Connect with us

പ്രണയം

കാത്തു ആഗ്രഹിച്ച പെണ്ണിനേയും അവളുടെ മുഴുവൻ സ്നേഹവും എനിക്ക് മാത്രമാണ്…

Published

on

രചന: തുഷാര കാട്ടൂക്കാരൻ

“ശിവേട്ട ദേ നാളെ കൃത്യസമയത്തു തന്നെ എത്തിയേക്കണേ ഇതിനി വെച്ചോണ്ടിരിക്കാൻ പറ്റില്യ നാളെ തന്നെ ഹോസ്പിറ്റലിൽ പോകണം ഗൗര്യേച്ചിക്ക് അറിയാവുന്ന ഒരു ഡോക്ടർ ഉണ്ട് കോട്ടപ്പുറത് അവടെ അപ്പൊഇന്റ്മെന്റ് എടുത്തിട്ടുണ്ട് ഞാൻ… ” കാത്തു ഫോണിലൂടെ ഫുള്സ്റ്റോപ്പില്ലാതെ പറഞ്ഞു തുടങ്ങി അതിനിടയിൽ കയറി ശിവൻ പറഞ്ഞു ” ന്റെ കാത്തു നീ ഒന്നു സമാധാനപ്പെടു നിക്കൊന്നിമില്ല.. മനുഷ്യന്മാരായാൽ ഇത്തിരി നടുവേദന യും ക്ഷീണവും ഒക്കെ ഇണ്ടാകും…നീ പറയുന്നത് കേട്ടാൽ ഈ ലോകത്ത് നിക്കാണ് ആദ്യായി വരണെന്നു തോന്നൂലോ.. ” ശിവൻ പറഞ്ഞു.. ” ഇതിപ്പോൾ എത്രതവണയായി ഞാൻ പറഞ്ഞാൽ അല്ലേലും കേൾക്കൂലല്ലോ വേണ്ട ഇനി പറയണില്ല്യാ…” കാത്തൂന്റെ ശബ്ദം ഇടറി അവളുടെ കരയുന്നത് ഫോണിലൂടെ ശിവനു കേൾക്കാമായിരുന്നു… ” ന്റെ കാത്തുട്ടിയെ ഞാൻ വരാം എവിടെ വേണേലും വരാം നിന്റെ കരച്ചിൽ കേൾക്കാനുള്ള ത്രാണി എനിക്കില്ല്യ.. ന്റെ കുട്ടി എന്നെ ഒരുപാട് കെയർ ചെയ്യുണ്‌ടെന്നറിയാം.. ഞാൻ ഭാഗ്യവാനെ നിക്ക് നിന്നെപോലെയൊരു ഒരു പാവത്തിനെ കിട്ടീലോ.. ” ശിവന്റെ കണ്ണ് നിറഞ്ഞു… “അല്ല ശിവേട്ട ന്റെ ഭാഗ്യാ…ജനിച്ചപ്പോൾ മുതൽ കഷ്ടപാടാ..ന്റെ ജീവിതസാഹചര്യം എല്ലാം അറിഞ്ഞിട്ടും എന്നെ ഒരുപാട് സ്നേഹിക്കണില്ലേ… ന്റെ പഠനവും ജോലിയും എല്ലാം ഏട്ടൻ കാരണം ഇണ്ടായതാണ്..പഠിപ്പിക്കാൻ പൈസ ഇല്ലാണ്ട് നിർത്താൻ പോയപ്പോൾ കയ്യിൽ ഉണ്ടായിരുന്നതെല്ലാം കൊടുത്തെന്നേ പഠിപ്പിച്ചു ജോലിയും വാങ്ങിത്തന്നു..വീട്ടിൽ പട്ടിണി മാറി ഇതിലും വല്ല്യ ഭാഗ്യം നിക്ക് കിട്ടാനുണ്ടോ എന്നും ഞാൻ കടപ്പെട്ടിരിക്കും..ഞാൻ ഒരു ജന്മം മുഴുവനുമുള്ള സ്നേഹം തന്നാലും തീരില്ല ആ കടം ” കാത്തു വീണ്ടും കരഞ്ഞു.. “നീ ന്റെ പെണ്ണല്ലേ ഞാൻ അല്ലാണ്ട് വേറെ ആരാ നിനക്ക് ഇതൊക്കെ ചെയ്തു തരാൻ.. പക്ഷെ ഒരു കാര്യമുണ്ട് ന്റെ പെണ്ണിന്റെ കണ്ണ് നിറയുന്നത് നിക്കിഷ്ടമുള്ള അത് കൊണ്ട് കണ്ണ് തുടച്ചു ഒന്നു ചിരിച്ചേ കേൾക്കട്ടെ… എയ്യ് ചിരിക്കു പെണ്ണെ ” കാത്തു അത് കേട്ടു ചിരിച്ചു “ആ നീ കിടന്നോളു കാലത്ത് എന്നെ വിളിച്ചോളൂട്ടാ…മറക്കേണ്ട.. എത്ര മണിക്ക് പോവണം ” ശിവൻ ചോദിച്ചു ” ഞാൻ വിളിക്കാം… 10മണിക്ക് അവിടെ എത്തണം.. ങ്കിൽ ഞാൻ കിടക്കാണ്.. ” കാത്തു ഫോൺ വെച്ച്… ” ആഹാ ആരാ ഇത് പതിവില്ലാതെ നേരത്തെ എണീറ്റാല്ലോ.. ” കല്യാണിയമ്മ ശിവനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു ” കുറെ ദിവസായിട്ട് ഒരു സംശയം ഈ സൂര്യൻ ചേട്ടൻ ഇപ്പോഴും കിഴക്ക് തന്നെയാണോ ഉദിക്കുന്നതെന്നു അത് നോക്കാൻ എണീറ്റതാ ” ശിവൻ ചിരിച്ചോണ്ട് അമ്മക്ക് മറുപടി കൊടുത്തു.. ” ഞാൻ പുറത്തു പോയി കാക്ക മലർന്നു പറക്കുന്നുണ്ടോന്നു നോക്കട്ടെ ചിലപ്പോൾ ഇണ്ടാകും ന്റെ മോൻ ഇത്ര നേരത്തെ എണീറ്റതല്ലേ ഭൂമി പോലും തിരിഞ്ഞ് കറങ്ങുന്നുണ്ടാകും… ” “അയ്യാ വല്യ തമാശക്കാരി ന്റെ കല്യാണിയമ്മേ കളിയാക്കിത് മതി ഇന്നു കാത്തൂന്റെ കൂടെ ഹോസ്പിറ്റലിൽ പോകാന്നു ഞാൻ വാക്ക് കൊടുത്തിട്ടുണ്ട് അതാ.. 10 മണിക്കാണ് അപ്പൊഇന്റ്മെന്റ് ” ശിവൻ പറഞ്ഞു “ദൈവമേ നീ ന്റെ പ്രാർത്ഥന കേട്ടു ഇന്നലെ ഞാൻ കാത്തുനോട് കണ്ട്‌ പറഞ്ഞിരുന്നു അവൾ നിന്നെ കൊണ്ട് സമ്മതിപ്പിക്കും എന്നെനിക്കുറപ്പായിരുന്നു.. നീ ചായ കുടിച്ചിട്ട് വേഗം കുളിച്ചിട്ടു വാ ഞാൻ അപ്പം ഇണ്ടാക്കി വെക്കാം…ന്തായാലും ന്റെ മോന് നല്ല ബുദ്ധി തോനില്ലൊ അത് മതി.. ” അമ്മ ശിവന്റെ തോളിൽ പിടിച്ചു പറഞ്ഞു “ഓഹൊ അപ്പോൾ രണ്ടുപേരും കൂടി പ്ലാൻ ചെയ്തതാണല്ലേ.. ദൈവമേ കല്യാണത്തിന് മുൻപ് ഇവർ എത്രയും വല്യ പ്ളാനിംഗ് നടത്തുന്നുണ്ടെങ്കിൽ കല്യാണം കഴിഞ്ഞാൽ എന്നെ ഇവിടുന്നു പുറത്തു ചാടിക്കൂലോ ” ശിവൻ അമ്മയെ നോക്കി ഇളിച്ചോണ്ട് പറഞ്ഞു ” നീ പോടാ കാത്തു പാവാണ്‌ ന്റെ നന്ദിനിയെ പോലെയാ അവൾ എനിക്ക്.. നീ ചെയ്തതിൽ ഏറ്റവും നല്ല കാര്യം അവളെ നിക്ക് മകളായി തന്നതാ.. നമുക്ക് അടുത്ത മാസം തന്നെ വേലായുധന്റെ വീട്ടിൽ ചെന്നു കല്യാണം ഉറപ്പിക്കണം ഇനിയും നീട്ടി വെക്കേണ്ട.. ഈ ചിങ്ങത്തിൽ അതങ്ങ് നടത്തം നിക്ക് കൂട്ടിനു ഒരാളാവുമല്ലോ.. ” കല്യാണിയമ്മ പറഞ്ഞു ശരി അമ്മേ ന്നു പറഞ്ഞു ശിവൻ കുളിക്കാൻ പോയി.. “ശിവേട്ട ഇറങ്യോ ഞാൻ ഇപ്പോൾ വരും.. നിക്ക് ഇപ്പോഴാ ഓട്ടോ കിട്ടിയത് ബാങ്കിന്റെ മുൻപിൽ വന്നാൽ മതി ഞാൻ ലീവ് എടുത്തിട്ടു അവിടെ നില്ക്കാം” കാത്തു ശിവനെ വിളിച്ചു പറഞ്ഞു ” അമ്മേ ഞാൻ ഇറങ്ങാണെ കാത്തു ബാങ്കിൽ നിൽക്കാന്നു പറഞ്ഞു “.. ശിവൻ പുറത്തേക്കിറങ്ങി ” ശരി മോനെ പോയിട്ട് വാ.. അതെ ഡോക്ടർ നെ കണ്ടിട്ട് നീ ഒന്നു വിളിച്ചു പറയണേ നിക്ക് അലെങ്കിൽ ഒരു സമാധാനോം കിട്ടില്ല്യ.. പിന്നെ ദാ ഇത് കാത്തൂന് കൊടുത്തേക്കു പഞ്ചാമൃതം ആണ് നന്ദിനി കൊണ്ടുവന്നതാ.. ” “പോയിവരാം അമ്മേ ” ശിവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. “നീ കുറെ നേരം ആയോ നിൽക്കാൻ തുടങ്ങിട്ട് ” ശിവൻ ബൈക്ക് സൈഡ് ആക്കി കത്തുനോട് ചോദിച്ചു.. “ഇല്ലാ ശിവേട്ട ഇപ്പോൾ വന്നു നിന്നേയുള്ളു… വേഗം പോവാം നമുക്ക്..ഗൗരിയേച്ചി എന്നെ വിളിച്ചിരുന്നു.. ” “വേഗം കയറ് നീ” “ശിവൻ ” “ശിവൻ ” നേഴ്സ് ഉച്ചത്തിൽ പേര് വിളിക്കാൻ തുടങ്ങി… “യെസ് സിസ്റ്റർ..” കാത്തുവും ശിവനും എണീറ്റ് ചെന്നു ” അകത്തേക്ക് കയറിക്കോളൂ ” സിസ്റ്റർ പറഞ്ഞു ശിവനും കാത്തുവും അകത്തേക്ക് കയറി.. ” വരൂ ഇരിക്കൂ ” ഡോക്ടർ പറഞ്ഞു ” ഡോക്ടർ ഞാൻ ഗൗരി മേനോന്റെ ഫ്രണ്ട് ആണ്… ഇന്നലെ വിളിച്ചിരുന്നു.. ” കാത്തു പറഞ്ഞു ” ഓ യെസ് ഞാൻ ഓർക്കുന്നുണ്ട്.. ന്താ കുട്ടി പ്രോബ്ലം.. ” “ഡോക്ടർ ഇദ്ദേഹത്തിനാണ് പ്രശ്നം” കാത്തു ശിവനെ കാണിച്ചു പറഞ്ഞു ശിവൻ അസുഖവിവരങ്ങൾ എല്ലാം ഡോക്ടറോട് പറഞ്ഞു.. ഡോക്ടർ റിപോർട്സ് എല്ലാം വായിച്ച് നോക്കി ബ്ലഡ്‌ ടെസ്റ്റ്‌ കൂടി എടുക്കണം പിന്നെ സ്കാൻ ചെയ്യണം.. എല്ലാം ആയിട്ട് നോക്കാം.. ഒന്നു കൊണ്ടും പേടിക്കേണ്ട നമുക്ക് നോക്കാന്നെ ഡോക്ടർ പറഞ്ഞു.. ശിവനും കാത്തുവും എല്ലാ ടെസ്റ്റുകളും ചെയ്തു വീണ്ടും ഹോസ്പിറ്റലിൽ ഡോക്ടർ കാണാൻ എത്തി.. ഡോക്ടർ റിസൾട്ട്‌ വായിച്ച് ” കാർത്തിക നിങ്ങളുടെ വിവാഹം കഴിഞ്ഞോ ” ഡോക്ടർ ചോദിച്ചു ” ഇല്ല ഡോക്ടർ ഉടനെ ഇണ്ടാവും..” “ന്താ ഡോക്ടർ എനിക്ക് ന്തെലും പ്രോബ്ലം ” ശിവൻ ആകാംഷയോടെ ഡോക്ടറോട് ചോദിച്ചു ” ശിവൻ നിങ്ങൾ രണ്ടുപേരും കുറച്ചു ശ്രദ്ധയോടെ കേൾക്കണം.. ഒരു ഡോക്ടർ ന് ഒന്നും ഒളിച്ചു വെക്കാൻ കഴിയില്ല…നിങ്ങളുടെ കിഡ്നി കൾ വളരെ വീക് ആണ്.. കുറച്ചു നാൾ മുൻപ് ആയിരുന്നെങ്കിൽ നമുക്ക് മരുന്നു കഴിച്ചു മുൻപോട്ട് പോകാമായിരുന്നു.. ഇതിപ്പോൾ ആ സ്റ്റേജ് കഴിഞ്ഞിരിക്കുന്നു.. ഇനി എത്രയും വേഗം ട്രാൻസ്‌പ്ലാന്റഷന് ചെയ്യണം ഒരെണ്ണം എങ്കിലും വേഗം ചെയ്യണം..” ഡോക്ടർ പറഞ്ഞു കാത്തുവും ശിവനും സ്തബ്ധരായി ഇരുന്നു…കാത്തു ശിവന്റെ കയ്യിൽ പിടിച്ചു കണ്ണിൽ നിന്നു വീണ തുള്ളികൾ ശിവന്റെ കയ്യിൽ വീണു കൊണ്ടിരുന്നു ” ഡോക്ടർ ഞങ്ങൾ ജീവിതം തുടങ്ങിട്ടില്യ ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ട്.. എനിക്ക് ജീവിക്കാൻ പറ്റുവോ ഡോക്ടർ.. ” ശിവൻ പൊട്ടികരഞ്ഞു.. ശിവന്റെയും കത്തുന്റെയും വിഷമം കണ്ട്‌ ഡോക്ടറും വികാരാതീതനായി.. അല്പനിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ഡോക്ടർ പറഞ്ഞു.. ” ഡോണ്ട് വറി ശിവൻ നിന്നെ ഞാൻ രെക്ഷപെടുത്തും നിനക്ക് ഒന്നും വരില്ല മനധൈര്യം കൈവിടാൻ പാടില്ല്യ.. ദൈവം നല്ലതേ വരുത്തുള്ളു … ഇപ്പോൾ കഴിക്കാനുള്ള മരുന്നു ഞാൻ തരാം ആഹാരം ഒക്കെ നിയന്ത്രിക്കണം..എല്ലാം പറഞ്ഞു തരാം..എത്രയും വേഗം നമുക്ക് ഒരു ഡോണർ നെ കണ്ടുപിടിക്കണം.. അതെല്ലാം ഞാൻ നോക്കികോളം.. വീട്ടിൽ പോയി റസ്റ്റ്‌ എടുത്തോളൂ.. ” ഡോക്ടർ പറഞ്ഞു.. ശിവനും കാത്തുവും ഹോസ്പിറ്റലിൽ നിന്നു ഇറങ്ങി രണ്ടുപേരും ഒന്നും മിണ്ടിയില്ല… ശിവന്റെ തോളിൽ കിടന്നു കാത്തു പറഞ്ഞു.. “ന്റെ ശിവേട്ടനെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ല.. ഒരു അസുഖത്തിനും കിഴ്പെടുത്താനാവില്ല ഞാൻ ഈ ലോകത്തിന്റെ ഏതറ്റത് കൊണ്ടുപോയിട്ടാണേലും ചികിത്സയ്ക്കും.. ” ശിവൻ കാത്തൂന്റെ കണ്ണ് തുടച്ചു കെട്ടിപിടിച്ചു.. വീട്ടിൽ എല്ലാരും അറിഞ്ഞു മൊത്തത്തിൽ ഒരു മരണവീട് പോലെ ആയിരിക്കുന്നു ഇപ്പോൾ വീട് അമ്മയും നന്ദിനിയും കരച്ചിൽ തന്നെ എല്ലാവരും ശിവന് ധൈര്യം നൽകി കൂടെയുണ്ട്.. ” അമ്മേ നാളെ എനിക്ക് കാത്തൂന്റെ വീട് വരെ പോകണം “ശിവൻ പറഞ്ഞു “ന്താ മോനെ ഇപ്പൊ ഇങ്ങനെ.. ” “നിക്ക് പോണം അമ്മേ രാവിലെ തന്നെ പോണം ” ശിവൻ വാശിപിടിച്ചു “അങ്ങനെ ആണെങ്കിൽ രാവിലെ പോകാം “, കല്യാണി അമ്മ പറഞ്ഞു “കാത്തു അറിയേണ്ട കേട്ട അമ്മേ ” ശിവൻ അമ്മയെ ഓർമിപ്പിച്ചു.. ശിവനും കല്യാണി അമ്മയും വളരെ വിഷമത്തോട് കൂടിയാണ് കാത്തൂന്റെ വീടിലേക്ക്‌ കയറി ചെന്നത്.. ഉമ്മറത്ത്‌ ഇരിക്കയായിരുന്നു കാത്തൂന്റെ അമ്മ.. “അല്ല ഇതാരാ ന്റെ തമ്പുരാനേ ഇതെന്താ ഇപ്പോൾ ഇവുടെക്കു വരാൻ.. ശിവ മോനെ നീ ന്തിനാ ഇങ്ങോട്ട് വന്നത്.. കാത്തു… കാത്തു.. ഇങ്ങു ഇറങ്ങി വന്നേ ദേ ആരാന്നു നോക്യേ… വായോ കല്യാണിയമ്മേ വാ ശിവ കയറിയിരിക്കു.. ” കാത്തൂന്റെ അമ്മ പറഞ്ഞു ” ന്തിനാ അമ്മേ ഇങ്ങനെ കിടന്നു കൂവണെ ” കാത്തു ഇറങ്ങി വന്നു ശിവനെ കണ്ടപ്പോൾ കാത്തുന് ദേഷ്യവും സങ്കടവും കൂടി വന്നു.. ” ഓഹൊ ഞാൻ വീട്ടിലേക്കു വന്ന ഉടനെ ഇറങ്ങി നടക്കാൻ തുടങ്ങിയല്ലേ ഇനി ഒരാഴ്ച പോലുമില്ല ഓപ്പറേഷന്.. അമ്മയും ഇതിനെല്ലാം കൂട്ടു നില്കുന്നുണ്ടല്ലോ.. ” കാത്തു വഴക്ക് പറയാൻ തുടങ്ങി.. ”

അമ്മയെ വഴക്ക് പറയേണ്ട കാത്തു ഞാനാ അമ്മയെ നിര്ബന്ധിച്ചു കൊണ്ട് വന്നത്.. കാത്തു എനിക്ക് ഒരുകൂട്ടം പറയാനുണ്ടായിരുന്നു.. അതാ ഞാൻ വന്നത് ” ശിവൻ പറഞ്ഞു.. ” ന്താ ശിവേട്ട ന്തെലും പ്രോബ്ലം ഉണ്ടോ… പറയ് ടെൻഷൻ ആക്കാതെ ” കാത്തു പരിഭ്രമത്തോടെ പറഞ്ഞു ” കാത്തു ഞാൻ പറയുമ്പോൾ നീ വിഷമിക്കരുത് നമ്മുടെ രണ്ടുപേരുടെയും അമ്മമാർ കൂടെ ഉള്ളപ്പോൾ പറയണം എന്നായിരുന്നു ആഗ്രഹം അതാ ഇങ്ങുടു തന്നെ വന്നത്.. ഈ വീടിന്റെ പടി ചവിട്ടുന്നത് നിന്നെ പെണ്ണ് ചോദിക്കാൻ വേണ്ടി ആവണം എന്ന് എനിക്ക് വാശിയുണ്ടായിരുന്നു.. നമുക്ക് രണ്ടുപേർക്കും അച്ഛൻ ഇല്ലാ നിനക്ക് താഴെ ഒരു പെൺകുട്ടി കൂടിയുണ്ട്.. രണ്ടുവീട്ടിലും കൂടി ഞാൻ ഒരു ആണ് ഉള്ളു..” ശിവൻ പറയുന്നതിന്റെ ഇടയിൽ കയറി കാത്തു ചോദിച്ചു ” ശിവേട്ടൻ ന്താ പറഞ്ഞു വരുന്നത് ” ” കാത്തു ഇന്നല്ലെങ്കിൽ നാളെ ഞാൻ അങ്ങ് പോകും അല്ലെങ്കിൽ ചിലപ്പോൾ ജീവിതകാലം മുഴുവൻ പണിക്കു പോകാൻ പറ്റാതെ വീട്ടിൽ ഇരിക്കേണ്ടി വരും.. ഞാൻ ഒരുപാട് ആലോചിച്ചു.. നിന്റെ ജീവിതം ഇങ്ങനെ തീരേണ്ടതല്ല.. നീയാണ് ഈ വീടിന്റെ താങ്ങും തണലും..

നിന്നെ നല്ല രീതിയിൽ കല്യാണം കഴിച്ചയാക്കാൻ” അമ്മക്കും ആഗ്രഹം ഉണ്ടാകും.. അങ്ങനെ ആണെങ്കിൽ നിന്റെയും വീട്ടിലെയും കാര്യം നോക്കാൻ അമ്മക്ക് ഒരു മകനെ കൂടി കിട്ടും.. കാത്തു ഒരുപാട് വിഷമം ഉണ്ട് എന്നാലും നിന്റെ നന്മയാണ് എനിക്ക് വലുത് നമുക്ക് മറക്കാം.. ഇനി നീ എന്നെ കാണാൻ വരേണ്ട…നമുക്ക്.. ” ശിവനു കരച്ചിൽ അടക്കാനായില്ല അവൻ പൊട്ടികരഞ്ഞു “നിർത്തു ശിവേട്ട എനിക്ക് ഇനി ഒന്നും കേൾക്കേണ്ട… അഞ്ചാറ് വർഷം മുൻപ് മരിക്കേണ്ടതായിരുന്നു ഞങ്ങൾ മൂന്നുപേരും.. കടങ്ങൾ മാത്രമായിരുന്നു അന്ന് കൂട്ടു അവിടുന്ന് എന്നെ ഈ നിലയിൽ എത്തിച്ചു.. ആ ആളെ ഞാൻ ഇങ്ങനെ ഇട്ടിട്ടു പോകുമെന്ന് തോന്നണുണ്ടോ.. ഞാൻ സ്നേഹിച്ചത് നിങ്ങളുടെ മനസ്സിനെയാണ് ശരീരത്തെയല്ല.. ഒരുപാട് സങ്കടം ഉണ്ട് എന്നോട് ഇവിടെ വന്നിങ്ങനെ പറയാൻ തോനിയല്ലോ.. നിക്ക് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു സ്വപ്‌നങ്ങൾ കണ്ടിടുണ്ട് പക്ഷെ അത് നിങ്ങളെ ചുറ്റിപറ്റി മാത്രമായിരുന്നു.. ശിവേട്ടന്റെ ഭാര്യ ആകാനായിട്ട കാത്തു ജീവിക്കുന്നത്.. അതിനി ആരും എതിര്തലും തടഞ്ഞാലും നടന്നിരിക്കും.. ന്റെ ഏട്ടന് ഒന്നും വരില്ലാന്ന് എനിക്ക് ഉറപ്പുണ്ട്.. ഈ ചങ്കിൽ ജീവനുള്ളൊടുത്തോളം ഞാൻ നോക്കും ന്റെ ഏട്ടനെ.. ” കാത്തു ശിവനെ കെട്ടിപിടിച്ചു കരഞ്ഞു.. ” മക്കളെ നിങ്ങളെ പിരിക്കാൻ ആർക്കും കഴിയില്ല.. മനുഷ്യർക്ക്‌ മാത്രമല്ല

ദൈവത്തിനും കഴിയില്ല.. ന്റെ കാത്തു നിനക്കുള്ളതാ ശിവ.. ” കാത്തൂന്റെ അമ്മ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.. ഓപ്പറേഷന് കഴിഞ്ഞു വന്നാലുടൻ കല്യാണം നടത്തണം അമ്മമാർ തമ്മിൽ തീരുമാനിച്ചു.. ദൈവം അവരെ കൈവിട്ടില്യ… കത്തുന്റേം ശിവന്റെയും പ്രണയം ദൈവത്തിന്റെ മനസ്സുപോലും അലിയിപ്പിക്കുന്നതായിരുന്നു ഓപ്പറേഷന് ഒരു പ്രശ്നവും ഇല്ലാതെ നന്നായി തന്നെ നടന്നു… ശിവൻ പതിയെ സുഖം പ്രാപിച്ചു.. മൂന്നു വർഷം കഴിഞ്ഞു ഇന്നു ശിവന്റെയും കത്തുന്റെയും കല്യാണം ആയിരുന്നു നാടുകരെ മുഴുവൻ വിളിച്ചു ആഘോഷത്തോടെ നടത്തി.. രാത്രിയായിരിക്കുന്നു ശിവന് കാത്തുവും കട്ടിലിൽ ഇരിക്കാണ്.. “എല്ലാം ഒരു സ്വപ്നം പോലെ തോനുന്നു അല്ലേ ശിവേട്ട.. ഇപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷവും സമാധാനവും ഉണ്ട്.. എത്രയും നാൾ ഞാൻ കാത്തിരുന്നത് ഈ ഒരു നിമിഷത്തിനു

വേണ്ടിയായിരുന്നു.. ” കാത്തു ശിവന്റെ മാറിലേക്ക് ചാഞ്ഞു.. ” ഈ ലോകത്ത് ഇപ്പോൾ ഏറ്റവും സന്തോഷവാനും സമ്പന്നനും ഞാനാണ്‌ കാത്തു ആഗ്രഹിച്ച പെണ്ണിനേയും അവളുടെ മുഴുവൻ സ്നേഹവും എനിക്ക് മാത്രമാണ്… എനിക്ക് വേണ്ടി ജീവിതം പോലും വേണ്ടാന്ന് വെച്ച പെണ്ണിനേക്കാൾ വലുതായി ഈ ലോകത്ത് ഒന്നു ഇനി കിട്ടാനില്ല ശിവനു..” കാത്തൂന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ശിവൻ പറഞ്ഞു.. പിന്നീട് കാത്തൂന്റെയും ശിവന്റെയും നാളുകൾ ആയിരുന്നു…
രചന: തുഷാര കാട്ടൂക്കാരൻ

Advertisement

പ്രണയം

കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ…

Published

on

രചന: നിഷ L

“നീയും ഹസ്ബൻഡും തമ്മിൽ എങ്ങനാ… “?? “!സ്വരൂപിന്റെ ചോദ്യം കേട്ട് മിഥില ഒന്ന് സംശയിച്ചു ..”അതെന്തടാ… അങ്ങനെ ചോദിച്ചത്.. രാജീവേട്ടൻ ഒരു പാവം ആണെടാ…. “!!”അതെനിക്കറിയാം ഞാൻ ചോദിച്ചത് അതല്ല.. “!!”പിന്നെ നീ എന്താ ചോദിക്കുന്നത്..? “!!”അല്ല… ഈ ബെഡ്റൂമിൽ ഒക്കെ ആൾ അങ്ങനെ എന്ന്..? “!!!ഒന്നു ഞെട്ടി മിഥില പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..ഈശ്വരാ ഇവൻ എന്തൊക്കെയാ ചോദിക്കുന്നത്.. !!! കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ… എന്തും ചോദിക്കാം എന്നായിരിക്കുന്നോ അവന്…പഠിക്കുന്ന കാലത്ത് വളരെ നല്ല കുട്ടി ആയിരുന്നു അവൻ… ഇപ്പോൾ എന്താണ് പറ്റിയത്..????അവന്റെ ആ ചോദ്യം മിഥിലയുടെ മനസ്സിനെ അന്നു മൊത്തം അലട്ടിക്കൊണ്ടിരുന്നു..അവളുടെ മനസ്സിലേക്ക് അവളുടെ ഭർത്താവ് രാജീവന്റെയും രണ്ടു കുഞ്ഞുങ്ങളുടെ മുഖം കടന്നുവന്നു.. രാജീവ്‌ ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. രണ്ടു ആൺകുട്ടികൾ ആണ് രാജീവിനും മിഥുവിനും. ഒരാൾ അഞ്ചിലും ഒരാൾ മൂന്നിലും പഠിക്കുന്നു. ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഒരു കൊച്ചു കുടുംബം.സ്വരൂപ്‌മായുള്ള ബന്ധം എത്രയും പെട്ടെന്ന് നിർത്തണം…. ഇല്ലെങ്കിൽ അത് തന്റെ കുടുംബ ജീവിതത്തെ തന്നെ ബാധിക്കും… മിഥു മനസ്സിലോർത്തു…

രാജീവും കുട്ടികളും പോയി കഴിയുമ്പോൾ വെറുതെ ഇരിക്കുന്ന സമയത്തു അവൾ വാട്സ്ആപ്പ് നോക്കാറുണ്ട്. അങ്ങനെ ഇരിക്കെ ഒരു മാസം മുൻപ് തുടങ്ങിയതാണ് അവളുടെ പത്താം ക്ലാസ്സ്‌ ബാച്ചിലെ കുട്ടികൾ ചേർന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ്. അവിടെ നിന്നാണ് അവൾക്ക് സ്വരൂപും ആയിട്ടുള്ള ബന്ധം തുടങ്ങുന്നത്. പഴയ കൂട്ടുകാരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ സാധിച്ചത് ആ ഗ്രൂപ്പിൽ കൂടിയാണ്. അതുകൊണ്ട് ഒഴിവ് സമയങ്ങളിൽ കൂട്ടുകാർ എല്ലാം ഗ്രൂപ്പിൽ വരികയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു പോന്നു.അങ്ങനെ ഒരു ദിവസമാണ് സ്വരൂപിന്റെ പേഴ്സണൽ മെസ്സേജ് വരുന്നത്. അതിൽ അവൾക്ക് അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഇന്നിപ്പോൾ സംസാരത്തിന്റെ ഗതി മാറിയിരിക്കുന്നു. മറ്റു കൂട്ടുകാരെ പോലെ വിശേഷങ്ങൾ പങ്കു വയ്ക്കാനൊന്നും അവന് താല്പര്യമില്ല. പകരം അവന് മറ്റെന്തൊക്കെയോ അറിയാനായിരുന്നു താല്പര്യം. കൂടെ പഠിച്ച കുട്ടികളുടെ കൂട്ടത്തിൽ ഇതുവരെ വിവാഹം കഴിക്കാത്തത് അവൻ മാത്രമാണ്.എന്തായാലും അവനുമായി ഒരു അകലം പാലിക്കാൻ അവളുടെ മനസ് പറഞ്ഞു.എങ്കിലും അവൾ തന്റെ പഴയ കൂട്ടുകാരികളെ വിളിച്ചു അവനെ കുറിച്ച് തിരക്കാൻ തീരുമാനിച്ചു.”ഹലോ പ്രിയ ഇതു ഞാനാടി മിഥില.. “!!”ഹാ… പറയെടി എന്തൊക്കെയുണ്ട് വിശേഷം..?? “!!”ഒന്നുമില്ലെടി…. ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ.. “!!”എന്താടി കാര്യം..? “!!”നമ്മുടെ കൂടെ പഠിച്ച സ്വരൂപില്ലേ… അവൻ എങ്ങനെ..? “!!”അതെന്താ നീ അങ്ങനെ ചോദിച്ചത്…? “!!” അല്ലാ എനിക്കൊരു സംശയം അവൻ പഴയ ആൾ തന്നെയാണോന്ന് .. സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.. “!!”എന്താടി അങ്ങനെ തോന്നാൻ..? “!!” ഇന്നലെ അവൻ എന്നോട് മോശമായി സംസാരിച്ചു…”!!ശേഷം മിഥു സംഭവിച്ചതൊക്കെ പ്രിയയോട് പറഞ്ഞു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം പ്രിയ പറഞ്ഞു…”ശരിയാടി എന്നോടും അവൻ മോശമായി സംസാരിച്ചിരുന്നു മുൻപ്. അതോടുകൂടി ഞാൻ അവനുമായുള്ള ബന്ധം നിർത്തിവെച്ചിരിക്കുകയാണ്.. “!!”ങ്‌ഹേ… സത്യമാണോ നീ പറയുന്നത്..?? “!!

“അതേടി അവന് നമ്മുടെ പേഴ്സണൽ കാര്യങ്ങളൊക്കെ അറിയണം പോലും.. എന്നോടൊരിക്കൽ അശീലമായി സംസാരിച്ചതുകൊണ്ട് ഇപ്പോ ഞാൻ അവനുമായി ഒരു കോൺടാക്ടും ഇല്ല… എനിക്ക് പേടിയാ വെറുതെ എന്തിനാ അവനോടൊക്കെ അടുപ്പത്തിന് പോയി നമ്മുടെ കുടുംബം തകർക്കുന്നത്…”!!”ശരിയാടി … ഞാനും അങ്ങനെ തന്നെയാ ചിന്തിച്ചത്.. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു വയ്ക്കണ്ട. നമ്മുടെ ഗ്രൂപ്പിലെ ബാക്കി പെൺകുട്ടികൾക്ക് കൂടി ഒരു മുന്നറിയിപ്പ് കൊടുത്തേക്കാം. ആരും ഇനി അവനോടു കൂടുതൽ അടുപ്പത്തിന് പോകാതിരിക്കട്ടെ… !!””ഞാനെന്നാൽ നമ്മുടെ മറ്റു കൂട്ടുകാരികളെ ഒന്ന് വിളിച്ച് നോക്കട്ടെ.. നീയും മാക്സിമം പേരോട് പറയാൻ ശ്രമിക്കണം…. “!!”ശരിയെടി…..വെറുതെ മിണ്ടാതിരുന്നാൽ അവൻ മറ്റുള്ളവരോടും ഈ രീതിയിൽ പെരുമാറും… ഞാനും പറയാമെടി .. “!!”പിന്നീട് മിഥില കൂട്ടുകാരായ റീനയെയും കാവ്യയേയും മഞ്ജുവിനെയും വിളിച്ചു ഇതേകാര്യം പറഞ്ഞു.. . അതിൽ കാവ്യക്കും മഞ്ജുവിനും അവനിൽനിന്ന് ഇതേ അനുഭവം നേരിട്ടതായി അവർ പറഞ്ഞു…അപ്പോൾ അവൻ വിചാരിച്ചതിലും വലിയ തറയാണ്. ഇനി അവനെ വെറുതെ വിട്ടുകൂടാ… അവൾ മനസ്സിലോർത്തു.പിന്നീട് മിഥില ഗ്രൂപ്പിൽ ഉണ്ടായിരുന്ന മുഴുവൻ പെൺകുട്ടികൾക്കും പേഴ്സണൽ മെസ്സേജ് അയച്ചു..”സ്വരൂപിനെ സൂക്ഷിക്കണം… അവൻ വളരെ മോശം സ്വഭാവമാണ് ഇപ്പോൾ.. ഒരു അകലം പാലിക്കുന്നതാണ് നമുക്ക് നല്ലത്… “!!!മെസ്സേജ് കിട്ടിയവർ ഒക്കെ അവളെ വിളിച്ച് കാര്യം അന്വേഷിക്കുകയും…മിഥു അവൾക്ക് നേരിട്ട ദുരനുഭവം അവരോട് പറയുകയും ചെയ്തു..രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷം സ്വരൂപ് വീണ്ടും മിഥിലയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.. നിരാശനായ അവൻ മറ്റു പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു എങ്കിലും അവരൊക്കെ മെസ്സേജ് കണ്ടു എന്നുള്ളതിന് തെളിവായി നീലവര മാത്രം തെളിഞ്ഞു കണ്ടു. പക്ഷേ ആരും മറുപടി അയച്ചില്ല..അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. ഇതെന്താ ആരും മൈൻഡ് ചെയ്യാത്തത്… എന്തോ പ്രശ്നമുണ്ടല്ലോ.. ചിന്തിച്ചു കൊണ്ട് അവൻ വീണ്ടും മിഥുവിനെ ഫോൺ ചെയ്തു.. ഇപ്രാവശ്യം അവൾ കോൾ എടുത്തു..”എന്താടി വിളിച്ചിട്ട് എടുക്കാഞ്ഞത്….? “!!”നീ വിളിക്കുമ്പോൾ ഉടനെ എടുക്കാൻ നീ എന്റെ ആരാ..?? !!! ഭർത്താവോ, അച്ഛനോ അതോ കാമുകനോ… !!””അവൾ പരുഷമായിചോദിച്ചു..”നിന്റെ സ്വരത്തിന് എന്താ ഒരു മാറ്റം…”?? !!” എന്താ നിന്നോട് തേനൂറുന്ന സ്വരത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടോ..? “!!”ഡി….. “!!!അവൻ ദേഷ്യത്തോടെ വിളിച്ചു..”ഹ്മ്മ്… നിന്റെ ദേഷ്യം നിന്റെ വീട്ടിൽ ഉള്ളവരോട് കാണിച്ചാൽ മതി… എന്നോട് വേണ്ട.. “!!”നിനക്കിപ്പോൾ പഠിക്കുന്ന കാലത്തെ സ്വഭാവമല്ലെന്നും ,,, നിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ചുമൊക്കെ എനിക്ക് നന്നായി അറിയാം. നീ പ്രിയയോടും മഞ്ചുവിനോടും കാവ്യയോടും പറഞ്ഞതൊക്കെ അവളുമാർ എന്നോട് പറഞ്ഞിട്ടുണ്ട്….. “!!!

അവൻ ഒന്ന് ഞെട്ടി..”എന്താ… എന്താ പറഞ്ഞത്… “??? !!”ഹാ.. നീയിപ്പോഴേ വിയർക്കാൻ തുടങ്ങിയാൽ എങ്ങനെയാ… ഞാൻ ബാക്കി കൂടി പറയട്ടെ…… !!!”നമ്മുടെ ബാച്ചിലെ മുഴുവൻ പെൺകുട്ടികൾക്കും ഞാൻ നിന്നെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി നിന്റെ മറ്റേ സ്വഭാവം കൊണ്ട് ആരുടെയും അടുത്തേക്ക് ചെല്ലണ്ട… കുട്ടികളും കുടുംബവുമായി ജീവിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം തന്നെയാ വലുത്. അല്ലാതെ പണ്ടെങ്ങോ കൂടെ പഠിച്ച കൂട്ടുകാരനല്ല… “!!!താൻ മെസ്സേജ് അയച്ചിട്ടുണ്ട് ആരും റിപ്ലൈ തരാഞ്ഞതിന്റെ കാരണം അവൻ ഇപ്പോൾ പിടികിട്ടി…അവന്റെ മനസ്സിൽ മിഥുവിനോട് പക തോന്നി..മിഥു വീണ്ടും തുടർന്നു….” നിന്റെ വീട്ടിലും ഇല്ലേ രണ്ടു പെൺകുട്ടികൾ,,, നിന്റെ പെങ്ങന്മാർ.. അവർ കൂടെ പഠിച്ച ആൺകുട്ടികളോട് ഇത്തിരി അടുപ്പത്തിൽ പെരുമാറി എന്ന് കരുതി ആരെങ്കിലും നിന്റെ പെങ്ങമ്മാരോട് മോശമായി സംസാരിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ…???? !!! അതു പോലെതന്നെ അന്തസ്സും അഭിമാനവും ഉള്ള പെണ്ണുങ്ങൾ തന്നെയാണ് ഞങ്ങളും.. കൂടെ പഠിച്ചു എന്ന് കരുതി എന്തും ചോദിക്കാനുള്ള ലൈസൻസ് അല്ല അത്….”!!!”നിനക്ക് ഇപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാവും എന്ന് എനിക്കറിയാം. പക്ഷേ നീയത് അടക്കി നിന്റെ മനസ്സിൽ തന്നെ വച്ചുകൊണ്ടിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്….. “!!”ഇല്ലെങ്കിൽ നമ്മുടെ ബാച്ചിൽ ഉള്ള മുഴുവൻ ആൺകുട്ടികളെയും ഞാൻ ഇന്ന് തന്നെ നിന്റെ തനി സ്വഭാവത്തെക്കുറിച്ച് അറിയിക്കും,. അതുമാത്രമല്ല നിന്റെ വീട്ടിൽ വന്നു നിന്റെ അമ്മയുടെയും പെങ്ങന്മാരുടെയും മുന്നിൽവച്ച് നിന്നോട് ഞങ്ങൾ ചോദിക്കുകയും ചെയ്യും…..!!!”ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ആക്കി.ഛെ….!!!ഇനി ഇവളുമാരുടെ അടുത്ത് ഒന്നും നടക്കില്ല.. അവന് വല്ലാത്ത നിരാശ തോന്നി.. ഇനി ആരോടും കൂടുതൽ സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് എന്ന് അവന് തോന്നി…. ഇപ്പോൾ പെൺകുട്ടികൾ മാത്രമേ തന്റെ സ്വഭാവ മഹിമ അറിഞ്ഞിട്ടുള്ളു… ഇനി ഇവളുമ്മാരോട് കൂടുതൽ വാശിക്ക് നിന്നാൽ ഇതിൽ കൂടുതൽ താൻ നാണം കെടും എന്നവന് മനസ്സിലായി….തന്റെ വിവാഹവും ഇതുവരെ നടന്നിട്ടില്ല… കൂടാതെ കുറച്ചു രാഷ്ട്രീയവുമൊക്കെയായി മറ്റുള്ളവരുടെ മുന്നിൽ ” മാന്യൻ” ആയി പോകുകയാണ്. തന്റെ തനി സ്വഭാവത്തെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും ഭാവി നശിക്കും. അതുകൊണ്ട് ഇനി ഇവളുമാരുമായുള്ള അടുപ്പം നിർത്തുന്നതാണ് തന്റെ “നല്ല “ഭാവിക്ക് നല്ലത്..മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ഫേസ്ബുക് തുറന്നു…. അതിലെ കാണാമറയത്തെ സൗഹൃദങ്ങൾക്കായി അവൻ വല വിരിച്ചു കാത്തിരുന്നു… ഏതെങ്കിലും ഒരു ഇര തന്റെ വലയിൽ കുരുങ്ങുമെന്ന പ്രതീക്ഷയോടെ..!!!!ലൈക്ക് കമന്റ്‌ ചെയ്യണേ…

Continue Reading

പ്രണയം

അറിയാതെ കിട്ടിയ പ്രണയം….

Published

on

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി….ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു… അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്…അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു…ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ…അതേല്ലോ… അതെങ്ങനെ അറിയാം…അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്…ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ…കഴിഞ്ഞു… ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല…M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു…ഇപ്പോഴും കള്ളുകുടി ഉണ്ടോ…അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും..

ചേട്ടന്റെ കല്യാണം എന്തെകിലും ആയോ…ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..?എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ…അങ്ങനെ തന്നോട് ആരാ പറഞ്ഞത്…ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്..അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ… അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്…അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു…ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി…അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു…അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ…അതെ സത്യം…ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക…ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം…അതോ… അത് പിന്നെ പറയാം…ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ…പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്…അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ…

അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം…ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ..എന്താ… എന്താ പറഞ്ഞത്…അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”…എന്നിട്ടോഎന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്…എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്….അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു…

കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?..ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല… പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല…അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു…അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല…….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

പ്രണയം

അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക് ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു

Published

on

രചന: Vijay Lalitwilloli Sathya

“അപ്പുവേട്ടാ..ഈഹുക്സ് ഒന്ന്‌ ഇട്ടു തരുമോ””തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ് ഇടാൻ വിളിച്ചപ്പോൾ ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു അപ്പു.”ഇതെന്താ ശിവകാമി പഴയ മോഡൽ””ഒന്ന് പരീക്ഷിക്കാം എന്ന് വെച്ചു “പണ്ട് തന്നെ ഇത് പോലെ അമ്മ താൻ രണ്ടു,മൂന്ന് ക്ലാസിൽ പഠിക്കുന്ന കാലത്തു വിളിക്കാറുണ്ട്. അപ്പു അപ്പോൾ ഓർത്തു.”പ്ലീസ് പിറകിൽ ആയതുകൊണ്ടല്ല…. ഹെല്പ് ചെയ്യ്…വാ”അവൾ കെഞ്ചി.അപ്പു എഴുന്നേറ്റ് ചെന്ന് ഹുക്സുകൾ ഓരോന്ന് ഇട്ടുകൊടുത്തു.””ഇവളുടെ ഒരു കാര്യം”അപ്പുവിനെ വിരലുകളിലെ സ്പർശനം ഏറ്റപ്പോൾ അവളൊന്നു പുളകിതയായി.അപ്പു എന്ന ആരാധ്യപുരുഷൻ അവളിലേക്ക് വന്ന ആ നിമിഷവും ആ ഓർമ്മയും ഇടയ്ക്കിടെ അവൾ വന്നു നിറയാറുണ്ട്അവളുടെ ചിന്തയെ ആ കഴിഞ്ഞ പഴയ മായിക ലോകത്തെക്ക്കൂട്ടിക്കൊണ്ടുപോയി.സുബ്രു കനകമ്മാൾ ദമ്പതികൾക്ക് കുട്ടികളില്ല.സുബ്രു ക്ഷേത്ര കർമ്മങ്ങളും നോക്കുന്ന ഒരാളാണ്. രാവിലെ അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ സഹായിക്കുന്നു.ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് ഇങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളക്കടവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ച അവിടെ കിടത്തി പോയിരിക്കുന്നു.സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു.

അവൾക്കും സന്തോഷമായി.”സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം അവിടെ താമസിച്ചു കുട്ടി ഇച്ചിരി വലുതാവുമ്പോൾ നമുക്ക് തിരിച്ചു വരാം “അങ്ങനെ തീരുമാനിച്ച അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു.പിന്നെ വേറെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി.നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല.നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്.അതിവസുന്ദരികുട്ടി ശിവകാമിയെകാണാൻ അവളുടെ നോട്ടംകിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്.അവളെ കണ്ടു ഉന്നത ക്ലാസുകളിൽ പോകുമ്പോൾ കുട്ടികൾ എല്ലാവരും ചോദിച്ചുആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയുംഅമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!പാട്ടി പട്ടമ്മാളുടെ ചെല്ലം!!ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു.

അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു”കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക്‌ ടൈം മാച്ച് “ശിവകാമിയുടെ പാട്ടിപട്ടഅമ്മാൾഓർഡർ ഇട്ടു..ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ്‌ അവൾ”ഹമ്മോ എന്തൊരു സൗന്ദര്യം”ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകംഅവിടെയിട്ട് അകത്തു കയറിപ്പോയി.30 മിനിറ്റിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി.അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.ശിവ കാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു..പിറ്റേന്ന് കോളേജിൽ”എവിടെയാ ശിവകാമി നീ””ലാബിലാർന്നെടി “ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി “”എങ്ങനെ?””ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോസസ് നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് സോളമന് പോലും ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചടി ഇതിന്റെ ഉത്തരം””ങേ “ഇന്നലെ രാത്രി വരെ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.” നീയാണോ എന്റെ പുസ്തകം എടുത്തു സാറിന് കൊടുത്തത്?”ശിവകാമി അത്ഭുതത്തോടെ ചോദിച്ചു”എല്ലാവരുംകൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോഅത് എങ്ങനെയുള്ള പറയും. ഏതായാലും ഞാൻ ബുക്സ് കാണട്ടെ അപ്പോൾ അറിയാമല്ലോ.. അവൾ കരുതി.ക്ലാസ്സിൽ കയറി ചെന്നപ്പോൾ പ്രൊഫസർ അവളെ പ്രശംസിച്ചു.”അഭിനന്ദനങ്ങൾ ഇത്രയുംഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്‌.

കീപ്പിറ്റപ്പ്””ങേ “അവൾ അത്ഭുതപരതന്ത്രനായി.സത്യം തന്നെയാണോ ഒരുപക്ഷേ മാഷിന് പുസ്തകം മാറിയിട്ടുണ്ടാവും എന്ന് അവൾക്കു തോന്നി.സത്യത്തിൽ ഇന്നലെ വരെതന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല.എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾ”താങ്ക്സ്”വിറച്ചുകൊണ്ട് പറഞ്ഞു.അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ലകൈപ്പടയിൽ ആരോ പ്രോബ്ലം സോൾവ് ചെയ്തിരിക്കുന്നു. ഈശ്വരാ ഇതെന്തു മറിമായംഈശ്വരൻ നേരിട്ട് സഹായിച്ചത്ആണോ…..അവൾ ശങ്കിച്ചു പോയി. ആ നിമിഷം…..കണ്ടിട്ട് ഈശ്വരന്റെ കയ്യക്ഷരം ആണെന്ന് തോന്നുന്നില്ല…..അതിനവൾക്ക് ഈശ്വരനെ മുമ്പിൽ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരനെ കൈയ്യക്ഷരം അറിയും.അവൾ അവളുടെ കഴിഞ്ഞ ദിവസത്തിലെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു.അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബുക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്.ടിവി നന്നാക്കുക അത് ഫിസിക്സ് പഠിച്ചതിന് ഭാഗമാണല്ലോഅങ്ങനെയെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്.സംശയിക്കുന്ന രണ്ട് പേരിൽഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നുഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’ഈശ്വരാ അപ്പുവേട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു.അവൾ പുഞ്ചിരിച്ചു!അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു.കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.

ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ.നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു.ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്.അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു.”ശിവകാമി നീ എവിടെയാണ്”അപ്പുവിനെ വിളി കേട്ട ശിവകാമി ചിന്തയിൽ നിന്നുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾനാല്പത് മിനിറ്റ് കടന്നുപോയിരിക്കുന്നു”അയ്യോ…എന്താ അപ്പുവേട്ടാ ഇത് നാലു കുടുക്കുകൾ ഇടാൻ നാല്പത് മിനിറ്റോ””നീ എന്തെടുക്കുകയായിരുന്നു.. അപ്പോൾ””അത് പിന്നെ ഞാൻ…എന്റെ അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക്…. ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു…ശോ..”അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി…..വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..

Continue Reading

Most Popular

error: Content is protected !!