Connect with us

Love

സുഖം ഉള്ള ഒരു പിടച്ചില്…

Published

on

രചന: Ammu Santhosh

ഞാനവളെ കാണുന്നത് ഒരു കൂട്ടയടിക്കിടയിൽ ആയിരുന്നു. കൊണ്ടും കൊടുത്തും അങ്ങനെ മുന്നേറുന്നതിനിടയിൽ എപ്പോഴോ കണ്ണിലുടക്കിയ ഒരു രൂപം. കോട്ടൺ സാരിയുടെ തുമ്പെടുത്തു വിരലിൽ ചുറ്റി ഒരു കുട പിടിച്ച് എന്നെ തന്നെ നോക്കി നിൽക്കുന്ന ഒരു രൂപം. . മൂന്നാല് വർഷം ആയി ഞാൻ അങ്ങനെ പെണ്ണുങ്ങളെ കാര്യമായി ശ്രദ്ധിക്കാത്ത കൊണ്ടും അതിഗംഭീരമായ ഒരു ചതി കിട്ടിയത് കൊണ്ടും ആദ്യകാഴ്ചയിൽ ഞാൻ മുഖം തിരിച്ചു കളഞ്ഞു. പക്ഷെ വീണ്ടും അറിയാതെ നോക്കി പ്പോയി. കാരണം മറ്റൊന്നുമല്ല. അവളുടെ കണ്ണുകളിൽ നിറഞ്ഞ പുച്ഛം. ഒരു പുഴുവിനെ നോക്കും പോലെ. എനിക്കെന്റെ തൊലിയുരിഞ്ഞു പോകും പോലെ തോന്നി. അങ്ങനെ നോക്കുന്നതിനിടയിൽ പിടലിക്കൊരു അടി കിട്ടി ബോധം പോകുകയും ചെയ്തു. അടി ഉണ്ടാക്കുന്നതിനു പ്രത്യേകിച്ച് കാരണം ഒന്നുമില്ല.. എന്ത് പറഞ്ഞാലും അത് അടിയിൽ ആണ് അവസാനിക്കുക. ഞാൻ ഇങ്ങനെ ആയിട്ടും മൂന്നാല് വർഷമേ ആയുള്ളൂ. കൃത്യമായി പറഞ്ഞാൽ ആയിഷ എന്നെ ഉപേക്ഷിച്ചു പോയ ദിവസം. അല്ല അവളുടെ നിക്കാഹിന്റെ ദിവസം മുതൽ. ഇപ്പൊ വീട്ടുകാർക്കും എന്നെ വേണ്ട. ഉമ്മയെ കാണാൻ തോന്നുമ്പോൾ പടി വരെ ചെല്ലും അവിടെ വരെ ചെല്ലാൻ മാത്രേ അനുവാദം ഉള്ളു. ഉമ്മയുടെ കണ്ണുകളിൽ മഴ പെയ്യുന്നത് പോലെ കണ്ണീർ ഉണ്ടാകും. ഒരു പൊതി തരും. കുറച്ചു പലഹാരങ്ങൾ അല്ലെങ്കിൽ കുറച്ചു ചോറ്. സൂക്ഷിച്ചു വെച്ചിരിക്കുന്ന കുറച്ചു നോട്ടുകൾ അതൊക്കെ ആവും പൊതിയിൽ. ഉമ്മയെ മാത്രേ ഈ ഭൂമിയിൽ ഇപ്പൊ ഞാൻ സ്നേഹിക്കുന്നുള്ളു. പിന്നെ അവളെ ഞാൻ കാണുന്നത് ബസ്‌സ്റ്റോപ്പിൽ ആണ്. അന്നും അവളെന്നെ ഒന്ന് നോക്കി. . പിന്നെ അടുത്തേക്ക് വന്നു “അമൻ അല്ലെ? ” ഞാൻ ഒന്ന് തലയാട്ടി “എന്നെ ഓർമ്മയുണ്ടോ? ” എനിക്കോർമ്മ ഇല്ലായിരുന്നു. “ഞാൻ സ്കൂളിൽ ജൂനിയർ ആയിരുന്നു. നമ്മളൊന്നിച്ചു ഒരു നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ പേര് ലക്ഷ്മി ” “ഓർക്കുന്നില്ല “സത്യത്തിൽ ഓർമ വന്നിരുന്നു. ഞാൻ കള്ളം പറഞ്ഞതാണ്. “. ഇവിടെ സ്കൂളിൽ ടീച്ചർ ആണ്. ഇപ്പൊ സ്ഥലം മാറ്റം കിട്ടി വന്നേയുള്ളു “അപ്പോഴേക്കും അവൾക്ക് പോകാനുള്ള ബസ് വന്നു. അമൻ ചേട്ടാ എന്ന് വിളിച്ചു കൊണ്ട് ഓടി വരുന്ന ഒരു പാവാടക്കാരി എന്റെ ഓർമയിൽ തെളിഞ്ഞു. ഒരു കപ്പലണ്ടി മിട്ടായി, ഒരു പഴം നുറുക്ക്, ഒരു കുഞ്ഞു ശർക്കര തുണ്ട്, മാനം കാണാതെ ഒളിപ്പിച്ചു വെച്ച ഒരു മയിൽ‌പീലി ഇതൊക്കെ ആയിരുന്നു അവൾ എനിക്ക് തന്നു കൊണ്ടിരുന്നത്. ഓർമ്മകൾ ഉണ്ട് നല്ലോണം. പക്ഷെ ഒന്നും ഓർക്കാൻ ഇഷ്ടം അല്ലിപ്പോ. പിന്നെ വഴിയിൽ എവിടെ വെച്ചെങ്കിലും കണ്ടാൽ ഒഴിഞ്ഞു പോകും. തല്ലു കൂടുമ്പോൾ അറിയാതെ ഒരു പേടിയിൽ ചുറ്റും നോക്കും. ആ പുച്ഛം നിറഞ്ഞ കണ്ണുകൾ ഉണ്ടൊ അവിടെ? എന്നും കാണും. ബസ്‌സ്റ്റോപ്പിൽ അല്ലെങ്കിൽ ഞാൻ ചുറ്റിയടിക്കുന്ന നഗരത്തിൽ എവിടെ എങ്കിലും വെച്ച്. തമ്മിൽ കാണുമ്പോൾ ഞാൻ മുഖം തിരിച്ചു കളയും. ഒരു ദിവസം പൊടുന്നനെ അവളെന്റെ മുന്നിൽ വന്നു. “ഒരു പെണ്ണ് ചതിച്ചു എന്ന് വെച്ച് ജീവിതം കളയാൻ നടക്കുന്ന നിങ്ങളെ പോലുള്ളവരാണ് ആണുങ്ങളുടെ വില കളയുന്നത്. നിങ്ങൾ ഒന്നും ഈ യുഗത്തിൽ അല്ലെ ജീവിക്കുന്നത്? . നല്ല ആരോഗ്യം ഉണ്ടല്ലോ.? വല്ല ജോലിക്ക് പൊയ്ക്കൂടേ? ” എന്നെ ഞെട്ടിച്ചു കൊണ്ട് ഇത്രയും പറഞ്ഞു അവൾ കടന്നു പോയി. പിന്നീട് ഉമ്മാനെ കണ്ടപ്പോൾ പറഞ്ഞു. ലക്ഷ്മി ഇക്കാന്റെ കുട്ടികൾ ക്ക് ട്യൂഷൻ എടുക്കാൻ വരുന്നുണ്ടെന്ന്. അവളാണിപ്പോ ഉമ്മാന്റെ ഏക ആശ്വാസം ന്ന്. എല്ലാം പറയുക അവളോടാണെന്ന്.

അവൾ ഒരു പാട് നല്ല ഒരു പെണ്ണാണെന്ന്. പിന്നെ എന്തൊക്കെയോ.. പിന്നെ കൂട്ടുകാരുടെയൊക്ക സഹായം കൊണ്ട് ഒരു പച്ചക്കറികട ഇട്ടു ടൗണിൽ.. അവൾ പറഞ്ഞിട്ടൊന്നുമല്ല കേട്ടോ. അങ്ങനെ അല്ല. സത്യം. “ഒരു കിലോ പച്ചമുളക് ” “ഒരു കിലോയോ? “ഞാൻ തലയുയർത്തി നോക്കി അവൾ. ചുണ്ടിൽ ഒരു കുസൃതി ചിരി. “വെറുതെ പറഞ്ഞതാ 100gm മതി ” അത് മാത്രം വാങ്ങി അവൾ പോയി.. എന്റെ കടയുടെ മുന്നിലൂടെ അവൾ കടന്നു പോകുന്നത് നോക്കാറുണ്ടിപ്പോ ഞാൻ.ചിലപ്പോൾ അലസമായൊരു നോട്ടം ചിലപ്പോൾ ഒരു ചെറുചിരി അവിടുന്ന് കിട്ടും. വൈകിയാൽ ഒരു ആധി ഉണ്ടാകും. അന്ന് കടയിൽ വരും. “ഇന്ന് സ്കൂളിൽ മീറ്റിംഗ് ഉണ്ടാരുന്നു “ചോദിക്കാതെ തന്നെ പറയും. പിന്നെ എന്തെങ്കിലും പേരിനു വാങ്ങിച്ചു കടന്ന് പോകും. “വാപ്പ അന്വേഷിച്ചു. ഒന്ന് ചെല്ലാൻ പറഞ്ഞു “ഒരു ദിവസം അവൾ പറഞ്ഞു ഞാൻ ഇല്ല എന്ന് മുഖം വെട്ടിച്ചു “വാപ്പാക്ക് കഴിഞ്ഞ ദിവസം നെഞ്ചിൽ വേദന വന്നു ഇച്ചിരി പ്രശ്നം ഉണ്ട് . ഇപ്പൊ ആശുപത്രിയിൽ നിന്ന് വീട്ടിൽ വന്നിട്ടുണ്ട് ഒന്ന് ചെല്ല് ” വാപ്പ എന്നോട് ക്ഷമിച്ചു.. ഞാൻ കൊടുത്ത അപമാനങ്ങൾ, എന്റെ തോന്ന്യാസങ്ങൾ.. എല്ലാം. ഇക്കാ എന്നോട് ആ വീട്ടിൽ തന്നെ താമസിക്കാൻ നിർബന്ധം പിടിച്ചപ്പോൾ പിന്നെ ഞാൻ എതിർത്തില്ല. ലക്ഷ്മിയെ കാണാം. അവധി ദിവസവും അവൾ ഇക്കാന്റെ കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ വരും. വെറുതെ ഒന്ന് കണ്ടാൽ മതി.. കാണാതെ കടന്നു പോകുന്ന ദിവസങ്ങളിൽ ശ്വാസം കിട്ടാത്ത പോലെ ഒരു തോന്നലാ. പക്ഷെ ലക്ഷ്മിയെ എനിക്ക് പേടി ആണ്. സത്യമാണത്. ആ കണ്ണുകൾ എനിക്ക് പേടിയാണ്. ലോകത്തു വേറെ ഒരാളേം ഞാൻ ഇത്രയും പേടിച്ചിട്ടില്ല. അനുസരിച്ചിട്ടില്ല. ഒരു സിഗരറ്റ് വലിക്കുമ്പോൾ പോലും ഉള്ളിൽ ഒരു പിടപ്പാണ്. പടച്ചോനെ എവിടെ എങ്കിലും ഇരുന്ന് അവൾ കാണുന്നുണ്ടോ ഇത്. എന്തിനാ അങ്ങനെ പേടിക്കുന്നത് എന്ന് എനിക്ക് തന്നെ അറീല. “നമ്മുടെ ഉസ്മാന്റെ മകൾ റസിയ നല്ല കുട്ടിയാണ് ആലോചിക്കട്ടെ “വാപ്പ ചോദിച്ചപ്പോൾ ഞാൻ മിണ്ടാതെ നിന്നു. “വാപ്പാക്ക് ഇപ്പൊ എല്ലാം അറിയാം മോനെ. നിന്നേ സങ്കടപ്പെടുത്താൻ ഇഷ്ടം അല്ല വാപ്പാക്കിപ്പോ.. ഒരു പെണ്ണിന് റൂഹ് കൊടുത്തിട്ട് അവൾ ചതിക്കുമ്പോൾ ഹൃദയമുള്ളോന് അത് പൊറുക്കാനും മറക്കാനും പറ്റൂല. പോട്ടെ സാരോല്ല. മറ്റൊരു പെണ്ണ് നിനക്കായ്‌ ഉണ്ട് അതിനേക്കാൾ നല്ല സ്നേഹം ഉള്ള ഒരു പെണ്ണ് ” എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. പറയാതിരുന്നാലോ എന്ന് ഓർത്തു. പക്ഷെ പറ്റണില്ല. പറഞ്ഞു “വാപ്പാ.. എനിക്കൊരാളോട് ഇപ്പൊ ഒരു ഇഷ്ടം ഉണ്ട്. പക്ഷെ ആ ആൾക്കുണ്ടോ എന്നെനിക് അറീല.. ഇഷ്ടം ഉണ്ടെങ്കിലും വാപ്പാക്ക് നടത്താനും പറ്റൂല. ഓള് ഹിന്ദു ആണ്.. എനിക്ക് ഈ ജന്മം ഇനി കല്യാണം വെണ്ട.. ഇങ്ങനെ പോകട്ടെ ഇത് “ഞാൻ വാപ്പാന്റെ നെഞ്ചിൽ എന്റെ മുഖം ചേർത്ത് വെച്ചു. കുഞ്ഞിലേ കിടന്നിട്ടുണ്ട് അങ്ങനെ.. വാപ്പ എന്നെ അടക്കിപ്പിടിച്ചു എന്റെ നെറ്റിയിൽ ഒരു മുത്തം തന്നു “നിങ്ങൾ വാപ്പാക്ക് പിന്നേം ഹാർട്ട്‌ അറ്റാക് ഉണ്ടാക്കുവോ? ” പച്ചക്കറി വാങ്ങുന്നതിനിടയിൽ ചാട്ടുളി പോലെ ചോദ്യം വന്നു. “നല്ല മൊഞ്ചുള്ള പെണ്ണല്ലേ റസിയ?? നിങ്ങൾക്ക് എന്താ ഓളെ കെട്ടിയാല്? എന്തിനാ എന്റെ പേര് പറഞ്ഞെ? ” ഞാൻ അമ്പരന്ന് പോയി. ഞാൻ അവളുടെ പേര് പറഞ്ഞോ? ദൈവമേ എനിക്ക് ഓർമ കിട്ടുന്നില്ല. ലക്ഷ്മിയുടെ മുഖത്ത് ചിരി ‘എന്നോട് ചോദിച്ചോ ഇഷ്ടാണോന്നു? ” “എനിക്ക് അതിനുള്ള യോഗ്യത ഇല്ല.. “ഞാൻ മെല്ലെ പറഞ്ഞു “ഞാൻ വീട്ടിൽ ഒരു വിധം സമ്മതിപ്പിച്ചു വെച്ചിട്ടുണ്ട്. വാപ്പയും ഉമ്മയും കൂടെ ഈ ആഴ്ച വരാം ന്ന് പറഞ്ഞിട്ടുണ്ട് കൂടെ പോന്നോളൂ ” ഞാൻ ഈ ഭൂമിയിൽ അല്ലെ? ദൈവമേ ഞങ്ങളുടെ കല്യാണം ഒരു വലിയ സംഭവം ഒന്നുമില്ലായിരുന്നു. വാപ്പ വളരെ സ്ട്രോങ്ങ്‌ ആയതു കൊണ്ടാകും.

“സത്യത്തിൽ നിന്റെ പേര് ഞാൻ പുള്ളിയോട് പറഞ്ഞില്ല ലക്ഷ്മി ” ഞാൻ അവളോട് പറഞ്ഞു “ഞാൻ പറഞ്ഞു.. ഉമ്മാനോട്.. വാപ്പയോട് പറഞ്ഞ ആ പെണ്ണ് ഞാൻ ആണെന്ന് ” “അത് നിനക്ക് എങ്ങനെ മനസിലായി? ” “ഇഷ്ടം അറിയാവുന്നത് കൊണ്ട്. ഇഷ്ടം അറിയണം എങ്കിൽ കണ്ണിൽ നോക്കിയാൽ മാത്രം മതി.. ഈ കണ്ണില് ഞാൻ അത് കണ്ടിട്ടുണ്ട്.. ആ പിടച്ചില്.. എന്നെ കൂടി നഷ്ടം ആയാൽ പിന്നെ ഈ ആൾ ഉണ്ടാവുമോ ഭൂമിയില്? ” ഞാൻ നിറകണ്ണുകളോടെ അവളെ ഇറുക്കെ കെട്ടിപിടിച്ചു. “ശ്വാസം മുട്ടുന്നു “അവൾ കിതച്ചു കൊണ്ട് ചിരിച്ചു. ഞാൻ ആ കണ്ണിലേക്കു നോക്കി.. ഇഷ്ടത്തിന്റ പിടച്ചിലുണ്ട് അവിടെ. എങ്കിലും ചോദിച്ചു “എന്നോട് ഇഷ്ടം ഉണ്ടാരുന്നോ? ” “പിന്നിലാണ്ട്‌.. ഇഷ്ടം കൂടിട്ടു പിടഞ്ഞിട്ടുണ്ട് പലപ്പോഴും.. ഇഷ്ടം ആണെന്നങ്ങ് പറഞ്ഞാലോ എന്ന് തോന്നും ചിലപ്പോൾ.. വല്ലാത്ത വേദനയാ പറയാതെ പോകുന്ന ഇഷ്ടം..എട്ടാം ക്ലാസ്സിൽ സ്കൂൾ മാറി പോയപ്പോൾ മുതൽ അനുഭവിച്ചതാ അത്. വല്ലാത്ത ഒരു പിടച്ചില് ആണത് “അവൾ ഇടറിയ ഒച്ചയിൽ പറഞ്ഞു. ഞാൻ അമ്പരപ്പോടെ സങ്കടത്തോടെ അവളുടെ നിറുകയിൽ എന്റെ ചുണ്ടമർത്തി . ഞാൻ അറിഞ്ഞില്ലല്ലോ അത്.. പറയാതെ പോയ അവളുടെ ഇഷ്ടം. പക്ഷെ സത്യമാണ് അത്. ഇഷ്ടം ഒരു പിടച്ചിലാണ്. കാണാത്തപ്പോ മിണ്ടാത്തപ്പോ ഉള്ളു വിങ്ങുന്ന പിടച്ചില് സുഖം ഉള്ള പിടച്ചില്….

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക…. 

 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular