Connect with us

Love

എല്ലാ അർത്ഥത്തിലും ഇപ്പൊ ഞാൻ ഏട്ടൻറെ ആയില്ലേ…

Published

on

രചന: ദേവിപ്രസാദ് സി ഉണ്ണികൃഷ്ണൻ

 

കല്യാണ പെണ്ണായി വേഷമണിയുമ്പോഴും ദക്ഷയുടെ മനസ്സിൽ ഒരു ഉറപ്പുണ്ട് അവസാന നിമിഷമെങ്കിലും തന്റെ വിഷ്ണു ഏട്ടൻ വരും എന്ന് അവൾ വിശ്വസിച്ചു മണ്ഡപത്തിലേക്ക് കയറി. പക്ഷെ അവനെ റൂമിൽ കെട്ടിയിട്ടേക്കുവാണ്. “എന്നെ ഒന്ന് അഴിച്ചുവിടു അമ്മെ ദയവു ചെയ്‌തു അ-ഴിച്ചു വിടു.. അവൾ ഞാൻ ചെല്ലുന്നത് കാത്തിരിക്കും അമ്മെ..അവൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല അമ്മെ” അവൻ ഉറക്കെ അലറി. കെട്ടിയിട്ട ജനൽ അവന്റെ ശക്തിയിൽ കുലുങ്ങി. കൈ എത്തിച്ചു അവൻ വാതിലിൽ തട്ടി.ദേവകിയമ്മ മകന്റെ കരച്ചിൽ കേട്ടു തലക്ക് കൈ കൊടുത്തു കരയാൻ തുടങ്ങി. ദക്ഷ അവൾ ദേവകിയുടെ ആങ്ങളയുടെ മകൾ. വിഷ്ണുവിന്റെ മുറപ്പെണ്ണ്. അവൾ ജനിച്ചതെ വിഷ്ണുവിന് വേണ്ടിയാണു. അന്ന് 6 വയസുകാരൻ വിഷ്ണു പല്ലില്ലാത്ത മോണക്കാട്ടി ചിരിക്കുന്ന അവളെ നോക്കി ചിരിച്ചു. അവളുടെ കുഞ്ഞി കൈ വിഷ്ണുവിന്റെ ചൂണ്ടു വിരൽ മുറുക്കി പിടിച്ചു. “പെങ്ങളെ എന്റെ മോള് ഇപ്പോഴേ അവന്റ കൈ പിടിച്ചല്ലോ.” ചിരിച്ചു കൊണ്ടു ദക്ഷയുടെ അച്ഛൻ വേണു പറഞ്ഞു. “എനിക്ക് ഇപ്പോഴേ തന്നോളൂ പൊന്നാങ്ങളെ ഞാൻ കൊണ്ടു പൊയ്ക്കോളാം.. ന്റെ മോള് ” ദേവകി പറഞ്ഞു. “ഇവൾ ഒന്ന് വലുതായിക്കോട്ടെ പെങ്ങളെ. എന്റെ മോള് പെങ്ങളുടെ അടുത്ത് അയക്കുന്നത്രേം സന്തോഷം വേറെ എന്തുണ്ട്.

” പെങ്ങളെ തൊട്ടടുത്തേക്ക് കെട്ടിച്ചു അയച്ചത് ആ ആങ്ങളക്ക് പെങ്ങളെന്നു വച്ചാൽ ജീവനാണ്. വിഷ്ണുവിന് ഒപ്പം ദക്ഷയും വളർന്നു. ഒരേ സ്കൂളിൽ പഠിച്ചു. ഒരേ കോളേജിൽ. ഒരു ദിവസം രണ്ടും കൂടി പൊരിഞ്ഞ അടി. വിഷ്ണു അന്ന് പ്ലസ്ടു ആണ്‌. അവളുടെ കൂടെ പഠിക്കുന്ന കൊച്ചിനെ വിഷ്ണു വായിൽ നോക്കി നിന്നെന്നും ചൊല്ലിയാണ് അടി. അടിപിടിയുടെ ഇടയിൽ വിഷ്ണുവിന്റെ മുട്ട് അവള് അടിവയറ്റിൽ തട്ടി.. പെട്ടന്ന് വയറു പിടിച്ചു അവൾ ഇരുന്നു. “അയ്യോ.. ഏട്ടാ.. എനിക്ക് വേദനിക്കുന്നു. അമ്മയെ വിളിക്കു..”വിഷ്ണു നോക്കിയപ്പോ. അവളുടെ കാലുവഴി ചോര വരുന്നത് കണ്ടു. അവൻ ആകെ ഭയന്നു. “അമ്മെ.. ഓടിവായോ.. അമ്മൂട്ടിക്ക് എന്തോ പറ്റി അമ്മെ..” അവൻ ഉറക്കെ വിളിച്ചു പറഞ്ഞു. വേദന കൊണ്ടു പുളയുന്ന അവളെ കണ്ടിട്ട്.അവൻ വിറക്കാനും കരയാനും തുടങ്ങി.. അവന്റെ അലർച്ച കേട്ട് ദേവകി ഓടി വന്നു. നോക്കിയപ്പോ ചോര. “അമ്മെ.. ഞാൻ ഒന്നും ചെയ്‌തില്ല അമ്മെ.. എനിക്ക് പേടിയാകുന്നു അമ്മെ..” കാര്യം കണ്ടപ്പോ. ദേവകിക്ക് മനസിലായി. “ട.. ശ്രീദേവിയെ ഓടി പോയി വിളിച്ചോണ്ട് വാ.” ശ്രീദേവി ദക്ഷയുടെ അമ്മയാണ്.അവൻ വാഴത്തൊപ്പ് വഴി ഓടി. “അമ്മായി അമ്മായി.. അവൾക് എന്തോ പറ്റി അമ്മായി..”അവൻ കിതച്ചു കൊണ്ട്‌ പറഞ്ഞു. പിറ്റേന്ന് അമ്മാവന്റെ വീട്ടിൽ അവനു മനസിലാവാത്ത എന്തോ പരുപാടി നടക്കുന്നു. അവൻ പോയില്ല. അവൻ പേടിച്ചു പനിപിടിച്ചു കിടക്കുന്നു. പരുപാടി എല്ലാം കഴിഞ്ഞു. ദേവകിയമ്മ വീട്ടിലേക്ക് വന്നു. “അമ്മെ.. അവൾക്ക് എന്ത് പറ്റിയമ്മേ..”അവൻ ചോദിച്ചു. “അത്.. നീ അറിയണ്ട ഇപ്പൊ.” അവൻ മനസമാധാനം ഇല്ലാതായി. അവൻ ഇറങ്ങി വാഴത്തൊപ്പ് വഴി. നടന്നു. ദക്ഷയുടെ ജനൽ അരികിലെത്തി. “ടി…ഇങ്ങോട്ട് നോകിയെ..”ഇത്രയും നാൾ ട്രൗസർ ബനിയനും ഇട്ടു നടന്നവൾ. ദവാനി ഉടുത്തു നിൽക്കുന്ന കണ്ടു അവനു മഹാലക്ഷ്മി തന്റെ മുൻപിൽ പ്രത്യക്ഷപെട്ടപോലെ തോന്നി. “അമ്മൂട്ടിയെ.. നിനക്ക് എന്താടിപറ്റിയെ.” “ഏട്ടാ.. ഞാൻ വല്ല്യ പെണ്ണായിത്രെ.” അവൾ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

അവൾക് ഒന്നില്ലന്നറിഞ്ഞപ്പോൾ വിഷ്ണുവിന് സന്തോഷമായി. “അമ്മായി.. വിഷ്ണുവേട്ടൻ.. കോളേജിൽ അടിണ്ടാക്കി അമ്മായി.” വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു. റൂമിൽ ഇരിക്കുമ്പോൾ അവൾ അടുക്കളയിൽ ഇരുന്നു പറയുന്നത് അവൻ കേട്ടു.. ഇവൾ എന്നെ ഒറ്റികൊടുക്കുവാണല്ലോ. അമ്മ ചൂലുമായി ഇപ്പൊ വരും. പറഞ്ഞു തീർന്നില്ല. ദേവകിയമ്മ വന്നു.. “അമ്മെ അവൾ നുണ പറയുവാ.” അവൾ നോക്കി ചിരിച്ഛ്.. പുഴുങ്ങിയ കപ്പ തിന്നോണ്ട് ഒരു ഇളി ഇളിച്ചു. “ടീ.. ഞാൻ എപ്പോഴാ അടിണ്ടാക്കിയെ.” “ബസ്സ് സ്റ്റോപ്പിൽ.. കത്ത് നില്കുമ്പോ ഞാൻ കണ്ടു. ബൈക്കിനു ബാറ്റും വടിയുമായി മറ്റേ കോളേജിൽ പോകുന്നത് ” “എടി പോത്തേ.. നിന്നെ ഞാൻ ഉണ്ടല്ലോ..”അവളുടെ ചെവി പിടിച്ചു തിരിച്ചു തലക്കിട്ടു ഒരു കിഴുക്കു കൊടുത്തു. “അയ്യോ അമ്മായി ഓടിവായോ ഏട്ടൻ എന്നെ കൊല്ലുന്നേ….” “ടി… ഒച്ച വെക്കല്ലേ പോത്തേ ” അവൻ വായ പൊത്തി പിടിച്ചു. “ടാ… കൊച്ചിനെ വിടെടാ..” ദേവകിയമ്മ ചൂല് കൊണ്ടു ഒന്ന് കൊടുത്തു. “എടാ…അവളെ ഇങ്ങോട്ട് കെട്ടികൊണ്ട് വരണ്ടതാണ്.. ന്റെ മോളായി.. നിങ്ങ ഇപ്പോഴേ തല്ലായാലോ.” “ഇവളെ അതിനു. ആരു കെട്ടാൻ പോകുന്നു. എനിക്ക് വേണ്ട ഇതിനു.” അവളുടെ കണ്ണ് നിറയാൻ തുടങ്ങി.. “അമ്മായി.. ഞാൻ പോണു..” അവൾ ഇറങ്ങി പോയി.. “കണ്ടോ.. കൊച്ചിനെ എന്തിനാ വിഷമിപ്പിച്ചേ. അവൾ പോയി..” വിഷ്ണുവിന് കൂടെ പഠിക്കുന്ന കുട്ടിയോട് ഒരു ഇഷ്ടം. ഒരു ലവ് ലെറ്റർ എല്ലാം എഴുതി സെറ്റ് ആക്കി. ഇനി ഇത് ആരുടേലും കൈ കൊണ്ടു അവളുടെ അടുത്ത എത്തിക്കണം. നോക്കിയപ്പോ ദേ വരുന്നു നമ്മടെ മുറപ്പെണ്ണ്.

“ടി.. അവിടെ നിന്നെടി..” അവൻ ദക്ഷയുടെ അടുത്ത് സീനിയർ ജാടയിട്ട്. “എന്താ ഏട്ടാ..” “ഏട്ടനൊക്കെ വീട്ടിൽ.. നീ ഇത് എന്റെ ക്ലാസിലെ..പ്രിയക്ക് കൊടുക്ക്‌.. ” സങ്കടം മുഖത്ത് കാണിക്കാതെ അവൾ അത് വാങ്ങി. പ്രിയയെ കണ്ടു അവൾ അത് കൊടുത്തു. “ഇത് വിഷ്ണുവേട്ടൻ തന്നതാ.. ഇത് വായിക്കുമ്മതൊക്കെ കൊള്ളാം. മറുപടി കോപ്പൊന്നൊക്കെ പറഞ്ഞു. ഏട്ടന്റെ അടുത്തേക്ക് ചെന്നാൽ.. അറിയാലോ ഈ ദക്ഷയെ.. അടിച്ചു കാരണം ഞാൻ പുകക്കും. ” ദക്ഷ നൈസ് ആയിട്ട് ഒരു ഭീഷണിയിട്ട്. ഇത് എങ്ങനെയോ വിഷ്ണു അറിഞ്ഞു. വീട്ടിലെത്തി അവൾ യൂണിഫോം മാറി വരുന്നതും കാത്തു ഇരുന്നു. അടുക്കളയിൽ അമ്മയുമായി അവൾ സംസാരിക്കുന്ന ഒച്ച കേട്ടപ്പോ. “ടി..പോത്തേ… ഇങ്ങു വന്നെടി..”സ്നേഹത്തോടെ അവൻ വിളിച്ചു. അവൾ പടികൾ കയറി തട്ടിൻ മുകളിലെ അവന്റെ റൂമിലേക്ക് വന്നു. “മോൾ.. ആ ലെറ്റർ കൊടുത്ത.” “കൊടുത്തല്ലോ ഏട്ടാ..” “എന്നിട്ട് മോള് വല്ലതും. അവളോട്‌ പറഞ്ഞ..” “ഇല്ല ഏട്ടാ..” “നുണ പറയല്ലേ ” “ആ… പറഞ്ഞു… ഏട്ടൻ എന്റെ ആണെന്നും.. പ്രേമിക്കാനോ കോപ്പിനോ നിന്നാൽ കാരണം ഞാൻ പുകക്കുമെന്ന് പറഞ്ഞു.” പറഞ്ഞു തീർന്നതും ദക്ഷയുടെ കാവിൾ നോക്കി ഒന്ന് കൊടുത്തു.അവൾ കരഞ്ഞോണ്ട് ഇറങ്ങി ഓടിപോയി. ഇതിനിടെ ഇന്റർവ്യൂനു പോയി നാട്ടിൽ ഒരു ജോലി ശരിയായി വിഷ്ണുവിന്. അടികൊണ്ടതിനു ശേഷം. ദക്ഷയെ കാണാൻ ഇല്ല വീട്ടിലേക്കു.

അവൻ എന്തോപോലെ തോന്നി തുടങ്ങി. എപ്പോഴും കലപില വയ്ക്കുന്ന അവളുടെ ശബ്ദമില്ലാതെ എന്തോ ഒരു സുഖമില്ലാത്തത് പോലെ. അവളെ കാണാൻ തോന്നുന്നു. ഇങ്ങനെ ആലോചിച്ചു ഇരിക്കുമ്പോ അടുക്കളയിൽ അവളുടെ ഒച്ച. വിഷ്ണു പടികൾ ഇറങ്ങി അടുക്കളയിൽ ചെന്ന്. പശുനുള്ള കാടി വെള്ളം എടുക്കാൻ വന്നതാണ് അവള്. ഒരു പേരക്കയും കടിച്ചോണ്ട് അവൾ അമ്മയുമായി സംസാരിക്കുവാണ്. വിഷ്ണുവിനെ കണ്ടതും അവൾ മുഖം വീർപ്പിച്ചു. എപ്പോ വന്നെടി എന്ന് വിഷ്ണു ചോദിച്ചപ്പോൾ അവൾ മറുപടി ഒന്നും പറയാതെ. വാഴത്തോട്ടം ലക്ഷ്യമാക്കി നടന്നു. പിന്നാലെ പോയി അവളുടെ കൈ പിടിച്ചു നിർത്തി. “ഏട്ടാ.. എന്നെ വിടു… എനിക്ക് ഏട്ടനോട് മിണ്ടണ്ട..” “എത്ര ദിവസയാടി ഒന്ന് മിണ്ടീട്ടു..” “ഞാൻ മിണ്ടില്ലെങ്കിൽ എന്താ. മിണ്ടാൻ കുറെ ആളുകൾ ഉണ്ടല്ലോ ഏട്ടന്.” നൈസ് ആയിട്ട് പേരക്കക്ക് ഇട്ടു ഒരു കടി കൊടുത്തു. “എടി നീ മിണ്ടാതായപ്പോ എനിക്ക് എന്തോപോലെയാടി.. എനിക്ക് നീ മിണ്ടാതിരിക്കുന്നത് സഹിക്കുന്നില്ല. ഇത്രേം നാള് അടുത്തുണ്ടായപ്പോ ഒരു വിലയും തോന്നിയില്ല. പക്ഷെ ഇപ്പൊ ഉള്ളിൽ ഒരു പിടച്ചിലാണ്.” “ആാാ… അവിടെ കിടന്നു പിടയട്ടെ.എനിക്ക് ഒരു കുന്തവുമില്ല..

” അവൻ അവളുടെ കാപ്പിപൊടി മിഴികൾ നോക്കി.. ആ മിഴികളിൽ ഇപ്പൊ അവനു അവനെ കാണാൻ പറ്റും. “കൈ വിടു ഏട്ടാ..ഞാൻ പോണു ” “അവിടെ നിൽക്കടി.. അതെ എന്നെ വട്ടു പിടിപ്പിക്കണ്ട. ആ മുഖത്ത് ചിരി വിടരുന്നത് പുറകിൽ നിൽക്കുന്ന എനിക്ക് കാണാം.” അവൾ പുഞ്ചിരി വരുത്തി നടന്നു പോയി. ഞായറാഴ്ച നല്ല ഉച്ച മയക്കം കാച്ചി കിടക്കുമ്പോഴാണ്.അവൾ റൂമിലേക്ക് കയറി വരുന്നത്. വിഷ്ണുവിന്റെ ഉറക്കം നോക്കി അവൾ ഇരുന്നു. കള്ള ചെക്കന്റെ കിടപ്പു കണ്ടോ. “എടാ… ഏട്ടാ എഴുനേല്ക്കട..” അവൾ തല തിരിച്ചു കിടന്നു. അവൾ അവനെ വീണ്ടും കുലുക്കി വിളിച്ചു. “ഏട്ടാ… എഴുന്നേൽക്കു.. എനിക്ക് കടൽ കാണാൻ പോകണം.” “ഓഹ്… വന്നോ കുരുപ്പ്.. എടി ആകെ കിട്ടുന്ന ഞായറാഴ്ച ആണ്‌. ഞാൻ ഒന്ന് ഉറങ്ങട്ടെ.” “അങ്ങനെയിപ്പോ… ഉറങ്ങണ്ട.. എനിക്കിപ്പോ കടൽ കാണണം ” “എങ്കിൽ വാ പോകാം..” കടൽ നോക്കി അവൻ പറഞ്ഞു.. “നിന്നെപ്പോലെ ഒരുത്തി സമുദ്രപോൽ കൂടെ ഉള്ളപ്പോ.. ഈ സമുദ്രത്തിനു എനിക്ക് ഒരു ഭംഗി തോന്നുന്നില്ലടി പോത്തെ.” അവളുടെ കാതിലെ കോട്ട കമ്മലു കടൽ കാറ്റിൽ മെല്ലെ അടികൊണ്ടിരുന്നു. മുടിയിഴകൾ അവന്റെ മുഖത്തെ തലോടികൊണ്ടിരുന്നു.. അവള് ഉപയോഗിക്കുന്ന സോപ്പിന്റെ ഗന്ധം അവനു നന്നായി കിട്ടുന്നുണ്ടായിരുന്നു.അവൻ ദൂരെ ലൈറ്റ് ഹൌസ് കണ്ടു. “വാടി.. നമ്മൾക്ക് അതിൽ കയറാം..” അവർ കയറി മുകളിൽ എത്തി. “എന്താടാ ഏട്ടാ… ഇങ്ങനെ നോക്കുന്നെ.. ജനിച്ചന്നു മുതൽ കാണുന്നതല്ലേ എന്നെ.” “അതെ.. പക്ഷെ..ഈ സ്മുദ്രത്തിനു സാക്ഷിയാക്കി ഭൂമിക്കും ആകാശത്തിനും ഇടയിൽ നമ്മൾ ഇങ്ങനെ കണ്ടിട്ടില്ലല്ലോ. വീശുന്ന കാറ്റ് നിന്നെ തഴുകി എന്നെ തൊഴുകിട്ടില്ലലോ.. ഇതൊക്കെ ആദ്യമായി അല്ലെ.. നിന്റെ കാപ്പിപൊടി കണ്ണുകളിൽ ഇപ്പൊ എന്നെ തെളിഞ്ഞു കാണാം.” “ഓഹ്… എന്നെ കൊണ്ടു കണ്ടവൾമാർക്ക് ലവ് ലെറ്റർ കൊടുപ്പിച്ച ആളല്ലേ.. തെണ്ടി പട്ടി.. നാറി..” “ഇതാണ് ഈ പെണ്ണുങ്ങളുടെ കുഴപ്പം. ഇനിയിപ്പോ ഈ പഴി ലൈഫ് ടൈം സഹിക്കണമല്ലേ.” “സഹിക്കണം.. നിങ്ങക്ക് ഞങ്ങൾ പെണ്ണുങ്ങളെ അറിയുല..” “ദൈവമെ.. ഈ അറിഞ്ഞ പെണ്ണ് തന്നെ ധാരാളം.” “ആഹ്… അന്ത ഭയമിറുക്കണം..” അവൾ ചിരിച്ചു. “വേഗം വന്നു എന്നെ കെട്ടികൊണ്ട് വരാൻ നോക്കു മനുഷ്യ..” “എടി പോത്തേ… താലി കെട്ടിയില്ലെന്നല്ലേ ഒള്ളൂ.. മിക്ക സമയത്തും എന്റെ വീട്ടിൽ തന്നെയല്ലേ..” “അതുപോലെ ആണോ ഇത്.” അവൾ മുഖം വീർപ്പിച്ചു “വീർപ്പിക്കണ്ട ആ മുഖം..

നല്ല സമയം നോക്കി അമ്മയെ അങ്ങോട്ട് വിടാം.. അതല്ലേ നാട്ടുനടപ്പ്..” അവൻ കണ്ണീറുക്കി കാണിച്ചു വൈകുന്നേരം സമയം. “വേണുവേട്ട…. വേണുവേട്ട…” ആരോ പുറത്ത് വന്നു വിളിക്കുന്ന ശബ്ദം കേട്ട് വേണു പുറത്തേക്ക് വന്നു. കൂടെ ശ്രീദേവിയമ്മയും ദക്ഷയും വന്നു. “ആഹ്.. ദീപനോ…കയറിയിരിക്കട..” “ഇരിക്കാനുള്ള സമയമില്ല.. വേണു ഏട്ടാ.. ഷർട്ട്‌ ഇട്ട് വാ ” “എന്താടാ. കാര്യം പറ..” “നമ്മുടെ.. വിഷ്ണുവിന് ഒരു ആക്‌സിഡന്റ..തലക്ക് കാര്യമായ പരിക്ക് ഉണ്ട്..” ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. ഇത് കേട്ട് ശ്രീദേവിയമ്മ നെ-ഞ്ചിൽ കൈ വച്ചു… ദക്ഷ നിന്നിടത്തു തന്നെ ഊർന്നു ഇരുന്നു.. ” “അച്ഛാ… ഞാനും വരുന്നു..” അവൾ ഓടി കാറിൽ കയറി. “മിഴികൾ പെയ്യാൻ നിൽക്കുന്ന കാ-ർമേഘം പോലെ വന്നു മൂടി.. ഹോസ്പിറ്റലിൽ എത്തി.. അമ്മായിയെ കണ്ടതും.. ആ കാർമേഘം മഴയായി പൊഴിയാൻ തുടങ്ങി. Icu വിലാണ്. “ഞാൻ ഒന്ന് ഡോക്ടറെ കണ്ടിട്ടു വരാം പെങ്ങളെ ” ഡോക്ടർ റൂമിൽ കയറി കാര്യങ്ങൾ തിരക്കി. “ഡോക്ടർ.. ഞാൻ വിഷ്ണുവിന്റെ അമ്മാവനാണ്. വിഷ്ണുവിന് എന്തെങ്കിലും.” “വിഷ്ണു.. ഇപ്പോ ഓക്കേ ആണ്‌.. പക്ഷെ ” “എന്താ സർ ഒരു പക്ഷെ ” “വിഷ്ണുവിന്റെ ഞെ-രമ്പിൽ ഒരെണ്ണത്തിൽ നല്ല ക്ഷ-തമുണ്ട്. അത് മൂലം വിഷ്ണുവിന് തലക്ക് നല്ല വേദന വരും.. അന്നേരം അവൻ എന്ത് ചെയ്യും എന്ന് നമ്മൾക്ക് ഊഹിക്കാൻ പറ്റില്ല. ചിലപ്പോ അവൻ അടുത്തുള്ള ആളെ ഉപദ്രവിച്ചു എന്നുവരെ വരാം. അതവന്റെ വേദന കൊണ്ടു സംഭവിക്കുന്നതാണ്. ചിലപ്പോ വേദന സഹിക്കാതെ സ്വയം ഇല്ലാതാക്കാനും ശ്രമിക്കാം. വിഷ്ണുവിനെ നന്നായി നോക്കേണ്ടി.. വരും.. മെല്ലെ നമ്മുക്ക് ശരിയാക്കാം.” ഡോക്ടർ പറഞ്ഞു നിർത്തി. വേണു പെങ്ങളെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ദേവകിയമ്മ കരഞ്ഞു തളർന്നു. ഇതൊന്നും മനസിലാവാതെ അവൾ ചുമറും ചാരിയിരുന്നു.

കുറെ നാളുകൾക്കു ശേഷം വിഷ്ണു ഹോസ്പിറ്റൽ വിട്ടു. “അമ്മെ.. അവളെ പോയി വിളിച്ചു കൊണ്ടു വന്നാലോ… ഇടക്ക് വേദന വരുമ്പോൾ അമ്മക്ക് എന്നെ നോക്കാൻ പറ്റുന്നില്ല. എനിക്ക് ഈ വേദന സഹിക്കാൻ പറ്റുന്നില്ല. ഡോക്ടർ പറഞ്ഞത് അമ്മയോ അമ്മാവനോ എന്നോട് പറയുന്നില്ല.എന്താ ഈ വേദനയുടെ കാര്യം.” ദേവകിയമ്മ എല്ലാം അവനോടു പറഞ്ഞു. “എന്താ.. അമ്മെ.. എനിക്ക് പ്രാന്ത് ആണെന്ന് പറയാതെ പറയുവാണോ..” പറഞ്ഞോണ്ടിരിക്കലെ ദക്ഷ കയറി വന്നു. “എടോ.. താൻ വന്നോ.. എന്നെ ഒന്ന് പുറത്തേക്ക് കൊണ്ടു പോകുമോ. ഇവിടിരുന്നു മടുത്തു..” “പോകാമോ… എന്നോ… എന്നോട് പോകണമെന്ന് പറഞ്ഞാൽ പോരെ ഈ ലോകത്തു എവിടെ വേണമെങ്കിലും ഞാൻ എന്റെ ഏട്ടനെ കൊണ്ടു പോകും.” അവനെ കൊണ്ടു അവൾ നടന്നു.. “നമ്മുക്ക് ആ കുളപ്പടവിൽ ഇരുന്നാലോ. അമ്മുട്ടിയെ.” അവൻ അവളെ നോക്കി ഇരുന്നു. ഒരു മാറ്റവുമില്ലാത്തത് ഇവൾക്ക് മാത്രമാണ്. എന്തിനാണ് ഈ പെണ്ണ് എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്. നേരം വല്ലാണ്ട് ഇരുട്ടി തുടങ്ങി. “എടോ.. എനിക്ക് പ്രാന്ത് ആണെന്ന് എല്ലാവരും പറയുന്നു.തനിക്കു അങ്ങനെ തോന്നുണ്ടോ.” “ദേ.. ഏട്ടാ… അത് ഞെരമ്പിൽ ഒരു ചതവ് അത് ശരിയാക്കും ഞാൻ…” “അതിനു.. ന്റെ പോത്തിന്റെ കൈയിൽ മരുന്നുണ്ടോ.” “ഉണ്ടല്ലോ.. ഏട്ടനോടുള്ള എന്റെ പ്രണയം.. പ്രണയത്തിനു ഒരു ശക്തി ഉണ്ട്.. ഏതു അസുഖത്തിനുള്ള മരുന്ന് അതിലുണ്ട്.” “എടി പൊട്ടി.. സ്നേഹം പ്രണയം അധികമാവുമ്പോൾ.. എനിക്ക് വേദന കൂടുന്ന സമയത്ത്.. നിന്നെ ഞാൻ അറിയാതെ ഉപദ്രവിച്ചാൽ.. നീ സഹിക്കോ അത്. ചിലപ്പോ നിന്നെ കൊല്ലേണ്ടി വന്നാൽ.. ഓർമ വരുമ്പോ എനിക്ക് സഹിക്കാൻ പറ്റില്ല.” “ഏട്ടൻ അല്ലെ എന്നെ കൊല്ലുന്നതു… ഈ കൈ കൊണ്ടു മരിക്കാനും തയ്യാറായാണ് ഈ പെണ്ണ് ഭൂമിയിലേക്ക് വന്നത്.” “പറയാൻ.. എളുപ്പാണ് അമ്മുട്ടിയെ…. നീ എന്നെ മറന്നു പുതിയ ജീവിതം നോക്കണം.

“അവന്റെ മിഴി നിറഞ്ഞത് അവൻ അവളെ കാണിച്ചില്ല. “ദേ മനുഷ്യ.. ഇനി ഇമ്മാതിരി വർത്താനം പറഞ്ഞാൽ ഞാൻ തന്നെ കൊല്ലും.. ഏട്ടനാണ് എന്ന് നോക്കുല..” അവൻ മെല്ലെ അവളുടെ നിറഞ്ഞ കണ്ണുകളിൽ ചുംബിച്ചു.. വെള്ളം കുടിക്കാൻ വന്ന മീൻ കണ്ണുപൊത്തി വെള്ളത്തിലേക്ക് ഊളിയിട്ടു.. അവൾ മെല്ലെ അവന്റെ കഴുത്തിൽ ചുംബിച്ചു.. ഒരു മഴപോലെ അവൾ അവനിലേക്ക് പെയ്യാൻ തുടങ്ങി.അവളുടെ ചുവന്ന കുങ്കുമ പൊട്ടു അവന്റെ മാറിൽ ഉരസ്സി മാഞ്ഞു. ആത്മ നിർവൃതിയെന്നോണം അവന്റെ മിഴിയിൽ നിന്നും വെള്ളം ഒലിച്ചിറങ്ങി.. അഴിച്ചിട്ട അവളുടെ മുടിയിഴകളിലൂടെ വിയർപ്പ് ഇറങ്ങി അവന്റെ നെറ്റിയിൽ വീണു. മഴ പെയ്തു തോർന്നപോൽ അവന്റെ മാറിലേക്ക് അവൾ വീണു.. മെല്ലെ കണ്ണടച്ചു കിടന്നു.. അവന്റെ ഹൃദയത്തിന്റെ മിടിപ്പ് ഇപ്പൊ അവൾക് കേൾക്കാം. “ഇനി പറ ഏട്ടാ.. ഇനി ഏട്ടനെയിട്ട് ഞാൻ പോകുമോ.. എല്ലാ അർത്ഥത്തിലും ഇപ്പൊ ഞാൻ ഏട്ടൻറെ ആയില്ലേ..

“അവൻ മെല്ലെ എഴുനേറ്റു അവളുടെ നെറ്റിയിൽ ചുംബിച്ചു. അവൻ പറഞ്ഞു ദേവകിയമ്മ പെണ്ണ് ചോദിച്ചു പോയി.. തിരിച്ചു വന്ന ദേവകിയമ്മയുടെ മുഖം വാടിയിരുന്നു. “എന്താ.. അമ്മെ പോയിട്ട്..” “അവളെ തരാൻ.. പറ്റില്ലന്ന് പറഞ്ഞു..എപ്പോ വേണമെങ്കിലും വേറെ ഒരാൾ ആകുന്ന അവനു പെണ്ണില്ലാന്ന്.” ആവാം മൂളി കേട്ടൊള്ളു. “അവൾ എന്ത് പറഞ്ഞു..” “അവൾ.. ഒരേ കരച്ചിലായിരുന്നു.. വേണു ഏട്ടൻ അവളെ കൊന്നില്ലന്നെ ഒള്ളൂ.. ഞാൻ നില്കുംതോറും ആ കുട്ടി തല്ല് വാങ്ങി കൂട്ടൊള്ളു.. ഞാൻ ഇങ്ങ് ഇറങ്ങി പോന്നു.” “പിന്നെ അവളുടെ കല്യാണം ഉറപ്പിച്ചു.. അവളുടെ സമ്മതം ഒന്നും നോകീലാന്ന്.. മോൻ എല്ലാം മറക്കണം.. മോൻ കല്യാണത്തിന് പോയി ഒരു പ്രശ്നം വേണ്ടടാ.. അവൾ നമ്മടെ കുടിയല്ലേടാ..” “അമ്മെ.. എനിക്ക്…” പറഞ്ഞു തീരും മുൻപ് തല വെട്ടിപുളക്കുന്ന വേദന വന്നു അവനു. ദേവകിക്ക് അവനെ ഒറ്റക് പിടിക്കാൻ സാധിച്ചില്ല.. ഓടി ചെന്ന് വാതിൽ അടച്ചു.. അവൻ ഉറക്കെ ഒച്ച എടുത്തു.. പുറത്തിരുന്നു ദേവകി പൊട്ടികരഞ്ഞു. അവൻറെ ഒച്ച കേട്ട് അവൾ റൂമിൽ നിന്നും ഓടി.. വേണു തടഞ്ഞു..അവളെ പൂട്ടിയിട്ടു. “ഇനി മോൾ കല്യാണത്തിന് പുറം ലോകം കാണുകയൊള്ളു.” “എന്റെ എട്ടൻ വരും.. എന്നെ കൊണ്ടു പോകാൻ ഞാൻ ഇറങ്ങി പോകും..

വേറെ ആരുമല്ലലോ നിങ്ങളൊക്കെ തന്നെയല്ലേ ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചത്.. ഞാൻ ഏട്ടന്റെ ആണെന്ന്.”അവൾ തലയിണയിൽ മുഖം പൂഴ്ത്തി കരഞ്ഞു.. “അമ്മെ ഒന്ന് വാതിൽ തുറക്ക് അമ്മെ അവൾ എന്നെ കാത്തിരിക്കും.. ദയവു ചെയുതു തുറക്ക് അമ്മെ.. എന്റെ തലവെട്ടി പുളയുന്നു.. എനിക്ക് അവൾ ജീവനാണ്..”ദൂരെ നിന്നും കെട്ടു മേളം കെട്ടു അവൻ.. എല്ലാം അവസാനിച്ചിരിക്കുന്നു..അവനു മനസിലായി.. ഞാൻ പറ്റിച്ചു എന്ന് കരുതി കാണും.. “അമ്മെ.. അവളോട്‌ ഒന്ന് പോയി പറയോ.. എന്നെ ഇവിടെ കെട്ടിയിട്ടേക്കുവാണെന്നു..” ദേവകിയമ്മ ഇറങ്ങി നടന്നു.. അവളോട്‌ കാര്യം പറഞ്ഞു.. വൈകുന്നേരം ആയപ്പോൾ… “ദേവകിയമ്മേ… നമ്മടെ അമ്മൂട്ടീ താലി കേട്ടുന്നതിനു മുൻപായി ശര്ധിച്ചു..കൊച്ചിന് വയറ്റിൽ ഉണ്ട്..” ദേവകിയമ്മ അവന്റെ റൂം തുറന്നു കെട്ടാഴിച്ചു.. “പോയി എന്റെ മരുമകളെയും പേര കുട്ടിയേം കൊണ്ടു വാടാ..” അവൻ ഇറങ്ങി വാഴത്തൊപ്പ് വഴിയോടി.. അവൾ ഇങ്ങോട്ട് തിരിച്ചു ഓടി.. വാഴത്തോപ്പിന്റെ നടുക്ക് വച്ചു അവർ മുഖമുഖം നോക്കി നിന്നു.. അവൾ അവനെ കെട്ടിപിടിച്ചു. അവന്റ വലതു കൈ എടുത്തു അവളുടെ വയറിൽ വച്ചു.. തലയിട്ടി കരഞ്ഞു കൊണ്ടു..

“അച്ഛനെ കൊണ്ടു പറ്റാത്തത്..മോനെ കൊണ്ടു പറ്റി..” അവൾ കരഞ്ഞു കൊണ്ടു പറഞ്ഞു.. “എന്ത്..” “കുന്തം..” “അമ്മയുടെ കല്യാണം മുടക്കി.. അച്ഛന് സ്വാനന്തമാക്കി കൊടുത്തു അവൻ അവന്റെ അമ്മയെ ” അവൾ അവനെ മുറുകെ കെട്ടിപിടിച്ചു നാട്ടുകാരും ആളുകളും നോക്കി നിൽക്കുന്നത് അവര്ക് ഒരു പ്രശ്നമെ അല്ലായിരുന്നു.. “എന്തുവാടി…” “കു-ന്തം ” “ആരുടെ ” “ലുട്ടാപിടെ ” അവളെ മെല്ലെ പൊക്കി വാഴത്തോപ്പിലൂടെ ലക്ഷ്യം വച്ചു നടന്നു.. ദേവകിയമ്മ അപ്പോൾ വിളക്ക് ക-ത്തിച്ചു വെള്ളിയിലേക്ക് വന്നു… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular