Connect with us

Love

അപ്പോ എങ്ങനാ ചട്ടമ്പി,എന്റെ പാലും വെള്ളത്തിൽ ഉള്ള പണി തരട്ടെ ഞാൻ ഞാൻ അങ്ങേരെ ആദ്യായിട്ട് അന്നാണ് കണ്ടത്.

Published

on

കാടപ്പാട്,രചന: രുദ്ര പ്രിയ

എന്റെ ചേച്ചിയെ പെണ്ണുകാണാൻ വന്ന കൂട്ടത്തിൽ ചെക്കന്റെ കൂട്ടുകാരൻ ആയിട്ട്. കാഴ്ച്ചയിൽ ചേച്ചിയേക്കാളും അല്പം നിറവും വണ്ണവും നീളവും ഒക്കെ എനിക്ക് ആയിരുന്നു കുറച്ചധികം. കണ്ടാൽ മൂത്തത് ഞാൻ ആണെന്നെ പറയുള്ളു. അതുകൊണ്ട് എന്റെ മാതാശ്രീ ആദ്യമേ പറഞ്ഞു… ചെക്കനും വീട്ടുകാരും വന്നാൽ നീ അടങ്ങി ഒതുങ്ങി അടുക്കളയിൽ നിന്നാൽ മതി, അല്ലേൽ വരുന്നവർക്ക് നിന്നെ ഇഷ്ടപ്പെട്ടാൽ പണി പാളും ന്ന്. പെണ്ണുകാണൽ ഇതുവരെ നേരിട്ട് കാണാത്തൊണ്ടു അതൊന്ന് ശെരിക്ക് കാണാൻ ഇരുന്ന ഞാൻ ആരായി… ഹും.. പാവം ഞാൻ.. എന്നോട് അങ്ങനെ പറയാൻ എങ്ങനെ തോന്നി അമ്മയ്ക്ക്. ഒന്നും പറയാതെ ഞാൻ അടുക്കളയിൽ ഇരിപ്പുറപ്പിച്ചു. ചായ ഒക്കെ ഗ്ലാസിൽ ആക്കിയതും പലഹാരം എടുത്തു വച്ചതും ഒക്കെ ഞാൻ ആയിരുന്നു. കുറച്ചു കഴിഞ്ഞു ചേച്ചി ചായയും കൊണ്ട് കുണുങ്ങി കുണുങ്ങി പോകുന്നത് കണ്ടു. ഞാൻ അടുക്കളപ്പുറത്തേക്ക് ഉള്ള പടിയിൽ ചുമ്മാ ഈച്ചയെ ആട്ടി ഇരുന്നു. എന്തു ചെയ്യാനാ… തലവിധി… അപ്പോഴതാ… എന്റെ വല്യച്ഛൻ…. അതായത് അച്ഛന്റെ ഏട്ടൻ… അടുക്കളയിലേക്ക് ഒരൊറ്റവരവ്. ചോദിച്ചപ്പോൾ കാര്യം എന്താ…. ചെക്കന്റെ കൂടെ വന്ന ചങ്ക് ഒരുത്തന് ചായ പറ്റില്ലത്രേ, പാല് പറ്റുമോ ചോയ്ച്ചപ്പോ അതും പറ്റില്ലാന്ന്. അതുകൊണ്ട് പെട്ടന്ന് ഒരു ഫ്രഷ് ലൈം അടിക്കാൻ എനിക്ക് പണി തരാൻ വന്നതായിരുന്നു പുന്നാര വല്യച്ഛൻ. ചായയും പാലും കുടിക്കാത്ത അസ്കിത നുമ്മക്കും ഉള്ളോണ്ട് വീട്ടിൽ നാരങ്ങയ്ക്കു ക്ഷാമം ഇല്ലായിരുന്നു. ഞാൻ വേഗം ലൈം അടിച്ചു. പഞ്ചാരയും തട്ടി. അതൊന്ന് ഇളക്കിക്കൊണ്ട് നിക്കുമ്പോഴായിരുന്നു വല്യച്ഛൻ ഇതിതുവരെ ആയില്ലേ ചോദിച്ചു പിന്നയും കയറി വന്നത്. മധുരം നോക്കിട്ട് എടുക്ക് എന്ന് പറഞ്ഞപ്പോൾ… വല്യച്ഛൻ വേഗം സ്പൂൺ വച്ച് ടേസ്റ്റ് നോക്കി അതൊക്കെ ഉണ്ടെന്നു പറഞ്ഞു എടുതോണ്ടും പോയി. പക്ഷെ മധുരത്തിന്റെ കാര്യത്തിൽ എനിക്ക് ചെറിയ സംശയം ഇല്ലാതെയില്ലായിരുന്നു. ഞാൻ മെല്ലെ ഹാളിന്റെ സൈഡിൽ കൂടെ ഒളിഞ്ഞു നോക്കി. എന്ത് ചെയ്യാനാ… ഇരിപ്പുരക്കണ്ടേ… അപ്പോഴായിരുന്നു ഞാൻ ആ കാഴ്ച കണ്ടത്. ചെക്കന്റെ കൂടെ വന്ന ഒരു അമൂൽ ബേബിയുടെ മുഖത്തു നവരസങ്ങൾ വിരിയുന്നു. എനിക്ക് അപ്പൊ തന്നെ അപകടം മണത്തു. ഞാൻ നേരെ അടുക്കളയിലേക്കു മുങ്ങി. ചായ കുടിക്കാറില്ല പറഞ്ഞപ്പോൾ പെണ്ണിന്റെ വല്യച്ഛൻ ഇങ്ങോട്ട് പറഞ്ഞു ഫ്രഷ് ലൈം കൊണ്ട് വരാം എന്ന്. കുറച്ചു കഴിഞ്ഞു തിരക്കിട്ട് അയാളെനിക്ക് ലൈമും കൊണ്ട് തന്നു.

കുടിക്കാൻ വായിൽ വച്ചപ്പോഴാണ്.. ശെരിക്കും ഉളള പണി കിട്ടിയത്. അതില് മധുരം ഒട്ടുമില്ല, ഫ്രഷ് ലൈം ആയത് കാരണം ഒടുക്കത്തെ കയ്പ്പും. ഇതിപ്പോൾ ഇവരുടെ മുന്നിൽ വച്ച് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ… ബ്‌വേ… ഒരുകവിൾ കുടിച്ചു എക്സ്പ്രെഷൻ ഒക്കെ ശെരിയാക്കുന്ന ഇടയ്ക്കാണ് ഡൈനിങ്ങ് ഹാളിന്റെ സൈഡിലൂടെ ഒരു തല കണ്ടത്. പക്ഷെ വായിനോക്കാൻ ഉള്ള അവസ്ഥയിൽ ആയിരുന്നില്ല ഞാൻ. എന്റെ ഇരിപ്പും മുഖത്തെ ഭാവവും ഒക്കെ കണ്ടു ചങ്ക് ജിതി കാര്യം ചോദിച്ചപ്പോൾ ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു. അവന്റെ പെണ്ണുകാണൽ കുളമാക്കണ്ട കരുതി. എല്ലാവരും ചായയൊക്കെ കുടിച്ചു എണീക്കാറായിട്ടും ഞാൻ അനങ്ങാത്തത് കണ്ടിട്ടാണെന്നു തോന്നുന്നു എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കാണ്. കർത്താവേ കാത്തോളണേ… എന്നും മനസ്സിൽ വിചാരിച്ചു ഞാൻ അത് ഒറ്റവലിക്ക് കുടിച്ചു തീർത്തു. ഇതിനി തലയ്ക്കു എങ്ങാനും പിടിക്കുവോ.. കിക്ക് എങ്ങാനും വരുന്നോ… അകത്തുള്ള പരിപാടി കഴിഞ്ഞു ചുറ്റുവട്ടം ഒക്കെ കാണാൻ പുറത്ത് ഇറങ്ങിയ സമയത്തു ചങ്കിന്റെ പെണ്ണിനെ വിളിച്ചു ഞാൻ ചോദിച്ചു…. ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല എനിക്ക് “പെങ്ങളെ… പെങ്ങളാണോ ആ ലൈം ഉണ്ടാക്കി കൊടുത്തു വിട്ടത്?” “അയ്യോ അല്ല… അതെന്റെ അനിയത്തി ഉണ്ടാക്കിയതാ. എന്താ വല്ല പ്രശ്നവും ഉണ്ടോ…?” “അങ്ങനെ ഒരവതാരം ഇവിടെ ഉണ്ടയിരുന്നോ എന്നിട്ട് ഇതുവരെ പുറത്തേക്കു കണ്ടില്ലല്ലോ” “അവൾ അടുക്കളയിൽ കാണും.” “അവളുടെ പേരെന്താ” “നയന” “ഹ്മ്മ്… എന്നാലേ ആ കൊച്ചിനോട് പറഞ്ഞേക്ക് അവൾക്കുള്ള പണി ഞാൻ പാലും വെള്ളത്തിൽ കൊടുത്തോളം എന്ന്.” “എന്താടാ കാർത്തി കാര്യം…- ജിതി” “എടാ ആ കുരിപ്പ് എനിക്ക് ആ ഫ്രഷ് ലൈം ഷുഗർ ഇടാതെ തന്നു. അകത്തു വച്ച് പറയണ്ടാ വച്ചിട്ടാ… അത് ഞാൻ എങ്ങനെയാ കുടിച്ചത് എന്ന് ദൈവത്തിനറിയാം…” ഞാൻ പറയുന്നത് കേട്ട് ചങ്കും അവന്റെ പെണ്ണും ഒരേ ചിരി. കലാപരിപാടി കഴിഞ്ഞു അവരൊക്കെ പുറത്ത് ഇറങ്ങിയപ്പോൾ എനിക്ക് ആശ്വാസം ആയി. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി വന്നിട്ട് പറഞ്ഞു നീ മധുരം ഇടാതെ അയാൾക്ക്‌ പണി കൊടുത്തത് കൊണ്ട് തിരിച്ചുള്ള പണി പാലും വെള്ളത്തിൽ തരും എന്ന് ഈശ്വരാ…. ഒരോലക്കീറും വെള്ളത്തുണിയും എടുത്തോളൂ… എന്നായിരുന്നു എന്റെ മനസ്സിൽ വന്ന ഡയലോഗ്. ഞാൻ അറിഞ്ഞോണ്ട് അല്ല… വല്യച്ഛൻ ഒപ്പിച്ച പണിയാ എന്ന് പലവട്ടം പറഞ്ഞിട്ടും ആരും കേട്ടില്ല… അനുഭവിച്ചോ… എന്ന് ചേച്ചി മരപ്പട്ടിയും… ഹും… എന്റെ ഭാഗ്യം കൊണ്ടോ അങ്ങേരുടെ നിർഭാഗ്യം കൊണ്ടോ… നിശ്ചയത്തിനോ കല്യാണത്തിനോ.. ഒന്നും അങ്ങേർക്കു ലീവ് കിട്ടിയില്ല എന്ന സന്തോഷവാർത്ത എനിക്ക് സമാധാനം തന്നിരുന്നു. പക്ഷെ ആ അമൂൽ ബേബി എന്റെ മനസ്സിൽ ഉണ്ടായിരുന്നു. സ്പർശനെ പാപം ദർശനെ പുണ്യം… അതായത് ഉത്തമാ… വായ്നോട്ടം.. അങ്ങേരെ വായിനോക്കി നിന്നതാണേലും ചെറിയ ഒരിഷ്ടം എനിക്ക് ഉണ്ടായിരുന്നു. ചേച്ചി ഇടക്ക് പറയും… പണി തരുന്ന കാര്യം അവൻ ഓർമിപ്പിച്ചു എന്ന്. ഏട്ടനും പറയും. അങ്ങനെ ഒരു നാലഞ്ചു വർഷങ്ങൾ കഴിഞ്ഞു അതിനിടയിൽ ഇടക്ക് അമൂൽ ബേബി ടെ fb rqst വന്ന് ഞാൻ അക്‌സെപ്റ് ചെയ്തു ചെറിയ രീതിയിൽ സംസാരിക്കുമായിരുന്നു.

അതും പലപ്പോഴും പണി തരുന്നതിനെ പറ്റി ഓർമിപ്പിക്കാൻ ആവും. അങ്ങനെ ഇരിക്കെ ഒരു ദിവസം എട്ട് മണിക്കും സുഗമായി കിടന്നു ഉറങ്ങിക്കൊണ്ടിരുന്ന എന്നെ അമ്മ പതിവില്ലാതെ രാവിലെ കുത്തിപ്പൊക്കി എണീപ്പിച്ചു. കാര്യം ചോയ്ച്ചപ്പോ പറയുവാ… ഒരു ദുരന്തം ഉണ്ടായിട്ട് ഇന്നേക്ക് 24 വർഷം ആയി എന്ന്. അങ്ങനെ അമ്മവരെ ട്രോളി തുടങ്ങി. ചേച്ചി എനിക്ക് വേണ്ടി ഒരു ദാവണി ഇന്നലെ തന്നെ അമ്മയെ ഏല്പിച്ചുവത്രെ… ഞാൻ വേഗം കുളിച്ചു ദാവണി ഒക്കെ ഉടുത്തു അമ്പലത്തിൽ പോയി. നുമ്മക്ക് പിന്നെ നാട്ടാരോട് മൊത്തം വിശേഷം പറയാതെ നടക്കാൻ അറിഞ്ഞൂടാ… അങ്ങനെ ആടി പാടി വീട്ടിൽ എത്തിയപ്പോൾ മുറ്റത്തൊരു വണ്ടി എക്സ്ട്രാ… ഇതിപ്പോൾ ആരാ എന്നും കരുതി അകത്തേക്ക് വച്ചു പിടിച്ചപ്പോൾ ദേ മുറ്റത്തൊരു മൈന അതായത് ഉത്തമാ.. ഹാളിൽ ഇരിക്കുന്നു എന്റെ അമൂൽ ബേബി വിത്ത് അച്ഛൻ അമ്മ അടിപൊളി… ഇത് പെണ്ണുകാണാൻ തന്നെ ദുഷ്ട ചേച്ചി തെണ്ടി…. പതിവില്ലാതെ ദാവണി ഒക്കെ തന്ന് ഓവർ സ്നേഹം കാണിച്ചപ്പോഴേ ഞാൻ സംശയിക്കേണ്ടതായിരുന്നു. പെട്ടല്ലോ ഭഗവാനെ… അവർക്കൊക്കെ നേരെ ഒരു വളിച്ച ചിരി പാസാക്കി ഞാൻ നേരെ അടുക്കളയിലോട്ട് വച്ച് പിടിച്ചു. വീട്ടിൽ എത്തിയപ്പോൾ തന്നെ അങ്കിൾ പറഞ്ഞു ചട്ടമ്പി അമ്പലത്തിൽ പോയേക്കുവാ എന്ന്. അകത്തു കയറി കുറച്ചു കഴിഞ്ഞപ്പോൾ പുറകിൽ ചട്ടമ്പിയുടെ പദസരത്തിന്റെ കിലുക്കം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു… ധാവണിയൊക്കെ ഉടുത്തു എന്റെ ചട്ടമ്പി… ഉഫ് യാ മോനെ… അവളെ അങ്ങനെ കണ്ടപ്പോൾ അപ്പൊ തന്നെ കെട്ടിക്കൊണ്ട് പോവാൻ തോന്നി. അന്ന് അവളെനിക്ക് പണി തന്ന സമയത്തു ഒരു നോക്കെ കണ്ടുള്ളു എങ്കിലും അപ്പൊ തന്നെ ചട്ടമ്പിയെ എനിക്ക് ഇഷ്ടായിരുന്നു. പോവാൻ നേരം കുറെ നോക്കിയെങ്കിലും അവളെ പുറത്ത് കണ്ടില്ല. റോഡിൽ ഇറങ്ങിയപ്പോൾ കണ്ടു മേലെ ബാൽക്കണിയിൽ നിന്ന് നോക്കുന്ന ചട്ടമ്പിയെ. അന്നേ ഉറപ്പിച്ചതാ… അവളെ കൂടെ കൂട്ടണം എന്ന്. അവൾക്ക് പ്രായം ആവട്ടെ കരുതിയ കാത്തിരുന്നേ. അവളുടെ പിറന്നാൾ ദിവസം തന്നെ പണിയുടെ ഫസ്റ്റ് സ്റ്റെപ് തുടങ്ങാം എന്ന് കരുതിയ ഇന്ന് തന്നെ പെണ്ണ് കാണാൻ വന്നത്. അവളൊരു ചിരിയും പാസാക്കി അടുക്കളയിലോട്ട് ഓടി പക്ഷെ എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അവളെനിക്ക് പിന്നെയും പണി തന്നു എനിക്ക് തന്ന ഓറഞ്ച് ജ്യൂസിൽ അഞ്ചാറു ഗ്ലാസ്സിൽ ഇടേണ്ട പഞ്ചാര ഉണ്ടായിരുന്നു. എഗൈൻ ദാറ്റ് അവസ്ഥ.. ഉഫ്.. ഡാർക്ക്‌… ഇതവളെനിക്ക് അറിഞ്ഞോണ്ട് തന്ന പണിയാ.. ഇന്നും എന്റെ മുഖഭാവം കണ്ടു ജിതി ചോദിച്ചു ഇന്നെന്താ പ്രശ്നം എന്ന്. ഞാൻ മിണ്ടാതെ ഇരുന്നു കൊടുത്തു. ബുഹഹഹ… എനിക്ക് പണി പാലും വെള്ളത്തിൽ തരാൻ ഇരുന്ന മുതലാണ്… ഞാൻ പിന്നെയും പണി കൊടുത്തു. എന്തൊരു സന്തോഷം…. പിന്നെ എല്ലാം പെട്ടന്നായിരുന്നു. മോതിരം മാറ്റവും ഡ്രസ്സ്‌ എടുപ്പും എല്ലാം. ഇന്നാണാ കല്യാണം. Nayana Weds Karthik ചില്ലി റെഡ് കാഞ്ചിപുരം സാരിയിൽ സ്വർണം ഒക്കെ അണിഞ്ഞു കണ്ണാടിയിൽ നോക്കിയപ്പോൾ ഞാൻ സ്വയം വണ്ടർ അടിച്ചു പോയി. എനിക്ക് ഇത്രയും ഭംഗിയൊക്കെ ഉണ്ടായിരുന്നോ ശ്ശോ… എനിക്ക് വയ്യാ… അങ്ങനെ നയന രാജീവൻ നയന കാർത്തിക് ആയി മാറി. അച്ഛൻ എന്നെ എന്റെ അമൂൽ ബേബിക്ക് കൈപിടിച്ചു കൊടുത്തു. ഫോട്ടോ പിടുത്തവും കെട്ടിപ്പിടിച്ചു കരച്ചിലും ഒക്കെ കഴിഞ്ഞു ഞാൻ കാർത്തി ഏട്ടന്റെ കാർത്തിക എന്ന വീട്ടിൽ ഏട്ടന്റെ അമ്മ തന്ന നിലവിളക്കും വാങ്ങി വലതുകാൽ വച്ചു കയറി. അവിടെ വന്നവരോടും ഉള്ളവരോടും ഒക്കെ കത്തിയടിച്ചു ഞാൻ നടന്നു. എല്ലാവർക്കും എന്നെ ഇഷ്ടായി എന്ന് തോന്നുന്നു. പെണ്ണിനെ കല്യാണ വേഷത്തിൽ കണ്ടപ്പോൾ എന്റെ കണ്ട്രോൾ പോയി. ഇവൾക്ക് ഇത്രയും ഭംഗി ഒക്കെ ഉണ്ടായിരുന്നോ… ഇത്രയും ഭംഗി ഞാൻ അവൾ അന്ന് ദാവണി ഉടുത്തപ്പോ മാത്രമാണ് കണ്ടത്. എന്റെ പേര് കൊത്തിയ ആലില താലി അവളുടെ കഴുത്തിൽ വീണപ്പോൾ പെണ്ണ് കണ്ണടച്ച് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.

അവളുടെ സിന്ദൂരരേഖ ചുവപ്പിക്കുമ്പോഴും പെണ്ണ് അങ്ങനെ നിൽക്കുവായിരുന്നു. വീട്ടിൽ എത്തിയ ശേഷം ആയിരുന്നു രസം. ചട്ടമ്പി വീട്ടിൽ ഉള്ള ഒരാളെയും വെറുതെ വിട്ടിട്ടില്ല എന്ന് തോന്നുന്നു എനിക്ക്. ഇന്ന് കയറി വന്ന പുതുപ്പെന്നാണ് എന്ന ഒരിതും അവൾക്കില്ലായിരുന്നു. കത്തിയടിച്ചു തേരാപാരാ നടക്കുന്ന കണ്ടു. അമ്മയ്ക്കും അച്ഛനും അവളെ വല്ലാതെ അങ്ങ് ബോധിച്ചു. ഒരു പെങ്കൊച്ചില്ലാത്ത വിഷമം ഇതോടെ തീർന്നു. ഇനി എന്നെ പരിഗണിച്ചാൽ ഭാഗ്യം. കാരണം അവളിപ്പോ ഒറ്റദിവസം കൊണ്ട് ഓൾ ഇൻ ഓൾ ആയി മാറിയിക്കുവാ. അമൂൽ ബേബിയെ അധികം കണ്ടില്ല ഞാൻ. ഫ്രണ്ട്സ് ന് ചിലവ് കൊടുക്കണം എന്ന് പറഞ്ഞു വൈകിട്ട് ഇറങ്ങിയതാ. സന്ധ്യ കഴിഞ്ഞു വരുകയും ചെയ്തു. ഞാൻ അങ്ങനെ ഇരിക്കുമ്പോൾ ആണ് അമ്മ വന്ന് വിളിച്ചോണ്ട് പോയത്. എന്നെ ഒരു സെറ്റുസാരിയൊക്കെ ഉടുപ്പിച്ചു പൂവും വച്ച് കയ്യിൽ ഒരു പാൽ ഗ്ലാസും തന്നു അമ്മ. അപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തത്. ഇന്നെന്റെ ആദ്യരാത്രിയാണെന്നു. പടച്ചോനേ…… അറിഞ്ഞില്ല, ആരും പറഞ്ഞില്ല. അപ്പൊ ഇതാണല്ലേ അങ്ങേരെ അന്നേ പറഞ്ഞോണ്ട് ഇരുന്നേ…. പണി പാലും വെള്ളത്തിൽ തരും എന്ന്. ആ പാലാണല്ലേ ഈ പാല്. എനിക്ക് ഇതെന്താ തുള്ളൽ പനിയോ… കയ്യും കാലും വിറച്ചിട്ടു വയ്യാ ഒരു നടയ്ക്കാ മേലെ റൂമിനു മുന്നിൽ എത്തിയത്. തുറന്നു അകത്തു കയറിയപ്പോൾ അവിടാരും ഇല്ല. ബാത്‌റൂമിൽ നിന്ന് സൗണ്ട് കേട്ടു. അകത്തു കയറി വാതിൽ അടച്ചു തിരിഞ്ഞപ്പോ ദാ നിൽക്കുന്നു നമ്മുടെ കണവൻ തൊട്ട് മുന്നിൽ. “അപ്പോ എങ്ങനാ ചട്ടമ്പി… എന്റെ പാലും വെള്ളത്തിൽ ഉള്ള പണി തരട്ടെ ഞാൻ…” ആ നോട്ടത്തിനു വല്ലാത്തൊരു വശപ്പിശക് ഉണ്ടല്ലോ…. ഈശ്വരാ.. അയ്യോ ദേ ഇങ്ങേരു മീശയൊക്കെ പിരിക്കുന്നു…. ഇങ്ങേരു ബാലൻ കെ നായരാവാൻ ഉള്ള തയ്യാറെടുപ്പാണല്ലോ….. എനിക്ക് ഇല്ല എന്ന് ഞാൻ തീർത്തു വിശ്വസിച്ച നാണം എന്ന വികാരം എനിക്കും വരുന്നത് ഞാൻ അറിഞ്ഞു. അവസാനിച്ചു

വളപ്പൊട്ടുകൾ instagram പേജിൽ ഫോളോ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക… 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular