Connect with us

Love

ഒരു ജീവിതം മുഴുവനും ഉണ്ടല്ലോ പരസ്പരം മനസിലാക്കാൻ…

Published

on

രചന: Rexona Reyben

ഇന്റർനാഷണൽ ലവ് സ്റ്റോറി “മുൻപരിചയം ഇല്ലാത്ത ഒരാളോടൊപ്പം ശരീരം പങ്കുവെച്ചുകൊണ്ടാണോ നിങ്ങൾ പുതിയ ജീവിതത്തിലേക്ക് കടക്കുന്നത് ” ഇംഗ്ലീഷും മലയാളവും കൂട്ടിക്കലർത്തിയുള്ള നിക്കോളിന്റെ ചോദ്യം കേട്ടതും ആളുകൾ എല്ലാം അവളെ ഒരു അത്ഭുതജീവിയെ പോലെ നോക്കി. ” ഒരു പരിചയവും ഇല്ലാത്ത ആളെ മാരി ചെയുന്നു..ലൈഫ് പാർട്ണർ ആക്കുന്നു..,അയാളുടെ കൂടെ ഒരു പരിചയവും ഇല്ലാത്ത ഒരു വീട്ടിലേക്ക് ചെല്ലുന്നു… അവിടെ അവൾക്ക് അറിയാത്ത കുറെ പുതിയ ആളുകൾ…. അവരോടൊക്കെ ഇടപഴകുന്നു… പിന്നെ അവരുടെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കുന്നു….. ഇങ്ങനെ ആണല്ലേ ഇന്ത്യൻ മാര്യേജ്…”.അവൾ അത്ഭുതം കൂറുന്ന മിഴികളോടെ എന്നെ നോക്കി. ” ഇവിടുത്തെ രീതി അങ്ങനെ ആണ് നിക്കോൾ… ” എല്ലാവരുടെയും നോട്ടം അവളിലേക്ക് വീണതും ഞാൻ ശബ്ദം താഴ്ത്തി അവളോട് പറഞ്ഞു. ” വാട്ട്‌….. ഇവിടെ എല്ലാവരും ഇങ്ങനെ ആണോ…… നിന്റെ മാര്യേജും ഇങ്ങനെ തന്നെ ആയിരിക്കുമോ രോഹിത്.. ” അമ്പരന്നുള്ള അവളുടെ ചോദ്യവും അതോടൊപ്പം വീട്ടുകാരുടെ തുറിച്ചുള്ള നോട്ടവും കണ്ടതോടെ ആരെയോ call ചെയുന്നു എന്ന വ്യാജേന ഞാൻ പതിയെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു പുറത്തേക്ക് നടന്നു. അപ്പോഴും കണ്ടു അത്ഭുതം നിറഞ്ഞ മുഖത്തോടെ എന്റെ അനിയത്തിയോട് ഓരോന്നൊക്കെ ചോദിച്ചു മനസിലാക്കുന്ന നിക്കോളിനെ. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിദുബായിൽ ചെന്നപ്പോഴാണ് ഞാൻ ആദ്യമായി നിക്കോൾ എന്ന ഫിലിപിനോ പെൺകുട്ടിയേ പരിചയപ്പെടുന്നത്. ഞങ്ങളുടെ ടീമിലെ ഏറ്റവും energetic ആയ പെൺകുട്ടി.പൊതുവെ സംസാര പ്രിയനായ ഞാനുമായി വളരെ പെട്ടന്ന് തന്നെ അവൾ കൂട്ടായി. നാട്ടിലെ വിശേഷങ്ങളും കാര്യങ്ങളും ഒക്കെ എന്നോട് ചോദിച്ചറിയാൻ അവൾക്ക് വലിയ ഇഷ്ടമായിരുന്നു. ഇന്ത്യയിൽ കേരളം എന്ന സ്ഥലത്താണ് ഞാൻ താമസിക്കുന്നതെന്നും അത് ദൈവത്തിന്റെ സ്വന്തം നാടെന്നാണ് അറിയപ്പെടുന്നതെന്നുമൊക്കെ പറഞ്ഞതോടെ നിക്കോളിന് കേരളത്തെക്കുറിച്ച് കൂടുതൽ അറിയണമെന്നായി.കേരളത്തിലെ അറിയപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും വിവിധ ഭക്ഷണങ്ങളെക്കുറിച്ചും ഒക്കെ എവിടെയോ കേട്ട പരിചയം മാത്രം ഉള്ള അവളോട് അവയെക്കുറിച്ചൊക്കെ ഞാൻ വിശദമായി പറഞ്ഞു കൊടുത്തു. ഞാൻ പറയുന്ന ഓരോ കാര്യങ്ങളും കേട്ട് ത്രിൽ അടിച്ചുള്ള നിക്കോളിന്റെ ഇരിപ്പും ഭാവവും ഒക്കെ കാണുംതോറും എനിക്കും ആവേശം കയറി. പൊടിപ്പും തൊങ്ങലും വെച്ചു ഓരോന്നൊക്കെ ഞാൻ പൊലിപ്പിച്ചു പറയുംതോറും എന്റെ വാക്കുകളിലൂടെ അവൾ കേരളത്തെയും മലയാളികളെയും ഇഷ്ട്ടപ്പെട്ടു തുടങ്ങി. “രോഹിത്…. യു ആർ സൊ ലക്കി….ഇത്രേം ബ്യൂട്ടിഫുൾ ആയ സ്ഥലവും ആളുകളും ഒക്കെ ആണല്ലോ നിങ്ങളുടെ നാട്ടിൽ ഉള്ളത്….എനിക്കും അവിടെക്ക് വരാൻ തോന്നുന്നു.. ” അവൾ ഉത്സാഹത്തോടെ പറഞ്ഞു. ” പിന്നില്ലാതെ…. ഇതുപോലെ കംഫർട്ടബിൾ ആയ സ്ഥലവും ആൾക്കാരും വേറെ എങ്ങും ഉണ്ടാവില്ല… ഞങ്ങളുടെ നാട്ടിലെ ആഘോഷങ്ങൾ,ആചാരങ്ങൾ,ഉത്സവങ്ങൾ, ഭക്ഷണം, കാലാവസ്ഥ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഇതൊക്കെ വന്നു കണ്ടാൽ മാത്രേ മനസിലാക്കൂ…. ” ഞാൻ പറഞ്ഞു. ” ഒ ഗോഡ്…..ഐ വിഷ് ടു മാരി എ മല്ലു…അപ്പോൾ എനിക്ക് ഇതൊക്കെ അനുഭവിക്കാമല്ലോ….

” അവൾ സ്വയം പറഞ്ഞത് കേട്ടതും എന്റെ ഉള്ളിലുള്ള കോഴികുഞ്ഞ് തല പൊക്കി. വെറുതെ ഒന്ന് ലൈൻ വലിച്ചു നോക്കിയാലോ എന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നത് പോലെ.. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരു ഇന്റർനാഷണൽ ദാമ്പത്യജീവിതം ഞാൻ സ്വപ്നം കണ്ടു. അങ്ങനെഇരിക്കുമ്പോഴാണ് അമ്മാവന്റെ മോൾ അഞ്ജലിയുടെ കല്യാണം ഉറപ്പിക്കുന്നത്. നാട്ടിലേക്ക് പോയിട്ട് രണ്ടു മൂന്ന് വർഷം ആയത് കൊണ്ട് തന്നെ എല്ലാവരെയും ഒന്ന് കണ്ടിട്ട് വരാമെന്നു കരുതി ലീവിനു അപ്ലൈ ചെയ്തു. എന്നാൽ എന്നോടൊപ്പം നാട്ടിലേക്ക് വരാനായി നിക്കോളും ലീവിന് അപ്ലൈ ചെയ്തപ്പോഴാണ് കാര്യങ്ങളുടെ സീരിയസ്നെസ് എനിക്ക് മനസിലായത്. ഞാൻ കുറെ പറഞ്ഞു ഒഴിവാക്കാൻ നോക്കിയെങ്കിലും കേരളത്തിൽ വരണം എന്നുള്ള അവളുടെ വാശിയ്ക്ക് മുന്നിൽ എനിക്ക് മറ്റു വഴികൾ ഇല്ലാതെ ആയി. അവസാനം കല്യാണം കൂടാനായി അവളെയും കൂട്ടി ഞാൻ നാട്ടിലേക്ക് ഫ്ലൈറ്റ് കയറി.നാട്ടിലേക്ക് വരാൻ തീരുമാനിച്ചതു മുതൽ അത്യാവശ്യം വേണ്ടുന്ന മലയാളം വാക്കുകൾ ഒക്കെ അവൾ എന്നോട് ചോദിച്ചറിഞ്ഞു പഠിച്ചുകൊണ്ടിരുന്നു. ഫ്ലൈറ്റിൽ ഇരുന്നു അതൊക്കെ എന്നോട് സംസാരിച്ചു പ്രാക്ടീസ് ചെയ്യുകയും ചെയ്തു. രാവിലെ എയർപോർട്ടിൽ വന്നിറങ്ങി വീട്ടിലേക്ക് ടാക്സി പിടിക്കാൻ നോക്കിയപ്പോഴാണ് അറിയുന്നത് ഓട്ടോ ടാക്സി മിന്നൽ പണിമുടക്ക് ആണെന്നുള്ള കാര്യം. പിന്നെ ലഗേജും തൂക്കി ആനവണ്ടിയിൽ കയറി വീട്ടിലേക്ക് തിരിച്ചു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ബസിന്റെ പിൻസീറ്റിൽ ഇരുന്നുള്ള യാത്ര വല്ലാതെ ഇഷ്ടപ്പെട്ടത് കൊണ്ടാകും, നിക്കോൾ പെട്ടന്ന് തന്നെ എഴുന്നേറ്റ് മുൻസീറ്റിലേക്ക് മാറിഇരുന്നത്. “കേരളത്തിലെ മികച്ച ട്രാൻസ്‌പോർടെഷനെക്കുറിച്ച് ഞാൻ പറഞ്ഞതൊക്കെ അവൾ ഓർക്കുന്നുണ്ടാകുമോ എന്തോ…. ” വീടിനു അടുത്തുള്ള സ്റ്റോപ്പിൽ ബസ് ഇറങ്ങിയപ്പോഴാണ് അടുത്ത രസം. ആളുകൾ എല്ലാം എന്നെയും അവളെയും മാറി മാറി നോക്കുന്നു. നിക്കോൾ ആണെങ്കിൽ ആളുകളെ എല്ലാം നോക്കി ചിരിച്ചു കാട്ടുന്നുണ്ട്. ലഗേജും പിടിച്ചുള്ള വരവും എന്റെ മുഖത്തെ പരിഭ്രമവും ഒക്കെ കണ്ടിട്ടാകണം ഞാൻ ഒരു പെണ്ണിനേയും വിളിച്ചു കൊണ്ട് വന്നെന്ന് ബസ് സ്റ്റോപ്പിൽ നിന്ന് വീട്ടിലേക്ക് എത്തുന്നതിനു മുൻപ് തന്നെ വീട്ടുകാർ എല്ലാവരും അറിഞ്ഞു. ഞങ്ങൾ വരുന്നതും കാത്ത് എല്ലാവരും വീടിന് മുറ്റത്ത് നിൽക്കുന്നത് കണ്ടപ്പോഴേ ഞാൻ ഊഹിച്ചു കാര്യങ്ങൾ അത്ര പന്തിയല്ലന്ന്. ” ഇവൾ ആരാടാ…. നിനക്ക് ഇവളുമായി എന്താ ബന്ധം…. ” ഞങ്ങളെ കണ്ടതും അമ്മാവൻ ചോദിച്ചു. തൊട്ട് പിറകിൽ കരച്ചിലോടെ അമ്മയും അമ്മായിയും ഒക്കെ ഉണ്ട്. എന്റെ നാട്ടിലെ ആഥിതേയ മര്യാദ കണ്ടു നിക്കോൾ അമ്പരന്ന് കാണണം വീട്ടുകാരുടെ ചോദ്യങ്ങൾക്കും കണ്ണീരിനുമൊക്കെ ഇടയിൽ ഞാൻ പറഞ്ഞൊപ്പിച്ചു ഇവൾ എന്റെ കൂടെ വർക്ക്‌ ചെയ്യുന്നത് ആണെന്നും നാട് കാണാനായി കൂട്ടികൊണ്ട് വന്നത് ആണെന്നൊക്കെ. വലിയ താല്പര്യം ഇല്ലെങ്കിലും അമ്മായിമാർ ഒക്കെ ചേർന്ന് അവളെ അകത്തേക്ക് കൂട്ടികൊണ്ട് പോയി. പിന്നാലെ ഞാനും. ചിലർക്കൊന്നും നിക്കോളിനെ തീരെ ഇഷ്ടം ആയില്ല. പക്ഷെ അവൾ എല്ലാവരോടും സംസാരിക്കാൻ ശ്രമിച്ചും എല്ലാവർക്കും ഒപ്പം കൂടിയും നടന്നു. കല്യാണതിരക്കുകൾ തുടങ്ങിയത് മുതൽ നിക്കോൾ വലിയ ഉത്സാഹത്തിൽ ആയിരുന്നു. അനിയത്തിയോടും കസിൻസിനോടുമൊക്കെ അവൾ പെട്ടന്ന് തന്നെ കൂട്ടായി. അവരെക്കൊണ്ട് സാരി ഒക്കെ ഉടുപ്പിച്ചു തലയിൽ മുല്ലപ്പൂ ചൂടി ഓർണമെൻറ്സ് ഒക്കെ അണിഞ്ഞു ഞങ്ങളിൽ ഒരാളായി ഇഴുകിച്ചേരാൻ അവൾ ശ്രമിച്ചു. ഒരു ദിവസം കുടുംബത്തിലെ ബന്ധുക്കൾ എല്ലാവരും ചേർന്നിരുന്നു കല്യാണകാര്യം ചർച്ച ചെയ്യുന്നതിന് ഇടയിൽ ആണ് അമ്മാവന്റെ മകളോട് അവൾ എങ്ങനെ തന്റെ വരനെ കണ്ടെത്തി എന്ന് നിക്കോൾ ചോദിച്ചത്. ” അച്ഛനും അമ്മാവന്മാരും ഒക്കെ പോയി ആളെ കണ്ടു. അവർക്ക് ഇഷ്ടമായി. പിന്നെ ആൾ വീട്ടുകാരോടൊപ്പം വന്നു എന്നെ കണ്ടു. സംസാരിച്ചു. കല്യാണത്തിന് ok പറഞ്ഞു… ” അവൾ പറഞ്ഞു. ” കണ്ട ഉടനെ ഇഷ്ടം ആണെന്ന് പറഞ്ഞോ… ” നിക്കോൾ ചോദിച്ചു ” കണ്ടു… ഇഷ്ടമായി…. അങ്ങനെ കല്യാണം ഉറപ്പിച്ചു…” ” വുഡ്ബിയെ കുറിച്ച് എന്തൊക്കെ കാര്യങ്ങൾ അറിയാം… ” നിക്കോൾ വീണ്ടും ചോദിച്ചു “വീട്,വീട്ടുകാർ,ജോലി, ഇതൊക്കെ അറിയാം..പിന്നെ ബാക്കിയൊക്കെ കല്യാണത്തിന് ശേഷം അറിയാലോ… ഒരു ജീവിതം മുഴുവനും ഉണ്ടല്ലോ പരസ്പരം മനസിലാക്കാൻ…” അവൾ പറഞ്ഞത് കേട്ടതും നിക്കോൾ അമ്പരന്ന് പോയിരുന്നു. അപ്പോഴാണ് അവൾ ” ഒരു പരിചയവും ഇല്ലാത്തവർ ശരീരം പങ്കിട്ടാണോ ഇവിടെ വിവാഹജീവിതം തുടങ്ങുന്നതെന്ന് “ചോദ്യം ചോദിച്ചത്.

വീട്ടുകാർ ഓരോന്നൊക്കെ മുറുമുറുക്കാൻ തുടങ്ങിയതും ഞാൻ കൂട്ടുകാരോടൊപ്പം പുറത്തേക്ക് പോയി. രാത്രി ഒരുപാട് വൈകിയാണ് വീട്ടിലേക്ക് തിരിച്ചു വന്നത് തന്നെ. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാവരും കല്യാണ തിരക്കുകളിൽ ആയിരുന്നു. വീട്ടിലെ ഓരോ ചടങ്ങുകളും ക്യാമെറയിൽ പകർത്തിക്കൊണ്ട് നിക്കോളും വീടിനുള്ളിലൂടെ ഓടി നടന്നു. അവൾക്ക് ഭയങ്കര സന്തോഷം ആയിരുന്നു. ഇത്തരത്തിൽ ഉള്ള ചടങ്ങുകളും മറ്റും കാണുന്നതിലും അതിൽ പങ്കാളി ആവുന്നതിലും. അവൾ മുട്ട് വരെയുള്ള ട്രൗസർ ധരിച്ചു നടക്കുന്നതും, പുഴയിൽ നീന്തി കുളിക്കുന്നതും, മരത്തിൽ കയറി മാങ്ങ പൊട്ടിക്കുന്നതും, വീട്ടിലെ ആണുങ്ങൾക്ക് ഒപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്നതും ഒക്കെ മറ്റുള്ളവർക്ക് അനിഷ്ടം ഉണ്ടാക്കി. ഞാൻ എന്തെങ്കിലും പറഞ്ഞാൽ ” അതിലിപ്പോ എന്താ തെറ്റെന്നു ” അവൾ ചോദിക്കും. ” ശെരിയാണ്… അതിലിപ്പോ എന്താണ് തെറ്റ്… വിശക്കുമ്പോൾ അല്ലെ ഭക്ഷണം കഴിക്കേണ്ടത്.. ആണുങ്ങൾ എല്ലാം കഴിച്ചതിനു ശേഷം പെണ്ണുങ്ങൾ കഴിച്ചാൽ അവരുടെ വിശപ്പ് മാറിപോകുകയൊന്നും ഇല്ലല്ലോ…!അവൾക്ക് comfortable ആയ വസ്ത്രം ആണ് അവൾ ധരിക്കുന്നത്.സ്വകാര്യഭാഗങ്ങൾ മറയുന്ന രീതിയിൽ തന്നെയാണത്… പിന്നെന്താ അതിൽ പ്രശ്നം… വെറുമൊരു തോർത്തു മാത്രം ഉടുത്തു കുളത്തിൽ ആണുങ്ങൾ നീന്തികുളിക്കുമ്പോൾ ഉണ്ടാകാത്ത എന്ത് പ്രശ്നമാണ് ഡ്രസ്സ്‌ ഇട്ട് നീന്തിക്കുളിക്കുന്ന നിക്കോളിന് ഉണ്ടാകുന്നത്…. ” ഞാൻ സ്വയം ചിന്തിച്ചു. ” മറ്റൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെങ്കിൽ നമ്മുടെ ഏത് ഇഷ്ടവും മാറ്റിവെയ്‌ക്കേണ്ടത് ഇല്ല… അവർക്ക് എന്ത് തോന്നും എന്ന് കരുതി നമ്മുടെ ഇഷ്ടങ്ങൾ മാറ്റി വെയ്ക്കാനും പാടില്ല… ” നിക്കോൾ എന്നോട് പറയും. അവളുടെ ആറ്റിട്യൂട് ഒക്കെ എനിക്ക് ഇഷ്ടമാകാൻ തുടങ്ങി. കാരണം മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ത് കരുതും എന്നൊക്കെ ഓർത്തു ജീവിച്ചവൻ ആയിരുന്നു ഞാൻ. നിക്കോൾ ആകട്ടെ എന്നിൽ നിന്നും തീർത്തും വ്യത്യസ്ത. അവളോടൊപ്പം കൂടിയതിൽ പിന്നെ എനിക്കും ഒരുപാട് മാറ്റങ്ങൾ വന്നു തുടങ്ങി. ആരെന്തു വിചാരിക്കും എന്നോർത്തു ഇരിക്കാതെ എന്റെ മനസിന് സന്തോഷം നൽകുന്ന കാര്യങ്ങൾ ഞാൻ ചെയ്തു തുടങ്ങി.അതിൽ ഞാൻ സംതൃപ്‍തനും ആയിരുന്നു. അഞ്ജലിയുടെ കല്യാണം കഴിഞ്ഞു പോകുന്നത് വരെയും കുടുംബത്തിലെ ഒരു അംഗത്തെപോലെ നിക്കോൾ എല്ലാ കാര്യങ്ങളിലും മുൻപന്തിയിൽ ഉണ്ടായിരുന്നു. ഓടി നടന്നു എല്ലാം ചെയ്യാനും അതിഥികളെ സ്വീകരിക്കാനുമൊക്കെ ബന്ധുക്കളോടൊപ്പം അവളും കൂടി. മലയാളം പറയുന്നതിൽ അവൾ വരുത്തുന്ന തെറ്റുകൾ ഒക്കെ മറ്റുള്ളവർക്ക് എല്ലാം രസം പകരുന്നത് ആയിരുന്നു. പിന്നെ വീട്ടുകാർ തന്നെ അവൾക്ക് തെറ്റ് തിരുത്തി കൊടുക്കാൻ തുടങ്ങി. മെല്ലെ മെല്ലെ എല്ലാവർക്കും അവളോട് ഒരു ഇഷ്ടമൊക്കെ തോന്നി തുടങ്ങി. ആക്കൂട്ടത്തിൽ എനിക്കും. അവളോടൊപ്പം ഇങ്ങനെ മുന്നോട്ട് പോകാനും കൂടെ നിർത്താനുമൊക്കെ വല്ലാത്ത ആഗ്രഹം തോന്നി.

രണ്ട് മാസത്തെ ലീവ് തീർന്നു തിരികെ പോകാൻ നേരം വീട്ടുകാരെല്ലാം കണ്ണീരോടെ ആണ് അവളെ യാത്രയാക്കിയത്. നിക്കോളിനെ അത്രത്തോളം അവരെല്ലാം ഇഷ്ടപ്പെട്ടിരുന്നു. വീണ്ടും വരാമെന്ന് ഉറപ്പ് പറഞ്ഞു ഞങ്ങൾ തിരികെ ഫ്ലൈറ്റ് കയറി. ” യു ഇന്ത്യൻ ഗയ്‌സ് ആർ സൊ ഡിഫറെൻറ്…. ആളുകളെ സ്വീകരിക്കുന്നതും യാത്രയാക്കുന്നതും കരഞ്ഞുകൊണ്ടാണ്… ” നിക്കോൾ പറഞ്ഞതും എനിക്ക് ചിരി വന്നു. തിരികെ ദുബായിൽ എത്തി വീണ്ടും ഞങ്ങൾ ജോലിയ്ക്ക് കയറി. ദിവസങ്ങൾ കഴിയുംതോറും എനിക്ക് അവളോട് വല്ലാത്തൊരു ഇഷ്ടം ഉടലെടുത്തു. അവൾക്ക് എന്നോടും ഒരു പ്രത്യേക ഇഷ്ടം ഉണ്ടെന്ന് ഞാൻ മനസിലാക്കി. “എനിക്ക് നിന്നോട് പ്രേമം തോന്നുന്നുവെന്നും കല്യാണം കഴിക്കണമെന്നുണ്ടെന്നും ഒരു ദിവസം ഞാൻ നേരിട്ട് അവളോടത് പറഞ്ഞു. പക്ഷെ അവളെന്നെ ഞെട്ടിച്ചു ” ഇപ്പോൾ എനിക്ക് നിന്നോടും നിനക്ക് എന്നോടും തോന്നുന്നത് പ്രണയം അല്ലെന്നും വെറും ആകർഷണീയത മാത്രം ആണെന്നും അവൾ പറഞ്ഞു ” ” നമ്മൾ തമ്മിൽ കുറച്ചു നാളത്തെ പരിചയമേ ഉള്ളു.. ആ പരിചയത്തിന്റെ പുറത്തു ഉണ്ടാകുന്ന ഇഷ്ടം…. അവയെ പ്രണയം എന്നൊക്കെ എന്നൊക്കെ പറയുന്നത് പൊട്ടത്തരമാണ്… ഇറ്റ് ഈസ്‌ ജസ്റ്റ്‌ ആൻ ഇൻഫാക്ച്ചുവേഷൻ…അത് പ്രണയം ആണെന്ന് കരുതി കല്യാണം കഴിച്ചാൽ കുറച്ചു നാളുകൾ കഴിയുമ്പോൾ മടുത്തു പോകും..വേണ്ടിയിരുന്നില്ല എന്ന് തോന്നും…എടുത്ത ഡിസിഷൻ തെറ്റായിരുന്നു എന്ന് തോന്നും..അപ്പോഴാണ് love മാര്യേജ് ഒക്കെ ഫെയിൽ ആകുന്നത്..” നിക്കോൾ പറഞ്ഞു. ” പക്ഷെ പ്രണയം അങ്ങനെ അല്ല… ഒറ്റ നോട്ടത്തിലോ ആദ്യ കാഴ്ചയിലോ ഉണ്ടാകുന്നത് പ്രണയം ആണെന്ന് എനിക്ക് തോന്നുന്നില്ല…ഒരു വ്യക്തിയുടെ സ്വഭാവം,കാഴ്ചപ്പാടുകൾ, അവരുടെ ജീവിത രീതി, കഴിവുകൾ, കുറവുകൾ, പോരായ്മകൾ, തെറ്റുകുറ്റങ്ങൾ, എന്നിവയെല്ലാം അറിഞ്ഞതിനു ശേഷം… ഒരു വ്യക്തിയെ പൂർണമായി മനസിലാക്കിയതിനു ശേഷവും അവരോട് ഇഷ്ടം തോന്നുന്നെങ്കിൽ, ഒരു അവസ്ഥയിലും അവരെ വിട്ടു പോകാൻ നിങ്ങൾക്കോ, നിങ്ങളെ വിട്ടു പോകാൻ അവർക്കൊ കഴിയില്ലെന്ന് തോന്നുന്നെങ്കിൽ അതാണ് പ്രണയം..അങ്ങനെ ഉള്ളവരുടെ മാരീഡ് ലൈഫ് ഒരിക്കലും ഫെയിൽ ആകില്ല.. അവർക്ക് മടുപ്പ് ഉണ്ടാകില്ല… അവിടെ ലൈഫ് ലോങ്ങ്‌ പ്രണയം ഉണ്ടാകും… ” നിക്കോൾ പറഞ്ഞു തീർന്നതും ഞാനവളെ നോക്കിയിരുന്നു പോയി. ” എനിക്ക് രോഹിത്തിനോടൊപ്പം ഉള്ള മോമെൻറ്സ് എല്ലാം വളരെ ഇഷ്ടമാണ്… നീ കൂടെ ഉള്ളപ്പോ ഞാൻ ഹാപ്പി ആണ്.. ഞാൻ കൂടെ ഉള്ളപ്പോ നീയും ഹാപ്പി ആണെന്ന് എനിക്കറിയാം…ഇപ്പോൾ നമുക്ക് തോന്നും കല്യാണം കഴിച്ചാൽ ഈ ഹാപ്പിനെസ്സ് എന്നും നിലനിൽക്കുമെന്ന്…… പക്ഷെ അതൊരു തെറ്റായ ചിന്ത ആണ്.. ” “റിയൽ ലൈഫിലേക്ക് കടക്കുമ്പോ നമുക്ക് ഒരുപാട് കാര്യങ്ങളെ ഫേസ് ചെയ്യേണ്ടി വരും.നമ്മൾ lovers എന്നതിലുപരി ഹസ്ബൻഡ് & വൈഫ്‌ ആകുവാണ്‌.. ആ സമയത്ത് ഈ ഹാപ്പിനെസ്സ് ഉണ്ടായെന്ന് വരില്ല. പരസ്പരം ഉള്ള കുറവുകൾ കണ്ടെത്താനും അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരാനും നോക്കും… അപ്പോൾ അതൊരു ബിഗ് ഫെയിലിയർ ആകും…. അതിലും എത്രയോ നല്ലതാണ് ആദ്യം പരസ്പരം മനസിലാക്കി രണ്ടു പേരുടെയും പ്ലസ് & മൈനസ് എല്ലാം അറിഞ്ഞുവെച്ചു, നമ്മൾ തമ്മിൽ ചേർന്ന് പോകുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം കല്യാണം കഴിക്കുന്നത്…. അങ്ങനെ ആണെങ്കിൽ ആ ലൈഫ് ഫുൾ ഹാപ്പിനെസ്സ് ഉണ്ടാകും…. അവിടെ മാത്രമേ ഹാപ്പിനെസ്സ് ഉണ്ടാകൂ…. ഇല്ലെന്നുണ്ടെങ്കിൽ രണ്ടു പേരുടെയും ജീവിതം മുഴുവൻ അഡ്ജസ്റ്മെന്റ് ആയിപ്പോകും….. എന്നെ സംബന്ധിച്ചിടത്തോളം അഡ്ജസ്റ്റ്മെൻറ്റിനേക്കാൾ നല്ലത് അണ്ടർസ്റ്റാൻഡിങ് ആണ്…” ” നമ്മൾ തമ്മിൽ നല്ലൊരു അണ്ടർസ്റ്റാൻഡിങ് ഉണ്ടെങ്കിൽ നമുക്കിടയിലെ പ്രണയം എന്നും നില നിൽക്കും..അല്ലാതെ പ്രണയിച്ചു പോയതല്ലേ…ഇനി അഡ്ജസ്റ്റ് ചെയ്തു ജീവിച്ചേക്കാം എന്നതിനോട് എനിക്ക് താല്പര്യം ഇല്ല…എന്തായാലും രോഹിത്ത് നന്നായി ആലോചിച്ചു തീരുമാനം എടുക്ക്…. ” നിക്കോൾ എന്നോട് പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി. അവൾ പറഞ്ഞതിൽ എന്തൊക്കെയോ കാര്യം ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ അതെല്ലാം നന്നായി ചിന്തിച്ചു നോക്കി. കേവലം ആകർഷണീയതയെ പ്രണയം എന്ന് തെറ്റിദ്ധരിക്കരുതെന്ന് അന്നാണ് ഞാൻ മനസിലാക്കിയത്.

പിനീടുള്ള നാളുകൾ ഞങ്ങൾ പഴയ പോലെ തന്നെ നല്ല നിലയിൽ സൗഹൃദം കാത്തുസൂക്ഷിച്ചു. ഞങ്ങൾ തമ്മിൽ കുറച്ചു കൂടുതൽ അടുത്ത് ഇടപഴകി. നിക്കോൾ എന്താണെന്ന് ഞാനും, ഞാൻ എന്താണെന്ന് നിക്കോളും മനസിലാക്കി. എന്റെ കുറവുകൾ, കഴിവുകൾ, പോരായ്മകൾ, ഞാൻ തളർന്നു പോകുന്ന സാഹചര്യങ്ങൾ, എന്റെ മികവുകൾ എല്ലാം അവൾ മനസിലാക്കി.. അതെ പോലെ അവളെയും ഞാൻ പൂർണമായും മനസിലാക്കി. ഞാൻ ആദ്യം കരുതിയിരുന്നതിൽ നിന്നും യഥാർത്ഥ നിക്കോളിലേക്ക് ഒരുപാട് ദൂരം ഉണ്ടെന്ന് അപ്പോഴാണ് ഞാൻ മനസിലാക്കിയത്. ഓരോ വ്യക്തിയുടെയും പുറംമോടി മാറ്റിയാൽ മാത്രമേ ഉള്ളിലുള്ള യഥാർത്ഥ വ്യക്തിത്തെ മനസിലാക്കാൻ പറ്റു.. അവരുടെ ഉള്ളം അറിയാൻ പറ്റു…അങ്ങനെ ഉള്ളം തൊട്ടറിഞ്ഞ രണ്ടു പേർക്ക് മാത്രമേ പരസ്പരം താങ്ങായും തണലായും സ്നേഹിക്കാനും പ്രണയിക്കാനും പറ്റുള്ളൂ… ആ പ്രണയം കേവലം നിസ്സാരപ്രശ്നങ്ങൾക്ക് മുന്നിൽ നമ്മെ ഉപേക്ഷിച്ചു പോകുന്നതല്ല… എത്ര പ്രതിസന്ധികൾ ഉണ്ടായാലും കൈവിടാതെ ചേർത്ത് നിർത്തുന്നതാണ്.. അങ്ങനെ പരസ്പരം മനസിലാക്കി, താങ്ങായി, തണലായി ചേർത്ത് നിർത്താൻ അവളും ഞാനും തയ്യാറായതോടെ ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾതാണ്ടിയ ഞങ്ങളുടെ പ്രണയം പൂവണിഞ്ഞു. ഞങ്ങളൊരുമിച്ചുള്ള പുതിയ ജീവിതം അവിടെ ആരംഭിച്ചു. ലൈക്ക് ചെയ്ത് വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular