Connect with us

Love

സ്വപ്‍ന സ്‌ഥലം ആയിരുന്ന കോളേജിലെ ആദ്യത്തെ ദിവസം…

Published

on

രചന: ശ്രീലക്ഷ്മി

പ്രസവം എല്ലാം കഴിഞ്ഞു ആളും ബഹളവും കുറഞ്ഞ സമയത്ത് ഞാനും അവളും ഞങളുടെ മോളും മുറിയിൽ ഇരിക്കുകയാണ്. ഞാൻ കുഞ്ഞിനെ കൈൽ എടുത്ത് അവളുടെ അടുത്തേക് ചേർന്നിരുന്നു. ഒരു അയഞ്ഞ നെറ്റി ഇട്ട് മുടി ഒക്കെ അലസമായി വാരിക്കെട്ടി വച്ചിരിക്കുന്നു. ഇപ്പോൾ അവളെ കണ്ടാൽ ഒരു അമ്മച്ചി ലുക്ക്‌ ഉണ്ടങ്കിലും അവൾ ഏറ്റവും സുന്ദരിയായിരിക്കുന്നു എന്ന് എനിക്ക്  തോന്നി. “ഇവൾക്ക് സച്ചൂന്റെ നിറം ആയത് നന്നായി അല്ലേ.. എന്റെ നിറം ആരുന്നെങ്കിൽ എന്ത് ചെയ്തേനേം.. അല്ലെ സച്ചു..?” അവൾ പറഞ്ഞു. “ഏത് നിറം ആണെങ്കിൽ എന്താ ഇവൾ നമ്മുടെ മോളല്ലേ ശ്രീ..” ഞാൻ മറുപടി പറഞ്ഞു. “ഉം… അതെ അതെ ആരാ ഈ പറയുന്നേ” അവൾ എന്നേ ഒന്ന് ആക്കി പറഞ്ഞു. അതിനൊരു കാരണം ഉണ്ട്. അങ്ങനൊരു നിറത്തിന്റെ പേരിലാണ് എനിക്ക് ഇവൾ സ്വന്തമായത്. കുറച്ചു ഫ്ലാഷ്ബാക്ക് ആവാം അല്ലെ. ഒരു മഴക്കാലം.. സ്വപ്‍ന സ്‌ഥലം ആയിരുന്ന കോളേജിലെ ആദ്യത്തെ ദിവസം. നടപ്പാതയുടെ ഇരു വശങ്ങളിലും പലതരം ചെടികൾ.. അതുവഴി കുറച്ചു ദൂരം നടക്കുമ്പോൾ എണ്ണമില്ലാത്ത പടികൾ. അതോരോന്നും കയറി വരുമ്പോൾ ആ ചെങ്കോട്ട തലയെടുപ്പോടെ ഉയർന്നുവരുന്നത് കാണാം. ആൺകുട്ടികളുടെ കുത്തകയായ ചുവപ്പിന്റെ കൊട്ടാരം. മെൻസ് കോളേജ് ആണെങ്കിലും ഇവിടെ സെൽഫ് ഫിനാൻസിങ് ഡിപ്പാർട്മെന്റകളിൽ മാത്രം പെൺകുട്ടികൾ ഉണ്ടാവും. അതും വളരെ കുറച്ചു മാത്രം. മുൻപ് ക്ലാസ്സ്‌ അറിയാമായിരുന്നകൊണ്ട് കണ്ട്പിടിക്കാൻ ബുദ്ധിമുട്ടിയില്ല. അങ്ങനെ ഞങ്ങൾ… അതായത് എന്റെ  സന്ദതസഹാചാരിയായ സഞ്ജുകൃഷ്ണ എന്ന കിച്ചുവും കൂടെ ക്ലാസിനു മുന്പിലെ വരാന്തയിൽ അങ്ങനെ നിന്നു. എവിടെപ്പോയാലും നമ്മുടെ കൂടെ നമുക്ക് പറ്റിയ ഇതുപോലെ ഒരുത്തൻ ഉണ്ടാവുമല്ലോ. വായ്നോട്ടം ഒന്നും വല്യ താല്പര്യമില്ലാത്ത ഞങ്ങൾ ആ ബ്ലോക്കിലെക് വരുന്ന കുട്ടികളെയെല്ലാം അങ്ങനെ നിരീക്ഷിച്ചു കൊണ്ട് നിന്നു. പെട്ടെന്ന് പുറകിൽനിന്നു ആരോ വിളിച്ചു.. “ചേട്ടാ ഫസ്റ്റ് ഇയർ ബിസിഎ ക്ലാസ്സ്‌ എവിടെയാ?”. ഒരു സുന്ദരി കുട്ടി. ചില പൈങ്കിളി സിനിമയിൽ ഒക്കെ പറയുന്നപോലെ ഞാൻ അവളുടെ വെള്ളാരം കണ്ണുകളിലേക് തന്നെ നോക്കി മതിമറന്നു നിന്നു. പെട്ടെന്ന് കിച്ചു തട്ടി വിളിച്ചു.എന്റെ ക്ലാസിലേക് തന്നെ ആണല്ലോ ദൈവമേ.. കൊള്ളാം പൊളിച്ചു.ഞാൻ മനസ്സിൽ പറഞ്ഞു. അവൻ അവർക്ക് ക്ലാസ്സ്‌ കാണിച്ചു കൊടുത്തു. ഇവിടുന്നൊരു പെണ്ണിനെ കണ്ടുപിടിച്ചു കൂടെ കൂട്ടാം എന്നൊരു ലക്ഷ്യത്തോടെ ഒന്നും അല്ല വന്നത്. വരണം അടിച്ചപൊളിക്കണം പോണം അത്രെ ഉണ്ടാരുന്നുള്ളൂ.പക്ഷെ അവളെ എനിക്കങ്ങു ബോധിച്ചു. ദിവസങ്ങൾ കടന്ന് പോയി ക്ലാസ്സിലെ എല്ലാവരെയും പരിചയപ്പെട്ടു വരുന്നതേ ഉള്ളു. ആ സുന്ദരിക്കുട്ടിയുടെ പേര്  അഞ്ജലി എന്നായിരുന്നു. ഞാൻ കിച്ചുവിനോട് പല തവണ അതെ പറ്റി പറഞ്ഞെങ്കിലും അവനിതൊന്നും താല്പര്യം ഇല്ലാരുന്നു.എന്റെ ഒരു ഫ്രണ്ടിന്റെ ഇരട്ട സഹോദരി ഉണ്ട് ജ്യോതി അവളും ഈ ക്ലാസ്സിൽ തന്നെയാണ് ഞാൻ ആകെ കുറച്ചു അടുപ്പം കാണിക്കുന്ന ഒരേ ഒരു പെൺകുട്ടി. അവൾ വഴി ഞാൻ അഞ്ജലിയുടെ നമ്പർ വാങ്ങി ചാറ്റിങ് തുടങ്ങി. വളരെ സ്നേഹത്തോടെ ഉള്ള സംസാരം.. എനിക്ക് പിന്നെയും ബോധിച്ചു. മാസങ്ങൾ പോവുന്നത് അറിയുന്നേ ഇല്ല. അതിനു മുൻപാണ് ഞാൻ ഒരാളെ ശ്രദ്ധിക്കുന്നത് ശ്രീനന്ദ.. അധികം ആരോടും സംസാരിക്കുന്നില്ല. ഒരുപാട് കൂട്ടുകാരും ഇല്ല. പക്ഷെ അവൾ ജ്യോതിയോട് ഒരുപാട് മിണ്ടും. കിച്ചുവിനോടും അവൾ നല്ല കൂട്ടായിരുന്നു. പ്രിയപ്പെട്ടവരോട് മിണ്ടുമ്പോൾ മാത്രം അവൾ വളരെ സന്തോഷവതിയായി കണ്ടു. അല്ലാത്ത സമയം ഡെസ്കിലേക് തല വച്ചു കിടക്കുന്നു. അരക്കെട്ടിനു താഴെ മുടി ഉണ്ടായിരുന്നു എങ്കിലും അവൾ നല്ല കറുത്തിട്ടാരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ അവൾ എന്നേ ശ്രദ്ധിക്കുന്നതായി എനിക്ക് തോന്നി. അവൾക്ക്  എന്നോട് എന്തോ ഉണ്ടോ എന്ന് ഞാൻ ആലോചിച്ചു. പക്ഷെ ഞാൻ അത് കണ്ടിട്ടും കാണാത്ത പോലെ നടന്നു.ഒരു ദിവസം കോളേജിൽ ഒരു പരുപാടി നടക്കുന്ന സമയത്ത് കിച്ചു എങ്ങോട്ടാ  പോയെ എന്ന് തിരക്കി ഇറങ്ങിയപ്പോൾ അവൾ  എന്റെ പിന്നാലെ വന്നു. ഒരു കാര്യം പറയാൻ ഉണ്ടാരുന്നു എന്ന് പറഞ്ഞു. ഇഷ്ടം പറയാൻ ആണെന്ന് എനിക്ക് ഉറപ്പാരുന്നു. ഇപ്പോ സമയം ഇല്ല പിന്നെ കാണാം എന്ന് പറഞ്ഞു ഒഴിവാക്കി വിട്ടു. പിന്നീട് പലപ്പോഴും അവൾ മിണ്ടാൻ ശ്രമിച്ചിരുന്നു. ഞാൻ ശ്രദ്ധിച്ചതേ ഇല്ല.. ഒരു ദിവസം ഞാൻ ജ്യോതിയോട് ചാറ്റ് ചെയ്തപ്പോ അവളെ പറ്റി ചോദിച്ചു. അവൾ അങ്ങനെയാ ആരോടും അധികം മിണ്ടില്ല പക്ഷെ അടുത്തുകഴിഞ്ഞാൽ വാ തോരാതെ സംസാരിക്കും എന്ന് പറഞ്ഞു.

എന്താ ചോദിച്ചത് എന്ന് അവൾ തിരക്കി. അവൾക് എന്നേ ചെറിയ നോട്ടം ഉള്ളപോലെ തോന്നി എന്ന് ഞാൻ പറഞ്ഞു. അപ്പോ അവൾ എന്നോട് ചോദിച്ചു നിന്നെ നോക്കിയാൽ ഇപ്പോ എന്താ എന്ന്. “ഓ എനിക്ക് ഇഷ്ടമല്ല ഡി…”  “അതെന്താ അവൾ പാവം അല്ലെ” ജ്യോതി ചോദിച്ചു. “അതൊന്നും എനിക്കറിയില്ല.. അവൾ നല്ല കറുത്തല്ലേ..വല്യ ഭംഗി ഒന്നും ഇല്ലല്ലോ.. എനിക്ക് ഇഷ്ടല്ല വെറുതെ വായിനോക്കണ്ടാന്ന് നീ അവളോട് പറഞ്ഞേക്.” “ഉം..” മാത്രം പറഞ്ഞിട്ട് അവൾ ഓഫ്‌ലൈൻ ആയി. പിന്നീട് പലപ്പോഴും അവളെ എനിക്ക് ഇഷ്ടമ്മല്ലെന്നു ഞാൻ ജ്യോതിയോട് പറഞ്ഞു. അവൾ കറുത്തതായത് കൊണ്ട് എനിക്ക് താല്പര്യം ഇല്ലന്നും.എന്റെ ഉള്ളിൽ അപ്പോഴും അഞ്ജലി ആരുന്നു. അതേപറ്റി ഞാൻ ജ്യോതിയോട് പറയുകയും ചെയ്തു.പിന്നെ അവൾ എന്നോട് അധികം മിണ്ടിയിട്ടില്ല..പക്ഷെ അങ്ങനെ ഇരുന്ന ഒരു ദിവസം  ഒരുത്തൻ വെറുതെ വന്നു ക്ലാസ്സിന്റെ മുൻപിൽ കുറച്ചു ഷോ ഇട്ടിട്ട് പോയി. അഞ്ജലിയുടെ പേര് പറയുന്നുണ്ടാരുന്നു ഇടയ്ക്ക്. എന്താ സംഭവം എന്നറിയാൻ ഞാനും കിച്ചുവും അടുത്ത് നിന്ന അമലിനോട് ചോദിച്ചു. “നിനക്ക് അറിയില്ലേ നമ്മുടെ അഞ്ജലിയുടെ കേസ് ആ.. ഇതിപ്പോ എത്രമത്തെ ആണന്നു അവൾക്ക് പോലും അറിയില്ലാരിക്കും.. സെറ്റ് ആക്കുന്നു തേക്കുന്നു.. ഇത് തന്നെയാ പണി..നല്ല പെൺപിള്ളേർക് കൂടെ നാണക്കേടാവും”. ഇടിത്തീ വെട്ടിയപോലെ ഒരു ഫീൽ ആരുന്നു എനിക്ക്.കിച്ചു എന്നേ നോക്കി ആക്കി ചിരിച്ചു. എന്റെ സ്വപ്നങ്ങൾ ഒക്കെ ഒലിച്ചു പോവുന്നത് ഞാൻ അറിഞ്ഞു. അതിനു ശേഷം ഞാൻ അവളോട് ചാറ്റ് ചെയ്തില്ല. കാണുമ്പോ ചിരിച്ചില്ല. പോകെ പോകെ ഞാൻ അതൊക്കെ മറന്നു. എനിക്ക് അവളോട് വെറും അട്ട്രാക്ഷൻ മാത്രം ആയിരുന്നു എന്ന് മനസിലാക്കി. മിസ്സ്‌ ചെയ്തില്ല സങ്കടം വന്നില്ല.. ഒന്നും തോന്നിയില്ല. പക്ഷെ ശ്രീനന്ദയുടെ നോട്ടം മാത്രം കുറഞ്ഞില്ല. മിണ്ടാൻ ഒരു അവസരം കിട്ടാൻ നോക്കി ഇരിക്കുന്നപോലെയുണ്ട്. പലതവണ ഞാൻ ഓഴിവാക്കി വിട്ടു. പിന്നെ പിന്നെ അവളും ശ്രദ്ധിക്കുന്നില്ല എന്ന് എനിക്ക് മനസിലായി. കിച്ചു ഇപ്പോ എപ്പഴും അവളോട് സംസാരിക്കുന്നത് കാണാം. ഒരു ദിവസം ഉച്ചക്ക് വരാന്തയിൽ നില്കുമ്പോ അവളും ജ്യോതിയും ലൈബ്രറിയിലേക്ക് പോയി.. ജ്യോതി ഞങളെയും വിളിച്ചു. പഠിക്കാൻ വല്യ കുഴപ്പം ഇല്ലങ്കിലും പുസ്തകം വായിക്കുന്നത് എനിക്ക് പണ്ടേ  എപ്പിടപ്പിയാ. അതോണ്ട് ഞങ്ങൾ പോയില്ല. അപ്പോൾ ഞാൻ അവനോട് ആദ്യമായി ശ്രീനന്ദയെ പറ്റി ചോദിച്ചു. നന്ദു… അങ്ങനെയാ ജ്യോതിയും കിച്ചുവും  അവളെ വിളിക്കുന്നത്.. അവൾ പൊളിയല്ലേ എന്ന് അവൻ പറഞ്ഞു.കിച്ചു ഒരുപാട് പുസ്തകങ്ങൾ ഒക്കെ വായിക്കും.അങ്ങനെയാണ് അവർ പരിചയപെടുന്നത്.പിന്നെ അവൻ പറഞ്ഞു നീ നോക്കിക്കേ അവളെ കാണാൻ നല്ല ഭംഗി ഇല്ലേ… അപ്പോ ഞാൻ പറഞ്ഞു.. ഏയ് അവൾ കറുത്തല്ലേ എന്ന്. പക്ഷെ അവൻ പറഞ്ഞു. “അതിനു അവളുടെ തൊലിയുടെ നിറത്തിന്റെ കാര്യം അല്ല ഞാൻ പറഞ്ഞത്. തൊലി വെളുത്തിരുന്നാൽ മാത്രം സൗന്ദര്യം ഉണ്ടാവില്ല മനസുംകൂടെ നന്നായിരിക്കണം അതവൾക് ഉണ്ട്.” ഞാൻ ഒന്നും പറഞ്ഞില്ല. “നീ നോക്കു കൺമഷി എഴുതിയ  അവളുടെ കണ്ണുകൾ തവിട്ടു നിറമാണ് ആ കൃഷ്ണമണിക്ക്.. അരക്കു താഴെ നീളുന്ന കട്ടി ഉള്ള മുടി.. മൂക്കുത്തി ഇല്ലങ്കിലും നീളമുള്ള മൂക്ക്.

ചുവന്നതല്ലെങ്കിലും ചെറിയ തടിച്ച ചുണ്ടുകൾ.ഒരു മേക്കപ്പും ഇല്ലാതെ അവളെ കാണാൻ എന്ത് ഭംഗിയാ. ഇത്രയൊക്കെ പോരെ അവളും സുന്ദരി ആഡാ…” ഞാൻ ഒരുനിമിഷം ചിന്തിച്ചു നിന്നു. “കിച്ചു നിനക്ക് അവളെ ഇഷ്ടാണോ?” പെട്ടെന്ന് ഞാൻ ചോദിച്ചു. ” ഏയ് അങ്ങനെ ഒരിഷ്ടം ഇതുവരെ തോന്നിയില്ല.. തോന്നിയാൽ കണ്ണും പൂട്ടി പറയും” അവൻ പറഞ്ഞു. “ഓ…” എന്ന് ഞാൻ. അവൻ തുടർന്നു “അല്ലെങ്കിലും കാണാൻ വല്യ ലുക്കില്ലാത്ത..തൊലി വെളുപ്പില്ലാത്ത പെൺപിള്ളേരെ പ്രണയിക്കുന്നതാ നല്ലത്.. അവർ ആവുമ്പോ ഒരിക്കലും അങ്ങനെ പെട്ടെന്ന് നമ്മളെ ഇട്ടിട്ട് പോവില്ല.കാരണം നമ്മൾ ഇല്ലങ്കി അവരെ നോക്കാൻ ഒരുപാട് പേർ ഒന്നും ഇല്ലന്ന് അവർക്ക് അറിയാം” “അത് ശെരിയാല്ലേ…!” എന്ന് ഞാനും പറഞ്ഞു. ഉച്ച കഴിഞ്ഞു ക്ലാസ്സിൽ ഇരുന്നപ്പോൾ ഞാൻ അവളെ തന്നെ നോക്കി ഇരുന്നു. “കിച്ചു…”. “എന്താടാ..?” “നീ പറഞ്ഞത് ശെരിയാ..” “എന്ത് ” “അല്ല നന്ദുനെ കാണാൻ നല്ല ഭംഗി ആണെന്ന്..” അവൻ എന്നേ ഒന്ന് നോക്കി. ഞാൻ അവനെ കണ്ണിറുക്കി കാണിച്ചു. കുറച്ചു നേരം കൂടെ അവളെ തന്നെ നോക്കിയിരുന്നു.. അവളാണ് ഏറ്റവും സുന്ദരി എന്ന് എനിക്ക് തോന്നി. അവളോട്‌ അടുത്ത് അവളെ കൂടുതൽ അറിയാതെ ഇരുന്നതിൽ എനിക്ക് ആദ്യമായി കുറ്റബോധം തോന്നി. എന്റെ പെണ്ണിന് നല്ല നിറം ഉണ്ടാവണം എന്ന നിബന്ധന ഞാൻ തൂക്കി എറിഞ്ഞു.എന്റെ കാഴ്ചപ്പാടുകൾ മാറാൻ തുടങ്ങി.  എല്ലാവരെയും ഒരുപോലെ കാണാൻ തുടങ്ങി. ഞാൻ അറിയാതെ ഞാൻ നന്ദുനെ സ്നേഹിക്കാനും തുടങ്ങി.. ജ്യോതിക്കും കിച്ചുവിനും അവൾ  നന്ദു ആയപ്പോൾ എനിക്ക് അവൾ  ശ്രീ ആയി.. പക്ഷെ ഞാൻ അവളോട് സംസാരിച്ചില്ല അതിനുള്ള അവസരം കിട്ടിയില്ല. പിന്നീട് ഒരു ഓണത്തിന്റെ അന്ന് അവൾ  സെറ്റുസാരി ഒക്കെ ഉടുതു വന്നു. എല്ലാരും അഞ്ജലിയെ വായ്നോക്കുന്നുണ്ട് എന്റെ കണ്ണ് ശ്രീയുടെ മേൽ മാത്രം ആരുന്നു. പരുപാടി കഴിഞ്ഞു അവൾ  വേഗം പോവാൻ ഇറങ്ങുന്നത് കണ്ടു. ഞാൻ പുറകെ ചെന്നു. അവളോട് എന്തെങ്കിലും മിണ്ടണം എന്നേ കരുതി ഉള്ളു അവൾക് പറയാൻ ഉള്ളത് കേട്ടിട്ട് എന്റെ ഇഷ്ടം പറയാം എന്ന് കരുതി. “ശ്രീ….” ഞാൻ നീട്ടി വിളിച്ചു. അവൾ  അത്ഭുതത്തോടെ തിരിഞ്ഞു നോക്കി. “പോവാണോ..?” അതെ എന്നവൾ തലയാട്ടി. “നിനക്ക് എന്നോട് എന്തോ പറയാൻ ഇല്ലാരുന്നോ.. നമുക്ക് കുറച്ചു സംസാരിച്ചാലോ..” “ശരി..” അവൾ പറഞ്ഞു. ഞങ്ങൾ ഗാല്ലറിയുടെയും മുകളിലെ മരച്ചുവട്ടിൽ വന്നിരുന്നു. “ശ്രീ.. പറയടോ…” എന്ന് ഞാൻ പറഞ്ഞു. “ഇപ്പോഴാണോ സച്ചിൻ ഫ്രീ ആയത് ” കുറ്റബോധം തോന്നിയെങ്കിലും ഞാൻ ഒന്ന് പുഞ്ചിരിച്ചു. അവളെ നോക്കി. അവൾ  ചോദിച്ചു “എന്റെ നമ്പർ ഉണ്ടോ സച്ചിന്റെ കൈൽ..?” “ഇല്ലല്ലോ.. എന്താ ” എന്ന് ഞാൻ ചോദിച്ചു. “ഉണ്ട്…” എന്ന് അവൾ പറഞ്ഞു. ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി. ഫോൺ എടുക്കാൻ അവൾ പറഞ്ഞു. അവളുടെ ഫോണിൽ നിന്നു അവൾ കാൾ ചെയ്തു. എന്റെ ഫോൺ റിങ് ചെയ്തു ഞാൻ ഞെട്ടി. “ജ്യോതി bca”.. ജ്യോതിയുടെ പേരിൽ ഞാൻ സേവ് ചെയ്തിരുന്നത് ശ്രീയുടെ നമ്പർ ആരുന്നു. എനിക്ക് സങ്കടം ആയി. ഞാൻ അവളെ നോക്കി. “ഇത് പറയാനാ ഞാൻ പല തവണ ശ്രമിച്ചത്. ആദ്യമേ പറയാൻ തുടങ്ങിയതാ അപ്പോ ജ്യോതിയാ പറഞ്ഞെ പറയരുത് അവൻ ഒരു ബോറെനാ എനിക്ക് മിണ്ടാൻ വയ്യ നീ മിണ്ടിക്കോളാൻ” വിഷമിക്കണ്ടാന്ന് കരുതിയ ആദ്യം പറയാതെ.നെഞ്ചിൽ എന്തോ ഒരു ഭാരം പോലെ.അപ്പോ ഞാൻ ഇവളെ പറ്റി പറഞ്ഞതൊക്കെ ഇവളോട് തന്നെ ആയിരുന്നോ ദൈവമേ. പാവം.. ഈശ്വര എന്റെ സ്വപ്നങ്ങൾ ഒക്കെ വീണ്ടും തകർന്നല്ലോ. ഇപ്പോ അവൾ എന്നേ എന്ത് മാത്രം വെറുക്കുന്നുണ്ടാവും.

അവളുടെ നിറത്തിന്റെ പേരിൽ ഞാൻ അവളെ ആക്ഷേപിക്കരുതാരുന്നു. കണ്ണ് നിറയുന്നപോലെ എനിക്ക് തോന്നി. ഞാൻ വേദനയോടെ അവളോട് ചോദിച്ചു “അപ്പോൾ നിനക്ക് എന്നേ ഇഷ്ടമല്ലേ?” അവൾ ഒന്നും മിണ്ടിയില്ല “ഇഷ്ടമായിരുന്നു ഒരുപാട്… പക്ഷെ…” ഒരു നിമിഷം നിശബ്ദമായി ഇരുന്നതിന് ശേഷം വാച്ചിലേക് നോക്കിയിട്ടു “ഞാൻ.. പോവുന്നു ” എന്ന് പറഞ്ഞു ധൃതിയിൽ എഴുനേറ്റ് പോയി. ഞാൻ കുറച്ചു ദൂരം പുറകെ ചെന്നു  അപ്പോ അവിടെ ജ്യോതി നിൽക്കുന്നത് കണ്ടു എനിക്ക് അവളോട് ദേഷ്യം തോന്നിയില്ല. ഉള്ളിൽ നിറയെ  സങ്കടവും  കുറ്റബോധം ആയിരുന്നു. മനസു നിറയെ ശ്രീ ആയിരുന്നു.. ഞാൻ പ്രതീക്ഷിച്ച പോലെ അവൾ എന്നേ സ്നേഹിച്ചിരുന്നു. പക്ഷെ അവൾ ആഗ്രഹിച്ച സമയത് ഞാൻ അവളെ കേൾക്കാൻ തയ്യാറായില്ല. അവൾ കോളേജിന്റെ മുൻപിൽ നിന്നു.. ആരോ ഒരു ചെറുപ്പക്കാരൻ അവളേ ബൈക്കിൽ കയറ്റി കൊണ്ടുപോയി. അവൾ എന്നേ ഒന്ന് തിരിഞ്ഞു  നോക്കി. ഞാൻ വേഗം ജ്യോതിയോട് ചോദിച്ചു “നന്ദു ആരുടെ കൂടെയാ പോയത്..?” അവൾ  എന്ന് സംശയത്തോടെ ഒന്ന് നോക്കി “അവളുടെ ചേട്ടനാ.. ചേട്ടൻ എന്നുവച്ചാൽ മുറച്ചെറുക്കൻ.. പുള്ളിയുടെ അമ്മ മരിച്ചത് മുതൽ അവളുടെ വീട്ടിൽ നിന്നാണ് പഠിച്ചതൊക്കെ… തന്നെയും അല്ല നന്ദുന്റെ അമ്മക് ആ ചേട്ടനെ കൊണ്ട് ഇവളെ കെട്ടിക്കണം എന്ന” അവൾ ചിരിച്ചോണ്ട് പറഞ്ഞു നിർത്തി. ഞാൻ ഉള്ളിൽ അതിലേറെ ഭാരമായിട്ട് തിരിച്ചു നടന്നു. ഇനി ഒരിക്കലും അവൾക് എന്നെ സ്നേഹിക്കാൻ കഴിയില്ലെന്നു ഞാൻ വിശ്വസിച്ചു. പിന്നീട് പലപ്പോഴും അവൾ എന്നേ ഒഴിവാക്കുന്നപോലെ എനിക്ക് തോന്നി. ഞാൻ കിച്ചുവിനോട് കരഞ്ഞു പറഞ്ഞു എനിക്ക് അവളെ ഇഷ്ടമാണ് എന്ന്. അവനു അത്ഭുതം ആരുന്നു. ആദ്യമായാണ് എന്നേ അവൻ അങ്ങനെ കാണുന്നത്.ദിവസങ്ങളും മാസങ്ങളും കടന്നു പോയി കോളേജിലെ അവസാന വർഷത്തിലേക്ക് എത്തി. ഞാൻ അവളെ ആത്മാർഥമായി സ്നേഹിക്കുന്നു എന്ന് പറയാൻ എന്റെ മനസ് കൊതിച്ചു. പക്ഷെ അവൾ എന്നേ അവഗണിച്ചു കൊണ്ടേ ഇരുന്നു. എങ്കിലും അവൾ അങ്ങനെ ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് എന്ന് എനിക്ക് മനസിലായി. അവൾ എന്നേ വെറുക്കില്ലന്ന് ഞാൻ വിശ്വസിച്ചു. പടുത്തം കഴിഞ്ഞാൽ ചിലപ്പോ അവളുടെ കല്യാണം നടത്തും എന്ന് ജ്യോതി പറഞ്ഞു.. മുറച്ചെറുക്കനുമായിട്ട്. എനിക്ക് ഒരുപാട് സങ്കടമായി വീണ്ടും വീണ്ടും അവൾ അകന്നു പോവുന്നപോലെ തോന്നി.ഒരു ദിവസം ഉച്ചക്ക് വരാന്തയിൽ നില്കുമ്പോ തൊട്ടടുത്ത് അപ്പുറത്തെ ക്ലാസ്സിലെ രണ്ടു മൂന്നു ആൺകുട്ടികൾ നിൽപ്പുണ്ട്. എനിക്ക് അവരെ മുൻപരിചയം ഉണ്ട്. അവരുടെ ക്ലാസ്സിലേക്ക് നോക്കിയിട്ട് അവിടെ ഉള്ള ഒരു കുട്ടിയെപ്പറ്റി ആണ് അവരുടെ സംസാരം. “അയ്യേ.. അവളോ അവളെകണ്ടാൽ എന്തിനു കൊള്ളും ഒരുമാതിരി കറുത്തു മെലിഞ്ഞു.. അവളെ ഒക്കെ ആരേലും നോക്കുമോ.” ഇങ്ങനെ പറയുന്നത് കേട്ടു.പെട്ടെന്ന് ഞാൻ അവരോടായിട്ടു പറഞ്ഞു “പുറമെ ഉള്ള നിറത്തിലോ സൗന്ദര്യത്തിലോ ഭംഗിയിലോ ഒന്നും അല്ല കാര്യം മനസ് നന്നാവണം… അതാണ്‌ പ്രധാനം നിറത്തിന്റെ പേരിൽ ഒക്കെ നമ്മൾ മറ്റുള്ളവരെ തള്ളി പറഞ്ഞോണ്ടിരുന്നാൽ നമ്മളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരെ ചിലപ്പോ നമ്മൾ തിരിച്ചറിഞ്ഞെന്നു വരില്ല…അവരെ നമുക്ക് നഷ്ടമായേക്കാം..പെണ്ണിന്റെ സൗന്ദര്യം അതെപ്പോഴും അവളുടെ മനസിനാണ്…” അത്രയും പറഞ്ഞിട്ട് ഞാൻ മുന്പോട്ട് നടന്നു.അതെല്ലാം എന്റെ ഉള്ളിൽ നിന്നും ആത്മാർഥമായിട്ട് വന്നതാണ് വേണം എന്ന് വച്ചു പറഞ്ഞതല്ല. പക്ഷെ ഞാൻ അവരോട് പറഞ്ഞതെല്ലാം അവൾ കേട്ടിരുന്നു അവൾ ക്ലാസ്സിന്റെ മുൻപിൽ ഉണ്ടാരുന്നു. കിച്ചു എന്നോട് പിന്നീട് അത് പറഞ്ഞു. നീ പോയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞെന്നും.

അവൾക്കു നിന്നെ ഇഷ്ടമാണെന്നും. വീട്ടിൽ കല്യാണ ഒരുക്കങ്ങൾ നടക്കുന്നതുകൊണ്ടും നീ അവളെ സ്നേഹിക്കുന്ന കാര്യം നേരിട്ട് പറയാത്തതുകൊണ്ടും.. എന്ത് ചെയ്യണമെന്ന് അവൾക് അറിയില്ലെന്നും അവൻ പറഞ്ഞു. ഒരുനിമിഷത്തേക്ക് എങ്കിലും ഞാൻ സന്തോഷിച്ചു. പിന്നെയും ദിവസങ്ങൾ കടന്നു പോയി… കോളേജിൽ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഓരോ ദിവസം ചെല്ലുന്തോറും എനിക്ക് അവളെ എന്നന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ഭയം കൂടി വന്നു.അങ്ങനെ അവസാനത്തെ ദിവസം എല്ലാം കഴിഞ്ഞിട്ട് ഒരു നോക്ക് പോലും കാണാൻ നിക്കാതെ അവൾ പോവാൻ ഇറങ്ങി. കുറച്ചു നേരം നിന്നിട്ട് രണ്ടും കല്പിച്ചു ഞാൻ അവളുടെ പിന്നാലെ പോയി. “ശ്രീ….” നീട്ടി വിളിച്ചു. അവൾ ആ വിളി പ്രതീക്ഷിച്ചിട്ടെന്ന പോലെ തിരിഞ്ഞു നോക്കി. മുഖം നന്നേ വാടി ഇരുന്നു. ഞാൻ  അവളോട് പറഞ്ഞു.. “ശ്രീ.. ഇനി നമ്മൾ കാണുമോ എന്നൊന്നും അറിയില്ല.. ഇത്രയും കാലം ഇത് മറച്ചു പിടിക്കാൻ നീയും ഞാനും ഒരുപാട് പാടുപെട്ടു എന്നെനിക്കു അറിയാം… പക്ഷെ എനിക്ക് നിന്നെ ഇഷ്ടമാണ് ഒരുപാട് ഒരുപാട് ഇഷ്ടമാണ്.. അന്ന് നിന്റെ നിറം പറഞ്ഞു ഒഴിവാക്കിയതിന്റെ കുറ്റബോധംകൊണ്ടോ.. അതിന്മേലുള്ള സിംപതികൊണ്ടോ ഒന്നുമല്ല… ആത്മാർഥമായി ഞാൻ സ്നേഹിക്കുന്നുണ്ട്.. അന്ന് നിന്നോട് സംസാരിക്കാം എന്ന് പറഞ്ഞത്.. എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് പറയുവാൻ വേണ്ടി ആയിരുന്നു.. പക്ഷെ..! ” ഞാൻ ഒരു നിമിഷം നിർത്തി. എന്നിട്ട് അവളുടെ അടുത്തേക് ചേർന്ന് നിന്നു അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി.. ഞാൻ തുടർന്നു.. “ഇനി ഞാൻ ഒരിക്കലും നിന്റെ ലൈഫിൽ ഉണ്ടാവില്ല… പക്ഷെ എനിക്ക് ഒരു കാര്യം അറിയണം… നീ എന്നേ സ്നേഹിച്ചിരുന്നില്ല എന്ന് പറയണം.. നീ എന്നേ വെറുത്തിരുന്നു എന്നു പറയണം.. എന്നേ മറക്കാൻ നിനക്ക് കഴിയും എന്ന് നീ പറയണം.. അങ്ങനെ എങ്കിൽ ഞാൻ പൊക്കോളാം..സമാധാനത്തോടെ”.. ഞാൻ പറഞ്ഞു നിർത്തിയതും നിറകണ്ണുകളോടെ അവൾ എന്നേ വട്ടം കെട്ടിപിടിച്ചു. വളരെ അപ്രതീക്ഷിതമായിരുന്നു.. എന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി.ഞങ്ങൾ കുറച്ചു നേരം അങ്ങനെ നിന്നും കാണും. സന്തോഷം കൊണ്ട് എനിക്ക് അവളെ എടുത്ത് പൊക്കണം എന്ന് വരെ തോന്നി.എല്ലാ ബ്ലോക്കിലെയും സദാചാരക്കണ്ണുകൾ ഞങ്ങൾക്ക് നേരെ നീണ്ടു. ഞാൻ അവളെയുംകൊണ്ട് ഒരിക്കൽക്കൂടി ആ മരച്ചുവട്ടിലേക് പോയി. അവളുടെ കൈയിൽ കൈ കോർത്തു ഇരുന്നു. അതിനുശേഷം  മുറച്ചെറുക്കനുമായുള്ള അവളുടെ കല്യാണമൊക്കെ വളരെ ഭംഗി ആയി മുടക്കിയിട്ട്.. എന്റെ വീട്ടിലെയും അവളുടെ വീട്ടിലെയും യുദ്ധമൊക്കെ കഴിഞ്ഞ്…1 വർഷം മുൻപ് ഞാൻ അവളെ സ്വന്തമാക്കി. ഇപ്പോ അവൾ എന്റെ  കുഞ്ഞിന്റെ അമ്മയാണ്. എന്റെ സ്വന്തം ശ്രീ…. ❤️

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular