Connect with us

Love

ഈ സ്നേഹതീരത്ത്…

Published

on

രചന: ശിൽപ്പ ലിന്റോ

രാത്രി കൃത്യം രണ്ടു മണി ആയപ്പോൾ അർജുന്റെ ഫോൺ Ring ചെയ്യാൻ തുടങ്ങി… കക്ഷി ആണെങ്കിൽ നല്ല ഉറക്കവും… സമയം അഞ്ചു മണി ആയിട്ടും ഫോൺ നിർത്താതെ റിങ് ചെയ്തു കൊണ്ടേ ഇരുന്നു… സ്വപ്നം കണ്ട് ഞെട്ടി ഉണർന്നതോ അതോ വെളിപാട് ഉണ്ടായി ഉണർന്നതോ എന്ന് പറയാൻ പറ്റാത്ത ഒരു confused സിറ്റുവേഷനിൽ ആണ് കക്ഷി ഇപ്പോൾ… എന്തായാലും അവന് എന്തോ വലുത് വരാനിരിക്കുന്നു എന്നതിൽ നമ്മൾക്ക് ഒരു സംശയവും ഇല്ലാ…. അപ്പോഴാണ് അവൻ ഫോണിൽ ലൈറ്റ് തെളിഞ്ഞത് ശ്രദ്ധിക്കുന്നത്… ഫോൺ നോക്കിയപ്പോൾ ഇരുനൂറോളം മിസ്സ്ഡ് കാൾ.. അറിയാതെ അവൻ നെഞ്ചത്ത് കൈ വെച്ച് പോയി… ദൈവമേ ആ ഭദ്രകാളി ഇന്ന് എന്നെ കൊല്ലുമല്ലോ… നമ്മുടെ നായകനായ അർജുൻ എന്ന അജു നെഞ്ചത്ത് കൈ വെക്കണമെങ്കിൽ ഈ വിളിച്ച കക്ഷി ചില്ലറക്കാരി ആയിരിക്കില്ലല്ലോ.. അതേ അവന് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ട അപർണ്ണ എന്ന അവന്റെ മാത്രം അപ്പൂസ്…! ചില പ്രത്യേക സാഹചര്യങ്ങളിൽ അവൾ അവന് ഭദ്രകാളിയായും മാറാറുണ്ട്… പതിയെ ഒരു കള്ള ചിരിയോടെ അവളുടെ നമ്പർ ഡയൽ ചെയ്തു… ഫോൺ എടുത്തതും ഹലോ പറയാൻ ഉള്ള സാവകാശം കിട്ടുന്നതിന് മുന്നേ അജുവിന് പൂര പാട്ട് സ്റ്റാർട്ട്‌ ആയി… നമ്മുടെ അജുന്നാ എന്ന സുമ്മാവാ… അവളെ മെരുക്കാനായിട്ട് അവളുടെ weak പോയിന്റ് ഇൽ തന്നെ കയറി പിടിച്ചു കൊണ്ട് നൈസ് ആയിട്ട് “അപ്പൂസേന്ന്….” നീട്ടി ഒരു വിളി അങ്ങ് കാച്ചി… ആ ഒരൊറ്റ വിളിയിൽ അപ്പൂസ് ഫ്ലാറ്റ് പതിയെ പൂര പാട്ടിന്റെ cassette ഓഫ്‌ ആക്കിട്ട് പരിഭവത്തിന്റെ cassette പ്ലേ ചെയ്യാൻ തുടങ്ങി കക്ഷി… “വേണ്ട നീ എന്നോട് മിണ്ടണ്ട, നിനക്ക് എന്നെക്കാളും വലുത് ഉറക്കമല്ലേ, ഞാൻ നിനക്ക് ആരുമല്ലോ…” “അങ്ങനെ പറയല്ലേ അപ്പൂസേ… ഉറങ്ങി പോയത് എന്റെ തെറ്റാണോ, ഉറക്കത്തിന്റെ കുഴപ്പം അല്ലേഡാ…” “വെറുതെ വെളുപ്പാൻ കാലത്തെ ചളി വലിച്ചെറിഞ്ഞു കൊല്ലാതെ…” “ഞാൻ എന്റെ അപ്പൂസിനെ സമാധാനിപ്പിക്കാൻ ശ്രെമിച്ചപ്പോൾ നിനക്ക് അത് ചളി അല്ലേ… എനിക്ക് ഫീൽ ആയിട്ടോ…” ഈ പറയുന്നത്തിന്റെ ഇടയ്ക്ക് ആണ് ഇവൾ വിളിച്ചത് എന്തിനാണെന്ന് ചോദിച്ചില്ലല്ലോ എന്ന് ഓർമ വന്നത് അവന്… പെട്ടെന്ന് തന്നെ അവൻ ട്രാക്ക് മാറ്റി അവളോട്‌ ചോദിച്ചു… “അത് ഒക്കെയും പോട്ടെ നീ എന്തിനാ ഈ മരണ വിളി വിളിച്ചത്… നിന്റെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്ന് വിളിക്കാൻ….?” “ഈ പോക്ക് ആണെങ്കിൽ എന്റെ അടിയന്തരം ഉടനെ ഉണ്ടാകും…” “ചുമ്മാ കൊതിപിക്കല്ലേ അപ്പൂസേ…” “പോടാ പട്ടി…” “പട്ടി നിന്റെ മറ്റവൻ ആണെ ഡീ…” “ധൈര്യം ഉണ്ടെങ്കിൽ നീ നാളെ നേരിട്ട് വന്ന് വിളിക്ക്…” “എന്ത്…??” “നാളെ എന്റെ മറ്റവനാകാൻ വേണ്ടി എന്നെ പെണ്ണ് കാണാൻ വരുന്നുണ്ട് ഒരുത്തൻ… അപ്പോൾ നേരിട്ട് വന്ന് അങ്ങേരെ അങ്ങ് വിളിച്ചേക്ക് സിംപിൾ…” ഞാൻ ഒന്ന് ഉറങ്ങി എഴുനേറ്റപ്പോഴേക്കും പെണ്ണ് കാണൽ വരെ ആയോ എന്ന് ആലോചിച്ചു പാവം അജു വായും പൊളിച്ചു ഇരുന്ന് പോയി… “അപ്പോൾ എപ്പോഴാ മോൻ നാളെ വരുന്നത് എന്റെ മറ്റവനെ കാണാൻ…..” “എടാ ഉറക്ക പിശാശേ… നീ എന്താ ഒന്നും മിണ്ടാത്തത്, നിന്റെ അണ്ണാക്കിൽ എന്താ പഴം ആണോ..??” “എടി ഞാൻ ഉറങ്ങിയത് ഒന്നും അല്ലാ… ഞാൻ ജസ്റ്റ്‌ thinking ഇൽ ആയിരുന്നു നാളെ ഏത് കളർ ഷർട്ട്‌ ഇട്ട് കൊണ്ടാണ് അങ്ങോട്ട് വരേണ്ടത് എന്ന്…” “അതെ നീ ശെരിക്ക് think ചെയ്യ് നിന്നെ കളഞ്ഞിട്ട് ഞാൻ അയാളുടെ കൂടെ പോകുന്നത് കൂടി…” “ഐഡിയ ഈസ്‌ ഗുഡ് ബട്ട്‌ നോട്ട് വോക്കിങ്…”

“അങ്ങനെ നീ ഇപ്പോൾ അയാളുടെ കൂടെ ഒറ്റക്ക് സുഖിക്കണ്ട… എനിക്കും കൂടി ആരെയെങ്കിലും സെറ്റ് ആക്കി തന്നിട്ട് വേണമെങ്കിൽ നീ പൊക്കോ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം…” “അച്ചോടാ… നിനക്ക് അത് ഒരു ബുദ്ധിമുട്ടാവില്ലേ…” “ഏയ്യ് എനിക്ക് അങ്ങനെ പെൺകുട്ടികളുടെ കാര്യത്തിൽ ഒരു ബുദ്ധിമുട്ടും അനുഭവപെടാറില്ല…” “ആണോടാ കോഴി കുഞ്ഞേ… ഒരെണ്ണത്തിനെ സെറ്റ് ആക്കി തന്നാൽ മതിയോ അതോ ഒരു വെറൈറ്റിക്ക് left and right കൊണ്ട് നടക്കാൻ രണ്ട് പേർ ആയാലോ ??” “സംഭവം കൊള്ളാം പക്ഷെ നിന്നെ പോലെയുള്ള rare പീസ് ഐറ്റം ആണെങ്കിൽ ഒന്ന് തന്നെ ധാരാളം ആണ് എന്റെ അപ്പൂസേ…” “എടാ മരപട്ടി നിന്നോട് ഇത് ഒക്കെയും വന്ന് പറഞ്ഞ എന്നെ വേണം തല്ലാൻ… ഞാൻ പോവാ… എന്റെ ആവിശ്യം അല്ലേ ഞാൻ തന്നെ അതിന് വഴി കണ്ട് പിടിച്ചോളാം…” “പിണങ്ങല്ലേടാ… എന്തിനും എന്റെ കൊച്ചിന്റെ കൂടെ കട്ടക്ക് ഞാൻ ഇല്ലേ പിന്നെ നീ എന്തിനാ പേടിക്കുന്നത്…” “ആ ഒരൊറ്റ പേടിയേ എനിക്ക് ഒള്ളൂ…” “ആ പേടി അവിടെ നിൽക്കട്ടെ അത് ഞാൻ സമയം പോലെ മാറ്റി തരാം പക്ഷെ പെട്ടെന്ന് എന്താ ഒരു പെണ്ണ് കാണൽ പരിപാടി ഒക്കെയും…’ “ഓഹ് അതോ.. അച്ഛന്റെ പെങ്ങൾ കൊണ്ട് വന്നത് ആണ്…” “ചുമ്മാ ചിരിപ്പിക്കല്ലേ അപ്പൂസേ അതും ഈ വെളുപ്പാൻ കാലത്ത്… നിന്നെ കണ്ണ് എടുത്താൽ കണ്ടു കൂടാത്ത അവർക്ക് എന്ന് മുതൽ ആണ് അപ്പൂസേ നിന്നോട് ഇത്രെയും സ്നേഹം ഒക്കെയും ഉണ്ടായത്…” “അയ്യോ എന്നോട് ഉള്ള സ്നേഹകൂടുതൽ കൊണ്ട് ഒന്നും അല്ല മോനെ, കല്യാണം നടന്നാൽ പുള്ളികാരിക്ക് കിട്ടുന്ന profit ഇന്റെ അടിസ്ഥാനമായ കമ്മീഷൻ കണ്ടിട്ട് ഉള്ള സ്നേഹമാണ് മോനെ അജൂ…” “എന്നാലും ഇത് ഒരു വല്ലാത്ത സ്നേഹമായി പോയി എന്റെ അപ്പൂസേ…” “ചെക്കന്റെ ഡീറ്റെയിൽസ് പറ കേൾക്കട്ടെ…” “ചെക്കന്റെ ഡീറ്റെയിൽസ് അറിഞ്ഞിട്ട് എന്തിനാ നിനക്ക് കെട്ടാനാണോ…??” “ശേ.. ഞാൻ അത്തരക്കാരനല്ല ഡിയർ… ഏത് അവനാണ് സൂപ്പർ ഫാസ്റ്റിന് തല വെക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ക്യൂരിയോസിറ്റി കൊണ്ട് ചോദിച്ചു പോയതാ അപ്പൂസേ…” “മോൻ വെറും വയറ്റിൽ തന്നെ ചളി വാരി വിതറുകയാണെല്ലോ…” “എന്റെ അപ്പൂസിനോട് ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ…??” “മ്മ് പറ…” “ഒരു പെണ്ണ് കാണൽ അല്ലേ അവർ വരട്ടെ കണ്ടിട്ട് പോകട്ടെ… എടുത്ത് ചാടി തീരുമാനങ്ങൾ ഒന്നും എടുക്കണ്ട… let’s see and hope for the best….!!” അനുസരണ ഉള്ള പൂച്ച കുട്ടിനെ പോലെ അവൻ പറഞ്ഞതനുസരിച്ചു രാവിലെ അവൾ പെണ്ണ് കാണലിന് ഒരു എതിർപ്പും കാണിക്കാതെ റെഡിയായി… അവൾ എങ്ങാനും കലിപ്പ് മൂത്ത് ചെക്കന് വല്ല വിമും കലക്കി കൊടുത്ത് കാര്യങ്ങൾ വഷളാക്കിയാലോ എന്ന് പേടിച്ചു അജു രാവിലെ തന്നെ അവളുടെ കസിൻ ആയ ആദ്രയെ കുത്തി പൊക്കി സ്പോട്ടിലേക്ക് വിട്ടിട്ട് ഉണ്ടായിരുന്നു… കൃത്യം പതിനൊന്ന് മണി ആയപ്പോഴക്കും ശ്രീലകത്തിന്റെ ഗേറ്റ് കടന്ന് ബ്ലാക്ക് കളർ ഓഡി കാർ വന്ന് നിന്നു… ബാൽക്കണിയിൽ നിന്ന് ചെക്കൻ ഇറങ്ങുന്നത് നോക്കി നിന്ന അപ്പൂസിന്റെയും, ആർദ്രയുടെയും തലയിൽ വെള്ളിടി വെട്ടിച്ച് കൊണ്ട് ആയിരുന്നു ചെറുക്കന്റെ ഇൻട്രോ സീൻ.. “ഡീ അപ്പു.. എന്റെ കണ്ണിന്റെ കുഴപ്പം ഒന്നും അല്ലാലോ ഇത് അയാള് തന്നെ അല്ലേ… നിന്റെ truth and dare ൽ പണി കിട്ടിയ കക്ഷി… ഇങ്ങേര് എന്താഡി ഇവിടെ…??” അയാളെ കണ്ടപ്പോൾ തന്നെ നമ്മുടെ നായികയുടെ ഫ്യൂസ് അടിച്ചു പോയി… ഇനി അയാൾ ആണ് ചെറുക്കൻ എന്ന് കൂടി confirm ആയാൽ ഒന്ന് ഉറപ്പാണ് ഇതിലും വലിയ പണി അപർണക്ക് സ്വപ്നങ്ങളിൽ മാത്രം…. “ഡീ അപ്പൂ… നീ എന്താണ് മിണ്ടാത്തത്??” “ഞാൻ എന്ത് തേങ്ങ മിണ്ടാനാടീ… അയാളെ ഇവിടെ കണ്ടപ്പോൾ തന്നെ എന്റെ മുഴുവൻ കിളികളും പറന്ന് പോയി… അപ്പോഴാ അവളുടെ കോപ്പിലെ കൊറേ ഡൌട്ട്സ്…” “നീ ചൂട് ആവാതെ… ഒരു കണക്കിന് നീ രക്ഷപെട്ടില്ലേ കല്യാണം മുടക്കാൻ ഇനി നമ്മളായിട്ട് ഒന്നും ചെയ്യണ്ടല്ലോ.. നീയാണ് പെണ്ണെന്ന് അറിഞ്ഞാൽ അപ്പോൾ തന്നെ അയാൾ സ്ഥലം വിട്ടോളും…” “മൂട്ടിന് തീ പിടിച്ചിരുക്കുമ്പോൾ തന്നെ നിനക്ക് ട്രോളി കളിക്കണം അല്ലേടീ സാമദ്രോഹി…” “വന്ന് വന്ന് ഒരു സത്യം പറയാനും പറ്റാതെ ആയി.. കാലം പോയൊരു പോക്കേ ഇപ്പോൾ പണികൾ ഒക്കെയും ഓഡി കാറിൽ ഒക്കെയും ആയി വരവ്…” “അങ്ങേര് എങ്ങാനും അന്ന് അവിടെ നടന്നത് ഇവിടെ ആരോട് എങ്കിലും പറയുമോ എന്ന് ആലോചിച്ചു മനുഷ്യൻ ഇവിടെ ബിപി കൂടി ചാവാറായി അപ്പോഴാ അവളുടെ ഒരു സത്യവും, ഓഡി കാറും…”

“അയ്യോ… അങ്ങനെ ഒരു ട്വിസ്റ്റ്‌ ഉണ്ടാകാനുള്ള ഒരു ചാൻസ് ഉണ്ടല്ലേ… നമ്മുടെ മുന്നിൽ ഇതിന് ഒരൊറ്റ സൊല്യൂഷൻ മാത്രമേ ഒള്ളൂ മോളെ…” “എന്ത് സൊല്യൂഷൻ…” “സിംപിൾ ആയിട്ട് നീ അങ്ങ് കാല് പിടിച്ചേക്കുക അല്ല പിന്നെ…” “എന്റെ പട്ടി പിടിക്കും കാല്…” “നീയോ പട്ടിയോ… ആരാന്ന് വെച്ചാൽ പിടിക്ക് കാര്യം നടന്നാൽ മതി…” “അപ്പോഴേക്കും ചായയുമായി രംഗ പ്രവേശനം നടത്താൻ ഉള്ള വിളി താഴേന്ന് വന്ന്… ആലോചന നിർത്തി വെച്ച് അപർണ്ണയും, ആർദ്രയും കൂടി അടുക്കള ലക്ഷ്യമാക്കി നടന്നു…” സകല ദൈവങ്ങളെയും വിളിച്ച് രണ്ടും കല്പിച്ച് അപർണ്ണ അടുക്കളയിൽ നിന്ന് ചായട്രേയും എടുത്ത് ഹാളിലേക്ക് നടന്ന് ഇടക്ക് ധൈര്യം പകരാനും, പിന്നെ സമയം പോലെ ട്രോളാനും നമ്മുടെ ആദ്രയും ഉണ്ടേ കൂടെ…” എല്ലാവർക്കും ചായ കൊടുത്ത് പക്ഷേ അയാളെ അവിടെ എങ്ങും കാണുന്നുമില്ല… അവൾ ട്രേ ടേബിൾ ഇലേക്ക് വെച്ച് നൈസ് ആയിട്ട് ആർദ്രക്ക് അടുത്തേക്ക് ചെന്നു. ആർദ്ര പതിയെ അപ്പൂനോട്‌ ചോദിച്ചു… “ഇനി നമ്മൾ വല്ല സ്വപ്നവും കണ്ടതാണോ..??” “പിന്നെ ഇപ്പോൾ സ്വപ്നം കാണലുകൾ ഒക്കെ നട്ട് ഉച്ചക്കത്തേക്ക് ആക്കിയല്ലോ അതും ഒരേ പോലുള്ള സ്വപ്നങ്ങളും…” പിന്നെ അങ്ങേര് എവിടെ പോയി എന്ന് ആർദ്ര ചോദിച്ചു തീരുകയും പുറത്ത് നിന്ന് കക്ഷി കയറി വരുകയും… “എടീ അപ്പൂ.. ഇങ്ങേർക്ക് നൂറ് ആയുസ്സ് ആട്ടോ… പറഞ്ഞ് നാക്ക് വായിലോട്ട് ഇട്ടില്ല അപ്പോഴേക്കും കക്ഷി ഹാജർ വെച്ചു…” “നീ അങ്ങേരുടെ ആയുസിന്റെ കണക്ക് എടുത്തോണ്ട് നിക്കുവാ അല്ലേ അലവലാതി…” കൂടുതൽ ആശയ കുഴപ്പങ്ങൾ ഉണ്ടാവേണ്ട എന്ന് കരുതിയാവും അച്ഛൻ പെങ്ങൾ രംഗത്തേക്കിറങ്ങി ഇൻട്രോ അങ്ങ് നടത്തി… “മോളെ ഇതാണ് പയ്യൻ… ആയുഷ് ചന്ദ്രൻ യാഷ് എന്ന് വിളിക്കും.. ഡോക്ടർ ആണ്….” ഇത്രെയും കേട്ടപ്പോൾ തന്നെ എനിക്കും, ആർദ്രക്കും അവിടുന്ന് നാട് വിട്ട് പോകാനാ തോന്നിയത്… അവിടം കൊണ്ടും അച്ഛൻ പെങ്ങൾ നിർത്തി ഇല്ലാ അടുത്ത ബോംബ് കൂടി അങ്ങ് പൊട്ടിച്ചു… “ഇനി കുട്ടികൾ തമ്മിൽ സംസാരിക്കട്ടെ എന്ന്” അത് കേട്ടതും ഞാൻ ഒന്ന് ബോധം കെട്ട് വീണിരുന്നു എങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചു പോയി… എന്തായാലും ബോധം പോകാത്ത സ്ഥിതിക്ക് സംസാരിക്കുക അല്ലാതെ വേറെ വഴി ഇല്ലാല്ലോ… ഞങ്ങളെ രണ്ടിനെയും അത്ഭുദപെടുത്തിയ മറ്റൊരു ഒരു കാര്യം കൂടി ഉണ്ടായി… ആലുവ മണപ്പുറത്ത് വെച്ച് കണ്ട പരിജയം പോലും അങ്ങേര് ഞങ്ങളോട് കാണിച്ചില്ല എന്നത്… “ഡീ അപ്പൂ… അങ്ങേർക്ക് ഒന്നും ഓർമയില്ല എന്നാണ് തോന്നുന്നത്… നീയായിട്ട് ഇനി ഒന്നും ഓർമിപ്പിച്ചു കുളമാക്കരുത്…” ശെരിയാണ് അയാൾ മറന്ന് കാണും എന്നൊക്കെ സമാധാനിച്ചു കൊണ്ട് ഞാൻ പതിയെ ബാൽക്കണി ലക്ഷ്യമാക്കി നടന്നു… ഞാൻ ചെല്ലുന്നതിന് മുന്നേ കക്ഷി അവിടെ എത്തി… കാണാൻ ഒരു ദുൽഖർ സ്റ്റൈൽ, ഇങ്ങേർക്ക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ എന്ന് ഒരു നിമിഷം ഞാൻ വാ പൊളിച്ചു പോയി… കണ്ട്രോൾ അപർണ്ണ you are in danger zone എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു… അങ്ങേർക്ക് അടുക്കലേക്ക് ചെന്ന് അയാൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അങ്ങ് കാച്ചി… ‘M sorry എനിക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ലാ… ബുദ്ധിമുട്ടിച്ചതിൽ സോറി എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്ന്… “മോള് അവിടെ ഒന്ന് നിന്നെ… ” അങ്ങേരുടെ ഈ ഒരൊറ്റ ഡയലോഗ് മതിയായിരുന്നു സ്വിച്ച് ഇട്ടത് പോലെ ഞാൻ അവിടെ stuck ആയി നിൽക്കാൻ… നൈസ് ആയിട്ട് അങ്ങേര് എന്നെ പൊക്കി എടുത്ത് അവിടെ ഉണ്ടായിരുന്ന ടേബിളിന്റെ മുകളിലേക്ക് ഇരുത്തി… എന്റെ ടോട്ടൽ ഗ്യാസ് അടിച്ചു പോയി അങ്ങേരുടെ ഈ ഒരൊറ്റ പ്രവൃത്തിയിൽ… “ഡീ.. നിനക്ക് എന്നെ അറിയുമോ…?” “ഇല്ലാ…” എന്ന് ആയിരുന്നു എന്റെ മറുപടി.. പതിയെ അങ്ങേര് കൈ രണ്ടും എന്റെ സൈഡിൽ ആയി കുത്തി ഒരിക്കൽ കൂടി ചോദിച്ചു… “നിനക്ക് എന്നെ അറിയില്ലേ…?” വളരെ പെട്ടെന്ന് തന്നെ എന്റെ മറുപടിയും വന്നു, “അറിയും…” “എങ്കിൽ മോള് വേഗം ആ ഫ്ലാഷ് ബാക്ക് ഒന്ന് പറഞ്ഞേ ചേട്ടൻ ഒന്ന് കേൾക്കട്ടെ…” “നീയായിട്ട് പറയുന്നോ ഫ്ലാഷ്ബാക്ക് അതോ ഞാൻ ആയിട്ട് പറയിപ്പിക്കണോ… Choice is yours baby…” “വേണ്ടാ… ഞാൻ ആയിട്ട് തന്നെ പറഞ്ഞോളാം…” “എന്നാൽ വേഗം ആയിക്കോട്ടേ… ‘M Waiting…” അന്ന് അജുവിന്റെ birthday ആയിരുന്നു… ഞങ്ങൾ എല്ലാ വർഷവും എവിടെ എങ്കിലും birthday യുടെ തലേന്ന് തന്നെ ട്രിപ്പ്‌ പോകും… ഞങ്ങൾ പത്തു പേർ അടങ്ങുന്ന ലോകം…

ഞാനും അജുവും പ്ലസ്‌ one ഇൽ വെച്ച് ആണ് പരിചയപെടുന്നത്.. ഒരേ ക്ലാസ്സിൽ.. പക്ഷേ plus ടു കഴിഞ്ഞപ്പോൾ എനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായതിനെ തുടർന്ന് ഒരു വർഷം മുടങ്ങി, പക്ഷേ അടുത്ത വർഷം അവന്റെ കോളേജിൽ തന്നെ അഡ്മിഷൻ എടുത്ത് അവന്റെ ജൂനിയർ ആയി കയറി… പിന്നെ അങ്ങോട്ട് ഒരുമിച്ചായിരുന്നു എല്ലാത്തിനും.. ഇപ്പോൾ ഞാൻ mba 1st ഇയറും അവൻ സെക്കന്റ്‌ ഇയറും.. ഫ്രണ്ട്‌സ് ഒക്കെയും ആയിട്ട് ഉള്ള ലാസ്റ്റ് birthday അല്ലേ എന്ന് കരുതി ഞാനും അവനും കൂടി പ്രോഗ്രാം അങ്ങ് ഗ്രാൻഡ് ആക്കി.. നേരെ ഞങ്ങൾ എല്ലാം കൂടി മൂന്നാർക്ക് വിട്ടു.. ഞങ്ങൾ താമസിച്ച റിസോർട്ട് ടീംസ് തന്നെയാണ് ചരുവിന് മുകളിലായി tent ഒക്കെയും സെറ്റ് ആക്കി തന്നത് കൂടാതെ അവിടെ ക്യാമ്പ് ഫയറിന് ഉള്ള ഏർപ്പാടും സെറ്റ് ആക്കി തന്നു.. കാര്യങ്ങൾ എല്ലാം സ്മൂത്ത്‌ ആയിട്ട് അങ്ങ് പോകുമ്പോഴാണ് ആർദ്രക്ക് പെട്ടെന്ന് truth or dare കളിക്കാൻ ഉള്ള ഐഡിയ വന്നത്… ഒരൽപ്പം ആവേശം അത് കേട്ടപ്പോൾ എനിക്കും ഉണ്ടായി എന്നത് സത്യം തന്നെ… എല്ലാവരും മാറി മാറി ഓരോന്ന് choose ചെയ്ത്, അവസാനം എന്റെ ഊഴം എത്തി… നേരത്തെ പറഞ്ഞത് പോലെ ആവേശം ഒരു ഇത്തിരി കൂടി പോയത് കൊണ്ട് ഞാൻ dare ചൂസ് ചെയ്തു… അല്ലേലും വരാൻ ഉള്ളത് ഒന്നും വഴിയിൽ തങ്ങില്ല എന്നാണല്ലോ ബനാന ടോക്ക് അത് എന്റെ കാര്യത്തിൽ ഇപ്പോൾ സത്യം ആയി മാറി… “മോള് എന്തേലും പറഞ്ഞാരുന്നോ…??” “ഏയ്യ് ഇല്ലാ…” “മാഷിന് വെറുതെ തോന്നിയത് ആയിരിക്കും…” “എന്റെ തോന്നൽ അവിടെ നിൽക്കട്ടെ… ഫ്ലാഷ് ബാക്കിന്റെ ഫ്ലോ കളയാതെ ബാക്കി കൂടി വേഗം പോരട്ടേ…” “അപ്പോഴാണ് അപ്പുറത്ത് നടക്കുന്ന സെലിബ്രേഷൻസും, ഡാൻസും, പാട്ടും ഒക്കെയും ആർദ്രയുടെ ശ്രെദ്ധയിൽപെട്ടത്… അവൾ ജസ്റ്റ്‌ randomly ചൂസ് ചെയ്ത് ഒരാളെ കാണിച്ചിട്ട് എന്നോട് പറഞ്ഞു അങ്ങേരെ പോയി കിസ്സ് ചെയ്തിട്ട് വരാൻ…” “അന്നേരത്തെ ഒരു സിറ്റുവേഷനിൽ എനിക്ക് ബാക്ക് ഔട്ട്‌ നടത്താനും പറ്റില്ലാരുന്നു… ഭയങ്കര ജാഡയിൽ dare ചൂസ് ചെയ്തിട്ട് ചെയ്തില്ലേ മാനം പോയേനെ… ചെയ്യണോ വേണ്ടയോ എന്ന് ആലോചിക്കാൻ എടുത്ത ടൈം ൽ തന്നെ അജുവും, ആർദ്രയും കൂടി എന്നെ ട്രോളാൻ തുടങ്ങി.. ആ വാശിക്ക് രണ്ടും കല്പിച്ചു കിസ്സ് അടിക്കാൻ തീരുമാനിച്ചു… പിന്നെ ഒന്നും നോക്കിയില്ല നേരെ ഞാൻ പോയി അങ്ങ് കിസ്സ് അടിച്ചു…” “ഈ പറഞ്ഞത് എല്ലാം ഓക്കെ…. ബട്ട്‌ മോള് ഒരു മെയിൻ പോയിന്റ് പറഞ്ഞില്ലല്ലോ ഫ്ലാഷ് ബാക്കിൽ…” “എന്ത് പോയിന്റ്..??” “നീ ആരെയാ കിസ്സ് അടിച്ചത് എന്ന്…” “അത് ഇനി പ്രത്യേകം പറയണോ….” “ആ പറയണം….” “എന്റെ പൊന്ന് ചേട്ടാ സത്യം ആയിട്ടും എനിക്ക് ഒരു അബദ്ധം പറ്റിയതാ ഞാൻ വേണേൽ കാല് പിടിക്കാം നാറ്റിക്കരുത്….” “Donn worry dear… കാല് പിടിക്കാനുള്ള അവസരം ഞാൻ വഴിയേ തരാം… ഇപ്പോൾ ഞാൻ ചോദിച്ചതിന് ഉത്തരം പറ…” “നീ ആരെയാ കിസ്സ് അടിച്ചത്…??” “ആ കിസ്സ് വെച്ച് എന്നെ ഇപ്പോൾ വെള്ളം കുടിപ്പിക്കുന്ന നിങ്ങളെ തന്നെ…” “ആഹാ… എന്നാൽ പിന്നെ നമ്മൾ തമ്മിൽ ഉള്ള ആ കടം അങ്ങ് വീട്ടിയേക്കാം അല്ലേ…” “കടമോ… ഏത് കടം??” ഈ കടമെന്ന് പറഞ്ഞ് കൊണ്ട്.. കക്ഷി അവളുടെ കവിളിൽ അടിപൊളി ഒരു കിസ്സ് അങ്ങ് അടിച്ചു… “എനിക്കേ ഈ കടം വെച്ചോണ്ടിരിക്കുന്നത് തീരെ ഇഷ്ടല്ല… കിട്ടിയാൽ തിരിച്ചു കൊടുക്കണമെന്നാണ് എന്റെ ഒരു പോളിസി.. ഇപ്പോൾ എല്ലാം ടാലിയായി…” പാവം അപർണ്ണ… ഇങ്ങനെ ഒരു ട്വിസ്റ്റ്‌ അവൾ സ്വപ്നത്തിൽ പോയിട്ട് ദുഃസ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല… ഒരു സെക്കന്റ്‌ ഗ്യാപ് പോലും കൊടുക്കാതെ അടുത്ത ഒരു മാസ്സ് ഡയലോഗ് കൂടി ആയുഷ് ചന്ദ്രൻ അങ്ങ് കാച്ചി… “Get Ready To Change Your Surname As Mrs. Aparna Ayush…. !! ” ** “Mrs. Aparna Ayush” എന്ന് കേട്ടതും ഷോക്ക് അടിച്ചത് പോലുള്ള expressions ആയിരുന്നു അപ്പൂസിന്റെ മുഖത്ത്.. അല്ലെങ്കിൽ തന്നെ ഓർക്കാപ്പുറത്ത് കിട്ടിയ കിസ്സിൽ കിളികൾ മുഴുവൻ പറന്ന് കവിളത്ത് കയ്യും വെച്ച് ഇരിക്കുമ്പോഴായിരുന്നു.. അടുത്തത് mrs. ആയുഷ് ആക്കും പോലും… “ഈശ്വര ഇങ്ങേര് ഇത് എന്ത് ഭാവിച്ചാ, ഈ പോക്ക് ആണെങ്കിൽ ഫസ്റ്റ് നെറ്റും, ഹണി മൂണും എല്ലാം ഇപ്പോൾ തന്നെ പ്ലാൻ ചെയ്യുന്ന ലക്ഷണം ഉണ്ടല്ലോ…” ആത്മഗതം പറഞ്ഞത് ആണെങ്കിലും സംഭവം ഇത്തിരി ഉച്ചത്തിൽ ആയി പോയി… ഒരു കള്ള ചിരിയോടെ ആയുഷ് അവളോട്‌ പറഞ്ഞു.. “ഇപ്പോൾ തന്നെ പ്ലാൻ ചെയ്യാൻ ഞാൻ റെഡി ആണ്..” ആയുഷിന്റെ മറുപടിയിൽ ടേബിൾ ഇൽ നിന്ന് ചാടി താഴേക്ക് ഇറങ്ങി ഓടാൻ പോയ അപർണയെ കയ്യിൽ പിടിച്ചു വലിച്ചു അവനോട് ചേർത്ത് നിർത്തി അവളുടെ തോളിൽ കൂടി കൈ ഇട്ട് അവളോട്‌ ചോദിച്ചു.. “അപ്പോൾ എങ്ങനെയാ കല്യാണത്തിന് സമ്മതമല്ലേ എന്റെ മോൾക്ക്…” അവളുടെ കണ്ണും മിഴിച്ചുള്ള നോട്ടം കണ്ട് ആയുഷിന് ചിരി വന്നെങ്കിലും അത് ഉള്ളിൽ ഒതുക്കി അവളോട്‌ പറഞ്ഞു… “എന്തെങ്കിലും കുരുത്തകേട് കാണിക്കാനാണ് പരിപാടി എങ്കിൽ നിന്റെ കാല് ഞാൻ തല്ലി ഒടിക്കും… അപ്പോൾ നല്ല കുട്ടിയായി എല്ലാരോടും കല്യാണത്തിന് സമ്മതം പറഞ്ഞേക്കണം കേട്ടോ ഡീ dare പിശാചേ… പിന്നെ ഒരു കാര്യം കൂടി നാളെ ഈവെനിംഗ് I wanna see you… നമ്മൾ ഫസ്റ്റ് മീറ്റ് ചെയ്ത place ഓർമയില്ലേ അവിടെ വരണം…” “എവിടെ മുന്നാറിലോ…??” “എന്താടി ഞാൻ നിന്നോട് വല്ല അന്റാർട്ടിക്കയിലേക്ക് വരാനാണോ പറഞ്ഞത്..” “അത്രയും ദൂരെയൊ…” “അയ്യോ ദൂരത്ത് ഒന്നും പോകാത്ത ഒരു കുഞ്ഞ്…” “എനിക്ക് excuses ഒന്നും കേൾക്കണ്ട അപ്പോൾ എല്ലാം പറഞ്ഞത് പോലെ sharp ഫൈവ് ഇന് കാണാം… വെറുതെ എന്നെ ഇങ്ങോട്ട് വരുത്തരുത് എന്റെ മോള്…” അതും പറഞ്ഞവൻ താഴേക്ക് പോകാൻ ഇറങ്ങി… പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവളെ തിരിഞ്ഞു നോക്കി പറഞ്ഞു.. “ഡീ… നിന്റെ ആ birthday ബോയിനെ കൂടി വിളിച്ചോ വരുമ്പോൾ… I want to meet him too…!!” എന്താണ് ഇവിടെ സംഭവിച്ചത് എന്ന് അറിയാൻ ഉള്ള ആകാംഷയിൽ ഓടി വന്ന ആർദ്ര നോക്കിയപ്പോൾ അപ്പു നട്ട് പോയ സ്ക്വിരൽ ഇന്റെ കൂട്ട് നിൽക്കുന്നു.. അപ്പോൾ തന്നെ എന്തോ പന്തികേട് മണത്തു കക്ഷിക്ക്, “എന്താടീ, അങ്ങേര് പറഞ്ഞത്…?”

“അങ്ങേര് പറയുക മാത്രമല്ല പ്രവർത്തിക്കുകയും ചെയ്തു…” “നീ എന്താടി പിച്ചും പേയും ഒക്കെയും പറയുന്നത്… ഒന്ന് തെളിച്ചു പറ കാര്യങ്ങൾ…” എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ആർദ്രക്ക് ചിരിയാണ് വന്നതെങ്കിലും അത് പുറത്ത് കാണിക്കാതെ നല്ല കിണ്ണം കാച്ചിയ ഒരു ഡയലോഗ് അങ്ങ് തട്ടി… “എന്റെ അപ്പു എല്ലാവർക്കും നീ പണി കൊടുത്ത് അവസാനം അതിൽ ഒരു പണി തന്നെ എട്ടിന്റെ രൂപത്തിൽ നിനക്ക് തിരിച്ചു വന്നല്ലോ… എന്തായാലും ഇത്രേം ഒക്കെയും നടന്ന സ്ഥിതിക്ക് ഒരു സന്തോഷ വാർത്ത കൂടി കേട്ടോ.. താഴെ കല്യാണത്തിന്റെ കാര്യങ്ങൾ എല്ലാം സെറ്റ് ആയി.. മിക്കവാറും അടുത്ത മാസം തന്നെ പുള്ളിക്കാരൻ പറഞ്ഞത് പോലെ mrs. ആയുഷ് ആകാം…” “പിന്നെ എന്റെ പട്ടി കെട്ടും അങ്ങേരെ…” “ഡീ.. എന്റെ ഒരു അഭിപ്രായം പറയട്ടെ.. നിനക്ക് അങ്ങേര് തന്നെയാട്ടോ മാച്ച്.. ഇത് പോലെയൊരു കിടുക്കാച്ചി ഐറ്റം വേറെ എവിടെ കിട്ടും മോളെ…” “എങ്കിൽ നീ കെട്ടിക്കോ… ആഗ്രഹം ഉണ്ട് അപ്പു ബട്ട്‌ അങ്ങേര് സമ്മതിക്കുമോ ആവോ…” ബട്ട്‌ ഒരു ഡൌട്ട് അപ്പു അങ്ങേര് ഈ കഥയിൽ നായകനാണോ അതോ വില്ലനാണോ എന്ന് ചോദിക്കുകയും അപർണ്ണയുടെ മൊബൈൽ റിങ് ചെയ്തു അജു calling… നടന്നത് എല്ലാം അവനോട് ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർക്കുന്ന തിരക്കിൽ ആയിരുന്നു അവൾ.. നല്ല ഒരു കേൾവിക്കാരനെ പോലെ അവൻ എല്ലാം കേട്ടിരുന്നു… അതിന് ശേഷം പെട്ടെന്ന് ആയിരുന്നു അജുവിന്റെ മറുപടി… “എന്നാൽ എന്റെ അപ്പൂസ് മോർണിംഗ് തന്നെ റെഡി ആയിക്കോ.. We are going to Munnar… എന്റെ അപ്പൂസിനെ വെള്ളം കുടിപ്പിച്ച അങ്ങേരെ കാണണ്ടത് ഇപ്പോൾ എന്റെ കൂടി ആവിശ്യം ആയി പോയില്ലേ.. പിന്നെ ആർദ്ര ചോദിച്ച ചോദ്യത്തിന്റെ ഉത്തരം അറിയാൻ എനിക്കും ഒരു ക്യൂരിയോസിറ്റി ഉണ്ടെന്ന് കൂട്ടിക്കോ…” “എന്ത് ചോദ്യത്തിന്റെ ഉത്തരം..?” “ആ കിണ്ണം കാച്ചിയ മുതൽ ഈ കഥയിലെ നായകനാണോ അതോ വില്ലനാണോ എന്ന്…??”രാവിലെ ഏഴു മണിയോടെ തന്നെ ഫ്രണ്ട് ഇന്റെ മാര്യേജിന് പോവുകയാണെന്ന് പറഞ്ഞ് അജുവും, അപ്പുവും വീട്ടിൽ നിന്ന് ഇറങ്ങി… “എന്താ അപ്പൂസേ നിനക്ക് ഒരു മൗനം… എന്നോട് എന്തെങ്കിലും പറയാനുണ്ടോ??” “അത് അജു… നീ വഴക്കുണ്ടാക്കുമോ??” “ആരോട്.. ??” “പുള്ളികാരനോട്…” “പുള്ളിക്കാരനോ.. ഇത് ഒക്കെയും എപ്പോൾ?? എന്താണ് മോളെ അങ്ങോട്ട്‌ ഒരു സൈഡ് വലുവ്.. ഏയ്യ് ഒന്നുമില്ല എന്ന അപ്പൂസിന്റെ മറുപടിയിൽ തന്നെ അജുവിന് മനസ്സിലായി അവളെ എപ്പോഴോ അവൾ പോലും അറിയാതെ ആയുഷ് സ്വാധീനിക്കാൻ തുടങ്ങി എന്ന്… എപ്പോഴും വാ തോരാതെ സംസാരിക്കുന്ന അപ്പു ടോട്ടലി സൈലന്റ് ആയിരുന്നു…” ഉച്ചയോടെ അവർ മൂന്നാർ എത്തി… ഫ്രഷ് ആയി ഫുഡ്‌ കഴിച്ചു… അപ്പോഴും അവൾ ആകെ മൂഡ് ഓഫ്‌ ആയിരുന്നു.. “അപ്പൂസേ… എന്താ എന്റെ കൊച്ചിന് പറ്റിയത്? ” “എടാ എനിക്ക് ടെൻഷൻ ആയിട്ട് പാടില്ല.. നമുക്ക് തിരിച്ചു പോയാല്ലോടാ…” “ഇത്രേം ദൂരം വന്നിട്ടോ… ഇനി ഒരടി പിന്നോട്ട് ഇല്ലാ മോളെ… രണ്ടിൽ ഒന്ന് അറിഞ്ഞിട്ട് തന്നെ കാര്യം… ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അയാൾ…” “വെല്ലുവിളി ഒക്കെയും കൊള്ളാം പുള്ളിനെ കാണുമ്പോൾ മുട്ട് ഇടിക്കാതെ ഇരുന്നാൽ മതി… ” “അപ്പൂസേ കോൺഫിഡൻസ് തകർക്കല്ലേ.. അല്ല അടി എന്ന് എഴുതി കാണിച്ചാൽ തന്നെ നിന്റെ പൊടി പോലും കാണാറില്ല ആ അവൻ ആണ് വായിൽ കൊള്ളാത്ത ഡയലോഗ് ഒക്കെയും കാച്ചുന്നത്…” “ഡീ.. നീ എന്റെ കൂടെയാണോ അതോ അങ്ങേരുടെ കൂടെയോ??” “ഒരു സത്യം പറയാനും പാടില്ലേ… നിന്റെ സൈലന്റ് മോഡ് തന്നെയാ നല്ലത്..” അങ്ങനെ കൃത്യം അഞ്ചു മണിയായപ്പോൾ തന്നെ അവർ ചെരുവിൽ എത്തി.. പത്ത് മിനിറ്റ് ഇന് ശേഷം ആണ് ആയുഷ് എത്തിയത് ആയുഷിനെ കണ്ടപ്പോൾ തന്നെ അജു അവളോട്‌ പറഞ്ഞു… “ഡീ.. അപ്പു ഞാൻ പുള്ളിയെ എവിടെയോ വെച്ച് കണ്ടിട്ട് ഉണ്ട്??” “അന്ന് ഞാൻ കിസ്സ് കൊടുത്തപ്പോൾ അല്ലേ? ” “അല്ലാ… അന്ന് ഞാൻ പുള്ളിയുടെ മുഖം പോലും ശ്രദ്ധിച്ചിട്ടില്ലാരുന്നു…” “നിന്റെ നമ്പർ ഒക്കെയും കയ്യിൽ ഇരിക്കട്ടെ മോനെ…” “എന്റെ പൊന്ന് അപ്പൂസേ സത്യമാണ്.. പക്കാ ഞാൻ കക്ഷിയെ എവിടെയോ വെച്ച് കണ്ടിട്ട് ഉണ്ട്..”

“സ്വപ്നത്തിൽ ആവും..” “പോടീ പട്ടി…” “Hii Guyzz… വന്നിട്ട് ഒരുപാട് ടൈം ആയോ.. ഞാൻ ഒരു 10 minutes ലേറ്റ് ആയി… എന്താടോ അർജുൻ താൻ എന്നെ ഇങ്ങനെ പന്തം കണ്ട പെരുച്ചാഴിനെ പോലെ നോക്കുന്നത്… ” “ഞാൻ എവിടെയോ കണ്ടിട്ട് ഉള്ളത് പോലെ…” “നമുക്ക് ഓരോ കോഫി കുടിച്ചാലോ??” “ഇങ്ങേർക്ക് വട്ട് ഉണ്ടോ… കോഫി കുടിക്കാൻ ആണോ ഇത്രെയും ദൂരം ഞങ്ങളെ വിളിച്ചു വരുത്തിയത്??” “എന്ത് എങ്കിലും പറഞ്ഞോ മോള്…” “അല്ല കോഫി കുടിക്കാൻ ആയിരുന്നെങ്കിൽ നാട്ടിൽ എനിക്ക് പരിജയം ഉള്ള നല്ല കോഫി ഷോപ്പ് ഉണ്ടായിരുന്നു എന്ന് പറയുക ആയിരുന്നു…” “ഓഹോ… അർജുൻ എന്നോട് എന്തോ പറയാനുള്ളത് പോലെ തോന്നുന്നല്ലോ….” “ശെരിയാണ്.. എന്ന് പറഞ്ഞ് അജു അപ്പൂസിനെ ചേർത്ത് പിടിച്ച് ആയുഷിനോട് പറഞ്ഞു… ഇവൾ എന്റെ ജീവനാണ്.. ഞാൻ ഇപ്പോൾ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും ഇവളെ തന്നെയാണ്.. സൊ അന്നത്തെ ആ ഇൻസിഡന്റ് ന്റെ പേരിൽ അവളെ ഒരിക്കലും ബുദ്ധിമുട്ടിക്കരുത്.. അവളുടെ ഒരു കുറുമ്പ് ആയി കണ്ട് അത് വിട്ട് കളയണം…” “തനിക്ക് തോനുന്നുണ്ടോ അജു, ആ incident ന്റെ പേരിൽ ബ്ലാക്ക് മെയിൽ ചെയ്യാൻ വന്ന ഒരാളാണ് ഞാൻ എന്ന്.. എങ്കിൽ തെറ്റി ഇവളെ ഇഷ്ടമായിട്ട് കഷ്ടപ്പെട്ട് തേടി കണ്ട് പിടിച്ച് വന്നത് ആണ്… അങ്ങനെ പാതിക്ക് വെച്ച് തിരിച്ചു പോകാനല്ല വന്നത്.. പിന്നെ എനിക്ക് അറിയാം അവൾക്ക് ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹം നിന്നോട് ആണെന്ന്… ” അജു അപ്പൂസിനെ അവനിലേക്ക് കൂടുതൽ ചേർത്ത് പിടിച്ച് പറഞ്ഞു.. “ശെരിയാണ് അവൾക്ക് എന്നോട് ആണ് ഏറ്റവും കൂടുതൽ സ്നേഹം പക്ഷേ അവൾ പോലും അറിയാതെ ആ മനസ്സിൽ ഇപ്പോൾ താനും ഉണ്ട്… എന്റെ അപ്പൂസിന്റെ മനസ്സ് ഈ ലോകത്ത് ആരെക്കാളും നന്നായി എനിക്ക് അറിയാം.. she started loving you… and now i know she is safe in your hands.. അവൾ മാത്രം അല്ലാട്ടോ ഞങ്ങളുടെ സൗഹൃദവും… എന്നെ നഷ്ടപ്പെട്ടാലോ എന്ന് കരുതിയാണ് അവൾ കല്യാണം പോലും ഇപ്പോൾ വേണ്ടെന്ന് വെക്കുന്നത് എന്നും എനിക്ക് അറിയാം…” “ഞങ്ങൾ തമ്മിൽ എന്താണ് ബന്ധം എന്ന് ആരും ഞങ്ങളോട് ചോദിച്ചിട്ടില്ല, ഞങ്ങൾ തമ്മിൽ ഇന്നതാണ് ബന്ധം എന്ന് ആരെയും ബോധ്യപെടുത്താനും പോയിട്ടില്ല… ഞങ്ങൾ തമ്മിൽ ഒടുക്കത്തെ പ്രേമം ആണെന്ന് കരുതിയവരും ഉണ്ട്, നല്ല സൗഹൃദം ആണെന്ന് കരുതിയവരും ഉണ്ട്.. ഞങ്ങളുടെ റിലേഷന് ഒരു പേരോ, സ്ഥാനമോ നൽകണം എന്ന് ഞങ്ങൾ ഒരിക്കലും ആലോചിച്ചിട്ടില്ല.. ഒന്ന് അറിയാമായിരുന്നു ഒരിക്കലും പ്രണയത്തിലേക്ക് വഴുതി വീഴാൻ സാധ്യത ഇല്ലാത്ത ഒരു ബന്ധം ആണ് ഞങ്ങൾക്ക് ഇടയിലെന്ന്… ”

“I respect your relationship aju.., അസൂയ തോന്നിട്ട് ഉണ്ടെന്നും കൂട്ടിക്കോ.. അങ്ങനെ എല്ലാർക്കും ഒന്നും കിട്ടില്ലടോ ഇത് പോലെ ഉള്ള റിലേഷൻഷിപ്സ്.. എന്നും ഇത് ഇങ്ങനെ തന്നെ നില നിന്ന് കാണാനാണ് ഞാനും ആഗ്രഹിക്കുന്നത് എന്നെ എവിടെയോ കണ്ടത് പോലെന്ന് പറഞ്ഞില്ലേ അജു, തന്റെ അമ്മ ഹോസ്പിറ്റലിൽ കിടന്നപ്പോൾ ആണ് ഞാൻ നിങ്ങളെ വീണ്ടും കാണുന്നത്.. തന്റെ അമ്മ പറഞ്ഞാണ് ഞാൻ നിങ്ങളെ കൂടുതൽ അറിഞ്ഞത്.. അന്ന് തീരുമാനിച്ചു ആയുഷിന് ഒരു ലൈഫ് പാർട്ണർ ഉണ്ടെങ്കിൽ അത് അപർണ ആയിരിക്കും എന്ന്… ” പെട്ടെന്ന് ആയിരുന്നു അപ്പൂസിന്റെ ചോദ്യം… “അത് ഒറ്റക്ക് അങ്ങ് തീരുമാനിച്ചാൽ മതിയോ.. എനിക്കും കൂടി സമ്മതം ആവണ്ടേ..” അവളെ കയ്യിൽ പിടിച്ച് വലിച്ച് അവന്റെ നെഞ്ചിലേക്ക് ഇട്ട് കൊണ്ട് ചോദിച്ചു… “മ്മതമല്ലെടി നിനക്ക്… വേഗം പറഞ്ഞോ അല്ലെങ്കിൽ ഞാൻ ഇപ്പോൾ കിസ്സ് അടിക്കുമേ…!” മറുപടി ഒന്നും പറയാതെ അവൾ അവനെ കെട്ടിപിടിച്ചാണ് അവളുടെ സമ്മതം പറഞ്ഞത്… പെട്ടെന്ന് എന്തോ ആലോചിച്ചത് പോലെ അപ്പൂസ് ചോദിച്ചു, “ഒരു മിനിറ്റ് ഒരു മിനിറ്റ് എനിക്ക് ഒരു ഡൌട്ട് ഈ കഥയിൽ അപ്പോൾ ശെരിക്കും നിങ്ങൾ ആണോ നായകൻ Mr.Ayush chandran…” അപ്പൂസിന്റെ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ച് ആയുഷ് പറഞ്ഞു.. “ഈ കഥ നിങ്ങളുടെയാണ് അജുവിന്റെയും അവന് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ട അവന്റെ അപ്പൂസിന്റെയും… നിങ്ങളുടെ സ്നേഹതീരത്തിലേക്ക് വന്ന അഥിതി മാത്രമാണ് ഞാൻ…” പറഞ്ഞ് തീരുന്നതിന് മുന്നേ തന്നെ അജുവിന്റെ മറുപടിയും വന്നു “അതേ നായകൻ എന്ന പേര് മാത്രമേ എനിക്ക് ഒള്ളൂ കയ്യടി മുഴുവൻ നിങ്ങൾ അല്ലേ വാങ്ങിയത്…” “പക്ഷേ എനിക്ക് നിങ്ങൾ രണ്ട് പേരും എന്റെ ഹീറോസ് ആണെന്ന് പറഞ്ഞ് അപ്പു അവരിലേക്ക് ചേർന്ന് നിന്നു… ലൈഫ് ഇൽ രണ്ട് ആറ്റം മുതലുകളുടെ പ്രിയപ്പെട്ട അപ്പൂസ് ആയി മാറിയതിന്റെ ത്രിൽ ഇൽ ആയിരുന്നു അവൾ… കട്ട പ്രേമമെന്ന് തോന്നിപ്പിക്കുന്ന പ്രണയത്തെ പോലും അസൂയപെടുത്തുന്ന ചില സൗഹൃദങ്ങളില്ലേ… THE MOST BEAUTIFUL RELATIONSHIPS…!

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ…

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular