Connect with us

Love

പ്രിയയ്ക്ക് എന്നോടുള്ള ഇഷ്ടം ആണ് അവളുടെ വാശിയായി അവളെ നടത്തിക്കുന്നത്…

Published

on

രചന: Vidhun Chowallor

“ഈ വീൽചെയറുമായി കിടന്നുരുളുന്നവളെയാണോ നിനക്ക് ഇത്രയും ഇഷ്ടപ്പെട്ടത്…… ആണോന്ന്……” അമ്മയുടെ ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ നോക്കിയത് പ്രിയയുടെ മുഖത്ത് ആയിരുന്നു കത്തി നിൽക്കുന്ന സൂര്യനെ കാർമേഘങ്ങൾ മറച്ചു പോലെ തലതാഴ്ത്തി അവൾ അങ്ങനെ ഇരുന്നു… ഇന്നലെ രാത്രി മുതൽ ഇന്നീ നേരം വരെ അമ്മയുടെ ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ചു ഒരു സമാധാനവും തരാതിരുന്ന പെണ്ണാണ് എണീറ്റു നിൽക്കാൻ പോലും കഴിയാത്ത ഒരു പെണ്ണാണ് സാരി എല്ലാം എടുത്തു…….. “കണ്ടിട്ട് എനിക്ക് സഹിച്ചില്ല……” “അമ്മ……. അത്……. പ്രിയ പാവമാണ്…..” “വിധു……. കൂടുതൽ സംസാരമൊന്നും വേണ്ട നിന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്ന ഒരു കുട്ടി അത്രയേ വേണ്ടു അമ്മക്ക്…. സ്വത്തും പണവും ഒന്നുമല്ല അതൊന്നും ഇല്ലെങ്കിലും എനിക്ക് കുഴപ്പമില്ല പക്ഷേ ഇത് ഇതിന് ഞാൻ സമ്മതിക്കില്ല…….” അമ്മ എണീറ്റ് പുറത്തേക്ക് നടന്നു…… ഞാൻ അമ്മയെ കാറിൽ കയറ്റി വിട്ടു….. പ്രിയയുടെ അടുത്തേക്ക് നടന്നു…… ഒറ്റയ്ക്ക് ആ മുറിയിൽ ജനാലക്കടുത്തു ആ കാർ പോകുന്നതും നോക്കി അവൾ അവിടെ ഇരിപ്പുണ്ടായിരുന്നു……. “സങ്കടം ആയോ എന്റെ കുട്ടിക്ക്….” “ഇല്ല…… നല്ല ചിരി വരുന്നുണ്ട് പ്രിയ മുഖം വീർപ്പിച്ചു…….” “ദേഷ്യം ഉണ്ടോ എന്റെ അമ്മയോട് തനിക്ക്” “നിന്റെ അമ്മയ്ക്ക് നിന്നെ ഭയങ്കര ഇഷ്ടാ അതാണ് അമ്മയെ കൊണ്ട് ഇതൊക്കെ പറയിപ്പിച്ചത്…….” “എന്നാ പിന്നെ നീ എടുത്തോ എന്റെ അമ്മയെ” “ചിലതൊന്നും പകരം വയ്ക്കാൻ പറ്റില്ലടാ അങ്ങനെ ഉള്ളതിൽ ആദ്യം വരുന്നത് സ്വന്തം അച്ഛൻനും അമ്മയും ആണ്” വീൽചെയർ പതിയെ മുമ്പോട്ട് തള്ളി ചുമരിലെ മാലയിട്ടു വെച്ചിരിക്കുന്ന ആ ഫോട്ടോയിലേക്ക് കണ്ണ് നിറഞ്ഞു കൊണ്ട് നോക്കി…….. “പ്രിയ……..” “ഞാൻ കുറച്ചുനേരം തനിച്ചു ഇരിക്കട്ടെ പ്ലീസ്……..” ഒന്നും മിണ്ടാതെ ഞാൻ വരാന്തയിലേക്ക് നടന്നു പാവം ഒരുപാട് ആശിച്ചു……. പുറത്തു നല്ല മഴ കാർമേഘങ്ങൾ കരഞ്ഞു തീർക്കുകയാണ് ഇഷ്ടങ്ങളും സങ്കടങ്ങലും അങ്ങനെ എല്ലാം “പ്രിയ…….” എങ്ങനെയോ പാസായ എനിക്ക് കോളേജിൽ കിട്ടിയ നല്ലൊരു കൂട്ടാണ് പ്രിയ ഉഴപ്പന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു പഠിപ്പി പെണ്ണ്…….. വാക പൂക്കുന്ന പോലെ ഋതുക്കൾ നോക്കാതെ ഞങ്ങളും പൂത്തു ആ ക്യാമ്പസിൽ വിരിഞ്ഞ ആ ചുവന്ന പൂക്കളെ നോക്കി പലരും പ്രണയം ആണെന്ന് പറഞ്ഞു……. അതുവരെ എന്നിലും അന്യം നിന്നിരുന്ന ആ ഭാവത്തെ തൊട്ടു ഉണർത്തിയത് ഫ്രണ്ട്സ് ആണ്…… അല്ലെങ്കിലും ഇല്ലാത്തത് പറയുന്നത് ആണ് ആ തെണ്ടികളുടെ സ്ഥിരം പരിപാടി…. ചിലപ്പോൾ എന്റെ ഉള്ളിൽ ഉണ്ടായിരുന്നിരിക്കണം…….. എന്തോ അവളോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു അല്ല ചോദിച്ചു….. ഒരു പുഞ്ചിരിയാണ് ചോദ്യത്തിനുത്തരമായി തന്നത് സന്തോഷിക്കും മുമ്പേ പ്രിയ ഇത് കൂടി കൂട്ടിച്ചേർത്തു…..

എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പു വരുമ്പോൾ ഇതിനുത്തരം ഞാൻ പറയാം ഇപ്പോൾ ജീവനാണ് ഉയിരാണ് എന്നൊക്കെ എല്ലാവരും പറയും അതേ വാക്ക് കുറച്ചുകഴിയുമ്പോൾ ആരും അറിയാറുണ്ട് നീ പറയാതെ തന്നെ എനിക്ക് അങ്ങനെ തോന്നുമ്പോൾ ഞാൻ തന്നെ പറയാം നിന്നോട്… സന്തോഷിക്കാനോ വിഷമിക്കാനോ പറ്റാത്ത ഒരു അവസ്ഥ സമ്മാനിച്ചിട്ട് കൂളായി ഒരു ചിരിച്ച് അവൾ അങ്ങ് പോയി……. അതിന്റെ പേരിൽ കുറച്ചുദിവസം മസിലുപിടിച്ച് നടന്നു രണ്ടുദിവസത്തിനുള്ളിൽ കാര്യം മനസ്സിലായ പ്രിയ കുത്തിനു പിടിച്ച് പറഞ്ഞു മര്യാദയ്ക്ക് എന്റെ കൂട്ടുകൂടി നടനൊള്ളണം അല്ലെങ്കിൽ ഞാനെന്റെ പാട്ടിനു പോവും ഒരു ഫൈനൽ വാണിംഗ് കിട്ടി….. പണ്ട് ഹിറ്റ്ലർ പറഞ്ഞ രണ്ടു വാക്കുകൾ ആണ് ഓർമ്മ വന്നത് കാമുകിയുടെ കണ്ണുനീർ നമ്മൾ തന്നെ തുടങ്ങണം അല്ലെങ്കില് തുടയ്ക്കാൻ മറ്റുപലരും ഉണ്ടാകുമെന്ന്…… ഓണത്തിന്റെ സെലിബ്രേഷൻ…… അന്നാണ് ഞാൻ ആദ്യമായി പ്രിയ സാരിയുടുത്ത് കാണുന്നത് അല്ലെങ്കിലും സ്നേഹിക്കുന്ന പെണ്ണ് സാരി ഉടുത്തു മുന്നിൽ വന്ന് എങ്ങനെയുണ്ട് കൊള്ളാമോ എന്ന് ചോദിക്കുന്ന ഫീൽ എന്റെ സാറേ……… അത്തപ്പൂക്കളത്തിന് വർണ്ണവും പകിട്ടും നൽകാൻ ഒരുപാട് പൂക്കൾ ഉണ്ടായിരുന്നെങ്കിലും എന്റെ കണ്ണുകൾ മുഴുവനും പ്രിയയിൽ തന്നെ ആയിരുന്നു……… വെക്കേഷന് പോയ പ്രിയ പിന്നെ തിരിച്ചു വന്നില്ല ഒരാഴ്ച കഴിഞ്ഞിട്ടും ഒരു വിവരവുമില്ല അവസാനം ടീച്ചേഴ്സിന് ഇടയിൽ നിന്നുതന്നെ വിവരം കിട്ടി അമ്മയുടെ വീട്ടിൽ നിന്ന് തിരിച്ചുവരുമ്പോൾ ഉണ്ടായ ഒരു അപകടം അച്ഛനെയും അമ്മയെയും ഓർമ്മകൾ ആക്കി പ്രിയയെ വിധി ബാക്കി വെച്ചു കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ തളർന്നു വീണത് ഞാനാണ് ക്ലാസിൽ നിന്ന് എല്ലാവരും പോയപ്പോൾ ഞാൻ മാത്രം മാറി നിന്നു…… അവൾ നിന്നെ അന്വേഷിച്ചിരുന്നു എന്ന് കൂട്ടുകാരുടെ വാക്കുകൾക്ക് മുന്നിൽ ഞാൻ അങ്ങ് ചെറുതായി പോയി…….. കലങ്ങി കരഞ്ഞ കണ്ണുമായി അവരുടെ മുന്നിൽ പോയി ഇരുന്നപ്പോൾ കൈ പിടിച്ച് അവൾ തന്നെ പറഞ്ഞു എന്നെ ഇങ്ങനെ കാണുമ്പോൾ ഏറ്റവും കൂടുതൽ വേദനിക്കുന്ന ആളുകളിൽ ഒരാളാണ് നീയും അതുകൊണ്ടാണ് നീ വരാഞ്ഞത് എന്ന് എനിക്ക് നന്നായി അറിയാം……. അമ്മ കഴിഞ്ഞാൽ എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയത് പ്രിയ ആണെന്ന് എനിക്ക് തോന്നാറുണ്ട് എന്നാൽ അത് തോന്നൽ അല്ല സത്യമാണെന്ന് ഇപ്പോൾ അറിഞ്ഞു……… ആകെ ഒതുങ്ങിക്കൂടി പ്രിയ അങ്ങനെ നാളുകൾ തള്ളിനീക്കി ഒറ്റയ്ക്കുള്ള ഇരിപ്പ് മാറ്റാൻ ഉന്തിത്തള്ളി വീണ്ടും കോളേജിലേക്ക് ഞാൻ അവളെ കൊണ്ടു വരാൻ തുടങ്ങി ഒരു വീൽ ചെയറിൽ ഇരുത്തി പഴയപോലെ അവളെ സന്തോഷിപ്പിക്കാൻ ഞാൻ ശ്രമിച്ചു ഒരാൺകുട്ടി ഇടപെടാൻ പറ്റാത്ത പല കാര്യങ്ങളും ഒരു പെൺകുട്ടിയുടെ ലൈഫിൽ ഉണ്ടെന്ന് അവളാണ് എനിക്ക് മനസ്സിലാക്കി തന്നത് അവൾക്കുവേണ്ടി മറ്റുള്ളവരുടെ കാലു പിടിക്കേണ്ട അവസ്ഥ വന്നപ്പോൾ പ്രിയ തന്നെ പറഞ്ഞു ഇനി ഞാൻ കോളേജിലേക്ക് ഇല്ല വീട്ടിലിരുന്നു പഠിക്കാം…….. എന്നെ സമാധാനിപ്പിക്കാൻ ആണോ എന്ന് എനിക്കറിയില്ല പക്ഷേ അങ്ങനെ അവളെ ഒറ്റയ്ക്ക് ആക്കാൻ ഞാൻ സമ്മതിക്കില്ലായിരുന്നു ഫുട്ബോൾ ഗ്രൗണ്ട് കളിലും മരച്ചുവടുകളിലും കറങ്ങി നടന്നിരുന്ന എന്നെ ക്ലാസിലെ ബെഞ്ചിൽ കൊണ്ടിരുത്തിയത് അവളുടെ ആ വാക്കുകൾ ആണ് ക്ലാസിൽ എടുത്തത് എല്ലാം അങ്ങനെതന്നെ അവളുടെ മുന്നിൽ എത്തിച്ചു അക്ഷരങ്ങളുമായി ഒരു ചർച്ചയും ഇല്ലാത്ത എന്നെ അവൾ അതിനോട് തുന്നിച്ചേർത്തു ടീച്ചർമാരും കൂടി സഹായിച്ചപ്പോൾ പ്രിയ പഴയ ആ പഠിപ്പിയെ പൊടിതട്ടിയെടുത്തു ഫൈനൽ ഇയറിന്റെ റിസൽട്ട് വന്നപ്പോൾ ഞാൻ ജയിച്ച അതിനേക്കാൾ സന്തോഷം ഉണ്ടായിരുന്നു അവൾക്ക് റാങ്ക് കിട്ടിയത് അറിഞ്ഞപ്പോൾ സ്റ്റേജിൽ നിന്നും മെഡൽ വാങ്ങാൻ ഇരുന്ന് അവരുടെ മുന്നിൽ തന്നെ ഉണ്ടായിരുന്നു പ്രിയ.. ആൾക്കൂട്ടത്തിൽ നിന്ന് കയ്യടികൾ ഉയർന്നപ്പോഴും പ്രിയയുടെ നോട്ടം എന്നെ തന്നെയാണെന്ന് എനിക്ക് തോന്നുന്നു ഉണ്ടായിരുന്നു മാഞ്ഞു മറഞ്ഞു പോയെന്ന് കരുതിയ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട പുഞ്ചിരി വീണ്ടും ഞാൻ കാണാൻ തുടങ്ങി…….

ജീവൻ ആണെന്ന് പറയുന്ന ഒരുപാട് പേരുണ്ടാകും പക്ഷേ അത് അങ്ങനെയാണെന്ന് പറയാതെ തന്നെ തെളിയിക്കുന്ന ഒരിത്തിരി പേരുണ്ടാവും അതിലൊന്നാണ് നീ…….. “ഈ മെഡലിന് അവകാശി നീയാണ് അമ്മയെ കൂട്ടി കൊണ്ടു വാ പെണ്ണുകാണാൻ” പ്രിയ വന്നു കയ്യിൽ തൊട്ട് അപ്പോഴാണ് ഓർമ്മകളുടെ ആ ലോകത്തുനിന്ന് താഴെയിറങ്ങിയത്…….. “ഒറ്റയ്ക്ക് ഇരിക്കണം എന്ന് പറഞ്ഞിട്ട് പിന്നെ എന്തിനാ വന്നത്…..” “തനിച്ചിരിക്കുമ്പോൾ ആണ് കൂടുതൽ വിഷമം വരുന്നത്………..” “എടോ….. എങ്ങനെയെങ്കിലും ഞാനമ്മയെ കൺവിൻസ് ചെയ്യാം നീ പേടിക്കണ്ട……. മഴ തോർന്നു ഞാൻ പോട്ടെ അമ്മ ഇനി……” “മ്മ്………..” പ്രിയ ഒന്നു മൂളി ഹോസ്പിറ്റലിൽ നിന്നും പ്രിയയുടെ ചെറിയമ്മയുടെ ഒരു ഫോൺ കോൾ എന്നെ തിടുക്കത്തിൽ ആശുപത്രി മുറിയിൽ എന്നെ എത്തിച്ചു……., കാലിൽ നല്ല നീരുണ്ട്…….. ഞാൻ കാലിൽ തലോടിയപ്പോൾ പ്രിയ കണ്ണുതുറന്നു…….. “എന്താ പറ്റിയത്………പ്രിയ” ഒന്ന് ആലോചിച്ചപ്പോൾ അമ്മയെന്തിനാ മാറ്റുന്നത് മാറേണ്ടത് ഞാൻ ആണ് എന്ന് തോന്നി ഒന്ന് ശ്രമിച്ചു നോക്കി അതിന്റെ പാടാണ് കാലിൽ ഡോക്ടർ എന്തു പറഞ്ഞു കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞു…… “ഞാൻ ഒന്നു പോയി കണ്ടിട്ട് വരാം” “അതെന്താ ഞാൻ പറഞ്ഞ വിശ്വാസമില്ല…..” “ഇല്ല………” പ്രിയ ചിരിച്ചു……… ബോഡി നന്നായി റെസ്പോണ്ട് ചെയ്യുന്നുണ്ട് മരുന്നിനു മാറ്റാൻ പറ്റാത്ത പലതും മനസ്സുകൊണ്ട് മാറ്റിയെടുക്കാൻ പറ്റും വീഴാതെ നോക്കാൻ ഇയാള് കൂടെയുണ്ടാവണം ചിലപ്പോൾ ഒന്ന് രണ്ട് മാസത്തിനുള്ളിൽ പ്രിയ വീണ്ടും പഴയതുപോലെയാവും……. നന്നായി ഒന്ന് സപ്പോർട്ട് ചെയ്താൽ മാത്രം മതി നന്ദി പറഞ്ഞു ഞാൻ പ്രിയയുടെ അടുത്തെത്തി പെട്ടെന്ന് എന്താ ഒരു വാശി എന്ന് ഞാൻ പ്രിയ യോട് ചോദിച്ചു…… നിന്നോട് ഉള്ള ഇഷ്ടമാണ് എന്റെ വാശി എന്ന് അവളും……. രണ്ടുമാസത്തിനുശേഷം അവളുടെ കയ്യും പിടിച്ച് അതേ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോൾ യാദൃശ്ചികമായാണ് അച്ഛനെ കാണുന്നത് അന്വേഷിച്ചപ്പോൾ അമ്മ കുളിമുറിയിൽ തെന്നിവീണ് എന്നാണ് അറിഞ്ഞത് “കുഴപ്പമൊന്നുമില്ല ഒന്നു ഉളുക്കി….. അത്ര ഉള്ളു എന്ന് അമ്മ കൂടുതലൊന്നും ഞാൻ ചോദിച്ചില്ല പ്രിയയുടെ വിഷയത്തിന് ശേഷം ഞാനും അമ്മയും തമ്മിൽ അത്ര രസത്തിലല്ല,……..” എന്നിരുന്നാലും അമ്മ അമ്മ തന്നെയാണ് പ്രിയയെ അവിടെ ഇരുത്തി ഞാൻ അച്ഛനെ തിരക്കി വെളിയിൽ ഇറങ്ങി……. അച്ഛൻ ഡോക്ടറോട് സംസാരിക്കുകയായിരുന്നു……. ഞാൻ അച്ഛന്റെ പുറകിൽ നിന്നു…….. “വിധു ഇത് ഹരി നിന്റെ അമ്മയുടെ ബന്ധുവാണ്” അച്ഛൻ എനിക്ക് പരിചയപ്പെടുത്തി “എനിക്കറിയാം പ്രിയയെ ചികിത്സിക്കുന്ന ഡോക്ടർആണ്……….” ഞാൻ അച്ഛന്റെ കയ്യിൽ കുറച്ച് കാശു കൊടുത്തു നടന്നു……. “വിധു……. ഒരു മിനിറ്റ്…… അമ്മയെ കുറിച്ച് തെറ്റായി ഒന്നും വിചാരിക്കരുത് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ് പ്രിയ കുറച്ചുള്ള എല്ലാ വിവരങ്ങളും അമ്മ അന്വേഷിക്കാറുണ്ടായിരുന്നു ഉണ്ടായിരുന്നു…. ഡോക്ടർ പറഞ്ഞു നിർത്തി എനിക്കൊന്നും മനസ്സിലാവാതെ ഞാൻ മുന്നോട്ടു നടന്നു മുറിയിലെത്തി നോക്കിയപ്പോൾ അമ്മയുടെ കാലിൽ തടവി കൊടുക്കുന്ന പ്രിയ ആണ് കണ്ടത് എന്നെ കണ്ടപ്പോൾ അമ്മ ഒന്ന് കണ്ണിറുക്കി പുഞ്ചിരിച്ചു പ്രിയയ്ക്ക് എന്നോടുള്ള ഇഷ്ടം ആണ് അവളുടെ വാശിയായി അവളെ നടത്തിക്കുന്നത് എന്നാൽ ആ വാശി ഉണ്ടായത് അമ്മയുടെ വാക്കുകളിൽ നിന്ന് ആണെന്ന സത്യം ഞാൻ എന്തേ മറന്നു അമ്മയുടെ ചിരിക്ക് ഒളിഞ്ഞിരിക്കുന്ന പല അർത്ഥങ്ങളും അക്ഷരങ്ങളുമുണ്ട് ഇന്നും അല്ലെങ്കിലും ഇഷ്ടപ്പെട്ടത് എല്ലാം വാശിയോടെ നേടിത്തരാൻ അമ്മയല്ലാതെ മറ്റാരാ എനിക്കുള്ളത്…………..♥️

കൂടുതൽ പോസ്റ്റുകൾ ഇൻസ്റ്റാഗ്രാമിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular