Connect with us

Love

പറയാൻ മറന്ന പ്രണയം…

Published

on

രചന: അഫ്സൽ മഠത്തിപ്പറമ്പിൽ

മാർകറ്റിൽ സാധങ്ങൾ വാങ്ങാൻ നിൽകുമ്പോൾ ആയിരുന്നു ആ കാഴ്ച്ച ഞാൻ കണ്ടത്, ഒരു സ്ത്രീ എന്നെ തന്നെ നോക്കികൊണ്ട്‌ നിൽക്കുന്നു.. കൂടെ രണ്ട് കുട്ടികളും ഭർത്താവ് ആണെന്ന് തോന്നുന്നു ഒരാളും ഉണ്ടായിരുന്നു, അയാൾ മറ്റാരോടോ സംസാരിച്ചു നില്ക്കാണ്, ഞാൻ എന്റെ പിന്നിലേക്കൊന്നു തിരിഞ്ഞു നോക്കി, ആരുമില്ല, അപ്പോൾ ആ സ്ത്രീ നോക്കുന്നത് എന്നെ തന്നെയാണ്, ഞാൻ കാണാത്ത ഭാവം നടിച്ചു കുറച്ച് മാറി നിന്ന് ഇടക്കണ്ണിട്ടു വീണ്ടും കണ്ണോടിച്ചു, അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നു, ഞാൻ ഒന്ന് ആലോചിച്ചു, ഇതുവരെയും കണ്ട് പരിചയം പോലും ഇല്ലാത്ത മുഖം ആണല്ലോ, പിന്നെ എന്തിനാ അവൾ എന്നെ ഇങ്ങനെ നോക്കുന്നത്, അവൾക്കു വേറെ ആരെയും കിട്ടിയില്ലേ എന്നെ നോക്കി നിൽക്കാൻ, വല്ല കല്യാണം കഴിയാത്ത കുട്ടികൾ ആണെങ്കിൽ പിന്നെ കുഴപ്പമില്ല എന്നു വെക്കായിരുന്നു, ഇതിപ്പോ കല്യാണം കഴിഞ്ഞു കുട്ടികളായ ഈ കിളവി, അതും ഭർത്താവ് അടുത്ത് നിൽകുമ്പോൾ അന്യ പുരുഷനെ നോക്കാൻ നാണമില്ലേ അവൾക്കു, അവന്റെ ചിന്ത അങ്ങനെ കാട് കയറാൻ തുടങ്ങി, ഇമ വെട്ടാതെ അവന്റെ മുഖം നോക്കി അവളും ആലോചനയിൽ മുഴുകി, ഇവൻ എന്താണ് കാണിക്കുന്നത്, ഇവന് ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ, മുഖം മാത്രമല്ല സ്വഭാവവും ഒരു മാറ്റം വന്നിട്ടില്ല, സാധരണ കണ്ട് വരാറുള്ളത് പുരുഷൻ നോക്കുമ്പോൾ സ്ത്രീകൾ ഒളിഞ്ഞു മാറി നിൽക്കുന്നതാണ്, ഇതിപ്പോ ഞാൻ അല്ലേ ഇവിടെ സ്ത്രീ, എന്നെ കണ്ടിട്ട് അവൻ എന്തിനാ ഈ ഒളിഞ്ഞിരിക്കുന്നത്, ഇനി ഞാൻ ആണോ അവനാണോ സ്ത്രീ, അവന്റെ ആ ഒളിഞ്ഞുള്ള ആ നോട്ടവും, കണ്ട ഭാവം നടിക്കാതെ ഉള്ള ആ നിൽപ്പും കണ്ടപ്പോൾ അവൾ പഴയ ഓർമ്മയിലേക്ക് പോയി, അമൽ, അതായിരിന്നു അവന്റെ പേര്, ഒന്നും പഠിച്ചില്ലെങ്കിലും എല്ലാവർക്കും പ്രിയപ്പെട്ടവൻ, കൂടെ നടക്കുന്നവർക്കും സഹായം തേടി ചെല്ലുന്നവർക്കും അവൻ വലിയവൻ ആയിരുന്നു, പ്രത്യേകിച്ചു പെൺകുട്ടികൾക്ക്, കോളേജിലേക്ക് പോകുന്ന വഴിയിൽ പെൺകുട്ടികൾ ഒരുപാട് പേരുടെ കളിയാക്കലും തൊടലും എല്ലാം ഏൽക്കേണ്ടി വരുമ്പോൾ ആദ്യം അവർ ഓടി ചെല്ലുന്നത് സ്റ്റാഫ്‌ റൂമിലോ പ്രിൻസിപ്പലിന്റെ അടുത്തോ ആയിരുന്നില്ല, അമലിന്റെ അടുത്തായിരുന്നു, വേറെ ആരെയും ചിലപ്പോൾ അവൻ വെറുതെ വിടും, പക്ഷെ പെൺകുട്ടികളെ തോട്ടു എന്നറിഞ്ഞാൽ തൊട്ട കയ്യ് ഒരാഴ്ച ചലിപ്പിക്കാൻ സാധിക്കാതെ ആക്കും അവൻ, പെൺകുട്ടികളെ തൊട്ട കേസ് ആയത് കൊണ്ട് ആരും പരാതിയും പറയില്ല ആരോടും, അത്കൊണ്ട് തന്നെ അവന്റെ ക്ലാസ്സിലാണ് പഠിക്കുന്നത് എന്നു പറയാൻ തന്നെ അഭിമാനം ആയിരുന്നു, ക്ലാസ്സിലെ എല്ലാവരോടും അമലിനു അടുപ്പം കൂടുതൽ ആണെങ്കിലും എന്നോട് എപ്പോഴൊക്കെയോ അകന്ന് നില്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, പക്ഷെ അത് ഞാൻ ഒരു പെൺകുട്ടി ആയത് കൊണ്ടാകും എന്ന ഞാൻ കരുതിയത്, ഒരു ദിവസം അവന്റെ ബുക്ക്‌ അറിയാതെ എന്റെ കയ്യിൽ പെട്ട്, അവൻ ആകെ ഒരു ബുക്ക്‌ മാത്രേ കൊണ്ട് വരാറുള്ളൂ, അത്കൊണ്ട് ബുക്ക്‌ കാണാതെ ആയത്, അവൻ അറിഞ്ഞു അന്വേഷിക്കുന്നത് ഞാൻ കാണുന്നുണ്ട്, പക്ഷെ എന്റെ കയ്യിൽ ഉള്ളത് എനിക്കു അറിയില്ലായിരുന്നു, വീട്ടിൽ ചെന്ന് ബാഗ് തുറന്നപ്പോൾ ആണ് കണ്ടത് അവന്റെ ബുക്ക്‌ എന്റെ ബാഗിൽ,

എന്തായാലും നാളെ കൊടുക്കാം എന്നു കരുതി, ബുക്ക്‌ എടുത്തു ഒന്ന് മറച്ചു നോക്കിയതും അവൾ ഞെട്ടി പോയി, അവളുടെ ഫോട്ടോ അവൻ വരച്ചു വെച്ചിരിക്കുന്നു, ആ ഫോട്ടോയുടെ താഴെ ഒരു ക്യാപ്ഷനും “അമലിന്റെ അമ്മുസ് ” ആർക്കും അറിയില്ല അവൻ വരക്കുന്നത്, പഠിക്കാത്തത് കൊണ്ട് ഒരു കഴിവും ഇല്ല എന്ന എല്ലാവരും കരുതിയത്, പക്ഷെ അവൻ അവളുടെ ഫോട്ടോ വരച്ചത് കണ്ടപ്പോൾ അവൾക്കു വാക്കുകൾ കിട്ടാതെ ആയി, അവൾ ഒറ്റയ്ക്ക് പിന്നെ സംസാരിക്കാൻ തുടങ്ങി, അമൽ നീ..നിനക്ക് എന്നെ ഇഷ്ടമായിരുന്നോ, നീ എന്താ എന്നിട്ട് എന്നോട് പറയാത്തെ, കോളേജിലെ പല പെൺകുട്ടികൾക്കും അമലിനോട് ഇഷ്ടമാണ് പക്ഷെ അവനോട് പറയാനുള്ള പേടി കൊണ്ടാണ് ആരും പറയാത്തെ, പക്ഷെ നീ എന്നിട്ട് ഞാൻ അറിയാതെ എന്നെ പ്രണയിക്കായിരുന്നോ..? എന്തായാലും അറിഞ്ഞ ഭാവം നടിക്കണ്ട, അവൻ വന്നു പറയട്ടെ എന്നോട് ഇഷ്ടമാണെന്ന്, അത് വരെ ഞാൻ അറിയാതെ അവൻ എന്നെ പ്രണയിച്ച പോലെ അവൻ അറിയാതെ അവനെ എനിക്ക് പ്രണയിക്കാല്ലോ… രാവിലെ കോളജിൽ പോകാൻ പതിവിലും സന്തോഷത്തോടെ അവൾ ഒരുങ്ങി നിന്നു, പോകുന്ന വഴിയിൽ പൂത്തു നിന്ന ചെമ്പകം രണ്ടെണ്ണം പൊട്ടിച്ചു തലയിൽ വെച്ചു, കുറച്ചു നടന്നു പൂക്കടയിൽ കയറി, ചേട്ടാ പത്തു രൂപയ്ക്കു മുല്ലപ്പൂ, പത്തു രൂപാക്കോ, ഇരുപതു രൂപ വേണം മോളേ, എന്താ ചേട്ടാ എനിക്കു ഒരു ചെറിയ കഷ്ണം മതി, നിവർത്തിയില്ലാതെ കുറച്ച് കൊടുത്തു കടക്കാരൻ അതും ചൂടി ചെമ്പകവും വെച്ച് കോളേജിൽ ചെന്ന അവളോട്‌ അവളുടെ ചെമ്പകം ചോദിച്ചു സീനിയർ ആയ ഒരുത്തൻ അവളുടെ മുടിയിൽ പിടിച്ചു പറിച്ചു പൂ എടുത്തു, ക്ലാസ്സിൽ വന്ന അമലിനോട് കൂട്ടുകാരികൾ കാര്യം പറഞ്ഞതും, കൂട്ടുകാരെ പോലും കൂട്ടാതെ അവർ ഇരുന്നിരുന്ന ഗ്രൗണ്ടിൽ പോയി തല്ലി ചതച്ചു സീനിയർസിനെ, പക്ഷെ അവളോ അവനോ നേരിൽ കണ്ടിട്ടും ഒന്നും മിണ്ടിയില്ല, അവൾ അവൻ അറിയാതെ ബുക്ക്‌ അവന്റെ സീറ്റിൽ അമൽ വരുന്നതിന് മുൻപ് വെച്ചിരുന്നു, അമലിനോട് അമ്മുന് ഒരു നന്ദി വാക്ക് പറയണം എന്നുണ്ട്, പക്ഷെ അവൻ മിണ്ടാതെ ഞാൻ എന്തിനു പറയണം എന്ന ചിന്ത ആയി അവൾക്ക്, അല്ലെങ്കിലും എന്നെ സംരക്ഷിക്കൽ അവന്റ കടമയും കൂടി അല്ലെ, അത്കൊണ്ട് ഞാൻ എന്തിനാ നന്ദി പറയുന്നത്, അവൾ ഒറ്റയ്ക്ക് പിറു പിറുത്തു കൊണ്ടിരിന്നു, അതിന് ശേഷം അമ്മു അമലിനെ അവൻ അറിയാതെ ശ്രദ്ധിക്കാൻ തുടങ്ങി, പക്ഷെ അവൻ അവളെ അവറിയാതെ അതിന് മുൻപേ അമ്മുവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അത് കൊണ്ട് അവളുടെ നോട്ടം പെട്ടെന്ന് കണ്ട് പിടിക്കാൻ അമലിനു സാധിച്ചു, പുറത്തു വീര ശൂര്യ പരാക്രമി ആണ് അമൽ എങ്കിലും അമ്മുന്റെ നോട്ടം കണ്ടാൽ പിന്നെ അമൽ ഒളിഞ്ഞു നിൽക്കും, പേടികൊണ്ടാണോ, ഇഷ്ടം കൊണ്ടാണോ എന്നറിയില്ല, പക്ഷെ ആ നോട്ടം മതി അവനു സന്തോഷിക്കാനും, ഒളിഞ്ഞിരിക്കാനും, അപ്പോൾ വർഷം രണ്ട് കഴിഞ്ഞു, അവസാനം വർഷം ഡിഗ്രി എത്തി, അമ്മുവിന്റെ വീട്ടിൽ വിവാഹ ആലോചനകൾ വന്നു തുടങ്ങി, അമ്മു ആണെങ്കിൽ അമലിന്റെ ഇഷ്ടം പറയുന്നത് കേൾക്കാൻ വേണ്ടി കാത്തിരിക്കയാണ്, പക്ഷെ അമൽ അമ്മുവിനെ കാണുമ്പോൾ ഒളിഞ്ഞിരിക്കുന്നു, ഇത് എത്ര കാലം എന്നു വെച്ച അമ്മു ചിന്തിച്ചു, നാളെ അമലിനെ കണ്ട് നേരിട്ട് പറയണം, എനിക്ക് ആലോചനകൾ വരുന്നത്, അമൽ ആയിട്ട് വന്നു പറയുമെന്ന് തോന്നുന്നില്ല, നേരം കുറെ ആയി, അമ്മു കിടന്നു.. രാവിലെ അധികം ഒരുങ്ങാതെ തന്നെ അവൾ കോളേജിലേക്കു പുറപ്പെട്ടു, അമലിനെ കാണാൻ, അന്ന് ഒരുങ്ങി പോയിട്ടാണ് ആ പ്രശ്നം ഉണ്ടായത്, ഇനി അതില്ലാതിരിക്കാൻ വേണ്ടി ആണ് അമ്മു സാധരണ പോലെ പോയത്, പക്ഷെ ഇന്നത്തെ പോക്കിന് ഒരു പ്രത്യേകത ഉണ്ട്, അമലിനെ കൊണ്ട് ഇഷ്ടമാണെന്ന് പറയിക്കാൻ ആയിരുന്നു അമ്മുവിന്റെ ലക്ഷ്യം, പക്ഷെ അമ്മുവിന്റെ ശകുനപ്പിഴ രാവിലെ തുടങ്ങി, എന്നും പോകുന്ന ബസ് വന്നില്ല, എന്തോ കംപ്ലയിന്റ് ആയി വഴിയിൽ നിന്നു, ഇനി അര മണിക്കൂർ കഴിഞ്ഞേ ബസ് ഒള്ളൂ, എന്നു വെച്ച ക്ലാസ്സ്‌ തുടങ്ങുമ്പോഴേ എത്താൻ പറ്റുകയുള്ളു, അപ്പോൾ ഇനി ഇന്ന്‌ രാവിലെ അമലിനെ കാണാൻ സാധിക്കില്ല, ഇടയ്ക്കു ബ്രേക്ക്‌ സമയം ഉണ്ടെങ്കിലും അപ്പോൾ അമലിന്റെ കൂടെ കൂട്ടുകാർ ഉണ്ടാകും, രാവിലെ ആകുമ്പോൾ എല്ലാവരും വരുന്നതേ ഉണ്ടാകു, അതുകൊണ്ടാ രാവിലെ തന്നെ പറയാന്നു വെച്ചത്, അമ്മുവിന്റെ കണ്ണുകൾ ചുവന്നു കലങ്ങി തുടങ്ങി, കണ്ണീർ തുള്ളികൾ ഓരോന്നായി വീഴുന്നുണ്ട്, അവൾ ഷാൾ കൊണ്ട് അതൊക്കെ തുടച്ചു മാറ്റി, അവൾ വഴിയിൽ കൂടി പോയിരുന്ന ഓട്ടോക്ക് നേരെ കയ്യ് നീട്ടി, പോകുന്നവർ ആരും നിർത്തിയില്ല, എല്ലാ ഓട്ടോയിലും യാത്രക്കാർ ഉണ്ട്, അമ്മു ദൈവത്തോട് പിന്നെ സങ്കടം പറയാൻ തുടങ്ങി, എന്തിനാ ദൈവമേ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്, അവസാനം ഇരുപത് മിനിറ്റ് കഴിഞ്ഞു, അമ്മു നീട്ടിയ കൈക്കു മറുപടി എന്നോണം കുറച്ച് നീങ്ങി ഓട്ടോ നിർത്തി, ഓടിച്ചെന്നു അവൾ ആ ഓട്ടോയിൽ കയറി കോളേജിന്റെ പേര് പറഞ്ഞു, ഒന്ന് വേഗം പോണേ ചേട്ടാ അവൾ ഡ്രൈവറോട് പറഞ്ഞു, ഓട്ടോ അല്ലേ മോളേ, ഇതിനു ഇത്ര സ്പീഡ് ഒള്ളൂ, ഡ്രൈവറുടെ തമാശ അമ്മുവിനു അധികം രസിച്ചില്ല, അവൾ മിണ്ടാതെ ഇരുന്നു, കോളേജിൽ എത്തുമ്പോൾ വിചാരിച്ചതിലും വൈകി, എങ്കിലും അവൾ ഓടി കോളേജ് ഗേറ്റിൽ എത്തി ഗ്രൗണ്ടിന്റെ സൈഡിലേക്ക് ഒന്ന് നോക്കി, അമലിനെ അവൾ അവടെ പ്രതീക്ഷിച്ചിരുന്നു,

പക്ഷെ അവടെ ആരും ഇല്ല, ഇനി ക്ലാസ്സ് തുടങ്ങിയോ, എന്ന് ആലോചിച്ചു നടക്കുമ്പോൾ ആണ് ഓഫീസ് റൂമിന്റെ അടുത്ത് എല്ലാവരും കൂടി നിൽക്കുന്നത് കണ്ടത്, അങ്ങോടട്ടേക്കു ഓടുമ്പോൾ ആയിരുന്നു അമ്മുന്റെ കൂട്ടുകാരി അശ്വതിയുടെ വിളി കേട്ടത്, അമ്മു നേരെ അശ്വതിയുടെ അടുത്തേക്ക് ചെന്നപ്പോൾ ആയിരുന്നു ആ സത്യം അവൾ അറിഞ്ഞത്, നീ അറിഞ്ഞോ അമ്മു, അന്ന് നിന്റെ തലയിലെ പൂ പറച്ചെടുത്തതിന് അമൽ അവനെ തല്ലിയില്ലേ, അതിന്റ പേരിൽ അവന്റെ വീട്ടുകാർ കോളേജിൽ പ്രശ്നം ഉണ്ടാക്കി, അത്കൊണ്ട് കോളേജ് തീരുമാനിച്ചു അമലിനെ കോളേജിൽ നിന്നു പുറത്താക്കാൻ, അമലിന്റെ കാര്യം നോട്ടീസ് ബോർഡിൽ ഇട്ടിട്ടുണ്ട്, അതാ എല്ലവരും അവിടെ നോക്കി നിൽക്കുന്നത്, ആ വാർത്ത അമ്മുന് വിശ്വസിക്കാൻ കഴിഞ്ഞില്ല, എന്നിട്ട് അമൽ എവിടെ..? അവൻ പോയി, വന്നിട്ടുണ്ടായിരുന്നു, ഇത് കേട്ടപ്പോൾ ആരോടും ഒന്നും പറയാതെ അവൻ പോയി, അശ്വതി ഞാൻ കാരണം അമൽ, അവന്റെ ജീവിതം പോയല്ലോ, അമ്മു അശ്വതിയുടെ തോളിൽ തല വെച്ച് കരയാൻ തുടങ്ങി, നീ അറിഞ്ഞു കൊണ്ടല്ലല്ലോ അമ്മു, നീ ഇങ്ങനെ കരയല്ലേ, അശ്വതി അമ്മുനെയും കൂട്ടി ക്ലാസ്സിലേക്ക് നടന്നു, ക്ലാസ്സ്‌ കഴിയുന്നത് വരെയും തലവേദന എന്ന് കാരണം ഉണ്ടാക്കി അവൾ കിടന്നു, അന്ന് ക്ലാസ്സ്‌ കഴിഞ്ഞ് പോയ്‌ പിന്നെ അമ്മു ആ ക്ലാസ്സിലേക്ക് പോയില്ലേ, ആരോടും ഒന്നും പറയാതെ അവൾ വീട്ടിൽ ഇരുന്നു, കുറച്ച് മാസങ്ങൾക്ക് ശേഷം അമ്മു പതുക്കെ പതുക്കെ പഴയ ജീവിതത്തിലേക്ക് വരാൻ തുടങ്ങി, അത് കണ്ടപ്പോൾ വീട്ടുകാർ അവളെ ആലോചിച്ചു വന്ന ഒരു ചെക്കനെ കൊണ്ട് അവളുടെ സമ്മതത്തോടെ കെട്ടിച്ചു, ആദ്യ രാത്രിയിൽ തന്നെ അമ്മു അവളുടെ ചെക്കനോട് എല്ലാ കാര്യങ്ങളും പറഞ്ഞു, ആ പറഞ്ഞത് കൊണ്ടാകും അമ്മുനെ കൂടുതൽ ഇഷ്ടപ്പെട്ടു അവളുടെ ഭർത്താവ്, കൂട്ടത്തിൽ ഒരുവാക്കും കൊടുത്തു, അമ്മു അവനെ നമ്മൾക്ക് കണ്ട് പിടിക്കണം എന്ന്, പക്ഷെ അവളുടെ ദാമ്പത്യ ജീവിതത്തിൽ പിന്നെ അവൾ എല്ലാം മറന്നു, അമലിന്റെ ഒരു ഓർമ്മ പോലും അവൾക്കുണ്ടായില്ല, പത്തു വർഷങ്ങൾക് ശേഷം അവൾ കണ്ടത് അവനെ തന്നെയാണെന്ന് ഉറപ്പിക്കായിരുന്നു ഇമ വെട്ടാതെ ഉള്ള അവളുടെ ആ നോട്ടത്തിന്റെ ലക്ഷ്യം, അമൽ തന്നെയാണ് എന്ന് അവൾ ഉറപ്പിച്ചെങ്കിലും അവൾ ഒന്നും മിണ്ടിയില്ല ആരോടും, അമലിനോട് പഴയ സൗഹൃദം പുതുക്കണം എന്നുണ്ട്, പക്ഷെ അവൻ അന്ന് ഞാൻ കാരണം അല്ലെ പുറത്തു പോകേണ്ടി വന്നത്, ഇനി അവനെ അതൊന്നും ഓർമ്മിപ്പിക്കണ്ട, ഭർത്താവിനോട് പറഞ്ഞാൽ പോയി ചോദിക്കും, പക്ഷെ അത് അവനു വിഷമം ആകും, ഒന്നില്ലെങ്കിലും രണ്ടാളും മിണ്ടാതെ പ്രണയിച്ചവർ അല്ലെ, അത്കൊണ്ട് ഇനി അത് അമലിനെ വിഷമിപ്പിക്കൊള്ളു.. അമ്മു നീ എന്ത് ആലോചിച്ചു നിലക്കാണ്, കഴിഞ്ഞെങ്കിൽ വന്നു വണ്ടിയിൽ കയറു, പോകണ്ടെ, ഭർത്താവിന്റെ വിളിയിൽ അമ്മു ആലോചനയിൽ നിന്നും ഉണർന്നു വണ്ടിയിലേക്ക് ഓടി, പക്ഷെ അമൽ ആ വിളി കേട്ടതും ഞെട്ടൽ മാറാതെ അമ്പരന്നു നിന്നു, എന്റെ ആ പഴയ അമ്മു ആയിരുന്നോ അത്, അവൾ ഒരുപാട് മാറി പോയല്ലേ, അമ്മുനെ ആ നോട്ടത്തോടെ എങ്കിലും കണ്ട സന്തോഷത്തോടെ അമൽ മക്കൾക്കുള്ള സാധങ്ങളും ഭാര്യ ഏൽപ്പിച്ച പച്ചക്കറികളുമായി വീട്ടിലോട്ട് മടങ്ങി, പറയാൻ മറന്ന പ്രണയത്തിന്റെ ആശങ്ക ഉള്ളിലൊതുക്കികൊണ്ട്….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular