Connect with us

film news

നിന്നെ ഒരു ബെസ്റ്റ് ഫ്രണ്ടായി മാത്രം കാണുവാൻ എനിക്ക് കഴിയില്ല, ഒടുക്കത്തെ ഇഷ്ട്ടമാണ് നിന്നോടും നിന്റെ ശരീരത്തോടും….

Published

on

രചന: ശ്രീ ഹരി

എനിക്ക് നിന്നെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് കാണാൻ കഴിയില്ല..ഒടുക്കത്തെ ഇഷ്ട്ടമാണ് നിന്നോടും നിന്റെ ശരീരത്തോടും എന്നുള്ള ജിതിന്റെ വാക്കുകൾ കേട്ടു ഓഫീസിലെ AC റൂമിൽ ഇരുന്നിട്ടും ഞാൻ ആകെ വിയർത്തു.. ഒരു പ്രാവശ്യത്തെക്കെങ്കിലും നിന്റെ ശരീരം എനിക്ക് സ്വന്തമാക്കണം..ഇക്കാര്യം മൂന്നാമതൊരാൾ പോലും അറിയില്ല…മറുപടി എന്തായാലും നല്ല വണ്ണം ആലോചിച്ചു നാളെ പറഞ്ഞാൽ മതി എന്ന് പറഞ്ഞു ജിതിൻ പോകുമ്പോൾ കണ്ണിൽ മുഴുവൻ ഇരുട്ട് കയറി ഞാൻ കസേരയിലേക്ക് കുറച്ചു നേരം ചാരി കിടന്നു.. പത്താം ക്ലാസ്സ്‌ മുതലേ ഒരുമിച്ചു പഠിച്ചവരാണ് ഞങ്ങൾ..കമ്പനി എന്ന് പറഞ്ഞാൽ കട്ട കമ്പനി…ജീവിതത്തിലെ എന്ത് കാര്യം ഉണ്ടായാലും എല്ലാം എന്നോട് തുറന്നു പറയാറുള്ളത് കൊണ്ടു…എന്റെ ലൈഫിൽ നടക്കുന്ന കാര്യങ്ങൾ.. ഞാനും പറഞ്ഞിരുന്നു.. മറ്റുള്ളവർ അസൂയയോടെ മാത്രമാണ് പലപ്പോഴും ഞങ്ങളുടെ സൗഹൃദം കണ്ടിരുന്നത് തന്നെ…എന്തിനേറെ പറയുന്നു…കോളേജ് പഠന കാലത്ത് പോലും.. ഒരേ കോളേജിൽ..ഒരേ കോഴ്സ് തന്നെ ആണ് ഞങ്ങൾ എടുത്തതും. പലപ്പോഴും നിങ്ങൾ തമ്മിൽ സൗഹൃദം തന്നെയാണോ..അതോ പ്രണയമോ എന്ന് ചോദിച്ചു കൂട്ടുകാർ വന്നപ്പോഴേക്കും…എല്ലാ സൗഹൃദങ്ങളും പ്രണയം അല്ലെന്നൊരു വാക്ക് കൊണ്ടു ഞാൻ അവരുടെ വായ അടപ്പിച്ചിരുന്നു… ഒരിക്കൽ നിനക്കെന്നോട് പ്രണയം വല്ലതും ഉണ്ടോ എന്ന് ഞാൻ ചോദിച്ചപ്പോഴും..നീ എന്റെ ചങ്കല്ലേ എന്നായിരുന്നു ജിതിന്റെ മറുപടി…

ഒരിക്കലും ഞങ്ങളുടെ ബന്ധം വഴിവിട്ടതല്ല എന്ന പൂർണ ബോധ്യം ഞങ്ങളുടെ വീട്ടുകാർക്ക് ഉള്ളത് കൊണ്ടു എല്ലാത്തിനും ഞങ്ങൾക്ക് ഭയങ്കര ഫ്രീഡം ആയിരുന്നു അങ്ങനെ ഒക്കെ പോകുമ്പോഴാണ് ഒരു ദുബായ്ക്കാരൻ പയ്യന്റെ ആലോചന എനിക്ക് വരുന്നത്….പയ്യൻ കൊള്ളാം..അമ്മുന്റെ ഭാഗ്യം ആ..ഈ കല്യാണം അങ്ങ് ധൈര്യമായി ഉറപ്പിച്ചോളാൻ… അമ്മയോട് പറഞ്ഞത് വരെ ജിതിൻ ആയിരുന്നു… എന്റെ കല്യാണത്തിന്…എനിക്ക് ജനിക്കാതെ പോയ ഒരു കൂടപ്പിറപ്പിനെ പോലെ എല്ലാ കാര്യത്തിനും മുൻപന്തിയിൽ തന്നെ ജിതിനും ഉണ്ടായിരുന്നു… എന്റെ കല്യാണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞപ്പോൾ ജിതിനും കെട്ടി…ഞങ്ങളുടെ സൗഹൃദം അവരിലേക്കും വളർന്നു. നാട്ടിൽ നിന്നു ഗൾഫിലേക്ക് വരാൻ ഭർത്താവ് ഒരുപാട് നിർബന്ധിച്ചെങ്കിലും…അമ്മ ഒറ്റയ്ക്ക് ആയി പോകും എന്നുള്ളത് കൊണ്ടു ഞാൻ വീട്ടിൽ തന്നെ നിക്കുകയാണ് ചെയ്തത്… പകൽ സമയങ്ങളിൽ ബോർ അടി ആണെന്ന് പറഞ്ഞത് കൊണ്ടാണ്… ജോലിക്ക് പോയാൽ പിന്നെ പ്രശ്നം ഉണ്ടാവില്ല..ഞാൻ വർക്ക്‌ ചെയ്യുന്ന കമ്പനിയിൽ തന്നെ ജോലി ശരിയാക്കി തരാം എന്ന് ജിതിൻ പറഞ്ഞപ്പോൾ.. അത് നല്ലൊരു ഐഡിയ ആണെന്ന് കരുതി ഞാൻ അതിനു സമ്മതിച്ചതും… ഒടുവിൽ വിവാഹം കഴിഞ്ഞു മൂന്ന് കൊല്ലം കഴിഞ്ഞപ്പോൾ ആണ് ആദ്യമായ് ജിതിൻ ഇങ്ങനെ ഒരു ആവശ്യം പറയുന്നതും.. പിറ്റേ ദിവസം എന്റെ മറുപടിക്ക് വേണ്ടി വന്ന ജിതിനോട്…നിനക്കെന്താ ഇപ്പൊ ഇങ്ങനെ ഒരു മാറ്റം..എന്റെ ഭാഗത്തു നിന്നു നിന്നെ ആ രീതിയിൽ ചിന്തിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടായോ എന്ന് ഞാൻ ചോദിച്ചതിന്… നിന്നെ ഇവിടെ ഇട്ടു ദുബായിൽ പോയി പൈസ ഉണ്ടാക്കുന്നതിനോടല്ലേ നിന്റെ ഭർത്താവിന് ഇഷ്ടം..നിനക്കും വികാരങ്ങൾ ഉണ്ടാവില്ലേ…കുറച്ചു നേരത്തേക്കെങ്കിലും ശരീരം പങ്കു വെക്കണം എന്ന്..ഭർത്താവിൽ നിന്നു കിട്ടാത്തത്..മറ്റാരിൽ നിന്നെങ്കിലും കിട്ടണം എന്ന്…അത് മുന്നിൽ കണ്ടു കൊണ്ടാ ഞാൻ ഈ ആവശ്യം പറഞ്ഞത്..

പിന്നെ പരസ്പരം ഒന്നും മറച്ചു വെക്കാത്തത് കൊണ്ടു ഇതും തുറന്നു പറഞ്ഞു.. ജിതിൻ പറഞ്ഞത് അത്രയും കേട്ടു കുറച്ചു നേരം ഞാൻ മിണ്ടാതിരുന്നു…നിന്റെ അഭിപ്രായം ഇത് വരെ പറഞ്ഞില്ലല്ലോ എന്ന് ജിതിൻ ചോദിച്ചതിന്…നിന്റെ ആഗ്രഹം പോലെ നടക്കട്ടെ..നാളെ രാവിലെ വീട്ടിലേക്കു വന്നാൽ മതി..ആരും വീട്ടിൽ കാണില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ…ജിതിന്റെ മുഖത്തു സന്തോഷം അല അടിക്കുന്നത് ഞാൻ കണ്ടു… അന്ന് ഓഫീസ് സമയം കഴിഞ്ഞു…വീട്ടിലേക്കു പോകുന്നതിനു പകരം…നേരെ ബാറിലേക്കാണ് ജിതിൻ പോയത്‌.. നാളത്തെ ദിവസത്തെ കാര്യം ഓർത്തു സന്തോഷം തോന്നി…നല്ല വണ്ണം കുടിച്ചിട്ടാണ് ജിതിൻ അന്ന് വീട്ടിലേക്കു പോയതും… ലഹരി സിരകളിൽ കത്തി പടർന്നപ്പോൾ ഇട്ട ഷൂ പോലും അഴിക്കാതെ വീട്ടിൽ ചെന്നയുടനെ ജിതിൻ കട്ടിലിലേക്ക് പാതി ബോധത്തിൽ കിടന്നു.. പിന്നീടെപ്പോഴോ എന്തോ സൗണ്ട് കെട്ടു ജിതിൻ കണ്ണു തുറക്കുമ്പോൾ..കൂടെ കിടക്കാറുള്ള ഭാര്യ കട്ടിലിൽ ഇല്ലെന്നു മനസ്സിലായത്.. അവളെ അന്വേഷിച്ചു മറ്റൊരു റൂമിലേക്ക് ചെന്ന ജിതിന്… കണ്ട കാഴ്ച വിശ്വസിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു.. താലി കെട്ടി ജീവന്റെ പാതി ആയവൾ…മറ്റൊരുത്തന്റെ കൂടെ കട്ടിലിൽ ഇരിക്കുന്നു… എടി..നീയെന്നെ ചതിക്കുവായിരുന്നല്ലേ എന്ന് അലറി വിളിച്ചു….

അടുക്കളയിൽ നിന്നു വാക്കത്തി എടുത്തു അവനെ വെട്ടാൻ ഓങ്ങിയപ്പോഴേക്കുമാണ്..കതകിന്റെ മറവിൽ ഒളിച്ചു നിന്നിരുന്ന ഞാൻ ജിതിന്റെ മുൻപിലേക്ക് പെട്ടെന്ന് കേറി നിക്കുന്നത്.. ഓങ്ങിയ വാക്കത്തി അങ്ങനെ തന്നെ പൊക്കിപ്പിടിച്ചു…വിശ്വാസം വരാത്ത രീതിയിൽ ജിതിൻ ഒന്നുടെ എന്നേ തന്നെ നോക്കി… നീ ഇങ്ങനെ തുറിച്ചു നോക്കണ്ട ജിതിനെ…ഞാൻ അമ്മു തന്നെ ആണെന്ന് പറഞ്ഞപ്പോൾ..സാവകാശം വാക്കത്തിയിൽ ഉള്ള പിടി വിട്ടു ജിതിൻ എന്റെ മുഖത്തേക്ക് നോക്കി.. നീയെന്താ ഇവനെ വെട്ടുന്നില്ലേ…നിനക്ക് കാമം തീർക്കാൻ എന്നേ ആവശ്യം ഉള്ളതിൽ കുഴപ്പമില്ലെങ്കിൽ…പിന്നെ എന്ത് കൊണ്ടു നിന്റെ ഭാര്യയ്ക്കും അങ്ങനെ ആയിക്കൂടാ എന്നുള്ള എന്റെ ചോദ്യം കെട്ടു ജിതിൻ തല താഴ്ത്തി.. നിനക്ക് നിന്റെ ഇഷ്ട്ടം പോലെ മറ്റുള്ളവരോട് പലതും ചെയ്യാം..പക്ഷെ സ്വന്തം ഭാര്യ മറ്റൊരു പുരുഷന് മുൻപിൽ ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ നിനക്ക് പൊള്ളി അല്ലേടാ…ഇത് പോലെയാടാ എന്റെ ഭർത്താവിനും.. നിന്നെ പോലെ ഉള്ളവർക്കൊക്കെ ഒരു വിചാരം ഉണ്ട്…അന്യ നാട്ടിൽ കിടന്നു ജോലി ചെയ്യുന്ന ഭർത്താക്കന്മാരുടെ ഭാര്യമാർ വെറും പോക്ക് കേസുകൾ ആയിരിക്കുമെന്ന്…

അങ്ങനെ ഉള്ള സ്ത്രീകളെ നീ കണ്ടിട്ടുമുണ്ടാകും… എന്നാൽ കുടുംബം പോറ്റാൻ വേണ്ടി മറ്റൊരു നാട്ടിൽ കഷ്ട്ടപ്പെടുന്ന ഭർത്താവിന് വേണ്ടി.. സ്വന്തം സുഖവും വികാരങ്ങളും മറന്നു കൊണ്ടു കാത്തിരിക്കുന്ന എന്നേ പോലെയുള്ളവരും ഉണ്ട്…അങ്ങനെ ഉള്ളവരെയാണ് അക്ഷരം തെറ്റാതെ സ്ത്രീ എന്ന് പറയുന്നത്.. ഈ ആവശ്യം നീ പറഞ്ഞപ്പോൾ തന്നെ നിന്റെ കരണം നോക്കി തരാൻ ആ തോന്നിയത്…പക്ഷെ നീ നിന്റെ സുഖം തേടി പോകുമ്പോൾ അവിടെ ചതിക്കപ്പെടുന്നത്.. നീ താലി കെട്ടി… നിനക്ക് വേണ്ടി മാത്രം ജീവിക്കുന്ന സ്വന്തം ഭാര്യയാണ്… ഭാര്യ എന്നതിന്റെ അർത്ഥം അറിയാവുന്നത് കൊണ്ടു തന്നെയാണ്.. നീ ഈ ആവശ്യം പറഞ്ഞപ്പോൾ തന്നെ.. ഞാൻ ആദ്യം വിളിച്ചു പറഞ്ഞതും നിന്റെ ഭാര്യയോടായിരുന്നു… ഒരു തെറ്റ് ആർക്കും പറ്റും…അങ്ങനെയേ ഞാനും കണ്ടിട്ടുള്ളു.. നിനക്ക് പറ്റിയ ആ വലിയ തെറ്റ് ക്ഷമിച്ചു… നിന്നെ വീണ്ടും സ്നേഹിക്കാൻ ഇവൾ ഒരുക്കമാണ്…

നിനക്ക് നിന്റെ തെറ്റ് എന്നെങ്കിലും മനസ്സിലാകുമെങ്കിൽ വരാം…പഴയ പോലെ നിന്റെ നല്ലൊരു ഫ്രണ്ട് ആയിട്ട് ഞാൻ കാത്തിരിക്കുന്നുണ്ടാകും എന്ന് പറഞ്ഞു ജിതിന്റെ വീട്ടിൽ നിന്നും ഞാനിറങ്ങി… തിരികെ കാറിൽ വീട്ടലേക്ക് പോകുമ്പോഴാണ് ഉണ്ണിയേട്ടന്റെ call വരുന്നത്… എങ്ങനെ ഉണ്ടായിരുന്നെടി ഭാര്യേ എന്റെ ബുദ്ധി…അവനു ഇപ്പൊ എല്ലാ പെണ്ണുങ്ങളും ഒരു പോലെയല്ല എന്ന് ബോധ്യമായോ … അത് നല്ല വണ്ണം അവനു ഞാൻ മനസ്സിലാക്കി കൊടുത്തിട്ടുണ്ട് ഉണ്ണിയേട്ടാ…ഞാൻ വീട്ടിലേക്കു പോയി കൊണ്ടിരിക്കുവാ.. എത്തിയിട്ട് വിളിക്കാമെന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു… അല്ലെങ്കിലും പരസ്പരം എന്ത് കാര്യങ്ങളും പങ്കു വെയ്ക്കുമ്പോൾ ആണല്ലോ ദാമ്പത്യം എന്ന വാക്കിന് ആക്കം കൂടുന്നത്..

Most Popular