Connect with us

Love

വിചാരിച്ചാൽ മാറ്റി വെക്കാവുന്ന തിരക്കുകൾ ഒക്കെ ജീവിതത്തിൽ ഉള്ളൂ…

Published

on

രചന: കണ്ണൻ സാജു
അവളുടെ കൈകളിൽ മെല്ലെ തലോടിക്കൊണ്ട് കുറച്ചു കൂടി ചേർന്ന് കിടന്നുകൊണ്ട് നെറ്റിയിൽ ഉമ്മ കൊടുക്കുവാനുള്ള അവന്റെ ശ്രമം മനപ്പൂർവം ഒഴിവാക്കിക്കൊണ്ടെന്നവണ്ണം അവൾ കണ്ണുകൾ തുറക്കാതെ തന്നെ മെല്ലെ തിരിഞ്ഞു കിടന്നു. തന്റെ ജീവിതത്തിൽ ആദ്യമായി അനുവിൽ നിന്നും അഖിലിന് നേരിടുന്ന ഏതെങ്കിലും തരത്തിലുള്ള ഒരു റീജെക്ഷൻ ആയിരുന്നു അത്. അക്ഷരാർത്ഥത്തിൽ അവനെ അത് ഞെട്ടിച്ചു കളഞ്ഞു.ഇരുപത്തേഴിലേക്ക് കടക്കുന്ന അനുവിന്റെ സുന്ദരമായ ശരീര സൗന്ദര്യത്തിലേക്കു നോക്കി അന്നാദ്യമായി ഒന്നും ചെയ്യാനാവാതെ കൊതിയോടെ അവൻ കിടന്നു. എന്തുകൊണ്ടായിരിക്കും അവൾ തിരിഞ്ഞു കിടന്നതു എന്ന ചോദ്യം അവനെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു.അപ്പോഴാണ് അവനാ കാര്യം ശ്രദ്ധിച്ചത്. കുറച്ചു ദിവസങ്ങളായി ഇവിട പലതിലും മാറ്റങ്ങൾ വന്നിരിക്കുന്നു. അതെ, എന്നും വിളമ്പി തന്നു താൻ കഴിക്കുന്നതും നോക്കി നിന്നിരുന്ന അവൾ കുറച്ചായി താൻ റെഡി ആയി ഇറങ്ങുമ്പോഴേക്കും എല്ലാം ടേബിളിൽ എടുത്തു വെച്ചു അടുത്ത പണിയിൽ മുഴുകി ഇരിക്കും. ഈയിടെയായി കണ്ണുകൾ എഴുതി കണ്ടിട്ടില്ല.. അത് ചോദിക്കണം എന്ന് എന്നോ കരുതിയതാണ്. പക്ഷെ എപ്പോഴോ മറന്നു. രാത്രി മടങ്ങി വരുന്നതും കാത്തു അവൾ സിറ്റൗട്ടിൽ വന്നു ഇരിക്കുമായിരുന്നു. ഇപ്പോ അതും ഇല്ല. നോക്കിയാൽ സോഫയിലോ അടുക്കളയിലോ ഫോണും പിടിച്ചു ഇരിക്കുന്നത് കാണാം. ഒരുപക്ഷെ ഇനി മറ്റാരെങ്കിലും ആയി അടുപ്പം ഉണ്ടായി കാണുവോ? ചിന്തകൾ കാട് കടന്നു.. തന്റെ ഭാര്യയെ നഷ്ടമാവുമോ എന്ന് വരെ അയ്യാൾ ഭയന്നു. ഉറങ്ങാതെ തിരിഞ്ഞും മറഞ്ഞും കിടന്നു അയ്യാൾ നേരം വെളുപ്പിച്ചു. ” ഏട്ടാ, ഞാൻ കുറച്ചു ദിവസം എന്റെ വീട്ടിൽ പോയി നിക്കുവാണ് ” പിറ്റേന്ന് രാവിലെ കഴിച്ചു കൊണ്ടിരിക്കവേ അവൾ പിന്നിൽ വന്നു പറഞ്ഞു. താൻ പ്രതീക്ഷിച്ച കാര്യം സംഭവിക്കാൻ പോവാണോ..? അയ്യാൾ ഭയന്നു. സാധാരണ ആയി വീട്ടിൽ പൊയ്ക്കോട്ടേ എന്ന് ചോദിക്കാറുള്ള ആൾ പോവാണ് എന്ന് പറയുന്നു. അപേക്ഷ അധികാരത്തിൽ എത്തിയിരിക്കുന്നു. മാറ്റം സംഭവിച്ചിരിക്കുന്നു.

” എന്താ പെട്ടന്ന്? ” ” എന്തെ എനിക്കെന്റെ വീട്ടിൽ പോവാൻ നിങ്ങടെ അനുവാദം വേണോ? ” ഇഡലി തൊണ്ടയിൽ കുടുങ്ങി.. വെള്ളം കുടിച്ചിറക്കി കലിയോടെ അവളെ നോക്കിയ അയ്യാൾ ഒരു നിമിഷം ഓഫീസിൽ താനും ബോസ്സുമായി നടന്ന സംഭവം ഓർമിച്ചു ” എനിക്ക് ഒരു കോപ്പും കേക്കണ്ട അഖിൽ.. മാസാ മാസം ശമ്പളം വാങ്ങി ഞണ്ണുന്നതല്ലേ? പറഞ്ഞ പണി പറഞ്ഞാൽ പറഞ സമയത്തു തീർക്കണം.. പറ്റില്ലെങ്കിൽ കളഞ്ഞിട്ടു വേറെ വെല്ല പണിക്കും പോടോ… ഓരോ തോൽവികൾ ” ബോസ് മുഴുവൻ സ്റ്റാഫുകളുടേയും മുന്നിൽ വെച്ചു തന്നോട് ദേഷ്യത്തോടെ അത് പറയുമ്പോൾ അവർക്കു മുന്നിൽ നാണം കെട്ടു നിന്നതും ആ വാക്കുകൾ ഉള്ളിൽ തന്ന വേദനയും അഖിൽ ഓർത്തു. ഫ്രണ്ടിന് ആക്സിഡന്റ് പറ്റി ആ വഴി പോയതുകൊണ്ടാണ് വർക്ക് തീർക്കാൻ പറ്റാഞ്ഞത്. അത് പറയാനുള്ള അവസരം ബോസ് തന്നില്ല. അറിയണ്ട ആവശ്യവും അയ്യാൾക്കില്ല. അല്ലെങ്കിൽ താൻ ലീവ് എടുക്കണം ആയിരുന്നു. തെറ്റ് തന്റെ ഭാഗത്താണെങ്കിലും അതിന്റെ റീസൺ ചോദിക്കാൻ പോലും അയ്യാൾ തയ്യാറാവാതെ ചൂടായതു തന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. ആ അനുഭവം ഉൾക്കൊണ്ടു കൊണ്ടു അഖിൽ അവളോടുള്ള ദേഷ്യം നിയന്ത്രിച്ചു. ശേഷം ഇങ്ങനെ പറഞ്ഞു ” ശരി, പോകുന്നത് നാളത്തേക്ക് മാറ്റി വെക്കാമോ? ഇന്ന് എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് ” അനുവാദം പോലെ അവളോട് അത് ചോദിച്ചപ്പോൾ അനു ഒന്ന് അഴഞ്ഞു. പാർക്ക്. തന്റെ എക്സ് ലവ്വറിനെയും അവളുടെ ഭർത്താവിനെയും വിളിച്ചു ഉപദേശം തേടുന്ന അഖിൽ. ” താൻ വിചാരിക്കുന്ന പോലെ ആരോടെങ്കിലും ഉള്ള അടുപ്പമോ അവിഹിതമോ ഒന്നും ആവണം കാരണം എന്നില്ല.. സീ സെക്സ് ഒക്കെ ഇമ്പോര്ടന്റ്റ്‌ കാര്യം തന്നെ ആണ്.. എങ്കിലും ദാമ്പത്യത്തിൽ ആദ്യം വേണ്ടത് ഒരു പരസ്പര ധാരണയും സ്നേഹവും ഒക്കെ ആണ്. അതിനെല്ലാം ശേഷമേ ബാക്കി വരുന്നുള്ളു. നിങ്ങളുടെ കല്ല്യാണം കഴിഞ്ഞു ആറേഴു മാസങ്ങൾ അല്ലേ ആയുള്ളൂ.. സോ ആ പൊരുത്തക്കേടാവാനെ സാധ്യത ഉള്ളൂ. ” അവൾ പറഞ്ഞു… അഖിൽ എന്തോ ആലോചിച്ചു… അവളുടെ ഭർത്താവ് അഖിലിന്റെ അരികിലേക്ക് വന്നിരുന്നു.

” എനിക്ക് തോന്നുന്നത് താൻ അവളെ ശ്രദ്ധിക്കുന്നില്ല എന്ന തോന്നലാവും കാരണം.. പഠിത്തം കഴിഞ്ഞു രണ്ട് വര്ഷം വീട്ടിൽ നിന്ന കുട്ടിയല്ലേ? അവളുടെ വീടെന്നു പറയുമ്പോൾ കൂട്ടു കുടുംബം അല്ലേ.. അച്ഛനും കൊച്ചച്ഛനും കുറെ പിള്ളേരും പറമ്പും കൃഷിയും അങ്ങനെ അങ്ങനെ.. എപ്പോഴും ആളും അനക്കവും പ്രകൃതിയും എല്ലാം ഉള്ള സ്ഥലം. അവിടെ നിന്നും പെട്ടന്ന് ടൗണിലേക്കും തന്നിലേക്കും ഒതുങ്ങുമ്പോൾ ഉള്ള ഒരു മനപ്രയാസം ആയിരിക്കണം അഖി ഇതിനു കാരണം. അല്ലാതെ താൻ വിചാരിക്കുന്ന പോലെ ആനയും കുതിരയും ഒന്നും ഇല്ല! ” ” പക്ഷെ അവൾ അതിനെ പറ്റി ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല ” അഖി നിഷ്കളങ്കമായി പറഞ്ഞു. ” അതിനു നീ എപ്പോഴെങ്കിലും അവളെ കേൾക്കാൻ സമയം കൊടുത്തിട്ടുണ്ടോ? ഒന്ന് ശരിക്കും ആലോചിച്ചു നോക്ക്.. പണ്ടും ഇത് തന്നെ ആയിരുന്നല്ലോ നിന്റെ പ്രശ്നം ! ജോലി ജോലി ജോലി ” ഭർത്താവ് അവളെ ഒന്ന് നോക്കി… അവൾ നോട്ടം വെട്ടിച്ചു… ” അഖി, നീ രാവിലെ പോയതിനു ശേഷം രാത്രി വരുന്നത് വരെ അവളാ ഫ്ലാറ്റിൽ ഒറ്റക്കാണ്. മണ്ണിൽ കളിച്ചു വളർന്നവൾ കാൽപാദത്തിൽ മണ്ണേ തൊടാത്ത ഒരിടത്തു ജീവിക്കുന്ന ബുദ്ധിമുട്ട് ഓർത്തു നോക്ക്.നീ അവൾക്കു ഡ്രസ്സ് വാങ്ങി കൊടുക്കുന്നുണ്ടാവാം ഫുഡ് വാങ്ങി കൊടുക്കുന്നുണ്ടാവാം എല്ലാം ഉണ്ടാവാം.. പക്ഷെ അവൾ ചെയ്യുന്ന ചെറിയ കാര്യങളിൽ അവളെ സഹായിക്കാറുണ്ടോ? അവൾക്കൊപ്പം അല്പ സമയം പാചകം ചെയ്യാൻ കൂടാറുണ്ടോ? വേണ്ട, അവൾ കുക്ക് ചെയ്യുമ്പോ അടുത്തു അവളോട് സംസാരിച്ചെങ്കിലും നിക്കാറുണ്ടോ? ” പഴയ കാമുകിയുടെ ഭർത്താവിന്റെ ചോദ്യത്തിന് അഖിലിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു ” ഇല്ല ” ” അത് തന്നെയാണ് പ്രശ്നം… ഇന്ന് കുറച്ചു നേരത്തെ പോ… അവൾക്കു ഇഷ്ടമുള്ള വില കുറഞ്ഞ എന്നാൽ ഏറ്റവും ഇഷ്ടമുള്ള എന്തെങ്കിലും വാങ്ങിക്കൊണ്ടു പോ.. വീട്ടിൽ ചെല്ലുമ്പോൾ എന്ത് പണിയിലാണോ ഏർപ്പെട്ടിരിക്കുന്നത് അതിൽ ലളിതമായി സഹായിച്ചുകൊണ്ട് അവളോട് സന്തോഷത്തോടെ സംസാരിക്കു… കൂടുതൽ അവളുടെ ഇഷ്ടങ്ങളെ കുറിച്ച് സംസാരിക്കു.. ഭക്ഷണം തരുമ്പോൾ അതിന്റെ രുചിയെ ആത്മാർത്ഥമായി അഭിനന്ദിക്കു.. ഒഴിവു കിട്ടുമ്പോൾ സ്വന്തം കൈകൊണ്ടു അവൾക്കും എന്തെങ്കിലും ഉണ്ടാക്കി കൊടുക്ക്… പതിയെ വീട്ടിലെ ജോലികളിൽ അവൾക്കൊരു സഹായം ആകു.. ഇടയ്ക്കു എപ്പോഴെങ്കിലും അവളോട് ജോലിക്കു പോകാൻ ആഗ്രഹിക്കുന്നോ എന്ന് ചോദിച്ചു മനസ്സിലാക്കു… എല്ലാം മാറും അഖി.. എനിക്കുറപ്പാണ് ” അയ്യാൾ പറഞ്ഞു നിർത്തി. വീട്. അഖി ചെല്ലുമ്പോൾ അനു തുണി മടക്കികൊണ്ടിരിക്കുവായിരുന്നു. അവൻ മെല്ലെ അവളുടെ അരികിലേക്ക് വന്നു.

” ഇതെന്ന കയ്യിൽ? ” കയ്യിലെ വലിയ കവർ കണ്ടു ഞെട്ടലോടെ അവൾ ചോദിച്ചു ” നാളെ നീ പോവല്ലേ.. എന്റെ വക അച്ഛനും അമ്മയ്ക്കും ഡ്രസ്സ്, പിന്ന അവനൊരു മൊബൈലും ” എന്ത് പറയണം എന്നറിയാതെ അവൾ നിന്നു… ” പിന്നെ നിനക്കു വേണ്ടി ഒരു അക്കൗണ്ട് എടുത്തിട്ടുണ്ട്.. എടിഎം കാർഡും പാസ്സ് ബുക്കും എല്ലാം ഈ കവറിൽ തന്നെ ഉണ്ട്.. പോകുന്ന വഴിക്കു എന്തേലും ആവശ്യം വന്നാലോ.. നീ ഇതൊക്കെ അകത്തു കൊണ്ടു വെക്ക് ” അവൻ കവർ അവൾക്കു നേരെ നീട്ടി… ” അല്ല ഏട്ടാ.. തുണി… ” ബാക്കി ഇരിക്കുന്ന തുണി നോക്കി കൊണ്ടു അവൾ പറഞ്ഞു.. ” അത് ഞാൻ മടക്കി വെച്ചോളാം.. നീ ഇതെടുത്തു വെച്ചിട്ടു തുണിമാറു ” ” എവിടെ പോവാ? ” അവൾ ആകാംഷയോടെ ചോദിച്ചു ” നാളെ പോയാൽ നീ കുറച്ചു ദിവസം കഴിഞ്ഞല്ലേ വരു? നമുക്കൊന്ന് കറങ്ങാം ” ” എന്നാലും എവിടെക്കാ? ” ” നിനക്ക് ഇഷ്ടമുള്ളിടത്തേക്ക് പോവാന്നെ ” ” എന്നാ ബീച്ചിൽ പോയാലോ? ” ” ആയിക്കോട്ടെ ” അവൻ ചിരിച്ചു. സന്ധ്യസമയം. ബീച്ചിൽ ഓടിക്കളിച്ചും ആർത്തുല്ലസിച്ചും മടുത്തു ഇരുവരും മണലിൽ ഇരുന്നു.. തിരമാലകൾ അവരുടെ കാലുകൾ തലോടി വന്നും പോയും ഇരുന്നു.. അനു മെല്ലെ അവന്റെ കണ്ണുകളിലേക്കു നോക്കി… ” എന്താടി ഒരു കള്ള നോട്ടം? ” ” ഒന്നുല്ല ” അവൾ മെല്ലെ ചേർന്നിരുന്നു അഖിയുടെ തോളുകളിലേക്കു ചാഞ്ഞു കൈകളിൽ വട്ടം പിടിച്ചു.

” എന്റെ മനസ്സിൽ നിന്നും എന്തോ ഒരു ഭാരം ഇറക്കി വെച്ച പോലെ തോന്നുന്നു അഖിയേട്ട ” ” അപ്പൊ മനസ്സിൽ ഭാരം ഉണ്ടായിരുന്നു അല്ലേ? ” ” ഉം.. അറിയില്ല.. ഒറ്റക്കായ പോലെ ” ” സോറി അനു… തിരക്കിനിടയിൽ എപ്പോഴോ നിന്നെ ഞാൻ മറന്നു ” അവൾ മുഖമുയർത്തി അയ്യാളെ നോക്കി… ” എന്ത് തിരക്കുണ്ടായാലും എന്നും കുറച്ചു സമയം ഞാൻ നിനക്ക് വേണ്ടി മാറ്റി വെക്കും.. ” ” എന്ത് പറ്റി പെട്ടന്നൊരു മാറ്റം? ഞാൻ ഇന്നലെ തിരിഞ്ഞു കിടന്നോണ്ടാണോ? ” അവനു ഒരു ചമ്മൽ വന്നു.. എങ്കിലും പിടിച്ചു നിക്കാൻ എന്ന വണ്ണം ” അപ്പൊ മനഃപൂർവം തിരിഞ്ഞു കിടന്നതാണല്ലെടി ദുഷ്ടി ” ” പിന്നല്ലാതെ… നിങ്ങളെ ചിന്തിപ്പിക്കാൻ ഞാൻ നോക്കിയിട്ടു അതെ വഴി ഉണ്ടായിരുന്നുള്ളു ” ” എന്നിട്ടു ഞാൻ ചിന്തിച്ചു എന്ന് നിനക്ക് തോന്നുന്നുണ്ടോ? ” ” മുഴുവനും നിങ്ങടെ ബുദ്ധി അല്ലാന്നറിയാം.. എന്നാലും ചിന്തിച്ചിട്ടുണ്ട് ” ” പിന്നെ എന്റെ ബുദ്ധി അല്ലാതെ… ആരുടേയ? ” ” സത്യം പറ..എന്നെ വീഴ്ത്താനുള്ള നമ്പരൊക്കെ ആരാ പറഞ്ഞു തന്നെ? ” ” ആരും പറഞ്ഞു തന്നില്ല! ” ” നുണ പറയരുതു ” ” അയ്യേ ! ഞാനെന്തിനാ നുണ പറയുന്നേ? ” ” അപ്പൊ എക്സ് ലവ്വരോ ? ” അവൻ ഞെട്ടലോടെ അവളെ നോക്കി ” അവൾ ആണെന്ന് എങ്ങനെ മനസ്സിലായി ” ” എന്റെ പൊന്നു കെട്ട്യോനെ എനിക്ക് തിരിഞ്ഞു കിടക്കാനുള്ള ഐഡിയ പറഞ്ഞു തന്നതും അവളാ ” കവിളിൽ പിടിച്ചു വലിച്ചു കൊണ്ടു അനു അത് പറയുമ്പോൾ അഖിൽ നാണം കൊണ്ടു തല താഴ്ത്തി.. “ഇന്നലെ ഞാനിരുന്നു എണ്ണി പറക്കിയപ്പോ അവൾ ഒപ്പിച്ച നമ്പറാണ്.. എന്തായാലും സംഗതി വർക്ക്‌ ഔട്ട്‌ ആയല്ലോ.. അത് മതി ” അഖി പിണക്കത്തോടെ അവളെ നോക്കി “അച്ചോടാ.. എന്തിനാ മുഖം വീർപ്പിച്ചേക്കുന്നേ? വിചാരിച്ചാൽ മാറ്റി വെക്കാവുന്ന തിരക്കുകൾ ഒക്കെ ജീവിതത്തിൽ ഉള്ളൂ എന്ന് എന്റെ കുട്ടിക്ക് ഇപ്പോ മനസ്സിലായില്ലേ? ” അഖിലിന് ചിരി വന്നു… ” അയ്യടാ.. എന്താ ചിരി ” അവൻ അവളെ സീരിയസായി നോക്കി ” അനു ” ” ഉം ” ” നീ സന്ധ്യ സമയത്തു കടലീന്നു എണീറ്റു വന്നിട്ടുണ്ടോ? ” ” എന്തോന്ന്? ” അവന്റെ നോട്ടം കണ്ടു അവളെ വെള്ളത്തിലേക്ക് എടുത്തിടാൻ ഉള്ള പ്ലാൻ ആണെന്ന് മനസ്സിലാക്കിയ അവൾ എണീറ്റു ഓടാൻ തുടങ്ങി.. പിന്നാലെ അഖിയും.. ” ഇന്നത്തോടെ നിന്റെ എല്ലാ പരാതിയും ഞാൻ തീർക്കൂടി ” “ആ ചുണയുണ്ടേൽ തീർക്ക്‌ ” അങ്ങനെ പരസ്പരം ഓരോന്നും വിളിച്ചു പറഞ്ഞു അവർ മിന്ന പുറകെ കടൽ തീരത്തൂടെ ഓടി നടന്നു… ലൈക്ക് കമന്റ്‌ ചെയ്യണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular