ സഹായിക്കണം. ഞങ്ങൾക്ക് പഴയ അഭിയായി അവനെ തിരികെ വേണം..” രാജീവ് കാലു പിടിക്കുംപോലെ അവനോടു പറഞ്ഞു.. എല്ലാം കേട്ടു മൗനമായി ഇരുന്നു സഞ്ജു.. പിന്നെ എഴുന്നേറ്റു.. “എന്നാലാകുംപോലെ ഞാൻ ശ്രമിക്കാം അങ്കിൾ.

വിഷമിക്കാതിരിക്കു..ആദ്യം ഞാനൊന്നു അവനോടു സംസാരിക്കട്ടെ..” അവരെ ആശ്വസിപ്പിച്ചവൻ ഇറങ്ങി. ജയദേവ്‌ അയാളുടെ റൂമിലേയ്ക്കും സഞ്ജു അവന്റെ മുറിയിലേയ്ക്കും നടന്നു. പെട്ടെന്നെന്തോ ആലോചിച്ചതുപോലെ അവൻ അഭിയുടെ മുറിയിലേയ്ക്ക് ചെന്നു. ************* അഭിയുടെ മുറി ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു.. രാമിയും ആ സമയം അവിടെത്തി.. “ആഹാ..എന്താ സഞ്ചുവേട്ടാ ഈ നേരത്തിവിടെ..” “എനിക്ക് അഭിയോടൊന്നു സംസാരിക്കണം എന്നു തോന്നി..” “കൊള്ളാല്ലോ.. ഞാനും അതിനാ വന്നത്..” മനസ്സിൽ വന്ന ഭയത്തെ മറച്ചുപിടിച്ചു അവൾ ചിരിച്ചു.. സംസാരം കേട്ടവൻ വാതിൽ തുറന്നു. “ഇതെന്താ രണ്ടാളും കൂടെ..വാ..” അവർ അകത്തേയ്ക്കു വന്നു.. “എന്താ സഞ്ജു..” “ഹേയ്.. തന്റെ അച്ഛനും അമ്മയും ചില കാര്യങ്ങളെന്നോട് പറഞ്ഞു. അതിന്റെ ബാക്കി തന്നിൽ നിന്നറിയണം എന്നു തോന്നി.. അതാ വന്നത്.” അഭിയും രാമിയും ഞെട്ടി അവനെ നോക്കി.. “I think u r willing to reveal it now” സഞ്ജു അവനു നേർക്കു നിന്നു പറഞ്ഞു. “സഞ്ജു ഞാൻ…” “അഭി.. തന്റെ പാസ്റ്റ് എന്റടുത്തു പറയാൻ ആകില്ല എങ്കിൽ താൻ എന്നെ ഒരു നല്ല ഫ്രണ്ടായി കാണുന്നില്ല എന്നാണർത്ഥം.. താൻ ആലോചിക്കു..” അവൻ പറഞ്ഞു നിർത്തി.. “ഓകെ.. അപ്പൊ രാമിക്കും സഞ്ജുവിനും ഇപ്പോൾ അറിയേണ്ടത് ഒരേ കാര്യമാണ്..അല്ലെ.. പറയാം..” അവന്റെ ചുണ്ടുകൾ ഓർമകളിലേക്ക് ചലിച്ചു തുടങ്ങി… ************* IIT ബോംബെ.. കൊട്ടാര സദൃശ്യമായ കെട്ടിടവും പച്ചപ്പ്‌ ചൂടി നിൽക്കുന്ന ചുറ്റുപാടും.. പ്രണയവും വിരഹവും സമരവും കളിച്ചിരികളും രാഷ്ട്രീയ കോലാഹളങ്ങളും നിറഞ്ഞു നിൽക്കുന്ന ഓരോ വഴികളും.. പഠനവും പുതിയ കണ്ടെത്തലുകളും ആരവവും ആർപ്പുവിളികളും നിറഞ്ഞ കൂടാരം.. വല്ലാത്തൊരു ആകർഷണീയതയായിരുന്നു ആ സ്ഥലത്തു.. ഫ്രഷേഴ്‌സ് ഡേ.. ഓരോ വർഷവും വരുന്ന പുതിയ അതിഥികളെ വരവേൽക്കാൻ കോളേജും പരിസരവും ഒരുങ്ങി കഴിഞ്ഞു..അഭിയും ശാന്തുവും ദേവുവും ഋഷിയും ഡിപാർട്മെന്റിന്റെ മുൻപിലെ വാക ചോട്ടിൽ ഇരിക്കുകയായിരുന്നു. നിധിൻ അഭിയുടെ അരികിലേക്കോടി വന്നു.. “അരേ അഭി.. കബ് കാര്യക്രമ് ശുരു ഹോതാ..” “എന്റെ നിധിൻ.നിനക്കു ഇങ്ങനെ എണ്ണിപ്പറക്കി ഹിന്ദി പറയാതെ മലയാളം സംസാരിച്ചൂടെ..” “എന്റെ അഭി.. നിനക്കെന്താ.. നാട്ടിലെ വലിയ ബുദ്ധിജീവിയായിട്ടാ പഠിക്കാനുള്ള ത്വര മൂത്തു ഇങ്ങോട്ടു വണ്ടികേറിയത്.. ഒടുവിൽ ഇവിടെ വന്നപ്പോളാ മനസ്സിലായത് നമ്മുടെ നാടല്ല ഇതെന്നും നമ്മൾ ഇവിടെ മന്ദബുദ്ധി ആണെന്നും. കുറച്ചു ഹിന്ദിയേലും പഠിക്കാതെ നാട്ടിലോട്ടു പോകുന്നതേങ്ങാനാടാ..” “ഹ ഹാ.. നീ ബെസ്റ്റാഡാ..” “നിനക്കു പിന്നിതിന്റെയൊന്നും ആവശ്യമില്ലല്ലോ.. ഒന്നാമതേ ബുജ്ജി..പിന്നെ കോടീശ്വരനായ അച്ഛൻ. മുംബൈയിൽ സെറ്റിൽടായ ഫാമിലി.. പിന്നെന്തോ വേണം..” അഭി ചിരിച്ചു.. നിധിൻ പെട്ടെന്നെന്തോ ഓർത്തതുപോലെ തിരിഞ്ഞു നിന്നു. “ടാ.. ” “എന്താടാ” “ഇന്ന് ഫ്രഷേഴ്‌സ് ഡേ അല്ലെ..” “അതിന്..” “ടാ നല്ല സുന്ദരികളും സുമുഖികളുമായ തരുണീ മണികൾ വന്നെത്തുന്ന ദിവസം.. ഇന്നല്ലാതെ ജാടയില്ലാതെ ഇവറ്റകളെ കണി കാണാൻ കിട്ടുമോഡേ..” “റാഗിങ് പണ്ണ വേണലാമ…’ കൂട്ടത്തിലെ തമിഴ് പയ്യനായ ശന്തനു എന്ന ശാന്തു ചോദിച്ചു. “അതു നേരാ.. ” ദേവു ശെരിവെച്ചു.. “എന്നാൽ വാ..കോളേജിന്റെ ഫ്രണ്ടിലോട്ടു പോകാം..” അഭിയും ഗ്യാങ്ങും കോളേജിന്റെ മെയിൻ എൻട്രൻസിലേയ്ക്കു നടന്നു. വർണാഭമായ പല നിറത്തിലുള്ള തോരണങ്ങളും കൊടികളും ഉപയോഗിച്ചു ക്യാംപസ് മുഴുവൻ അലങ്കരിച്ചിരുന്നു.. വാക മരത്തിന്റെ ചോടുകളിൽ പലരും ഗ്യാങ്ങായി ഇരിക്കുന്നു വരുന്നവരെ റാഗ് ചെയ്യുകയാണ്. “ടാ.. നമ്മളല്ലേടാ ഫൈനൽ ഇയേഴ്‌സ്….. ഇതിപ്പോ സെക്കന്റ് ഇയേഴ്‌സ് മുതൽ എല്ലാവരും ഉണ്ടല്ലോ..” ദേവു പറഞ്ഞു..ആ കൂട്ടത്തിലെ ഏക പെൺതരിയാണ് ദേവു. ദേവിക മേനോൻ.. “റൊമ്പ ലേറ്റായിരുക്കു..” ശാന്തു പറഞ്ഞു.. “ലേറ്റൊന്നുമായില്ല..ദേ നോക്കേടാ..” നിധിൻ എൻട്രൻസില്ലേയ്ക്കു നോക്കി പറഞ്ഞു..അവരുടെ കണ്ണുകൾ അവിടേയ്ക്ക് നീങ്ങി.. നീണ്ടു മെലിഞ്ഞ ശരീരം , വാലിട്ടെഴുത്തിയ നീണ്ട മിഴികൾ.. അധികം ആഡംബരം ഒന്നുമില്ലാത്ത ഒരുക്കം.. നെറ്റിയിൽ ചെറിയൊരു വട്ട പൊട്ടും ചന്ദനക്കുറിയും.. ബെയ്ജ് നിറത്തിലെ നീണ്ട ടോപ്പിൽ അവിടവിടെയായി ബീഡ് വർക് ചെയ്തിരിക്കുന്നു.. അതേ നിറത്തിലുള്ള പാന്റും ഷാളും.. “അരെ വാഹ്..” പഞ്ചാബിയായ ഋഷി വാ തുറന്നു നിന്നു പറഞ്ഞുപോയി…അഭിയുടെ കൈകൾ ആ തുറന്നിരുന്ന ചുണ്ടുകളെ അടപ്പിച്ചു. “എന്തൊരു പീസാടാ..” ദേവു പോലും ചോദിച്ചു..എല്ലാ കണ്ണുകളും അവളുടെ നേർക്കു നീളാൻ തുടങ്ങിയതും അഭി അവളെ വിളിപ്പിച്ചു.. “Hello please come here..” അവൾ ചുറ്റും നോക്കി..പിന്നെ അവരുടരികിലേയ്ക്കു നീങ്ങി.. “what’s the matter” നീണ്ടു കുറുകിയ ആ കണ്ണുകൾ അവരെ മാറി മാറി നോക്കി. മൃദുവും മനോഹരവുമായ ശബ്ദം.. “Are you a mallu” “അതേ..” അഭിയുടെ ചോദ്യത്തിന് മലയാളത്തിൽ അവൾ ഉത്തരം നൽകി.. “എന്താണെന്നറിഞ്ഞാലെ മാഡം ഇങ്ങോട്ടു എഴുന്നള്ളുവുള്ളോ..” നിധിൻ അൽപ്പം മാറി നിന്ന അവളെ നോക്കി ചോദിച്ചു.. അവൾ പുഞ്ചിരിയോടെ അവരുടെ അരികിലേക്ക് നീങ്ങി നിന്നു.. “റാഗിംഗ് ആണല്ലേ..” “അതെ.. കുട്ടിക്കെന്തേലും ബുദ്ധിമുട്ട്..” ദേവു കളിയാക്കുംപോലെ ചോദിച്ചു. “ഹേയ്..നടക്കട്ടെ..” പുഞ്ചിരിയോടെയുള്ള അവളുടെ മറുപടി അവർക്കത്ര ഇഷ്ടമായില്ല. “അഹങ്കാരിയാണല്ലേ…” ദേവു ചോദിച്ചു. “അല്ല.” “പേരെന്താ.. നിധിനാണ് ചോദിച്ചതെങ്കിലും അഭിക്കതറിയാൻ വല്ലാത്ത താത്പര്യമുണ്ടായിരുന്നു.. “ഋതു..” “nice name” ഋഷി പറഞ്ഞു. “thank you” അവൾ അവനോടു പറഞ്ഞു. “എവിടുന്നാണാവോ കുറ്റിയും പറിച്ചു.” നിധിൻ ചോദിച്ചു. “നാട്ടിൽ ഒറ്റപ്പാലത്താണ്..” “പാട്ടു പാടുമോ..” “ഞാൻ കർണാട്ടിക്മ്യൂസിക് പഠിച്ചിട്ടുണ്ട്..” “ആഹാ എന്നാൽ തുടങ്ങിക്കോ..” അവൾ ചിരിച്ചു. “അലയ്പ്പായുതേ കണ്ണാ..എൻ..” അവൾ പാടിതുടങ്ങി.. “വാഹ് വേണ്ടെർഫുൾ.. സൂപ്പറായിരുക്കു..” ശാന്തു പറഞ്ഞു.. “thank you.” “ഡാൻസും അറിയാമോ..” “പഠിച്ചിട്ടുണ്ട്.” “ഏതാ ഡിപാർട്മെന്റ്..” ദേവു ചോദിച്ചു “സിവിൽ..” “ആഹാ.ഞങ്ങൾടെ ഡിപാർട്മെന്റ് ആണല്ലോ.. ” അവൾ അതിനും ചിരി ഉത്തരമായി നൽകി.. “അരെ ദോസ്ത്.. meeting time.. please come.. ” ഡിപാർട്മെന്റിന്റെ മുകളിൽ നിന്ന് രാഘവ് ഉറക്കെ വിളിച്ചു പറഞ്ഞു.. “അപ്പൊ ശെരി.. ബെസ്റ്റ് ഓഫ് ലക്ക്..” അവർ കൈകൊടുത്തു പിരിഞ്ഞു. നടന്നു പോകും വഴി ഋതു അവരെ തിരിഞ്ഞു നോക്കി..അഭിയുടെ മുഖത്തേയ്ക്ക് നോക്കി പുഞ്ചിരിച്ചവൾ നടന്നു. ************* പിറ്റേന്ന്.. മീറ്റിങ്ങിനും ആദ്യത്തെ പരിചയപ്പെടലിനും ശേഷം തലേന്നത്തെ പരിപാടി കഴിഞ്ഞു. ഇന്ന് മുതൽ റെഗുലർ ക്ലാസ് തുടങ്ങുകയാണ്. “അഭി.. ടൈമായി വേഗം വാ..ഫസ്റ്റ് അവർ ക്ലാസ്സുണ്ട്..” മുകളിൽ നിന്ന് ദേവു വിളിച്ചു പറഞ്ഞു അവർ വേഗം പടികൾ ഓടി കയറി. രാജകൊട്ടാരത്തിന്റെ പ്രൗഢിയുള്ള ആ കെട്ടിടത്തെ 3 കൊല്ലത്തിനിപ്പുറവും അവർ അത്ഭുതത്തോടെയെ നോക്കാറുള്ളൂ.. 4ആം നിലയിലെ സിവിൽ ഫൈനൽ ഇയർ ക്ലാസ്സിന്റെ വാതിലിനരികിലേയ്ക്കു ദേവുവിനെയും കൂട്ടി അവർ നടന്നു. ക്ലാസ്സിനു വാതിൽക്കൽ വന്നു നിന്നു. തമിഴ് നാട്ടിൽനിന്നുള്ള ശരവണൻ സർ ആണ് ക്ലാസ്സിൽ.. “sir may we get in..” ഭവ്യതയോടെ നിധിൻ ചോദിച്ചു. “late..on first day..” “sorry sir..” “don’t repeat atleast for the next day..” അയാൾ ചെറു ചിരിയോടെ പറഞ്ഞു.. “get in” അവർ അകത്തേയ്ക്കു കയറി. നിധിനടക്കം എല്ലാവരും ബാക് റോയിലേയ്ക്കു പോയപ്പോൾ അഭിയോടായി മുന്പിലത്തെ 3ആമത്തെ റോയിലെ സീറ്റ് ചൂണ്ടി അവിടിരിക്കാൻ ശരവണൻ സർ പറഞ്ഞു. ദേവുവിനെയടക്കം പെട്ടു എന്ന അർത്ഥത്തിൽ നോക്കി അവൻ ആ സീറ്റിൽ ഇരുന്നു. അവർ ചിരിച്ചു. അടുത്ത സീറ്റിൽ ഒരു ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളു.

അവൻ അതും നോക്കി ഒരു ബുക് എടുത്തു. “sir shall I get in..” പരിചിതമായ ഒരു ശബ്ദം.കേട്ടപാടെ വാതിൽക്കലേയ്ക്കു അഭി നോക്കി.അവിടെ നിൽക്കുന്നയാളെ കണ്ടു അവന്റെ മിഴികൾ വിടർന്നു.. അവൻ ഞെട്ടി തിരിഞ്ഞു നോക്കി. ദേവുവും ശാന്തുവും നിധിനും ഋഷിയുമടക്കം എല്ലാവരും അത്ഭുതത്തിലായിരുന്നു..*** “ഋതു..” അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.. “ys come in.. take your seat.. ” ശരവണൻ സർ പറഞ്ഞതും അവൾ അഭിയുടെ തൊട്ടരികിൽ ഉള്ള ചെയറിൽ ഇരുന്നു.. അവളുടെ അപ്പുറം കൊൽക്കത്തയിൽ നിന്നുള്ള റെമിഥ്യ ആയിരുന്നു.. “are you a new admission.” _ “ya.. ” _ “where are you from” _ “from kerala. ” _ “oh. mallu” _ “ya..” _ “what happening there..” _ പെട്ടെന്ന് ശരവണൻ സാറിന്റെ ഒച്ച മുഴങ്ങി. “sorry sir. ” _ റെമിഥ്യ എഴുന്നേറ്റു.. “i just ask her the whereabouts. ” _ “ok. then rithu. please come here.. and introduce your self..” അവൾ എഴുന്നേറ്റു. പഴയ പുഞ്ചിരിയോടെ അവൾ ക്ലാസ്സിനഭിമുഖമായി നിന്നു.. “Hello everyone. Good morning. I am Rithu. Rithunanda. I am from Kerala. Proper place Ottapalam. I just completed my plus two in St. Paul’s international school mumbai” അത്രയും പറഞ്ഞു അവൾ ശരവണൻ സാറിനെ നോക്കി. “ok. take your seat” _ പിന്നെ ശരവണൻ സാറിന്റെ ക്ലാസ്സായിരുന്നു. 2 അവർ തകർത്തു ഡിസൈൻ പഠിപ്പിച്ചു. ഇന്റർവെൽ ബെൽ മുഴങ്ങിയതും അഭിയും ഗ്യാങ്ങും പുറത്തു ചാടി.. “ഹോ.. എന്തൊരു ചൂടാ.. സഹിക്കാൻ വയ്യ..കൂട്ടത്തിൽ ശരവണൻ സാറിന്റെ ഡിസൈനും.അസഹനീയം..” _ നിധിൻ കത്തി തുടങ്ങിയിരുന്നു. “ടാ പോത്തെ.. ഋതു നമ്മുടെ ക്ലാസ്സ്സിലായിരുന്നല്ലേ.. ഇന്നലെ വല്യ ജാടയിട്ടു റാഗ് ഒക്കെ ചെയ്തതാ.. നാണം കെട്ട്..” ദേവു പറഞ്ഞു. “ശെ..മോശമായിപ്പോയി” അഭി തലയിൽ കൈവെച്ചു പറഞ്ഞു.. “ഹലോ. റാഗിംഗ് ഇനിയുമുണ്ടോ..” അവർ തിരിഞ്ഞു നോക്കി. ചിരിച്ചുകൊണ്ട് ഋതു പുറകിൽ നിൽക്കുന്നു.. സർവരും ചമ്മി അവളെ നോക്കി.. “ഡിപാർട്മെന്റ് ഏതാണെന്നു ചോദിച്ചു. ഏതു ഇയർ ആണെന്ന് ചോദിച്ചില്ല” “അതു പിന്നെ.. ഈ ഫൈനൽ ഇയറിലോട്ടു ന്യൂ അഡ്മിഷൻ വരുമെന്ന് ഞങ്ങൾ കരുതിയില്ല.സോറി” ദേവു ചമ്മിയ ചിരിയോടെ പറഞ്ഞു. “ഹേയ്. it’s ok. സോറിയുടെ അവശ്യമൊന്നുമില്ല. ഞാൻ പുണെ IITയിൽ നിന്നാ പഠിച്ചോണ്ടിരുന്നെ. ഇപ്പോൾ ഇങ്ങോട്ടു ഷിഫ്റ്റായതാ.. ” “അതെന്താ അങ്ങനെ” “some personal issues… ” അവൾ പുഞ്ചിരിയോടെ പറഞ്ഞു.. “അല്ല.. ഒന്നു പരിചയപ്പെട്ടോട്ടെ..” “ഓഹ് സോറി മറന്നു. ഞാൻ ദേവിക മേനോൻ. ഇവിടെല്ലാരുടെയും ദേവു..” “Hello. i am santhanu from chembai kotta..Thanjavur tamilnadu” “hello” അവൾ അവനു കൈകൊടുത്തു. “I am risheeswar singh from punjab..” അവൾ അവനും കൈകൊടുത്തു. “ഞാൻ നിധിൻ രാജ്.. ഇടുക്കിക്കാരനാ.. ” “ഞാൻ അഭിജിത് രാജീവ്.. മലയാളിയാണ് നാട്ടിൽ തിരുവനന്തപുരം ആണ്… ഇവിടെയിപ്പോ ഞങ്ങൾ സെറ്റിൽഡ് ആണ്” അവൻ പറഞ്ഞു. “ഓകെ.. ” ഇന്റർവെൽ കഴിഞ്ഞതും ഋതു ക്ലാസ്സിലേക്ക് പോയി. അഭിയും ഗ്യാങ്ങും ക്യാന്റീനിലേയ്ക്കും. ************* ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടേയിരുന്നു. ഇടയ്ക്കുള്ള കളിയും ചിരിയും സംസാരവും മാത്രമായിരുന്നു അവർ തമ്മിലുള്ള ബന്ധം. “ഹലോ..” ദേവു അഭിയുടരികിലേയ്ക്കു ഓടിവന്നു. “എന്താടി.ഇങ്ങനോടിക്കിതച്ചു വന്നു വീഴല്ലേ. ഇതു ലൈബ്രറിയാ..” അവൻ ചുറ്റും കണ്ണോടിച്ചു പറഞ്ഞു. “അഭി.. ഒന്നു വേഗം വന്നേ..” “എന്താ ദേവു.” “അഭി.. ടാ നമ്മുടെ ഋതു..” “ഋതുനെന്താ..” “അവൾക്കൊരാക്‌സിഡന്റു പറ്റി..” “അയ്യോ..എവിടെവെച്ചു..” “അപ്പോളോ ലേനിൽ വെച്ചിട്ടാ..വേഗം ട്രാഫിക് പോലീസ് ഹോസ്പിറ്റലിലാക്കി.. എന്നോട് ഋഷി വിളിച്ചുപറഞ്ഞതാ..അവളുടെ കാറിൽനിന്നും id കാർഡ് കിട്ടി.ഇവിടുത്തെ കമ്മീഷണർ അവന്റെ അങ്കിൾ അല്ലേ..” “നമുക്കങ്ങോട്ടു പോയാലോ..” “‘മ് വാ..” അവർ വേഗം അഭിയുടെ കാറിൽ കയറി. കാറിനൊപ്പം അവന്റെ മനസ്സും കുതിച്ചു.. കുറച്ചു നാളത്തെ പരിചയമേയുള്ളുവെങ്കിലും വല്ലാത്തൊരാടുപ്പം അവളോടുണ്ട്. കളിയ്ക്കും ചിരിക്കുമിടയിൽ പലതും അവളൊളിപ്പിക്കുന്നതായും തോന്നിയിട്ടുണ്ട്.. എന്താണാവോ സംഭവിച്ചത്. ഇനി സീരിയസ് ആയി എന്തേലും.. ചിന്തകൾ കാട് കയറിയപ്പോൾ പെട്ടെന്ന് അവൻ റോഡിലേയ്ക്ക് ശ്രദ്ധിച്ചു. കാർ മെഡിസിറ്റി എന്നെഴുതിയ കവാടത്തിലൂടെ അകത്തേയ്ക്കു പ്രവേശിച്ചു. അവൻ കാർ പാർക്ക് ചെയ്തിറങ്ങി.ഒപ്പം ദേവുവും. അവൾ ഫോണെടുത്തു ഋഷിയെ വിളിച്ചു മാറിനിന്നു സംസാരിച്ചു. “ടാ.. അവൾ റൂമിലാ..വാ..” അവൾ അവനെയും കൂട്ടി റൂമിലേയ്ക്ക് നടന്നു. 108 എന്ന മുറിക്കുമുൻപിൽ നിന്ന് വാതിലിൽ തട്ടി. വാതിൽ തുറന്നതൊരു നേഴ്സ് ആയിരുന്നു. “ഋതു…” ദേവുവിന്റെ ചുണ്ടുകൾ അവരോടായി അകത്തേയ്ക്കു വിരൽചൂണ്ടി ചോദിച്ചു. “ഹാ…” “ആരാ.. ” അകത്തു നിന്നും നല്ല പ്രായമായ ഒരു സ്ത്രീ ഇറങ്ങിവന്നു. “ഋതു ഇവിടെ ഈ റൂമിലല്ലേ..” ദേവു ചോദിച്ചു “അതേ..കയറിവാ..” അവർ അകത്തേയ്ക്കു ചെന്നു. കട്ടിലിൽ ചെറു ചിരിയോടെ അവൾ കിടക്കുന്നുണ്ടായിരുന്നു. നെറ്റിയിൽ നല്ല വീതിയിൽ വെളുത്ത തുണിക്കുള്ളിൽ മരുന്നു കെട്ടിവെച്ചിട്ടുണ്ടായിരുന്നു. കവിളിൽ ഉരഞ്ഞ പാട്. കയ്യിലും വിരലിലും ഒക്കെ മരുന്നു വെച്ചു കെട്ടിയിട്ടുണ്ടായിരുന്നു. കാലിൽ നല്ല വലുപ്പത്തിൽ തുണി ചുറ്റിയിട്ടുണ്ട്. പാദത്തിൽ.. മുകളിലേയ്ക്ക് പ്ലാസ്റ്റർ ഇട്ടിരിക്കുന്നു. അഭിപോലുമറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു.. “എന്താടി ഇതു..” നിശബ്ദതയെ ഭേദിച്ചു ദേവുവിന്റെ ശബ്ദം ഉയർന്നു. അവൾ പുഞ്ചിരിച്ചു.. “ചിരിച്ചോ..” ആ പ്രായമായ സ്ത്രീ പരിഭവം പോലെ പറഞ്ഞു.. “ശ്രദ്ധയെന്നൊരു സാധനോല്യ കുട്ടിക്ക്. കാർ എടുത്തിട്ടു പോകുമ്പോ ശ്രദ്ധിക്കണം എന്നൊരായിരം വട്ടം ഞാൻ പറയണതാ.” “‘ന്റെ മുത്തശ്ശി.. എന്താ ഇതു.. ” അവൾ ശാസനയോടെ അവരെ വിളിച്ചു.. ‘ഞാനൊന്നും പറയണില്യ. ” ദേവുവും അഭിയും ചിരിച്ചു. “അല്ല ഋഷിയെവിടെ.. മുൻപ് വിളിച്ചപ്പോൾ ഇവിടെയുണ്ടെന്നു പറഞ്ഞല്ലോ” “ആ കുട്ടി മരുന്നു വാങ്ങാൻ പോയതാ..ഇപ്പൊ വരും..ഈ കുട്ടി ഓരോന്നിപ്പിച്ചു വെയ്‌ക്യയല്ലേ..” “എന്താ ഋതു ഇതു..” ദേവു അവളെ നോക്കി.. “എന്റെ ദേവു.. കാറുമെടുത്തൊന്നിറങ്ങിയതാ.. അതിനിടയിൽ ഒരു ലോറിക്കാരൻ കൊണ്ടു കേറ്റിയതാ.. ഞാൻ വെട്ടിച്ചതോണ്ടു ഇങ്ങനിങ്ങെത്തി..” അവൾ കിതപ്പോടെ പറഞ്ഞു നിർത്തി. “അധികം സംസാരിക്കരുതെന്നാ ഡോക്ടർ പറഞ്ഞേ. മിണ്ടാതവിടെ കിടന്നോ..” മുത്തശ്ശി കണ്ണുരുട്ടി. അവൾ പുഞ്ചിരിയോടെ കിടന്നു. “അല്ലാ തന്റെ പാരന്റ്‌സ് എന്തിയേ..” അഭി ചോദിച്ചതും മുത്തശ്ശിയുടെയും അവളുടെയും ഭാവം മാറി.. “‘അവരിവിടില്ല.. ” മുത്തശ്ശി എന്തോ പറയാൻ വന്നതും ഋതു പറഞ്ഞു.. അപ്പോഴേയ്ക്കും ഋഷിയുമെത്തി. അവർ എല്ലാവരുംകൂടെ കുറച്ചു നേരം സംസാരിച്ചിരുന്നു.. “ഇറങ്ങാം.. എനിക്ക് നാട്ടിൽ ഒന്നു പോണമായിരുന്നു..” ദേവു പറഞ്ഞു. അവർ എഴുന്നേറ്റു.. “ശെരിയെന്നാൽ..” അവർ ഇറങ്ങി.. ************* ദേവുവും ഋഷിയും അഭിയും പാർക്കിങ് ഗ്രൗണ്ടിൽ എത്തി.. “ദേവു.. നീ എങ്ങോട്ടാ.” “വീട്ടിലോട്ടു..” അഭിയുടെ ചോദ്യത്തിനവൾ മറുപടി നൽകി.. “എപ്പോഴാ നാട്ടിൽ പോകുന്നേ..” “വൈകീട്ടത്തെ ഫ്ലൈറ്റിനാ.. വരുന്നോ.. നിന്റെ അമ്മേടെ വീട്ടിലൊക്കെ ഒന്നു പോകാം..” അവൾ ചോദിച്ചു.. “മോള് വിട്ടേ.. ടാ ഋഷി.. അവിടെ എത്തിച്ചേച്ചു അമ്മയെ എൽപ്പിച്ചേക്കാണേ.. ഇവൾ ചാടിപ്പോകുന്ന ഇനമാ.. ” അവൻ തിരിച്ചടിച്ചു.. “ഓകെ ഭായ്” അവൻ കാർ സ്റ്റാർട്ട് ചെയ്തു.. ദേവു ഋഷിയുടെ കാറിൽ കയറി അഭിയെ കൈവീശി കാണിച്ചു. അവനും കാറിൽ കയറി.. കാർ പാർക്കിങ് ഗ്രൗണ്ടിൽ നിന്നും തിരിച്ചപ്പോഴാണ് അഭിയുടെ മനസ്സിൽ മുത്തശ്ശിയുടെയും ഋതുവിന്റെയും മുഖം ഓർമ വന്നതു. പാരന്റ്സ് ഇവിടില്ല. 80നടുത്തു പ്രായം വരുന്ന ആ സ്ത്രീയ്ക്കൊറ്റയ്ക്കു എന്തു ചെയ്യാനാകും.. പാവം.. അവൻ വണ്ടി തിരിച്ചിട്ടു. കാറിൽ നിന്നിറങ്ങി തിരിച്ചു നടന്നു… റൂമിന്റെ വാതിൽക്കലെത്തിയതും പകുതി ചാരിയ വാതിലിനരികിലൂടെ ഒരു ഞരക്കം കേട്ടു. അവൻ വേഗം അകത്തേയ്ക്കു നടന്നു. വാതിൽ തുറന്നതും കണ്ട കാഴ്ച അവന്റെ സപ്ത നാടികളും തളർത്തുന്നതായിരുന്നു… തുടരും…. അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്‌ത ശേഷം കമന്റ് ഇടൂ…

Love

ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു…

Published

on

രചന: അക്ഷര മോഹൻ

“ച്ഛേ അമ്മൂത്തിടെ അമ്മ എപ്പോയ വദുന്നേ…” തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് രണ്ട് കുഞ്ഞികൈകളും താടിയിൽ വച്ചു ചോദിക്കുന്ന അമ്മു മോളെ കണ്ടപ്പോൾ എന്തുകൊണ്ടോ ആദിത്യന്റെ ഹൃദയം വിങ്ങി… “അമ്മ പെട്ടെന്ന് വരൂലോ അച്ഛേടെ അമ്മൂട്ടിയെ കാണാൻ…അമ്മ അമ്മൂട്ടിക്ക് പാപ്പം തരും അമ്മൂട്ടിയെ കുളിപ്പിക്കും അമ്മൂട്ടിടെ കൂടെ കളിക്കും…ട്ടോ” “ചത്യം…” പീലികൾ നിറഞ്ഞ കണ്ണുകൾ വിടർത്തി ചോദിച്ചപ്പോൾ അയാൾ ഒന്നുകൂടെ ആ കുഞ്ഞിനെ നെഞ്ചോടടക്കി പിടിച്ചു… “ആട കണ്ണാ ചത്യം..” കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖം വിടരുന്നതും കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്നതും അയാൾ നോക്കി നിന്നു… അയാളുടെ കൈ വിടുവിച്ചു നെഞ്ചിൽ കയറി ഇരുന്ന് ആ കുഞ്ഞിപ്പെണ്ണ് അയാളുടെ മുഖം നിറയെ തുരു തുരെ ഉമ്മ വച്ചു.. “നാളെ അങ്കമ്പാദിൽ പോയിട്ടമ്പോ അമ്മൂത്തി കിച്ചൂത്തനോദു പദയൂലോ കിച്ചൂത്തന്റെ അമ്മേ പോലെ എനിച്ചും അമ്മ പാപ്പം വാദിതദുംന്ന്…” അയാളുടെ മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറയുന്ന അമ്മുമോളെ കട്ടിലിൽ നെഞ്ചോട് ചേർത്ത് കിടത്തി കുഞ്ഞു മുടിയിലൂടെ വിരലോടിച്ചു… “നമുക്ക് പറയാം ട്ടോ…ഇപ്പൊ അച്ഛേടെ അമ്മൂത്തി ഒങ്ങിക്കോ…” ഒന്നുകൂടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മുമോളും അയാളെ ചുറ്റി പിടിച്ചു കിടന്നു… അമ്മൂട്ടി ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ ആദിത്യന്റെ മനസ്സ് വർഷങ്ങൾ പിറകിലോട്ട് പോവുകയായിരുന്നു…

“ഈ ഭ്രാന്തി പെണ്ണിനെ തന്നെ വേണോ ആദിയേട്ടന്…” മുഖത്തിൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ദുർഗയെ അമ്പരപ്പോടെ ആദിത്യൻ നോക്കി നിന്നു… “എനിക്കിനിയും ഭ്രാന്ത്‌ വരും ആദിയേട്ടാ…അങ്ങനെയുള്ള എന്നെ ആദിയേട്ടന് സഹിക്കാൻ പറ്റീന്ന് വരില്ല…” ദൂരെയെങ്ങോട്ടോ മിഴികളൂന്നി പറയുന്നവളെ ആദിത്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി…അവളുടെ അങ്ങനെയൊരു മുഖം ആദ്യമായി ആയിരുന്നു അവൻ കണ്ടത്… “അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു എനിക്ക്…അമ്മയെന്ന് പറഞ്ഞാൽ വളർത്തമ്മ…” മൗനം ബേധിച്ചു കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി… ആറ് വയസ്സ് വരെ അനാഥാലയത്തിൽ ആയിരുന്നു…ചെറിയ ഓർമ്മകൾ മാത്രേ ഉള്ളു…അമ്മക്കും ആരുമില്ലായിരുന്നു എന്നെ പോലെ…ആ അമ്മ എന്നെ കൂടെ കൂട്ടി…എന്നെ സ്വന്തം മകളായി വളർത്തി…ആരോരുമില്ലാത്ത ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ…എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും…ജീവിതത്തിൽ ആദ്യമായി സന്തോഷം എന്തെന്നറിഞ്ഞ നാളുകൾ…” ആ ഓർമകളിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… “പക്ഷേ +2വിലെ പരീക്ഷ കഴിഞ്ഞ അന്ന്…” നൊടിയിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ എങ്ങലടിച്ചു കരഞ്ഞു… കരയരുതെന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ അവന് തോന്നിയെങ്കിലും ഇതുവരെ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവൻ അവൾ പറയുന്നതിനായി കാതോർത്തു…

“വീട്ടിലേക്കുള്ള അത്യാവശ്യസാധനങ്ങൾ വാങ്ങി സ്കൂളിന് മുന്നിൽ എന്നെ കാത്തുനിൽക്കുവായിരുന്നു ന്റെ അമ്മ..അമ്മയെ കണ്ടിട്ടും കാണാത്ത പോലെ കൂട്ടുകാരുടെ കൂടെ ഞാൻ റോഡിലേക്ക് ഓടി…ന്റെ പിറകെ തന്നെ അമ്മയും..പക്ഷേ എന്നെ മാത്രം കണ്ട അമ്മ റോഡിലൂടെ വന്ന ബസ് കണ്ടില്ല…

” നിറഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ അവൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു… “ന്റെ കണ്മുന്നിൽ വച്ചാ ന്റെ അമ്മ…ചോര വാർന്നു പിടഞ്ഞു പിടഞ്ഞു…അവസാനം ന്റെ മടിയിൽ കിടന്നു തന്നെ…” ഒരു പൊട്ടികരച്ചിലോടെ ദുർഗ ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഞാൻ കാരണാ ന്റെ അമ്മ…ഞാൻ അന്ന് അമ്മയുടെ കൂടെ തന്നെ നിന്നിരുന്നെങ്കിൽ ന്റെ അമ്മ ഇന്നും ന്റെ കൂടെ ഉണ്ടാകുവായിരുന്നു…” ആദിത്യന്റെ നെഞ്ചിൽ മുഖമുരസി കൊണ്ടവൾ കരഞ്ഞു… തന്റെ നെഞ്ചിൽ കിടന്നു കണ്ണീർ വാർക്കുന്നവളെ അവൻ മുറുകെ ചേർത്തു പിടിച്ചു… പെട്ടെന്ന് ഒരു പിടച്ചിലോടെ അവൾ അവനിൽ നിന്ന് അകന്നു മാറി… മുഖമുയർത്താതെ മറ്റൊരിടത്തേക്ക് ദൃഷ്ടി പായിച്ചു… “ന്റെ മുന്നിൽ കിടന്നു മരിച്ച അമ്മയുടെ മുഖം…അമ്മ മരിക്കാൻ കാരണം ഞാൻ ആണെന്നുള്ള തോന്നൽ…വീട്ടിൽ ഒറ്റപെട്ട ദിവസങ്ങൾ…അപ്രതീക്ഷിതമായി വീണ്ടും അനാഥത്വം…എല്ലാം കൊണ്ടും ഞാൻ ഭ്രാന്തി ആയി…മുഴു ഭ്രാന്തി…ഒരു വർഷത്തോളം ആശുപത്രിയിൽ…അവിടെ നടന്നതൊന്നും ഇന്നും എനിക്ക് ഓർമ ഇല്ല…ഒടുവിൽ എല്ലാം മാറി വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഭ്രാന്തിപ്പെണ്ണെന്ന് പറഞ്ഞു അകറ്റി നിർത്തി…എല്ലായിടത്തും ആ പേര് മാത്രമായി… ദുർഗ എന്ന പേര് ഞാൻ പോലും മറന്നു തുടങ്ങി… ഭ്രാന്തി എന്ന പേര് മാത്രം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ വീണ്ടും മനസ്സ് കൈ വിട്ടുപോകുമെന്ന് തോന്നിയപ്പോൾ അവിടം വിട്ടു… പിന്നീട് പഠിച്ചും അതിനിടയിൽ ജോലി ചെയ്തും 7 വർഷം കൊണ്ട് ദാ ഇവിടെ വരെ എത്തി…” കണ്ണുകൾ തുടച്ചു ചെറുപുഞ്ചിരിയോടെ മുന്നിലുള്ള LP സ്കൂൾ ചൂണ്ടി കാണിച്ചവൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി അവനിലേക്കും പകർന്നു… “ഇവിടെ ഈ കുട്ട്യോൾടെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ പഴയതൊക്കെ മറക്കുവാ ഞാൻ…ചിലപ്പോൾ സാഹചര്യങ്ങൾ പ്രതികൂലമായാൽ വീണ്ടും ഞാനൊരു ഭ്രാന്തിയാവാം…വെറുതെ എന്നെ സ്നേഹിച്ച കുറ്റത്തിന് ആദിയേട്ടന്റെ ജീവിതം പാഴാക്കാൻ ഞാൻ സമ്മതിക്കില്ല…” പ്രതീക്ഷയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്യനോട് പറഞ്ഞു കൊണ്ട് തെളിച്ചമില്ലാത്ത ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നു… കുഞ്ഞു കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ ജോലിയിലേക്ക് തിരിഞ്ഞത്…ജോയിൻ ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ദുർഗ വരുന്നത്..ചുണ്ടിൽ എന്നും പുഞ്ചിരി ഉണ്ടാകുമെങ്കിലും അവളുടെ കണ്ണിൽ എന്നുമൊരു വിഷാദമായിരുന്നു… എല്ലാവരോടുമുള്ള അവളുടെ സൗമ്യമായ പെരുമാറ്റം തന്നെയാണ് തന്നെയും അവളിലേക്ക് അടുപ്പിച്ചത്…പതിയെ സൗഹൃദം സ്ഥാപിക്കുകയും അവളുടെ ആദി മാഷ് എന്ന വിളി ആദിയേട്ടനിലേക്ക് മാറുകയും ചെയ്തു…കുറച്ച് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഇന്ന് തുറന്നു പറഞ്ഞത്…അത് ഇങ്ങനെ ആയപ്പോൾ ഉള്ള സങ്കടം അമ്മയോട് പറയുകയായിരുന്നു ആദിത്യൻ…

“നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് അവളെ ഇങ്ങട് കൂട്ടാം മോനേ…നിന്നെ ഇഷ്ടമല്ലെന്ന് ദുർഗ മോള് പറഞ്ഞില്ലല്ലോ…അടുത്ത ഞായറാഴ്ച്ച തന്നെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ പോയി സംസാരിക്കാം നമുക്ക്…” അമ്മയെയും കൂട്ടി അവളുടെ ഹോസ്റ്റലിലേക്ക് തിരിക്കുമ്പോൾ ഹൃദയം അതിവേഗം മിടിക്കുകയായിരുന്നു…ദുർഗ എതിർപ്പ് പറയരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുള്ളു… “ദുർഗ…എനിക്ക് ന്റെ അമ്മ മാത്രേ ഉള്ളു…അമ്മയ്ക്കും ഒത്തിരി ഇഷ്ടാടോ തന്നെ…വന്നൂടെ…ന്റെ കൂടെ…ന്റെ അമ്മയുടെ മകളായിട്ട്…ന്റെ പെണ്ണായിട്ട്…” കസേരയിലിരുന്നു തന്നെ പ്രതീക്ഷയോടെ നോക്കുന്ന അമ്മയിലേക്കും നിറയാൻ വെമ്പി നിൽക്കുന്ന ആദിത്യന്റെ മിഴികളിലേക്കും നോക്കി ഒരു നിമിഷം ദുർഗ എന്ത് പറയണമെന്നറിയാതെ പതറി… “ആദിയേട്ടാ…ഭ്രാന്തിയാ ഞാൻ…ഭ്രാന്തി…” അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ആദിത്യന്റെ കൈവിരലുകൾ ദുർഗയുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു… “നിന്റെ കഴിഞ്ഞ കാലം എനിക്ക് പ്രശ്നമല്ല പെണ്ണേ…അതൊരു കഥയായി മാത്രം ഓർത്താൽ മതി നീയും…” “എനിക്കിനിയും ഭ്രാന്ത് വരും ആദിയേട്ടാ പേടിയാ എനിക്ക്…ആദിയേട്ടന്റെ ജീവിതവും ഞാൻ കാരണം തകരും…വേണ്ട…എനിക്ക് പേടിയാ…” നിറകണ്ണുകളോടെ..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറയുന്ന ആ പെണ്ണിനോട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി… “ഒന്നും സംഭവിക്കില്ല…ന്റെ ഭ്രാന്ത്‌ നീയാണ്…അതിനേക്കാൾ വലിയ ഭ്രാന്ത് മറ്റൊന്നുമില്ല…” തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ദുർഗയോട് പുഞ്ചിരിയോടെ ആദിത്യൻ പറഞ്ഞു… “എന്നെ ഇഷ്ടമാണോ ദുർഗ തനിക്ക്…അതോ എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ താൻ ഇങ്ങനൊക്കെ…” ആദിത്യന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ദുർഗ അവനെ വാരി പുണർന്നു… “ഇഷ്ടമാണ് എനിക്ക് ന്റെ ആദിയേട്ടനെ…ജീവനാണ് എനിക്ക്…” അവന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞ ദുർഗയുടെ നെറ്റിയിൽ ആദിത്യൻ ചുണ്ടുകൾ ചേർത്തു…

ഒരു ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു… ഇടയ്ക്ക് അപ്രതീക്ഷിതമായി അമ്മയുടെ മരണം തളർത്തിയെങ്കിലും അമ്മുമോളുടെ വരവോടെ അവർക്കിടയിലേക്ക് പഴയ സന്തോഷം തിരികെ വരികയായിരുന്നു… പക്ഷേ ആ സന്തോഷത്തിനും അധികം ആയുസ്സില്ലാതെ അവരുടെ ജീവിതത്തിൽ കരി നിഴൽ വീണു… അമ്മുമോൾക്ക് അഞ്ച് മാസം പ്രായമായപ്പോൾ കുഞ്ഞിനെ ഇറയത്ത് പായ വിരിച്ചു കിടത്തി കളിപ്പിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് പോയതായിരുന്നു ദുർഗ…തിരികെ വരുമ്പോഴേക്കും കുഞ്ഞിനെ കാണാതായിരുന്നു… വീണ്ടും ദുർഗ ഒരു ഭ്രാന്തി ആവുകയാണെന്ന് അറിയാതെ ആദിത്യൻ കുഞ്ഞിനെ തിരയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… തന്റെ അമ്മയെ പോലെ നൊന്തു പ്രസവിച്ച കുഞ്ഞും താൻ കാരണം തന്നിൽ നിന്നകന്നു പോയി എന്ന് വിശ്വസിച്ച ദുർഗ ആ നിമിഷം തന്നെ മുഴുഭ്രാന്തിയായി… അലറി കരഞ്ഞും സ്വയം വേദനിപ്പിച്ചും അമ്മുമോളുടെ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു ആരെയും കാണാൻ കൂട്ടാക്കാതെ ഇരുന്ന ദുർഗയെ ആശുപത്രിയിൽ എത്തിച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ ടൗണിലുള്ള നാടോടികളുടെ കൈയിൽ നിന്നും അമ്മൂട്ടിയെ കണ്ടെത്തി… കുഞ്ഞിനേയും കൊണ്ട് ദുർഗയെ കാണാൻ പോയെങ്കിലും ”ന്റെ കുഞ്ഞ് പോയി…ഞാൻ…ഞാനാ…ഞാനാ ന്റെ കുഞ്ഞിനെ കൊണ്ട് കളഞ്ഞേ…” എന്നുള്ള അവളുടെ നിലവിളികൾ മാത്രമായിരുന്നു അവിടെ ഉയർന്നത്… നമ്മുടെ കുഞ്ഞാണെന്നും പറഞ്ഞു അമ്മൂട്ടിയെ ദുർഗയെ കാണിച്ചപ്പോൾ ആരാണെന്ന സംശയത്തോടെ അവനെ നോക്കി പിന്നീട് അവനെ തള്ളി മാറ്റി മുടിയിൽ വിരലുകൾ കോർത്തു വലിച്ചു അവൾ അലറി വിളിച്ചു…

പിന്നീട് പലതവണ ഇത് തന്നെ ആവർത്തിച്ചപ്പോൾ തന്റെ കുഞ്ഞിന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം ഭ്രാന്തിയായി തെളിയാതിരിക്കാൻ ആദിത്യൻ മനഃപൂർവം അമ്മൂട്ടിയെ കൂടെ കൂട്ടാതെ ആശുപത്രിയിൽ പോയി ദുർഗയെ കണ്ടുമടങ്ങി… അപ്പോഴും ന്റെ കുഞ്ഞ് എന്ന് മാത്രമേ അവളുടെ ചുണ്ടുകൾ മന്ത്രിച്ചുള്ളൂ… എല്ലാം കഴിഞ്ഞു രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു… ആദ്യമായാണ് ഇന്ന് അമ്മൂട്ടി അവളുടെ അമ്മയെ കുറിച്ച് ചോദിച്ചത്… അങ്കണവാടിയിലെ കുട്ടികൾ പറയുന്നത് കൊണ്ടാവാമെന്ന ധാരണയോടെ ഓർമകളെ മായിച്ചു കൊണ്ട് ആദിത്യൻ തന്നെ ചുറ്റിപിടിച്ചുറങ്ങുന്ന അമ്മൂട്ടിയെ ഒന്നുകൂടി ഉമ്മ വച്ചു… “അമ്മൂട്ടിടെ അമ്മ പെട്ടെന്ന് വരുംട്ടോ…” ഉറക്കത്തിൽ ചിരിച്ച കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ആദിത്യനും എപ്പോഴോ ഉറങ്ങി… ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ ആശുപത്രിയിൽ നിന്ന് വന്ന ഫോൺ കാൾ ആയിരുന്നു ആദിത്യനെ ഒരു ദിവസം രാവിലെ ഉണർത്തിയത്… കണ്ണുകൾ താൻ പോലുമറിയാതെ നിറഞ്ഞൊഴുകുമ്പോൾ ആദിത്യൻ സ്വസ്ഥമായി ഉറങ്ങുന്ന അമ്മൂട്ടിയെ വാരിയെടുത്തു മുഖം നിറയെ മതിവരാത്തത് പോലെ വീണ്ടും വീണ്ടും ചുംബിച്ചു… ഉറക്കം പോയ വിഷമത്തിൽ കണ്ണ് തിരുമ്മി ചിണുങ്ങി കൊണ്ട് എഴുന്നേറ്റ അമ്മൂട്ടി അച്ഛയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കുഞ്ഞി ചുണ്ടുകൾ ഒന്നൂടി പിളർത്തി ആദിത്യന്റെ തോളിലേക്ക് ചാഞ്ഞു… “കയ്യല്ലേ ച്ഛേ…അച്ഛ കഞ്ഞാൽ അമ്മൂത്തിയും കയ്യും…” തന്റെ കണ്ണുകൾ തുടച്ചു തന്ന് പറയുന്ന അമ്മൂട്ടിയെ ആദിത്യൻ നെഞ്ചോട് ചേർത്തു… “അച്ഛേടെ അമ്മൂട്ടിക്ക് അമ്മയെ കാണണ്ടേ…” അമ്മൂട്ടിയുടെ പുറത്ത് തലോടി കൊണ്ട് ആദിത്യൻ ചോദിച്ചപ്പോൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്ന അമ്മൂട്ടി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു… “അമ്മ…” കുഞ്ഞികൈകൾ ആദിത്യന്റെ കവിളിൽ ചേർത്ത് അമ്മൂട്ടിയുടെ കുഞ്ഞിച്ചുണ്ടുകൾ അത് ഉരുവിട്ടപ്പോൾ ആദിത്യൻ ആ കുഞ്ഞി കൈയിൽ ചുണ്ട് ചേർത്തു… “ആട കണ്ണാ…ന്റെ അമ്മൂട്ടിടെ അമ്മ…കാണണ്ടേ അമ്മൂട്ടിക്ക്…” ആദിത്യന്റെ ചോദ്യത്തിന് തലയാട്ടി കൊണ്ട് വീണ്ടും വീണ്ടും വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നു അമ്മൂട്ടി… “അമ്മൂട്ടി ഷീബാന്റിടെ വീട്ടിൽ നല്ല കുട്ടി ആയിട്ട് ഇരിക്കണം ട്ടോ…അച്ഛ അമ്മേം കൂട്ടി പെട്ടെന്ന് വരാവേ…” അതിനും തലയാട്ടി സമ്മതം മൂളിയ അമ്മൂട്ടിയെ അയൽവീട്ടിൽ ആക്കികൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു ആദിത്യൻ… ആശുപത്രിയിൽ നിന്നിറങ്ങി വന്ന ദുർഗ പൊട്ടികരഞ്ഞു കൊണ്ട് ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഭ്രാന്തിയായി പോയി ആദിയേട്ടാ ഞാൻ…” തന്റെ നെഞ്ചിൽ തലയിട്ടടിച്ചു പദം പറയുന്നവളെ ആദിത്യൻ മുറുകെ മുറുകെ പുണർന്നു… അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് ആദ്യമായി കാണുന്നത് പോലെ ആദിത്യൻ അവളെ മതിമറന്നു നോക്കി…

“ന്റെ കുഞ്ഞ്…ആദിയേട്ടാ…കാണണം നിക്കെന്റെ മോളെ…”ആദിത്യന്റെ വിരലിൽ വിരലുകൾ ചേർത്ത് ദുർഗ പറഞ്ഞപ്പോൾ അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ചുംബിച്ചു…. ദുർഗയുടെ കൂടെ വീട്ടിലേക്കുള്ള വഴിയേ അമ്മൂട്ടിയുടെ കുറുമ്പുകൾ വാ തോരാതെ പറയുന്ന ആദിത്യനെ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു… അച്ഛയുടെ വണ്ടിയുടെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഓടി വന്ന അമ്മൂട്ടി കൂടെ ദുർഗയെ കണ്ട് സംശയത്തോടെ ആദിത്യനെ നോക്കി അവന്റെ കൈയിലേക്ക് ചാടി കയറി… “അമ്മൂട്ടിടെ അമ്മയാ…” ദുർഗയെ ചേർത്ത് പിടിച്ചു ആദിത്യൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു…പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചുകൊണ്ട് ദുർഗയുടെ കവിളിൽ കൈ വച്ചു കൊണ്ട് അവൾ അമ്മേ എന്ന് വിളിച്ചു… “അമ്മൂട്ടീ…അമ്മേടെ കുഞ്ഞാ…”ആദിത്യന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുഖം നിറയെ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ദുർഗയുടെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞൊഴുകി… “ശീബാന്റി അമ്മൂത്തിടെ അമ്മയാ…”ഉമ്മറത്തു നില്കുന്നവരെ നോക്കി ദുർഗയുടെ മാറിലേക്ക് പറ്റി ചേർന്ന് ഗമയോടെ അമ്മൂട്ടി പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ നറുപുഞ്ചിരി വിരിഞ്ഞു… ദുർഗയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് ആ കുഞ്ഞിപ്പെണ്ണ് അവിടെ ചുണ്ട് ചേർത്തപ്പോൾ ആദിത്യൻ രണ്ട് പേരെയും പൊതിഞ്ഞു പിടിച്ചു ഇനി ഒരിക്കലും കൈ വിടില്ലെന്ന പോലെ….. (അവസാനിച്ചു)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അക്ഷര മോഹൻ

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം …… തുടർക്കഥ ഭാഗം പന്ത്രണ്ട്…..

Published

on

രചന: Chethana Rajeesh
അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുകളിൽ നിന്നവൾ നോക്കി.. അവൻ ഇരുന്നിരുന്ന സ്ഥലം കാലിയാണ്.. കുറച്ചു നേരം കഴിഞ്ഞപ്പോൾ നകുലൻ അവളെ വിളിച്ചു.. “നിന്നെ ഉണ്ണി വിളിച്ചിരുന്നോ..?? ” “ഇല്ല എന്തെ..?? ” “നിന്റെ വീടിന് മുന്നിൽ ഉണ്ടായിരുന്നതാ.. നീ സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ മായ അവനെ വിളിച്ചു പറഞ്ഞിരുന്നു.. അതിനു ശേഷം ഫോൺ ഓഫ്‌ ആണ്.. വീട്ടിലുമെത്തിയിട്ടില്ല.. ” കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി.. “ആ എനിക്കറിയില്ല.. ” അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.. ഇപ്പൊ വരാമെന്ന് പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി.. പൊട്ടിപൊളിഞ്ഞ കല്മണ്ഡപത്തിനരികിൽ എത്തിയപ്പോൾ കണ്ടു ചുമരിൽ തലചായ്ച്ചു ഇരിക്കുന്ന ഉണ്ണിയെ.. അരികിൽ എത്തിയപ്പോൾ മനസിലായി കരഞ്ഞിട്ടുണ്ടെന്ന്.. ഭൂമി അവനരികിൽ ഇരുന്നു.. തല അവന്റെ തോളിൽ ചായ്ച്ചു.. തന്റെ അരികിൽ ഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും ഉണ്ണി കണ്ണ് തുറന്നു നോക്കിയില്ല.. എത്ര നേരം ആ ഇരുപ്പ് തുടർന്നെന്ന് അവർക്കറിയില്ല… “ആഹാ രണ്ടും ഇവിടെ ഇരിപ്പാണോ..?? ” നകുലന്റെ വാക്ക് കേട്ടപ്പോഴാണ് രണ്ടാളും കണ്ണ് തുറന്നത്.. അപ്പോഴും ഭൂമി ഉണ്ണിയോട് ചേർന്ന് തന്നെയാ ഇരുന്നത്.. “നീയല്ലേ ഇവനെവിടെ ആണെന്ന് അറിയില്ലെന്ന് പറഞ്ഞത്. കണ്ടെങ്കിൽ ഒന്ന് പറഞ്ഞൂടായിരുന്നോ..?? മനുഷ്യനെ പേടിപ്പിക്കാൻ.. ” “ഓ എല്ലാരും അറിഞ്ഞതൊന്നും എന്നോടും പറയാറില്ലല്ലോ..” ഭൂമി ചുണ്ട് കോട്ടി.. “ഞാനൊന്നും പറയുന്നില്ല.. അത് വിട് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞവൾ എന്തിനാ ഇവനെ ഒട്ടി ഇരിക്കുന്നെ..?? ” “സൗകര്യം ഉണ്ടായിട്ട്.. ” “ആ അപ്പൊ സമ്മതം ആണ് അല്ലേ..? ” “ആര് പറഞ്ഞു..?? എനിക്ക് ഉണ്ണിയേട്ടനെ ഇഷ്ടമല്ല ഇഷ്ടമല്ല ഇഷ്ടമല്ല… ഈ കല്യാണം നടക്കൂല.. ഐ ഹേറ്റ് യൂ ഉണ്ണിയേട്ടാ… ” അതും പറഞ്ഞു അവന്റെ തോളിൽ മുഖമമർത്തി ഇരുന്നു.. അത് കണ്ടപ്പോൾ രണ്ടാൾക്കും ചിരി വന്നു.. കലങ്ങി ചുവന്ന കണ്ണുകൾ ഉണ്ണി ഒരു കൈ കൊണ്ടു തുടച്ചിട്ട് നകുലനെ നോക്കി പൊയ്ക്കൊള്ളാൻ കണ്ണ് കാണിച്ചു.. ശരിയെന്നു തലയാട്ടി അവൻ നടന്നകന്നു.. “… നേരം സന്ധ്യയായി.. എനിക്ക് പോണം ..? ” “അതിനു ഞാനെന്തു വേണം.. ഞാൻ ആരുടേം കൂടെയല്ല വന്നേ.. ഒറ്റയ്ക്ക് പോകാൻ എനിക്കറിയാം.. ” മുഖമുയർത്താതെ അവൾ പറഞ്ഞു.. “അതേ നിന്നെ കൂട്ടിനു വിളിച്ചതല്ല .. നീ എണീറ്റാലെ എനിക്ക് പോകാൻ പറ്റു.. ” അവൾ പെട്ടെന്ന് മാറികൊടുത്തു.. “മതിയായി നിന്റെ പിറകെ ഇനി ഞാൻ വരില്ല.. വേറെ പെണ്ണ് നോക്കാൻ ഞാൻ വീട്ടിൽ പറഞ്ഞോളാം.. താഴുന്നതിന് ഒരു പരിധി ഉണ്ട് ഭൂമി.. ” അവൻ ദേഷ്യത്തിൽ പറഞ്ഞു പോകാൻ ഇറങ്ങി.. “ഉണ്ണിയേട്ടാ.. “ഇടർച്ചയോടെ അവൾ വിളിച്ചു.. “വേണ്ട ഭൂമി നീ വിളിക്കണ്ട.. മതിയായി ഇങ്ങനെ ടെൻഷൻ അടിച്ചു ഞാൻ പെട്ടെന്ന് ചത്തുപോകും.. ” ഭൂമി അവന്റെ വായ പൊത്തി.. “അങ്ങനെ പറയല്ലേ.. ഞാൻ ഞാൻ ചെയ്തത് തെറ്റാണ്.. ഇഷ്ടമല്ലാഞ്ഞിട്ടല്ല.. ഒരിക്കൽ വേണ്ടെന്ന് പറഞ്ഞിട്ട് മറ്റൊരു കല്യാണത്തിന് സമ്മതിച്ചതാ.. അവസാനം ആ കല്യാണം മുടങ്ങിയപ്പോ ഞാൻ ഉണ്ണിയേട്ടനെ വീണ്ടും സ്വീകരിച്ചാൽ നിങ്ങളൊക്കെ എന്നെ പറ്റി എന്ത് കരുതും..?? ” “എന്ത് കരുതാൻ..?? നിന്നെ ഞങ്ങൾക്കൊക്കെ നന്നായി അറിയില്ലേ പിന്നെന്തിനാ നാടകം.. സ്വന്തം ജീവിതം വെച്ചിട്ട് തന്നെ വേണോടി അഭിനയിക്കാൻ.. ” അവൻ കൈയോങ്ങി.. അവൾ പെട്ടെന്ന് പേടിച്ചിട്ട് മുഖം തിരിച്ചു.. അടി കിട്ടാഞ്ഞപ്പോ തിരിഞ്ഞു നോക്കി.. “എന്താടി വേണോ നിനക്ക്.. ” “വേണ്ട.. ” “എന്നാ എനിക്ക് വേണം.. ” “എന്ത്..?? ” “നിനക്ക് ഇഷ്ടമുള്ള എന്ത് വേണേലും തന്നോ.. ” കള്ള ചിരിയോടെ അവൻ പറഞ്ഞു.. അവന്റെ തോളത്തൊരു കടിയും കൊടുത്തു അവൾ ഓടി .. “ഔ.. എടി നീ പട്ടിടെ ജന്മമാണോ.. കടിച്ചിടത്തു മുറിഞ്ഞു.. ” “നന്നായിപ്പോയി.. ” അവളുടെ പിന്നാലെ അവൻ നടന്നു.. “നിക്കെടി..” അവൾ നിന്നില്ല.. “ടി.. നീ ഒന്ന് കേട്ടോ… ഈ ഭൗമികയുടെ കഴുത്തിൽ ഒരുത്തൻ താലി കെട്ടുന്നെങ്കിൽ അതീ അഭിമന്യു ആയിരിക്കും.. നീ സമ്മതിച്ചാലും ഇല്ലെങ്കിലും.. ഇപ്പൊ എന്നെ വേദനിപ്പിക്കുന്നതിന് പകരം ഞാൻ ചോദിക്കും.. ഞാൻ ഒറ്റയ്ക്കല്ല നമ്മുക്ക് ഉണ്ടാവുന്ന നാലഞ്ചു മക്കളെയും കൂട്ടും.. കണ്ടോ..” “അയ്യടാ എന്തൊരു പൂതി.. ” അറിയാതെ അവൾ ചിരിച്ചു.. വീട്ടിൽ എത്തിയപ്പോഴേക്കും കല്യാണത്തിന്റെ കാര്യം തീരുമാനമായി.. എൻഗേജ്മെന്റ് രണ്ടു ദിവസം കഴിഞ്ഞും കല്യാണം അത് പത്തു ദിവസം കഴിഞ്ഞുള്ള മുഹൂർത്തത്തിൽ.. അധികം നീട്ടണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം.. അവർക്കിടയിലുള്ള പ്രശനങ്ങൾ വീട്ടിൽ അറിഞ്ഞെന്നു അവൾക്ക് അവരുടെ ഭാവത്തിൽ നിന്ന് മനസിലായി.. ചിപ്പി വിളിച്ചപ്പോൾ അവൾക്കത് ബോധ്യമായി.. ഉണ്ണീടെ വിഷമം കണ്ടപ്പോൾ വീട്ടുകാരൊക്ക കാരണം ചോദിച്ചിരുന്നു.. അവസാനം ചാരു എല്ലാകാര്യവും പറഞ്ഞു വീട്ടുകാരോട് .. അത് കൊണ്ട് തന്നെ ഇനി ചോദ്യോ പറച്ചിലോ വേണ്ടെന്ന് തീരുമാനിച്ചു.. രാത്രി കൂട്ടുകാരെ വിളിച്ചു ജീവിതത്തിൽ ഉണ്ടായ ട്വിസ്റ്റ്‌ പറഞ്ഞു.. അവരാകെ ത്രില്ല് ആയി.. ഉണ്ണി വിളിക്കുമെന്ന് അവൾ കരുതി എങ്കിലും വിളിച്ചില്ല.. അങ്ങോട്ട്‌ വിളിക്കാനും മനസ്സനുവദിച്ചില്ല.. പിറ്റേന്ന് ഒന്നിനും നേരം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.. ഓരോ കാര്യങ്ങൾ അവരൊക്കെ അവളെ ഏൽപ്പിക്കും.. എല്ലാം കഴിഞ്ഞപ്പോൾ സന്ധ്യയായി.. രാത്രി കിടക്കാൻ നേരത്തും എന്തിനെന്നറിയാതെ മനസ് പിടയാൻ തുടങ്ങി.. പിറ്റേന്ന് വെളുപ്പിന് തന്നെ അവളെ മുത്തശ്ശി വിളിച്ചുണർത്തി.. കുളിച്ചു അമ്പലത്തിൽ ചെന്നു തിരിച്ചു വന്നപ്പോഴേക്കും അച്ഛന്റെ വീട്ടിൽ നിന്ന് എല്ലാരും എത്തിയിരുന്നു.. പത്തു മണിയോടെ ഉണ്ണിയും കുടുംബവും എത്തി..

എല്ലാവരോടും ഭൂമി മിണ്ടി എങ്കിലും തന്റെ നോട്ടം ആഗ്രഹിക്കുന്ന മുഖത്തേക്ക് മാത്രം നോക്കിയില്ല.. എന്തോ കഴിയുന്നില്ല.. എന്തോ ഭയമോ നാണമോ എന്തൊക്കെയോ തോന്നുന്നു.. മുഹൂർത്തസമയം ആയതിനാൽ അവളെ എല്ലാരും കൂടെ ഉണ്ണീടെ അടുത്ത് നിർത്തി.. വിരലിൽ മോതിരമിടുമ്പോഴേക്കും വിറക്കാൻ തുടങ്ങി.. അത് കണ്ടിട്ടെന്നോണം ഒരു കൈ കൊണ്ടു അവളുടെ കൈയിൽ മുറുകെ പിടിച്ചു മറു കൈ കൊണ്ട് അവൻ മോതിരമണിയിച്ചു.. ഫോട്ടോ സെക്ഷനിൽ അവർ പറയുന്ന പോലെയൊക്കെ പോസ് ചെയ്തു നിന്നു.. പക്ഷെ അവന്റെ മുഖത്തേക്ക് ധൈര്യമായി നോക്കാൻ പറ്റുന്നില്ല.. ഒരുമിച്ചിരുന്നു ആഹാരം കഴിച്ചപ്പോഴും മിണ്ടാതിരുന്നു.. സാധാരണ അഞ്ചു മിനിറ്റിൽ കൂടുതൽ അടങ്ങി ഇരിക്കാൻ പറ്റാത്തയാളാണ്.. അവർ പോകാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണിയെ നോക്കി അവൾ പുഞ്ചിരി നൽകിയത്.. പിന്നീടുള്ള ദിവസങ്ങൾ തിരക്കിൽ തന്നെയായി അവൾ.. അതിനിടയിൽ ഹോസ്പിറ്റൽ വിളിച്ചു ലീവ് എക്സ്ടെന്റ് ചെയ്തു. ഉണ്ണി വിളിക്കുമെങ്കിലും അധികം സംസാരിക്കാറില്ല.. അതവൾക്ക് വിഷമമായി.. തിരക്കായിരിക്കും എന്നവൾ ഊഹിച്ചു.. അല്ലെങ്കിലും പരാതി പറയാൻ പറ്റില്ലല്ലോ.. എന്തെങ്കിലും പറഞ്ഞാൽ ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കും.. അതോണ്ട് മിണ്ടാതെ അവന്റെ ഫോട്ടോയും നോക്കി ഇരിക്കും.. പിന്നെ ഉള്ള ദിവസങ്ങൾ ഡ്രസ്സ്‌ എടുക്കലും ഒർണമെന്റ്സ് എടുക്കലും ഒക്കെയായി ആകെ ബിസി ആയി.. അവിടെ ഉണ്ണിയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒരു നോട്ടമോ വാക്കോ അത്ര മാത്രമേ അവനിൽ നിന്നവൾക്ക് ലഭിച്ചുള്ളൂ… ഇടയ്ക്ക് നകുലേട്ടന്റെ വീട്ടിൽ മുഖം കാണിച്ചിട്ട് തിരിച്ചു വന്നതാണ് അവൾ.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് കൊച്ചുവും റീജയും എത്തി.. പിന്നെ അവരോടൊപ്പം ആയി ആഘോഷം.. ലിയ കുടുംബസമേതം എത്തിയെന്നും ഉണ്ണിയേട്ടന്റെ വീട്ടിലുണ്ടെന്നും പറഞ്ഞു അവൾ വിളിച്ചു.. തലേന്ന് മുതൽ വീട്ടിൽ ആളുകൾ നിറഞ്ഞു.. ബന്ധുക്കളും സ്വന്തക്കാരും ഒക്കെയായി ഒരുപാട് പേര്.. അച്ഛന്റെ കുടുംബത്തിൽ നിന്നും എല്ലാവരും എത്തി.. സത്യം പറഞ്ഞാൽ വല്ലപ്പോഴും ഒന്ന് പോകും എന്നല്ലാതെ അറ്റാച്ച്മെന്റ് ഒന്നുമില്ല ആ കുടുംബത്തിനോട്‌.. മെഹന്ദി ഇടലും മറ്റുമായി രാവിലെ തൊട്ട് തിരക്കായി.. വൈകുന്നേരം അമ്പലത്തിൽ പോകണം. മാത്രമല്ല വീഡിയോ എടുപ്പ് ഉണ്ട് രണ്ടാളും കൂടി അത് അറിഞ്ഞപ്പോൾ വല്ലാത്തൊരു വിറയാണ്.. സെറ്റ് സാരി ഒക്കെ ഉടുത്തു റെഡി ആയി നിന്നു.. അധികം ആഭരണം ഒന്നും ഇട്ടില്ല.. റീജയും കൊച്ചുവും കൂടെ പോയി.. അമ്പലത്തിൽ എത്തിയപ്പോഴേക്കും ഉണ്ണിയേട്ടൻ ഹാജർ ആണ്.. നകുലേട്ടനും ബാക്കി ടീമുകളും ഉണ്ടായിരുന്നു.. എല്ലാരുടേം മുഖത്തും വല്ലാത്തൊരു ചിരിയും.. വീഡിയോഗ്രാഫർ പറയുന്ന പോലെ ഉണ്ണിയും ഭൗമിയും അനുസരിച്ചു.. തൊഴുതു വലം വച്ചു കൈയും പിടിച്ചു അമ്പല കുളത്തിലേക്ക്.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പിക്കൽ അങ്ങനെ അവരുടെ സാഹസം മറ്റുള്ളവർക്ക് ചിരി ആയി.. ഉണ്ണിയെ നോക്കാനുള്ള ധൈര്യം ഇനി എപ്പഴാണാവോ വരിക… രാത്രി ആയപ്പോൾ ആണ് അവർ ഫ്രീ ആയത്.. എന്തോ തിരിച്ചു പോകാൻ മനസ് വരാത്ത പോലെ ഭൂമി അവനരികിൽ നിന്നു.. അവന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു.. “അതേ.. കല്യാണം നാളെയാണ് ഇന്നല്ല.. നാളെതൊട്ട് ഇങ്ങനെ ഇരിക്കാം.. ഇപ്പൊ വീട് പിടിക്കാൻ നോക്ക്.. ” രണ്ടാളെയും നോക്കി നകുലൻ പറഞ്ഞു.. ഒന്നും മിണ്ടാതെ ഭൗമി അവിടുന്ന് മാറി നിന്നു.. പിന്നെ എല്ലാരുടേം കൂടെ വീട്ടിലേക്കു നടന്നു.. കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവൾക്ക്.. ഉണ്ണിയോട് സംസാരിക്കാൻ തോന്നി.. പക്ഷെ എന്തോ അവൾ വിളിച്ചില്ല.. ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് കടന്നു വന്നു… പിറ്റേന്ന് വെളുപ്പിനാണ് അവൾ കണ്ണടച്ചത് അപ്പോഴേക്കും വിളി തുടങ്ങി.. ഉറക്കചടവോടെ അവളെഴുന്നേറ്റു.. കുളിച്ചു വന്നപ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തി. ഇടവും വലവും റീജയും കൊച്ചുവും ഉണ്ടായിരുന്നു.. ഒരുങ്ങി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ ആളാകെ മാറിപ്പോയ പോലെ അവൾക്ക് തോന്നി.. എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു അനുഗ്രഹം വാങ്ങി.. അതിനിടയിൽ ആരോ ഭക്ഷണം കൊടുത്തെങ്കിലും അവൾക്ക് കഴിക്കാൻ കഴിഞ്ഞില്ല.. ആകെ ഒരു പരവേശം… വീട്ടിൽ തന്നെയായിരുന്നു കല്യാണം അത് മുത്തശ്ശനും മുത്തശ്ശിക്കും നിർബന്ധമായിരുന്നു.. ചെറുക്കനും കൂട്ടരും എത്തി എന്നറിഞ്ഞപ്പോൾ കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി.. നാദസ്വരമേളം കേൾക്കാൻ തുടങ്ങി.. അപ്പോഴേക്കും പെണ്ണിനെ കൊണ്ടുപോകാൻ ആളെത്തി.. മുഖം ഉയർത്തി നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ തലകുനിച്ചു നടന്നു.. മണ്ഡപത്തിൽ ഉണ്ണിയുടെ അരികിലായി ഇരുന്നു.. ഉണ്ണിയുടെ താലി കൂപ്പുകൈയോടെ ഏറ്റുവാങ്ങുമ്പോൾ അവൾ അച്ഛനമ്മമാരെ ഓർത്തു.. ചടങ്ങുകൾ മുറയ്ക്ക് നടന്നു… വല്യമ്മാവൻ ആണ് അവളെ കൈപിടിച്ച് ഉണ്ണിയുടെ കൈയിൽ കൊടുത്തത്.. ആരൊക്കെയോ വന്നു ആശംസകൾ അർപ്പിച്ചു പോയി.. എല്ലാവർക്കും ചിരി നൽകി കൊണ്ട് അവരിരുവരും നിന്നു… ആളുകൾക്കിടയിൽ കാണണം എന്നാഗ്രഹിച്ച മുഖം കണ്ടപ്പോൾ അവൾ ഉണ്ണിയോട് ചേർന്നു നിന്നു.. ഉണ്ണിയും അവനെ കണ്ടിരുന്നു.. ഭക്ഷണം ഒക്കെ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോഴേക്കും മുത്തശ്ശനും മുത്തശ്ശിയും കരയാൻ തുടങ്ങി.. പൊട്ടികരച്ചിലോടെ അവൾ അവരെ കെട്ടിപിടിച്ചു.. അവരുടെ സ്നേഹപ്രകടനം തീരില്ല എന്ന് തോന്നിയപ്പോൾ അമ്മാവൻ അവളെ അവരിൽ നിന്ന് വേർപെടുത്തി ഉണ്ണിയെ ഏല്പിച്ചു.. എങ്ങലോടെ ആണ് അവൾ വണ്ടിയിൽ ഇരുന്നത്.. ഉണ്ണിയുടെ വീട്ടിലേക്ക് ആണ് പോയത്.. ഉണ്ണിയുടെ അമ്മ വിളക്ക് നൽകി അവളെ സ്വീകരിച്ചു.. ഫോട്ടോ എടുപ്പും ബാക്കിയുള്ള ബന്ധുക്കളുടെ സംസാരവും എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയി..

കൊച്ചുവും റീജയും അവരുടെ കൂടെ വന്നിരുന്നു. ഈ കുറച്ചു ദിവസം കൊണ്ട് ചിപ്പിയും ചാരുവും ഒക്കെയായി അവർ നല്ല കമ്പനി ആയി.. ലിയയും അവരിൽ ഒരാളായി.. പത്തു മണി വരെ എല്ലാവരും കൂടെയിരുന്ന് കത്തിയടി ആയിരുന്നു.. ഉണ്ണീടെ അമ്മ അവളെ അവിടുന്ന് വിളിച്ചു കൊണ്ടുപോയി.. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും കൂടി ഉണ്ണിയെ മണിയറയിലേക്ക് കയറ്റി.. അകത്തു കയറിയപ്പോൾ കണ്ടു ഭൂമി കട്ടിലിൽ ഇരിക്കുന്നു.. അവളെ കണ്ടപ്പോൾ അവന്റെ മുഖം മങ്ങി.. “ചെ നശിപ്പിച്ചു… ” ഉണ്ണിയുടെ പറച്ചിൽ കേട്ടപ്പോഴാണ് ഭൂമി തല ഉയർത്തി നോക്കിയത്.. എന്തെന്ന ഭാവത്തിൽ അവൾ പുരികം ഉയർത്തി.. “എടി ഇത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് ഓർമ്മ വല്ലതും ഉണ്ടോ..?? ” “അതിന്..?? ” “അതിനൊന്നൂല്ലേ… സെറ്റ് സാരിയും മുല്ലപ്പൂവും കുറച്ചു നാണവും ഒക്കെയായി പാൽ ഗ്ലാസും കൊണ്ട് വരേണ്ടേ നീ… ഇതിപ്പോ ത്രീ ഫോർത്തും ഇട്ടിട്ടു അയ്യേ.. ” “സാരി ഒക്കെ ഉടുത്തിട്ട് ഉറങ്ങാനോ..?? അതൊക്കെ സിനിമയിലെ നടക്കൂ.. ” അവൾ ഉടക്കാൻ തന്നെയാണ്.. “ആണോ.. ശരി.. എന്നാലും പാല്.. ” “പാല് കുടിച്ചുറങ്ങാൻ കുഞ്ഞു വാവയാ?? ” “പോടീ പിശാചേ.. ഇതിനുള്ള മറുപടി അറിയാഞ്ഞിട്ടല്ല ആദ്യരാത്രി കുളമാക്കണ്ട എന്ന് കരുതി വെറുതെ വിടുന്നു.. ” അപ്പോഴേക്കും കതക് ആരോ തട്ടി.. തുറന്നു നോക്കിയപ്പോൾ അമ്മ.. പാൽ ഗ്ലാസ്‌ അവനെ ഏല്പിച്ചു അമ്മ തിരികെ പോയി.. ഉണ്ണി നാണമൊക്കെ വരുത്തി മന്ദം മന്ദം അവളുടെ അടുത്ത് വന്നു പാൽ ഗ്ലാസ്‌ നീട്ടി.. അത് കണ്ടപ്പോൾ അവൾക്ക് ചിരി അടക്കാൻ പറ്റിയില്ല.. അവളത് വാങ്ങി അവന് തന്നെ കൊടുത്തു. അവൻ കുടിച്ചു ബാക്കി അവളും.. പാൽ ഗ്ലാസ്‌ അവിടെ വച്ചിട്ട് അവൾ കിടക്കാൻ ഒരുങ്ങി.. “എങ്ങോട്ടാ..?? ” “അമേരിക്കയ്ക്ക്… ന്താ വരുന്നോ..?? ” “എടി ഇന്ന് ഉറങ്ങാൻ പാടില്ല.. ” “പിന്നെ രണ്ടു ദിവസായി മനുഷ്യൻ നേരാം വണ്ണം ഉറങ്ങിയിട്ട്.. ഒന്ന് പോയേ ഉണ്ണിയേട്ടാ.. ” അവളെ അവൻ തടഞ്ഞു നിർത്തി. “അതെന്താ രണ്ടു ദിവസം നീ കോഴിയെ പിടിക്കാൻ പോയോ..?? ” “ഏയ്‌..ഈ പൂവൻ കോഴി ഉള്ളപ്പോൾ വേറെ കോഴിയെ പിടിക്കാൻ ഞാൻ പോവ്വോ..?? ” “ഡി പരട്ടെ.. ആദ്യ രാത്രി തന്നെ എന്റെ കൈയിൽ നിന്ന് നീ വാങ്ങും.. ” അവൾ ചിരിച്ചു.. “നീ ഉറങ്ങിക്കോ അതിന് മുൻപ് എനിക്ക് ഒരു ഉത്തരം കിട്ടണം.. ” “എന്ത്‌..?? ” “എന്നോട് പറ ഐ ലവ് യൂ എന്ന്.. അതും ഇങ്ങനെ കെട്ടിപിടിച്ചു.. ” അവൻ കെട്ടിപിടിക്കുന്നത് പോലെ ആംഗ്യം കാണിച്ചു.. “എനിക്ക് ഇഷ്ടമല്ലല്ലോ പിന്നെങ്ങനെ ആണെന്ന് പറയുവാ.. ” “ആ ശരി. നീ ഉറങ്ങിക്കോ.. ” അതും പറഞ്ഞു ഒരു ഷീറ്റ് വലിച്ചിട്ടു താഴെ കിടക്കാൻ ഒരുങ്ങി .. “ഏയ്‌.. ഉണ്ണിയേട്ടാ.. ഇവിടെ കട്ടിലിൽ കിടന്നാ മതി .. ” അവൾ അവനെ പിടിച്ചു നിർത്തി.. അവൻ അവളുടെ കൈ തട്ടി മാറ്റി.. “ഞാൻ എവിടേലും കിടന്നോളാം നീ ഉറങ്ങിക്കോ.. ” “അയ്യോ ഈ മനുഷ്യൻ.. എന്റെ പൊന്നു കെട്ട്യോനെ.. നിങ്ങളെ ഇഷ്ടല്ലാഞ്ഞിട്ടാണോ ഈ താലി ഞാൻ ഏറ്റുവാങ്ങിയേ..?? സോറി ഞാൻ സങ്കടപ്പെടുത്തിയതിനു സോറി.. ” അവനൊന്നും പറഞ്ഞില്ല.. അവൾ അവനെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇടാൻ നോക്കി.. എവിടെ.. ഇതൊരു നടയ്ക്ക് പോകില്ല എന്ന് മനസിലായപ്പോൾ അവനെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. “എന്നോട് ഇഷ്ടം മറച്ചു വച്ചില്ലേ അതാ ഞാൻ അങ്ങനൊക്കെ പെരുമാറിയെ.. എന്റെ വീഴ്ചയിൽ എന്നെ പിടിച്ചുയർത്തിയത് ഉണ്ണിയേട്ടൻ ആണ്.. അപ്പോഴും ഈ മനസ്സിൽ ഞാനുണ്ടെന്ന് അറിഞ്ഞില്ല.. പക്ഷെ ചിലപ്പോൾ ഉള്ള നോട്ടം എന്റെ മനസിലേക്കാണ് പതിക്കാ. അതെന്താണെന്ന് പിടികിട്ടിയിരുന്നില്ല.. ഈ മനസ്സിൽ ഞാനേ ഉള്ളു എന്നറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടൂ എന്ന് പോലും അറിഞ്ഞില്ല.. എപ്പോഴോ ഞാൻ മനസിലാക്കി എന്നിലും ഈ മുഖം ആഴ്ന്നുപോയെന്നു.. കറങ്ങി തിരിഞ്ഞു അവസാനം എനിക്ക് തന്നെ കിട്ടിയില്ലേ.. ” അവൾ അവന്റെ പുറകിൽ ചുംബിച്ചു.. “ഈ കലിപ്പനെ എനിക്ക് ഭയങ്കര ഇഷ്ടാ.. മരണം വരെ എനിക്കീ സ്നേഹം വേണം.. ലവ് യൂ…. ഇനി വന്നു കിടന്നൂടെ എനിക്ക് ഉറക്കം വരുന്നു .. ” അവൾ ചിണുങ്ങി.. അവൻ ചിരിയോടെ തിരിഞ്ഞു നിന്നു.. അവളെ നോക്കിയപ്പോൾ കണ്ടു ആയിരം നക്ഷത്രങ്ങൾ ആ കണ്ണിൽ വിരിഞ്ഞു നിൽക്കുന്നത്.. (ഇനി ഇടവേളയില്ല അവർ ജീവിച്ചു തുടങ്ങട്ടെ… നമ്മൾ പിന്നാലെ പോകുന്ന സ്നേഹം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം.. അപ്പൊ ഒരിക്കലും തളരരുത് കാരണം നമുക്കായി ദൈവം ഒരാളെ കരുതി വച്ചിട്ടുണ്ടാവും.. മനസ്സിൽ കൂട്ടി വച്ച സ്നേഹം മുഴുവൻ നൽകാൻ… ) എന്റെ ഓരോ കഥയെയും സ്നേഹത്തോടെ സ്വീകരിച്ച കൂട്ടുകാർക്ക് നന്ദി.. നിങ്ങളാണ് മുന്നോട്ടു എഴുതാനുള്ള പ്രേരണ.. എല്ലാവരോടും ഇഷ്ടം മാത്രം..

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം… തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ….

Published

on

രചന: Chethana Rajeesh
അകത്തു അവർക്കായുള്ള വിഭവങ്ങൾ റെഡി ആയിരുന്നു.. മീനും ഇറച്ചിയും ഒക്കെ തീന്മേശയിൽ നിരന്നു നിന്നു.. അത് കണ്ടപ്പോൾ വിശപ്പിന്റെ വിളികൾ എല്ലാരിലും പടർന്നു.. പിന്നെ തീറ്റ തുടങ്ങി… ഭക്ഷണം കഴിഞ്ഞതും എല്ലാരും കൂടി ചുറ്റും കൂടി ഇരിപ്പായി.. “അല്ല നിന്റെ പെണ്ണ് കാണൽ വിശേഷം പറഞ്ഞില്ലല്ലോ.. ” ചാരു ചോദിച്ചു. “ഞാനും അതാ ആലോചിക്കുന്നേ ചാരു ന്താ ചോദിക്കാഞ്ഞേ എന്ന്.. ” ഭൂമി ചിരിച്ചു.. “വിശേഷങ്ങൾ പറ.. “എന്ത് പറയാൻ ഒരു അമുൽ ബേബി ആണ്. ക്ലീൻ ഷേവ് എസ്‌സിക്യൂട്ടീവ് ലുക്ക്.. മുടിഞ്ഞ ഇംഗ്ലീഷ്.. സി ബി എസ് സി സിലബസ് ആണെന്ന് തോന്നുന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞു.. ” “ആ അത് കൊള്ളാലോ.. നിനക്ക് ഇഷ്ടായോ..? ” “ഞാൻ ഒന്നും പറഞ്ഞില്ല.. ഇനിയും വീട്ടുകാരെ സങ്കടപ്പെടുത്തുന്നില്ല. അവർ തീരുമാനിക്കുന്ന ഏത് ബന്ധവും എനിക്ക് സമ്മതമാണ്.. ” “പിന്നെ ഒരുത്തൻ വേണ്ടാന്ന് വെച്ചപ്പോ ബാക്കിയെല്ലാം വീട്ടുകാർക്ക് കൊടുക്കാനോ..? നിനക്കെന്താ വട്ടുണ്ടോ പെണ്ണേ.. ഇഷ്ടായില്ലേൽ പറഞ്ഞൂടെ. നിനക്കെന്താ ചെക്കനെ കിട്ടൂലെ..? ” ചിപ്പിയാണ്.. “ആ അവരെന്താ തീരുമാനിക്കുന്നെ എന്ന് നോക്കട്ടെ. ഈ ഗ്രാമത്തിലെ ലൈഫ് ഒന്നും അവർക്ക് പിടിക്കും എന്ന് തോന്നുന്നില്ല.. നാളേം കൊണ്ട് വിവരമറിയാം..” “മ്മ്…” “അതേ ആ ടോപ്പിക്ക് വിട്ടേ.. നമ്മളിവിടെ അടിച്ചു പൊളിക്കാൻ വന്നതാ.. പാട്ടൊക്കെ തുടങ്ങിക്കോ.. ” ഭൗമി വിഷയം മാറ്റി.. പാട്ടും കളിയും ഫുഡും ഒക്കെയായി നേരം കൂട്ടി.. മായ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി.. വൈകുന്നേരം ആയപ്പോൾ ആർക്കും തിരിച്ചു പോകാൻ മനസില്ല.. ബോട്ട് കരയ്‌ക്കെത്തിയതും മനസില്ലാമനസോടെ അവരിറങ്ങി.. എല്ലാവരും കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഉണ്ണി ഭൗമിയെ വിളിച്ചു. “ഭൂമി മറ്റന്നാൾ ഞാൻ പോവാ. നീ വരുന്നേൽ ഒരുമിച്ച് പോകാം.. ബസിന് ബുക്ക് ചെയ്യണം. രാത്രി ആകുമ്പോഴേക്കും വിവരം താ.. ” “മ്മ് ശരി.. ” ആദ്യം മായയെ വീട്ടിൽ കൊണ്ടുവിട്ടു.. അവിടുത്തെ എല്ലാരേയും പരിചയപ്പെട്ടു. പിന്നെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും രാത്രി ആയിരുന്നു. അന്നത്തെ സംഭവങ്ങൾ ഒക്കെ മുത്തശ്ശിയോടും മുത്തശ്ശനോടും വിവരിച്ചു.. പിന്നെ ഉണ്ണിയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക് ചെയ്തോളാൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞു വേഗം തന്നെ കിടന്നുറങ്ങി. പിറ്റേന്നത്തെ പകൽ സാധരണ പോലെത്തന്നെ പോയി.. ചെറുക്കൻ വീട്ടിൽ നിന്ന് വിളിയൊന്നും വന്നില്ല.. അങ്ങോട്ട്‌ കേറി വിളിക്കണ്ട എന്ന് മാമന്മാർ തീരുമാനിച്ചു.. “നടക്കേണ്ടതാണേൽ നടക്കും.. അതല്ലെങ്കിൽ മറ്റൊന്ന്.. വരുമ്പോൾ വരട്ടെ.. ” മുത്തശ്ശൻ പറഞ്ഞു.. പിറ്റേന്ന് ഉണ്ണി പറഞ്ഞ സമയത്തിന് അവൾ ടൗണിൽ ചെന്നു. വല്യമ്മാമൻ ആണ് കൊണ്ടുവിട്ടത്. ഉണ്ണിയെ കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചു.. അവളെ ഉണ്ണിയെ ഏൽപ്പിച്ചു അയാൾ പോയി.. ഒരുമിച്ചുള്ള സീറ്റ്‌ ആണ് അവരുടേത്.. ഇടയ്ക്ക് വച്ചു ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ ഉണ്ണി അവളെയും കൊണ്ട് ഹോട്ടലിൽ കയറി കഴിച്ചു.. തിരിച്ചിറങ്ങി ബസിലേക്ക് നടക്കുമ്പോൾ പ്രജിയെ അവർ കണ്ടു. കൂട്ടുകാരുടെ കൂടെയാണ് അവൻ വന്നത്. ഭൗമിയെ കണ്ടപ്പോൾ അവനൊന്നു വല്ലാതായി. കൂട്ടത്തിൽ ഉണ്ണിയെ കൂടി കണ്ടപ്പോൾ കുശുമ്പ് തലപൊക്കി തുടങ്ങി.. അവൾ അവനെ കണ്ടഭാവം പോലും നടിക്കാതെ ഉണ്ണിയുടെ കൈയും പിടിച്ചു നടന്നു.. “ഭൗമി… ” പ്രജി വിളിച്ചു.. അവർ രണ്ടാളും തിരിഞ്ഞു നോക്കി.. “എനിക്ക് സംസാരിക്കണം.. ” “എന്ത്‌..? ” ഉണ്ണിയാണ് മറുപടി പറഞ്ഞത്. “നിന്നോടല്ല ഇവളോടാണ്.. ” “എന്നോടായാലും ഇവളോടായാലും ഒന്ന് തന്നെയാ.. താൻ കാര്യം പറ.. ” പ്രജി ദേഷ്യത്തോടെ അവനെ നോക്കി.. “നീ ഇവളുടെ ആരാ..?? ” “ഇപ്പൊ അവൾക്കേറ്റവും വേണ്ടപ്പെട്ട ആളാണ്. അത്ര അറിഞ്ഞാൽ പോരെ.. ” “സത്യം പറയെടി ഇതാരാ..?? ” “ഞാൻ കെട്ടാൻ പോകുന്നയാൾ.. ” “ആഹാ മോഹം കൊള്ളാലോ.. നിന്നെ കെട്ടാൻ ഒരുത്തൻ പെണ്ണ് കാണാൻ വന്നിരുന്നു എന്ന് ഞാനറിഞ്ഞല്ലോ.. എന്തായാലും അവനല്ല ഇവൻ. ഞാൻ നിന്റെ കാര്യമൊക്കെ അറിയുന്നുണ്ട് കേട്ടോടി.. ”

“അവളെന്റെ കൂടെ വന്നാൽ നിനക്കെന്താ .?? ” ഉണ്ണി ചോദിച്ചു.. പ്രജി കലിയോടെ ഉണ്ണീടെ കോളറിൽ കയറി പിടിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു. “ഓ അപ്പൊ നീയിവന്റെ കൂടെ അഴിഞ്ഞാടി നടക്കുവാ അല്ലെടി.. കൊള്ളാം… ഇപ്പൊ മനസിലായി നിന്റെ തരം.. ” “അത് ചോദിക്കാൻ നീയാരാടാ..? ” ഭൗമി അങ്ങനെ പറയുമെന്ന് രണ്ടാളും കരുതിയില്ല.. ഭൗമിയുടെ കണ്ണുകൾ കത്തി നിൽക്കുവായിരുന്നു.. പ്രജിയും ഞെട്ടി നോക്കി.. അവന്റെ കൈകൾ പതിയെ അയഞ്ഞു. “എന്റെ കാര്യത്തിൽ ഇടപെടാൻ നീയാരാ..?? ഞാൻ അഴിഞ്ഞാടി നടന്നാൽ നിനക്കെന്താ..?? ” അവൻ ഉത്തരമില്ലാതെ നിന്നു.. “പണ്ട് എന്നോട് പ്രേമം അഭിനയിച്ച പേരിലാണെങ്കിൽ വേണ്ട. ഒരേസമയം ഒന്നിൽ കൂടുതൽ ബന്ധം കൊണ്ടുനടക്കുന്ന നിന്നെപ്പോലെ ഒരുത്തനെ പ്രേമിച്ചത് ഓർക്കുമ്പോൾ അറപ്പ് തോന്നുവാ.. ഞാനെനിക്ക് ഇഷ്ടമുള്ളവന്റെ കൂടെ പോകും വേണച്ചാൽ അവന്റെ കൂടെ കിടക്കും അത് എന്റെ ഇഷ്ടം. നിനക്ക് അതിന്റെ പേരിൽ കടിക്കുന്നുണ്ടെങ്കിലേ കെട്ടി ഒരെണ്ണത്തിനെ വീട്ടിൽ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ അവളോട്‌ ചെന്ന് തീർത്താൽ മതി. ഇങ്ങോട്ടെടുക്കണ്ട.. പിന്നെ ഇത് ഉണ്ണിയേട്ടൻ നിന്നെപ്പോലെ തേക്കാനും സിമന്റിടാനും നടക്കുന്നോനല്ല. എന്റെ ജീവനാണ്. അതോണ്ട് തന്നെ ഉണ്ണിയേട്ടനെ നീ എന്തേലും പറയാനോ ചെയ്യാനോ വന്നാൽ ഉത്തരം തരുന്നത് എന്റെ കൈ ആയിരിക്കും.. അപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.. ഉണ്ണി അവളുടെ കൈ പിടിച്ചു വലിച്ചു ബസിനകത്തേക്ക് കൊണ്ടുപോയി.. ദേഷ്യം അടക്കാൻ അവൾ പാടുപെടുന്നത് അവൻ കണ്ടു.. അത്കൊണ്ട് തന്നെ അവനവളെ വെറുതെ വിട്ടു.. ബസ് എടുത്തു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം എടുത്തു ഭൂമി ഉണ്ണിയുടെ തോളിൽ തല ചായ്ച്ചു.. വല്ലാത്തൊരു സുരക്ഷിതത്വം അവൾക്കപ്പോൾ തോന്നി.. “ഉണ്ണിയേട്ടാ സോറി.. ” “എന്തിനാ പെണ്ണേ..?? ” “അല്ല അവനോടു അങ്ങനെ സംസാരിച്ചതിന്. പെട്ടെന്ന് കേറി ഉണ്ണിയേട്ടൻ എന്റെയാണെന്ന് പറഞ്ഞത് തെറ്റായി പോയി. ആ ദേഷ്യത്തിന് പറഞ്ഞതാ..” “അത് സാരല്ല… നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും.. ആ പഴയ ജാൻസി റാണി ഉയർന്നെഴുന്നേറ്റല്ലോ.. ഇമ്പ്രൂവ് ഉണ്ട്.. ഇങ്ങനെ ആവണം എപ്പഴും.. ഞങ്ങൾക്കൊക്കെ ആ ഭൂമിയെയാ ഇഷ്ടം.. ” ഉണ്ണി അങ്ങനെ പറഞ്ഞപ്പോൾ ഭൂമി ചിരിച്ചു.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു രണ്ടു പേരും ഉറക്കത്തിലേക്ക് വീണു… രാവിലെ ഉണ്ണി തട്ടി വിളിച്ചപ്പോഴാണ് അവളുണർന്നത്. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചാണ് അവർ ഫ്ലാറ്റിലേക്ക് എത്തിയത്.. ഭൗമിക്ക് അന്ന് ഡ്യൂട്ടിക്ക് പോകണ്ടായിരുന്നു.. റൂമിലെത്തിയപ്പോഴേക്കും ലിയ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് വരാമെന്ന് പറഞ്ഞു ഉണ്ണി ഒരുങ്ങി അവളുടെ കൂടെ ജോലിക്ക് പോയി.. അന്ന് പ്രത്യേകിച്ച് പണി ഇല്ലാത്തതു കൊണ്ട് കൊച്ചുനെയും റീജയേം കാണാൻ പോയി.. ഒരാൾക്ക് ഓഫും ഒരാൾക്ക് മോർണിംഗ് ഡ്യൂട്ടിയും ആയിരുന്നു.. വൈകുന്നേരത്തോടെ റീജ ഡ്യൂട്ടി കഴിഞ്ഞു വന്നു. അന്നവൾ അവരുടെ കൂടെ കൂടി.. ലിയയെ വിളിച്ചു പറഞ്ഞിരുന്നു. പ്രജിയെ കണ്ട കാര്യങ്ങൾ ഒക്കെ അവരോടു വിശദീകരിച്ചപ്പോൾ വിശ്വസിക്കാൻ പറ്റാതെ അവർ നിന്നു.. “നീ ഇങ്ങനെ ഒക്കെ പറയുമോ..?? അതും അവനോടു.. ” “രണ്ടെണ്ണം കൊടുക്കാനാ ആദ്യം തോന്നിയെ. പിന്നെ വേണ്ടാന്ന് വെച്ചു.. ” “ഇങ്ങനെ വേണം ഉശിരുള്ള കുട്ടി.. പക്ഷെ നീ റൊമ്പ ലേറ്റ്.. അവനെ പ്രേമിക്കുമ്പോ പറഞ്ഞിരുന്നെങ്കിൽ ഇത്തിരി കൂടി നന്നായേനെ.. ” ഭൂമിക്കും അത് ശരിയാണെന്നു തോന്നി.. പിറ്റേന്ന് രാവിലെ അവൾ തിരിച്ചു വന്നു ഡ്യൂട്ടിക്ക് കയറി.. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ നകുലേട്ടൻ വിളിച്ചു കല്യാണത്തിന്റെ ഡേറ്റ് പറഞ്ഞു.. മൂന്നാഴ്ച്ച കഴിഞ്ഞുള്ള ഞായറാഴ്ച.. അമ്പലത്തിൽ വച്ചാണ് കല്യാണം.. കേട്ടപ്പോൾ ഒത്തിരി സന്തോഷം.. ചാരും ചിപ്പിയും ഭൂമിക്കും കൂടി ഡ്രസ്സ്‌ ഒക്കെ എടുക്കാമെന്ന് ഏറ്റു.. ഒരേപോലെ ഡിസൈൻ ചെയ്യാനാണ് പ്ലാൻ.. ആകെ മൊത്തം സന്തോഷമയം ആയി.. കല്യാണത്തിന് മൂന്നാല് ദിവസം മുന്നേ പോകാന്നു ഉണ്ണിയേട്ടനും ഏറ്റു.. അതോണ്ട് തന്നെ ലീവ് ചോദിച്ചു വച്ചു. പത്തു ദിവസത്തെ ലീവ് കിട്ടി.. വീട്ടിലും വിളിച്ചു വരുന്ന വിവരം പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു മാമൻ വിളിച്ചു.

“ആ മോളേ സനൂപിന്റെ വീട്ടുകാർ വിളിച്ചിരുന്നു.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു കല്യാണം ഉറപ്പിക്കാൻ. അപ്പൊ മോളോടൊന്ന് പറഞ്ഞിട്ട് ആവാമെന്ന് കരുതി.. മോൾക്ക് ഇഷ്ടക്കുറവ് ഒന്നുല്ലല്ലോ അല്ലേ..?? ” പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ആദ്യം കരുതി അവർ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു കാണുമെന്നു.. ഇതിപ്പോ വിചാരിക്കാതെ.. എങ്കിലും അവൾ മറുപടി കൊടുത്തു. “അതെന്താ മാമേ അവരിത്രേം താമസിച്ചേ..?? ” “ആ അത് ഞങ്ങളും ചോദിച്ചു.. ചെക്കന്റെ അച്ഛന് ബിസിനസ് അല്ലേ.. വിദേശയാത്ര ഉണ്ടായിരുന്നു.. രണ്ടു ദിവസം മുന്നെയാ വന്നേ.. ” “ആ.. ” “മോൾടെ അഭിപ്രായം പറഞ്ഞില്ല.. ” “എനിക്ക് പ്രശ്നം ഒന്നുല്ല മാമേ.. നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്തോളു. എനിക്ക് പൂർണ്ണ സമ്മതമാണ്.. ” “ഞങ്ങൾക്ക് സന്തോഷായി മോളെ.. എന്നാ വെച്ചു നീട്ടുന്നില്ല. നാളെത്തന്നെ പോയേക്കാം. എന്നാ നാളെ വിളിക്കാം.. ” അവൾ ഫോൺ വെച്ചു.. സമ്മതം അറിയിച്ചെങ്കിലും മനസ്സിലെന്തോപോലെ.. കാരണം അറിയാത്തൊരു നോവ്.. പിറ്റേന്ന് മുഴുവൻ ആകെ ഒരു മൂഡോഫ് ആയിരുന്നു. കല്യാണം പെട്ടെന്ന് ഉണ്ടെങ്കിൽ തനിക്കു അയാളുമായി അഡ്ജസ്റ്റ് ചെയ്യാനാവുമോ..?? ചോദ്യോത്തരങ്ങളുടെ വേലിയേറ്റം മനസ്സിൽ നിറഞ്ഞു.. സനൂപിനെ കണ്ടപ്പോൾ പോലും മനസ്സിൽ ഒരിഷ്ടം പോലും തോന്നിയിട്ടില്ല.. അതാണ് അധികം സംസാരിക്കാൻ പോലും മുതിരാതിരുന്നത്.. ഇത്രയും ദിവസം വിളിക്കാഞ്ഞപ്പോ എന്തോ ഒരു സന്തോഷം തോന്നിയിരുന്നു. പക്ഷെ… ഒരുപക്ഷേ ഇതായിരിക്കും എന്റെ വിധി.. വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചു. എല്ലാവരും അവിടെ ഉണ്ടെന്ന് മനസിലായി.. “മോളെ കല്യാണം തീരുമാനിച്ചുട്ടോ.. നിശ്ചയം വേഗം നടത്താൻ തീരുമാനിച്ചു.. അടുത്ത ബുധനാഴ്ച ആണ് മുഹൂർത്തം കിട്ടിയത്.. ഇനിയിപ്പോ ഒരാഴ്ച അല്ലേ ഉള്ളു.. അധികമാരുമില്ല. നിന്റെ അച്ഛന്റെ വീട്ടുകാരും പിന്നെ ഇവിടെ അടുത്തുള്ളോരും നമ്മൾ വീട്ടുകാരും മാത്രം.. അവരും ഒരു പത്തു പതിനഞ്ചു പേരെ വരുള്ളൂ.. കല്യാണത്തിന് ഇനി പത്തുനാല്പതു ദിവസം കൂടെയുണ്ട്.. മോള് ചൊവ്വാഴ്ച എത്താമെന്നല്ലേ പറഞ്ഞേ.. പറ്റിയാൽ മൂന്നാല് ദിവസം മുന്നേ ഇങ്ങു വായോ.. ഡ്രസ്സ്‌ ഒക്കെ വാങ്ങണ്ടേ.. ” കേട്ടപ്പോൾ ആകെ സ്തബ്ദയായ് പോയി. ഒരാഴ്ച കൊണ്ട് നിശ്ചയം ഒന്നരമാസത്തിനുള്ളിൽ കല്യാണം.. “മോളെന്താ മിണ്ടാത്തെ..?? ” മുത്തശ്ശിടെ ഒച്ച കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.. “ഒന്നുല്ല മുത്തശ്ശി.. പെട്ടെന്ന് അച്ഛനേം അമ്മേം ഓർത്തു.. ” അവൾ പറഞ്ഞു.. “ശരി.. ഇപ്പൊ അവരും സന്തോഷിക്കുന്നുണ്ടാവും.. മോള് വേഗം വാ കേട്ടോ.. ” “നേരത്തെ വന്നാൽ നകുലേട്ടന്റെ കല്യാണം കൂടാൻ പറ്റില്ല മുത്തശ്ശി.. ഡ്രസ്സ്‌ ഒക്കെ നിങ്ങൾ എടുത്തോ.. ഞാൻ ചൊവ്വാഴ്ച വന്നാപ്പോരേ.. ഇനി കല്യാണം കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാനുള്ള അവസരം കിട്ടൂല്ലല്ലോ.. നകുലേട്ടന്റെ കല്യാണം ഗംഭീരമാക്കണം.. ” “ശരി അങ്ങനെ ആണെങ്കിൽ അങ്ങനെ നിന്നെ നിർബന്ധിക്കുന്നില്ല.. പിന്നെ ഉണ്ണിയോടും കൂടി വിവരം പറയൂ.. വരാൻ പറയണം.. ” “ശരി മുത്തശ്ശി… ” അവൾ ഫോൺ കട്ട്‌ ചെയ്തു.. (ഇടവേള… ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം കമന്റ് ഇടൂ….

Continue Reading

Most Popular