Connect with us

തുടർക്കഥകൾ

എന്റെ പ്രണയം, ഭാഗം: 7

Published

on

രചന: ഹരി കിഷോർ
“വലിഞ്ഞു കേറി വന്നു എല്ലാം നശിപ്പിചിട്ട് അവന്റെ ഒരു ഒലക്കേമേലെ ഡയലോഗ് ഒന്നും കണ്ടില്ല പോലും.. അതിനും വേണ്ടി ഒന്നും ഇവിടെ നടന്നില്ല…” “ഇല്ലേ????? സാധാരണ നിങ്ങളുടെ ഇതു വരെയുള്ള മീറ്റിങ്ങുകൾ വച്ചു ഒരു കിസ്സ് അടി നടക്കേണ്ട സമയം കഴിഞ്ഞല്ലോ കള്ള കളക്ടറെ ” (അവന് പറഞ്ഞത് സത്യം ആണേലും..ഞാൻ യക്ഷി കുട്ടിയെ നോക്കിയപ്പോൾ അവൾ ആകെ ചമ്മി നിൽപ..എനിക്കും നാണം കെടാൻ വയ്യാത്തോണ്ട് നൈസ് ആയിട്ട് ഞാൻ സംഭവം വേറെ റൂട്ടിൽ ആക്കി..എന്നിട്ട് അവനോടു പറഞ്ഞു.) “ഹാ സത്യം ആണെടാ ഒന്നും നടന്നില്ലന്നെ.. ഞാൻ ഇവളോട് പറയുക ആയിരുന്നു രണ്ടു ദിവസം ആയിട്ട് ഫോൺ നിന്റെ കയ്യിൽ ആയിരുന്നു എന്ന്..ഈ രണ്ടു ദിവസം എന്താ നടന്നത് എന്ന് അവനെ അറിയൂ എന്ന്..ഇങ്ങോട്ട് വരാൻ നേരം ആണ് ഫോൺ തന്നത് എന്ന് അല്ലെ യക്ഷി കുട്ടി…ഓ സോറി നിങ്ങൾ തമ്മിൽ പരിചയ പെട്ടില്ലല്ലോ..ഇത് എന്റെ ഒരേ ഒരു അനിയൻ ശ്രീ കിഷോർ എന്ന കിച്ചു.. ” (ഇത്രയും അവളോട്‌ പറഞ്ഞതും അവൾ അവന്റെ അടുത്തേക്ക് നടന്നു ചെന്നു അവനെ പാസ്സ് ചെയ്തു പോയത് മാത്രമേ എനിക്കു ഓർമ ഉള്ളു പിന്നെ കിച്ചൂന്റെ “അമ്മേ “എന്നുള്ള വിളി ആണ് കേട്ടത് എന്താ സംഭവം എന്ന് അല്ലെ.. അതു ദേ യക്ഷി കുട്ടി പറയും…അപ്പോളേക്കും ഞാൻ പോയി ഡ്രസ്സ്‌ മാറിയിട്ട് വരാം ) ************** സത്യം പറഞ്ഞ കിച്ചു കേറി വന്നപ്പോൾ ഞാൻ ആകെ ചമ്മി നാറി നിൽക്കുക ആയിരുന്നു.. അതിന്റ കൂടെ അവന്റെ ആ ഡയലോഗ്..അപ്പോൾ ആണ് ഹരിയേട്ടൻ പ്ലേറ്റ് അങ്ങ് തിരിച്ചതു..അത് എനിക്കു ഒരു അനുഗ്രഹം ആയി രണ്ടു ദിവസം ആയി ഹരിയേട്ടൻ എന്താ എന്നോട് മിണ്ടാൻ പറ്റാഞ്ഞത് എന്ന് ഇപ്പോൾ അല്ലെ വെളിപ്പെട്ടത്.. ഈ “ഈയം പാറ്റ ” ആ പാവത്തിന്റെ ഫോൺ വാങ്ങി വച്ചിരുന്നെത്…ഞാൻ കരഞ്ഞു തളർന്നു മനസ്സിൽ ഉള്ളത് മുഴുവൻ അങ്ങോട്ട് മെസ്സേജ് അയച്ചപ്പോൾ ആ തെണ്ടി തിരിച്ചു കുറച്ചു കുത്തും കോമയും ചോദ്യ ചിഹ്നനവും അയച്ചു തന്നു.. ബ്ലഡി ഗ്രാമ വാസി !!! എല്ലാം ഓർത്തപ്പോൾ എന്റെ കാലിന്റെ പെരുവിരലിൽ നിന്ന് ദേഷ്യം ഇരച്ചു കേറി അങ്ങ് തൃശ്ശൂർ വരെ എത്തി.. ഞാൻ ചുറ്റും ഒന്ന് നോക്കി.. ദേ രണ്ടു ദിവസം മുൻപ് ഹരിയേട്ടനെ അടിക്കാൻ എടുത്ത വടി കിച്ചു നിൽക്കുന്നതിന്റെ പിറകിൽ വാതിൽ ഭാഗത്തു ഇരിക്കുന്നു .. പിന്നെ ഒന്നും നോക്കിയില്ല ഞാൻ അവന്റെ അടുത്തേക് നടന്നു ചെന്നു.. അവൻ കരുതി ഞാൻ അവനു കൈ കൊടുത്തു വിഷ് ചെയ്യാൻ പോകുക ആണെന്ന്… അവൻ എന്റെ നേരെ കൈ നീട്ടി.. ഞാൻ അവനെ മൈൻഡ് ചെയ്യാതെ പാസ്സ് ചെയ്തു പോയി.. അവൻ വായും പൊളിച്ചു കിച്ചു ഏട്ടനെ നോക്കി നിന്ന ടൈം മതിയാരുന്നു എനിക്ക്.. അവന്റെ പിന്നാമ്പുറം നോക്കി ഒന്ന് പൊട്ടിക്കാൻ 😜ചെക്കൻ “അമ്മേ “എന്ന് വിളിച്ചു ടോം ക്യാറ്റിനെ പോലെ ചന്തിമേൽ കൈ രണ്ടും പിടിച്ചു മേലോട്ട് ഒരു ചാട്ടം പിന്നെ എനിക്കു ചുറ്റും ഒരു റൗണ്ട് ഓടി ഹരിയേട്ടനെ ദയനീയമായി നോക്കി..ഏട്ടൻ ആണേൽ ഞാൻ ഈ നാട്ടുകാരൻ അല്ലേ എന്ന രീതിയിൽ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ ഡ്രസിങ് ഏരിയയിൽ പോയി.. ലവൻ ആണേൽ എന്ത് ചെയ്യും എന്ന് അറിയാതെ തിരിഞ്ഞു എന്നെ ഒരു നോട്ടം..എന്നിട്ട് എന്നെ നോക്കി ഒന്ന് ഇളിച്ചു….ഞാൻ അതു കണ്ടു ചിരിച്ചു കൊണ്ട് അവന്റെ നേർക്ക് കൈ നീട്ടി.. “ഹായ് കിച്ചു.. i am ലക്ഷ്മി..” അവൻ ആണേൽ പേടിച്ചിട്ട് കൈ തരണില്ല… “അതെ കിച്ചുട്ട എനിക്കു ഈ കടം ബാക്കി വച്ചു ശീലം ഇല്ല അതാണ് ഇപ്പോൾ ഒന്ന് പൊട്ടിച്ചേ ഇപ്പോൾ നമ്മൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല കേട്ടോ ” “അതിനു നമ്മൾ തമ്മിൽ പ്രശ്നം ഒന്നുമില്ലല്ലോ യക്… അല്ല ഏടത്തി ” “ഇല്ലേ??? ” “ഇല്ല.. നമ്മൾ ഇപ്പോൾ അല്ലെ നേരിട്ട് കാണുന്നെ ” “അതൊക്കെ ശരി ആണ്.. എന്നാലേ മോൻ നേരത്തെ ഹരിയേട്ടൻ പറഞ്ഞ ഡയലോഗ് ഒക്കെ ഒന്ന് rewind ചെയ്തു നോക്കിയേ…?? ” അതു കേട്ടതും അവൻ ഒന്ന് ആലോചിച്ചു നിന്നിട്ട് എന്നെ ഒന്ന് ദയനീയമായി നോക്കി .. “ഇപ്പോൾ നിനക്ക് മനസ്സിലായോ മോനെ?? ” “ഉവ്വ് ” “എന്ത് മനസിലായി എന്ന്?? ” “അത് പിന്നെ ആരേലും സീരിയസ് ആയി ഓരോ കാര്യം പറയുമ്പോൾ നമ്മൾ വെറുതെ കുത്തും കോമയും ഒന്നും ഇടാൻ പാടില്ല എന്ന്…” “അങ്ങനെ ഇനി ചെയ്താൽ എന്താ ഉണ്ടാകുക എന്ന് മനസിലായല്ലോ എന്റെ അനിയൻ കുട്ടന്… ” “ഉവ്വ് ഉവ്വ്… ഞാൻ ഇല്ലേ…അല്ലേലും ഏട്ടത്തി കടം വീട്ടാൻ മിടുക്കി ആണെന്ന് ഏട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്.. ഇപ്പോൾ കിട്ടി ബോധിച്ചു.. തൃപ്തി ആയി ഏടത്തി.. തൃപ്തി ആയി…” “നിനക്ക് വേദനിച്ചോ കിച്ചു… ” “എയ് ഇല്ല നല്ല സുഖം അതല്ലേ ഞാൻ ഒരു റൗണ്ട് ഓടിയെ.. ഏടത്തിക്ക് ഈ അടി ഇടിയും കടിയും മാത്രേ ഉള്ളു.. ” “കടിയോ??? ” “അത് പിന്നെ ഇപ്പോൾ ഏട്ടന്റെ നെഞ്ചത് കുറച്ചു പല്ലിന്റെ പാട് ഞാൻ കണ്ടു… അതപ്പോൾ ഏടത്തിയുടെ അല്ലെ ഭഗവാനെ ???? റൊമാൻസ് കാണിക്കുമ്പോൾ വാതിൽ അടച്ചു കാണിക്കണം ഇല്ലേൽ എന്നെ പോലെയുള്ള നിഷ്കു പിള്ളേർ കണ്ടു പഠിക്കില്ലേ ” “എടാ ഇന്ന് നിന്നെ ഞാൻ…” എന്ന് പറഞ്ഞു ഞാൻ അവനെ റൂമിൽ ഇട്ട് ഓടിക്കാൻ തുടങ്ങി.. “ഭഗവാനെ നിങ്ങൾ രണ്ടും കൂടി ഇതുവരെ നിർത്തി ഇല്ലേ??? ” ഹരിയേട്ടൻ ആയിരുന്നു… “എടാ ഏട്ടാ നിനക്ക് ഇങ്ങനെ തന്നെ വേണം… ഈ ഏടത്തി ആണേൽ,,നിന്റെ പൊടി പോലും ബാക്കി കാണില്ല മോനെ.. ” “അതെന്താടാ?? ” “നല്ല സെലെക്ഷൻ ” എന്ന് അവൻ അവന്റെ പിന്നാമ്പുറം തടവി കൊണ്ടു പറഞ്ഞു….അത് കണ്ടു ഞങ്ങൾ രണ്ടാളും ചിരിച്ചു “എന്നാൽ പിന്നെ നമുക്ക് താഴേക്കു പോകാം.. അച്ഛനേം അമ്മയേം നീ പരിചയ പെട്ടില്ലല്ലോ യക്ഷി കുട്ടി? ” “ആ അടിപൊളി ഇനി അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ…ഇനി അവർക്ക് കൂടി കൊടുത്താൽ പണ്ട് ആരാണ്ടു പറഞ്ഞ പോലെ കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന പഴഞ്ചോല് ഓക്കേ ആകും അല്ലെ ഏടത്തി? ” “നീ എന്താ ഒന്നും മിണ്ടാതെ നില്കുന്നെ ലക്ഷ്മി? ” “അത് പിന്നെ.. എനിക്കു ആകെ എന്തോ പോലെ അമ്മയെം അച്ഛനേം എങ്ങനെ ഫേസ് ചെയ്യും എന്ന് ഓർത്തിട്ട്.. അതാണ് ഞാൻ വരുന്നില്ല.. നിങ്ങൾ രണ്ടാളും പൊക്കോ ” “അതെന്ത് പണി ആണ് ഏടത്തി എത്ര നാൾ ഇങ്ങനെ കാണാതെ ഇരിക്കും..ഇതൊക്ക സില്ലി കേസ് അല്ലെ.. ഏടത്തി ജ്യൂസ്‌ എടുത്തു തലേ മേൽ കമിഴ്തിയ ഈ ഏട്ടന് അവിടെ പിടിച്ചിരുന്നു.. പിന്നെ ആണ് ഇങ്ങട് വാ ഏടത്തി ” എന്ന് പറഞ്ഞു അവൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു താഴേക്ക് ഇറങ്ങി.. പിറകെ ഹരിയേട്ടനും.. എനിക്കു ആണേൽ ഇപ്പോൾ ഇറങ്ങി ഓടിയാൽ കൊള്ളാം എന്നുണ്ട്.. ആ ചെറുക്കൻ ആണേൽ പിടിച്ച പിടിയാലേ എന്നെ അവരുടെ മുന്നിൽ കൊണ്ടു ചെന്നു നിർത്തി… “ദ നില്കണ് നിങ്ങളുടെ ഉണ്ണിയാർച്ച ” എന്നും പറഞ്ഞു.. ഞാൻ ആണേൽ തല താഴ്ത്തി നിൽകുവാ..നെഞ്ച് ആണേൽ പട പട ഇടിക്കുന്നു..കണ്ണൊക്കെ നിറഞ്ഞു വന്നു നിൽകുവാ.. ഞാൻ വലിയ ഒരു തെറ്റ് തന്നെ ആണ് ചെയ്തത് എന്ന് എനിക്കു നല്ല ബോധ്യ ഉണ്ടായിരുന്നു.. ************** ഹരിയേട്ടന്റെ അമ്മ എന്റെ അടുത്തേക്ക് നടന്നു വന്നു.. എന്റെ മുഖം ഉയർത്തി.. അപ്പോളേക്കും എന്റെ കണ്ണിൽ ഞാൻ പിടിച്ചു വച്ചിരുന്ന കണ്ണീർ പുറത്തേക്ക് ചാടി.. “അയ്യേ അമ്മയുടെ മോള് കരയുക ആണോ.. ഞാൻ അറിഞ്ഞു കേട്ട ലക്ഷ്മി കുട്ടി നല്ല തന്റേടി ആണല്ലോ…ഉം.. ” “അത് അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം ഞാൻ ചെയ്ത തെറ്റിന് … രണ്ടു ദിവസം ആയി ഹരിയേട്ടൻ എന്നെ ഇട്ട് കളിപ്പിക്കുക ആയിരുന്നു എന്ന ഞാൻ ഇതു വരെ കരുതിയെ..എന്റെ അച്ഛനും അമ്മയും കൂടി അറിഞ്ഞു കൊണ്ട് ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ.. ഞാൻ ആ ദേഷ്യത്തിൽ ചെയ്തു പോയത് ആണ്.. ” അതും പറഞ്ഞു ഞാൻ ഹരിയേട്ടന്റെ അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു…അമ്മ എന്നെ ചേർത്ത് പിടിച്ചു എന്റെ നെറുകയിൽ തലോടി… എന്നിട്ട് എന്റെ കണ്ണു തുടച്ചിട്ട് പറഞ്ഞു.. “മോളു ചെയ്തത് തെറ്റ് ആണെന്ന അഭിപ്രായം ഒന്നും ഞങ്ങള്ക്ക് രണ്ടാൾക്കും ഇല്ല.. അവൻ ചെയ്തതിന് തിരിച്ചു ഒരു “പണി” അങ്ങനെ കണ്ട മതി..ഇനി ഈ കണ്ണു നിറയ്ക്കാൻ ആരെ കൊണ്ടും ഞാൻ അനുവദിക്കില്ല.. അതിപ്പോൾ ഹരി ആയാലും നല്ല പെട കിട്ടും പറഞ്ഞേക്കാം.. ഇവൾ ഇനി ഞങ്ങളുടെ സ്വന്തം മോളാ.. അവൻ ഇട്ട് കളിപ്പിച്ചതിന് ഇതൊന്നും അല്ല ഞങ്ങൾ പ്രതീക്ഷിച്ച അല്ലെ ഗോപിയേട്ടാ?? ” “അതെയതെ… അവൻ എല്ലാം പറഞ്ഞപ്പോൾ ഞങ്ങൾ കൊടുക്കേണ്ടത് മോളു കൊടുത്തു അത്രേ ഉള്ളു.. “അതും പറഞ്ഞു അച്ഛന്റ ചിരിച്ചു.. ഞാൻ ആണേൽ ഹരിയേട്ടനെ നോക്കിയപ്പോൾ പുള്ളി കയ്യും കെട്ടി എല്ലാം ആസ്വദിച്ചു നിൽകുവാ… “അച്ഛാ ശരിക്കും അങ്ങനെ അല്ല രണ്ടു ദിവസം ആയി ഈ കിച്ചു എന്റെ ഫോൺ വാങ്ങി വച്ചേക്കുക ആയിരുന്നു.. അവൻ ആണ് ലക്ഷ്മിയെ വട്ടം ചുറ്റിചേ” ഹരിയേട്ടൻ അത് പറഞ്ഞതും അമ്മ കിച്ചൂന്റെ ചെവിയിൽ കേറി പിടിച്ചു.. “എന്റെ പൊന്നു അമ്മേ ഇതിന്റെ ഒക്കെ കണക്ക് ഏടത്തി തന്നെ നേരിട്ട് തീർത്തത് ആണ് ഇപ്പോൾ.. എന്നിട്ട് അല്ലെ ഞങ്ങൾ താഴേക്ക് വന്നത്… ” “അതെന്തുവാടാ??? ” അമ്മ ചോദിച്ചു.. “കിട്ടി ബോധിച്ചു !!!…ഇനി അമ്മയ്ക്ക് കണ്ടു ബോധിക്കണം എങ്കിൽ വീട്ടിൽ ചെന്നിട്ടു കാണിക്കാം എന്തെ??? ” “നന്നായി.. മോളെ ” എന്ന് പറഞ്ഞു അച്ഛന് എന്റെ കൈ പിടിച്ചു കുലുക്കി.. ഇതൊക്കെ കണ്ടു എന്റെ അച്ഛനും അമ്മയും എന്റെ അടുത്തേക്ക് വന്നു അത് കണ്ടു ഞാൻ തിരിഞ്ഞു നിന്നു.. “അച്ഛന്റെ മോളു പിണങ്ങല്ലേടാ.. ഇത്രയും ഒക്കെ സംഭവം ഇതിന് പിന്നിൽ ഉണ്ടെന്ന് ഞങ്ങളും ഇപ്പോൾ അല്ലെ അറിഞ്ഞത്..ഹരി ഈ പെണ്ണ് കാണൽ മോൾക് ഒരു സർപ്രൈസ് എന്ന് മാത്രേ പറഞ്ഞുള്ളു..അതാണ് ഞങ്ങളും മോളോട് ഒന്നും പറയാഞ്ഞത്..” “ഉം ” ഞാൻ ഒന്നു മൂളി.. “ഇനിയും പിണക്കം മാറി ഇല്ലേടാ “?? അമ്മ ആയിരുന്നു “എനിക്ക് എന്റെ അച്ഛനോടും അമ്മയോടും അങ്ങനെ പിണങ്ങാൻ പറ്റുമോ….?? ” എന്ന് പറഞ്ഞു ഞാൻ രണ്ടു പേരെയും കെട്ടി പിടിച്ചു ഉമ്മ കൊടുത്തു.. “അപ്പോൾ എല്ലാം ഓക്കേ ആയ സ്ഥിതിക്ക് മോളുടെ എക്സാം കഴിഞ്ഞുള്ള ഒരു ദിവസം നോക്കാം അല്ലെ കല്യാണത്തിന്… ഒരുപാട് നീട്ടി കൊണ്ടു പോകണ്ട എന്ന ഹരി പറയുന്നേ.. മോൾക്ക്‌ പ്രശ്നം ഒന്നും ഇല്ലല്ലോ അല്ലെ?? ” (ഹരിയേട്ടന്റെ അച്ഛൻ അത് പറഞ്ഞപ്പോൾ ഞാൻ ഹരിയേട്ടനെ നോക്കി…എന്നോട് ഈ ചതി വേണ്ടായിരുന്നു മനുഷ്യ.. കൂടി പോയാൽ ഒന്നര മാസം… കല്യാണത്തിന് മുൻപ് ഇത്തിരി റൊമാൻസ് കളിച്ചു നടക്കാം എന്ന് കരുതിയതാ..

അതെല്ലാം തുലചിട്ട് നിന്ന് ചിരിക്കണ കണ്ടോ.. ദുഷ്ടൻ ) “എയ് ഇല്ല അച്ഛാ.. എല്ലാം നിങ്ങൾ തീരുമാനിക്കും പോലെ.. ” “അപ്പോൾ മാധവ നമ്മൾ തീരുമാനിച്ച പോലെ നിശ്ചയം വലിയ ചടങ്ങ് ആയി ഒന്നും വേണ്ട.. കല്യാണം ഉടനെ ആയതു കൊണ്ടു എല്ലാർക്കും ഒരു ബുദ്ധിമുട്ട് ആകും.. നമ്മൾ മാത്രം പോരെ അതിനു.. ” “അത് മതി…ഇത്രേം ദൂരം ബന്ധുക്കളും ആയി ബുദ്ധിമുട്ടണ്ട ” “എന്നാൽ എല്ലാം പറഞ്ഞ പോലെ.. അതെ എല്ലാരും വിശേഷം എല്ലാം ചോദിച്ചു തീർന്നു എങ്കിൽ നമുക്ക് അങ്ങോട്ട് ഇറങ്ങാം അല്ലെ ” അത് കേട്ടതും എല്ലാരും ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങി.. ഹരിയേട്ടൻ ആരും കാണാതെ കൈ വീശി ഇറങ്ങുവാ എന്ന് കാണിച്ചു തിരിച്ചു ഞാനും കാണിച്ചു.. പെട്ടെന്ന് ബുള്ളറ്റിന്റെ അടുത്ത് എത്തിയപ്പോൾ ഹരിയേട്ടൻ ഷിർട്ടിന്റെ പോക്കറ്റിൽ തപ്പി നോക്കി.. “എന്താ മോനെ “?? ലക്ഷ്മിയുടെ അച്ഛൻ ആയിരുന്നു “അയ്യോ അച്ഛാ വണ്ടിയുടെ കീ ലക്ഷ്മിയുടെ മുറിയിൽ വച്ചു മറന്നു…” “മറക്കും എനിക്കു അറിയാം എല്ലാ ചെക്കന്മാരും ഇങ്ങനെ ആണ് കല്യാണം ഉറപ്പിച്ചു എന്ന് കേട്ട പലതും മറക്കും ” (കിച്ചു ആയിരുന്നു..ശവം നാറ്റിച്ചു.. ഞാൻ അവനെ കണ്ണുരുട്ടി നോക്കി.. അവന്റെ ചളി കെട്ട് എല്ലാരും കൂടി എന്നെ ഒരുമാതിരി ആക്കി ചിരിച്ചു.. ആ സമയം കൊണ്ട് അവൾ റൂമിലേക്ക് പോയി..പോയിട്ട് കുറെ നേരം ആയി കാണുന്നില്ല ) “ഇവൾ ഇത് എന്ത് എടുക്കുവാ ” എന്ന് ഞാൻ ആരോട് എന്നില്ലാതെ പറഞ്ഞു.. “ടാ ചേട്ടാ നീ എന്തുവാ താക്കോൽ റൂമിൽ കുഴിച്ചു ഇട്ടേതോ ഏടത്തി കിളച്ചു എടുക്കാൻ പോയേതോ.. സമയം പോകുന്നു മാൻ.. പോയി എടുത്തോണ്ട് വാ “അത് കേട്ടതും ബാലേട്ടനും സപ്പോർട്ട് ചെയ്തു.. ഞാൻ അവളുടെ റൂമിലേക്ക് വീണ്ടും പോയി.. ഓരോ അവസ്ഥ നോക്കണേ ഭഗവാനെ.. ഞാൻ റൂമിൽ ചെന്നപ്പോൾ അവളെ അവിടെ കണ്ടില്ല.. “ടി യക്ഷി കുട്ടി നീ എവിടെ ആണ് താഴെ എല്ലാരും വെയ്റ്റിംഗ് ആണ് പോകണം.. ” എന്ന് പറഞ്ഞതും റൂമിന്റെ ഡോർ പെട്ടെന്ന് അടഞ്ഞു.. no അടച്ചു.. “നീ ഇതു എന്താ ചെയ്യണേ ” “അതെ കിച്ചു പറഞ്ഞത് കേട്ടില്ലേ റൊമാൻസ് കാണിക്കുമ്പോൾ കതക് അടച്ചിട്ടു ചെയ്യണം എന്ന് ” “അതിനു???? നീ മര്യാദക്ക് കീ നോക്കി എടുക്കു ” “കീ എന്റെ കയ്യിൽ ഉണ്ട്.. അതൊക്കെ എപ്പോളെ കിട്ടി ” “എങ്കിൽ മര്യാദക്ക് ഇങ്ങു തന്നെ എനിക്കു പോകണം.. കളി ഇത്തിരി കൂടുന്നുണ്ട് നിനക്ക് ” “ഓ വല്യ ജാഡ ആണേൽ ഇന്നാ കീ പൊക്കോ ” ഞാൻ കീ വാങ്ങി ഡോർ തുറക്കാൻ തിരിഞ്ഞപ്പോൾ അവൾ പിന്നിൽ കൂടി വന്നു എന്നെ കെട്ടി പിടിച്ചു “താങ്ക്സ് ഹരിയേട്ടാ ഇത്രയും നല്ല ഒരു ഫാമിലിയിലേക്ക് എന്നെ കൂട്ടി കൊണ്ടു പോകുന്നതിന്.. ആൻഡ് താങ്ക്സ് ഫോർ എവെരിതിങ്.. ഇത്രയും പറയാൻ ആണ് ഞാൻ ഈ കീ മാറ്റി വച്ചത്..പറഞ്ഞില്ല എങ്കിൽ എനിക്കു ഉറക്കം വരില്ല.. ഇനി പൊക്കോ കേട്ടോ കൂടുതൽ റൊമാന്റിക് ആയാൽ നമ്മുടെ ആരാധകർ കൊല്ലും.. ” അത് കേട്ടു എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹരിയേട്ടൻ താക്കോൽ കയ്യിൽ കറക്കി കൊണ്ടു താഴേക്കു പോയി…. *** സത്യം പറഞ്ഞ കുറെ നേരം കൂടി അവൾക്ക് ഒപ്പം നിൽക്കണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു.. പക്ഷെ കിച്ചു കേറി ആ ഡയലോഗ് അടിച്ച ദേഷ്യത്തിൽ എങ്ങനെ എങ്കിലും അവിടുന്ന് ഇറങ്ങിയ മതി എന്നായി.. അതാ പെണ്ണ് ഇത്തിരി റൊമാന്റിക് ആകാൻ നോക്കിയപ്പോൾ അല്പം ജാഡ ഇട്ട് ഇറങ്ങിയത്.. സാരമില്ല സമയം ഇനിയും ഇങ്ങനെ കിടക്കുക അല്ലെ..വീട്ടിൽ വന്നു കേറിയത് മുതൽ യക്ഷി കുട്ടിയെയും വീട്ടുകാരെയും പറ്റി പറയാനേ ഉള്ളൂ എല്ലാർക്കും നേരം.. ഇതിനിടയിൽ നാട്ടിൽ ഉള്ള അടുത്ത ബന്ധുക്കളെ ഒക്കെ ഫോണിൽ വിളിച്ചു കാര്യങ്ങൾ പറയുന്ന തിരക്കിൽ ആയിരുന്നു അച്ഛനും അമ്മയും..അടുത്ത ഞായറാഴ്ച മോതിരം കൈ മാറ്റാം എന്ന് തീരുമാനിച്ചു.. അത് കഴിഞ്ഞു അച്ഛനും അമ്മയും കൂടി നാട്ടിലേക്ക് തിരികെ പോകും എന്ന് പറഞ്ഞു… രാത്രി ഫുഡ്‌ ഒക്കെ കഴിഞ്ഞു ഞാനും കിച്ചുവും കൂടി പതിവ് കത്തി അടി നടത്തുക ആയിരുന്നു..അവനും എനിക്കും നല്ല ഫുഡ്‌, ട്രാവെല്ലിങ് ഒക്കെ ഒരുപാട് ഇഷ്ടം ആണ്..കൊല്ലത്തു അങ്ങനെയുള്ള കുറച്ചു പ്ലേസ് നെറ്റിൽ തപ്പി കൊണ്ടു ഇരിക്കുക ആയിരുന്നു..അപ്പോൾ ആണ് യക്ഷി കുട്ടിയുടെ ഫോൺ വരുന്നത്.. ഞാൻ അവനോട് നോക്കി വയ്ക്കാൻ പറഞ്ഞിട്ട് അവളുടെ ഫോൺ അറ്റൻഡ് ചെയ്ത്.. ************* “ഹായ് യക്ഷി കുട്ടി.. ” “എന്ത് മനുഷ്യൻ ആണ്.. എപ്പോളും ഞാൻ അങ്ങോട്ട്‌ വിളിച്ചു തിരക്കണം.. ഇവിടുന്ന് പോയിട്ട് ഒന്ന് വിളിച്ചു കൂടെ?? എത്തിയോ ഇല്ലയോ എന്ന് പറയാൻ ” “അത് പിന്നെ ഞാൻ… അല്ല അമ്മ അങ്ങോട്ട്‌ വിളിച്ചല്ലോ അപ്പോൾ പറഞ്ഞില്ലേ ഞങ്ങൾ ഇങ്ങു എത്തി എന്ന് ” “ഓ എല്ലാം അമ്മ പറഞ്ഞു അറിഞ്ഞ മതിയല്ലോ അല്ലെങ്കിൽ വേറെ ആരേലും പറഞ്ഞു എങ്കിൽ ഓക്കേ ഗുഡ്‌നൈറ് ” “അയ്യോ വെക്കല്ലേ… ” ആഹാ അടിപൊളി പറഞ്ഞില്ല അതിന് മുൻപ് അവൾ ഫോൺ വച്ചു.. കണ്ടോ വിളിക്കുക അടി ഇടുക ഇത് തന്നെ പണി..തിരിച്ചു വിളിച്ചു നോക്കി ഫോൺ എടുക്കുന്നില്ല.. കട്ട്‌ ചെയ്തു കൊണ്ടേ ഇരിക്കുവാ..വാട്സ്ആപ്പ് മെസ്സേജ് അയക്കാൻ നോക്കിയപ്പോൾ ആദ്യം അയച്ച ഹായ് പോയി പിന്നെ ബ്ലോക്ക്‌ ചെയ്തു.. ഇവളെ ഇന്ന് ഞാൻ…. ഞാൻ ദേഷ്യം പിടിച്ചു റൂമിൽ ചെന്നു ഫോൺ എടുത്തു ബെഡിലേക്ക് എറിഞ്ഞു.. “ടാ ഏട്ടാ എന്താ എന്ത് പറ്റി… ” “കുന്തം.. ആ യക്ഷി പിണങ്ങി പിന്നേം.. ഞാൻ അങ്ങോട്ട്‌ വിളിച്ചു പറഞ്ഞില്ല എന്ന് നമ്മൾ ഇവിടെ വന്നു എന്ന്..തിരിച്ചു വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല..വാട്സ്ആപ്പിൽ ദേ ഇപ്പൊ ബ്ലോക്കി ” “നിനക്ക് വിളിച്ചു പറഞ്ഞു കൂടായിരുന്നോ?? ” “അത് പിന്നെ അമ്മ പറഞ്ഞത് കൊണ്ടു ” “ആ പസ്ററ് കാമുകൻ… ഈ പെൺപിള്ളേർ ഇങ്ങനെ ആണ് ഏട്ടാ.. സ്നേഹിച്ചാൽ നക്കി കൊല്ലും.. ഇല്ലേൽ മുക്കി കൊല്ലും ” “നീ നിന്റെ ഫോണിൽ നിന്ന് അവളെ ഒന്ന് വിളിച്ചേ ” “എന്റെ ഫോൺ കണ്ടാൽ ഏടത്തി തീരെ എടുക്കില്ല.. നമ്മൾ തമ്മിൽ വിക്രമനും മുത്തുവും ആണെന്ന് ഏടത്തിക്കു അറിയാം.. ” “പിന്നെ എന്ത് ചെയ്യും?? ” “ഐഡിയ !!! അമ്മയുടെ ഫോണിൽ നിന്ന് വിളിക്കാം ” “അത് ശരിയാ.. അവൾ അമ്മ ആണെന്ന് കരുതി എന്തായാലും ഫോൺ എടുക്കും.. ” “എന്നാൽ ഞാൻ പോയി എടുത്തിട്ട് വരാം.. “എന്ന് പറഞ്ഞു കിച്ചു പോയി… ഞാനും അവനും കൂടി അവളുടെ നമ്പറിൽ വിളിച്ചു.. അവൻ സംസാരിച്ചു സോൾവ്‌ ആക്കിയിട്ട് എനിക്കു തരാം എന്ന പറഞ്ഞതു..ഒന്ന് രണ്ടു റിങ്നു ശേഷം അവൾ ഫോൺ എടുത്തു.. “ഹലോ അമ്മേ.. എന്താ ഈ നേരത്ത്? ” “അമ്മ അല്ല ഏടത്തി ഞാൻ കിച്ചു ആണ്.. ” “ഓ ഇപ്പോൾ അമ്മയുടെ ഫോണും നിന്റെ കയ്യിൽ ആണോ?? ” “എയ് അങ്ങനെ അല്ല.. ഞാൻ ഒരു കാര്യം.. ” “നീ കിടന്ന് ഉരുളണ്ട.. നിന്റെ ഏട്ടന്റെ വക്കാലത്തും കൊണ്ടു വന്നത് ആണേൽ വേണ്ട.. എനിക്കു കിടക്കണം ഗുഡ്‌നൈറ്” അതു പറഞ്ഞു അവൾ ഫോൺ വച്ചു.. അവൻ എന്നെ ദയനീയമായി നോക്കി കൊണ്ട് പറഞ്ഞു “ഒത്തില്ല “… “ഹും ഇനി എന്ത് വേണം എന്ന് എനിക്കു അറിയാം.. ” എന്ന് പറഞ്ഞു ഞാൻ ബുള്ളെറ്റിന്റെ കീ എടുത്തു ഇറങ്ങി.. അച്ഛനോടും അമ്മയോടും ലേറ്റ് ആകും എന്ന് പറഞ്ഞു.. അവളുടെ വീട് തന്നെ ലക്ഷ്യം അല്ലാതെ പറ്റില്ലല്ലോ.. ഇന്ന് രാത്രി ഈ പിണക്കം തീർത്തു ഇല്ല എങ്കിൽ നാളെ മുതൽ വിളിക്കാൻ കൂടി ഉള്ള ടൈം കിട്ടില്ല.. ഇലക്ഷന് ടിക്ലിയർ ചെയ്തത് കാരണം നാളെ മുതൽ തീരുന്ന ദിവസം വരെ ഒന്നിനും സമയം കാണില്ല.. ************ പോകുന്ന വഴി വണ്ടി സൈഡ് ഒതുക്കി അങ്കിളിനെ വിളിച്ചു ലക്ഷ്മിയെ ഒരു മണിക്കൂർ നേരം എന്റെ ഒപ്പം വിടുന്നതിനു അവർക്ക് രണ്ടാൾക്കും ബുദ്ധിമുട്ട് ഉണ്ടോ എന്ന് അറിയാൻ ആയിരുന്നു.. പ്രശ്നം ഒന്നും ഇല്ല തമ്മിൽ പിണങ്ങിയോ എന്ന് അങ്കിൾ ചോദിച്ചപ്പോൾ എനിക്കു ഒന്നും പറയാൻ ഉണ്ടായിരുന്നില്ല..ഞാൻ വെറുതെ ചിരിച്ചു..കാര്യങ്ങൾ നേരത്തെ പറഞ്ഞത് കൊണ്ടു അങ്കിളും ആന്റിയും എന്നെ കാത്തു വീടിനു പുറത്തു തന്നെ ഉണ്ടായിരുന്നു.. ഞാൻ ചിരിച്ചു കൊണ്ടു അങ്ങോട്ട്‌ ചെന്നു.. “അങ്കിളിനു എങ്ങനെ മനസിലായി ഞങ്ങൾ പിണങ്ങി എന്ന്.. ” “ഞങ്ങളുടെ മോളെ ഞങ്ങള്ക്ക് അറിയില്ലേ ഹരി.. കുഞ്ഞു കാരണം മതി മുഖം വീർപ്പിച്ചു നടക്കാൻ.. പിന്നെ എത്ര വിളിച്ചിട്ടും ഫുഡ്‌ കഴിക്കാൻ വന്നില്ല ഇത് വരെ.. ഹരി പോയി ഒന്ന് നോക്ക് ” ഞാൻ അവരോടു ചിരിച്ചു കൊണ്ടു അവളുടെ റൂമിലേക്ക് പോയി.. ************** സത്യം പറഞ്ഞ ഹരിയേട്ടൻ ഇവിടുന്നു പോയ ശേഷം ഒന്ന് കൂടി ഒന്ന് കാണണം എന്ന് വല്ലാതെ മനസ്സ് ആഗ്രഹിച്ചു.. വിളിക്കുമ്പോൾ പറയാം എന്ന് കരുതി ഇരുന്നിട്ട് ആ ദുഷ്ടൻ എന്നെ ഒന്ന് വിളിച്ചു കൂടി ഇല്ല.. അമ്മ വിളിച്ചപ്പോൾ അവർ അവിടെ എത്തിയെന്നു പറഞ്ഞു.. അനിയനും ചേട്ടനും കൂടി ഭയങ്കര കത്തി അടി നടത്തുക ആണെന്ന്.. ഹും ഇവിടെ ഒരുത്തി കാത്തിരിക്കുന്നു എന്ന് അങ്ങേർക്ക് ഒരു ബോധവും ഇല്ല..അല്ലെങ്കിൽ തന്നെ എന്താ ഇനിയിപ്പോ എല്ലാരും ഇങ്ങനെ ആണ് കല്യാണം ഉറപ്പിച്ച പിന്നെ അതിന് മുൻപെ പിറകെ നടന്നതും പറഞ്ഞതും ഒക്കെ മറക്കും സാറും അങ്ങനെ തന്നെ ആണ്.. എപ്പോളും ഞാൻ അല്ലെ വിളിക്കുക ഒന്ന് ഇങ്ങോട്ട് വിളിച്ചാൽ എന്താ.. ഓർത്തപ്പോൾ കണ്ണു നിറഞ്ഞു വന്നു.. കാണാൻ തോന്നിയപ്പോൾ വിളിക്കും എന്ന് ആശ്വാസിച്ചു.. ഇപ്പൊ അതും ഇല്ല..

അവസാനം ഞാൻ അങ്ങോട്ട്‌ വിളിച്ചപ്പോൾ അമ്മ വിളിച്ചില്ലേ എന്ന്.. അതു കൂടി കേട്ടപ്പോൾ എനിക്കു ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു ഫോൺ കട്ട്‌ ചെയ്തു.. എന്തൊരു മനുഷ്യൻ ആണ്..അമ്മ ആണേൽ ഇപ്പൊ കുറെ തവണ ഫുഡ്‌ കഴിക്കാൻ വന്നു വിളിച്ചു ഞാൻ വിശപ്പ് ഇല്ല എന്ന് പറഞ്ഞു റൂം അടച്ചു കിടക്കുവാ.. അല്ലേൽ തന്നെ ഞാൻ ഇനിയും കരഞ്ഞു എന്ന് അവർ അറിയണ്ട എന്ന് കരുതി ഇരുന്നപ്പോൾ ആണ് ആരോ ഡോറിൽ തട്ടിയത്..അമ്മ ആകും.. “എനിക്ക് വിശപ്പ് ഇല്ല എന്ന് അമ്മയോട് എത്ര തവണ പറഞ്ഞു ” ഞാൻ കുറച്ചു ദേഷ്യപെട്ടു ആണ് പറഞ്ഞത്.. അപ്പോൾ പിന്നേം ഡോറിൽ തട്ടുന്നു.. “ഈ അമ്മയോട് പറഞ്ഞാലും മനസിലാകില്ല ” എന്ന് പറഞ്ഞു ഞാൻ കണ്ണു തുടച്ചു എഴുന്നേറ്റു ഡോർ തുറന്നതും നിൽക്കുന്ന ആളിനെ കണ്ടു ഞെട്ടി പോയി..ഹരിയേട്ടൻ !!! ഭഗവാനെ ഇനി വല്ല സ്വപ്നവും ആണോ എന്ന് കരുതി ഇരുന്നപ്പോൾ ഹരിയേട്ടൻ എന്റെ കയ്യിൽ ഒരു പിച്ചു തന്നു.. നല്ലതു പോലെ വേദനിച്ചു എനിക്ക്… അപ്പോൾ സ്വപ്നം അല്ല.. എന്റെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു 5 മിനിറ്റ്സ വേഗം റെഡി ആയി വാ ഞാൻ താഴേ കാണും എന്ന് പറഞ്ഞു പോയി.. ഞാൻ ഹരിയേട്ടൻ പോകുന്നെ നോക്കി വാ പൊളിച്ചു നിന്നു പെട്ടെന്ന് തിരിഞ്ഞു നിന്നു പറഞ്ഞു “ടി യക്ഷി പോയി റെഡി ആകാൻ ” അതു കേൾക്കേണ്ട താമസം ഞാൻ ഓടി റൂമിൽ കേറി സന്തോഷം കൊണ്ടു തുള്ളി ചാടി.. വേഗം ഡ്രസ്സ്‌ ചെയ്തു താഴേക്കു വരാൻ നേരം അച്ഛനും അമ്മയും ആയി എന്തൊക്കെയോ പറഞ്ഞു ദുഷ്ടൻ പൊട്ടി ചിരിക്കുന്നു.. ഞാൻ വരുന്നത് കണ്ടു ഹരിയേട്ടൻ എഴുന്നേറ്റു.. “അപ്പോൾ ശരി ആന്റി അങ്കിൾ ഞങ്ങൾ പോയിട്ട് വരാം ” എന്ന് പറഞ്ഞു പുറത്തേക്ക് പോയി..ഞാൻ ആണേൽ അണ്ടി കളഞ്ഞ അണ്ണാനെ പോലെ അച്ഛനേം അമ്മേം നോക്കി നിൽകുവാ..രണ്ടു പേരും എന്നെ നോക്കി ചിരിച്ചു പോയ്കോ എന്ന രീതിയിൽ.. ഞാൻ വേഗം അവിടുന്ന് എസ്‌കേപ്പ് ആയി..എന്തൊരു മനുഷ്യൻ ആണ് ഇങ്ങേരു വല്ല ദിവ്യ ദൃശ്ടിയും ഉണ്ടോ.. കാണാൻ ആഗ്രഹിച്ചപ്പോൾ ദേ മുന്നിൽ വന്നു നിൽക്കുന്നു..സത്യം പറഞ്ഞ ഇപ്പൊ എന്റെ മനസ്സു ഒരു നൂറു വട്ടം ഹരിയേട്ടനെ കെട്ടി പിടിച്ചു കിസ്സ് ചെയ്തിട്ടുണ്ട്.. “ടി നീ എന്താ സ്വപ്നം കാണുക ആണോ..വന്നു കേറുന്നുണ്ടോ നീ ” (ഭഗവാനെ എന്തിനാ ഇങ്ങേർക്ക് ഇത്ര ദേഷ്യം..ഞാൻ വേഗം ചെന്നു കേറി..കുറച്ചു ഡിസ്റ്റൻസ് ഇട്ട ഇരുന്നേ.. ഞാനും ഇത്തിരി ദേഷ്യം മുഖത്ത് വരുത്തി.. അങ്ങേരു ദേ ബുള്ളറ്റ് എടുത്തു ഒരു പറപ്പിക്കൽ..സത്യം പറഞ്ഞ സാറിന്റെ എവിടെ ഒക്കെയോ കേറി ഞാൻ അള്ളി പിടിച്ചു പോയി..) “ടി യക്ഷി നീ എന്നെ ഞെക്കി കൊല്ലുമോ ഇപ്പോൾ.. ഒരു മയത്തിൽ പിടിക്കടി ” “അതെ ഞാൻ ഇങ്ങനെ കേറി പിടിക്കാൻ അല്ലെ ഇയാളു വണ്ടി ഇത്ര കത്തിച്ചു വിട്ടേ.. അപ്പോൾ സഹിച്ചോ ” “അതെ അതിനു വേണ്ടി തന്നെയാണ്.. എന്നാൽ മോളു നല്ല പോലെ പിടിചോ കേട്ടോ ” “ഓ.. ” ശരിക്കും പറഞ്ഞ ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് ഇതു പോലെ എപ്പോൾ എങ്കിലും ഒരു നൈറ്റ്‌ ഡ്രൈവ് എന്റെ നല്ല പാതിക്ക് ഒപ്പം..അതൊക്കെ ആലോചിച്ചു ഞാൻ സാറിനെ ഇറുകെ പുണർന്നു.. സാർ വണ്ടി കൊണ്ട് വന്നു നിർത്തി.. ഞങ്ങളുടെ നാട്ടിലെ തന്നെ ഒരു വലിയ പാലം ഉണ്ട്..കായലിനു കുറുകെ..ഞങ്ങൾ രണ്ടു പേരും ഇറങ്ങി..ഇത്രയും ഭംഗി ഈ സ്ഥലത്തിന് ഉണ്ട് എന്ന് ഇപ്പോൾ ആണ് അറിഞ്ഞത്..ഞാൻ മനസ്സിൽ കരുതി.. രണ്ടു വശത്തു ചീന വലകൾ തല കായലിൽ കുമ്പിട്ടു കിടക്കുന്നു.. അതിനുള്ളിൽ വലിയ ബൾബ് മിഴി ചിമ്മി കിടക്കുന്നു നോക്കെത്താ ദൂരത്തോളം..പിന്നെ ഒരുപാട് മീൻ പിടുത്ത തൊഴിലാളികൾ വള്ളത്തിൽ വല വീശുന്നു.. അതിലും കുഞ്ഞു കുഞ്ഞു വിളക്കുകൾ കാണാം.. ആകാശത്തു പൂർണ ചന്ദ്രൻ ഉദിച്ചു ഞങ്ങള്ക്ക് നേരെ നിലാവ് പെയ്യിക്കുന്നു.. അതിനു അകമ്പടി എന്നോണം നക്ഷത്രങ്ങൾ ഞങ്ങളെ നോക്കി മിഴി ചിമ്മി..തിരികെ നോക്കിയപ്പോൾ ഇതൊക്കെ ആസ്വദിച്ചു നിൽക്കുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹരിയേട്ടൻ ബുള്ളെറ്റിൽ ചാരി നില്കുന്നു.. ഞാൻ ഓടി ചെന്നു ഹരിയേട്ടനെ കെട്ടി പിടിച്ചു…ആ നെഞ്ചിൽ വീണു… ” ശരിക്കും എന്തിനാ എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ ” അതിനും മറുപടി ആയി ഹരിയേട്ടൻ എന്റെ മുഖം കൈകളിൽ എടുത്തു നെറുകയിൽ ചുംബിച്ചു.. “ഇപ്പോൾ പിണക്കം മാറിയോ എന്റെ യക്ഷി കുട്ടിയുടെ ” “അതിന് ആരാ പിണങ്ങിയെ??” “പിന്നെ???? “സാർ നെറ്റി ചുളിച്ചു “അതെ എനിക്ക് ഇയാള് പോയ ശേഷം വല്ലാണ്ട് മിസ്സ്‌ ചെയ്തു…അതെങ്ങനെ എന്റെ ശ്വാസവും കൂടി അല്ലേ കൊണ്ട് പോയെ..കുറെ നേരം ഫോട്ടോ ഒക്കെ നോക്കി അഡ്ജസ്റ്റ് ചെയ്തു..പിന്നെ കരുതി വിളിക്കും എന്ന് എന്നിട്ട് വിളിച്ചോ അതും ഇല്ല അങ്ങോട്ട് വിളിച്ചപ്പോൾ അമ്മ വിളിചതോ എന്ന്.. അമ്മയുടെ ശബ്ദം കേൾക്കാൻ അല്ലെ ഞാൻ അത്രേം നേരം കാത്തു ഇരുന്നേ എനിക്ക് അപ്പോൾ ദേഷ്യവും സങ്കടം ഒക്കെ വന്നു അതാ ഞാൻ… ” “എടി ഭയങ്കരി “എന്ന് പറഞ്ഞു സാർ എന്റെ മൂക്കിൽ സാറിന്റെ മൂക്ക് കൊണ്ടു ഉരുമ്മി.. “ഇനി ഇങ്ങനെ ചെയ്യല്ലേ.. ദിവസം ഒരു തവണ എങ്കിലും എന്നെ വിളിക്കണേ പ്ലീസ് “ഞാൻ കെഞ്ചി “ശ്രെമിക്കാം ” “എടാ ദുഷ്ട “എന്ന് പറഞ്ഞു ഞാൻ സാറിന്റെ പുറത്തു ഒരു അടി കൊടുത്തു.. “എന്റെ അമ്മേ.. ഞാൻ എന്തുവാടി ചെണ്ട ആണോ കാണുമ്പോൾ കാണുമ്പോൾ ഇങ്ങനെ തല്ലാൻ.. ഞാൻ ജില്ലാ കളക്ടർ ആണെന്ന് നീ മറക്കല്ല് ” “ഈ അതെ പൊന്നു മോൻ എന്റെ മാത്രം ചെണ്ട ആണ് കേട്ടോ..ബാക്കി ഉള്ളോർക്ക് ജില്ല കളക്ടർ “… “സബാഷ്.. ” കുറെ നേരം ഞാൻ ഹരിയേട്ടന്റെ കയ്യിൽ എന്റെ കൈ കോർത്തു ആ തോളിൽ തല ചായച്ചു ഇരുന്നു… “പോകണ്ടേ നമുക്ക് “…ഹരിയേട്ടൻ ചോദിച്ചു “പോണോ?? ” “എന്റെ പൊന്നു മോളെ നിന്നെ ഒരു മണിക്കൂർ കഴിഞ്ഞു അങ്ങ് എത്തിക്കാം എന്ന് നിന്റെ അച്ഛനും അമ്മയ്ക്കും ഞാൻ വാക്ക് കൊടുത്തത് ആണ്.. ” “ശോ ഇയാൾക്കു രണ്ടു മൂന്ന് മണിക്കൂർ എന്ന് ചോദിച്ചു കൂടായിരുന്നോ ” “ആ ബെസ്റ്റ് ഇതു തന്നെ മനുഷ്യൻ ഒപ്പിച്ചത് എങ്ങനെ എങ്കിലും ആണ്.. അതും നിശ്ചയം പോലും കഴിയാതെ.. നീ വന്നേ “എന്ന് പറഞ്ഞു ഹരിയേട്ടൻ എന്റെ കയ്യിൽ പിടിച്ചു വണ്ടിയിൽ ഇരുത്തി.. ഞാൻ ഹരിയേട്ടന്റെ ചെവിയോട് എന്റെ ചുണ്ടുകൾ അടുപ്പിച്ചു ഒരു ഉമ്മ കൊടുത്തു..ഏട്ടൻ പെട്ടെന്ന് എന്നെ തിരിഞ്ഞു നോക്കി ഒട്ടും പ്രതീക്ഷിക്കാത്തതു ആയതു കൊണ്ടു.. “ചില കാര്യങ്ങൾ അങ്ങനെ ആണ് ഹരിയേട്ടാ ഒട്ടും പ്രതീക്ഷിക്കാതെ കിട്ടുമ്പോൾ ഉള്ള ഒരു സുഖം ഉണ്ടല്ലോ ഞാൻ ഇപ്പോൾ തന്ന പോലെ .. അത് പോലെ ഒന്നാണ് ഹരിയേട്ടൻ എനിക്കു ഈ രാത്രി സാധിച്ചു തന്നത്….” “ആഹാ അപ്പോൾ ആഗ്രഹങ്ങൾ ഓരോന്ന് ആയി പോരട്ടെ സാധിച്ചു തരാൻ പറ്റുന്നത് ആണേൽ ഞാൻ നടത്തി തരാം ” _ “അതു വേണ്ട… പറയാതെ നമ്മുടെ ആഗ്രഹങ്ങൾ നടത്തി തരുമ്പോൾ ഉള്ള സുഖം പറഞ്ഞിട്ട് ചെയ്തു തരുമ്പോൾ കിട്ടില്ല മോനെ… anyway thank you so much എന്റെ കള്ള കളക്ടറെ…ഇനി വണ്ടി വിട്ടോ മോനെ… ” എന്ന് പറഞ്ഞു അവൾ വണ്ടിയിൽ ഇരുന്നു വിളിച്ചു കൂവി… ഞാൻ ആ സമയം മനസു കൊണ്ടു രമ്യക്ക് നന്ദി പറഞ്ഞു… (തുടരും ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്‌ത ശേഷം കമന്റ് ഇടൂ…

Love

ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു…

Published

on

രചന: അക്ഷര മോഹൻ

“ച്ഛേ അമ്മൂത്തിടെ അമ്മ എപ്പോയ വദുന്നേ…” തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് രണ്ട് കുഞ്ഞികൈകളും താടിയിൽ വച്ചു ചോദിക്കുന്ന അമ്മു മോളെ കണ്ടപ്പോൾ എന്തുകൊണ്ടോ ആദിത്യന്റെ ഹൃദയം വിങ്ങി… “അമ്മ പെട്ടെന്ന് വരൂലോ അച്ഛേടെ അമ്മൂട്ടിയെ കാണാൻ…അമ്മ അമ്മൂട്ടിക്ക് പാപ്പം തരും അമ്മൂട്ടിയെ കുളിപ്പിക്കും അമ്മൂട്ടിടെ കൂടെ കളിക്കും…ട്ടോ” “ചത്യം…” പീലികൾ നിറഞ്ഞ കണ്ണുകൾ വിടർത്തി ചോദിച്ചപ്പോൾ അയാൾ ഒന്നുകൂടെ ആ കുഞ്ഞിനെ നെഞ്ചോടടക്കി പിടിച്ചു… “ആട കണ്ണാ ചത്യം..” കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖം വിടരുന്നതും കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്നതും അയാൾ നോക്കി നിന്നു… അയാളുടെ കൈ വിടുവിച്ചു നെഞ്ചിൽ കയറി ഇരുന്ന് ആ കുഞ്ഞിപ്പെണ്ണ് അയാളുടെ മുഖം നിറയെ തുരു തുരെ ഉമ്മ വച്ചു.. “നാളെ അങ്കമ്പാദിൽ പോയിട്ടമ്പോ അമ്മൂത്തി കിച്ചൂത്തനോദു പദയൂലോ കിച്ചൂത്തന്റെ അമ്മേ പോലെ എനിച്ചും അമ്മ പാപ്പം വാദിതദുംന്ന്…” അയാളുടെ മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറയുന്ന അമ്മുമോളെ കട്ടിലിൽ നെഞ്ചോട് ചേർത്ത് കിടത്തി കുഞ്ഞു മുടിയിലൂടെ വിരലോടിച്ചു… “നമുക്ക് പറയാം ട്ടോ…ഇപ്പൊ അച്ഛേടെ അമ്മൂത്തി ഒങ്ങിക്കോ…” ഒന്നുകൂടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മുമോളും അയാളെ ചുറ്റി പിടിച്ചു കിടന്നു… അമ്മൂട്ടി ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ ആദിത്യന്റെ മനസ്സ് വർഷങ്ങൾ പിറകിലോട്ട് പോവുകയായിരുന്നു…

“ഈ ഭ്രാന്തി പെണ്ണിനെ തന്നെ വേണോ ആദിയേട്ടന്…” മുഖത്തിൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ദുർഗയെ അമ്പരപ്പോടെ ആദിത്യൻ നോക്കി നിന്നു… “എനിക്കിനിയും ഭ്രാന്ത്‌ വരും ആദിയേട്ടാ…അങ്ങനെയുള്ള എന്നെ ആദിയേട്ടന് സഹിക്കാൻ പറ്റീന്ന് വരില്ല…” ദൂരെയെങ്ങോട്ടോ മിഴികളൂന്നി പറയുന്നവളെ ആദിത്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി…അവളുടെ അങ്ങനെയൊരു മുഖം ആദ്യമായി ആയിരുന്നു അവൻ കണ്ടത്… “അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു എനിക്ക്…അമ്മയെന്ന് പറഞ്ഞാൽ വളർത്തമ്മ…” മൗനം ബേധിച്ചു കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി… ആറ് വയസ്സ് വരെ അനാഥാലയത്തിൽ ആയിരുന്നു…ചെറിയ ഓർമ്മകൾ മാത്രേ ഉള്ളു…അമ്മക്കും ആരുമില്ലായിരുന്നു എന്നെ പോലെ…ആ അമ്മ എന്നെ കൂടെ കൂട്ടി…എന്നെ സ്വന്തം മകളായി വളർത്തി…ആരോരുമില്ലാത്ത ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ…എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും…ജീവിതത്തിൽ ആദ്യമായി സന്തോഷം എന്തെന്നറിഞ്ഞ നാളുകൾ…” ആ ഓർമകളിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… “പക്ഷേ +2വിലെ പരീക്ഷ കഴിഞ്ഞ അന്ന്…” നൊടിയിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ എങ്ങലടിച്ചു കരഞ്ഞു… കരയരുതെന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ അവന് തോന്നിയെങ്കിലും ഇതുവരെ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവൻ അവൾ പറയുന്നതിനായി കാതോർത്തു…

“വീട്ടിലേക്കുള്ള അത്യാവശ്യസാധനങ്ങൾ വാങ്ങി സ്കൂളിന് മുന്നിൽ എന്നെ കാത്തുനിൽക്കുവായിരുന്നു ന്റെ അമ്മ..അമ്മയെ കണ്ടിട്ടും കാണാത്ത പോലെ കൂട്ടുകാരുടെ കൂടെ ഞാൻ റോഡിലേക്ക് ഓടി…ന്റെ പിറകെ തന്നെ അമ്മയും..പക്ഷേ എന്നെ മാത്രം കണ്ട അമ്മ റോഡിലൂടെ വന്ന ബസ് കണ്ടില്ല…

” നിറഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ അവൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു… “ന്റെ കണ്മുന്നിൽ വച്ചാ ന്റെ അമ്മ…ചോര വാർന്നു പിടഞ്ഞു പിടഞ്ഞു…അവസാനം ന്റെ മടിയിൽ കിടന്നു തന്നെ…” ഒരു പൊട്ടികരച്ചിലോടെ ദുർഗ ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഞാൻ കാരണാ ന്റെ അമ്മ…ഞാൻ അന്ന് അമ്മയുടെ കൂടെ തന്നെ നിന്നിരുന്നെങ്കിൽ ന്റെ അമ്മ ഇന്നും ന്റെ കൂടെ ഉണ്ടാകുവായിരുന്നു…” ആദിത്യന്റെ നെഞ്ചിൽ മുഖമുരസി കൊണ്ടവൾ കരഞ്ഞു… തന്റെ നെഞ്ചിൽ കിടന്നു കണ്ണീർ വാർക്കുന്നവളെ അവൻ മുറുകെ ചേർത്തു പിടിച്ചു… പെട്ടെന്ന് ഒരു പിടച്ചിലോടെ അവൾ അവനിൽ നിന്ന് അകന്നു മാറി… മുഖമുയർത്താതെ മറ്റൊരിടത്തേക്ക് ദൃഷ്ടി പായിച്ചു… “ന്റെ മുന്നിൽ കിടന്നു മരിച്ച അമ്മയുടെ മുഖം…അമ്മ മരിക്കാൻ കാരണം ഞാൻ ആണെന്നുള്ള തോന്നൽ…വീട്ടിൽ ഒറ്റപെട്ട ദിവസങ്ങൾ…അപ്രതീക്ഷിതമായി വീണ്ടും അനാഥത്വം…എല്ലാം കൊണ്ടും ഞാൻ ഭ്രാന്തി ആയി…മുഴു ഭ്രാന്തി…ഒരു വർഷത്തോളം ആശുപത്രിയിൽ…അവിടെ നടന്നതൊന്നും ഇന്നും എനിക്ക് ഓർമ ഇല്ല…ഒടുവിൽ എല്ലാം മാറി വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഭ്രാന്തിപ്പെണ്ണെന്ന് പറഞ്ഞു അകറ്റി നിർത്തി…എല്ലായിടത്തും ആ പേര് മാത്രമായി… ദുർഗ എന്ന പേര് ഞാൻ പോലും മറന്നു തുടങ്ങി… ഭ്രാന്തി എന്ന പേര് മാത്രം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ വീണ്ടും മനസ്സ് കൈ വിട്ടുപോകുമെന്ന് തോന്നിയപ്പോൾ അവിടം വിട്ടു… പിന്നീട് പഠിച്ചും അതിനിടയിൽ ജോലി ചെയ്തും 7 വർഷം കൊണ്ട് ദാ ഇവിടെ വരെ എത്തി…” കണ്ണുകൾ തുടച്ചു ചെറുപുഞ്ചിരിയോടെ മുന്നിലുള്ള LP സ്കൂൾ ചൂണ്ടി കാണിച്ചവൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി അവനിലേക്കും പകർന്നു… “ഇവിടെ ഈ കുട്ട്യോൾടെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ പഴയതൊക്കെ മറക്കുവാ ഞാൻ…ചിലപ്പോൾ സാഹചര്യങ്ങൾ പ്രതികൂലമായാൽ വീണ്ടും ഞാനൊരു ഭ്രാന്തിയാവാം…വെറുതെ എന്നെ സ്നേഹിച്ച കുറ്റത്തിന് ആദിയേട്ടന്റെ ജീവിതം പാഴാക്കാൻ ഞാൻ സമ്മതിക്കില്ല…” പ്രതീക്ഷയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്യനോട് പറഞ്ഞു കൊണ്ട് തെളിച്ചമില്ലാത്ത ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നു… കുഞ്ഞു കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ ജോലിയിലേക്ക് തിരിഞ്ഞത്…ജോയിൻ ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ദുർഗ വരുന്നത്..ചുണ്ടിൽ എന്നും പുഞ്ചിരി ഉണ്ടാകുമെങ്കിലും അവളുടെ കണ്ണിൽ എന്നുമൊരു വിഷാദമായിരുന്നു… എല്ലാവരോടുമുള്ള അവളുടെ സൗമ്യമായ പെരുമാറ്റം തന്നെയാണ് തന്നെയും അവളിലേക്ക് അടുപ്പിച്ചത്…പതിയെ സൗഹൃദം സ്ഥാപിക്കുകയും അവളുടെ ആദി മാഷ് എന്ന വിളി ആദിയേട്ടനിലേക്ക് മാറുകയും ചെയ്തു…കുറച്ച് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഇന്ന് തുറന്നു പറഞ്ഞത്…അത് ഇങ്ങനെ ആയപ്പോൾ ഉള്ള സങ്കടം അമ്മയോട് പറയുകയായിരുന്നു ആദിത്യൻ…

“നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് അവളെ ഇങ്ങട് കൂട്ടാം മോനേ…നിന്നെ ഇഷ്ടമല്ലെന്ന് ദുർഗ മോള് പറഞ്ഞില്ലല്ലോ…അടുത്ത ഞായറാഴ്ച്ച തന്നെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ പോയി സംസാരിക്കാം നമുക്ക്…” അമ്മയെയും കൂട്ടി അവളുടെ ഹോസ്റ്റലിലേക്ക് തിരിക്കുമ്പോൾ ഹൃദയം അതിവേഗം മിടിക്കുകയായിരുന്നു…ദുർഗ എതിർപ്പ് പറയരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുള്ളു… “ദുർഗ…എനിക്ക് ന്റെ അമ്മ മാത്രേ ഉള്ളു…അമ്മയ്ക്കും ഒത്തിരി ഇഷ്ടാടോ തന്നെ…വന്നൂടെ…ന്റെ കൂടെ…ന്റെ അമ്മയുടെ മകളായിട്ട്…ന്റെ പെണ്ണായിട്ട്…” കസേരയിലിരുന്നു തന്നെ പ്രതീക്ഷയോടെ നോക്കുന്ന അമ്മയിലേക്കും നിറയാൻ വെമ്പി നിൽക്കുന്ന ആദിത്യന്റെ മിഴികളിലേക്കും നോക്കി ഒരു നിമിഷം ദുർഗ എന്ത് പറയണമെന്നറിയാതെ പതറി… “ആദിയേട്ടാ…ഭ്രാന്തിയാ ഞാൻ…ഭ്രാന്തി…” അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ആദിത്യന്റെ കൈവിരലുകൾ ദുർഗയുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു… “നിന്റെ കഴിഞ്ഞ കാലം എനിക്ക് പ്രശ്നമല്ല പെണ്ണേ…അതൊരു കഥയായി മാത്രം ഓർത്താൽ മതി നീയും…” “എനിക്കിനിയും ഭ്രാന്ത് വരും ആദിയേട്ടാ പേടിയാ എനിക്ക്…ആദിയേട്ടന്റെ ജീവിതവും ഞാൻ കാരണം തകരും…വേണ്ട…എനിക്ക് പേടിയാ…” നിറകണ്ണുകളോടെ..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറയുന്ന ആ പെണ്ണിനോട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി… “ഒന്നും സംഭവിക്കില്ല…ന്റെ ഭ്രാന്ത്‌ നീയാണ്…അതിനേക്കാൾ വലിയ ഭ്രാന്ത് മറ്റൊന്നുമില്ല…” തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ദുർഗയോട് പുഞ്ചിരിയോടെ ആദിത്യൻ പറഞ്ഞു… “എന്നെ ഇഷ്ടമാണോ ദുർഗ തനിക്ക്…അതോ എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ താൻ ഇങ്ങനൊക്കെ…” ആദിത്യന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ദുർഗ അവനെ വാരി പുണർന്നു… “ഇഷ്ടമാണ് എനിക്ക് ന്റെ ആദിയേട്ടനെ…ജീവനാണ് എനിക്ക്…” അവന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞ ദുർഗയുടെ നെറ്റിയിൽ ആദിത്യൻ ചുണ്ടുകൾ ചേർത്തു…

ഒരു ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു… ഇടയ്ക്ക് അപ്രതീക്ഷിതമായി അമ്മയുടെ മരണം തളർത്തിയെങ്കിലും അമ്മുമോളുടെ വരവോടെ അവർക്കിടയിലേക്ക് പഴയ സന്തോഷം തിരികെ വരികയായിരുന്നു… പക്ഷേ ആ സന്തോഷത്തിനും അധികം ആയുസ്സില്ലാതെ അവരുടെ ജീവിതത്തിൽ കരി നിഴൽ വീണു… അമ്മുമോൾക്ക് അഞ്ച് മാസം പ്രായമായപ്പോൾ കുഞ്ഞിനെ ഇറയത്ത് പായ വിരിച്ചു കിടത്തി കളിപ്പിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് പോയതായിരുന്നു ദുർഗ…തിരികെ വരുമ്പോഴേക്കും കുഞ്ഞിനെ കാണാതായിരുന്നു… വീണ്ടും ദുർഗ ഒരു ഭ്രാന്തി ആവുകയാണെന്ന് അറിയാതെ ആദിത്യൻ കുഞ്ഞിനെ തിരയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… തന്റെ അമ്മയെ പോലെ നൊന്തു പ്രസവിച്ച കുഞ്ഞും താൻ കാരണം തന്നിൽ നിന്നകന്നു പോയി എന്ന് വിശ്വസിച്ച ദുർഗ ആ നിമിഷം തന്നെ മുഴുഭ്രാന്തിയായി… അലറി കരഞ്ഞും സ്വയം വേദനിപ്പിച്ചും അമ്മുമോളുടെ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു ആരെയും കാണാൻ കൂട്ടാക്കാതെ ഇരുന്ന ദുർഗയെ ആശുപത്രിയിൽ എത്തിച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ ടൗണിലുള്ള നാടോടികളുടെ കൈയിൽ നിന്നും അമ്മൂട്ടിയെ കണ്ടെത്തി… കുഞ്ഞിനേയും കൊണ്ട് ദുർഗയെ കാണാൻ പോയെങ്കിലും ”ന്റെ കുഞ്ഞ് പോയി…ഞാൻ…ഞാനാ…ഞാനാ ന്റെ കുഞ്ഞിനെ കൊണ്ട് കളഞ്ഞേ…” എന്നുള്ള അവളുടെ നിലവിളികൾ മാത്രമായിരുന്നു അവിടെ ഉയർന്നത്… നമ്മുടെ കുഞ്ഞാണെന്നും പറഞ്ഞു അമ്മൂട്ടിയെ ദുർഗയെ കാണിച്ചപ്പോൾ ആരാണെന്ന സംശയത്തോടെ അവനെ നോക്കി പിന്നീട് അവനെ തള്ളി മാറ്റി മുടിയിൽ വിരലുകൾ കോർത്തു വലിച്ചു അവൾ അലറി വിളിച്ചു…

പിന്നീട് പലതവണ ഇത് തന്നെ ആവർത്തിച്ചപ്പോൾ തന്റെ കുഞ്ഞിന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം ഭ്രാന്തിയായി തെളിയാതിരിക്കാൻ ആദിത്യൻ മനഃപൂർവം അമ്മൂട്ടിയെ കൂടെ കൂട്ടാതെ ആശുപത്രിയിൽ പോയി ദുർഗയെ കണ്ടുമടങ്ങി… അപ്പോഴും ന്റെ കുഞ്ഞ് എന്ന് മാത്രമേ അവളുടെ ചുണ്ടുകൾ മന്ത്രിച്ചുള്ളൂ… എല്ലാം കഴിഞ്ഞു രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു… ആദ്യമായാണ് ഇന്ന് അമ്മൂട്ടി അവളുടെ അമ്മയെ കുറിച്ച് ചോദിച്ചത്… അങ്കണവാടിയിലെ കുട്ടികൾ പറയുന്നത് കൊണ്ടാവാമെന്ന ധാരണയോടെ ഓർമകളെ മായിച്ചു കൊണ്ട് ആദിത്യൻ തന്നെ ചുറ്റിപിടിച്ചുറങ്ങുന്ന അമ്മൂട്ടിയെ ഒന്നുകൂടി ഉമ്മ വച്ചു… “അമ്മൂട്ടിടെ അമ്മ പെട്ടെന്ന് വരുംട്ടോ…” ഉറക്കത്തിൽ ചിരിച്ച കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ആദിത്യനും എപ്പോഴോ ഉറങ്ങി… ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ ആശുപത്രിയിൽ നിന്ന് വന്ന ഫോൺ കാൾ ആയിരുന്നു ആദിത്യനെ ഒരു ദിവസം രാവിലെ ഉണർത്തിയത്… കണ്ണുകൾ താൻ പോലുമറിയാതെ നിറഞ്ഞൊഴുകുമ്പോൾ ആദിത്യൻ സ്വസ്ഥമായി ഉറങ്ങുന്ന അമ്മൂട്ടിയെ വാരിയെടുത്തു മുഖം നിറയെ മതിവരാത്തത് പോലെ വീണ്ടും വീണ്ടും ചുംബിച്ചു… ഉറക്കം പോയ വിഷമത്തിൽ കണ്ണ് തിരുമ്മി ചിണുങ്ങി കൊണ്ട് എഴുന്നേറ്റ അമ്മൂട്ടി അച്ഛയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കുഞ്ഞി ചുണ്ടുകൾ ഒന്നൂടി പിളർത്തി ആദിത്യന്റെ തോളിലേക്ക് ചാഞ്ഞു… “കയ്യല്ലേ ച്ഛേ…അച്ഛ കഞ്ഞാൽ അമ്മൂത്തിയും കയ്യും…” തന്റെ കണ്ണുകൾ തുടച്ചു തന്ന് പറയുന്ന അമ്മൂട്ടിയെ ആദിത്യൻ നെഞ്ചോട് ചേർത്തു… “അച്ഛേടെ അമ്മൂട്ടിക്ക് അമ്മയെ കാണണ്ടേ…” അമ്മൂട്ടിയുടെ പുറത്ത് തലോടി കൊണ്ട് ആദിത്യൻ ചോദിച്ചപ്പോൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്ന അമ്മൂട്ടി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു… “അമ്മ…” കുഞ്ഞികൈകൾ ആദിത്യന്റെ കവിളിൽ ചേർത്ത് അമ്മൂട്ടിയുടെ കുഞ്ഞിച്ചുണ്ടുകൾ അത് ഉരുവിട്ടപ്പോൾ ആദിത്യൻ ആ കുഞ്ഞി കൈയിൽ ചുണ്ട് ചേർത്തു… “ആട കണ്ണാ…ന്റെ അമ്മൂട്ടിടെ അമ്മ…കാണണ്ടേ അമ്മൂട്ടിക്ക്…” ആദിത്യന്റെ ചോദ്യത്തിന് തലയാട്ടി കൊണ്ട് വീണ്ടും വീണ്ടും വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നു അമ്മൂട്ടി… “അമ്മൂട്ടി ഷീബാന്റിടെ വീട്ടിൽ നല്ല കുട്ടി ആയിട്ട് ഇരിക്കണം ട്ടോ…അച്ഛ അമ്മേം കൂട്ടി പെട്ടെന്ന് വരാവേ…” അതിനും തലയാട്ടി സമ്മതം മൂളിയ അമ്മൂട്ടിയെ അയൽവീട്ടിൽ ആക്കികൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു ആദിത്യൻ… ആശുപത്രിയിൽ നിന്നിറങ്ങി വന്ന ദുർഗ പൊട്ടികരഞ്ഞു കൊണ്ട് ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഭ്രാന്തിയായി പോയി ആദിയേട്ടാ ഞാൻ…” തന്റെ നെഞ്ചിൽ തലയിട്ടടിച്ചു പദം പറയുന്നവളെ ആദിത്യൻ മുറുകെ മുറുകെ പുണർന്നു… അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് ആദ്യമായി കാണുന്നത് പോലെ ആദിത്യൻ അവളെ മതിമറന്നു നോക്കി…

“ന്റെ കുഞ്ഞ്…ആദിയേട്ടാ…കാണണം നിക്കെന്റെ മോളെ…”ആദിത്യന്റെ വിരലിൽ വിരലുകൾ ചേർത്ത് ദുർഗ പറഞ്ഞപ്പോൾ അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ചുംബിച്ചു…. ദുർഗയുടെ കൂടെ വീട്ടിലേക്കുള്ള വഴിയേ അമ്മൂട്ടിയുടെ കുറുമ്പുകൾ വാ തോരാതെ പറയുന്ന ആദിത്യനെ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു… അച്ഛയുടെ വണ്ടിയുടെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഓടി വന്ന അമ്മൂട്ടി കൂടെ ദുർഗയെ കണ്ട് സംശയത്തോടെ ആദിത്യനെ നോക്കി അവന്റെ കൈയിലേക്ക് ചാടി കയറി… “അമ്മൂട്ടിടെ അമ്മയാ…” ദുർഗയെ ചേർത്ത് പിടിച്ചു ആദിത്യൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു…പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചുകൊണ്ട് ദുർഗയുടെ കവിളിൽ കൈ വച്ചു കൊണ്ട് അവൾ അമ്മേ എന്ന് വിളിച്ചു… “അമ്മൂട്ടീ…അമ്മേടെ കുഞ്ഞാ…”ആദിത്യന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുഖം നിറയെ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ദുർഗയുടെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞൊഴുകി… “ശീബാന്റി അമ്മൂത്തിടെ അമ്മയാ…”ഉമ്മറത്തു നില്കുന്നവരെ നോക്കി ദുർഗയുടെ മാറിലേക്ക് പറ്റി ചേർന്ന് ഗമയോടെ അമ്മൂട്ടി പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ നറുപുഞ്ചിരി വിരിഞ്ഞു… ദുർഗയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് ആ കുഞ്ഞിപ്പെണ്ണ് അവിടെ ചുണ്ട് ചേർത്തപ്പോൾ ആദിത്യൻ രണ്ട് പേരെയും പൊതിഞ്ഞു പിടിച്ചു ഇനി ഒരിക്കലും കൈ വിടില്ലെന്ന പോലെ….. (അവസാനിച്ചു)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അക്ഷര മോഹൻ

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം …… തുടർക്കഥ ഭാഗം പന്ത്രണ്ട്…..

Published

on

രചന: Chethana Rajeesh
അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുകളിൽ നിന്നവൾ നോക്കി.. അവൻ ഇരുന്നിരുന്ന സ്ഥലം കാലിയാണ്.. കുറച്ചു നേരം കഴിഞ്ഞപ്പോൾ നകുലൻ അവളെ വിളിച്ചു.. “നിന്നെ ഉണ്ണി വിളിച്ചിരുന്നോ..?? ” “ഇല്ല എന്തെ..?? ” “നിന്റെ വീടിന് മുന്നിൽ ഉണ്ടായിരുന്നതാ.. നീ സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ മായ അവനെ വിളിച്ചു പറഞ്ഞിരുന്നു.. അതിനു ശേഷം ഫോൺ ഓഫ്‌ ആണ്.. വീട്ടിലുമെത്തിയിട്ടില്ല.. ” കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി.. “ആ എനിക്കറിയില്ല.. ” അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.. ഇപ്പൊ വരാമെന്ന് പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി.. പൊട്ടിപൊളിഞ്ഞ കല്മണ്ഡപത്തിനരികിൽ എത്തിയപ്പോൾ കണ്ടു ചുമരിൽ തലചായ്ച്ചു ഇരിക്കുന്ന ഉണ്ണിയെ.. അരികിൽ എത്തിയപ്പോൾ മനസിലായി കരഞ്ഞിട്ടുണ്ടെന്ന്.. ഭൂമി അവനരികിൽ ഇരുന്നു.. തല അവന്റെ തോളിൽ ചായ്ച്ചു.. തന്റെ അരികിൽ ഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും ഉണ്ണി കണ്ണ് തുറന്നു നോക്കിയില്ല.. എത്ര നേരം ആ ഇരുപ്പ് തുടർന്നെന്ന് അവർക്കറിയില്ല… “ആഹാ രണ്ടും ഇവിടെ ഇരിപ്പാണോ..?? ” നകുലന്റെ വാക്ക് കേട്ടപ്പോഴാണ് രണ്ടാളും കണ്ണ് തുറന്നത്.. അപ്പോഴും ഭൂമി ഉണ്ണിയോട് ചേർന്ന് തന്നെയാ ഇരുന്നത്.. “നീയല്ലേ ഇവനെവിടെ ആണെന്ന് അറിയില്ലെന്ന് പറഞ്ഞത്. കണ്ടെങ്കിൽ ഒന്ന് പറഞ്ഞൂടായിരുന്നോ..?? മനുഷ്യനെ പേടിപ്പിക്കാൻ.. ” “ഓ എല്ലാരും അറിഞ്ഞതൊന്നും എന്നോടും പറയാറില്ലല്ലോ..” ഭൂമി ചുണ്ട് കോട്ടി.. “ഞാനൊന്നും പറയുന്നില്ല.. അത് വിട് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞവൾ എന്തിനാ ഇവനെ ഒട്ടി ഇരിക്കുന്നെ..?? ” “സൗകര്യം ഉണ്ടായിട്ട്.. ” “ആ അപ്പൊ സമ്മതം ആണ് അല്ലേ..? ” “ആര് പറഞ്ഞു..?? എനിക്ക് ഉണ്ണിയേട്ടനെ ഇഷ്ടമല്ല ഇഷ്ടമല്ല ഇഷ്ടമല്ല… ഈ കല്യാണം നടക്കൂല.. ഐ ഹേറ്റ് യൂ ഉണ്ണിയേട്ടാ… ” അതും പറഞ്ഞു അവന്റെ തോളിൽ മുഖമമർത്തി ഇരുന്നു.. അത് കണ്ടപ്പോൾ രണ്ടാൾക്കും ചിരി വന്നു.. കലങ്ങി ചുവന്ന കണ്ണുകൾ ഉണ്ണി ഒരു കൈ കൊണ്ടു തുടച്ചിട്ട് നകുലനെ നോക്കി പൊയ്ക്കൊള്ളാൻ കണ്ണ് കാണിച്ചു.. ശരിയെന്നു തലയാട്ടി അവൻ നടന്നകന്നു.. “… നേരം സന്ധ്യയായി.. എനിക്ക് പോണം ..? ” “അതിനു ഞാനെന്തു വേണം.. ഞാൻ ആരുടേം കൂടെയല്ല വന്നേ.. ഒറ്റയ്ക്ക് പോകാൻ എനിക്കറിയാം.. ” മുഖമുയർത്താതെ അവൾ പറഞ്ഞു.. “അതേ നിന്നെ കൂട്ടിനു വിളിച്ചതല്ല .. നീ എണീറ്റാലെ എനിക്ക് പോകാൻ പറ്റു.. ” അവൾ പെട്ടെന്ന് മാറികൊടുത്തു.. “മതിയായി നിന്റെ പിറകെ ഇനി ഞാൻ വരില്ല.. വേറെ പെണ്ണ് നോക്കാൻ ഞാൻ വീട്ടിൽ പറഞ്ഞോളാം.. താഴുന്നതിന് ഒരു പരിധി ഉണ്ട് ഭൂമി.. ” അവൻ ദേഷ്യത്തിൽ പറഞ്ഞു പോകാൻ ഇറങ്ങി.. “ഉണ്ണിയേട്ടാ.. “ഇടർച്ചയോടെ അവൾ വിളിച്ചു.. “വേണ്ട ഭൂമി നീ വിളിക്കണ്ട.. മതിയായി ഇങ്ങനെ ടെൻഷൻ അടിച്ചു ഞാൻ പെട്ടെന്ന് ചത്തുപോകും.. ” ഭൂമി അവന്റെ വായ പൊത്തി.. “അങ്ങനെ പറയല്ലേ.. ഞാൻ ഞാൻ ചെയ്തത് തെറ്റാണ്.. ഇഷ്ടമല്ലാഞ്ഞിട്ടല്ല.. ഒരിക്കൽ വേണ്ടെന്ന് പറഞ്ഞിട്ട് മറ്റൊരു കല്യാണത്തിന് സമ്മതിച്ചതാ.. അവസാനം ആ കല്യാണം മുടങ്ങിയപ്പോ ഞാൻ ഉണ്ണിയേട്ടനെ വീണ്ടും സ്വീകരിച്ചാൽ നിങ്ങളൊക്കെ എന്നെ പറ്റി എന്ത് കരുതും..?? ” “എന്ത് കരുതാൻ..?? നിന്നെ ഞങ്ങൾക്കൊക്കെ നന്നായി അറിയില്ലേ പിന്നെന്തിനാ നാടകം.. സ്വന്തം ജീവിതം വെച്ചിട്ട് തന്നെ വേണോടി അഭിനയിക്കാൻ.. ” അവൻ കൈയോങ്ങി.. അവൾ പെട്ടെന്ന് പേടിച്ചിട്ട് മുഖം തിരിച്ചു.. അടി കിട്ടാഞ്ഞപ്പോ തിരിഞ്ഞു നോക്കി.. “എന്താടി വേണോ നിനക്ക്.. ” “വേണ്ട.. ” “എന്നാ എനിക്ക് വേണം.. ” “എന്ത്..?? ” “നിനക്ക് ഇഷ്ടമുള്ള എന്ത് വേണേലും തന്നോ.. ” കള്ള ചിരിയോടെ അവൻ പറഞ്ഞു.. അവന്റെ തോളത്തൊരു കടിയും കൊടുത്തു അവൾ ഓടി .. “ഔ.. എടി നീ പട്ടിടെ ജന്മമാണോ.. കടിച്ചിടത്തു മുറിഞ്ഞു.. ” “നന്നായിപ്പോയി.. ” അവളുടെ പിന്നാലെ അവൻ നടന്നു.. “നിക്കെടി..” അവൾ നിന്നില്ല.. “ടി.. നീ ഒന്ന് കേട്ടോ… ഈ ഭൗമികയുടെ കഴുത്തിൽ ഒരുത്തൻ താലി കെട്ടുന്നെങ്കിൽ അതീ അഭിമന്യു ആയിരിക്കും.. നീ സമ്മതിച്ചാലും ഇല്ലെങ്കിലും.. ഇപ്പൊ എന്നെ വേദനിപ്പിക്കുന്നതിന് പകരം ഞാൻ ചോദിക്കും.. ഞാൻ ഒറ്റയ്ക്കല്ല നമ്മുക്ക് ഉണ്ടാവുന്ന നാലഞ്ചു മക്കളെയും കൂട്ടും.. കണ്ടോ..” “അയ്യടാ എന്തൊരു പൂതി.. ” അറിയാതെ അവൾ ചിരിച്ചു.. വീട്ടിൽ എത്തിയപ്പോഴേക്കും കല്യാണത്തിന്റെ കാര്യം തീരുമാനമായി.. എൻഗേജ്മെന്റ് രണ്ടു ദിവസം കഴിഞ്ഞും കല്യാണം അത് പത്തു ദിവസം കഴിഞ്ഞുള്ള മുഹൂർത്തത്തിൽ.. അധികം നീട്ടണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം.. അവർക്കിടയിലുള്ള പ്രശനങ്ങൾ വീട്ടിൽ അറിഞ്ഞെന്നു അവൾക്ക് അവരുടെ ഭാവത്തിൽ നിന്ന് മനസിലായി.. ചിപ്പി വിളിച്ചപ്പോൾ അവൾക്കത് ബോധ്യമായി.. ഉണ്ണീടെ വിഷമം കണ്ടപ്പോൾ വീട്ടുകാരൊക്ക കാരണം ചോദിച്ചിരുന്നു.. അവസാനം ചാരു എല്ലാകാര്യവും പറഞ്ഞു വീട്ടുകാരോട് .. അത് കൊണ്ട് തന്നെ ഇനി ചോദ്യോ പറച്ചിലോ വേണ്ടെന്ന് തീരുമാനിച്ചു.. രാത്രി കൂട്ടുകാരെ വിളിച്ചു ജീവിതത്തിൽ ഉണ്ടായ ട്വിസ്റ്റ്‌ പറഞ്ഞു.. അവരാകെ ത്രില്ല് ആയി.. ഉണ്ണി വിളിക്കുമെന്ന് അവൾ കരുതി എങ്കിലും വിളിച്ചില്ല.. അങ്ങോട്ട്‌ വിളിക്കാനും മനസ്സനുവദിച്ചില്ല.. പിറ്റേന്ന് ഒന്നിനും നേരം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.. ഓരോ കാര്യങ്ങൾ അവരൊക്കെ അവളെ ഏൽപ്പിക്കും.. എല്ലാം കഴിഞ്ഞപ്പോൾ സന്ധ്യയായി.. രാത്രി കിടക്കാൻ നേരത്തും എന്തിനെന്നറിയാതെ മനസ് പിടയാൻ തുടങ്ങി.. പിറ്റേന്ന് വെളുപ്പിന് തന്നെ അവളെ മുത്തശ്ശി വിളിച്ചുണർത്തി.. കുളിച്ചു അമ്പലത്തിൽ ചെന്നു തിരിച്ചു വന്നപ്പോഴേക്കും അച്ഛന്റെ വീട്ടിൽ നിന്ന് എല്ലാരും എത്തിയിരുന്നു.. പത്തു മണിയോടെ ഉണ്ണിയും കുടുംബവും എത്തി..

എല്ലാവരോടും ഭൂമി മിണ്ടി എങ്കിലും തന്റെ നോട്ടം ആഗ്രഹിക്കുന്ന മുഖത്തേക്ക് മാത്രം നോക്കിയില്ല.. എന്തോ കഴിയുന്നില്ല.. എന്തോ ഭയമോ നാണമോ എന്തൊക്കെയോ തോന്നുന്നു.. മുഹൂർത്തസമയം ആയതിനാൽ അവളെ എല്ലാരും കൂടെ ഉണ്ണീടെ അടുത്ത് നിർത്തി.. വിരലിൽ മോതിരമിടുമ്പോഴേക്കും വിറക്കാൻ തുടങ്ങി.. അത് കണ്ടിട്ടെന്നോണം ഒരു കൈ കൊണ്ടു അവളുടെ കൈയിൽ മുറുകെ പിടിച്ചു മറു കൈ കൊണ്ട് അവൻ മോതിരമണിയിച്ചു.. ഫോട്ടോ സെക്ഷനിൽ അവർ പറയുന്ന പോലെയൊക്കെ പോസ് ചെയ്തു നിന്നു.. പക്ഷെ അവന്റെ മുഖത്തേക്ക് ധൈര്യമായി നോക്കാൻ പറ്റുന്നില്ല.. ഒരുമിച്ചിരുന്നു ആഹാരം കഴിച്ചപ്പോഴും മിണ്ടാതിരുന്നു.. സാധാരണ അഞ്ചു മിനിറ്റിൽ കൂടുതൽ അടങ്ങി ഇരിക്കാൻ പറ്റാത്തയാളാണ്.. അവർ പോകാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണിയെ നോക്കി അവൾ പുഞ്ചിരി നൽകിയത്.. പിന്നീടുള്ള ദിവസങ്ങൾ തിരക്കിൽ തന്നെയായി അവൾ.. അതിനിടയിൽ ഹോസ്പിറ്റൽ വിളിച്ചു ലീവ് എക്സ്ടെന്റ് ചെയ്തു. ഉണ്ണി വിളിക്കുമെങ്കിലും അധികം സംസാരിക്കാറില്ല.. അതവൾക്ക് വിഷമമായി.. തിരക്കായിരിക്കും എന്നവൾ ഊഹിച്ചു.. അല്ലെങ്കിലും പരാതി പറയാൻ പറ്റില്ലല്ലോ.. എന്തെങ്കിലും പറഞ്ഞാൽ ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കും.. അതോണ്ട് മിണ്ടാതെ അവന്റെ ഫോട്ടോയും നോക്കി ഇരിക്കും.. പിന്നെ ഉള്ള ദിവസങ്ങൾ ഡ്രസ്സ്‌ എടുക്കലും ഒർണമെന്റ്സ് എടുക്കലും ഒക്കെയായി ആകെ ബിസി ആയി.. അവിടെ ഉണ്ണിയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒരു നോട്ടമോ വാക്കോ അത്ര മാത്രമേ അവനിൽ നിന്നവൾക്ക് ലഭിച്ചുള്ളൂ… ഇടയ്ക്ക് നകുലേട്ടന്റെ വീട്ടിൽ മുഖം കാണിച്ചിട്ട് തിരിച്ചു വന്നതാണ് അവൾ.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് കൊച്ചുവും റീജയും എത്തി.. പിന്നെ അവരോടൊപ്പം ആയി ആഘോഷം.. ലിയ കുടുംബസമേതം എത്തിയെന്നും ഉണ്ണിയേട്ടന്റെ വീട്ടിലുണ്ടെന്നും പറഞ്ഞു അവൾ വിളിച്ചു.. തലേന്ന് മുതൽ വീട്ടിൽ ആളുകൾ നിറഞ്ഞു.. ബന്ധുക്കളും സ്വന്തക്കാരും ഒക്കെയായി ഒരുപാട് പേര്.. അച്ഛന്റെ കുടുംബത്തിൽ നിന്നും എല്ലാവരും എത്തി.. സത്യം പറഞ്ഞാൽ വല്ലപ്പോഴും ഒന്ന് പോകും എന്നല്ലാതെ അറ്റാച്ച്മെന്റ് ഒന്നുമില്ല ആ കുടുംബത്തിനോട്‌.. മെഹന്ദി ഇടലും മറ്റുമായി രാവിലെ തൊട്ട് തിരക്കായി.. വൈകുന്നേരം അമ്പലത്തിൽ പോകണം. മാത്രമല്ല വീഡിയോ എടുപ്പ് ഉണ്ട് രണ്ടാളും കൂടി അത് അറിഞ്ഞപ്പോൾ വല്ലാത്തൊരു വിറയാണ്.. സെറ്റ് സാരി ഒക്കെ ഉടുത്തു റെഡി ആയി നിന്നു.. അധികം ആഭരണം ഒന്നും ഇട്ടില്ല.. റീജയും കൊച്ചുവും കൂടെ പോയി.. അമ്പലത്തിൽ എത്തിയപ്പോഴേക്കും ഉണ്ണിയേട്ടൻ ഹാജർ ആണ്.. നകുലേട്ടനും ബാക്കി ടീമുകളും ഉണ്ടായിരുന്നു.. എല്ലാരുടേം മുഖത്തും വല്ലാത്തൊരു ചിരിയും.. വീഡിയോഗ്രാഫർ പറയുന്ന പോലെ ഉണ്ണിയും ഭൗമിയും അനുസരിച്ചു.. തൊഴുതു വലം വച്ചു കൈയും പിടിച്ചു അമ്പല കുളത്തിലേക്ക്.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പിക്കൽ അങ്ങനെ അവരുടെ സാഹസം മറ്റുള്ളവർക്ക് ചിരി ആയി.. ഉണ്ണിയെ നോക്കാനുള്ള ധൈര്യം ഇനി എപ്പഴാണാവോ വരിക… രാത്രി ആയപ്പോൾ ആണ് അവർ ഫ്രീ ആയത്.. എന്തോ തിരിച്ചു പോകാൻ മനസ് വരാത്ത പോലെ ഭൂമി അവനരികിൽ നിന്നു.. അവന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു.. “അതേ.. കല്യാണം നാളെയാണ് ഇന്നല്ല.. നാളെതൊട്ട് ഇങ്ങനെ ഇരിക്കാം.. ഇപ്പൊ വീട് പിടിക്കാൻ നോക്ക്.. ” രണ്ടാളെയും നോക്കി നകുലൻ പറഞ്ഞു.. ഒന്നും മിണ്ടാതെ ഭൗമി അവിടുന്ന് മാറി നിന്നു.. പിന്നെ എല്ലാരുടേം കൂടെ വീട്ടിലേക്കു നടന്നു.. കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവൾക്ക്.. ഉണ്ണിയോട് സംസാരിക്കാൻ തോന്നി.. പക്ഷെ എന്തോ അവൾ വിളിച്ചില്ല.. ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് കടന്നു വന്നു… പിറ്റേന്ന് വെളുപ്പിനാണ് അവൾ കണ്ണടച്ചത് അപ്പോഴേക്കും വിളി തുടങ്ങി.. ഉറക്കചടവോടെ അവളെഴുന്നേറ്റു.. കുളിച്ചു വന്നപ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തി. ഇടവും വലവും റീജയും കൊച്ചുവും ഉണ്ടായിരുന്നു.. ഒരുങ്ങി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ ആളാകെ മാറിപ്പോയ പോലെ അവൾക്ക് തോന്നി.. എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു അനുഗ്രഹം വാങ്ങി.. അതിനിടയിൽ ആരോ ഭക്ഷണം കൊടുത്തെങ്കിലും അവൾക്ക് കഴിക്കാൻ കഴിഞ്ഞില്ല.. ആകെ ഒരു പരവേശം… വീട്ടിൽ തന്നെയായിരുന്നു കല്യാണം അത് മുത്തശ്ശനും മുത്തശ്ശിക്കും നിർബന്ധമായിരുന്നു.. ചെറുക്കനും കൂട്ടരും എത്തി എന്നറിഞ്ഞപ്പോൾ കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി.. നാദസ്വരമേളം കേൾക്കാൻ തുടങ്ങി.. അപ്പോഴേക്കും പെണ്ണിനെ കൊണ്ടുപോകാൻ ആളെത്തി.. മുഖം ഉയർത്തി നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ തലകുനിച്ചു നടന്നു.. മണ്ഡപത്തിൽ ഉണ്ണിയുടെ അരികിലായി ഇരുന്നു.. ഉണ്ണിയുടെ താലി കൂപ്പുകൈയോടെ ഏറ്റുവാങ്ങുമ്പോൾ അവൾ അച്ഛനമ്മമാരെ ഓർത്തു.. ചടങ്ങുകൾ മുറയ്ക്ക് നടന്നു… വല്യമ്മാവൻ ആണ് അവളെ കൈപിടിച്ച് ഉണ്ണിയുടെ കൈയിൽ കൊടുത്തത്.. ആരൊക്കെയോ വന്നു ആശംസകൾ അർപ്പിച്ചു പോയി.. എല്ലാവർക്കും ചിരി നൽകി കൊണ്ട് അവരിരുവരും നിന്നു… ആളുകൾക്കിടയിൽ കാണണം എന്നാഗ്രഹിച്ച മുഖം കണ്ടപ്പോൾ അവൾ ഉണ്ണിയോട് ചേർന്നു നിന്നു.. ഉണ്ണിയും അവനെ കണ്ടിരുന്നു.. ഭക്ഷണം ഒക്കെ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോഴേക്കും മുത്തശ്ശനും മുത്തശ്ശിയും കരയാൻ തുടങ്ങി.. പൊട്ടികരച്ചിലോടെ അവൾ അവരെ കെട്ടിപിടിച്ചു.. അവരുടെ സ്നേഹപ്രകടനം തീരില്ല എന്ന് തോന്നിയപ്പോൾ അമ്മാവൻ അവളെ അവരിൽ നിന്ന് വേർപെടുത്തി ഉണ്ണിയെ ഏല്പിച്ചു.. എങ്ങലോടെ ആണ് അവൾ വണ്ടിയിൽ ഇരുന്നത്.. ഉണ്ണിയുടെ വീട്ടിലേക്ക് ആണ് പോയത്.. ഉണ്ണിയുടെ അമ്മ വിളക്ക് നൽകി അവളെ സ്വീകരിച്ചു.. ഫോട്ടോ എടുപ്പും ബാക്കിയുള്ള ബന്ധുക്കളുടെ സംസാരവും എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയി..

കൊച്ചുവും റീജയും അവരുടെ കൂടെ വന്നിരുന്നു. ഈ കുറച്ചു ദിവസം കൊണ്ട് ചിപ്പിയും ചാരുവും ഒക്കെയായി അവർ നല്ല കമ്പനി ആയി.. ലിയയും അവരിൽ ഒരാളായി.. പത്തു മണി വരെ എല്ലാവരും കൂടെയിരുന്ന് കത്തിയടി ആയിരുന്നു.. ഉണ്ണീടെ അമ്മ അവളെ അവിടുന്ന് വിളിച്ചു കൊണ്ടുപോയി.. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും കൂടി ഉണ്ണിയെ മണിയറയിലേക്ക് കയറ്റി.. അകത്തു കയറിയപ്പോൾ കണ്ടു ഭൂമി കട്ടിലിൽ ഇരിക്കുന്നു.. അവളെ കണ്ടപ്പോൾ അവന്റെ മുഖം മങ്ങി.. “ചെ നശിപ്പിച്ചു… ” ഉണ്ണിയുടെ പറച്ചിൽ കേട്ടപ്പോഴാണ് ഭൂമി തല ഉയർത്തി നോക്കിയത്.. എന്തെന്ന ഭാവത്തിൽ അവൾ പുരികം ഉയർത്തി.. “എടി ഇത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് ഓർമ്മ വല്ലതും ഉണ്ടോ..?? ” “അതിന്..?? ” “അതിനൊന്നൂല്ലേ… സെറ്റ് സാരിയും മുല്ലപ്പൂവും കുറച്ചു നാണവും ഒക്കെയായി പാൽ ഗ്ലാസും കൊണ്ട് വരേണ്ടേ നീ… ഇതിപ്പോ ത്രീ ഫോർത്തും ഇട്ടിട്ടു അയ്യേ.. ” “സാരി ഒക്കെ ഉടുത്തിട്ട് ഉറങ്ങാനോ..?? അതൊക്കെ സിനിമയിലെ നടക്കൂ.. ” അവൾ ഉടക്കാൻ തന്നെയാണ്.. “ആണോ.. ശരി.. എന്നാലും പാല്.. ” “പാല് കുടിച്ചുറങ്ങാൻ കുഞ്ഞു വാവയാ?? ” “പോടീ പിശാചേ.. ഇതിനുള്ള മറുപടി അറിയാഞ്ഞിട്ടല്ല ആദ്യരാത്രി കുളമാക്കണ്ട എന്ന് കരുതി വെറുതെ വിടുന്നു.. ” അപ്പോഴേക്കും കതക് ആരോ തട്ടി.. തുറന്നു നോക്കിയപ്പോൾ അമ്മ.. പാൽ ഗ്ലാസ്‌ അവനെ ഏല്പിച്ചു അമ്മ തിരികെ പോയി.. ഉണ്ണി നാണമൊക്കെ വരുത്തി മന്ദം മന്ദം അവളുടെ അടുത്ത് വന്നു പാൽ ഗ്ലാസ്‌ നീട്ടി.. അത് കണ്ടപ്പോൾ അവൾക്ക് ചിരി അടക്കാൻ പറ്റിയില്ല.. അവളത് വാങ്ങി അവന് തന്നെ കൊടുത്തു. അവൻ കുടിച്ചു ബാക്കി അവളും.. പാൽ ഗ്ലാസ്‌ അവിടെ വച്ചിട്ട് അവൾ കിടക്കാൻ ഒരുങ്ങി.. “എങ്ങോട്ടാ..?? ” “അമേരിക്കയ്ക്ക്… ന്താ വരുന്നോ..?? ” “എടി ഇന്ന് ഉറങ്ങാൻ പാടില്ല.. ” “പിന്നെ രണ്ടു ദിവസായി മനുഷ്യൻ നേരാം വണ്ണം ഉറങ്ങിയിട്ട്.. ഒന്ന് പോയേ ഉണ്ണിയേട്ടാ.. ” അവളെ അവൻ തടഞ്ഞു നിർത്തി. “അതെന്താ രണ്ടു ദിവസം നീ കോഴിയെ പിടിക്കാൻ പോയോ..?? ” “ഏയ്‌..ഈ പൂവൻ കോഴി ഉള്ളപ്പോൾ വേറെ കോഴിയെ പിടിക്കാൻ ഞാൻ പോവ്വോ..?? ” “ഡി പരട്ടെ.. ആദ്യ രാത്രി തന്നെ എന്റെ കൈയിൽ നിന്ന് നീ വാങ്ങും.. ” അവൾ ചിരിച്ചു.. “നീ ഉറങ്ങിക്കോ അതിന് മുൻപ് എനിക്ക് ഒരു ഉത്തരം കിട്ടണം.. ” “എന്ത്‌..?? ” “എന്നോട് പറ ഐ ലവ് യൂ എന്ന്.. അതും ഇങ്ങനെ കെട്ടിപിടിച്ചു.. ” അവൻ കെട്ടിപിടിക്കുന്നത് പോലെ ആംഗ്യം കാണിച്ചു.. “എനിക്ക് ഇഷ്ടമല്ലല്ലോ പിന്നെങ്ങനെ ആണെന്ന് പറയുവാ.. ” “ആ ശരി. നീ ഉറങ്ങിക്കോ.. ” അതും പറഞ്ഞു ഒരു ഷീറ്റ് വലിച്ചിട്ടു താഴെ കിടക്കാൻ ഒരുങ്ങി .. “ഏയ്‌.. ഉണ്ണിയേട്ടാ.. ഇവിടെ കട്ടിലിൽ കിടന്നാ മതി .. ” അവൾ അവനെ പിടിച്ചു നിർത്തി.. അവൻ അവളുടെ കൈ തട്ടി മാറ്റി.. “ഞാൻ എവിടേലും കിടന്നോളാം നീ ഉറങ്ങിക്കോ.. ” “അയ്യോ ഈ മനുഷ്യൻ.. എന്റെ പൊന്നു കെട്ട്യോനെ.. നിങ്ങളെ ഇഷ്ടല്ലാഞ്ഞിട്ടാണോ ഈ താലി ഞാൻ ഏറ്റുവാങ്ങിയേ..?? സോറി ഞാൻ സങ്കടപ്പെടുത്തിയതിനു സോറി.. ” അവനൊന്നും പറഞ്ഞില്ല.. അവൾ അവനെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇടാൻ നോക്കി.. എവിടെ.. ഇതൊരു നടയ്ക്ക് പോകില്ല എന്ന് മനസിലായപ്പോൾ അവനെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. “എന്നോട് ഇഷ്ടം മറച്ചു വച്ചില്ലേ അതാ ഞാൻ അങ്ങനൊക്കെ പെരുമാറിയെ.. എന്റെ വീഴ്ചയിൽ എന്നെ പിടിച്ചുയർത്തിയത് ഉണ്ണിയേട്ടൻ ആണ്.. അപ്പോഴും ഈ മനസ്സിൽ ഞാനുണ്ടെന്ന് അറിഞ്ഞില്ല.. പക്ഷെ ചിലപ്പോൾ ഉള്ള നോട്ടം എന്റെ മനസിലേക്കാണ് പതിക്കാ. അതെന്താണെന്ന് പിടികിട്ടിയിരുന്നില്ല.. ഈ മനസ്സിൽ ഞാനേ ഉള്ളു എന്നറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടൂ എന്ന് പോലും അറിഞ്ഞില്ല.. എപ്പോഴോ ഞാൻ മനസിലാക്കി എന്നിലും ഈ മുഖം ആഴ്ന്നുപോയെന്നു.. കറങ്ങി തിരിഞ്ഞു അവസാനം എനിക്ക് തന്നെ കിട്ടിയില്ലേ.. ” അവൾ അവന്റെ പുറകിൽ ചുംബിച്ചു.. “ഈ കലിപ്പനെ എനിക്ക് ഭയങ്കര ഇഷ്ടാ.. മരണം വരെ എനിക്കീ സ്നേഹം വേണം.. ലവ് യൂ…. ഇനി വന്നു കിടന്നൂടെ എനിക്ക് ഉറക്കം വരുന്നു .. ” അവൾ ചിണുങ്ങി.. അവൻ ചിരിയോടെ തിരിഞ്ഞു നിന്നു.. അവളെ നോക്കിയപ്പോൾ കണ്ടു ആയിരം നക്ഷത്രങ്ങൾ ആ കണ്ണിൽ വിരിഞ്ഞു നിൽക്കുന്നത്.. (ഇനി ഇടവേളയില്ല അവർ ജീവിച്ചു തുടങ്ങട്ടെ… നമ്മൾ പിന്നാലെ പോകുന്ന സ്നേഹം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം.. അപ്പൊ ഒരിക്കലും തളരരുത് കാരണം നമുക്കായി ദൈവം ഒരാളെ കരുതി വച്ചിട്ടുണ്ടാവും.. മനസ്സിൽ കൂട്ടി വച്ച സ്നേഹം മുഴുവൻ നൽകാൻ… ) എന്റെ ഓരോ കഥയെയും സ്നേഹത്തോടെ സ്വീകരിച്ച കൂട്ടുകാർക്ക് നന്ദി.. നിങ്ങളാണ് മുന്നോട്ടു എഴുതാനുള്ള പ്രേരണ.. എല്ലാവരോടും ഇഷ്ടം മാത്രം..

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം… തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ….

Published

on

രചന: Chethana Rajeesh
അകത്തു അവർക്കായുള്ള വിഭവങ്ങൾ റെഡി ആയിരുന്നു.. മീനും ഇറച്ചിയും ഒക്കെ തീന്മേശയിൽ നിരന്നു നിന്നു.. അത് കണ്ടപ്പോൾ വിശപ്പിന്റെ വിളികൾ എല്ലാരിലും പടർന്നു.. പിന്നെ തീറ്റ തുടങ്ങി… ഭക്ഷണം കഴിഞ്ഞതും എല്ലാരും കൂടി ചുറ്റും കൂടി ഇരിപ്പായി.. “അല്ല നിന്റെ പെണ്ണ് കാണൽ വിശേഷം പറഞ്ഞില്ലല്ലോ.. ” ചാരു ചോദിച്ചു. “ഞാനും അതാ ആലോചിക്കുന്നേ ചാരു ന്താ ചോദിക്കാഞ്ഞേ എന്ന്.. ” ഭൂമി ചിരിച്ചു.. “വിശേഷങ്ങൾ പറ.. “എന്ത് പറയാൻ ഒരു അമുൽ ബേബി ആണ്. ക്ലീൻ ഷേവ് എസ്‌സിക്യൂട്ടീവ് ലുക്ക്.. മുടിഞ്ഞ ഇംഗ്ലീഷ്.. സി ബി എസ് സി സിലബസ് ആണെന്ന് തോന്നുന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞു.. ” “ആ അത് കൊള്ളാലോ.. നിനക്ക് ഇഷ്ടായോ..? ” “ഞാൻ ഒന്നും പറഞ്ഞില്ല.. ഇനിയും വീട്ടുകാരെ സങ്കടപ്പെടുത്തുന്നില്ല. അവർ തീരുമാനിക്കുന്ന ഏത് ബന്ധവും എനിക്ക് സമ്മതമാണ്.. ” “പിന്നെ ഒരുത്തൻ വേണ്ടാന്ന് വെച്ചപ്പോ ബാക്കിയെല്ലാം വീട്ടുകാർക്ക് കൊടുക്കാനോ..? നിനക്കെന്താ വട്ടുണ്ടോ പെണ്ണേ.. ഇഷ്ടായില്ലേൽ പറഞ്ഞൂടെ. നിനക്കെന്താ ചെക്കനെ കിട്ടൂലെ..? ” ചിപ്പിയാണ്.. “ആ അവരെന്താ തീരുമാനിക്കുന്നെ എന്ന് നോക്കട്ടെ. ഈ ഗ്രാമത്തിലെ ലൈഫ് ഒന്നും അവർക്ക് പിടിക്കും എന്ന് തോന്നുന്നില്ല.. നാളേം കൊണ്ട് വിവരമറിയാം..” “മ്മ്…” “അതേ ആ ടോപ്പിക്ക് വിട്ടേ.. നമ്മളിവിടെ അടിച്ചു പൊളിക്കാൻ വന്നതാ.. പാട്ടൊക്കെ തുടങ്ങിക്കോ.. ” ഭൗമി വിഷയം മാറ്റി.. പാട്ടും കളിയും ഫുഡും ഒക്കെയായി നേരം കൂട്ടി.. മായ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി.. വൈകുന്നേരം ആയപ്പോൾ ആർക്കും തിരിച്ചു പോകാൻ മനസില്ല.. ബോട്ട് കരയ്‌ക്കെത്തിയതും മനസില്ലാമനസോടെ അവരിറങ്ങി.. എല്ലാവരും കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഉണ്ണി ഭൗമിയെ വിളിച്ചു. “ഭൂമി മറ്റന്നാൾ ഞാൻ പോവാ. നീ വരുന്നേൽ ഒരുമിച്ച് പോകാം.. ബസിന് ബുക്ക് ചെയ്യണം. രാത്രി ആകുമ്പോഴേക്കും വിവരം താ.. ” “മ്മ് ശരി.. ” ആദ്യം മായയെ വീട്ടിൽ കൊണ്ടുവിട്ടു.. അവിടുത്തെ എല്ലാരേയും പരിചയപ്പെട്ടു. പിന്നെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും രാത്രി ആയിരുന്നു. അന്നത്തെ സംഭവങ്ങൾ ഒക്കെ മുത്തശ്ശിയോടും മുത്തശ്ശനോടും വിവരിച്ചു.. പിന്നെ ഉണ്ണിയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക് ചെയ്തോളാൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞു വേഗം തന്നെ കിടന്നുറങ്ങി. പിറ്റേന്നത്തെ പകൽ സാധരണ പോലെത്തന്നെ പോയി.. ചെറുക്കൻ വീട്ടിൽ നിന്ന് വിളിയൊന്നും വന്നില്ല.. അങ്ങോട്ട്‌ കേറി വിളിക്കണ്ട എന്ന് മാമന്മാർ തീരുമാനിച്ചു.. “നടക്കേണ്ടതാണേൽ നടക്കും.. അതല്ലെങ്കിൽ മറ്റൊന്ന്.. വരുമ്പോൾ വരട്ടെ.. ” മുത്തശ്ശൻ പറഞ്ഞു.. പിറ്റേന്ന് ഉണ്ണി പറഞ്ഞ സമയത്തിന് അവൾ ടൗണിൽ ചെന്നു. വല്യമ്മാമൻ ആണ് കൊണ്ടുവിട്ടത്. ഉണ്ണിയെ കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചു.. അവളെ ഉണ്ണിയെ ഏൽപ്പിച്ചു അയാൾ പോയി.. ഒരുമിച്ചുള്ള സീറ്റ്‌ ആണ് അവരുടേത്.. ഇടയ്ക്ക് വച്ചു ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ ഉണ്ണി അവളെയും കൊണ്ട് ഹോട്ടലിൽ കയറി കഴിച്ചു.. തിരിച്ചിറങ്ങി ബസിലേക്ക് നടക്കുമ്പോൾ പ്രജിയെ അവർ കണ്ടു. കൂട്ടുകാരുടെ കൂടെയാണ് അവൻ വന്നത്. ഭൗമിയെ കണ്ടപ്പോൾ അവനൊന്നു വല്ലാതായി. കൂട്ടത്തിൽ ഉണ്ണിയെ കൂടി കണ്ടപ്പോൾ കുശുമ്പ് തലപൊക്കി തുടങ്ങി.. അവൾ അവനെ കണ്ടഭാവം പോലും നടിക്കാതെ ഉണ്ണിയുടെ കൈയും പിടിച്ചു നടന്നു.. “ഭൗമി… ” പ്രജി വിളിച്ചു.. അവർ രണ്ടാളും തിരിഞ്ഞു നോക്കി.. “എനിക്ക് സംസാരിക്കണം.. ” “എന്ത്‌..? ” ഉണ്ണിയാണ് മറുപടി പറഞ്ഞത്. “നിന്നോടല്ല ഇവളോടാണ്.. ” “എന്നോടായാലും ഇവളോടായാലും ഒന്ന് തന്നെയാ.. താൻ കാര്യം പറ.. ” പ്രജി ദേഷ്യത്തോടെ അവനെ നോക്കി.. “നീ ഇവളുടെ ആരാ..?? ” “ഇപ്പൊ അവൾക്കേറ്റവും വേണ്ടപ്പെട്ട ആളാണ്. അത്ര അറിഞ്ഞാൽ പോരെ.. ” “സത്യം പറയെടി ഇതാരാ..?? ” “ഞാൻ കെട്ടാൻ പോകുന്നയാൾ.. ” “ആഹാ മോഹം കൊള്ളാലോ.. നിന്നെ കെട്ടാൻ ഒരുത്തൻ പെണ്ണ് കാണാൻ വന്നിരുന്നു എന്ന് ഞാനറിഞ്ഞല്ലോ.. എന്തായാലും അവനല്ല ഇവൻ. ഞാൻ നിന്റെ കാര്യമൊക്കെ അറിയുന്നുണ്ട് കേട്ടോടി.. ”

“അവളെന്റെ കൂടെ വന്നാൽ നിനക്കെന്താ .?? ” ഉണ്ണി ചോദിച്ചു.. പ്രജി കലിയോടെ ഉണ്ണീടെ കോളറിൽ കയറി പിടിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു. “ഓ അപ്പൊ നീയിവന്റെ കൂടെ അഴിഞ്ഞാടി നടക്കുവാ അല്ലെടി.. കൊള്ളാം… ഇപ്പൊ മനസിലായി നിന്റെ തരം.. ” “അത് ചോദിക്കാൻ നീയാരാടാ..? ” ഭൗമി അങ്ങനെ പറയുമെന്ന് രണ്ടാളും കരുതിയില്ല.. ഭൗമിയുടെ കണ്ണുകൾ കത്തി നിൽക്കുവായിരുന്നു.. പ്രജിയും ഞെട്ടി നോക്കി.. അവന്റെ കൈകൾ പതിയെ അയഞ്ഞു. “എന്റെ കാര്യത്തിൽ ഇടപെടാൻ നീയാരാ..?? ഞാൻ അഴിഞ്ഞാടി നടന്നാൽ നിനക്കെന്താ..?? ” അവൻ ഉത്തരമില്ലാതെ നിന്നു.. “പണ്ട് എന്നോട് പ്രേമം അഭിനയിച്ച പേരിലാണെങ്കിൽ വേണ്ട. ഒരേസമയം ഒന്നിൽ കൂടുതൽ ബന്ധം കൊണ്ടുനടക്കുന്ന നിന്നെപ്പോലെ ഒരുത്തനെ പ്രേമിച്ചത് ഓർക്കുമ്പോൾ അറപ്പ് തോന്നുവാ.. ഞാനെനിക്ക് ഇഷ്ടമുള്ളവന്റെ കൂടെ പോകും വേണച്ചാൽ അവന്റെ കൂടെ കിടക്കും അത് എന്റെ ഇഷ്ടം. നിനക്ക് അതിന്റെ പേരിൽ കടിക്കുന്നുണ്ടെങ്കിലേ കെട്ടി ഒരെണ്ണത്തിനെ വീട്ടിൽ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ അവളോട്‌ ചെന്ന് തീർത്താൽ മതി. ഇങ്ങോട്ടെടുക്കണ്ട.. പിന്നെ ഇത് ഉണ്ണിയേട്ടൻ നിന്നെപ്പോലെ തേക്കാനും സിമന്റിടാനും നടക്കുന്നോനല്ല. എന്റെ ജീവനാണ്. അതോണ്ട് തന്നെ ഉണ്ണിയേട്ടനെ നീ എന്തേലും പറയാനോ ചെയ്യാനോ വന്നാൽ ഉത്തരം തരുന്നത് എന്റെ കൈ ആയിരിക്കും.. അപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.. ഉണ്ണി അവളുടെ കൈ പിടിച്ചു വലിച്ചു ബസിനകത്തേക്ക് കൊണ്ടുപോയി.. ദേഷ്യം അടക്കാൻ അവൾ പാടുപെടുന്നത് അവൻ കണ്ടു.. അത്കൊണ്ട് തന്നെ അവനവളെ വെറുതെ വിട്ടു.. ബസ് എടുത്തു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം എടുത്തു ഭൂമി ഉണ്ണിയുടെ തോളിൽ തല ചായ്ച്ചു.. വല്ലാത്തൊരു സുരക്ഷിതത്വം അവൾക്കപ്പോൾ തോന്നി.. “ഉണ്ണിയേട്ടാ സോറി.. ” “എന്തിനാ പെണ്ണേ..?? ” “അല്ല അവനോടു അങ്ങനെ സംസാരിച്ചതിന്. പെട്ടെന്ന് കേറി ഉണ്ണിയേട്ടൻ എന്റെയാണെന്ന് പറഞ്ഞത് തെറ്റായി പോയി. ആ ദേഷ്യത്തിന് പറഞ്ഞതാ..” “അത് സാരല്ല… നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും.. ആ പഴയ ജാൻസി റാണി ഉയർന്നെഴുന്നേറ്റല്ലോ.. ഇമ്പ്രൂവ് ഉണ്ട്.. ഇങ്ങനെ ആവണം എപ്പഴും.. ഞങ്ങൾക്കൊക്കെ ആ ഭൂമിയെയാ ഇഷ്ടം.. ” ഉണ്ണി അങ്ങനെ പറഞ്ഞപ്പോൾ ഭൂമി ചിരിച്ചു.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു രണ്ടു പേരും ഉറക്കത്തിലേക്ക് വീണു… രാവിലെ ഉണ്ണി തട്ടി വിളിച്ചപ്പോഴാണ് അവളുണർന്നത്. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചാണ് അവർ ഫ്ലാറ്റിലേക്ക് എത്തിയത്.. ഭൗമിക്ക് അന്ന് ഡ്യൂട്ടിക്ക് പോകണ്ടായിരുന്നു.. റൂമിലെത്തിയപ്പോഴേക്കും ലിയ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് വരാമെന്ന് പറഞ്ഞു ഉണ്ണി ഒരുങ്ങി അവളുടെ കൂടെ ജോലിക്ക് പോയി.. അന്ന് പ്രത്യേകിച്ച് പണി ഇല്ലാത്തതു കൊണ്ട് കൊച്ചുനെയും റീജയേം കാണാൻ പോയി.. ഒരാൾക്ക് ഓഫും ഒരാൾക്ക് മോർണിംഗ് ഡ്യൂട്ടിയും ആയിരുന്നു.. വൈകുന്നേരത്തോടെ റീജ ഡ്യൂട്ടി കഴിഞ്ഞു വന്നു. അന്നവൾ അവരുടെ കൂടെ കൂടി.. ലിയയെ വിളിച്ചു പറഞ്ഞിരുന്നു. പ്രജിയെ കണ്ട കാര്യങ്ങൾ ഒക്കെ അവരോടു വിശദീകരിച്ചപ്പോൾ വിശ്വസിക്കാൻ പറ്റാതെ അവർ നിന്നു.. “നീ ഇങ്ങനെ ഒക്കെ പറയുമോ..?? അതും അവനോടു.. ” “രണ്ടെണ്ണം കൊടുക്കാനാ ആദ്യം തോന്നിയെ. പിന്നെ വേണ്ടാന്ന് വെച്ചു.. ” “ഇങ്ങനെ വേണം ഉശിരുള്ള കുട്ടി.. പക്ഷെ നീ റൊമ്പ ലേറ്റ്.. അവനെ പ്രേമിക്കുമ്പോ പറഞ്ഞിരുന്നെങ്കിൽ ഇത്തിരി കൂടി നന്നായേനെ.. ” ഭൂമിക്കും അത് ശരിയാണെന്നു തോന്നി.. പിറ്റേന്ന് രാവിലെ അവൾ തിരിച്ചു വന്നു ഡ്യൂട്ടിക്ക് കയറി.. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ നകുലേട്ടൻ വിളിച്ചു കല്യാണത്തിന്റെ ഡേറ്റ് പറഞ്ഞു.. മൂന്നാഴ്ച്ച കഴിഞ്ഞുള്ള ഞായറാഴ്ച.. അമ്പലത്തിൽ വച്ചാണ് കല്യാണം.. കേട്ടപ്പോൾ ഒത്തിരി സന്തോഷം.. ചാരും ചിപ്പിയും ഭൂമിക്കും കൂടി ഡ്രസ്സ്‌ ഒക്കെ എടുക്കാമെന്ന് ഏറ്റു.. ഒരേപോലെ ഡിസൈൻ ചെയ്യാനാണ് പ്ലാൻ.. ആകെ മൊത്തം സന്തോഷമയം ആയി.. കല്യാണത്തിന് മൂന്നാല് ദിവസം മുന്നേ പോകാന്നു ഉണ്ണിയേട്ടനും ഏറ്റു.. അതോണ്ട് തന്നെ ലീവ് ചോദിച്ചു വച്ചു. പത്തു ദിവസത്തെ ലീവ് കിട്ടി.. വീട്ടിലും വിളിച്ചു വരുന്ന വിവരം പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു മാമൻ വിളിച്ചു.

“ആ മോളേ സനൂപിന്റെ വീട്ടുകാർ വിളിച്ചിരുന്നു.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു കല്യാണം ഉറപ്പിക്കാൻ. അപ്പൊ മോളോടൊന്ന് പറഞ്ഞിട്ട് ആവാമെന്ന് കരുതി.. മോൾക്ക് ഇഷ്ടക്കുറവ് ഒന്നുല്ലല്ലോ അല്ലേ..?? ” പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ആദ്യം കരുതി അവർ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു കാണുമെന്നു.. ഇതിപ്പോ വിചാരിക്കാതെ.. എങ്കിലും അവൾ മറുപടി കൊടുത്തു. “അതെന്താ മാമേ അവരിത്രേം താമസിച്ചേ..?? ” “ആ അത് ഞങ്ങളും ചോദിച്ചു.. ചെക്കന്റെ അച്ഛന് ബിസിനസ് അല്ലേ.. വിദേശയാത്ര ഉണ്ടായിരുന്നു.. രണ്ടു ദിവസം മുന്നെയാ വന്നേ.. ” “ആ.. ” “മോൾടെ അഭിപ്രായം പറഞ്ഞില്ല.. ” “എനിക്ക് പ്രശ്നം ഒന്നുല്ല മാമേ.. നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്തോളു. എനിക്ക് പൂർണ്ണ സമ്മതമാണ്.. ” “ഞങ്ങൾക്ക് സന്തോഷായി മോളെ.. എന്നാ വെച്ചു നീട്ടുന്നില്ല. നാളെത്തന്നെ പോയേക്കാം. എന്നാ നാളെ വിളിക്കാം.. ” അവൾ ഫോൺ വെച്ചു.. സമ്മതം അറിയിച്ചെങ്കിലും മനസ്സിലെന്തോപോലെ.. കാരണം അറിയാത്തൊരു നോവ്.. പിറ്റേന്ന് മുഴുവൻ ആകെ ഒരു മൂഡോഫ് ആയിരുന്നു. കല്യാണം പെട്ടെന്ന് ഉണ്ടെങ്കിൽ തനിക്കു അയാളുമായി അഡ്ജസ്റ്റ് ചെയ്യാനാവുമോ..?? ചോദ്യോത്തരങ്ങളുടെ വേലിയേറ്റം മനസ്സിൽ നിറഞ്ഞു.. സനൂപിനെ കണ്ടപ്പോൾ പോലും മനസ്സിൽ ഒരിഷ്ടം പോലും തോന്നിയിട്ടില്ല.. അതാണ് അധികം സംസാരിക്കാൻ പോലും മുതിരാതിരുന്നത്.. ഇത്രയും ദിവസം വിളിക്കാഞ്ഞപ്പോ എന്തോ ഒരു സന്തോഷം തോന്നിയിരുന്നു. പക്ഷെ… ഒരുപക്ഷേ ഇതായിരിക്കും എന്റെ വിധി.. വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചു. എല്ലാവരും അവിടെ ഉണ്ടെന്ന് മനസിലായി.. “മോളെ കല്യാണം തീരുമാനിച്ചുട്ടോ.. നിശ്ചയം വേഗം നടത്താൻ തീരുമാനിച്ചു.. അടുത്ത ബുധനാഴ്ച ആണ് മുഹൂർത്തം കിട്ടിയത്.. ഇനിയിപ്പോ ഒരാഴ്ച അല്ലേ ഉള്ളു.. അധികമാരുമില്ല. നിന്റെ അച്ഛന്റെ വീട്ടുകാരും പിന്നെ ഇവിടെ അടുത്തുള്ളോരും നമ്മൾ വീട്ടുകാരും മാത്രം.. അവരും ഒരു പത്തു പതിനഞ്ചു പേരെ വരുള്ളൂ.. കല്യാണത്തിന് ഇനി പത്തുനാല്പതു ദിവസം കൂടെയുണ്ട്.. മോള് ചൊവ്വാഴ്ച എത്താമെന്നല്ലേ പറഞ്ഞേ.. പറ്റിയാൽ മൂന്നാല് ദിവസം മുന്നേ ഇങ്ങു വായോ.. ഡ്രസ്സ്‌ ഒക്കെ വാങ്ങണ്ടേ.. ” കേട്ടപ്പോൾ ആകെ സ്തബ്ദയായ് പോയി. ഒരാഴ്ച കൊണ്ട് നിശ്ചയം ഒന്നരമാസത്തിനുള്ളിൽ കല്യാണം.. “മോളെന്താ മിണ്ടാത്തെ..?? ” മുത്തശ്ശിടെ ഒച്ച കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.. “ഒന്നുല്ല മുത്തശ്ശി.. പെട്ടെന്ന് അച്ഛനേം അമ്മേം ഓർത്തു.. ” അവൾ പറഞ്ഞു.. “ശരി.. ഇപ്പൊ അവരും സന്തോഷിക്കുന്നുണ്ടാവും.. മോള് വേഗം വാ കേട്ടോ.. ” “നേരത്തെ വന്നാൽ നകുലേട്ടന്റെ കല്യാണം കൂടാൻ പറ്റില്ല മുത്തശ്ശി.. ഡ്രസ്സ്‌ ഒക്കെ നിങ്ങൾ എടുത്തോ.. ഞാൻ ചൊവ്വാഴ്ച വന്നാപ്പോരേ.. ഇനി കല്യാണം കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാനുള്ള അവസരം കിട്ടൂല്ലല്ലോ.. നകുലേട്ടന്റെ കല്യാണം ഗംഭീരമാക്കണം.. ” “ശരി അങ്ങനെ ആണെങ്കിൽ അങ്ങനെ നിന്നെ നിർബന്ധിക്കുന്നില്ല.. പിന്നെ ഉണ്ണിയോടും കൂടി വിവരം പറയൂ.. വരാൻ പറയണം.. ” “ശരി മുത്തശ്ശി… ” അവൾ ഫോൺ കട്ട്‌ ചെയ്തു.. (ഇടവേള… ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം കമന്റ് ഇടൂ….

Continue Reading

Most Popular