Connect with us

Society

പുറത്തേക്ക് പോയാലും അപ്പുറത്തെ പിള്ളേരുടെ ഒരു നോട്ടം ഇങ്ങോട്ട് ഉണ്ടാവുമല്ലോ…

Published

on

രചന: സജി തൈപ്പറമ്പ്

നിങ്ങളോട് എത്ര നാളായി ഞാൻ പറയുന്നു, വടക്ക് വശത്തെ പൊളിഞ്ഞ മതിലൊന്ന് പണിയാൻ , അപ്പുറത്ത് ചെറുപ്പക്കാരായ ആമ്പിള്ളേരൊക്കെ ഉള്ളതല്ലേ? അടുക്കള വാതിലായത് കൊണ്ട് ,എനിക്കും പെൺപിള്ളേർക്കുമൊക്കെ മീൻ മുറിക്കാനും തുണി അലക്കാനുമൊക്കെ ഇറങ്ങേണ്ടതല്ലേ? അതിന് അവൻമാര് നിങ്ങളെ പിടിച്ച് വിഴുങ്ങുമോ ?എപ്പോഴാടീ ഈമതിലൊക്കെ ഉണ്ടായത് ? പണ്ട് ഞങ്ങളെല്ലാവരും ഒരു കുടുംബമായി കഴിഞ്ഞവരാണ് ,അവിടുത്തെയും ഇവിടുത്തെയും പിള്ളേര് ഉണ്ണുന്നതും ഉറങ്ങുന്നതുമൊക്കെ ഏതെങ്കിലും ഒരു വീട്ടിലായിരിക്കും, അന്ന് വേർതിരിവൊന്നുമില്ല, ഇന്നിപ്പോൾ ചുറ്റിലും മതില് കെട്ടി എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നു, ഇങ്ങനാണെങ്കിൽ എന്തെങ്കിലും ഒരത്യാവശ്യം വന്നാൽ പോലും, അയൽക്കാരാരും തിരിഞ്ഞ് പോലും നോക്കില്ല പറഞ്ഞേക്കാം ഓഹ് എന്തത്യാവശ്യം വരാനാ? ആർക്കെങ്കിലും വയ്യാതെ വന്നാൽ പോലും ,ആശുപത്രിയിൽ പോകാനുള്ള വണ്ടിയൊക്കെ ഇപ്പോൾ ഈ വീട്ടിലുണ്ട്, പണ്ടായിരുന്നെങ്കിൽ, അപ്പുറത്തെ മണിയൻ്റെ ഓട്ടോറിക്ഷയെങ്കിലും വിളിക്കേണ്ടി വരുമായിരുന്നു, പണ്ടത്തെ കാലമല്ലിത്, നമ്മളാരോടെങ്കിലും ഇത്തിരി സ്നേഹം കാണിച്ചാൽ, പിന്നെ അവർക്കെപ്പോഴും ഓരോരോ ആവശ്യങ്ങളാണ് ,മതില് ഉണ്ടായിരുന്നപ്പോൾ, വടക്കേലെ വിലാസിനിയെ കൊണ്ട് യാതൊരു ശല്യവുമില്ലായിരുന്നു, ഇപ്പോൾ രണ്ട് മൂന്ന് ദിവസമായിട്ട് അവൾക്കെന്നെ കണ്ടാൽ എന്തേലുമൊന്ന് ചോദിക്കണം , ഇന്നലെ പച്ചമുളക് ചോദിച്ചു ,ഇന്നിപ്പോൾ തേങ്ങ ചോദിച്ചു, ഇനി നാളെയവൾ അരി ചോദിക്കും ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ ഓരോന്ന് എടുത്ത് കൊടുക്കാൻ അവടെ കെട്ടിയോനാണോ ഇവിടെ ചെലവിന് തരുന്നത് ? എൻ്റെ ദേവയാനീ…

നീയിങ്ങനെ എച്ചിക്കണക്കൊന്നും പറയല്ലേ? നാളെ ചിലപ്പോൾ നിനക്കെന്തെങ്കിലും വേണമെങ്കിൽ അവരോടും ചോദിച്ച് വാങ്ങേണ്ടതല്ലേ? പിന്നേ.. എൻ്റെ പട്ടിക്ക് വേണം അവളുടെ മൊതല് , എനിക്കാവശ്യമുള്ളതൊക്കെ എൻ്റെ ആൺമക്കള് വാങ്ങിച്ചോണ്ട് തരുന്നുണ്ട് നിങ്ങള് മര്യാദക്ക് നാളെ തന്നെ ആ മേസ്തിരിയെ കൊണ്ട് വന്ന് മതില് പണിയാൻ നോക്ക് ഭാര്യയുടെ നിർബന്ധ പ്രകാരം അയാൾ അടുത്ത ദിവസം തന്നെ മേസ്തിരിയെ കൊണ്ട് വന്ന് പൊളിഞ്ഞ മതില് പണിതുയർത്തി കാലങ്ങൾ കഴിഞ്ഞു , ദേവയാനിയുടെ ഇളയ മകൻ്റെ കൂടി കല്യാണം കഴിഞ്ഞപ്പോൾ മൂത്ത മകനും ഭാര്യയും ടൗണിലേക്ക് താമസം മാറിപോയി, അതോടെ കുടുംബത്തിലെ ചിലവുകളെല്ലാം തൻ്റെ ഭർത്താവിൻ്റെ തലയിലായെന്നറിഞ്ഞ ഇളയമരുമകൾ അമ്മായി അമ്മയുമായി പോര് തുടങ്ങി ഒടുവിൽ സ്വസ്ഥത നഷ്ടപ്പെട്ട ഇളയ മകനും സമാധാന ജീവിതത്തിനായി വൈഫിന് ഷെയറ് കിട്ടിയ സ്ഥലത്ത് പുതിയ വീട് വച്ച് അങ്ങോട്ടേക്ക് മാറി ആങ്ങളമാരൊക്കെ തറവാട്ടിൽ നിന്ന് മാറിയതറിഞ്ഞ് , ഇടയ്ക്കിടെ തറവാട്ടിൽ വന്ന് പോയിക്കൊണ്ടിരുന്ന ദേവയാനിയുടെ ഒരേ ഒരു മകളും പിന്നെ തിരിഞ്ഞ് നോക്കാതായി. മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയായി ശബ്ദമുഖരിതമായിരുന്ന വീട് പെട്ടെന്നുറങ്ങിയത്‌ പോലെയായി. ഓഹ് നാശം പിടിക്കാൻ കറണ്ടും പോയല്ലോ? ആ ഒരുമ്പെട്ടോള് പോയപ്പോൾ ഇവിടിരുന്ന ഇൻവെർട്ടറ് കൂടി അഴിച്ചെടുത്തോണ്ട് പോയല്ലോ? ഇനി എപ്പോഴാണോ കറണ്ട് വരുന്നത് ,ചൂട് കൊണ്ട് കിടക്കാനും വയ്യ വേനൽച്ചൂടിൽ വിയർത്ത് കുളിച്ച് കിടക്കുമ്പോൾ അസഹനീയതയോടെ അവർ ഇളയ മരുമകളെ പ്രാകി കൊണ്ടിരുന്നു.

അത് പിന്നെ അവളുടെ ഭർത്താവ് കാശ് കൊടുത്ത് വാങ്ങിയതല്ലേ? കല്യാണം കഴിഞ്ഞാൽ പിന്നെ നോമിനിയുടെ പേര് സ്വാഭാവികമായിട്ട് മാറും അത് നിനക്കറിയില്ലെ അയാൾ ഭാര്യയോട് പരിഹാസത്തോടെ ചോദിച്ചു. നേരം പാതിരാവായപ്പോൾ ദേവയാനിക്ക് ആകെപ്പാടെ വെപ്രാളവും പരവേശവും തോന്നി ,ഇടനെഞ്ചിൽ കുത്തികുത്തിയുള്ള വേദന കലശലായപ്പോൾ അവർ ഭർത്താവിനോട് മക്കളെ വിളിച്ച് പറയാൻ പറഞ്ഞു മോനേ അച്ഛനാടാ, അമ്മയ്ക്ക് തീരെ വയ്യ നീയാ കാറുമായിട്ട് ഒന്ന് വേഗം വാ ഹോസ്പിറ്റലിൽ പോകണമെന്നാ അവള് പറയുന്നത് ഈ പാതിരാത്രിയിലോ ? അച്ഛാ ഇവിടുന്ന് ഞാനവിടെ എത്തണമെങ്കിൽ പത്തിരുപത് കിലോമീറ്റർ വണ്ടി ഓടിക്കണ്ടേ ?അച്ഛനൊരു കാര്യം ചെയ്യ് ,ദിലീപിനെയൊന്ന് വിളിച്ച് നോക്ക് മൂത്ത മകൻ വരില്ലെന്നറിഞ്ഞപ്പോൾ അയാൾ ഇളയ മകനെ വിളിച്ച് കാര്യം പറഞ്ഞു അമ്മയുടെ കാര്യം പണ്ട് മുതലേ അച്ഛനറിയാവുന്നതല്ലേ? നിസ്സാര കാര്യത്തിനാണ് ചുമ്മാ ആശുപത്രിയിൽ പോകണവെന്ന് പറഞ്ഞ് നമ്മളെ വെറുതെ ആധി കേറ്റുന്നത്, ആശുപത്രിയിൽ ചെല്ലുമ്പോൾ വെറും ഗ്യാസിൻ്റെ ഗുളിക കൊടുത്ത് പറഞ്ഞ് വിടുകയും ചെയ്യും, അവിടെ വായു ഗുളിക ഇരിപ്പില്ലേ ?അത് രണ്ട് മൂന്നെണ്ണമെടുത്ത് കഴിക്കാൻ പറയ്, പിന്നെ അച്ഛാ ഈ അസമയത്തൊന്നും മനുഷ്യനെ വിളിച്ച് ഇങ്ങനെ ശല്യപ്പെടുത്തല്ലേ? പകല് മുഴുവൻ ഓഫീസിലെ ടെൻഷനും ഹാർഡ് വർക്കും കഴിഞ്ഞ് ക്ഷീണിച്ച് കിടക്കുന്നതാ ,നല്ലഉറക്കത്തിലാ അച്ഛൻ വിളിച്ചുണർത്തിയത് ഇനി ഇത് പോലുള്ള ആവശ്യങ്ങൾ വരുമ്പോൾ അമ്മയുടെ പുന്നാരമോളുണ്ടല്ലോ അവളെ വിളിക്കാൻ പറയ്, അമ്മ ഉള്ളതെല്ലാം കൊടുത്തത് അവൾക്കല്ലേ?

ഇളയ മകനും അവരെ കൈയ്യൊഴിഞ്ഞു ഇല്ല മോനേ ഇനി ഒരാവശ്യത്തിനും അച്ഛനും അമ്മയും നിങ്ങളെ ആരെയും ബുദ്ധിമുട്ടിക്കില്ല ഫോൺ കട്ട് ചെയ്തിട്ട് അയാൾ തിരിഞ്ഞ് നോക്കുമ്പോൾ, ഭാര്യ കട്ടിലിൽ കിടന്ന് വേദന കൊണ്ട് പുളയുകയായിരുന്നു ആലോചിച്ച് നില്ക്കാൻ സമയമില്ല ഈ വേദന നിസ്സാരമല്ല എന്തെങ്കിലും ചെയ്തേ മതിയാവു അയാൾ കൂരിരുട്ടിനെ വകവയ്ക്കാതെ കതക് തുറന്ന് പുറത്തിറങ്ങിയിട്ട് വടക്കേ മതിലിൽ അള്ളിപ്പിടിച്ച് കൊണ്ട് അപ്പുറത്തെ വീട്ടിലേക്ക് തലനീട്ടിപ്പിടിച്ച് ഉറക്കെ വിളിച്ചു ഡാ മണിയാ.. ഒന്ന് വേഗം വാടാ ..ദേവകിക്ക് തീരെ വയ്യടാ കറണ്ടില്ലാതിരുന്നത് കൊണ്ട് അവിടുള്ളവരൊക്കെ ഉറങ്ങാതെ പുറത്തെ ഇളം തിണ്ണയിൽ കാറ്റ് കൊണ്ടിരിക്കുകയായിരുന്നു ദാ വരുന്നു ചന്ദ്രേട്ടാ വണ്ടിയൊന്നിറക്കട്ടെ ഷെഡ്ഡിൽ നിന്നും ഓട്ടോറിക്ഷയെടുത്ത് മണിയൻ ഇറങ്ങുമ്പോൾ ഭാര്യ വിലാസിനിയും ഒപ്പം കയറി നീയെവിടെ പോകുന്നു അല്ലാ അവിടെ പെണ്ണുങ്ങളാരുമില്ലല്ലോ ?ചന്ദ്രേട്ടൻ തനിച്ചല്ലേയുള്ളു ആശുപത്രിയിൽ ദേവയാനി ചേച്ചീടടുത്ത് നില്ക്കേണ്ട ഒരാവശ്യം വന്നാലോ? ഉം എങ്കിൽ കയറ് അവര് മൂന്ന് പേരും കൂടെ പിടിച്ചാണ് ബോധംകെട്ട് പോയ ദേവയാനിയെ ഓട്ടോയിൽ കയറ്റിയത് ആശുപത്രിയിലെത്തിച്ച ദേവയാനിയെ ഉടൻ തന്നെ പരിശോധിച്ച് വേണ്ട ചികിത്സകളൊക്കെ നല്കി കുറച്ച് കഴിഞ്ഞപ്പോൾ ബോധം വന്നെന്ന് നഴ്സ് വന്നറിയിച്ചപ്പോഴാണ് എല്ലാവർക്കും സമാധാനമായത് കുറച്ച് കൂടെ താമസിച്ചിരുന്നെങ്കിൽ ചിലപ്പോൾ ആളെ ജീവനോടെ കിട്ടില്ലായിരുന്നു ഡോക്ടറത് പറഞ്ഞപ്പോൾ ചന്ദ്രൻ മണിയൻ്റെ കൈകളിൽ നന്ദിയോടെ തഴുകി ഒരാഴ്ചയ്ക്ക് ശേഷം ദേവയാനിയെ ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിൽ കൊണ്ട് വന്നു . കുറച്ച് ദിവസം ഞങ്ങളിവിടെ നില്ക്കാം അച്ഛാ ..

ഇനിയും ചിലപ്പോൾ രാത്രിയെങ്ങാനും അമ്മയ്ക്കിത് പോലെ വയ്യാതായാലോ? മക്കളെല്ലാവരും കൂടി ദേവയാനിക്ക് ചുറ്റും കൂടി നിങ്ങളെല്ലാവരും ഇവിടെ നിന്നാലാണ് എനിക്ക് ബുദ്ധിമുട്ടാകുന്നത് ,ഞാനല്പം ശുദ്ധവായു ശ്വസിക്കട്ടെ എല്ലാവരും അവരവരുടെ വീട്ടിലേക്ക് മടങ്ങിപ്പൊയ്ക്കോ ദേവയാനി നീരസത്തോടെ പറഞ്ഞു ങ്ഹാ വേണ്ടെങ്കിൽ വേണ്ട ,എപ്പോഴും അയൽക്കാരുണ്ടാവില്ല ഞാൻ പറഞ്ഞേക്കാം ഇളയ മകൻ അമർഷം പ്രകടിപ്പിച്ചു. ഉറപ്പായും ഉണ്ടാവുമെടാ, പണവും സൗകര്യങ്ങളുമൊക്കെയായി ദൂരെ താമസിക്കുന്ന മക്കളെക്കാൾ ഉപകാരപ്പെടുന്നത് , അരപ്പട്ടിണിയുമായി കഴിയുന്ന അയൽക്കാരൻ തന്നെയാണെന്ന് അനുഭവത്തിൽ നിന്ന് ഞങ്ങൾക്ക് ബോധ്യമായി വൈകുന്നേരം വരെ തറവാട്ടിൽ ചുറ്റിപറ്റി നിന്നിട്ട് മക്കൾ ഓരോരുത്തരായി സ്വന്തം വീടുകളിലേക്ക് മടങ്ങി. ദേ നിങ്ങളോടൊരു കാര്യം പറഞ്ഞാൽ എന്നോട് ദേഷ്യപ്പെടരുത് എല്ലാവരും പോയി കഴിഞ്ഞപ്പോൾ ദേവയാനി ഭർത്താവിനോട് പറഞ്ഞു എന്താടോ താൻ പറയ് അതേ .. ആ കെട്ടിയ മതിലങ്ങ് പൊളിച്ച് കളഞ്ഞേക്ക് ഇനീപ്പോ നിങ്ങള് പുറത്തേക്ക് പോയാലും അപ്പുറത്തെ പിള്ളേരുടെ ഒരു നോട്ടം ഇങ്ങോട്ട് ഉണ്ടാവുമല്ലോ ,പിന്നെ എനിക്കും വിലാസിനിക്കും കൂടി എന്തേലും മിണ്ടീം പറഞ്ഞും ഇരിക്കുകയും ചെയ്യാം നീയിത് പറയുമെന്ന് എനിക്കറിയിമായിരുന്നെടീ അത് കൊണ്ട് നിന്നെ ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പ് തന്നെ ഞാനാ മതില് പൊളിച്ചായിരുന്നു അതും പറഞ്ഞ് ഭാര്യയെ ചേർത്ത് പിടിച്ചയാൾ പൊട്ടിച്ചിരിച്ചു. ലൈക്ക് കമന്റ് ചെയ്യണേ…

Society

കൊട്ടാരത്തിൽ എല്ലാ സുഖങ്ങളും അനുഭവിച്ചു രാജ കുമാരിയെ പോലെ ജീവിച്ച സരയൂ…

Published

on

By

രചന: ഷെമീർ കരിപ്പാല

സരയുവിന്റെ വിവാഹം..

സരയൂ… ശാലീന സുന്ദരി..ആറു മാസം മുന്നേ ഒരു ഓണകാലത്ത് സന്തോഷ്‌ കുമാറുമായി വിവാഹം നടന്നു.. MA MED പഠിച്ച സരയുവിന് ഒരു ജോലി ലഭിക്കുക എന്നത് വളരെ ആഗ്രഹം നിറഞ്ഞതായിരുന്നു.. സ്വന്തം കാലിൽ നില്കാൻ അവൾ ആഗ്രഹിച്ചിരുന്നു എന്ന് വേണം കരുതാൻ.. അവൾ psc ഉൾപ്പെടെ പല ടെസ്റ്റുകൾ എഴുതി കാത്തിരുന്നു.. ഇനി ജോലി കിട്ടും വരെ ഇരിക്കാൻ പറ്റില്ല വയസ്സ് കൂടി വരുന്നു.. താഴെ ഇനിയും ഡിഗ്രിക്ക് പഠിക്കുന്ന ഒരു മോള് കൂടി ഞങ്ങൾക്ക് ഉണ്ട് അതിനാൽ വേഗം വിവാഹം കഴിപ്പിക്കാൻ ഒരുങ്ങി മാതാപിതാക്കൾ ദൃധി കൂട്ടി കൊണ്ടിരുന്നു.. ബ്രോക്കർ മാർ വന്നു അടുത്ത നാട്ടിൽ നിന്നും സ്വന്തമായി ബിസിനസ് നടത്തുന്ന സുന്ദരനായ ചെറുക്കന്റെ ആലോചന വന്നു.. വിദ്യഭാസം കുറച്ചു കുറവുണ്ട് എന്നാൽ രണ്ട് നില വീട് വലിയ കാർ എന്നക്കെ ബ്രോക്കർ പൊങ്ങച്ചം വിളമ്പി.. ചെക്കന്റെ മാതാപിതാക്കൾ ചെറുപ്പം ഒരു സഹോദരിയെ വിവാഹം കഴിച്ചിരിക്കുന്നത് വളരെ സമ്പന്നനായ വ്യക്തി എന്നക്കെ പറഞ്ഞു പെണ്ണ് വീട്ടുകാരുടെ പ്രഷർ കൂട്ടി.. പിന്നെ ഒന്നും നോക്കിയില്ല സരയുവിന്റെ അനുവാദം പോലുമില്ലാതെ ചെറുക്കനോട് വരാൻ പറഞ്ഞു..

പെണ്ണ് കാണൽ ചടങ്ങ് നടന്നു.. അടുത്ത കുറച്ചു സ്വന്തകരെ മാത്രം വിളിച്ചു ചടങ്ങ് നടത്തി ചുറ്റിലും അസൂയകാരാണ് അതിനാൽ കൂടുതൽ അന്നേഷിക്കാൻ നിക്കണ്ട..സരയുവിന്റെ അമ്മ കൂട്ടിച്ചേർത്തു.. വേഗം ഡേറ്റ് ഉറപ്പിച്ചോ.. അച്ഛനും മറിചൊരു വാക്ക് ഉണ്ടായില്ല.. പെൺ കുട്ടി മനസില്ലാ മനസ്സോടെ സമ്മതം മൂളി.. വിവാഹം നടന്നു.. ആവശ്യത്തിനും അപ്പുറം സ്വർണ്ണം കൊടുത്തു മകൾ സന്തോഷത്തോടെ ജീവിക്കട്ടെ മാതാപിതാക്കൾ അത്രമാത്രം മനസ്സിൽ കരുതി.. സരയൂ പുതിയ വീട്ടിൽ ചെന്നു.. ഭർത്താവിന് എപ്പോഴും തിരക്കാണ്.. വിരുന്നിനു പോകാൻ തന്നെ പറ്റില്ല അപ്പൊ ഹണിമൂൺ ട്രിപ്പ് ഒന്നും മോള് ആഗ്രഹിക്കല്ലേ അമ്മായിയമ്മ മുൻ‌കൂർ ജാമ്യം എടുത്തു.. സരയൂ എല്ലാം കൊണ്ടും അട്ജെസ്റ്റ് ചെയ്‌ത്‌ അവിടെ അവരെ സ്വന്തം മാതാപിതാക്കളെ പോലെ സ്നേഹിച്ചു.. ഓരോ ദിവസം ചെല്ലുന്തോറും അമ്മ സ്വല്പം പരുക്കനായി തോന്നി.. രാത്രിയിൽ ഭർത്താവിനോട് പരാതി പറഞ്ഞു നീ അതൊന്നും കാര്യമാക്കണ്ട എന്ന് സ്ഥിരം പല്ലവി.. ദിവസങ്ങൾ കടന്നു പോയി..

എല്ലാ ദിവസവും രാവിലെ കഞ്ഞി പിന്നെ ചോറും ചമ്മന്തിയും വേറെ ഒന്നും ആ വീട്ടിൽ ഉണ്ടാകുന്നില്ല സരയൂ ചോദിക്കുമ്പോൾ അമ്മ പറയും ഇതാണ് എവിടത്തെ ശീലം അത് മാറ്റാൻ പറ്റില്ല.. സരയൂ വീട്ടിൽ പോകാൻ ആഗ്രഹം പ്രകടിപ്പിച്ചു പക്ഷെ ഭർത്താവിന് കൊണ്ട് ആക്കാനോ മറ്റോ സമയം ഇല്ല.. സരയൂ വിവാഹം കഴിഞ്ഞു ഒരു ദിവസം മാത്രമെ സ്വന്തം വീട്ടിൽ പോയിട്ടുള്ളൂ.. ഫോൺ വിളിക്കുമ്പോ സന്തോഷം പോലെ സരയൂ അഭിനയിച്ചു.. മാസങ്ങൾ കടന്നു പോയി.. ഭർത്താവ് അധിക സമയം വീട്ടിൽ ഇല്ല അമ്മയ്ക്കും അച്ഛനും tv കാണൽ തന്നെ ജോലി രാവിലെ tv യുടെ മുന്നിൽ ഇരുന്നാൽ സ്റ്റേഷൻ അടക്കുമ്പോ ഇവർ എഴുന്നേറ്റ് പോകും എന്ന അവസ്ഥ.. വീട്ടു ജോലി കഞ്ഞി വെക്കൽ ചോറും ചമ്മന്തിയുമുണ്ടക്കൽ സരയുവിന്റെ പണി.. കൊട്ടാരത്തിൽ എല്ലാ സുഖങ്ങളും അനുഭവിച്ചു രാജ കുമാരിയെ പോലെ ജീവിച്ച സരയൂ ജയിലിൽ പെട്ടു പോയ തടവ് കാരിയെ അനുസ്മരിക്കും പോലെ തള്ളി നീക്കി.. വീട് വൃത്തിയാക്കാൻ നല്ല ഒരു ചൂൽ പോലും വാങ്ങി കൊടുക്കാതെ സരയുവിനെ അവർ പീഡിപ്പിച്ചു.. ഒടുവിൽ സരയൂ വീട്ടിലേക്ക് പോന്നു.. ആ ബന്ധം ഉപേക്ഷിച്ചു.. അങ്ങനെ വീട്ടിൽ നിൽകുമ്പോൾ ഒരു ജോലി തരപ്പെട്ടു.. ചൂട് വെള്ളത്തിൽ ചാടിയ പൂച്ചയെ പോലെ ഇനി വിവാഹമേ വേണ്ട എന്ന തീരുമാനത്തിൽ വീട്ടിൽ നിന്നും ജോലിക്ക് പോയി സന്തോഷം കണ്ടെത്തുന്നു.. ശുഭം

Continue Reading

Society

ഭാര്യ അന്യ പുരുഷനോടൊപ്പം ഒളിച്ചോടി…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

#അവിഹിതം.. “ഭർത്താവിന്റെ സ്വഭാവ ദൂഷ്യം കൊണ്ട് ഭാര്യ അന്യ പുരുഷനോടൊപ്പം ഒളിച്ചോടി…” പത്രത്തിൽ വന്ന വാർത്ത ഉച്ചത്തിൽ ആരോ വായിച്ചത് കേട്ട് കൊണ്ടാണ് അന്ന് രാവിലെ പരമുവേട്ടന്റെ ചായ കടയിൽ രാവിലെ ചർച്ചക്ക് ചൂട് പിടിച്ചത്… “അല്ല പരമുവേ.. ഇതിപ്പോ പിടിച്ചതിലും വലുതാണ് ലോ അളയിൽ ഇരിക്കുന്നത്..” പല്ലുകൾ കൊഴിഞ്ഞ മോണയിൽ നല്ലൊരു പുഞ്ചിരിയൊട്ടിച്ചു കൊണ്ട് രാമേട്ടൻ രംഗം ഒന്നുടെ കൊഴുപ്പിച്ചു.. “അല്ലേലും…. ഇവിടെ ആരും തെറ്റ്കാരായി ജനിക്കുന്നില്ല രാമേട്ടാ… സമൂഹം ആണ് അവരേ തെറ്റുകാർ ആക്കുന്നത്..” പരമുവേട്ടന്റെ മറുപടി ചായകടയിൽ പൊട്ടിച്ചിരിയായി മാറി…

“എന്തായാലും… ഇന്നത്തെ തൊഴിലുറപ്പ് സ്ഥലത്തു ഞാൻ ഒരു കലക്ക് കലക്കും..” അതും പറഞ്ഞു ചാരിവെച്ചിരിക്കുന്ന വടിയെടുത്തു കുത്തി പിടിച്ചു കൊണ്ട് രാമേട്ടൻ പുറത്തേക്ക് ഇറങ്ങി.. “അല്ല.. എന്നാലും ഇതിൽ ആരാ തെറ്റുകാരൻ.. അല്ലേ തെറ്റ്കാരി…” പരമുവേട്ടൻ ദാമുവേട്ടനെ നോക്കി ചോദിച്ചു.. “എന്റെ പരമൂ.. പേപ്പറിൽ വന്ന വാർത്ത.. അത് അതിന്റെ വഴിക്ക് വിട്ടേക്കൂ..

നമ്മുടെ നാട്ടിൽ ഒന്നുമല്ല ലോ.. ഇതിന്റെയൊക്കെ പിറകേ നടക്കാൻ എന്നേ കൊണ്ട് വയ്യ.. ചായയുടെ പൈസ പറ്റിൽ എഴുതിയേക്ക്..” തോളിൽ കിടന്ന തോർത്ത് എടുത്തു ഒന്ന് വീശി കുടഞ്ഞു ദാമുവേട്ടൻ മെല്ലെ പുറത്തേക്ക് ഇറങ്ങി.. “ഡാ… എത്ര വയസ് ഉണ്ടെടാ അവർക്ക്….” പരമുവേട്ടൻ അനൂപിനെ നോക്കി ചോദിച്ചു… അനൂപ് പത്രം എടുത്തു ഒന്നുടെ നോക്കി.. “പരമേട്ടാ..

രണ്ടാൾക്കും വയസ് എഴുപത് കഴിഞ്ഞു..” “ങ്ങേ… അവളുടെ വീടെവിടാ…” പരമുവേട്ടന്റെ ശബ്ദം ഒന്ന് പിടഞ്ഞു.. “ആരുമാലൂർ…” “എന്റെ ദേവി..” പരമുവേട്ടൻ വേഗം മൊബൈൽ എടുത്തു നമ്പർ ഡയൽ ചെയ്തു… “ഡീ.. നീ എവടാ..” പരമുവേട്ടന്റെ ശബ്ദത്തിൽ അൽപ്പം അന്ധാളിപ്പ് ഉണ്ടായിരുന്നുവെന്ന് തോന്നി അനൂപിന്.. “ഞാൻ വീട്ടിൽ അല്ലാതെ വേറെ എവടെ പോകാൻ..” “ഹോ…” പരമുവേട്ടൻ ആശ്വാസത്തോടെ ദീർഘശ്വാസമെടുത്തു.. “എന്തേ പരമേട്ടാ….”

അനൂപ് കൌതുകത്തോടെ ചോദിച്ചു.. “ഹേയ്… അവളല്ല ഡാ…” “ആര്…” അനൂപിന്റെ ശബ്ദത്തിൽ ഒരു പുഞ്ചിരി വന്നു… “ഒന്നുല്യാ ഡാ… നീ കടയൊന്നു നോക്കണം രണ്ടീസം.. ഞാൻ ഒന്ന് വീട്ടിൽ പോയിട്ട് വരാം… വന്നിട്ട് മാസം നാലായിന്നേ..” വിയർത്തു കുളിച്ച പരമേട്ടന്റെ ശബ്ദം കേട്ട് അനൂപ് പൊട്ടിച്ചിരിച്ചു.. കടയിൽ പൊട്ടിച്ചിരി മുഴങ്ങി.. പരമേട്ടൻ ഇടിവെട്ട് കൊണ്ടത് പോലേ എല്ലാരേം പകച്ചു നോക്കി… ശുഭം..

Continue Reading

Society

അവൾ ഒരു നേഴ്‌സ് അല്ലേ കാര്യങ്ങൾ പറഞ്ഞാൽ അവൾക്ക് മനസ്സിലാവും…

Published

on

രചന: ജോളി ഷാജി

പ്രിയപ്പെട്ട ജൊഹാൻ, ഇതെന്റെ പത്താമത്തെ കത്താണ്… ഹോസ്പിറ്റലിൽ നിങ്ങൾ നൽകിയിരുന്ന അഡ്രസ്സിലേക്ക് എല്ലാമാസവും അയക്കുന്ന കത്തുകൾക്ക് മറുപടി പ്രതീക്ഷിച്ച് തന്നെയാണ് അയച്ചതൊക്കെ…. എല്ലാത്തിലും എന്റെ ഫോൺ നമ്പർ വെച്ചത് ഒരിക്കൽ എങ്കിലും നീ ഒരു ഹായ് അയക്കും എന്ന പ്രതീക്ഷയിലാണ്… സത്യത്തിൽ ഇന്നും എനിക്ക് നല്ല വിശ്വാസം ഉണ്ട്‌ ഒരിക്കൽ നീയെന്നെ തേടി എത്തുമെന്ന്…. അപ്പോൾ നീ ഓർക്കുമായിരിക്കും ഇരുപതോ ഇരുപത്തഞ്ചോ ദിവസം ശുശ്രൂഷിച്ച ഒരു നഴ്സിനെ ഞാൻ എന്തിനു തേടി പോകുന്നു എന്ന്… അറിയില്ല ജൊഹാൻ… നീ ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ എത്തുമ്പോൾ ബോധമില്ലാത്ത നിന്റെ ചുണ്ടുകൾക്ക് ചെറുതായി സ്പന്ദനം മാത്രമേ ഉണ്ടായിരുന്നുള്ളു…. ഈ കാലത്തിനിടെ ഒരുപാട് രോഗികളെ കണ്ടിട്ടുണ്ട്.. ഒരുപാട് മരണങ്ങൾക്ക് സാക്ഷി ആയിട്ടും ഉണ്ട്‌..

പക്ഷെ നിന്നെ കണ്ട ഒറ്റനോട്ടത്തിലെ നീയെന്റെ ആരോ എന്നൊരു തോന്നൽ ഉണ്ടായി… അതാണ് നിനക്കൊപ്പം നിന്നു നിന്നെ ശുശ്രൂഷിച്ചതും എന്റെ രക്തം നിനക്ക് പകർന്നു നൽകിയതും.. അപകടത്തിൽ പരിക്ക് പറ്റിയ നിന്റെ കാലിനു ഓപ്പറേഷൻ നടക്കുമ്പോൾ ഞാൻ ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു… കൂട്ടുകാരികളൊക്കെ കളിയാക്കി…. പക്ഷെ അതൊന്നും എനിക്കൊരു പ്രശ്നമായേ തോന്നിയില്ല… കാരണം എന്റെ ഉള്ളിൽ നീ എന്റെ ആരോ ആണല്ലോ… ഒരുപക്ഷെ മുജ്ജന്മത്തിൽ നമ്മൾ അത്രയേറെ ആഴത്തിൽ വേരൂന്നിയ ബന്ധം ആയിരിന്നിരിക്കുമോ… നീ ഇപ്പോളും എഴുതാറുണ്ടോ.. നീ എനിക്ക് എഴുതി തന്ന ആ കവിതകൾ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്… സമയം കിട്ടുമ്പോളൊക്കെ ആ വരികളിലൂടെ ഞാൻ സഞ്ചരിക്കാറുണ്ട് ജൊഹാൻ..

ഒരു വർഷം കഴിഞ്ഞിരിക്കുന്നു നമ്മൾ കണ്ടിട്ടും മിണ്ടിയിട്ടും… അന്ന് ഞാൻ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ നിന്റെ കാലിൽ വേദന കൂടുതൽ കണ്ടിട്ടല്ലേ പോയത്… വീട്ടിൽ ചെന്നു കിടന്നിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…. വൈകുന്നേരം ആകാൻ കാത്തിരിക്കുകയായിരുന്നു ഞാൻ… എന്നത്തേയുംകാൾ നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയ ഞാൻ മാതാവിന്റെ പള്ളിയിൽ കയറി മെഴുകുതിരി കത്തിച്ച് കണ്ണീരോടെ പ്രാർത്ഥിച്ചു നിനക്ക് വേദന കുറയണേ എന്ന്… മാതാവിന്റെ കല്പാദങ്ങളിൽ നിന്നും തൊട്ടെടുത്ത എണ്ണയുമായി ഓടിയെത്തിയ എനിക്ക് നിരാശ ആണ് കിട്ടിയത്… ഇൻഫെക്ഷൻ കൂടിയ നിന്നെ വീട്ടുകാർ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോയി എന്ന് കേട്ടപ്പോൾ സത്യത്തിൽ ഞാൻ മരവിച്ചുപോയി…

പിറ്റേന്ന് അറിയാവുന്ന കുറേ ആശുപത്രികളിലേക്ക് വിളിച്ചു നോക്കി നീ അവിടെങ്ങാനും ഉണ്ടോ എന്ന്… പക്ഷെ മനസ്സിന് വേദന മാത്രം ആണ് കിട്ടിയത്… ജൊഹാൻ നീ എവിടെയാണെങ്കിലും സന്തോഷമായി ഇരിക്കണം… ഞാൻ കാത്തിരിക്കും നീ വരുന്നതിനായി… കുറേ കാത്തിരുന്നു കാത്തിരുന്നു ഒരിക്കൽ നിന്നെ മറക്കുമായിരിക്കും അല്ലേ… അപ്പോൾ ഞാൻ ദൈവത്തിന്റെ ദാസിയായി ഏതെങ്കിലും ഒരു കന്യാസ്ത്രീ മഠത്തിൽ ആയിരിക്കും കേട്ടോ…. അപ്പോൾ ഞാൻ നിർത്തുവാട്ടോ… നാളെ മോർണിംഗ് ഡ്യൂട്ടി ആണ്… പുലർച്ചെ എണീക്കണം… സ്നേഹപൂർവ്വം ആഗ്നസ്… ജൊഹാന്റെ കൈകളിൽ ഇരുന്ന ആ കത്തിലേക്ക് കണ്ണുനീർ ഇറ്റ് വീണു.. “മോനെ നീ കരയുവാണോ..” അമ്മ അവന്റെ അരികിലേക്ക് വന്നു.. “മോനെ ആ നേഴ്‌സു കൊച്ചിന്റെ ആണോ കത്ത്…” “അതേ അമ്മേ… അവൾ ഇപ്പോളും എന്നേയും പ്രതീക്ഷിച് ഇരിക്കുകയാണ്….” “എന്താ മോനെ ആ കുട്ടി ഇങ്ങനെ…

എന്റെ മോൻ എപ്പോളെങ്കിലും അവൾക്ക് എന്തെങ്കിലും ആശ നൽകിയിരുന്നോ…” “ഇല്ലമ്മേ… പക്ഷെ അവൾക്ക് എന്നോട് പ്രത്യേക സ്നേഹം ആയിരുന്നു… ഹോസ്പിറ്റലിൽ എത്തിയപ്പോൾ മുതൽ ഒരോ കാര്യങ്ങളും നോക്കി ചെയ്തത് അവളല്ലേ…. അവളുടെ രക്തം അല്ലേ എന്റെ ശരീരത്തിൽ ഒഴുകുന്നത്…. ബിൽ അടക്കാനുമൊക്കെ അവൾ സഹായിച്ചിട്ടുണ്ട്…. പക്ഷെ ഒരു പ്രണയം ഒരിക്കലും ഞാൻ അവളിൽ കണ്ടില്ല അമ്മേ…” “എന്താ മോനെ ഇപ്പോൾ ആ കുട്ടി പറയുന്നത്…” “എനിക്കായി കാത്തിരിക്കുമെന്നും കാത്തിരിപ്പ് അവസാനിക്കുമ്പോൾ അവൾ കന്യാസ്ത്രീ ആകാൻ പോകുമെന്നും….” “മോനെ അമ്മച്ചി പറയുന്നത് അവിവേകം ആയി എന്റെ മോന് തോന്നരുത്… നമുക്ക് ആ കുട്ടിയെ ഒന്ന് വിളിക്കാം…. വരുമെങ്കിൽ നമ്മുടെ ഈ വീട്ടിലേക്കു അവളെ ചേർക്കാം മോനെ..” “അമ്മച്ചി എന്ത് പൊട്ടത്തരം ആണ് പറയുന്നത്…

അതൊരു പാവം കുട്ടിയാണ് എന്തിനാണ് ഞാൻ അതിന്റെ ഭാവി തകർക്കുന്നത്…” “മോനെ നിനക്കും വേണ്ടേ ഒരു തുണ… എത്ര നാൾ അമ്മച്ചി ഉണ്ടാവും എന്റെ കുട്ടിക്ക്…” “എണീറ്റു നടക്കാൻ പറ്റാത്ത ഞാൻ എന്തിനാ അമ്മേ അവളെ കൂടി ഇതിലേക്ക് കൊണ്ടുവരുന്നത്…. ഒരു കാൽ ഇല്ലാത്തവനായി ജൊഹാനെ ആരും കാണേണ്ട…. ഈ മുറിയിൽ ഞാൻ മരിക്കും വരെ ഇങ്ങനെ കിടന്നോളാം….” “മോനെ അവൾ ഒരു നേഴ്‌സ് അല്ലേ കാര്യങ്ങൾ പറഞ്ഞാൽ അവൾക്ക് മനസ്സിലാവും…” “മതി അമ്മച്ചി പറഞ്ഞത് നിങ്ങൾക്ക് ഞാൻ ഒരു മടുപ്പായി തോന്നിയാൽ അല്പം വിഷം വാങ്ങി എനിക്ക് തന്നേക്കു…” “മോനെ…” അമ്മ ഓടിവന്ന് അവന്റെ വായ പൊത്തി… കട്ടിലിൽ ഇരിക്കുകയായിരുന്ന ജൊഹാൻ അമ്മയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു…..

Continue Reading

Most Popular