Connect with us

Relationship

ഇനിയും എത്ര കാലം നമുക്ക് മുന്നിൽ ഉണ്ട്, അതുകൊണ്ട് മോള് വിഷമിക്കേണ്ട…

Published

on

രചന: സൽമാൻ സാലി

ഇൻഫെർറ്റലിറ്റി ക്ലിനിക്കിന്റെ കവാടം കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോൾ കാറിൽ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരിക്കുകയാണ് സ്വാതി… ഡ്രൈവിങ്ങിനെ ഇടക്ക് സ്വാതിയെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഒന്നും പറയാൻ കഴിയാതെ ഹരി വണ്ടി ഓടിച്ചു കൊണ്ടിരുന്നു… ഹരിയുടെയും സ്വാതിയുടെയും കല്യാണം കഴിഞ്ഞിട്ട് ഒൻപത് വർഷം കഴിഞ്ഞിരിക്കുന്നു… എല്ലാവരെപോലെയും അവരും ഒരു കുഞ്ഞികാല് കാണാൻ ആഗ്രഹം കൊണ്ട് കയറിയിറങ്ങാത്ത ഹോസ്പിറ്റലുകൾ കുറവായിരുന്നു… അങ്ങനെയാണ് ഡോക്ടർ ചന്ത്രമോഹനെ കുറിച്ച് അറിയുന്നത്…. കുട്ടികൾ ഇല്ലാതെ വിഷമിച്ച പല ദാമ്പത്തിമാർക്കും ഡോക്ടറുടെ ചികിത്സയിൽ കുട്ടികൾ ഉണ്ടായിട്ടുണ്ട് എന്നറിഞ്ഞത് മുതൽ വലിയ പ്രതീക്ഷയിൽ ആയിരുന്നു അവർ… ഒന്നര വർഷം ഡോകടറുടെ നിർദ്ദേശം അനുസരിച്ചു മരുന്ന് കഴിച്ചും പരിശ്രമിച്ചിട്ടും നിരാശ മാത്രമായിരുന്നു ഫലം… ഇന്ന് ഡോക്ടറെ കണ്ട് ഇറങ്ങുമ്പോൾ ചന്ദ്രമോഹൻ ഡോക്ടറും പറഞ്ഞു മറ്റ് എല്ലാ ഡോക്ടറും പറഞ്ഞ അതെ ഡയലോഗ്…. “നിങ്ങൾ രണ്ടുപേർക്കും ഒരു കുഴപ്പവും കാണുന്നില്ല… ദൈവത്തോട് പ്രാർത്ഥിക്കുക..!!” വണ്ടി ബീച് റോഡിലേക്കു തിരിഞ്ഞപ്പോൾ സ്വാതി ഒന്ന് ഹരിയെ നോക്കി.. വീണ്ടും മുഖം തിരിച്ചു പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ട് ഇരിപ്പായി സ്വാതി… ബീച്ചിൽ വണ്ടി പാർക്ക് ചെയ്തു പുറത്തിറങ്ങും വരെ രണ്ട് പേരും ഒരുവാക്ക് പോളും സംസാരിച്ചിരുന്നില്ല.. ഐസ് ക്രീം വണ്ടിയിൽ നിന്നും സ്വതിക്ക് ഇഷ്ട്ടമുള്ള ബട്ടർ സ്കോച്ച് കോൺ രണ്ടെണ്ണം വാങ്ങി ഒന്ന് അവളുടെ കയ്യിൽ കൊടുത്തു അവളെയും ചേർത്ത് പിടിച്ചു അലയടിക്കുന്ന തിരമാലക്ക് നേരെ നടന്നു…. “നമ്മൾ രണ്ടുപേർക്കും കുഴപ്പം ഇല്ലാ എന്നല്ലേ ഡോക്ടർ പറഞ്ഞത്… നീ ടെൻഷൻ അടിക്കല്ലേ.. ദൈവം നമ്മളെ കൈ വിടില്ല….” ഹരി പറഞ്ഞു നിർത്തിയതും സ്വാതി ഹരിയെ ഒന്ന് നോക്കി…ചുണ്ടുകൾ ഇടറികൊണ്ട് അവൾ തുടർന്നു… “ഹരിയേട്ടാ… കഴിഞ്ഞ അഞ്ച് വർഷം ആയിട്ട് നമ്മൾ കേൾക്കുന്നതല്ലേ.. ഇത്…. ഹരിയേട്ടന് ഇപ്പോഴും പ്രതീക്ഷ ഉണ്ടോ….

” ഉള്ളിൽ പ്രതീക്ഷയുടെ ഒരു തുടിപ്പ് പോളും ഇല്ലാതിരുന്നിട്ടും അവളെ ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞതായിരുന്നു ഹരിയും…. “നമ്മുടെ അമ്മയോട് ഇനിയെന്ത് പറയും… നമ്മളെക്കാൾ നമുക്ക് ഒരു കുഞ്ഞുണ്ടായി കാണാൻ ഏറ്റവും ആഗ്രഹിക്കുന്ന അമ്മയെ ഇനിയും പ്രതീക്ഷ നൽകി പറ്റിക്കാൻ എനിക്ക് വയ്യാ…” “അമ്മ ചേച്ചിയോട് വഴക്കിട്ടത് പോലും കുഞ് ആവാത്തതിന്റെ കാര്യം പറഞ്ഞതിനാണ്..” ഹരി ഓർത്തപ്പോൾ ശരിയാണ്.. കുട്ടി ആയില്ലേ എന്ന് ചോദിക്കുന്നവരുടെ മുന്നിൽ അമ്മയാണ് പലപ്പോഴും മറുപടി പറയാറ്..കുടുംബക്കാർ വന്നു വിശേഷം ആയില്ലേ എന്ന് ചോദിക്കുമ്പോൾ ഒരു നോട്ടം കൊണ്ട് പോലും അമ്മ അവളെ വേദനിപ്പിച്ചിട്ടില്ല…. അമ്മ പോകാത്ത അമ്പലങ്ങൾ ഇല്ല.. നേരാത്ത നേർച്ചകളും വഴിപാടുകളും ഇല്ല.. പക്ഷെ ഓരോ മാസവും നിരാശ മാത്രമായിരുന്നു ഫലം… കല്യാണം കഴിഞ്ഞു രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ സ്വാതിയും അമ്മയും നല്ല കൂട്ട് ആയിരുന്നു.. അവളുടെ വീട്ടിൽ താമസിക്കാൻ പോയാൽ പോലും രണ്ടാം ദിവസം അമ്മയെ കാണണം എന്നും പറഞ്ഞു ബാഗും തൂക്കി വരും.. അത്രക്ക് കൂട്ടാണ് രണ്ടാളും…. ഹരി ഓരോന്ന് ഓർത്തിരിക്കുമ്പോൾ സ്വാതി എണീറ്റ് തിരമാലകളിലേക്ക് നടന്നു…. അമ്മക്ക് ഒരു പേരക്കുട്ടിയെ നൽകാൻ, ഹരിയേട്ടന് ഒരു കുഞ്ഞിനെ ലാളിക്കാൻ പക്ഷെ ഇതൊന്നും എന്നേ കൊണ്ട് നൽകാൻ ആവില്ല.. അവരുടെ സന്തോഷമാണ് വലുത്.. അതിന് എങ്ങിനെയെങ്കിലും ഹരിയേട്ടന്റെ ജീവിതത്തിൽ നിന്നും മാറണം.. മറ്റൊരു കുട്ടി വന്നാൽ ചിലപ്പോൾ ഒരു കുഞ്ഞികാല് കാണാൻ അമ്മയ്ക്കും ഹരിയേട്ടനും ഭാഗ്യം ലഭിച്ചേക്കാം… സ്വാതിയുടെ മനസ്സിൽ ഒരുപാട് ചിന്തകൾ ഉയരുന്നുണ്ടായിരുന്നു….. മനസ്സിൽ കടുത്ത തീരുമാനം എടുക്കുമ്പോളും കണ്ണിനെ പിടിച്ചുകെട്ടാൻ സ്വാതിക്ക് കഴിയുന്നുണ്ടായിരുന്നില്ല… കവിളിലൂടെ ഊർന്നു വീണ കണ്ണുനീർ ആർത്തലച്ചു വരുന്ന തിരമാലകളോടൊപ്പം കടലിലേക്ക് മടങ്ങുമ്പോൾ സ്വന്തം കാലിനടിയിലെ മണ്ണും കൂടെ പോകുന്നത് സ്വാതി അറിയുന്നുണ്ടായിരുന്നു…. ***** “സ്വാതീ… പോകാം…?” പിന്നിൽ നിന്നും ഹരിയുടെ വിളികേട്ടാണ് സ്വാതി ചിന്തയിൽ നിന്നുമുണർന്നത്… അപ്പോഴേക്കും ഹരി അവളുടെ തൊട്ട് പിന്നിൽ എത്തിയിരുന്നു.. കണ്ണുകൾ തുടച്ചു അവൾ ഹരിയോടൊപ്പം വണ്ടിയുടെ അടുത്തേക് നടന്നു… വണ്ടിയിൽ കയറിയപ്പോളും ഹരിക്ക് മുഖം നൽകാതെ പുറത്തൊട്ട് കണ്ണും നട്ട് ഏതോ ഒരു മായാലോകത്തെന്നപോലെ പുറം കാഴ്ചകളിൽ നോക്കിയിരിപ്പാണ്… വണ്ടി ഐസ് ബർഗിന്റെ മുന്നിൽ നിർത്തി അവളോട് ഇറങ്ങാൻ പറഞ്ഞു കൊണ്ട് ഹരി പുറത്തേക്കിറങ്ങി… എവിടേലും പുറത്ത് പോയാൽ മടങ്ങുമ്പോൾ ഐസ് ബർഗിലെ സാൻഡ്വിച് വാങ്ങികൊടുക്കുന്നത് പതിവാണ്.. അവൾക്കും അമ്മയ്ക്കും അവിടുത്തെ സാൻഡ്വിച് വളരെ ഇഷ്ട്ടം ആയത് കൊണ്ട് തന്നെ ഹരി അവളോട്‌ ഇറങ്ങാൻ പറഞ്ഞത്…. ”എനിക്ക് വേണ്ട… ഹരിയേട്ടൻ കഴിച്ചോളൂ…അമ്മയ്ക്കും വാങ്ങിച്ചോളൂ ട്ടോ.. സ്വാതിയുടെ മറുപടി കേട്ട് ഹരിക്ക് ദേഷ്യം വന്നെങ്കിലും ഒന്നും പറയാതെ കാറിൽ കയറി ഡോർ വലിച്ചടച്ചുകൊണ്ട് വേഗത്തിൽ വീട്ടിലേക് വണ്ടിയൊടിച്ചു കൊണ്ടിരിക്കുമ്പോൾ സ്വതിക്ക് എന്ത് പറ്റി എന്നായിരുന്നു ഹരിയുടെ മനസ്സിൽ… മറുത്ത് ഒരു വാക്ക് പോലും പറയാത്ത സ്വാതിയുടെ ദേഷ്യം പിടിച്ചുള്ള മറുപടി ഹരിക്ക് വല്ലാത്ത വിഷമം ഉണ്ടാക്കി… ഇനി കുട്ടികൾ ഇല്ലാത്തത് എന്റെ കുഴപ്പം കൊണ്ടാണെന്ന് കരുതിയിട്ടാണോ സ്വാതി ഇങ്ങനെ പെരുമാറുന്നത് എന്നൊക്കെ വീട്ടിലെത്തും വരെ ഹരിയുടെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉടലെടുത്തു….

അപ്പോഴും സ്വാതിയുടെ മനസ്സിൽ ചിന്ത മറ്റൊന്നായിരുന്നു.. എങ്ങനെ എങ്കിലും ഹരിയേട്ടനെയും അമ്മയെയും എന്നിൽ നിന്നും അകറ്റണം എന്നാൽ മാത്രമേ ഹരിയുടെ ജീവിതത്തിൽ വേറൊരു പെണ്ണ് വരികയുള്ളു.. അതിനുള്ള കണക്ക് കൂട്ടലിൽ ആയിരുന്നു സ്വാതി… ****** നേരം സന്ധ്യ ആയിട്ടും മക്കൾ എത്താത്തതിൽ പരിഭ്രമിച്ചു ഉമ്മറത്ത് തന്നെ കാത്തിരിപ്പാണ് ഹരിയുടെ അമ്മ.. ഗേറ്റ് കടന്നു വരുന്ന ഹരിയുടെ കാർ കണ്ടപ്പോൾ ഇരുന്നിടത്ത് നിന്നും എണീറ്റ് പടിക്കൽ വന്നു നിന്നു കാറിലേക്ക് നോക്കികൊണ്ടിരുന്നു.. കാറിൽ നിന്നും ഇറങ്ങിയ സ്വാതി ഡോർ വലിച്ചാടച്ചുകൊണ്ട് അമ്മക്ക് മുഖം നൽകാതെ അകത്തേക്ക് കേറി പോകുന്നത് കണ്ടപ്പോൾ അമ്മ ഹരിയുടെ മുഖത്തേക്ക് ഒന്ന് നോക്കി… സാധാരണ എവിടേലും പോയി വന്നാൽ ഉമ്മറപ്പാടിയിൽ തന്നെ വന്നിരുന്നു പോയ കാര്യങ്ങൾ ഒക്കെ സംസാരിച്ചു പുറത്ത് നിന്നും വാങ്ങി വരുന്നത് പൊതി തുറന്നു കഴിച്ചിട്ട് മാത്രം അകത്തേക് പോകാറുള്ള സ്വാതിയുടെ പെരുമാറ്റം അമ്മയിൽ ഒരു ഞെട്ടലുണ്ടാക്കി.. ഹരിയുടെ മുഖത്തും വലിയ തെളിച്ചം കാണാത്തത് കണ്ട് അമ്മയുടെ മനസ്സ് വേദനിക്കുന്നുണ്ടായിരുന്നു… “എന്താ ഹരീ…നീ വല്ലതും പറഞ്ഞോ ന്റെ കുട്ടിയെ … ന്തിനാ ന്റെ കുട്ടി ഒന്നും മിണ്ടാതെ കേറിപോയെ…” അതുവരെ നടന്നതൊക്കെ മനസ്സിൽ ഒരു ഭാരമായി നിന്നിരുന്ന ഹരിക്ക് അമ്മയുടെ ചോദ്യം കൂടി ആയപ്പോൾ പിടിച്ചു നിൽക്കാൻ ആവുന്നുണ്ടായിരുന്നില്ല… “ഒന്നൂല്ലമ്മേ.. സ്വതിക്ക് ചെറിയ തലവേദന ഉണ്ടെന്ന് പറഞ്ഞിരുന്നു.. അതാവും അവൾ പെട്ടന്ന് അകത്തേക്ക് പോയെ….” അതും പറഞ്ഞുകൊണ്ട് ഹരിയും അകത്തേക്ക് കേറിപോയപ്പോൾ അമ്മക്ക് എന്തോ ഒരു പന്തികേട് തോന്നിയിരുന്നു… മക്കൾ കള്ളം പറഞ്ഞാൽ അമ്മമാർക്ക് അത് മനസ്സിലാവും എന്ന് ഹരിക്കും നന്നായി അറിയാമായിരുന്നു… ******** ഡ്രസ്സ്‌ മാറി ബാത്‌റൂമിൽ കയറിയ സ്വതിക്ക് കരച്ചിൽ പിടിച്ചു നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല.. വണ്ടിയിൽ വരുമ്പോൾ ഉള്ള ഹരിയുടെ മുഖവും. കയറി വരുമ്പോൾ ഉമ്മറത്ത് നിൽക്കുന്ന അമ്മയോട് ഒന്നും മിണ്ടാതെ പൊന്നതും ഓർത്തപ്പോൾ കണ്ണുകൾക്ക് പിടിച്ചു നിൽക്കാനായില്ല.. ഷവർ തുറന്നിട്ട്‌ അതിനടിയിൽ നിൽകുമ്പോൾ ദേഹത്ത് വീഴുന്ന തണുത്ത വെള്ളത്തിനു പോലും മനസ്സിന് തണുപ്പേക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… “സ്വാതീ…” കതകിന് മുട്ടികൊണ്ടുള്ള ഹരിയുടെ വിളി കേട്ടപ്പോളാണ് അത്രേം നേരം ഷവറിന്റ ചുവട്ടിൽ ആയിരുന്നു എന്ന ബോധം സ്വതിക്ക് വന്നത്.. വേഗത്തിൽ കുളിച്ചു പുറത്തിറങ്ങുമ്പോൾ കിടക്കയിൽ ചേർന്നിരുന്നുകൊണ്ട് എന്തോ ആലോചനയിൽ ആയിരുന്നു ഹരി… ഹരിയോട് ഒന്നും മിണ്ടാതെ സ്വാതി അടുക്കളയിലേക്ക് നടന്നു … രാത്രി ഭക്ഷണം ഉണ്ടാകികിണ്ടിരിക്കുമ്പോളാണ് അമ്മ അടുക്കളയിലോട്ട് കയറി വന്നത്.. “മോളെ തലവേദന കുറവുണ്ടോ…” പിന്നിൽ നിന്നും അമ്മയുടെ ചോദ്യം കേട്ട് സ്വാതി ഒന്ന് ഞെട്ടി…. ചുണ്ടിൽ ഒരു ചിരി വരുത്തികൊണ്ട് അവൾ പാചകത്തിൽ മുഴുകി…. അപ്പുറത്തു വെള്ളം തിളപ്പിച്ച്‌ ചുക്ക് കാപ്പി ഇട്ട് കൊണ്ടുവന്നു സ്വതിക്ക് നേരെ നീട്ടി.. “മോള് ഇത് കുടിക്ക്.. തലവേദനയൊക്ക മാറിക്കോളും….എന്നിട്ട് അവനോടൊപ്പം പോയി ഇരിക്.. ഭക്ഷണം അമ്മ ഉണ്ടാക്കിക്കോളാം..” മറുത്തൊരുവാക്ക് മിണ്ടാൻ പോലും കഴിയാതെ യന്ത്രികമായി സ്വാതി അത് വാങ്ങി കുടിക്കാൻ തുടങ്ങി… കാപ്പിയുമായി ഹരിയുടെ അടുത്ത് പോകാതെ ഉമ്മറത്ത് വന്നിരുന്നു പുറത്തേക്ക് നോക്കികൊണ്ട് കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോളാണ് ഹരി ഉമ്മറത്തേക്ക് വന്നു സ്വാതിയുടെ അടുത്ത് ഇരുന്നത് … “സ്വാതീ… എന്താ.. നിനക്ക് പറ്റിയത്.. ഹോസ്പിറ്റലിൽ നിന്നിറങ്ങിയത് മുതൽ നീ മിണ്ടുന്നില്ലല്ലോ…” “ഒരു കുട്ടി ഉണ്ടാവാൻ നമുക്ക് ഇനിയും സമയം ഉണ്ടല്ലോ.. അതിന് നീ ഇങ്ങനെ മിണ്ടാതിരുന്നാൽ എങ്ങിനെയാ…” ഹരിയുടെ വാക്കുകളിലെ ഇടർച്ച സ്വാതിയുടെ ഹൃദയം തകർ ക്കുന്നുണ്ടെങ്കിലും ഹരിക്ക് മറുപടി ഒന്നും നൽകാതെ അവൾ പുറത്തോട്ട് നോക്കി ഇരുന്നു… “നീ ഇങ്ങനെ വിഷമം പിടിച്ചു നടന്നാൽ അത് അമ്മയ്ക്കും വിഷമം ആകും… നമുക്ക് കുറച്ചു കൂടെ ഒന്ന് കാത്തിരിക്കാം.. അല്ലെങ്കിൽ ഒരു കുട്ടിയെ ദത്തെടുത്ത് വളർത്താലോ…” ദത്തെടുക്കാം എന്ന ഹരിയിൽ നിന്നും അതുവരെ കേൾക്കാത്ത വാക്ക് കേട്ട് സ്വാതി ഞെട്ടത്തരിച്ചു പോയി…… കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർ തുടച്ചുകൊണ്ട് സ്വാതി കിച്ചനിലേക്ക് പോകുന്നടും നോക്കി ഇരിക്കുമ്പോൾ ഹരിയുടെ ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നുണ്ടായിരുന്നു… സ്വാതിയുടെ മനസ്സിൽ എന്താണ് എന്ന് ഒരെത്തും പിടിയും കിട്ടാതെ വിങ്ങുന്ന മനസ്സുമായി ഹരി ഉമ്മറത് ഇരുന്നു… ചപ്പാത്തി ചുറ്റുകൊണ്ടിരിക്കുമ്പോളും അമ്മയുടെ മനസ്സിൽ വൈകിട്ട് നടന്ന കാര്യങ്ങൾ ആയിരുന്നു … കാപ്പി ഗ്ലാസ്‌ കഴുകി വെച്ച് ബെഡ്‌റൂമിൽ എത്തി തലയിണയിൽ മുഖംപൊത്തികൊണ്ട് പൊട്ടികരയുകയായിരുന്നു സ്വാതി…. ****** “സ്വാതീ…മോളെ…?തലവേദന കുറവുണ്ടോ.” രാവിലെ അമ്മ തലയിൽ കൈവെച്ചു കൊണ്ട് വികിച്ചപ്പോളാണ് സ്വാതി ഉറക്കമുണർന്നത്..

രാത്രി ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ വിശപ്പില്ല എന്നും പറഞ്ഞു കിടന്നതായിരുന്നു.. കിടക്കാൻ നേരം ഹരി വന്നു വിളിച്ചത് അറിഞ്ഞെങ്കിലും ഒന്നും മിണ്ടാതെ ഉറക്കം അഭിനയിക്കുമ്പോളും ഉള്ളിൽ കരയുകയായിരുന്നു സ്വാതി … ഓഫീസിൽ പോകാൻ നേരം നെറ്റിയിൽ കൈവെച്ചു നോക്കി ചെറിയ ചൂടുണ്ടല്ലോ ടാബ്ലറ്റ് വല്ലതും വേണോ എന്ന് ചോദിച്ചെങ്കിലും സ്വാതി മിണ്ടാത്തത് കൊണ്ട് ദേഷ്യം പിടിച്ചായിരുന്നു ഹരി ഓഫീസിലേക്ക് പോയത്.. ഓഫീസിൽ എത്തിയ ഹരിക്ക് ഒന്നിലും ഒരു താല്പര്യം ഉണ്ടായിരുന്നില്ല.. ചിന്തയിൽ മുഴുവൻ സ്വതിക്ക് എന്താണ് പറ്റിയത് എന്നായിരുന്നു.. ഒരുപക്ഷെ എനിക്ക് അവൾക് ഒരു കുഞ്ഞിനെ നൽകാൻ പറ്റില്ല എന്ന ചിന്ത കാരണം എന്നിൽ നിന്നും ഒഴിഞ്ഞു മാറുകയാണോ എന്നൊക്കെ ചിന്തികൊണ്ട് കമ്പ്യൂട്ടറിനു മുന്നിൽ ഇരിക്കുമ്പോളാണ് ഏറ്റവും അടുത്ത കൂട്ടുകാരൻ ശ്യാം അങ്ങോട്ട് വന്നത്…. “എന്ത് പറ്റി അളിയാ ഒരു മൂഡ് ഓഫ്…?” “ഏയ്‌ ഒന്നുമില്ലെടാ…” “ഒന്ന് പോ അളിയാ.. നിന്റെ മുഖം കണ്ടാൽ അറിയാം എന്തോ കാര്യാമായ പ്രശ്നം നിന്നെ അലട്ടുന്നുണ്ടെന്ന്.. പറയാൻ പറ്റുന്നതാണെങ്കിൽ നീ പറ.. നമുക്ക് പരിഹാരം കാണാൻ പറ്റുമോ എന്ന് നോക്കാം…” ശ്യാം അങ്ങനെ ആണ് എന്ത് വലിയ ടെൻഷനിലും കൂളായി നിൽക്കുന്ന സ്വഭാവം ആണ്.. ഹരിയുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന കൂട്ടുകാരൻ.. തലേ ദിവസത്തെ കാര്യങ്ങൾ ശ്യാമിനോട് പറയുമ്പോൾ ഇടക്കിടെ ഹരിയുടെ വാക്കുകൾ ഇടറുന്നത് ശ്യാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. എല്ലാം കേട്ട് കഴിഞ്ഞ ശ്യാം കയ്യിലെ പേന കൊണ്ട് ഒരു പേപ്പറിൽ കുത്തി വരച്ചുകൊണ്ട് ഹരിയെ നോക്കി ഒന്ന് ചിരിച്ചു… “ഡാ അളിയാ… നീ വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷൻ അടിക്കല്ലേ… സ്വാതി അങ്ങനെ ഒന്നും ചിന്തിക്കില്ല… ഡോക്ടർ അങ്ങനെ പറഞ്ഞപ്പോൾ ഉള്ള വിഷമം കൊണ്ട് മിണ്ടാഞ്ഞതാവും… നീ പോയി അവളോട് ഒന്ന് സമാധാനത്തിൽ പറഞ്ഞു മനസിലാക്കിയാൽ അവൾ ഓക്കേ ആവും…” “തല്ക്കാലം നീ.. വാ.. നമുക്ക് ഒരു ചായ കുടിച്ചിട്ട് വരാം…” ***** “മോളെ… ഇന്നലെ മുതലേ ഒന്നും കഴിച്ചില്ലലോ നീ… ഇത് കൂടി കഴിക്ക്… വയറ് വിശന്നിട്ട തലവേദന കുറയാത്തത്…” അടുക്കളയിൽ ഇരുന്നു പ്ളേറ്റിലെ ദോശയിൽ വിരലൊടിച്ചുകൊണ്ട് ചിന്തയിലാണ്ട് നിൽക്കുകയായിരുന്നു സ്വാതി…. തൊട്ടടുത്ത് വന്നിരുന്നു അമ്മ അവളുടെ മുടിയിൽ ഒന്ന് തഴുകി… “മോളെ… അമ്മ ചോദിക്കുന്നത് കൊണ്ട് വിഷമം ഒന്നും തോന്നരുത്.. ന്താ.. ന്റെ കുട്ടിക്ക് പറ്റിയെ…” അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു… ”ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നു… നിങ്ങൾ രണ്ട് പേരും ഒന്നും മിണ്ടാതെ ഉള്ള ഒരു ഒളിച്ചു കളി… എന്തായാലും മോള് അമ്മയോട് പറ…” ഇരു കൈകളിലും സ്വാതിയുടെ മുഖം ചേർത്ത് പിടിച്ചു അമ്മ അങ്ങനെ ചോദിച്ചപ്പോൾ സ്വതിക്ക് പിടിച്ചു നിൽക്കാനായില്ല… അമ്മയുടെ മടിയിലേക്ക് വീണു പൊട്ടി കരഞ്ഞു പോയി സ്വാതി….. “എന്താ മോളെ ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ… നീ കരഞ്ഞിട്ട് അമ്മയെ കൂടി വിഷമത്തിലാക്കുവോ….” “എന്തായാലും മോള് അമ്മയോട് പറ.. ഹരി കുട്ടൻ വല്ലതും പറഞ്ഞിരുന്നോ.. മോളെ?” ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് ഇല്ല എന്ന് സ്വാതി തലയാട്ടി… “മോള്.. കരയാതെ.. ഇത് കൂടി കഴിക്ക്…” സ്വാതിയുടെ കണ്ണുകൾ സാരി തലപ്പ് കൊണ്ട് തുടച്ചു ദോശ എടുത്ത് അവളുടെ വായിലേക്ക് വെച്ചു നീട്ടി… പ്ളേറ്റിലെ ദോശ തീർന്നതിന് ശേഷം എണീക്കാൻ നിന്ന അമ്മയുടെ കൈകളിൽ സ്വാതി പിടിച്ചിരുത്തി…ആ മുഖത്തോട്ട് നോക്കി.. “അമ്മേ….കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ട് സ്വാതി അമ്മയെ വിളിച്ചു…” “എന്താ… മോളെ… എന്താച്ചാ അമ്മയൊട് പറ…” “അമ്മേ.. അത്… അത്..വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിന്നു…” “പറ… മോളെ… എന്താ…” “അത്… ഇന്നലെ ചന്ത്രമോഹൻ ഡോക്ടറും അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വെറുതെ ഓരോന്നു ചിന്തിച്ചു പോയി.. അമ്മേ… അതാ.. ഇന്നലെ….. വാക്കുകൾ കിട്ടാതെ ആ മടിയിൽ തലവെച്ചു ഏങ്ങലടിച്ചുകൊണ്ട് കരയുന്ന സ്വാതിയുടെ നെറുകയിൽ തഴുകികൊണ്ട് അമ്മ തുടർന്നു… “മോളെ… കുട്ടികൾ ഉണ്ടാവുക എന്നത് നമ്മൾ ആഗ്രഹിച്ചാൽ മാത്രം പോരല്ലോ… ദൈവം അതിനുള്ള യോഗം കൂടി തരണ്ടേ… “എത്ര ആളുകൾ ഉണ്ട് വര്ഷങ്ങളായി കുട്ടികൾ ഇല്ലാത്തവർ.. അവരൊക്കെ ഒന്നിച്ചു ജീവിക്കുന്നില്ലേ… ഇനിയും എത്ര കാലം നമുക്ക് മുന്നിൽ ഉണ്ട്.. അതുകൊണ്ട് മോള് വിഷമിക്കേണ്ട… എനിക്കുറപ്പുണ്ട്.. എന്നെങ്കിലും നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല… അമ്മേടെ മോള് വെറുതെ വേണ്ടാത്തതൊന്നും ആലോചിച്ചു മനസ്സിന് വിഷമം ഉണ്ടാക്കരുത്… അമ്മേടെ മക്കൾ സന്തോഷത്തിൽ കഴിയുന്നത് കണ്ടാൽ മതി.. അമ്മക്ക്… “മോളെ.. ഹരി.. ഒരു പാവം ചെക്കനാ.. അവന് ആളുകൾ വിഷമിക്കുന്നത് കണ്ടാലേ സങ്കടം ആവും.. അപ്പൊ പിന്നെ മോള് ഇങ്ങനെ വിഷമിച്ചിരുന്നാൽ അവന് സഹികൂല.. കാലത്ത് തന്നെ ഒന്നും കഴിക്കാതെയാ അവനും ഓഫീസിൽ പോയത് ….

“അമ്മേടെ കുട്ടി.. വിഷമം ഒക്കെ മാറ്റി ഒന്ന് മുഖം കഴുകി.. പോയി കിടന്നോ… ഒന്ന് മയങ്ങി തെളിയുമ്പോൾ എല്ലാം ശരിയായിക്കോളും… അമ്മയുടെ വാക്കുകൾ കേട്ടപ്പോ സ്വാതിയുടെ മനസ്സിൽ നിന്നും എന്തോ ഒരു ഭാരം ഇറങ്ങിപ്പോയത് പോലെ അവൾക്ക് തോന്നി.. “ഇല്ലാ… ഇവരുടെ സ്നേഹം കണ്ടില്ലെന്ന് വെക്കാൻ ഈ ജന്മത്തിൽ സാധിക്കില്ല എന്ന് അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് മുഖം കഴുകി ബെഡ്റൂമിലേക്ക് പോയി…. അപ്പോളാണ് രാവിലെ ഹരി ഒന്നും കഴിക്കാതെയാണ് പോയത് എന്ന് അമ്മ പറഞ്ഞതോർമ്മ വന്നത്… വേഗം ഫോണെടുത്ത് ഹരിയുടെ നമ്പറിലേക്ക് വിളിച്ചു… ഓഫീസിൽ ഒരു മൂഡ് ഇല്ലാതെ ജോലിയിൽ മുഴുകിയിരിക്കുമ്പോളാണ് ഹരിയുടെ മൊബൈൽ റിങ് ചെയ്യുന്നത് എടുത്തു നോക്കിയപ്പോ സ്വാതി… ഹരി വേഗം കാൾ അറ്റൻഡ് ചെയ്തു.. “ഹലോ…” “ഹലോ… ഹരിയേട്ടാ… സ്വാതിയുടെ ഇടറിയ ശബ്ദം ഹരിയുടെ കാതുകളിൽ തട്ടിയപ്പോ ആ ഹൃദയം ഒന്ന് പിടഞ്ഞു… “ആ.. സ്വാതി… എന്ത് പറ്റി… തലവേദന കുറവില്ലേ… ഡോക്ടറുടെ അടുത്ത് പോണോ..?” “ഹരിയേട്ടാ… ഏട്ടൻ.. വല്ലതും കഴിച്ചോ… അമ്മ പറഞ്ഞു കാലത്ത് ഒന്നും കഴിച്ചില്ല എന്ന്…” സ്വാതിയുടെ സംസാരത്തിൽ പഴയത് പോലെ ആയെന്ന് മനസ്സിലായതും ഹരിയുടെ മുഖത്ത് ചിരി വിടർന്നു… “ആ.. കഴിച്ചെടാ.. നീ വല്ലതും കഴിച്ചോ… തലവേദന കുറഞ്ഞില്ലേ…” ഫോണിലൂടെ കുറച്ചു നേരം സംസാരിച്ചപ്പോൾ അവർ പഴയത് പോലെയായി… ഫോൺ കട്ട് ചെയ്തു ജോലിയിൽ മുഴുകിയ ഹരി നല്ല സന്തോഷത്തിലായിരുന്നു… വൈകിട്ട് ഓഫീസ് കഴിഞ്ഞു വേഗം വീട്ടിലേക്ക് പോന്നു… വീടിന്റെ ഗെറ്റ് കടന്നു ഹരിയുടെ വണ്ടി വരുന്നതും കാത്ത് ഉമ്മറപ്പടിയിൽ ഇരിപ്പുണ്ടായിരുന്നു സ്വാതിയും അമ്മയും… വണ്ടിയിൽ നിന്നുമിറങ്ങി ഓഫീസ് ബാഗ് സ്വാതിയുട കയ്യിൽ കൊടുത്തു മറുകയ്യിൽ പിടിച്ച കവർ തുറന്നു മൂന്ന് ബട്ടർ സ്കോച് ഐസ് ക്രീം പുറത്തെടുത്ത് ഓരോത്തർക്കും കൊടുത്തു… ഒന്നിച്ചിരുന്നു ഐസ് ക്രീം കഴിച്ചുകൊണ്ട് അവർ പഴയത് പോലെ കളി തമാശകൾ പറഞ്ഞുകൊണ്ടിരുന്നു… എന്നെങ്കിലും അവക്കിടയിൽ ഒരു കുഞ് വരുമെന്ന പ്രതീക്ഷയിൽ അവർ……………. (ശുഭം)

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular