Connect with us

തുടർക്കഥകൾ

എന്റെ പ്രണയം, ഭാഗം: 6

Published

on

രചന: ഹരി കിഷോർ
അങ്ങനെ കാത്തിരുന്ന ആ ദിവസം എത്തി.. പ്രത്യേകിച്ച് തടസങ്ങൾ ഒന്നും ഇല്ലെങ്കിലും രാവിലെ തന്നെ കുളിച്ചു റെഡി ആയി ഞങ്ങളുടെ രണ്ടു പേരുടെയും “കൂട്ടി ഇടിക്കു “സാക്ഷ്യം വഹിച്ച ആ ദേവി ക്ഷേത്രത്തിൽ ഒന്ന് പോയി തൊഴുതു വന്നു..സത്യം പറഞ്ഞ നല്ല ടെൻഷൻ ഉണ്ട് യക്ഷി കുട്ടി എല്ലാം അറിഞ്ഞു കഴിഞ്ഞു എങ്ങനെ പ്രതികരിക്കും എന്ന് ഓർത്തു.. ഇനി എന്നെ വേണ്ടന്ന് വയ്ക്കുമോ എന്ന് പോലും അറിയില്ല…ഞങ്ങൾ ഒരു 10 മണി കഴിഞ്ഞു ഇറങ്ങും എന്നാണ് അവളുടെ വീട്ടിൽ പറഞ്ഞത്..ഒരു അര മണിക്കൂർ യാത്ര അത്രേ ഉള്ളൂ അവിടെ വരെ..പോകുന്ന വഴി ബാലേട്ടനെയും ആന്റിയെയും ഒപ്പം കൂട്ടണം..ഞാൻ റെഡി ആയി താഴെ വന്നപ്പോൾ അച്ഛനും അമ്മയും കിച്ചുവും എന്നെ കാത്തു നിൽക്കുക ആയിരുന്നു.. “എന്നാൽ നമുക്ക് ഇറങ്ങാം അല്ലെ”അച്ഛൻ ആയിരുന്നു..അവർ മൂന്നു പേരും കാറിലും ഞാൻ എന്റെ ബുള്ളറ്റിലും ആണ് തീരുമാനിച്ചതു.. അപ്പോൾ കിച്ചു എന്റെ അടുത്തേക്ക് വന്നിട്ട് “ഏട്ടാ ദ ഫോൺ “എന്ന് പറഞ്ഞു എന്റെ ഫോൺ തിരികെ തന്നു.. “എന്ത് പണി ആണെടാ നീ ഈ രണ്ടു ദിവസം കൊണ്ട് ഒപ്പിച്ചത് ” “അതൊക്കെ വഴിയേ മനസിലാകും..മോനെ ഈ കിച്ചു ആരാന്ന്.. പൊക്കി പറയുക ആണെന്ന് കരുതരുത് ഈ വൈറ്റ് ഷർട്ടിലും ബ്ലൂ ജീൻസിലും നിങ്ങൾ ഒടുക്കത്തെ ഗ്ലാമർ ആയിട്ടുണ്ട്…അപ്പോൾ all the best ചേട്ടാ.. വിട്ടോ ഞങ്ങൾ പുറകെ ഉണ്ട് ” “ഓ ആയിക്കോട്ടെ.. ” അങ്ങനെ ഞങ്ങൾ മുമ്പിലും പുറകിലും ആയി ഇറങ്ങി…പോകുന്ന വഴി തന്നെ ബാലേട്ടനും ആന്റിയും കാറിൽ കയറി.. അവളുടെ വീടിനു മുന്നിൽ എത്താറായപ്പോൾ എന്റെ ഫോൺ vibrate ചെയ്തു… ഞാൻ വണ്ടി സൈഡിൽ ഒതുക്കി.. അതു കണ്ടു കിച്ചു കാർ എന്റെ അരികിൽ നിർത്തി..എന്താ എന്ന് ചോദിച്ചു… “ഒന്നും ഇല്ലടാ ആരോ ഫോണിൽ വിളിക്കുന്നു.. നിങ്ങൾ പോയ്കോ ഞാൻ അറ്റൻഡ് ചെയ്തിട്ട് പിറകെ വരാം എന്തെങ്കിലും urgent കാൾ ആകും “എന്ന് പറഞ്ഞപ്പോലേക്കും അവൻ ഓക്കേ പറഞ്ഞു അവളുടെ വീട്ടിലേക്ക് പോയി.. ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ “യക്ഷി കുട്ടി calling…. “!!!!!! ഞാൻ ഫോൺ അറ്റൻഡ് ചെയ്തു മിണ്ടാതെ നിന്നു.. “എന്താ മിണ്ടാത്തെ??? എന്നോട് ദേഷ്യം ആണോ അതോ വെറുപ്പോ??? രണ്ടു ദിവസം ആയി ഞാൻ വിളിക്കുന്നു മെസ്സേജ് അയക്കുന്നു എന്താ ഒന്നും പറയാത്തെ.?? എന്നെ വേണ്ടേ?? “” “അതെ ഇപ്പോൾ എന്തിനാ വിളിച്ചേ?? ഞാൻ ഒരു പെണ്ണ് കാണാൻ ഇറങ്ങിയത് ആണ് !!” “എന്നതാ എന്നതാ പറഞ്ഞെ? ” “ഒരു പെണ്ണ് കാണാൻ ഇറങ്ങിയതാണെന്ന് ” “താൻ പോകുവോ?? വേറെ ഏതെങ്കിലും പെണ്ണിനെ കാണാൻ താൻ പോകുവോ?? ” “ഞാൻ പോകും..” “എന്നെ മനസ്സിൽ കൊണ്ടു നടന്നിട്ട് ഞാൻ മാത്രേ ഇയാളുടെ ജീവിതത്തിൽ ഒരു പെണ്ണ് ഉള്ളു എന്ന് പറഞ്ഞിട്ട്… ദേ എനിക്ക് കൂടുതൽ ഒന്നും കേൾക്കണ്ട ഇങ്ങോട്ട് പറയുകയും വേണ്ട.. within 15മിനിറ്റ് എന്റെ മുന്നിൽ വന്നോണം എവിടെ ആയാലും ” “എന്തിനു “?? “എന്നെ പെണ്ണ് കാണാൻ ഒരു കൂട്ടർ ഇപ്പോൾ എത്തും.. അതിനു മുന്നേ ഇയാൾ ഇവിടെ വന്നോണം.. ഈ ലക്ഷ്മി വേറെ ഒരുത്തന്റെ മുന്നിലും പോയി ഒരുങ്ങി നിന്ന് കൊടുക്കില്ല.. കേട്ടല്ലോ..? ” “മനസിലായില്ല “?? “എടൊ പൊട്ടാ തനിക്ക് തരാൻ ഉള്ള 4500രൂപ ഞാൻ കഷ്ടപ്പെട്ട് അധ്വാനിച്ചു വേറെ ഒരുത്തനും കൊടുക്കാൻ പോകുന്നില്ല എന്ന്.. ” “ശരിക്കും !!!” “അല്ല കള്ളം !!! മര്യാദക്ക് ഇവിടെ വന്നോണം വേഗം.. എന്നിട്ടേ ഞാൻ ഈ മുറി വിട്ട് ഇറങ്ങി വരുള്ളൂ… ” “അപ്പോൾ പെണ്ണ് കാണാൻ വന്നവരോടു നീ എന്ത് പറയും ” “അവരോട് പോയി പണി നോക്കാൻ പറയും ” “അങ്ങനെ പറയുവോ?? 🙄🙄” “പറയും ” “എന്നാലേ പൊന്നു മോളു റൂമിൽ നിന്ന് ഒന്ന് താഴേക്കു പോയി നോക്ക്.. അപ്പോളേക്കും ചേട്ടൻ അങ്ങ് എത്തിയാൽ പോരെ “?? “എന്തുവാ? “” “ഫോൺ വച്ചിട്ട് താഴേക്കു ചെന്നു നോക്കടി യക്ഷി കുട്ടി… !” ************* സാർ അത് പറഞ്ഞതും ഞാൻ ഫോൺ വച്ചിട്ട് ഒരു ഓട്ടം ആയിരുന്നു താഴേക്കു… സാർ വന്നു എന്ന് കരുതി ആയിരുന്നു പോയത്… പക്ഷെ അവിടെ ചെന്നപ്പോൾ കുറെ ആളുകൾ കാറിൽ നിന്നും ഇറങ്ങുന്നു..നോക്കിയപ്പോൾ ബാലേട്ടൻ !!! ബാക്കി ഉള്ളവരെ ഒക്കെ എവിടെയോ കണ്ട പോലെ.. !!!! പെട്ടെന്ന് ആണ് സാറിന്റെ fbയിലെ കവർ ഫോട്ടോ ഓർമ വന്നത്.. ഭഗവാനെ സാറിന്റെ അച്ഛനും അമ്മയും അനിയനും… “വരു വരു വീട് കണ്ട് പിടിക്കാൻ ബുദ്ധി മുട്ടിയോ ” എന്റെ അച്ഛൻ ആയിരുന്നു.. “എയ് ഇല്ല ബാലൻ കൂടെ ഉള്ളത് കൊണ്ടു ബുദ്ധി മുട്ട് ഉണ്ടായില്ല.. പിന്നെ ഹരിയും “(ഹരിയേട്ടന്റെ അച്ഛൻ ) “എന്നിട്ട് ഹരി എവിടെ? ” “അവനു ദേ കുറച്ചു അപ്പുറം വച്ചിട്ട് ഒരു ഫോൺ വന്നു അതു അറ്റൻഡ് ചെയ്തിട്ട് വരാം എന്ന് പറഞ്ഞു.. “ഹരിയേട്ടന്റെ അച്ഛൻ അതു പറഞ്ഞതും ഹരിയേട്ടൻ ബുള്ളെറ്റിൽ ഗേറ്റ് കടന്നു അകത്തേക്ക് വന്നു.. “ആ ഹരി വന്നല്ലോ എന്നാൽ പിന്നെ എല്ലാരും അകത്തോട്ടു വാ.. “(എന്റെ അമ്മ ആണ് പറഞ്ഞത്.. ശരിക്കും എന്താ ഇവിടെ നടക്കുന്നത്.. എല്ലാവരും നല്ല പരിചയമുള്ള പോലെ അല്ലെ സംസാരിക്കുന്നെ.. അച്ഛനും അമ്മയും എല്ലാം.. ഒന്നും മനസിലാകുന്നില്ലല്ലോ ഭഗവാനെ.. അവർ അകത്തേക്ക് വരുന്നത് കണ്ടു ഞാൻ റൂമിലേക്ക് പോയി.. എന്നെ നോക്കി ഒരു അളിഞ്ഞ ചിരിയും ആയി രമ്യ അവിടെ നിൽപുണ്ടായിരുന്നു.. ) “എന്താടി ഇവിടെ ഞാൻ അറിയാതെ എന്തൊക്കെയോ നടക്കുന്നത്.. നിനക്ക് വല്ലതും അറിയുമോ “?? “എനിക്ക് അറിയാവുന്നത് എല്ലാം ഞാൻ നിന്നോട് പറഞ്ഞു.. ഇവിടെ എന്താ നടക്കുന്നത് എന്ന് “മുകളിൽ ഇരിക്കുന്ന ഒരാൾക്ക് “മാത്രമേ അറിയാതെ ഉള്ളു !””😆😆(അവൾ എന്തോ അർത്ഥം വച്ചു ആണ് അതു പറഞ്ഞത്.. ) അപ്പോളാണ് താഴെ അവരുടെ സംസാരം കേട്ടത്.. “സത്യം പറഞ്ഞാൽ ഗോപി ചേട്ടാ ഹരി കളക്ടറേറ്റിൽ വിളിപ്പിച്ചപ്പോൾ ഞാൻ ശരിക്കും പേടിച്ചു കേട്ടോ.. ഇനി ബാങ്ക് സംബന്ധിച്ച് വല്ലതും ആണോ എന്നോർത്തു തലേന്ന് രാത്രി ഞാൻ ഉറങ്ങിയിട്ടില്ല.. അല്ലെ ഭാരതി ” “അതെയതെ ഏട്ടൻ ഉറങ്ങാതെ ടെൻഷൻ അടിച്ചു തിരിഞ്ഞു മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.. ” “അയ്യോ ആന്റി അങ്കിൾ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു അല്ലാ.. ഇവിടെ എനിക്ക് റിലേറ്റീവ് ആരും ഇല്ല.. പിന്നെ അവളെ നഷ്ടപ്പെടുമോ എന്ന് ഓർത്തു എത്രയും പെട്ടെന്ന് നിങ്ങളെ കോൺടാക്ട് ചെയ്യണം എന്ന് മാത്രമേ മനസ്സിൽ അപ്പോൾ ഉള്ളായിരുന്നു.. സോറി അങ്കിൾ.. ” “അത് കൊണ്ട് എന്താ ഇപ്പോൾ എല്ലാം ഓക്കേ ആയില്ലേ.. ബാലൻ എല്ലാം പറഞ്ഞപ്പോൾ എനിക്ക് അതിശയം ആയിരുന്നു… നിങ്ങൾ ഒരു ആക്‌സിഡന്റ് വഴി ആണ് പരിചയപ്പെട്ടതു എന്നും പിന്നെ കോളേജിലെ ഫങ്ക്ഷന് ക്ഷണിക്കാൻ വന്നപ്പോൾ വീണ്ടും കണ്ടപ്പോൾ ആണ് ഹരി അവളോടുള്ള ഇഷ്ടം ബാലനോട്‌ പറഞ്ഞത് എന്ന്..ശരിക്കും പറഞ്ഞ എന്റെ കുട്ടിയുടെ ഭാഗ്യം ആണ് ഹരിയെ പോലെ ഒരു ആളെ ജീവിതത്തിൽ കൂട്ടായി കിട്ടുക എന്ന്.. പിന്നെ മോളോട് ഇത് വരെ ഹരിയെ പറ്റി ഒന്നും പറഞ്ഞിട്ടില്ല.. അതും ഹരി പറഞ്ഞത് കൊണ്ട് മാത്രം ആണ് ” “സത്യം പറഞ്ഞ മാധവ, ഹരിയോട് നാട്ടിൽ വരുമ്പോൾ കല്യാണകാര്യം ഒന്ന് സൂചിപ്പിക്കണം എന്ന് കരുതി ഇരുന്നതാ.. അപ്പോള അവൻ മോളുടെ കാര്യം പറയുന്നത്.. അവന് എല്ലാം അങ്ങനെ ആണ് തനിയെ കണ്ടു വയ്ക്കും എന്നിട്ടെ ഞങ്ങളോട് പറയു..അവന്റെ ഒരു ഇഷ്ടത്തിനും ഞങ്ങൾ എതിരല്ല..” “അതെയതെ എന്റെ ഇഷ്ടങ്ങൾക്കു മാത്രേ എതിര് നിൽക്കു ഇവർ രണ്ടും “(സാറിന്റെ അനിയൻ ആയിരുന്നു ) അത് കേട്ടു എല്ലാവരും ചിരിച്ചു.. അപ്പോൾ ഇനി മോളെ വിളിക്കാം അല്ലെ (സാറിന്റെ അമ്മ ആയിരുന്നു.. ) അപ്പോളേക്കും എന്റെ അമ്മ എന്നെ വിളിക്കാൻ റൂമിലേക്ക് വന്നു.. ഞാൻ രമ്യയുടെ കൂടെ താഴേക്കു ഇറങ്ങി.. ************ അപ്പോൾ അതാണ് കാര്യം എല്ലാവരും കൂടി അറിഞ്ഞു കൊണ്ടു എന്നെ വട്ടു കളിപ്പിക്കുക ആയിരുന്നു… സാർ അങ്ങനെ ചെയ്തതിൽ കുഴപ്പം ഇല്ല പക്ഷെ എന്റെ അച്ഛനും അമ്മയും കൂടി കൂട്ട് നിന്നല്ലോ എന്ന് ഓർത്തപ്പോൾ എന്റെ മനസ്സിൽ ദേഷ്യവും സങ്കടവും ഒക്കെ കൂടി വന്നു.. ഞാൻ അടുക്കളയിൽ ചെന്നപ്പോൾ അമ്മ ചായ പകർന്നു ഗ്ലാസിൽ വയ്ക്കുക ആയിരുന്നു.. “അമ്മ എന്താ ഈ ചെയ്യുന്നേ.. ഇതൊക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആണ് ” “എന്ത്?? ” “ഈ ചായ കൊടുക്കുന്നത്.. ഒന്നാമത് ചൂട് സമയം അതിന്റെ കൂടെ ഈ ചൂട് ചായ കൂടി ആകുമ്പോൾ നല്ല രസം ആകും ” “ഓ അത് ശരിയാ ഞാൻ അത് ഓർത്തില്ല മോളെ.. എന്നാൽ പിന്നെ ജ്യൂസ്‌ ആക്കാം അല്ലെ.. ” അത് പറഞ്ഞു അമ്മ വേഗം ഓറഞ്ച് എടുത്തു പൊളിച്ചു ജ്യൂസരിൽ ഇട്ട് അടിച്ചു ഗ്ലാസിൽ പകർന്നു തന്നു… ഇതൊക്കെ കണ്ടു ഇവൾ ഇതു എന്തൊക്കെയാ കാട്ടുന്നെ എന്നോർത്ത് രമ്യ എന്നെ ഇടയ്ക്ക് നോക്കുന്നുണ്ട്.. പിന്നെ അവിടെ പത്രം കഴുകാൻ വച്ച vim സോപ്പിലും.. അത് കണ്ടു ഞാൻ അവളോട്‌ ചെവിയിൽ പറഞ്ഞു “പേടിക്കണ്ട ഇവിടം നാറ്റിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ” “പിന്നെ?? ” “നിനക്ക് എന്താ എന്നെ വിശ്വാസം ഇല്ലേ “? “ഇത്രയും ഒക്കെ കേട്ട സ്ഥിതിക്ക് തീരെ ഇല്ല ” “അമ്മ ഈ പലഹാരം ഒക്കെ എടുത്തു വാ.. നീയും വാ രമ്യ.. “എന്ന് പറഞ്ഞു ഞാൻ ജ്യൂസ്‌ എടുത്തു… അമ്മയും രമ്യയും മുന്നേ നടന്നു ഞാൻ പിറകെയും.. *********** അവളെ വിളിക്കാൻ അവളുടെ അമ്മ പോയിട്ട് കുറെ നേരം ആയി.. എനിക്ക് ആണേൽ അവളെ കാണാത്തത് കൊണ്ട് ആകെ ടെൻഷൻ..ഇടയ്ക്ക് ഇടയ്ക്ക് ഞാൻ അടുക്കള ഭാഗത്തേക്ക്‌ ഞാൻ എത്തി വലിഞ്ഞു നോക്കുന്ന കണ്ടു കിച്ചു പറഞ്ഞു.. “ടാ തെണ്ടി ചേട്ടാ ഇത്തിരി മാനേഴ്സ് കാണിക്കെടാ ഒരുമാതിരി പെൺപിള്ളേരെ കണ്ടിട്ടില്ലാത്ത പോലെ ” “അതെ ഞാൻ നിന്നെ പോലെ ഒരുപാട് പെൺപിള്ളേരെ ഒന്നും കണ്ടിട്ടില്ല ആകെ ഒറ്റ ഒരെണ്ണത്തിനെ നേരെ ചൊവ്വേ നോക്കിയിട്ടുള്ളൂ.. കൂടുതൽ മാനേഴ്സ് പഠിപ്പിക്കല്ലേ ” “എന്താ അവിടെ അനിയനും ചേട്ടനും കൂടി ഒരു രഹസ്യം “(മാധവൻ അങ്കിൾ ആയിരുന്നു ) “എയ് ഒന്നും ഇല്ല അങ്കിൾ.. അവനു വീട്ടിൽ ചെന്നിട്ട് ഉടനെ IAS കോച്ചിംഗിനു പോകണം എന്ന് പറഞ്ഞത് ആണ് ” “ഏതു പത്തു ഇരുപത് സപ്പ്ളി ഉള്ള ഇവനോ?? “അമ്മ ആയിരുന്നു അപ്പോളേക്കും എല്ലാവരും കൂടി ചിരി ആയി.. “ടാ ചേട്ടൻ തെണ്ടി…..നീ വീട്ടിലോട്ടു വാ കേട്ട”എന്ന് പറഞ്ഞു അവന് മുഖം വീർപ്പിച്ചു.. അപ്പോൾ ആണ് അവളുടെ അമ്മ പലഹാരം നിറച്ച പാത്രവും ആയി വന്നത്..

തൊട്ട് പിറകെ രമ്യ കുറെ ഫ്രൂട്ട്സ് ആയി വന്നു അതിനു പിറകെ കരിപച്ച ദാവണി ഉടുത്തു മുല്ലപ്പൂ ചൂടി ഒരു കുഞ്ഞു പൊട്ടും ഇട്ട് അവൾ കയ്യിൽ ഓറഞ്ച് ജ്യൂസ്‌ ആയി വന്നു..അവൾ ആണേൽ എന്നെ ഒന്ന് നോക്കുന്ന കൂടി ഇല്ല..ഓരോരുത്തർക്കും ജ്യൂസ്‌ കൊടുത്തു ഓരോ പുഞ്ചിരി കൂടി അതിന്റെ ഒപ്പം നൽകാൻ അവൾ മറന്നില്ല.. അവസാനം എന്റെ ഊഴം ആയി.. നിങ്ങൾ ഒന്ന് നോക്കിയേ അവൾ എന്റെ അടുത്തേക്ക് വരുന്ന കണ്ടിട്ട് എന്തെങ്കിലും പന്തികേട് നിങ്ങൾക്ക് തോന്നുന്നുണ്ടോ???? പക്ഷേ എനിക്ക് എന്തോ അങ്ങനെ തോന്നുന്നു…എന്റെ ആ തോന്നൽ ശരി ആയിരുന്നു എന്ന് മനസിലാക്കാൻ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു എന്താ എന്ന് അല്ലെ… നിങ്ങൾ ഒന്ന് rewind ചെയ്തു നോക്കിയേ.. എന്റെ അടുത്തേക്ക് അവൾ ചിരിച്ചു കൊണ്ടു നടന്നു വന്നു..അവൾ ജ്യൂസ്‌ എടുത്തു.. ഞാൻ അത് വാങ്ങാൻ കൈ നീട്ടി.. പക്ഷേ ആ യക്ഷി കുട്ടി എന്റെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് അതു എന്റെ തല മേലെ കമഴ്ത്തി തന്നു 😂😂😂😂 എന്നിട്ട് ഒരു ഡയലോഗ് “കൊല്ലത്തെ പെൺപിള്ളേരോടു കളിച്ചാൽ ഇങ്ങനെ ഇരിക്കും “… അത് ശരിയാ അവൾ പറഞ്ഞത് ഞാൻ മാത്രം അല്ല.. എന്റെ കൂടെ അവിടെ ഇരിക്കുന്നവർ എല്ലാം വായും പൊളിച്ചു ഇരിക്കുവാ ഇപ്പോൾ !!!! *** അവൾ ആണേൽ ജ്യൂസ്‌ തല വഴിയേ ഒഴിച്ചിട്ടു ഒരു പോക്ക് അങ്ങ് പോയി റൂമിലേക്ക്…ഞാൻ ചുറ്റും ഒന്ന് നോക്കി എല്ലാവരുടെയും മുഖത്തെ എക്സ്പ്രഷൻ എങ്ങനെ ആണെന്ന് അറിയാൻ… എന്റെ അനിയൻ തെണ്ടി അടുത്ത് ഇരുന്നു മുഖം പൊത്തി ചിരിക്കുന്നു രമ്യയും ചിരി അടക്കാൻ പാട് പെടുന്നു..അവളുടെ അച്ഛനും അമ്മയും എന്നെ ദയനീയമായി നോക്കുന്നു..എന്റെ അച്ഛനെയും അമ്മയെയും ഞാൻ നോക്കി.. ആഹാ സൂപ്പർ രണ്ടു പേരും നല്ല കട്ട കലിപ്പിൽ ആണ്.. അപ്പോൾ കല്യാണത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി എന്ന് എനിക്ക് മനസിലായി…ഒരു മാസം ആയിട്ട് ഇവൾക്ക് വേണ്ടി വെള്ളം കോരിയത് വെറുതെ ആയല്ലോ ഭഗവാനെ..ഈ സിറ്റുവേഷൻ ആര് കൈകാര്യം ചെയ്യും എന്ന് കരുതി ഞാൻ ഇരുന്നപ്പോൾ ആണ് അവളുടെ അച്ഛൻ സംസാരിച്ചു തുടങ്ങിയത്.. “ഗോപിയേട്ടനും ചേച്ചിയും ക്ഷമിക്കണം..മോൾ എന്താ ഇങ്ങനെ പെട്ടെന്ന് ചെയ്തത് എന്ന് ഞങ്ങള്ക്ക് അറിയില്ല..മാപ്പ് ചോദിക്കാൻ പോലും പറ്റാത്ത കാര്യം ആണ് അവൾ ചെയ്തത് എന്ന് ഞങ്ങള്ക്ക് അറിയാം..ഞങ്ങൾക്ക് ഒന്നും പറയാൻ ഇല്ല ചേട്ടാ ഇനി എന്താണ് എന്ന് വച്ചാൽ നിങ്ങൾക്കു തീരുമാനിക്കാം ” ഞാൻ ദയനീയമായി അച്ഛന്റെ മുഖത്ത് നോക്കി…അച്ഛൻ എഴുന്നേറ്റു അവളുടെ അച്ഛന്റെ അടുത്തേക്ക് ചെന്നു…മിക്കവാറും ഇവിടെ ഇപ്പോൾ ഒരു പൊട്ടി തെറി ഉറപ്പ് ആണ്.. ഞാൻ നോക്കിയപ്പോൾ ബാലേട്ടൻ അച്ഛന്റെ കൂടെ എണീറ്റു..ഒന്നും കാണണ്ട എന്ന് കരുതി ഞാൻ കണ്ണു ഇറുക്കി അടച്ചു.. അപ്പോളേക്കും അച്ഛൻ സംസാരിച്ചു തുടങ്ങി.. “അപ്പോൾ മാധവ നമുക്ക് ഇത് ഇവിടെ വച്ചു അവസാനിപ്പിക്കാം..എന്റെ മകന് കിട്ടേണ്ടത് ഒക്കെ തന്റെ മകൾ കൊടുത്തു…ഇനി അങ്ങോട്ടും ഇങ്ങോട്ടും ഒന്നും ഇല്ലല്ലോ അല്ലേടാ ” എന്ന് പറഞ്ഞപ്പോൾ ആണ് ഞാൻ കണ്ണു തുറന്നത്.. “അത് അച്ഛാ.. “.. അച്ഛൻ എന്നെ മൈൻഡ് പോലും ചെയ്തില്ല..എന്റെ നെഞ്ച് ആണേൽ പട പട ഇടിക്കുവാ.. “അപ്പോൾ അത് കൊണ്ടു ഞാൻ ഞങ്ങളുടെ തീരുമാനം പറയുവാ…ഞങ്ങൾക്ക് ഈ കല്യാണത്തിന്……സമ്മതം ആണെടോ… തന്റെ മോളെ ഞങ്ങൾക്ക് നന്നേ ബോധിച്ചു അല്ലെടോ ശരദേ ” (ഭഗവാനെ ഞാൻ സ്വപ്നം ഒന്നും അല്ലല്ലോ കണ്ടത്..അപ്പോൾ അച്ഛൻ ശരിക്കും സമ്മതിച്ചോ..ഇന്ന് ഇവിടെ ഞാൻ ഒരു കലക്ക് കലക്കും എന്റെ അച്ഛാ… അപ്പോളേക്കും അമ്മയുടെ മറുപടി വന്നു ) “പിന്നെ ഇല്ലേ..നേരിട്ട് കണ്ടിട്ടില്ല എന്നെ ഉള്ളു…ഹരി പറഞ്ഞ അന്ന് മുതൽ മോളെ ഞങ്ങൾ രണ്ടു പേരും അവന്റെ ഭാര്യ ആയി മനസു കൊണ്ടു സ്വീകരിച്ചു കഴിഞ്ഞത് ആണ്.. ബാക്കി ഒക്കെ ചടങ്ങ് അല്ലെ.. അത് അതിന്റ മുറ പോലെ നടക്കട്ടെ..പിന്നെ ഇവൻ മോളോട് ചെയ്തത് വച്ചു ഇവന്റെ ചെകിടത്തു രണ്ടു കിട്ടും എന്ന ഞങ്ങൾ കരുതിയെ.. ” “അതൊക്ക എപ്പോളെ കിട്ടി ബോധിച്ചു അമ്മേ “കിച്ചു ആയിരുന്നു… (പട്ടി അവൻ കിട്ടിയ അവസരം എനിക്ക് ഇട്ട് പാര വയ്ക്കുവ) “എന്തുവാട നീ പറഞ്ഞെ?? ” “അല്ല അതൊക്കെ കിട്ടിയാൽ ഏട്ടന്റെ ബോധം പോയാലോ എന്ന് പറഞ്ഞത”..എന്ന് പറഞ്ഞു അവൻ എന്നെ നോക്കി ഇളിച്ചു.. “അപ്പോള് ഇനി നിശ്ചയത്തിനും കല്യാണതിനും ഉള്ള നേരം കുറിക്കാം അല്ലെ മാധവ.. ഒരുപാട് നീട്ടണ്ട.. മോളുടെ എക്സാം തീർന്നു കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം നോക്കാം കല്യാണത്തിന്.. എന്താ.. ” “എല്ലാം നിങ്ങൾ പറയുന്ന പോലെ.. അല്ല ഹരി ഒന്നും പറഞ്ഞില്ല.. ” “നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോടാ ” അച്ഛൻ ആയിരുന്നു.. “അത് അച്ഛാ.. ” “എന്താടാ??? ” “അതെ അങ്കിളെ ബാത്‌റൂം എവിടെ ആണ്?? ” എല്ലാരും ഒരുമിച്ചു ചോദിച്ചു “ബാത്ത് റൂം “??? “എനിക്ക് ഒന്ന് കുളിക്കണം..ദേഹം മൊത്തം ഓറഞ്ച് ജ്യൂസ്‌ ആണ്.. ” ഞാൻ അത് പറഞ്ഞപ്പോൾ ആണ് അവരെല്ലാം ആ കാര്യം ഓർത്തത്..ഞാൻ ഒരാൾ ഇവിടെ ജ്യൂസിൽ കുളിച്ചു ഇരിക്കുവാ അവർ അപ്പോളേക്കും കല്യാണ തീയതി വരെ എടുത്തു ഹും.. അപ്പോളേക്കും ആന്റി ഓടി ഒരു ടവൽ എടുത്തു വന്നു.. “മോനെ ഇവിടെ അകത്തു കോമൺ ബാത്ത് റൂം ഇല്ല..അറ്റാച്ഡ് ആണ്..പിന്നെ പുറത്തു ആണ് ..ആദ്യം ആയിട്ട് വന്നിട്ട് മോനു ബുദ്ധിമുട്ട് ആകില്ല എങ്കിൽ മുകളിൽ ചെന്നു അവളുടെ റൂമിൽ ഫ്രഷ് ആയിക്കൂടെ ” “അതിനു എന്താ ആന്റി സാരമില്ല “(ഹി ഹി ആന്റി കല്പിച്ചതും ഞാൻ ഇച്ചിചതും അവളുടെ റൂമിലെ ബാത്ത് റൂം ) “ആന്റി അത് വേണോ ” തെണ്ടി കിച്ചു ആണ് “അതെന്താ മോനെ? ” “അല്ല ചേച്ചിയുടെ സ്വഭാവം വച്ചു.. ഏട്ടന്റെ ബാക്കി കാണുമോ എന്തോ ” അത് കേട്ടു എല്ലാരും ചിരിച്ചു.. “അവർ തമ്മിൽ സംസാരിച്ചു പിണക്കം ഒക്കെ മാറ്റട്ടെ അല്ലെ “ബാലേട്ടൻ ആയിരുന്നു.. “ഓ ആയിക്കോട്ടെ “എന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ അവനെ ഒന്ന് നോക്കി ദഹിപ്പിച്ചു.. അവൻ ആ സമയം കൊണ്ടു എങ്ങോട്ടോ എസ്‌കേപ്പ് ആയി.. “അല്ല മോനെ നിനക്ക് ചേഞ്ച്‌ ചെയ്യാൻ ഡ്രസ്സ്‌ ഇല്ലല്ലോ “അച്ഛൻ ആയിരുന്നു.. ഞാനും അപ്പോൾ ആണ് ഓർത്തെ അത്..ഞാൻ കിച്ചുവിനെ നോക്കിയപ്പോൾ കിട്ടിയ ഗ്യാപ്പിൽ രമ്യ യെ കുപ്പിയിൽ ആക്കാൻ നോക്കുന്നു എന്റെ അനിയൻ…ഞാൻ അവന്റെ അടുത്ത് ചെന്നു “ടാ കിച്ചു ഇങ്ങു വന്നേ ” “മനുഷ്യൻ ഒന്ന് അടുത്ത് വരിക ആയിരുന്നു അപ്പോള “എന്ന് പറഞ്ഞു അവൻ പിറു പിറുതു “നീ വല്ലതും പറഞ്ഞോ??? ” “ഇല്ല.. ഇയാൾ എന്തിനാ ഇപ്പോൾ വിളിച്ചേ ” “നീ പോയി എനിക്ക് ഒരു മുണ്ടും ഷർട്ടും വാങ്ങി വാ ” “എവിടുന്നു??? ” “നീ ഇതൊക്കെ സാധാരണ എവിടുന്നു ആണ് വാങ്ങുന്നെ..? ” “തുണിക്കടയിൽ നിന്നും” “അല്ലാതെ ബേക്കറി കിട്ടില്ലല്ലോ…പോയി വാങ്ങാൻ” “എനിക്ക് ഇവിടുത്തെ കട ഒന്നും അറിയില്ല മനുഷ്യ” “നീ ഗൂഗിൾ മാപ്പിന്റെ ആൾ അല്ലെ അതു നോക്കി പോയി വാങ്ങേടാ “അത് കേട്ടതും രമ്യ അവനെ നോക്കി ചിരിച്ചു കൊണ്ടു നടന്നു പോയി ..അവൻ എന്നെ ഒന്ന് നോക്കിയിട്ട് ചോദിച്ചു.. “അല്ല ചേട്ടാ ഷർട്ടും മുണ്ടും മാത്രം മതിയോ ജോക്കി വേണ്ടേ “?? “പോയി വാങ്ങിക്കട മനുഷ്യനെ നാണം കെടുത്താതെ ” ഞാൻ ദേഷിച്ചു.. “ഞാൻ പോകാം.. പിന്നെ ടാ കള്ള കളക്ടരെ നീ ഏട്ടത്തിയുടെ മുറിയിൽ കുളിക്കാൻ ആണ് പോകുന്നത് എന്ന് ഓർമ വേണം… നിന്റെ കയ്യിൽ ഇരുപ്പ് അവളോട്‌ ഇനി എടുത്ത പിന്നെ നിന്റെ അടിയന്തിരം നടത്താൻ കൂടി ഒരു അസ്ഥി അവൾ തരില്ല.. ഓർത്തോ? ” “ടാ തെണ്ടി കരിനാക്ക് എടുത്തു വളയ്ക്കാതെ.. രാവിലെ ഇറങ്ങാൻ നേരം നീ എന്താ പറഞ്ഞെ എന്നോട് “പൊക്കി പറയുക ആണെന്ന് വിചാരിക്കരുത് വൈറ്റ് ഷിർട്ടിലും ബ്ലൂ ജീന്സിലും എനിക്ക് ഒടുക്കത്തെ ഗ്ലാമർ ആണെന്ന്.. “ഇപ്പോൾ നിനക്ക് സമാധാനം ആയോ “?? “അത് പിന്നെ ഞാൻ അറിഞ്ഞോ?? ” “നീ നിന്ന് ചിലയ്ക്കാതെ പോയി മേടിച്ചു വാ ഒന്ന് “.. “ഓക്കേ done ” എന്ന് പറഞ്ഞു അവൻ ഡ്രസ്സ്‌ വാങ്ങാൻ പോയി.. ഈ സമയം ഹാളിൽ എന്റെയും യക്ഷി കുട്ടിയുടെയും കഥ പറഞ്ഞു അവളുടെ പരെന്റ്സിനെ കേൾപ്പിക്കുന്ന തിരക്കിൽ ആയിരുന്നു ബാക്കി ഉള്ളവർ.. ഞാൻ അവളുടെ റൂമിലേക്ക് പോയി…. ************* സത്യം പറഞ്ഞ അപ്പോളത്തെ ഒരു ആവേശത്തിന് കേറി സാറിന്റെ തലയിൽ ജ്യൂസ്‌ ഒഴിച്ചും പോയി പിന്നെ ആണ് ചുറ്റും ഉള്ള ആളുകളെ ഓർമ വന്നത്..ഞാൻ ആരുടേയും മുഖത്ത് നോക്കാതെ അപ്പോൾ വന്നു ഇരുന്നതാ ഇവിടെ റൂമിൽ…സാർ ഇത്രയും ഒക്കെ ചെയ്തു വന്നിട്ട് എന്റെ അഹങ്കാരം കൊണ്ട് കല്യാണം മുടങ്ങും എന്ന് തന്നെയാണ് ഞാനും കരുതിയെ.. പക്ഷേ സാറിന്റെ അച്ഛനും അമ്മയും എന്നെ ഞെട്ടിച്ചു കളഞ്ഞു.. അവർ പറഞ്ഞ വാക്കുകൾ ഒക്കെ കേട്ടു എന്റെ കണ്ണു നിറഞ്ഞു പോയി… അപ്പോൾ ആണ് ആ സാധനത്തിനു ഇനി കുളിക്കണം പോലും.. പറഞ്ഞിട്ട് കാര്യം ഇല്ല വൈറ്റ് ഷർട്ടും ബ്ലൂ ജീന്സിലും നല്ല കിടു ലുക്കിൽ അല്ലെ വന്നേ.. അതിപ്പോൾ ഓറഞ്ച് കളർ ആയിട്ടുണ്ട്..മുകളിൽ ഏതു നിമിഷവും എത്തും എന്ന് അറിയാം സ്വഭാവം വച്ചു ദൂരെ എവിടെ എങ്കിലും നില്കുന്നത് ആണ് നല്ലത്..ഞാൻ വേഗം ജനലിന്റെ അടുത്ത് പോയി നിന്നു എന്നിട്ട് പുറത്തേക്ക് കണ്ണും നട്ടു ഇരുന്നു.. അപ്പോൾ ഡോർ തുറക്കുന്ന ശബ്ദം കേട്ടു.. ഞാൻ തിരിഞ്ഞു നോക്കി ഇല്ല.. *************- ഞാൻ ഡോർ തുറന്നപ്പോൾ അവളെ അവിടെ എങ്ങും കണ്ടില്ല.. നോക്കിയപ്പോൾ ജനലിന്റെ അടുത്ത് ഉണ്ട്..എന്നിട്ട് പുറത്തേക്ക് നോക്കി നിൽകുവാ..ഞാൻ വന്നിട്ടും അറിയാത്ത പോലെ നിൽകുവാ.. എന്റെ സ്വഭാവം വച്ചു പിറകിൽ കൂടി ചെന്നു കെട്ടി പിടിക്കേണ്ടത് ആണ്.. പക്ഷെ വേണ്ട ഞാൻ വളരെ അധികം സൂക്ഷിക്കേണ്ടി ഇരിക്കുന്നു…ഒന്നാമത് നാറി പണ്ടാരം അടങ്ങി ഇരിക്കുവാ എല്ലാവരുടെയും മുന്നിൽ..so ഒന്നും വേണ്ട ഹരി എല്ലാം മായിച്ചു കളഞ്ഞേക്ക്..

എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു.. ഞാൻ അവളുടെ അടുത്തേക്ക് നടന്നു ചെന്നു.. “അതെ.. ഇന്ന് എന്താ നമ്മുടെ ആദ്യ രാത്രി ആണോ??? ” “എന്നതാ” അവൾ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു ചോദിച്ചു.. “അല്ല ഈ സിനിമയിൽ ഒക്കെ കണ്ടിട്ട് ഉണ്ട് ഫസ്റ്റ് നൈറ്റ്‌ കാണിക്കുമ്പോൾ നായകൻ ഇങ്ങനെ ജനലിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുന്നതു നായിക എന്റർ ചെയ്യുമ്പോൾ .. ” “ഓ അങ്ങനെ… ഞാൻ വെറുതെ പുറത്തേക്ക് നോക്കി കാഴ്ചകൾ കണ്ട് നിന്നതാ.. ” “നീ പത്തു 21 വർഷം ആയിട്ട് ഇവിടെ തന്നെ അല്ലെ താമസം? ” “അതെ.. എന്താ?? ” “അല്ല ഇത്രയും നാൾ നീ ഇതൊന്നും കണ്ടിട്ടില്ലേ.. അവളുടെ ഓലക്കെ മേലെ ഒരു കാഴ്ച്ച..ആ ബാത്ത് റൂം ഒന്ന് കാണിച്ചു തന്നാൽ വല്യ ഉപകാരം..ലോകത്ത് ആദ്യം ആയിട്ട് ആയിരിക്കും പെണ്ണ് കാണാൻ വന്നിട്ട് ആ വീട്ടിൽ തന്നെ കുളിക്കേണ്ടി വരുന്നത്..എന്തായാലും ചായ ആകാഞ്ഞതു കാര്യം ആയി.. ” “ചായ ആയിരുന്നു നല്ല ചൂട് ചായ ഞാൻ തന്നെ ആണ് അത് മാറ്റി ജ്യൂസ്‌ ആക്കിച്ചത് ” “ഹോ അപ്പോൾ മനഃപൂർവം ആയിരുന്നു അല്ലെ… എന്തെ ചായ മാറ്റിയത്.. അതാകുമ്പോൾ പൊള്ളിയിട്ട് നല്ല വേദന കൂടി കാണും ആയിരുന്നല്ലോ?? ” (സാറിനു വേദനിച്ച അതിന്റെ 100 ഇരട്ടി എനിക്കു വേദനിക്കും എന്ന് പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ പറയില്ലടാ കുരങ്ങാ ) “ചൂട് ചായ കമഴ്ത്തി ഇരുന്നു എന്ന് കരുതുക.. എങ്കിൽ കല്യാണം മുടങ്ങി പോയാൽ ഇയാളുടെ ആ പൊള്ളിയ മോന്ത കണ്ടിട്ട് ആര് പെണ്ണ് തരും പിന്നെ..?? ” “ഓഹോ ഭയങ്കര സ്നേഹം തന്നെ… ഇങ്ങനെ സ്നേഹിക്കല്ലേ നീ..മനുഷ്യനെ നാറ്റിച്ചിട്ട്…താഴെ നടന്നത് ഒക്കെ കേട്ടല്ലോ.. അല്ലെ…കല്യാണത്തിന് എന്തായാലും ഒരു തീരുമാനം ആയി.. എന്റെ കാര്യത്തിലും ” “എന്നതാ?? ” “ഒന്നും ഇല്ല നീ എനിക്കു കുളിച്ചിട്ടു പോകാൻ ഉള്ളതാ ” “ഇവിടെ ആരും അതിനു പിടിച്ചു വച്ചില്ലല്ലോ?? ദേ അതാണ് ബാത്ത് റൂം ” “ഓക്കേ.. ” എന്ന് പറഞ്ഞു ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി.. തല തുവർത്തി ടവൽ ഉടുത്തു പുറത്തു വന്നത് കണ്ടതും അവൾ ഞെട്ടി നിൽക്കുവാ..എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നി ഇല്ല.. അവൾ മുഖം തിരിച്ചു നിൽകുവാ.. “ഡോ മനുഷ്യ തന്റെ ഉദ്ദേശം എന്താ?? കല്യാണം തീരുമാനിച്ചിട്ടേ ഉള്ളൂ ഞാൻ പറഞ്ഞേക്കാം”..അവൾ ദേഷിച്ചു “എടി യക്ഷി നീ അല്ലെ എന്റെ തലയിൽ കൂടി ജ്യൂസ്‌ ഒഴിച്ചേ.. നീ അങ്ങനെ ചെയ്യും എന്ന് മുൻകൂട്ടി അറിയാൻ എനിക്കു ജ്യാന ദൃഷ്ഠി ഒന്നും ഇല്ല.. ഉണ്ടായിരുന്നു എങ്കിൽ എക്സ്ട്രാ ഡ്രസ്സ്‌ കൊണ്ട് വരാരുന്നു.. കിച്ചു വാങ്ങാൻ പോയേക്കുവാ ” “ഓ സോറി.. ഞാൻ പെട്ടെന്ന്.. ” “നീ പെട്ടെന്ന് പലതും ഓർക്കും.. ” എന്ന് പറഞ്ഞു ഞാൻ അവളുടെ അടുത്തേക്ക് നടന്നു..പെട്ടെന്ന് അവൾ തിരിഞ്ഞപ്പോൾ ഞാൻ തൊട്ട് അടുത്ത് ഉണ്ട്.. അവൾ പുരികം ഉയർത്തി എന്താ എന്ന് ചോദിച്ചു… “അത് പിന്നെ നേരത്തെ വിളിച്ചപ്പോൾ നീ പറഞ്ഞില്ലേ?? ” “എന്ത് പറഞ്ഞു? ” “നീ അധ്വാനിച്ചു തരുന്ന ആ സാധനം ഇല്ലേ വേറെ ആർക്കും കൊടുക്കില്ല എന്ന്.. എനിക്കെ തരു എന്ന് ” “അതിന് ” “ഒരെണ്ണം ഇപ്പോൾ തരുവോ..ബാക്കി പിന്നെ മതി.. ” “ഒരെണ്ണം മതിയോ ഇപ്പോൾ??? ദേ എന്നെ കൊണ്ട് പറയിപ്പിക്കല്ലേ..” “ഓ വേണ്ട..” എന്ന് പറഞ്ഞു തിരിഞ്ഞതും അവളുടെ അടക്കി പിടിച്ച ചിരി ഞാൻ കേട്ടു..ഞാൻ പെട്ടെന്ന് അവളുടെ കയ്യിൽ പിടിച്ചു അവളെ എന്റെ നെഞ്ചിലെക്ക് വലിച്ചു ഇട്ട്.. അതവൾ ഒട്ടും പ്രതീക്ഷിച്ചില്ല… അവൾ മുഖം കുനിച്ചു നിൽക്കുക ആണ്… ഞാൻ അവളുടെ മുഖം എന്റെ രണ്ടു കൈകളിലും ആയി എടുത്തു… “സോറി മോളെ…നിന്നെ ഇട്ട് ഇങ്ങനെ ഒക്കെ വട്ടു കളിപ്പിച്ചതിനു.. ഒരുപാട് കരഞ്ഞു എന്ന് എനിക്കു അറിയാം..അച്ഛനും അമ്മയും ഒന്നും അറിഞ്ഞു കൊണ്ടല്ല.. അവരോട് ഞാൻ ആണെന് പറയണ്ട എന്നെ പറഞ്ഞുള്ളു.. ഇപ്പോൾ പക്ഷെ അവർക്ക് എല്ലാം അറിയാം… സോറി..” എന്ന് പറഞ്ഞു ഞാൻ അവളുടെ നെറുകയിൽ ഉമ്മ വച്ചു..ഒരു പുഞ്ചിരി മാത്രം ആയിരുന്നു അതിനു അവളുടെ മറുപടി… “ഇനി എങ്കിലും എന്റെ മുഖത്ത് നോക്കി ഒന്ന് പറയടി എന്നെ ഇഷ്ടം ആണെന്നു.. ” “പറയണോ?? ” “ഉം വേണം.. കേൾക്കാൻ ഉള്ള കൊതി കൊണ്ടല്ലേ.. ” “എന്നാലെ ഹരിയേട്ടൻ ഒന്ന് കണ്ണു അടച്ചേ ” “അതെന്തിനാ?? ” “ഇയാൾക്കു അറിഞ്ഞാൽ പോരെ.. മര്യാദക്ക് കണ്ണു അടയ്ക്കാൻ ” ഞാൻ എന്റെ കണ്ണു അടച്ചു…ഇപ്പോൾ നിങ്ങൾ കേട്ടോ അവൾ പറഞ്ഞത് വല്ലതും??? ഇല്ലല്ലോ?? പക്ഷെ ഇപ്പോൾ നിങ്ങൾ ഒരു കരച്ചിൽ കേട്ടോ??? ആ എന്റെ ആണ്..എന്തിനാ എന്നല്ലേ.. എന്റെ നെഞ്ചിൽ നല്ല പോലെ അമർത്തി ഒരു കടി 😢😢😢 ഇവൾ എന്താ പട്ടിയുടെ ജന്മമോ??? “ഇങ്ങനെ ആണോടി നീ ഇഷ്ടം ഉണ്ടെന്ന് പറയുന്നത്?? അയ്യോ എന്റെ നെഞ്ച് ” ഞാൻ കൈ കൊണ്ട് തടവാൻ നേരം അവൾ എന്റെ കൈ പിടിച്ചു മാറ്റി… “എടി യക്ഷി ഞാൻ ഒന്ന് തടവിക്കോട്ടേ പ്ളീസ്…നിന്റെ വെപ്പ് പല്ല് സഹിതം നെഞ്ചിൽ പതിഞ്ഞല്ലോ ” “വേണ്ടന്നെ.. എന്റെ സ്നേഹം മോൻ ഇങ്ങനെ അനുഭവിച്ച മതി… ഈ നെഞ്ചിൽ കടിക്കാനും.. ഈ നെഞ്ചിൽ തല വച്ചു ഉറങ്ങാനും… പിന്നെ ദ ഇതു പോലെ.. “എന്ന് പറഞ്ഞു അവൾ എന്റെ നെഞ്ചിൽ അമർത്തി ചുംബിച്ചു…”ഇങ്ങനെ ഉമ്മ വയ്ക്കാനും ഈ യക്ഷി മാത്രം മതി കേട്ടോ ” എന്ന് പറഞ്ഞു അവൾ എന്റെ മൂക്കിൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ആക്കിയപ്പോൾ ആണ് എന്റെ പുന്നാര അനിയൻ കേറി വന്നത്…നല്ല റൊമാന്റിക് ആയി വന്നതാ നശിപ്പിച്ചു…. “അയ്യോ ഞാൻ ഒന്നും കണ്ടില്ല ” എന്ന് പറഞ്ഞു അവൻ തിരിഞ്ഞു നിന്നു… (തുടരും ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്‌ത ശേഷം കമന്റ് ഇടൂ…

Love

ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു…

Published

on

രചന: അക്ഷര മോഹൻ

“ച്ഛേ അമ്മൂത്തിടെ അമ്മ എപ്പോയ വദുന്നേ…” തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് രണ്ട് കുഞ്ഞികൈകളും താടിയിൽ വച്ചു ചോദിക്കുന്ന അമ്മു മോളെ കണ്ടപ്പോൾ എന്തുകൊണ്ടോ ആദിത്യന്റെ ഹൃദയം വിങ്ങി… “അമ്മ പെട്ടെന്ന് വരൂലോ അച്ഛേടെ അമ്മൂട്ടിയെ കാണാൻ…അമ്മ അമ്മൂട്ടിക്ക് പാപ്പം തരും അമ്മൂട്ടിയെ കുളിപ്പിക്കും അമ്മൂട്ടിടെ കൂടെ കളിക്കും…ട്ടോ” “ചത്യം…” പീലികൾ നിറഞ്ഞ കണ്ണുകൾ വിടർത്തി ചോദിച്ചപ്പോൾ അയാൾ ഒന്നുകൂടെ ആ കുഞ്ഞിനെ നെഞ്ചോടടക്കി പിടിച്ചു… “ആട കണ്ണാ ചത്യം..” കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖം വിടരുന്നതും കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്നതും അയാൾ നോക്കി നിന്നു… അയാളുടെ കൈ വിടുവിച്ചു നെഞ്ചിൽ കയറി ഇരുന്ന് ആ കുഞ്ഞിപ്പെണ്ണ് അയാളുടെ മുഖം നിറയെ തുരു തുരെ ഉമ്മ വച്ചു.. “നാളെ അങ്കമ്പാദിൽ പോയിട്ടമ്പോ അമ്മൂത്തി കിച്ചൂത്തനോദു പദയൂലോ കിച്ചൂത്തന്റെ അമ്മേ പോലെ എനിച്ചും അമ്മ പാപ്പം വാദിതദുംന്ന്…” അയാളുടെ മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറയുന്ന അമ്മുമോളെ കട്ടിലിൽ നെഞ്ചോട് ചേർത്ത് കിടത്തി കുഞ്ഞു മുടിയിലൂടെ വിരലോടിച്ചു… “നമുക്ക് പറയാം ട്ടോ…ഇപ്പൊ അച്ഛേടെ അമ്മൂത്തി ഒങ്ങിക്കോ…” ഒന്നുകൂടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മുമോളും അയാളെ ചുറ്റി പിടിച്ചു കിടന്നു… അമ്മൂട്ടി ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ ആദിത്യന്റെ മനസ്സ് വർഷങ്ങൾ പിറകിലോട്ട് പോവുകയായിരുന്നു…

“ഈ ഭ്രാന്തി പെണ്ണിനെ തന്നെ വേണോ ആദിയേട്ടന്…” മുഖത്തിൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ദുർഗയെ അമ്പരപ്പോടെ ആദിത്യൻ നോക്കി നിന്നു… “എനിക്കിനിയും ഭ്രാന്ത്‌ വരും ആദിയേട്ടാ…അങ്ങനെയുള്ള എന്നെ ആദിയേട്ടന് സഹിക്കാൻ പറ്റീന്ന് വരില്ല…” ദൂരെയെങ്ങോട്ടോ മിഴികളൂന്നി പറയുന്നവളെ ആദിത്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി…അവളുടെ അങ്ങനെയൊരു മുഖം ആദ്യമായി ആയിരുന്നു അവൻ കണ്ടത്… “അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു എനിക്ക്…അമ്മയെന്ന് പറഞ്ഞാൽ വളർത്തമ്മ…” മൗനം ബേധിച്ചു കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി… ആറ് വയസ്സ് വരെ അനാഥാലയത്തിൽ ആയിരുന്നു…ചെറിയ ഓർമ്മകൾ മാത്രേ ഉള്ളു…അമ്മക്കും ആരുമില്ലായിരുന്നു എന്നെ പോലെ…ആ അമ്മ എന്നെ കൂടെ കൂട്ടി…എന്നെ സ്വന്തം മകളായി വളർത്തി…ആരോരുമില്ലാത്ത ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ…എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും…ജീവിതത്തിൽ ആദ്യമായി സന്തോഷം എന്തെന്നറിഞ്ഞ നാളുകൾ…” ആ ഓർമകളിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… “പക്ഷേ +2വിലെ പരീക്ഷ കഴിഞ്ഞ അന്ന്…” നൊടിയിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ എങ്ങലടിച്ചു കരഞ്ഞു… കരയരുതെന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ അവന് തോന്നിയെങ്കിലും ഇതുവരെ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവൻ അവൾ പറയുന്നതിനായി കാതോർത്തു…

“വീട്ടിലേക്കുള്ള അത്യാവശ്യസാധനങ്ങൾ വാങ്ങി സ്കൂളിന് മുന്നിൽ എന്നെ കാത്തുനിൽക്കുവായിരുന്നു ന്റെ അമ്മ..അമ്മയെ കണ്ടിട്ടും കാണാത്ത പോലെ കൂട്ടുകാരുടെ കൂടെ ഞാൻ റോഡിലേക്ക് ഓടി…ന്റെ പിറകെ തന്നെ അമ്മയും..പക്ഷേ എന്നെ മാത്രം കണ്ട അമ്മ റോഡിലൂടെ വന്ന ബസ് കണ്ടില്ല…

” നിറഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ അവൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു… “ന്റെ കണ്മുന്നിൽ വച്ചാ ന്റെ അമ്മ…ചോര വാർന്നു പിടഞ്ഞു പിടഞ്ഞു…അവസാനം ന്റെ മടിയിൽ കിടന്നു തന്നെ…” ഒരു പൊട്ടികരച്ചിലോടെ ദുർഗ ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഞാൻ കാരണാ ന്റെ അമ്മ…ഞാൻ അന്ന് അമ്മയുടെ കൂടെ തന്നെ നിന്നിരുന്നെങ്കിൽ ന്റെ അമ്മ ഇന്നും ന്റെ കൂടെ ഉണ്ടാകുവായിരുന്നു…” ആദിത്യന്റെ നെഞ്ചിൽ മുഖമുരസി കൊണ്ടവൾ കരഞ്ഞു… തന്റെ നെഞ്ചിൽ കിടന്നു കണ്ണീർ വാർക്കുന്നവളെ അവൻ മുറുകെ ചേർത്തു പിടിച്ചു… പെട്ടെന്ന് ഒരു പിടച്ചിലോടെ അവൾ അവനിൽ നിന്ന് അകന്നു മാറി… മുഖമുയർത്താതെ മറ്റൊരിടത്തേക്ക് ദൃഷ്ടി പായിച്ചു… “ന്റെ മുന്നിൽ കിടന്നു മരിച്ച അമ്മയുടെ മുഖം…അമ്മ മരിക്കാൻ കാരണം ഞാൻ ആണെന്നുള്ള തോന്നൽ…വീട്ടിൽ ഒറ്റപെട്ട ദിവസങ്ങൾ…അപ്രതീക്ഷിതമായി വീണ്ടും അനാഥത്വം…എല്ലാം കൊണ്ടും ഞാൻ ഭ്രാന്തി ആയി…മുഴു ഭ്രാന്തി…ഒരു വർഷത്തോളം ആശുപത്രിയിൽ…അവിടെ നടന്നതൊന്നും ഇന്നും എനിക്ക് ഓർമ ഇല്ല…ഒടുവിൽ എല്ലാം മാറി വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഭ്രാന്തിപ്പെണ്ണെന്ന് പറഞ്ഞു അകറ്റി നിർത്തി…എല്ലായിടത്തും ആ പേര് മാത്രമായി… ദുർഗ എന്ന പേര് ഞാൻ പോലും മറന്നു തുടങ്ങി… ഭ്രാന്തി എന്ന പേര് മാത്രം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ വീണ്ടും മനസ്സ് കൈ വിട്ടുപോകുമെന്ന് തോന്നിയപ്പോൾ അവിടം വിട്ടു… പിന്നീട് പഠിച്ചും അതിനിടയിൽ ജോലി ചെയ്തും 7 വർഷം കൊണ്ട് ദാ ഇവിടെ വരെ എത്തി…” കണ്ണുകൾ തുടച്ചു ചെറുപുഞ്ചിരിയോടെ മുന്നിലുള്ള LP സ്കൂൾ ചൂണ്ടി കാണിച്ചവൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി അവനിലേക്കും പകർന്നു… “ഇവിടെ ഈ കുട്ട്യോൾടെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ പഴയതൊക്കെ മറക്കുവാ ഞാൻ…ചിലപ്പോൾ സാഹചര്യങ്ങൾ പ്രതികൂലമായാൽ വീണ്ടും ഞാനൊരു ഭ്രാന്തിയാവാം…വെറുതെ എന്നെ സ്നേഹിച്ച കുറ്റത്തിന് ആദിയേട്ടന്റെ ജീവിതം പാഴാക്കാൻ ഞാൻ സമ്മതിക്കില്ല…” പ്രതീക്ഷയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്യനോട് പറഞ്ഞു കൊണ്ട് തെളിച്ചമില്ലാത്ത ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നു… കുഞ്ഞു കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ ജോലിയിലേക്ക് തിരിഞ്ഞത്…ജോയിൻ ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ദുർഗ വരുന്നത്..ചുണ്ടിൽ എന്നും പുഞ്ചിരി ഉണ്ടാകുമെങ്കിലും അവളുടെ കണ്ണിൽ എന്നുമൊരു വിഷാദമായിരുന്നു… എല്ലാവരോടുമുള്ള അവളുടെ സൗമ്യമായ പെരുമാറ്റം തന്നെയാണ് തന്നെയും അവളിലേക്ക് അടുപ്പിച്ചത്…പതിയെ സൗഹൃദം സ്ഥാപിക്കുകയും അവളുടെ ആദി മാഷ് എന്ന വിളി ആദിയേട്ടനിലേക്ക് മാറുകയും ചെയ്തു…കുറച്ച് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഇന്ന് തുറന്നു പറഞ്ഞത്…അത് ഇങ്ങനെ ആയപ്പോൾ ഉള്ള സങ്കടം അമ്മയോട് പറയുകയായിരുന്നു ആദിത്യൻ…

“നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് അവളെ ഇങ്ങട് കൂട്ടാം മോനേ…നിന്നെ ഇഷ്ടമല്ലെന്ന് ദുർഗ മോള് പറഞ്ഞില്ലല്ലോ…അടുത്ത ഞായറാഴ്ച്ച തന്നെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ പോയി സംസാരിക്കാം നമുക്ക്…” അമ്മയെയും കൂട്ടി അവളുടെ ഹോസ്റ്റലിലേക്ക് തിരിക്കുമ്പോൾ ഹൃദയം അതിവേഗം മിടിക്കുകയായിരുന്നു…ദുർഗ എതിർപ്പ് പറയരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുള്ളു… “ദുർഗ…എനിക്ക് ന്റെ അമ്മ മാത്രേ ഉള്ളു…അമ്മയ്ക്കും ഒത്തിരി ഇഷ്ടാടോ തന്നെ…വന്നൂടെ…ന്റെ കൂടെ…ന്റെ അമ്മയുടെ മകളായിട്ട്…ന്റെ പെണ്ണായിട്ട്…” കസേരയിലിരുന്നു തന്നെ പ്രതീക്ഷയോടെ നോക്കുന്ന അമ്മയിലേക്കും നിറയാൻ വെമ്പി നിൽക്കുന്ന ആദിത്യന്റെ മിഴികളിലേക്കും നോക്കി ഒരു നിമിഷം ദുർഗ എന്ത് പറയണമെന്നറിയാതെ പതറി… “ആദിയേട്ടാ…ഭ്രാന്തിയാ ഞാൻ…ഭ്രാന്തി…” അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ആദിത്യന്റെ കൈവിരലുകൾ ദുർഗയുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു… “നിന്റെ കഴിഞ്ഞ കാലം എനിക്ക് പ്രശ്നമല്ല പെണ്ണേ…അതൊരു കഥയായി മാത്രം ഓർത്താൽ മതി നീയും…” “എനിക്കിനിയും ഭ്രാന്ത് വരും ആദിയേട്ടാ പേടിയാ എനിക്ക്…ആദിയേട്ടന്റെ ജീവിതവും ഞാൻ കാരണം തകരും…വേണ്ട…എനിക്ക് പേടിയാ…” നിറകണ്ണുകളോടെ..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറയുന്ന ആ പെണ്ണിനോട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി… “ഒന്നും സംഭവിക്കില്ല…ന്റെ ഭ്രാന്ത്‌ നീയാണ്…അതിനേക്കാൾ വലിയ ഭ്രാന്ത് മറ്റൊന്നുമില്ല…” തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ദുർഗയോട് പുഞ്ചിരിയോടെ ആദിത്യൻ പറഞ്ഞു… “എന്നെ ഇഷ്ടമാണോ ദുർഗ തനിക്ക്…അതോ എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ താൻ ഇങ്ങനൊക്കെ…” ആദിത്യന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ദുർഗ അവനെ വാരി പുണർന്നു… “ഇഷ്ടമാണ് എനിക്ക് ന്റെ ആദിയേട്ടനെ…ജീവനാണ് എനിക്ക്…” അവന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞ ദുർഗയുടെ നെറ്റിയിൽ ആദിത്യൻ ചുണ്ടുകൾ ചേർത്തു…

ഒരു ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു… ഇടയ്ക്ക് അപ്രതീക്ഷിതമായി അമ്മയുടെ മരണം തളർത്തിയെങ്കിലും അമ്മുമോളുടെ വരവോടെ അവർക്കിടയിലേക്ക് പഴയ സന്തോഷം തിരികെ വരികയായിരുന്നു… പക്ഷേ ആ സന്തോഷത്തിനും അധികം ആയുസ്സില്ലാതെ അവരുടെ ജീവിതത്തിൽ കരി നിഴൽ വീണു… അമ്മുമോൾക്ക് അഞ്ച് മാസം പ്രായമായപ്പോൾ കുഞ്ഞിനെ ഇറയത്ത് പായ വിരിച്ചു കിടത്തി കളിപ്പിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് പോയതായിരുന്നു ദുർഗ…തിരികെ വരുമ്പോഴേക്കും കുഞ്ഞിനെ കാണാതായിരുന്നു… വീണ്ടും ദുർഗ ഒരു ഭ്രാന്തി ആവുകയാണെന്ന് അറിയാതെ ആദിത്യൻ കുഞ്ഞിനെ തിരയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… തന്റെ അമ്മയെ പോലെ നൊന്തു പ്രസവിച്ച കുഞ്ഞും താൻ കാരണം തന്നിൽ നിന്നകന്നു പോയി എന്ന് വിശ്വസിച്ച ദുർഗ ആ നിമിഷം തന്നെ മുഴുഭ്രാന്തിയായി… അലറി കരഞ്ഞും സ്വയം വേദനിപ്പിച്ചും അമ്മുമോളുടെ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു ആരെയും കാണാൻ കൂട്ടാക്കാതെ ഇരുന്ന ദുർഗയെ ആശുപത്രിയിൽ എത്തിച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ ടൗണിലുള്ള നാടോടികളുടെ കൈയിൽ നിന്നും അമ്മൂട്ടിയെ കണ്ടെത്തി… കുഞ്ഞിനേയും കൊണ്ട് ദുർഗയെ കാണാൻ പോയെങ്കിലും ”ന്റെ കുഞ്ഞ് പോയി…ഞാൻ…ഞാനാ…ഞാനാ ന്റെ കുഞ്ഞിനെ കൊണ്ട് കളഞ്ഞേ…” എന്നുള്ള അവളുടെ നിലവിളികൾ മാത്രമായിരുന്നു അവിടെ ഉയർന്നത്… നമ്മുടെ കുഞ്ഞാണെന്നും പറഞ്ഞു അമ്മൂട്ടിയെ ദുർഗയെ കാണിച്ചപ്പോൾ ആരാണെന്ന സംശയത്തോടെ അവനെ നോക്കി പിന്നീട് അവനെ തള്ളി മാറ്റി മുടിയിൽ വിരലുകൾ കോർത്തു വലിച്ചു അവൾ അലറി വിളിച്ചു…

പിന്നീട് പലതവണ ഇത് തന്നെ ആവർത്തിച്ചപ്പോൾ തന്റെ കുഞ്ഞിന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം ഭ്രാന്തിയായി തെളിയാതിരിക്കാൻ ആദിത്യൻ മനഃപൂർവം അമ്മൂട്ടിയെ കൂടെ കൂട്ടാതെ ആശുപത്രിയിൽ പോയി ദുർഗയെ കണ്ടുമടങ്ങി… അപ്പോഴും ന്റെ കുഞ്ഞ് എന്ന് മാത്രമേ അവളുടെ ചുണ്ടുകൾ മന്ത്രിച്ചുള്ളൂ… എല്ലാം കഴിഞ്ഞു രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു… ആദ്യമായാണ് ഇന്ന് അമ്മൂട്ടി അവളുടെ അമ്മയെ കുറിച്ച് ചോദിച്ചത്… അങ്കണവാടിയിലെ കുട്ടികൾ പറയുന്നത് കൊണ്ടാവാമെന്ന ധാരണയോടെ ഓർമകളെ മായിച്ചു കൊണ്ട് ആദിത്യൻ തന്നെ ചുറ്റിപിടിച്ചുറങ്ങുന്ന അമ്മൂട്ടിയെ ഒന്നുകൂടി ഉമ്മ വച്ചു… “അമ്മൂട്ടിടെ അമ്മ പെട്ടെന്ന് വരുംട്ടോ…” ഉറക്കത്തിൽ ചിരിച്ച കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ആദിത്യനും എപ്പോഴോ ഉറങ്ങി… ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ ആശുപത്രിയിൽ നിന്ന് വന്ന ഫോൺ കാൾ ആയിരുന്നു ആദിത്യനെ ഒരു ദിവസം രാവിലെ ഉണർത്തിയത്… കണ്ണുകൾ താൻ പോലുമറിയാതെ നിറഞ്ഞൊഴുകുമ്പോൾ ആദിത്യൻ സ്വസ്ഥമായി ഉറങ്ങുന്ന അമ്മൂട്ടിയെ വാരിയെടുത്തു മുഖം നിറയെ മതിവരാത്തത് പോലെ വീണ്ടും വീണ്ടും ചുംബിച്ചു… ഉറക്കം പോയ വിഷമത്തിൽ കണ്ണ് തിരുമ്മി ചിണുങ്ങി കൊണ്ട് എഴുന്നേറ്റ അമ്മൂട്ടി അച്ഛയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കുഞ്ഞി ചുണ്ടുകൾ ഒന്നൂടി പിളർത്തി ആദിത്യന്റെ തോളിലേക്ക് ചാഞ്ഞു… “കയ്യല്ലേ ച്ഛേ…അച്ഛ കഞ്ഞാൽ അമ്മൂത്തിയും കയ്യും…” തന്റെ കണ്ണുകൾ തുടച്ചു തന്ന് പറയുന്ന അമ്മൂട്ടിയെ ആദിത്യൻ നെഞ്ചോട് ചേർത്തു… “അച്ഛേടെ അമ്മൂട്ടിക്ക് അമ്മയെ കാണണ്ടേ…” അമ്മൂട്ടിയുടെ പുറത്ത് തലോടി കൊണ്ട് ആദിത്യൻ ചോദിച്ചപ്പോൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്ന അമ്മൂട്ടി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു… “അമ്മ…” കുഞ്ഞികൈകൾ ആദിത്യന്റെ കവിളിൽ ചേർത്ത് അമ്മൂട്ടിയുടെ കുഞ്ഞിച്ചുണ്ടുകൾ അത് ഉരുവിട്ടപ്പോൾ ആദിത്യൻ ആ കുഞ്ഞി കൈയിൽ ചുണ്ട് ചേർത്തു… “ആട കണ്ണാ…ന്റെ അമ്മൂട്ടിടെ അമ്മ…കാണണ്ടേ അമ്മൂട്ടിക്ക്…” ആദിത്യന്റെ ചോദ്യത്തിന് തലയാട്ടി കൊണ്ട് വീണ്ടും വീണ്ടും വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നു അമ്മൂട്ടി… “അമ്മൂട്ടി ഷീബാന്റിടെ വീട്ടിൽ നല്ല കുട്ടി ആയിട്ട് ഇരിക്കണം ട്ടോ…അച്ഛ അമ്മേം കൂട്ടി പെട്ടെന്ന് വരാവേ…” അതിനും തലയാട്ടി സമ്മതം മൂളിയ അമ്മൂട്ടിയെ അയൽവീട്ടിൽ ആക്കികൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു ആദിത്യൻ… ആശുപത്രിയിൽ നിന്നിറങ്ങി വന്ന ദുർഗ പൊട്ടികരഞ്ഞു കൊണ്ട് ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഭ്രാന്തിയായി പോയി ആദിയേട്ടാ ഞാൻ…” തന്റെ നെഞ്ചിൽ തലയിട്ടടിച്ചു പദം പറയുന്നവളെ ആദിത്യൻ മുറുകെ മുറുകെ പുണർന്നു… അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് ആദ്യമായി കാണുന്നത് പോലെ ആദിത്യൻ അവളെ മതിമറന്നു നോക്കി…

“ന്റെ കുഞ്ഞ്…ആദിയേട്ടാ…കാണണം നിക്കെന്റെ മോളെ…”ആദിത്യന്റെ വിരലിൽ വിരലുകൾ ചേർത്ത് ദുർഗ പറഞ്ഞപ്പോൾ അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ചുംബിച്ചു…. ദുർഗയുടെ കൂടെ വീട്ടിലേക്കുള്ള വഴിയേ അമ്മൂട്ടിയുടെ കുറുമ്പുകൾ വാ തോരാതെ പറയുന്ന ആദിത്യനെ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു… അച്ഛയുടെ വണ്ടിയുടെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഓടി വന്ന അമ്മൂട്ടി കൂടെ ദുർഗയെ കണ്ട് സംശയത്തോടെ ആദിത്യനെ നോക്കി അവന്റെ കൈയിലേക്ക് ചാടി കയറി… “അമ്മൂട്ടിടെ അമ്മയാ…” ദുർഗയെ ചേർത്ത് പിടിച്ചു ആദിത്യൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു…പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചുകൊണ്ട് ദുർഗയുടെ കവിളിൽ കൈ വച്ചു കൊണ്ട് അവൾ അമ്മേ എന്ന് വിളിച്ചു… “അമ്മൂട്ടീ…അമ്മേടെ കുഞ്ഞാ…”ആദിത്യന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുഖം നിറയെ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ദുർഗയുടെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞൊഴുകി… “ശീബാന്റി അമ്മൂത്തിടെ അമ്മയാ…”ഉമ്മറത്തു നില്കുന്നവരെ നോക്കി ദുർഗയുടെ മാറിലേക്ക് പറ്റി ചേർന്ന് ഗമയോടെ അമ്മൂട്ടി പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ നറുപുഞ്ചിരി വിരിഞ്ഞു… ദുർഗയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് ആ കുഞ്ഞിപ്പെണ്ണ് അവിടെ ചുണ്ട് ചേർത്തപ്പോൾ ആദിത്യൻ രണ്ട് പേരെയും പൊതിഞ്ഞു പിടിച്ചു ഇനി ഒരിക്കലും കൈ വിടില്ലെന്ന പോലെ….. (അവസാനിച്ചു)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അക്ഷര മോഹൻ

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം …… തുടർക്കഥ ഭാഗം പന്ത്രണ്ട്…..

Published

on

രചന: Chethana Rajeesh
അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുകളിൽ നിന്നവൾ നോക്കി.. അവൻ ഇരുന്നിരുന്ന സ്ഥലം കാലിയാണ്.. കുറച്ചു നേരം കഴിഞ്ഞപ്പോൾ നകുലൻ അവളെ വിളിച്ചു.. “നിന്നെ ഉണ്ണി വിളിച്ചിരുന്നോ..?? ” “ഇല്ല എന്തെ..?? ” “നിന്റെ വീടിന് മുന്നിൽ ഉണ്ടായിരുന്നതാ.. നീ സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ മായ അവനെ വിളിച്ചു പറഞ്ഞിരുന്നു.. അതിനു ശേഷം ഫോൺ ഓഫ്‌ ആണ്.. വീട്ടിലുമെത്തിയിട്ടില്ല.. ” കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി.. “ആ എനിക്കറിയില്ല.. ” അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.. ഇപ്പൊ വരാമെന്ന് പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി.. പൊട്ടിപൊളിഞ്ഞ കല്മണ്ഡപത്തിനരികിൽ എത്തിയപ്പോൾ കണ്ടു ചുമരിൽ തലചായ്ച്ചു ഇരിക്കുന്ന ഉണ്ണിയെ.. അരികിൽ എത്തിയപ്പോൾ മനസിലായി കരഞ്ഞിട്ടുണ്ടെന്ന്.. ഭൂമി അവനരികിൽ ഇരുന്നു.. തല അവന്റെ തോളിൽ ചായ്ച്ചു.. തന്റെ അരികിൽ ഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും ഉണ്ണി കണ്ണ് തുറന്നു നോക്കിയില്ല.. എത്ര നേരം ആ ഇരുപ്പ് തുടർന്നെന്ന് അവർക്കറിയില്ല… “ആഹാ രണ്ടും ഇവിടെ ഇരിപ്പാണോ..?? ” നകുലന്റെ വാക്ക് കേട്ടപ്പോഴാണ് രണ്ടാളും കണ്ണ് തുറന്നത്.. അപ്പോഴും ഭൂമി ഉണ്ണിയോട് ചേർന്ന് തന്നെയാ ഇരുന്നത്.. “നീയല്ലേ ഇവനെവിടെ ആണെന്ന് അറിയില്ലെന്ന് പറഞ്ഞത്. കണ്ടെങ്കിൽ ഒന്ന് പറഞ്ഞൂടായിരുന്നോ..?? മനുഷ്യനെ പേടിപ്പിക്കാൻ.. ” “ഓ എല്ലാരും അറിഞ്ഞതൊന്നും എന്നോടും പറയാറില്ലല്ലോ..” ഭൂമി ചുണ്ട് കോട്ടി.. “ഞാനൊന്നും പറയുന്നില്ല.. അത് വിട് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞവൾ എന്തിനാ ഇവനെ ഒട്ടി ഇരിക്കുന്നെ..?? ” “സൗകര്യം ഉണ്ടായിട്ട്.. ” “ആ അപ്പൊ സമ്മതം ആണ് അല്ലേ..? ” “ആര് പറഞ്ഞു..?? എനിക്ക് ഉണ്ണിയേട്ടനെ ഇഷ്ടമല്ല ഇഷ്ടമല്ല ഇഷ്ടമല്ല… ഈ കല്യാണം നടക്കൂല.. ഐ ഹേറ്റ് യൂ ഉണ്ണിയേട്ടാ… ” അതും പറഞ്ഞു അവന്റെ തോളിൽ മുഖമമർത്തി ഇരുന്നു.. അത് കണ്ടപ്പോൾ രണ്ടാൾക്കും ചിരി വന്നു.. കലങ്ങി ചുവന്ന കണ്ണുകൾ ഉണ്ണി ഒരു കൈ കൊണ്ടു തുടച്ചിട്ട് നകുലനെ നോക്കി പൊയ്ക്കൊള്ളാൻ കണ്ണ് കാണിച്ചു.. ശരിയെന്നു തലയാട്ടി അവൻ നടന്നകന്നു.. “… നേരം സന്ധ്യയായി.. എനിക്ക് പോണം ..? ” “അതിനു ഞാനെന്തു വേണം.. ഞാൻ ആരുടേം കൂടെയല്ല വന്നേ.. ഒറ്റയ്ക്ക് പോകാൻ എനിക്കറിയാം.. ” മുഖമുയർത്താതെ അവൾ പറഞ്ഞു.. “അതേ നിന്നെ കൂട്ടിനു വിളിച്ചതല്ല .. നീ എണീറ്റാലെ എനിക്ക് പോകാൻ പറ്റു.. ” അവൾ പെട്ടെന്ന് മാറികൊടുത്തു.. “മതിയായി നിന്റെ പിറകെ ഇനി ഞാൻ വരില്ല.. വേറെ പെണ്ണ് നോക്കാൻ ഞാൻ വീട്ടിൽ പറഞ്ഞോളാം.. താഴുന്നതിന് ഒരു പരിധി ഉണ്ട് ഭൂമി.. ” അവൻ ദേഷ്യത്തിൽ പറഞ്ഞു പോകാൻ ഇറങ്ങി.. “ഉണ്ണിയേട്ടാ.. “ഇടർച്ചയോടെ അവൾ വിളിച്ചു.. “വേണ്ട ഭൂമി നീ വിളിക്കണ്ട.. മതിയായി ഇങ്ങനെ ടെൻഷൻ അടിച്ചു ഞാൻ പെട്ടെന്ന് ചത്തുപോകും.. ” ഭൂമി അവന്റെ വായ പൊത്തി.. “അങ്ങനെ പറയല്ലേ.. ഞാൻ ഞാൻ ചെയ്തത് തെറ്റാണ്.. ഇഷ്ടമല്ലാഞ്ഞിട്ടല്ല.. ഒരിക്കൽ വേണ്ടെന്ന് പറഞ്ഞിട്ട് മറ്റൊരു കല്യാണത്തിന് സമ്മതിച്ചതാ.. അവസാനം ആ കല്യാണം മുടങ്ങിയപ്പോ ഞാൻ ഉണ്ണിയേട്ടനെ വീണ്ടും സ്വീകരിച്ചാൽ നിങ്ങളൊക്കെ എന്നെ പറ്റി എന്ത് കരുതും..?? ” “എന്ത് കരുതാൻ..?? നിന്നെ ഞങ്ങൾക്കൊക്കെ നന്നായി അറിയില്ലേ പിന്നെന്തിനാ നാടകം.. സ്വന്തം ജീവിതം വെച്ചിട്ട് തന്നെ വേണോടി അഭിനയിക്കാൻ.. ” അവൻ കൈയോങ്ങി.. അവൾ പെട്ടെന്ന് പേടിച്ചിട്ട് മുഖം തിരിച്ചു.. അടി കിട്ടാഞ്ഞപ്പോ തിരിഞ്ഞു നോക്കി.. “എന്താടി വേണോ നിനക്ക്.. ” “വേണ്ട.. ” “എന്നാ എനിക്ക് വേണം.. ” “എന്ത്..?? ” “നിനക്ക് ഇഷ്ടമുള്ള എന്ത് വേണേലും തന്നോ.. ” കള്ള ചിരിയോടെ അവൻ പറഞ്ഞു.. അവന്റെ തോളത്തൊരു കടിയും കൊടുത്തു അവൾ ഓടി .. “ഔ.. എടി നീ പട്ടിടെ ജന്മമാണോ.. കടിച്ചിടത്തു മുറിഞ്ഞു.. ” “നന്നായിപ്പോയി.. ” അവളുടെ പിന്നാലെ അവൻ നടന്നു.. “നിക്കെടി..” അവൾ നിന്നില്ല.. “ടി.. നീ ഒന്ന് കേട്ടോ… ഈ ഭൗമികയുടെ കഴുത്തിൽ ഒരുത്തൻ താലി കെട്ടുന്നെങ്കിൽ അതീ അഭിമന്യു ആയിരിക്കും.. നീ സമ്മതിച്ചാലും ഇല്ലെങ്കിലും.. ഇപ്പൊ എന്നെ വേദനിപ്പിക്കുന്നതിന് പകരം ഞാൻ ചോദിക്കും.. ഞാൻ ഒറ്റയ്ക്കല്ല നമ്മുക്ക് ഉണ്ടാവുന്ന നാലഞ്ചു മക്കളെയും കൂട്ടും.. കണ്ടോ..” “അയ്യടാ എന്തൊരു പൂതി.. ” അറിയാതെ അവൾ ചിരിച്ചു.. വീട്ടിൽ എത്തിയപ്പോഴേക്കും കല്യാണത്തിന്റെ കാര്യം തീരുമാനമായി.. എൻഗേജ്മെന്റ് രണ്ടു ദിവസം കഴിഞ്ഞും കല്യാണം അത് പത്തു ദിവസം കഴിഞ്ഞുള്ള മുഹൂർത്തത്തിൽ.. അധികം നീട്ടണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം.. അവർക്കിടയിലുള്ള പ്രശനങ്ങൾ വീട്ടിൽ അറിഞ്ഞെന്നു അവൾക്ക് അവരുടെ ഭാവത്തിൽ നിന്ന് മനസിലായി.. ചിപ്പി വിളിച്ചപ്പോൾ അവൾക്കത് ബോധ്യമായി.. ഉണ്ണീടെ വിഷമം കണ്ടപ്പോൾ വീട്ടുകാരൊക്ക കാരണം ചോദിച്ചിരുന്നു.. അവസാനം ചാരു എല്ലാകാര്യവും പറഞ്ഞു വീട്ടുകാരോട് .. അത് കൊണ്ട് തന്നെ ഇനി ചോദ്യോ പറച്ചിലോ വേണ്ടെന്ന് തീരുമാനിച്ചു.. രാത്രി കൂട്ടുകാരെ വിളിച്ചു ജീവിതത്തിൽ ഉണ്ടായ ട്വിസ്റ്റ്‌ പറഞ്ഞു.. അവരാകെ ത്രില്ല് ആയി.. ഉണ്ണി വിളിക്കുമെന്ന് അവൾ കരുതി എങ്കിലും വിളിച്ചില്ല.. അങ്ങോട്ട്‌ വിളിക്കാനും മനസ്സനുവദിച്ചില്ല.. പിറ്റേന്ന് ഒന്നിനും നേരം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.. ഓരോ കാര്യങ്ങൾ അവരൊക്കെ അവളെ ഏൽപ്പിക്കും.. എല്ലാം കഴിഞ്ഞപ്പോൾ സന്ധ്യയായി.. രാത്രി കിടക്കാൻ നേരത്തും എന്തിനെന്നറിയാതെ മനസ് പിടയാൻ തുടങ്ങി.. പിറ്റേന്ന് വെളുപ്പിന് തന്നെ അവളെ മുത്തശ്ശി വിളിച്ചുണർത്തി.. കുളിച്ചു അമ്പലത്തിൽ ചെന്നു തിരിച്ചു വന്നപ്പോഴേക്കും അച്ഛന്റെ വീട്ടിൽ നിന്ന് എല്ലാരും എത്തിയിരുന്നു.. പത്തു മണിയോടെ ഉണ്ണിയും കുടുംബവും എത്തി..

എല്ലാവരോടും ഭൂമി മിണ്ടി എങ്കിലും തന്റെ നോട്ടം ആഗ്രഹിക്കുന്ന മുഖത്തേക്ക് മാത്രം നോക്കിയില്ല.. എന്തോ കഴിയുന്നില്ല.. എന്തോ ഭയമോ നാണമോ എന്തൊക്കെയോ തോന്നുന്നു.. മുഹൂർത്തസമയം ആയതിനാൽ അവളെ എല്ലാരും കൂടെ ഉണ്ണീടെ അടുത്ത് നിർത്തി.. വിരലിൽ മോതിരമിടുമ്പോഴേക്കും വിറക്കാൻ തുടങ്ങി.. അത് കണ്ടിട്ടെന്നോണം ഒരു കൈ കൊണ്ടു അവളുടെ കൈയിൽ മുറുകെ പിടിച്ചു മറു കൈ കൊണ്ട് അവൻ മോതിരമണിയിച്ചു.. ഫോട്ടോ സെക്ഷനിൽ അവർ പറയുന്ന പോലെയൊക്കെ പോസ് ചെയ്തു നിന്നു.. പക്ഷെ അവന്റെ മുഖത്തേക്ക് ധൈര്യമായി നോക്കാൻ പറ്റുന്നില്ല.. ഒരുമിച്ചിരുന്നു ആഹാരം കഴിച്ചപ്പോഴും മിണ്ടാതിരുന്നു.. സാധാരണ അഞ്ചു മിനിറ്റിൽ കൂടുതൽ അടങ്ങി ഇരിക്കാൻ പറ്റാത്തയാളാണ്.. അവർ പോകാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണിയെ നോക്കി അവൾ പുഞ്ചിരി നൽകിയത്.. പിന്നീടുള്ള ദിവസങ്ങൾ തിരക്കിൽ തന്നെയായി അവൾ.. അതിനിടയിൽ ഹോസ്പിറ്റൽ വിളിച്ചു ലീവ് എക്സ്ടെന്റ് ചെയ്തു. ഉണ്ണി വിളിക്കുമെങ്കിലും അധികം സംസാരിക്കാറില്ല.. അതവൾക്ക് വിഷമമായി.. തിരക്കായിരിക്കും എന്നവൾ ഊഹിച്ചു.. അല്ലെങ്കിലും പരാതി പറയാൻ പറ്റില്ലല്ലോ.. എന്തെങ്കിലും പറഞ്ഞാൽ ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കും.. അതോണ്ട് മിണ്ടാതെ അവന്റെ ഫോട്ടോയും നോക്കി ഇരിക്കും.. പിന്നെ ഉള്ള ദിവസങ്ങൾ ഡ്രസ്സ്‌ എടുക്കലും ഒർണമെന്റ്സ് എടുക്കലും ഒക്കെയായി ആകെ ബിസി ആയി.. അവിടെ ഉണ്ണിയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒരു നോട്ടമോ വാക്കോ അത്ര മാത്രമേ അവനിൽ നിന്നവൾക്ക് ലഭിച്ചുള്ളൂ… ഇടയ്ക്ക് നകുലേട്ടന്റെ വീട്ടിൽ മുഖം കാണിച്ചിട്ട് തിരിച്ചു വന്നതാണ് അവൾ.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് കൊച്ചുവും റീജയും എത്തി.. പിന്നെ അവരോടൊപ്പം ആയി ആഘോഷം.. ലിയ കുടുംബസമേതം എത്തിയെന്നും ഉണ്ണിയേട്ടന്റെ വീട്ടിലുണ്ടെന്നും പറഞ്ഞു അവൾ വിളിച്ചു.. തലേന്ന് മുതൽ വീട്ടിൽ ആളുകൾ നിറഞ്ഞു.. ബന്ധുക്കളും സ്വന്തക്കാരും ഒക്കെയായി ഒരുപാട് പേര്.. അച്ഛന്റെ കുടുംബത്തിൽ നിന്നും എല്ലാവരും എത്തി.. സത്യം പറഞ്ഞാൽ വല്ലപ്പോഴും ഒന്ന് പോകും എന്നല്ലാതെ അറ്റാച്ച്മെന്റ് ഒന്നുമില്ല ആ കുടുംബത്തിനോട്‌.. മെഹന്ദി ഇടലും മറ്റുമായി രാവിലെ തൊട്ട് തിരക്കായി.. വൈകുന്നേരം അമ്പലത്തിൽ പോകണം. മാത്രമല്ല വീഡിയോ എടുപ്പ് ഉണ്ട് രണ്ടാളും കൂടി അത് അറിഞ്ഞപ്പോൾ വല്ലാത്തൊരു വിറയാണ്.. സെറ്റ് സാരി ഒക്കെ ഉടുത്തു റെഡി ആയി നിന്നു.. അധികം ആഭരണം ഒന്നും ഇട്ടില്ല.. റീജയും കൊച്ചുവും കൂടെ പോയി.. അമ്പലത്തിൽ എത്തിയപ്പോഴേക്കും ഉണ്ണിയേട്ടൻ ഹാജർ ആണ്.. നകുലേട്ടനും ബാക്കി ടീമുകളും ഉണ്ടായിരുന്നു.. എല്ലാരുടേം മുഖത്തും വല്ലാത്തൊരു ചിരിയും.. വീഡിയോഗ്രാഫർ പറയുന്ന പോലെ ഉണ്ണിയും ഭൗമിയും അനുസരിച്ചു.. തൊഴുതു വലം വച്ചു കൈയും പിടിച്ചു അമ്പല കുളത്തിലേക്ക്.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പിക്കൽ അങ്ങനെ അവരുടെ സാഹസം മറ്റുള്ളവർക്ക് ചിരി ആയി.. ഉണ്ണിയെ നോക്കാനുള്ള ധൈര്യം ഇനി എപ്പഴാണാവോ വരിക… രാത്രി ആയപ്പോൾ ആണ് അവർ ഫ്രീ ആയത്.. എന്തോ തിരിച്ചു പോകാൻ മനസ് വരാത്ത പോലെ ഭൂമി അവനരികിൽ നിന്നു.. അവന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു.. “അതേ.. കല്യാണം നാളെയാണ് ഇന്നല്ല.. നാളെതൊട്ട് ഇങ്ങനെ ഇരിക്കാം.. ഇപ്പൊ വീട് പിടിക്കാൻ നോക്ക്.. ” രണ്ടാളെയും നോക്കി നകുലൻ പറഞ്ഞു.. ഒന്നും മിണ്ടാതെ ഭൗമി അവിടുന്ന് മാറി നിന്നു.. പിന്നെ എല്ലാരുടേം കൂടെ വീട്ടിലേക്കു നടന്നു.. കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവൾക്ക്.. ഉണ്ണിയോട് സംസാരിക്കാൻ തോന്നി.. പക്ഷെ എന്തോ അവൾ വിളിച്ചില്ല.. ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് കടന്നു വന്നു… പിറ്റേന്ന് വെളുപ്പിനാണ് അവൾ കണ്ണടച്ചത് അപ്പോഴേക്കും വിളി തുടങ്ങി.. ഉറക്കചടവോടെ അവളെഴുന്നേറ്റു.. കുളിച്ചു വന്നപ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തി. ഇടവും വലവും റീജയും കൊച്ചുവും ഉണ്ടായിരുന്നു.. ഒരുങ്ങി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ ആളാകെ മാറിപ്പോയ പോലെ അവൾക്ക് തോന്നി.. എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു അനുഗ്രഹം വാങ്ങി.. അതിനിടയിൽ ആരോ ഭക്ഷണം കൊടുത്തെങ്കിലും അവൾക്ക് കഴിക്കാൻ കഴിഞ്ഞില്ല.. ആകെ ഒരു പരവേശം… വീട്ടിൽ തന്നെയായിരുന്നു കല്യാണം അത് മുത്തശ്ശനും മുത്തശ്ശിക്കും നിർബന്ധമായിരുന്നു.. ചെറുക്കനും കൂട്ടരും എത്തി എന്നറിഞ്ഞപ്പോൾ കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി.. നാദസ്വരമേളം കേൾക്കാൻ തുടങ്ങി.. അപ്പോഴേക്കും പെണ്ണിനെ കൊണ്ടുപോകാൻ ആളെത്തി.. മുഖം ഉയർത്തി നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ തലകുനിച്ചു നടന്നു.. മണ്ഡപത്തിൽ ഉണ്ണിയുടെ അരികിലായി ഇരുന്നു.. ഉണ്ണിയുടെ താലി കൂപ്പുകൈയോടെ ഏറ്റുവാങ്ങുമ്പോൾ അവൾ അച്ഛനമ്മമാരെ ഓർത്തു.. ചടങ്ങുകൾ മുറയ്ക്ക് നടന്നു… വല്യമ്മാവൻ ആണ് അവളെ കൈപിടിച്ച് ഉണ്ണിയുടെ കൈയിൽ കൊടുത്തത്.. ആരൊക്കെയോ വന്നു ആശംസകൾ അർപ്പിച്ചു പോയി.. എല്ലാവർക്കും ചിരി നൽകി കൊണ്ട് അവരിരുവരും നിന്നു… ആളുകൾക്കിടയിൽ കാണണം എന്നാഗ്രഹിച്ച മുഖം കണ്ടപ്പോൾ അവൾ ഉണ്ണിയോട് ചേർന്നു നിന്നു.. ഉണ്ണിയും അവനെ കണ്ടിരുന്നു.. ഭക്ഷണം ഒക്കെ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോഴേക്കും മുത്തശ്ശനും മുത്തശ്ശിയും കരയാൻ തുടങ്ങി.. പൊട്ടികരച്ചിലോടെ അവൾ അവരെ കെട്ടിപിടിച്ചു.. അവരുടെ സ്നേഹപ്രകടനം തീരില്ല എന്ന് തോന്നിയപ്പോൾ അമ്മാവൻ അവളെ അവരിൽ നിന്ന് വേർപെടുത്തി ഉണ്ണിയെ ഏല്പിച്ചു.. എങ്ങലോടെ ആണ് അവൾ വണ്ടിയിൽ ഇരുന്നത്.. ഉണ്ണിയുടെ വീട്ടിലേക്ക് ആണ് പോയത്.. ഉണ്ണിയുടെ അമ്മ വിളക്ക് നൽകി അവളെ സ്വീകരിച്ചു.. ഫോട്ടോ എടുപ്പും ബാക്കിയുള്ള ബന്ധുക്കളുടെ സംസാരവും എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയി..

കൊച്ചുവും റീജയും അവരുടെ കൂടെ വന്നിരുന്നു. ഈ കുറച്ചു ദിവസം കൊണ്ട് ചിപ്പിയും ചാരുവും ഒക്കെയായി അവർ നല്ല കമ്പനി ആയി.. ലിയയും അവരിൽ ഒരാളായി.. പത്തു മണി വരെ എല്ലാവരും കൂടെയിരുന്ന് കത്തിയടി ആയിരുന്നു.. ഉണ്ണീടെ അമ്മ അവളെ അവിടുന്ന് വിളിച്ചു കൊണ്ടുപോയി.. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും കൂടി ഉണ്ണിയെ മണിയറയിലേക്ക് കയറ്റി.. അകത്തു കയറിയപ്പോൾ കണ്ടു ഭൂമി കട്ടിലിൽ ഇരിക്കുന്നു.. അവളെ കണ്ടപ്പോൾ അവന്റെ മുഖം മങ്ങി.. “ചെ നശിപ്പിച്ചു… ” ഉണ്ണിയുടെ പറച്ചിൽ കേട്ടപ്പോഴാണ് ഭൂമി തല ഉയർത്തി നോക്കിയത്.. എന്തെന്ന ഭാവത്തിൽ അവൾ പുരികം ഉയർത്തി.. “എടി ഇത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് ഓർമ്മ വല്ലതും ഉണ്ടോ..?? ” “അതിന്..?? ” “അതിനൊന്നൂല്ലേ… സെറ്റ് സാരിയും മുല്ലപ്പൂവും കുറച്ചു നാണവും ഒക്കെയായി പാൽ ഗ്ലാസും കൊണ്ട് വരേണ്ടേ നീ… ഇതിപ്പോ ത്രീ ഫോർത്തും ഇട്ടിട്ടു അയ്യേ.. ” “സാരി ഒക്കെ ഉടുത്തിട്ട് ഉറങ്ങാനോ..?? അതൊക്കെ സിനിമയിലെ നടക്കൂ.. ” അവൾ ഉടക്കാൻ തന്നെയാണ്.. “ആണോ.. ശരി.. എന്നാലും പാല്.. ” “പാല് കുടിച്ചുറങ്ങാൻ കുഞ്ഞു വാവയാ?? ” “പോടീ പിശാചേ.. ഇതിനുള്ള മറുപടി അറിയാഞ്ഞിട്ടല്ല ആദ്യരാത്രി കുളമാക്കണ്ട എന്ന് കരുതി വെറുതെ വിടുന്നു.. ” അപ്പോഴേക്കും കതക് ആരോ തട്ടി.. തുറന്നു നോക്കിയപ്പോൾ അമ്മ.. പാൽ ഗ്ലാസ്‌ അവനെ ഏല്പിച്ചു അമ്മ തിരികെ പോയി.. ഉണ്ണി നാണമൊക്കെ വരുത്തി മന്ദം മന്ദം അവളുടെ അടുത്ത് വന്നു പാൽ ഗ്ലാസ്‌ നീട്ടി.. അത് കണ്ടപ്പോൾ അവൾക്ക് ചിരി അടക്കാൻ പറ്റിയില്ല.. അവളത് വാങ്ങി അവന് തന്നെ കൊടുത്തു. അവൻ കുടിച്ചു ബാക്കി അവളും.. പാൽ ഗ്ലാസ്‌ അവിടെ വച്ചിട്ട് അവൾ കിടക്കാൻ ഒരുങ്ങി.. “എങ്ങോട്ടാ..?? ” “അമേരിക്കയ്ക്ക്… ന്താ വരുന്നോ..?? ” “എടി ഇന്ന് ഉറങ്ങാൻ പാടില്ല.. ” “പിന്നെ രണ്ടു ദിവസായി മനുഷ്യൻ നേരാം വണ്ണം ഉറങ്ങിയിട്ട്.. ഒന്ന് പോയേ ഉണ്ണിയേട്ടാ.. ” അവളെ അവൻ തടഞ്ഞു നിർത്തി. “അതെന്താ രണ്ടു ദിവസം നീ കോഴിയെ പിടിക്കാൻ പോയോ..?? ” “ഏയ്‌..ഈ പൂവൻ കോഴി ഉള്ളപ്പോൾ വേറെ കോഴിയെ പിടിക്കാൻ ഞാൻ പോവ്വോ..?? ” “ഡി പരട്ടെ.. ആദ്യ രാത്രി തന്നെ എന്റെ കൈയിൽ നിന്ന് നീ വാങ്ങും.. ” അവൾ ചിരിച്ചു.. “നീ ഉറങ്ങിക്കോ അതിന് മുൻപ് എനിക്ക് ഒരു ഉത്തരം കിട്ടണം.. ” “എന്ത്‌..?? ” “എന്നോട് പറ ഐ ലവ് യൂ എന്ന്.. അതും ഇങ്ങനെ കെട്ടിപിടിച്ചു.. ” അവൻ കെട്ടിപിടിക്കുന്നത് പോലെ ആംഗ്യം കാണിച്ചു.. “എനിക്ക് ഇഷ്ടമല്ലല്ലോ പിന്നെങ്ങനെ ആണെന്ന് പറയുവാ.. ” “ആ ശരി. നീ ഉറങ്ങിക്കോ.. ” അതും പറഞ്ഞു ഒരു ഷീറ്റ് വലിച്ചിട്ടു താഴെ കിടക്കാൻ ഒരുങ്ങി .. “ഏയ്‌.. ഉണ്ണിയേട്ടാ.. ഇവിടെ കട്ടിലിൽ കിടന്നാ മതി .. ” അവൾ അവനെ പിടിച്ചു നിർത്തി.. അവൻ അവളുടെ കൈ തട്ടി മാറ്റി.. “ഞാൻ എവിടേലും കിടന്നോളാം നീ ഉറങ്ങിക്കോ.. ” “അയ്യോ ഈ മനുഷ്യൻ.. എന്റെ പൊന്നു കെട്ട്യോനെ.. നിങ്ങളെ ഇഷ്ടല്ലാഞ്ഞിട്ടാണോ ഈ താലി ഞാൻ ഏറ്റുവാങ്ങിയേ..?? സോറി ഞാൻ സങ്കടപ്പെടുത്തിയതിനു സോറി.. ” അവനൊന്നും പറഞ്ഞില്ല.. അവൾ അവനെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇടാൻ നോക്കി.. എവിടെ.. ഇതൊരു നടയ്ക്ക് പോകില്ല എന്ന് മനസിലായപ്പോൾ അവനെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. “എന്നോട് ഇഷ്ടം മറച്ചു വച്ചില്ലേ അതാ ഞാൻ അങ്ങനൊക്കെ പെരുമാറിയെ.. എന്റെ വീഴ്ചയിൽ എന്നെ പിടിച്ചുയർത്തിയത് ഉണ്ണിയേട്ടൻ ആണ്.. അപ്പോഴും ഈ മനസ്സിൽ ഞാനുണ്ടെന്ന് അറിഞ്ഞില്ല.. പക്ഷെ ചിലപ്പോൾ ഉള്ള നോട്ടം എന്റെ മനസിലേക്കാണ് പതിക്കാ. അതെന്താണെന്ന് പിടികിട്ടിയിരുന്നില്ല.. ഈ മനസ്സിൽ ഞാനേ ഉള്ളു എന്നറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടൂ എന്ന് പോലും അറിഞ്ഞില്ല.. എപ്പോഴോ ഞാൻ മനസിലാക്കി എന്നിലും ഈ മുഖം ആഴ്ന്നുപോയെന്നു.. കറങ്ങി തിരിഞ്ഞു അവസാനം എനിക്ക് തന്നെ കിട്ടിയില്ലേ.. ” അവൾ അവന്റെ പുറകിൽ ചുംബിച്ചു.. “ഈ കലിപ്പനെ എനിക്ക് ഭയങ്കര ഇഷ്ടാ.. മരണം വരെ എനിക്കീ സ്നേഹം വേണം.. ലവ് യൂ…. ഇനി വന്നു കിടന്നൂടെ എനിക്ക് ഉറക്കം വരുന്നു .. ” അവൾ ചിണുങ്ങി.. അവൻ ചിരിയോടെ തിരിഞ്ഞു നിന്നു.. അവളെ നോക്കിയപ്പോൾ കണ്ടു ആയിരം നക്ഷത്രങ്ങൾ ആ കണ്ണിൽ വിരിഞ്ഞു നിൽക്കുന്നത്.. (ഇനി ഇടവേളയില്ല അവർ ജീവിച്ചു തുടങ്ങട്ടെ… നമ്മൾ പിന്നാലെ പോകുന്ന സ്നേഹം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം.. അപ്പൊ ഒരിക്കലും തളരരുത് കാരണം നമുക്കായി ദൈവം ഒരാളെ കരുതി വച്ചിട്ടുണ്ടാവും.. മനസ്സിൽ കൂട്ടി വച്ച സ്നേഹം മുഴുവൻ നൽകാൻ… ) എന്റെ ഓരോ കഥയെയും സ്നേഹത്തോടെ സ്വീകരിച്ച കൂട്ടുകാർക്ക് നന്ദി.. നിങ്ങളാണ് മുന്നോട്ടു എഴുതാനുള്ള പ്രേരണ.. എല്ലാവരോടും ഇഷ്ടം മാത്രം..

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം… തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ….

Published

on

രചന: Chethana Rajeesh
അകത്തു അവർക്കായുള്ള വിഭവങ്ങൾ റെഡി ആയിരുന്നു.. മീനും ഇറച്ചിയും ഒക്കെ തീന്മേശയിൽ നിരന്നു നിന്നു.. അത് കണ്ടപ്പോൾ വിശപ്പിന്റെ വിളികൾ എല്ലാരിലും പടർന്നു.. പിന്നെ തീറ്റ തുടങ്ങി… ഭക്ഷണം കഴിഞ്ഞതും എല്ലാരും കൂടി ചുറ്റും കൂടി ഇരിപ്പായി.. “അല്ല നിന്റെ പെണ്ണ് കാണൽ വിശേഷം പറഞ്ഞില്ലല്ലോ.. ” ചാരു ചോദിച്ചു. “ഞാനും അതാ ആലോചിക്കുന്നേ ചാരു ന്താ ചോദിക്കാഞ്ഞേ എന്ന്.. ” ഭൂമി ചിരിച്ചു.. “വിശേഷങ്ങൾ പറ.. “എന്ത് പറയാൻ ഒരു അമുൽ ബേബി ആണ്. ക്ലീൻ ഷേവ് എസ്‌സിക്യൂട്ടീവ് ലുക്ക്.. മുടിഞ്ഞ ഇംഗ്ലീഷ്.. സി ബി എസ് സി സിലബസ് ആണെന്ന് തോന്നുന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞു.. ” “ആ അത് കൊള്ളാലോ.. നിനക്ക് ഇഷ്ടായോ..? ” “ഞാൻ ഒന്നും പറഞ്ഞില്ല.. ഇനിയും വീട്ടുകാരെ സങ്കടപ്പെടുത്തുന്നില്ല. അവർ തീരുമാനിക്കുന്ന ഏത് ബന്ധവും എനിക്ക് സമ്മതമാണ്.. ” “പിന്നെ ഒരുത്തൻ വേണ്ടാന്ന് വെച്ചപ്പോ ബാക്കിയെല്ലാം വീട്ടുകാർക്ക് കൊടുക്കാനോ..? നിനക്കെന്താ വട്ടുണ്ടോ പെണ്ണേ.. ഇഷ്ടായില്ലേൽ പറഞ്ഞൂടെ. നിനക്കെന്താ ചെക്കനെ കിട്ടൂലെ..? ” ചിപ്പിയാണ്.. “ആ അവരെന്താ തീരുമാനിക്കുന്നെ എന്ന് നോക്കട്ടെ. ഈ ഗ്രാമത്തിലെ ലൈഫ് ഒന്നും അവർക്ക് പിടിക്കും എന്ന് തോന്നുന്നില്ല.. നാളേം കൊണ്ട് വിവരമറിയാം..” “മ്മ്…” “അതേ ആ ടോപ്പിക്ക് വിട്ടേ.. നമ്മളിവിടെ അടിച്ചു പൊളിക്കാൻ വന്നതാ.. പാട്ടൊക്കെ തുടങ്ങിക്കോ.. ” ഭൗമി വിഷയം മാറ്റി.. പാട്ടും കളിയും ഫുഡും ഒക്കെയായി നേരം കൂട്ടി.. മായ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി.. വൈകുന്നേരം ആയപ്പോൾ ആർക്കും തിരിച്ചു പോകാൻ മനസില്ല.. ബോട്ട് കരയ്‌ക്കെത്തിയതും മനസില്ലാമനസോടെ അവരിറങ്ങി.. എല്ലാവരും കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഉണ്ണി ഭൗമിയെ വിളിച്ചു. “ഭൂമി മറ്റന്നാൾ ഞാൻ പോവാ. നീ വരുന്നേൽ ഒരുമിച്ച് പോകാം.. ബസിന് ബുക്ക് ചെയ്യണം. രാത്രി ആകുമ്പോഴേക്കും വിവരം താ.. ” “മ്മ് ശരി.. ” ആദ്യം മായയെ വീട്ടിൽ കൊണ്ടുവിട്ടു.. അവിടുത്തെ എല്ലാരേയും പരിചയപ്പെട്ടു. പിന്നെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും രാത്രി ആയിരുന്നു. അന്നത്തെ സംഭവങ്ങൾ ഒക്കെ മുത്തശ്ശിയോടും മുത്തശ്ശനോടും വിവരിച്ചു.. പിന്നെ ഉണ്ണിയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക് ചെയ്തോളാൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞു വേഗം തന്നെ കിടന്നുറങ്ങി. പിറ്റേന്നത്തെ പകൽ സാധരണ പോലെത്തന്നെ പോയി.. ചെറുക്കൻ വീട്ടിൽ നിന്ന് വിളിയൊന്നും വന്നില്ല.. അങ്ങോട്ട്‌ കേറി വിളിക്കണ്ട എന്ന് മാമന്മാർ തീരുമാനിച്ചു.. “നടക്കേണ്ടതാണേൽ നടക്കും.. അതല്ലെങ്കിൽ മറ്റൊന്ന്.. വരുമ്പോൾ വരട്ടെ.. ” മുത്തശ്ശൻ പറഞ്ഞു.. പിറ്റേന്ന് ഉണ്ണി പറഞ്ഞ സമയത്തിന് അവൾ ടൗണിൽ ചെന്നു. വല്യമ്മാമൻ ആണ് കൊണ്ടുവിട്ടത്. ഉണ്ണിയെ കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചു.. അവളെ ഉണ്ണിയെ ഏൽപ്പിച്ചു അയാൾ പോയി.. ഒരുമിച്ചുള്ള സീറ്റ്‌ ആണ് അവരുടേത്.. ഇടയ്ക്ക് വച്ചു ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ ഉണ്ണി അവളെയും കൊണ്ട് ഹോട്ടലിൽ കയറി കഴിച്ചു.. തിരിച്ചിറങ്ങി ബസിലേക്ക് നടക്കുമ്പോൾ പ്രജിയെ അവർ കണ്ടു. കൂട്ടുകാരുടെ കൂടെയാണ് അവൻ വന്നത്. ഭൗമിയെ കണ്ടപ്പോൾ അവനൊന്നു വല്ലാതായി. കൂട്ടത്തിൽ ഉണ്ണിയെ കൂടി കണ്ടപ്പോൾ കുശുമ്പ് തലപൊക്കി തുടങ്ങി.. അവൾ അവനെ കണ്ടഭാവം പോലും നടിക്കാതെ ഉണ്ണിയുടെ കൈയും പിടിച്ചു നടന്നു.. “ഭൗമി… ” പ്രജി വിളിച്ചു.. അവർ രണ്ടാളും തിരിഞ്ഞു നോക്കി.. “എനിക്ക് സംസാരിക്കണം.. ” “എന്ത്‌..? ” ഉണ്ണിയാണ് മറുപടി പറഞ്ഞത്. “നിന്നോടല്ല ഇവളോടാണ്.. ” “എന്നോടായാലും ഇവളോടായാലും ഒന്ന് തന്നെയാ.. താൻ കാര്യം പറ.. ” പ്രജി ദേഷ്യത്തോടെ അവനെ നോക്കി.. “നീ ഇവളുടെ ആരാ..?? ” “ഇപ്പൊ അവൾക്കേറ്റവും വേണ്ടപ്പെട്ട ആളാണ്. അത്ര അറിഞ്ഞാൽ പോരെ.. ” “സത്യം പറയെടി ഇതാരാ..?? ” “ഞാൻ കെട്ടാൻ പോകുന്നയാൾ.. ” “ആഹാ മോഹം കൊള്ളാലോ.. നിന്നെ കെട്ടാൻ ഒരുത്തൻ പെണ്ണ് കാണാൻ വന്നിരുന്നു എന്ന് ഞാനറിഞ്ഞല്ലോ.. എന്തായാലും അവനല്ല ഇവൻ. ഞാൻ നിന്റെ കാര്യമൊക്കെ അറിയുന്നുണ്ട് കേട്ടോടി.. ”

“അവളെന്റെ കൂടെ വന്നാൽ നിനക്കെന്താ .?? ” ഉണ്ണി ചോദിച്ചു.. പ്രജി കലിയോടെ ഉണ്ണീടെ കോളറിൽ കയറി പിടിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു. “ഓ അപ്പൊ നീയിവന്റെ കൂടെ അഴിഞ്ഞാടി നടക്കുവാ അല്ലെടി.. കൊള്ളാം… ഇപ്പൊ മനസിലായി നിന്റെ തരം.. ” “അത് ചോദിക്കാൻ നീയാരാടാ..? ” ഭൗമി അങ്ങനെ പറയുമെന്ന് രണ്ടാളും കരുതിയില്ല.. ഭൗമിയുടെ കണ്ണുകൾ കത്തി നിൽക്കുവായിരുന്നു.. പ്രജിയും ഞെട്ടി നോക്കി.. അവന്റെ കൈകൾ പതിയെ അയഞ്ഞു. “എന്റെ കാര്യത്തിൽ ഇടപെടാൻ നീയാരാ..?? ഞാൻ അഴിഞ്ഞാടി നടന്നാൽ നിനക്കെന്താ..?? ” അവൻ ഉത്തരമില്ലാതെ നിന്നു.. “പണ്ട് എന്നോട് പ്രേമം അഭിനയിച്ച പേരിലാണെങ്കിൽ വേണ്ട. ഒരേസമയം ഒന്നിൽ കൂടുതൽ ബന്ധം കൊണ്ടുനടക്കുന്ന നിന്നെപ്പോലെ ഒരുത്തനെ പ്രേമിച്ചത് ഓർക്കുമ്പോൾ അറപ്പ് തോന്നുവാ.. ഞാനെനിക്ക് ഇഷ്ടമുള്ളവന്റെ കൂടെ പോകും വേണച്ചാൽ അവന്റെ കൂടെ കിടക്കും അത് എന്റെ ഇഷ്ടം. നിനക്ക് അതിന്റെ പേരിൽ കടിക്കുന്നുണ്ടെങ്കിലേ കെട്ടി ഒരെണ്ണത്തിനെ വീട്ടിൽ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ അവളോട്‌ ചെന്ന് തീർത്താൽ മതി. ഇങ്ങോട്ടെടുക്കണ്ട.. പിന്നെ ഇത് ഉണ്ണിയേട്ടൻ നിന്നെപ്പോലെ തേക്കാനും സിമന്റിടാനും നടക്കുന്നോനല്ല. എന്റെ ജീവനാണ്. അതോണ്ട് തന്നെ ഉണ്ണിയേട്ടനെ നീ എന്തേലും പറയാനോ ചെയ്യാനോ വന്നാൽ ഉത്തരം തരുന്നത് എന്റെ കൈ ആയിരിക്കും.. അപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.. ഉണ്ണി അവളുടെ കൈ പിടിച്ചു വലിച്ചു ബസിനകത്തേക്ക് കൊണ്ടുപോയി.. ദേഷ്യം അടക്കാൻ അവൾ പാടുപെടുന്നത് അവൻ കണ്ടു.. അത്കൊണ്ട് തന്നെ അവനവളെ വെറുതെ വിട്ടു.. ബസ് എടുത്തു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം എടുത്തു ഭൂമി ഉണ്ണിയുടെ തോളിൽ തല ചായ്ച്ചു.. വല്ലാത്തൊരു സുരക്ഷിതത്വം അവൾക്കപ്പോൾ തോന്നി.. “ഉണ്ണിയേട്ടാ സോറി.. ” “എന്തിനാ പെണ്ണേ..?? ” “അല്ല അവനോടു അങ്ങനെ സംസാരിച്ചതിന്. പെട്ടെന്ന് കേറി ഉണ്ണിയേട്ടൻ എന്റെയാണെന്ന് പറഞ്ഞത് തെറ്റായി പോയി. ആ ദേഷ്യത്തിന് പറഞ്ഞതാ..” “അത് സാരല്ല… നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും.. ആ പഴയ ജാൻസി റാണി ഉയർന്നെഴുന്നേറ്റല്ലോ.. ഇമ്പ്രൂവ് ഉണ്ട്.. ഇങ്ങനെ ആവണം എപ്പഴും.. ഞങ്ങൾക്കൊക്കെ ആ ഭൂമിയെയാ ഇഷ്ടം.. ” ഉണ്ണി അങ്ങനെ പറഞ്ഞപ്പോൾ ഭൂമി ചിരിച്ചു.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു രണ്ടു പേരും ഉറക്കത്തിലേക്ക് വീണു… രാവിലെ ഉണ്ണി തട്ടി വിളിച്ചപ്പോഴാണ് അവളുണർന്നത്. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചാണ് അവർ ഫ്ലാറ്റിലേക്ക് എത്തിയത്.. ഭൗമിക്ക് അന്ന് ഡ്യൂട്ടിക്ക് പോകണ്ടായിരുന്നു.. റൂമിലെത്തിയപ്പോഴേക്കും ലിയ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് വരാമെന്ന് പറഞ്ഞു ഉണ്ണി ഒരുങ്ങി അവളുടെ കൂടെ ജോലിക്ക് പോയി.. അന്ന് പ്രത്യേകിച്ച് പണി ഇല്ലാത്തതു കൊണ്ട് കൊച്ചുനെയും റീജയേം കാണാൻ പോയി.. ഒരാൾക്ക് ഓഫും ഒരാൾക്ക് മോർണിംഗ് ഡ്യൂട്ടിയും ആയിരുന്നു.. വൈകുന്നേരത്തോടെ റീജ ഡ്യൂട്ടി കഴിഞ്ഞു വന്നു. അന്നവൾ അവരുടെ കൂടെ കൂടി.. ലിയയെ വിളിച്ചു പറഞ്ഞിരുന്നു. പ്രജിയെ കണ്ട കാര്യങ്ങൾ ഒക്കെ അവരോടു വിശദീകരിച്ചപ്പോൾ വിശ്വസിക്കാൻ പറ്റാതെ അവർ നിന്നു.. “നീ ഇങ്ങനെ ഒക്കെ പറയുമോ..?? അതും അവനോടു.. ” “രണ്ടെണ്ണം കൊടുക്കാനാ ആദ്യം തോന്നിയെ. പിന്നെ വേണ്ടാന്ന് വെച്ചു.. ” “ഇങ്ങനെ വേണം ഉശിരുള്ള കുട്ടി.. പക്ഷെ നീ റൊമ്പ ലേറ്റ്.. അവനെ പ്രേമിക്കുമ്പോ പറഞ്ഞിരുന്നെങ്കിൽ ഇത്തിരി കൂടി നന്നായേനെ.. ” ഭൂമിക്കും അത് ശരിയാണെന്നു തോന്നി.. പിറ്റേന്ന് രാവിലെ അവൾ തിരിച്ചു വന്നു ഡ്യൂട്ടിക്ക് കയറി.. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ നകുലേട്ടൻ വിളിച്ചു കല്യാണത്തിന്റെ ഡേറ്റ് പറഞ്ഞു.. മൂന്നാഴ്ച്ച കഴിഞ്ഞുള്ള ഞായറാഴ്ച.. അമ്പലത്തിൽ വച്ചാണ് കല്യാണം.. കേട്ടപ്പോൾ ഒത്തിരി സന്തോഷം.. ചാരും ചിപ്പിയും ഭൂമിക്കും കൂടി ഡ്രസ്സ്‌ ഒക്കെ എടുക്കാമെന്ന് ഏറ്റു.. ഒരേപോലെ ഡിസൈൻ ചെയ്യാനാണ് പ്ലാൻ.. ആകെ മൊത്തം സന്തോഷമയം ആയി.. കല്യാണത്തിന് മൂന്നാല് ദിവസം മുന്നേ പോകാന്നു ഉണ്ണിയേട്ടനും ഏറ്റു.. അതോണ്ട് തന്നെ ലീവ് ചോദിച്ചു വച്ചു. പത്തു ദിവസത്തെ ലീവ് കിട്ടി.. വീട്ടിലും വിളിച്ചു വരുന്ന വിവരം പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു മാമൻ വിളിച്ചു.

“ആ മോളേ സനൂപിന്റെ വീട്ടുകാർ വിളിച്ചിരുന്നു.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു കല്യാണം ഉറപ്പിക്കാൻ. അപ്പൊ മോളോടൊന്ന് പറഞ്ഞിട്ട് ആവാമെന്ന് കരുതി.. മോൾക്ക് ഇഷ്ടക്കുറവ് ഒന്നുല്ലല്ലോ അല്ലേ..?? ” പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ആദ്യം കരുതി അവർ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു കാണുമെന്നു.. ഇതിപ്പോ വിചാരിക്കാതെ.. എങ്കിലും അവൾ മറുപടി കൊടുത്തു. “അതെന്താ മാമേ അവരിത്രേം താമസിച്ചേ..?? ” “ആ അത് ഞങ്ങളും ചോദിച്ചു.. ചെക്കന്റെ അച്ഛന് ബിസിനസ് അല്ലേ.. വിദേശയാത്ര ഉണ്ടായിരുന്നു.. രണ്ടു ദിവസം മുന്നെയാ വന്നേ.. ” “ആ.. ” “മോൾടെ അഭിപ്രായം പറഞ്ഞില്ല.. ” “എനിക്ക് പ്രശ്നം ഒന്നുല്ല മാമേ.. നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്തോളു. എനിക്ക് പൂർണ്ണ സമ്മതമാണ്.. ” “ഞങ്ങൾക്ക് സന്തോഷായി മോളെ.. എന്നാ വെച്ചു നീട്ടുന്നില്ല. നാളെത്തന്നെ പോയേക്കാം. എന്നാ നാളെ വിളിക്കാം.. ” അവൾ ഫോൺ വെച്ചു.. സമ്മതം അറിയിച്ചെങ്കിലും മനസ്സിലെന്തോപോലെ.. കാരണം അറിയാത്തൊരു നോവ്.. പിറ്റേന്ന് മുഴുവൻ ആകെ ഒരു മൂഡോഫ് ആയിരുന്നു. കല്യാണം പെട്ടെന്ന് ഉണ്ടെങ്കിൽ തനിക്കു അയാളുമായി അഡ്ജസ്റ്റ് ചെയ്യാനാവുമോ..?? ചോദ്യോത്തരങ്ങളുടെ വേലിയേറ്റം മനസ്സിൽ നിറഞ്ഞു.. സനൂപിനെ കണ്ടപ്പോൾ പോലും മനസ്സിൽ ഒരിഷ്ടം പോലും തോന്നിയിട്ടില്ല.. അതാണ് അധികം സംസാരിക്കാൻ പോലും മുതിരാതിരുന്നത്.. ഇത്രയും ദിവസം വിളിക്കാഞ്ഞപ്പോ എന്തോ ഒരു സന്തോഷം തോന്നിയിരുന്നു. പക്ഷെ… ഒരുപക്ഷേ ഇതായിരിക്കും എന്റെ വിധി.. വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചു. എല്ലാവരും അവിടെ ഉണ്ടെന്ന് മനസിലായി.. “മോളെ കല്യാണം തീരുമാനിച്ചുട്ടോ.. നിശ്ചയം വേഗം നടത്താൻ തീരുമാനിച്ചു.. അടുത്ത ബുധനാഴ്ച ആണ് മുഹൂർത്തം കിട്ടിയത്.. ഇനിയിപ്പോ ഒരാഴ്ച അല്ലേ ഉള്ളു.. അധികമാരുമില്ല. നിന്റെ അച്ഛന്റെ വീട്ടുകാരും പിന്നെ ഇവിടെ അടുത്തുള്ളോരും നമ്മൾ വീട്ടുകാരും മാത്രം.. അവരും ഒരു പത്തു പതിനഞ്ചു പേരെ വരുള്ളൂ.. കല്യാണത്തിന് ഇനി പത്തുനാല്പതു ദിവസം കൂടെയുണ്ട്.. മോള് ചൊവ്വാഴ്ച എത്താമെന്നല്ലേ പറഞ്ഞേ.. പറ്റിയാൽ മൂന്നാല് ദിവസം മുന്നേ ഇങ്ങു വായോ.. ഡ്രസ്സ്‌ ഒക്കെ വാങ്ങണ്ടേ.. ” കേട്ടപ്പോൾ ആകെ സ്തബ്ദയായ് പോയി. ഒരാഴ്ച കൊണ്ട് നിശ്ചയം ഒന്നരമാസത്തിനുള്ളിൽ കല്യാണം.. “മോളെന്താ മിണ്ടാത്തെ..?? ” മുത്തശ്ശിടെ ഒച്ച കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.. “ഒന്നുല്ല മുത്തശ്ശി.. പെട്ടെന്ന് അച്ഛനേം അമ്മേം ഓർത്തു.. ” അവൾ പറഞ്ഞു.. “ശരി.. ഇപ്പൊ അവരും സന്തോഷിക്കുന്നുണ്ടാവും.. മോള് വേഗം വാ കേട്ടോ.. ” “നേരത്തെ വന്നാൽ നകുലേട്ടന്റെ കല്യാണം കൂടാൻ പറ്റില്ല മുത്തശ്ശി.. ഡ്രസ്സ്‌ ഒക്കെ നിങ്ങൾ എടുത്തോ.. ഞാൻ ചൊവ്വാഴ്ച വന്നാപ്പോരേ.. ഇനി കല്യാണം കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാനുള്ള അവസരം കിട്ടൂല്ലല്ലോ.. നകുലേട്ടന്റെ കല്യാണം ഗംഭീരമാക്കണം.. ” “ശരി അങ്ങനെ ആണെങ്കിൽ അങ്ങനെ നിന്നെ നിർബന്ധിക്കുന്നില്ല.. പിന്നെ ഉണ്ണിയോടും കൂടി വിവരം പറയൂ.. വരാൻ പറയണം.. ” “ശരി മുത്തശ്ശി… ” അവൾ ഫോൺ കട്ട്‌ ചെയ്തു.. (ഇടവേള… ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം കമന്റ് ഇടൂ….

Continue Reading

Most Popular