Connect with us

Love

മരിയയെ തന്റെ നെഞ്ചോട് ചേർക്കുവാൻ മാത്രമേ സാമിന് കഴിഞ്ഞുള്ളു…

Published

on

രചന: അഞ്ജു അരുൺ

“ഇച്ചായാ… നമുക്ക്… നമുക്കൊരു സെൽഫി എടുക്കാം…. ” “”ഒന്നു പോയെ മരിയ… നിനക്ക്… നിനക്ക് വേറെ പണിയൊന്നുമില്ലേ…. “” “ഇച്ചായാ…. പ്ലീസ്.. കുറച്ചു ദിവസമായിട്ടുള്ള എന്റെ ഒരു വലിയ ആഗ്രഹാ…. ഇച്ചായന്റെ നെഞ്ചോട്…… ഇങ്ങനെ…. ചേർന്നുനിന്നൊരു സെൽഫി…. ” “”ഉം…. ഇത് അസൽ വട്ട് തന്നെ….. എനിക്കെങ്ങും നേരമില്ല…. …. “” മരിയയെ കളിയാക്കിക്കൊണ്ട് സാം പുറത്തേക്കിറങ്ങി…. “ഇച്ചാ .. ഇച്ചാ …. പ്ലീസ്…. പ്ലീസ്…. ഒറ്റഒരെണ്ണം…. ഒരൊറ്റ സെൽഫി… പ്ലീസ്…. പിന്നെ… പിന്നെ ഞാൻ പറയില്ല…. സത്യം…. ” “”ഹോ…. നാശം…. ഉം…. ഒറ്റഒരെണ്ണം. വേഗം വന്ന് എടുത്തിട്ട് പോ….. “” “താങ്ക്സ് ഇച്ചായാ…. ” മരിയ ഒരുപാട് സന്തോഷത്തോടെ സെൽഫി എടുക്കുവാനായി സാമിനോട്‌ ചേർന്നുനിന്നു. “ആ കൈകൊണ്ട് എന്നെ ഒന്ന് ചേർത്തുപിടിക്കെന്റെ ഇച്ചായാ… ” “”ദേ… നിന്ന് കൊഞ്ചാതെ എടുക്കുന്നുണ്ടെങ്കിൽ എടുത്തിട്ടു പോ. നിന്ന് കുഞ്ഞുകളിക്കാൻ എനിക്ക്…. സമയമില്ല ….. എനിക്ക് കളിക്കാൻ പോണം..”” “ശോ… ഇത് വലിയ കഷ്ടവാട്ടോ…. ഇച്ചായാ…. ഇന്ന് സൺ‌ഡേ അല്ലെ. ആകെപ്പാടെ കിട്ടുന്ന ഒരു ഹോളിഡേ അല്ലെ ഈ സൺ‌ഡേ. അന്ന് കളിക്കാനാണെന്നും പറഞ്ഞു ഒരു പോക്ക്…. എന്നോടും മോളോടുമൊപ്പം കുറച്ചു നേരം ചിലവഴിച്ചിട്ട് എത്ര നാളായി എന്നറിയോ ഇച്ചായന്.” “”ഹോ…. നാശം…. തുടങ്ങി…. എന്റെ മരിയ, ഈ ജോലിയുടെ സ്‌ട്രെസ്സും മറ്റുമായി ഒരാഴ്ച തള്ളി നീക്കുന്നത് എങ്ങനെയാണെന്ന് നിനക്കറിയില്ലല്ലോ…. അതിനിടയിൽ ആകെ കിട്ടുന്ന നിന്നൊരു റീലാക്സേഷൻ എന്നു പറയുന്നത് ആഴ്ചയിൽ ഒരിക്കൽ ഉള്ള ഈ കളിയാ. “” “ഉം…. അതിന് ഇത് കളി മാത്രമല്ലല്ലോ…. കൂടെ അടിയും നടക്കുമല്ലോ അല്ലെ. ” “”ദേ… മരിയ… നി…. നിന്ന് കളിക്കാതെ വന്ന് സെൽഫി എടുക്കുന്നുണ്ടെങ്കിൽ എടുക്ക്…

ഇല്ലെങ്കിൽ…. ഇല്ലെങ്കിൽ ഞാൻ പോണു. “” “വേണ്ട… ഞാൻ വരുന്നു…. എനിക്കിപ്പോ ഈ സെൽഫി എടുക്കണം. ” മരിയ സാമിന്റെ നെഞ്ചോട് ചേർന്ന് നിന്നുകൊണ്ട് സെൽഫിക്കായ് പോസ്റ്റ്‌ ചെയ്തു… “എന്റെ ഇച്ചാ… എന്നെ ഒന്ന് ചേർത്ത് പിടിക്കാൻ പറഞ്ഞിട്ടോ കേട്ടില്ല… ഒന്ന് ചിരിക്കുകയെങ്കിലും ചെയ്യ്… ” “”ങ്ങാ… എനിക്കിങ്ങനെയൊക്കെയേ പറ്റുള്ളൂ….. നിനക്ക് വേണമെങ്കിൽ ഒന്ന് ഉണ്ടാക്കിയിട്ട് പോ….കുഞ്ഞുകളിച്ചോണ്ടിരിക്കാൻ എനിക്ക്…… എനിക്ക് തീരെ സമയമില്ല… “” നിറഞ്ഞുവന്ന കണ്ണീർതുള്ളികളെ തന്റെ കൈത്തലം കൊണ്ട് തുടച്ചു നീക്കി, അവൻ അവളെ ചേർത്ത് പിടിച്ചില്ലങ്കിലും അവൾ അവന്റെ നെഞ്ചോട് ചേർന്നു നിന്നുകൊണ്ട് ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരിയും വിടർത്തി അവൾ സെൽഫി എടുത്തു…. ഫോട്ടോ എടുത്തുകഴിഞ്ഞതും അവളോട് ഒരു വാക്കുപോലും പറയാതെ സാം കളിക്കുവാനായി പോയി… ഇനി നേരം ഏറെ രാത്രിയായതിന് ശേഷം മാത്രമേ സാം മടങ്ങിയെത്തു… തന്നോട് ഒരു വാക്കുപോലും പറയാതെ സാം പോയതിൽ മരിയയുടെ ഹൃദയം നൊന്തു … എങ്കിലും ഇപ്പൊ കുറച്ചു ദിവസങ്ങളായി അവൾക്കിതൊക്കെ ശീലാമായതിനാൽ വാടിയ ഒരു പുഞ്ചിരിയോടെ, ഇച്ഛന്റെ നെഞ്ചിൽ സ്‌നേഹപൂർവ്വം എന്നൊരു ക്യാപ്ഷനോടെ, അവൾ എടുത്ത പുതിയ സെൽഫി ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തു…. സാമും മരിയയും പ്രണയിച്ചു വിവാഹിതർ ആയവരാണ്. സമ്പന്നതയുടെ കൊടുമുടിയിൽ നിൽക്കുന്ന പൂമറ്റം വീട്ടിലെ ഏക ആൺതരിയായിരുന്നു സാം..

എന്നാൽ മരിയയാകട്ടെ അച്ഛനാര്, അമ്മയാര് എന്നറിയാതെ, അനാഥാലയത്തിന്റെ നാലുചുവരുകൾക്കുള്ളിൽ വളർന്ന ഒരു അനാഥയായിരുന്നു. അതുകൊണ്ട് തന്നെ സാമിന്റെ വീട്ടുകാർ തുടക്കം മുതലേ മരിയയുമായുള്ള ബന്ധത്തെ എതിർത്തിരുന്നു. പക്ഷെ…. ആരുടേയും വാക്കിനെയും എതിർപ്പിനെയും വകവയ്ക്കാതെ അവൻ അവളെ മിന്നുചാർത്തി, അവന്റെ നല്ല പാതിയാക്കി . സ്വർഗതുല്യമായിരുന്നു അവരുടെ ജീവിതം. ഇണക്കങ്ങൾ മാത്രം നിറഞ്ഞ അവരുടെ ജീവിതം ആർക്കും അസൂയ ഉളവാക്കുന്നതായിരുന്നു… ആദ്യമൊക്കെ മരിയയോട് അനിഷ്ടം കാട്ടിക്കൊണ്ടിരുന്ന സാമിന്റെ മാതാപിതാക്കൾക്ക് ഏറെ താമസിയാതെ തന്നെ മരിയ പ്രിയപ്പെട്ട മരുമകൾ അല്ല മകളായി മാറി…. സ്വർഗതുല്യമായ പൂമറ്റം തറവാട്ടിൽ സന്തോഷത്തിന്റെ പത്തരമാറ്റ് പൂത്തിരി തെളിയിച്ചുകൊണ്ട് സാമിന്റെയും മരിയയുടെയും സ്നേഹത്തിന്റെ പ്രതീകമായി, പൂമറ്റം തറവാടിന്റെ രാജകുമാരിയായി, അവൾ പിറന്നു. ഇസബെല്ല എന്ന മാളൂട്ടി…. മാളുട്ടിയുടെ ജനനം പൂമറ്റം വീട്ടിൽ സന്തോഷം വാരിവിതറി…. സാമിന് ജോലിക്കയറ്റം ലഭിച്ചു… പൂമറ്റം വീട്ടിൽ കളിയും ചിരിയും മാത്രം നിറഞ്ഞു നിന്ന ദിവസങ്ങൾ. പക്ഷെ…. ആ സന്തോഷങ്ങൾക്ക് അധികം ആയുസുണ്ടായിരുന്നില്ല…. പുതിയ ജോലിസ്ഥലത്തെ പുതിയ കൂട്ടുകെട്ട് പതിയെ പതിയെ സാമിനെ വഴി തെറ്റിക്കുകയായിരുന്നു… ഒരിക്കൽ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഒരിക്കൽ പോലും മദ്യം രുചിക്കാത്ത സാം അന്നാദ്യമായി മദ്യം രുചിച്ചു…. പിന്നീട് അതൊരു ശീലമായി…. പതിയെ പതിയെ മദ്യപാനം ഒഴിവാക്കാൻ സാധിക്കാത്ത ദിനചര്യയായ് മാറി. മരിയയോടും കുഞ്ഞിനൊടുമുള്ള അവന്റെ സമീപനം വരെ മാറി..

ആദ്യമൊക്കെ ഒഴിവുസമയങ്ങളിൽ മരിയയോടും കുഞ്ഞിനൊടുപ്പം സമയം ചിലവഴിച്ചിരുന്ന സാം ഇപ്പൊ എപ്പോഴും കൂട്ടുകാർക്കൊപ്പമാണ്. രാവും പകലും മാറിമാറി ദിനങ്ങൾ ഓരോന്നായി പോയ്‌മറഞ്ഞു. ഓരോ ദിനം ചെല്ലുതോറും സാമിന്റെ അകൽച്ചയും കൂടി വന്നു….. എന്തിന്….. വന്ന് വന്ന് ഇപ്പൊ മരിയയോട് ഒന്ന് സംസാരിക്കുവാനോ തന്റെ ജീവന്റെ അംശമായ മാളൂട്ടിയെ ഒന്നെടുക്കുവാനോ പോലും പോലും സാമിന് സമയമില്ലാതായി .. അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ. ‘ഇച്ചായാ…. ഇന്ന് ഒന്ന് കുറച്ചു നേരത്തെ വരോ…. ‘ “എന്തിന്… “???? ‘അത്…. അതുപിന്നെ…. എനിക്ക്… എനിക്കൊന്ന് ഹോസ്പിറ്റലിൽ പോണമായിരുന്നു… ‘ “എന്തിന്…???? ” ‘അത്…. എനിക്ക്… എനിക്കെന്തോ കുറച്ചു ദിവസമായി ആകെ ഒരു വല്ലായ്മ പോലെ…. എന്തോ ആകെപ്പാടെ ഒരു ക്ഷീണവും തളർച്ചയും… പിന്നെ ഇടയ്ക്കിടെ തലകറക്കവും. . അപ്പൊ അമ്മച്ചി പറഞ്ഞു എന്താണെന്ന് ഒന്ന് ഹോസ്പിറ്റലിൽ പോയി നോക്കാൻ…’ “ആ അത് വല്ല ബിപിയൊ ഷുഗറോ കുറയുന്നതായിരിക്കും… നി കുറച്ചു കഞ്ഞിവെള്ളമോ നാരങ്ങവെള്ളമോ ഉപ്പിട്ട് കുടിക്ക്… അല്ലാതെ ഈ ചെറിയ കാര്യങ്ങൾക്കൊന്നും ഹോസ്പിറ്റലിൽ പോകേണ്ട കാര്യമില്ല. ‘” ‘ഇച്ചാ…. ഇത്… അങ്ങനല്ല… ഇടയ്ക്കിടെ എന്റെ മൂക്കിൽ നിന്നും ബ്ലഡ്‌ വരുന്നുണ്ട്….’ “അത് നിന്റെ കൈനഖമോ മറ്റോ കൊണ്ടതായിരിക്കും. ” ‘ഹേയ്…. ഈ മൂക്കിൽ നിന്നും ബ്ലഡ്‌ വരുന്ന കാര്യം ഞാൻ ഇതിനുമുൻപും ഞാൻ പറഞ്ഞിട്ടുണ്ടല്ലോ.. ‘ “ആ ഞാൻ ഓർക്കുന്നില്ല… എന്തായാലും ഇന്ന് എനിക്ക് സമയമില്ല. ഇന്ന് വൈകിന്നു ബോസിന്റെ മോളുടെ ബർത്ത് ഡേ പാർട്ടി ഉണ്ട്.

എനിക്കതിനു പോണം. ” ‘ഇച്ചാ പ്ലീസ്… ബർത്തഡേക്കു പോകുന്നതാണോ ഇതല്ലേ ആവശ്യം…. എനിക്ക് തീരെ വയ്യാ ‘ “ആ എനിക്ക് ബർത്തഡേക്ക് പോകുന്നതാ ആവശ്യം…. ” ഇതും പറഞ്ഞു സാം ഓഫിസിലേക്ക് പോയി.. ദിവസങ്ങൾ മുന്നോട്ട് പോയി… ഓരോ ദിനം ചെല്ലുംതോറും മരിയക്ക് ക്ഷീണവും അസ്വസ്ഥതകളും കൂടി വന്നു… പക്ഷെ…. അവൾ ആരോടും ഒന്നും പറയാതെ എല്ലാം ഉള്ളിലൊതുക്കി….. അവളെ എത്രത്തോളം അവൻ അവഗണിച്ചാലും അവൻ പോകുന്നതും നോക്കി വാതിൽപ്പടിയിൽ നിൽക്കുന്നത് അവൾക്ക് പതിവായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം നിറകണ്ണുകളോടെ മരിയ അവൻ പോകുന്നതും നോക്കി നിന്നു… എത്ര നേരം ആ നിൽപ്പ്‌നിന്നുവെന്ന് അറിയില്ല. പെട്ടന്ന് അവളുടെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ അവൾക്ക് തോന്നി. പതിയെ അവൾ തളർന്നു വീണു… ഓഫീസിൽ തിരക്കിട്ട് ഫയൽ നോക്കുമ്പോഴാണ് സാമിന്റെ ഫോൺ ബെൽ അടിച്ചത്…. നോക്കുമ്പോ അമ്മയാണ്…. “എന്താമ്മാ….. ഞാൻ പറഞ്ഞിട്ടില്ലേ ഓഫീസ് സമയം എന്നെ വിളിക്കരുതെന്ന്…. ” ‘അത്…. മോനെ…. സാമേ…. എടാ…. മരിയ മോള്….. പിന്നെ ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്ന് അമ്മ പറഞ്ഞതൊന്നും അവൻ കേട്ടില്ല. ഒരു ശീലപോലെ അവൻ മരവിച്ചിരുന്നു…. മരിയ…. അവൾ ഹോസ്പിറ്റലിൽ ആണെന്ന വിവരം അവനെ ആകെ തകർത്തു കളഞ്ഞു…. ബോസ്സിനോട് വിവരം പറഞ്ഞു പെട്ടന്ന് തന്നെ അവൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു…. നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലിലെ പ്രശ്സ്തനായ ഓങ്കോളജി ഡോക്ടറുടെ മുന്നിൽ അവൻ തളർന്നിരുന്നു. “ലുക്ക്‌ മിസ്റ്റർ സാം…. ഇപ്പോഴത്തെ മരിയയുടെ അവസ്ഥ….. അത്….. അത് നിങ്ങളോട് തുറന്നു പറയുന്നതിൽ എനിക്ക് വിഷമമുണ്ട്. പക്ഷെ….. ആസ് എ ഡോക്ടർ…. എനിക്ക് പറഞ്ഞെ മതിയാവു…. ” ‘ഡോക്ടർ…. എന്താ…. എന്താ പറഞ്ഞു വരുന്നത്….. ‘ “മരിയക്ക് …. മരിയക്ക് ക്യാൻസർ ആണ്…. ബ്ലഡ്‌ ക്യാൻസർ… ”

‘ഡോക്ടർ……. !!!’ “അതെ സാം… അതും തേർഡ് സ്റ്റേജ്… ഇനി…. ഇനിയൊന്നും ചെയ്യാനില്ല….. ‘ ‘ഡോക്ടർ….. ഡോ…. ഡോക്ടർ…. എ…. എന്താ…. ഈ…. പ….. പറയുന്നേ….. എന്റെ…. എന്റെ…. മരിയ…. അവള്….. അവള്….. ഡോക്ടർ….. ഡോക്ടർ…. ഞാൻ…. എവിടെ…. എവിടെ വേണമെങ്കിലും….. അവളെ…. കൊണ്ടുപോകാം….. എത്ര രൂപ….. വേണമെങ്കിലും….. ചി…. ചിലവാക്കാം….. പ…. പക്ഷെ…. എനിക്ക്…. എനിക്കെന്റെ…. മരിയയെ…. വേണം…. എനിക്ക്…. അവളില്ലാതെ…. പറ്റില്ല…. പ്ലീസ്…. പ്ലീസ് ഡോക്ടർ…. എന്റെ….. എന്റെ മരിയയെ….. എനിക്ക്…. തിരിച്ചു തരോ… ‘ “ലുക്ക്‌ മിസ്റ്റർ സാം…. കുറച്ചു നാൾ മുന്നെയെങ്കിലും രോഗം തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ നമുക്ക്…. നമുക്ക് നോക്കമായിരുന്നു…. പക്ഷെ…. പക്ഷെ….. ഇതിപ്പോ സമയം തീരെ വൈകിപ്പോയി….. ലോകത്തിന്റെ ഏതറ്റത്ത് താൻ അവളെ കൊണ്ടുപോയാലും ഇവിടെ കിട്ടുന്ന അതെ ചികിത്സ മാത്രമേ ലഭിക്കു…” ‘ഇനി…. ഇനി… ഞാൻ…. ഞാനെന്താ…… ഡോക്ടർ…. ചെയ്യാ…. ‘ “സാം….. ഇനി…. ഇനിയൊന്നും ചെയ്യാനില്ല…. തന്നോട് ഇത്രയും നാളത്തെ എന്റെ എക്സ്പീരിയൻസ് വച്ചുകൊണ്ട് ഞാൻ തുറന്നു പറയാം….. ഇനി വളരെ ചുരുങ്ങിയ നാളുകൾ മാത്രമേ മരിയക്ക് ആയുസുള്ളൂ…. ചിലപ്പോൾ കുറച്ചു ദിവസങ്ങൾ….. അല്ലെങ്കിൽ രണ്ടോ മൂന്നോ ആഴ്ച…. അതുമല്ലെങ്കിൽ…. ഒന്നോ രണ്ടോ മാസം…… എറിയാൽ….. ഒരു… എട്ടു മാസം….. അതിൽ….. കൂടുതൽ….. ” ‘ഡോക്ടർ….. ‘ “അതെ സാം…. ഇനിയുള്ള ദിവസങ്ങളിൽ പരമാവധി വേദന അവളെ അറിയിക്കാതെ….. അവളുടെ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ പോലും സാധിച്ചുകൊടുത്തുകൊണ്ട് സന്തോഷപൂർവ്വം നമുക്കവളെ….. അവളെ യാത്രയാക്കാം…. അത്…. അത് മാത്രമേ അവൾക്കായി നമുക്കിനി ചെയ്യാനുള്ളു…. ” ‘ഡോക്ടർ…. ഞാൻ… ‘

“താൻ മരിയയുടെ അരികിലേക്ക് ചെല്ല്….. തന്റെ സാമിപ്യം ഇപ്പൊ അവൾക്ക്…. അവളുടെ വേദനകളിൽ കുറെ ആശ്വാസമായിരിക്കും…. …. ” തകർന്ന ഹൃദയത്തോടെ, നിറഞ്ഞ കണ്ണുകളോടെ അവൻ മരിയയുടെ അരികിലേക്ക് ചെന്നു…. “””മരിയാ….. “”””” ക്ഷീണിച്ച കണ്ണുകൾ അവൾ പതിയെ തുറന്നു…. “ഇച്ചാ….. ” പതിഞ്ഞ സ്വരത്തിൽ അവൾ വിളിച്ചുകൊണ്ട് ക്ഷീണത്താൽ പതിഞ്ഞ ഒരു പുഞ്ചിരി അവൾ അവനായി സമ്മാനിച്ചു ….. “ഇല്ലെടാ…. ഒന്നുല്ല….. എന്റെ പെണ്ണിന് ഒന്നുല്ല…. എല്ലാം പെട്ടന്ന് മാറും ട്ടോ…. ” കരഞ്ഞുകൊണ്ട് അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു….. ദിവസങ്ങൾ മുന്നോട്ട് പോയി….. സാം ജോലിയിൽ നിന്നും ലോങ്ങ്‌ ലീവെടുത്തു…. കളിയും മദ്യപാനവും പാടെ ഉപേക്ഷിച്ചു സർവ്വ സമയവും മരിയയുടെ ഒപ്പം ചിലവഴിച്ചു…. “ഇച്ചാ….. ഞാൻ…. ഞാൻ ഒരാഗ്രഹം പറഞ്ഞാൽ സാധിച്ചു തരോ….. ” ”’എന്താടാ…. പറയ്‌….. എന്താണെങ്കിലും ഈ ഇച്ചൻ അത് സാധിച്ചു തരും…. ”’ “അത്….. അതുപിന്നെ…. ഇച്ചാ…. എന്നെ…. ഇങ്ങനെ…. ഇച്ചന്റെ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് ഒരു സെൽഫി എടുക്കുവോ…. ” “‘മരിയാ… മോളേ…. ”’ “പ്ലീസ്… ഇച്ചാ…. പറ്റില്ലാന്നു പറയല്ലേ….

എന്റെ…. എന്റെ…. ആഗ്രഹം ആണ്….. ” ”’ഇല്ലെടാ…. ”’ അനുസരണയില്ലാതെ പുറത്തു ചാടിയ കണ്ണുനീർ തുള്ളികൾ തുടച്ചുമാറ്റിക്കൊണ്ട് മരിയയെ തന്റെ നെഞ്ചോട് ചേർത്തുകൊണ്ട് സെൽഫി എടുത്തു….. “ഒന്ന് ചിരിക്കെന്റെ ഇച്ചായാ…. “” “”ഇച്ചാ….. “”” ”’ഉം…. ” “”മുൻപൊക്കെ ഇതുപോലെ…. ഞാൻ…. ഓരോ….. ഓരോ…. കുഞ്ഞു…. കുഞ്ഞ് ആഗ്രഹങ്ങൾ….. പറയുമ്പോൾ….. ഇച്ചായൻ…… പറയുമായിരുന്നു….. ഇച്ചായന്….. സമയമില്ലന്ന്….. പക്ഷെ…. ഇപ്പൊ….. ഇപ്പൊ…. ഇച്ചായന്….. സമയം…. ഒരുപാട്…. ഒരുപാട് ഉണ്ട്….. പക്ഷെ…. പക്ഷെ …. എനിക്ക്….. എനിക്ക്…. എനിക്കിനി……. അധിക സമയം…… ഇല്ലല്ലോ ല്ലേ….. ഇച്ചായാ…. “” ‘ഡാ… ഇങ്ങനെ…. ഇങ്ങനൊന്നും …. പറയല്ലേ…. എനിക്ക്…. എനിക്ക്….. ഇതൊന്നും…. ഇതൊന്നും സഹിക്കാൻ…. പറ്റണില്ലെടി….’ “”ഇച്ചാ…. ഞാൻ…. പറഞ്ഞത്…. ശ…… ശരിയല്ലേ….. ഈ….. സ…. സമയം…… എ……എന്നുപറയുന്നത്….. ആ….. ആർക്കുവേണ്ടിയും….. കാത്തു….കാത്തു….. നിൽക്കില്ല…. അ…. അല്ലെ…. ഇച്ചായാ…. ” “മരിയാ…. മോളേ… നീ… ” ഓരോ പൊട്ടിക്കരച്ചിലോടെ മരിയയെ തന്റെ നെഞ്ചോട് ചേർക്കുവാൻ മാത്രമേ സാമിന് കഴിഞ്ഞുള്ളു…. ഇനി മരിയ്ക്ക് ഈ ഭൂമിയിൽ അവശേഷിക്കുന്ന സമയം കൊണ്ടെങ്കിലും ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹം അവൾക്ക് പകർന്നു നൽകണം എന്ന ദൃഡനിശ്ചയത്തോടെ സാം ഒന്നുകൂടി മരിയയെ തന്റെ നെഞ്ചിലേക്ക് ചേർത്തു.

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular