Connect with us

പ്രണയം

ഒരു ബഡായി കഥ

Published

on

രചന: ശരത് ലാൽ

തോരാതെ പെയ്യുന്ന മഴ….മുംബൈ നഗരത്തിന്റെ ചാലുകളിൽ വെള്ളത്തിൽ ചോരയുടെ ഗന്ധവും.വെടിവെപ്പ് ശബ്ദം അങ്ങകലെ കേൾക്കുന്നുമുണ്ട്.അവസാനം കിട്ടിയ ഓർഡർ നാലു തീവ്രവാദികൾ നഗരത്തിൽ വെടിവെപ്പ് തുടങ്ങിയെന്നും കീഴക്കാൻ എത്രയും വേഗം ഒരു ബറ്റാലിയൻ സൈന്യം ഇറങ്ങണം എന്നും.ഞാൻ ഒറ്റക്ക് നാലിൽ മൂന്നു പേരെ കൊന്ന്കഴിഞ്ഞു. അതും ഒരു പിസ്റ്റലിൽ.ഇനി ഉള്ളത് നാലു ബുള്ളെറ്റ്.പെട്ടെന്നു ആണ് ചെവി കീറും പോലെ ഒരു ബുള്ളറ്റ് കടന്ന് പോയത്.അടുത്ത ബുള്ളറ്റ് എന്റെ നെഞ്ചിന്റെ തൊട്ടുമുകളിൽ പതിച്ചു. “അയ്യോ വെടി വെടി…ക്യാപ്റ്റാ എന്നെ വെടിവെച്ചേ…” ബെഡിന്ന് ഉരുണ്ടുംമ്പിടച്ചു താഴെ വീണതും അമ്മ ഓടിവന്നതും ഒരുമിച്ച്. “ക്യാപ്റ്റനാ…ടാ സുധി…ഇത് അമ്മയാടാ….” “ങേ….അപ്പൊ എന്നേം അച്ഛനേം അവര് വെടിവെച്ചില്ലേ….അച്ഛൻ അപ്പറേ കിടപ്പുണ്ടാർന്നല്ല…” “ആ…അച്ഛൻ അപ്പുറത് ചാരുകസേരേൽ കിടപ്പുണ്ട്…പത്രോം വായിച്ചോണ്ട്…നിന്നെ തിരക്കണുണ്ടായിരുന്നു…ചന്തിക്ക് വെയിൽ അടിച്ചിട്ടും ഉറക്കം തീർന്നില്ലേന്നും ചോദിച്ചു…” “അയ്യോ…ഇതിലും ഭേദം ആ വേടി കൊണ്ട് ചാവണതാരുന്നു…” ഞാൻ വേഗം അടുക്കളേൽ ചെന്ന് കാപ്പിയും എടുത്ത് ഉമ്മറത്തേക്ക് ഇറങ്ങി… “വാഴ കൃഷിക്ക് നല്ല ഡിമാൻഡ്….അനുകൂലമായ കാലാവസ്ഥ എന്ന് കൃഷിവകുപ്പ്…” അച്ഛൻ പത്രത്തിൽ നോക്കി ഉറക്കെ വായിച്ചു. ശോ….ഒരു ദിവസം പോയി എന്ന് മനസ്സിൽ കരുതി അകത്തേക്ക് കേറാൻ തുടങ്ങുമ്പോഴാണ് അടുത്ത വായന…അനിയത്തി ഒരു പേജ് എടുത്തു അച്ഛന്റെ അടുത്തിരുന്നു വായിക്കുന്നുണ്ട്. “ചേര കുഞ്ഞിനെ പാമ്പ്കടിച്ചു…ങേ ചേരകുഞ്ഞിനെയാ…” അച്ഛൻ ഒന്ന് കണ്ണോടിച്ചു നോക്കിയിട്ട് പറഞ്ഞു. “ഓഹ്…എടി പോത്തെ ചേരകുഞ്ഞു അല്ല…ചോരകുഞ്ഞു…പത്രം വായിക്കാൻ ഇരിക്കുന്നു…കഴുത…” “ടാ സുധി… ആർമിയുടെ പരീക്ഷ എപ്പോഴാ നിനക്ക്.…” “അടുത്ത ആഴ്ച ആണ് അച്ഛാ….” “ആ പോയിട്ട് വരുമ്പോ നീ ഒരു ചാക്ക് അരി കൂടി വാങ്ങിയിട്ട് വാ…ഇവിടെ അരി തീരാറായി ഇരിക്കുവാ….എന്തായാലും പട്ടി ചന്തക്ക് പോകുവല്ലേ…” “ആഹാ…അച്ഛൻ അങ്ങനെ ഒന്നും കളിയാക്കണ്ട…ഈ ടെസ്റ്റ് എങ്കിലും ഞാൻ പാസ്സ് ആയിരിക്കും…ഇത് സത്യം സത്യം സത്യം…” വാശിയില് ഞാൻ അകത്തേക്ക് കേറി കുളിച്ചു നേരെ അഖിലിന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങി… ബൈക്കിൽ പെട്രോൾ ഇല്ല…അടിക്കാൻ പൈസ ചോദിച്ചാൽ വാഴ കൃഷി എന്നും പറഞ്ഞു നാണം കെടുത്തുകേം ചെയ്യും…അതുകൊണ്ട് ബസ് തന്നെ ശരണം. “അമ്മേ…ഞാൻ അഖിലിന്റെ വീട് വരെ പോയിട്ട് വരാം.” “പെട്ടെന്ന് വരണം…കണ്ട സ്‌ഥാലത്തേക്ക് ഒന്നും പോയേക്കരുത്…” നേരെ റോഡിലേക്ക് ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു.സ്റ്റോപ്പിൽ വലിയ ആളില്ല… ഇത്തിരി നേരം നിന്നു കഴിഞ്ഞപ്പോ ഒരു കാർ വന്നു മുമ്പിൽ നിർത്തി… “മോനെ…ഈ അച്യുതങ്കുട്ടി മാഷിന്റെ വീടു എവിടാ…” അച്ഛനെ തിരക്കി ആണല്ലോ ആള് വന്നേക്കണേ…എന്ന് മനസ്സിൽ ഓർത്തു ഞാൻ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു.എന്നിട്ട് നേരെ ഞാനും വീട്ടിലേക്ക് നടന്നു. ചെന്നപ്പോഴാണ് പെങ്ങൾക്ക് പെണ്ണുകാണാൻ ഒരു കൂട്ടര് വന്നതാണെന്ന് മനസിലായത്. ദേ വന്നു നമ്മുടെ മകൻ…ഇത് സുധി…സിമിയുടെ ചേട്ടൻ ആണ്…ഞങ്ങളുടെ മൂത്ത മകൻ… അകത്തേക്ക് ഞാൻ നോക്കിയപ്പോ ചെറുക്കനും അച്ഛനും അമ്മയും പിന്നെ ഒരു കുട്ടിയും ഇരിക്കുന്നു…ഇന്നേ വരെ ഇത്രയും സുന്ദരിയായ ഒരു കുട്ടിയെ ഞാൻ സത്യം ആയിട്ടും കണ്ടിട്ടില്ല…അത്രയ്ക്ക് സൗന്ദര്യം…കണ്ണെടുക്കാനെ തോന്നുന്നില്ല…അനു എന്നാണ് പേര് പറഞ്ഞു കേട്ടത്… “പെണ്ണിനെ ചെക്കന് ഇഷ്ടായി…സ്ത്രീധനം ഒന്നും വേണ്ട…ഞങ്ങൾക്ക് വേറെ ഡിമാൻഡ് ഒന്നുമില്ല…പെണ്ണിനു ഇഷ്ടം ആയോ ആവോ ഞങ്ങളുടെ കുട്ടിയെ…” സിമി പതിയെ വാതിലിന്റെ അരികിൽ നിന്ന് പതിയെ ചിരിച്ചു… “അപ്പൊ രണ്ടുകൂട്ടർക്കും ഇഷ്ടം ആയ സ്ഥിതിക്ക് അതങ്ങു ഉറപ്പിച്ചാലോ അച്യുതാ…” “അങ്ങനെ തന്നെ ആയിക്കോട്ടെ…” “എന്നാൽപിന്നെ ഞങ്ങളോട്ട് ഇറങ്ങാം…നിശ്ചയവും തീയതിയും തീരുമാനിക്കാൻ ഒരുദിവസം നമുക്ക് കൂടാം…” ഇതെല്ലാം നടക്കുമ്പോഴും ഞാൻ അനുവിന്റെ മുഖത്തേക്ക് തന്നെ നോക്കി നിക്കുകയായിരുന്നു.

കാറിൽ കയറി പതിയെ എല്ലാവരെയും നോക്കുന്ന കൂട്ടത്തിൽ എന്നെയും ഒന്ന് നോക്കി…ഞാൻ നോക്കുന്നു എന്ന് മനസിലായപ്പോ പെട്ടെന്ന് നോട്ടം മാറ്റി.കാർ പതിയെ ഗേറ്റ് കടന്ന് പോയി.വണ്ടി പോവുന്നത് വരെ അവളെയും നോക്കി നിൽക്കുകയായിരുന്നു ഞാൻ. “ടാ…നീ അഖിലിന്റെ വീട്ടിൽ പോണെന്ന് പറഞ്ഞിട്ട് പോയില്ലേ…” “ഇല്ലമ്മേ…അവൻ അവിടെ ഇല്ലന്ന്…” അവളെ കണ്ട ത്രില്ലിൽ പോവാനുള്ള പ്ലാൻ എല്ലാം ഞാൻ ക്യാൻസൽ ചെയ്തു. രാത്രി കിടക്കുമ്പോഴും അവളുടെ മുഖം മനസ്സിൽ നിന്നും മായാണുണ്ടാർന്നില്ല…എപ്പോഴോ പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു ഞാൻ. രാവിലെ 5 മണിക്ക് വെച്ച അലാറം കൃത്യമായി അടിച്ചതുകൊണ്ട് സമയത്തിനു തന്നെ വീട്ടിൽ നിന്ന് ഇറങ്ങാൻ പറ്റി. ടാ സുധി…നിനക്ക് ഒരു ജോലി ഉണ്ട് ഇന്ന്.നീ പോയി ഇന്നലെ വന്ന ചെക്കനില്ലെ…അവരുടെ വീട്‌ വരെ പോയി ആ ജാതകം ഇങ്ങു വാങ്ങി വാ… ഏത് ചെക്കനാ അച്ഛാ…ഞാൻ ഓർക്കുന്നില്ലല്ലോ… അയ്യോ മോൻ അത് ഇത്ര വേഗം മറന്നോ…കൂടെ വന്ന കൊച്ചിന്റെ വായിലേക്ക് നോക്കി ഒലിപ്പിച് നിക്കണത് കണ്ടാരുന്നല്ലോ.എന്നിട്ടും നിനക്ക് ഓർമ ഇല്ല അല്ലെ…കള്ള ബെടുവ… ഹിഹി…അത് അച്ഛാ…. കൂടുതൽ നിന്ന് ഉരുണ്ട് കളിക്കാണ്ട് പോയി വാങ്ങീട്ട് വാടാ… ദേ പോയി അച്ഛാ… ഒരു വളിച്ച ചിരിയോടെ സുധി നേരെ ബസ് സ്റ്റോപ്പിലേക്ക് ഇറങ്ങി. ആദ്യം കണ്ട ബസ്സിലേക്ക് ചാടിക്കയറി കിട്ടിയ സീറ്റിൽ ഇരുന്നു. ചുമ്മാ ഒരു കോട്ടുവാ ഇട്ട് മുമ്പോട്ട് നോക്കിയപ്പോ ദേ അനു മുമ്പിൽ ഇരിക്കുന്നു.അപ്പൊ എനിക്ക് രണ്ടു കാര്യങ്ങൾ ആണ് തോന്നിയത്.ഒന്ന് അവളോട് സൊള്ളികൊണ്ട് വീട് വരെ പോവാം.രണ്ട്‌ വീട് ചോതിച്ചു ചോതിച്ചു പോവാം എന്നാകരുതിയെങ്കിലും ഇപ്പൊ അവൾ ഉള്ളത്കൊണ്ട് ഇനി അതിന്റെ ആവിശ്യം ഇല്ലല്ലോ. “ഹല്ല അനുവല്ലേ ഇത്.എവിടെ പോവുന്നു.” ആദ്യം അവൾക്ക് ആളെ മനസ്സിലായില്ലെങ്കിലും പെട്ടെന്ന് അവൾക്ക് ആളെ മനസിലായി. “ഞാൻ കോളേജിൽ പോയിട്ട് വരുവാ…അവിടെ ഇന്ന് എന്തോ കാര്യത്തിനു സമരം.അതോണ്ട് ഇന്നിനി ക്ലാസ് ഒന്നും കാണില്ല.വീട്ടിലേക്ക് പോരാന്ന് വെച്ചു.ചേട്ടൻ എങ്ങോട്ടാ.” മനസ്സിൽ ഒരു ത്രിൽ അങ്ങു പാഞ്ഞത് ഞാൻ അറിഞ്ഞു.അവൾ എന്നെ ചേട്ടാന്നു വിളിച്ചു.കെട്ട് കഴിഞ്ഞ പെണ്ണുങ്ങൾ ഭർത്താവിനെ വിളിക്കുന്ന പോലെ…. ആഹാഹാ അതിമനോഹരം…ചേട്ടൻ…ചേട്ടൻ…സുധിചേട്ടൻ…സുധിയേട്ടൻ…ശോ എനിക്ക് വയ്യ..” “ചേട്ടോ…ആൾ ഇവിടെ ഒന്നുമില്ലേ…” കിളി മൊത്തം പോയപോലെ ഇരിക്കുന്ന എന്നെക്കണ്ട്‌ അനു ചോദിച്ചു. “ആ…ഏ.…ഇവിടെ ഉണ്ട്…ഞാൻ തന്റെ വീട്ടിലേക്ക് പോകുവാരുന്നു…അല്ല വരുവാരുന്നു…തന്റെ ജാതകം…അല്ല ചേട്ടന്റെ ജാതകം വാങ്ങാൻ.” “ഓഹ്…ഐ സി….ജാതകം അച്ഛന്റെ കയ്യിൽ ഉണ്ട്…” “അതേ…അച്ഛന്റെ കയ്യിൽ ഉണ്ട്..അത് വാങ്ങണം…അനു കമ്മിറ്റഡ് ആണോ…” “അല്ലല്ലോ…എന്താ ചേട്ടാ…ബ്രോക്കർ ആണോ..” അവളുടെ ആ ചോദ്യത്തിൽ ഞാൻ ഒന്ന് അന്ധാളിച്ചു. “ഏയ്…ഞാൻ ചുമ്മാ ചോദിച്ചതാ…ഞാനും സിംഗ്‌ളാ…എന്താല്ലേ…ഓരോരോ ജീവിതമേ…” ഒരു ചെറിയ ചിരിയോടെ ഞാൻ പറഞ്ഞു. “അതെന്താ ചേട്ടാ…ആരും വളഞ്ഞില്ലേ…” പറ്റിയ അവസരം തന്നെ ഇത്…സെന്റി അടിച്ചു സെറ്റ് ആകാമെന്ന് വിചാരിച്ചു ശോകം ഡയലോഗിൽ ഞാൻ പറഞ്ഞു തുടങ്ങി. “വളയാഞ്ഞതല്ല കുട്ടി…..ഇഷ്ടപെട്ട പെണ്ണിനെ കിട്ടാൻ യോഗം ഇല്ലാത്ത ഒരാളായി പോയതാ…അതൊരു വലിയ കഥയാ….കോളേജിലെ സ്നേഹം വീട്ടിൽ അറിഞ്ഞപ്പോ വീട്ടുകാർ അവൾക്ക് വേറെ ചെറുക്കനെ കണ്ടുപിടിച്ചു….എത്ര എതിർത്തിട്ടും അയാളുമായുള്ള കല്യാണം അവർ ഉറപ്പിച്ചു….കല്യാണത്തിന് തലേദിവസം വൈകിട്ട് ഒളിച്ചോടാൻ തുടങ്ങിയ ഞങ്ങളെ അവളുടെ വീട്ടുകാർ പിടിച്ചു.എന്നെ ഒരുപാട് തല്ലി ആശുപത്രിയിലാക്കി…അവളുടെ കല്യാണം അയാളുമായി നടക്കുകയും ചെയ്തു.അത് കഴിഞ്ഞു അവളെ ഞാൻ കണ്ടിട്ടില്ല…എവിടാ എന്ന് പോലും അറിയില്ല എനിക്ക്” പറഞ്ഞുതീർന്നു അവളെ നോക്കിയപ്പോ ഞാൻ തന്നെ ഞെട്ടിപ്പോയി…അനു ഇരുന്നു കരയുന്നു. “പാവം കുട്ടി…ചേട്ടന് അവളെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചു കൂടയിരുന്നോ…പാവം” “ഹാ…എന്റെ വിധി…ഇതു നടന്നിട്ട് ഇപ്പൊ വർഷങ്ങൾ ആയി…സാരമില്ല…അനു വിഷമിക്കണ്ട” “മം…എന്റയും അവസ്ഥ ഇതുപോലെ ഒക്കെ തന്നെയാ ചേട്ടാ…കല്യാണം ആലോചിച്ചു വന്നപ്പോഴേ അവര് പറഞ്ഞു കാണുമല്ലോ… ‘അമ്മ ഇല്ല ഞങ്ങൾക്ക്…കുഞ്ഞിലെ പോയതാ ‘അമ്മ…..ആ ലാളന കിട്ടാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഞങ്ങൾ…ഒരുപാട് രാത്രികളിൽ ഒരമ്മയുടെ മടിയിൽ കിടന്നു ഉറങ്ങാൻ ആശിച്ചിട്ടുണ്ട്….ചേട്ടന്റെ ഏറ്റവും വലിയ സന്തോഷം തന്നെ ചേച്ചിയെ കിട്ടണതല്ല….ഒരമ്മയുടെ സാമിപ്യം ഉണ്ടാവുന്നതാ….അവിടുത്തെ അമ്മയുടെ….എനിക്കും അതേ…” ഞാൻ ചുമ്മാ അവളെ വളക്കാൻ വേണ്ടി പറഞ്ഞ കഥ കേട്ട് അവൾ കരഞ്ഞു….ശെരിക്കും ഉള്ള അവളുടെ കഥ കേട്ടിട്ട് ഞാൻ ആണേൽ അന്ധാളിച്ചു നിക്കുവാ…ഇത്രേം വേദന മനസ്സിൽ വെച്ചാണോ ഈ കുട്ടി ഇത്രേം സന്തോഷിച്ചു നടന്നത്…വെറുമൊരു വളക്കൽ എന്നതിനുപരി അതൊരു പ്രണയം ആയി മൊട്ടിട്ടു നിൽക്കാൻ എന്റെ മനസ്സിൽ അധികം സമയം വേണ്ടി വന്നില്ല. “ചേട്ടാ ദേ വീട്ടിലേക്കുള്ള സ്റ്റോപ് എത്തി…ഇവിടെ ഇറങ്ങിയാൽ ഇത്തിരി ദൂരം നടക്കാൻ ഉള്ളതെ ഉള്ളു…വരു…” ഞങ്ങൾ ഒരുമിച്ചു നടക്കാൻ തുടങ്ങി…ഓരോ വട്ടവും അവളുടെ മുഖത്തേക്ക് നോക്കുമ്പോ ഇപ്പൊ എന്തോ ഒരു മിടിപ്പ് കൂട്ടുന്നപോലെ….പ്രണയം അത് അങ്ങനെ എവിടെയോ കൂടുവെക്കാൻ തുടങ്ങിയിരുന്നു. “‘അമ്മ ഇല്ല എന്ന് അനു പറഞ്ഞു….അമ്മയുടെ കുറവ് നികത്താൻ ഈ കല്യാണം കൊണ്ട് ആവുമെന്നും അനു പറഞ്ഞു….എങ്കിൽ ആ വീട്ടിലേക്ക് വന്നുകൂടെ….ചേട്ടന്റെ ഭാര്യ വീട് എന്ന നിലക്കല്ല….സ്വന്തം വീട് ആയിട്ട്….ഞാൻ തന്നെ കെട്ടിക്കോട്ടെ….” എന്റെ ഈ ഡയലോഗ്‌ കേട്ടപാടെ അവൾ ഒന്ന് നിന്നു…എന്നിട്ട് വീണ്ടും നടക്കാൻ തുടങ്ങി. “ചേട്ടാ….അങ്ങനെ ഒക്കെ ചോദിച്ചാ എനിക്ക് ഉത്തരം പറയാൻ അറിഞ്ഞൂടാ…അതൊക്കെ വീട്ടുകാരുടെ തീരുമാനം അല്ലെ….എനിക്ക് കുഴപ്പം ഒന്നുമില്ല…ജോലിയും സ്വഭാവവും ഒക്കെ ഒത്തുവന്നാൽ വീട്ടുകാർക്കും കുഴപ്പം ഒന്നും ഉണ്ടാവില്ല….അങ്ങനെ ആണെങ്കിൽ….നോക്കാം.” “അപ്പൊ അനുവിന് വിരോധം ഒന്നും ഇല്ല അല്ലെ…”

ഒരു ചെറു ചിരിയോടെ ഞാൻ ചോദിച്ചു. അപ്പൊ അനുവിന്റെ മുഖത്തുകൂടി ഒരു ചിരി അവിടെ എവിടെയോ കൂടെ പോണത് ഞാൻ കണ്ടു.അപ്പൊ ഏതാണ്ടൊക്കെ ശെരിയായ അവസ്ഥ ആണു…ഇനി ഇപ്പൊ വീട്ടിൽ എങ്ങനെയാ കാര്യം പറഞ്ഞു സമ്മദിപ്പിക്ക എന്ന് മാത്രം നോക്കിയാ മതി.ഞാൻ ആണെങ്കി തലപുകഞ്ഞു ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടാനില്ലാത്ത അവസ്ഥ….എന്നെ കണ്ടാൽ അപ്പൊ അച്ഛൻ വാഴകൃഷി എന്നും പറഞ്ഞു ഇറങ്ങും…ഒരു ജോലി ഉണ്ടാരുന്നെങ്കിൽ എന്തേലും ഒക്കെ ഒപ്പിച്ചു വെക്കാരുന്നു…ഇനി ഉള്ളത് ഒരേ ഒരു മാർഗം.ഭൂമിയിൽ ഉള്ള ഒന്നിനും എന്നെ ഇതിൽ സഹായിക്കാൻ പറ്റില്ല എന്ന് ഉറപ്പ്…അപ്പൊ ഭൂമിക്ക് അപ്പുറത്ത്…അതായത് കോടാനുകോടി കിലോമീറ്ററുകൾക്ക് അപ്പുറത്ത് ഉള്ള ചൊവ്വയെ പിടിക്കാം….അതാ ഇതിനു ബെസ്റ്റ്. പിറ്റേ ദിവസം അലമാരീന്നു ജാതകം എടുത്തു ഞാൻ നേരെ അഖിലിന്റെ വീട്ടിലേക്ക് വെച്ചു പിടിച്ചു.അവൻ എന്നെക്കാളും ഭീകരൻ ആണു…ഇതിനൊക്കെ അവന്റെ കുരുട്ടുബുദ്ധി ആണു ബെസ്റ്റ്. “എടാ അഖിലേ…ടാ…” ഒച്ചവെച്ചു കേറിച്ചെന്നാലെ ഉറക്കത്തിൽ നിന്നു അവൻ എഴുന്നേൽക്കു എന്ന് എനിക്കും അവന്റെ അമ്മക്കും നല്ല ബോധ്യം ഉള്ളത്കൊണ്ട് പടക്കം പൊട്ടിച്ചു കേറിച്ചെന്നാലും അവന്റെ വീട്ടുകാർ എന്നെ ഒന്നും പറയില്ല. “ഓ…എന്നാത്തിനാടാ ഈ രാവിലെ തന്നെ എന്റെ നെഞ്ചത്ത് അരീം പൂവും ഇടാൻ വരണത്…എന്നതാ കാര്യം…” അവനു അരിശം കേറിയെന്നു മനസിലായെങ്കിലും ഞാൻ അത് മുഖത്തു കാണിച്ചില്ല. “എടാ…എനിക്ക് കല്യാണം കഴിക്കണം…” “കല്യാണോ….നിനക്ക് ഇപ്പൊ വേണേൽ അമ്മേടെ കയ്യിൽ നിന്ന് പുട്ടും പഴവും കഴിക്കാം.കല്യാണം ഇവിടെ കിട്ടുല്ല.” “അളിയാ…വളിച്ച കോമഡി രാവിലെ തന്നെ അടിക്കല്ലേ…എടാ എന്റെ ചേച്ചിയെ കാണാൻ വന്ന കൂട്ടരില്ലേ…ആ ഭാവി അളിയന്റെ പെങ്ങൾക്ക് എന്നെ ഇഷ്ടായി…” “എന്തോ….എങ്ങനെ…” അഖിൽ മുഖം ചുളിപ്പിച് ഒരു നോട്ടത്തിൽ ചോദിച്ചു. “അല്ല…എനിക്ക് ആ കൊച്ചിന്റെ സ്വഭാവോം ഒക്കെ ഇഷ്ടായി…അപ്പൊ ആ കൊച്ചിനും എതിർപ്പ് ഒന്നുമില്ല…അപ്പൊ…” “അപ്പൊ” “എടാ…എനിക്ക് പറ്റിയ കൊച്ചാടാ…ജോലി ഒന്നും ഇല്ലാത്തൊണ്ടു അച്ഛനോട് ഞാൻ ഇത് പറഞ്ഞാൽ കളിയാക്കി കൊല്ലും…അതോണ്ട് ഒരു വഴി ഞാൻ ഇതിനു കണ്ടിട്ടുണ്ട്…നീ ഒന്ന് സഹായിച്ചാ മതി.” “എന്ത് വഴി” ഞാൻ ജാതകം എടുത്തു അവന്റെ കൈയ്യിൽ വെച്ച് കൊടുത്തു. “എടാ ഏതേലും ഒരു ജ്യോത്സ്യൻ എനിക്ക് കല്യാണം കഴിക്കാൻ 6 മാസം കൂടിയേ സമയം ഉള്ളു എന്ന് പറഞ്ഞാൽ എനിക്ക് ആ കൊച്ചിനെ ഇപ്പൊ തന്നെ കെട്ടാം…അല്ലേൽ അവളെ ആരേലും കെട്ടിക്കൊണ്ടു പോവും.” “അമ്പടാ. നീ ആള് കൊള്ളാല്ലോ….വഴി ഒക്കെ പൊളിച്ചു….ജ്യോത്സ്യൻ എന്റെ കയ്യിൽ ഒരാളുണ്ട്…പൈസ ഇത്തിരി പൊടിയും…എന്നാലും കാര്യം നടക്കും….” “എന്നാ ഞാൻ ചേച്ചിയുടെ ജാതകം അയാളെ കൊണ്ട് നോക്കിപ്പിക്കാം…അതിന്റെ കൂട്ടത്തിൽ എന്റേം കൂടി നോക്കിയാൽ അച്ഛനോട് അയാൾക്ക് നേരിട്ട് പറയാല്ലോ.നീ വേഗം ഇത് ഒന്ന് ശെരിയ്ക്ക് അയാളെ പറഞ്ഞു മനസിലാക്കി വാ…നാളെ ജാതകം നോക്കാൻ അഛന്റെ കൂടെ ഞാനും പോവാം..” “മം ശെരി….ഞാൻ അയാളെ ഒന്ന് വിളിച്ചു നോക്കട്ടെ…സെറ്റ് ആക്കാടാ…” പിറ്റേ ദിവസം നേരെ അച്ഛനേം കൂട്ടി അയാളുടെ വീട്ടിലേക്ക് ചെന്നു…. “രണ്ടു കൂട്ടരുടെയും ജാതകം നല്ല ചേർച്ച ഉണ്ട്…അതോണ്ട് നിങ്ങൾ ജാതകം ഓർത്തു പേടിക്കണ്ട കാര്യം ഒന്നുമില്ല…” “ജ്യോത്സരെ സുധിയുടെ കൂടി ജാതകം ഒന്നു നോക്കണം….അവൻ ഇന്നലെ മുതൽ ഇത് പറഞ്ഞോണ്ട് നടക്കുവാ….ജോലി കിട്ടുന്ന സമയം ഒന്ന് നോക്കി പറഞ്ഞാൽ നന്നായിരുന്നു…” ജാതകം ഒന്ന് ഓടിച്ചു നോക്കി ജ്യോത്സ്യൻ എന്നെ ഒരു നോട്ടം നോക്കി…. “ജാതകപ്രകാരം ഇയാൾക്ക് ജോലി അടുത്ത് തന്നെ കിട്ടാൻ ഉള്ള വഴികൾ തെളിയും…സമയം തെളിയുന്നു….എന്നാൽ….കല്യാണം അടുത്ത 6 മാസത്തിനുള്ളിൽ ഉണ്ടാവണം….അല്ലെങ്കിൽ ഇനി 35 കഴിഞ്ഞു നോക്കിയാൽ മതി.” അച്ചന്റെ കിളി പോയ ഇരുപ്പ് കണ്ടപ്പോഴേ സംഭവം ഏറ്റു എന്നെനിക്ക് മനസിലായി.. “ഇവനോ…കല്യാണമോ…..എന്റെ ദൈവമേ…എന്ത് കണ്ടാ ഇവനൊക്കെ ആരെങ്കിലും പെണ്ണ്കൊടുക്കുക…” “ഞാൻ പറയാൻ ഉള്ളത് പറഞ്ഞു…വേണ്ടത് ചെയ്തോളാ…” ജ്യോത്സരു കലക്കി….ഇന്ന് അഖിലിനൊരു ടട്രീറ്റ് കൊടുക്കണം എന്ന് കരുതി വൈകിട്ട് അവന്റെ വീട്ടിലേക്ക് ഞാൻ ചെന്നു….അവിടെ അവനും അവന്റെ അമ്മയും പുറത്തു ഇരുന്നു സംസാരിക്കുന്നുണ്ട്….എന്താണോ ഇത്ര ഗൗരവം ആയിട്ട് ചർച്ച ചെയ്യുന്നത്… “എന്താ അമ്മേം മോനും കൂടി ചർച്ച….” “എടാ നിന്റെ കാര്യാ പറഞ്ഞോണ്ടിരുന്നെ…ഞാൻ ജ്യോത്സരെ പോയി കണ്ടിരുന്നു.. .എടാ അയാള് പറഞ്ഞത് മൊത്തം സത്യാ…നിനക്ക് അടുത്ത 6 മാസത്തിനുള്ളിൽ കല്യാണം കഴിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ മൂക്കിൽ പല്ലു മുളച്ചിട്ടു നോക്കിയാ മതി…” എന്റമ്മേ എന്ന് പറഞ്ഞൊരു വീഴ്ച മാത്രേ അഖിലും അമ്മേം കണ്ടോള്ളു….ഞാൻ കണ്ണുതുറക്കുമ്പോ അവന്റെ വീടിന്റെ ഉമ്മറത് എന്നെ കേറ്റി ഇരുത്തിയെക്കുവാ….ബോധം പോയത് അപ്പോഴാ ഞാനും അറിയണെ…ഉമ്മറത് ചാരു കസേരയിൽ അച്ഛനും ഇരുപ്പുണ്ട്… “നീ കാണിച്ച കുരുത്തക്കേട് അഖിൽ എന്നോട് പറഞ്ഞു…അതുകൊണ്ടാണേലും ഇപ്പൊ ഇത് അറിഞ്ഞത് നന്നായി….6 മാസം കൊണ്ട് പെണ്ണ് കെട്ടിയില്ലെങ്കി ഞാൻ എപ്പോഴും പറയണ പോലെ വാഴ ആയിപ്പോവും നീ..” കുരു പൊട്ടി നിക്കണ എന്നെ കാണാൻ അപ്പൊ ഒരു ചേലും ഉണ്ടായിരുന്നില്ല… “അച്ഛാ….നമ്മുടെ ചേച്ചിയെ കാണാൻ വന്ന കൂട്ടത്തിലെ അനു….അവൾക്ക് എന്നെ ഇഷ്ടമാ….എനിക്കും അങ്ങനെ തന്നെ….അതുകൊണ്ടാ ഞാൻ ഇങ്ങനെയൊക്കെ ചെയ്തേ…അല്ലാണ്ട് ആളാവാൻ ഒന്നുമല്ല….എന്നോട് ക്ഷേമിക്കു അച്ഛാ” “ഫാ ഇരണം കെട്ടവനെ….പെണ്ണ്കെട്ടാൻ ആദ്യം വേണ്ടത് സ്വന്തം കാലിൽ നിക്കാൻ പഠിക്കുക എന്നതാണ്….അല്ലാണ്ട് തെണ്ടിതിരിഞ്ഞു പ്രേമിച്ചു നടന്നാ പോരാ…അവരോട് പോയി എന്തും പറഞ്ഞാ അവരുടെ മകളെ നിനക്ക് വേണ്ടി ഞാൻ ചോദിക്കുക….” തെറി ആണ് പറഞ്ഞതെങ്കിലും പിതാജി പറഞ്ഞതിൽ കാര്യമുണ്ട്….എന്ത് കണ്ടിട്ടാ ഞാനും പോയി അമ്മായിയച്ഛന്റെ മുന്നിൽ നിക്കുക….ഒന്ന് ആലോചിച്ചിട്ട് ഞാൻ പറഞ്ഞു.. “ശെരി അച്ഛാ…ജോലി ആണ് വേണ്ടതെങ്കിൽ ആ ആർമി ടെസ്റ്റ് ഞാൻ ഇത്തവണ എഴുതി എടുക്കും….ഉറപ്പാ…ഇത് സത്യം സത്യം സത്യം.” “എഴുതി എടുത്താ എന്റെ പൊന്നുമോന് കൊള്ളാം….അല്ലെങ്കി പെണ്ണ് ചോദിക്കാൻ ഞാൻ എങ്ങും പോവില്ല….വാഴ എങ്കിൽ വാഴ എന്ന് ഞാൻ അങ്ങു വെക്കും…ഓർത്തോ.” “ഹച്ചാ…അങ്ങനെ പറയരുത്…” “പോടാ….പോയിരുന്നു ടെസ്റ്റിന് എന്താ വേണ്ടേ എന്ന് വെച്ചാൽ പോയിരുന്നു നോക്ക്…” അങ്ങനെ ടെസ്റ്റ് അങ്ങു എഴുതി ഞാൻ….എന്തോ ദൈവ ഭാഗ്യം കൊണ്ട് ടെസ്റ്റ് പാസ്സ് ആയി സെലക്ഷൻ കിട്ടി…അടുത്ത ദിവസം തന്നെ അനുവിനെ പോയി പെണ്ണ്ചോദിച്ചു അച്ഛൻ…അവർക്ക് എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല….ഒരേ വീട്ടിലേക്ക് രണ്ട് പേരെയും അയക്കുന്ന ആശ്വാസം മാത്രം ഉണ്ടായിരുന്നു അവർക്ക്.. ജോലിക്ക് ഇനി മെഡിക്കൽ കൂടി കഴിഞ്ഞാ മതി…അതിന് ഇടയ്ക്ക് എന്റെ കല്യാണം അങ്ങിനെ നടന്നു.പക്ഷെ അവളും ഒരു പാര എനിക്ക് വെച്ചു…ജോലി കിട്ടിയിട്ടെ ഒരുമിച്ച് ജീവിക്കാൻ അവൾക്ക് പ്ലാൻ ഒള്ളു അത്രേ…ആഹ് എന്നാലെന്ത്….സ്നേഹിക്കണ പെണ്ണ് പറഞ്ഞാൽ നമ്മൾ ആണുങ്ങൾ എന്തും ചെയ്യുല്ലേ….പട്ടാളക്കാരൻ ആവാൻ ഉള്ള എല്ലാ തയ്യാറെടുപ്പുകളും ഇപ്പൊ എന്നിൽ ഉണ്ട്….പ്രതേകിച്ചു ബോധം കെട്ടു വീഴില്ല എന്ന ഉറപ്പ്….സ്വപ്നം കണ്ടു കാറി അമ്മേനെ പേടിപ്പിക്കില്ല എന്ന ഉറപ്പ്…ജയ് ജവാൻ ജയ് കിസാൻ…—ശുഭം—

പ്രണയം

കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ…

Published

on

രചന: നിഷ L

“നീയും ഹസ്ബൻഡും തമ്മിൽ എങ്ങനാ… “?? “!സ്വരൂപിന്റെ ചോദ്യം കേട്ട് മിഥില ഒന്ന് സംശയിച്ചു ..”അതെന്തടാ… അങ്ങനെ ചോദിച്ചത്.. രാജീവേട്ടൻ ഒരു പാവം ആണെടാ…. “!!”അതെനിക്കറിയാം ഞാൻ ചോദിച്ചത് അതല്ല.. “!!”പിന്നെ നീ എന്താ ചോദിക്കുന്നത്..? “!!”അല്ല… ഈ ബെഡ്റൂമിൽ ഒക്കെ ആൾ അങ്ങനെ എന്ന്..? “!!!ഒന്നു ഞെട്ടി മിഥില പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..ഈശ്വരാ ഇവൻ എന്തൊക്കെയാ ചോദിക്കുന്നത്.. !!! കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ… എന്തും ചോദിക്കാം എന്നായിരിക്കുന്നോ അവന്…പഠിക്കുന്ന കാലത്ത് വളരെ നല്ല കുട്ടി ആയിരുന്നു അവൻ… ഇപ്പോൾ എന്താണ് പറ്റിയത്..????അവന്റെ ആ ചോദ്യം മിഥിലയുടെ മനസ്സിനെ അന്നു മൊത്തം അലട്ടിക്കൊണ്ടിരുന്നു..അവളുടെ മനസ്സിലേക്ക് അവളുടെ ഭർത്താവ് രാജീവന്റെയും രണ്ടു കുഞ്ഞുങ്ങളുടെ മുഖം കടന്നുവന്നു.. രാജീവ്‌ ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. രണ്ടു ആൺകുട്ടികൾ ആണ് രാജീവിനും മിഥുവിനും. ഒരാൾ അഞ്ചിലും ഒരാൾ മൂന്നിലും പഠിക്കുന്നു. ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഒരു കൊച്ചു കുടുംബം.സ്വരൂപ്‌മായുള്ള ബന്ധം എത്രയും പെട്ടെന്ന് നിർത്തണം…. ഇല്ലെങ്കിൽ അത് തന്റെ കുടുംബ ജീവിതത്തെ തന്നെ ബാധിക്കും… മിഥു മനസ്സിലോർത്തു…

രാജീവും കുട്ടികളും പോയി കഴിയുമ്പോൾ വെറുതെ ഇരിക്കുന്ന സമയത്തു അവൾ വാട്സ്ആപ്പ് നോക്കാറുണ്ട്. അങ്ങനെ ഇരിക്കെ ഒരു മാസം മുൻപ് തുടങ്ങിയതാണ് അവളുടെ പത്താം ക്ലാസ്സ്‌ ബാച്ചിലെ കുട്ടികൾ ചേർന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ്. അവിടെ നിന്നാണ് അവൾക്ക് സ്വരൂപും ആയിട്ടുള്ള ബന്ധം തുടങ്ങുന്നത്. പഴയ കൂട്ടുകാരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ സാധിച്ചത് ആ ഗ്രൂപ്പിൽ കൂടിയാണ്. അതുകൊണ്ട് ഒഴിവ് സമയങ്ങളിൽ കൂട്ടുകാർ എല്ലാം ഗ്രൂപ്പിൽ വരികയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു പോന്നു.അങ്ങനെ ഒരു ദിവസമാണ് സ്വരൂപിന്റെ പേഴ്സണൽ മെസ്സേജ് വരുന്നത്. അതിൽ അവൾക്ക് അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഇന്നിപ്പോൾ സംസാരത്തിന്റെ ഗതി മാറിയിരിക്കുന്നു. മറ്റു കൂട്ടുകാരെ പോലെ വിശേഷങ്ങൾ പങ്കു വയ്ക്കാനൊന്നും അവന് താല്പര്യമില്ല. പകരം അവന് മറ്റെന്തൊക്കെയോ അറിയാനായിരുന്നു താല്പര്യം. കൂടെ പഠിച്ച കുട്ടികളുടെ കൂട്ടത്തിൽ ഇതുവരെ വിവാഹം കഴിക്കാത്തത് അവൻ മാത്രമാണ്.എന്തായാലും അവനുമായി ഒരു അകലം പാലിക്കാൻ അവളുടെ മനസ് പറഞ്ഞു.എങ്കിലും അവൾ തന്റെ പഴയ കൂട്ടുകാരികളെ വിളിച്ചു അവനെ കുറിച്ച് തിരക്കാൻ തീരുമാനിച്ചു.”ഹലോ പ്രിയ ഇതു ഞാനാടി മിഥില.. “!!”ഹാ… പറയെടി എന്തൊക്കെയുണ്ട് വിശേഷം..?? “!!”ഒന്നുമില്ലെടി…. ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ.. “!!”എന്താടി കാര്യം..? “!!”നമ്മുടെ കൂടെ പഠിച്ച സ്വരൂപില്ലേ… അവൻ എങ്ങനെ..? “!!”അതെന്താ നീ അങ്ങനെ ചോദിച്ചത്…? “!!” അല്ലാ എനിക്കൊരു സംശയം അവൻ പഴയ ആൾ തന്നെയാണോന്ന് .. സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.. “!!”എന്താടി അങ്ങനെ തോന്നാൻ..? “!!” ഇന്നലെ അവൻ എന്നോട് മോശമായി സംസാരിച്ചു…”!!ശേഷം മിഥു സംഭവിച്ചതൊക്കെ പ്രിയയോട് പറഞ്ഞു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം പ്രിയ പറഞ്ഞു…”ശരിയാടി എന്നോടും അവൻ മോശമായി സംസാരിച്ചിരുന്നു മുൻപ്. അതോടുകൂടി ഞാൻ അവനുമായുള്ള ബന്ധം നിർത്തിവെച്ചിരിക്കുകയാണ്.. “!!”ങ്‌ഹേ… സത്യമാണോ നീ പറയുന്നത്..?? “!!

“അതേടി അവന് നമ്മുടെ പേഴ്സണൽ കാര്യങ്ങളൊക്കെ അറിയണം പോലും.. എന്നോടൊരിക്കൽ അശീലമായി സംസാരിച്ചതുകൊണ്ട് ഇപ്പോ ഞാൻ അവനുമായി ഒരു കോൺടാക്ടും ഇല്ല… എനിക്ക് പേടിയാ വെറുതെ എന്തിനാ അവനോടൊക്കെ അടുപ്പത്തിന് പോയി നമ്മുടെ കുടുംബം തകർക്കുന്നത്…”!!”ശരിയാടി … ഞാനും അങ്ങനെ തന്നെയാ ചിന്തിച്ചത്.. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു വയ്ക്കണ്ട. നമ്മുടെ ഗ്രൂപ്പിലെ ബാക്കി പെൺകുട്ടികൾക്ക് കൂടി ഒരു മുന്നറിയിപ്പ് കൊടുത്തേക്കാം. ആരും ഇനി അവനോടു കൂടുതൽ അടുപ്പത്തിന് പോകാതിരിക്കട്ടെ… !!””ഞാനെന്നാൽ നമ്മുടെ മറ്റു കൂട്ടുകാരികളെ ഒന്ന് വിളിച്ച് നോക്കട്ടെ.. നീയും മാക്സിമം പേരോട് പറയാൻ ശ്രമിക്കണം…. “!!”ശരിയെടി…..വെറുതെ മിണ്ടാതിരുന്നാൽ അവൻ മറ്റുള്ളവരോടും ഈ രീതിയിൽ പെരുമാറും… ഞാനും പറയാമെടി .. “!!”പിന്നീട് മിഥില കൂട്ടുകാരായ റീനയെയും കാവ്യയേയും മഞ്ജുവിനെയും വിളിച്ചു ഇതേകാര്യം പറഞ്ഞു.. . അതിൽ കാവ്യക്കും മഞ്ജുവിനും അവനിൽനിന്ന് ഇതേ അനുഭവം നേരിട്ടതായി അവർ പറഞ്ഞു…അപ്പോൾ അവൻ വിചാരിച്ചതിലും വലിയ തറയാണ്. ഇനി അവനെ വെറുതെ വിട്ടുകൂടാ… അവൾ മനസ്സിലോർത്തു.പിന്നീട് മിഥില ഗ്രൂപ്പിൽ ഉണ്ടായിരുന്ന മുഴുവൻ പെൺകുട്ടികൾക്കും പേഴ്സണൽ മെസ്സേജ് അയച്ചു..”സ്വരൂപിനെ സൂക്ഷിക്കണം… അവൻ വളരെ മോശം സ്വഭാവമാണ് ഇപ്പോൾ.. ഒരു അകലം പാലിക്കുന്നതാണ് നമുക്ക് നല്ലത്… “!!!മെസ്സേജ് കിട്ടിയവർ ഒക്കെ അവളെ വിളിച്ച് കാര്യം അന്വേഷിക്കുകയും…മിഥു അവൾക്ക് നേരിട്ട ദുരനുഭവം അവരോട് പറയുകയും ചെയ്തു..രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷം സ്വരൂപ് വീണ്ടും മിഥിലയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.. നിരാശനായ അവൻ മറ്റു പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു എങ്കിലും അവരൊക്കെ മെസ്സേജ് കണ്ടു എന്നുള്ളതിന് തെളിവായി നീലവര മാത്രം തെളിഞ്ഞു കണ്ടു. പക്ഷേ ആരും മറുപടി അയച്ചില്ല..അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. ഇതെന്താ ആരും മൈൻഡ് ചെയ്യാത്തത്… എന്തോ പ്രശ്നമുണ്ടല്ലോ.. ചിന്തിച്ചു കൊണ്ട് അവൻ വീണ്ടും മിഥുവിനെ ഫോൺ ചെയ്തു.. ഇപ്രാവശ്യം അവൾ കോൾ എടുത്തു..”എന്താടി വിളിച്ചിട്ട് എടുക്കാഞ്ഞത്….? “!!”നീ വിളിക്കുമ്പോൾ ഉടനെ എടുക്കാൻ നീ എന്റെ ആരാ..?? !!! ഭർത്താവോ, അച്ഛനോ അതോ കാമുകനോ… !!””അവൾ പരുഷമായിചോദിച്ചു..”നിന്റെ സ്വരത്തിന് എന്താ ഒരു മാറ്റം…”?? !!” എന്താ നിന്നോട് തേനൂറുന്ന സ്വരത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടോ..? “!!”ഡി….. “!!!അവൻ ദേഷ്യത്തോടെ വിളിച്ചു..”ഹ്മ്മ്… നിന്റെ ദേഷ്യം നിന്റെ വീട്ടിൽ ഉള്ളവരോട് കാണിച്ചാൽ മതി… എന്നോട് വേണ്ട.. “!!”നിനക്കിപ്പോൾ പഠിക്കുന്ന കാലത്തെ സ്വഭാവമല്ലെന്നും ,,, നിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ചുമൊക്കെ എനിക്ക് നന്നായി അറിയാം. നീ പ്രിയയോടും മഞ്ചുവിനോടും കാവ്യയോടും പറഞ്ഞതൊക്കെ അവളുമാർ എന്നോട് പറഞ്ഞിട്ടുണ്ട്….. “!!!

അവൻ ഒന്ന് ഞെട്ടി..”എന്താ… എന്താ പറഞ്ഞത്… “??? !!”ഹാ.. നീയിപ്പോഴേ വിയർക്കാൻ തുടങ്ങിയാൽ എങ്ങനെയാ… ഞാൻ ബാക്കി കൂടി പറയട്ടെ…… !!!”നമ്മുടെ ബാച്ചിലെ മുഴുവൻ പെൺകുട്ടികൾക്കും ഞാൻ നിന്നെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി നിന്റെ മറ്റേ സ്വഭാവം കൊണ്ട് ആരുടെയും അടുത്തേക്ക് ചെല്ലണ്ട… കുട്ടികളും കുടുംബവുമായി ജീവിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം തന്നെയാ വലുത്. അല്ലാതെ പണ്ടെങ്ങോ കൂടെ പഠിച്ച കൂട്ടുകാരനല്ല… “!!!താൻ മെസ്സേജ് അയച്ചിട്ടുണ്ട് ആരും റിപ്ലൈ തരാഞ്ഞതിന്റെ കാരണം അവൻ ഇപ്പോൾ പിടികിട്ടി…അവന്റെ മനസ്സിൽ മിഥുവിനോട് പക തോന്നി..മിഥു വീണ്ടും തുടർന്നു….” നിന്റെ വീട്ടിലും ഇല്ലേ രണ്ടു പെൺകുട്ടികൾ,,, നിന്റെ പെങ്ങന്മാർ.. അവർ കൂടെ പഠിച്ച ആൺകുട്ടികളോട് ഇത്തിരി അടുപ്പത്തിൽ പെരുമാറി എന്ന് കരുതി ആരെങ്കിലും നിന്റെ പെങ്ങമ്മാരോട് മോശമായി സംസാരിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ…???? !!! അതു പോലെതന്നെ അന്തസ്സും അഭിമാനവും ഉള്ള പെണ്ണുങ്ങൾ തന്നെയാണ് ഞങ്ങളും.. കൂടെ പഠിച്ചു എന്ന് കരുതി എന്തും ചോദിക്കാനുള്ള ലൈസൻസ് അല്ല അത്….”!!!”നിനക്ക് ഇപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാവും എന്ന് എനിക്കറിയാം. പക്ഷേ നീയത് അടക്കി നിന്റെ മനസ്സിൽ തന്നെ വച്ചുകൊണ്ടിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്….. “!!”ഇല്ലെങ്കിൽ നമ്മുടെ ബാച്ചിൽ ഉള്ള മുഴുവൻ ആൺകുട്ടികളെയും ഞാൻ ഇന്ന് തന്നെ നിന്റെ തനി സ്വഭാവത്തെക്കുറിച്ച് അറിയിക്കും,. അതുമാത്രമല്ല നിന്റെ വീട്ടിൽ വന്നു നിന്റെ അമ്മയുടെയും പെങ്ങന്മാരുടെയും മുന്നിൽവച്ച് നിന്നോട് ഞങ്ങൾ ചോദിക്കുകയും ചെയ്യും…..!!!”ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ആക്കി.ഛെ….!!!ഇനി ഇവളുമാരുടെ അടുത്ത് ഒന്നും നടക്കില്ല.. അവന് വല്ലാത്ത നിരാശ തോന്നി.. ഇനി ആരോടും കൂടുതൽ സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് എന്ന് അവന് തോന്നി…. ഇപ്പോൾ പെൺകുട്ടികൾ മാത്രമേ തന്റെ സ്വഭാവ മഹിമ അറിഞ്ഞിട്ടുള്ളു… ഇനി ഇവളുമ്മാരോട് കൂടുതൽ വാശിക്ക് നിന്നാൽ ഇതിൽ കൂടുതൽ താൻ നാണം കെടും എന്നവന് മനസ്സിലായി….തന്റെ വിവാഹവും ഇതുവരെ നടന്നിട്ടില്ല… കൂടാതെ കുറച്ചു രാഷ്ട്രീയവുമൊക്കെയായി മറ്റുള്ളവരുടെ മുന്നിൽ ” മാന്യൻ” ആയി പോകുകയാണ്. തന്റെ തനി സ്വഭാവത്തെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും ഭാവി നശിക്കും. അതുകൊണ്ട് ഇനി ഇവളുമാരുമായുള്ള അടുപ്പം നിർത്തുന്നതാണ് തന്റെ “നല്ല “ഭാവിക്ക് നല്ലത്..മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ഫേസ്ബുക് തുറന്നു…. അതിലെ കാണാമറയത്തെ സൗഹൃദങ്ങൾക്കായി അവൻ വല വിരിച്ചു കാത്തിരുന്നു… ഏതെങ്കിലും ഒരു ഇര തന്റെ വലയിൽ കുരുങ്ങുമെന്ന പ്രതീക്ഷയോടെ..!!!!ലൈക്ക് കമന്റ്‌ ചെയ്യണേ…

Continue Reading

പ്രണയം

അറിയാതെ കിട്ടിയ പ്രണയം….

Published

on

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി….ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു… അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്…അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു…ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ…അതേല്ലോ… അതെങ്ങനെ അറിയാം…അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്…ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ…കഴിഞ്ഞു… ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല…M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു…ഇപ്പോഴും കള്ളുകുടി ഉണ്ടോ…അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും..

ചേട്ടന്റെ കല്യാണം എന്തെകിലും ആയോ…ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..?എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ…അങ്ങനെ തന്നോട് ആരാ പറഞ്ഞത്…ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്..അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ… അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്…അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു…ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി…അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു…അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ…അതെ സത്യം…ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക…ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം…അതോ… അത് പിന്നെ പറയാം…ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ…പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്…അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ…

അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം…ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ..എന്താ… എന്താ പറഞ്ഞത്…അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”…എന്നിട്ടോഎന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്…എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്….അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു…

കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?..ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല… പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല…അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു…അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല…….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

പ്രണയം

അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക് ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു

Published

on

രചന: Vijay Lalitwilloli Sathya

“അപ്പുവേട്ടാ..ഈഹുക്സ് ഒന്ന്‌ ഇട്ടു തരുമോ””തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ് ഇടാൻ വിളിച്ചപ്പോൾ ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു അപ്പു.”ഇതെന്താ ശിവകാമി പഴയ മോഡൽ””ഒന്ന് പരീക്ഷിക്കാം എന്ന് വെച്ചു “പണ്ട് തന്നെ ഇത് പോലെ അമ്മ താൻ രണ്ടു,മൂന്ന് ക്ലാസിൽ പഠിക്കുന്ന കാലത്തു വിളിക്കാറുണ്ട്. അപ്പു അപ്പോൾ ഓർത്തു.”പ്ലീസ് പിറകിൽ ആയതുകൊണ്ടല്ല…. ഹെല്പ് ചെയ്യ്…വാ”അവൾ കെഞ്ചി.അപ്പു എഴുന്നേറ്റ് ചെന്ന് ഹുക്സുകൾ ഓരോന്ന് ഇട്ടുകൊടുത്തു.””ഇവളുടെ ഒരു കാര്യം”അപ്പുവിനെ വിരലുകളിലെ സ്പർശനം ഏറ്റപ്പോൾ അവളൊന്നു പുളകിതയായി.അപ്പു എന്ന ആരാധ്യപുരുഷൻ അവളിലേക്ക് വന്ന ആ നിമിഷവും ആ ഓർമ്മയും ഇടയ്ക്കിടെ അവൾ വന്നു നിറയാറുണ്ട്അവളുടെ ചിന്തയെ ആ കഴിഞ്ഞ പഴയ മായിക ലോകത്തെക്ക്കൂട്ടിക്കൊണ്ടുപോയി.സുബ്രു കനകമ്മാൾ ദമ്പതികൾക്ക് കുട്ടികളില്ല.സുബ്രു ക്ഷേത്ര കർമ്മങ്ങളും നോക്കുന്ന ഒരാളാണ്. രാവിലെ അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ സഹായിക്കുന്നു.ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് ഇങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളക്കടവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ച അവിടെ കിടത്തി പോയിരിക്കുന്നു.സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു.

അവൾക്കും സന്തോഷമായി.”സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം അവിടെ താമസിച്ചു കുട്ടി ഇച്ചിരി വലുതാവുമ്പോൾ നമുക്ക് തിരിച്ചു വരാം “അങ്ങനെ തീരുമാനിച്ച അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു.പിന്നെ വേറെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി.നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല.നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്.അതിവസുന്ദരികുട്ടി ശിവകാമിയെകാണാൻ അവളുടെ നോട്ടംകിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്.അവളെ കണ്ടു ഉന്നത ക്ലാസുകളിൽ പോകുമ്പോൾ കുട്ടികൾ എല്ലാവരും ചോദിച്ചുആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയുംഅമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!പാട്ടി പട്ടമ്മാളുടെ ചെല്ലം!!ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു.

അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു”കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക്‌ ടൈം മാച്ച് “ശിവകാമിയുടെ പാട്ടിപട്ടഅമ്മാൾഓർഡർ ഇട്ടു..ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ്‌ അവൾ”ഹമ്മോ എന്തൊരു സൗന്ദര്യം”ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകംഅവിടെയിട്ട് അകത്തു കയറിപ്പോയി.30 മിനിറ്റിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി.അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.ശിവ കാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു..പിറ്റേന്ന് കോളേജിൽ”എവിടെയാ ശിവകാമി നീ””ലാബിലാർന്നെടി “ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി “”എങ്ങനെ?””ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോസസ് നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് സോളമന് പോലും ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചടി ഇതിന്റെ ഉത്തരം””ങേ “ഇന്നലെ രാത്രി വരെ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.” നീയാണോ എന്റെ പുസ്തകം എടുത്തു സാറിന് കൊടുത്തത്?”ശിവകാമി അത്ഭുതത്തോടെ ചോദിച്ചു”എല്ലാവരുംകൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോഅത് എങ്ങനെയുള്ള പറയും. ഏതായാലും ഞാൻ ബുക്സ് കാണട്ടെ അപ്പോൾ അറിയാമല്ലോ.. അവൾ കരുതി.ക്ലാസ്സിൽ കയറി ചെന്നപ്പോൾ പ്രൊഫസർ അവളെ പ്രശംസിച്ചു.”അഭിനന്ദനങ്ങൾ ഇത്രയുംഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്‌.

കീപ്പിറ്റപ്പ്””ങേ “അവൾ അത്ഭുതപരതന്ത്രനായി.സത്യം തന്നെയാണോ ഒരുപക്ഷേ മാഷിന് പുസ്തകം മാറിയിട്ടുണ്ടാവും എന്ന് അവൾക്കു തോന്നി.സത്യത്തിൽ ഇന്നലെ വരെതന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല.എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾ”താങ്ക്സ്”വിറച്ചുകൊണ്ട് പറഞ്ഞു.അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ലകൈപ്പടയിൽ ആരോ പ്രോബ്ലം സോൾവ് ചെയ്തിരിക്കുന്നു. ഈശ്വരാ ഇതെന്തു മറിമായംഈശ്വരൻ നേരിട്ട് സഹായിച്ചത്ആണോ…..അവൾ ശങ്കിച്ചു പോയി. ആ നിമിഷം…..കണ്ടിട്ട് ഈശ്വരന്റെ കയ്യക്ഷരം ആണെന്ന് തോന്നുന്നില്ല…..അതിനവൾക്ക് ഈശ്വരനെ മുമ്പിൽ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരനെ കൈയ്യക്ഷരം അറിയും.അവൾ അവളുടെ കഴിഞ്ഞ ദിവസത്തിലെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു.അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബുക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്.ടിവി നന്നാക്കുക അത് ഫിസിക്സ് പഠിച്ചതിന് ഭാഗമാണല്ലോഅങ്ങനെയെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്.സംശയിക്കുന്ന രണ്ട് പേരിൽഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നുഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’ഈശ്വരാ അപ്പുവേട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു.അവൾ പുഞ്ചിരിച്ചു!അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു.കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.

ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ.നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു.ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്.അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു.”ശിവകാമി നീ എവിടെയാണ്”അപ്പുവിനെ വിളി കേട്ട ശിവകാമി ചിന്തയിൽ നിന്നുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾനാല്പത് മിനിറ്റ് കടന്നുപോയിരിക്കുന്നു”അയ്യോ…എന്താ അപ്പുവേട്ടാ ഇത് നാലു കുടുക്കുകൾ ഇടാൻ നാല്പത് മിനിറ്റോ””നീ എന്തെടുക്കുകയായിരുന്നു.. അപ്പോൾ””അത് പിന്നെ ഞാൻ…എന്റെ അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക്…. ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു…ശോ..”അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി…..വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..

Continue Reading

Most Popular