Connect with us

അനുഭവങ്ങൾ

കണ്ണ് ചിമ്മി തുറക്കും നേരം കൊണ്ട് അ-രക്കെ-ട്ടിൽ പി-ടിച്ചു തന്നിലേക്ക് ചേർത്ത് നിർത്തിയിരുന്നു അവനവളെ…

Published

on

രചന: Monisha Sudheesh

“””ടീച്ചറെ… “”””ബ്രേക്ക് ടൈം കഴിഞ്ഞ് ക്ലാസ്സിലേക്ക് പോകാൻ ഇറങ്ങിയതാണ് മാളവിക ടീച്ചർ അപ്പോഴാണ് പോസ്റ്റ്മാൻ വിളിച്ചത്.”ഒരു രജിസ്റ്റേഡ് ഉണ്ട് ടീച്ചർക്ക്..”ഒരു പുഞ്ചിരി മറുപടിയായി കൊടുത്ത രജിസ്ട്രേഡ് ഒപ്പിട്ടു വാങ്ങി.. തിരികെ സ്റ്റാഫ് റൂമിൽ കയറിയിട്ട് ബാഗിൽ കൊണ്ടുപോയി വെച്ചു.”ഇതാരാ മാളവിക ടീച്ചറെ എല്ലാവർഷവും പതിവ് തെറ്റാതെ പിറന്നാൾ സമ്മാനം അയക്കുന്ന ആൾ.””ഞങ്ങൾക്കെല്ലാം എന്നാ ഈ കക്ഷിയെ ഒന്ന് കാണാൻ പറ്റുക..'”കൂടെയുള്ള രേഖ ടീച്ചറുടെ വകയായിരുന്നു ചോദ്യം മനസ്സിലെ വിങ്ങൽ മുഖത്തു കാണിക്കാതെ നിറഞ്ഞ പുഞ്ചിരി നൽകി അവൾ അവിടെനിന്ന് നടന്നകന്നു മനസ്സ് തന്റെ കൈപിടിയിൽ നിൽക്കില്ലെന്ന് മനസ്സിൽ ആയതുകൊണ്ടുതന്നെ കുട്ടികളോട് നോട്ട് എഴുതാൻ പറഞ്ഞ ജനൽ ഓരത്തേക്ക് നീങ്ങി നിന്നു. ഓർമ്മകൾ വേട്ടയാടിക്കൊണ്ടിരിക്കും എന്നറിയാവുന്നതു കൊണ്ട് തന്നെ ഹാഫ് ഡേ ലീവ് എഴുതി സ്കൂളിൽ നിന്നും ഇറങ്ങി..റോഡിന് ഓരം ചേർന്ന് നടക്കുമ്പോഴും അവളുടെ നെഞ്ചോട് ചേർന്നാ സമ്മാനപ്പൊതി ഉണ്ടായിരുന്നു..രാത്രി ഏറെ വൈകിയിട്ടും നിദ്രാദേവി അവളെ അനുഗ്രഹിച്ചില്ല.. ആകാശത്ത് നിലാവ് പൊഴിച്ചു നിൽക്കുന്ന പൂർണചന്ദ്രനിലയിരുന്നു അവളുടെ കണ്ണുകലെങ്കിലും മനസ്സ് പോയി മറഞ്ഞ വഴികൾ തേടുകയായിരുന്നു..ഓർമ്മവെച്ച നാൾ മുതൽ തന്റെ മുന്നിലുണ്ടായിരുന്നവൻ ഏട്ടനും ചേച്ചിക്കും ഒപ്പം കൂട്ടുകൂടുന്നവൻ..തന്റെയും പ്രിയപ്പെട്ട കളിത്തോഴൻ ആയിരുന്നു.. അച്ഛന്റെ ആത്മമിത്ര ത്തിന്റെ മകൻ എല്ലാവരുടെയും കണ്ണേട്ടൻ അവൾക്കു മാത്രം കിച്ചേട്ടൻ ആയിരുന്നു.. എല്ലാവർക്കു മാളു ആയവൾ….. കിച്ചന് മാത്രം കാർത്തു ആയി… സ്വന്തം കൂടപ്പിറപ്പുകളെക്കാൾ കൂടുതൽ പഠിക്കാനും കളിക്കാനും കൂട്ടായ്യും.. അവൾക്ക് വരദാനമായി കിട്ടിയ സംഗീതവും നൃത്തവും കാണാനും കേൾക്കാനും മറ്റാരെക്കാളും ഇഷ്ടപ്പെട്ടിരുന്നവൻ…. തളർന്നു പോകുന്ന വേളയിൽ കാര്ത്തുമ്പി എന്നൊരു വിളിയോടെ അവളെ ഉത്സാഹിപ്പിച്ചിരുന്നവൻ….. കാലങ്ങൾ പോയി മറയുന്നതിനോടൊപ്പം തന്നെ അവരുടെ കൂട്ടും ആഴത്തിൽ ആകുന്നുണ്ടായിരുന്നു…. അങ്ങനെയിരിക്കെ ഒരു ദിവസം ആരോ പറഞ്ഞറിഞ്ഞു ചേട്ടനെ കൂടെ ജോലിചെയ്യുന്ന കൊച്ചിനെ ഇഷ്ടമാണെന്ന്.. എന്തോ അത് അവളെ പിടിച്ചു ഉലച്ചിരുന്നു… ആ നിമിഷം മുതൽ അവളും ശ്രദ്ധിക്കാൻ തുടങ്ങുകയായിരുന്നു അവളുടെ കിച്ചേട്ടനെ.. അവനിൽ നിന്ന് താൻ അറിയുന്നത് വെറും സൗഹൃദമല്ല… അതിനുമപ്പുറത്ത് എന്തോ ആണെന്ന്.. പക്ഷേ അപ്പോഴും അവിടെ സംശയമായിരുന്നു അപ്പോൾ അവന്റെ പ്രണയമോ?ഉത്തരം കണ്ടെത്താൻ കഴിയാത്ത ചോദ്യമായിരുന്നു അവൾക്ക് അത്…

തണുത്ത കാറ്റ് മുഖത്തേക്ക്അടിച്ചപ്പോൾ യാന്ത്രികമായി തന്നെ അവളുടെ കാലുകൾ ചലിച്ചതാ വീടിന്റെ നീളൻ വരാന്തയിലേക്ക് ആയിരുന്നു.. മനസ് കാലങ്ങൾ പുറകിലേക്കുംഅവൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം… അവന്റെയും…””കിച്ചേട്ടാ….”‘ശബ്ദത്തിലെ മാറ്റം കണ്ട് വായിച്ചിരുന്ന പുസ്തകത്തിൽ നിന്നും അവൻ തല ഉയർത്തി ചോദ്യഭാവത്തിൽ അവളെ നോക്കി…””നിനക്ക് എന്തോ കാര്യം സാധിക്കാൻ ഉണ്ടല്ലോ “””” എന്താന്ന വെച്ചാൽ പറ കാർത്തു …””അമ്മയുടെയും അപ്പച്ചിയുടെയും സംസാരത്തിൽനിന്ന് വീണുകിട്ടിയ കാര്യത്തിന്റെ സത്യാവസ്ഥ അറിയാൻ വന്നതായിരുന്നു മാളു …മടിച്ചുമടിച്ചാണെങ്കിലും തന്റെ സംശയം തുറന്നു ചോദിച്ചവൾ..ഒരു പൊട്ടിച്ചിരിയായിരുന്നു അതിനുള്ള മറുപടി….””ദ.. ഇങ്ങനെ ചിരിക്കല്ലേ കിച്ചേട്ടാ… ഞാൻ സീരിയസായി ചോദിച്ചതാ… “”കണ്ണ് ചിമ്മി തുറക്കും നേരം കൊണ്ട് അരക്കെട്ടിൽ പിടിച്ചു തന്നിലേക്ക് ചേർത്ത് നിർത്തിയിരുന്നു അവനവളെ….””എന്താ പെണ്ണ് ഇങ്ങനെ നോക്കുന്നെ…””’അവന്റെ അങ്ങനെയൊരു ഭാവം ആദ്യമായി കാണുകയായിരുന്നു മാളു. ..””’എന്താ കാർത്തുമ്പിക്ക് പേടി തോന്നുന്നുണ്ടോ ? “”’ഉള്ളിലെ പരിഭ്രമം മറച്ചു വെച്ചുകൊണ്ട് അവൾ പറഞ്ഞു.””’എന്താ കിച്ചേട്ടാ ഇത് വിട്ടേ…””‘എന്നും പറഞ്ഞുകൊണ്ട് അവന്റെ കൈയിൽ നിന്ന് കുതറി കൊണ്ടിരുന്ന അവളെ കൂടുതൽ അടുപ്പിച്ചത് അല്ലാതെ അവന്റെ പിടി അയഞ്ഞതില്ല …..””കാർത്തു … ”’ആർദ്രാമായിരുന്നു ആ സ്വരം…പറയുന്നതിനോടൊപ്പം തന്നെ അവളുടെ കൈ എടുത്തവൻ നെഞ്ചിൽ വച്ചിരുന്നു…”””ഇനിയെന്റെ കണ്ണിലേക്ക് നോക്കി പറയടി പെണ്ണേ.. നിന്റെ കിച്ചേട്ടന്റ ഉള്ളിൽ വേറൊരു പെണ്ണ് ഉണ്ടെന്ന്…””'””എന്റെ പ്രാണനും പ്രണയവും നീയല്ലേ പെണ്ണെ…. ”'””ഇതുപോലെ എന്നും ചേർത്തുനിർത്തി കൊള്ളാം ഞാൻ.. നമുക്ക് ഒരുമിച്ച് നടക്കാടി ഇനിയങ്ങോട്ട്..”””””എന്റെ ശ്വാസം വെടിയും വരെ ഈ നെഞ്ചിൽ നീയേ ഉണ്ടാവു…””””” അവിടെ നീ മാത്രമേ ഉണ്ടായിട്ടുള്ളൂ…””””‘ എന്റെ ജന്മം പൂർണ്ണതയിലെത്തിക്കാൻ എന്റെ സഖിയാവാൻ വരില്ലേ നീ…””‘കണ്ണിമചിമ്മാതെ അവൻ പറയുന്നത് എല്ലാം കേട്ട് ഏതോ മായിക പ്രപഞ്ചത്തിൽ പെട്ടത് പോലെ നിൽക്കുകയായിരുന്നു അവളപ്പോൾ..”””കാർത്തു.. .. “”അവന്റെ വിളിയാണ് അവളെ ഉണർത്തിയത്……കണ്ണുകൾ കഥ പറഞ്ഞപ്പോൾ മൗനമായിരുന്നു ഭാഷ…അവന്റെ കണ്ണിലെ പ്രണയ ഭാവത്തെ നേരിടാനാവാതെ ആ നെഞ്ചിലേക്ക് തന്നെ മുഖം ചേർത്തിരുന്നു മാളു……പിന്നീടാങ്ങോട്ടുള്ള ദിവസങ്ങളെല്ലാം തന്നെ രണ്ടു പേരും ഇത്രെയും നാൾ മനസ്സിൽ പൂട്ടി വെച്ച സ്നേഹത്തെ കൈമാറുന്നുള്ള മത്സരമായിരുന്നു…ഒരു നോട്ടം കൊണ്ട് മൗനത്തിന് ഭാഷയിൽ ആയിരം കഥ പറഞ്ഞും..സ്വപങ്ങൾ പങ്കിടെടുത്തും അവരുടെ പ്രണയം പൂവിട്ടു കൊണ്ടിരുന്നു……അവന്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു സിവിൽ സർവീസ്…എക്സാം എന്ന കടമ്പ കടന്ന്… ട്രൈനിങ്ങിനുള്ള ഓർഡർ വന്ന ദിവസം… അന്ന് തന്നെ മാളുവിനോടുള്ള ഇഷ്ടം എല്ലാവരോടും തുറന്നു പറയാൻ തീരുമാനിച്ചിട്ടാണ് അവൻ മേലെടത്തേക്ക് വന്നത്…ഇന്ന് മാളുവിന്റെ പിറന്നാൾ ആണ്.. അതുകൊണ്ട് തന്നെ കണ്ണന്റെ അമ്മയും അനിയത്തിയും ഉൾപ്പെടെ എല്ലാവരും മേലെടത്ത് ഉണ്ടായിരുന്നു…മാളുവിനെ നോക്കി അവൻ പുറത്തേക്ക് ഇറങ്ങി നടന്നു.. അവളൂടെന്തോ അവന് പറയാനുണ്ടെന്ന് ആ കണ്ണുകൾ പറഞ്ഞിരുന്നു… ആ നടത്തം അവസാനിക്കുന്നത് കുളപ്ടവിലായിരിക്കും എന്നും.. അവൾക്കറിയാമായിരുന്നു “”കിച്ചേട്ടാ””….എന്നും വിളിച്ചവൾ അവന്റെ ചാരത്ത് വന്നിരുന്നു..

കണ്ണിമ വെട്ടാതെ നോക്കുന്നവനെ കാണെ ആ പെണ്ണിലും നാണം വന്നിരുന്നു…ഒന്നും പറയാതെ ഒരു എൻവലപ്പ് എടുത്തു അവൾക്ക് കൊടുത്തു… അത് വായിക്കുംതോറും സന്തോഷവും സങ്കടവും ഇടകലാരുന്നുണ്ടായിരുന്നു ആ പെണ്ണിന്റെ മുഖത്തു…””കാർത്തു ഞാൻ ചോദിക്കാൻ പോവാ മാധവമമ്മോട് …”””മാമ്മടെ കുഞ്ഞിയെ എനിക്ക് തരോ എന്ന്”””???വിശ്വാസം വരാതെ അവന്റെ മുഖത്തു തന്നെ നോക്കിയവൾ…..””അടുത്ത ആഴ്‌ചാ പോവണം എനിക്ക്.. പറ്റുമെങ്കിൽ അതിനു മുമ്പ് നമ്മുടെ നിച്ഛയം നടത്തണം””…. “”പോയാൽ പിന്നെ എപ്പോഴും വരാൻ പറ്റില്ല….'”” കാർത്തു… എന്താ നീ ഒന്നും മിണ്ടാത്തെ “””‘സമ്മതമല്ലേ നിനക്ക് “”””” കിച്ചേട്ടാ ഒരാഴ്ച കൊണ്ട് കല്യാണം നടത്താൻ പറ്റോ “””???”” പിന്നെന്താ കല്യാണം നടത്താം വേണേൽ ഒരു കൊച്ചിനെ കൂടെ തരാം…”””” എന്താ വേണോ “””മീശ പിരിച്ചു കൺചിമ്മിയുള്ള അവന്റെ സംസാരം കേട്ടപ്പോൾ തന്നെ മാളു ഇരുന്നിടത്ത് നിന്ന് വേഗം എഴുന്നേറ്റു…””” മതി ഇവിടെ ഇരുന്നത്.. എല്ലാവരും വന്നിട്ടുണ്ടാകും “””പോകാൻ തിടുക്കം കൂട്ടുന്നവളെ അവിടെ തന്നെ പിടിച്ചു നിർത്തി അവൻ….””അപ്പോൾ നിനക്ക് കല്യാണം കഴിക്കേണ്ടേ??? “‘”അവന്റെ അടക്കി പിടിച്ചുള്ള ചിരി കേട്ടപ്പോൾ മാളു തലയുയർത്തി നോക്കി…””പോവാം നമ്മുക്ക് “””””മ്മ് “”മുളിക്കൊണ്ടവൾ അവന്റെ കൈ കോർത്തു പിടിച്ചു നടന്നു.. ഒരിക്കലും പിരിഞ്ഞിരിക്കാൻ ആഗ്രഹിക്കതെ അവനും “”ഭക്ഷണം കഴിച്ചതിനു ശേഷം അവൻ മാധവന്റെ അടുത്ത് പോയി മുട്ടുകുത്തി ഇരുന്നാ കൈ പിടിച്ചു,.. എല്ലാവരും പെട്ടെന്ന് സംസാരം നിർത്തി നിശബ്ദമായി അവിടും..””” മാധവമാമേ… എനിക്ക് ട്രെയിനിങ് ഓർഡർ വന്നു… അടുത്ത ആഴ്ച പോവണം… “”””” ആണോ കണ്ണാ സന്തോഷമായി എനിക്ക് “” നിന്റെ അച്ഛൻ കാണുന്നുണ്ടാവും ഇത് “”””മാമേ എനിക്ക്… “”””എന്താ മോനെ “””” എനിക്ക് മാളുവിനെ ഇഷ്ടം ആണ്… എനിക്ക് തന്നേക്കാവോ അവളെ…പറഞ്ഞു മുഴുവനാക്കും മുൻപേ കണ്ണന്റെ കൈ തട്ടി എറിഞ്ഞിരുന്നു മാധവൻ.. അയാളുടെ ആ പ്രവർത്തിയിൽ ആ വീട്ടിലുള്ളവർ എല്ലാം ഞെട്ടിയിരുന്നു…..”‘ നടക്കില്ല കണ്ണാ…..ഇത്… നിന്റെ മനസ്സിൽ അങ്ങനെരു മോഹം ഉണ്ടെയെങ്കിൽ ഇപ്പോഴേ കളഞ്ഞേക്ക്…”””””അത് വളർത്തണ്ട “”കാതിൽ പതിഞ്ഞ വാക്കുകൾ വിശ്വസിക്കാനാകാതെ ചുമരിൽ കൈ ചേർത്തുപിടിച്ചിരുന്നു മാളു…..കണ്ണന്റെയും അവസ്‌ഥ മറിച്ചായിരുന്നില്ല….””” മാമേ”””””മോഹിച്ചതും ഒരുമിച്ചുള്ളൊരു ജീവിതം സ്വപ്നം കണ്ടതും ഞാൻ തനിച്ചല്ല… ഞങ്ങളൊരുമിച്ചാണ്….””” എന്തിനാ മാമേ ഇങ്ങനെ ഒരു തീരുമാനം.. തന്നുടെ എനിക്കിവിളെ “”””.മാളുവിനെ ചേർത്ത് പിടിച്ചായിരുന്നുകണ്ണൻ അത്രയും പറഞ്ഞത്….””വിടാടാ എന്റെ കൊച്ചിനെ ഇനി ഈ കാര്യം പറഞ്ഞ് എന്റെ മുന്നിൽ വന്നേക്കരുത് “””പറയുന്നതിനൊപ്പം മാളുവിനെ അവനിൽ നിന്ന് അടർത്തി മാറ്റിയിരുന്നു അയാൾ…”””” എന്തിനാ അച്ചേ ഇങ്ങനെ ഒരു തീരുമാനം???””””” സമ്മതിച്ചൂടെ???”””””” മതി നിർത്തിക്കോ ഇനി ഇതിനെ പറ്റി ഒരാൾ പോലും മിണ്ടിപോകരുത് ഇവിടെ “”””””സ്വന്തം ജീവൻ കളയേണ്ടി വന്നാലും ഒരാൾക്കു കൊടുത്ത വാക്ക് മാറ്റി പറയില്ല ഈ മേലെടത്ത് മാധവൻ…. എന്റെ മകളുടെ കല്യാണം.. അത് ഞാൻ തീരുമാനിച്ചതാണ് ””’അയാളുടെ വിസമ്മതത്തേക്കാൾ എല്ലാവരും ഞെട്ടിയത് അവസാനത്തെ വാക്കുകളിലാണ്..”” നടക്കില്ല മാമേ… ഞാൻ കൊണ്ട്പോവും മാളുവിനെ…”””അവൻ ചെന്ന് അവളുടെ കൈ പിടിച്ചു തിരിഞ്ഞപ്പോൾ മുന്നിൽ കയറി നിന്നു മാധവൻ”” നിങ്ങൾ ഈ വീടിന്റെ പടി ഇറങ്ങുന്ന നിമിഷം ഞാൻ എന്റെ ജീവൻ കളയും … അഭിമാനത്തേക്കാൾ വലുതല്ല മാധവന് ജീവൻ “””കോർത്തു പിടിച്ചിരുന്നാ കൈകൾ പരസ്പരം വിട്ടകന്നു… കാരണം രണ്ടു പേർക്കും ദൈവതുല്യനായിരുന്നാണ് ആ മനുഷ്യൻ.. ഒരാൾക്ക് ജന്മം കൊണ്ട് അച്ഛനെങ്കിൽ മറ്റെയാൾക്ക് കർമ്മം കൊണ്ടഅച്ഛനായതാണ് അയാൾ….കണ്ണുനീര് കൊണ്ട് കാഴ്ച്ച മറുഞ്ഞുവെങ്കിലും നേർത്ത നിഴലായ് അവൾ കണ്ടിരുന്നു കണ്ണ് തുടച്ചു ഇറങ്ങി പോകുന്ന തന്റെ പ്രാണനയവനെ…രാത്രി വെള്ളം കുടിക്കാൻ എഴുന്നേറ്റ മാളുവിന്റെ ഏട്ടൻ നന്ദൻ കാണുന്നത് പുറത്തേക്കുള്ള വാതിൽ തുറന്നിട്ടിരിക്കുന്നതാണ്… യാത്രികമായി തന്നെ നന്ദന്റെ കാലുകൾ അങ്ങോട്ട് ചലിച്ചു…വരാന്തയുടെ അരികിൽ ഇരിക്കുന്ന മാളുവിനെ കണ്ടപ്പോൾ മാത്രമാണ് നന്ദന് ശ്വാസം നേരെ വീണത്….””മാളൂട്ടി… “”നന്ദന്റെ വിളി കേട്ടാണ് ഓർമകളിൽ നിന്ന് മാളു ഉണർന്നത്…നിറഞ്ഞൊഴുകുന്ന മിഴികളും കൈയിൽ ഒരു സമ്മാനപൊതിയും മായിരിക്കുന്നവളെ കാണെ ആ ഏട്ടന്റെ നെഞ്ചകവും വിങ്ങുന്നുണ്ടായിരുന്നു….അവളോടൊപ്പം അവനും ചേർന്നിരുന്നു.. വാക്കുകളെക്കാൾ ഒരു ചേർത്ത് പിടിക്കലാണവൽക്കവശ്യും എന്ന് അവനും മനസിലായിരുന്നു… ആ സമയം അവനും ചില ഉറച്ച തീരുമാനങ്ങൾ എടുക്കുകയായിരുന്നു..കുറെ നേരത്തെ നിശബ്ദതക്ക് വിരാമമിട്ടത് നന്ദന് തന്നെയാണ്..””മാളു… എത്ര നേരമായി ഏട്ടന്റെ കുട്ടി ഇങ്ങനെ ഇരിക്കുന്നു… എഴുന്നേൽക്ക് കുറച്ചു നേരം പോയി കിടക്ക്”””….”‘ഏട്ടാ… ഞാ..ൻ എനിക്ക്””…. “” കുറച്ചു നേരം കൂടെ ഇവിടെ ഇരുന്നോട്ടെ”””… “”ഉറക്കം വരഞ്ഞിട്ടാ… ഏട്ടൻ പൊയ്ക്കോളൂ..

“”””””എന്താ മോളെ ഇത്… നീ ഇങ്ങനെ ഉരുകിതിരുമ്പോൾ ഞങ്ങൾക്ക് സമാധാനമായിട്ടിരിക്കാൻ പറ്റുമെന്ന് തോന്നുണ്ടോ…… “”””””ഏട്ടന്റെ കുട്ടിക്ക് ഇനിയും ഇങ്ങനെ വേദനിക്കേണ്ടി വരില്ല…”””””” എനിക്കറിയാം കുറച്ചു നേരത്തെ ഞാൻ ചെയേണ്ടിയിരുന്നതാണ്… നീ ഈ ഏട്ടനോട് ഷെമ്മിക്ക്…. “”””””ഏട്ടാ…. “””പറയാൻ വന്നത് മുഴുവനക്കാൻ സമ്മതിക്കാതെ… ആ ഏട്ടൻ തന്റെ കുഞ്ഞനിയത്തിയെ ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു……തുലാം മാസത്തിലെ കാർത്തിക ഇന്നാണ് മാളവികയുടെ പിറന്നാൾ… എന്നും മനസ് നിറഞ്ഞു ചിരിച്ചിരുന്ന മാളു മൂന്നു വർഷങ്ങളായി ഈ ദിവസം ഉള്ളിൽ കരഞ്ഞു പുറത്തു മാത്രം ചിരിക്കാറുള്ളു…..പൂമുഖത്തു ചാരുകസേരയിൽ കിടക്കുകയാണ് മേലെടത്ത് മാധവൻ.. മാളുവിന്റെ അച്ഛൻ… കൂടെ അമ്മ സുമിത്രയും ഉണ്ട്….””” അച്ഛാ എനിക്ക് അച്ഛനോട് ഒരു കാര്യം പറയാനുണ്ട്.. “””””””എന്താ നന്ദാ…. “””” മാളുവിന്റെയും കണ്ണന്റെയും കാര്യത്തിൽ അച്ഛന്റെ അഭിപ്രായം ഇനിയെങ്കിലും മാറ്റണം “”””””ഇവിടെ വളർന്നവനല്ലേ അച്ഛാ കണ്ണൻ… “”””””പിന്നെ എന്തിനാ അച്ഛനിങ്ങനെ ഒരു വാശി….. “”””””നന്ദാ….. “””””””എന്താ നീ ഈ പറഞ്ഞു വരുന്നത്.. അച്ഛനെ കുറ്റപ്പെടുത്താൻ മാത്രം വളർന്നോ നീ…. “””””” സുമിത്രെ മതി നിർത്ത്… “”””” നന്ദാ… “””””എനിക്ക് നീയും കണ്ണനും ഒരുപോലെ ആണ്…. “””””” എന്റെ ശേഖരൻ പോയതിനു ശേഷം എന്റെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കിയതാ ഞാൻ കണ്ണനെയും അമ്മുവിനെയും… “‘”””നിനക്ക് അമ്മുവിനോട് തോന്നിയ ഇഷ്ടം നീ തുറന്നു പറഞ്ഞു…”””””” പക്ഷെ എന്റെ കുട്ടികൾ അത് പറഞ്ഞില്ല… “”””” അല്ല ഞാൻ അവരുടെ ഇഷ്ടം കണ്ടില്ല… “””””” തെറ്റ് പറ്റിയത് എനിക്ക് തന്നെയാ എന്ത് കടപ്പാടിന്റെ പേരിലായാലും സ്വന്തം മോളുടെ വിവാഹം അവളുടെ അറിവിൽ അല്ലാതെ ഉറപ്പിക്കരുതായിരുന്നു ഞാൻ…. “”‘”” ഇപ്പോൾ ന്റെ കുട്ടികൾ ഉള്ളിൽ കരഞ്ഞോണ്ടല്ലേ പുറമെ ചിരിക്കുന്നത്..”””””” ഒരാൾ ന്റെ കണ്മുൻപിൽ ഉണ്ട്.. “””””ഒരാളോ???? “””””””അവൻ വരുമായിരിക്കും അല്ലേ നന്ദാ…. “””””””നിങ്ങൾ ഒരു മനസും ശരീരവും ആയിരുന്നില്ലേ…. നിനക്ക് അറിയില്ലേ അവൻ എവിടെ ഉണ്ടാവും എന്ന്… “”””””അറിയില്ല അച്ഛാ “”””””പക്ഷേ ഞാൻ കൊണ്ട് വന്നിരിക്കും എവിടെ ആണെങ്കിലും “”””മ്മ്.””.ഒന്ന് മൂളി കൊണ്ടയാൾ ആ ചാരുകസേരയിൽ അമർന്നു….അയാളുടെ മനസും സഞ്ചരിക്കുകയായിരുന്നു മൂന്നു വർഷങ്ങൾക്ക് പിന്നിലോട്ട്…

തന്റെ അച്ഛനും അമ്മയും പ്രണയിച്ചു വിവാഹം കഴിച്ചു ജീവിക്കാൻ വഴി തേടി വന്നതായിരുന്നു ഈ നാട്ടിൽ എന്നും… അമ്മ വീട്ടുകാരുടെ ജീവൻ എടുക്കാനുള്ള പ്രതികാരത്തിന് മുന്നിൽ നിന്നും തന്നെയും കൂടപ്പിറപ്പുകളെയും രക്ഷിക്കാൻ അച്ഛനെ അമ്മയെയും സഹായിച്ചതും ഇന്ന് കാണുന്നതൊക്ക ഉണ്ടാക്കാൻ കൂടെ നിന്നതും മഗ്‌ലത്തു വീട്ടിലെ നാരായണമേനോനും കുടുംബം ആണെന്ന്നും കാലമെത്ര കഴിഞ്ഞാലും ആ കടപ്പാട് മറക്കാൻ പാടില്ലെന്നും അമ്മ പറഞ്ഞത് ആണ്മംഗലത്ത് വീട്ടിലെ പേരക്കുട്ടിക്ക് വേണ്ടി തന്റെ മകളെ വിവാഹമെലോചിച്ചപ്പോൾ മാധവന്റെ മനസ്സിൽ ഉണ്ടായിരുന്നത്.. അതുകൊണ്ട് തന്നെ രണ്ടാമത് ഒന്ന് ചിന്തിക്കാതെ വാക്കാൽ ഉറപ്പിച്ചതും…തന്റെ ഉറ്റചങ്ങാതിയുടെ കുഴിമാടത്തിനരികെ ഇരിക്കുകയാണ് മാധവൻ”” ശേഖര തനിക്കു എന്നോട് ദേഷ്യം തോന്നുണ്ടോടോ… “”””””ഞാൻ കാരണം മല്ലേ നമ്മുടെ കണ്ണൻഇവിടും വിട്ട് പോയത്.. “”””””അറിഞ്ഞിരുന്നില്ലടോ ഞാൻ “”””‘നമ്മുടെ കുട്ടികളുടെ മനസ്സിൽ അങ്ങനെ ഒരു മോഹം ഉണ്ടെന്ന്…. ”'””‘ അറിഞ്ഞിരുന്നെങ്കിൽ മംഗലത്തുകർ ഒരു ആലോചനയുമായി വന്നപ്പോൾ സമ്മതിക്കില്ലായിരുന്നു… “‘””” അല്ലങ്കിലും ഞാൻ എന്റെ കുഞ്ഞിടെ ഇഷ്ടം ചോദിക്കാതെ വാക്ക് പറയാൻ പാടില്ലായിരുന്നു…””‘””” ഞാൻ അറിയാത്ത രഹസ്യം ന്റെ കുട്ടിക്ക് ഉണ്ടാവും എന്ന് കരുതിയില്ലഡോ ഞാൻ…. “”””””എന്തായാലും ഞാൻ കൊടുത്ത ഒരു വാക്കിന്റെ പുറത്ത് എന്റെ കുട്ടീടെ ജീവിതം ഹോമിക്കേണ്ടി വന്നില്ലെനിക്ക് “”””മംഗലത്ത് കുട്ടി കൂടെ വർക്ക്‌ ചെയുന്ന പെൺകുട്ടിയെ ആരും അറിയാതെ കല്യാണം കഴിച്ചു കൊണ്ട് വന്നു”” “”നമ്മുടെ കുട്ടികളുടെ ഇഷ്ടം അത് തന്നെയാടോ എനിക്കും ഇപ്പോൾ ഇഷ്ടം “”ദിവസങ്ങൾ ആരെയും കാത്തു നിൽക്കാതെ പോയികൊണ്ടിരുന്നുകണ്ണൻ പാടി റെക്കോർഡ് ചെയ്ത പാട്ടുകളുടെ സിഡിയാണ് മാളുവിന് കിട്ടിയിരുന്ന പിറന്നാൾ സമ്മാനങ്ങളെല്ലാം…കുംഭമാസത്തിലെ മഴയുള്ളൊരു രാത്രി തന്റെ തന്റെ പ്രിയപെട്ടവന്റെ സ്വരമാതുര്യത്തിൽ ലയിച്ചിരിക്കയാണ് മാളു…രണ്ടു കണ്ണുകളും മത്സരിച്ചു കൊണ്ട് കവിളിണയെ തഴുകുന്നുണ്ട്…

അപ്പോഴാണ് താഴെ മുറ്റത്ത് ഒരു കാർ വന്ന് നിന്നതും അതിൽ നിന്ന് നന്ദൻ ഇറങ്ങിയതും പുറകിലെ ഡോർ തുറന്നു പിടിച്ചപ്പോൾ അതിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടമാത്രയിൽ കൺചിമ്മി തുറക്കാനുള്ള സാവകാശം പോലും എടുക്കാതെ പുറത്തേക്ക് കാറ്റുപോലെ വരുന്നവളെ അലിവോടെ നോക്കിനിന്നിരുന്നു ആ വീട്ടിലുള്ളവർ….”””കിച്ചേട്ടാ”””എന്ന വിളിക്കൊപ്പം അവളുടെ കൈകൾ അവനെ പൊതിഞ്ഞിരുന്നു…അവനും അവളെ നെഞ്ചോട് ചേർത്തിരുന്നു.. ഒരു നിമിഷത്തിന് ശേഷം എന്തോ ഓർത്ത് എന്ന പോൽ അവന്റ കൈകളെ തട്ടിയെറിഞ്ഞ വന്നതിനേക്കാൾ വേഗത്തിൽ മുഖം പൊത്തികരഞ്ഞുകൊണ്ട് വീടിനുള്ളിലേക്ക് ഓടിപോയി…സന്തോഷം കൊണ്ട് കണ്ണീർ തുടച്ചവരുടെ മുഖത്തെല്ലാം ഭാവങ്ങൾ മാറിക്കൊണ്ടിരുന്നു….””” മക്കളെ ഇനിയും മഴ കൊണ്ട് മുറ്റത്ത് നിൽക്കാതെ ആകത്തോട്ട് കയറ് “””മാധവന്റെ ശബ്ദമാണ് കണ്ണനെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്…”വാ ” എന്നും പറഞ്ഞുകൊണ്ട് നന്ദൻ കണ്ണന്റെ കൈ പിടിച്ചു ഉള്ളിലേക്ക് നടന്നു….”‘കണ്ണാ “””””നീ ഈ മമ്മയോട് ഷെമിക്ക് “””” എന്താ മാമേ ഇത് “”””ഒരിക്കൽ പോലും എനിക്ക് മാമയോട് ഒരു വിരോധം തോന്നിയിട്ടില്ല “””” എനിക്കറിയാം ഞങ്ങളുടെ മനസിലുള്ളത് തുറന്നു പറയാതിരുന്നതാ ഞങ്ങൾ ചെയ്ത തെറ്റ് എന്ന് “””” മ്മ് “”””ഞാൻ സംസാരിക്കാം എന്റെ കുഞ്ഞിയോട് “” നീ പോയതിന് ശേഷം എന്റെ കുട്ടീടെ മുൻപിൽ സന്തോഷത്തോടെ ഒന്ന് നിൽക്കാൻ പറ്റിയിട്ടില്ല നിക്ക് “””””” കുഞ്ഞി “””കണ്ട കാഴ്ച്ച ഉൾകൊള്ളാൻ കഴിയാതെ ഇത്രെയും കാലം ഉള്ളിൽ അടക്കി വെച്ചതൊക്ക പുറത്തേക്ക് വന്നാലോ എന്ന് കരുതി വായ പൊത്തി കരയുകയായിരുന്നു മാളു…ആ കാഴ്ച്ച ആ അച്ഛനെ വല്ലാതെ പൊളിക്കുന്നുണ്ടായിരുന്നു…”” കുഞ്ഞി “”””” ആ “” അച്ചേ “‘””അച്ഛൻ പേടിക്കണ്ട കിച്ചേട്ടൻ വിളിച്ചാലും ഞാൻ പോവില്ല “””നിറഞ്ഞ ഒരു പുഞ്ചിരി ആ അച്ഛനിലുണ്ടായിരുന്നു അപ്പോൾ..”””എഴുന്നേൽക്ക് “”നിലത്തു പടിഞ്ഞിരിക്കുന്നവളെ പിടിച്ചു എഴുനേൽപ്പിച്ചു മാധവൻ..കൈ പിടിച്ചു അകത്തളത്തിലേക്ക് കൊണ്ട് പോയി….നിറഞ്ഞ മനസോടെ ആ അച്ഛൻ തന്റെ മകളെ അവളുടെ പ്രണയത്തോട് ചേർത്ത് വെച്ചു…അത്ഭുതത്തോടെ നോക്കുന്നവളെ നോക്കി ഒരുപാടു സന്തോഷത്തോടെയും സമ്മതത്തോടെയും പുഞ്ചിരിച്ചു…വിശ്വാസം വരാതെ എല്ലാവരെയും മാറി മാറി നോക്കുന്നവളെ കണ്ട് തന്റെ തോളോട് ചേർത്ത് നിർത്തി കണ്ണൻ…ഇനിയൊരിക്കലും തനിച്ചാക്കില്ലെന്നപോൽ…..വായിച്ച എല്ലാ കൂട്ടുകാരും ലൈക്ക് കമന്റ് ചെയ്യണേ…

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular