Connect with us

Love

അവളു പറയുന്നത് രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ മാത്രം വിവാഹം നടത്തണം എന്നാണ് അവളുടെ ആഗ്രഹം എന്ന്…

Published

on

രചന: Shainy Varghese

“എടാ നിൻ്റെ വീട്ടുകാർ സമ്മതിക്കുമോ ഈ കല്യാണത്തിന്…?” “അറിയില്ലടാ സമ്മതിച്ചില്ലേലും എനിക്ക് അവളെ മതി” “നിൻ്റെ പപ്പക്കും മമ്മിക്കും നിന്നോട് എന്ത് ഇഷ്ടമാണന്ന് നിനക്ക് അറിയാലോ” “എനിക്ക് അറിയാം അവർക്ക് എന്നെ എത്ര ഇഷ്ടമാണോ അതിലും കൂടുതലും ഇഷ്ടാ എനിക്ക് അവരോടും അതുപോലെ അവളോടും” “അവളെന്താ പറയുന്നേ നീ വിളിച്ചാൽ ഇറങ്ങി വരുമോ അവൾ?” “ഇല്ലടാ അവളു പറയുന്നത് രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ മാത്രം വിവാഹം നടത്തണം എന്നാണ് അവളുടെ ആഗ്രഹന്ന്….” “എനിക്ക് തോന്നുന്നത് നിൻ്റെ വീട്ടുകാർ ഈ വിവാഹത്തിന് സമ്മതിക്കില്ല, അപ്പോ പിന്നെ വീട്ടുകാർ പറയുന്നത് അനുസരിക്കുന്നതായിരിക്കും നിനക്ക് നല്ലത്…” “പപ്പയോട് നീ ഒന്ന് സംസാരിക്കാമോ എന്നിട്ട് തീരുമാനിക്കാം. പപ്പ ഈ വിവാഹത്തിന് സമ്മതിച്ചില്ലേൽ എനിക്ക് ഈ ജന്മം മറ്റൊരു വിവാഹ ജീവിതം ഇല്ല” “നീ കടുത്ത തീരുമാനങ്ങളൊന്നും എടുക്കണ്ട. നിനക്ക് അവളോട് ഉള്ളതിൻ്റെ പകുതി സ്നേഹം നിന്നോട് ഇല്ലാലോ ഉണ്ടായിരുന്നെങ്കിൽ അവള് നിന്നോടൊപ്പം ഇറങ്ങിവരാൻ തയ്യാറായേനെ…” “അതാണടാ അവൾ അതാണ് എനിക്ക് അവളെ തന്നെ വേണം എന്ന് പറയാൻ കാരണം ഇന്നലെ കണ്ട എന്നോടൊപ്പം ഇറങ്ങിവരാൻ വേണ്ടി അവൾക്ക് അവളുടെ വീട്ടുകാരെ വേദനിപ്പിക്കാൻ അവൾക്ക് കഴിയില്ല എന്ന് അതുപോലെ തന്നെ എൻ്റെ വീട്ടുകാരെ വേദനിപ്പിച്ച് എൻ്റെ ജീവിതത്തിലേക്ക് വരാനും തയ്യാറല്ല…” “അവൾക്ക് നിന്നെക്കാളും പ്രിയം അവളുടെ വീട്ടുകാരോടാണ്. നിനക്ക് ഇല്ലാത്തതും അതുതന്നെ…” “എടാ നീ എനിക്ക് വേണ്ടി പപ്പയോട് ഒന്നു സംസാരിക്കാമോ…” “ശരി ഞാൻ സംസാരിച്ച് നോക്കാം….” “നീ അവളുടെ ഫോട്ടോയും കൂടി കാണിക്ക്. ബാക്കി കാര്യങ്ങളൊന്നും ഇപ്പോ പപ്പയോട് പറയണ്ട. പപ്പയും മമ്മിയും സമ്മതിച്ച് കഴിഞ്ഞാൽ ഞാൻ പറഞ്ഞോളാം…” . “എന്നാൽ ശരി ഞാൻ നാളെ സംസാരിക്കാം നിൻ്റെ വീട്ടുകാരോട്…” “എന്നാൽ വിട്ടോ ഞാൻ വീട്ടിലേക്ക് പോകുവാ നാളെ കാണാം” *** എന്നേയും പ്രതിക്ഷിച്ചിരിക്കുന്ന പപ്പയേയും മമ്മിയേയും ആണ് ഞാൻ വീട്ടിൽ ചെന്നപ്പോ കണ്ടത്. “എന്താ ജസ്റ്റിൽ ഇത്രയും താമസിച്ചത്?” “വരുന്ന വഴി റോബിനെ കണ്ടു മമ്മി അവനോട് സംസാരിച്ചിരുന്നു. കുറച്ച് നേരം” “വേഗം പോയി കുളിച്ച് വരു പപ്പക്ക് നിന്നോട് എന്തോ സംസാരിക്കാനുണ്ട്” “ശരി മമ്മി ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം” എന്തായിരിക്കും പപ്പക്ക് എന്നോട് സംസാരിക്കാനുള്ളത്. എന്തായാലും അധികനേരം കാത്തിരിക്കണ്ടല്ലോ…. കുളിയും കഴിഞ്ഞ് ഞാൻ ചെന്നപ്പോഴേക്കും മമ്മി ഇലയടയും ചായയും എടുത്ത് വെച്ചിരുന്നു. “മമ്മി” “എന്താടാ” “പപ്പക്ക് എന്താ എന്നോട് സംസാരിക്കാനുള്ളത്?” “നിൻ്റെ വിവാഹക്കാര്യം” “വിവാഹക്കാര്യമോ എന്താ ഇത്രപ്പെട്ടന്ന്” “അതൊന്നും എനിക്കറിയില്ല പപ്പ പറയും” “മമ്മിക്ക് അറിയാം മമ്മി പറയാത്തതാ” “എനിക്ക് ഒന്നേ പറയാനുള്ളു മമ്മിക്ക് മോൻ തരുന്ന ഏറ്റവും നല്ല സമ്മാനം ആയിരിക്കണം എൻ്റെ മരുമകൾ” അതെ മമ്മിക്ക് തരുന്ന ഏറ്റവും നല്ല സമ്മാനമായിരിക്കും അവൾ എൻ്റെ അന്ന മനസ്സിൽ അങ്ങനെ പറഞ്ഞ് കൊണ്ട് ചായ കുടിച്ച് അവിടുന്ന് എഴുന്നേറ്റു “നീ ഇലയട തിന്നില്ലാലോ നിനക്ക് ഇഷ്ടമായതുകൊണ്ട് ഞാനുണ്ടാക്കിയതാ” “ഞാൻ കഴിച്ചോളാം മമ്മി…” പപ്പ വാർത്ത കണ്ടിരിക്കുകയായിരുന്നു. “പപ്പേ” “ങാ നീ ചായ കുടിച്ചോ?” “കുടിച്ചു പപ്പ പപ്പക്ക് എന്താ എന്നോട് പറയാൻ ഉണ്ടന്ന് പറഞ്ഞത്”

“ഇന്ന് നിൻ്റെ ചേച്ചി വിളിച്ചിരുന്നു” “എന്നേയും വിളിച്ചിരുന്നു.” “അവൾ എന്തേലും പറഞ്ഞോ?” “ഇല്ല പപ്പ വിശേഷങ്ങളൊക്കെ പറഞ്ഞു. പിന്നെ ബാങ്കിൽ നല്ല തിരക്കായതുകൊണ്ട് പിന്നെ വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു. അവൾ നിൻ്റെ വിവാഹക്കാര്യത്തെ കുറിച്ച് എന്നോട് പറഞ്ഞു. അവളുടെ വീടിനടുത്ത് ഒരു കുട്ടി ഉണ്ട് ആ കുടിക്കും SBl ബാങ്കിലാ ജോലി നല്ല കുടുംബം ഒറ്റ മോളാണ്.അവരോട് നിൻ്റെ കാര്യം പറഞ്ഞപ്പോ അവർക്കും താത്പര്യം .എന്താ നിൻ്റെ അഭിപ്രായം” “അത് പപ്പ എനിക്ക് ഇപ്പോ കല്യാണം വേണ്ട” “പിന്നെ എപ്പോഴാണ് ഇപ്പോ തന്നെ വയസ് 27 ആയി. നല്ലൊരു ജോലിയും ഉണ്ട് ഇനി എന്തിനാ വെച്ചു താമസിക്കുന്നത്. ഞാൻ നാളെ അവരെ വിളിച്ച് ഈ ഞായറാഴ്ച പെണ്ണ് കാണാൻ വരുന്നു എന്ന് പറയാൻ പോവുകയാണ്.” “പപ്പ ഇപ്പോ ധൃതി പിടിച്ച് അവരോട് പറയണ്ട…” “പറയണം ആ കുട്ടിക്ക് ഒരുപാട് ആലോചനകൾ വരുന്നുണ്ട്…” “പപ്പ ഞാനൊരു കാര്യം പറഞ്ഞാൽ പപ്പ ദേഷ്യപ്പെടരുത്” “പറ” “എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്. എനിക്ക് വേണ്ടി പപ്പ ആ കുട്ടിയുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കാമോ” “എന്താ ജസ്റ്റിൻ മോനെ നീ പറഞ്ഞത്” “അതെ മമ്മി പറഞ്ഞതുപോലെ മമ്മിക്ക് തരുന്ന ഏറ്റവും നല്ല സമ്മാനം ആയിരിക്കും അവൾ” “കാണാനൊക്കെ എങ്ങനെ ഉണ്ട്” “ഞാൻ ഫോട്ടോ കാണിക്കാം” ഫോട്ടോ കണ്ട് പപ്പക്കും മമ്മിക്കും അന്നയെ ഇഷ്ടമായി. “നല്ല കുട്ടി ആണല്ലോ ഈ കുട്ടി എന്ത് ചെയ്യുന്നു.” “ബിഎഡ് കഴിഞ്ഞ് നിൽക്കുന്നു” “ഒരു ടീച്ചറിൻ്റെ ലുക്ക് ഒക്കെ ഉണ്ട് ഇച്ചായൻ്റെ അഭിപ്രായം എന്താണ്.” “അവൻ്റെ ഇഷ്ടം അതാണങ്കിൽ അതു നടക്കട്ടെ നാളെ നീ ലീവെടുക്ക് നാളെ അവിടം വരെ പോയേക്കാം” “താങ്ക്യൂ പപ്പ എനിക്കറിയാമായിരുന്നു എൻ്റെ പപ്പ എൻ്റെ ആഗ്രഹത്തിന് എതിര് നിൽക്കില്ല എന്ന്.” പപ്പായെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു “ഒന്നു പോടാ ചെക്കാ” ഞാൻ വേഗം തന്നെ ഫോണെടുത്ത് അന്നക്ക് മെസ്സേജ് വിട്ടു. “അന്ന വീട്ടിൽ പപ്പയും മമ്മിയും നമ്മുടെ വിവാഹത്തിന് സമ്മതിച്ചു നാളെ ഞങ്ങൾ അങ്ങോട് വരുന്നു എൻ്റെ അന്നയെ പെണ്ണു ചോദിക്കാൻ…” “ജസ്റ്റിൻ എൻ്റെ വീട്ടിലെ അവസ്ഥകളൊക്കെ പറഞ്ഞോ വീട്ടിൽ” “ഇല്ല അതൊക്കെ പിന്നെ പറയാം” “ജസ്റ്റിൻ എല്ലാ കാര്യങ്ങളും പറഞ്ഞിട്ട് ഇഷ്ടമായാൽ മാത്രം വന്നാ പോരെ” “ഞാൻ പപ്പയോട് പറഞ്ഞോളാം അന്ന പേടിക്കേണ്ട എനിക്ക് നീ ഇല്ലാതെ പറ്റില്ല അന്ന” “അതിന് നമ്മൾ പ്രണയത്തിൽ അല്ലാലോ” “നീ എന്നെ പ്രണയിക്കുന്നില്ല. പക്ഷേ ഞാൻ നിന്നെ പ്രണയിക്കുന്നുണ്ട്.” “ജസ്റ്റിനോട് ഞാൻ പല തവണ പറഞ്ഞു ആവശ്യമില്ലാത്ത ചിന്തകളൊന്നും വേണ്ടന്ന്.” “എൻ്റെ മനസ്സിനോട് പറഞ്ഞിട്ട് കേൾക്കണ്ടെപെണ്ണേ ആദ്യമായിട്ട് നിന്നെ കണ്ട അന്നു മുതൽ എൻ്റെ മനസ്സ് എന്നോട് പറഞ്ഞു ഇതാണ് നിൻ്റെ പെണ്ണെന്ന്” “ഓ പിന്നെ” “അതേടി എൻ്റെ മനസ്സ് പറഞ്ഞു വേഗം പോയി ഐ ലൗവ്വ് യു പറയാൻ അതു കേട്ട് ഞാൻ ഓടി വന്നപ്പോ പെണ്ണിന് ജാഢ” “ജാഢ അല്ല ജസ്റ്റിൻ അർഹിക്കാവുന്നതേ ആഗ്രഹിക്കാവു എന്ന് എൻ്റെ മമ്മി എന്നോട് പറയാറുണ്ട്.” “എന്താ എൻ്റെ അന്നക്ക് ഒരു കുറവ് ഞാൻ തന്നെ കുറിച്ച് എല്ലാം അന്വേഷിച്ചതിന് ശേഷമാ ആഗ്രഹിച്ചത്. ഞാൻ ആഗ്രഹിച്ചത് എനിക്ക് കിട്ടണം.” “നാളെ അറിയാം ആഗ്രഹിച്ചത് കിട്ടുമോ എന്ന്.” “ഞാൻ അടുത്ത് വരുമ്പോഴെല്ലാം നീ അകന്നു മാറുകയായിരുന്നു. നാളെ അതിനൊരു അവസാനം ആകും.” “അതെ നാളത്തോടെ എല്ലാറ്റിനും ഒരു അവസാനം ആകും.” “അന്നേ എന്തിനാ ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കുന്നത് പോസറ്റീവ് ചിന്തയോടെ പ്രാർത്ഥിച്ച് കിടന്ന് ഉറങ്ങിക്കോ” “ശരി ഗുഡ് നൈറ്റ്” “ഗുഡ് നൈറ്റ്” പിറ്റേന്ന് രാവിലെ പപ്പയേയും മമ്മിയേയും കൂട്ടി അന്നയുടെ വീട്ടിലേക്ക് യാത്ര ആയി “പപ്പ അവിടെ ചെല്ലുമ്പോൾ പെൺകുട്ടിയെ മാത്രം നമ്മൾ നോക്കിയാൽ മതീട്ടോ” “അതെന്താ നീ അങ്ങനെ പറഞ്ഞത്” “പപ്പ അന്നയുടെ വീട് ഒരു കോളനിയിലാണ് അവളുടെ പപ്പ ഒരു കള്ളുകുടിയനാണ്. മമ്മി വീട്ടുജോലിക്ക് പോയാണ് മൂന്നു മക്കളെ വളർത്തിയത്.” “ജസ്റ്റിൻ നീ എന്താ ഈ പറയുന്നത് അങ്ങനെയുള്ളവരായിട്ട് ഒരു ബന്ധം ശരിയാകില്ല നമുക്ക് തിരിച്ച് പോകാം”

“പറ്റില്ല പപ്പ ഞാൻ അന്നയെ വിളിച്ച് പറഞ്ഞു നമ്മൾ ഇന്ന് ചെല്ലും എന്ന് അവരു നമ്മളെ പ്രതീക്ഷിച്ച് ഇരിക്കുകയാണ്.” “ഇല്ല ജസ്റ്റിൻ മോനെ ഞങ്ങൾ വരില്ല നീയും പോകുന്നില്ല .നമ്മൾ തിരിച്ച് പോകുന്നു എന്നിട്ട് നിൻ്റെ ചേച്ചി പറഞ്ഞ ആ കുട്ടിയുമായിട്ടുള്ള കല്യാണം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നു.” “പപ്പ ഇന്ന് വരെ ഞാൻ പപ്പയെ അനുസരിച്ചിട്ടേയുള്ളു. ഈ കാര്യത്തിൽ ഞാൻ പപ്പയെ അനുസരിക്കില്ല.” “നീ എന്താ ആ കുട്ടിയെ ഞങ്ങളുടെ ഇഷ്ടപ്രാകാരം അല്ലാതെ വിവാഹം കഴിക്കാനാണോ പരിപാടി” ‘എനിക്ക് അങ്ങനെ ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ അന്ന അവള് സമ്മതിക്കില്ല അവളുടേയും എൻ്റേയും വീട്ടുകാരെ വേദനിപ്പിക്കാൻ.” “പിന്നെ എന്താ നിൻ്റെ പ്ലാൻ?” “വിവാഹം കഴിക്കുന്നെങ്കിൽ അന്നയെ അതിന് പറ്റിയില്ലങ്കിൽ ഈ ജന്മം വിവാഹം കഴിക്കുന്നില്ല” “നീ എന്താ ജസ്റ്റിൽ ഈ പറയുന്നത്.” “അതെ മമ്മി എനിക്ക് അത്രക്കും ഇഷ്ടമാ അന്നയെ വീട് കോളനിയിൽ ആയതോ പപ്പ കുടിയനായതോ അമ്മ വീട്ടുപണിക്കാരി ആയതോ അവളുടെ തെറ്റല്ല അവള് ആ മമ്മീടെ മോള് ആയതു കൊണ്ടു മാത്രമാ ഞാൻ അവളെ ഇഷ്ടപ്പെട്ടത്. വീട്ടുജോലി ചെയ്ത് പഠിക്കാൻ മിടുക്കരായ മൂന്നു മക്കളേയും നല്ലപോലെ പഠിപ്പിച്ചു. മൂത്ത ആൾക്ക് MBA പഠനം കഴിഞ്ഞ് വിദേശത്ത് ജോലി ശരിയായിട്ടുണ്ട്. രണ്ടാമത്തെ ആളാണ് അന്ന അവളെ MA ബിഎഡ് വരെ പഠിപ്പിച്ചു.മൂന്നാമത്തെ ആളെ CA യ്ക്ക് വിടുന്നതിന് ലോണിന് അപേക്ഷ വെയ്ക്കാൻ വന്നപ്പോളാണ് ഞാൻ മമ്മിയെ പരിചയപ്പെടുന്നത്. നല്ലൊരു മമ്മി മക്കൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന ആ മമ്മിടെ മോളെ ആദ്യകാഴ്ചയിൽ തന്നെ എനിക്ക് ഇഷ്ടമായി. രാവിലെ രണ്ട് വീട്ടിലെ പണിയിൽ മമ്മിയെ സഹായിച്ചിട്ടാണ് അന്ന പഠിക്കാൻ പോകുന്നത് എന്നറിഞ്ഞപ്പോ എനിക്കാ ഇഷ്ടം കൂടി . എനിക്ക് എൻ്റെ മമ്മിക്കും പപ്പക്കും തരാൻ പറ്റുന്ന ഏറ്റവും നല്ല ഗിഫ്റ്റായിരിക്കും അന്ന എന്നറിഞ്ഞു കൊണ്ടു മാത്രമാണ് അവളെ ജീവിതത്തിലേക്ക് കൂട്ടാൻ തീരുമാനിച്ചത്. ഇനി പറ ഞാൻ അന്നയെ എൻ്റെ ജീവിതത്തിലേക്ക് കൂട്ടണോ വേണ്ടയോ എന്ന് വേണ്ട എന്നാണങ്കിൽ ഇനി എനിക്ക് വേണ്ടി പപ്പയും മമ്മിയും .വേറെ പെണ്ണിനെ തേടണ്ട” “നിൻ്റെ ഇഷ്ടം അതാണങ്കിൽ അതു നടക്കട്ടെ” “ഇച്ചായൻ എന്താ ഈ പറയുന്നത്. നമ്മുടെ കുടുംബത്തിന് ചേർന്ന ഒരു ബന്ധമാണോ ഇത്. കുടുംബക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ നമ്മുടെ അന്തസ്സ് കുടുംബ മഹിമ എല്ലാം നഷ്ടമാകില്ലേ?” “നമ്മുടെ മോൻ്റെ ഇഷ്ടത്തേക്കാൾ വലുതായി ഒന്നും ഇല്ലടി. എല്ലാവർക്കും അവരുടേതായ അന്തസ്സ് ഉണ്ട്. ആ സ്ത്രി ഭർത്താവ് കള്ളുകുടിയൻ ആയിട്ടും സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് പിൻമാറാതെ തൻ്റെ മക്കളെ പഠിപ്പിച്ച് ഒരു നിലയിൽ എത്തിച്ചില്ലേ അതാണ് ആ സ്ത്രീയുടെ മഹിമ .തൻ്റെ വീട്ടുകാരെയും നമ്മളെയും വേദനിപ്പിക്കരുത് എന്നാഗ്രഹിക്കുന്ന ആ കുട്ടിയിലും ഉണ്ട് അന്തസ്സും മഹിമയും ഇന്ന് പെൺകുട്ടികളിൽ കാണാൻ കിട്ടാത്ത ഗുണമാണ്. നമ്മുടെ മോന് വേണ്ടി ആ കുട്ടിയെ ചോദിക്കാൻ ഞാൻ തയ്യറാണ്.” അങ്ങനെ ഞങ്ങൾ അന്നയുടെ വീട്ടിൽ പോയി പെണ്ണുകണ്ടു. കോളനിയിലെ ചെറിയ ഒരു വിടായിരുന്നു അന്നയുടേത്. ചെറുതാണേലും നല്ല അടുക്കും ചിട്ടയുമുള്ള വ്വത്തിയുള്ള വീട് .മമ്മിക്ക് അന്നയെ കണ്ടപ്പോൾ ഇന്നുതന്നെ കൂട്ടികൊണ്ടു പോരാൻ തോന്നി. അവളുടെ പപ്പ നല്ല പൂസായിരുന്നു. എന്നിട്ടും ആ മമ്മി പപ്പയെ മാറ്റി നിർത്താതെ തന്നെ ഞങ്ങളോട് സംസാരിച്ചു. വിവാഹം ഉറപ്പിച്ചിട്ടാണ് പപ്പയും മമ്മിയും അവിടുന്ന് ഇറങ്ങിയത്. പിന്നെ എല്ലാം പെട്ടന്നായിരുന്നു. മനസ്സ് ചോദ്യവും കല്യാണവും . മമ്മി ഒരു ദിവസം പത്ത് പ്രാവശ്യം പറയും മമ്മിക്ക് കിട്ടിയ ഏറ്റവും വലിയ ഗിഫറ്റാണ് അന്നയെന്ന്. പപ്പയുടെയും മമ്മിയുടെയും പ്രിയപ്പെട്ടവളായി ഞങ്ങളുടെ വീട്ടിലെ രാജകുമാരിയാണ് എൻ്റെ അന്ന

(NB. ഒരാളുടെ അന്തസ്സ് നിർണ്ണയിക്കുന്നത് അവരുടെ സമ്പത്തും കുടുംബം മഹിമയും കണ്ടല്ല….) ലൈക്ക് ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ. .

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.. 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular