Connect with us

Love

ആത്മാർത്ഥമായി പ്രണയിക്കപെടാൻആ നിമിഷങ്ങളിൽ അവളും ആഗ്രഹിച്ചിരുന്നു…

Published

on

രചന: Libi Sebastian

“”She… Is.. Really hot…”” ബാൽക്കണിയിൽ നിന്ന് താഴെ ചെടി നനയ്ക്കുന്ന മറാട്ടി പെണ്ണിനെ കണ്ടു… അദ്വൈദ് പറയുന്നത് കേട്ട് അമേയയുടെ ചുണ്ടിൽ ഒരു പുച്ഛ ചിരി വിരിഞ്ഞു… “” എന്താണ് അമേയകുട്ടി.. പെട്ടെന്ന് മുഖം മ്ലാനമായതു .. .പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ… “” തിരിച്ചു ഒരു മറുപടിയും അദ്വൈദിനു കൊടുക്കാതെ അമേയ ആ ബാൽക്കണിയിൽ നിന്ന് പുറത്തേയ്ക്ക് തന്നെ നോട്ടം പായിച്ച് നിന്നു… അദ്വൈദിന്റെ വാക്കുകൾ അമേയയുടെ കണ്ണുകളിൽ ഒരു നനവ് പടർത്തുകയും ,ചെയ്യ്തു അത് വേഗം തന്നെ അദ്വൈദ് മനസ്സിലാക്കി.. കുറച്ചു നേരം കൂടി അദ്വൈദിന്റെ കൂടെ ബാൽക്കണിയിൽ നിന്നിട്ട് അമേയ പോകാൻ വേണ്ടി ഇറങ്ങി… അടുത്ത നിമിഷം തന്നെ അദ്വൈദ് അമേയയുടെ കയ്യിൽ കയറി വലിച്ചു അമേയയയുടെ വയറ്റിൽ കൂടി ചുറ്റി പിടിച്ചു തന്റെ നെഞ്ചോടു ചേർത്തു… കുറച്ചു നേരം അമേയയുടെ മുഖത്തേയ്ക്ക് നോക്കിയിട്ട് അദ്വൈദ് അമേയയുടെ ചുണ്ടുകളിലേയ്ക്ക് മുഖം അടുപ്പിച്ചു… അടുത്ത നിമിഷം തന്നെ അമേയ അദ്വൈദിൽ നിന്ന് മുഖം വെട്ടിച്ച് മാറ്റി.. “Come….on…. Baby…” അത്രയും പറഞ്ഞു ചുണ്ടിൽ ഒരു ചിരിയോടെ അദ്വൈദ് അമേയയുടെ കഴുത്തിലേയ്ക്ക് മുഖം പൂഴ്ത്തി…. “” ആദി…, leave me…എനിക്ക് പോണം…”” ഇത്തിരി ദേഷ്യത്തോടെ തന്നെ അമേയ അദ്വൈദിനോട് പറഞ്ഞിട്ട് അദ്വൈദിന്റെ കൈയിൽ കിടന്ന് കുതറി… “”അമേയ…നീ ഇന്നും എന്നെ പ്രണയിക്കുന്നു….”” അദ്വൈദിന്റെ കണ്ടെത്തലിൽ അമേയ പകച്ച് പോയി… പക്ഷെ, അത് അവൾ പുറത്തു കാണിക്കാതെ തന്നെ . അദ്വൈദിന്റെ..കൈയിൽ കിടന്നു കുതറി കൊണ്ടിരുന്നു.,.. ” നോ …

ഞാൻ നിന്നെ പ്രണയിക്കുന്നില്ല… “” അമേയയുടെ മറുപടികേട്ട് അദ്വൈത് പൊട്ടിച്ചിരിച്ചു… “”എങ്കിൽ അത് നീ എന്റെ കണ്ണിൽ നോക്കി പറ അമേയാ…. “” അതിനുമാത്രം അമേയയ്ക്ക് കഴിയില്ലായിരുന്നു കാരണം അവൾ അവനെ അപ്പോഴും..അഗാതമായി തന്നെ പ്രണയിക്കുന്നുണ്ടായിരുന്നു… “” കഴിയുന്നില്ല അല്ലേ.. അമേയ കുട്ടി … “” ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ തന്നെ അദ്വൈദ് അമേയയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു…. ആ നിമിഷം തന്നെ അമേയ കണ്ണുകളുയർത്തി അദ്വൈദിന്റെ മുഖത്തേയ്ക്ക് നോക്കി… അപ്പോഴും ആ കുസൃതി ചിരി അദ്വൈദിന്റെ കണ്ണുകളിൽ തെളിഞ്ഞു കാണാമായിരുന്നു… കുറച്ചു നേരം അമേയ സ്വയം മറന്ന് അദ്വൈദിന്റെ ആ കണ്ണുകളിലേക്ക് തന്നെ ഉറ്റ് നോക്കിക്കൊണ്ടിരുന്നു…. “” എന്താണ് ആദ്യമായി കാണുന്നത് പോലെ ഇങ്ങനെ നോക്കി നിൽക്കുന്നത്…”” “” നീ ഒരുപാട് മാറിപ്പോയി ആദി… നീ ഇപ്പോൾ എന്റെ പഴയ ആദി അല്ല… ഞാൻ സ്നേഹിച്ച പ്രണയിച്ച ആദി നീ അല്ല…. എന്റെ ആദി…പെണ്ണിനെ മാനിക്കുന്നവനായിരുന്നു…..പക്ഷെ, കുറച്ചു നാളുകളായി നീ മറ്റൊരാളാണ്…. ആദി… എനിക്ക് അപരിചിതനായ ഒരാൾ….'”” അത്രയും പറഞ്ഞ് മനസ്സു വിങ്ങി വാക്കുകൾ തൊണ്ടക്കുഴിയിൽ കുരുങ്ങി അമേയ തന്റെ കണ്ണുകൾ അദ്വൈദിന്റെ മുഖത്തുനിന്ന് താഴേക്ക് പായിച്ചു… അമേയയുടെ ഓരോ വാക്കുകൾക്കും അദ്വൈത് കാതോർത്തു നിന്നു… കുറച്ചുനേരം അമേയയുടെ മുഖത്തേക്ക് തന്നെ ഉറ്റ് നോക്കിയിട്ട് അമേയയെ തന്റെ ശരീരത്തോട് ഒന്നുടെ ചേർത്ത് നിർത്തി..ചുണ്ടിൽ ഒരു പുഞ്ചിരിയോടെ അമേയയുടെ നെറ്റിത്തടത്തിൽ അദ്വൈദ് തന്റെ ചുണ്ടുകൾ ചേർത്തു…

അദ്വൈദിന്റെ ആ പ്രവൃത്തിയിൽ നിറഞ്ഞു തുളുമ്പാൻ വെമ്പി നിന്ന കണ്ണുകളോടെ അദ്വൈദിന്റെ മുഖത്തേക്ക് അമേയ നോട്ടം പായിച്ചു…. നിറഞ്ഞിരിക്കുന്ന അമേയയുടെ കണ്ണുകൾ കണ്ടു ചുണ്ടിൽ അതേ പുഞ്ചിരിയോടെ ആ കണ്ണുകളിലെ നീർ കണങ്ങളെ തുടച്ചു കളഞ്ഞിട്ട് ആ രണ്ടു കണ്ണുകളിലും അദ്വൈത് തന്റെ ചുണ്ടുകൾ ചേർത്തു… ആ നിമിഷം തന്നെ അമേയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. ആ നിമിഷം തന്നെ അദ്വൈദ് അമേയയുടെ മുഖം രണ്ടു കൈകൾ കൊണ്ടും കോരി പിടിച്ച് തന്റെ മുഖത്തിന് നേരെ നിറുത്തിയിട്ട് അദ്വൈദിന്റെ കണ്ണുകൾ അമേയയുടെ മുഖത്താകെ ഓടിനടന്നു… അദ്വൈദിന്റെ കണ്ണുകൾ അമേയയുടെ മുഖത്ത് ഓടിനടന്നതിനു ശേഷം അമേയയുടെ കവിളുകളെ തഴുകി താഴേക്കൊഴുകുന്ന ആ മിഴിനീർ കണങ്ങളെ തന്റെ കൈവിരലുകൾ കൊണ്ട് അദ്വൈത് തുടച്ചു കളഞ്ഞിട്ടു പതിയെ കുനിഞ്ഞ് തന്റെ ചുണ്ടുകളെ അമേയയുടെ മുഖത്തെ വിതുമ്പുന്ന ചുണ്ടുകളുമായി കോർത്തു വെച്ചു .. അദ്വൈദിനെ തടയാൻ അമേയയുടെ കരങ്ങൾക്ക് ആ നിമിഷം കരുത്ത് ഉണ്ടായിരുന്നില്ല… ഒരുപാട് നാളുകൾക്കു ശേഷം അദ്വൈദിൽ നിന്ന് ആത്മാർത്ഥമായി പ്രണയിക്കപെടാൻആ നിമിഷങ്ങളിൽ അവളും ആഗ്രഹിച്ചിരുന്നു… കുറേ നേരം നീണ്ടുനിന്ന ആ ദിർഘ ചുംബനത്തിൽ നിന്ന് അമേയയെ അദ്വൈദ് മോചിപ്പിക്കുമ്പോൾ അവൾ കിതച്ച് പോയിരുന്നു…. അമേയയുടെ വെപ്രാളം കണ്ട് അദ്വൈദിന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയും വിടർന്നു…. അതേ പുഞ്ചിരിയോടെ തന്നെ അമേയയെ തന്റെ ശരീരത്തോടു ഒന്നുടെ ചേർത്തു നിർത്തി അമേയയുടെ മുഖത്തേയ്ക്കു വീണ് കിടന്ന മുടിയിഴകളെ ചെവിയ്ക്ക് പിന്നിലേക്ക് മാടിയൊതുക്കി വെച്ച് അമേയയുടെ മുഖം തന്റെ മുഖത്തേക്ക് അടുപ്പിച്ച് അമേയയുടെ നെറ്റിയിൽ അദ്വൈദ് ഒരിക്കൽ കൂടി തന്റെ ചുണ്ടുകൾ പതിപ്പിച്ചു…

കുറച്ചുനേരം കൂടി അമേയയെ നോക്കി നിന്നതിനു ശേഷം … തന്റെ ശരീരത്തോടു ചേർത്തു നിർത്തിയ അമേയയെ അദ്വൈദ് കട്ടിലിലേയ്ക്ക് ഇരുത്തിയിട്ട് ചുണ്ടിലെ അതേ പുഞ്ചിരിയോടെ അമേയയുടെ മടിയിലേയ്ക്ക് തല വെച്ചു അമേയയെ ചുറ്റി പിടിച്ചു ..അമേയയുടെ വയറ് മറച്ചിരുന്ന ക്രോപ് ടോപ് ഉയർത്തി വെച്ച് അമേയയുടെ വയറിലേയ്ക്ക് മുഖമർത്തി അദ്വൈദ് കിടന്നു…. ഒരു നിമിഷം അദ്വൈദിന്റെ ആ പ്രവർത്തിയിൽ അമേയ പൊള്ളി പിടഞ്ഞു…. ഹൃദയം വല്ലാതെ തുടിച്ചു ഉയർന്നു … അമേയ തന്റെ കണ്ണുകളെ ഇറുക്കിയടച്ചു … പക്ഷേ,അധികം വൈകാതെ തന്നെ അമേയയുടെ ഹൃദയം ശാന്തമായി അമേയ പതിയെ കണ്ണുകൾ തുറന്ന് മടിയിൽ കിടക്കുന്ന അദ്വൈദിലേയ്ക്ക് നോട്ടമെറിഞ്ഞു… ശാന്തമായി കണ്ണുകളടച്ച് ചുണ്ടിൽ അതേ പുഞ്ചിരിയോടെ തന്നെ അമേയയുടെ വയറിലേക്ക് മുഖമമർത്തി കിടക്കുന്ന അദ്വൈദിനേ കണ്ടു അമേയയുടെ മനസ്സിൽ അവനോട് ഒരു വാത്സല്യം തോന്നി പോയി…. “”അതെ….. ആദി… നിന്റെ ഈ പ്രവർത്തിയിലാണ് ഞാൻ സ്വയം മറക്കുന്നത്…. ഞാൻ ഇല്ലാതാവുന്നത്…നീ ഇല്ലാതെ ജിവിക്കാൻ …. എനിക്ക് കഴിയുന്നില്ല… ആദി… അത്രമേൽ… അത്രമേൽ ഞാൻ നിന്നെ പ്രണയിക്കുന്നു …””

വീണ്ടും വീണ്ടും ഇത് തന്നെ അമേയയുടെ മനസ്സ് മന്ത്രിച്ച് കൊണ്ടിരുന്നു…. പതിയെ അമേയ പോലുമറിയാതെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞ് അമേയയുടെ കൈവിരലുകൾ അദ്വേദിന്റെ തലമുടിയിലൂടെ പതിയെ നീങ്ങി തുടങ്ങി… അമേയയുടെ ആ പ്രവർത്തി കണ്ടു ഒന്നൂടെ പുഞ്ചിരിച്ചിട്ട് അമേയയുടെ വയറിലേക്ക് ഒന്നൂടെ മുഖമമർത്തി അദ്വൈദ് കിടന്നു.. “”മാറ്റങ്ങൾ എല്ലാവർക്കും ഉണ്ടാവുന്നതല്ലെ പെണ്ണേ….. അതെ എനിക്കും സംഭവിച്ചിട്ടുള്ളൂ….”” മുഖമുയർത്തി അമേയയോട് അത്രയും പറഞ്ഞിട്ട് അദ്വൈദ് വീണ്ടും അമേയയുടെ വയറിലേക്ക് മുഖമമർത്തി കിടന്നു…. അദ്വൈദിന്റെ വാക്കുകളുടെ പൊരുൾ മനസ്സിലായില്ലെങ്കിലും, അവൻ എന്തോ അർത്ഥം വെച്ച് പറഞ്ഞതാണെന്ന് അമേയയ്ക്ക് മനസ്സിലായി… അദ്വൈദ് പറഞ്ഞതിനെ പറ്റി അധികം ചിന്തിക്കാതെ അദ്വൈദിന്റെ തല മുടിയിലൂടെ വിരലുകൾ ഓടിച്ചു കൊണ്ട് അമേയ ആ ഫ്ലാറ്റിൻ റെ ജനലിലൂടെ പുറത്തേക്ക് നോട്ടം പായിച്ച് ചിന്തയിൽ ആണ്ടു…. 💞💞💞💞💞💞 ജോലിക്കാരായ അച്ഛന്റെയും അമ്മയുടെയും വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകൾ അമേയ… എന്തും അവൾക്ക് മുന്നിലെത്തിക്കാൻ നെട്ടോട്ടം ഓടിയ അച്ഛന്റെയും അമ്മയുടെയും കൂടെ ബാല്യവും കൗമാരവും യൗവനവും ആസ്വദിച്ച് ജീവിച്ചവൾ…

മകളുടെ ഒരു ആഗ്രഹത്തിന് പോലും എതിരു നിൽക്കാത്ത മാതാപിതാക്കൾ എൻജിനീയറിങ് ശേഷം മുംബൈ എന്ന ഈ മഹാനഗരത്തിലെ ഒരു കമ്പനിയിൽ ജോലിയ്ക്ക് കയറാൻ അനുമതി നൽകുമ്പോൾ തന്റെ ജീവിതം മടിയിൽ ശാന്തമായി കിടന്നുറങ്ങുന്ന അദ്വൈദിൽ മാത്രം കുടുങ്ങി പോകുമെന്ന് അമേയ ഒരിക്കലും ചിന്തിച്ചിരുന്നില്ല…. ജോലിക്ക് കയറിയ നാൾ തന്നെ അദ്വൈദിനേയും ശ്രീനിയെയും, ദയയെയും സൗഹൃദങ്ങൾ ആയി കിട്ടിയപ്പോൾ ഹിന്ദി മാത്രം സംസാരിക്കുന്ന ആളുകൾക്കിടയിൽ ഈ മഹാനഗരത്തിൽ കുറച്ച് മലയാളി സൗഹൃദങ്ങളെ കിട്ടിയതോർത്ത് ആ ദിനങ്ങളിൽ അമേയ ഒരുപാട് സന്തോഷിച്ചു… അമേയയുടെ സന്തോഷം ഓരോ ദിനം കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരുന്നു… അതോടൊപ്പം തന്നെ ആ നാൽവർ സംഘത്തിന്റെ സൗഹൃദവും വളർന്നു തുടങ്ങി… ആ നാൽവർ സംഘത്തിന്റെ സൗഹൃദത്തിന്റെ ഇടയിൽ എപ്പോഴോ അനാഥനായ അദ്വൈദിനോട് അമേയ്ക്ക് ഒരു പ്രത്യേക താല്പര്യം ഉടലെടുത്തു.. തുടങ്ങി…അവർ നാല് പേരിൽ അധികം സംസാരിക്കാത്ത ഒരാൾ തന്നെയായിരുന്നു അദ്വൈദ്.. ഒരു പഞ്ചപാവം…എല്ലാ സൗകര്യങ്ങളും ലഭിച്ച് അടിച്ചുപൊളിച്ച് ജിവിച്ച അമേയയ്ക്ക് ആരോരുമില്ലാതെ ഒറ്റയ്ക്ക് പൊരുതി ജീവിച്ച അദ്വൈദിന്നോട് ഒരു പ്രത്യേക താല്പര്യം കൂടി ഉടലെടുത്തു…. അമേയയെ അർഹിക്കാൻ അർഹതയില്ലെന്ന് അറിയാവുന്നതുകൊണ്ട് തന്നെ ആദ്യമൊക്കെ അദ്വൈദും അവളിൽ നിന്ന് ഒഴിഞ്ഞുമാറി… നടന്നു…

പക്ഷേ, അമേയയ്ക്ക് തന്നോടുള്ള ഇഷ്ടം വെറുമൊരു നേരമ്പോക്കല്ല എന്ന് മനസ്സിലാക്കിയപ്പോൾ അർഹത ഇല്ലെങ്കിലും അദ്വൈദും അവളെ നെഞ്ചിലേറ്റി… അങ്ങനെ അധികം താമസിക്കാതെ തന്നെ നാല് കണ്ണുകളും രണ്ടു ഹൃദയങ്ങളും പരസ്പരം അടരാൻ ആവാത്ത വിധം തമ്മിൽ കോർത്തു പോയി… പിന്നീട് ഒരു പ്രണയകാലം തന്നെയായിരുന്നു പ്രണയത്തിന്റെ വർണ്ണങ്ങളിൽ ചേക്കേറി .അദ്വൈദും, അമേയയും മുംബൈ നഗരത്തിൽ അടിച്ചുപൊളിച്ചു… ആരോരുമില്ലാത്ത അദ്വൈദ്… അമേയയിൽ നിന്ന് ഒരു പ്രണയിനിയുടെ പ്രണയത്തേക്കാൾ ഒരമ്മയുടെ വാത്സല്യമാണ് …. ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്… അതുകൊണ്ടു തന്നെ അമേയ അരികിലുള്ളപ്പോൾ അമേയയെ പിടിച്ച് എവിടെയെങ്കിലും ഇരുത്തി അവളുടെ മടിയിൽ തല വെച്ച് അമേയയുടെ വയറിലേക്ക് മുഖമമർത്തി കിടക്കുന്നത് . അദ്വൈദിനു പതിവായിരുന്നു .. അതറിഞ്ഞു തന്നെ അമേയ അദ്വൈദിന് പ്രണയത്തിനും അപ്പുറം സ്നേഹവും വാത്സല്യവും കൂടി പകർന്നു കൊടുക്കുകയും ചെയ്തു…. അങ്ങനെയിരിക്കെ അമേയയുടെ പിറന്നാൾ ദിനത്തിൽ അദ്വൈദും അമേയയും അമ്പലത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ അമേയ ഒട്ടും പ്രതീക്ഷിക്കാതെ തന്നെ അദ്വൈദ് ഒരു മഞ്ഞ ചരടിൽ കോർത്ത താലി അമേയയുടെ കഴുത്തിൽ ചാർത്തി കൊടുത്ത് അവിടുത്തെ കുങ്കുമച്ചെപ്പിൽ നിന്ന് സിന്ദൂരം എടുത്തു അമേയയുടെ സിന്ദൂരരേഖ ചുവപ്പിക്കുകയും ചെയ്തു…. “” ഇത് എന്റെ പെണ്ണിന് ഞാൻ തരുന്ന പിറന്നാൾ സമ്മാനം…. ഇനി എന്റെ പെണ്ണിന്റെ അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെ ഒരിക്കൽ കൂടി ഈ താലി ചരട് എന്റെ പെണ്ണിന്റെ ഈ കഴുത്തിൽ ഞാൻ അണിയിക്കും… “”‘ അദ്വൈദിന്റെ വാക്കുകൾ കേട്ട് അമേയ അതിശയത്തോടെ അദ്വൈദിന്റെ മുഖത്തെയ്ക്ക് നോക്കി… അതിശയത്തോടെ തന്നെ കണ്ണ് മിഴിച്ച് നോക്കുന്ന അമേയയെ കണ്ട് ചിരിയോടെ അമേയയുടെ നെറ്റിയിൽ അദ്വൈദ് അത്രമേൽ പ്രണയത്തോടെ തന്നെ തന്റെ ചുണ്ടുകളും ചേർത്തു… അമേയയുടെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ പിറന്നാൾ സമ്മാനമായിരുന്നു അന്ന് അദ്വൈദ് അമേയയ്ക്ക് കൊടുത്തത് ..

മരണത്തിൽ അല്ലാതെ ആ താലിച്ചരട് തന്റെ കഴുത്തിൽ നിന്ന് അഴിഞ്ഞു മാറരുത് എന്ന പ്രാർത്ഥനയോടെ തന്നെ ആ താലി ചരടിനെ അമേയ നെഞ്ചോട് ചേർത്ത് പിടിച്ചു…നിറ കണ്ണുകളോടെ അമേയ ആ അമ്പല നടയിൽ കൈ കൂപ്പി നിന്നു…. പിന്നീട് അവർ താമസിച്ചത് ഒരുമിച്ചായിരുന്നു ഒരേ ഫ്ലാറ്റിൽ…. ഇണക്കവും, പിണക്കങ്ങളുമുള്ള ഭാര്യ ഭർത്താക്കന്മാരായി ആ കുഞ്ഞു ഫ്ലാറ്റിൽ അവർ ജീവിച്ചു തുടങ്ങി… പ്രണയവും, വേദനയും, വാത്സല്യവും കുറുമ്പും കുസൃതികളുമായി… അമേയ എല്ലാത്തരത്തിലും അദ്വൈദിന്റെ മാത്രമായി ജീവിച്ചു തുടങ്ങി… ഓരോ ദിനം കഴിയുന്തോറും ഒരിക്കലും നഷ്ടപ്പെടുത്താൻ കഴിയാത്ത വിധം പ്രണയത്താൽ അമേയയെ അദ്വൈദ് തന്റെ ഹൃദയത്തോട് ചേർത്തു പിടിച്ചു… എല്ലാം കാര്യങ്ങളും തന്റെ മാതാപിതാക്കളുമായി പങ്കുവയ്ക്കുന്ന അമേയ എന്തുകൊണ്ടോ അദ്വൈദിന്റെ കാര്യം മാത്രം അവരിൽനിന്ന് മറച്ചുവെച്ചു.. പക്ഷേ തന്റെ ഇഷ്ടങ്ങൾക്ക് ഒരിക്കലും എതിര് നിൽക്കാത്ത മാതാപിതാക്കൾ അദ്വൈദിനെയും തന്നിൽ നിന്ന് അകറ്റി ഇല്ലെന്നുള്ള ഒരു ഉറപ്പ് അമേയയ്ക്ക് ഉണ്ടായിരുന്നു… ആ ഉറപ്പോടെ തന്നെ അമേയ മുന്നോട്ട് ജീവിച്ചു….

പ്രണയം കൊണ്ട് വീർപ്പുമുട്ടി ജീവിച്ചു കൊണ്ടിരുന്ന അമേയയ്ക്ക് …. രണ്ട് മാസങ്ങൾക്ക് മുൻപ് മുതൽ അദ്വൈദിൽ നിന്ന് ലഭിച്ച് കൊണ്ടിരുന്ന പ്രണയം കുറഞ്ഞു പോകുന്നത് പോലെ തോന്നി തുടങ്ങി… പക്ഷെ,ദിനങ്ങൾ കഴിയുംതോറും അത് തന്റെ വെറും തോന്നൽ അല്ല മറിച്ച് അദ്വൈദ് തന്നിൽനിന്ന് അകലുകയാണെ ന്നുള്ള സത്യം അമേയ മനസിലാക്കി…. പതിയെ പ്പതിയെ അദ്വൈദ് പൂർണമായും അമേയയെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു… ഒരിക്കൽ പോലും ഒരു പെണ്ണിനെ മോശമായ രീതിയിൽ നോക്കാറില്ലാ യിരുന്ന അദ്വൈദ്… പതിയെ പതിയെ പെണ്ണിനെ മറ്റൊരു രീതിയിൽ നോക്കാൻ തുടങ്ങി … അതു താങ്ങാൻ മാത്രം അമേയ്ക്ക് കഴിഞ്ഞില്ല….. ഒരിക്കൽ നിയന്ത്രണം വിട്ട് അമേയ അദ്വൈദി നോട് പൊട്ടിത്തെറിച്ചു… ഭാര്യയായ തനിക്ക് ഇതൊന്നും സഹിക്കാൻ കഴിയില്ല എന്ന് പറഞ്ഞ അമേയയോട് “” നീ എന്റെ ഭാര്യ ആയതിന് ഒരു സാക്ഷികളും ഇല്ല… ഒരു രേഖകളിലും നീ എന്റെ ഭാര്യ അല്ല….നീ എന്റെ ആരുമല്ല….””” അദ്വൈദിന്റെ ആ വാക്കുകൾക്ക് അമേയയെ കൊല്ലാൻ ഉള്ള ശേഷി ഉണ്ടായിരുന്നു…. കഴുത്തിൽ കെട്ടിയ താലിയുടെ ബലത്തിൽ തന്നെ തന്നെ അദ്വൈദിന് സമർപ്പിച്ചിട്ടും താൻ അവന് ആരും അല്ല എന്നുള്ള അദ്വൈദിന്റെ വാക്കുകൾ ഉൾക്കൊള്ളാൻ അമേയയ്ക്ക് കഴിയുന്നില്ലായിരുന്നു…. അന്ന് തന്നെ സർവ്വവും ഉപേക്ഷിച്ച് ഈ ഫ്ളാറ്റിൽ നിന്ന് ഇറങ്ങിയതാണ്… രണ്ടു മാസങ്ങൾക്ക് ശേഷം ആദ്യമായാണ് ഇവിടെ തിരികെ വരുന്നത്… ജീവിക്കണം എന്ന വാശിയായിരുന്നു… അതുകൊണ്ടു മാത്രം മരിക്കാൻ തയ്യാറായില്ല… ജോലി സ്ഥലത്ത് വച്ച് കാണാറുണ്ടെങ്കിലും ഒരിക്കൽപോലും അദ്വൈദിന്റെ മുഖത്തേയ്ക്ക് നോക്കാൻ പോയിട്ടില്ല…. പക്ഷേ, ഇന്ന് ഇവിടെ വരണമെന്ന് മനസ്സ് മന്ത്രിച്ചത് കൊണ്ട് മാത്രമാണ് ഇവിടെ വീണ്ടും കാലുകുത്തിയത്… വാശിയോടെ തന്നെ വന്ന കാര്യം പറഞ്ഞ് തിരികെ പോകാൻ ഇരുന്നതാണ്….

പക്ഷേ ഇന്നും അദ്വൈദിന്റെ സ്വഭാവത്തിൽ യാതൊരു മാറ്റവുമില്ലെന്നു കണ്ടു… പറയാൻ വന്ന കാര്യം പറയാൻ തോന്നിയില്ല… പക്ഷേ, വീണ്ടും അദ്വൈദിന്റെ അരികിൽ നിന്നപ്പോൾ തന്നെത്തന്നെ അമേയയ്ക്ക് നഷ്ടമായി…. അദ്വൈദിന്റെ പ്രണയ ചൂട് വീണ്ടും ഏറ്റപ്പോൾ അമേയയുടെ ഹൃദയം അത് വല്ലാതെ ആഗ്രഹിച്ചു പോയി… പക്ഷേ പോയേ മതിയാവൂ ഈ നിമിഷം വരെ അദ്വൈദിൽ തന്നോട് യാതൊരു മാറ്റവുമില്ല…. പോണം…പോയെ പറ്റു മനസ്സിൽ പലതും ഉറപ്പിച്ച് അദ്വൈദിനേ മടിയിൽ നിന്ന് മാറ്റാൻ തുടങ്ങിയപ്പോഴാണ് അവന്റെ മൂക്കിലൂടെ ഒഴുകിയിറങ്ങുന്ന ചോര അമേയ കണ്ടത്… ഒരു നിമിഷം അതുകണ്ട് അമേയയുടെ നിയന്ത്രണം വിട്ടു പോയി… “”ആദി….””””” അദ്വൈദിന്റെ അവസ്ഥകണ്ട് അമേയയിൽ നിന്ന് ഒരലർച്ച തന്നെ പുറത്തേയ്ക്ക് വന്നു… എന്ത് ചെയ്യണം എന്ന് യാതൊരു രൂപവും ഇല്ലാതെ കുറച്ചുനേരം പരിസരം മറന്ന് അദ്വൈദിന്റെ അരികിൽ അമേയ അങ്ങനെ തന്നെ ഇരുന്നു… സ്ഥലകാലബോധ ത്തിലേയ്ക്ക് എത്തിയപ്പോൾ തന്നെ ഫോണെടുത്ത് അമേയ ശ്രീനിയെയും, ദയയെയും വിളിച്ചു…വരുത്തി… മൂന്നുപേരും ചേർന്ന് വേഗം തന്നെ അദ്വൈദിനെ ഹോസ്പിറ്റലിലേയ് ക്ക് എത്തിച്ചു… ” കണ്ടില്ലേ ഇപ്പോഴത്തെ അവസ്ഥ ഞാൻ പറഞ്ഞതല്ലേ നേരത്തെ അഡ്മിറ്റ് ആകണം എന്ന്… Then why don’t you…. ഇപ്പോൾ കണ്ടില്ലേ മരണത്തിൽനിന്ന് നിന്ന് നേരിയ ഒരു പ്രതീക്ഷയിലാണ് രക്ഷപ്പെട്ടത്…. ഉടനെതന്നെ ഹാർട്ട് റീപ്ലേസ് ചെയ്യേണ്ടതായി വരും…. അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ല… “”””

ഡോക്ടറുടെ വാക്കുകൾ കേട്ട് അമേയ ഞെട്ടിത്തരിച്ചു പോയി… താൻ ഒന്നും അറിഞ്ഞിട്ടില്ല ഒന്നും അദ്വൈദ് അറിയിച്ചിട്ടില്ല….. “”അമേയ….. അദ്വൈദിന് ഹാർട്ട് പ്രോബ്ലം ഉണ്ടായിരുന്നു… അറിഞ്ഞിരുന്നില്ല… രണ്ടു മാസങ്ങൾക്ക് മുൻപാണ് അത് അറിഞ്ഞത്… ലാസ്റ്റ് സ്റ്റേജിൽ ആണ് ഇപ്പോൾ അദ്വൈദ് ജീവിച്ചുകൊണ്ടിരിക്കുന്നത് …. ഹാർട്ട് റീപ്ലേസ് മെന്റ് അല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്ന് അന്ന് ഡോക്ടർ പറഞ്ഞിരുന്നു….. പക്ഷേ ചേരുന്ന മസ്തിഷ്കമരണം സംഭവിച്ച ഒരാളെ കിട്ടുക എന്നു പറഞ്ഞാൽ അത് ഇംപോസിബിൾ ആയിരുന്നു… ഏതു നിമിഷവും അവന് എന്തും സംഭവിക്കാം എന്ന് ഡോക്ടർ പറഞ്ഞിരുന്നു…. അതാ അവൻ നിന്നെ പരമാവധി ഒഴിവാക്കാൻ നോക്കിയത് … നിന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല അമേയ ഒരു സുപ്രഭാതത്തിൽ അവൻ പോയാൽ അത് നിനക്ക് താങ്ങാൻ കഴിയില്ലെന്ന് ഓർത്തു മാത്രമാ.. എല്ലാത്തരത്തിലും അവൻ നിന്നെ വെറുപ്പിച്ചത്…. അല്ലാതെ ഒരിക്കലും അവന് നിന്നെ വിട്ടു ഒരു ജീവിതമില്ല…. അമേയ…അവനു അതിനു മാത്രം കഴിയില്ല…. നിന്റെ മടിയിൽ തന്നെ കിടന്ന് മരിക്കണമെന്ന് അവൻ എപ്പോഴും പറയുമായിരുന്നു… അത് ഇപ്പോൾ ഇങ്ങനെ “” കണ്ണുകളും ഹൃദയവും വേദനിച്ച് ശ്രീനി പറഞ്ഞ വാക്കുകൾ ചാട്ടുളി പോലെ അമേയയുടെ ഹൃദയത്തിൽ തറഞ്ഞു കയറി….. ശരീരം മരവിച്ച് ഹോസ്പിറ്റലിന്റെ ഭിത്തിയിലൂടെ അമേയ താഴെയ്ക്ക് ഊർന്നു ഇരുന്നു….ദയ ഓടിവന്ന് അമേയയെ ചേർത്തുപിടിച്ചു… കുറച്ചുനേരം അമേയ അങ്ങനെതന്നെ മരവിച്ചിരുന്നു… പിന്നെ പതിയെ അദ്വൈദ് തന്റെ ആരുമല്ല എന്ന് പറഞ്ഞ് ഒഴിവാക്കിയപ്പോൾ പോലും അഴിച്ച് മാറ്റാൻ കഴിയാതെ തന്റെ നെഞ്ചോടു ചേർത്തു പിടിച്ച താലിച്ചരട് എടുത്ത് അതിലേക്ക് അമേയ കണ്ണുകൾ പതിപ്പിച്ചു… “” എനിക്ക് വേണം എന്റെ പ്രണയത്തെ… “””

കണ്ണുകളടച്ച് ആ താലിച്ചരട് നെഞ്ചോട് ചേർത്ത് പിടിച്ച് അമേയ അദ്വൈദിനു വേണ്ടി നെഞ്ചുരുകി പ്രാർത്ഥിച്ചു … ” ഒരു ഡോണറിനെ കിട്ടിയിട്ടുണ്ട്… എത്രയും വേഗം ഓപ്പറേഷൻ ചെയ്യണം… അദ്വൈദിന്റെ ആരെങ്കിലും ഇതിൽ സൈൻ ചെയ്യണം…””” അമേയയുടെ യുടെ പ്രാർത്ഥനയുടെ ഫലവും ഈ പ്രണയം നില നിൽക്കണം എന്നുള്ള ഈശ്വരനിശ്ചയവും കൊണ്ടും ആ സന്തോഷവാർത്ത അമേയയുടെ കാതുകളിൽ മുഴങ്ങി കേട്ടു…. അടുത്ത നിമിഷം തന്നെ ചാടിയെഴുന്നേറ്റ് ആ പേപ്പർ വാങ്ങി വൈഫ് എന്ന് സൈൻ ചെയ്തു കൊടുക്കുമ്പോൾ അമേയയുടെ ഹൃദയം തുടിച്ചുയർന്നു… പ്രതീക്ഷയുടെ, തന്റെ പ്രണയത്തിന്റെ, തിരിച്ചുവരവിന്റെ ആഗമനത്തിനായി പ്രാർത്ഥനയോടെ ആമേയ ആ ഓപ്പറേഷൻ റൂമിന്റെ വാതിൽക്കൽ തന്നെ ഇരുന്നു… “”. He is coming back….”” മണിക്കൂറുകൾക്കുശേഷം ഡോക്ടറിന്റെ ആ വാക്കുകൾക്ക് അമേയയുടെ ജീവിതം തന്നെ തിരികെ നൽകാൻ സാധിച്ചു…. അനസ്തേഷ്യയുടെ മയക്കത്തിന് ശേഷം അമേയ അദ്വൈദിന്റെ അരികിലേക്ക് കയറിച്ചെന്നു …. ഓക്സിജൻ മാസ്കിന്റെ സഹായത്താൽ കിടക്കുമ്പോഴും മനോഹരമായ ഒരു പുഞ്ചിരി ചുണ്ടിൽ നിറച്ച് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അമേയയെ നോക്കി കിടക്കുന്ന അദ്വൈദിനെ കണ്ടു ചുണ്ടിൽ അതെ പുഞ്ചിരിയോടെ അമേയ ഓടിച്ചെന്ന് അദ്വൈദിന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ച് നെറുകയിൽ തലോടി അവിടെ തന്റെ ചുണ്ടുകൾ ചേർത്തു…. “”എന്നോട് എല്ലാം പറയാമായിരുന്നില്ലേ ആദി….”” നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അമേയ അദ്വൈദി നോട് പറഞ്ഞു… അമേയയുടെ കണ്ണുകൾ നിറഞ്ഞത് കണ്ടു ട്രിപ്പ് ഇട്ട് വെച്ചിരിക്കുന്ന തന്റെ വലത്തെ കൈ പതിയെ ഉയർത്തി തന്റെ വലത്തെ ചെവിയിൽ പിടിച്ചുകൊണ്ട് വേദനിപ്പിച്ചതിനു സോറി എന്ന് അദ്വൈദ് അമേയയെ കാണിച്ചു….

അതുകണ്ട് ചിരിയോടെ അമേയ ആ കൈകൾ പിടിച്ചു താഴ്ത്തി… തന്റെ ടോപ് ഉയർത്തി അദ്വൈദിന്റെ കൈകൾ തന്റെ വയറിലേയ്ക്ക് ചേർത്ത് വെച്ചു…. “”ആദിയ്ക്ക് വേണ്ടി ഞാൻ മാത്രമല്ല..കെട്ടോ .. ആദി പറഞ്ഞിരുന്നത് പോലെ ആദിയുടെ മോളും അവളുടെ പപ്പക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു….””” അമേയയുടെ വാക്കുകൾ കേട്ട് അദ്വൈദിന്റെ കണ്ണുകൾ ഒന്നുടെ ഈറനണിഞ്ഞു…. “” ഈ സന്തോഷം പറയാനാ ഞാൻ ഓടി വന്നത്….അപ്പൊ പിന്നെയും എന്നെ വേദനിപ്പിച്ചില്ലേ…. പോട്ടെ സാരമില്ല.. ഞാൻ ഷെമിച്ചു…. പിന്നെ ഒന്നുടെ ഉണ്ട്.. ഞാൻ എല്ലാം അച്ഛനോടും അമ്മയോടും പറഞ്ഞായിരുന്നു…ആദിക്ക് .മനസ്സ് മാറിയാൽ ഈ ആദിയെയും കൂട്ടി എത്രയും വേഗം വീട്ടിലേയ്ക്ക് ചെല്ലാൻ എന്റെ അച്ഛനും അമ്മയും പറഞ്ഞിരുന്നു അതും കൂടെ അറിയാന ഞാൻ ഇന്ന് ഫ്ലാറ്റിൽ വന്നത് …. നമുക്ക് എത്രയും വേഗം പോണം..ആദി.. നമ്മുടെ മോളെയും കൊണ്ട് ….. പോകുവല്ലേ….”” “അതെ…'”എന്ന് ചുണ്ടിൽ ഒരു പുഞ്ചിരിയോടെ അദ്വൈദ് അമേയയെ തല കുലുക്കി കാണിച്ചു… അതെ സന്തോഷത്തോടെ തന്നെ അമേയ അദ്വൈദിന്റെ നെറ്റിയിൽ ഒന്നുടെ ചുണ്ടുകൾ ചേർത്തു.., അമേയ അദ്വൈദിന്റെ നെറ്റിയിലേയ്ക്ക് കുനിഞപ്പോൾ ടോപ്പിനുള്ളിൽ നിന്ന് പുറത്തേയ്ക്ക് വന്ന അമേയയുടെ കഴുത്തിലെ താലി കണ്ട് അത്രമേൽ സന്തോഷത്തോടെയും,പ്രണയത്തോടെയും ആ അവസ്ഥയിലും അമേയയുടെ കൈകൾ വളരെ മുറുക്കത്തോടെ തന്നെ കൂട്ടി പിടിച്ചു ഇനി ഒരിക്കലും നിന്നെ ഞാൻ വിട്ടു കളയില്ല… വേദനിപ്പിക്കില്ല.. എന്ന മനസ്സിന്റെ ഉറപ്പോടെ അദ്വൈദ് കോർത്തു പിടിച്ച അമേയയുടെ കൈ തന്റെ നെഞ്ചോടു ചേർത്ത് വെച്ചു……

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular