Connect with us

തുടർക്കഥകൾ

ദിൽന, ഭാഗം -15

Published

on

രചന: നന്ദിത ദാസ്
പിന്നെ ചോദ്യവും ഉത്തരവും ഒന്നും ഉണ്ടായില്ല… അനുസരണ ഉള്ള കുട്ടിയെ പോലെ ഞാൻ എബിയുടെ ബൈക്കിനു പുറകിൽ കയറി ഇരുന്നു…. ആളുടെ ദേഷ്യം മാറിയിട്ടില്ലാന്നു ബൈക്കിന് സ്പീഡ് കൂട്ടുംതോറും എനിക്ക് മനസ്സിലായി… ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല… ഈർക്കിലു കൊണ്ടു പോലും പപ്പ ഇതുവരെ എന്നെ തല്ലിയിട്ടില്ല… കുഞ്ഞുനാളിൽ സ്കൂളിൽ പഠിക്കുമ്പോൾ സാറുമ്മാരുടെ കയ്യിന്നു തല്ല് കിട്ടിയിട്ടുണ്ടെന്നല്ലാതെ ഇതുവരെ വേറെ ആരും എന്നെ തല്ലിയിട്ടില്ല… ഇതിപ്പോൾ ഇത്രയും മുതിർന്നപ്പോൾ ആണൊരുത്തന്റെ കൈച്ചൂട് കവിളിൽ പതിഞ്ഞിരിക്കുന്നു… നല്ല വേദന ഉണ്ട്… എന്നാലും എബിയുടെ ഈ തല്ല് ശരിക്കും ഞാൻ ആസ്വദിച്ചു… ഒട്ടും ദേഷ്യം തോന്നുന്നതേ ഇല്ല… എനിക്കെന്തോ കുഴപ്പം പറ്റിയിട്ടുണ്ട്.. അത് ഉറപ്പാ… റൂമിൽ എത്തിയിട്ടും എബി ഒരു വാക്കുപോലും എന്നോട് മിണ്ടിയില്ല… എന്റെ മുഖത്തോട്ടു ഒന്ന് നോക്കുന്നത് പോലും ഇല്ല… ശരിക്കും വേദന തോന്നിയത് അപ്പോൾ മാത്രം ആണ്… ഞാൻ എന്തെങ്കിലും ചോദിച്ചാൽ ഇനി തല്ലു കിട്ടുവോ എന്ന ഭയവും ഇല്ലാതില്ല… കിടന്നിട്ടാണേൽ ഉറക്കം വരുന്നതും ഇല്ല… നിമിഷങ്ങളുടെ വ്യത്യാസത്തിൽ എന്തൊക്കെയാ ഇന്ന് എന്റെ ജീവിതത്തിൽ സംഭവിച്ചത്.. ഓർക്കും തോറും ഒരു തരം വിറയൽ ശരീരം ആകെമാനം ഉരുണ്ടു കയറുന്നു… പാവം എന്റെ ഡെല്ല… കിട്ടിയ അഡ്രസ്സ്‌ വെച്ച് എങ്ങനെ എങ്കിലും തപ്പി പിടിച്ചു അവളുടെ അടുത്ത് എത്തണം… ഓരോന്ന് ആലോചിച്ചു കിടന്നപ്പോളാണ് റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടത്… ഞാൻ പെട്ടെന്ന് ഉറക്കം നടിച്ചു കിടന്നു… എബി എന്റെ അരികിൽ വന്നിരുന്നു… അടികൊണ്ട കവിളിൽ മെല്ലെ തലോടി… ആൾക്ക് നല്ല വിഷമം ഉണ്ട്… ഹും ഞാൻ ഉറങ്ങിക്കാണുമെന്നു കരുതി നോക്കാൻ വന്നതാ… എന്തായാലും അനങ്ങാതെ കിടന്നേക്കാം… “നന്നായി വേദനിച്ചു ഇല്ലേ… സോറി ഡാ.. ചിലസമയത്ത് ദേഷ്യം വന്നാൽ പിന്നെ ആ സമയത്തു എന്താ ചെയ്യുക എന്ന് പോലും പറയാൻ പറ്റില്ല… പെണ്ണിനെ തല്ലുന്നത് അത്ര നല്ലതൊന്നും അല്ലെന്നും അറിയാം… പക്ഷേ പറ്റിപ്പോയി… ” എന്റെ കവിളിൽ മെല്ലെ തലോടിക്കൊണ്ട് ഉറക്കം നടിച്ചു കിടക്കുന്ന എന്നോട് സംസാരിക്കുവാണ് പാവം…. കുറച്ചു നേരം എബി എന്റെ അടുത്ത് തന്നെ ഇരുന്നു… പിന്നെ എഴുന്നേറ്റു പോവാൻ തുടങ്ങിയപ്പോൾ ഞാൻ ആ കൈയിൽ കയറി പിടിച്ചു… അത് എബി ഒട്ടും പ്രതീക്ഷിച്ചില്ല…. “അടികൊണ്ടത് എനിക്കണേലും വേദനിച്ചത് എബിക്കാണ് അല്ലേ… ” “അത്.. അത് ഞാൻ… പിന്നെ… പെട്ടെന്ന്…ഉറങ്ങിയില്ലാരുന്നോ? ” “ഇല്ല… എനിക്ക് ഒട്ടും വേദനിച്ചില്ല എബി… സത്യം… താൻ പോയി കിടന്നോ… ” “5 വിരലും തിണർത്തു കിടപ്പുണ്ടല്ലോ കവിളത്തു… എന്നിട്ടും വേദനിച്ചില്ല പോലും… എന്നോട് കള്ളം പറയണ്ട… സോറി ടാ… പറ്റിപ്പോയി… പെട്ടെന്ന് എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റിയില്ല… ” “എബി എന്നോട് മിണ്ടാതെ ഇരുന്നപ്പോളാ ശരിക്കും മനസ് വേദനിച്ചത്… രണ്ടു തല്ലു തന്നാലും ഞാൻ വാങ്ങിക്കോളാം… മിണ്ടാതെ ഇരിക്കല്ലേ എബി… അത് മാത്രം എനിക്ക് സഹിക്കാൻ പറ്റത്തില്ല… ” “ഇല്ലടാ… ഇനി തല്ലുകേം ഇല്ല… മിണ്ടാതിരിക്കുകയും ചെയ്യില്ല… ഇപ്പോൾ ഉറങ്ങിക്കോ… സമയം ഒരുപാട് ആയി… നമുക്ക് നാളെ രാവിലെ സംസാരിക്കാം… ” “മ്മ് ഒക്കെ ഗുഡ് നൈറ്റ്‌ എബി ” “ഗുഡ് നൈറ്റ്‌ ” ************* തലേന്നത്തെ അടിയുടെ ആഴം ശരിക്കും മനസ്സിലായത് രാവിലെയാണ് .. അവളുടെ കവിൾ നീരുവെച്ചു വീർത്തിരിക്കുന്നു… എന്നോട് തന്നെ വെറുപ്പ് തോന്നി… അവളെ തല്ലിയ കൈ ഭിത്തിയിൽ ഇടിച്ചു സ്വയം വേദനിപ്പിച്ചു ഞാൻ… “എബി… എന്താ ഈ കാണിക്കുന്നത്… കൈ വേദനിക്കില്ലേ… ” അവൾ ഓടി വന്നു എന്റെ കൈയിൽ കയറി പിടിച്ചു “വേദനിക്കട്ടെ… എന്നാലും നിനക്ക് വേദനിച്ചപോലെ ആകില്ലല്ലോ… ” “എനിക്ക് വേദന ഇല്ല എബി…. ഐസ് വെച്ചാൽ മതി ഈ നീര് അങ്ങ് കുറഞ്ഞോളും… ” “എബി ഓഫിസിൽ പോകാൻ റെഡി ആയിക്കോളൂ… ” “ഞാൻ ഇന്ന് പോകുന്നില്ല… ഒട്ടും മൂഡ് ഇല്ലടോ… ” “എന്നെ ഓർത്താണോ? എങ്കിൽ അത് വേണ്ടാട്ടോ… പുതിയ ജോബ് കണ്ടുപിടിക്കണം… ഇനി എന്തായാലും ആ വൃത്തികെട്ടവന്റെ അടുത്തേക്ക് ഇല്ല… ” “അതിനു ഞാൻ വിട്ടിട്ടു വേണമല്ലോ ഇനി അങ്ങോട്ട് പോകാൻ… ഒരു വാക്ക് നിനക്ക് എന്നോട് പറയാരുന്നു… അവൻ ഇത്രക്ക് വൃത്തികെട്ടവൻ ആണെന്ന് ഞാൻ വിചാരിച്ചില്ല… ” ഞാൻ എബിയുടെ മുഖത്തേക്ക് നോക്കി.. ആ കണ്ണുകളിൽ രോക്ഷം… “നിന്റെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ ഓഫ്… കുറേനേരം ഓഫിസിനു വെളിയിൽ കാത്തു നിന്നു… ഒരുപാട് ടൈം ആയപ്പോൾ നീ പോയിക്കാണുമെന്നു വിചാരിച്ചു ഞാൻ റൂമിലേക്ക്‌ വന്നു… പക്ഷേ ഇവിടെയും നീ എത്തിയിട്ടില്ലെന്ന് അറിഞ്ഞപ്പോൾ ഒരു തരം ഭ്രാന്ത് ആയിരുന്നു… വീണ്ടും ഓഫീസിൽ വന്നു ചോദിച്ചു അപ്പോൾ സെക്യൂരിറ്റിയാണ് പറഞ്ഞത് നീ പോയിട്ടില്ലെന്ന്… ശ്വാസം നേരെ വീണത് അപ്പോൾ ആണ്… കുറേ കഴിഞ്ഞപ്പോൾ സ്റ്റാഫ്‌ എല്ലാരും പോകുന്നത് കണ്ടു… പക്ഷേ ആ കൂട്ടത്തിലും നീ ഇല്ലായിരുന്നു… അകത്തു വന്നു അന്വേഷിക്കാമെന്നു കരുതിയാണ് അകത്തേക്ക് കയറിയത്…

പക്ഷെ അവിടെ ഒന്നും ഒരൊറ്റ കുഞ്ഞും ഇല്ലായിരുന്നു… അപ്പോൾ ആണ് ഞാൻ നിന്നിടത്തുനിന്നും വലതു വശത്തു മാറി ഒരു റൂമിൽ നിന്ന് എന്തൊക്കെയോ സൗണ്ട് കേട്ടത്… വാതിൽ തുറന്നു നോക്കിയപ്പോൾ നിന്റെ നേരെ നടന്നടുക്കുന്ന അവനെയാണ് കാണുന്നത്… സംഗതിയുടെ കിടപ്പ് മനസിലാക്കിയ ഞാൻ അവനെ ചവുട്ടി വീഴ്ത്തി ” “എന്റെ കൈയിലും തെറ്റുണ്ട് എബി… ഞാൻ എബിയോടെങ്കിലും തുറന്നു പറയണമായിരുന്നു അയാളെ കുറിച്ച്… പക്ഷേ ഓഫീസിനുള്ളിൽ വെച്ച് അയാൾ ഒന്നും ചെയ്യില്ല എന്നായിരുന്നു എന്റെ ധാരണ… ” “എന്തായാലും അവനു കിട്ടാൻ ഉള്ളത് കിട്ടി… ഇനി തലപൊക്കാൻ കുറച്ചു ദിവസം എടുക്കും… ഞാൻ നിന്നെ പേടിപ്പിക്കാൻ പറയുവല്ല എങ്കിലും നീ സൂക്ഷിക്കണം… ഒറ്റക്കെങ്ങും പുറത്തിറങ്ങരുത്… ഇന്ന് എന്തായാലും ഞാൻ പോകുന്നില്ല.. ” “മ്മ് എനിക്ക് അവനെ പേടി ഒന്നുല്ല എബി… പിന്നെ എബിയെ പോലെ ഒരാൾ കൂടെ ഉള്ളപ്പോൾ ഞാൻ ആരെ പേടിക്കണം… പപ്പയിൽ നിന്നും മാത്രമേ ഇതുവരെ ഇതുപോലെ കെയർ കിട്ടിയിട്ടുള്ളു… ഇപ്പോൾ എബിയും… ഐ ലൈക് യുവർ കാരക്ടർ…. ” ഞാൻ അത് പറഞ്ഞപ്പോൾ എബി എന്റെ മുഖത്തേക്ക് നോക്കി… ആ കണ്ണുകളെ നേരിടാനാവാതെ ഞാൻ തല താഴ്ത്തി കളഞ്ഞു… ഇതെന്താ ഇപ്പോൾ ഇങ്ങനെ? എത്ര കൂളായി എബിയോട് സംസാരിച്ചോണ്ടിരുന്നതാ… ഇപ്പോൾ എന്തോ ആ കണ്ണുകൾ എനിക്ക് നേരെ നീളുമ്പോൾ ഹൃദയമിടിപ്പു വല്ലാതെ കൂടുന്നു… തെറ്റായ ദിശയിലേക്കാണോ കർത്താവെ വീണ്ടും സഞ്ചരിക്കുന്നത്… പപ്പക്ക് കൊടുത്ത വാക്ക് തെറ്റിക്കേണ്ടി വരുമോ… ഹേയ് ഇല്ല… എല്ലാവരെയും പോലെ അല്ലല്ലോ ഞാൻ ബോൾഡ് അല്ലേ… ചില സമയത്തു വെറും പെണ്ണായി പോകുന്നു… അങ്ങനെ ഉള്ള ചിന്തകൾ കടന്നു വരുന്നു… “എന്താണ് ഇത്ര വല്യ ആലോചന… നാട്ടിലേക്കു പോകുന്നുണ്ടോ? ” “അയ്യോ… ഉടനെ പോകാൻ പറ്റില്ല… എബിക്ക് ഇവിടൊക്കെ നല്ല പരിചയം അല്ലേ… എനിക്കൊരു ജോബ് കണ്ടുപിടിച്ചു താ… ചെറുതാണെലും സാരമില്ല… വീട്ടിലേക്കു പോകാൻ പറ്റില്ല… പോയാൽ പിന്നെ കല്യാണം വല്ലതും ഉറപ്പിച്ചിട്ടാരിക്കും വരിക.. ” “ആഹ് ഞാൻ നോക്കട്ടെടോ… ജോബ് കിട്ടാൻ പാടൊന്നും ഇല്ല… പിന്നെ കല്യാണക്കാര്യം പറഞ്ഞപ്പോളാ ഓർത്തത്… ചിന്നൂട്ടി ഫോട്ടോ അയച്ചിട്ടുണ്ട്.. ഞാൻ പോയി കണ്ടുന്നു പറഞ്ഞില്ലേ… ” “ആഹാ ഉവ്വോ… നോക്കട്ടെ… ” എബി ഫോണിൽ ഉള്ള ഫോട്ടോ എന്നെ കാണിച്ചു… “നല്ല കുട്ടിയാണല്ലോ… എബിക്ക് ചേരും… ” “അപ്പോൾ ഇത് അങ്ങ് ഉറപ്പിക്കാൻ പറയട്ടെ ” എബി അത് പറഞ്ഞപ്പോൾ ചങ്കിനുള്ളിൽ ഒരു നോവ് പടർന്നു… “എബിക്ക് ഇഷ്ടായോ? ” “തനിക്ക് ഇഷ്ടം ആയെങ്കിൽ എനിക്ക് ഒക്കെ ആണ്… ” “മ്മ് ഞാൻ ഒന്നൂടി നോക്കട്ടെ… ഇയാള് ആ ഫോട്ടോ എന്റെ ഫോണിലേക്കു ഒന്ന് സെന്റ് ചെയ്തേക്കു ” “ഇയാളോ?? ഇതെന്താ പെട്ടെന്ന് ഒരു ഗൗരവം… എന്നെ ഇതുവരെ അങ്ങനെ വിളിച്ചിട്ടില്ലല്ലോ? ” “ഓർക്കാതെ പറഞ്ഞു പോയതാ.. ഇടക്കൊക്കെ ഈ വിളി ഒരു ശീലമായി ” അതും പറഞ്ഞു ഞാൻ റൂമിലേക്ക്‌ കയറി… എബി സെന്റ് ചെയ്ത ഫോട്ടോസിന്റെ കൂട്ടത്തിൽ അന്ന് ഞങ്ങൾ വിഷുവിനു ഒരുമിച്ചു നിന്നെടുത്ത ഫോട്ടോസും ഉണ്ടായിരുന്നു… അത് ഇപ്പോൾ ആണ് എബി സെൻറ് ചെയ്യുന്നത്.. ആ പെണ്ണിനേക്കാൾ എബിക്ക് ചേരുന്നത് ഞാൻ അല്ലേ… ഈ ഫോട്ടോ കണ്ടിട്ടും എബിക്ക് അത് മനസ്സിലായില്ലേ… ഞങ്ങൾ ഒരുമിച്ചുള്ള ഫോട്ടോയിലേക്കു കണ്ണെടുക്കാതെ കുറേ നേരം നോക്കി ഇരുന്നു ഞാൻ… “ഇങ്ങനെ ഒന്നും ചിന്തിക്കരുത് ദിൽന… ” ഞാൻ ചുറ്റും നോക്കി.. ആരാണ് ഇപ്പോൾ സംസാരിച്ചത് “ചുറ്റും നോക്കണ്ട… ഞാൻ തന്നെയാ നിന്റെ മനസ്സ് ” ഓഹ്.. അതെന്താ ഞാൻ അങ്ങനെ ചിന്തിച്ചാൽ.. എബി അല്ലാതെ വേറെ ആരാണ് എനിക്ക് യോജിക്കുന്നത്… ഐ ആം ഫാൾ ഇൻ ലവ് വിത്ത്‌ ഹിം “ബെസ്റ്റ്… നിന്റെ മാനം രക്ഷിച്ച പുരുഷനോടുള്ള ആരാധനയാണോ? എങ്കിൽ അത് വേണ്ട മോളെ… എബി നിന്റെ സുഹൃത് മാത്രം ആണ് ” സൗഹൃദം പ്രണയത്തിൽ കലാശിച്ചിട്ടുള്ള ഒരുപാട് പേരുണ്ടല്ലോ “അതിന് നിന്റെ പ്രണയം അവനു അറിയില്ലല്ലോ.. വൺ സൈഡ് ലവ് ” നീ എന്നെ ഇങ്ങനെ സങ്കടപെടുത്താതെ.. “ആഹ് പോട്ടെ… ബട്ട്‌ നിന്റെ പപ്പക്ക് കൊടുത്ത വാക്കോ? അത് നീ മറന്നോ … ഒരിക്കൽ ഒരു പ്രണയം തകർത്തു കളഞ്ഞതല്ലേ നിന്റെ സ്വപ്നങ്ങളും ജീവിതവും ” ഒന്നും മറന്നിട്ടില്ല… പക്ഷേ എബിയോട് ഒരു അടുപ്പം തോന്നി പോകുന്നു… തെറ്റായിപ്പോയി… ഇനി അതുണ്ടാകാതെ ഞാൻ സൂക്ഷിച്ചോളാം…. അപ്പോൾ ഈ കുട്ടി തന്നെ എബിക്ക് ഭാര്യ ആയിക്കോട്ടെ .. നല്ല കുട്ടിയാ എബിക്ക് ചേരും… ************* “ഞാൻ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ… ഒറ്റക്ക് പുറത്തെങ്ങും പോകരുത്… ഇന്നുകൂടി ലീവ് എടുക്കാൻ പറ്റില്ല… അതാ ഞാൻ പോകുന്നത്… ” “എബി പോയിട്ട് വാ.. ഞാൻ ഇവിടെ തന്നെ കാണും… പിന്നെ എന്റെ ജോലിയുടെ കാര്യം മറക്കല്ലേ കേട്ടോ ” “ഇല്ലടോ… ഒക്കെ എന്നാൽ ബൈ ” “ബൈ… ” എബി പോയിക്കഴിഞ്ഞു കുറേനേരം ഒറ്റക്ക് റൂമിൽ ഇരുന്നു മടുത്തപ്പോളാണ് ഡെല്ലയെ ഒന്ന് വിളിച്ചു നോക്കാമെന്നു കരുതിയത്… അവളുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും ഫോൺ ഓഫ് മോഡിൽ തന്നെ ആയിരുന്നു… ഒരു വിവരവും അറിയാനും പറ്റുന്നില്ലല്ലോ കർത്താവേ… ആ ദുഷ്ടൻ ഇനി കൊന്നു കുഴിച്ചു മൂടിയോന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു… ഓർത്തിട്ട് ഒരു സമാധാനവും കിട്ടുന്നില്ല… ഒടുവിൽ എന്തായാലും കിട്ടിയ അഡ്രെസ്സ് വെച്ച് തേടി ഇറങ്ങാൻ തന്നെ ഞാൻ തീരുമാനിച്ചു…. എബിയുടെ വാക്ക് ധിക്കരിക്കേണ്ടി വന്നതിൽ മനസാൽ ക്ഷമ ചോദിച്ചു… തൃശൂർ നഗരത്തിൽ നിന്നും കുറച്ചു ഉള്ളിലേക്ക് കയറി ഒരു കൊച്ചു ഗ്രാമം… ഓട്ടോക്കാരന് വഴി നല്ല തിട്ടം ആയതിനാൽ കറക്റ്റ് വീടിനു മുന്നിൽ തന്നെ കൊണ്ടെത്തിച്ചു… വീടിനു മുന്നിൽ അഞ്ചാറു ആളുകൾ കൂടി നിൽക്കുന്നു… അത് കണ്ട് എന്റെ ചങ്കിടിപ്പു ദ്രുത ഗതിയിൽ ആയി… അവൾ ഇനി എന്തെങ്കിലും കടുംകൈ കാണിച്ചു കാണുമോ … ഉള്ളിൽ ഒരു നൂറായിരം ചോദ്യങ്ങൾ ഉയർന്നു… വിറയ്ക്കുന്ന ശബ്ദത്തോടെ ഞാൻ ഓട്ടോക്കാരനോട് ചോദിച്ചു… “ചേട്ടാ… അവിടെ.. അവിടെ എന്താ ഒരു ആൾക്കൂട്ടം… ” “ഓഹ് അതോ… കാശ് കൊടുത്തിട്ട് തിരികെ കിട്ടാത്തവരാ… കടക്കെണിയുടെ അങ്ങേയറ്റമാ അവിടെ ഉള്ളോർ… കുട്ടിക്കും വല്ലതും തരാൻ ഉണ്ടോ? ” അയാൾ അത് പറഞ്ഞപ്പോളാണ് ശ്വാസം നേരെ വീണത്… ഭാഗ്യം അവൾക്കൊന്നും പറ്റിയിട്ടില്ല… “ഹേയ് ഇല്ല ചേട്ടാ… എന്റെ കൂടെ ജോലി ചെയ്ത കുട്ടിയാ.. ” പതിയെ ഞാൻ ഓരോ ചുവടും മുന്നിലേക്ക്‌ വെച്ചു .. പുരാതന രീതിയിൽ നിർമ്മിച്ചിരിക്കുന്ന വീട്… പക്ഷേ പൂർത്തിയാക്കിയിട്ടില്ല… എവിടെയൊക്കെയോ എന്തൊക്കെയോ കുറവ് പോലെ… അകത്തേക്ക് കയറുംതോറും മരുന്നിന്റെ മനം മടുപ്പിക്കുന്ന ഗന്ധം അവിടെയാകെ തങ്ങി നിൽക്കുന്നതുപോലെ…. പാതി ചാരിയ വാതിൽ പതുക്കെ തുറന്നപ്പോൾ കണ്ട കാഴ്ച്ച… ഒരു കൊച്ചു പെൺകുട്ടി കട്ടിലിൽ കിടക്കുന്ന മനുഷ്യന് കഞ്ഞി കോരി കൊടുക്കുന്നു… വളരെ സൂഷ്മതയോടെ അവൾ തന്റെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്… ഇടക്കിടക്ക് നിറഞ്ഞു വരുന്ന ആ മനുഷ്യന്റെ കണ്ണുനീരൊപ്പി നെറ്റിയിൽ ചുംബിക്കുന്നു… അവിചാരിതമായി എന്നെ അവിടെ കണ്ട അവളുടെ കണ്ണുകളിൽ ഭയം പോലെ… ഞാനും കാശ് ചോദിക്കാൻ വന്നതാകുമെന്നു ആ പാവം ചിന്തിച്ചു കാണും… “പേടിക്കണ്ട… ഞാൻ ഡെല്ലയുടെ ഫ്രണ്ട്‌ ആണ്… അവൾ എവിടെ? ” മുൻപ് അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്ന ഭയം മാറി… പകരം ഒരു ചെറു പുഞ്ചിരി എനിക്ക് സമ്മാനിച്ചു അവൾ പറഞ്ഞു… “ചേച്ചി അകത്തുണ്ട്…

ഞാൻ വിളിക്കാം… ” “വേണ്ട… ഞാൻ മോളുടെ കൂടെ വന്നോളാം… ” ആ കുട്ടിയുടെ പുറകെ നടക്കുമ്പോൾ അന്നൊരിക്കൽ താമസിക്കാൻ ഇടം കിട്ടാതിരുന്ന എന്നെ സഹായിക്കാൻ അവൾക്കു കഴിയാഞ്ഞത് ഈ നിസ്സഹായാവസ്ഥ കൊണ്ടാണെന്നു എനിക്ക് ബോധ്യമായി… കരിപുരണ്ട അടുക്കളയുടെ ഒരു മൂലയിലേക്ക് വിരൽ ചൂണ്ടി ആ കുട്ടി പറഞ്ഞു “ദാ ചേച്ചി അവിടെ ഉണ്ട്… ഞാൻ അപ്പക്ക് മരുന്ന് കൊടുത്തിട്ട് വരാം… ” ആ കുഞ്ഞിന്റെ നെറുകയിൽ തലോടി ഞാൻ തല കുലുക്കി… ഡെല്ലയുടെ അടുത്തേക്ക് ചെന്നു… അവളുടെ തോളിൽ കൈ വെച്ചു… എന്തോ ഓർത്തപോലെ അവൾ ഞെട്ടിത്തിരിഞ്ഞു… ഭീതി കൊണ്ടു കണ്ണുകൾ നിറഞ്ഞിരുന്നു… എന്നെ അവിടെ കണ്ടിട്ടും വിശ്വാസം വരാതെ തറപ്പിച്ചു നോക്കിക്കൊണ്ടിരുന്നു… അവളുടെ ഭാവമാറ്റം എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു… “ഡെല്ലാ… ഇത് ഞാനാടാ… ” എന്റെ ആ വിളിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു… “എന്തിനാ നീ ഇങ്ങോട്ട് വന്നത്… ഈ ഡെല്ല നശിച്ചു പോയി മോളെ… ആകെ ഉണ്ടായിരുന്ന മാനവും നഷ്ടമായില്ലേ എനിക്ക്…. ഒരു മുഴം കയറിൽ തീർത്തു കളയാൻ പോലും പറ്റാത്ത അവസ്ഥ ആയി പോ..യി… ” വാക്കുകൾ പലയിടത്തും അവൾക്കു മുറിഞ്ഞുപോയി… എന്നെ കണ്ടപ്പോൾ സങ്കടം ഒന്നൂടി അണപൊട്ടി ഒഴുകി… ഞാൻ അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു… അവളെയും കൊണ്ട് വീടിനു പിന്നാമ്പുറം ഉള്ള കുളപ്പടവിലേക്കു കയറി ഇരുന്നു… “നിനക്കറിയുവോ മനസ്സറിഞ്ഞു ഒന്ന് പൊട്ടിക്കരയാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ… ആരോടും ഒന്നും തുറന്നു പറയാനാകാതെ ചങ്കുപൊട്ടി ഉരുകുക ആയിരുന്നു ഞാൻ ഇവിടെ…. ” “ഞാൻ എല്ലാം അറിഞ്ഞിട്ടാണ് വന്നിരിക്കുന്നത്… ” ഓഫിസിൽ നടന്ന എല്ലാ സംഭവങ്ങളും ഞാൻ അവളോട്‌ വിവരിച്ചു… എന്റെ കൈയിൽ ഉണ്ടായിരുന്ന അവളുടെ വീഡിയോ പകർത്തിയ മെമ്മറി കാർഡ് ആ കൈകളിൽ വെച്ചു കൊടുത്തു “ഇത് നീ തന്നെ നശിപ്പിച്ചു കളഞ്ഞേക്ക്… തളർന്നു പോകരുത്… ജീവിച്ചു കാണിച്ചു കൊടുക്കണം… ഒരു തുണിക്കടയിൽ നിന്നാലും നിനക്കു ജീവിക്കാൻ പറ്റും… ഇത് ഇപ്പോൾ നമ്മൾ മാത്രമേ അറിഞ്ഞിട്ടുള്ളു… വേറെ ആരും അറിയാൻ ഇട ആകണ്ട… നിനക്കു ഒരു ജീവിതം ഉള്ളതാ… ” “നിന്റെ മനസ്സ് നല്ലതായിട്ടാ ഇങ്ങനെയൊക്കെ എന്നോട് പറയാൻ തോന്നുന്നത്… പക്ഷേ ഒന്നും പ്രാക്ടിക്കൽ അല്ലടാ… തളർന്നു കിടക്കുന്ന അപ്പയെ കണ്ടില്ലേ നീ… കുഞ്ഞനുജത്തിയെ കണ്ടില്ലേ… ഒരാൾ കൂടി ഉണ്ട് എന്റെ തൊട്ടു താഴെ… എല്ലാരുടെയും പ്രതീക്ഷ എന്നിൽ ആയിരുന്നു… പക്ഷേ… ” അവൾ എന്റെ മുന്നിൽ മനസ്സ് തുറന്നു… ഗൾഫുകാരനായ അപ്പ മരുഭൂമിയിൽ കിടന്നു കഷ്ടപ്പെട്ട കാശ് മുഴുവൻ ആഡംബര ജീവിതം നയിച്ചു അമ്മ നശിപ്പിച്ചു… അപ്പ നാട്ടിൽ വന്നപ്പോൾ കാശിന്റെ കണക്കുകൾ ചോദിച്ചത് അമ്മക്ക് തീരെ സുഖിച്ചില്ല… ഒടുവിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്‌ ഒരു പട്ടാപ്പകൽ ഞങ്ങളുടെ എല്ലാവരുടെയും മുന്നിലൂടെ കാമുകന്റെ കൈയും പിടിച്ചു അവർ വീട് വിട്ടിറങ്ങി… മൂന്നു പെൺകുട്ടികളെ തനിച്ചാക്കി വീണ്ടും വിദേശത്ത് പോകാൻ അപ്പ കൂട്ടാക്കിയില്ല… നാട്ടിൽ ചെറിയ ബിസിനസ്‌ തുടങ്ങാമെന്ന് വിചാരിച്ചു… വീടിന്റെ ആധാരം പണയപ്പെടുത്തി ലോൺ എടുക്കാൻ തീരുമാനിച്ചു… എന്നാൽ വീടും അതിരിക്കുന്ന ഇരുപതു സെന്റ് സ്ഥലവും അതിന് മുന്നേ തന്നെ അമ്മ പണയത്തിൽ ആക്കിയിരുന്നു… അച്ഛന് താങ്ങാനാവുന്നതിലും അപ്പുറം ആയിരുന്നു അത്… ചോര നീരാക്കി കഷ്ടപ്പെട്ടത് മുഴുവൻ കടക്കാർ കൊണ്ടുപോയി… സ്വന്തം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അവസ്ഥയിൽ വരെ എത്തി… ശാരീരികമായും മാനസികമായും അപ്പ തളർന്നു പോയി… ഞാൻ MBA പഠനം പൂർത്തിയാക്കിയ സമയം ആയോണ്ട് അപ്പയുടെ പ്രതീക്ഷ പിന്നെ എന്നിലായി… ജെ കെ ഗ്രൂപ്പിൽ ജോലിക്ക് കയറിയപ്പോൾ ഒരുപാട് സന്തോഷിച്ചതും അപ്പയാണ്… എന്നാൽ വീണ്ടും അമ്മ എന്ന സ്ത്രീ വന്നു… ഞങ്ങളുടെ കുഞ്ഞുസിനെ ( ഏറ്റവും ഇളയ കുട്ടി ) അവർക്ക് വേണമെന്നായിരുന്നു ആവിശ്യം… വിട്ട് കൊടുക്കാൻ അപ്പ തയ്യാറായില്ല… ഒടുവിൽ കേസ് നടത്തി… എതിർ ഭാഗം വക്കീലിന്റെ ഭീഷണി അച്ഛനെ നന്നായി തളർത്തി… ഇളയ മകളെ വിട്ടു കൊടുക്കേണ്ടി വരുമോ എന്ന ആധി യിൽ അപ്പ ആകെ പരിഭ്രാന്തനായി… ഒടുവിൽ മാനസികമായും ശാരീരികമായും ആ പാവം തളർന്നു വീണു പോയി… അപ്പയെ വിട്ടു പോകാൻ ആകില്ലെന്ന് കുഞ്ഞുസിന്റെ വാക്കു കോടതി അംഗീകരിച്ചു… അന്ന് മുതൽ അപ്പയെ പഴയപോലെ ആക്കിയെടുക്കാൻ നെട്ടോട്ടം ഓടുന്ന തിരക്കിലായിരുന്നു ഞങ്ങൾ… രണ്ടാമത്തവളെ പള്ളിക്കാർ ഏറ്റെടുത്തു പഠനം തുടരാൻ സഹായിച്ചു… ഒരു ഭാഗത്തു തളർന്നു കിടക്കുന്ന അപ്പ… മറുഭാഗത്ത് എടുത്താൽ പൊങ്ങാത്തത്ര കടങ്ങൾ.. ഇപ്പോൾ മാനവും അഭിമാനവും നഷ്ടപ്പെട്ടു ഞാനും… ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ… ആരും ഇല്ല ഒന്ന് തിരിഞ്ഞു നോക്കാൻ പോലും… “ഹേയ്… അങ്ങനെ ഒന്നും ചിന്തിക്കേണ്ട… നിനക്കു ഞാൻ ഉണ്ട്… എനിക്ക് ഉള്ളവർ എല്ലാം ഇനി നിന്റേത് കൂടിയാണ്… നിന്റെ ഉത്തരവാദിത്യങ്ങൾ ഇനി എന്റേത് കൂടിയാണ്… വെറും വാക്കു പറയുവല്ല ഞാൻ… വിശ്വസിക്കാം നിനക്കെന്നെ… ” “മറ്റാരേക്കാളും ഞാൻ നിന്നെ വിശ്വസിക്കുന്നു ദിൽന… പേരുപോലെ നല്ല ഹൃദയം ഉള്ളവളാ നീ ” “മ്മ് അപ്പോൾ എന്റെ മോള് കുറച്ചു ബോൾഡ് ആയിട്ട് ഇരിക്ക്… എനിക്ക് കുറച്ചു ജോലി ഉണ്ട്… എല്ലാം ഭംഗിയാക്കിയിട്ട് ഞാൻ വരും… പിന്നെ ദാ ഇതൊരു ന്യൂ സിം ആണ്… ഇത് നിന്റെ ഫോണിൽ ഇട്ടോളൂ.. ഞാൻ വിളിക്കുമ്പോൾ എടുക്കണം … മറ്റേ നമ്പർ ഇനി നമുക്ക് വേണ്ട… ഒക്കെ ” “മ്മ് ഒക്കെ ഡാ ” അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ എബിയെ വിളിച്ചു… ആദ്യം കുറേ വഴക്ക് പറഞ്ഞെങ്കിലും ഇപ്പോൾ നിൽക്കുന്നിടത്തു തന്നെ നിൽക്കാനും എബി ഉടനെ വരാമെന്നും പറഞ്ഞു ഫോൺ വെച്ചു…. കുറേ സമയത്തിന് ശേഷം എബി വന്നു.. ഞങ്ങൾ ഒരുമിച്ചു ഫ്ലാറ്റിലേക്ക് തിരിച്ചു… “ഒരു വണ്ടി നമ്മളെ മെയിൻ റോഡ് മുതൽ ഫോളോ ചെയ്യുന്നുണ്ട് എബി… ” “ഞാനും ശ്രദ്ധിച്ചു അത്… സ്പീഡ് കുറയ്ക്കാം… കയറി പോകുന്നേൽ പോകട്ടെ ” എബി ബൈക്കിന്റെ സ്പീഡ് കുറച്ചു… പെട്ടെന്ന് മറ്റേ വാഹനം ഞങ്ങളെ ഓവർ ടേക്ക് ചെയ്തു കടന്നു പോയി… കുറച്ചു മുന്നിലായി പോയ ആ വാഹനം പെട്ടെന്ന് ബൈക്കിനെ ക്രോസ്സ് ചെയ്തു… അതിൽ നിന്നും ഇറങ്ങി വന്ന ആളിനെ വ്യക്തമായി ഞാൻ കണ്ടു ‘ജിതിൻ തമ്പാൻ ‘ (തുടരും ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്‌ത ശേഷം കമന്റ് ഇടൂ…

Love

ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു…

Published

on

രചന: അക്ഷര മോഹൻ

“ച്ഛേ അമ്മൂത്തിടെ അമ്മ എപ്പോയ വദുന്നേ…” തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് രണ്ട് കുഞ്ഞികൈകളും താടിയിൽ വച്ചു ചോദിക്കുന്ന അമ്മു മോളെ കണ്ടപ്പോൾ എന്തുകൊണ്ടോ ആദിത്യന്റെ ഹൃദയം വിങ്ങി… “അമ്മ പെട്ടെന്ന് വരൂലോ അച്ഛേടെ അമ്മൂട്ടിയെ കാണാൻ…അമ്മ അമ്മൂട്ടിക്ക് പാപ്പം തരും അമ്മൂട്ടിയെ കുളിപ്പിക്കും അമ്മൂട്ടിടെ കൂടെ കളിക്കും…ട്ടോ” “ചത്യം…” പീലികൾ നിറഞ്ഞ കണ്ണുകൾ വിടർത്തി ചോദിച്ചപ്പോൾ അയാൾ ഒന്നുകൂടെ ആ കുഞ്ഞിനെ നെഞ്ചോടടക്കി പിടിച്ചു… “ആട കണ്ണാ ചത്യം..” കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖം വിടരുന്നതും കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്നതും അയാൾ നോക്കി നിന്നു… അയാളുടെ കൈ വിടുവിച്ചു നെഞ്ചിൽ കയറി ഇരുന്ന് ആ കുഞ്ഞിപ്പെണ്ണ് അയാളുടെ മുഖം നിറയെ തുരു തുരെ ഉമ്മ വച്ചു.. “നാളെ അങ്കമ്പാദിൽ പോയിട്ടമ്പോ അമ്മൂത്തി കിച്ചൂത്തനോദു പദയൂലോ കിച്ചൂത്തന്റെ അമ്മേ പോലെ എനിച്ചും അമ്മ പാപ്പം വാദിതദുംന്ന്…” അയാളുടെ മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറയുന്ന അമ്മുമോളെ കട്ടിലിൽ നെഞ്ചോട് ചേർത്ത് കിടത്തി കുഞ്ഞു മുടിയിലൂടെ വിരലോടിച്ചു… “നമുക്ക് പറയാം ട്ടോ…ഇപ്പൊ അച്ഛേടെ അമ്മൂത്തി ഒങ്ങിക്കോ…” ഒന്നുകൂടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മുമോളും അയാളെ ചുറ്റി പിടിച്ചു കിടന്നു… അമ്മൂട്ടി ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ ആദിത്യന്റെ മനസ്സ് വർഷങ്ങൾ പിറകിലോട്ട് പോവുകയായിരുന്നു…

“ഈ ഭ്രാന്തി പെണ്ണിനെ തന്നെ വേണോ ആദിയേട്ടന്…” മുഖത്തിൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ദുർഗയെ അമ്പരപ്പോടെ ആദിത്യൻ നോക്കി നിന്നു… “എനിക്കിനിയും ഭ്രാന്ത്‌ വരും ആദിയേട്ടാ…അങ്ങനെയുള്ള എന്നെ ആദിയേട്ടന് സഹിക്കാൻ പറ്റീന്ന് വരില്ല…” ദൂരെയെങ്ങോട്ടോ മിഴികളൂന്നി പറയുന്നവളെ ആദിത്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി…അവളുടെ അങ്ങനെയൊരു മുഖം ആദ്യമായി ആയിരുന്നു അവൻ കണ്ടത്… “അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു എനിക്ക്…അമ്മയെന്ന് പറഞ്ഞാൽ വളർത്തമ്മ…” മൗനം ബേധിച്ചു കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി… ആറ് വയസ്സ് വരെ അനാഥാലയത്തിൽ ആയിരുന്നു…ചെറിയ ഓർമ്മകൾ മാത്രേ ഉള്ളു…അമ്മക്കും ആരുമില്ലായിരുന്നു എന്നെ പോലെ…ആ അമ്മ എന്നെ കൂടെ കൂട്ടി…എന്നെ സ്വന്തം മകളായി വളർത്തി…ആരോരുമില്ലാത്ത ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ…എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും…ജീവിതത്തിൽ ആദ്യമായി സന്തോഷം എന്തെന്നറിഞ്ഞ നാളുകൾ…” ആ ഓർമകളിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… “പക്ഷേ +2വിലെ പരീക്ഷ കഴിഞ്ഞ അന്ന്…” നൊടിയിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ എങ്ങലടിച്ചു കരഞ്ഞു… കരയരുതെന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ അവന് തോന്നിയെങ്കിലും ഇതുവരെ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവൻ അവൾ പറയുന്നതിനായി കാതോർത്തു…

“വീട്ടിലേക്കുള്ള അത്യാവശ്യസാധനങ്ങൾ വാങ്ങി സ്കൂളിന് മുന്നിൽ എന്നെ കാത്തുനിൽക്കുവായിരുന്നു ന്റെ അമ്മ..അമ്മയെ കണ്ടിട്ടും കാണാത്ത പോലെ കൂട്ടുകാരുടെ കൂടെ ഞാൻ റോഡിലേക്ക് ഓടി…ന്റെ പിറകെ തന്നെ അമ്മയും..പക്ഷേ എന്നെ മാത്രം കണ്ട അമ്മ റോഡിലൂടെ വന്ന ബസ് കണ്ടില്ല…

” നിറഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ അവൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു… “ന്റെ കണ്മുന്നിൽ വച്ചാ ന്റെ അമ്മ…ചോര വാർന്നു പിടഞ്ഞു പിടഞ്ഞു…അവസാനം ന്റെ മടിയിൽ കിടന്നു തന്നെ…” ഒരു പൊട്ടികരച്ചിലോടെ ദുർഗ ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഞാൻ കാരണാ ന്റെ അമ്മ…ഞാൻ അന്ന് അമ്മയുടെ കൂടെ തന്നെ നിന്നിരുന്നെങ്കിൽ ന്റെ അമ്മ ഇന്നും ന്റെ കൂടെ ഉണ്ടാകുവായിരുന്നു…” ആദിത്യന്റെ നെഞ്ചിൽ മുഖമുരസി കൊണ്ടവൾ കരഞ്ഞു… തന്റെ നെഞ്ചിൽ കിടന്നു കണ്ണീർ വാർക്കുന്നവളെ അവൻ മുറുകെ ചേർത്തു പിടിച്ചു… പെട്ടെന്ന് ഒരു പിടച്ചിലോടെ അവൾ അവനിൽ നിന്ന് അകന്നു മാറി… മുഖമുയർത്താതെ മറ്റൊരിടത്തേക്ക് ദൃഷ്ടി പായിച്ചു… “ന്റെ മുന്നിൽ കിടന്നു മരിച്ച അമ്മയുടെ മുഖം…അമ്മ മരിക്കാൻ കാരണം ഞാൻ ആണെന്നുള്ള തോന്നൽ…വീട്ടിൽ ഒറ്റപെട്ട ദിവസങ്ങൾ…അപ്രതീക്ഷിതമായി വീണ്ടും അനാഥത്വം…എല്ലാം കൊണ്ടും ഞാൻ ഭ്രാന്തി ആയി…മുഴു ഭ്രാന്തി…ഒരു വർഷത്തോളം ആശുപത്രിയിൽ…അവിടെ നടന്നതൊന്നും ഇന്നും എനിക്ക് ഓർമ ഇല്ല…ഒടുവിൽ എല്ലാം മാറി വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഭ്രാന്തിപ്പെണ്ണെന്ന് പറഞ്ഞു അകറ്റി നിർത്തി…എല്ലായിടത്തും ആ പേര് മാത്രമായി… ദുർഗ എന്ന പേര് ഞാൻ പോലും മറന്നു തുടങ്ങി… ഭ്രാന്തി എന്ന പേര് മാത്രം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ വീണ്ടും മനസ്സ് കൈ വിട്ടുപോകുമെന്ന് തോന്നിയപ്പോൾ അവിടം വിട്ടു… പിന്നീട് പഠിച്ചും അതിനിടയിൽ ജോലി ചെയ്തും 7 വർഷം കൊണ്ട് ദാ ഇവിടെ വരെ എത്തി…” കണ്ണുകൾ തുടച്ചു ചെറുപുഞ്ചിരിയോടെ മുന്നിലുള്ള LP സ്കൂൾ ചൂണ്ടി കാണിച്ചവൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി അവനിലേക്കും പകർന്നു… “ഇവിടെ ഈ കുട്ട്യോൾടെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ പഴയതൊക്കെ മറക്കുവാ ഞാൻ…ചിലപ്പോൾ സാഹചര്യങ്ങൾ പ്രതികൂലമായാൽ വീണ്ടും ഞാനൊരു ഭ്രാന്തിയാവാം…വെറുതെ എന്നെ സ്നേഹിച്ച കുറ്റത്തിന് ആദിയേട്ടന്റെ ജീവിതം പാഴാക്കാൻ ഞാൻ സമ്മതിക്കില്ല…” പ്രതീക്ഷയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്യനോട് പറഞ്ഞു കൊണ്ട് തെളിച്ചമില്ലാത്ത ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നു… കുഞ്ഞു കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ ജോലിയിലേക്ക് തിരിഞ്ഞത്…ജോയിൻ ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ദുർഗ വരുന്നത്..ചുണ്ടിൽ എന്നും പുഞ്ചിരി ഉണ്ടാകുമെങ്കിലും അവളുടെ കണ്ണിൽ എന്നുമൊരു വിഷാദമായിരുന്നു… എല്ലാവരോടുമുള്ള അവളുടെ സൗമ്യമായ പെരുമാറ്റം തന്നെയാണ് തന്നെയും അവളിലേക്ക് അടുപ്പിച്ചത്…പതിയെ സൗഹൃദം സ്ഥാപിക്കുകയും അവളുടെ ആദി മാഷ് എന്ന വിളി ആദിയേട്ടനിലേക്ക് മാറുകയും ചെയ്തു…കുറച്ച് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഇന്ന് തുറന്നു പറഞ്ഞത്…അത് ഇങ്ങനെ ആയപ്പോൾ ഉള്ള സങ്കടം അമ്മയോട് പറയുകയായിരുന്നു ആദിത്യൻ…

“നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് അവളെ ഇങ്ങട് കൂട്ടാം മോനേ…നിന്നെ ഇഷ്ടമല്ലെന്ന് ദുർഗ മോള് പറഞ്ഞില്ലല്ലോ…അടുത്ത ഞായറാഴ്ച്ച തന്നെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ പോയി സംസാരിക്കാം നമുക്ക്…” അമ്മയെയും കൂട്ടി അവളുടെ ഹോസ്റ്റലിലേക്ക് തിരിക്കുമ്പോൾ ഹൃദയം അതിവേഗം മിടിക്കുകയായിരുന്നു…ദുർഗ എതിർപ്പ് പറയരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുള്ളു… “ദുർഗ…എനിക്ക് ന്റെ അമ്മ മാത്രേ ഉള്ളു…അമ്മയ്ക്കും ഒത്തിരി ഇഷ്ടാടോ തന്നെ…വന്നൂടെ…ന്റെ കൂടെ…ന്റെ അമ്മയുടെ മകളായിട്ട്…ന്റെ പെണ്ണായിട്ട്…” കസേരയിലിരുന്നു തന്നെ പ്രതീക്ഷയോടെ നോക്കുന്ന അമ്മയിലേക്കും നിറയാൻ വെമ്പി നിൽക്കുന്ന ആദിത്യന്റെ മിഴികളിലേക്കും നോക്കി ഒരു നിമിഷം ദുർഗ എന്ത് പറയണമെന്നറിയാതെ പതറി… “ആദിയേട്ടാ…ഭ്രാന്തിയാ ഞാൻ…ഭ്രാന്തി…” അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ആദിത്യന്റെ കൈവിരലുകൾ ദുർഗയുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു… “നിന്റെ കഴിഞ്ഞ കാലം എനിക്ക് പ്രശ്നമല്ല പെണ്ണേ…അതൊരു കഥയായി മാത്രം ഓർത്താൽ മതി നീയും…” “എനിക്കിനിയും ഭ്രാന്ത് വരും ആദിയേട്ടാ പേടിയാ എനിക്ക്…ആദിയേട്ടന്റെ ജീവിതവും ഞാൻ കാരണം തകരും…വേണ്ട…എനിക്ക് പേടിയാ…” നിറകണ്ണുകളോടെ..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറയുന്ന ആ പെണ്ണിനോട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി… “ഒന്നും സംഭവിക്കില്ല…ന്റെ ഭ്രാന്ത്‌ നീയാണ്…അതിനേക്കാൾ വലിയ ഭ്രാന്ത് മറ്റൊന്നുമില്ല…” തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ദുർഗയോട് പുഞ്ചിരിയോടെ ആദിത്യൻ പറഞ്ഞു… “എന്നെ ഇഷ്ടമാണോ ദുർഗ തനിക്ക്…അതോ എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ താൻ ഇങ്ങനൊക്കെ…” ആദിത്യന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ദുർഗ അവനെ വാരി പുണർന്നു… “ഇഷ്ടമാണ് എനിക്ക് ന്റെ ആദിയേട്ടനെ…ജീവനാണ് എനിക്ക്…” അവന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞ ദുർഗയുടെ നെറ്റിയിൽ ആദിത്യൻ ചുണ്ടുകൾ ചേർത്തു…

ഒരു ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു… ഇടയ്ക്ക് അപ്രതീക്ഷിതമായി അമ്മയുടെ മരണം തളർത്തിയെങ്കിലും അമ്മുമോളുടെ വരവോടെ അവർക്കിടയിലേക്ക് പഴയ സന്തോഷം തിരികെ വരികയായിരുന്നു… പക്ഷേ ആ സന്തോഷത്തിനും അധികം ആയുസ്സില്ലാതെ അവരുടെ ജീവിതത്തിൽ കരി നിഴൽ വീണു… അമ്മുമോൾക്ക് അഞ്ച് മാസം പ്രായമായപ്പോൾ കുഞ്ഞിനെ ഇറയത്ത് പായ വിരിച്ചു കിടത്തി കളിപ്പിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് പോയതായിരുന്നു ദുർഗ…തിരികെ വരുമ്പോഴേക്കും കുഞ്ഞിനെ കാണാതായിരുന്നു… വീണ്ടും ദുർഗ ഒരു ഭ്രാന്തി ആവുകയാണെന്ന് അറിയാതെ ആദിത്യൻ കുഞ്ഞിനെ തിരയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… തന്റെ അമ്മയെ പോലെ നൊന്തു പ്രസവിച്ച കുഞ്ഞും താൻ കാരണം തന്നിൽ നിന്നകന്നു പോയി എന്ന് വിശ്വസിച്ച ദുർഗ ആ നിമിഷം തന്നെ മുഴുഭ്രാന്തിയായി… അലറി കരഞ്ഞും സ്വയം വേദനിപ്പിച്ചും അമ്മുമോളുടെ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു ആരെയും കാണാൻ കൂട്ടാക്കാതെ ഇരുന്ന ദുർഗയെ ആശുപത്രിയിൽ എത്തിച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ ടൗണിലുള്ള നാടോടികളുടെ കൈയിൽ നിന്നും അമ്മൂട്ടിയെ കണ്ടെത്തി… കുഞ്ഞിനേയും കൊണ്ട് ദുർഗയെ കാണാൻ പോയെങ്കിലും ”ന്റെ കുഞ്ഞ് പോയി…ഞാൻ…ഞാനാ…ഞാനാ ന്റെ കുഞ്ഞിനെ കൊണ്ട് കളഞ്ഞേ…” എന്നുള്ള അവളുടെ നിലവിളികൾ മാത്രമായിരുന്നു അവിടെ ഉയർന്നത്… നമ്മുടെ കുഞ്ഞാണെന്നും പറഞ്ഞു അമ്മൂട്ടിയെ ദുർഗയെ കാണിച്ചപ്പോൾ ആരാണെന്ന സംശയത്തോടെ അവനെ നോക്കി പിന്നീട് അവനെ തള്ളി മാറ്റി മുടിയിൽ വിരലുകൾ കോർത്തു വലിച്ചു അവൾ അലറി വിളിച്ചു…

പിന്നീട് പലതവണ ഇത് തന്നെ ആവർത്തിച്ചപ്പോൾ തന്റെ കുഞ്ഞിന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം ഭ്രാന്തിയായി തെളിയാതിരിക്കാൻ ആദിത്യൻ മനഃപൂർവം അമ്മൂട്ടിയെ കൂടെ കൂട്ടാതെ ആശുപത്രിയിൽ പോയി ദുർഗയെ കണ്ടുമടങ്ങി… അപ്പോഴും ന്റെ കുഞ്ഞ് എന്ന് മാത്രമേ അവളുടെ ചുണ്ടുകൾ മന്ത്രിച്ചുള്ളൂ… എല്ലാം കഴിഞ്ഞു രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു… ആദ്യമായാണ് ഇന്ന് അമ്മൂട്ടി അവളുടെ അമ്മയെ കുറിച്ച് ചോദിച്ചത്… അങ്കണവാടിയിലെ കുട്ടികൾ പറയുന്നത് കൊണ്ടാവാമെന്ന ധാരണയോടെ ഓർമകളെ മായിച്ചു കൊണ്ട് ആദിത്യൻ തന്നെ ചുറ്റിപിടിച്ചുറങ്ങുന്ന അമ്മൂട്ടിയെ ഒന്നുകൂടി ഉമ്മ വച്ചു… “അമ്മൂട്ടിടെ അമ്മ പെട്ടെന്ന് വരുംട്ടോ…” ഉറക്കത്തിൽ ചിരിച്ച കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ആദിത്യനും എപ്പോഴോ ഉറങ്ങി… ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ ആശുപത്രിയിൽ നിന്ന് വന്ന ഫോൺ കാൾ ആയിരുന്നു ആദിത്യനെ ഒരു ദിവസം രാവിലെ ഉണർത്തിയത്… കണ്ണുകൾ താൻ പോലുമറിയാതെ നിറഞ്ഞൊഴുകുമ്പോൾ ആദിത്യൻ സ്വസ്ഥമായി ഉറങ്ങുന്ന അമ്മൂട്ടിയെ വാരിയെടുത്തു മുഖം നിറയെ മതിവരാത്തത് പോലെ വീണ്ടും വീണ്ടും ചുംബിച്ചു… ഉറക്കം പോയ വിഷമത്തിൽ കണ്ണ് തിരുമ്മി ചിണുങ്ങി കൊണ്ട് എഴുന്നേറ്റ അമ്മൂട്ടി അച്ഛയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കുഞ്ഞി ചുണ്ടുകൾ ഒന്നൂടി പിളർത്തി ആദിത്യന്റെ തോളിലേക്ക് ചാഞ്ഞു… “കയ്യല്ലേ ച്ഛേ…അച്ഛ കഞ്ഞാൽ അമ്മൂത്തിയും കയ്യും…” തന്റെ കണ്ണുകൾ തുടച്ചു തന്ന് പറയുന്ന അമ്മൂട്ടിയെ ആദിത്യൻ നെഞ്ചോട് ചേർത്തു… “അച്ഛേടെ അമ്മൂട്ടിക്ക് അമ്മയെ കാണണ്ടേ…” അമ്മൂട്ടിയുടെ പുറത്ത് തലോടി കൊണ്ട് ആദിത്യൻ ചോദിച്ചപ്പോൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്ന അമ്മൂട്ടി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു… “അമ്മ…” കുഞ്ഞികൈകൾ ആദിത്യന്റെ കവിളിൽ ചേർത്ത് അമ്മൂട്ടിയുടെ കുഞ്ഞിച്ചുണ്ടുകൾ അത് ഉരുവിട്ടപ്പോൾ ആദിത്യൻ ആ കുഞ്ഞി കൈയിൽ ചുണ്ട് ചേർത്തു… “ആട കണ്ണാ…ന്റെ അമ്മൂട്ടിടെ അമ്മ…കാണണ്ടേ അമ്മൂട്ടിക്ക്…” ആദിത്യന്റെ ചോദ്യത്തിന് തലയാട്ടി കൊണ്ട് വീണ്ടും വീണ്ടും വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നു അമ്മൂട്ടി… “അമ്മൂട്ടി ഷീബാന്റിടെ വീട്ടിൽ നല്ല കുട്ടി ആയിട്ട് ഇരിക്കണം ട്ടോ…അച്ഛ അമ്മേം കൂട്ടി പെട്ടെന്ന് വരാവേ…” അതിനും തലയാട്ടി സമ്മതം മൂളിയ അമ്മൂട്ടിയെ അയൽവീട്ടിൽ ആക്കികൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു ആദിത്യൻ… ആശുപത്രിയിൽ നിന്നിറങ്ങി വന്ന ദുർഗ പൊട്ടികരഞ്ഞു കൊണ്ട് ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഭ്രാന്തിയായി പോയി ആദിയേട്ടാ ഞാൻ…” തന്റെ നെഞ്ചിൽ തലയിട്ടടിച്ചു പദം പറയുന്നവളെ ആദിത്യൻ മുറുകെ മുറുകെ പുണർന്നു… അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് ആദ്യമായി കാണുന്നത് പോലെ ആദിത്യൻ അവളെ മതിമറന്നു നോക്കി…

“ന്റെ കുഞ്ഞ്…ആദിയേട്ടാ…കാണണം നിക്കെന്റെ മോളെ…”ആദിത്യന്റെ വിരലിൽ വിരലുകൾ ചേർത്ത് ദുർഗ പറഞ്ഞപ്പോൾ അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ചുംബിച്ചു…. ദുർഗയുടെ കൂടെ വീട്ടിലേക്കുള്ള വഴിയേ അമ്മൂട്ടിയുടെ കുറുമ്പുകൾ വാ തോരാതെ പറയുന്ന ആദിത്യനെ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു… അച്ഛയുടെ വണ്ടിയുടെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഓടി വന്ന അമ്മൂട്ടി കൂടെ ദുർഗയെ കണ്ട് സംശയത്തോടെ ആദിത്യനെ നോക്കി അവന്റെ കൈയിലേക്ക് ചാടി കയറി… “അമ്മൂട്ടിടെ അമ്മയാ…” ദുർഗയെ ചേർത്ത് പിടിച്ചു ആദിത്യൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു…പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചുകൊണ്ട് ദുർഗയുടെ കവിളിൽ കൈ വച്ചു കൊണ്ട് അവൾ അമ്മേ എന്ന് വിളിച്ചു… “അമ്മൂട്ടീ…അമ്മേടെ കുഞ്ഞാ…”ആദിത്യന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുഖം നിറയെ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ദുർഗയുടെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞൊഴുകി… “ശീബാന്റി അമ്മൂത്തിടെ അമ്മയാ…”ഉമ്മറത്തു നില്കുന്നവരെ നോക്കി ദുർഗയുടെ മാറിലേക്ക് പറ്റി ചേർന്ന് ഗമയോടെ അമ്മൂട്ടി പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ നറുപുഞ്ചിരി വിരിഞ്ഞു… ദുർഗയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് ആ കുഞ്ഞിപ്പെണ്ണ് അവിടെ ചുണ്ട് ചേർത്തപ്പോൾ ആദിത്യൻ രണ്ട് പേരെയും പൊതിഞ്ഞു പിടിച്ചു ഇനി ഒരിക്കലും കൈ വിടില്ലെന്ന പോലെ….. (അവസാനിച്ചു)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അക്ഷര മോഹൻ

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം …… തുടർക്കഥ ഭാഗം പന്ത്രണ്ട്…..

Published

on

രചന: Chethana Rajeesh
അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുകളിൽ നിന്നവൾ നോക്കി.. അവൻ ഇരുന്നിരുന്ന സ്ഥലം കാലിയാണ്.. കുറച്ചു നേരം കഴിഞ്ഞപ്പോൾ നകുലൻ അവളെ വിളിച്ചു.. “നിന്നെ ഉണ്ണി വിളിച്ചിരുന്നോ..?? ” “ഇല്ല എന്തെ..?? ” “നിന്റെ വീടിന് മുന്നിൽ ഉണ്ടായിരുന്നതാ.. നീ സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ മായ അവനെ വിളിച്ചു പറഞ്ഞിരുന്നു.. അതിനു ശേഷം ഫോൺ ഓഫ്‌ ആണ്.. വീട്ടിലുമെത്തിയിട്ടില്ല.. ” കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി.. “ആ എനിക്കറിയില്ല.. ” അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.. ഇപ്പൊ വരാമെന്ന് പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി.. പൊട്ടിപൊളിഞ്ഞ കല്മണ്ഡപത്തിനരികിൽ എത്തിയപ്പോൾ കണ്ടു ചുമരിൽ തലചായ്ച്ചു ഇരിക്കുന്ന ഉണ്ണിയെ.. അരികിൽ എത്തിയപ്പോൾ മനസിലായി കരഞ്ഞിട്ടുണ്ടെന്ന്.. ഭൂമി അവനരികിൽ ഇരുന്നു.. തല അവന്റെ തോളിൽ ചായ്ച്ചു.. തന്റെ അരികിൽ ഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും ഉണ്ണി കണ്ണ് തുറന്നു നോക്കിയില്ല.. എത്ര നേരം ആ ഇരുപ്പ് തുടർന്നെന്ന് അവർക്കറിയില്ല… “ആഹാ രണ്ടും ഇവിടെ ഇരിപ്പാണോ..?? ” നകുലന്റെ വാക്ക് കേട്ടപ്പോഴാണ് രണ്ടാളും കണ്ണ് തുറന്നത്.. അപ്പോഴും ഭൂമി ഉണ്ണിയോട് ചേർന്ന് തന്നെയാ ഇരുന്നത്.. “നീയല്ലേ ഇവനെവിടെ ആണെന്ന് അറിയില്ലെന്ന് പറഞ്ഞത്. കണ്ടെങ്കിൽ ഒന്ന് പറഞ്ഞൂടായിരുന്നോ..?? മനുഷ്യനെ പേടിപ്പിക്കാൻ.. ” “ഓ എല്ലാരും അറിഞ്ഞതൊന്നും എന്നോടും പറയാറില്ലല്ലോ..” ഭൂമി ചുണ്ട് കോട്ടി.. “ഞാനൊന്നും പറയുന്നില്ല.. അത് വിട് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞവൾ എന്തിനാ ഇവനെ ഒട്ടി ഇരിക്കുന്നെ..?? ” “സൗകര്യം ഉണ്ടായിട്ട്.. ” “ആ അപ്പൊ സമ്മതം ആണ് അല്ലേ..? ” “ആര് പറഞ്ഞു..?? എനിക്ക് ഉണ്ണിയേട്ടനെ ഇഷ്ടമല്ല ഇഷ്ടമല്ല ഇഷ്ടമല്ല… ഈ കല്യാണം നടക്കൂല.. ഐ ഹേറ്റ് യൂ ഉണ്ണിയേട്ടാ… ” അതും പറഞ്ഞു അവന്റെ തോളിൽ മുഖമമർത്തി ഇരുന്നു.. അത് കണ്ടപ്പോൾ രണ്ടാൾക്കും ചിരി വന്നു.. കലങ്ങി ചുവന്ന കണ്ണുകൾ ഉണ്ണി ഒരു കൈ കൊണ്ടു തുടച്ചിട്ട് നകുലനെ നോക്കി പൊയ്ക്കൊള്ളാൻ കണ്ണ് കാണിച്ചു.. ശരിയെന്നു തലയാട്ടി അവൻ നടന്നകന്നു.. “… നേരം സന്ധ്യയായി.. എനിക്ക് പോണം ..? ” “അതിനു ഞാനെന്തു വേണം.. ഞാൻ ആരുടേം കൂടെയല്ല വന്നേ.. ഒറ്റയ്ക്ക് പോകാൻ എനിക്കറിയാം.. ” മുഖമുയർത്താതെ അവൾ പറഞ്ഞു.. “അതേ നിന്നെ കൂട്ടിനു വിളിച്ചതല്ല .. നീ എണീറ്റാലെ എനിക്ക് പോകാൻ പറ്റു.. ” അവൾ പെട്ടെന്ന് മാറികൊടുത്തു.. “മതിയായി നിന്റെ പിറകെ ഇനി ഞാൻ വരില്ല.. വേറെ പെണ്ണ് നോക്കാൻ ഞാൻ വീട്ടിൽ പറഞ്ഞോളാം.. താഴുന്നതിന് ഒരു പരിധി ഉണ്ട് ഭൂമി.. ” അവൻ ദേഷ്യത്തിൽ പറഞ്ഞു പോകാൻ ഇറങ്ങി.. “ഉണ്ണിയേട്ടാ.. “ഇടർച്ചയോടെ അവൾ വിളിച്ചു.. “വേണ്ട ഭൂമി നീ വിളിക്കണ്ട.. മതിയായി ഇങ്ങനെ ടെൻഷൻ അടിച്ചു ഞാൻ പെട്ടെന്ന് ചത്തുപോകും.. ” ഭൂമി അവന്റെ വായ പൊത്തി.. “അങ്ങനെ പറയല്ലേ.. ഞാൻ ഞാൻ ചെയ്തത് തെറ്റാണ്.. ഇഷ്ടമല്ലാഞ്ഞിട്ടല്ല.. ഒരിക്കൽ വേണ്ടെന്ന് പറഞ്ഞിട്ട് മറ്റൊരു കല്യാണത്തിന് സമ്മതിച്ചതാ.. അവസാനം ആ കല്യാണം മുടങ്ങിയപ്പോ ഞാൻ ഉണ്ണിയേട്ടനെ വീണ്ടും സ്വീകരിച്ചാൽ നിങ്ങളൊക്കെ എന്നെ പറ്റി എന്ത് കരുതും..?? ” “എന്ത് കരുതാൻ..?? നിന്നെ ഞങ്ങൾക്കൊക്കെ നന്നായി അറിയില്ലേ പിന്നെന്തിനാ നാടകം.. സ്വന്തം ജീവിതം വെച്ചിട്ട് തന്നെ വേണോടി അഭിനയിക്കാൻ.. ” അവൻ കൈയോങ്ങി.. അവൾ പെട്ടെന്ന് പേടിച്ചിട്ട് മുഖം തിരിച്ചു.. അടി കിട്ടാഞ്ഞപ്പോ തിരിഞ്ഞു നോക്കി.. “എന്താടി വേണോ നിനക്ക്.. ” “വേണ്ട.. ” “എന്നാ എനിക്ക് വേണം.. ” “എന്ത്..?? ” “നിനക്ക് ഇഷ്ടമുള്ള എന്ത് വേണേലും തന്നോ.. ” കള്ള ചിരിയോടെ അവൻ പറഞ്ഞു.. അവന്റെ തോളത്തൊരു കടിയും കൊടുത്തു അവൾ ഓടി .. “ഔ.. എടി നീ പട്ടിടെ ജന്മമാണോ.. കടിച്ചിടത്തു മുറിഞ്ഞു.. ” “നന്നായിപ്പോയി.. ” അവളുടെ പിന്നാലെ അവൻ നടന്നു.. “നിക്കെടി..” അവൾ നിന്നില്ല.. “ടി.. നീ ഒന്ന് കേട്ടോ… ഈ ഭൗമികയുടെ കഴുത്തിൽ ഒരുത്തൻ താലി കെട്ടുന്നെങ്കിൽ അതീ അഭിമന്യു ആയിരിക്കും.. നീ സമ്മതിച്ചാലും ഇല്ലെങ്കിലും.. ഇപ്പൊ എന്നെ വേദനിപ്പിക്കുന്നതിന് പകരം ഞാൻ ചോദിക്കും.. ഞാൻ ഒറ്റയ്ക്കല്ല നമ്മുക്ക് ഉണ്ടാവുന്ന നാലഞ്ചു മക്കളെയും കൂട്ടും.. കണ്ടോ..” “അയ്യടാ എന്തൊരു പൂതി.. ” അറിയാതെ അവൾ ചിരിച്ചു.. വീട്ടിൽ എത്തിയപ്പോഴേക്കും കല്യാണത്തിന്റെ കാര്യം തീരുമാനമായി.. എൻഗേജ്മെന്റ് രണ്ടു ദിവസം കഴിഞ്ഞും കല്യാണം അത് പത്തു ദിവസം കഴിഞ്ഞുള്ള മുഹൂർത്തത്തിൽ.. അധികം നീട്ടണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം.. അവർക്കിടയിലുള്ള പ്രശനങ്ങൾ വീട്ടിൽ അറിഞ്ഞെന്നു അവൾക്ക് അവരുടെ ഭാവത്തിൽ നിന്ന് മനസിലായി.. ചിപ്പി വിളിച്ചപ്പോൾ അവൾക്കത് ബോധ്യമായി.. ഉണ്ണീടെ വിഷമം കണ്ടപ്പോൾ വീട്ടുകാരൊക്ക കാരണം ചോദിച്ചിരുന്നു.. അവസാനം ചാരു എല്ലാകാര്യവും പറഞ്ഞു വീട്ടുകാരോട് .. അത് കൊണ്ട് തന്നെ ഇനി ചോദ്യോ പറച്ചിലോ വേണ്ടെന്ന് തീരുമാനിച്ചു.. രാത്രി കൂട്ടുകാരെ വിളിച്ചു ജീവിതത്തിൽ ഉണ്ടായ ട്വിസ്റ്റ്‌ പറഞ്ഞു.. അവരാകെ ത്രില്ല് ആയി.. ഉണ്ണി വിളിക്കുമെന്ന് അവൾ കരുതി എങ്കിലും വിളിച്ചില്ല.. അങ്ങോട്ട്‌ വിളിക്കാനും മനസ്സനുവദിച്ചില്ല.. പിറ്റേന്ന് ഒന്നിനും നേരം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.. ഓരോ കാര്യങ്ങൾ അവരൊക്കെ അവളെ ഏൽപ്പിക്കും.. എല്ലാം കഴിഞ്ഞപ്പോൾ സന്ധ്യയായി.. രാത്രി കിടക്കാൻ നേരത്തും എന്തിനെന്നറിയാതെ മനസ് പിടയാൻ തുടങ്ങി.. പിറ്റേന്ന് വെളുപ്പിന് തന്നെ അവളെ മുത്തശ്ശി വിളിച്ചുണർത്തി.. കുളിച്ചു അമ്പലത്തിൽ ചെന്നു തിരിച്ചു വന്നപ്പോഴേക്കും അച്ഛന്റെ വീട്ടിൽ നിന്ന് എല്ലാരും എത്തിയിരുന്നു.. പത്തു മണിയോടെ ഉണ്ണിയും കുടുംബവും എത്തി..

എല്ലാവരോടും ഭൂമി മിണ്ടി എങ്കിലും തന്റെ നോട്ടം ആഗ്രഹിക്കുന്ന മുഖത്തേക്ക് മാത്രം നോക്കിയില്ല.. എന്തോ കഴിയുന്നില്ല.. എന്തോ ഭയമോ നാണമോ എന്തൊക്കെയോ തോന്നുന്നു.. മുഹൂർത്തസമയം ആയതിനാൽ അവളെ എല്ലാരും കൂടെ ഉണ്ണീടെ അടുത്ത് നിർത്തി.. വിരലിൽ മോതിരമിടുമ്പോഴേക്കും വിറക്കാൻ തുടങ്ങി.. അത് കണ്ടിട്ടെന്നോണം ഒരു കൈ കൊണ്ടു അവളുടെ കൈയിൽ മുറുകെ പിടിച്ചു മറു കൈ കൊണ്ട് അവൻ മോതിരമണിയിച്ചു.. ഫോട്ടോ സെക്ഷനിൽ അവർ പറയുന്ന പോലെയൊക്കെ പോസ് ചെയ്തു നിന്നു.. പക്ഷെ അവന്റെ മുഖത്തേക്ക് ധൈര്യമായി നോക്കാൻ പറ്റുന്നില്ല.. ഒരുമിച്ചിരുന്നു ആഹാരം കഴിച്ചപ്പോഴും മിണ്ടാതിരുന്നു.. സാധാരണ അഞ്ചു മിനിറ്റിൽ കൂടുതൽ അടങ്ങി ഇരിക്കാൻ പറ്റാത്തയാളാണ്.. അവർ പോകാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണിയെ നോക്കി അവൾ പുഞ്ചിരി നൽകിയത്.. പിന്നീടുള്ള ദിവസങ്ങൾ തിരക്കിൽ തന്നെയായി അവൾ.. അതിനിടയിൽ ഹോസ്പിറ്റൽ വിളിച്ചു ലീവ് എക്സ്ടെന്റ് ചെയ്തു. ഉണ്ണി വിളിക്കുമെങ്കിലും അധികം സംസാരിക്കാറില്ല.. അതവൾക്ക് വിഷമമായി.. തിരക്കായിരിക്കും എന്നവൾ ഊഹിച്ചു.. അല്ലെങ്കിലും പരാതി പറയാൻ പറ്റില്ലല്ലോ.. എന്തെങ്കിലും പറഞ്ഞാൽ ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കും.. അതോണ്ട് മിണ്ടാതെ അവന്റെ ഫോട്ടോയും നോക്കി ഇരിക്കും.. പിന്നെ ഉള്ള ദിവസങ്ങൾ ഡ്രസ്സ്‌ എടുക്കലും ഒർണമെന്റ്സ് എടുക്കലും ഒക്കെയായി ആകെ ബിസി ആയി.. അവിടെ ഉണ്ണിയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒരു നോട്ടമോ വാക്കോ അത്ര മാത്രമേ അവനിൽ നിന്നവൾക്ക് ലഭിച്ചുള്ളൂ… ഇടയ്ക്ക് നകുലേട്ടന്റെ വീട്ടിൽ മുഖം കാണിച്ചിട്ട് തിരിച്ചു വന്നതാണ് അവൾ.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് കൊച്ചുവും റീജയും എത്തി.. പിന്നെ അവരോടൊപ്പം ആയി ആഘോഷം.. ലിയ കുടുംബസമേതം എത്തിയെന്നും ഉണ്ണിയേട്ടന്റെ വീട്ടിലുണ്ടെന്നും പറഞ്ഞു അവൾ വിളിച്ചു.. തലേന്ന് മുതൽ വീട്ടിൽ ആളുകൾ നിറഞ്ഞു.. ബന്ധുക്കളും സ്വന്തക്കാരും ഒക്കെയായി ഒരുപാട് പേര്.. അച്ഛന്റെ കുടുംബത്തിൽ നിന്നും എല്ലാവരും എത്തി.. സത്യം പറഞ്ഞാൽ വല്ലപ്പോഴും ഒന്ന് പോകും എന്നല്ലാതെ അറ്റാച്ച്മെന്റ് ഒന്നുമില്ല ആ കുടുംബത്തിനോട്‌.. മെഹന്ദി ഇടലും മറ്റുമായി രാവിലെ തൊട്ട് തിരക്കായി.. വൈകുന്നേരം അമ്പലത്തിൽ പോകണം. മാത്രമല്ല വീഡിയോ എടുപ്പ് ഉണ്ട് രണ്ടാളും കൂടി അത് അറിഞ്ഞപ്പോൾ വല്ലാത്തൊരു വിറയാണ്.. സെറ്റ് സാരി ഒക്കെ ഉടുത്തു റെഡി ആയി നിന്നു.. അധികം ആഭരണം ഒന്നും ഇട്ടില്ല.. റീജയും കൊച്ചുവും കൂടെ പോയി.. അമ്പലത്തിൽ എത്തിയപ്പോഴേക്കും ഉണ്ണിയേട്ടൻ ഹാജർ ആണ്.. നകുലേട്ടനും ബാക്കി ടീമുകളും ഉണ്ടായിരുന്നു.. എല്ലാരുടേം മുഖത്തും വല്ലാത്തൊരു ചിരിയും.. വീഡിയോഗ്രാഫർ പറയുന്ന പോലെ ഉണ്ണിയും ഭൗമിയും അനുസരിച്ചു.. തൊഴുതു വലം വച്ചു കൈയും പിടിച്ചു അമ്പല കുളത്തിലേക്ക്.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പിക്കൽ അങ്ങനെ അവരുടെ സാഹസം മറ്റുള്ളവർക്ക് ചിരി ആയി.. ഉണ്ണിയെ നോക്കാനുള്ള ധൈര്യം ഇനി എപ്പഴാണാവോ വരിക… രാത്രി ആയപ്പോൾ ആണ് അവർ ഫ്രീ ആയത്.. എന്തോ തിരിച്ചു പോകാൻ മനസ് വരാത്ത പോലെ ഭൂമി അവനരികിൽ നിന്നു.. അവന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു.. “അതേ.. കല്യാണം നാളെയാണ് ഇന്നല്ല.. നാളെതൊട്ട് ഇങ്ങനെ ഇരിക്കാം.. ഇപ്പൊ വീട് പിടിക്കാൻ നോക്ക്.. ” രണ്ടാളെയും നോക്കി നകുലൻ പറഞ്ഞു.. ഒന്നും മിണ്ടാതെ ഭൗമി അവിടുന്ന് മാറി നിന്നു.. പിന്നെ എല്ലാരുടേം കൂടെ വീട്ടിലേക്കു നടന്നു.. കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവൾക്ക്.. ഉണ്ണിയോട് സംസാരിക്കാൻ തോന്നി.. പക്ഷെ എന്തോ അവൾ വിളിച്ചില്ല.. ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് കടന്നു വന്നു… പിറ്റേന്ന് വെളുപ്പിനാണ് അവൾ കണ്ണടച്ചത് അപ്പോഴേക്കും വിളി തുടങ്ങി.. ഉറക്കചടവോടെ അവളെഴുന്നേറ്റു.. കുളിച്ചു വന്നപ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തി. ഇടവും വലവും റീജയും കൊച്ചുവും ഉണ്ടായിരുന്നു.. ഒരുങ്ങി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ ആളാകെ മാറിപ്പോയ പോലെ അവൾക്ക് തോന്നി.. എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു അനുഗ്രഹം വാങ്ങി.. അതിനിടയിൽ ആരോ ഭക്ഷണം കൊടുത്തെങ്കിലും അവൾക്ക് കഴിക്കാൻ കഴിഞ്ഞില്ല.. ആകെ ഒരു പരവേശം… വീട്ടിൽ തന്നെയായിരുന്നു കല്യാണം അത് മുത്തശ്ശനും മുത്തശ്ശിക്കും നിർബന്ധമായിരുന്നു.. ചെറുക്കനും കൂട്ടരും എത്തി എന്നറിഞ്ഞപ്പോൾ കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി.. നാദസ്വരമേളം കേൾക്കാൻ തുടങ്ങി.. അപ്പോഴേക്കും പെണ്ണിനെ കൊണ്ടുപോകാൻ ആളെത്തി.. മുഖം ഉയർത്തി നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ തലകുനിച്ചു നടന്നു.. മണ്ഡപത്തിൽ ഉണ്ണിയുടെ അരികിലായി ഇരുന്നു.. ഉണ്ണിയുടെ താലി കൂപ്പുകൈയോടെ ഏറ്റുവാങ്ങുമ്പോൾ അവൾ അച്ഛനമ്മമാരെ ഓർത്തു.. ചടങ്ങുകൾ മുറയ്ക്ക് നടന്നു… വല്യമ്മാവൻ ആണ് അവളെ കൈപിടിച്ച് ഉണ്ണിയുടെ കൈയിൽ കൊടുത്തത്.. ആരൊക്കെയോ വന്നു ആശംസകൾ അർപ്പിച്ചു പോയി.. എല്ലാവർക്കും ചിരി നൽകി കൊണ്ട് അവരിരുവരും നിന്നു… ആളുകൾക്കിടയിൽ കാണണം എന്നാഗ്രഹിച്ച മുഖം കണ്ടപ്പോൾ അവൾ ഉണ്ണിയോട് ചേർന്നു നിന്നു.. ഉണ്ണിയും അവനെ കണ്ടിരുന്നു.. ഭക്ഷണം ഒക്കെ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോഴേക്കും മുത്തശ്ശനും മുത്തശ്ശിയും കരയാൻ തുടങ്ങി.. പൊട്ടികരച്ചിലോടെ അവൾ അവരെ കെട്ടിപിടിച്ചു.. അവരുടെ സ്നേഹപ്രകടനം തീരില്ല എന്ന് തോന്നിയപ്പോൾ അമ്മാവൻ അവളെ അവരിൽ നിന്ന് വേർപെടുത്തി ഉണ്ണിയെ ഏല്പിച്ചു.. എങ്ങലോടെ ആണ് അവൾ വണ്ടിയിൽ ഇരുന്നത്.. ഉണ്ണിയുടെ വീട്ടിലേക്ക് ആണ് പോയത്.. ഉണ്ണിയുടെ അമ്മ വിളക്ക് നൽകി അവളെ സ്വീകരിച്ചു.. ഫോട്ടോ എടുപ്പും ബാക്കിയുള്ള ബന്ധുക്കളുടെ സംസാരവും എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയി..

കൊച്ചുവും റീജയും അവരുടെ കൂടെ വന്നിരുന്നു. ഈ കുറച്ചു ദിവസം കൊണ്ട് ചിപ്പിയും ചാരുവും ഒക്കെയായി അവർ നല്ല കമ്പനി ആയി.. ലിയയും അവരിൽ ഒരാളായി.. പത്തു മണി വരെ എല്ലാവരും കൂടെയിരുന്ന് കത്തിയടി ആയിരുന്നു.. ഉണ്ണീടെ അമ്മ അവളെ അവിടുന്ന് വിളിച്ചു കൊണ്ടുപോയി.. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും കൂടി ഉണ്ണിയെ മണിയറയിലേക്ക് കയറ്റി.. അകത്തു കയറിയപ്പോൾ കണ്ടു ഭൂമി കട്ടിലിൽ ഇരിക്കുന്നു.. അവളെ കണ്ടപ്പോൾ അവന്റെ മുഖം മങ്ങി.. “ചെ നശിപ്പിച്ചു… ” ഉണ്ണിയുടെ പറച്ചിൽ കേട്ടപ്പോഴാണ് ഭൂമി തല ഉയർത്തി നോക്കിയത്.. എന്തെന്ന ഭാവത്തിൽ അവൾ പുരികം ഉയർത്തി.. “എടി ഇത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് ഓർമ്മ വല്ലതും ഉണ്ടോ..?? ” “അതിന്..?? ” “അതിനൊന്നൂല്ലേ… സെറ്റ് സാരിയും മുല്ലപ്പൂവും കുറച്ചു നാണവും ഒക്കെയായി പാൽ ഗ്ലാസും കൊണ്ട് വരേണ്ടേ നീ… ഇതിപ്പോ ത്രീ ഫോർത്തും ഇട്ടിട്ടു അയ്യേ.. ” “സാരി ഒക്കെ ഉടുത്തിട്ട് ഉറങ്ങാനോ..?? അതൊക്കെ സിനിമയിലെ നടക്കൂ.. ” അവൾ ഉടക്കാൻ തന്നെയാണ്.. “ആണോ.. ശരി.. എന്നാലും പാല്.. ” “പാല് കുടിച്ചുറങ്ങാൻ കുഞ്ഞു വാവയാ?? ” “പോടീ പിശാചേ.. ഇതിനുള്ള മറുപടി അറിയാഞ്ഞിട്ടല്ല ആദ്യരാത്രി കുളമാക്കണ്ട എന്ന് കരുതി വെറുതെ വിടുന്നു.. ” അപ്പോഴേക്കും കതക് ആരോ തട്ടി.. തുറന്നു നോക്കിയപ്പോൾ അമ്മ.. പാൽ ഗ്ലാസ്‌ അവനെ ഏല്പിച്ചു അമ്മ തിരികെ പോയി.. ഉണ്ണി നാണമൊക്കെ വരുത്തി മന്ദം മന്ദം അവളുടെ അടുത്ത് വന്നു പാൽ ഗ്ലാസ്‌ നീട്ടി.. അത് കണ്ടപ്പോൾ അവൾക്ക് ചിരി അടക്കാൻ പറ്റിയില്ല.. അവളത് വാങ്ങി അവന് തന്നെ കൊടുത്തു. അവൻ കുടിച്ചു ബാക്കി അവളും.. പാൽ ഗ്ലാസ്‌ അവിടെ വച്ചിട്ട് അവൾ കിടക്കാൻ ഒരുങ്ങി.. “എങ്ങോട്ടാ..?? ” “അമേരിക്കയ്ക്ക്… ന്താ വരുന്നോ..?? ” “എടി ഇന്ന് ഉറങ്ങാൻ പാടില്ല.. ” “പിന്നെ രണ്ടു ദിവസായി മനുഷ്യൻ നേരാം വണ്ണം ഉറങ്ങിയിട്ട്.. ഒന്ന് പോയേ ഉണ്ണിയേട്ടാ.. ” അവളെ അവൻ തടഞ്ഞു നിർത്തി. “അതെന്താ രണ്ടു ദിവസം നീ കോഴിയെ പിടിക്കാൻ പോയോ..?? ” “ഏയ്‌..ഈ പൂവൻ കോഴി ഉള്ളപ്പോൾ വേറെ കോഴിയെ പിടിക്കാൻ ഞാൻ പോവ്വോ..?? ” “ഡി പരട്ടെ.. ആദ്യ രാത്രി തന്നെ എന്റെ കൈയിൽ നിന്ന് നീ വാങ്ങും.. ” അവൾ ചിരിച്ചു.. “നീ ഉറങ്ങിക്കോ അതിന് മുൻപ് എനിക്ക് ഒരു ഉത്തരം കിട്ടണം.. ” “എന്ത്‌..?? ” “എന്നോട് പറ ഐ ലവ് യൂ എന്ന്.. അതും ഇങ്ങനെ കെട്ടിപിടിച്ചു.. ” അവൻ കെട്ടിപിടിക്കുന്നത് പോലെ ആംഗ്യം കാണിച്ചു.. “എനിക്ക് ഇഷ്ടമല്ലല്ലോ പിന്നെങ്ങനെ ആണെന്ന് പറയുവാ.. ” “ആ ശരി. നീ ഉറങ്ങിക്കോ.. ” അതും പറഞ്ഞു ഒരു ഷീറ്റ് വലിച്ചിട്ടു താഴെ കിടക്കാൻ ഒരുങ്ങി .. “ഏയ്‌.. ഉണ്ണിയേട്ടാ.. ഇവിടെ കട്ടിലിൽ കിടന്നാ മതി .. ” അവൾ അവനെ പിടിച്ചു നിർത്തി.. അവൻ അവളുടെ കൈ തട്ടി മാറ്റി.. “ഞാൻ എവിടേലും കിടന്നോളാം നീ ഉറങ്ങിക്കോ.. ” “അയ്യോ ഈ മനുഷ്യൻ.. എന്റെ പൊന്നു കെട്ട്യോനെ.. നിങ്ങളെ ഇഷ്ടല്ലാഞ്ഞിട്ടാണോ ഈ താലി ഞാൻ ഏറ്റുവാങ്ങിയേ..?? സോറി ഞാൻ സങ്കടപ്പെടുത്തിയതിനു സോറി.. ” അവനൊന്നും പറഞ്ഞില്ല.. അവൾ അവനെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇടാൻ നോക്കി.. എവിടെ.. ഇതൊരു നടയ്ക്ക് പോകില്ല എന്ന് മനസിലായപ്പോൾ അവനെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. “എന്നോട് ഇഷ്ടം മറച്ചു വച്ചില്ലേ അതാ ഞാൻ അങ്ങനൊക്കെ പെരുമാറിയെ.. എന്റെ വീഴ്ചയിൽ എന്നെ പിടിച്ചുയർത്തിയത് ഉണ്ണിയേട്ടൻ ആണ്.. അപ്പോഴും ഈ മനസ്സിൽ ഞാനുണ്ടെന്ന് അറിഞ്ഞില്ല.. പക്ഷെ ചിലപ്പോൾ ഉള്ള നോട്ടം എന്റെ മനസിലേക്കാണ് പതിക്കാ. അതെന്താണെന്ന് പിടികിട്ടിയിരുന്നില്ല.. ഈ മനസ്സിൽ ഞാനേ ഉള്ളു എന്നറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടൂ എന്ന് പോലും അറിഞ്ഞില്ല.. എപ്പോഴോ ഞാൻ മനസിലാക്കി എന്നിലും ഈ മുഖം ആഴ്ന്നുപോയെന്നു.. കറങ്ങി തിരിഞ്ഞു അവസാനം എനിക്ക് തന്നെ കിട്ടിയില്ലേ.. ” അവൾ അവന്റെ പുറകിൽ ചുംബിച്ചു.. “ഈ കലിപ്പനെ എനിക്ക് ഭയങ്കര ഇഷ്ടാ.. മരണം വരെ എനിക്കീ സ്നേഹം വേണം.. ലവ് യൂ…. ഇനി വന്നു കിടന്നൂടെ എനിക്ക് ഉറക്കം വരുന്നു .. ” അവൾ ചിണുങ്ങി.. അവൻ ചിരിയോടെ തിരിഞ്ഞു നിന്നു.. അവളെ നോക്കിയപ്പോൾ കണ്ടു ആയിരം നക്ഷത്രങ്ങൾ ആ കണ്ണിൽ വിരിഞ്ഞു നിൽക്കുന്നത്.. (ഇനി ഇടവേളയില്ല അവർ ജീവിച്ചു തുടങ്ങട്ടെ… നമ്മൾ പിന്നാലെ പോകുന്ന സ്നേഹം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം.. അപ്പൊ ഒരിക്കലും തളരരുത് കാരണം നമുക്കായി ദൈവം ഒരാളെ കരുതി വച്ചിട്ടുണ്ടാവും.. മനസ്സിൽ കൂട്ടി വച്ച സ്നേഹം മുഴുവൻ നൽകാൻ… ) എന്റെ ഓരോ കഥയെയും സ്നേഹത്തോടെ സ്വീകരിച്ച കൂട്ടുകാർക്ക് നന്ദി.. നിങ്ങളാണ് മുന്നോട്ടു എഴുതാനുള്ള പ്രേരണ.. എല്ലാവരോടും ഇഷ്ടം മാത്രം..

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം… തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ….

Published

on

രചന: Chethana Rajeesh
അകത്തു അവർക്കായുള്ള വിഭവങ്ങൾ റെഡി ആയിരുന്നു.. മീനും ഇറച്ചിയും ഒക്കെ തീന്മേശയിൽ നിരന്നു നിന്നു.. അത് കണ്ടപ്പോൾ വിശപ്പിന്റെ വിളികൾ എല്ലാരിലും പടർന്നു.. പിന്നെ തീറ്റ തുടങ്ങി… ഭക്ഷണം കഴിഞ്ഞതും എല്ലാരും കൂടി ചുറ്റും കൂടി ഇരിപ്പായി.. “അല്ല നിന്റെ പെണ്ണ് കാണൽ വിശേഷം പറഞ്ഞില്ലല്ലോ.. ” ചാരു ചോദിച്ചു. “ഞാനും അതാ ആലോചിക്കുന്നേ ചാരു ന്താ ചോദിക്കാഞ്ഞേ എന്ന്.. ” ഭൂമി ചിരിച്ചു.. “വിശേഷങ്ങൾ പറ.. “എന്ത് പറയാൻ ഒരു അമുൽ ബേബി ആണ്. ക്ലീൻ ഷേവ് എസ്‌സിക്യൂട്ടീവ് ലുക്ക്.. മുടിഞ്ഞ ഇംഗ്ലീഷ്.. സി ബി എസ് സി സിലബസ് ആണെന്ന് തോന്നുന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞു.. ” “ആ അത് കൊള്ളാലോ.. നിനക്ക് ഇഷ്ടായോ..? ” “ഞാൻ ഒന്നും പറഞ്ഞില്ല.. ഇനിയും വീട്ടുകാരെ സങ്കടപ്പെടുത്തുന്നില്ല. അവർ തീരുമാനിക്കുന്ന ഏത് ബന്ധവും എനിക്ക് സമ്മതമാണ്.. ” “പിന്നെ ഒരുത്തൻ വേണ്ടാന്ന് വെച്ചപ്പോ ബാക്കിയെല്ലാം വീട്ടുകാർക്ക് കൊടുക്കാനോ..? നിനക്കെന്താ വട്ടുണ്ടോ പെണ്ണേ.. ഇഷ്ടായില്ലേൽ പറഞ്ഞൂടെ. നിനക്കെന്താ ചെക്കനെ കിട്ടൂലെ..? ” ചിപ്പിയാണ്.. “ആ അവരെന്താ തീരുമാനിക്കുന്നെ എന്ന് നോക്കട്ടെ. ഈ ഗ്രാമത്തിലെ ലൈഫ് ഒന്നും അവർക്ക് പിടിക്കും എന്ന് തോന്നുന്നില്ല.. നാളേം കൊണ്ട് വിവരമറിയാം..” “മ്മ്…” “അതേ ആ ടോപ്പിക്ക് വിട്ടേ.. നമ്മളിവിടെ അടിച്ചു പൊളിക്കാൻ വന്നതാ.. പാട്ടൊക്കെ തുടങ്ങിക്കോ.. ” ഭൗമി വിഷയം മാറ്റി.. പാട്ടും കളിയും ഫുഡും ഒക്കെയായി നേരം കൂട്ടി.. മായ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി.. വൈകുന്നേരം ആയപ്പോൾ ആർക്കും തിരിച്ചു പോകാൻ മനസില്ല.. ബോട്ട് കരയ്‌ക്കെത്തിയതും മനസില്ലാമനസോടെ അവരിറങ്ങി.. എല്ലാവരും കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഉണ്ണി ഭൗമിയെ വിളിച്ചു. “ഭൂമി മറ്റന്നാൾ ഞാൻ പോവാ. നീ വരുന്നേൽ ഒരുമിച്ച് പോകാം.. ബസിന് ബുക്ക് ചെയ്യണം. രാത്രി ആകുമ്പോഴേക്കും വിവരം താ.. ” “മ്മ് ശരി.. ” ആദ്യം മായയെ വീട്ടിൽ കൊണ്ടുവിട്ടു.. അവിടുത്തെ എല്ലാരേയും പരിചയപ്പെട്ടു. പിന്നെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും രാത്രി ആയിരുന്നു. അന്നത്തെ സംഭവങ്ങൾ ഒക്കെ മുത്തശ്ശിയോടും മുത്തശ്ശനോടും വിവരിച്ചു.. പിന്നെ ഉണ്ണിയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക് ചെയ്തോളാൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞു വേഗം തന്നെ കിടന്നുറങ്ങി. പിറ്റേന്നത്തെ പകൽ സാധരണ പോലെത്തന്നെ പോയി.. ചെറുക്കൻ വീട്ടിൽ നിന്ന് വിളിയൊന്നും വന്നില്ല.. അങ്ങോട്ട്‌ കേറി വിളിക്കണ്ട എന്ന് മാമന്മാർ തീരുമാനിച്ചു.. “നടക്കേണ്ടതാണേൽ നടക്കും.. അതല്ലെങ്കിൽ മറ്റൊന്ന്.. വരുമ്പോൾ വരട്ടെ.. ” മുത്തശ്ശൻ പറഞ്ഞു.. പിറ്റേന്ന് ഉണ്ണി പറഞ്ഞ സമയത്തിന് അവൾ ടൗണിൽ ചെന്നു. വല്യമ്മാമൻ ആണ് കൊണ്ടുവിട്ടത്. ഉണ്ണിയെ കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചു.. അവളെ ഉണ്ണിയെ ഏൽപ്പിച്ചു അയാൾ പോയി.. ഒരുമിച്ചുള്ള സീറ്റ്‌ ആണ് അവരുടേത്.. ഇടയ്ക്ക് വച്ചു ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ ഉണ്ണി അവളെയും കൊണ്ട് ഹോട്ടലിൽ കയറി കഴിച്ചു.. തിരിച്ചിറങ്ങി ബസിലേക്ക് നടക്കുമ്പോൾ പ്രജിയെ അവർ കണ്ടു. കൂട്ടുകാരുടെ കൂടെയാണ് അവൻ വന്നത്. ഭൗമിയെ കണ്ടപ്പോൾ അവനൊന്നു വല്ലാതായി. കൂട്ടത്തിൽ ഉണ്ണിയെ കൂടി കണ്ടപ്പോൾ കുശുമ്പ് തലപൊക്കി തുടങ്ങി.. അവൾ അവനെ കണ്ടഭാവം പോലും നടിക്കാതെ ഉണ്ണിയുടെ കൈയും പിടിച്ചു നടന്നു.. “ഭൗമി… ” പ്രജി വിളിച്ചു.. അവർ രണ്ടാളും തിരിഞ്ഞു നോക്കി.. “എനിക്ക് സംസാരിക്കണം.. ” “എന്ത്‌..? ” ഉണ്ണിയാണ് മറുപടി പറഞ്ഞത്. “നിന്നോടല്ല ഇവളോടാണ്.. ” “എന്നോടായാലും ഇവളോടായാലും ഒന്ന് തന്നെയാ.. താൻ കാര്യം പറ.. ” പ്രജി ദേഷ്യത്തോടെ അവനെ നോക്കി.. “നീ ഇവളുടെ ആരാ..?? ” “ഇപ്പൊ അവൾക്കേറ്റവും വേണ്ടപ്പെട്ട ആളാണ്. അത്ര അറിഞ്ഞാൽ പോരെ.. ” “സത്യം പറയെടി ഇതാരാ..?? ” “ഞാൻ കെട്ടാൻ പോകുന്നയാൾ.. ” “ആഹാ മോഹം കൊള്ളാലോ.. നിന്നെ കെട്ടാൻ ഒരുത്തൻ പെണ്ണ് കാണാൻ വന്നിരുന്നു എന്ന് ഞാനറിഞ്ഞല്ലോ.. എന്തായാലും അവനല്ല ഇവൻ. ഞാൻ നിന്റെ കാര്യമൊക്കെ അറിയുന്നുണ്ട് കേട്ടോടി.. ”

“അവളെന്റെ കൂടെ വന്നാൽ നിനക്കെന്താ .?? ” ഉണ്ണി ചോദിച്ചു.. പ്രജി കലിയോടെ ഉണ്ണീടെ കോളറിൽ കയറി പിടിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു. “ഓ അപ്പൊ നീയിവന്റെ കൂടെ അഴിഞ്ഞാടി നടക്കുവാ അല്ലെടി.. കൊള്ളാം… ഇപ്പൊ മനസിലായി നിന്റെ തരം.. ” “അത് ചോദിക്കാൻ നീയാരാടാ..? ” ഭൗമി അങ്ങനെ പറയുമെന്ന് രണ്ടാളും കരുതിയില്ല.. ഭൗമിയുടെ കണ്ണുകൾ കത്തി നിൽക്കുവായിരുന്നു.. പ്രജിയും ഞെട്ടി നോക്കി.. അവന്റെ കൈകൾ പതിയെ അയഞ്ഞു. “എന്റെ കാര്യത്തിൽ ഇടപെടാൻ നീയാരാ..?? ഞാൻ അഴിഞ്ഞാടി നടന്നാൽ നിനക്കെന്താ..?? ” അവൻ ഉത്തരമില്ലാതെ നിന്നു.. “പണ്ട് എന്നോട് പ്രേമം അഭിനയിച്ച പേരിലാണെങ്കിൽ വേണ്ട. ഒരേസമയം ഒന്നിൽ കൂടുതൽ ബന്ധം കൊണ്ടുനടക്കുന്ന നിന്നെപ്പോലെ ഒരുത്തനെ പ്രേമിച്ചത് ഓർക്കുമ്പോൾ അറപ്പ് തോന്നുവാ.. ഞാനെനിക്ക് ഇഷ്ടമുള്ളവന്റെ കൂടെ പോകും വേണച്ചാൽ അവന്റെ കൂടെ കിടക്കും അത് എന്റെ ഇഷ്ടം. നിനക്ക് അതിന്റെ പേരിൽ കടിക്കുന്നുണ്ടെങ്കിലേ കെട്ടി ഒരെണ്ണത്തിനെ വീട്ടിൽ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ അവളോട്‌ ചെന്ന് തീർത്താൽ മതി. ഇങ്ങോട്ടെടുക്കണ്ട.. പിന്നെ ഇത് ഉണ്ണിയേട്ടൻ നിന്നെപ്പോലെ തേക്കാനും സിമന്റിടാനും നടക്കുന്നോനല്ല. എന്റെ ജീവനാണ്. അതോണ്ട് തന്നെ ഉണ്ണിയേട്ടനെ നീ എന്തേലും പറയാനോ ചെയ്യാനോ വന്നാൽ ഉത്തരം തരുന്നത് എന്റെ കൈ ആയിരിക്കും.. അപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.. ഉണ്ണി അവളുടെ കൈ പിടിച്ചു വലിച്ചു ബസിനകത്തേക്ക് കൊണ്ടുപോയി.. ദേഷ്യം അടക്കാൻ അവൾ പാടുപെടുന്നത് അവൻ കണ്ടു.. അത്കൊണ്ട് തന്നെ അവനവളെ വെറുതെ വിട്ടു.. ബസ് എടുത്തു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം എടുത്തു ഭൂമി ഉണ്ണിയുടെ തോളിൽ തല ചായ്ച്ചു.. വല്ലാത്തൊരു സുരക്ഷിതത്വം അവൾക്കപ്പോൾ തോന്നി.. “ഉണ്ണിയേട്ടാ സോറി.. ” “എന്തിനാ പെണ്ണേ..?? ” “അല്ല അവനോടു അങ്ങനെ സംസാരിച്ചതിന്. പെട്ടെന്ന് കേറി ഉണ്ണിയേട്ടൻ എന്റെയാണെന്ന് പറഞ്ഞത് തെറ്റായി പോയി. ആ ദേഷ്യത്തിന് പറഞ്ഞതാ..” “അത് സാരല്ല… നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും.. ആ പഴയ ജാൻസി റാണി ഉയർന്നെഴുന്നേറ്റല്ലോ.. ഇമ്പ്രൂവ് ഉണ്ട്.. ഇങ്ങനെ ആവണം എപ്പഴും.. ഞങ്ങൾക്കൊക്കെ ആ ഭൂമിയെയാ ഇഷ്ടം.. ” ഉണ്ണി അങ്ങനെ പറഞ്ഞപ്പോൾ ഭൂമി ചിരിച്ചു.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു രണ്ടു പേരും ഉറക്കത്തിലേക്ക് വീണു… രാവിലെ ഉണ്ണി തട്ടി വിളിച്ചപ്പോഴാണ് അവളുണർന്നത്. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചാണ് അവർ ഫ്ലാറ്റിലേക്ക് എത്തിയത്.. ഭൗമിക്ക് അന്ന് ഡ്യൂട്ടിക്ക് പോകണ്ടായിരുന്നു.. റൂമിലെത്തിയപ്പോഴേക്കും ലിയ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് വരാമെന്ന് പറഞ്ഞു ഉണ്ണി ഒരുങ്ങി അവളുടെ കൂടെ ജോലിക്ക് പോയി.. അന്ന് പ്രത്യേകിച്ച് പണി ഇല്ലാത്തതു കൊണ്ട് കൊച്ചുനെയും റീജയേം കാണാൻ പോയി.. ഒരാൾക്ക് ഓഫും ഒരാൾക്ക് മോർണിംഗ് ഡ്യൂട്ടിയും ആയിരുന്നു.. വൈകുന്നേരത്തോടെ റീജ ഡ്യൂട്ടി കഴിഞ്ഞു വന്നു. അന്നവൾ അവരുടെ കൂടെ കൂടി.. ലിയയെ വിളിച്ചു പറഞ്ഞിരുന്നു. പ്രജിയെ കണ്ട കാര്യങ്ങൾ ഒക്കെ അവരോടു വിശദീകരിച്ചപ്പോൾ വിശ്വസിക്കാൻ പറ്റാതെ അവർ നിന്നു.. “നീ ഇങ്ങനെ ഒക്കെ പറയുമോ..?? അതും അവനോടു.. ” “രണ്ടെണ്ണം കൊടുക്കാനാ ആദ്യം തോന്നിയെ. പിന്നെ വേണ്ടാന്ന് വെച്ചു.. ” “ഇങ്ങനെ വേണം ഉശിരുള്ള കുട്ടി.. പക്ഷെ നീ റൊമ്പ ലേറ്റ്.. അവനെ പ്രേമിക്കുമ്പോ പറഞ്ഞിരുന്നെങ്കിൽ ഇത്തിരി കൂടി നന്നായേനെ.. ” ഭൂമിക്കും അത് ശരിയാണെന്നു തോന്നി.. പിറ്റേന്ന് രാവിലെ അവൾ തിരിച്ചു വന്നു ഡ്യൂട്ടിക്ക് കയറി.. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ നകുലേട്ടൻ വിളിച്ചു കല്യാണത്തിന്റെ ഡേറ്റ് പറഞ്ഞു.. മൂന്നാഴ്ച്ച കഴിഞ്ഞുള്ള ഞായറാഴ്ച.. അമ്പലത്തിൽ വച്ചാണ് കല്യാണം.. കേട്ടപ്പോൾ ഒത്തിരി സന്തോഷം.. ചാരും ചിപ്പിയും ഭൂമിക്കും കൂടി ഡ്രസ്സ്‌ ഒക്കെ എടുക്കാമെന്ന് ഏറ്റു.. ഒരേപോലെ ഡിസൈൻ ചെയ്യാനാണ് പ്ലാൻ.. ആകെ മൊത്തം സന്തോഷമയം ആയി.. കല്യാണത്തിന് മൂന്നാല് ദിവസം മുന്നേ പോകാന്നു ഉണ്ണിയേട്ടനും ഏറ്റു.. അതോണ്ട് തന്നെ ലീവ് ചോദിച്ചു വച്ചു. പത്തു ദിവസത്തെ ലീവ് കിട്ടി.. വീട്ടിലും വിളിച്ചു വരുന്ന വിവരം പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു മാമൻ വിളിച്ചു.

“ആ മോളേ സനൂപിന്റെ വീട്ടുകാർ വിളിച്ചിരുന്നു.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു കല്യാണം ഉറപ്പിക്കാൻ. അപ്പൊ മോളോടൊന്ന് പറഞ്ഞിട്ട് ആവാമെന്ന് കരുതി.. മോൾക്ക് ഇഷ്ടക്കുറവ് ഒന്നുല്ലല്ലോ അല്ലേ..?? ” പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ആദ്യം കരുതി അവർ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു കാണുമെന്നു.. ഇതിപ്പോ വിചാരിക്കാതെ.. എങ്കിലും അവൾ മറുപടി കൊടുത്തു. “അതെന്താ മാമേ അവരിത്രേം താമസിച്ചേ..?? ” “ആ അത് ഞങ്ങളും ചോദിച്ചു.. ചെക്കന്റെ അച്ഛന് ബിസിനസ് അല്ലേ.. വിദേശയാത്ര ഉണ്ടായിരുന്നു.. രണ്ടു ദിവസം മുന്നെയാ വന്നേ.. ” “ആ.. ” “മോൾടെ അഭിപ്രായം പറഞ്ഞില്ല.. ” “എനിക്ക് പ്രശ്നം ഒന്നുല്ല മാമേ.. നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്തോളു. എനിക്ക് പൂർണ്ണ സമ്മതമാണ്.. ” “ഞങ്ങൾക്ക് സന്തോഷായി മോളെ.. എന്നാ വെച്ചു നീട്ടുന്നില്ല. നാളെത്തന്നെ പോയേക്കാം. എന്നാ നാളെ വിളിക്കാം.. ” അവൾ ഫോൺ വെച്ചു.. സമ്മതം അറിയിച്ചെങ്കിലും മനസ്സിലെന്തോപോലെ.. കാരണം അറിയാത്തൊരു നോവ്.. പിറ്റേന്ന് മുഴുവൻ ആകെ ഒരു മൂഡോഫ് ആയിരുന്നു. കല്യാണം പെട്ടെന്ന് ഉണ്ടെങ്കിൽ തനിക്കു അയാളുമായി അഡ്ജസ്റ്റ് ചെയ്യാനാവുമോ..?? ചോദ്യോത്തരങ്ങളുടെ വേലിയേറ്റം മനസ്സിൽ നിറഞ്ഞു.. സനൂപിനെ കണ്ടപ്പോൾ പോലും മനസ്സിൽ ഒരിഷ്ടം പോലും തോന്നിയിട്ടില്ല.. അതാണ് അധികം സംസാരിക്കാൻ പോലും മുതിരാതിരുന്നത്.. ഇത്രയും ദിവസം വിളിക്കാഞ്ഞപ്പോ എന്തോ ഒരു സന്തോഷം തോന്നിയിരുന്നു. പക്ഷെ… ഒരുപക്ഷേ ഇതായിരിക്കും എന്റെ വിധി.. വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചു. എല്ലാവരും അവിടെ ഉണ്ടെന്ന് മനസിലായി.. “മോളെ കല്യാണം തീരുമാനിച്ചുട്ടോ.. നിശ്ചയം വേഗം നടത്താൻ തീരുമാനിച്ചു.. അടുത്ത ബുധനാഴ്ച ആണ് മുഹൂർത്തം കിട്ടിയത്.. ഇനിയിപ്പോ ഒരാഴ്ച അല്ലേ ഉള്ളു.. അധികമാരുമില്ല. നിന്റെ അച്ഛന്റെ വീട്ടുകാരും പിന്നെ ഇവിടെ അടുത്തുള്ളോരും നമ്മൾ വീട്ടുകാരും മാത്രം.. അവരും ഒരു പത്തു പതിനഞ്ചു പേരെ വരുള്ളൂ.. കല്യാണത്തിന് ഇനി പത്തുനാല്പതു ദിവസം കൂടെയുണ്ട്.. മോള് ചൊവ്വാഴ്ച എത്താമെന്നല്ലേ പറഞ്ഞേ.. പറ്റിയാൽ മൂന്നാല് ദിവസം മുന്നേ ഇങ്ങു വായോ.. ഡ്രസ്സ്‌ ഒക്കെ വാങ്ങണ്ടേ.. ” കേട്ടപ്പോൾ ആകെ സ്തബ്ദയായ് പോയി. ഒരാഴ്ച കൊണ്ട് നിശ്ചയം ഒന്നരമാസത്തിനുള്ളിൽ കല്യാണം.. “മോളെന്താ മിണ്ടാത്തെ..?? ” മുത്തശ്ശിടെ ഒച്ച കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.. “ഒന്നുല്ല മുത്തശ്ശി.. പെട്ടെന്ന് അച്ഛനേം അമ്മേം ഓർത്തു.. ” അവൾ പറഞ്ഞു.. “ശരി.. ഇപ്പൊ അവരും സന്തോഷിക്കുന്നുണ്ടാവും.. മോള് വേഗം വാ കേട്ടോ.. ” “നേരത്തെ വന്നാൽ നകുലേട്ടന്റെ കല്യാണം കൂടാൻ പറ്റില്ല മുത്തശ്ശി.. ഡ്രസ്സ്‌ ഒക്കെ നിങ്ങൾ എടുത്തോ.. ഞാൻ ചൊവ്വാഴ്ച വന്നാപ്പോരേ.. ഇനി കല്യാണം കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാനുള്ള അവസരം കിട്ടൂല്ലല്ലോ.. നകുലേട്ടന്റെ കല്യാണം ഗംഭീരമാക്കണം.. ” “ശരി അങ്ങനെ ആണെങ്കിൽ അങ്ങനെ നിന്നെ നിർബന്ധിക്കുന്നില്ല.. പിന്നെ ഉണ്ണിയോടും കൂടി വിവരം പറയൂ.. വരാൻ പറയണം.. ” “ശരി മുത്തശ്ശി… ” അവൾ ഫോൺ കട്ട്‌ ചെയ്തു.. (ഇടവേള… ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം കമന്റ് ഇടൂ….

Continue Reading

Most Popular