Connect with us

Love

വീട്ടിലേയ്ക്കു കയറിയപ്പോൾ തന്നെ അവൾ എനിക്ക് ഏതിരെയുള്ള ഒരു പോരാട്ടത്തിന് കച്ച മുറുക്കിയിരുന്നു…

Published

on

രചന: മനു പി എം.

വീട്ടിലേയ്ക്കു കയറിയപ്പോൾ തന്നെ അവൾ എനിക്ക് ഏതിരെയുള്ള ഒരു പോരാട്ടത്തിന് കച്ച മുറുക്കിയിരുന്നു എന്ന് തോന്നി….. ഞാൻ കയറി വരുന്ന കാലൊച്ച കേട്ടാവണം അകത്തെ തയ്യൽമെഷീൻെറ കട കട ശബ്ദത്തിന് ഒപ്പം അവളുടെ പിറു പിറുക്കൽ കേൾക്കാം.. ആരോടൊക്കെ ഉള്ള ദേഷ്യം മുഴുവൻ അവൾ അതിൽ ചവിട്ടി തീർക്കുവാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്.. എന്ത് പറയാനാ എൻറെ പെണ്ണ്… ഞാൻ തിരിച്ചൊന്നും പറയില്ലെങ്കിലും.. എൻറെ കുടുംബത്തോടുള്ള പ്രവർത്തിയിൽ ചിലപ്പോഴൊക്കെ ഏറെ തെറ്റുകളാണെന്ന് എനിക്ക് അറിയാം.. ഞാൻ മനപ്പൂർവം ഒന്നും ചെയ്യില്ലെന്ന് അവൾക്കുമറിയാം… ഞാനൊരിക്കലും അവളെയും മോളെയും പട്ടിണിക്കിടില്ലെന്നു എന്നേക്കാളെറെ അവൾക്ക് നന്നായി അറിയുന്നതുമാണ്.. എന്നാലും ചില ദിവസങ്ങളിൽ പണത്തിന് ആവശ്യം വരുമ്പോഴാണ് അവൾക്ക് ഒരു മാറ്റം വരും പെണ്ണായ് പോയില്ലെ…. എനിക്ക് പ്രായമേറെ ആയത് കൊണ്ട് ഇനി ജോലിയ്ക്ക് അങ്ങനെ പോകാൻ കഴിയില്ലായിരുന്നു…. ആകെ ഉള്ളത് ഷെയർ വെച്ചപ്പോൾ കിട്ടിയ കുറച്ചു റബ്ലർ കൃഷിയും മറ്റു ചെറിയ കൃഷിയിൽ നിന്നുമുള്ള വരുമാനങ്ങളും ആണ് ജീവിക്കാനുള്ള ഏക പോംവഴി.. എൻറെ നല്ല പ്രായത്തിൽ കുറ്റപ്പെടുത്തലുകൾ ഏറിയാപ്പോൾ എനിക്ക് നാടു വിടേണ്ടി വന്നു… നാടും വീടും വീട്ടുക്കാരും വേണ്ടെന്ന് വച്ചു ഒരുനാൾ ഞാൻ അറബ്യൻ മണ്ണിലേക്ക് വണ്ടി കയറിയപ്പോൾ…ഉള്ളിൽ ആരോടൊക്കെയോ ഉള്ള വാശിയായിരുന്നു… പിന്നെ തിരിച്ചു വരുന്നത് ജീവിത്തിലെ നല്ലകാലങ്ങൾക്ക് ശേഷമാണ്… അങ്ങനെ വീട്ടുകാർ നിർബന്ധിച്ചു ഒരു കല്ല്യാണവും കഴിച്ചു … എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഒരു വിവാഹം എനിക്കു വേണ്ടായിരുന്നുയെന്ന് .. അവളുടെ മുഖത്ത് നോക്കുമ്പോൾഉള്ളിലൊരു കുറ്റബോധമാണ്.. മറ്റെവിടെയോ സന്തോഷത്തിൽ സമാധനത്തോടെ നല്ല ജീവിതം നയിക്കേണ്ടവൾ . ഇന്ന് എൻറെ കൂരയ്ക്കുള്ളിൽ ഇങ്ങനെ നരകിക്കുന്നത് ഓർത്ത് എനിക്ക് തന്നെ അവളോടെ സഹാതാപവും അലിവും ഉള്ളിൽ വേദനയും തോന്നിയിട്ടുണ്ട്.. എന്റെ വേദനകളെ ഞാൻ എന്നിൽ തന്നെ ഒളിപ്പിച്‌ അവൾക്കു മുന്നിൽ ഒരു പരുക്കൻ മുഖമൂടി അണിഞ്ഞു നടക്കും.. വിവാഹ നാളുകൾക്ക് ശേഷം ഒരുപാട് വൈകിയാണ് ഒരു കുഞ്ഞു ഉണ്ടായത്‌.. അതിന്റ പേരിൽ എന്റെ വീട്ടുകാരും ബന്ധുക്കളും അവളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്… വിവാഹ രാത്രിയിൽ ഞാൻ അവളോട് പറഞ്ഞിരുന്നു…. എനിക്ക് ഇത്രയും പ്രായമായി. . ഇനി ഒരു കുട്ടീടെ അച്ഛൻ ആകുക എന്നൊക്കെ പറഞ്ഞാൽ എനിക്ക് നാണക്കേടാണ്… അതുകൊണ്ട് നീ ഒരു കുട്ടിയെ ആഗ്രഹിക്കരുത്… അഥവാ ഒരു കുട്ടി ഉണ്ടായാൽ വേണ്ട വെയ്ക്കണം.. നീ ചെറുപ്പമാണ് നിനക്ക് ആഗ്രഹം കാണും ഒരു കുഞ്ഞിനെ ലാളിക്കാൻ… ഇവിടെ അനിയന്റെ മകനുണ്ട് അവനെ നീ സ്വന്തം മകനായി കണ്ടു ജീവിക്കുക… ഒരു പക്ഷേ ഒരു ഭർത്താവ് എന്ന നിലയിൽ ഞാനൊരു പരാജയമാകും…

എന്നാലും ഒരിക്കലും നീ എന്റെ കുറവുകൾ മറ്റുള്ളവരുടെ പറഞ്ഞു എന്നെ വിട്ടു പോകരുത്… നീ എന്നെ വിട്ടു പോയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.. എന്റെ നേർക്ക് ഒരു നിർവികാരത നോട്ടം മാത്രം അവൾ തന്നു… ആ കണ്ണുകളിൽ നിന്നും പ്രതിക്ഷയും, ആഗ്രഹവും, സ്വപ്‌നങ്ങളും പഠി ഇറങ്ങി പോയിരുന്നു… പകരം ഒരു കല്ലിച്ച മുഖഭാവം അതായി പിന്നെ അവളുടെ സ്ഥായി ഭാവം…. ഒന്നും മിണ്ടാതെ കിടക്കയുടെ ഇരുവശങ്ങളിലും തിരിഞ്ഞു കിടന്നക്കുമ്പോൾ.. ഒരു പക്ഷേ ഒരു തലോടൽ അവൾ ആഗ്രഹിചിരിന്നുവോ… ഒരു പക്ഷേ എന്റെ ഒരു സ്നേഹ സ്പർശമോ തലോടലോ മാത്രം മതിയാരുന്നു അവൾക്കു.. പക്ഷേ എന്നിലെ പരുക്കനായ മനുഷ്യൻ അവളുടെ ആഗ്രഹങ്ങൾക്കു നേരെ പലപ്പോഴും മുഖം തിരിച്ചു… അവളുടെ പ്രാർത്ഥന കേട്ടാണോ… അവളുടെ ഒറ്റപ്പെടലിനു കൂട്ടാകാനാണോ എന്നറിയില്ല…ഞങ്ങൾക്കൊരു പെണ്ണ് കുഞ്ഞു ജനിച്ചു… അവൾ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞ നിമിഷം ഞാൻ അവളെ ഒരു പാട് നോവിച്ചു…. നമ്മുക്ക് ഈ കുട്ടി വേണ്ട . . ഒരു പക്ഷേ എന്നിലെ ക്രൂരത നിറഞ്ഞ അപകർഷതാ ബോധമാകും എന്നെ കൊണ്ട് അന്ന് അങ്ങനെ പറിയിച്ചതും….. പക്ഷേ അവളിലെ അമ്മ തോറ്റു തരാൻ തയ്യാറായില്ല…. ഒരു പാട് യാതന അനുഭവിച്ചു..സ്വന്തം ജീവൻ തന്നെ മുൾ മുനയിൽ നിർത്തി അവൾ എന്റെ മോൾക് ജന്മം കൊടുത്തു… എന്റെ മോളെ ആദ്യമായി കൈയിലേറ്റ് വാങ്ങിയപ്പോൾ ഞാൻ അറിഞ്ഞു… ഒരു അച്ഛൻന്റെ നിർവൃതി…. ഈ തങ്ക കുടത്തിനെ ഇല്ലാതാക്കാനാണലോ ഞാൻ അവളോട്‌ യുദ്ധം ച്യ്തത്… ഇന്ന് എന്റെ മോളാണ് എന്റെ ജീവൻ… പലപ്പോളും എന്റെ മോളോടുള്ള അമിത സ്നേഹം കാണുമ്പോൾ… അവൾ എന്നെ ചെടിപ്പിക്കാനായി പറയാറുണ്ട്…. അന്ന് കൊല്ലാൻ പറഞ്ഞതാ… ഇപ്പോൾ ഞാൻ പുറത്തു… അച്ഛനും മോളും ഒന്ന്… ആ വാക്കിനു മുന്നിൽ നിശബ്ദമായി ഞാൻ അവളോടും എന്റെ മകളോടും മാപ്പിരിക്കാറുണ്ട്… എങ്കിലും അവളിൽ നിന്നും മാഞ്ഞു പോയ ആ പുഞ്ചിരി തിരിച്ചു കൊടുക്കാൻ എനിക്കിന്നും കഴിഞ്ഞിട്ടില്ല.. അവൾ ഒന്ന് ചിരിച്ചു കാണുന്നത് അവളുടെ നാട്ടിൽ പോകുമ്പോൾ മാത്രമാണ്… അവിടെ അവൾ ഇന്നും ഒരു കൊച്ചു കുട്ടിയാണ്… അവക്കിഷ്ടമുള്ളതൊരുക്കി കൊടുക്കാൻ കാത്തിരിക്കുന്ന അമ്മയും സഹോദരങ്ങളും.. എന്റെ വീട്ടിലെ പരുക്കൻ അന്തരീക്ഷത്തിൽ നിന്നും എനിക്കൊരു അത്ഭുതം തന്നെയായിരുന്നു… ഒരമ്മയുടെ സ്നേഹം എന്താണെന്നറിഞ്ഞത് ഞാൻ അവളുടെ അമ്മയിൽ നിന്നാണ്.. അതുകൊണ്ട് തന്നെ ആ സ്നേഹം വിട്ടു പെട്ടെന്ന് പോകാൻ അവളെക്കാളേറെ എനിക്കായിരുന്നു സങ്കടം… ആ നാട്ടിൽ കുഞ്ഞു കുട്ടി മുതൽ… അവളെ ഇഷ്ട്ടം ഇല്ലാത്തവരായി ആരുമില്ല…. പലപ്പോഴും അവൾക്കൊപ്പം പുറത്തു പോകുമ്പോൾ അവരൊക്കെ അവളോട്‌ കാണിക്കുന്ന സ്നേഹവും, വാത്സല്യവും കാണുമ്പോൾ അറിയാം… അവർക്കൊക്കെ ഇവൾ എത്ര പ്രിയപെട്ടതാണെന്ന്… ഇങ്ങനെ ഒരുവളെയാണല്ലോ.. എന്റെ അമ്മ ആ വീട്ടിൽ നരകയാതന അനുഭവിപ്പിക്കുന്നത്… ഇവിടെ പട്ടു മെത്തയിൽ കിടക്കുന്നവൾ അവിടെ അടുക്കളയിലിട്ട ഒരു പഴയ പ്ലാസ്റ്റിക് കട്ടിലിൽ പുതയ്ക്കാൻ ഒരു ബെഡ്ഷീറ്റ് പോലുമില്ലാതെ ചുരുണ്ടു കൂടുന്നത്…. അമ്മയുടെ വാക്കിനെ ധിക്കരികത്ത എനിക്ക് അതൊന്നും അന്ന് അത്ര കാര്യമുള്ളതായി തോന്നിട്ടില്ല…. അല്ലെങ്കിൽ അതൊരു പരാതിയായി അവളുയർത്തി കണികാഞ്ഞിട്ടാകും… ഇപ്പോൾ ഞാനും അവളും മോളും അടങ്ങുന്ന ജീവിതമായപ്പോളാണ് അവളനുഭവിച്ച നോവിന്റെ തീവ്രത അറിയുന്നത്… മറ്റൊരു പെണ്ണും ഇങ്ങനെ ഒരു പ്രതീക്ഷയില്ലാത്ത ജീവിതം സഹിക്കില്ല.. . അതു കൊണ്ട് തന്നെ അവളുടെ കുറ്റം പറച്ചിൽ കേട്ടു മൗനമാകാറാണ് പതിവ് ..

എപ്പോഴും മോളെ കുറിച്ചാണ് അവൾക്കു വേവലാതി.. ഒരു പെൺകുട്ടി ഉണ്ടെന്ന ചിന്തയില്ല അതിന് വല്ലതും വേണ്ടെ എന്തേങ്കിലും കരുതെണ്ട കരുതിയത് ഒക്കെ എടുത്തു കൊണ്ട് പോയി ഒരോ കാരണങ്ങൾ പറഞ്ഞ് വിറ്റു അതിൻെറ ജീവിതവും,.. പ്രതീക്ഷയും കളഞ്ഞു… ശരിയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്… അവളുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ പോയില്ല…. എല്ലാത്തിനും കാരണക്കാരൻ ഞാനാണെല്ലോ… ഞാൻ ഒന്നും മിണ്ടാതെ അടുക്കളയിൽ പോയി ഇത്തിരി ചോറെടുത്തു കഴിച്ചു..അവളുടെ അടുത്തു വന്നിരുന്നു.. നിൻെറ നടുവേദന മാറിയോ.. എന്ന ചോദ്യത്തിന്.. എന്തിനാ മാറുന്നത്… ചത്തു പോട്ടെ ഞാൻ അച്ഛന് മോൾക്കും സന്തോഷമാകുമല്ലോ.. മതി .. തൈയ്ച്ചത്.. നീ പോയി കിടക്ക് നമ്മുക്ക് വല്ല വഴിയും കണ്ടു പിടിക്കാം…. എന്നൊക്കെ പറയണമെന്നുണ്ട്.. പക്ഷേ… അപ്പോൾ അതിനുള്ള ധൈര്യം ഒന്നും എനിക്ക് ഇല്ലായിരുന്നു.. അവൾക്ക് വല്ലാത്ത നടുവേദന ഉണ്ട്…. ഡോക്ടർ ഒരുപാട് പറഞ്ഞു കുറച്ചു നാൾ റസ്റ്റ് എടുക്കാൻ.. പക്ഷെ… പറഞ്ഞാൽ അനുസരിക്കില്ല എനിക്കാണെങ്കിൽ ഒന്നും ഉറപ്പിച്ചു പറയാനും പറ്റില്ല.. കാരണം അവൾക്കു സങ്കടം വന്നാൽ.. അന്ന് ഈ മെഷിനൊപ്പമാകും അവൾ…. . ഒരു പക്ഷേ അവളുടെ ദുഃഖം എന്നെക്കാളറിയുന്നതു ആ യന്ത്രത്തിനാകും ഇന്നും അവൾക്കു നല്ല സങ്കടമുണ്ട്.. ഇപ്പോൾ കുറച്ചു പണത്തിന് ആവശ്യം വന്നു അത് വളരെ അത്യാവശ്യമാണ് അവളുടെ ചേച്ചിയുടെ മോൾക്ക് പ്രായം തികഞ്ഞിരിക്കുന്നു… അതിനു ഒരു തരി പൊന്നു വേണം അതാണിപ്പോൾ പ്രശ്നം.. നമ്മള് ഒന്നും കൊടുക്കാതിരുന്ന മോശമല്ലെ ഏട്ടാ … എല്ലാരുമോരോ സമ്മാനം കൊടുക്കുമ്പോൾ ഞാൻ മാത്രം എങ്ങനെ വെറും കയ്യോടെ പോകും… ഒന്നും വേണ്ട നീ ഒന്നു വന്ന മാത്രം മതിയെന്ന് ചേച്ചി പറഞ്ഞു… പക്ഷെ എൻറെ ഏട്ടൻ മറ്റുള്ളവരുടെ മുന്നിൽ താണു പോകുന്നത് എനിക്ക് സഹിക്കില്ല.. അത് കേൾക്കുമ്പോൾ ഞാനങ്ങ് ഇല്ലാതെ ആകുന്ന പോലെ അവൾക്ക് മുന്നിൽ ഞാൻ ഒന്നുമല്ലെന്ന് തോന്നി.. പലപ്പോഴും പലതും പറഞ്ഞു വഴക്ക് ഇടുകയും അവളെ ചിലപ്പോൾ ഒക്കെ തല്ലുകയും ചെയ്തിട്ടുണ്ട്.. ദേഷ്യം കൊണ്ടോ വെറുപ്പു കൊണ്ടോ അല്ലെ.. തളരാതെ ഇരിക്കാൻ ആണ് അവളെന്നെ തളർത്തുക ആണെന്ന് തോന്നും പക്ഷെ അവൾക്ക് മുന്നിൽ ഒരിക്കൽ പോലും പിടിച്ചു നിൽക്കാൻ കഴിഞ്ഞിട്ടില്ല.. ഞാൻ മെല്ലെ എഴുന്നേറ്റ് ഉമ്മറ പടിയിൽ പോയി ഇരുന്നു…. എൻെറ സങ്കടം അവൾ അറിയരുത്.. അതു പുറത്ത് കാട്ടാതിരിക്കാൻ ഞാൻ പലപ്പോഴും ദേഷ്യം കാട്ടുകയാണ് പതിവ്.. ചിലപ്പോൾ താമശ മുഖേനെ പറയും.. അതിന് നാല് ചക്രം ഉണ്ടല്ലോ..അത് ആ ഇറക്കത്തിൽ കൊണ്ട് വച്ച് അതുമേൽ കയറി ഇരുന്നു എങ്ങോട്ടെലും പോ എന്ന്.. അപ്പോൾ അവൾ പറയണ് കേൾക്കാം പോകണം ആയിരുന്നു ആദ്യമെ പോകണം ആയിരുന്നു.. പോയേനെ.. പക്ഷെ. പിന്നെ ഒന്നും പറയണ് കേട്ടിട്ടില്ല.. പലപ്പോഴും പറയണ് കേൾക്കാം എൻറെ ഭാഗത്ത് മറ്റൊരുത്തിയാണെ ചിന്തിച്ചു നോക്ക് ഏട്ടാ.. അവൾ ആണെങ്കിൽ പിറ്റേ ദിവസം തന്നെ നിങ്ങളെ ഇട്ടേച്ച് പോകുമായിരുന്നില്ലെ..?.. ശരിയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. പിന്നെ എൻറെ ഭാര്യയെ ഓർത്ത് എനിക്ക് അഭിമാനം തോന്നിയിട്ടുണ്ട് പാവം ഒന്നും ആവശ്യം പെട്ടില്ലേലും ഒരു തരി സ്നേഹം മാത്രം മതി. അവിടെ ആണ് ഞാൻ ഏറെ തളർന്നു പോകുന്നത്…. അവൾ അപ്പോഴും അതിൽ തന്നെ ശ്രദ്ധിക്കുക ആണ് ഞാനൊരു ഷർട്ടു എടുത്തു ഇറങ്ങി.. എങ്ങോട്ടെന്ന ചോദ്യം എപ്പോഴേത്തെയും പോലെ കേട്ടു… ഞാനൊന്നും പറഞ്ഞില്ല റബ്ബർ ഷെഡ്ഡിൽ പോയി കുറച്ചു ഷീറ്റ് എടുത്തു വണ്ടിയിൽ വച്ചു..റോഡിലേക്ക് ഇറങ്ങി.. രാത്രി കയറി വരുമ്പോൾ അവൾ മെഷീൻ മുകളിൽ തലവച്ച് കിടക്കുവാണ്.. ഞാനവളെ വിളിചുണർത്തി.. കഴിച്ചോ.. നീ… എങ്കിൽ കിടന്നോ ഞാൻ പറഞ്ഞു അല്ലെങ്കിൽ വാ കഴിക്കാം.. ഞാൻ കഴിച്ചു എന്ന് മറുപടി… ഏട്ടൻ ഇരിക്കു ഞാൻ ചോറ് എടുക്കാം… അവൾ അടുക്കളയിലേക്ക് നടക്കുമ്പോൾ മോൾ എവിടെ എന്ന ചോദ്യത്തിന് ഉറങ്ങിയെന്ന് തിരിയാതെ തന്നെ ഒരു മറുപടിയും.. ചോർ വിളമ്പുമ്പോൾ ഞാൻ അവൾക്ക് ആയി കുറച്ചു വിളമ്പി വച്ചു അവിടെ ഇരിക്കാൻ പറഞ്ഞു ..

വിശപ്പില്ലേട്ടാ .. എനിക്കും ഇല്ല . ഞാൻ പറഞ്ഞു പക്ഷെ ഭക്ഷണം വെറുതെ കളയണ്ട നീ എനിക്കൊപ്പം ഇരുന്നാൽ നിന്റെ സന്തോഷം നിറഞ്ഞ മുഖം കണ്ടാൽ എനിക്കൊരു വറ്റെങ്കിലും ഇറങ്ങും.. . നീ കഴിക്ക് വിശപ്പ് കാണും.. ഞാൻ പോക്കേറ്റിൽ നിന്നും ഒരു പൊതി എടുത്തു അവൾക്ക് മുന്നിൽ വച്ചു.. എന്താ ഇത്…. ഒരു പവൻെറ സ്വർണ മാലയാണ്… ചേച്ചി മോൾക്ക് നമ്മുക്ക് വല്ലതും കൊടുക്കേണ്ടെ.. നിന്റെ സങ്കടം കണ്ടാൽ ഞാൻ സഹിക്കില്ല മറ്റെന്തിനേക്കാൾ വലുത് എനിക്ക് നീയല്ലെ.. എനിക്ക്.. നീയല്ലെ ഉള്ളു.. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ചോറിലേക്ക് അടർന്നു വീണു ഒന്നും പറഞ്ഞില്ല മുറിയിലേയ്ക്കോടി പോകുന്ന കണ്ടു.. എനിക്ക് കഴിക്കാനും തോന്നിയില്ല പറ്റണില്ല..ചങ്കിൽ എന്തോ കനം വച്ചിരിക്കുന്നു ഒരിറ്റു ഉമിനിർ പോലും ഇറങ്ങുന്നില്ല.. ഞാൻ പതിയെ എഴുന്നേറ്റ് മുറിയിൽ ചെന്നു. അവൾ അവിടെ കമിന്ന് കിടക്കുക ആണ് കരയുക ആണെന്ന് തോന്നി.. ഞാൻ വിളിച്ചു എടീ… നീ എന്താ.. ചോറു വിളമ്പിവച്ചു ഇങ്ങ് പോന്നു വാ കഴികേണ്ടേ.. വാ എനിക്ക് വിശക്കുന്നുണ്ട്…. അവളുടെ കൈയ്യിൽ പിടിച്ചപ്പോൾ ഏട്ടാന്ന് വിളിച്ചു എൻറെ നെഞ്ചിലേക്ക് വീണു.. ഞാനവളെ മുറുക്കി പിടിച്ചു…. വാ കഴിക്കാം എന്ന് പറഞ്ഞു അവളെ കുട്ടി കൊണ്ട് പോകുമ്പോൾ.. ഞാൻ കരയാൻ മാത്രം മറന്നു പോയത് കരയാൻ എനിക്ക് കണ്ണീര് ഇല്ലാത്ത് കൊണ്ട് മാത്രമാണ്… തൽക്കാലം ശുഭം..

Nb നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമ്മുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular