Connect with us

Love

ആദ്യാനുരാഗം…

Published

on

രചന: അപർണ്ണ ഷാജി

“ശ്രേയസ്സ്… ഒന്ന് അവിടെ നിന്നെ..” ഈറൻ മുടി വിടർത്തിയിട്ട് , നെറ്റിയിൽ ഒരു ചന്ദനക്കുറിയും , ചുണ്ടിൽ കുറുമ്പുനിറഞ്ഞ ചിരിയുമായി അവൾ ആ വയൽ വരമ്പിലൂടെ ഓടി അവന്റെ അടുത്ത് വന്നു.. “മാളു ..സോറി..അറിയാതെ വിളിച്ചിതാ.. മാളവിക എന്താ ഇവിടെ ?” അവൾ അടുത്ത് വന്നതും അവൻ സംശയത്തോടെ ചോദിച്ചു. “കള പറിക്കാൻ വന്നതാ ..എന്തേയ്” അവൾ കുറുമ്പോടെ പറഞ്ഞു.. “തനിക്ക് ഇപ്പോഴും എന്നോട് ദേഷ്യം ആണോ .. അല്ല താൻ എന്ന് ഒക്കെ വിളിക്കാമോ ..ഇയാൾ ഇപ്പോൾ ആ പഴയ മാളവിക അല്ലല്ലോ .. സബ് കളക്ടർ മാളവിക അല്ലെ ?” “സബ് കളക്ടർക്ക്‌ കൊമ്പ് ഒന്നും ഇല്ലല്ലോ .. പണ്ട് എങ്ങനെ ആണോ വിളിച്ചത് അതുപോലെ വിളിച്ചാൽ മതി…” അത് പറഞ്ഞപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കിയെങ്കിലും ആ ഭാവം എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.. “ഔദാര്യം ആയിരിക്കും അല്ലേ ?” അവളെ നോക്കാതവൻ ചോദിച്ചു.. “എങ്ങനെ വേണേലും എടുക്കാം…” അവൾ ചിരിയോടെ പറഞ്ഞു “എന്താ താൻ ഇവിടെ എന്ന് പറഞ്ഞില്ലല്ലോ ?” അവൻ വീണ്ടും ചോദിച്ചു “ശ്രേയസ്സിനെ കാണാൻ വന്നതാ .. നമ്മൾക്കിടയിൽ ഒരു പഴയ കണക്ക് ബാക്കി ഇല്ലേ ?” _ “നമുക്ക് നടന്നാലോ ?ഇവിടെ ഇനി പെട്ടെന്ന് വെയിൽ ആകും… അത് കുഴപ്പമില്ലെങ്കിൽ ഇവിടെ നിൽക്കാം..” അവൻ മുൻപോട്ട് നടന്നുകൊണ്ടു പറഞ്ഞു.. “തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെടോ…” അവൾ പറയുന്നത് കേട്ടവൻ ചിരിച്ചു.. “ദാ അവരെ നോക്കിക്കേ .. ഈ വെയിൽ ഒന്നും അറിയാതെ നിൽക്കുന്ന കണ്ടില്ലേ… നമ്മളെ പോലെ തന്നെ അല്ലേ അവരും… വെയിലിന് ചൂട് കൂടുമ്പോൾ അവരെ നോക്കിയാൽ മതി…” പാടത്തു പണിയുന്ന അവരെ ചൂണ്ടി അവൾ പറഞ്ഞു. “ഇവൾ ഇപ്പോഴും പഴയ മാളു തന്നെ” അവൻ മനസ്സിൽ ഓർത്തു.. “എഡോ ..എന്താ ,അവരുടെ അവസ്‌ഥ ഓർത്തത് ആണോ ? ഞാൻ ചോദിച്ചതിന് മറുപടി കിട്ടിയില്ല…” എന്ത് ..എന്ന ഭാവത്തിൽ അവൻ അവളെ നോക്കി.. “നമ്മൾ തമ്മിൽ ഒരു പഴയ കണക്കില്ലേ ? അതോ ഇത്ര പെട്ടെന്ന് മറന്നോ” പഴയ കാര്യങ്ങൾ ഓരോന്നായി അവന്റെ മനസ്സിലേക്ക് ഓടിയെത്തി ****** അച്ഛന്റെ കൈയ്യും പിടിച്ച് ക്ലാസ് മുറിയിലേക്ക് കടന്നു വന്ന ആ കൊച്ചു സുന്ദരി ഹൃദയത്തിൽ ഇടം പിടിച്ചത് എപ്പോഴാണെന്ന് അവനും അറിയില്ല.. പെട്ടെന്ന് തന്നെ അവർ സുഹൃത്തുക്കൾ ആയി.. അധ്യാപർ ആയിരുന്ന തങ്ങളുടെ അച്ഛന്മാരുടെ സൗഹൃദം തന്നെ ആയിരുന്നു അവരുടെ സൗഹൃദത്തിനും അടിത്തറ ഏകിയത്.. പിന്നീട് എപ്പോഴോ ആ സൗഹൃദത്തിൽ നിന്ന് പ്രണയവും മൊട്ടിട്ടു… ആദ്യമായി ആ ഇഷ്ട്ടം തുറന്നു പറഞ്ഞതും അച്ചന്മാരോടായിരുന്നു.. സന്തോഷത്തിന്റെ , പ്രണയത്തിന്റെ നാളുകൾ.. എല്ലാ സൗഭാഗ്യങ്ങളോടും കൂടെ വളർന്നവൾ…. അവളുടെ അച്ഛന്റെ ആഗ്രഹം ആയിരുന്നു മകളെ ഒരു കളക്ടർ ആക്കണമെന്നു… അതിനായി അവളും പരിശ്രമിച്ചു… എല്ലാത്തിനും വിരമാമിട്ടത് വിധിയുടെ കരങ്ങളായിരുന്നു.. അവളുടെ അച്ഛന്റെ മരണത്തോട് എല്ലാം മാറി മറിഞ്ഞു.. അച്ഛന്റെ രാജകുമാരി ആയി വളർന്നവൾ ആ വേർപിരിയൽ താങ്ങാനാവാതെ മനസ്സിനോട് മല്ലടിച്ചു.. പഴയ കുറുമ്പും കുസൃതിയും എല്ലാം അവളിൽ നിന്ന് അപ്രത്യക്ഷമായി , അതോടൊപ്പം അച്ഛന്റെ സ്വപ്നങ്ങളും … അത് നിറവേറ്റാൻ ആ അധ്യാപകന്റെ സമ്പാദ്യം മതിയാവാതെ വന്നു..

തന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ അമ്മ കഷ്ട്ടപെടുന്നത് കാണാനാവാത്ത കൊണ്ടവൾ എല്ലാം മനപ്പൂർവ്വം മറന്നു.. അമ്മയുടെ കണ്ണ് നിറയാതിരിക്കാൻ വേണ്ടി ആയിരുന്നു പിന്നീട് ഓരോ നിമിഷവും അവൾ ജീവിച്ചത്.. അവളെ പഴയ മാളു ആക്കാൻ ഒരു വേർപിരിയൽ നല്ലതാണെന്ന് അവനും തോന്നി.. അവളിലെ ആ വാശിക്കാരി മാളവികയെ തിരികെ കൊണ്ടുവരാൻ അവൻ തീരുമാനിച്ചു.. അങ്ങനെ എന്തൊക്കെയോ പറഞ്ഞു അവളോട് വഴക്കിട്ടു.. ഒന്ന് മാത്രം ഇന്നും ഓർക്കുന്നു .. ‘എന്നെ സ്നേഹിക്കാൻ നിനക്ക് എന്ത് യോഗ്യത ആണ് ഉള്ളത് ..’ അന്ന് അതവളോട് ചോദിക്കുമ്പോൾ നിറഞ്ഞൊഴുകുന്ന ആ കണ്ണുകൾ കണ്ടില്ലെന്ന് നടിച്ച് അവളിൽ നിന്നും ഒഴിഞ്ഞു മാറി… പക്ഷെ അവൾ അറിയാതെ ഒരു നിഴലായി താൻ എന്നും അവളുടെ ഒപ്പം ഉണ്ടായിരുന്നു.. ആ അമ്മയുടെ നല്ലൊരു മകനായി… എന്റെ പ്രണയം നീ അറിയാതെ പോയി.. അത് നിന്റെ തെറ്റല്ല ,, എന്റെ പ്രണയം അതൊരു പരാജയമായിരുന്നിരിക്കണം.. അവൻ മനസ്സിൽ ഓർത്തു.. ******* “ശ്രേയസ്സ്… ഒരു physics ലക്ച്ചർക്ക് ഇത്രക്ക് മറവി ആണോ ?” പുരികം ഉയർത്തി ചുണ്ട് കൂർപ്പിച്ചവൾ ചോദിച്ചു. “Im sorry.. sorry for every thing..” അവൻ അതും പറഞ്ഞിട്ട് മുൻപോട്ട് പോയി എല്ലാം തന്നോടുള്ള ഇഷ്ട്ടം കൊണ്ട് ആന്ന് പറയണം എന്ന് ഉണ്ടായിരുന്നു… അത് പറയുന്നതിൽ ഇനി അർഥമില്ല.. താൻ ഇല്ലെങ്കിലും അവൾ സന്തുഷ്ടയാണ്.. ആ സന്തോഷമല്ലേ എന്നും കാണാൻ ആഗ്രഹിച്ചത്.. അതുകൊണ്ടവൻ ഒന്നും പറഞ്ഞില്ല.. “പോകുവാണോ ?ഞാൻ പറഞ്ഞു കഴിഞ്ഞില്ല…” അവൾ പറഞ്ഞതുകേട്ടവൻ അവിടെ നിന്നു.. ആ മുഖത്തേക്ക് നോക്കിയാൽ താൻ കരഞ്ഞു പോകുമെന്ന് ഉറപ്പുള്ളതുകൊണ്ടു പാടത്തേക്ക് നോക്കി നിന്നു.. “അല്ല.. എത്രനാൾ കൂടി ഇനിയും ഇങ്ങനെ ഒളിച്ചു കളിക്കും ? അതോ സിനിമയിലെ പോലെ മാനസ മൈനെ പാടാൻ വല്ല ഉദ്ദേശവും ഉണ്ടോ സാറിന്..?” അവന്റെ മുൻപിലായി വന്നു നിന്നവൾ ചോദിച്ചു.. അവൾ എന്താ പറയുന്നത് എന്ന് മനസ്സിലാകാതെ അന്തം വിട്ട് അവനും നിന്നു.. “അച്ചന്റെ സമ്പാദ്യം പോരാതെ വന്നപ്പോൾ അമ്മ എന്നെ പഠിപ്പിക്കാൻ ഒരുപാട് കഷ്ട്ടപെടുന്നത് ഞാൻ കണ്ടു.. അത് മാത്രം മതിയായിരുന്നു എനിക്ക് എന്റെ ലക്ഷ്യത്തിൽ എത്താൻ. .അതിനിടയിൽ ഒരു പ്രണയത്തിനും വിലങ്ങു തടിയാവൻ കഴിയില്ല.. അത് ഞാൻ തിരിച്ചറിഞ്ഞത് താൻ എന്നിൽ നിന്ന് അകന്നപ്പോൾ ആയിരുന്നു.. ആ സങ്കടം അന്നും ഇന്നും ഒരു വിങ്ങലായി ഇപ്പോഴും ഉണ്ട്… ചേർത്തു നിർത്തേണ്ടയാൾ അകറ്റി നിർത്തിയപ്പോഴാണ് ഞാൻ ശരിയ്ക്കും തകർന്നു പോയത്….” അതു പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. “പക്ഷെ എന്റെ അമ്മയുടെ കഷ്ട്ടപ്പാടും എന്റെ കണ്ണുകൾ നിറയുമ്പോൾ നീറുന്ന ആ ഹൃദയവും അതായിരുന്നു പിടിച്ചു നിൽക്കാൻ ശക്തി തന്നത്.. പിന്നീട് ഒരു വാശി ആയിരുന്നു.. തോറ്റ് കൊടുക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു… നഷ്ട്ട പ്രണയം ഒരു വിങ്ങലായി മനസ്സിനെ കാർന്നു തിന്നുമ്പോൾ ഞാൻ അമ്മയെ ഓർക്കും..ആ പാവത്തിനെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ സങ്കടം ഞാൻ മറക്കും….

അമ്മക്ക് വേണ്ടിയാണോ പഠിച്ചത് എന്ന് ചോദിച്ചാൽ അല്ല പക്ഷേ അമ്മക്കും കൂടി വേണ്ടിയായിരുന്നു.. അങ്ങനെ 23 ആം വയസ്സിൽ ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തിച്ചേർന്നു.. ഞാൻ കരയുന്നത് കണ്ടിട്ടാകും ഇയാള് പറയരുത് എന്ന് പറഞ്ഞിട്ടും തന്റെ പ്രണയത്തിന്റെ ,ത്യാഗത്തിന്റെ കഥ ഒക്കെ അമ്മ പറഞ്ഞു… ഇന്നലെ ശ്രീയുടെ (ശ്രേയസ്സ് ) അച്ചൻ വീട്ടിൽ വന്നിരുന്നു.. ഉള്ളിൽ ആ പഴയ പ്രണയവും ഒളിപ്പിച്ചു ഇപ്പോൾ വിവാഹം വേണ്ടെന്ന് പറഞ്ഞു മകൻ നടക്കുവാണെന്നും പറഞ്ഞു.. ഇനിയുള്ള കാലം ആ അച്ഛന്റെ മകളായി ജീവിച്ചുടെന്നും ചോദിച്ചു.. പക്ഷേ ചോദിക്കേണ്ടയാൾ മാത്രം ഇതുവരെ ഒന്നും പറഞ്ഞില്ല…” അവനെ നോക്കി നിരാശയോടെ അവൾ പറഞ്ഞു.. “അത് മാളവിക…” അവൻ പറഞ്ഞു തുടങ്ങിയതും അവൾ കണ്ണുരുട്ടി അവനെ ഒന്ന് നോക്കി.. “ഞാൻ തന്റെ അടുത്ത് വന്നില്ലായിരുന്നു എങ്കിൽ എന്നോട് ഈ ഇഷ്ട്ടം പറയാതെ ഇയാൾ എന്നെ മറക്കുമായിരുന്നോ ?” അവനെ തന്നെ നോക്കികൊണ്ടവൾ ചോദിച്ചു. “നിന്നെ മറക്കാൻ എനിക്ക് ഒരിക്കലും പറ്റുമെന്ന് തോന്നുന്നില്ല.. പിന്നെ സ്‌നേഹം എന്നത് വർണ്ണനകൾക്ക് എത്രയോ അപ്പുറം ആണ്.. ചിലപ്പോൾ സ്നേഹം ത്യാഗമായി.. മറ്റുചിലപ്പോൾ വാശിയായി … എങ്ങനെ വേണേൽ പ്രകടിപ്പിക്കാൻ പറ്റും. അത് നമ്മുടെ ഇഷ്ട്ടം.. അല്ലെങ്കിൽ എങ്ങനെ ആടോ ഒരിക്കൽ ജീവനായി കരുതിയവളെ പെട്രോൾ ഒഴിച്ചു കത്തിക്കുന്നത്…” “അവിടെ യഥാർത്ഥത്തിൽ സ്നേഹം ഇല്ലെന്ന് അല്ലേ തെളിയിക്കുന്നെ.” അവൻ പറയുന്നതിന് ഇടക്ക് കയറിയവൾ പറഞ്ഞു.. “അത്‌ എന്തെങ്കിലും ആകട്ടെ.. വേറെ ഒരു കാര്യം ചോദിക്കട്ടെ ? തന്റെ അമ്മ എന്നെ വിവാഹം കഴിക്കേണ്ട എന്ന് പറഞ്ഞാൽ താൻ അത് അനുസരിക്കില്ലേ ?” “അമ്മ അങ്ങനെ പറയില്ല…” “അത്‌ ok… അങ്ങനെ പറഞ്ഞാൽ ?” അവൻ വീണ്ടും ചോദിച്ചു.. “അത്‌…” അവൾ അത്രയും പറഞ്ഞു നിർത്തി.. “അമ്മ പറയുന്നത് കേൾക്കും.. അതിന് അർത്ഥം എന്നോട് ഉള്ള ഇഷ്ട്ടം സത്യമല്ല എന്ന് ആണോ ? അല്ലല്ലോ…. ഇത്രയും നാൾ വളർത്തിയ അമ്മയുടെ സ്നേഹത്തിന്റെ തട്ട് താണിരിക്കും.. അതിൽ ആരേയും കുറ്റപെടുത്താൻ കഴിയില്ല.. പല പെണ്കുട്ടികളും തേപ്പുകാരികൾ ആകുന്നതും ഇങ്ങനെ തന്നെ ആയിരിക്കും.. എല്ലാവരും അല്ല.. പറ്റിക്കുന്നവരും കാണും.. കൂടുതലും വീട്ടുകാരുടെ ഇമോഷണൽ ബ്ലാക്ക്‌മെയിലിൽ കീഴടങ്ങി സ്വന്തം സന്തോഷങ്ങൾ മറന്ന് കിട്ടിയ ജീവിതവുമായി അഡ്ജസ്റ്റ് ചെയ്ത് പോകുന്നു.. അത് പോലെ ഞാനും മാനസ മൈനെ പാടാൻ ഒന്നും നിൽക്കില്ല…” “അതായത് സിംപിൾ ആയിട്ട് പറഞ്ഞാൽ എന്നെ കിട്ടിയില്ലെങ്കിൽ ശ്രീ വേറെ ഒരാളെ കല്യാണം കഴിക്കും എന്ന്.. അല്ലാതെ ഇഷ്ട്ടം തുറന്ന് പറയരുതെടാ ദുഷ്ട്ടാ…” അവൾ ദേഷ്യത്തിൽ പറഞ്ഞു.. “സ്നേഹം പിടിച്ചു വാങ്ങേണ്ടത് അല്ലല്ലോ.തന്നെ എനിക്ക് ..” അത് പറഞ്ഞു തീരുന്നതിന് മുൻപേ അവൾ അവനെ പാടത്തേക്ക് തള്ളിയിട്ടു.

“ടി..പുല്ലേ..” “ഭാഗ്യം ..പഴയ ശ്രീ ആയി.. ഇപ്പോൾ സബ് കളക്ടർ ഒന്നും ഇല്ലേ ?” അവൾ അവനെ നോക്കി പൊട്ടിച്ചിരിച്ചു.. “ആദ്യം എന്റെ മാളു.. അത് കഴിഞ്ഞു മതി കളക്ടർ..” “അങ്ങനെ വഴിക്കുവാ മോനേ ശ്രേയസ്സേ… എനിക്ക് ആ പഴയ ശ്രീയെയാണ് ഇഷ്ട്ടം.. പ്രണയം എന്തെന്ന് പോലും അറിയാത്ത പ്രായത്തിൽ സ്നേഹിച്ചു തുടങ്ങിയവർ അല്ലേ.. നമ്മൾ ആ എനിക്ക് നിന്നെ മറക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ.. ഇനി മേലാൽ ഇമ്മാതിരി ഊളൻ ഫിലോസഫി ആയിട്ട് വന്നാൽ..” “ഇല്ല.. നിർത്തി..മോള് ആ കൈയൊന്നു തന്നെ…” അവൻ ചിരിച്ചു കൊണ്ട് കൈനീട്ടി.. “അതൊക്കെ തരാം.. ആദ്യം ഒരു I LOVE YOU പറ..” “ഞാൻ കയറി വന്നിട്ട് പറഞ്ഞാൽ പോരെ ?” – അവൻ കള്ളച്ചിരിയോടെ മീശ പിരിച്ചുകൊണ്ടു ചോദിച്ചു.. “അത് വേണോ” – “വേണം.. പാവമല്ലേ ഞാൻ” “കൈ തരുമ്പോൾ എന്നെക്കൂടെ അതിൽ വലിച്ച് ഇടില്ലേ …?” “മാളവിക അല്ല ശ്രേയസ്സ്.. കൈ താ മേഡം…” അവൻ കൈ നീട്ടിയതും അവൾ ആ കയ്യിൽ പിടിച്ചു വലിച്ച് കയറ്റി.. “മാളു I love you.. love you so much..” അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് ആ കാതോരം അവൻ പറഞ്ഞു.. “അങ്ങനെ ഏതെങ്കിലും ഒരുത്തന് ഞാൻ എന്റെ പെണ്ണിനെ കൊടുക്കുമെന്ന് തോന്നുന്നുണ്ടോ നിനക്ക്.. നീ കുറച്ചു ഫ്രീ ആവട്ടെ എന്നുകരുതിയാണ് ഒന്നും ഇത്രയും നാൾ പറയാതെ ഇരുന്നത്.. ” അവളെ ആ നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.. അവളുടെ കയ്യിൽ കൈ കോർത്തവൻ നടന്നു അവർ ഒരുമിച്ച് സ്വപ്നം കണ്ട ആ ജീവിതത്തിലേക്ക്…… ആ പാടവരമ്പിലൂടെ അവർ നടന്നകലുമ്പോൾ ആദ്യമായി മൊട്ടിട്ട ആ പ്രണയം പൂവണിയുകയായിരുന്നു…

ശുഭം… ഇഷ്ടമായോ, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular