Connect with us

Relationship

ആ കാഴ്ച കണ്ടു കൊണ്ടിരിക്കുമ്പോൾ പുറകിൽ നിന്ന് ആരോ തന്നെ ഇറുകെ ചേർത്തടുപ്പിക്കുന്നതായി അവൾക്ക് തോന്നി…

Published

on

രചന: ബാഗ്മ തി

തൻറെ ജീവിതത്തിൽ ഞാൻ മറക്കാനാഗ്രഹിക്കുന്ന മുഖങ്ങളിൽ ഒന്നാണ് തനിക്കു മുമ്പിൽ വന്നു നിൽക്കുന്നത്… തന്നെയും ശബരിയെയും ഒഴിഞ്ഞ കെട്ടിടത്തിൽ വച്ച് പോലീസുകാർക്ക് ഒറ്റിക്കൊടുത്ത ആ കടക്കാരൻ…. അയാളെ കണ്ടതും അവരെല്ലാവരും മുങ്ങി.. അവൾ അവിശ്വസനീയതയോടെ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.. ഒരുപക്ഷേ അവരിൽ നിന്നും തന്നെ രക്ഷപ്പെടുത്തിയ ശേഷം മറ്റെന്തെങ്കിലും രീതിയിൽ അപായപ്പെടുത്താൻ ഇയാൾക്ക് ദുരുദ്ദേശം ഉണ്ടായിരിക്കുമോ എന്ന് മനസ്സ് പലകുറി ചോദ്യംചെയ്തു… അയാളെ കണ്ടതും അവന്മാർ പലവഴി പാഞ്ഞുപോയി.. “പെങ്ങൾ വിഷമിക്കേണ്ട… ഏരിയയിൽ വന്ന് കളിക്കാൻ അവന്മാർക്ക് അത്ര ധൈര്യം പോരാ.. എത്രയും പെട്ടെന്ന് വീട്ടിൽ പോകാൻ നോക്ക് “” “നിങ്ങൾ…. നിങ്ങൾ ഇവിടെ..”” ‘””കുട്ടിയുടെ മനസ്സിൽ ഉള്ള ചോദ്യം എന്താണ് എന്ന് എനിക്ക് മനസ്സിലായി… ഇത്രമാത്രം ഉപദ്രവിച്ച് ഒരാൾ ഇപ്പോൾ എന്തിനാണ് ഇങ്ങനെ നല്ലപ്പിള്ള ചമയുന്നത് എന്നായിരിക്കും… “” ……എനിക്ക് കുട്ടിയോട് യാതൊരു പൂർവ്വ വൈരാഗ്യവും ഇല്ല.. അതിന് തക്കപരിചയവും നമ്മൾ തമ്മിൽ ഇല്ല.. എന്നാൽ ശബരിയോടുള്ള പക ..എന്നെ കയ്യേറ്റം ചെയ്ത് നാണം കെടുത്തിയത്…. അതൊക്കെ ഞാൻ എൻറെ ഉള്ളിൽ കൊണ്ടു നടക്കുകയായിരുന്നു അവസരം വന്നപ്പോൾ ഞാൻ പ്രയോഗിച്ചു.. അത്ര തന്നെ.. പക്ഷേ അതിൽ കുട്ടിക്ക് ഉണ്ടായ അഭിമാനക്ഷതവും പ്രശ്നങ്ങളും ഞാൻ ചിന്തിച്ചില്ല.. കുട്ടി എനിക്ക് മാപ്പ് തരണം “”് ‌”എനിക്ക് പെട്ടെന്ന് എന്താണ് ഇങ്ങനെ ഒരു മനംമാറ്റം എന്ന് തോന്നുന്നുണ്ടാവും അല്ലേ? ഒരിക്കൽ ഒരു… aഒരുപാട് ദിവസം ഹോസ്പിറ്റലിൽ കിടന്നു.. അപ്പോഴെല്ലാം ഒരു സന്ദർശകനായി അവൻ വരുമായിരുന്നു..ഓരോ തവണ വരുമ്പോഴും ചെയ്ത തെറ്റിൻറെ ആഴം എന്നെ പറഞ്ഞു മനസ്സിലാക്കി കൊണ്ടിരുന്നു.. അവന്റെ വാക്കുകളിലൂടെ ഞാൻ ചെയ്ത അപാരാതത്തിന്റെ വ്യാപ്തി എനിക്ക് മനസ്സിലായി..'” ‘ ഞാൻ കിടപ്പിലായ സമയത്ത് എന്റെ കുടുംബം പട്ടിണിയായി.. അവൻ വരുന്നത് വെറുംകയ്യോടെ ആയിരുന്നില്ല.. ഞാൻ പട്ടിണി കിടന്നപ്പോൾ എൻറെ കുടുംബത്തിന് ജീവിക്കാൻ ആവശ്യമായ എല്ലാ സാധനങ്ങളും നൽകിയിരുന്നത് അവനാണ്.. എന്നും എൻറെ വീട്ടുകാർക്ക് അവനോട് വല്ലാത്തൊരു കടപ്പാട് ഉണ്ട്.. എൻറെ സകല ചികിത്സാചെലവും അവനാണ് ഏറ്റെടുത്തു നടത്തിയത്.. പെങ്ങളെ തുടർന്ന് പഠിപ്പിക്കാം എന്ന് ഏറ്റു.. പക്ഷെ ഭാഗ്യവശാൽ ഞാൻ പെട്ടെന്ന് സുഖം പ്രാപിച്ചു.. ” “അവൻറെ കഥകളെല്ലാം അറിഞ്ഞപ്പോൾ മനസ്സിൽ നീറ്റൽ തോന്നി .. എൻറെ സഹോദരൻറെ സ്ഥാനമാണ് ഇപ്പോൾ അവന് ന്റെ മനസ്സിൽ ഉള്ളത്… ” ”പിന്നീട് നിങ്ങൾ വിവാഹം കഴിഞ്ഞു അവന്റെ നാട്ടിലേക്ക് പോയെന്ന് കേട്ടു അതോടെ വരവും നിന്നു..

പക്ഷെ പെങ്ങൾക്ക് പൈസ അയക്കും ഇപ്പോഴും.. ” ……”‘ പെങ്ങളെ കണ്ടപ്പോൾ അടുത്തുവന്ന് സംസാരിക്കണമെന്നും മാപ്പ് പറയണമെന്നും കരുതിയിരുന്നതാണ്.. എന്നാൽ എന്തോ ഒരു നേരിയ ഭയം കൊണ്ട് മടിച്ചുനിന്നു.. അവനെ പോലെ കുട്ടി എന്നെ ഉൾകൊള്ളാൻ തയ്യാറാവില്ല. എന്നോർത്ത് മടിച്ചു നിന്നസമയത്താണ് അവന്മാര് അടുത്തോട്ടു വരുന്നതും പിന്നീട് ഉണ്ടായ സംഘർഷങ്ങളും കാണുന്നത്.., “” “ശബരിയുടെ പെണ്ണിനെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ എൻറെ ജീവിതത്തിന് എന്തർത്ഥമാണുള്ളത്.. ” ശബരി കുറിച്ച് കൂടുതൽ അറിയുംതോറും അവനോടുള്ള സ്നേഹം കൂടിക്കൂടി വരുന്നു… പാറു മനസ്സിൽ ഓർത്തു. “”അത് വിട്.. പെങ്ങൾ എന്താ ഇത്രയും താമസിച്ചത് സന്ധ്യ ആയല്ലോ? “അത് പിന്നെ എന്നെ തിരികെ കൊണ്ടുവരാൻ ശബരി വരാം എന്ന് വാക്ക് തന്നതാണ്.. എന്തുപറ്റി എന്നറിയില്ല.. വിളിക്കാൻ നോക്കിയപ്പോൾ എന്റെ ഫോൺ ഓഫ് ആയിപ്പോയി. അവൻ ഇതുവരെയും വന്നതുമില്ല.. ” “മോള് ഒരു കാര്യം പറ ചെയ്യു..അവൻറെ നമ്പർ പറ ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ.. “”. അയാൾ അവൾ പറഞ്ഞ നമ്പരിൽ വിളിച്ചപ്പോൾ ഫോൺ തിരക്കിലാണ് എന്നാണ് മനസ്സിലായത്.. പാറുവിന്റെ ഉള്ളിൽ ചെറിയൊരു സങ്കടം അണപൊട്ടി… ഇങ്ങനെ ഒരുത്തി ഇവിടെ കാത്തിരിപ്പുണ്ട് എന്ന് ആലോചിക്കാതെ അവൻ എങ്ങോട്ടാണ് പോയത്? “വിഷമിക്കേണ്ട ഞാൻ ഒരു ഓട്ടോ വിളിച്ചു തരാം.. വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണ് … അവൻ തന്നെ വീട്ടിലെത്തിക്കും.? “” അളിയനോട് ഞാൻ അന്വേഷിച്ചു എന്ന് പറഞ്ഞു എന്ന് പറയണേ.. ”'” അവൾ തലകുലുക്കി സമ്മതിച്ചു.. ഓട്ടോ യിൽ കയറി യാത്ര പറയാൻ നേരം എന്താവശ്യമുണ്ടെങ്കിലും വിളിക്കണം എന്ന അയാളുടെ വാക്കുകൾ മനസ്സിൽ കുറിച്ചിട്ടു… വീട്ടിലെത്തിയപ്പോൾ അപ്പച്ചി മുറ്റത്തു നിൽപ്പുണ്ടായിരുന്നു.. “നീ എന്താണ് ഇത്രയും താമസിച്ചത്?? “” ശബരി വന്നിട്ട് എങ്ങോട്ടോ പോയി.. എന്തോ അത്യാവശ്യ കാര്യം ഉണ്ടെന്നും നിന്നെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല എന്നും പറഞ്ഞു… നാട്ടിൽ പോവുന്നു എന്നാ പറഞ്ഞത്.. ” “നാട്ടിലോ അതെന്താ പെട്ടെന്ന് ? “” ”ആ.. അതൊന്നും പറഞ്ഞില്ല.. നിന്നെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് പറഞ്ഞു.. ഫോണിൽ കിട്ടുകയാണെങ്കിൽ ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് വരാൻ പറഞ്ഞു.. ഞാൻ ഈ ്നേരം വരെ നിന്നെ വിളിക്കുകയായിരുന്നു.. പക്ഷേ കിട്ടിയില്ല.. “” അവരുടെ വാക്കുകൾ കേട്ട് അവൾ ഒന്നും മിണ്ടാതെ റൂമിലേക്ക് നടന്നു.. “ഇത്രമാത്രം വെപ്രാളത്തോടെ നാട്ടിലേക്ക് പോകാൻ മാത്രം എന്താണ് അവിടെ സംഭവിച്ചത്? ‘” മനസ്സ് കലങ്ങിമറിയുന്നതുപോലെ… വസ്ത്രം പോലും മാറാതെ കട്ടിലിൽ മലർന്നു കിടന്നു.. അവൻ ഇല്ലായ്മയുടെ നിശബ്ദത അവൾ ശല്യം ചെയ്തു. പിറ്റേദിവസം ക്ലാസ്സിൽ ഇരിക്കുമ്പോഴും മനസ്സും ശബരി മാത്രമായിരുന്നു. വീട്ടിൽ ചെന്ന് പലതവണ ശബരിയെ വിളിക്കാൻ ശ്രമിച്ചു.. പക്ഷെ കിട്ടിയില്ല. ഇത്രമാത്രം തന്നെ അവഗണിക്കാൻ തക്ക സാഹചര്യം എന്തായിരിക്കും??? ഈ സമയത്ത് തന്നെ തനിച്ചാക്കി പോകാൻ അവന് അങ്ങനെ മനസ്സിൽ വന്നു?? പല പല ചോദ്യങ്ങളും മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ചു കൊണ്ടേയിരുന്നു..ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല.. ഉച്ചയോടെ ക്ലാസ്സിൽ നിന്നിറങ്ങി ലൈബ്രറിയിൽ ചെന്നിരുന്നു.. “പാർവതി… ” പുറകിൽ നിന്നും ഒരു ശബ്ദം കേട്ടു തിരിഞ്ഞു നോക്കി. സാർ നിൽക്കുന്നു.. ആ മുഖത്ത് നോക്കാൻ കഴിയാത്ത കുറ്റബോധം അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു..

ശബരിയെ തോൽപ്പിക്കണം എന്ന ഒരൊറ്റ ലക്ഷ്യം മുന്നിൽ നിർത്തി താൻ കളിച്ച കളിയിൽ ഇരയായത് സത്യത്തിൽ അദ്ദേഹമാണ്.. തൻറെ സ്വാർത്ഥ ലാഭത്തിനു വേണ്ടി താൻ അദ്ദേഹത്തിനു മുൻപിൽ പ്രണയിനിയായി പലപ്പോഴും അഭിനയിച്ചു.. താൻ ് അയാളെ ഒരു വിഡ്ഢി വേഷം കെട്ടി ക്കുകയായിരുന്നു . ഒരു കോമാളിയെ പോലെ അയാൾ തന്നെ വിശ്വസിച്ചു.. തനിക്കൊപ്പം നിന്നു.. പോലീസ് സ്റ്റേഷനിൽ സാക്ഷി പറയാൻ പോലും തയ്യാറായി. ഒരുപക്ഷേ അദ്ദേഹത്തിനോട്‌ അത്തരം ഒരു വഞ്ചന കാണിച്ചത് കൊണ്ടായിരിക്കാം ദൈവം എന്നെ പിന്നീട് ഒരുപാട് നോവിച്ചത്.് അറിയാതെ കണ്ണുകൾ നിറഞ്ഞു. കുറ്റബോധത്തോടെ തലകുനിച്ച് പതിയെ എഴുന്നേറ്റു.. ‘”പാർവതി ക്ലാസ്സ്‌ ടൈമിൽ എന്താ ഇവിടെ? താനെന്താ ഇങ്ങനെ മിണ്ടാതെ നിൽക്കുന്നത്..?? സാർ ചോദ്യം ആവർത്തിച്ചു.. “സാറേ ഞാൻ.. സാർ എനിക്ക് മാപ്പ് തരണം… എൻറെ അറിവില്ലായ്മ കൊണ്ട് ഞാൻ.. പറ്റിപ്പോയി. എനിക്ക് മാപ്പ് തരണം “” അവൾ പരിസരം മറന്ന് കരയാൻതുടങ്ങി.. “”കുട്ടി എന്താണ് കാണിക്കുന്നത്? മറ്റുള്ളവരെ കണ്ടാൽ എന്ത് വിചാരിക്കും? ആദ്യം ആ കണ്ണു തുടയ്ക്ക്.. “” സാർ വെപ്രാളത്തോടെ ചുറ്റും നോക്കുന്നുണ്ട്. പതിയെ കണ്ണുകൾ തുടച്ചു. “കുട്ടി.. ഞാൻ പറയുന്നതൊന്നു കേൾക്ക്.. മാപ്പ് പറയാൻ മാത്രം എന്ത് തെറ്റാണ് നീ എന്നോട് ചെയ്തത്.? ” ‘സാറിനോട് ഞാൻ കള്ളം പറഞ്ഞു.. സത്യത്തിൽ ശബരി അന്ന് ഒരു തെറ്റും ചെയ്തിട്ടില്ലായിരുന്നു. …””ഞാനാണ് സാറിനെ ഓരോന്ന് പറഞ്ഞു അവനെതിരെ സാക്ഷിപറയാൻ പോലീസ് സ്റ്റേഷനിൽ കൊണ്ടു പോയത്.. ഞാൻ കാരണം സാറിന് ഒരുപാട് നാണക്കേടായി.. ഇന്റെര്ണല് മാർക്ക്‌ കിട്ടാൻ മാത്രമാണ് ഞാൻ അടുപ്പം കാണിച്ചുവന്നത്.. ‘ “”മോളെ എൻറെ നല്ല പ്രായത്തിൽ ഞാൻ ഒരു വിവാഹം കഴിക്കാതെ നടന്നത് എനിക്ക് ഒരു പെണ്ണിനെ കിട്ടാത്തത് കൊണ്ടല്ല കോളേജ് ഉദ്യോഗസ്ഥനായ എനിക്ക് ഒരു വിവാഹം എന്നത് വളരെ എളുപ്പം നടക്കാവുന്ന ഒരു കാര്യമായിരുന്നു.. മനസ്സുകൊണ്ട് ഞാൻ തീരുമാനിച്ചതാണ് ന എനിക്കൊരു വിവാഹജീവിതം വേണ്ടെന്ന്.. ഒരു നഷ്ടപ്രണയകഥ ഉണ്ടെന്ന് കൂട്ടിക്കോ.. ” കൂടെപ്പിറപ്പായി ആകെയുള്ളത് ഒരു പെങ്ങളാണ് അവൾ വിവാഹം കഴിഞ്ഞ് പോയ ശേഷം ഞാൻ തനിച്ചാണ്.. പലപ്പോഴും നിന്റെ കുസൃതിയും കുറുമ്പും കാണുമ്പോൾ മനസ്സിൽ ഞാൻ തിരഞ്ഞത് അവളുടെ മുഖമായിരുന്നു .. . ” അതുകൊണ്ടാണ് നീ കാണിച്ച കോപ്രായങ്ങൾക്കെല്ലാം ഒരു പാവയെപ്പോലെ ഞാൻ കൂടെ നിന്നത്.. പല പ്പോഴും നീ പോലും അറിയാതെ ഞാൻ അവയെല്ലാം ആസ്വദിക്കുകയായിരുന്നു. . ….. ‘”പക്ഷേ നീ വന്നു നിന്ന് എൻറെ മുമ്പിൽ കരഞ്ഞു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു പോയി.. എൻറെ പെങ്ങളെ തൊട്ടവനോട് എനിക്ക് വല്ലാത്ത ശത്രുത തോന്നി. അതുകൊണ്ടാണ് ഒന്നും ചിന്തിക്കാതെ ഞാൻ നിന്നോടൊപ്പം വന്നു സാക്ഷി പറഞ്ഞത്. അത് കള്ളം ആണെന്ന് എന്ന് പിന്നീട് അറിഞ്ഞപ്പോൾ മനസ്സ് വല്ലാതെ എന്നെ കുറ്റപ്പെടുത്തി. ഞാൻ കാരണം ഒരു നിരപരാധി വേദന തിന്നു എന്നോർത്തപ്പോൾ എൻറെ ഉള്ളിലെ അധ്യാപകന് ഒരുപാട് നൊന്തു.. ‘”സാരമില്ല.. എന്തായാലും കാര്യങ്ങൾ എല്ലാം കലങ്ങി തെളിഞ്ഞില്ലേ? ഇനി എല്ലാം മറന്ന് പുതിയൊരു ജീവിതത്തിലേക്ക് കടക്കണം.. കുട്ടിക്ക് ഒരു നല്ല ജീവിതം ഉണ്ടായി കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാനും..”” പാറു അത്ഭുതത്തോടെ ആ മനുഷ്യനെ നോക്കി നിന്നു.. … ”പിന്നെ നിനക്ക് അറിയാത്ത ഒരു കാര്യം .. നിൻറെ അച്ഛനും ഞാനും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഹഹ.. നീ കാണിക്കുന്ന കുറുമ്പുകൾ എല്ലാം പറഞ്ഞ് പൊട്ടിച്ചിരിക്കാറുണ്ട്.. നിൻറെ ഓരോ മുഖഭാവങ്ങളും ഞാൻ വിവരിക്കുമ്പോൾ നിൻറെ അച്ഛൻ തല കുത്തിയിരുന്ന് ചിരിക്കാറുണ്ട്.. നീ അവന്റെ കാര്യങ്ങൾ വന്നു പറഞ്ഞ ദിവസം തന്നെ നിന്റെ അച്ഛനെ ഞാൻ വിവരം അറിയിച്ചിരുന്നു.. ” ” അദ്ദേഹത്തെ തള്ളിക്കളഞ്ഞ് ശബരിക്കൊപ്പം പോയപ്പോൾ തകർന്നിരുന്ന ആ മനുഷ്യനെ ് മദ്യത്തിൽ നിന്നും കരകയറ്റാൻ ഞാൻ ഒരുപാട് പാടുപെട്ടു. ഇപ്പോൾ മരുമകൻ മിടുക്കൻ എന്ന് വിവരിച്ച് വാതോരാതെ സംസാരിക്കുന്ന മേനോനെ കണ്ടപ്പോൾ മനസ്സുനിറഞ്ഞു..”” “” ഇനിയും പഴയതുപോലെ കൂട്ടുകെട്ടിൽ ചെന്ന് കയറി ഉഴപ്പി പഠനം പാതിവഴിയിൽ മുടക്കാതെ ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കുക.. ഞാനെപ്പോഴും നിന്നോടൊപ്പമുണ്ട്. ഗോഡ് ബ്ലെസ് യു.. ‘”” അയാൾ അവളുടെ തലയിൽ ഒന്ന് തലോടിക്കൊണ്ട് തിരിഞ്ഞുനടന്നു.. മരുഭൂമിയിൽ ഒരു കുളിർ മഴ പെയ്തത് പോലെയാണ് തോന്നിയത്. പക്ഷേ അപ്പോഴും ശബരി എന്ന മഴയെ കാത്ത് അവളുടെ മനസ്സ് എന്ന് വേഴാമ്പൽ കേണുകൊണ്ടിരുന്നു..

രണ്ടുദിവസം മാറിനിൽക്കാൻ മാത്രം അത്യാവശ്യ കാര്യങ്ങൾ എന്താണുള്ളത്? തന്റെ അറിവിൽ അവന് അടുപ്പമുള്ള ബന്ധുക്കൾ ആരും ഇല്ല.. മറ്റു കടപ്പാടുകളും ഇല്ല… ജോലിസംബന്ധമായ കാര്യങ്ങൾ ആണെങ്കിൽ അത് അച്ഛന് അറിയാതിരിക്കില്ല.. അച്ഛൻ തന്നെ വിളിച്ചപ്പോൾ അത്തരത്തിൽ ഒന്നും സൂചിപ്പിച്ചില്ലല്ലോ? “” ഇടയ്ക്കെപ്പോഴോ ശബരി എവിടെ എന്നൊരു ചോദ്യം മാത്രം ചോദിച്ചു. അതിൽ നിന്നും അച്ഛന് അവനെ കുറിച്ച് യാതൊരു വിവരങ്ങളും അറിയില്ല എന്ന് വ്യക്തമായി മനസ്സിലായി. ഇന്നൊരു ദിവസം കൂടെ മുന്നോട്ട് പോകട്ടെ അച്ഛനോട് നാളെ വിശദമായ വിവരങ്ങൾ പറയണം. ഒരു പക്ഷെ അവൻ എന്തെങ്കിലും അപകടം സംഭവിച്ചിരിക്കുമോ? “” ” എൻറെ ശബരിക്ക് ഒരു ആപത്തും വരുത്തല്ലേഭഗവാനെ ” മനസ്സുരുകി ഉള്ള ആളുടെ പ്രാർത്ഥനയിൽ അവനോടുള്ള ആത്മാർത്ഥ സ്നേഹം തുളുമ്പി നിന്നിരുന്നു. പെട്ടെന്നാണ് വീടിൻറെ ഉമ്മറത്തു ശബരിയുടെ ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്. ഓടിയിറങ്ങി.. അവളെ കണ്ടതും ചെറിയ ചിരിയോടെ അവൻ അകത്തേക്ക് വന്നു.. അവളോട് ഒന്നും സംസാരിക്കാതെ റൂമിലേക്ക് കയറി അവൾ പിന്നാലെ ചെന്നെങ്കിലും അവളെ അവൻ ശ്രദ്ധിക്കുന്നതേയില്ല.. അവൻ കുളിച്ച് ഫ്രഷായി കട്ടിലിൽ വന്നിരുന്നു. ” ഏട്ടാഎവിടെയായിരുന്നു?? എന്നോട് ഒരു വാക്ക് പറയാതെ ഇങ്ങനെ മാറി നിൽക്കാൻ എങ്ങനെ മനസ്സ് വന്നു?? ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നോട് ഇങ്ങനെ കാണിക്കുന്നത്. ‘?? ‘” അവൾ അവനെ കുറ്റപ്പെടുത്തി കൊണ്ടേയിരുന്നു. “എൻറെ പാറു നീ എനിക്കൊരല്പം സമാധാനം തരുമോ പ്ലീസ്..? “” അവൻറെ വാക്കുകൾ കേട്ടപ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു ആദ്യമായാണ് തന്നോട്, ഇത്രമാത്രം ദേഷ്യത്തോടെ ശബരി സംസാരിക്കുന്നത്.. അവൾ നിശബ്ദയായി മുറി വിട്ടിറങ്ങി. ഹൃദയം കീറി മുറിക്കുന്ന വേദന തൊട്ടടുത്തുള്ള മുറിയിൽ കയറി ഇരുന്നു ഒരുപാട് നേരം കരഞ്ഞു. ചുമരിൽ ഒരു കരസ്പർശം ഏറ്റപ്പോഴാണ് തലയുയർത്തി നോക്കിയത്. തൊട്ടരികിൽ ശബരി വന്നു നിൽക്കുന്നു. അവൾ മുഖം തിരിച്ചു.. , ‘””പാറു നീ എൻറെ സാഹചര്യം മനസ്സിലാക്ക്.. നിനക്ക് പിന്നീട് ഞാൻ എല്ലാം വിശദീകരിച്ചു തരാം. ഇപ്പോൾ അതിന് പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ല ഞാൻ.. എന്നോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ ഈ അവസ്ഥയിൽ നീ എൻറെ കൂടെ നിൽക്കണം.. നീയും കൂടെ എന്നെ കുറ്റപ്പെടുത്തിയാൽ ഞാനാകെ തളർന്നു പോകും ” അവൻറെ വാക്കുകൾ അവന്റെ ഉള്ളിലെ വേദന പ്രകടമാക്കുന്നുണ്ടായിരുന്നു. കാര്യമായ എന്തോ ഒരു പ്രശ്നം അവനെ അലട്ടുന്നുണ്ട്എന്ന് അവൾക്ക് ആ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു.. അതുകൊണ്ടുതന്നെ കൂടുതലൊന്നും ചോദിക്കാൻ അവൾ തയ്യാറായില്ല. ആഹാരം കഴിക്കാനും അവൻ വിമുഖത കാണിക്കുന്നത് കണ്ടതോടെ അവളും നിരാഹാരം സ്വീകരിച്ചു.. അത് മനസ്സിലാ യതുകൊണ്ടായിരിക്കാം അവൻ അവൾക്ക് അരികിൽ വന്നു.. “”നീ എന്താ ഇങ്ങനെ പട്ടിണി കിടക്കുന്നത്? അപ്പച്ചി പറഞ്ഞല്ലോ രണ്ട് ദിവസമായി മര്യാദയ്ക്ക് ഒന്നും കഴിക്കുന്നില്ല എന്ന്…???

“നീ എവിടെ എന്ന് അറിയാതെ എനിക്കു ആഹാരം ഇറങ്ങുമോ?? “” അവളുടെ സ്വരം ഇടറി. “ഞാനൊരു കാര്യം പറയട്ടെ പാറു?? ഒരിക്കലും നീ എന്നിൽ അടിക്ടായി മാറരുത്.. എപ്പോഴും എന്നെക്കാൾ ഏറെ നിന്നോട് ആയിരിക്കണം സ്നേഹം ഉണ്ടാവേണ്ടത്. … “…..സ്വയം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവർക്ക് മറ്റുള്ളവരെ നല്ലരീതിയിൽ സ്നേഹിക്കാൻ കഴിയുകയുള്ളൂ അതുകൊണ്ട് സ്വന്തം ശരീരം, ആരോഗ്യം ഇതെല്ലാം സൂക്ഷിക്കേണ്ടത് നിൻറെ മാത്രം ഉത്തരവാദിത്തമാണ്.. വാ വന്നിരുന്ന് കഴിക്ക്.. “‘ അവൻറെ നിർബന്ധത്തിനു വഴങ്ങി അവൾ കൂടെ ചെന്നിരുന്നു രണ്ട് ചപ്പാത്തി കഴിച്ചു.. അവൾക്ക് വേണ്ടി എന്നോണം അവൻ കഴിക്കുന്നതായി ഭാവിച്ച് ബാക്കി പാത്രത്തിൽ അവശേഷിപ്പിച്ച് എഴുന്നേറ്റ് പോയി… ‘”പാറു അവന് എന്തുപറ്റി ആഹാരം കഴിച്ചി ല്ലല്ലോ?? അല്ലെങ്കിൽ ഞാൻ ഉണ്ടാക്കുന്ന ആഹാരം വയറുനിറയെ കഴിക്കുന്നവനാ യിരുന്നല്ലോ? അവന് എന്തുപറ്റി?? നീ വല്ലോം പറഞ്ഞോ?? “” അപ്പച്ചി വിഷമത്തോടെ ചോദിച്ചു അവരുടെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ അവൾക്ക് പറയാൻ മറുപടിയൊന്നും ഉണ്ടായിരുന്നില്ല.. “ഇല്ല അപ്പച്ചി… ശബരി പുറത്തുനിന്ന് ആഹാരം കഴിച്ചിട്ടാണ് വന്നത്.. അതുകൊണ്ടായിരിക്കും വിശപ്പില്ലാത്തത്.. വിഷമിക്കേണ്ട… “” “മോളും കഴിച്ചില്ലല്ലോ…?? “” “കുറച്ചു കഴിയട്ടെ… ഇപ്പോൾ വേണ്ട.. “” “ഈ പിള്ളേർക്ക് എന്ത് പറ്റി?? ” അപ്പച്ചി പിറുപിറുക്കുന്നത് കേൾക്കാത്ത മട്ടിൽ അവൾ ടെറസിലേക്ക് നടന്നു.. വിദൂരതയിൽ ഒന്നായി പറക്കുന്ന രണ്ട് പക്ഷികൾ.. ഒരേ ദിശയിൽ.. ഒരേ ചലനം.. പക്ഷെ പെടുന്നനെ കൂട്ടത്തിൽ ഒരാൾ ദിക്ക് മാറി പറന്നു പോവുന്നു… തങ്ങളെപ്പോലെ .. ആ കാഴ്ച കണ്ടു കൊണ്ടിരിക്കുമ്പോൾ പുറകിൽ നിന്ന് ആരോ തന്നെ ഇറുകെ ചേർത്തടുപ്പിക്കുന്നതായി അവൾക്ക് തോന്നി.. തിരിഞ്ഞു നോക്കാതെ തന്നെ അവൾക്ക് അറിയാമായിരുന്നു അത് ശബരിയായിരുന്നുവെന്ന്.. അവൻ അവന്റെ മുഖത്തേക്ക് നോക്കി അല്പ്പനേരം നിന്നു.. കണ്ണുകൾ പരസ്പരം ഉടക്കി. പെടുന്നനെ പെയ്തൊഴിയാൻ വെമ്പിനിൽക്കുന്ന കാർമേഘം പോലെ അവൻ അവൾക്കു മുമ്പിൽ പൊട്ടിക്കരഞ്ഞു.. അവനെ കണ്ണുകളിൽ നിന്നും പൊഴിഞ്ഞ ഓരോ തുള്ളിയും അവളിൽ അഗ്നി സമമായ പൊള്ളൽ ഏൽപ്പി ക്കുന്നുണ്ടായിരുന്നു..

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

 

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular