Connect with us

Love

തണുപ്പ് മാറാൻ വേണ്ടി അവനിലേക്ക് ഒന്ന് കൂടി ചേർന്ന് കണ്ണുകൾ അടച്ചു പുറത്തേക്ക് ചാഞ്ഞിരുന്നു…

Published

on

രചന: അമ്മു അമ്മൂസ്

“”ആരെന്തു പറഞ്ഞാലും ഈ വിവാഹത്തിന് ഞാൻ സമ്മതിക്കില്ല….”” പറയുമ്പോൾ വല്ലാതെ ദേഷ്യം നിറഞ്ഞിരുന്നു സ്വരത്തിൽ…. “”വൈഗ…… “” രേവതി അവളെ ശാസനയോടെ വിളിച്ചു… “”എനിക്ക് പറ്റില്ല അമ്മ….. ആ പട്ടിക്കാട്ടിൽ പോയി താമസിക്കാൻ…. റേഞ്ച് എന്ന് പറയുന്ന സാധനം ഉണ്ടോ അവിടെ….. സാധനങ്ങൾ വാങ്ങാനോ ഭക്ഷണം കഴിക്കാനോ ഒരു നല്ല കട എങ്കിലും ഉണ്ടോ…. എനിക്ക് വയ്യ എന്റെ ജീവിതം അങ്ങനെ ഒരു സ്ഥലത്ത് കളയാൻ….”” അമ്മയുടെ ദേഷ്യം കലർന്ന മുഖം കണ്ടില്ല എന്ന് നടിച്ചു വൈഗ വീണ്ടും പറഞ്ഞു… പതിയെ രേവതിയുടെ മുഖത്ത് നിരാശ നിഴലിക്കുന്നത് കണ്ടു… “”എന്റെ കണ്ണടയും മുൻപ് നിന്നെ ഒരു കൈയിൽ ഏൽപ്പിക്കാൻ അല്ലേ മോളെ….. നിന്റെ അച്ഛൻ പോകും മുൻപ് എന്നോട് അവസാനമായി പറഞ്ഞത് നിന്നെ അഭിക്ക് കൊടുക്കണമെന്ന….”” അമ്മയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അവൾക്കും എന്തോ വയ്യായ്ക തോന്നി…. പക്ഷേ സമ്മതം മൂളാൻ കഴിഞ്ഞില്ല…. ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു ജീവിതം തന്നെ ആയിരുന്നു അത്…..കൂട്ടുകാരോടൊക്കെ ഒന്ന് ചാറ്റ് ചെയ്യാൻ പറ്റാതെ….. ഷോപ്പിങ്ങോ സിനിമയോ കാണാൻ പോകാൻ പറ്റാതെ എങ്ങനെയാണ് തനിക്ക് ജീവിക്കാൻ കഴിയുക…. കറന്റ്‌ പോലും ഉണ്ടോ ആവോ എല്ലാ ദിവസവും… “”അമ്മക്കിപ്പോ എന്താ വേണ്ടേ….. നാട്ടിലേക്ക് ഒന്ന് പോണം…. അത്രയല്ല ഉള്ളു… നമുക്ക് പോകാം… എല്ലാരുടെയും കൂടെ കുറച്ചു ദിവസം നിൽക്കാം… പക്ഷേ ഈ വിവാഹത്തിന് അമ്മ എന്നേ നിർബന്ധിക്കരുത്… തീരെ പറ്റാഞ്ഞിട്ട അമ്മ….”” അവൾ അമ്മയുടെ മടിയിലേക്ക് തല വച്ചു കിടന്നു പതുക്കെ പറഞ്ഞു… അവളുടെ തീരുമാനം ഉള്ളിൽ വിഷമം ഉണ്ടാക്കി എങ്കിലും എതിര് പറയാതെ രേവതി സമ്മതം മൂളി…. അവൾക്കിഷ്ടമല്ലാത്ത ഒരു ബന്ധത്തിന് അവളെ നിർബന്ധിക്കാൻ കഴിയുമായിരുന്നില്ല… അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…. അടുത്ത ദിവസം നാട്ടിലേക്ക് പോകുന്നതിനെ പറ്റിയുള്ള ചിന്തകളിൽ തന്നെ ചുറ്റിത്തിരിയുകയായിരുന്നു മനസ്സ്…. ഓർമ്മകൾ അയാളിലേക്കെത്തി അഭിമന്യു ശേഖർ… അമ്മയുടെ ആങ്ങളയുടെ മകനാണ്…. വർഷത്തിൽ ഒരിക്കൽ അമ്മയുടെ തറവാട്ടിൽ പോകുമ്പോഴാണ് കാണുക…. താൻ കുഞ്ഞായിരുന്നപ്പോൾ വലിയ സ്നേഹമായിരുന്നു… ഇടക്കെപ്പോഴോ അറിയാതെ ഗൗരവം കലർന്നു നോട്ടത്തിലും ഭാവത്തിലും ഒക്കെ…. തന്നോട് അധികം ഒന്നും സംസാരിക്കാറില്ല… ഇപ്പോൾ നാലഞ്ചു വർഷം ആയിരിക്കുന്നു കണ്ടിട്ട്….. മെഡിസിൻ പഠിക്കാൻ പോയിരിക്കുകയായിരുന്നു ചെന്നപ്പോൾ ഒക്കെ… അവസാനമായി തറവാട്ടിൽ ചെന്നിട്ട് ഇപ്പോൾ രണ്ടു വർഷം ആയിരിക്കുന്നു….. അച്ഛന്റെ കൂടെയാണ് പോയത്…..ആ ഓർമ്മകൾ മനസ്സിലേക്ക് വരുന്നത് കൊണ്ടാകാം ഓരോ തവണയും പോകാൻ മനസ്സ്കൊണ്ടു തയ്യാറെടുക്കുമ്പോളും ഒടുവിൽ പിൻവലിയുന്നത്… ഓരോന്നോർത്തു കിടന്നു എപ്പോഴാ ഉറങ്ങിയത് എന്നറിയില്ല…. രാവിലെ എഴുന്നേൽക്കുമ്പോൾ അമ്മ നല്ല ഉത്സാഹത്തോടെ ജോലി ഒക്കെ ഒതുക്കുന്നത് കണ്ടു… വീട്ടിലേക്ക് പോകുന്നതിന്റെ സന്തോഷം ആ മുഖത്ത് കാണാമായിരുന്നു… വലിയ താല്പര്യം ഒന്നും ഇല്ലാതെ റെഡി ആയി….

അത്രയും ദൂരം വണ്ടി ഓടിക്കാൻ വയ്യാത്തത്കൊണ്ട് ടാക്സിയിൽ ആയിരുന്നു പോയത്…. കണ്ടുകൊണ്ടിരുന്ന സിനിമ ഇടക്ക് വച്ചു നിന്നപ്പോളാണ് സ്ഥലം എത്തി എന്ന് മനസ്സിലായത്…. ഒരു മെസ്സേജ് അയക്കാൻ പോലും ഉള്ള റേഞ്ച് ഇല്ല. ദേഷ്യത്തോടെ ഫോണെടുത്തു ബാഗിൽ വച്ചു… അല്ലെങ്കിലും അതുകൊണ്ടിപ്പോൾ വലിയ കാര്യം ഒന്നും ഇല്ലല്ലോ…. ടാറിട്ട റോഡിൽ നിന്നും മാറി വണ്ടി ഇടവഴിയിൽ കൂടി സഞ്ചരിച്ചു തുടങ്ങിയിരുന്നു….. കുറച്ചു കൂടി ഉള്ളിലേക്ക് ചെന്നപ്പോൾ രണ്ടു നിലയിൽ തല ഉയർത്തി നിൽക്കുന്ന തറവാട് കണ്ടു…. മാറ്റമൊന്നുമില്ല…. പുറത്തേക്ക് ഇറങ്ങിയപ്പോളെ അമ്മമ്മ ഓടി അടുത്ത് വന്നിരുന്നു…. അമ്മയെ കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടപ്പോൾ ഉള്ളിൽ ഒരു നീറ്റൽ തോന്നി…. പലവട്ടം അമ്മ ഇങ്ങോട്ടേക്കു വരാൻ നിന്നപ്പോൾ തടഞ്ഞത് താനായിരുന്നു… “”അഭി എവിടെ അമ്മേ….”” മുത്തശ്ശിയേയും കെട്ടിപ്പിടിച്ചു അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ആയിരുന്നു അമ്മയുടെ ചോദ്യം എത്തിയത്… എന്തിനെന്നറിയാത്ത ഒരു കൗതുകം അവളിലും ഉണ്ടായിരുന്നു… “”അവനിപ്പോ ഇവിടെ ആ പൂട്ടിക്കിടന്ന ക്ലിനിക് നോക്കി നടത്തുവല്ലേ…. ഉച്ച കഴിഞ്ഞും ചിലപ്പോൾ രോഗികൾ ഉണ്ടാകും…. എല്ലാർക്കും വലിയ കാര്യാ അവനെ….”” മുത്തശ്ശിയുടെ വാക്കുകളിൽ വല്ലാത്ത ഒരു അഭിമാനം ഉണ്ടായിരുന്നു… അമ്മയുടെ മുഖത്തേക്കും അത് പ്രതിഭലിച്ചിരുന്നു… ചെന്ന വഴിയേ ചെറുതായി ഒന്ന് മയങ്ങാൻ കിടന്നു…. ഭക്ഷണം ഒക്കെ പിന്നെ മതി എന്ന് പറഞ്ഞിരുന്നു അമ്മായിയോട്… നല്ല തണുപ്പ് ഉണ്ടായിരുന്നു മുറിയിൽ…. ചുറ്റും മരങ്ങൾ നിറഞ്ഞത് കൊണ്ടാകാം….. ഏസിയും ഫാനും ഒന്നും ഇല്ലെങ്കിലും ഇത്രയും തണുപ്പ് ആദ്യമായിട്ടായിരുന്നു…. എന്തോ വല്ലാത്ത ഇഷ്ട്ടം തോന്നി… ഉച്ചക്ക് ഊണ് കഴിച്ചോണ്ട് ഇരിക്കുമ്പോളായിരുന്നു അഭിയേട്ടൻ വന്നത്…. ഞാൻ പ്രതീക്ഷിച്ച രൂപമേ ആയിരുന്നില്ല…. നല്ല പഴഞ്ചൻ ആയ ഒരാളെ പ്രതീക്ഷിച്ചപ്പോൾ ഷർട്ടും പാന്റും ഒക്കെ ഇട്ട് എക്സിക്യൂട്ടീവ് ലുക്കിൽ ഉള്ള ഒരാളെ ആണ് കണ്ടത്… കണ്ടാൽ ഒരു ചന്തം ഒക്കെ ഉണ്ട്…..ആള് എല്ലാരേം നോക്കി ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് പോകുന്നത് കണ്ടു… “”ഓഹ്… ജാഡ…”” ചുണ്ട് കോട്ടി വീണ്ടും കഴിക്കാൻ തുടങ്ങി…. കഴിച്ചിട്ട് എഴുന്നേറ്റപ്പോളേക്കാണ് ആള് കുളിച്ചിട്ട് വന്നത്…. നേരെ അമ്മയുടെ അടുത്തേക്ക് പോയി ഇരിക്കുന്നത് കണ്ടു…. രണ്ടാളും എന്തൊക്കെയോ പറയുന്നുണ്ട്…. ഇടക്ക് അഭിയേട്ടൻ ഇങ്ങോട്ട് നോക്കുന്നത് കാണാം… താനിന്നലെ വേണ്ട എന്ന് പറഞ്ഞത് വല്ലോം അമ്മ പറയുമോ എന്നൊരു പേടി തോന്നി അവൾക്ക്.. അവനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചിട്ട് മുറിയിലേക്ക് ചെന്നു… . കുറച്ചു കഴിഞ്ഞു വാതിലിൽ മുട്ട് കേട്ടു….. നോക്കിയപ്പോൾ അഭിയേട്ടനാണ്… കൈയിൽ എന്തോ ഒരു പൊതി ഉണ്ട്…. എത്രയൊക്കെ ആകാംഷ മറച്ചു പിടിക്കാൻ ശ്രമിച്ചിട്ടും കണ്ണുകൾ ചതിച്ചിരുന്നു…. പതിയെ അടുത്ത് വന്നിരുന്നപ്പോളേക്കും ചക്കപ്പഴത്തിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി… കൈയിലേക്ക് തരും മുൻപേ പിടിച്ചു വാങ്ങിയിരുന്നു…. രണ്ടെണ്ണം കഴിച്ചു കഴിഞ്ഞിട്ടാണ് അത്ഭുതത്തോടെ നോക്കി ഇരിക്കുന്ന അഭിയേട്ടനെ കാണുന്നത്… ആകെ നാണം കെട്ട ഭാവത്തിൽ ഞാൻ ഇരിക്കുമ്പോളേക്കും ആള് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു…. പതിയെ പതിയെ ഓരോന്ന് ചോദിച്ചും പറഞ്ഞും ഉള്ളിലെ മഞ്ഞു പതിയെ ഉരുകുന്നുണ്ടായിരുന്നു…. അഭിയേട്ടൻ ആശുപത്രിയിൽ നിന്നും വന്നു കഴിഞ്ഞു വൈകുന്നേരം ആളുടെ കൂടെ വെറുതെ നാട് കാണാൻ ഇറങ്ങും…. അഭിയേട്ടനെ കാണുമ്പോളെ പിള്ളേരൊക്കെ ഓടി വന്നു കാര്യം പറയുന്നത് കാണാം… പലരും അവർക്കുള്ള രോഗലക്ഷണങ്ങളെക്കുറിച്ചും തീരാറായ മരുന്നിനെക്കുറിച്ചുമെല്ലാം വഴിയിൽ നിന്നും പറയും…. ഒട്ടും മടുപ്പില്ലാതെ എല്ലാർക്കും ക്ഷമയോടെ ഉത്തരം കൊടുക്കുന്നത് കാണാം… ആളോട് വലിയ സ്നേഹമാണെന്ന് തോന്നുന്നു നാട്ടിലെ എല്ലാർക്കും… ഉള്ളിൽ ഒരു ചെറിയ ഇഷ്ടം ഒക്കെ തോന്നി തുടങ്ങുന്നുണ്ടെങ്കിലും ഈ നാട്ടിലെ പരിമിതമായ സൗകര്യങ്ങൾ ഓർക്കുമ്പോൾ അതൊക്കെ വീണ്ടും കുഴിച്ചു മൂടും…. ആളെന്തായാലും ഈ നാട് വിട്ട് ടൗണിലേക്ക് വരില്ല എന്ന് ഏകദേശം ഉറപ്പായിരുന്നു….

ഈ നാട്ടിലെ ഓരോ വീട്ടിലെയും അംഗം തന്നെ ആയിരുന്നു അഭിയേട്ടൻ… ടൗണിൽ സ്വന്തമായി ഒരു ഹോസ്പിറ്റൽ ഓഫർ ചെയ്തുള്ള കല്യാണാലോചന വേണ്ടെന്ന് വച്ച കഥ അമ്മമ്മയിൽ നിന്നും അറിഞ്ഞപ്പോളെ കാര്യങ്ങൾ ഏകദേശം തീരുമാനമായിരുന്നു.. വൈകുന്നേരം വെറുതെ മുറ്റത്തേക്ക് നോക്കി തൂണിലേക്ക് തല ചായ്ച്ചു ഇരിക്കുകയായിരുന്നു വൈഗ…. എത്ര വേഗമാണ് അഭിയേട്ടൻ മനസ്സിലേക്ക് ഇടിച്ചു കയറിയത്…. പ്രണയത്തിന് ഇത്രയും ശക്തി ഉണ്ടെന്ന് അറിഞ്ഞില്ല…. ഓരോ നിമിഷവും മനസ്സ് അവനിലേക്ക് മാത്രം ചുരുങ്ങുന്നു…. ഒരിക്കലും പൊരുത്തപ്പെടാൻ കഴിയില്ല എന്നാണ് വിചാരിച്ചത് ഇവിടെ വരും വരെ… പക്ഷേ ഓരോ ധാരണകളും തെറ്റായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു…. കൂട്ടുകാരോട് ചാറ്റ് ചെയ്യാതെ സോഷ്യൽ മീഡിയകളിൽ ഒന്നും കേറാതെ ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു…. മുൻപ് സ്വപ്നം കാണാൻ പോലും കഴിയാത്ത കാര്യമായിരുന്നു അത്… “”എനിക്ക് ആളുകളെ ഫോണിൽ വിളിച്ചു സംസാരിക്കാനാടോ ചാറ്റ് ചെയ്യുന്നതിലും ഇഷ്ട്ടം….. നമ്മള് നേരിൽ സംസാരിക്കുന്നത് തന്നെയാ എപ്പോഴും നല്ലത്….. പിന്നെ വാർത്തകൾ അറിയാനായി ടീവിയും കേബിളും ഇല്ലേ….. അത്യാവശ്യത്തിനു നെറ്റ് ഉപയോഗിക്കാൻ കമ്പ്യൂട്ടറും ഉണ്ട്…. പിന്നെന്താ പ്രശ്നം….”” വീർപ്പുമുട്ടിയുള്ള ജീവിതത്തേക്കുറിച്ച് ചോദിച്ചപ്പോൾ അഭിയേട്ടൻ പറഞ്ഞ മറുപടി വീണ്ടും ഒരിക്കൽ കൂടി കാതിൽ മുഴങ്ങി…. ആ പറഞ്ഞത് അനുസരിച്ചു താനും മാറി തുടങ്ങിയോ… ഓരോന്നാലോചിച്ചു ഇരിക്കുന്നതിനിടയിൽ അഭിയേട്ടൻ അടുത്ത് വന്നിരുന്നത് അറിഞ്ഞില്ല… “”എന്താണ് മാഡം…. തീരുമാനത്തിൽ വല്ല മാറ്റവും ഉണ്ടോ…”” കാതോരം കുസൃതി നിറഞ്ഞ ഒരു സ്വരം കേട്ടപ്പോൾ ആയിരുന്നു ഞെട്ടി നോക്കിയത്… ചിരിയോടെ അരികിൽ ഇരിപ്പുണ്ട് ആള്… “”എന്നാലും ഒരു വൈഫൈ വെക്കേണ്ട കാര്യത്തിന് കല്യാണം ഒക്കെ വേണ്ടെന്ന് വെക്കാമോ എന്റെ പെണ്ണെ….”” പറയുമ്പോൾ ചിരി കടിച്ചമർത്തുന്നത് കണ്ടു… ദേഷ്യത്തോടെ കണ്ണ് കൂർപ്പിച്ചു നോക്കി… “” നെറ്റ് മാത്രം അല്ല…… ഇവിടെ ഒരു പാർക്ക്‌ ഉണ്ടോ…… സിനിമ കാണാൻ തീയേറ്റർ ഉണ്ടോ…… ഒരു ഓഫീസിലോ ആശുപത്രിയിലോ പോയാൽ ഒരു ലിഫ്റ്റ് എങ്കിലും ഉണ്ടോ… സ്റ്റെപ്പ് കേറി മനുഷ്യൻ മടുക്കും…. “” അവനെ നോക്കി വീറോടെ പറഞ്ഞു… അഭി ചിരിച്ചതേ ഉള്ളു…. പിന്നെ കൈ നീട്ടി അവളുടെ മൂക്കിന്റെ തുമ്പിൽ ഒന്ന് പിടിച്ചു….”” നീ പോയി പെട്ടെന്ന് ഒരുങ്ങി നിൽക്ക്..”” . എന്തിന് എന്ന് ചോദിക്കാൻ വരുമ്പോളേക്കും ആളെഴുന്നേറ്റ് അകത്തേക്ക് പോയിരുന്നു… പറഞ്ഞതനുസരിച്ചു വേഗം തന്നെ ഒരുങ്ങി നിന്നു….. ബൈക്കിന്റെ പിന്നിൽ അവനോട് ചേർന്നിരിക്കുമ്പോൾ തണുപ്പ് കാരണം പല്ലുകൾ കൂട്ടിഇടിക്കുന്നുണ്ടായിരുന്നു… തണുപ്പ് മാറാൻ വേണ്ടി അവനിലേക്ക് ഒന്ന് കൂടി ചേർന്ന് കണ്ണുകൾ അടച്ചു പുറത്തേക്ക് ചാഞ്ഞിരുന്നു…. കുറേ ദൂരം പോയപ്പോൾ ബൈക്ക് നിന്നു എന്ന് തോന്നിയപ്പോളാണ് കണ്ണ് തുറക്കുന്നത്… ഒരു ഗ്രൗണ്ട് പോലെ തോന്നുന്ന ഒരു സ്ഥലത്തായിരുന്നു ബൈക്ക് നിർത്തിയത്…. നിലത്താകെ പച്ചപുല്ല് വളർന്നു കിടക്കുന്നു….. ചുറ്റുമുള്ള മരങ്ങളുടെ ആകും നല്ല തണുപ്പ് ഉണ്ടായിരുന്നു…. അസ്തമയ സൂര്യന്റെ ചുവപ്പ് രാശി കൂടി കലർന്നു വല്ലാത്ത ഒരു ഭംഗി തോന്നുന്നുണ്ടായിരുന്നു അപ്പോൾ… “”ചെരുപ്പഴിക്ക്…. എന്നിട്ട് വെറുതെ ഒന്ന് നടന്നു നോക്ക്…. “”അവൻ പറഞ്ഞത് കേട്ട് ആദ്യം ഒന്ന് സംശയിച്ചു എങ്കിലും പതിയെ ചെരുപ്പഴിച്ചു ആ പുല്ലിലേക്ക് പതിയെ ചവിട്ടി…. ഉള്ളം കാലിൽ നിന്നും ഒരു തണുപ്പ് നെറുക വരെ പടരുന്നതായി അറിഞ്ഞു…. കണ്ണുകൾ അടച്ചു വെറുതെ ഒരടി കൂടി മുന്നോട്ട് വച്ചു… ആ തണുപ്പ് ഉള്ളിലേക്ക് ആവഹിക്കുമ്പോളേക്കും അഭിയേട്ടൻ പിന്നിലൂടെ തന്നെ ശരീരത്തോട് ചേർത്ത് നിർത്തി തോളിൽ മുഖമമർത്തിയിരുന്നു… ശരീരമൊന്ന് വിറച്ചത് പോലെ തോന്നി അവൾക്ക്….. . “”നിനക്ക് പാർക്കിലും മറ്റും പോണമെന്നു തോന്നുമ്പോൾ ഞാനിങ്ങോട്ട് കൊണ്ടു വന്നാൽ പോരെ പെണ്ണെ…..

പിന്നെ സിനിമ പോലും കാണാത്ത അത്രയും പഴഞ്ചൻ ഒന്നും അല്ല കേട്ടോ ഞാൻ….. നീ കണ്ടതിലും കൂടുതൽ ഒരുപക്ഷേ തീയേറ്ററിയിൽ പോയി ഞാൻ കണ്ടു കാണും……”” ചെവിയോട് ചേർന്ന് അവൻ പറഞ്ഞപ്പോൾ ചിരിയോടെ മുഖം താഴ്ത്തി… ഉള്ളിൽ നിറയുന്ന സന്തോഷത്തിന്റെ തരിപ്പ് ശരീരമാകെ പടരുന്നുണ്ടായിരുന്നു… “”ദാ ആ മല കണ്ടോ…. അവൻ മുന്നിലേക്ക് വിരൽ ചൂണ്ടി…. അവിടെ നിന്നുള്ളതാണ് ഞാനിതുവരെ കണ്ട ഏറ്റവും മനോഹരമായ ഉദയവും അസ്തമനവും…”” അവന്റെ പറച്ചിൽ കേട്ട് മുന്നിലേക്ക് നോക്കി… ചെറിയ ഒരു കുന്ന് പോലെ ഉണ്ട്…. മുകളിലേക്ക് പോകാനായി വഴി തെളിച്ചു ഇട്ടിട്ടുണ്ട്… ഓറഞ്ച് നിറം അവിടാകെ പടർന്നു തുടങ്ങിയിരുന്നു… അസ്തമനത്തിന് ഇനി അധിക സമയമില്ല എന്ന് സൂചിപ്പിക്കുന്ന വിധം… ആവേശത്തോടെ അവനെ നോക്കി… “”ഇനി നിന്റെ അടുത്ത പരാതി….”” അവളെ വല്ലാത്ത ഒരു ഭാവത്തിൽ നോക്കി മീശ ഒന്ന് പിരിച്ചു…. കാര്യമെന്താ എന്ന് മനസ്സിലാക്കുമ്പോളേക്കും രണ്ടു കൈകളിലുമായി പൊക്കി എടുത്തിരുന്നു… ഒരു നിലവിളിയോടെ അവന്റെ കഴുത്തിൽ ചുറ്റി കിടന്നപ്പോൾ ചിരിക്കുന്നത് കേട്ടു…. “”നാട്ടിൻപുറമല്ലേ ഇവിടെ ഈ ലിഫ്റ്റെ കിട്ടു…. ഇനിയെന്തായാലും എന്റെ പെണ്ണ് സ്റ്റെപ് കയറി ക്ഷീണിക്കണ്ട…. ” അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചുകൊണ്ട് ഒരു കണ്ണിറുക്കി അഭി പറഞ്ഞു.. നാണം കലർന്ന ചിരിയോടെ അവന്റെ നെഞ്ചിലേക്ക് മുഖമമർത്തുമ്പോൾ ആ ഹൃദയമിടിപ്പ് എന്റേത് കൂടി ആകുകയായിരുന്നു… ശുഭം.. എല്ലാരും സ്വല്പം വലുതായി തന്നെ ലൈക്ക് ചെയ്ത് അഭിപ്രായം പറഞ്ഞോളൂ

 വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ആയി ഇവിടെ ക്ലിക്ക് ചെയ്യുക… 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular