Connect with us

പ്രണയം

കല്ല്യാണം കഴിഞ്ഞിട്ട് അഞ്ചു വർഷം ആയെങ്കിലും താൻ ഇല്ലാതെ ഒരിക്കൽ പോലും അവൾ വീട്ടിൽ പോയി നിന്നിട്ടില്ല.

Published

on

രചന: രേഷ്ജ അഖിലേഷ്

“ഇള്ളക്കുട്ടിയാന്നാ വിചാരം…നിനക്ക് എന്തിനും ഏതിനും ഞാൻ വേണോ…ഒറ്റയ്ക്ക് ഒന്നിനും വയ്യേ…സഹിക്കുന്നതിനു ഒരു പരിധിയുണ്ട്…എപ്പഴും ഏട്ടാ ഏട്ടാ എന്ന് വിളിച്ചിട്ട്…ശ്ശേ…”ശരത് പറഞ്ഞത് അൽപ്പം ഉച്ചത്തിലായിരുന്നു.അടുക്കളയിൽ നിന്നിരുന്ന ശരത്തിന്റെ അമ്മയും അനിയത്തിയും ശരത്തിന്റെ ശബ്ദം കേട്ട് എത്തി നോക്കി.ശ്രീഷ്മയുടെ കണ്ണുകളിൽ തുളുമ്പാൻ വെമ്പൽ പൂണ്ട് കണ്ണുനീർ നിറഞ്ഞു.”ഒന്ന് പതുക്കെ പറയ് ശരത്തേട്ടാ…അമ്മയും നീതയും ശ്രദ്ധിക്കുന്നുണ്ട്.അല്ലെങ്കിൽ തന്നെ എന്നെ ഷോപ്പിംഗിന് കൊണ്ടു പോകാൻ പറഞ്ഞതിനാനോ ഇത്രയും ദേഷ്യപ്പെടുന്നത്.””അത് തന്നെയാണ്…നിനക്കു നിന്റെ കാര്യം ഒറ്റയ്ക്കു നോക്കാൻ അറിയില്ലേ…എപ്പോഴും പുറകെ ഉണ്ടാവും…നിനക്കു പുറത്തു പോകണം എങ്കിൽ ഞാനും വേണം…നിന്റെ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ ഞാൻ വേണം…ഒരുമിച്ചിരുന്ന് തന്നെ ഫുഡ്‌ കഴിക്കണം…നീ നിന്റെ വീട്ടിൽ പോലും എന്നെ കൂടാതെ പോകില്ല…കൊച്ചു കുട്ടികളെ പോലെ…””ഇതെല്ലാം ഞാൻ ആയിട്ട് ഉണ്ടാക്കിയതാണോ…നമ്മുടെ വിവാഹം ഉറപ്പിച്ചത് മുതൽ ശരത്തേട്ടൻ തന്നെയല്ലേ ഇങ്ങനെയെല്ലാം എന്നെ ശീലിപ്പിച്ചത്…എന്നിട്ടിപ്പോ…””അത് അന്നല്ലേ…കല്ല്യാണം കഴിഞ്ഞിട്ടിപ്പോ അഞ്ചു വർഷം ആയില്ലേ…അതു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും നിനക്കില്ലേ…”തന്നെയും ശരത്തേട്ടനെയും ഉറ്റു നോക്കി കൊണ്ടിരിക്കുന്ന രണ്ടു ജോഡി കണ്ണുകളെ നേരിടാൻ ശ്രീഷ്മയ്ക്ക് ജാള്യത തോന്നി. അമ്മയും നീതയും ശ്രദ്ധിക്കുന്നത് അറിഞ്ഞപ്പോൾ ശരത്തിന്റെ ശബ്ദം താഴ്ന്നു എങ്കിലും അവർക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായിട്ടുണ്ടെന്ന് ശ്രീഷ്മയ്ക്ക് ബോധ്യമായി.”ഞാൻ ഇത്രയും ശല്ല്യം ആണെന്ന് അറിഞ്ഞിരുന്നില്ല ശരത്തേട്ട…ക്ഷമിയ്ക്ക്…”ശ്രീഷ്മയോട് അത്രയും പറയേണ്ടിയിരുന്നില്ല എന്ന് അയാൾക്ക് തോന്നി.*******രാത്രയിൽ മട്ടുപ്പാവിൽ ഒറ്റയ്ക്ക് നിൽക്കുന്ന ശ്രീഷ്മയെ കണ്ടപ്പോൾ ശരത്തിനു വിഷമമായി.”ശ്രീ…പിണക്കമാണോ എന്നോട്…ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതല്ലേ…സോറി…””ഏയ്യ് എനിക്ക് പിണക്കമൊന്നും ഇല്ലാ…

ഞാനും മനസ്സിലാക്കേണ്ടതായിരുന്നു…എന്നെപ്പോലെയുള്ള ചില പെൺകുട്ടികൾക്ക് ഒരു കുഴപ്പം ഉണ്ട്‌…അത്രയേറെ സ്‌നേഹത്തോടെ ആരെങ്കിലും ജീവിതത്തിലേക്ക് കടന്നു വന്നാൽ പിന്നെ അവൾക്കു അവൻ ആയിരിക്കും ലോകം…ചില വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകൾ കണ്ടിട്ടില്ലേ…നിന്നേ കണ്ടുമുട്ടിയത് മുതൽ നീ മാത്രമാണ് എന്റെ എന്റെ ലോകം എന്നൊക്ക…എന്തൊരു വിഡ്ഢിത്തരമാണല്ലേ…ഞാനും അങ്ങനെ ആയിരുന്നു എന്ന് ശരത്തേട്ടൻ ഇന്ന് പറഞ്ഞ മൂർച്ചയുള്ള വാക്കുകൾ കേട്ടപ്പോഴാണ് മനസ്സിലായത്…സ്നേഹം പോലും ശല്ല്യം ആയി മാറുമെന്ന് ഞാൻ ചിന്തിച്ചില്ല…ഏട്ടനും ഒരു മനുഷ്യനല്ലേ…കുറച്ചു സ്വാതന്ത്ര്യം വേണ്ടേ…ഞാൻ കുറച്ചു ദിവസം വീട്ടിൽ പോയി നിക്കാൻ തീരുമാനിച്ചു…ഒറ്റയ്ക്ക്…പിണങ്ങി പോകുവാണെന്ന് തെറ്റിധരിക്കണ്ടാട്ടോ…”പുഞ്ചിരിയോടെ ശ്രീഷ്മ അത് പറഞ്ഞപ്പോൾ ശരത്തിനു എന്ത് കൊണ്ടോ സന്തോഷം വന്നു.****†ശ്രീഷ്മ വീട്ടിലേയ്ക്ക് പോയതിന് ശേഷം അവൾ തന്നെയൊന്ന് വിളിച്ചില്ലലോ എന്ന് ശരത് അത്ഭുതപ്പെട്ടു. കല്ല്യാണം കഴിഞ്ഞിട്ട് അഞ്ചു വർഷം ആയെങ്കിലും താൻ ഇല്ലാതെ ഒരിക്കൽ പോലും അവൾ വീട്ടിൽ പോയി നിന്നിട്ടില്ല.വീട്ടുകാരെ കിട്ടിയപ്പോൾ തന്നെ മറന്നു പോയോ എന്നാലോചിച്ചു അവന് അല്പം അസൂയ തോന്നാത്തിരുന്നില്ല.”ഹെല്ലോ…ഭാര്യേ…എന്താണ് പോയിട്ട് രണ്ടു ദിവസം ആയല്ലോ…ഒരു വിളി പോലും ഇല്ലാ…ശരിക്കും പിണങ്ങിപ്പോയതാണോ…അതോ ഈ കെട്ട്യോനെ മറന്നു പോയോ…””അയ്യോ സോറി ശരത്തേട്ട…ഇവ്ടെ എല്ലാരും വന്നിട്ടുണ്ട്…അമ്മായി, മാമൻ അവരുടെ മക്കൾ,അങ്ങനെ എല്ലാവരും…കുറേ കാലായില്ലെ അവർ നാട്ടിൽ വന്നിട്ട്…വിശേഷം പറച്ചിൽ,പാചക പരീക്ഷണങ്ങൾ അങ്ങനെ കുറേ പരിപാടികൾ…ഉറങ്ങാൻ പോലും സമയം തികയുന്നില്ല…ഞങ്ങളെല്ലാം ഒരേ പ്രായം അല്ലേ…ശരത്തേട്ടൻ ഓർക്കുന്നില്ലേ നമ്മുടെ കല്ല്യാണത്തിന് വന്നിരുന്നു.ഗായു ചേച്ചി,രാധു ചേച്ചി…ഞങ്ങള് മൂന്നും വല്ല്യേ കൂട്ടായിരുന്നുലോ…””ഹാ…അറിയാം…ഞാൻ വൈകിട്ടു സമയം പോലെ അങ്ങോട്ട് ഇറങ്ങാം.””ഏയ് അതൊന്നും വേണ്ട…ഞങ്ങള് വൈകിട്ടു ഒരു പരിപാടി പ്ലാൻ ചെയ്തിരിക്കുവാ…വീട്ടിൽ ഉണ്ടാകില്ല…പിന്നെയെന്താ വിശേഷം…ഭക്ഷണം കഴിച്ചില്ലേ…ഞാൻ വെയ്ക്കട്ടെ കുറച്ചു തിരക്കിലാ…ബൈ “ധൃതിയിൽ എല്ലാം പറഞ്ഞു അവസാനിപ്പിച്ചു കോൾ കട്ട് ചെയ്തു പോയപ്പോൾ ശരത്തിനു ദേഷ്യം വന്നു.”ഇനി അങ്ങോട്ട് വിളിക്കിയ്ക്കില്ല…അവളുടെ തിരക്കൊഴിഞ്ഞിട്ട് ഇങ്ങോട്ട് വിളിയ്ക്കട്ടെ…” ശരത്ത് ആരോടെന്നില്ലാതെ പറഞ്ഞു.

ശ്രീഷ്മയെ പലപ്പോഴും അങ്ങോട്ട് അവഗണിക്കാറുണ്ടെങ്കിൽ കൂടിയും തിരിച്ച് ഇങ്ങനെ ഒരു പെരുമാറ്റം അയാൾക്ക് സഹിക്കാൻ ആയില്ല.ദിവസം ഒന്ന് പിന്നേയും കഴിഞ്ഞു.ഭാര്യയുടെ കാൾ വരാതെ ആയപ്പോൾ അയാൾ കല്ല്യാണത്തിന് മുൻപുള്ള ശരത് ആയി മാറുകയായിരുന്നു.വാട്സ്ആപ്പ് എടുത്ത് ശ്രീഷ്മയോട് തന്റെ പരിഭവങ്ങൾ പങ്കു വെയ്ക്കാൻ തീരുമാനിച്ചു.”നീയില്ലാതെ,നിന്റെ സ്വരം കേൾക്കാതെ വയ്യാ” എന്ന് പലതവണ മെസ്സേജ് ചെയ്തിട്ടുള്ള ചാറ്റ് ലിസ്റ്റിൽ മാറാല പിടിച്ച് കിടക്കുകയാണെന്ന് അയാൾ ഓർത്തു.ശ്രീഷ്മയുടെ ഡിസ്പ്ലേ പിക്ചർ കണ്ടപ്പോൾ ശരത്തിനു വീണ്ടും അസൂയ…എപ്പോഴും തന്നോടൊപ്പമുള്ള ഫോട്ടോസ് മാത്രം വെയ്ക്കാറുള്ളിടത്ത് ശ്രീയും കസിൻസും ചേർന്നുള്ള ഫോട്ടോ കൂടാതെ ശ്രീയ്ക്ക് ഒറ്റ നോട്ടത്തിൽ തന്നെ എന്തൊക്കെയോ മാറ്റങ്ങൾ… തലമുടിയിൽ എന്തോ ചെയ്തിട്ടുണ്ട്… തന്നോട് അഭിപ്രായം ചോദിക്കാതെ ഒന്നും ചെയ്യാത്തവൾ ആയിരുന്നു…പല വിധ ചിന്തകൾ ഞൊടിയിടയിൽ അയാളുടെ മനസ്സിലൂടെ കടന്നു പോയി.ഓഫീസിൽ ഹാഫ് ഡേ ലീവ് എഴുതി കൊടുത്ത് നേരെ പോയത് ഭാര്യവീട്ടിലേക്കായിരുന്നു.അവിടെ ചെന്നപ്പോൾ ശ്രീഷ്മയുടെ വീട്ടുകാരോട് സംസാരിച്ചിരിക്കുമ്പോഴാണ് കുളി കഴിഞ്ഞു വരുന്ന ശ്രീഷ്മയെ കണ്ടത്.അപ്രതീക്ഷിതമായ തന്റെ വരവിൽ ശ്രീഷ്മ അത്ഭുതപ്പെടുന്നത് അയാൾ അറിഞ്ഞു.ഇത്രയും ദിവസം അകന്നിരുന്നതിന്റെ ഒരു സ്നേഹപ്രകടനം അയാൾ തിരിച്ചും പ്രതീക്ഷിച്ചു.”ആഹാ ശരത്തേട്ടൻ ഇന്ന് ലീവ് ആണോ…ഞാൻ ഒട്ടും പ്രതീക്ഷിചില്ല…ഞങ്ങൾ ഒരിടം വരെ പോവാൻ നിൽക്കായിരുന്നു.ശരത്തേട്ടൻ വന്ന സ്ഥിതിയ്ക്ക് നമുക്ക് എല്ലാവർക്കും കൂടി ഒരുമിച്ചു പോകാം…അല്ലേ…””ആ…ഞാൻ റെഡി…”ശരത് വിചാരിച്ചത് പോലെയുള്ള പെരുമാറ്റം അല്ലായിരുന്നു അത്.പിരിഞ്ഞിരുന്നതിന്റെ പരിഭവം ഒട്ടുമേ ഇല്ലായിരുന്നു അവളിൽ.മുറിയിൽ നിന്നും ശ്രീഷ്മ രണ്ടു ജോഡി ഡ്രസ്സ്‌ ഹാങ്ങറിൽ തൂക്കി കൊണ്ടു വരുന്നത് കണ്ടപ്പോൾ ശരത് ഊഹിച്ചു,എന്നത്തേയും പോലെ ഏതു ധരിക്കണം എന്ന് തിരഞ്ഞെടുക്കുവാൻ അഭിപ്രായം ചോദിക്കാൻ വരികയാണെന്ന്…തന്നോട് ചോദിച്ചു താൻ നല്ലതെന്ന് പറയുന്നത് ആണ് അവൾക്ക് സന്തോഷം.പലപ്പോഴും ഒഴുക്കൻ മട്ടിൽ താല്പര്യം ഇല്ലാതെയാണ് അവളുടെ അത്തരം ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാറുള്ളത് എന്ന് അയാൾ ഓർത്തു.ഇത്തവണ അവൾക്ക് നന്നായി ഇണങ്ങുന്ന ആ ഇളം നീല നിറമുള്ള കുർത്ത ഇട്ടാൽ മതിയെന്ന് പറയണം എന്ന് അയാൾ ചിന്തിച്ചു.”ഗായു ചേച്ചി… ഇതിലേതാ നല്ലത്…””രണ്ടും കൊള്ളാം…ആ റെഡ് മതി…അതാണ് കൂടുതൽ ഭംഗി…” ഗായു അല്പം പോലും സംശയം ഇല്ലാതെ പറഞ്ഞു.അതു കൂടി ആയപ്പോൾ ശരത് തീർത്തും നിരാശനായി. അയാൾ മുറിയിലേക്ക് പോയി.പുറകെ കടന്നു വന്ന ശ്രീഷ്മയോട് അയാൾക്ക് എന്തെല്ലാമോ പറയണം എന്നുണ്ടായിരുന്നു. എങ്ങനെ തുടങ്ങുമെന്ന് അറിയാതെ അസ്വസ്ഥനായി ഇരിക്കുന്ന ശരത്തിനരികിൽ ശ്രീഷ്മ വന്ന് നിന്നു.”എന്ത് പറ്റി ശരത്തേട്ടാ…ഒരു വല്ലായ്മ…””അതിന്റെ കാരണം നിനക്കറിയില്ലേ…അന്ന് ഞാൻ പറഞ്ഞതിനു നീ എന്നോട് പകരം വീട്ടാൻ ആണല്ലേ ഇങ്ങോട്ട് വന്നത്…മനപ്പൂർവം എന്നെ അവഗണിച്ചു നീ പ്രതികാരം ചെയ്യുകയാണോ?..അവിടെ നിന്നു ഇങ്ങോട്ട് വന്നിട്ട് എത്ര ദിവസമായി…നീ എന്നെയൊന്ന് വിളിച്ചോ?..കസിൻസ് വന്നപ്പോൾ എങ്ങോട്ടെല്ലാം പോയി നീയെന്നോട് ചോദിച്ചോ?..നീ തലമുടിയിൽ എന്താ ചെയ്തു വെച്ചേക്കണെ…അത് എന്നോട് ചോദിച്ചോ…ദേ ഇപ്പൊ വന്നപ്പോൾ ഓടി വന്ന് വിശേഷം ചോദിക്കുമെന്ന് വിചാരിച്ചു അതുണ്ടായോ…എന്നും എന്നോട് അഭിപ്രായം ചോദിക്കാറുള്ള നീ,ഞാൻ അവിടെ ഉണ്ടായിട്ടും നിന്റെ കസിനോട് ചോദിക്കുന്നു…””എന്തൊക്കെയാണ് ശരത്തേട്ടൻ ധരിച്ചു വെച്ചിരിക്കുന്നത്…ഞാൻ നിങ്ങളെ അവഗണിച്ചിട്ടൊന്നും ഇല്ല.നിങ്ങളെ വിളിയ്ക്കുന്നത് നിങ്ങൾക്ക് ശല്ല്യം ആണെന്ന് അറിഞ്ഞപ്പോൾ അത് നിർത്തി.ഓരോ കാര്യങ്ങൾക്ക് അഭിപ്രായം ചോദിച്ചിരുന്നത് എന്റെ ഒരു സന്തോഷത്തിനായിരുന്നു.നിങ്ങൾക്ക് അതിൽ താല്പര്യം ഇല്ലായെന്ന് മനസ്സിലാക്കിയപ്പോൾ അതും നിർത്തി.അതിനെന്താ തെറ്റ്…ഇപ്പോൾ ഞാൻ ആണോ ശരത്തേട്ടൻ ആണോ കുട്ടികളെ പോലെ പെരുമാറുന്നത്… കഷ്ട്ടം.””അത് പിന്നെ…ശ്രീ…എനിക്ക് അതൊന്നും ശല്ല്യം ആയിരുന്നില്ല…പക്ഷേ നിന്റെ അഭാവത്തിലാണ് അത് എനിക്ക് മനസ്സിലായത് എന്ന് മാത്രം.ഇനി അന്നത്തെ പോലെ നിന്നെ താഴ്ത്തിക്കെട്ടുന്ന സംസാരം എന്നിൽ നിന്ന് ഒരിക്കലും ഉണ്ടാകില്ല…സോറി…നീ എങ്ങനെ ആയിരുന്നോ അതു പോലെ തന്നെ ഇനിയും മതി…””അയ്യേ…ഈ ശരത്തേട്ടൻ…

എന്റെ ഈ മാറ്റം ഒരിക്കലും മോശമല്ല…നല്ലതിനാണ്…ഒന്ന് ആലോചിച്ചു നോക്കിയേ ശരത്തേട്ടന് ഉള്ളത് പോലെ എനിക്കും എന്റെ വീട്ടുകാരും കൂട്ടുകാരും എപ്പോഴും ഉണ്ടായിരുന്നു,പക്ഷേ എപ്പഴോ എന്റെ ലോകം നിങ്ങളിലേക്ക് മാത്രം ചുരുങ്ങിപ്പോയി.ഞാൻ പോലും അറിയാതെ.എനിക്ക് സ്വന്തമായി ഒരു വ്യക്തിത്വം ഉള്ളത് ഞാൻ മറന്ന പോലെ…അത് ഒരിക്കലും ശരത്തേട്ടന്റെ തെറ്റല്ല…എന്റെ കാഴ്ച്ചപ്പാടുകളുടെ ആയിരുന്നു.ഭർത്താവായാലും കാമുകനായാലും ആ ഒരാൾ മാത്രം ആണ് ഇനിയങ്ങോട്ടുള്ള ജീവിതം,ഇനി അതു മാത്രമാണ് ലോകം എന്ന് കരുതി ജീവിക്കുമ്പോൾ ചുറ്റുമുള്ള മറ്റു സന്തോഷങ്ങളാണ് കാണാതെ പോകുന്നത്…ഞാൻ ഇത്രയും കാലം അങ്ങനെ ആയിരുന്നു.അത് മനസ്സിലാക്കി തന്നത് ശരത്തേട്ടനാണ്…തിരിച്ചറിവുകൾ നേരത്തേ ആകുന്നതാണ് നല്ലത്.ഒരാളിൽ മാത്രം ജീവിതം ഒതുങ്ങുന്നുവെന്ന് വിശ്വസിക്കുമ്പോഴാണ് ആ ഒരാളുടെ അകൽച്ച ഉണങ്ങാത്ത മുറിവാകുന്നതും മരണത്തെ പോലും കൂട്ടു പിടിയ്ക്കാൻ തോന്നുന്നതും.എനിക്ക് സ്‌നേഹം കുറഞ്ഞിട്ടൊന്നും ഇല്ല,പക്ഷേ ഇനിയെന്നും ഇങ്ങനെ തന്നെയായിരിക്കും എന്ന് മാത്രം.സ്നേഹം കൊണ്ടു പോലും ആരെയും മടുപ്പിയ്ക്കരുത്…അത് ചിലരുടെയെങ്കിലും ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയേക്കാം.ഇത്‌ പ്രതികാരം ആയിട്ട് കരുതേണ്ട കേട്ടോ…ഇത്‌ എന്റെ ആത്മാഭിമാനം ആയിട്ട് കരുതിയാൽ മതി. “നമ്മളില്ലാതെ എന്ത് സന്തോഷം എന്ന് കരുതുന്നവരെ നാം പരിഗണിക്കാതെ പോകും.അവർക്ക് നമ്മളില്ലാതെയും സന്തോഷം കണ്ടെത്താനാകുമെന്ന് അവർ അകന്നു പോകും വരെ നാം ചിന്തിക്കുകയെ ഇല്ല. ശ്രീഷ്മയുടെ വാക്കുകളിൽ നിന്നും ശരത് അത് മനസ്സിലാക്കി.അവളെ അംഗീകരിച്ചു കൊണ്ടോ തിരിച്ചറിവിന്റെതോ ആയ ഒരു നേർത്ത പുഞ്ചിരി അയാളുടെ ചുണ്ടിൽ തുളുമ്പി.ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

പ്രണയം

കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ…

Published

on

രചന: നിഷ L

“നീയും ഹസ്ബൻഡും തമ്മിൽ എങ്ങനാ… “?? “!സ്വരൂപിന്റെ ചോദ്യം കേട്ട് മിഥില ഒന്ന് സംശയിച്ചു ..”അതെന്തടാ… അങ്ങനെ ചോദിച്ചത്.. രാജീവേട്ടൻ ഒരു പാവം ആണെടാ…. “!!”അതെനിക്കറിയാം ഞാൻ ചോദിച്ചത് അതല്ല.. “!!”പിന്നെ നീ എന്താ ചോദിക്കുന്നത്..? “!!”അല്ല… ഈ ബെഡ്റൂമിൽ ഒക്കെ ആൾ അങ്ങനെ എന്ന്..? “!!!ഒന്നു ഞെട്ടി മിഥില പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..ഈശ്വരാ ഇവൻ എന്തൊക്കെയാ ചോദിക്കുന്നത്.. !!! കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ… എന്തും ചോദിക്കാം എന്നായിരിക്കുന്നോ അവന്…പഠിക്കുന്ന കാലത്ത് വളരെ നല്ല കുട്ടി ആയിരുന്നു അവൻ… ഇപ്പോൾ എന്താണ് പറ്റിയത്..????അവന്റെ ആ ചോദ്യം മിഥിലയുടെ മനസ്സിനെ അന്നു മൊത്തം അലട്ടിക്കൊണ്ടിരുന്നു..അവളുടെ മനസ്സിലേക്ക് അവളുടെ ഭർത്താവ് രാജീവന്റെയും രണ്ടു കുഞ്ഞുങ്ങളുടെ മുഖം കടന്നുവന്നു.. രാജീവ്‌ ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. രണ്ടു ആൺകുട്ടികൾ ആണ് രാജീവിനും മിഥുവിനും. ഒരാൾ അഞ്ചിലും ഒരാൾ മൂന്നിലും പഠിക്കുന്നു. ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഒരു കൊച്ചു കുടുംബം.സ്വരൂപ്‌മായുള്ള ബന്ധം എത്രയും പെട്ടെന്ന് നിർത്തണം…. ഇല്ലെങ്കിൽ അത് തന്റെ കുടുംബ ജീവിതത്തെ തന്നെ ബാധിക്കും… മിഥു മനസ്സിലോർത്തു…

രാജീവും കുട്ടികളും പോയി കഴിയുമ്പോൾ വെറുതെ ഇരിക്കുന്ന സമയത്തു അവൾ വാട്സ്ആപ്പ് നോക്കാറുണ്ട്. അങ്ങനെ ഇരിക്കെ ഒരു മാസം മുൻപ് തുടങ്ങിയതാണ് അവളുടെ പത്താം ക്ലാസ്സ്‌ ബാച്ചിലെ കുട്ടികൾ ചേർന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ്. അവിടെ നിന്നാണ് അവൾക്ക് സ്വരൂപും ആയിട്ടുള്ള ബന്ധം തുടങ്ങുന്നത്. പഴയ കൂട്ടുകാരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ സാധിച്ചത് ആ ഗ്രൂപ്പിൽ കൂടിയാണ്. അതുകൊണ്ട് ഒഴിവ് സമയങ്ങളിൽ കൂട്ടുകാർ എല്ലാം ഗ്രൂപ്പിൽ വരികയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു പോന്നു.അങ്ങനെ ഒരു ദിവസമാണ് സ്വരൂപിന്റെ പേഴ്സണൽ മെസ്സേജ് വരുന്നത്. അതിൽ അവൾക്ക് അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഇന്നിപ്പോൾ സംസാരത്തിന്റെ ഗതി മാറിയിരിക്കുന്നു. മറ്റു കൂട്ടുകാരെ പോലെ വിശേഷങ്ങൾ പങ്കു വയ്ക്കാനൊന്നും അവന് താല്പര്യമില്ല. പകരം അവന് മറ്റെന്തൊക്കെയോ അറിയാനായിരുന്നു താല്പര്യം. കൂടെ പഠിച്ച കുട്ടികളുടെ കൂട്ടത്തിൽ ഇതുവരെ വിവാഹം കഴിക്കാത്തത് അവൻ മാത്രമാണ്.എന്തായാലും അവനുമായി ഒരു അകലം പാലിക്കാൻ അവളുടെ മനസ് പറഞ്ഞു.എങ്കിലും അവൾ തന്റെ പഴയ കൂട്ടുകാരികളെ വിളിച്ചു അവനെ കുറിച്ച് തിരക്കാൻ തീരുമാനിച്ചു.”ഹലോ പ്രിയ ഇതു ഞാനാടി മിഥില.. “!!”ഹാ… പറയെടി എന്തൊക്കെയുണ്ട് വിശേഷം..?? “!!”ഒന്നുമില്ലെടി…. ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ.. “!!”എന്താടി കാര്യം..? “!!”നമ്മുടെ കൂടെ പഠിച്ച സ്വരൂപില്ലേ… അവൻ എങ്ങനെ..? “!!”അതെന്താ നീ അങ്ങനെ ചോദിച്ചത്…? “!!” അല്ലാ എനിക്കൊരു സംശയം അവൻ പഴയ ആൾ തന്നെയാണോന്ന് .. സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.. “!!”എന്താടി അങ്ങനെ തോന്നാൻ..? “!!” ഇന്നലെ അവൻ എന്നോട് മോശമായി സംസാരിച്ചു…”!!ശേഷം മിഥു സംഭവിച്ചതൊക്കെ പ്രിയയോട് പറഞ്ഞു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം പ്രിയ പറഞ്ഞു…”ശരിയാടി എന്നോടും അവൻ മോശമായി സംസാരിച്ചിരുന്നു മുൻപ്. അതോടുകൂടി ഞാൻ അവനുമായുള്ള ബന്ധം നിർത്തിവെച്ചിരിക്കുകയാണ്.. “!!”ങ്‌ഹേ… സത്യമാണോ നീ പറയുന്നത്..?? “!!

“അതേടി അവന് നമ്മുടെ പേഴ്സണൽ കാര്യങ്ങളൊക്കെ അറിയണം പോലും.. എന്നോടൊരിക്കൽ അശീലമായി സംസാരിച്ചതുകൊണ്ട് ഇപ്പോ ഞാൻ അവനുമായി ഒരു കോൺടാക്ടും ഇല്ല… എനിക്ക് പേടിയാ വെറുതെ എന്തിനാ അവനോടൊക്കെ അടുപ്പത്തിന് പോയി നമ്മുടെ കുടുംബം തകർക്കുന്നത്…”!!”ശരിയാടി … ഞാനും അങ്ങനെ തന്നെയാ ചിന്തിച്ചത്.. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു വയ്ക്കണ്ട. നമ്മുടെ ഗ്രൂപ്പിലെ ബാക്കി പെൺകുട്ടികൾക്ക് കൂടി ഒരു മുന്നറിയിപ്പ് കൊടുത്തേക്കാം. ആരും ഇനി അവനോടു കൂടുതൽ അടുപ്പത്തിന് പോകാതിരിക്കട്ടെ… !!””ഞാനെന്നാൽ നമ്മുടെ മറ്റു കൂട്ടുകാരികളെ ഒന്ന് വിളിച്ച് നോക്കട്ടെ.. നീയും മാക്സിമം പേരോട് പറയാൻ ശ്രമിക്കണം…. “!!”ശരിയെടി…..വെറുതെ മിണ്ടാതിരുന്നാൽ അവൻ മറ്റുള്ളവരോടും ഈ രീതിയിൽ പെരുമാറും… ഞാനും പറയാമെടി .. “!!”പിന്നീട് മിഥില കൂട്ടുകാരായ റീനയെയും കാവ്യയേയും മഞ്ജുവിനെയും വിളിച്ചു ഇതേകാര്യം പറഞ്ഞു.. . അതിൽ കാവ്യക്കും മഞ്ജുവിനും അവനിൽനിന്ന് ഇതേ അനുഭവം നേരിട്ടതായി അവർ പറഞ്ഞു…അപ്പോൾ അവൻ വിചാരിച്ചതിലും വലിയ തറയാണ്. ഇനി അവനെ വെറുതെ വിട്ടുകൂടാ… അവൾ മനസ്സിലോർത്തു.പിന്നീട് മിഥില ഗ്രൂപ്പിൽ ഉണ്ടായിരുന്ന മുഴുവൻ പെൺകുട്ടികൾക്കും പേഴ്സണൽ മെസ്സേജ് അയച്ചു..”സ്വരൂപിനെ സൂക്ഷിക്കണം… അവൻ വളരെ മോശം സ്വഭാവമാണ് ഇപ്പോൾ.. ഒരു അകലം പാലിക്കുന്നതാണ് നമുക്ക് നല്ലത്… “!!!മെസ്സേജ് കിട്ടിയവർ ഒക്കെ അവളെ വിളിച്ച് കാര്യം അന്വേഷിക്കുകയും…മിഥു അവൾക്ക് നേരിട്ട ദുരനുഭവം അവരോട് പറയുകയും ചെയ്തു..രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷം സ്വരൂപ് വീണ്ടും മിഥിലയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.. നിരാശനായ അവൻ മറ്റു പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു എങ്കിലും അവരൊക്കെ മെസ്സേജ് കണ്ടു എന്നുള്ളതിന് തെളിവായി നീലവര മാത്രം തെളിഞ്ഞു കണ്ടു. പക്ഷേ ആരും മറുപടി അയച്ചില്ല..അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. ഇതെന്താ ആരും മൈൻഡ് ചെയ്യാത്തത്… എന്തോ പ്രശ്നമുണ്ടല്ലോ.. ചിന്തിച്ചു കൊണ്ട് അവൻ വീണ്ടും മിഥുവിനെ ഫോൺ ചെയ്തു.. ഇപ്രാവശ്യം അവൾ കോൾ എടുത്തു..”എന്താടി വിളിച്ചിട്ട് എടുക്കാഞ്ഞത്….? “!!”നീ വിളിക്കുമ്പോൾ ഉടനെ എടുക്കാൻ നീ എന്റെ ആരാ..?? !!! ഭർത്താവോ, അച്ഛനോ അതോ കാമുകനോ… !!””അവൾ പരുഷമായിചോദിച്ചു..”നിന്റെ സ്വരത്തിന് എന്താ ഒരു മാറ്റം…”?? !!” എന്താ നിന്നോട് തേനൂറുന്ന സ്വരത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടോ..? “!!”ഡി….. “!!!അവൻ ദേഷ്യത്തോടെ വിളിച്ചു..”ഹ്മ്മ്… നിന്റെ ദേഷ്യം നിന്റെ വീട്ടിൽ ഉള്ളവരോട് കാണിച്ചാൽ മതി… എന്നോട് വേണ്ട.. “!!”നിനക്കിപ്പോൾ പഠിക്കുന്ന കാലത്തെ സ്വഭാവമല്ലെന്നും ,,, നിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ചുമൊക്കെ എനിക്ക് നന്നായി അറിയാം. നീ പ്രിയയോടും മഞ്ചുവിനോടും കാവ്യയോടും പറഞ്ഞതൊക്കെ അവളുമാർ എന്നോട് പറഞ്ഞിട്ടുണ്ട്….. “!!!

അവൻ ഒന്ന് ഞെട്ടി..”എന്താ… എന്താ പറഞ്ഞത്… “??? !!”ഹാ.. നീയിപ്പോഴേ വിയർക്കാൻ തുടങ്ങിയാൽ എങ്ങനെയാ… ഞാൻ ബാക്കി കൂടി പറയട്ടെ…… !!!”നമ്മുടെ ബാച്ചിലെ മുഴുവൻ പെൺകുട്ടികൾക്കും ഞാൻ നിന്നെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി നിന്റെ മറ്റേ സ്വഭാവം കൊണ്ട് ആരുടെയും അടുത്തേക്ക് ചെല്ലണ്ട… കുട്ടികളും കുടുംബവുമായി ജീവിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം തന്നെയാ വലുത്. അല്ലാതെ പണ്ടെങ്ങോ കൂടെ പഠിച്ച കൂട്ടുകാരനല്ല… “!!!താൻ മെസ്സേജ് അയച്ചിട്ടുണ്ട് ആരും റിപ്ലൈ തരാഞ്ഞതിന്റെ കാരണം അവൻ ഇപ്പോൾ പിടികിട്ടി…അവന്റെ മനസ്സിൽ മിഥുവിനോട് പക തോന്നി..മിഥു വീണ്ടും തുടർന്നു….” നിന്റെ വീട്ടിലും ഇല്ലേ രണ്ടു പെൺകുട്ടികൾ,,, നിന്റെ പെങ്ങന്മാർ.. അവർ കൂടെ പഠിച്ച ആൺകുട്ടികളോട് ഇത്തിരി അടുപ്പത്തിൽ പെരുമാറി എന്ന് കരുതി ആരെങ്കിലും നിന്റെ പെങ്ങമ്മാരോട് മോശമായി സംസാരിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ…???? !!! അതു പോലെതന്നെ അന്തസ്സും അഭിമാനവും ഉള്ള പെണ്ണുങ്ങൾ തന്നെയാണ് ഞങ്ങളും.. കൂടെ പഠിച്ചു എന്ന് കരുതി എന്തും ചോദിക്കാനുള്ള ലൈസൻസ് അല്ല അത്….”!!!”നിനക്ക് ഇപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാവും എന്ന് എനിക്കറിയാം. പക്ഷേ നീയത് അടക്കി നിന്റെ മനസ്സിൽ തന്നെ വച്ചുകൊണ്ടിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്….. “!!”ഇല്ലെങ്കിൽ നമ്മുടെ ബാച്ചിൽ ഉള്ള മുഴുവൻ ആൺകുട്ടികളെയും ഞാൻ ഇന്ന് തന്നെ നിന്റെ തനി സ്വഭാവത്തെക്കുറിച്ച് അറിയിക്കും,. അതുമാത്രമല്ല നിന്റെ വീട്ടിൽ വന്നു നിന്റെ അമ്മയുടെയും പെങ്ങന്മാരുടെയും മുന്നിൽവച്ച് നിന്നോട് ഞങ്ങൾ ചോദിക്കുകയും ചെയ്യും…..!!!”ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ആക്കി.ഛെ….!!!ഇനി ഇവളുമാരുടെ അടുത്ത് ഒന്നും നടക്കില്ല.. അവന് വല്ലാത്ത നിരാശ തോന്നി.. ഇനി ആരോടും കൂടുതൽ സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് എന്ന് അവന് തോന്നി…. ഇപ്പോൾ പെൺകുട്ടികൾ മാത്രമേ തന്റെ സ്വഭാവ മഹിമ അറിഞ്ഞിട്ടുള്ളു… ഇനി ഇവളുമ്മാരോട് കൂടുതൽ വാശിക്ക് നിന്നാൽ ഇതിൽ കൂടുതൽ താൻ നാണം കെടും എന്നവന് മനസ്സിലായി….തന്റെ വിവാഹവും ഇതുവരെ നടന്നിട്ടില്ല… കൂടാതെ കുറച്ചു രാഷ്ട്രീയവുമൊക്കെയായി മറ്റുള്ളവരുടെ മുന്നിൽ ” മാന്യൻ” ആയി പോകുകയാണ്. തന്റെ തനി സ്വഭാവത്തെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും ഭാവി നശിക്കും. അതുകൊണ്ട് ഇനി ഇവളുമാരുമായുള്ള അടുപ്പം നിർത്തുന്നതാണ് തന്റെ “നല്ല “ഭാവിക്ക് നല്ലത്..മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ഫേസ്ബുക് തുറന്നു…. അതിലെ കാണാമറയത്തെ സൗഹൃദങ്ങൾക്കായി അവൻ വല വിരിച്ചു കാത്തിരുന്നു… ഏതെങ്കിലും ഒരു ഇര തന്റെ വലയിൽ കുരുങ്ങുമെന്ന പ്രതീക്ഷയോടെ..!!!!ലൈക്ക് കമന്റ്‌ ചെയ്യണേ…

Continue Reading

പ്രണയം

അറിയാതെ കിട്ടിയ പ്രണയം….

Published

on

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി….ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു… അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്…അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു…ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ…അതേല്ലോ… അതെങ്ങനെ അറിയാം…അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്…ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ…കഴിഞ്ഞു… ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല…M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു…ഇപ്പോഴും കള്ളുകുടി ഉണ്ടോ…അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും..

ചേട്ടന്റെ കല്യാണം എന്തെകിലും ആയോ…ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..?എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ…അങ്ങനെ തന്നോട് ആരാ പറഞ്ഞത്…ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്..അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ… അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്…അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു…ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി…അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു…അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ…അതെ സത്യം…ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക…ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം…അതോ… അത് പിന്നെ പറയാം…ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ…പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്…അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ…

അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം…ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ..എന്താ… എന്താ പറഞ്ഞത്…അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”…എന്നിട്ടോഎന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്…എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്….അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു…

കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?..ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല… പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല…അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു…അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല…….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

പ്രണയം

അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക് ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു

Published

on

രചന: Vijay Lalitwilloli Sathya

“അപ്പുവേട്ടാ..ഈഹുക്സ് ഒന്ന്‌ ഇട്ടു തരുമോ””തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ് ഇടാൻ വിളിച്ചപ്പോൾ ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു അപ്പു.”ഇതെന്താ ശിവകാമി പഴയ മോഡൽ””ഒന്ന് പരീക്ഷിക്കാം എന്ന് വെച്ചു “പണ്ട് തന്നെ ഇത് പോലെ അമ്മ താൻ രണ്ടു,മൂന്ന് ക്ലാസിൽ പഠിക്കുന്ന കാലത്തു വിളിക്കാറുണ്ട്. അപ്പു അപ്പോൾ ഓർത്തു.”പ്ലീസ് പിറകിൽ ആയതുകൊണ്ടല്ല…. ഹെല്പ് ചെയ്യ്…വാ”അവൾ കെഞ്ചി.അപ്പു എഴുന്നേറ്റ് ചെന്ന് ഹുക്സുകൾ ഓരോന്ന് ഇട്ടുകൊടുത്തു.””ഇവളുടെ ഒരു കാര്യം”അപ്പുവിനെ വിരലുകളിലെ സ്പർശനം ഏറ്റപ്പോൾ അവളൊന്നു പുളകിതയായി.അപ്പു എന്ന ആരാധ്യപുരുഷൻ അവളിലേക്ക് വന്ന ആ നിമിഷവും ആ ഓർമ്മയും ഇടയ്ക്കിടെ അവൾ വന്നു നിറയാറുണ്ട്അവളുടെ ചിന്തയെ ആ കഴിഞ്ഞ പഴയ മായിക ലോകത്തെക്ക്കൂട്ടിക്കൊണ്ടുപോയി.സുബ്രു കനകമ്മാൾ ദമ്പതികൾക്ക് കുട്ടികളില്ല.സുബ്രു ക്ഷേത്ര കർമ്മങ്ങളും നോക്കുന്ന ഒരാളാണ്. രാവിലെ അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ സഹായിക്കുന്നു.ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് ഇങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളക്കടവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ച അവിടെ കിടത്തി പോയിരിക്കുന്നു.സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു.

അവൾക്കും സന്തോഷമായി.”സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം അവിടെ താമസിച്ചു കുട്ടി ഇച്ചിരി വലുതാവുമ്പോൾ നമുക്ക് തിരിച്ചു വരാം “അങ്ങനെ തീരുമാനിച്ച അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു.പിന്നെ വേറെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി.നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല.നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്.അതിവസുന്ദരികുട്ടി ശിവകാമിയെകാണാൻ അവളുടെ നോട്ടംകിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്.അവളെ കണ്ടു ഉന്നത ക്ലാസുകളിൽ പോകുമ്പോൾ കുട്ടികൾ എല്ലാവരും ചോദിച്ചുആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയുംഅമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!പാട്ടി പട്ടമ്മാളുടെ ചെല്ലം!!ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു.

അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു”കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക്‌ ടൈം മാച്ച് “ശിവകാമിയുടെ പാട്ടിപട്ടഅമ്മാൾഓർഡർ ഇട്ടു..ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ്‌ അവൾ”ഹമ്മോ എന്തൊരു സൗന്ദര്യം”ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകംഅവിടെയിട്ട് അകത്തു കയറിപ്പോയി.30 മിനിറ്റിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി.അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.ശിവ കാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു..പിറ്റേന്ന് കോളേജിൽ”എവിടെയാ ശിവകാമി നീ””ലാബിലാർന്നെടി “ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി “”എങ്ങനെ?””ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോസസ് നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് സോളമന് പോലും ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചടി ഇതിന്റെ ഉത്തരം””ങേ “ഇന്നലെ രാത്രി വരെ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.” നീയാണോ എന്റെ പുസ്തകം എടുത്തു സാറിന് കൊടുത്തത്?”ശിവകാമി അത്ഭുതത്തോടെ ചോദിച്ചു”എല്ലാവരുംകൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോഅത് എങ്ങനെയുള്ള പറയും. ഏതായാലും ഞാൻ ബുക്സ് കാണട്ടെ അപ്പോൾ അറിയാമല്ലോ.. അവൾ കരുതി.ക്ലാസ്സിൽ കയറി ചെന്നപ്പോൾ പ്രൊഫസർ അവളെ പ്രശംസിച്ചു.”അഭിനന്ദനങ്ങൾ ഇത്രയുംഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്‌.

കീപ്പിറ്റപ്പ്””ങേ “അവൾ അത്ഭുതപരതന്ത്രനായി.സത്യം തന്നെയാണോ ഒരുപക്ഷേ മാഷിന് പുസ്തകം മാറിയിട്ടുണ്ടാവും എന്ന് അവൾക്കു തോന്നി.സത്യത്തിൽ ഇന്നലെ വരെതന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല.എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾ”താങ്ക്സ്”വിറച്ചുകൊണ്ട് പറഞ്ഞു.അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ലകൈപ്പടയിൽ ആരോ പ്രോബ്ലം സോൾവ് ചെയ്തിരിക്കുന്നു. ഈശ്വരാ ഇതെന്തു മറിമായംഈശ്വരൻ നേരിട്ട് സഹായിച്ചത്ആണോ…..അവൾ ശങ്കിച്ചു പോയി. ആ നിമിഷം…..കണ്ടിട്ട് ഈശ്വരന്റെ കയ്യക്ഷരം ആണെന്ന് തോന്നുന്നില്ല…..അതിനവൾക്ക് ഈശ്വരനെ മുമ്പിൽ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരനെ കൈയ്യക്ഷരം അറിയും.അവൾ അവളുടെ കഴിഞ്ഞ ദിവസത്തിലെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു.അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബുക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്.ടിവി നന്നാക്കുക അത് ഫിസിക്സ് പഠിച്ചതിന് ഭാഗമാണല്ലോഅങ്ങനെയെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്.സംശയിക്കുന്ന രണ്ട് പേരിൽഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നുഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’ഈശ്വരാ അപ്പുവേട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു.അവൾ പുഞ്ചിരിച്ചു!അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു.കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.

ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ.നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു.ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്.അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു.”ശിവകാമി നീ എവിടെയാണ്”അപ്പുവിനെ വിളി കേട്ട ശിവകാമി ചിന്തയിൽ നിന്നുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾനാല്പത് മിനിറ്റ് കടന്നുപോയിരിക്കുന്നു”അയ്യോ…എന്താ അപ്പുവേട്ടാ ഇത് നാലു കുടുക്കുകൾ ഇടാൻ നാല്പത് മിനിറ്റോ””നീ എന്തെടുക്കുകയായിരുന്നു.. അപ്പോൾ””അത് പിന്നെ ഞാൻ…എന്റെ അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക്…. ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു…ശോ..”അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി…..വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..

Continue Reading

Most Popular