Connect with us

Love

പ്രേമലേഖനം…

Published

on

രചന : Aashna Aashi

“ടോ…ലക്ഷ്മി…അഞ്ചൂനുള്ള അവസാനത്തെ ലെറ്ററാ ഇത്… ഒന്നും രണ്ടുമല്ല പത്ത് പതിനഞ്ചണ്ണം എഴുതി പണ്ടാരമടങ്ങി. അവളൊന്ന് മൈൻഡ് പോലും ചെയ്തിട്ടില്ല…!! എന്നെ നോക്കി ഒന്ന് ചിരിച്ചാലെന്താ അവൾക്ക്..? നീയെന്താ ഒന്നും മിണ്ടാത്തെ..? ലച്ചു…നീയല്ലേ പറഞ്ഞേ എങ്ങനെയെങ്കിലും അവളെ പറഞ്ഞു സമ്മതിപ്പിക്കാമെന്ന്…? ” “എടാ…ഞാൻ എന്ത് പറയാനാ…? കത്തൊക്കെ അവള് നോക്കുക പോലുമില്ല സ്പോട്ടിൽ കീറി വെയ്സ്റ്റ് ബക്കറ്റിലിടും.. നീയിപ്പോഴും പത്തോൻപതാം നൂറ്റാണ്ടിലെ പ്രേമം പറഞ്ഞു നടന്നാലെങ്ങനെയാ…?” നെറ്റിയിൽ കൈകൊടുത്ത് മതിലിൽ ചാരി ആദി ഇരുന്നു… “അവക്കെന്നെ ഇഷ്ടമല്ലെങ്കിൽ തുറന്നങ്ങ് പറഞ്ഞൂടെ…? “നീ അവളുടെ മുന്നിൽ പോയ്‌ ഒരിക്കെലെങ്കിലും നേരെചൊവ്വേ വിറക്കാതെ നിക്ക്…എന്നിട്ട് വല്യ ഡയലോഗൊക്കെ അടിച്ചാൽ മതി…!! “ഇനി മേലിൽ ആദിയേട്ടാ…അവളുടെ കാര്യംപറഞ്ഞു എന്റെ മുന്നില് ഇങ്ങനെ വന്നു നിക്കരുത്…!! ഞാൻ പോവാ…” ഞാനെഴുന്നേറ്റ് നടന്നു… പിന്നാലെ ആദിയും… “ടീ..ടീ… ഈ ഒരുതവണ കൂടി..” പിന്നാലെ ചെന്ന് കെഞ്ചി…. “വരുന്ന ഞായറാഴ്ച അവളേം കൂട്ടി അമ്പലത്തിൽ വരാവോ…? അവിടെ വച്ച് ഞാൻ പറഞ്ഞോളാം…” “എനിക്ക് പറ്റില്ല…!! പറഞ്ഞു തീരുമുന്നേ എന്റെ ചുണ്ടുകൾ ആദിയേട്ടൻ കൈ കൊണ്ട് പൊത്തി… “പ്ലീസ്…ടീ…അത്രയ്ക്ക് ഇഷ്ടമുള്ളൊണ്ടല്ലേ…?” ഒരുകണക്കിന് ഞാൻ സമ്മതിച്ചു.. “അവിടെ വച്ചെല്ലാം പറഞ്ഞു അവസാനിപ്പിച്ചോണം.. പിന്നീട് എന്നെ ഇതിലേക്ക് വലിച്ചിഴക്കരുത്… കേട്ടോ…” ആദി അവളെ നോക്കി തലയാട്ടി… “താങ്ക്സ് ടീ…” സന്തോഷത്തോടെ ആദി തിരിഞ്ഞു നടന്നു.. ആ കാവിമുണ്ടുടുത്ത നാട്ടിൻപുറത്തുകാരനെ നോക്കി ഞാനും നിന്നു…. മിഴികൾ വല്ലാതെ നിറഞ്ഞു… പണ്ട് കളിക്കുന്ന പ്രായം മുതൽ ആദിയേട്ടനെ നന്നായി അറിയാം… അര നിക്കറും ഷർട്ടുമിട്ട് കയ്യിലെ സ്കൂട്ടറിന്റ വലിയ ടയരുമുരുട്ടി ഓടാറുള്ള ആദിയെ ആകാംഷയോടെ നോക്കി നിന്നിട്ടുണ്ട്… “എന്നേം പഠിപ്പിക്കുവോ… വീലുരുട്ടാൻ…?” “നിനക്ക് പറ്റില്ല ലച്ചു…” ‘എനിക്ക് വീലുരുട്ടണം ആദിയേട്ടാ… ഒന്ന് ഒരു പ്രാവശ്യം മതി…പ്ലീസ്…” ഒടുവിൽ ഏട്ടൻ ഒരു ചെറിയകമ്പെടുത്ത് കയ്യിൽ തന്നു… ഞാനത് അടിച്ചിട്ടും ഉന്തിയിട്ടും ഒന്നും മുന്നോട്ട് ഒരടി അത് വച്ചില്ല അവസാനം ക്ഷമകെട്ട് ടയർ തെള്ളി തറയിലിട്ടു. കയ്യിലിരുന്ന കമ്പും വലിച്ചെറിഞ്ഞു. ആദിയേട്ടൻ പറഞ്ഞതനുസരിച്ച് അരിയും കൂട്ടാനും കളിക്കാൻ അന്ന് ഞങ്ങളാദ്യമായ് അച്ഛനും അമ്മയുമായി… കുട്ടിക്കാലത്തെ വികൃതിത്തരം ആണേലും എനിക്ക് ആദിയേട്ടനോട് വല്ലാത്തൊരരാധന ആയിരുന്നു… മണ്ണപ്പം ചുട്ടു കളിച്ചും പാടത്തുടെ ഓടി നടന്നു പട്ടം പറത്താനും ഒക്കെ ആദിയേട്ടന്റെ വിരലും പിടിച്ചു നടന്നു…. ആ 96 കാരനും ഈ 2000 കാരിയും നിമിഷങ്ങൾ കൊണ്ട് വളർന്നു…. വർഷങ്ങൾ കഴിയുംതോറും ആദിയേട്ടൻ മാറി മറിഞ്ഞു പഠിച്ചു…ജോലിയൊക്കെ ആയി… എന്റെ കൂട്ടുകാരി അഞ്ചുവിനോട് പുള്ളിക്ക് ഒടുക്കത്തെ പ്രേമം ആണെന്ന് പറഞ്ഞു സഹായം അഭ്യർത്ഥിച്ചു വന്നു. ശരിക്കും അന്നെന്റെ നെഞ്ച് പൊട്ടിപ്പിളർന്നു.. “അതിനെന്താ…ആദിയേട്ടാ…ഞാൻ സഹായിക്കാലോ..” എന്ന് പറഞ്ഞു പുഞ്ചിരിച്ച് ആ ധൗത്യം ഏറ്റെടുത്തു… എല്ലാ കാമുകന്മാരേം പോലെ പേടിത്തൊണ്ടൻ ആയതോണ്ട് ആവശ്യാനുസരണം ഞാൻ പല പണികളും ചെയ്തു. ലെറ്റർ തുറന്നു പോലും നോക്കാതെ മച്ചിലേക്ക് വലിച്ചെറിഞ്ഞു കക്ഷി തന്നിട്ടുള്ള ഒരു പ്രേമലേഖനം പോലും എന്റെ കൈമറിഞ്ഞു അവളുടെ കയ്യിൽ എത്തിയിട്ടുമില്ല. നാളിതുവരെ ആയിട്ടും അഞ്ചു ഇതൊന്നുമറിഞ്ഞട്ടുമില്ല ആദിയേട്ടനെ പലപ്പോഴും എനിക്കിഷ്ടമാണെനും പേഴ്സിൽ എന്റെ ഫോട്ടോയോടൊപ്പം പല തവണ ആദിയേട്ടന്റെ ഫോട്ടോ അഞ്ചു കണ്ടിട്ടുണ്ട് പക്ഷെ ഒരു one side പ്രണയത്തിനപ്പുറം ഞാനും ആദിയും തമ്മിൽ ഒരു ബന്ധമില്ലെന്നും അഞ്ചുവിനും അറിയാമായിരുന്നു എന്തായാലും ഏറ്റു…ഞായറാഴ്ച അവളേം കൊണ്ട് അമ്പലത്തിൽ പോയെ പറ്റു… ദിവസങ്ങൾ കടന്നുപോയി.

പാറമുകളിലെ ശിവക്ഷേത്രത്തിൽ നെഞ്ചിടിപ്പോടെ കയറ്റം കയറുമ്പോ അഞ്ചു എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു പിറകിലായി ആദിയേട്ടനും ഉണ്ട്‌… തന്റെ പ്രണയമറിയാതെ അഞ്ചു വും അഞ്ചുവിനോട് മുടിഞ്ഞ പ്രേമമുള്ള ആദിയേട്ടനും… എല്ലാം മനസ്സിലൊതുക്കി കണ്ണിൽ നിറഞ്ഞുനിൽക്കുന്ന കണ്ണുനീർ തുള്ളി ആരും കാണാതെ തുടച്ചു മുഖത്ത് ചിരി കൊണ്ട് വരാൻ അഭിനയത്തിന്റെ ഭാവങ്ങളെന്നോണം ഞാനും നടന്നു … ഒടുവിൽ ആരുമില്ല സ്ഥലം നോക്കി അവളുടെ കയ്യിൽ നിന്ന് പിടിവിട്ട് ഞാൻ കുറച്ചൂടെ സ്പീഡിൽ നടന്ന്… അവർക്കിടയിൽ ഞാനെന്ന കട്ടുറുമ്പിനി എന്തിനാ…?? തിരിഞ്ഞു നോക്കാൻ മനസ് വന്നില്ല… ആദിയേട്ടനെ മറ്റൊരു പെണ്ണിന്റ കൂടെ കാണാൻ എനിക്ക് കഴിയില്ല…. നടന്നൊടുവിൽ കോവിലിന്റെ മുന്നിലെത്തി ഞാൻ വിചാരിച്ചത് പോലെ അവര് നടന്നു വരുന്നേ ഉള്ളൂ… നടന്ന ക്ഷീണമകറ്റാൻ കുറച്ചു നേരം ഞാനിരുന്നു… അപ്പോഴേക്കും അവരും നടന്നടുത്തേക്ക് വന്നു.. എഴുന്നേറ്റ്, കോവിലിന്റെ മുന്നിൽ കണ്ണ് നിറഞ്ഞു പ്രാർത്ഥിച്ചു… അവര് രണ്ടുപേരും എന്റെ ഇടവും വലവുമായ് നിന്നു… “ഞാൻ തന്ന കത്തുകളൊക്കെ എന്തേ ലച്ചു…?” ആദിയേട്ടന്റെ ചോദ്യം കേട്ട് ഞാൻ തെല്ല് പേടിച്ചു ഒന്നും മിണ്ടാതെ ഒരു കുറ്റവാളിയെപ്പോലെ തലകുനിച്ചു ഞാൻ നിന്നു… “ഞാൻ ചോദിച്ചത്, നീ കേട്ടില്ലാന്നുണ്ടോ..ലക്ഷ്മി…?? ആദിയേട്ടന്റെ ശബ്‍ദം അല്പം കൂടെ കനത്തു… ആ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല… “ഞാൻ അഞ്ജുവിനായിട്ടു എഴുതിയ ഒരു കത്തുപോലും അവളുടെ കയ്യിൽ കിട്ടിയില്ലെന്നാണല്ലോ ഇവൾ പറയുന്നത്…ഓരോ തവണയും നിന്നെ അല്ലേ ഞാൻ ഏൽപ്പിച്ചത്…?? അതവൾക്ക് കൊടുത്തു… തുറന്നുപോലും നോക്കാതെ കീറി കളഞ്ഞു എന്നല്ലേ നീ എന്നോട് പറഞ്ഞത്…?എന്തിനാ എന്നോട് കള്ളം പറഞ്ഞത്…? ഞാൻ തന്ന കത്തുകൾ എല്ലാം നീ എന്ത് ചെയ്തു…?? ” ആദിയേട്ടന്റെ ചോദ്യങ്ങൾ നേരിടാനാവാതെ, ആ മുഖത്തേക്ക് ഞാൻ ദയനീയമായി നോക്കി…കണ്ണുനീര് എന്റെ കാഴ്ചയെ മറച്ചിരുന്നു… ഒന്നും മിണ്ടാതെ പോകാൻ ഒരുങ്ങിയ എന്നെ ആദിയേട്ടൻ തടഞ്ഞു നിർത്തി… “എന്തായാലും… എന്റെ കത്തുകൾ അവൾക്ക് കിട്ടിയില്ലെങ്കിലും… ഇന്ന് ആ മുഖത്ത് നോക്കി തന്നെ എനിക്ക് ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു… അവൾക്കും തിരിച്ചെന്നെ ഇഷ്ടാണെന്നും മറുപടിയും കിട്ടി…” ആദിയേട്ടനതു ഒരു പ്രതികാരം പോലെ എന്നോടത് പറയുമ്പോൾ… നിസ്സഹായതയോടെ…ആ മുഖത്തേക്കും അഞ്ജുവിനെയും ഞാൻ നോക്കി… മറുത്തൊരക്ഷരം പറയാതെ തിരികെ നടക്കുമ്പോൾ… എന്റെ കത്തുകൾ എന്ത് ചെയ്തു എന്ന് ആദിയേട്ടൻ ചോദിക്കുന്നുണ്ടായിരുന്നു…. വീട്ടിലേക്ക് നടക്കുമ്പോൾ…ആധിയേട്ടന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു… ഓരോ തവണയും ആധിയേട്ടനെന്നെ കാണാൻ വരുമ്പോഴും ഒരുപാടു ആഗ്രഹിച്ചിരുന്നു… മനസ്സിലെ ഇഷ്ടം തുറന്നു പറയാൻ… പക്ഷെ… ആ മനസ്സിൽ ഞാൻ അല്ല എന്നറിഞ്ഞ നിമിഷം തകർന്നു പോയിരുന്നു…പക്ഷെ അഞ്ജുവിന്…അവൾക്ക് അറിയാമായിരുന്നല്ലോ…എല്ലാം…തന്റെ പ്രാണനാണ് ആധിയേട്ടനെന്ന്…!! ആധിയേട്ടനെ പോലൊരാളെ ആരാ ആഗ്രഹിക്കാത്തത്… അങ്ങിനെ ഒരാൾ ഇഷ്ടമാണെന്ന് പറയുമ്പോൾ പിന്നെ കൂട്ടുകാരിയെ എന്തിന് ഓർക്കണം…?? പലതും ചിന്തിച്ചു നടന്നു… വീട്ടിലെത്തിയതും, മച്ചിലേക്കാണ് കയറിയത്… മച്ചിന്റെ മുകളിലേക്ക് വലിച്ചെറിയാറുള്ള കത്തുകൾ പൊടി പിടിച്ചു തുടങ്ങി… എങ്കിലും കയ്യിൽ കിട്ടിയതൊക്കെ എടുത്തു… എല്ലാം ആധിയേട്ടനു തന്നെ തിരികെ കൊടുക്കണം…ചെയ്ത തെറ്റിന് മാപ്പ് ചോദിക്കണം…!! നിറഞ്ഞ കണ്ണുകൾ തുടച്ചു, പടികൾ ഇറങ്ങി, ആധിയേട്ടന്റെ വീട്ടിലേക്ക് നടന്നു… ഗേറ്റ് തുറന്നു, അകത്തേക്ക് കയറിയപ്പോഴേക്കും, ആദിയേട്ടന്റെ അമ്മ മുറ്റത്തു നിൽക്കുന്നുണ്ടായിരുന്നു… ചെറുപ്പം മുതലേ ഉള്ള കൂട്ടായതുകൊണ്ട് എനിക്ക് ആദിയേട്ടന്റെ വീട്ടിലും, ആദിയേട്ടന് എന്റെ വീട്ടിലും പൂർണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു… അമ്മയോട് ചിരിച്ചെന്ന് വരുത്തി, ആദിയേട്ടന്റെ മുറിയിലേക്ക് ഞാൻ നടന്നു… എന്നെ കണ്ടതും, ആദിയേട്ടൻ ദേഷ്യത്തോടെ നോക്കി നിന്നു… ഒന്നും പറയാതെ… തല കുനിച്ചു കൊണ്ട്… കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന കത്തുകൾ ആദിയേട്ടന് നേർക്കു നീട്ടി… “എന്നോട്…ക്ഷമിക്കു ആദിയേട്ടാ… ചെയ്തത് തെറ്റാണെന്ന് പൂർണബോധ്യമുണ്ട്… പക്ഷെ…!! എന്നോട് ഒന്നും ചോദിക്കരുത്…ഏട്ടൻ എന്നോട് ക്ഷമിക്കണം… സങ്കടത്താൽ വാക്കുകൾ പലതും മുറിഞ്ഞു പോയിരുന്നു… കയ്യിലെ കത്തുകൾ ഏട്ടന്റെ മേശയിലേക്ക് വെച്ചു മുറിവിട്ടു തിരികെ നടക്കാൻ, ഒരുങ്ങുമ്പോഴേക്കും… ആദിയേട്ടൻ എനിക്ക് വട്ടം കേറി നിന്നു… “അത് എടുക്കടി…” ആദിയേട്ടൻ കത്തിലേക്ക് വിരലു ചൂണ്ടി… ആദിയേട്ടന്റെ മുഖത്തേക്ക് നോക്കുംതോറും എന്നിൽ പേടി ഇരട്ടിച്ചു… ഒരിക്കൽ പോലും ഏട്ടൻ ദേഷ്യപ്പെട്ടു ഞൻ കണ്ടിട്ടില്ല… വിറച്ചുകൊണ്ട് കത്ത് കയ്യിലെടുത്തു… “അത് തുറന്നു വായിക്ക്…” ആദിയേട്ടന്റെ ഒച്ച ആ മുറിക്കുള്ളിൽ അലയടിച്ചു… പതിയെ ആ കത്ത് തുറന്നു നോക്കി… ശരിക്കും അപ്പോഴാണ് ഞാൻ ഞെട്ടിയത്.. ആദിയേട്ടന്റെ ഓരോ വരികളിലും ഞാൻ മാത്രമായിരുന്നു നിറഞ്ഞു നിന്നത്… അരിയും കൂട്ടാനും കളിക്കുമ്പോ അച്ഛനും അമ്മയുമാകാൻ മനഃപൂർവം വീലുരുട്ടി പഠിപ്പികാഞ്ഞതും എന്റെ കയ്യിൽ പിടിച്ചു നടക്കാൻ പട്ടമുണ്ടാക്കിയതുമൊക്കെ എന്നോട് പറയാൻ മടിച്ച പ്രണയത്തിന്റെ നിമിഷങ്ങളായിരുന്നു… ഓരോ കത്തുകളും ആവേശത്തോടെ തുറന്നു നോക്കുമ്പോഴും…ആ മനസ്സിൽ എന്നോടുള്ള സ്നേഹം തിരിച്ചറിയുകയായിരുന്നു…

“വെറുതെയെങ്കിലും അതൊക്കെ ഒന്ന് തുറന്നു നോക്കിക്കൂടായിടുന്നോ..ലെച്ചു..?? എങ്കി ഇത്രയും കത്തുകളൊന്നും എഴുതേണ്ടി വരില്ലായിരുന്നു…” ഒടുവിൽ സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളോടെ ആ മുഖത്തേക്ക് നോക്കുമ്പോൾ, എനിക്ക് ഏറെ ഇഷ്ടമുള്ള ആ ചുണ്ടുകളിൽ കുസൃതി നിറഞ്ഞ പുഞ്ചിരി യോടെ എന്നെ തന്നേ നോക്കി നിൽക്കുകയായിരുന്നു… ആദിയേട്ടൻ… “ഏട്ടാ… ഞാൻ…”പറഞ്ഞു തുടങ്ങുമ്പോഴേക്കും ഇടതു കൈ കൊണ്ട് എന്റെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു അരികിലേക്ക് ചേർത്ത് നിർത്തി… “ഒന്നും പറയണ്ട…!!എനിക്ക് അറിയാം നിനക്കെന്നെ ഇഷ്ടമാണെന്ന്…കുട്ടികാലം മുതലേ എന്റെ കൂടെ നീയുണ്ടായിരുന്നു…അന്ന് തൊട്ട് എനിക്കൊരു പെണ്ണുണ്ടെങ്കിൽ നീയായിരിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചതും ആണ്…എന്തിനും ഏതിനും എന്നോടൊപ്പം നീ ഉണ്ടായിരുന്നു… നിനക്ക് എന്നോട് തിരിച്ചു ഞൻ ആഗ്രഹിക്കുന്നൊരു ഇഷ്ടം ഇല്ലെങ്കിലോ എന്ന് പേടിച്ചിരുന്നു… നേരിട്ടതു തുറന്നു പറയാനും ധൈര്യമില്ലായിരുന്നു…പറഞ്ഞു കഴിയുമ്പോൾ നിനക്കു അങ്ങിനെ ഒരിഷ്ടം ഇല്ലെങ്കിൽ, നിന്നെയും നിന്റെ സൗഹൃദവും കൂടെ നഷ്ടപ്പെടുത്താൻ വയ്യായിരുന്നു… അത് കൊണ്ടാണ്… കൂട്ടുകാരിക്ക് എന്ന് പറഞ്ഞു നിന്റെ കയ്യിൽ കത്ത് തന്നത്…നീ അത് തുറന്നു വായിക്കുമെന്ന് ഞാൻ കരുതി… പക്ഷെ… അതുണ്ടായില്ല…പിന്നീട് ഒരിക്കൽ യാദൃഷികമായി എന്റെ ഫോട്ടോ നിന്റെ പേഴ്സിൽ ഞാൻ കണ്ടു…അന്ന് എനിക്ക് മനസ്സിലായി… നിന്റെ ഉള്ളിലും ഞാൻ ആണെന്ന്… പക്ഷെ എല്ലാം ഉള്ളിലൊതുക്കിയുള്ള നിന്റെ അഭിനയം കണ്ടപ്പോൾ…ന്റെ പെണ്ണിനെ ഒന്ന് പറ്റിക്കാന്ന് ഞാനും കരുതി…” ആദിയേട്ടനത് പറയുമ്പോഴേക്കും..ആ നെഞ്ചിൽ കൈകൾ ചുരുട്ടി പതിയെ ഇടിച്ചു… “ദുഷ്ടാ…ഞാൻ എത്ര സങ്കടപെട്ടുന്നറിയുവോ…?ആദ്യമേ പറഞ്ഞുണ്ടായിരുന്നോ എന്നോട്…” “അച്ചോടാ… ഒത്തിരി സങ്കടപെട്ടോ..ന്റെ ലെച്ചുട്ടി..? ” “ഉം…” “എന്നാലേ…സങ്കടമൊക്കെ മാറ്റാൻ ഒരു സാധനം തരാം…” എന്ന് പറഞ്ഞു ഒന്നുടെ ചേർത്ത് പിടിച്ചു… ആ ചുണ്ടിലേക്ക് ചുണ്ട് ചേർക്കാൻ.. ഒരുങ്ങിയപ്പോഴേക്കും… “കല്യാണം കഴിഞ്ഞിട്ടില്ലെന്ന് രണ്ടാൾക്കും ഓർമ്മ വേണോട്ടോ…”എന്ന് പറഞ്ഞു കൊണ്ട് അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു… “ഇവൻ എന്നോട് എല്ലാം പറഞ്ഞു… ചെറുപ്പം മുതൽ കാണുന്നതല്ലേ രണ്ടുപേരെയും… മോള് എന്റെ മോന്റെ പെണ്ണായിട്ട് വരുന്നതിൽ ഞങ്ങൾക്ക് എല്ലാവർക്കും സന്തോഷമേ ഒള്ളൂ…അടുത്ത ദിവസം തന്നെ മുറപോലെ പെണ്ണ് ചോദിക്കാൻ വരുന്നുണ്ട്… വീട്ടിലേക്ക്…” അമ്മ അത് പറയുമ്പോഴേക്കും സന്തോഷത്താൽ മതിമറന്നിരുന്നു.. “ഇത്രയും നാൾ പരസ്പരം പറയാതെ അറിയാതെ പ്രണയിച്ചു… ഇനി അങ്ങോട്ട് എല്ലാം മതിമറന്നു പ്രണയിക്കണം…” ആദിയേട്ടൻ അത് പറയുമ്പോൾ നാണത്താൽ എന്റെ കവിളും ചുവന്നു തുടുത്തിരുന്നു…. The enD

ഇഷ്ടപ്പെട്ടു എങ്കിൽ ലൈക്ക് ഷെയർ ചെയ്യൂ, ഈ പേജ് ലൈക്ക് ചെയ്യൂ ഇനിയും കഥകൾ വായിക്കൂ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular