Connect with us

അനുഭവങ്ങൾ

പുനർജ്ജനി……

Published

on

രചന: ഗീതു സജീവൻ
എന്റെ കുഞ്ഞിന്റെ ഭാഗ്യമാണ് മോളെ പോലൊരു കൊച്ചിനെ ഭാര്യയായി കിട്ടാൻ പോകുന്നതെന്ന് പറഞ്ഞു വിവാഹത്തിന് വാക്കുറപ്പിച്ചു ആറു മാസം മുന്നേ ജനനിയുടെ കൈയ്യിൽ ഇട്ടുകൊടുത്ത വള നിർദ്ദാക്ഷണ്യം ഊരിയെടുക്കുമ്പോൾ ശാരദയമ്മ പറയുന്നുണ്ടായിരുന്നു നിന്നെ പോലൊരു പെങ്കൊച്ചിനെ ഇനി എങ്ങനാ കുടുംബത്തു കയറ്റുകയെന്നു… അശ്രീകരം പിടിച്ച ഈ തറവാട്ടിൽ കാലുകുത്തിയാൽ മൂന്നു കുളിച്ചേ വീട്ടിൽ ചെന്നു കേറാവൂ എന്ന് പറഞ്ഞു അവർ ആ ഉമ്മറപ്പടികൾ ഇറങ്ങിപോകുമ്പോൾ സ്വന്തം മകളുടെ ദുർവിധിയോർത്തു തേങ്ങി കരയാൻ മാത്രമേ മാധവൻ മാഷ്‌ക്കും ദേവകി ടീച്ചർക്കും കഴിയുമായിരുന്നുള്ളൂ… എന്നാൽ ജനനിയുടെ കണ്ണിൽ നിന്ന് ഒരിറ്റു കണ്ണീരു പോലും വീണില്ല… കരയാൻ കണ്ണീർ ബാക്കി ഇല്ലായിരുന്നു എന്ന് വേണം പറയാൻ… നാടും നാട്ടാരും കൊട്ടിഘോഷിച്ച പരിയാരം പീഡനക്കേസിലെ ഇരക്ക് കരയാൻ ഉള്ള അവകാശവും ഇല്ലാതായി കഴിഞ്ഞിരുന്നു… അച്ഛനെയും അമ്മയെയും നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചിട്ട് അവൾ അകത്തേക്ക് ഓടികേറി… നേരെ ചെന്നു ബെഡിൽ മുഖം പൂഴ്ത്തി കരയുമ്പോൾ കഴിഞ്ഞ ഒൻപതു വർഷത്തെ തന്റെ ശ്രീയേട്ടനോടുള്ള പ്രണയവും ഇനി തനിക്ക് ഇല്ലെന്ന തിരിച്ചറിവ് അവളെ തളർത്തി… ഈ സാഹചര്യത്തിൽ അവൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ശ്രീയേട്ടന്റെ ഒരു തലോടലിനായിരുന്നു..ഒന്ന് ചേർത്ത് നിർത്തി നിനക്കൊന്നും ഇല്ല പെണ്ണെ.. ഞാൻ കൂടെ ഉണ്ടെന്ന് പറയുമെന്ന് വെറുതെ അവൾ വ്യാമോഹിച്ചു… അല്ലേലും ശ്രീയേട്ടനെ തെറ്റ് പറയാൻ പറ്റില്ലല്ലോ… എന്നെപോലെ ഒരു പെണ്ണിന് ജീവിതം തരാൻ ആരും തയാറാവില്ല… പ്രേമിക്കുന്ന സമയത്ത് മറ്റുള്ള കാമുകി കാമുകൻമാരെ പോലെ പല ചാപല്യങ്ങളും കാണിക്കാൻ ശ്രീയേട്ടൻ മുതിർന്നിട്ടും അതിനൊക്കെ എതിർത്തു നിന്നത് താൻ ആണെന്ന് അവൾ ഓർത്തു… അന്നൊക്കെയും താൻ പറഞ്ഞിരുന്ന ഒരു വാചകം ഉണ്ട്… “ശ്രീയേട്ടന്റെ ഭാര്യയായി വലതുകാലെടുത്തു വെച്ച് ആ വീട്ടിലേക്ക് വരുമ്പോൾ എല്ലാ അർത്ഥത്തിലും പരിശുദ്ധ ആയിരിക്കണം ഞാൻ… ” ഇന്ന് ആ പരിശുദ്ധി ഇല്ലാത്ത തന്നെ പോലൊരു പെണ്ണിനെ വേണ്ടെന്ന് വെച്ചതിൽ ഒരു തെറ്റും ഇല്ലെന്ന് അവൾ സ്വയം ആശ്വസിക്കാൻ ഒരു വിഫലശ്രമം നടത്തി… എത്രയൊക്കെ പറഞ്ഞു പഠിപ്പിക്കാൻ നോക്കിയാലും മനസിന്റെ പിടച്ചിൽ മാറില്ലല്ലോ… അതങ്ങനെ നിർത്താതെ പെയ്തു കൊണ്ടേ ഇരുന്നു… മാധവമാഷും ദേവകി ടീച്ചറും ഇതൊക്കെയും കണ്ടു മുറിക്ക് പുറത്ത് നിൽപ്പുണ്ടായിരുന്നു… മകളെ ആശ്വസിപ്പിക്കാൻ പോകാൻ ഒരുങ്ങിയ ടീച്ചറെ തടഞ്ഞു കൊണ്ടു മാഷ് പറഞ്ഞു… കരയട്ടെ അവൾ… കരഞ്ഞു കരഞ്ഞു കണ്ണീർ നിക്കുമ്പോ പിന്നെ ചിന്തിക്കാൻ തുടങ്ങും.. ഇന്ന് അവസാനിച്ചു എന്ന് വിചാരിക്കുന്ന അവളുടെ ജീവിതം യദർത്ഥത്തിൽ അന്നാണ് തുടങ്ങാൻ പോകുന്നെ… എന്നാലും മാഷേ… നമ്മുടെ കുട്ടി… അതേ ദേവകി അവൾ നമ്മുടെ കുട്ടി തന്നെയാണ്… അങ്ങനെ തളരാൻ സമ്മതിക്കുമോ… എന്തായാലും നിർഭയയെ പോലെ…, സൗമയെ പോലെ…, ജിഷയെ പോലെ… വെറുമൊരു ചാനൽ എസ്‌ക്ലൂസിവ് ആയി തീരാൻ എന്റെ മകളുടെ ജീവിതം ഞാൻ വിട്ടുകൊടുക്കില്ല ദേവകി… അവളെ ഈ നിലയിൽ എത്തിച്ചവരെ പാഠം പഠിപ്പിച്ചിരിക്കും… അതിനു എനിക്ക് ഒരു ആൺ മകൻ വേണമെന്നില്ല… എന്റെയും നിന്റെയും മുപ്പത് വർഷത്തെ അധ്യാപന ജീവിതം ഉണ്ടല്ലോ… അതിൽ ഉണ്ട് എല്ലാം… ശരിയാണ്… ഒരു അധ്യാപകൻ എന്നതിനെക്കാൾ മാധവൻമാഷ് പലർക്കും മാർഗദർശി ആയിരുന്നു… ആ ശിക്ഷണത്തിൽ വളർന്നു വന്ന കുറെയേറെപ്പേർ ഉണ്ടായിരുന്ന കൊണ്ടാവും അധികം താമസം ഇല്ലാതെ തന്നെ കോടതിയിൽ ജനനിയുടെ കേസ് എത്തിയതും കൊമ്പത്തെ വക്കീൽ വന്നിട്ട് പോലും പ്രതികളെ ഊരിക്കൊണ്ടു പോകാൻ പറ്റാത്തതും… ഇത്രയും വർഷം ഭാര്യയും ഭർത്താവും സ്കൂളിൽ ജോലി ചെയ്തിട്ടും എന്ത് സമ്പാദിച്ചു എന്ന് ചോദിച്ചവർക്കുള്ള മറുപടി കൂടി ആയിരുന്നു അത്‌… അല്ലെങ്കിലും ശിഷ്യഗണം എന്നും ഏതൊരു അധ്യാപകനും വിലമതിക്കാൻ ആവാത്ത സ്വത്ത്‌ തന്നെ ആണല്ലോ… ************* റൂമിലേക്ക് കയറിയപ്പോഴേ മാധവമാഷും ദേവകിടീച്ചറും കണ്ടു ജനലിലൂടെ തെക്കേപ്പുറത്തെ ചെമ്പകത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന ജനനിയേ… അവളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ഒന്ന് ചുമച്ചിട്ട് അദ്ദേഹം പറഞ്ഞു തുടങ്ങി… കേസിന്റെ വിധി വന്നിട്ട് ഒരു മാസം ആയില്ലേ മോളെ… ഇനിയും നീ ഇങ്ങനെ ഇവിടെ ചടഞ്ഞു കൂടി ഇരിക്കണോ…? കോളേജിലേക്ക് പൊയ്ക്കൂടേ… അവിടെ നിന്ന് സാറുമാർ വിളിക്കുവല്ലേ… പെട്ടെന്ന് കോളേജിന്റെ പേര് കേട്ടപ്പോൾ ജനനിയിൽ ഒരു ഞെട്ടൽ ഉണ്ടായി.. പരിയാരം മെഡിക്കൽ കോളേജ്… തന്റെ ജീവിതം ചവിട്ടിയരക്കപെട്ട ആ നശിച്ച കോളേജ് ഡേ ദിവസം ഒന്നുകൂടി അവളുടെ മുൻപിൽ തെളിഞ്ഞു… അത്‌ മനസിലാക്കിയെന്നവണ്ണം മാധവൻമാഷ് പറഞ്ഞു.. ഇത്രയും കാലം മോളെ ഒന്നിനും ഈ അച്ഛനും അമ്മയും നിര്ബന്ധിച്ചില്ല.. പക്ഷെ ഇനി അത്‌ പറ്റില്ല… ഇങ്ങനെ പാഴാക്കി കളയാൻ ഉള്ളതല്ല എന്റെ കുട്ടിയുടെ ജീവിതം… അച്ഛാ.. അത്‌ പിന്നെ.. ഒന്നും പറയണ്ട ന്റെ കുട്ടി…

ഞങ്ങളില്ലേ നിന്റെ കൂടെ…മോള് ആഗ്രഹിച്ചതല്ലേ ഒരു ഡോക്ടർ ആവാൻ.. നിന്റെ ആ സ്വപ്നത്തിനു ഇനി ഒരു ആറു മാസത്തെ സമയം മാത്രം ആണ് ബാക്കി ഉള്ളത്… ന്റെ കുട്ടി അത്‌ നേടണം… അച്ഛന്റെയും അമ്മയുടെയും നിർബന്ധപ്രകാരം ജനനി മുടങ്ങിപ്പോയ പഠനം പൂർത്തീകരിക്കാനായി കോളേജിലേക്ക് തിരിച്ചു വരാൻ ഇറങ്ങി… അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങുമ്പോഴും ഒരു ചെറിയ ഭയം അവൾക്കുള്ളിൽ ഉണ്ടായിരുന്നു… അച്ഛന്റെ വിശ്വസ്തൻ വിശ്വൻ ആണ് ജനനിയെ റയിൽവേ സ്റ്റേഷൻ ആക്കാൻ വന്നത്.. സ്റ്റേഷൻ എത്രയപ്പോഴേക്കും സിഗ്‌നനിൽ വണ്ടി നിർത്തിയ സമയം ഒരു ഇടുങ്ങിയ റോഡ് സൈഡിൽ ഒരു ചെക്കനെയും അയാളുടെ കൈയിൽ കിടന്ന് പിടയുന്ന ഒരു പെൺകുട്ടിയെയും ജനനിയുടെ ശ്രദ്ധയിൽ പെട്ടു..എന്നാൽ അയാൾ ആ പെന്കുട്ടിയെ ബാലക്കാരമായി പിടിച്ചു കൊണ്ടു പോകുകയാണെന്ന് അവൾക്ക് മനസിലായി… അപ്പോഴേക്കും വണ്ടി നീങ്ങി തുടങ്ങിയിരുന്നു.. ജനനി താൻ കണ്ട കാഴ്ച വിശ്വനോട് പറഞ്ഞു… മോളതൊന്നും നോക്കണ്ട.. ട്രെയിൻ സമയം ആയിന്നു പറഞ്ഞു അയാൾ വണ്ടി നിർത്താതെ പോന്നു… വണ്ടി നിർത്തു വിശ്വേട്ടാ… എന്തിനാ മോളെ… വയ്യാവേലി ആയിരിക്കും… വെറുതെ വേണ്ടാത്ത പണിക്കു പോയിട്ട് തലേ കേറ്റി വെക്കണോ..?? വിശ്വേട്ടനോട് വണ്ടി നിർത്താൻ അല്ലെ പറഞ്ഞേ…ഇന്നിപ്പോ വിശ്വവേട്ടൻ ചിന്തിച്ച പോലെ തന്നെ ആയിരിക്കും അല്ലെ അന്ന് എന്റെ കാര്യത്തിലും എല്ലാവരും ചിന്തിച്ചിട്ടുണ്ടാവുക… ഒരാൾ എങ്കിലും മറുത്തൊന്നു ചിന്തിച്ചിരുന്നു എങ്കിൽ ഇന്നെന്റെ ഈ വനവാസം ഒഴിവാക്കാമായിരുന്നു അല്ലെ… വിശ്വന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവൾ ഇരുട്ടിലേക്ക് മറഞ്ഞ ആ രൂപത്തെ പിന്തുടരാൻ ഇറങ്ങി…ഒടുക്കം അവൾ പാലത്തിനു താഴെ നിന്നു ഒരു പെൺകുട്ടിയുടെ ഞരക്കം കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു… അമാവാസി നാളിലെ ആ ഇരുട്ടിലും അവൾ കണ്ടു ഒരു പെൺകുട്ടിയെ പിച്ചിചീന്താൻ ശ്രമിക്കുന്ന ഒരു നരാധമനെ… ഒരിറ്റു ശ്വാസത്തിനായി അവന്റെ താഴെ കിടന്ന് പിടയുന്ന ആ പെൺകുട്ടിയിൽ അവൾ കണ്ടത് അന്നത്തെ ആ രാത്രിയിലെ ജനനിയെ തന്നെ ആയിരുന്നു… മറ്റൊന്നും ചിന്തിക്കാതെ അടുത്ത് കണ്ട കമ്പി പാര എടുത്തു അവൾ അയാളുടെ തലക്ക് അടിച്ചു..പ്രതീക്ഷിക്കാതെ ഏറ്റ പ്രഹരത്തിൽ താഴെ വീണുപോയ അയാളെ അവൾ തലങ്ങും വിലങ്ങും തല്ലി.. ആക്രോശിച്ചു കൊണ്ടു തന്നിലേക്ക് തിരിഞ്ഞ അയാളെ ജനനി അടിനാഭിക്ക് ചവിട്ടി… അപ്പോഴേക്കും രണ്ടു മൂന്നു പേരെ കൂട്ടി വിശ്വനും അങ്ങോട്ടേക്ക് എത്തിയിരുന്നു… താഴെ കൂനിക്കൂടി മുഖം പൂഴ്ത്തിയിരുന്നു കരയുന്ന ആ പെൺകുട്ടിയെ ജനനി ചേർത്തു നിർത്തി ആശ്വസിപ്പിച്ചു… ചേച്ചി എന്ന് വിളിച്ചവൾ അവളിലേക്ക് ആർത്തലച്ചു പെയ്തു… ആരോ തെളിച്ച മൊബൈൽ വെളിച്ചത്തിൽ ആ പെൺകുട്ടിയുടെ മുഖം കണ്ട ജനനിയിൽ അറിയാതെ തന്നെ ഒരു ഞെട്ടൽ ഉണ്ടായി… അത്‌ ശ്രീക്കുട്ടി ആയിരുന്നു… ശ്രീയേട്ടന്റെ ഒരേയൊരു അനിയത്തിക്കുട്ടി… അപ്പോഴേക്കും വിളിച്ചു പറഞ്ഞത് അനുസരിച്ചു പോലീസ് സ്ഥലത്തു എത്തിയിരുന്നു… പുതിയ ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ പാഞ്ഞെത്തിയ പത്രക്കാരുടെ കഴുകൻ ക്യാമറകണ്ണുകളുടെ വിശപ്പടക്കാൻ ശ്രീകുട്ടിയെ വിട്ടുകൊടുക്കാതെ ജനനി ചേർത്തു നിർത്തി… ************* സ്വന്തം മകളുടെ മാനവും ജീവനും രക്ഷിച്ച ജനനിയെ തേടി ഒരിക്കൽ കൂടി ആ തറവാടിന്റെ പടി ചവിട്ടുമ്പോൾ ശാരദാമ്മയുടെ തല അപമാനഭാരത്താൽ താഴ്ന്നിരുന്നു… എന്തിന്റെ പേരിലാണോ ജനനിയെ തള്ളിപ്പറഞ്ഞത് അതേ ദുർവിധിയിൽ നിന്നും തന്റെ മകളെ രക്ഷിക്കാൻ ഇതേ ജനനി തന്നെ വേണ്ടി വന്നു എന്ന തിരിച്ചറിവ് കുറ്റബോധത്താൽ നീറിപുകയറുന്ന അവരുടെ മനസിനെ ഒന്നുകൂടി കുത്തിനോവിച്ചു… ഒരു മനസാക്ഷികുത്തും കാണിക്കാതെ അന്ന് ജനനിയുടെ കൈയിൽ നിന്നും ഊരിയെടുത്ത വള വീണ്ടുമൊരിക്കൽ കൂടി അവളിലേക്ക് വെച്ചു നീട്ടുമ്പോൾ അത്‌ വേണ്ടെന്ന് വെയ്ക്കാൻ ജനനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല… ആ സമയം മകളുടെ കണ്ണിൽ കണ്ട നിശ്ചയദാർഢ്യത്തിന്റെ തിളക്കം മാധവമാഷിനെയും ദേവകിടീച്ചറിനേയും മറുത്തൊന്നും പറയാൻ കഴിയാതാക്കി… ഒരു ക്ഷമ പറച്ചിലിന് ഒരുങ്ങിയ ശാരദാമ്മയെ തടഞ്ഞു കൊണ്ടവൾ പറഞ്ഞു തുടങ്ങി… ഇത് പഴയ ജനനി തന്നെ ആണ്…ഞാൻ മാറിയിട്ടൊന്നും…

മൂന്നു തെരുവുനായ്ക്കൾ കടിച്ചു കീറിയ അതേ ശരീരം തന്നെ ആണ് എനിക്ക് ഇപ്പോഴും.. കുടുംബത്തിൽ കയറ്റാൻ കൊള്ളാത്ത അശ്രീകരം…അതിനൊന്നും ഒരു മാറ്റവും വന്നിട്ടില്ല..മാറ്റം വന്നിട്ടുണ്ട് എന്റെ മനസിന്‌… ചിന്തകൾക്ക്… കാഴ്ചപ്പാടിന്.. എന്നെകൊണ്ട് ഇനി ഒന്നിനും കൊള്ളില്ലെന്ന് വിചാരിച്ചു ഇനിയുള്ള ജീവിതം എങ്ങനെയൊക്കെയോ ജീവിച്ചു തീർക്കാം എന്നാ കരുതിയെ.. പക്ഷെ എനിക്ക് ചെയ്യാൻ ഇനിയും കുറെയേറെ ഉണ്ടെന്ന് മനസിലായി… അതിനു ഒരു ആന്തുണയുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.. ഇനി അങ്ങനെ എന്തേലും ചിന്ത വരുവാണേൽ ഒരു വികലാന്ഗനെ കെട്ടാൻ എനിക്ക് തീര്ത്തും താല്പര്യം ഇല്ല…അമ്മയുടെ മകന് നട്ടെല്ലിന്റെ കുറവുള്ളത് ഞാൻ അറിയാതെ പോയല്ലോ… മോളെ ജനനി… ജനനി അല്ല… പുനർജനി… ഇനി അതാണ് എന്റെ നാമം.. എന്നെപോലെ ചെയ്യാത്ത തെറ്റിന്റെ പേരിൽ ജീവിതം ഇല്ലാണ്ടായി പോയ കുറേപ്പേരുണ്ട് നമ്മുടെ നാട്ടിൽ… അവർക്കൊരു പുനർജ്ജന്മം കൊടുക്കാൻ കഴിയുവെങ്കിൽ അതിനായി നീക്കി വെക്കുവാന് എന്റെ ബാക്കി കാലം… തലകുനിച്ചു ഇറങ്ങി പോകുന്ന ശാരദാമ്മയെ നോക്കി ഉമ്മറക്കോലായിൽ തന്നെ ജനനിയും അച്ഛനും അമ്മയും നിൽപ്പുണ്ടായിരുന്നു… മകളുടെ രണ്ട് വശങ്ങളിലും അഭിമാനത്തോടെ കൈ ചേർത്ത് പിടിച്ചു തല ഉയർത്തി തന്നെ.. അകത്തു ന്യൂസ്‌ ചാനലിൽ ബ്രേക്കിങ് ന്യൂസ്‌ സ്ക്രോൾ ചെയ്യുന്നുണ്ടായിരുന്നു അപ്പോൾ.. “ഈ വർഷത്തെ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പ്രതേക പുരസ്‌കാരം മലയാളി പെൺകുട്ടി ജനനി മാധവന്….!!!” പോലീസ് എഫ്. ഐ. ആറിലേയും കോടതി മുറയിലെയും ഒരു നമ്പർ മാത്രം ആയിതീരമായിരുന്ന ഒരു ജീവന്റെ പുനർജ്ജന്മം തന്നെ ആയിരുന്നു അത്‌… എല്ലാ അർത്ഥത്തിലും ഏത് യാതനയും സഹിച്ചു ഭൂമിയോളം താഴ്ന്നിരുന്ന ജനനിയുടെ പുനർജ്ജന്മം.. (നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular