Connect with us

Love

ഒരു നിമിഷം അവളെന്റെ നെ-ഞ്ചിലേക്ക് മു-ഖം ചേ-ർത്തു വെച്ചു…

Published

on

രചന: Sai Bro

‘ഇവളിത് എന്ത് ഭാവിച്ചിട്ടാണ് ഈ യാത്രയിൽ എന്നേം കൂടെ കൊണ്ടുപോകുന്നത്..?’ അത് മനസ്സിൽ ആലോചിച്ചു കൊണ്ട് ഞാൻ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നവളെ ഏറുകണ്ണിട്ടൊന്ന് നോക്കി.. എന്നാൽ അവൾ തൊട്ടടുത്ത് തോളുരുമ്മി ഇരിക്കുന്ന എന്നെ ഒട്ടും ശ്രദ്ധിക്കാതെ ചെവിയിൽ ഹെഡ്സെറ്റും തിരുകി ഏതോ വല്യക്കാട്ടി പുസ്തകം തിന്ന് തീർക്കുന്ന തിരക്കിലായിരുന്നു.. അവളാണ് ‘നിധി ഈപ്പച്ചൻ..’ ഞങ്ങളുടെ ഗ്രാമത്തിലെ സുന്ദരിമാരിൽ ഏറ്റവും മുൻനിരയിൽ ഉള്ളവൾ.. മൂന്ന് വർഷം ബാംഗ്ലൂരിൽ പഠനം നടത്തിവന്നത് കൊണ്ട് നാട്ടിലെ എന്നെപ്പോലുള്ള ലോക്കൽ ബോയ്സിനോട് മനസ്സിൽ പുച്ഛം മാത്രം കൊണ്ട് നടക്കുന്നവൾ.. ! സത്യത്തിൽ നിധി ഇത്തിരി ജാഡകൂടിയ ഐറ്റം ആയിരുന്നെങ്കിലും ഞാനവളെ അസ്സലായി വായ്നോക്കിയിരുന്നു.. ഏകദേശം ഒരു വർഷത്തോളം അവളുടെ പിന്നാലെ നടന്നിട്ടും പ്രത്യേകിച്ചു ഒരു പ്രയോജനവും ഉണ്ടാകാത്തതുകൊണ്ട് ഞാനെന്റെ പ്രണയം ഏഴായി മടക്കി കക്ഷത്തിൽ ഒതുക്കിവെച്ചിരിക്കുന്ന സമയത്താണ് നിധി ഒരാവശ്യവുമായി അന്ന് എന്റെ അടുക്കൽ വന്നത്… ടൗണിൽ പോയി വാഴക്കിടാനുള്ള വളംചാക്ക് സൈക്കിളിന് പിറകിൽ കെട്ടിവച്ചു മൂളിപ്പാട്ടും പാടി അങ്ങനെ വരുമ്പോഴാണ് അവളുടെ വീടിന് മുൻപിൽ വെച്ച് നിധി എന്നെ തടുത്തു നിർത്തിയത്.. അത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായതിനാൽ ഒന്ന് പരുങ്ങികൊണ്ട് സൈക്കിളിൽ നിന്നിറങ്ങുമ്പോൾ പലവിധ ചിന്തകൾ എന്റെ മനസ്സിലൂടെ പാഞ്ഞു.. ” അവള് ഫെമിനിസ്റ്റാടാ.. ” ഇന്നലെ കൂട്ടുകാർക്കിടയിൽ വെച്ച് നിധിയെ കുറിച്ച് ചുമ്മാ തള്ളിവിട്ടത് പെട്ടെന്നോർമ്മ വന്നു.. ‘ ‘ദേവ്യേ.. ആ കാര്യം ആരേലും പറഞ്ഞു ഇവൾ അറിഞ്ഞു കാണുമോ? ഞാനവളുടെ കാലിലെ ഹീലുള്ള ചെരുപ്പിലേക്ക് നോക്കി കൊണ്ട് കവിളൊന്നു തടവി… പക്ഷെ.., നിധി സംസാരിച്ചത് വേറൊരു കാര്യമായിരുന്നു…

തനിക്ക് തിരക്കിലെങ്കിൽ രണ്ട് ദിവസത്തേക്ക് എന്റെ കൂടെ ബാംഗ്ലൂരിലേക്ക് വരാമോ..?, നാളെ വൈകീട്ട് ബസ് കയറിയാൽ രണ്ട് ദിവസം കഴിഞ്ഞു തിരിച്ചു നാട്ടിലെത്താം.. ” “അത് പിന്നെ, ഞാൻ വാഴ.. ” പെട്ടന്ന് വാക്കുകൾ കിട്ടാതെ ഞാനൊന്ന് പതറി.. “എന്തൂട്ട്.. താൻ വാഴയാണെന്നോ..? ” നിധിയുടെ ചിരിച്ചുകൊണ്ടുള്ള ആ ചോദ്യത്തിൽ ഒളിഞ്ഞിരിക്കുന്ന പരിഹാസം എനിക്ക് പെട്ടെന്ന് പിടികിട്ടി.. “അല്ല, വാഴക്ക് വളം ഇടണം, അങ്ങനെ കുറച്ചു തിരക്കൊക്കെ ഉണ്ടായിരുന്നു.. ന്നാലും ഞാൻ വരാം… ” എന്റെ മറുപടി കേട്ട് ചിരിച്ചുകൊണ്ടവൾ വീട്ടിലേക്ക് കയറുമ്പോൾ പലവിധ ചിന്തകൾ കൊണ്ട് അസ്വസ്ഥമായ മനസ്സുമായി ഞാൻ സൈക്കിളിൽ കയറി ഏന്തിവലിഞ്ഞു ചവിട്ടികൊണ്ട് വീട്ടിലേക്ക് കുതിച്ചു… അങ്ങനെ പോന്നതാണ് ഈ യാത്ര സാക്ഷാൽ ‘ നിധി ഈപ്പച്ചന്റെ കൂടെ.. ! ഇവൾ എന്തിനാണ് ഈ യാത്രക്ക് എന്നെ കൂടെ കൂട്ടിയതെന്ന് എയർബസ്സിൽ ഇരുന്ന് അഗാധമായി ചിന്തിക്കുമ്പോഴാണ് തൊട്ടടുത്ത് തോളുരുമ്മി ഇരിക്കുന്ന നിധിയെ ഞാൻ ഒന്നൂടെ ശ്രദ്ധിച്ചത്.. നെറ്റിയിൽ ഒരു പൊട്ടോ, ചെവിയിൽ ഒരു കമ്മലോ, കഴുത്തിൽ ഒരു മാലയോ ഇല്ലെങ്കിലും എന്തോ ഒരു പ്രത്യേക ചന്തമുണ്ട് ഇവളെ കാണാൻ.. കീഴ്ചുണ്ടിനടിയിൽ ഒരു കാക്കപ്പുള്ളി കണ്ടതുപോലെ തോന്നിയപ്പോൾ ഞാൻ ഒന്നൂടെ ചേർന്നിരുന്ന് സൂക്ഷിച്ചു നോക്കി.. പുസ്തക വായനക്കിടയിൽ എന്തോ ഓർത്ത് ചായം പുരട്ടാത്ത ആ നനഞ്ഞ ചുണ്ടുകൾ ഒന്ന് വിടർന്നു.. ചെറിയൊരു പുഞ്ചിരി.. അതാ തെളിഞ്ഞു കാണുന്നു ആ കുഞ്ഞു കാക്കാപ്പുള്ളി.. ! ഉഫ്… !!! നോട്ടം മാറ്റിക്കൊണ്ട് മുകളിലെ ബെർത്തിൽ ഇരുന്ന ബാഗ് കയ്യെത്തിച്ചു എടുത്തു ഞാൻ വേഗം മടിയിൽ വെച്ചു…അത് കണ്ടിട്ടാവണം അരുകിലിരുന്നവൾ എന്നെയൊന്നു സൂക്ഷിച്ചു നോക്കി.. കുറ്റം ചെയ്തു പിടിക്കപെട്ടവനെപോലെ ഞാൻ പെട്ടെന്ന് മുഖം വെട്ടിച്ചു വഴിയോര കാഴ്ച്ചകൾ കാണാനെന്നവണ്ണം പുറത്തേക്ക് നോക്കിയിരുന്നു….അങ്ങനെ ഇരുന്ന് എപ്പോഴോ ഞാനങ്ങു ഉറങ്ങിപ്പോയി.., പിന്നീടെപ്പോഴോ നിധി ചുമലിൽ തട്ടി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്.. ” എണീക്ക്.. നമ്മൾ ബാംഗ്ലൂർ എത്തി.. ” അത് പറഞ്ഞു അവൾ സീറ്റിൽ നിന്ന് എണീറ്റു നടന്നപ്പോൾ മടിയിലിരിക്കുന്ന ബാഗും എടുത്ത് ഞാൻ നിധിയുടെ പിന്നാലെ കൂടി…

ഒരു ടാക്ക്സിയിൽ കയറി ഏതൊക്കെയോ തിരക്കുള്ള വഴികളുടെ വളഞ്ഞും തിരിഞ്ഞും സഞ്ചരിച്ച് അവസാനം ഒരു വല്യ ഹോട്ടലിന്റെ മുൻപിൽ ആ വാഹനം നിന്നപ്പോൾ ഒന്നും പറയാതെ നിധി ബാഗും തൂക്കി എടുത്ത് അതിൽ നിന്നിറങ്ങി ഹോട്ടലിന്റെ ഉള്ളിലേക്ക് നടക്കുന്നത് കണ്ട് ഞനൊന്ന് പരിഭ്രമിച്ചു.. ‘ ഇവൾ എന്നെ ഇവിടെ ഉപേക്ഷിച്ചോ..? ‘ എന്റെ മനസ്സ് വായിച്ചെന്നോണം അവൾ പെട്ടെന്നൊന്ന് പിന്തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു.. ” ഞാൻ വന്ന് കൈപിടിച്ച് ഇറക്കി പ്രത്യേകം ക്ഷണിക്കണോ അകത്തേക്ക് വരാൻ..? ” “അല്ല, നമ്മൾ എന്താണ് ഇവിടെ..? ” ഞാൻ വിക്കി വിക്കി ചോദിച്ചു.. “ഇവിടെയാണ്‌ രണ്ട് ദിവസം നമ്മുടെ താമസം..” “ഇത്രേം വല്യ ഹോട്ടലിലോ.. ആഹാ അത് കൊള്ളാലോ..” ഞാനത് ആലോചിച്ചു അതിശയപ്പെട്ടുകൊണ്ട് മുന്നാലെ നടക്കുന്ന നിധിയുടെ പിന്നാലെ നടന്നു… അവിടെ രണ്ട് റൂമുകളാണ് നിധി ബുക്ക്‌ചെയ്തിരുന്നത്.. ഒന്ന് അവൾക്കും മറ്റൊന്ന് എനിക്കും.. എനിക്കായുള്ള മുറിയിൽ കയറി അവിടുത്തെ സൗകര്യങ്ങൾ കണ്ട് അതിശയിച്ചു നിൽക്കുമ്പോൾ നിധി വാതിലിന്റെ അരികിൽ വന്നുനിന്നു… “തൊട്ടടുത്ത റൂമിൽ ഞാനുണ്ട്.. കുളിച്ചു ഫ്രഷ് ആയിക്കോളൂ.. അപ്പോഴേക്കും ഞാനുമൊന്ന് ഫ്രഷ് ആയിട്ട് വരാം.. ” കുളിമുറിയിലെ ഷവറിന് ചോട്ടിൽ നിൽക്കുമ്പോൾ മനസ്സിൽ ആകെ സംശയങ്ങൾ ആയിരുന്നു.. ‘ എന്നെ ഇവിടെ കൊണ്ടുവന്നു കുളിപ്പിച്ച് കുട്ടപ്പനാക്കിയിട്ട് ഇവൾ എന്താണാവോ ഉദ്ദേശിക്കുന്നത്.. ഇനീപ്പോ എന്റെ ചാരിത്ര്യം എങ്ങാനും ഇവൾ…? അങ്ങനാണേൽ പല്ലും നഖവും വെച്ച് ഞാൻ എതിർക്കും..’ കയ്യിലെ പത്തുവിരലിലെയും നഖങ്ങൾ കടിച്ചു ഞാൻ മൂർച്ചകൂട്ടി… ” നിലാവിന്റെ നീല ഭസ്മ കുറി അണിഞ്ഞവളേ.. കാതിലോല കമ്മലിട്ട് കുണുങ്ങി നിൽപ്പവളേ.. ” കുളികഴിഞ്ഞ് മൂളിപ്പാട്ടും പാടി പുറത്തിറങ്ങുമ്പോൾ അതാ ബെഡിൽ കുണുങ്ങിയിരിക്കുന്നു നിധി.. ! ‘ ഈശ്വരാ.. ഇത് അതുതന്നെ… ഇവൾ രണ്ടുംകൽപ്പിച്ചു ഇറങ്ങിയിരിക്കുവാണ്.. ‘ നെഞ്ചിടിപ്പോടെ ഞാൻ അരയിൽ ചുറ്റിയിരിക്കുന്ന വെളുത്ത ടർക്കി കൈകൊണ്ട് ഒന്ന് മുറുക്കിപിടിച്ചു… പക്ഷെ മുഖവുരയില്ലാതെ തന്നെ നിധി എന്റെ മനസ്സിലെ സംശയങ്ങൾക്കുള്ള മറുപടികൾ പെട്ടെന്ന് പറഞ്ഞുതന്നു.. ‘ നിധി മുൻപ് ബാംഗ്ലൂരിൽ പഠിച്ചിരുന്നകാലത്തുണ്ടായിരുന്ന കുറച്ചു ഉറ്റ സുഹൃത്തുക്കൾ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ഒത്തുകൂടൽ നടത്താൻ തിരുമാനിച്ചത്രെ.. ഇവിടെ ബാംഗ്ലൂർ തന്നെയാണ് അവർ അതിനായി കണ്ടെത്തിയ സ്ഥലം.. അവരിൽ പലരുടെയും വിവാഹം കഴിഞ്ഞു, ബാക്കിയുള്ളവർക്കെല്ലാം ഓരോ റിലേഷൻഷിപ്പും ഉണ്ട്.. അന്നത്തെ അവരുടെ ഗാങ്ലീഡർ ആയിരുന്ന നിധി മാത്രം ഇപ്പോളും ‘സിംഗിൾ’ ആയി തുടരുന്നു.. അതിൽ അവൾക്കൊരു അപകർഷതാബോധവും ഉണ്ട്.. അതുകൊണ്ട്തന്നെ ഈ കൂടികാഴ്ച്ചയിൽ മറ്റു കൂട്ടുകാരികൾക്ക്‌ മുന്നിൽ ഈ എന്നെ നിധിയുടെ കാമുകനായി അവതരിപ്പിക്കാനാണ് അവളുടെ ശ്രമം… ‘ ” നാളെയാണ് ആ ദിവസം..”

താൻ എന്റെ കൂടെയൊന്ന് നിന്ന് തന്നാൽ മതി.. ബാക്കിയെല്ലാം ഞാൻ നോക്കിക്കൊള്ളാം.. ” നിധി അത് പറഞ്ഞുകൊണ്ട് പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അറിയാതെ ഞാൻ തലയാട്ടി സമ്മതിച്ചുപോയി… സന്തോഷത്താൽ മുഖം വിടർത്തി ചിരിച്ചുകൊണ്ട് റൂമിന് പുറത്തേക്കിറങ്ങിയ നിധി പെട്ടെന്ന് പിന്തിരിഞ്ഞുകൊണ്ട് എന്നെ ആകെപ്പാടെയൊന്ന് നോക്കി.. ” താൻ നാട്ടിലെ ജിമ്മിൽ പോകാറുണ്ടോ..? ” “ഹേയ് ഇല്ല.. ” നഗ്നമായ നെഞ്ചിൽ കൈപിണച്ചു പിടിച്ചു അത് പറഞ്ഞപ്പോൾ എനിക്കെന്തോ നാണം തോന്നി.. മറുത്തൊന്നും പറയാതെ നിധി മുറിയിൽനിന്ന് ഇറങ്ങിപോയപ്പോൾ വാതിൽ അടച്ചു ഞാൻ ബെഡിൽ തളർന്നിരുന്നു.. ‘നാളെ എന്തൊക്കെയാണാവോ സംഭവിക്കാൻ പോകുന്നത്.. ‘ കുറച്ച് കഴിഞ്ഞപ്പോൾ റൂമിലേക്ക് തൊപ്പിവെച്ചൊരു പയ്യൻ ഭക്ഷണവുമായി കടന്നുവന്നു.. നിധി ഓർഡർ ചെയ്തതാവും.. എന്തായാലും അതും കഴിച്ചു ചുമ്മാ ബെഡിൽ കിടന്നപ്പോൾ യാത്രാക്ഷീണം കാരണം അറിയാതെ കണ്ണടഞ്ഞുപോയി.. അതൊരു ദീർഘമായ ഉറക്കമായിരുന്നു.. ആ മയക്കത്തിലെപ്പോഴോ വിടർന്ന രണ്ട് ചുണ്ടുകളും ആ ചുണ്ടിനടിയിലെ കുഞ്ഞു കാക്കാപ്പുള്ളിയും എന്നെ അലോസരപെടുത്തികൊണ്ടിരുന്നു… അന്ന് വൈകീട്ട് നിധി വീണ്ടും റൂമിലേക്ക് കടന്ന് വന്നപ്പോൾ കയ്യിൽ ഒന്ന് രണ്ട് കവറുകളും ഉണ്ടായിരുന്നു.. ” ബാംഗ്ലൂരിലെ എന്റെ കാമുകന്റെ നാളത്തെ കോസ്‌റ്റ്യൂംസ് ഇതാണ്.. ” അത് പറഞ്ഞുകൊണ്ട് അവൾ ആ കവറുകൾ എനിക്ക് നേരെ നീട്ടി.. സത്യത്തിൽ അത് വാങ്ങി ബെഡിൽ വെക്കുമ്പോൾ എനിക്കെന്തോ പേടിതോന്നിതുടങ്ങിയിരുന്നു.. എന്റെ മനസ്സറിഞ്ഞെന്നോണം നിധി എനിക്കൊപ്പമിരുന്നു കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നു.. ആർഭാടജീവിതം നയിക്കുന്ന അവളുടെ കൂട്ടുകാരികൾക്കിടയിൽ ഞാൻ എന്ന കാമുകൻ നാളെ എങ്ങിനെ പെരുമാറണം എന്നതിനെ കുറിച്ചായിരുന്നു അവളുടെ ആ ക്ലാസ്സ്‌.. പക്ഷെ ബെഡിൽ എനിക്കൊപ്പമിരുന്ന് നിധി സംസാരിക്കുമ്പോൾ എന്റെ കണ്ണുകൾ മുഴുവനും ആ മുഖത്തായിരുന്നു.. പെട്ടെന്നെപ്പോഴോ അവളുടെ കണ്ണുകൾ എനിക്ക് നേരെ നീണ്ടു.. എന്റെ ശ്രദ്ധ അവളുടെ മുഖത്തേക്ക് മാത്രമാണെന്ന് മനസിലാക്കിയതുകൊണ്ടാണെന്ന് തോന്നുന്നു പുരികം ചുളിച്ചുകൊണ്ട് ‘എന്തേ’ എന്ന അർത്ഥത്തിൽ അവൾ എന്നെയൊന്നു നോക്കി.. “നെറ്റിയിൽ ഒരു പൊട്ട് ഉണ്ടായിരുന്നേൽ സൂപ്പറായേനെ… ” നിധിയുടെ മുടിയിഴകൾ വീണുകിടക്കുന്ന ഒഴിഞ്ഞ നെറ്റി നോക്കി ഞാനത് പറഞ്ഞപ്പോൾ ഒരു പുഞ്ചിരി ആ മുഖത്തു മിന്നിമാഞ്ഞപോലൊരു തോന്നൽ.. അന്ന് വൈകീട്ടത്തെ അത്താഴം ഞങ്ങൾ ഒരുമിച്ചായിരുന്നു കഴിച്ചത്..

ഉടയുന്ന പിഞ്ഞാണത്തിൽ വിളമ്പിയ ഫ്രൈഡ്റൈസ് ഉരുളയുരുട്ടി തൈര്സലാഡ് ഇരിക്കുന്ന കുഴിയൻ പാത്രത്തിൽ മുക്കി ആസ്വദിച്ചു കഴിക്കുന്ന എന്നെ നോക്കി നിധി പൊട്ടിചിരിച്ചത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.. “അതേയ്.. നാളെ ഇങ്ങനെ കഴിച്ചാൽ ശരിയാവില്ല.. നൈഫും ഫോർക്കും ഉപയോഗിച്ചാവണം നാളെ എന്റെ കാമുകൻ ഭക്ഷണം കഴിക്കേണ്ടത്.. ” അത് പറഞ്ഞ് മേശയിൽ ഇരുന്ന സ്റ്റീൽ കത്തിയും, മുള്ള് സ്പൂണും ഉപയോഗിച്ച് ഭക്ഷണം കഴിക്കേണ്ടതെങ്ങിനെയെന്ന് അവൾ കാണിച്ചു തന്നപ്പോൾ ഞാനാകെ വിഷമിച്ചുപോയി… അത്താഴം കഴിഞ്ഞു കൈ കഴുകുമ്പോൾ ഞാനൊരു കാര്യം നിധിയുടെ മുഖത്തുനോക്കി ചോദിച്ചു.. ” അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, ഇയാൾക്ക് ഇതുപോലെ കത്തീം മുള്ളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന, ഇറുക്കമുള്ള ജീൻസും ഷൂസും ധരിക്കുന്ന ഒരാളെ പണ്ടേ കണ്ടുപിടിച്ചു അയാളെ കാമുകനാക്കാൻ മേലായിരുന്നോ.. അങ്ങിനെ ആയിരുന്നേൽ ഇന്നീ പാട് പെടണ്ടായിരുന്നല്ലോ..? ” ഒരു നിമിഷം എന്തോ ആലോചിച്ചിരുന്നതിന് ശേഷമായിരുന്നു നിധിയുടെ മറുപടി വന്നത്… ” ശരിയാണ് എനിക്കത് പണ്ടേ ആകാമായിരുന്നു.. അങ്ങിനെയൊരു കാമുകനെ കണ്ടെത്തിയിരുന്നു എങ്കിൽ ഇന്നീ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു.. പക്ഷെ… അതുപോലൊരു ആണിനെ ലൈഫിൽ കൊണ്ടുവരാൻ താല്പര്യമില്ലായിരുന്നു എനിക്ക്.. തന്നെക്കൊണ്ട് ഈ കോമാളിവേഷം കെട്ടിക്കുന്നത് പോലും നാളെ ഫ്രണ്ട്സിന്റെ മുന്നിൽ ഞാൻ തോറ്റുപോകാതിരിക്കാൻ വേണ്ടി മാത്രമാണ്.. ” എന്നെ നോക്കി ഒന്ന് ദീർഘമായി നിശ്വസിച്ചതിന് ശേഷം മുറിയുടെ പുറത്തേക്കിറങ്ങുമ്പോൾ നിധി ഒന്നുകൂടെ പറഞ്ഞു.. ” നാളെ പത്തുമണിക്ക് റെഡി ആയിരിക്കൂ.. ഈ ഹോട്ടലിൽ വെച്ചാണ് പാർട്ടി…, ഇപ്പോൾ മറ്റൊന്നുമോർക്കാതെ സുഖമായി ഉറങ്ങൂ.. ശുഭരാത്രി.. ” അവൾ പറഞ്ഞു പോയതിന്റെ അർത്ഥം തിരിച്ചും മറിച്ചും ആലോചിച്ചിട്ടും പിടികിട്ടാതെ ഇരുന്നപ്പോൾ ഇനിയെല്ലാം വരുന്നിടത്തു വെച്ചു കാണാം എന്ന് സ്വയം ആശ്വസിച്ചുകൊണ്ട് ഞാൻ കട്ടിയുള്ള പുതപ്പെടുത്തു തലവഴി മൂടി കൂർക്കംവലിച്ചു ഒരു ഉറക്കം അങ്ങുവെച്ചുകൊടുത്തു.. പിറ്റേന്ന് രാവിലെ കൃത്യം പത്തുമണിക്ക് ഇറുക്കമുള്ള ജീൻസും, പഞ്ഞിപോലത്തെ നേർത്ത തുണികൊണ്ടുള്ള ഷർട്ടും, താറാവിന്റെ കാല് പോലുള്ള ഷൂസും ധരിച്ചുകൊണ്ട് നിധിയുടെ മൃദുവായ നീണ്ട കൈവിരലുകളിൽ പിടിച്ചു അവളുടെ കൂട്ടുകാരികൾക്കിടയിൽ നിന്നപ്പോൾ ഒരു നിമിഷം ഞാൻ സ്വയം ചിന്തിച്ചുപോയി ശരിക്കും ഞാൻ അവളുടെ കാമുകനാണെന്ന്.. ! സത്യത്തിൽ ആ നിമിഷങ്ങളിൽ ഞാൻ സ്വർഗലോകത്തായിരുന്നു. പക്ഷെ ഞാൻ വാ തുറന്നു കൂടുതൽ സംസാരിക്കാൻ പണി പാളുമെന്നു മനസിലാക്കിയത് കൊണ്ടാകണം അവളുടെ കൂട്ടുകാർ എന്നോട് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം കൂടുതലും നൽകിയത് നിധിയായിരുന്നു… പാർട്ടിക്കൊടുവിൽ അർത്ഥം മനസിലാവാത്ത ഏതോ ഇംഗ്ളീഷ് പാട്ടും വെച്ച് അവിടെ വന്നവർ കൈകോർത്തു പിടിച്ചു ഡാൻസ് തുടങ്ങിയപ്പോൾ നിധി എന്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ എനിക്കെന്തോ അപകടം മണത്തു.. വരൂ.. ഡാൻസ് ചെയ്യാം എന്ന് പറഞ്ഞവൾ എന്റെ കയ്യെടുത്ത്‌ അവളുടെ എളിയിലേക്ക് ചേർത്ത് വെച്ചപ്പോൾ ഞാനങ്ങ് ഇല്ലാണ്ടായി പോയി..

അരണ്ട വെളിച്ചത്തിൽ തോളോട് തോൾചേർത്ത് മുഖാമുഖം നിന്ന് പാട്ടിനനുസരിച്ചു കാൽ ചലിപ്പിച്ചുള്ള ആ ഡാൻസിൽ ഞാൻ വെള്ളം കുടിച്ചു.. പക്ഷെ എന്നോട് ഒട്ടിനിൽക്കുന്ന നിധിയുടെ ശ്വാസോച്ഛാസം വർധിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു..ആ ചുടുനിശ്വാസങ്ങൾ കഴുത്തിൽ ഏറ്റുവാങ്ങുമ്പോൾ ഞാനാകെ ഉഷ്ണിക്കുകയായിരുന്നു.. ശരീരത്തിലെ രോമകൂപങ്ങൾ അപ്പാടെ എഴുന്നേറ്റുനിന്ന് നിധിയെ സല്യൂട്ട് ചെയ്യുന്നത് ഞാൻ അറിഞ്ഞിരുന്നു.. എന്റെ ഊഹം ശരിയാണെങ്കിൽ ഏതാണ്ട് അതേ അവസ്ഥയിലായിരുന്നു നിധിയും.. പെട്ടെന്നുണ്ടായ ഉ-ന്മാദത്തിന്റെ പുറത്ത് അവളുടെ അരക്കെട്ടിൽ ചുറ്റിപിണഞ്ഞിരുന്ന എന്റെ കൈതലം ഒന്ന് മുറുകിയപ്പോൾ നിധി ശ്വാസം അടക്കിപ്പിടിക്കുന്നതായി എനിക്ക് തോന്നി.. കവിളിണകളിൽ പടർന്ന ചുവപ്പുരാശി എന്നെ കാണിക്കാതിരിക്കാനായിട്ടെന്നവണ്ണം ഒരു നിമിഷം അവളെന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു വെച്ചു… വാടിയ ചേമ്പിൻതണ്ട് കണക്കെ നിധി ഒരു നിമിഷം എന്നോട് ചേർന്നു നിന്നു.. പെട്ടെന്നാ സംഗീതം നിലച്ചപ്പോളാണ് ഞങ്ങൾ ഞെട്ടി വേർതിരിഞ്ഞത്.. ഗംഭീരമായ ഉച്ചയൂണ് കത്തിയും മുള്ളും ഉപയോഗിച്ച് കുത്തി കുത്തി ഒരുവിധത്തിൽ കഴിച്ചെന്ന് വരുത്തുമ്പോൾ സത്യത്തിൽ എനിക്ക് വിശപ്പെന്ന വികാരമേ ഇല്ലായിരുന്നു… അങ്ങനെ പാർട്ടി ആവസാനിപ്പിച്ചു വന്നവരെല്ലാം കൈ കൊടുത്തു ഇറങ്ങി പോയി.. അന്ന് രാത്രി ബാംഗ്ലൂരിൽനിന്നും നാട്ടിലേക്ക് തിരികെ ബസ് കയറി അടുത്തടുത്ത സീറ്റിൽ ഇരിക്കുമ്പോൾ നിധി എന്നോടൊന്നും സംസാരിച്ചതേ ഇല്ല.. അവൾ പഴയപോലെ ചെവിയിൽ ഹെഡ്സെറ്റും തിരുകി തടിയൻ പുസ്തകത്തിന്റെ ഇതളുകളിലേക്ക് കണ്ണ് പരതിയിരുന്നപ്പോൾ അൽപ്പം മുൻപേ കഴിഞ്ഞുപോയ നിമിഷത്തിന്റെ മാസ്മരികതയോർത്തു ഞാൻ പുറം കാഴ്ചകളിലേക്ക് വെറുതെ കണ്ണുംനട്ടിരുന്നു… പെട്ടെന്ന് നിധിയുടെ ചെവിയിൽ തിരുകിയിരുന്ന ഹെഡ് സെറ്റിന്റെ ഒരു അഗ്രം എന്റെ ചെവിയിൽ സ്ഥാപിക്കപെടുന്നതറിഞ്ഞാണ് ഞാൻ തല വെട്ടിച്ചു നിധിയെ നോക്കിയത്.. അവൾ അതൊന്നും അറിയാത്ത ഭാവത്തിൽ തടിയൻ പുസ്തകത്തിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു അപ്പോഴും.. അപ്പോഴാണ് എന്റെ ചെവിയിൽ തിരുകിയിരിക്കുന്ന ഹെഡ്സെറ്റിലൂടെ തലച്ചോറിലേക്ക് അരിച്ചിറങ്ങുന്ന സംഗീതത്തെ ശ്രദ്ധിച്ചത്…. “നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ… കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ…. ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം…” കണ്ണടച്ചിരുന്ന് ആ സംഗീതം മുഴുവനായി കേട്ട് കഴിയുമ്പോഴേക്കും എന്റെ ഇടത്തെ കൈപത്തി മുഴുവനായും നിധിയുടെ വലതു കൈക്കുള്ളിലും, ആ തുടുത്ത മുഖം എന്റെ ഇടത് ചുമലിലും അമർന്നിട്ടുണ്ടായിരുന്നു.. അതേ… ആ യാത്രയിൽ എനിക്ക് ലഭിച്ച നിധിയായിരുന്നു അവൾ.. !

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular