Connect with us

Love

സൗന്ദര്യം ഉള്ള, വിദ്യാഭ്യാസം ഉള്ള ഒരു പെണ്ണിന് കൃഷിക്കാരനെ മതിഎന്ന് പറയാൻ എന്താ കാരണം.

Published

on

രചന: Ammu Santhosh
ഞാൻ അവളെ കാണാൻ ആദ്യമായി അവളുടെ വീട്ടിൽ ചെല്ലുമ്പോൾ ആ വീട് നിറച്ചും ആൾക്കാറുണ്ടായിരുന്നു. ആൾക്കാരെ മുട്ടി നടക്കാൻ വയ്യാത്ത അവസ്ഥ. സ്ക്രീനിംഗ് ടെസ്റ്റ്‌ പോലെ ആയിരുന്നു എന്റെ പെണ്ണ് കാണൽ. അമ്മാവൻമാർ , അച്ഛൻ ചിറ്റപ്പൻമാർ , കുറെ അപ്പൂപ്പന്മാർ,കുറെ അമ്മൂമ്മമാർ ( സെഞ്ച്വറി അടിച്ചവർ തന്നെ വരും ഒരു പത്തെണ്ണം.). ഞാനും എന്റെ അമ്മാവനും കൂടിയാണ് ആദ്യം പോയത്.അമ്മാവൻ ഇതൊക്കെ എന്തോന്നെടെ എന്ന മട്ടിൽ എന്നെ നോക്കുന്നുണ്ട്. ഞാനാകെ കിളി പോയ മട്ടിലായി. ഒരു പെണ്ണുണ്ട്. സുന്ദരിയാണ്. വിദ്യാഭ്യാസം ഉണ്ട്. കൃഷിക്കാരൻ ചെക്കനെ മതി എന്ന ഒറ്റ ഡിമാൻടെയുള്ളു എന്ന് കേട്ട് ചാടി പുറപ്പെട്ടതാണ്. ഈ കാലത്ത് ആർക്കും വേണ്ടാത്ത ഒരെ ഒരു വിഭാഗം ആണ് ഞങ്ങൾ കൃഷിക്കാർ. ഇതിന് മുന്നേ പത്തു പതിനഞ്ചു പെണ്ണുങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. കൃഷി ആണെന്ന് കേൾക്കുമ്പോൾ തന്നെ അടുപ്പത്തിരിക്കുന്ന അവിയൽ കരിഞ്ഞ മണം മൂക്കിലടിക്കുമ്പോൾ ഉള്ള ഭാവമാണ്. ചിലതുങ്ങളുടെ മുഖം കണ്ടാൽ ഇപ്പോൾ ഒന്നും രണ്ടും സാധിക്കാൻ പോകുന്ന പോലെയും. ഒടുവിൽ ഞാൻ ഈ പരിപാടി നിർത്തി. അപ്പോഴാണ് ഈ ആലോചന. കേട്ടതും അമ്മ ഉന്തിത്തള്ളി വിട്ടു.ഞാനും ചാടിയിറങ്ങി. പല മുറികളിലായിട്ടായിരുന്നു സ്ക്രീനിംഗ് ടെസ്റ്റ്‌, ഇന്റർവ്യൂ ആദ്യത്തെ മുറിയിൽ അപ്പൂപ്പന്മാർ മാത്രമേയുള്ളു എന്നെ ഇന്റർവ്യൂ ചെയ്യാൻ.അപ്പൂപ്പന്മാർ എന്നെ നോക്കുന്നത് കണ്ടാൽ ഞാൻ തു-ണി ഉ-ടുത്തിട്ടില്ലെ എന്നെനിക്ക് സംശയം തോന്നിപ്പോയി.കശ്മലന്മാർ. .എന്റെ അച്ഛന്റെയും അപ്പൂപ്പന്റെയും അപ്പൂപ്പന്റെ അപ്പൂപ്പന്റെയും ചരിത്രം പറയിച്ചതിന് ശേഷം എനിക്ക് പൈൻ ആപ്പിൾ, മുന്തിരി, ഓറഞ്ച് മുതലായ ജ്യൂസുകളും.

പല വിധത്തിലുള്ള പലഹാരങ്ങളും തന്നു. എന്നെ അറക്കാൻ കൊടുക്കാൻ വന്നതാണോ എന്ന് ഞാൻ രഹസ്യമായി അമ്മാവന്റെ ചെവിയിൽ ചോദിച്ചു. ഇതൊക്കെ തന്നിട്ട് എന്താ ഇവരുടെ പ്ലാൻ ആവോ? ആ സെഷൻ കഴിഞ്ഞു അടുത്ത മുറി. അച്ഛൻ,അമ്മാവൻമാർ, ചിറ്റപ്പൻമാർ.. ഒരു പട എന്നെ വി-യർക്കുന്നത് കണ്ട് അവർ ഫാനിന്റെ സ്പീഡ് നല്ലോണം കൂട്ടി. ഞാൻ ചിരിക്കാൻ ശ്രമിച്ചത് വലിയ ഒരു ഗോഷ്ടിയായിപ്പോയി എന്ന് അവരുടെ മുഖം കണ്ടപ്പോൾ മനസിലായി. അവരെന്നോട് എന്തൊക്കെയോ ചോദിച്ചു. ഒരു മുഴക്കം പോലെ തോന്നിച്ചത് കൊണ്ട് ഞാൻ ദയനീയമായി അമ്മാവനെ നോക്കി “റിപ്ലൈ കൊടുക്ക് എനിക്കൊന്നും കേൾക്കാൻ പറ്റുന്നില്ല ” ഞാൻ പിറുപിറുത്തു “നിന്റെ കേൾവി പോയ?” അമ്മാവൻ “മിണ്ടാതെ അതിന് റിപ്ലൈ കൊടുക്ക് “എനിക്ക് പിന്നേം ദാഹിച്ചു തുടങ്ങി ദേ വരുന്നു ചായ,ഹോർലിക്സ്,പാൽ,ബ്രൂ കോഫീ.. ഇവരിനി കാറ്ററിംഗ് സർവീസ് വല്ലോം നടത്തുന്നവരാകുമോ? “ഏതാ ഇഷ്ടം?” “ബ്രൂപ്പി ” ഞാൻ വിക്കി “ങേ?അതേതു ഡ്രിങ്ക്?” “ബ്രൂഫി ” അവർ പരസ്പരം നോക്കുന്നു എന്റെ നാക്കുളുക്കിയതാണ് എന്ന് ആരെങ്കിലും ഇവരോട് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ .. ഒടുവിൽ ഞാൻ തൊട്ട് കാണിച്ചു “ഓ ബ്രൂ കോഫി. എടുത്തോളൂ ” ഞാൻ ഒറ്റവലിക്കു കുടിച്ചു തീർത്തു. അണ്ണാക്കും നാക്കും പൊള്ളി ഒന്നായത് ഞാൻ മൈൻഡ് ചെയ്തില്ല. അജ്ജാതി പരവേശം. “പേര്..എന്താ?”ആരോ ചോദിച്ചു ഞാൻ അമ്മാവനെ നോക്കി “എന്റെ പേര് പറ മനുഷ്യാ “ഞാൻ അങ്ങേരോട് പറഞ്ഞു.

“, നീ പറ “അമ്മാവൻഎന്റെ കാലിൽ ഒറ്റ ചവിട്ട് “ഞാൻ മറന്നു പോയെന്ന് “ഞാൻ വിങ്ങിപ്പൊട്ടി “പേര് സൂര്യ..”അമ്മാവൻ ചിരിച്ചു അല്ല കരഞ്ഞു കൊണ്ട് ചിരിച്ചു എന്റെ പേര് കിട്ടി സൂര്യ എന്നാണ് എന്റെ പേര്.സമാധാനം ആയി. ഞാൻ ശ്വാസം വിട്ടു അടുത്ത മുറിയിലേക്ക് പോകാൻ അനുവാദം കിട്ടി ലേഡീസ് കമ്പാർട്മെന്റിൽ കയറിയ പോലെ മുഴുവൻ പെണ്ണുങ്ങൾ. അമ്മാവന്റെ മുഖത്ത് അമ്പലപ്പുഴ പാൽപായസം കുടിച്ച ഫീൽ. “ഇത് മതി ഉറപ്പിക്കാം. ഫിക്സഡ്” എന്നൊക്കെ പിറുപിറുക്കുന്നു. ഇത് വരെ വാ പോകാം എന്ന് പറഞ്ഞോണ്ടിരുന്ന മനുഷ്യനാ. എന്റെ അമ്മാവൻ ആയത് കൊണ്ട് പൊക്കിപ്പറയുവല്ല നല്ല ഒന്നാം നമ്പർ ഗിരിരാജൻ കൊഴിയാ കക്ഷി.. ഞാൻ അങ്ങേരെ കൈ കൊണ്ട് അമർത്തി പിടിച്ചു.വിട്ടാൽ പറക്കും.എന്റെ മാനം കപ്പൽ കേറും. “എന്തൊക്ക കൃഷി ഉണ്ട്?’ഏതോ ഒരു അമ്മായി ചോദിച്ചു ഇക്കുറി എനിക്ക് നല്ല ബോധവും ഓർമയും ഒക്കെ വന്നു പക്ഷെ പറയാൻ ഇങ്ങേര് സമ്മതിച്ചിട്ട് വേണമല്ലോ.. അവിടെ നാരങ്ങ വെള്ളം കട്ലറ്റ് പഫ്‌സ് ഉണ്ണിയപ്പം.. എനിക്ക് ബാ-ത്‌റൂമിൽ പോകാൻ ആഗ്രഹം തോന്നി തുടങ്ങി.. ഇനി ഒരു തുള്ളി കുടിച്ചാൽ കുഴപ്പം ആകും.. ഈശ്വര എവിടെ അവൾ? അവളെ മാത്രം കണ്ടില്ല ഒടുവിൽ അവസാനത്തെ മുറി എത്തി അവൾ.. കടും ചുവപ്പ് പട്ടുസാരി… മുല്ലപ്പൂ.. ഈശ്വര തല കറങ്ങുന്ന പോലെ.. എന്തൊരു ഭംഗി.. പെട്ടെന്ന് എനിക്ക് ഒരു സംശയം വന്നു ഇത്രേം സാമ്പത്തിക സ്ഥിതി ഉള്ള, സൗന്ദര്യം ഉള്ള, വിദ്യാഭ്യാസം ഉള്ള ഒരു പെണ്ണിന് കൃഷിക്കാരനെ മതിഎന്ന് പറയാൻ എന്താ കാരണം.. സാധാരണ അനുഭവം തിരിച്ചാ.. ഞാൻ ചോദിക്കും മുന്നേ അവൾ എന്നോട് ഒരു ചോദ്യം “കുഞ്ഞുങ്ങളെ ഇഷ്ടമാണോ?” ങേ ഇവളിനി ഒന്ന് പ്രസവിച്ചതാകുമോ? അമ്പടി.വെറുതെ അല്ല…എന്നെ മതി എന്ന് പറഞ്ഞത്.

ഈ മുറിയിൽ ഞാൻ മാത്രം ഉള്ളു.അമ്മാവൻ അപ്പുറത്തെ ലേഡീസ് കമ്പാർട്മെന്റിലാണ്.. “കുഞ്ഞുങ്ങൾ നല്ലതല്ലേ?” ഞാൻ വിക്കി “അതേയ് എനിക്ക് കുറെ കുഞ്ഞുങ്ങൾ വേണം.. ഈ വീട്ടിൽ വന്നപ്പോൾ ശ്രദ്ധിച്ചില്ലേ കുറെ ആൾക്കാർ.. അത് പോലെ കല്യാണം കഴിഞ്ഞു നമ്മുടെ വീട്ടിലും നിറയെ ആൾക്കാർ വേണം..” ഞാൻ അന്തം വിട്ടു ഇവൾക്ക് ഇച്ചിരി ലൂസ് ആണോ “എനിക്ക് ഭ്രാന്ത് ഉണ്ടോന്നല്ലേ ഇപ്പോൾ ചിന്തിക്കുന്നേ? ഇല്ലാട്ടോ.. സാധാരണ ഇപ്പൊ ആൾക്കാർ ഒന്ന് അല്ലെങ്കിൽ രണ്ടു കുട്ടികൾ.. എനിക്ക് കുറെ കുട്ടികൾ വേണം.ആദ്യമേ അത് പറഞ്ഞാൽ പ്രോബ്ലം ഇല്ലല്ലോ..കല്യാണം കഴിഞ്ഞു ഒന്ന് മതി രണ്ടു മതി എന്നൊക്കെ പറഞ്ഞാൽ ഞാൻ ഡിവോഴ്സ് ചെയ്യും ആദ്യമേ പറഞ്ഞേക്കാം ” എന്റെ കിളി വീണ്ടും പറന്ന് തുടങ്ങി “എനിക്ക് നിങ്ങളെ അറിയാം. പലതവണ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് ഇഷ്ടമായത് കൊണ്ടാണ് ഇവിടെ നിന്ന് അങ്ങോട്ട് ആലോചിച്ചു വന്നത്. എന്നെ ഇഷ്ടമായെങ്കിൽ പറഞ്ഞോ… അല്ലെങ്കിലും പറഞ്ഞോ. പക്ഷെ കുട്ടികൾ.. അതിലൊരു വിട്ടു വീഴ്ച ഇല്ല ” ചറ പറാ ന്നു മഴ പെയ്യും പോലെയാണ് സംസാരം… ഫുൾ സ്റ്റോപ്പില്ല അങ്ങനെ കേട്ട് നിൽക്കെ ഞാൻ അവളെ പ്രേമിച്ചു പോയി. സത്യം. എന്താ രസം ന്നറിയുമോ കേട്ട് നിൽക്കാൻ? കണ്ട് നിൽക്കാൻ.?ഇപ്പോൾ തന്നെ കൂട്ടി കെട്ട് നടത്താൻ തോന്നിപ്പോയി എന്തായാലും ഞങ്ങളുട കല്യാണം കഴിഞ്ഞു.. കുറെ വർഷങ്ങൾ കഴിഞ്ഞിട്ടും അവൾക്ക് മടുക്കാത്ത ഒന്ന് പ്രസവം.. എനിക്ക് മടുക്കാത്തത് അവളെയും എന്നാലും ഇടയ്ക്ക് ഞാൻ അവളോട്‌ ചോദിക്കും “എന്നാലും നീ എന്നെ തിരഞ്ഞെടുത്തത് എന്താ?” അവൾ കള്ളച്ചിരി ചിരിക്കും “പറ ” “ഇതാവുമ്പോൾ എന്നെ വിട്ടു പോവില്ലല്ലോ.. എന്നോടൊപ്പം തന്നെ ഉണ്ടാവില്ലേ? എപ്പോഴും..?ജോലിക്ക് പോകുന്നവരാണെങ്കിൽ രാവിലെ പോകും,വൈകുന്നേരം വരും.. ഇത് എനിക്ക് എപ്പോ വേണെങ്കിൽ കാണാം, മിണ്ടാം.. പിന്നെ… നമ്മുടെ കുഞ്ഞുങ്ങൾ ക്കൊപ്പം എപ്പോഴും ഉണ്ടാവും.

നല്ലതല്ലേ?” “വലിയ സാമ്പത്തിക ലാഭം ഇല്ലല്ലോ..? നിശ്ചിത ശമ്പളം ഒന്നും കിട്ടില്ല “ഞാൻ ചിരിക്കും “മണ്ണ് ചതിക്കില്ല. നമുക്ക് നെല്ല് ഉണ്ട്.. അപ്പൊ അരി വാങ്ങണ്ട. പച്ചക്കറി ഉണ്ട്. അതും വാങ്ങേണ്ട. തേങ്ങും പ്ലാവും മാവും എല്ലാം ഉണ്ട്..പിന്നെ എന്താ വേണ്ടേ..? എനിക്ക് വലിയ സ്വപ്‌നങ്ങൾ ഒന്നും ഇല്ലല്ലോ ” അവൾ പറയുമ്പോൾ എല്ലാം ശരിയായി തോന്നും.. അല്ല അവൾ പറയുന്നതാണ് ശരി.ഞങ്ങളുട കുഞ്ഞുങ്ങൾ പാടത്തും പറമ്പിലും മണ്ണിലും ചെളിയിലും തിമിർത്ത് കളിച്ചു വളരുന്നുണ്ട്.അവൾ എപ്പോഴും സന്തോഷവതിയാണ്.. നുറു വിശേഷങ്ങൾ പറഞ്ഞു എന്റെ അടുത്ത് എപ്പോഴും കാണും. ഞാൻ ചിലപ്പോൾ അവളെ നോക്കിയിരിക്കാറുണ്ട് . ഓരോ പ്രസവത്തിനു ശേഷവും അവൾ സുന്ദരിയായിക്കൊണ്ടേയിരുന്നു..കൂടുതൽ സ്നേഹമുള്ളവളായി. ഞങ്ങളുടെ കുഞ്ഞുങ്ങൾ വീട് മുഴുവൻ ഓടിക്കളിച്ചു കൊണ്ടേയിരുന്നു.. “ജീവിതം എന്ത് രസാല്ലേ?” ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular