Connect with us

Love

സത്യത്തിൽ ഇപ്പോൾ കല്യാണം വേണ്ട എന്ന് ഞാൻ വീട്ടിൽ പറഞ്ഞിരുന്നതാ..

Published

on

രചന: അമ്മു സന്തോഷ്
“സത്യത്തിൽ ഇപ്പോൾ കല്യാണം വേണ്ട എന്ന് ഞാൻ വീട്ടിൽ പറഞ്ഞിരുന്നതാ. ഞാൻ ഒരു പാട് ആഗ്രഹിച്ചു കിട്ടിയ ഒരു ജോലിയാണ്. സ്വാതന്ത്രത്തോടെ കുറച്ചു നാൾ ഇത് മാത്രമായ് പോകണമെന്നാണ്. പിന്നെ സാധാരണ ഒരു പെൺകുട്ടി ആഗ്രഹിക്കും പോലെ എപ്പോഴും ഒപ്പമിരിക്കാൻ പറ്റാത്ത ജോലിയാണല്ലോ പോലീസ്.. കുറച്ചു റിസ്ക് ഉണ്ട് താനും.. പേരെന്താണെന്നാ പറഞ്ഞത്?” “അലീന “അവൾ പുഞ്ചിരിച്ചു. “ങാ അലീന.. അപ്പൊ നിങ്ങൾ പറഞ്ഞോളൂ ഇഷ്ടായില്ലെന്ന് ” “അതിപ്പോ സാറിനും പറയാമല്ലോ. എന്നെ ഇഷ്ടമായില്ലെന്ന്.. എനിക്കും ഇപ്പൊ കല്യാണം വേണ്ടെന്ന് പറഞ്ഞിട്ട് വീട്ടുകാർ കേൾക്കുന്നില്ല. അച്ഛന് കഴിഞ്ഞയാഴ്ച്ച ഒരു അറ്റാക് വന്നപ്പോൾ തൊട്ട് പേടിയാ അതാണ്‌ ഈ പ്രൊപോസൽ.. ഇത് അല്ലെങ്കിൽ മറ്റൊന്നു എന്തായാലും അച്ഛൻ നടത്തും. അശ്വിൻ സാർ എന്നെ ഇഷ്ടായില്ലന്നങ് പറഞ്ഞോളൂ ” അയാൾ ഒന്ന് തലയാട്ടി.. “ഞാൻ അങ്ങനെ പറഞ്ഞാൽ തന്റെ അച്ഛന് വിഷമമാകുമോ?”അയാൾ സംശയത്തോടെ ചോദിച്ചു “ഹേയ് ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ. അച്ഛൻ പോലിസ് ആയിരുന്നത് കൊണ്ടാണ് ഈ പ്രൊപോസൽ അച്ഛനത്ര ഇഷ്ടായത്. പക്ഷെ അച്ഛൻ സ്ട്രോങ്ങ്‌ ആണ് പറഞ്ഞോളൂ. ഇന്ന് തന്നെ രണ്ടു പേര് കൂടി കാണാൻ വരുന്നുണ്ട്. ഒരു ടീച്ചർ, പിന്നെ ഒരു ബാങ്കുദ്യോഗസ്ഥൻ.ആരെയെങ്കിലും ഫിക്സ് ചെയ്യും.. വിഷമിക്കണ്ടന്നെ ” അയാൾ അവളുടെ മുഖത്തേക്ക് ഒന്നു നോക്കി. നിഷ്കളങ്കമായ മുഖം. കൗതുകം നിഴലിക്കുന്ന വലിയ കണ്ണുകൾ. ചെറിപ്പഴത്തിന്റ നിറമുള്ള നേർത്ത ചുണ്ടുകൾ.. അവൾ ധരിച്ചിരുന്ന ഇളം മഞ്ഞ കോട്ടൺ സാരിയുടെ തുമ്പു കാറ്റിൽ പറക്കുന്നത് കാണാൻ പോലും നല്ല ഭംഗി.. ഇത്രയും പാവമായ ഒരു പെൺകുട്ടിക്ക് തന്നേ സഹിക്കാനാവില്ല എന്നയാൾക്ക് തോന്നി.

തന്റെ മുൻകോപം, വാശി, ആരെയും പെട്ടെന്ന് വെറുപ്പിക്കുന്ന സ്വഭാവം. പിന്നെ തന്റെ ജോലി. ഉറപ്പായും ശത്രുക്കൾ കൂടുതലാവും.. അത്ര നല്ല സ്വഭാവമാണല്ലോ.. ഇവൾ കുറച്ചു കൂടി പാവമായ ഒരാളെ കല്യാണം കഴിക്കട്ടെ. “എന്താ ചെയ്യണേ?അത് ചോദിക്കാൻ മറന്നു “അയാൾ നടക്കാൻ തുടങ്ങവേ പെട്ടെന്ന് ചോദിച്ചു “പത്രത്തിലാണ്. ജേർണലിസ്റ്റ് ” അവൾ വീണ്ടും ചിരിച്ചു “ഓ.. ഓക്കേ. ശരി ” “സാറിനെ ഞാൻ കണ്ടിട്ടുണ്ട്… കോഴിക്കോട് ഒരു റയറ്റ് ഉണ്ടായില്ലേ? അന്ന് ഞാനാണ് ആ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യാൻ വന്നത്. സാറന്ന് എന്നെ പ്രൊട്ടക്റ്റ് ചെയ്തിരുന്നു. ഓർക്കാഞ്ഞിട്ടാണ്.” അയാൾ വിടർന്ന കണ്ണുകളോടെ നോക്കി. “സാറിന്റെ കൈ അന്ന് മുറിഞ്ഞില്ലേ വലതു കൈ. അത് എന്റെ മുഖത്തിന്‌ നേരെത്തെ വന്ന ഒരു ഗ്ലാസ്‌ ബോട്ടിൽ തടഞ്ഞതാണ്.” അയാൾ തന്റെ വലതു കയ്യിലെ മുറിപ്പാടിലേക്ക് നോക്കി.

“, ഞാൻ ഓർക്കുന്നില്ല ” “അന്ന് സാറെന്റെ മുഖത്ത് നോക്കിയില്ല. “അവൾ ചിരിച്ചു “താൻ എന്നെ ഇത്രയും കൃത്യമായി ഓർത്തു വെച്ചല്ലോ താങ്ക്സ് ” “ജോലി അതല്ലേ സാർ..?പിന്നെ സാറിനെ ഞാൻ ഹോസ്പിറ്റലിൽ വന്നു കണ്ടിരുന്നു. ഉറക്കമായിരുന്നു. ” അച്ഛൻ വാതിൽക്കൽ വന്നപ്പോൾ ആ സംഭാഷണം അവിടെ മുറിഞ്ഞു പോകാനിറങ്ങിയപ്പോൾ അയാൾ ഒന്ന് തിരിഞ്ഞു നോക്കി. രണ്ടാമത്തെ നിലയുടെ ബാൽകണിയിൽ അവൾ. അതേ ചെറിയ ചിരി. താല്പര്യമില്ല എന്ന് അമ്മാവൻ മുഖേന അറിയിച്ചു എന്തൊ ഒരു നഷ്ടബോധം തോന്നുണ്ടായിരുന്നു അയാൾക്ക്. ആ വലിയ കണ്ണുകൾ.. കോർത്തു വലിക്കും പോലെ. പിന്നെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾ അത് മറന്നു തുടങ്ങി. മിനിസ്റ്റർ രാമചന്ദ്രന്റെ കാബിനിലേക്ക് കൊടുങ്കാറ്റ് പോലെ അബ്കാരി ജോസഫ് മാമച്ചൻ കയറി വന്നത് ഒരു ഉച്ചക്കായിരുന്നു “ആരാണ് ഈ അശ്വിൻ? വെറുമൊരു സർക്കിൾ ഇൻസ്‌പെക്ടർ അല്ലെടോ? അവനെ പോലും നിയന്ത്രിക്കാൻ പറ്റുന്നില്ലെടോ ” മിനിസ്റ്റർ ജാള്യതയോടെ മാമച്ചന്റെ മുഖത്ത് നോക്കി “മാസമാസം ഇവിടെ കിട്ടുന്നതിന് കുറവ് വല്ലോമുണ്ടോ?

പാർട്ടി ഫണ്ട്‌ സ്വന്തം ഫണ്ട്‌.. കൃത്യമായി കിട്ടുന്നുണ്ടല്ലോ അല്ലെ? അപ്പൊ എന്റെ കാര്യങ്ങളും കൃത്യമായി നടക്കണം..” “ജോസഫ് സാറെ ആ ചെക്കൻ ഒരു ബോംബാണ്.. തൊട്ടാൽ പൊട്ടുന്ന ഒരു ബോംബ്. സൊസൈറ്റി യിൽ നല്ല ഇമേജ് ഉള്ള പോലീസ് ഓഫീസറാ. അയാളെ തൊട്ടാൽ പാർട്ടിക്ക് ക്ഷീണമാ അത്.പിന്നെ അവന്റെ അച്ഛനെ അറിയാമല്ലോ.. തന്നേ ക്കാൾ വലിയ തെമ്മാടിയാ. ചെക്കനെ തൊട്ടാൽ തന്നെ അയാൾ തട്ടും ” “ഓ പിന്നെ ഞൊട്ടും.ഞാൻ അവനെയങ്ങ് തട്ടിയാലോന്നു ആലോചിക്കുവാ ..”അയാൾ കുറുക്കന്റെ കൗശലത്തോടെ പറഞ്ഞു “അതൊക്കെ നിങ്ങളുടെ വകുപ്പാ..”മിനിസ്റ്റർ ഒരു കള്ളച്ചിരി ചിരിച്ചു “എന്റെ എത്ര ലോഡ് സാധനങ്ങളെന്നോ അവൻ പിടിച്ചിട്ടിരിക്കുന്നത് കോടികളാ എനിക്ക് നഷ്ടം.. അവൻ ഈ ഭൂമിക്ക് വേണ്ടാ.. ഇനി ” അയാൾ വാതിൽ വലിച്ചടച്ചിറങ്ങി പോയി. “നിന്റെ സാറിന് ഒരു ഭീഷണി ഉണ്ടല്ലോ മോളെ..” ഒരു ലേഖനം എഴുതുകയായിരുന്നു അലീന. സഹപ്രവർത്തകയായ ലീന പറഞ്ഞപ്പോൾ അവൾ നടുക്കത്തോടെ മുഖമുയർത്തി. ലീനയുടെ മൊബൈലിൽ അശ്വിന്റെ ഫോട്ടോ. കണ്ട കാഴ്ച തൊട്ട് ഭ്രാന്ത് പോലെ ഉള്ളിൽ കയറിയ മുഖം.. കാണാൻ വന്നപ്പോൾ കുറെ സന്തോഷം തോന്നി. പക്ഷെ ആളുടെ മനസ്സറിഞ്ഞപ്പോൾ മെല്ലെ ഒഴിഞ്ഞു മാറാനാണ് തോന്നിയത്. പിന്നെ എത്രയോ ആലോചനകൾ വന്നു കഴിയുന്നില്ല ഒന്നിനും.. അവൾ ലീനയ്ക്കരികിലേക്ക് ചെന്നു. “ആരാണ്?എന്താണ്? എപ്പോ കിട്ടി ന്യൂസ്‌?” “പറയാം “ലീന ചിരിച്ചു സമരമുഖത്തായിരുന്നു അശ്വിൻ.

വളരെയധികം ആൾക്കാർ അതും വളരെ വയലന്റ് ആയ ആൾക്കാരുടെ ഒരു കൂട്ടം. പൊടുന്നനെയാണ് ഒരു വാൾതലയുടെ തിളക്കം മിന്നൽ പോലെ കണ്ണിലടിച്ചതും അവൻ തിരിഞ്ഞതും. ആ നേരം തന്നെയാണ് അവന്റെ കൈകളിലേക്ക് അവൾ വന്നു വീണതും . ഉദരത്തിലൂടെ ചോര.. കുതിച്ചോഴുകുന്ന ചോര…വാൾ വലിച്ചൂരി അക്രമി ഓടി മാറുന്നത് അവൻ കണ്ടു.. അവൻ സർവം മറന്നു അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു. “അലീന…”അവന്റെ ശബ്ദം ഇടറി. “സാറിനെ അവരു കൊല്ലും..പ്ലീസ് take care…”ബോധം മറയും മുന്നേ അതിന് കാരണമായവന്റെ പേര് പേര് അവന്റെ കാതിൽ വീഴുകയും ചെയ്തു. ആശുപത്രിയിൽ നിൽക്കുമ്പോൾ ഹൃദയം പിടഞ്ഞടിക്കുന്നത് അവന് കേൾക്കാമായിരുന്നു. ഇഷ്ടമായിരുന്നു അലീനയെ.ആ ഒരു പെണ്ണിനെയെ കാണാൻ പോയിട്ടുള്ളു. പിന്നീട് അവൾ മാത്രമേ ഉള്ളിലുണ്ടായിരുന്നുള്ളൂ . പക്ഷെ തനിക് വേണ്ടി മരിക്കാൻ പോലും തയ്യാറുള്ളവളാണെന്നു അറിഞ്ഞില്ല. അത്രേം ഇഷ്ടം ഉള്ളിലുണ്ടായിരുന്നു എന്നും അറിഞ്ഞില്ലായിരുന്നു. അവന്റെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു..അവനൊരു നീണ്ട അവധി എടുത്തു. ദിവസങ്ങൾ കഴിഞ്ഞു അവർ ഒറ്റയ്ക്കായ ഒരു ദിവസം “ഞാൻ… ഞാൻ കാരണം… സോറി.. എന്തിനാ അങ്ങനെ..എന്തിനാ എന്നെ രക്ഷിക്കാൻ സ്വയം..?” അവൻ അവളോട് ചോദിച്ചു അവൾ മെല്ലെ ചിരിച്ചു “ഇങ്ങനെ ഒക്കെ ആയത് കൊണ്ട് സാറിന്റെ തീരുമാനം മാറ്റണ്ടാട്ടോ.. സഹതാപം കൊണ്ടുള്ള ഇഷ്ടം എനിക്ക് വേണ്ട ” അവൻ ചിരിക്കാൻ ശ്രമിച്ചു ഉള്ളിൽ എന്നുമുണ്ടായിരുന്നു എന്ന് പറയണമെന്നുണ്ടായിരുന്നു.

നിന്റെ നന്മയെ കരുതി പിന്മാറിയതാണെന്നു പറയണം ന്നുണ്ടായിരുന്നു എന്നെ പോലൊരു മുരടനെ, തെമ്മാടിയെ നിനക്ക് സഹിക്കാൻ കഴിയില്ലെന്ന് തോന്നിയിട്ട പിന്നെ കാണാഞ്ഞത് എന്നും പറയണമെന്നുണ്ടായിരുന്നു. “അയാളെ എന്ത് ചെയ്തു?ജോസഫ് മാമച്ചനെ?”അവൾ ചോദിച്ചു അവൻ അതിനും മെല്ലെ ചിരിച്ചതേയുള്ളു. പിന്നെ ടീവി ഓൺ ചെയ്തു വെച്ചു വ്യവസായ പ്രമുഖനും അബ്കാരിയുമായ ജോസഫ് മാമച്ചനെ കാറപകടത്തിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവൾ ഞെട്ടലോടെ നോക്കി “ജീവിക്കില്ല.. ഇപ്പോൾ തീർന്നിട്ടുണ്ടാകും.ഞാൻ ഡോക്ടറോട് സംസാരിച്ചു “അവൻ സാധാരണ പോലെ പറഞ്ഞു “ഇത്രയും ഒക്കെ വേണോ?”അവൾ പേടിയോടെ ചോദിച്ചു “വേണ്ടി വരും ചിലപ്പോൾ… ഞാൻ ഇങ്ങനെ ആണ്. അത് കൊണ്ടാണ് നിന്നേ മാറ്റി നിർത്തിയതും. അല്ലാതെ..” “അല്ലാതെ?” “ഒന്നുല്ല ” “പറ അല്ലാതെ..?” അവൻ പെട്ടെന്ന് കുനിഞ്ഞു അവളുടെ കവിളിൽ ചുംബിച്ചു.. പിന്നെ നെറ്റിയിൽ. കണ്ണുകൾക്ക് മുകളിൽ.. “എനിക്ക് വലിയ ഇഷ്ടാണ് കൊച്ചേ നിന്നേ.. പോരെ?” അവൾ നിറഞ്ഞ കണ്ണുകളോടെ അയാളുടെ മുഖം പിടിച്ചു താഴ്ത്തി.. “എത്ര ഇഷ്ടം?” “ഒത്തിരി ” “എന്ന് വെച്ചാ..”” “എന്റെ ജീവനോളം തന്നെ..” അവൾ കണ്ണീരിനിടയിലൂടെ ചിരിച്ചു.. പിന്നെ അവന്റെ നെറ്റിയിൽ ചുംബിച്ചു.. “ലവ് യു ” “അങ്ങനെ പറയാനൊന്നും അറിയില്ല…കൂടെ ഉണ്ടാവും എന്നും ” അവൾ ഇമ വെട്ടാതെ അവനെ നോക്കിക്കിടന്നു..

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular